💙 ഇന്ദ്രബാല 💙 66

7467 Views

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

പക്ഷേ അതിന് മറുപടി എന്ന വണ്ണം അവനെ ഞാൻ തിരിച്ച് പുണരുകയാണ് ചെയ്തത്….

” ദേവാ…. ഇറുക്കല്ലെ ഡാ…. കൈ വേദനിക്കുന്നു…. അമ്മാതിരി ഒടിക്കൽ അല്ലേ ഒടിച്ചത്…. ” – ആദി

” ആദി…. നീ എന്റെ ചങ്ക് ആണ്…. എന്റെ പെണ്ണിനെ പെങ്ങളെ പോലെ കണ്ട് സ്നേഹിക്കേണ്ടവൻ ആ നീ അവളെ…. ” – ദേവൻ

” വേണ്ട എനിക് അറിയാം…. പണം എന്റെ കണ്ണുകളെ മൂടി കളഞ്ഞു ഡാ…. ഇന്നാണ് എന്റെ കണ്ണുകളിൽ ഉണ്ടായിരുന്ന മൂടുപടം മാറിയത്…. സോറി…. ” – ആദി

എന്നും പറഞ്ഞു അവൻ എന്റെ കൈകൾ കൂട്ടി പിടിച്ചു….

” ഇപ്പോഴാണ് എനിക് സന്തോഷം ആയത്…. പണ്ടത്തെ പോലെ എന്റെ സഹോദരങ്ങളെ തിരിച്ച് കിട്ടി…. ” – ദേവൻ

അപ്പോഴാണ് ആമി ആധിയെ നോക്കുന്നു പോലുമില്ല എന്ന് ഞാൻ ശ്രദ്ധിച്ചത്…. ഞാൻ കണ്ണ് കൊണ്ട് ആധിക്ക്‌ അവളെ കാണിച്ച് കൊടുത്തു….

” മോളെ…. ആമി….. ” – ആദി

” വിളിക്കരുത് നിങ്ങള് എന്നെ അങ്ങനെ… എനിക് ഒരു ഏട്ടൻ ഉള്ളൂ… അതെന്റെ ദേവേട്ടൻ ആണ്…. നിങ്ങള് എന്റെ ആരുമല്ല…. “. – ആമി

” മോളെ ഏട്ടൻ ചെയ്തത് തെറ്റാണ്…. എന്റെ മോൾക്ക് ക്ഷമി….. ” – ആദി

” ഇതൊക്കെ കേട്ട് ദേവേട്ടൻ ക്ഷമികുമായിരിക്കും പക്ഷേ ഇൗ ആമിയെ അതിനു കിട്ടില്ല…. വെറുപ്പാണ് എനിക് നിങ്ങളോട്….. ” – ആമി

വഴക്ക് തുടർന്ന് പോവുക ആണെന്ന് കണ്ട ഞാൻ അവരുടെ ഇടയിൽ കയറി….

” മോളെ…. അവന് ഒരു തെറ്റ് പറ്റി മോൾക്ക് ക്ഷമിച്ചുടെ…. ” – ദേവൻ

” ഇല്ല ദേവേട്ടാ എനിക് അതിനു ആവില്ല….. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി പണത്തിനു വേണ്ടി മാത്രം എന്നിൽ വിഷം കുത്തി നിറച്ച ഇയാള് നാളെ പണം കിട്ടിയാൽ എന്നെ ആർക്കെങ്കിലും വിൽക്കില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത് ” – ആമി

” ആമി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കു….. ” – ദേവൻ

” ഇല്ല ദേവേട്ടാ ഞാൻ പറഞ്ഞതിൽ ഒരു കുറ്റബോധവും എനിക് ഇല്ല…. പേടിയാണ് ഇയാളെ എനിക്….. ” – ആമി

” ആമി…. ” – ദേവൻ

ഞാൻ കുറച്ച് ദേഷ്യത്തോടെ ആണ് വിളിച്ചത്……

” വേണ്ട ദേവാ…. അവള് പറഞ്ഞത് ഒക്കെ ശെരിയാണ്….. അവളെ വഴക്ക് പറയേണ്ട….. നിങ്ങള് പോയിക്കൊ….. ഞാൻ ഒന്നു ഹോസ്പിറ്റലിൽ പോകാൻ നോക്കട്ടെ….. ” – ആദി

പറയുമ്പോഴും അവന്റെ സങ്കടം കാണാമായിരുന്നു….. എനിക് എന്റെ പഴയ ആദിയേ കിട്ടിയത് മനസ്സിലായിരുന്നു…..

” ഡാ…. വാ അളിയാ ഞാൻ കൊണ്ട് പോവാം…. ” – ദേവൻ

” നീ തന്നെ ഒടികുന്നു…. നീ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നു…… നല്ല ആചാരങ്ങൾ….. ” – ആദി

” തല്ലി ഒടികുമ്പോൾ നീ എന്റെ പെണ്ണിനെ കേറി പിടിക്കാൻ നോക്കിയ ആഭസൻ മാത്രം ആയിരുന്നു…. ഇപ്പോ നീ എന്റെ ചങ്ക് അല്ലേ…. വാടാ…… അതിനു ശേഷം നമുക്ക് മറ്റൊരു പണി കൂടി ഉണ്ട്‌….. “. – ദേവൻ

” Ok boss”. – ആദി

” ഇപ്പോ കൈ ഒടിഞ്ഞു ഉള്ളൂ…. ഇനി കാലും കൂടി വേണോ….. ” – ദേവൻ

” അയ്യോ വേണ്ട ദേവാ…. എനിക് എന്റെ പെങ്ങളെ ഒന്നു കാണണം… ” – ആദി

” ഏത് പെങ്ങൾ…. ” – ദേവൻ

” നിന്റെ ഭാര്യ എന്റെ പെങ്ങൾ ശ്രീക്കുട്ടി….. ” – ആദി

” ആ ചെല്ലുമ്പോൾ അവളുടെ കൈയിൽ നിന്ന് കൊള്ളാതെ ഇരുന്നാൽ മതി….. ” – ദേവൻ

” ഉഫ്‌ അത് ഓർമിപ്പിക്കല്ലെ…. പണ്ട് കൊണ്ടാ അടി ഒക്കെ ഓർമ വരുന്നു….. ” – ആദി

” എന്ന നന്നായി ഓർത്തോ…. ചിലപ്പോ തല്ല് കൊലപാതകം ആവാൻ സാധ്യത ഉണ്ട്….. ” – ദേവൻ

” അളിയാ….. ” – ആദി

അവൻ ദയനീയമായി വിളിച്ചു…..

” I am the sorry അളിയാ I am the sorry….. ” – ദേവൻ

ഞാൻ വേഗം ഏട്ടനെ വീട്ടിലേക്ക് പറഞ്ഞു വിട്ട്… അവനുമായി ഹോസ്പിറ്റലിൽ പോയി…. മുറിവ് ഒക്കെ ഡ്രസ്സ് ചെയ്ത് നേരെ പോയി….. എന്റെ വീട്ടിലേക്ക്…. ഇന്ന് ഇറക്കണം….അവരെ…. അച്ഛനെയും മോളെയും…. അത് ഇനി ആരൊക്കെ തടഞ്ഞാലും….. ഒന്നെങ്കിൽ അവർ അല്ലെങ്കിൽ ഞങ്ങൾ ഏതെങ്കിലും ഒരു കൂട്ടർ മതി വീട്ടിൽ…..

____________________

( ശ്രീ )

രാവിലെ പോയതാണ് ദേവേട്ടൻ…. ജിത്തു ഏട്ടനും ഉണ്ടായിരുന്നു കൂടെ…. പക്ഷേ ഇതിപ്പോൾ ജിത്തു ഏട്ടൻ തിരിച്ച് വന്നു…. ചോദിച്ചിട്ട് ആണെങ്കിൽ ഒന്നും വിട്ട് പറയുന്നതും ഇല്ല….. എന്തോ മറക്കുന്നത് പോലെ…. എവിടെയാ പോകുന്നത് എന്ന് പോലും പറഞ്ഞില്ല….. എനിക്കെന്തോ സർപ്രൈസ് ഉണ്ടാകും എന്ന് പറഞ്ഞിരുന്നു…..

ഞാൻ വീടിന്റെ വരാന്തയിൽ തന്നെ ഇരിക്കുക ആയിരുന്നു….. എനിക്കെന്തോ ദേവെട്ടനേ കാണാതെ ഇരുന്നിട്ട് ഒരു വയായിക…. എന്തോ മോശം വരാൻ പോകുന്നത് പോലെ….

ജിത്തു ഏട്ടൻ വന്നപ്പോൾ മുതൽ എനിക് ഒപ്പം നീതുവും പുറത്ത് ഇരിപ്പുണ്ട്…. ഇടക്ക് ഒക്കെ എന്നെ കുത്തുന്നുണ്ട്…. കൂടാതെ ഒരു ലോഡ് പുച്ഛവും…. ഞാൻ പിന്നെ അതൊന്നും ശ്രദ്ധിച്ചില്ല…. ദേവേട്ടനേ കാണാതെ ഒരു വല്ലാത്ത അവസ്ഥയിലേക്ക് പോകുക ആയിരുന്നു….. പോകുമ്പോൾ പറഞ്ഞിട്ട് പൊക്കുടെ….. അതെങ്ങനെയാ വീട്ടിൽ ഇങ്ങനെ ഒരാള് ആധി പിടിച്ച് ഇരിക്കുക ആണെന്ന് അങ്ങേർക്ക് അറിയണ്ടല്ലോ….. വരട്ടെ കാണിച്ച് കൊടുക്കുന്നുണ്ട്…..

ഓരോന്ന് ഓർത്ത് സ്വയം പിറുപിറുത്തു ഇരുന്നപ്പോൾ ആണ് കാറിന്റെ ശബ്ദം കേട്ടത്….. നോക്കിയപ്പോൾ ദേവേട്ടൻ ആണ്…. അപ്പോ തന്നെ നിതിക അകത്തേക്ക് കയറി പോയി…..

ഭയങ്കര സന്തോഷം വന്നെങ്കിലും ഞാൻ മുഖത്ത് ഒരു ഗൗരവം വരുത്തി…. ഇത്ര നേരം എന്നെ ടെൻഷൻ ആകിയത് അല്ലേ…..

” എന്താണ് ഭാര്യെ പിണക്കം ആണോ….. ” – ദേവൻ

ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി….. വേഗം തന്നെ എന്റെ കൈയിൽ ഒരു പിടി വീണിരുന്നു…..

തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കൈയിൽ പിടിച്ചിരിക്കുന്ന ആദിയേ കണ്ട് എനിക് ദേഷ്യം ഇരച്ചു കയറി…..

” കയ്യെടുക്ക്‌ ഡാ പുല്ലേ….. ” – ശ്രീ

അപ്പോഴാണ് ഞാൻ അടുത്ത് നില്കുന്ന ദേവെട്ടനേ ഓർത്തത്….. ഞാൻ നോക്കിയപ്പോൾ ഒരു കള്ള ചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുക ആണ്….. ഇത് എന്ത് മറിമായം ആണ് ദേവിയെ…..

ആദിയേ നോക്കിയപ്പോൾ കാര്യമായ എന്തോ പരിക്ക് പറ്റിയിട്ട്‌ ഉണ്ട്…..

” പൊന്നു പെങ്ങളെ കൊല്ലല്ലേ….. ഞാൻ നന്നായി…. ശെരിക്കും…. ദെ നിന്റെ ഇൗ കെട്ടിയോൻ എന്നെ ശെരിക്കു അടിച്ച് ഒടിച്ചു നന്നാക്കി മോളെ…. ” – ആദി

അവന്റെ വികാരഭരിതമായ ഡയലോഗ് കേട്ടപ്പോൾ സത്യത്തിൽ എനിക് ചിരിയാണ് വന്നത്…..

” ശ്രീക്കുട്ടി…. എന്നോട് ക്ഷമിക്കണം….. തെറ്റാണ് ഞാൻ ചെയ്തത്….. പൈസ കണ്ടപ്പോൾ പല ബന്ധങ്ങളും ഞാൻ മറന്നു….. എല്ലാവരെയും ഞാൻ ചതിച്ചു….. ” – ആദി

” ഇൗ മാറ്റം സത്യമാണോ…. പേടിയാണ് അത് കൊണ്ടാണ് ചോദിക്കുന്നത്….. ” – ശ്രീ

” എന്റെ വാക്കുകൾ കേട്ട് നീ എന്നെ വിശ്വസിക്കേണ്ട….. എനിക് അറിയാം അങ്ങനെ ക്ഷമിക്കാൻ പറ്റിയ തെറ്റുകൾ അല്ല ഞാൻ ചെയ്തത് എന്ന്….. എന്നെ എന്നെങ്കിലും മനസ്സിലായാൽ ക്ഷമിക്കണം….. ” – ആദി

ഞാൻ വേഗം ദേവേട്ടന്റെ മുഖത്തേയ്ക്ക് നോക്കി…. അവിടെ ഉള്ള പുഞ്ചിരിയിൽ ഉണ്ടായിരുന്നു എനിക് ഉള്ള ഉത്തരം…..

” ആദി ഏട്ടാ മതി…. കുഴപ്പം ഒന്നുമില്ല…. ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ തെറ്റുകൾ…. അത് മതി ഏട്ടാ…… ” – ശ്രീ

എന്നും പറഞ്ഞു ഞാൻ ഒന്നു പുഞ്ചിരിച്ചു……

” ദേവാ നിങ്ങളോട് 2 പേരോടും ആയി എനിക് കുറച്ച് കാര്യങ്ങള് പറയുവാൻ ഉണ്ട്…. വളരെ important ആണ്….. ” – ആദി

” എന്താടാ….. ” – ദേവൻ

” എന്തായാലും നമുക്ക് അകത്ത് പോയി സംസാരിക്കാം…. ഒരു ചായ ഒക്കെ കുടിച്ച്…. ” – ശ്രീ

” ഇല്ല…. ഇത് കുറച്ച് പ്രധാന പെട്ടത് ആണ്…. അത് കഴിഞ്ഞ് അകത്തേക്ക് പോവാം….. ” – ആദി

” എന്താ നീ കാര്യം പറ….. ” – ദേവൻ

” നിതിക അവളെ സൂക്ഷിക്കണം….. വിഷപാമ്പ് ആണ്…. നിനക്ക് ഇവളെ ഇഷ്ടം ആണെന്ന് എനിക് അറിയില്ലായിരുന്നു…. അവളാണ് എന്നെ അറിയിച്ചതും അവളുടെ പ്ലാൻ ആയിരുന്നു ബാകി എല്ലാം…. അതിനു എനിക് പകരം ലക്ഷങ്ങൾ കിട്ടി….. ആദ്യമൊക്കെ ഞാൻ കരുതി അത് നിന്നോട് ഉള്ള പ്രണയം കൊണ്ട് ആണെന്ന്…. പക്ഷേ അല്ല….. അവൾക്ക് പുറകിൽ മറ്റാരോ ഉണ്ട്…. ഇത് വരെ മറനീക്കി പുറത്തേക് വരാത്ത ഒരു ശത്രു….. ” – ആദി

” അത് അവളുടെ അച്ഛൻ അല്ലേ…. ഇവളുടെ വലിയച്ചന് ഉള്ള ദേഷ്യം നിതികായും അവളുടെ അച്ഛനും മുതൽ എടുക്കുന്നു….. ” – ദേവൻ

” അല്ല ദേവാ….. അയാള് അല്ല…. മറ്റാരോ ഉണ്ട്…. ഒരിക്കൽ അവള് എന്റെ അടുത്ത് ഫോൺ വെച്ച് മറന്നു പോയി…. അന്നാണ് ഞാൻ ആദ്യമായി അങ്ങനെ ഒരാള് ഉണ്ടെന്ന് ഞാൻ അറിഞ്ഞത്….. അന്ന് അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു….. സ്ക്രീനിൽ എഴുതി വന്നത് boss എന്നായിരുന്നു….. അത് ആരാണെന്ന് അറിയാത്തത് കൊണ്ട് ഫോൺ എടുത്ത് ഞാൻ ഒന്നും മിണ്ടിയില്ല….. അപ്പോഴേക്കും അവിടുന്ന് ഇങ്ങോട്ട് സംസാരിച്ചിരുന്നു…… ” – ആദി

” ആരായിരുന്നു അയാള്….. ” – ദേവൻ

” ഇല്ല എനിക്ക് അറിയില്ല…. അയാള് പറഞ്ഞതിൽ നിന്ന് അയാള് ആരാണെന് എനിക് മനസിലായില്ല…… ” – ആദി

” അയാള് എന്താ പറഞ്ഞത്….. ” – ദേവൻ

 അവന്റെ ചിന്തകള് പതിയെ അന്നത്തെ കോളിലേക് പോയി….

ഫോൺ എടുത്തപ്പോൾ തന്നെ ഇങ്ങോട്ട് മിണ്ടരുത് എന്നാണ് പറഞ്ഞത്….

” നിതിക ഇങ്ങോട്ട് ഒന്നും പറയണ്ട….. ആദി അടുത്ത് ഉണ്ടാവും എന്ന് അറിയാം…. അവൻ ഒന്നും അറിയരുത്….. ശ്രീബാലയും അവനും വീണ്ടും അടുകുക ആണ് നിതിക….. അവരെ പിരിക്കണം…. അതിനു ഒരാള് ഇല്ലാതെ ആവണം….. ശ്രീ ഇല്ലാതെ ആവണം…. എന്നാലേ ദേവൻ കരയു…. അവൻ കരയണം…. എന്നിട്ട് നിനക്ക് അവനെ ഞാൻ തരും….. “

അത്രയും പറഞ്ഞു ആ കോൾ അവസാനിച്ചു…..

” അതിന്റെ പിറ്റേന്ന് ആണ് ശ്രീബാല ആക്സിഡന്റ് ആവുന്നത്….. “. – ആദി

” വാട്ട്…. അപ്പോ അയാള് ആണോ….. ” – ദേവൻ

” ഉറപ്പ് ഒന്നുമില്ല….. പക്ഷേ ” – ആദി

” അത് വലിയച്ചൻ ആവാമല്ലോ….. ചിലപ്പോ മനസ്സിലാകാതെ ഇരിക്കാൻ ആണെങ്കിലോ ബോസ്സ് എന്ന് save ചെയ്തത്….. ” – ശ്രീ

” അതിനു സാധ്യത തീരെ കാണുന്നില്ല….. കാരണം…. അയാളുടെ ഉദ്ദേശം നിന്റെ മരണം അല്ല പകരം അതിലൂടെ ഉണ്ടാവേണ്ട ദേവന്റെ കരച്ചിൽ ആണ്…. അയാൾക്ക് പക നിന്നോട് അല്ല…. ഇവനോട് ആണ്…. ഇൗ ദേവനോട്‌….. ” – ആദി

” നിതികക്ക്‌ അറിയുമോ അവനെ… ” – ദേവൻ

” തീർച്ചയായും….. ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ അവള് ആവശ്യം ഇല്ലാത്ത ചോദ്യങ്ങൾ വേണ്ട എന്നാണ് എന്നോട് പറഞ്ഞത്….. അവള് ചെയ്യുന്ന എല്ലാത്തിനും പിന്നിൽ അയാളുടെ കരങ്ങൾ ഉണ്ടെന്നത് ഉറപ്പാണ്….. ” – ആദി

” മ്മ്‌ കണ്ട് പിടിക്കണം….. നേരെ നിന്ന് നമ്മൾക്ക് എതിരെ പോര് എടുകുന്നവരെകാൾ പേടിക്കേണ്ടത് പിന്നിൽ നിന്ന് കുത്തുന്നവരെ ആണ്…. ” – ദേവൻ

” ദേവാ…. മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ട്…. ” – ആദി

” എന്താ…. ” – ദേവൻ

” ഇവളുടെ രോഗം ആ ക്യാൻസർ….. അത് നിതികയുടെ പണിയാണ്…. എനിക് അറിയില്ലായിരുന്നു…. ഒരു ദിവസം ഭയങ്കര ദേഷ്യത്തിൽ ഇരുന്നപ്പോൾ പെട്ടെന്ന് അവളുടെ വായിൽ നിന്ന് വീണു പോയതാണ്….. അതിനെ കുറിച്ച് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല….. ” – ആദി

അത് കേട്ടപ്പോൾ എനിക്ക് ആനന്ദ് ഏട്ടൻ പറഞ്ഞത് ഓർമ വന്നു…. Benzene അത് ഉള്ളിൽ പോയതിന്റെ കാരണം…..

” ബാലേ….. വാ…. ” – ദേവൻ

ദേവേട്ടന്റെ വിളിയാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്……

നോക്കിയപ്പോൾ ദേവേട്ടന്റെ മുഖം ദേഷ്യത്താൽ ചുവന്നു ഇരിപ്പുണ്ട്…..

എന്റെ കൈയും പിടിച്ച് അകത്തേക്ക് കയറി….. ഹാളിന്റെ നടുവിൽ വന്നു നിന്നു ഒച്ച ഉണ്ടാക്കി…..

” നിതികാ…….. ” – ദേവൻ

ആ വിളി ആ വീട് മുഴുവൻ പ്രകമ്പനം കൊള്ളികുന്നത് ആയിരുന്നു……

ഏട്ടന്റെ വിളി കേട്ട് വീട്ടിലെ എല്ലാ അംഗങ്ങളും അവിടേക്ക് വന്നു…….

” എന്താ മോനെ എന്തിനാ ഇങ്ങനെ ഒച്ച ഉണ്ടാകുന്നത്….. ” – അമ്മ

” എവിടെ അമ്മയുടെ പുന്നാര മോൾ …… ” – ദേവൻ

” അത്…. ” – അമ്മ

” എന്താ ദേവേട്ടാ….. ” – നീതു

എന്നും വിളിച്ച് അവള് ഇറങ്ങി വന്നു….. ആദിയെ കണ്ടതിന്റെ ഒരു ഞെട്ടൽ ഉണ്ട് മുഖത്ത്…..

” അയ്യോ ഒന്നുമില്ല….. കെട്ടില്ലമ്മയെ ഒന്നു മുഖം കാണിക്കാൻ….. ” – ദേവൻ

” എന്താ ദേവാ എന്തിനാ….. ” – അമ്മ

അമ്മയുടെ മുഖത്ത് ഒക്കെ പേടി കാണാം നന്നായി തന്നെ….. ഇവർ എന്തിനാ ഇവളെ പേടിക്കുന്നത്…. എനിക് അതാ മനസ്സിലാവാത്തത്…..

” പിന്നെ ഇവളുടെ പ്രവർത്തികൾക്ക് ഇവളെ മാല ഇട്ട് ആദരിക്കാം….. ” – ദേവൻ

“. നീകാര്യം പറ ദേവാ….. ” – അച്ഛൻ

” നിങ്ങൾക്ക് ഇവൾ ആരാണെന്ന് അറിയോ….. എന്റെ ഭാര്യ…. നിങ്ങളുടെ മരുമകൾ….. ആ ഇവലോട്‌ ഇൗ നിൽകുന്നവൾ എന്താ ചെയ്തത് എന്ന് അറിയുമോ…. ” – ദേവൻ

” എന്താ ഏട്ടാ എന്തുപറ്റി….. ” – ഗായത്രി

” ഒരു പെണ്ണ് അല്ലേ ഇവൾ എന്നിട്ടാണ് ഇവൾ എന്റെ പെണ്ണിന്റെ മാനം കളയാൻ ശ്രമിച്ചത്…. അതും ദെ ഈ ആധിയെ വെച്ച്….. ” – ദേവൻ

കേട്ടതിന്റെ ഞെട്ടലിൽ ആണ് എല്ലാവരും……

” ജിത്തു ഏട്ടൻ വന്നില്ലായിരുന്നു എങ്കിൽ…… അതിനുള്ള സമ്മാനം ആണ് ദെ ഇവന്റെ മേലിൽ കാണുന്നത്…. 2 അടി കിട്ടിയപ്പോൾ അവൻ നന്നായി….. സത്യങ്ങൾ ഒക്കെ പുറത്തേക് വന്നു….. അതിൽ ഉണ്ടായിരുന്ന പേരാണ് ഇവൾ നിതിക…… ” – ദേവൻ

ഉടനെ ഒരു പടക്കം പൊട്ടുന്ന ഒച്ച കേട്ടു….. നോക്കിയപ്പോൾ അമ്മ അവനിട്ട്‌ ഒന്നു കൊടുത്തത് ആണ്…..

” നിന്നെ ഞാൻ എന്റെ സ്വന്തം മകനെ പോലെയല്ലേ കണ്ടത്….. എന്നിട്ടും നീ….. ” – അമ്മ

” അമ്മേ…. ക്ഷമിക്കണം എന്ന് പറയുന്നില്ല….. ശപികരുത് എന്നെ….. പണത്തിനു വേണ്ടി….. ” – ആദി

ഉടനെ അമ്മ കൈ കൊണ്ട് തടഞ്ഞു….

” ഇനി നീ ഇൗ വീടിന്റെ പടി ചവിട്ടരുത്….. ഇറങ്ങി പോടാ പുറത്ത്….. ” – അമ്മ

അമ്മ അവനെ തള്ളി പുറത്ത് ആക്കി…..

” നിന്റെ പ്രശ്നം കഴിഞ്ഞോ ദേവാ….. നീയായി ആണ് അവനെ ഈ വീട്ടിലേക്ക് കൊണ്ടുവന്നത്…. ഞാനായി പുറത്താക്കി….. ” – അമ്മ

” ഇല്ല അമ്മേ കഴിഞ്ഞില്ല…. അവനുള്ള ശിക്ഷ കൊടുത്തു….. ഇവൾക്കോ….. ” – ദേവൻ

” അവള് നന്നായികോളും…… എല്ലാവരും അകത്തേക്ക് പോ…. ” – അമ്മ

” ഇല്ല അമ്മേ പറ്റില്ല….. അവനെ അടിച്ച് പുറത്ത് ആകി എങ്കിൽ….. ഇവളെയും ഇവിടുന്നു പുറത്താക്കണം….. ” – ദേവൻ

എന്നും പറഞ്ഞു ദേവേട്ടൻ അവളെ പിടിച്ച് പുറത്തേക് തള്ളി…. അവള് നേരെ മുറ്റത്തേക്ക് വീണു…. അത് കണ്ട് കൊണ്ടാണ് ദേവേട്ടന്റെ അമ്മാവൻ വന്നത്….. പൂർണം ആയി….

______________________

( ദേവൻ )

മുറ്റത്തേക്ക് നോക്കിയപ്പോൾ അമ്മാവൻ….. നന്നായി…. അയാള് കൂടി വേണം….. The master brain…..

” എന്താ മാലിനി ഇത്…. എന്റെ മോൾ….” എന്നും പറഞ്ഞു അവളുമായി അയാള് അകത്തേക്ക് കയറി വന്നു….. മിണ്ടാതെ നില്കുന്ന അച്ഛനും അമ്മയും എന്റെ ദേഷ്യം കൂട്ടി……

” ദേവാ എന്താ നീ കാണിച്ചത്….. ” – അമ്മ

” അമ്മ മിണ്ടരുത്…. നിങ്ങള് ചെയ്യേണ്ടത് ആണ്….. ചെയ്യാതെ ഇരുന്നത് കൊണ്ടാണ് എനിക് ഇത് ചെയ്യേണ്ടി വന്നത്….. ഇവൾ ഇനി ഇൗ വീട്ടിൽ വേണ്ട…… ” – ദേവൻ

” അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ….. ഇത് എന്റെ പെങ്ങളുടെ വീടാണ്….. എന്റെ മകൾ ഇവിടെ തന്നെ നിക്കും….. ” – അമ്മാവൻ

” അതിനു ദേവൻ ഒന്നുകൂടി ജനിക്കണം….. അതല്ല ഇനിയും ഇവിടെ നിൽകാൻ ഞാൻ സമ്മതിക്കില്ല….. അങ്ങനെ ആണെങ്കിൽ ഞാനും എന്റെ ഭാര്യയും ഇപ്പോ ഇവിടുന്നു ഇറങ്ങും….. ” – ദേവൻ

” ദേവാ…. മതി സംസാരം….. ” – അമ്മ

” ഞാൻ പിന്നെ എന്ത് പറയണം അമ്മേ….. എനിക് ഇവിടെ 2 പെങ്ങന്മാർ ഉണ്ട്….. എന്റെ ഭാര്യയും ഏട്ടത്തിയും ഒക്കെ ഉണ്ട്…. ഇവളെ പോലെ ഒരുത്തി ഇവിടെ നിന്നാൽ അവർക്കൊക്കെ എന്ത് സുരക്ഷിതത്വം ഉണ്ട്….. ” – ദേവൻ

” നീ നിന്റെ ഭാര്യയെ കുറിച്ച് പറഞ്ഞോ….. വേണമെങ്കിൽ അവളുടെ ചേച്ചിയെയും….. പക്ഷേ അതല്ലാതെ 2 പേരെ പറ്റി പറയാൻ നീ അവരുടെ ആരാണ്….. ” – അമ്മാവൻ

” ഏട്ടാ…… ” – മാലതി

” എന്താ മാലതി ഞാൻ ചോദിച്ചത് ശെരി അല്ലേ….. ആരാ ഇവൻ….. എന്റെ പെങ്ങൾക്കും ഭർത്താവിനും 2 മക്കൾ ഉള്ളൂ ജിത്തുവും ഗായൂവും…… റോഡിൽ നിന്ന് കിട്ടിയ ഇവന് എന്ത് പെങ്ങന്മാർ….. ” – അമ്മ

വാക്കുകൾ ശരങ്ങൾ പോലെയാണ് എന്നിൽ വന്ന് തറച്ചത്….. കൈ കാലുകൾ ഒക്കെ തളരുന്ന പോലെ….. നിശബ്ദം ആയി നില്കുന്ന അച്ഛനും അമ്മയും അയാളുടെ ഭാഗത്തെ സത്യം തെളിയിക്കുന്നത് ആയിരുന്നു….. എന്നാലും ഒരു ഉറപ്പിന് വേണ്ടി ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു…..

” അമ്മേ ഞാൻ ആരുമല്ലെ…. നിങ്ങള് ഒക്കെ എന്റെ….. ” – ദേവൻ

വാക്കുകൾ പൂർത്തിയാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല….. പകുതിയും മുറിഞ്ഞു പോകുന്നു…….

” അല്ല….. നീ ഞങ്ങളുടെ മകൻ അല്ല….. ” – അച്ഛൻ

” പിന്നെന്തിനാ നിങ്ങള് എന്നെ നോക്കിയത്…. ഇങ്ങനെ ഒരു കോമാളി ആകാനോ…. അപ്പോ ഞാൻ….. ഞാൻ വെറുമൊരു അനാദൻ ആണല്ലേ….. ആരും ആരുമില്ല എനിക്…… ” – ദേവൻ

” അല്ല മോനേ അങ്ങനെ ഒന്നുമല്ല….. നീ എന്റെ മകനാണ്…. ഞാൻ പ്രസവിച്ചില്ല എന്നെ ഉള്ളൂ….. ഒരിക്കലും വേർതിരിച്ച് കണ്ടിട്ടില്ല….. ” – അമ്മ

അമ്മ കരഞ്ഞു കൊണ്ട് എന്നെ വട്ടം ചുറ്റി പിടിച്ചാണ് പറഞ്ഞത്….. പക്ഷേ ഒന്നും ഉൾകൊള്ളാൻ പറ്റിയ മാനസികാവസ്ഥ ആയിരുന്നില്ല എന്റേത്…..

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply