💙 ഇന്ദ്രബാല 💙 69

8322 Views

indrabaala novel aksharathalukal

✍️💞… Ettante kanthari…💞( Avaniya)

 

( ദേവൻ )

 

ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്…. നോക്കിയപ്പോൾ ഒരു unknown നമ്പർ ആണ്…. ആരാണാവോ ഇൗ നേരം….

 

ഞാൻ വേഗം ഫോൺ എടുത്തു…. അപ്പുറത്ത് നിന്നും പറയുന്നത് കേട്ട് കൈകാലുകൾ തളരുന്ന പോലെ തോന്നി…. ലാപ്ടോപ്പ് പോലും ഓഫ് ചെയ്യാതെ ഞാൻ അവിടുന്ന് ഇറങ്ങി…. ഒരു ഓട്ടപാച്ചിൽ ആയിരുന്നു…..  കാർ ചെന്ന് അവസാനിച്ചത് ചിറ്റെടം ഹോസ്പിറ്റലിൽ ആയിരുന്നു…..

 

 

ഞാൻ കേറിയതും receptionist അടുത്തേയ്ക്ക് വന്നു….

 

 

” സർ…. ഐസിയൂ വിൽ ഉണ്ട്…. ”

 

 

മറുപടി പറയാനോ ഒന്നിനും നിന്നില്ല….. സത്യത്തിൽ എന്റെ കാലുകൾ ഓടുക ആയിരുന്നു….. ചെന്നപ്പോൾ അവിടെ എല്ലാവരും വന്നിട്ട് ഉണ്ട്….

 

 

ഞാൻ ചെന്നതും അമ്മ എന്നെ വന്നു കെട്ടിപ്പിടിച്ചു….

 

 

” മോനെ…. മക്കള്….. അവരെ….. ” – അമ്മ

 

 

” മ്മ്…. ” – ദേവൻ

 

 

അപ്പോഴാണ് ശരത് എന്റെ അടുത്തേയ്ക്ക് വന്നത്…..

 

” കൊറേ നേരം ട്രൈ ചെയ്തിട്ടാണ് നിന്നെ കിട്ടിയത്….. ഒരു ട്രക്ക് wrong side വന്നതാണ്….. ” – ശരത്ത്

 

 

” അവർക്ക് ഇപ്പോ…. ” – ദേവൻ

 

 

” ഒന്നും പറയാൻ ആയിട്ടില്ല…. ” – ശരത്ത്

 

 

” ഡാ….. എന്റെ ബാല….. ” – ദേവൻ

 

 

എന്ത് കൊണ്ടോ എന്റെ വാക്കുകൾ ഒക്കെ മുറിഞ്ഞു പോയിരുന്നു…..

 

 

” ടെൻഷൻ അടികല്ലെ….. ശെരിയാവും…. ശരൺ ഏട്ടൻ അകത്ത് ഉണ്ട്….. ” – ശരത്ത്

 

 

നോക്കിയപ്പോൾ അമ്മയും അച്ഛമ്മയും എല്ലാവരും കരയുക ആണ്….

 

 

എനിക് ആണെങ്കിൽ ഒന്നു കരയാൻ പോലും പറ്റുന്നില്ല….. കണ്ണുനീർ പോലും എന്നെ തിരിഞ്ഞു നോക്കുന്നില്ല…. ഞാൻ എല്ലാവരിൽ നിന്നും മാറി ഒരിടത്ത് പോയി ഇരുന്നു….. ഒറ്റക്ക് ഇരിക്കട്ടെ എന്ന് കരുതി ആവും ഒരാളും എന്റെ അടുത്തേയ്ക്ക് വന്നില്ല…..

 

 

ഒരു അർത്ഥത്തിൽ അതാണ് നല്ലതും…. ഞാൻ ആ കസേരയിൽ ചാരി കണ്ണടച്ച് ഇരുന്നു…. എന്റെ ബാല മാത്രമായിരുന്നു എന്റെ ഉള്ളിൽ…..

 

 

അപ്പോഴാണ് ഐസിയൂ വിന്റെ വാതിൽ തുറന്നു ഡോക്ടറും ശരണും ഇറങ്ങി വന്നത്….. അവന്റെ മുഖത്ത് ഒരുതരം വിഷാദ ഭാവം നിറഞ്ഞിരുന്നു…..

 

 

അപ്പോഴാണ് ഞാൻ ജിത്തു ഏട്ടനെ നോക്കിയത്…. എന്റെ പോലെ തന്നെ ഒരിടത്ത് ഒറ്റക്ക് ഇരിക്കുന്നു….. സത്യത്തിൽ അവനെ കണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്….. അങ്ങനത്തെ കാര്യങ്ങള് ആണ് ഇൗ ചുരുങ്ങിയ നാളുകൾ കൊണ്ട് അവനിൽ നിന്നും അറിഞ്ഞത്…..

 

 

റിതികിന്റെ സഹായത്തോടെ അവന്റെ മുഴുവൻ കോൾ details മറ്റും എടുത്തു…. അതിൽ നിന്നും അവനാണ് എല്ലാത്തിനും പിന്നിൽ എന്ന് മനസ്സിലായി….. ഒരു അവസരം കിട്ടാനായി ഇരിക്കുക ആണ്…. അവനെ പൂട്ടാൻ…. എല്ലാ തെളിവോടും കൂടി തന്നെ വേണം അത്…

 

 

ഒരേയൊരു സങ്കടം അത് അച്ഛനെയും അമ്മയെയും കുറിച്ച് ഓർക്കുമ്പോൾ ആണ്…. തന്റെ മകൻ ഇത്ര അധഃപതിച്ചു പോയെന്ന് അറിഞ്ഞാൽ അവർ സഹിക്കില്ല…..

 

 

 

അവിടെ എല്ലാവരും ഡോക്ടറോട് സംസാരിക്കുന്നുണ്ട്….. അമ്മമാരുടെ പൊട്ടികരചിലും കേൾക്കാം….. ഞാൻ അങ്ങോട്ട് പോയില്ല….

 

 

അപ്പോഴാണ് ശരൺ എന്റെ അടുത്ത് വന്നിരുന്നത്….. എന്നിട്ട് എന്റെ കൈകളുടെ മുകളിൽ കൈ വെച്ചു…..

 

 

” ദേവാ….. ” – ശരൺ

 

 

” മ്മ് പറയ്…. ” – ദേവൻ

 

 

” ഡോക്ടർ കാണണം എന്ന് പറഞ്ഞു…. എന്തോ സീരിയസ് ആയി സംസാരിക്കാൻ ഉണ്ട് എന്ന്…. നിന്നെയും ജിതുവിനെയും….. 2 പേരുടെയും ഭർത്താവിനെ കാണണം എന്ന പറഞ്ഞത്…. ” – ശരൺ

 

 

 

” മ്മ്…. പോവാം….. ” – ദേവൻ

 

 

വല്ലാത്ത ഒരു നിർവികാരതയോടെ ആണ് ഞാൻ ഡോക്ടറുടെ മുറിയിലേക്ക് പോയത്…… ശെരിക്കും എനിക്കും ചുറ്റിനും നടക്കുന്ന ഒന്നും ഞാൻ അറിയുന്നത് പോലും ഉണ്ടായിരുന്നില്ല….. ശരൺ പറഞ്ഞത് അനുസരിച്ച് ജിത്തുവും എനിക് ഒപ്പം വന്നിരുന്നു….

 

 

 

” നിങ്ങള് 2 പേരും ഇരിക്ക്…. പ്രധാനപെട്ട ഒരു കാര്യം പറയാൻ ഉണ്ട് 2 പേരോടും ” – ഡോക്ടർ

 

 

 

” എന്താ ഡോക്ടർ…. ” – ജിത്തു

 

 

” ഒരു കുട്ടി pregnant ആയിരുന്നില്ലേ….. അയാളുടെ husband ആരാണ്…. ” – ഡോക്ടർ

 

 

” ഞാനാണ്…. ” – ജിത്തു

 

 

” സീ mr….. ” – ഡോക്ടർ

 

 

” ജിതേന്ദ്രൻ….. ” – ജിത്തു

 

 

” ഒകെ ജിതേന്ദ്രൻ….. ലക്ഷ്മിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്…. ആൾ safe ആണ്….. പക്ഷേ കുട്ടിയെ ഞങ്ങൾക്ക് രക്ഷിക്കാൻ ആയില്ല…. ആ കുട്ടി വയർ ഇടിച്ചാണ് വീണത്….. ആ വീഴ്ചയിൽ തന്നെ കുഞ്ഞു പോയിരുന്നു…. ഇൗ ഒരു അവസ്ഥയിൽ കുഞ്ഞ് പോയത് ആ കുട്ടി അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല…. ഇത്രയും നാളും തന്റെ കൂടെ ഉണ്ടായിരുന്നത് പെട്ടെന്ന് ഒരു ദിവസം നഷ്ടം ആയാൽ….. ആ കുട്ടി ഡിപ്രഷനിലേക് പോവാം….. അതല്ലെങ്കിൽ സമനില വരെ തെറ്റാം…. ഞങ്ങൾ ആരും ആ കുട്ടിയോട് സത്യം പറഞ്ഞിട്ട് ഇല്ല…. പക്ഷേ നിങ്ങള് പറഞ്ഞെ പറ്റൂ…. നിങ്ങൾക്ക് മാത്രമേ അവളെ കൺട്രോൾ ചെയാൻ ആവൂ….. ” – ഡോക്ടർ

 

 

 

അത് ജിത്തുവിന്റെ മനസ്സിൽ തണുപ്പും അതോടൊപ്പം വലിയ ഒരു അഗ്നികുണ്ടവും വീഴ്ത്തി…..

 

 

ഞാൻ നോക്കിയപ്പോൾ ജിത്തുവിൽ നിന്ന് കണ്ണുനീർ പൊഴിയുന്നുണ്ട്…. ഇത് ആത്മാർത്ഥമാണോ…. അതോ വെറും അഭിനയമൊ… ലച്ചു ഏട്ടത്തിയുടെ കുഞ്ഞു പോയിരിക്കുന്നു….. സഹിക്കില്ല ഏട്ടത്തിക്ക്‌…..

 

 

 

” അപ്പോ നിങ്ങള് ശ്രീബാലയുടെ husband അല്ലേ….. ” – ഡോക്ടർ

 

 

” അതേ…. ” – ദേവൻ

 

 

” ആ കുട്ടിക്ക് ബോധം തെളിഞ്ഞിട്ടില്ല…. ബോധം തെളിഞ്ഞാൽ മാത്രമേ എന്തെങ്കിലും പറയാൻ പറ്റൂ….. പിന്നെ വേറൊരു സന്തോഷ വാർത്ത കൂടി ഉണ്ട്…. ആ കുട്ടിയുടെ വയറ്റിൽ ഒരു ഗ്രോത്ത് കാണുന്നുണ്ട്…. ഒരു 1 week ആയിട്ട് ഉള്ളൂ…. അതാണ് symptoms ഒന്നും ഇല്ലാത്തത്…. ആ കുട്ടി concsious ആകാതെ അതിന്റെ കാര്യത്തിലും ഉറപ്പ് ഇല്ല….. ” – ഡോക്ടർ

 

 

 

കേട്ട വാർത്ത സന്തോഷം ആണോ സങ്കടം ആണോ എന്ന് പോലും അറിയാത്ത അവസ്ഥ ആയിരുന്നു…. എന്റെ കുഞ്ഞു ഉണ്ടായിരുന്നു അവളുടെ വയറ്റിൽ….. പക്ഷേ ഒരാള് അല്ല…. 2 പേരാണ് ജീവിതത്തോട് മല്ലിട്ട് കിടക്കുന്നത്…..

 

 

 

” We can hope for the best…. ബോധം തെളിയുക എന്നത് റിസ്ക് ആണ്…. ആ കുട്ടിയുടെ മെന്റൽ strength പോലെ ആവും അത്….. ചിലപ്പോൾ കോമയിലേക് വരെ പോവാം…. ” – ഡോക്ടർ

 

 

 

” മ്മ്…. “. – ദേവൻ

 

 

 

” പ്രാർത്ഥന മാത്രമേ ഇതിന് പകരമായി എനിക് പറയാൻ ആവൂ…. കാരണം….. ഞങ്ങളുടെ പരമാവതി treat ചെയ്യുന്നുണ്ട്….. ” – ഡോക്ടർ

 

 

 

എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി….. ഇല്ല…. ഇന്ദ്രനെ വിട്ട് ബാല എവിടേക്ക് പോവാൻ ആണ്…. എങ്ങും പോവില്ല…. കാരണം…. എവിടെ ആയാലും…. ഒന്നിച്ച് പോവോളു ഞങ്ങൾ…. അത് ജീവിതത്തിലേക്ക് ആയാലും…. മരണത്തിലേക്ക് ആയാലും….🙂🙂🙂

 

 

 

” ലക്ഷ്മിയെ ഇപ്പോ റൂമിലേക്ക് മാറ്റാം….. നിങ്ങൾക്ക് പോവാം…. ” – ഡോക്ടർ

 

 

 

ഞങ്ങൾ 2 പേരും വേഗം റൂമിൽ നിന്ന് ഇറങ്ങി…. ജിത്തു എല്ലാവരോടും സംസാരിക്കുന്നുണ്ട്….. ഞാൻ ആരോടും ഒന്നും പറയാതെ അവിടെ പോയിരുന്നു…..

 

 

 

ശരത്തും ശരണും എന്റെ അടുത്ത് വന്നിരുന്നു…..

 

 

” ദേവാ….. ശ്രീ തിരിച്ച് വരും….. കാരണം നിന്നെ വിട്ട് അവൾക്ക് പോവാൻ ആവില്ല ഡാ ഒരിക്കലും…. ” – ശരൺ

 

 

 

” വിധിയായി ചേർത്ത് വെച്ചതാണ് നിങ്ങളെ…. അങ്ങനെ ആർക്കും പിരിക്കാൻ ആവില്ല അത്….. ” – ശരത്ത്

 

 

 

” അവിടെ കിടക്കുന്നത് ഒന്നു അല്ലടാ 2 ജീവനുകൾ ആണ്…. എന്റെ ബാലയും ഞങ്ങളുടെ കുഞ്ഞും…. ” – ദേവൻ

 

 

” സത്യമാണോ ദേവാ…. ” – ശരത്ത്

 

 

 

” മ്മ്…. ” – ദേവൻ

 

 

 

” തളർന്നു പോവല്ലേ ദേവാ…. എല്ലാം ശെരി ആവും…. ” – ശരൺ

 

 

 

” മ്മ് ” – ദേവൻ

 

 

 

ഞാൻ ആ ഇരിപ്പ് തുടർന്നു…. സമയം പോയത് അറിഞ്ഞില്ല…. മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും കടന്നു പോയി…..

 

 

 

ഇന്നേക്ക് അവളെ അഡ്മിറ്റ് ചെയ്തിട്ട് ഒരാഴ്ച ആയി….. ഇത് വരെ ആയിട്ടും ബോധം തെളിഞ്ഞിട്ടില്ല…..

 

 

 

ഡോക്ടർ പോലും പ്രതീക്ഷ വേണ്ട എന്ന രീതിയിൽ ആണ് സംസാരിക്കുന്നത്….. പക്ഷേ എന്തോ കൊണ്ടോ…. എന്റെ ഉള്ളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു….. അതല്ലെങ്കിൽ ഒരിക്കലും എന്റെ ബാലയെ ഒറ്റക്ക് വിടില്ല എന്ന് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു…..

 

 

 

എന്റെ പോലെ തന്നെ ശരത്തും ഇത് വരെ വീട്ടിൽ പോയിട്ടില്ല…. ശരൺ ആണ് ഞങ്ങൾക്ക് ഉള്ള ഡ്രസ്സ് ഒക്കെ കൊണ്ടുവരുന്നത്…..

 

 

 

ഐസിയുവിന് പുറത്ത് ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് അകത്ത് ഉണ്ടായിരുന്ന നഴ്സ് ഡോക്ടർ എന്നും വിളിച്ച് പുറത്തേക് ഓടിയത്…..

 

 

 

ഉടനെ തന്നെ ഒന്നു രണ്ടു ഡോക്ടെർസും നേഴ്സുമാരും അകത്തേക്ക് കയറി പോയി…..

 

 

 

അവരുടെ മുഖത്ത് എല്ലാം ഭയം നിറഞ്ഞിരുന്നു….. അത് ഞങ്ങളെ കൂടുതൽ തളർത്തി എങ്കിലും…. ഒരിക്കലും ബാല ഇല്ലാത്ത ഒരു ലോകത്ത് ഞാൻ ഉണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു…..

 

 

 

കുറച്ച് കഴിഞ്ഞതും ഒരു നേഴ്സ് പുറത്തേക് വന്നു…..

 

 

” ദേവൻ സർ…. ഒന്നു അകത്തേക്ക് വരുമോ….. ” – നേഴ്സ്

 

 

ഞാൻ വേഗം അകത്തേക്ക് ചെന്നു…..

 

 

 

അകത്ത് ശ്വാസം കിട്ടാതെ ഉയർന്നു പൊങ്ങി താഴ്ന്നു കൊണ്ടിരിക്കുന്ന അവളെ കണ്ട് കണ്ണുനീർ അല്ല മറിച്ച് രക്തം പൊടിയുന്നത് പോലെയാണ് തോന്നിയത്…..

 

 

 

” ദേവൻ സർ….. ശ്രീബാലയുടെ ബ്ലഡ് പ്രഷർ കൂടിയിരിക്കുകയാണ്…. പെട്ടെന്ന് ബോധം തെളിഞ്ഞത് ആയിരുന്നു അപ്പോഴാണ് ഇത്….. ആ കുട്ടിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് പറ്റൂ…. അല്ലെങ്കിൽ ആ കുട്ടി മരണത്തിലേക്കോ കോമയിലേക്കോ പോകും….. ആ കുട്ടിയെ വിളിക്ക്…. നിങ്ങളുടെ പഴയ ഓർമകൾ ഒക്കെ പറയൂ…. Concious ആകാൻ ശ്രമിക്കൂ….. ഞങ്ങൾ പ്രഷർ പതിയെ ഡൗൺ ആകാൻ നോക്കട്ടെ…. “. – ഡോക്ടർ

 

 

 

ഞാൻ വേഗം ബാലയുടെ അടുത്തേയ്ക്ക് ചേർന്നു നിന്നു…. കൈകളിൽ പിടിച്ചു….

 

 

 

” ബാലേ….. ഇൗ ഇന്ദ്രെട്ടനെ വിട്ട് പോവുകയാണോ നീ….. പോവല്ലേ ഡാ…. നമ്മൾ ഒന്നല്ലേ…. നീ ഇല്ലെങ്കിൽ എനിക് പറ്റോ…. ഞാൻ ഇല്ലാതെ നിനക്ക് പറ്റോ….. പോവല്ലേ ഡാ…. വാ ബാലേ…. നമുക്ക് ജീവിക്കണ്ടേ…. ദെ നമ്മുടെ വാവ ഉണ്ട് ഇൗ വയറ്റിൽ….. നമ്മൾ എത്ര സ്വപ്നം കണ്ടതാ…. വാ ബാലേ…. പോവല്ലേ…… ………….. ”

 

 

 

അവളെ വാക്കുകളിലൂടെ ഞങ്ങളുടെ പഴയ കാലമൊക്കെ ഓർമിപ്പിച്ച് കൊണ്ടിരുന്നു….. ഓരോന്ന് പറയുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു…. ഒരു വേള അവളുടെയും കണ്ണുകൾ നിറയുന്നത് കണ്ടു……

 

 

 

” ആ കുട്ടി respond ചെയാൻ ശ്രമിക്കുന്നുണ്ട്…. വീണ്ടും പറയൂ…. പറഞ്ഞു കൊണ്ടിരിക്കു…… ” – ഡോക്ടർ

 

 

 

ഞാൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു…. ഞങ്ങളുടെ 2 പേരുടെയും കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു….. പതിയെ അവള് തന്റെ കൈവിരലുകൾ ചലിപ്പിച്ചു…..

 

 

 

” ആ കുട്ടിക്ക് തിരിച്ച് വരണം എന്നുണ്ട്…. നന്നായി ശ്രമിക്കൂ…. നിങ്ങൾക്ക് അതിനു കഴിയും…. ” – ഡോക്ടർ

 

 

 

” ബാലേ….. ഇന്ദ്രന്റെ മാത്രം അല്ലേ നീ….. ഇൗ ഇന്ദ്രനെ വിട്ട് പോവല്ലേ…. വാ ബാലേ…. വാ…. നമുക്ക് ഒന്നിച്ച് ജീവിക്കണം ബാലേ…. എനിക് വേണം…. വാ….. ” – ദേവൻ

 

 

 

എന്റെ ശബ്ദം പോലും ഇടറി കൊണ്ടിരുന്നു….. പതിയെ അവളുടെ കണ്ണുകൾ തുറന്നു……

 

 

 

” താങ്ക്സ് ഗോഡ്…. She become conscious….. Deva…. ഇനി പേടിക്കാൻ ഒന്നുമില്ല…. ക്ഷീണം കൊണ്ടാണ്….. കുറച്ച് കഴിയുമ്പോൾ.ബോധം തെളിയും….. ” – ഡോക്ടർ

 

 

 

” താങ്ക്സ് ഡോക്ടർ…. ” – ദേവൻ

 

 

 

” താങ്ക്സ് പറയേണ്ടത് ഞങ്ങളോട് അല്ല….. മുകളിൽ ഇരികുന്നവനോഡ് ആണ്….. ” – ഡോക്ടർ

 

 

എന്നും പറഞ്ഞു ഒന്നു ചിരിച്ച് കൊണ്ട് ഡോക്ടർ പോയി…..

 

 

 

( ശരത്ത് )

 

 

ശ്രീയുടെ അവസ്ഥ ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട്…. പക്ഷേ അതിനേക്കാൾ സങ്കടം ആണ് ദേവന്റെ അവസ്ഥ കാണുമ്പോൾ…. ഊണും ഉറക്കവും ഒന്നും ഇല്ല…. പകൽ മുഴുവൻ അന്തി ആവുന്നത് വരെ ഒരേ ഇരിപ്പ് ആണ്….

 

 

ഇതിനേക്കാൾ പരിതാപകരം ആണ് ലച്ചുവിന്റെ അവസ്ഥ…. കണ്ണ് തുറന്നപ്പോൾ ആദ്യം ചോദിച്ചത് കുഞ്ഞിന്റെ കാര്യം ആണ്….. പോയെന്ന് അറിഞ്ഞതിന് ശേഷം ഭയങ്കര ഒച്ചപ്പാടും ബഹളവും ഒക്കെ ആയിരുന്നു….. അതിനു ശേഷം സമനില തെറ്റിയത് പോലെയാണ്… കുഞ്ഞു ഉണ്ടെന്നും പറഞ്ഞു വയറിൽ കൈ വെച്ച് സംസാരിക്കുന്നത് കാണാം…. അത് കാണുമ്പോൾ ഞങ്ങളുടെ ഒക്കെ കണ്ണുകൾ നിറയും….

 

 

 

ഡോക്ടർ വിളിച്ചിട്ട് ദേവൻ റൂമിലേക്ക് പോയതാണ്…. കുറച്ച് നേരമായി അകത്തേക്ക് പോയിട്ട്…. എന്റെ മഹാദേവ…. എല്ലാം നല്ലത് ആകണെ…..

 

 

അപ്പോഴാണ് അവൻ പുറത്തേക് ഇറങ്ങി വന്നത്…. അകത്തേക്ക് പോയപ്പോൾ ഉള്ള നിസ്സഹായ ഭാവം അല്ല അവന്റെ മുഖത്ത് എന്നത് ഒരു ആശ്വാസം തോന്നി…..

 

 

” എന്തായി അളിയാ… ” – ശരത്ത്

 

 

” ശ്രീ സേഫ് ആണ്…. പ്രഷർ ഹൈ ആയതാണ്….. ” – ദേവൻ

 

 

” അവള് കണ്ണ് തുറന്നോ…. ” – ശരത്ത്

 

 

” ഇപ്പോ ക്ഷീണം കാരണം ഉറങ്ങുക ആണെന്നാണ് പറഞ്ഞത്…. ഉടനെ ഉണരും ” – ദേവൻ

 

 

പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….. അത് പതിയെ എന്നിലേക്കും വ്യാപിച്ചു….

 

 

” എടാ ഞാൻ ഒന്നു വീട്ടിൽ പോകട്ടെ….. ഒന്നു അമ്പലത്തിലേക്കും പോണം….. ” – ദേവൻ

 

 

” മ്മ് നീ പോയി വാ…. ഞാനും ശരൺ ഏട്ടനും ഉണ്ടാവും….. ” – ശരത്ത്

 

 

 

____________________

 

 

 

( ദേവൻ )

 

 

 

ശ്രീ എഴുന്നേൽക്കുന്നതിനു മുമ്പേ അവിടെ എത്തണം…. ഞാൻ വേഗം അമ്പലത്തിലേക്ക് പോയി….. ഡോക്ടർ വരെ പറഞ്ഞു കഴിഞ്ഞു മുകളിൽ ഇരിക്കുന്നവനോട് നന്ദി പറയണം എന്ന്….. എന്തായാലും അത് ഒരു കടമായി നിൽക്കണ്ട…. അത് കൊണ്ട് വേഗം അങ്ങോട്ട് പോയി…..

എനിക് തിരിച്ച് തന്നിരിക്കുന്നത് ഒന്നല്ല രണ്ട് ജീവനുകൾ ആണ്…. നന്ദി എന്നൊരു ഒറ്റ വാക്കിൽ തീരില്ല….. അത്ര വലിയ ഒരു അനുഗ്രഹം ആണ്….

 

 

 

അത് കഴിഞ്ഞതും ഞാൻ വേഗം വീട്ടിലേക്ക് പോയി…. കഴിഞ്ഞ ഒരു ആഴ്‌ച ആയി വീട്ടിൽ പോയിട്ട്….. ലച്ചു ഏടത്തിയെ ഡിസ്‌റ്റർച്ച് ചെയ്തിരുന്നു…..

 

 

 

ഏടത്തിയുടെ അവസ്ഥ മോശം ആണ്…. കുഞ്ഞു പോയി എന്നത് ഉൾകൊള്ളാൻ ആയിട്ട് ഇല്ല….. ജിത്തു എല്ലാ നേരവും ഏടത്തിയുടെ കൂടെ തന്നെ ഉണ്ട്….. പൊന്നു പോലെ നോക്കുന്നു…. ഇതൊക്കെ കാണുമ്പോൾ ഇവൻ ആണോ ആക്സിഡന്റ് നടത്തിയത് എന്ന സംശയം തോന്നും…..

 

 

 

കുഞ്ഞു പോയതോടെ അവനും ഒന്നു അടങ്ങിയ മട്ട്‌ ആണ്….. ഞാൻ വേഗം അവരുടെ മുറിയിലേക്ക് ചെന്നു…..

 

 

അതിനു ശേഷം ഏടത്തി ആരോടും സംസാരിക്കുന്നില്ല….. ഇടക്ക് കുഞ്ഞിനോട് സംസാരിക്കും അത്ര മാത്രം….

 

 

മുറിയിലേക്ക് ചെന്നപ്പോൾ ഏടത്തി ബെഡ്ഡിൽ ഇരിക്കുക ആണ്…. ഏട്ടൻ അവൾക്ക് ഭക്ഷണം കൊടുക്കാൻ നോക്കുന്നുണ്ട്…. പക്ഷേ കഴിക്കുന്നില്ല….. ഇത്ര സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒരു accident വേണമായിരുന്നോ…. അതൊക്കെ കാണുമ്പോൾ എന്തോ ഇവൻ അല്ല എന്നും തോന്നുന്നു….. ഒന്നും മനസിലാകുന്നില്ല……

 

 

 

” ഏടത്തി…… ” – ദേവൻ

 

 

 

ഉടനെ എന്റെ മുഖത്തേക്ക് നോക്കി…. മുഖത്തുള്ള വിഷാദ ഭാവം മാത്രം മാറുന്നില്ല….

 

 

” എന്റെ കുഞ്ഞു….. ” – ലച്ചു

 

 

 

” എന്തിനാ നീ ഇങ്ങോട്ട് വന്നത്…. ചത്തോ എന്ന് അറിയാൻ ആണോ….. ” – ജിത്തു

 

 

 

” സൂക്ഷിച്ച് സംസാരിക്കണം…. പിന്നെ നിന്റെ പോലെ ഒരാളെ കൊല്ലാൻ ഒന്നും ഞങ്ങൾക്ക് ആവില്ല….. “. – ദേവൻ

 

 

എന്നും പറഞ്ഞു ഞാൻ ഒന്നു പുച്ഛിച്ചു…..

 

 

” അത് കൊണ്ടാണല്ലോ….. അവളുമായി പോയി ഇൗ അവസ്ഥയിൽ ആകിയത്……. ” – ജിത്തു

 

 

 

” ഇവൾ നിന്റെ ഭാര്യ മാത്രമല്ല…. ഞങ്ങളുടെ പെങ്ങൾ കൂടി ആണ്…. ” – ദേവൻ

 

 

 

” ആരായാലും…. എനിക്കാണ് നഷ്ടപ്പെട്ടത്…… എന്റെ ഭാര്യയേയും കുഞ്ഞിനേയും…… ” – ജിത്തു

 

 

 

” നിയായി ചെയ്ത തെറ്റിന് ഞങ്ങളെ പഴി പറയുന്നോ….. ” – ദേവൻ

 

 

 

” സ്വന്തം ഭാര്യയേയും കുഞ്ഞിനെയും കൊല്ലാൻ ഞാൻ അത്രക്ക് നീചൻ അല്ല…. എനിക് വെറുപ്പ് നിന്നോട് ആണ്…. അവളോട് ആണ്…. നിന്റെ ഭാര്യയോട്….. അല്ലാതെ….. ലചൂ അവള് എന്റെയാണ്…. ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ സമ്മതിക്കില്ല….. ” – ജിത്തു

 

 

 

” എന്തിനാണ് ഡാ…. എന്നോട് ഇങ്ങനെ….. ” – ദേവൻ

 

 

 

” പകയാണ് എനിക് നിന്നോടും അവളോടും….. തീർത്താൽ തീരാത്ത പക…. നേരത്തെ എനിക് ക്ഷമിക്കാൻ ആകുമായിരുന്നു…. പക്ഷേ ഇനി ഇല്ല….. നശിപ്പിക്കും….. നിന്നെയും നിന്റെ കുടുംബത്തെയും….. ” – ജിത്തു

 

 

 

” ഡാ….. 😡 ” – ദേവൻ

 

 

 

” അലറണ്ട….. വരാൻ പോകുന്ന കുഞ്ഞിനെ ഓർത്ത് നീ സ്വപ്നം കാണൂ….. നിന്റെ മുന്നിലേക്ക് എത്തുക ശവം ആവും….. അവളുടെ….. ” – ജിത്തു

 

 

 

” ഡാ…. ” എന്നും വിളിച്ച് ഞാൻ അവനെ ആഞ്ഞു ചവിട്ടി…..

 

 

 

” നിന്റെ ഇൗ പരവശം….. നിന്റെ കണ്ണിലെ ഇൗ ഭയം ഇതൊക്കെയാണ് എനിക് കാണേണ്ടത്…. കൊല്ലും എല്ലാം…. ” – ജിത്തു

 

 

 

” അതിനു ഇൗ ജിതേന്ദ്രൻ ഒന്നു കൂടി ജനിക്കണം…… ഇൗ ദേവേന്ദ്രന്റെ മുന്നിൽ ജയിക്കാൻ…. കാണാം നമുക്ക്….. ” – ദേവൻ

 

 

 

അവന്റെ വാക്കുകൾ എന്നിൽ ദേഷ്യം നിറകുക ആണ്…. പക്ഷേ ലച്ചു അച്ഛൻ അമ്മ ഇവരെ ഒക്കെ ഓർത്തിട്ട്‌ ആണ്….. അവന് വേദനിച്ചാൽ ഇവർ ഒക്കെ വേദനിക്കും…. അത് വേണ്ട…. സഹിക്കില്ല…..

 

 

 

പക്ഷേ എന്റെ മനസ്സിൽ അപ്പോഴും അവന്റെ വാക്കുകൾ നിറഞ്ഞിരുന്നു…. ജിത്തുവിന്‌ ജീവനാണ് ലക്ഷ്മിയെ….. ആ അവളെ ഒരിക്കലും അവൻ വേദനിപികില്ല…..

 

 

 

അപ്പോ പിന്നെ ഇൗ ആക്സിഡന്റ്….. സാധാരണ ഒരു accident അല്ല എന്നാണ് കണ്ട് നിന്നിരുന്നവർ ഒക്കെ പറഞ്ഞത്….. ആരാവും…

 

 

 

ഞാൻ അമ്മയെ ഒക്കെ കണ്ട് വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ച് ചെന്നു….. ഐസിയൂവിന്റേ മുന്നിൽ അവരെ 2 പേരെയും കാണുന്നില്ല…. ഇവർ ഇത് എവിടെ പോയി…..

 

 

 

 

____________________________

 

 

 

 

 

( ശ്രീ )

 

 

 

കൈ കാലുകൾ ഒക്കെ വല്ലാത്ത വേദന….. കണ്ണുകൾ തുറക്കാൻ ആവുന്നില്ല…. ചുറ്റും നടക്കുന്ന ശബ്ദങ്ങൾ കേൾക്കാം….. തല വെട്ടിപൊളികുന്ന പോലെ…….

 

 

 

 

എങ്ങനെ ഒക്കെയോ കണ്ണുകൾ വലിച്ച് തുറന്നു….. കൈകാലുകൾ ഒന്നും അനക്കാൻ ആവുന്നില്ല…… ശരീരം മുഴുവൻ തളർന്നു കിടക്കുന്ന പോലെ….. ഓരോ നാഡി ഞരമ്പുകളിലൂടെയും വേദന ഒഴുകി നടക്കുന്ന പോലെയാ തോന്നുന്നത്……

 

 

 

വാതിൽ തുറക്കുന്ന ശബ്ദം ഒക്കെ കേൾക്കാം….. ആരോ നടന്നു വരുന്നതിന്റെ ശബ്ദവും കേൾക്കാം…..

 

 

 

പെട്ടെന്നാണ് മുഖത്ത് ശക്തിയായി എന്തോ അമരുന്നത് പോലെ തോന്നിയത്….. ശ്വാസം കിട്ടുന്നില്ല….. എനിക് ആണെങ്കിൽ ശബ്ദം പോലും പുറത്തേക് വരുന്നില്ല…… കൈ കാലുകൾ ഒക്കെ പിടകുന്നത് പോലെ…..

 

 

പെട്ടെന്നാണ് കൈ കൊണ്ട് സൈഡിൽ ഇരുന്നിരുന്ന എന്തോ താഴേയ്ക്ക് വീണത്…. അപ്പോ അയാള് ഒന്നുകൂടി എന്നിലേക്ക് അത് അമർത്തി……

 

 

 

 

 

___________________________

 

 

 

 

( ദേവൻ )

 

 

 

അവരെ ഒന്നും പുറത്ത് കാണാത്തത് കൊണ്ട് ഞാൻ അവിടെ ഇരുന്നു….. ചിലപ്പോൾ അകത്തേക്ക് കയറിയിട്ട് ഉണ്ടാവും…. ഇപ്പോ ഇറങ്ങുമല്ലോ…..

 

 

കുറച്ച് നേരമായിട്ടും ആരെയും കാണുന്നില്ല….. മനസ്സിന് എന്തോ വല്ലാത്ത ഒരു പിടപ്പ്‌….. അപ്പോഴാണ് അകത്ത് നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടത്….. ഞാൻ വേഗം വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി…..

 

 

 

കറുത്ത വസ്ത്രധാരി ആയൊരാൾ….. ഒരു തലയിണ വെച്ച് ശ്രീയെ ശ്വാസം മുട്ടിക്കുകയാണ്….. ഞാൻ വേഗം അവനെ ശക്തിയായി ചവിട്ടി നിലത്തേക്ക് ഇട്ടു….. അവനെ അടിച്ച് നിലംപരിശാക്കി……

 

 

 

മുഖത്തെ മാസ്ക് മാറ്റാൻ നോക്കി അപ്പോഴേക്കും അവൻ ഓടിയിരുന്ന്….. പക്ഷേ അവൻ പുറത്തേക് പോകുന്നതിനു മുന്നേ ശരത് അകത്തേക്ക് വന്നിരുന്നു…..

 

 

 

” ശരത്തെ അവനെ വിടരുത്….. ബാലയെ കൊല്ലാൻ നോക്കിയതാണ്….. ” – ദേവൻ

 

 

 

അവൻ എങ്ങനെ ഒക്കെയോ അയാളെ പിടിച്ച് നിറുത്തി….. ഞാൻ വേഗം ചെന്നു അയാളുടെ മുഖത്തെ മാസ്ക് അഴിച്ച് മാറ്റി….. അയാളെ കണ്ടതും എന്റെ ഉള്ളിൽ ദേഷ്യം നുരന്ത് പൊങ്ങി…..

 

 

അമ്മാവൻ…..

 

 

 

” ദേവാ ഇനി എന്നെ ഒന്നും ചെയ്യല്ലേ…. ഞാൻ ചത്ത് പോവും….. ” – അമ്മാവൻ

 

 

” അല്ലെങ്കിലും നിങ്ങള് ചാവണം…. പക്ഷേ ഇപ്പോ കൊല്ലുന്നില്ല….. എന്റെ ബാല ഇവിടുന്നു ഇറങ്ങുന്ന ദിവസം…. ഞങ്ങൾ വരും…. നിങ്ങളുടെ അയാളുടെയും കഥ കഴിക്കാൻ…. The master brain കൃഷ്ണ മേനോന്റെ….. കാത്ത് ഇരുന്നോളാൻ പറ അയാളോട്….. ” – ദേവൻ

 

 

 

( ശ്രീ )

 

 

പെട്ടെന്ന് ജീവൻ നിലക്കുന്നത് പോലെയാണ് തോന്നിയത്….. മുഖത്ത് നിന്ന് എന്തോ മാറിയപ്പോൾ ആണ് ശ്വാസം നേരെ വീണത്….. ഞാൻ വേഗം ആയാസപെട്ട് കണ്ണുകൾ തുറന്നു…. നോക്കിയപ്പോൾ ആദ്യം കണ്ണിൽ പതിഞ്ഞത് ദേവേട്ടൻ ആണ്….. ഏട്ടനെ കണ്ടതും എന്റെ ഉള്ളിൽ ഒരു തണുപ്പ് പടരുന്നത് ഞാൻ അറിഞ്ഞു…..

 

 

ഞാൻ വേഗം കണ്ണുകൾ ഒന്നു മുറുക്കെ അടച്ച് തുറന്നു…. അപ്പോഴേക്കും ദേവെട്ടനും ശരത്തും എന്റെ അടുത്തേയ്ക്ക് വന്നു…..

 

 

” എങ്ങനെയുണ്ട് മോളെ…. ആശ്വാസം ഉണ്ടോ…. “. – ശരത്ത്

 

 

” അത് ചെറുതായി എന്തോ ഒരു…. ” – ശ്രീ

 

 

 

” ഞാൻ ഡോക്ടറെ വിളിക്കാം…. ” – ദേവൻ

 

 

വേഗം തന്നെ ദേവേട്ടൻ ഡോക്ടറും ആയി വന്നു…..

 

 

” എന്താ ശ്രീ… എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ…. ” – ഡോക്ടർ

 

 

” എന്തോ മനം പുരട്ടൽ പോലെ…. വാ ഒക്കെ എന്തോ പോലെ….. ” – ശ്രീ

 

 

 

” അത്രേ ഉള്ളൂ….. അത് ദെ ഇൗ കെട്ടിയോൻ ഒപ്പിച്ച പണി ആണ്…. ” – ഡോക്ടർ

 

 

ദേവെട്ടനേ നോക്കിയപ്പോൾ മുഖത്ത് ഒരു കള്ള ചിരി ഉണ്ട്…..

 

 

” എന്താ ഡോക്ടർ…. ” – ശ്രീ

 

 

” അയാള് തന്നെ പറയും…. ” – ഡോക്ടർ

 

 

അതും പറഞ്ഞു അയാള് പോയി….

 

 

 

” ദേവേട്ടാ എന്താ കാര്യം….. ” – ശ്രീ

 

 

” നിങ്ങള് സംസാരിക്കു… ഞാൻ വരാം…. ” – ശരത്ത്

 

 

എന്നും പറഞ്ഞു അവനും പോയി…..

 

 

 

” അതേ ബാല കുട്ടി….. ” എന്നും വിളിച്ച് ഒരു കള്ള ചിരിയോടെ എന്റെ വയറിലേക്ക് മുഖം പൂഴ്ത്തി ചുണ്ടുകൾ ചേർത്തു……

 

 

” ദേവേട്ടാ….. ” – ശ്രീ

 

 

” ഇത് നിനക്ക് അല്ല…. ഇവിടെ ഉള്ള ആൾക്ക് ആണ്…. ” – ദേവൻ

 

 

 

അത് കേട്ടതും എൻറെ മുഖം സന്തോഷത്താൽ വിടർന്നു…. ഇപ്പോ പറഞ്ഞതിന് അർത്ഥം…. ഞങ്ങളുടെ വാവ……

 

 

 

” സത്യം ആണോ ദേവേട്ടാ…. നമ്മുടെ….. ” – ശ്രീ

 

 

 

” അതെല്ലോ ഒരു കുഞ്ഞു ദേവൻ ഉണ്ട് ഇവിടെ….. ” – ദേവൻ

 

 

” ആരു പറഞ്ഞു ദേവൻ ആണെന്ന് ഞാൻ ആവാല്ലോ….. ” – ശ്രീ

 

 

 

” അല്ല അല്ല… ഇത് എന്റെ ഇൗ ദേവൻ തന്നെയാണ്….. എന്റെ വാവ…. ” – ദേവൻ

 

 

” അപ്പോ ഞാനോ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ ചുണ്ട് കോട്ടി….

 

 

” കുശുമ്പ് തീരെ ഇല്ലല്ലേ…. നീ അല്ലേ ഡീ പോത്തെ എന്റെ ആദ്യത്തെ വാവ…. അത് കഴിഞ്ഞ് അല്ലേ എനിക് ആരും ഉള്ളൂ….. ” – ദേവൻ

 

 

അവള് ഉടനെ ചിരിച്ചു….

 

 

അപ്പോഴാണ് ശരത്ത് വീണ്ടും കയറി വന്നത്…..

 

 

” ഇവിടുന്നു ഇറങ്ങുമ്പോൾ ചിലവ് തരണം കേട്ടോ…. ഇൗ അമ്മാവന്…. ” – ശരത്ത്

 

 

” അയ്യേ ഒരു അമ്മാവൻ….. ” – ശ്രീ

 

 

 

” ശെരിയാ ഒരു സുഖം ഇല്ല അല്ലേ…. എന്ന അത് വേണ്ട…. വാവേ…. എന്നെ പപ്പ എന്ന് വിളികട്ടെ…. അവൻ എന്റെ മകൻ കൂടി അല്ലേ….. ” – ശരത്ത്

 

 

അവന്റെ കണ്ണിൽ വല്ലാത്ത ഒരു തിളക്കം ഉണ്ടായിരുന്നു….

 

 

 

അപ്പോഴാണ് ചേച്ചിയുടെ കാര്യം ഓർത്തത്…..

 

 

 

” ഏട്ടാ ചേച്ചിക്ക് എങ്ങനെ ഉണ്ട്…. ” – ശ്രീ

 

 

 

ഉടനെ അവരുടെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം മാറി….. അവിടെ സങ്കടം നിറഞ്ഞു…..

 

 

” എന്താടാ….. ” – ശ്രീ

 

 

” എടാ അത് ലച്ചു ചേച്ചിക്ക് കുഴപ്പം ഒന്നുമില്ല….. കുഞ്ഞു പോയി….. ആ ആക്സിഡന്റിൽ തന്നെ….. കുഞ്ഞു പോയത് മനസ്സ് കൊണ്ട് അംഗീകരിക്കാൻ അവൾക്ക് ആയിട്ട് ഇല്ല…. അതോണ്ട്…. സമനില നഷ്ടപെട്ട പോലെയാണ് പെരുമാറ്റം…. ആരോടും മിണ്ടാതെ ആണ് നടപ്പ്….. ” – ശരത്ത്

 

 

 

” ഞാൻ കാരണം അല്ലേ…. ഇതൊക്കെ ” – ശ്രീ

 

 

 

” അതിനു നീ എന്താ ചെയ്തത്…. ആ കുഞ്ഞിന് അത്രേ ആയുസ്സ് ഉണ്ടായിട്ട് ഉള്ളൂ…. ” – ശരത്ത്

 

 

 

” എന്റെ അശ്രദ്ധ അല്ലേ….. എല്ലാം… ” – ശ്രീ

 

 

 

” അല്ല ബാലേ…. ആ വണ്ടി wrong side വന്നത് നിന്റെ തെറ്റാണോ….. ” – ദേവൻ

 

 

 

” ദേവേട്ടാ…. അത് ഇടിക്കണം എന്ന ഉദ്ദേശത്തോടെ തന്നെ വന്നതാണ്…. കാരണം വെട്ടിച്ച് മാറ്റാൻ നോക്കിയപ്പോഴും….. ഇടിച്ച് വീഴ്ത്തിയിരുന്ന്….. “. – ശ്രീ

 

 

 

” നീ ഇപ്പോ അതൊന്നും ആലോചിക്കേണ്ട….. റെസ്റ്റ് എടുക്കു… എല്ലാം വിധി ആണ്….. ” – ശരത്ത്

 

 

 

 

💙💙💙💙💙💙💙💙💙

 

 

 

പിന്നീട് എല്ലാം സാധാരണം ആയി കടന്നു പോയി…… വളരെ പെട്ടെന്ന് തന്നെ ആഴ്‍ച്ചകളും മാസങ്ങളും കടന്നു പോയി……

 

 

 

കുറച്ച് നാൾക്ക് മുമ്പ് ഡോക്ടർ എന്നെ ഡിസ്റർച്ച് ചെയ്യാം എന്ന് പറഞ്ഞത് ആണ്….. വീട്ടിൽ ചെന്ന് റെസ്റ്റ് എടുക്കണം എന്ന്….. ദേവേട്ടൻ സമ്മതിച്ചില്ല….. മുഴുവൻ ബേധം ആയിട്ട് മതി ഇവിടുന്നു പോവുന്നത് എന്നായിരുന്നു ദേവേട്ടന്റെ oder……

 

 

 

 

റൂമിൽ ബോർ അടികുന്നു എന്ന് പറഞ്ഞപ്പോൾ ബുക്സ് ഫോൺ tv അങ്ങനെ എല്ലാം എത്തി മുറിയിൽ….. പിന്നെ ഇൗ മനുഷ്യനോട് എന്തെന്ന് പറയാൻ ആണ്…..

 

 

 

രാത്രി കിടക്കുന്നതിന് പോലും ഇവിടെ എന്റെ കൂടെയാണ്….. എന്റെ കൈയിൽ ചെറിയ ഒരു പരിക്ക് മാത്രമേ പുറമെ ഉണ്ടായിരുന്നു ഉള്ളൂ….. ബാകി ഒക്കെ ഉള്ളിൽ ആയിരുന്നു…..

 

 

 

ദേവേട്ടൻ എന്നെ ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ് നോക്കിയത്….. ഇടക്ക് ഒക്കെ ആയി എല്ലാവരും എന്നെ കാണാൻ വന്നു….. അമ്മമാർ കൊറേ പലഹാരങ്ങൾ ആയാണ് വന്നത്….. എനിക് ആണെങ്കിൽ എന്തെങ്കിലും വായിലേക് വെച്ചാൽ അപ്പോഴേ പുറത്തേക് വരും……

 

 

 

എന്നാലും ദേവേട്ടൻ എന്നെ കഴിക്കാതെ ഇരിക്കാൻ സമ്മതിക്കില്ല….. ശർധിച്ച് പോകുന്നത് പോയികോട്ടെ ഹോസ്പിറ്റലിൽ തന്നെ ആണലോ എന്ന പുള്ളിയുടെ വാദം…… വാദിച്ച് ജയിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ തോറ്റു കൊടുക്കും…… വയർ ചെറുതായി ഒന്ന് വീർത്തിട്ട് ഉണ്ട്…. അത്രേം ഉള്ളൂ……

 

 

 

ഇതിപ്പോൾ മൂന്നാം മാസം ആണല്ലോ…. എത്രയും വേഗം വീട്ടിൽ കൊണ്ടുവരണം എന്നാണ് അമ്മമാരുടെ oder….. പക്ഷേ ഏട്ടന് മറ്റെന്തോ ഉദ്ദേശം ഉണ്ട്……

 

 

 

എല്ലാ രാത്രിയിലും അച്ഛനും മകനും ഭയങ്കര സംസാരം ആണ്…. അത് കാണുമ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം ആണ്….. ലച്ചു ചേച്ചിയുടെ കാര്യം ഓർക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ ആണ്….. പക്ഷേ…..കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോൾ ബാക്കിയൊക്കെ മറക്കും ഞാൻ…..

 

 

അപ്പോഴാണ് ഡോക്ടർ മുറിയിലേക്ക് വന്നത്….. ദേവേട്ടൻ ഉറങ്ങുക ആയിരുന്നു…. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി എണീറ്റു പാവം…..

 

 

 

” ആഹാ താൻ ഉറങ്ങുക ആയിരുന്നോ…. ഒരു ഹാപ്പി news പറയാൻ വന്നതാണ്….. ഇന്ന് ദിസ്‌റ്റർച്ച് ചെയ്യാം….. എല്ലാം ഒകെ ആണ്…. പ്രഗ്നൻസിയുടെ പ്രശ്നം ഒഴിച്ചാൽ she is well alright….. പോരെ കെട്ടിയോൻ സാറിന്….. ” – ഡോക്ടർ

 

 

ഡോക്ടർ ഞങ്ങളോട് ഇപ്പോ നല്ല കൂട്ടാണ്…..

 

 

 

” മതിയേ ഡോക്ടർ സാറേ…… ” – ദേവൻ

 

 

 

” അപ്പോ ഇനി വീട്ടിൽ പോവാം….. റെസ്റ്റ് ഒന്നും വേണ്ട…. പിന്നെ ഇൗ അവസ്ഥയിൽ കുറച്ച് റെസ്റ്റ് വേണം… അത് എടുക്കണം കേട്ടോ….. പ്രഗ്നൻസി കുഴപ്പം ഒന്നുമില്ല….. എല്ലാം കൊണ്ടും ഇപ്പോ ഒകെ ആണ്….. ” – ഡോക്ടർ

 

 

 

” അതാ ഡോക്ടർ എനിക്കും വേണ്ടത്…. ഇവൾ ഒകെ ആയിട്ട് വേണം…. കുറച്ച് കണക്കുകൾ ഒക്കെ തീർക്കാൻ….. ” – ദേവൻ

 

 

 

” മ്മ് അധികം സ്ട്രെസ്സ് എടുപ്പികരുത്….. ഇൗ അവസ്ഥയിൽ അത് കുഞ്ഞിനെ ബാധിക്കും….. ” – ഡോക്ടർ

 

 

 

” സ്ട്രെസ്സ് എടുപ്പിക്കൻ അല്ല ഡോക്ടർ….. എല്ലാ സ്ട്രെസ്സും കളയാൻ ആണ് ഉദ്ദേശം….. അതെല്ലാം അവസാനിക്കും…… ഉടനെ തന്നെ….. സമാധാനം ഉള്ളൊരു ലോകത്തേയ്ക്ക് ആയിരിക്കണം എന്റെ കുഞ്ഞിന്റെ ജനനം….. ” – ദേവൻ

 

 

 

” എങ്കിൽ ശെരി ബില്ലിംഗ് പ്രശ്നം ഒന്നും ഇല്ലല്ലോ നിങ്ങൾക്ക്….. വേഗം ഇറങ്ങിക്കോ…… ” – ഡോക്ടർ

 

 

 

ഡോക്ടർ പോയതും ബാഗ് എടുക്കാൻ പോയ ദേവെട്ടനേ ഞാൻ കൈയിൽ പിടിച്ച് നിറുത്തി…..

 

 

 

” എന്താ ഉദ്ദേശം…… ” – ശ്രീ

 

 

 

” നാശം…… എല്ലാ ദുഷ്ട ശക്തികളുടെയും നാശം അടുത്തിരിക്കുന്നു…… ” – ദേവൻ

 

 

 

” മനസിലായില്ല……. ” – ശ്രീ

 

 

 

” കാണാൻ പോവുന്ന പൂരം പറഞ്ഞു അറിയിക്കണ്ടല്ലോ…… ” – ദേവൻ

 

 

 

എന്നും പറഞ്ഞു ഒരു കള്ള ചിരി ചിരിച്ചു……

 

 

 

 

_________________________

 

 

 

( ദേവൻ )

 

 

 

ഞാൻ വേഗം ബാഗ് പാക്ക് ചെയ്തു….. അവന്മാരെ ഒക്കെ വിളിച്ചു…. ഞങ്ങൾ എല്ലാവരും ഇൗ ദിനത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ്….. കുറച്ച് നാളുകൾ ആയി…..

 

 

ഞാൻ വേഗം റോബിനെ വിളിച്ചു…..

 

 

 

” അയാള് എവിടെ ഉണ്ട്…. ” – ദേവൻ

 

 

 

” ഇവിടെ guest ഹൗസിൽ രാജശേഖരനുമായി…… ” – റോബിൻ

 

 

 

” ഒകെ അവരുടെ എല്ലാ നീക്കങ്ങളും അറിയിക്കൂ….. ഞാൻ ഇപ്പോ വരാം….. ” – ദേവൻ

 

 

 

അവളെയും കൂട്ടി വണ്ടിയിൽ നേരെ ഗസ്റ്റ് ഹൗസിലേക് വിട്ടു…..

 

 

” നമ്മൾ എങ്ങോട്ടാ ദേവേട്ടാ….. ” – ശ്രീ

 

 

 

” വീട്ടിൽ പോകുന്നതിനു മുമ്പ് നമുക്ക് ചെയ്ത് തീർക്കേണ്ട ഒരു ജോലി ഉണ്ട്…. അങ്ങോട്ടു ആണ് നമ്മൾ പോകുന്നത്….. ” – ദേവൻ

 

 

 

” മ്മ് ” – ശ്രീ

 

 

 

 

അവർ അവിടെ എത്തട്ടെ അല്ലേ…. ബാകി നമുക്ക് നാളെ കാണാം…….

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply