💙 ഇന്ദ്രബാല 💙 70

7600 Views

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

 

( ദേവൻ )

 

ഞാൻ വേഗം ബാഗ് പാക്ക് ചെയ്തു….. അവന്മാരെ ഒക്കെ വിളിച്ചു…. ഞങ്ങൾ എല്ലാവരും ഇൗ ദിനത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ്….. കുറച്ച് നാളുകൾ ആയി…..

 

 

ഞാൻ വേഗം റോബിനെ വിളിച്ചു…..

 

 

 

” അയാള് എവിടെ ഉണ്ട്…. ” – ദേവൻ

 

 

 

” ഇവിടെ guest ഹൗസിൽ രാജശേഖരനുമായി…… ” – റോബിൻ

 

 

 

” ഒകെ അവരുടെ എല്ലാ നീക്കങ്ങളും അറിയിക്കൂ….. ഞാൻ ഇപ്പോ വരാം….. ” – ദേവൻ

 

 

 

അവളെയും കൂട്ടി വണ്ടിയിൽ നേരെ ഗസ്റ്റ് ഹൗസിലേക് വിട്ടു…..

 

 

” നമ്മൾ എങ്ങോട്ടാ ദേവേട്ടാ….. ” – ശ്രീ

 

 

 

” വീട്ടിൽ പോകുന്നതിനു മുമ്പ് നമുക്ക് ചെയ്ത് തീർക്കേണ്ട ഒരു ജോലി ഉണ്ട്…. അങ്ങോട്ടു ആണ് നമ്മൾ പോകുന്നത്….. ” – ദേവൻ

 

 

 

” മ്മ് ” – ശ്രീ

 

 

______________________

 

 

( ശ്രീ )

 

 

എങ്ങോട്ടാണ് പോവുന്നത് എന്ന് അറിയില്ല…. പക്ഷേ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട് അത് ഉറപ്പാണ്…. എന്തെങ്കിലും ആവട്ടെ….

 

 

ഞങ്ങൾ ഒരു കാറിൽ ആണ് ഹോസ്പിറ്റലിൽ നിന്ന് പുറപെട്ടത്…. പകുതിക്ക് വെച്ച് ശരണും ഞങ്ങൾക്ക് ഒപ്പം കൂടി…. ആഹാ ഇവനും ഉണ്ടോ നമ്മുടെ കൂടെ…..

 

 

” അല്ല എന്താ ചേട്ടന്റെയും അനിയന്റെയും ഉദ്ദേശം….. ” – ശ്രീ

 

 

” ഞങ്ങളെ അനാഥമാകിയ അവരെ കാണാൻ പോകുന്നു….. ” – ദേവൻ

 

 

എന്തോ അത് കേട്ടപ്പോൾ മനസ്സിൽ ഒരു പേടി തോന്നി….

 

 

” ദേവേട്ടാ….. ” എന്നും വിളിച്ച് ഞാൻ കൈയിൽ പിടിച്ചു….

 

 

” ശരത്തിന് എല്ലാം അറിയാം….. അവന് കൂടെ വരാൻ ഒരു മടി…. ഒന്നുമില്ലെങ്കിലും സ്വന്തം അച്ഛൻ അല്ലേ…. ” – ശരൺ

 

 

” അവന് നല്ല സങ്കടം കാണും…. ശരത്തിനെ അനാഥനാകരുത്….. എനിക് അത്രേ പറയാൻ ഉള്ളൂ….. ” – ശ്രീ

 

 

” ശ്രീക്കുട്ടി…. അവൻ എങ്ങനെയാണ് അനാഥനാകുന്നത്…. അവനെ വളർത്തിയതും നോക്കിയതും ഒക്കെ ഒരു ചേട്ടൻ എന്ന രീതിയിൽ ഞാൻ ആണ്….. എനിക് അവൻ കഴിഞ്ഞേ ഇൗ ലോകത്ത് മറ്റാരും ഉള്ളൂ….. എന്തിനേറെ പറയുന്നു സ്വന്തം സഹോദരൻ ആയ ഇവൻ പോലും…. എന്റെ ശരത്ത് പോലെ ഒന്നേ ആഗ്രഹിക്കുന്നു ഉള്ളൂ…. അയാളുടെ പതനം…. ഇത് പോലെ ദുഷ്ടൻ ആയോരാൾ ഇവിടെ ജീവിച്ച് ഇനിയും പാപങ്ങൾ ചെയ്ത് കൂട്ടേണ്ട എന്നാണ് അവൻ പറയുന്നത്….. ” – ശരൺ

 

 

 

” അവൻ അങ്ങനെയേ പറയൂ…. താൻ വിഷമിച്ചാലും എല്ലാവരും നന്നായി ഇരിക്കണം എന്നെ അവൻ കരുതൂ….. ” – ശ്രീ

 

 

” അത് ശരിയാ….. എനിക് ഇടക്ക് സംശയം തോന്നിയിട്ടുണ്ട്…. അവരെ പോലുള്ളവർക്ക് ഇത് പോലെ ഒരു മകൻ ജനിക്കുമോ എന്ന്….. അവന് ജീവൻ ആണ് നിന്നെയും ഇവനെയും…. അവൻ അവന്റെ ജീവൻ പോലും തരും നിങ്ങൾക്ക് വേണ്ടി ” – ദേവൻ

 

 

 

” അവന് അവരുടെ 2 പേരുടെയും സ്വഭാവം കിട്ടിയില്ല…. മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് അവന് മുത്തശ്ശന്റെ സ്വഭാവം ആണെന്ന്…. എല്ലാവരോടും സ്നേഹം മാത്രം….. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കൊടുക്കുന്ന സ്വഭാവം….” – ശ്രീ

 

 

 

” മ്മ് അത് വിട്‌….. സാം എപ്പോ വരും…. ” – ശരൺ

 

 

 

” ആഹാ അച്ചായനും ഉണ്ടോ…. ” – ശ്രീ

 

 

” ഇനി ആരെയൊക്കെ കാണാൻ കിടക്കുന്നു…. ” – ദേവൻ

 

 

പറഞ്ഞതിൽ എന്തോ ഒരു ധ്വനി ഉണ്ട്…. ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല…. എന്തായാലും വരുന്നത് പോലെ വരട്ടെ….

 

 

 

_______________________

 

 

 

( ദേവൻ )

 

 

കുറച്ച് കൂടി മുന്നോട്ട് പോയി സാമിനെ കൂടെ ഒപ്പം കൂട്ടി….

 

റോബിൻ പറഞ്ഞു തന്ന വഴി അനുസരിച്ച് ഞങ്ങൾ അവിടെ എത്തി…. ഒരു പഴയ ബംഗ്ലാവ് പോലെ ആയിരുന്നു അത്…. കൃഷ്ണ മേനോന്റെ പഴയ ഒരു കെട്ടിടം ആണ് അതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു….

 

 

ഞങ്ങൾ 4 പേരും വേഗം അതിനു അകത്തേക്ക് കയറി….

 

 

താഴെ ഒന്നും അങ്ങനെ ആരെയും കാണാൻ ഉണ്ടായിരുന്നില്ല…. അത് കൊണ്ട് മുകളിലേക്ക് ചെന്നു…. ബാലക്ക്‌ ബുദ്ധിമുട്ട് ഒന്നും ഇല്ലാന്ന് പറഞ്ഞ കൊണ്ട് അവളും കൂടെ വന്നു…. മുകളിൽ ചെന്ന് നോക്കുമ്പോൾ അവിടെ ഒരു ഭാഗത്തായി കൃഷ്ണ മേനോനും രാജശേഖരനും കൂടി ഇരുന്നു മദ്യ സേവ നടത്തുന്നു….. മറ്റാരെയും അവിടെങ്ങും കാണുന്നില്ല…..

 

 

 

റോബിൻ സൈഡിൽ ആയി നിൽപ്പുണ്ട്…. അവൻ പിന്നെ നമ്മുടെ ആൾ ആണല്ലോ….. ഞങ്ങൾ വേഗം അകത്തേക്ക് ചെന്നു….. അപ്പോഴാണ് വലിയച്ഛൻ ഞങ്ങളെ കണ്ടത്…..

ഉള്ളിൽ പതർച്ച വെച്ച് കൊണ്ട് അയാള് ഞങ്ങളോട് സംസാരിച്ചു….

 

 

” നിങ്ങള്… എന്താ എവിടെ…. ” – വലിയച്ഛൻ

 

 

” അത് എന്ത് ചോദ്യം ആണ് വലിയഛ….. ഞങ്ങൾക്ക് ഇവിടെ വന്നുടെ….. പിന്നെ ഞാൻ എന്റെ അമ്മാവനോട് ഒരു കാര്യം പറഞ്ഞിരുന്നു…. അത് പാലികണ്ടായോ….. അതിനാണ് ഇൗ വരവ്…. ” – ദേവൻ

 

 

 

” എന്താ…. നിങ്ങള്….. ” – വലിയച്ഛൻ

 

 

 

” അത് ഇപ്പോഴത്തെ അല്ല ഒരു പഴയ കണക്ക് തീർക്കാൻ ആയി വന്നതാ…. ഞാനും എന്റെ അനിയനും….. ” – ദേവൻ

 

 

 

” ശരൺ….. ഞാൻ ഇത്രയും നാളും നിന്നെ വളർത്തി വലുതാക്കിയത് അല്ലേ…. എന്നെ വെറുതെ വിടാൻ പറ നിന്റെ ചേട്ടനോട്… ഇനി നിങ്ങൾക്ക് ഒരു പ്രശ്നവും ഞാൻ ഉണ്ടാകില്ല…. ” – വലിയച്ഛൻ

 

 

 

” ദയ എന്നൊരു വാക്ക് നിങ്ങള് അർഹിക്കുന്നില്ല….. ഞങ്ങളുടെ അച്ഛനെ കൊന്നവൻ ആണ് നീ….. “. – ശരൺ

 

 

 

” ശരൺ…. ദേവാ…. ശ്രീ…. ഒന്നു പറ… ഞാൻ ഒരിക്കലും ആരോടും ഒന്നും ചെയ്യില്ല…. ഇനി ഒന്നിനും വരില്ല…. പ്ലീസ്…… എന്നൊക്കെ യാചിക്കും എന്ന് കരുതിയോ ഡാ പുല്ലേ…… ” – വലിയച്ഛൻ

 

 

 

അവന്റെ രൂപമാറ്റം കണ്ട് ഞങ്ങൾ ഒന്നു ചെറുതായി നടുങ്ങി…..

 

 

 

 

__________________

 

 

 

 

( ശ്രീ )

 

 

അയാളുടെ മാറ്റം കണ്ട് എനിക് ശെരിക്കും പേടി ആയി…..

 

എന്തോ ആപത്ത് വരാൻ പോകുന്നത് പോലെ….

 

 

ഞാൻ വേഗം ദേവെട്ടന്റെ കൈകളിൽ ചേർത്ത് പിടിച്ചു….

 

 

” അയ്യോ ഇപ്പോഴേ ശ്രീമോൾ പേടിച്ചോ…. അങ്ങനെ ഒന്നും തളരരുത് ചിറ്റെടതെ അവകാശി….. നീയൊക്കെ എന്താടാ പുന്നാര മക്കളെ എന്നെ കുറിച്ച് കരുതിയത്…. നിന്നെ അല്ല നിന്റെ തന്തയെ വരെ കൊന്നവന് ആണ് ഞാൻ…. ആ എന്നോട് മുട്ടാൻ വന്നിരിക്കുന്നു…. അതും 2 ചീള് ചെക്കന്മാർ….. ” – വലിയച്ഛൻ

 

 

 

അയാള് അതും പറഞ്ഞു നിറുത്തി….. അന്നേരം അയാളുടെ മുഖത്ത് ഒരു വന്യമായ ചിരി ഉണ്ടായിരുന്നു…. ഇരയെ അടുത്ത് കിട്ടിയ ഒരു വേട്ടക്കാരന്റെ ചിരി…. അത് കാൺകെ എന്റെ ഉള്ളിൽ വല്ലാത്ത പേടി ഉണ്ടാവാൻ തുടങ്ങി…..

 

 

 

” നിന്റെ ഒക്കെ പ്ലാൻ കൊള്ളാം….. പക്ഷേ മക്കളെ….. ഇതൊന്നും ഇൗ കൃഷ്ണ മേനോന്റെ അടുത്ത് വില പോവില്ല…. നിനക്ക് ഞങ്ങൾ ഇവിടെ ഉണ്ടെന്നതിന്റെ അറിവ് തന്നവനെ കാണണ്ടേ….. ” – വലിയച്ഛൻ

 

 

 

 

എന്നും പറഞ്ഞു അയാള് അകത്തേക്ക് നോക്കി ആരെയോ വിളിച്ചു…..

 

 

” സക്കറിയ അവനെ ഇങ്ങ് കൊണ്ടുവാ….. ” – വലിയച്ഛൻ

 

 

 

ഉടനെ അടിച്ച് അവശൻ ആകി ഒരാളെ അയാള് കൊണ്ടുവന്നു…..

 

 

 

_________________

 

 

 

( ദേവൻ )

 

 

 

റോബിൻ*

 

 

അവനെയാണ് ആരോ അകത്തേയ്ക്ക് കൊണ്ടുവന്നത്…..

 

 

” ഇപ്പോ തന്നെ ഒന്നു ഞെട്ടി അല്ലേ…. ഇവനെ കൊണ്ട് ഞാൻ ആണ് ഇവിടെ ഉണ്ടെന്ന് പറഞ്ഞു നിന്നെ വിളിപ്പിച്ചത്…. ഇനി ഇൗ സ്ഥലത്തെ കുറിച്ച് അറിയണ്ടേ….. ഇൗ സ്ഥലത്തിന്റെ പ്രത്യേകത അറിയണ്ടേ….. നിന്റെ തന്തയെ കൊന്നു കുഴിച്ച് മൂടിയ ഇടം അതാണ് ഡാ ഇത്….. ഒരു സന്തോഷ വാർത്ത കൂടി ഉണ്ട്…. നിങ്ങള് 4 പേരുടെ കൂടെ അന്ത്യം ഇവിടെ തന്നെയാണ്…. എന്റെ കൈ കൊണ്ട്….. ” – വലിയച്ഛൻ

 

 

 

” ഡാ…… ” – ദേവൻ

 

 

 

” ചെലക്കല്ലെ ഡാ…. എന്റെ പ്ലാൻ ആകെ തെറ്റിയത് ഒറ്റ പ്രാവശ്യം ആണ്… നിന്റെ കാര്യത്തിൽ…. അത് ഞാൻ ഇന്നതോടെ തീർക്കും….. ” – വലിയച്ഛൻ

 

 

എന്നും പറഞ്ഞു അയാള് കൊറേ ഗുണ്ടകളെ അകത്തേക്ക് വിളിച്ചു……

 

 

 

” വലിയച്ഛ ഞങ്ങളെ ഒന്നും ചെയ്യരുത്….. എല്ലാം ഞങ്ങൾ തിരിച്ച് തരാം…. ഞങ്ങൾക്ക് സ്വത്ത് ഒന്നും വേണ്ട…. എല്ലാം തന്നേക്കാം….. ” – ദേവൻ

 

 

ഉടനെ അയാളുടെ മുഖത്ത് ഒരു വിജയി ഭാവം നിറഞ്ഞു…..

 

 

 

” എന്ന് ഞങ്ങൾ പറയുമെന്ന് നീ കരുതിയോ ഡാ… വലിയച്ച…… ” എന്റെ സംസാരത്തിന്റെ ടോൺ മാറിയത് കൊണ്ടാവണം…. അയാള് ചെറുതായി ഒന്ന് പേടിച്ചു….

 

 

ശ്രീ എന്നെ കണ്ണ് മിഴിച്ച് നോക്കുന്നുണ്ട്…..

 

 

 

” താൻ എന്താടോ കരുതിയത്….. ഒരു ഗുണ്ടയെ വിശ്വസിച്ച് ഞങ്ങൾ ഇങ്ങോട്ട് കെട്ടി എടുക്കും എന്ന് ആണോ…. അങ്ങനെ ആണെങ്കിൽ തനിക്ക് തെറ്റി….. കൊറേ നേരം ആയാലോ കൃഷ്ണ മേനോന്റെ വീര ശൂര കഥകൾ പറയുന്നത്…. ഇനി ഞാൻ പറഞ്ഞു തരാം…. അല്ല അല്ല…. എന്നെക്കാളും നന്നായി അത് ഒരാള് പറഞ്ഞു തരും…. അല്ലേ അമ്മാവാ….. “. – ദേവൻ

 

 

 

 

____________________

 

 

 

( ശ്രീ )

 

 

 

ദേവേട്ടൻ അങ്ങനെ ചോദിച്ചതും അമ്മാവൻ വലിയച്ഛന്റെ കഴുത്തിൽ കത്തി വെച്ചതും ഒന്നിച്ച് ആയിരുന്നു…..

 

 

 

” ദാ…. അതാണ് പറയുന്നതിനേലും നല്ലത് കണ്ട് അറിയുന്നത് ആണല്ലോ….. അല്ലേ…. അപ്പോ തുടങ്ങിക്കോ അമ്മാവോ….. ” – ദേവൻ

 

 

 

” എടോ താൻ എന്നെ….. ” – കൃഷ്ണൻ

 

 

 

” എനിക് ചിറ്റേടം share തന്നെയാണ് വലുത്….. അതിനു വേണ്ടി ഇനി തനിക്ക് ഒന്നും ചെയ്യാൻ ആവില്ല…. അത് കൊണ്ട് എനിക് അവരുടെ കൂടെ നിന്നെ പറ്റൂ….. എന്റെ നേട്ടത്തിന് വേണ്ടി…. ” – അമ്മാവൻ

 

 

 

” പണം കണ്ടപ്പോൾ കൂടെ നിന്നവൻ പണം കണ്ടാൽ തിരിച്ച് മറിയും എന്ന് പ്രതീക്ഷിച്ചില്ല അല്ലെടോ വലിയച്ഛ….. ” – ദേവൻ

 

 

 

” ഇല്ല….. പക്ഷേ എനിക് എന്റെ നേട്ടങ്ങൾ ആണല്ലോ വലുത്” എന്നും പറഞ്ഞു അമ്മാവന്റെ കൈ പിടിച്ച് തിരിച്ച് കത്തി വാങ്ങി… അത് അയാളുടെ ചങ്കിൽ കുത്തി ഇറക്കി…..

 

 

 

” ചതി അത് പൊറുക്കില്ല…. അതിനുള്ള മറുപടി ആണ് ഇത്…. പിന്നെ എന്റെ നേട്ടങ്ങൾക്ക് വേണ്ടി ആരെയും ഞാൻ കൊല്ലും….. ” – വലിയച്ഛൻ

 

 

എന്നും പറഞ്ഞു അയാള് ഞങ്ങൾക്ക് നേരെ തിരിഞ്ഞു…..

 

 

 

” കൃഷ്ണ മേനോൻ കൊന്നും ചതിച്ചും തന്നെയാ ഇവിടെ വരെ നേടിയത്…. അതിൽ ഒരാള് കൂടി…. രാജൻ….. സ്വന്തം കൂടപിറപ്പ്‌ ആയ നിന്റെ ഒക്കെ തള്ളയെ കൊന്നപ്പോ കൈ വിറച്ചില്ല പിന്നെയല്ലേ….. ” – വലിയച്ഛൻ

 

 

 

” എന്ത്…. എന്താ നിങ്ങള് പറഞ്ഞത്….. ” – ദേവൻ

 

ആ വാക്കുകൾ ഒരു കാരിരുമ്പ് പോലെയാണ് ഞങ്ങളിൽ വന്നു പതിച്ചത്

 

” അതേ നിന്റെ തന്തയേയും തള്ളയെയും കൊന്നത് ഞാൻ ആണ്….. എന്റെ ഇൗ കൈകൾ കൊണ്ട്….. “. – വലിയച്ഛൻ

 

 

 

 

 

പറഞ്ഞു തീർന്നതും അയാള് ഒരു ചവിട്ട് കൊണ്ട് നിലത്തേക്ക് വീണതും ഒന്നിച്ച് ആയിരുന്നു….. നോക്കുമ്പോൾ സംഹാര രൂപത്തിൽ ദേവേട്ടൻ ആയിരുന്നു….. ദേവൻ എന്നതിനേക്കാൾ എനിക് തോന്നിയത് ഒരു അസുരനെ പോലെയാണ്….

 

 

 

അയാള് നിലം പതിച്ചെങ്കിലും അതിവേഗത്തിൽ തന്നെ അയാള് എഴുന്നേറ്റ്…. എന്നിട്ട് ഞങ്ങൾക്ക് നേരെ ആക്രോശിച്ചു…..

 

 

 

” എന്നെ തല്ലാൻ ആയി അല്ലേ…. നിന്റെ ഒക്കെ ശവം ഇന്ന് ഇവിടെ തന്നെ അടക്കും…. അടിച്ച് കൊല്ലട ഇൗ നായിന്റേ മക്കളെ…… ” – വലിയചൻ

 

 

 

പറഞ്ഞു തീർന്നതും ഒരുപാട് ഗുണ്ടകൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞു…. അവർ ഒരു 10 15 പേര് ഉണ്ടായിരുന്നു…… എല്ലാം ഒരു മാതിരി ഹിന്ദി സിനിമയിലെ വില്ലന്മാരെ പോലെ ഇരുന്നിരുന്നു….. കണ്ടിട്ട് തന്നെ ഒരു ചെറിയ പേടി തോന്നി…..

 

 

 

” ബാലേ… പേടിക്കണ്ട…. ഞങ്ങളുടെ ഒന്നും ശവത്തിൽ ചവിട്ടി അല്ലേ നിന്നെ ഒരുത്തനും തൊടില്ല….. അങ്ങോട്ട് നീങ്ങി നിന്നോ….. ” – ദേവൻ

 

 

ഞാൻ വേഗം കുറച്ച് നീങ്ങി നിന്നു……

 

അപ്പോഴാണ് വാതിലിൽ ഒരു മുട്ട് കേട്ടത്…. ഒരാള് ചെന്ന് തുറന്നതും അയാള് നിലം പതിച്ചിരൂന്നു….. നോക്കിയപ്പോൾ അതുൽ ഏട്ടനും ആനന്ദ് ഏട്ടനും ആയിരുന്നു…..

 

 

” ഞങ്ങൾ വരാൻ വൈകിയോ അളിയാ….. ” – അതുൽ

 

 

” ഇല്ല ഇല്ല കൃത്യ സമയം ആണ്….. അടി തുടങ്ങാൻ പോകുന്നത് ഉള്ളൂ….. ” – ദേവൻ

 

 

പിന്നെ അങ്ങോട്ട് നടന്നത് അപാര ഫൈറ്റ് ആയിരുന്നു……

 

 

ഇവർ 5 പേരും അപ്പുറത്ത് 15 പേരും…. പക്ഷേ ആരും തളർന്നില്ല…..

 

 

എതിരെ വന്നവരെ എല്ലാം അവർ ഒക്കെ കൂടി അടിച്ച് നിലം പരിശാകി…..

 

 

 

മറ്റെ കെഡി കമ്പനി പരിചയപ്പെട്ടത് പോലെ ആയിരുന്നു പിന്നെ എല്ലാം….. മനസ്സിലാകാത്തവർ തെങ്കാശി പട്ടണം ഒന്നും കൂടി കാണുക….. എല്ലാം clear ആവും…..

 

 

 

ഇൗ അടി ഇടി ഒക്കെ കണ്ട് വലിയച്ഛൻ കിളി പോയി നിൽപ്പുണ്ട്….. അയാളുടെ കണ്ണിൽ ആദ്യമായി ഞാൻ ഭയം കണ്ടൂ….. അവിടെ അയാളുടെ പതനവും ആരംഭിക്കുക ആയിരുന്നു…..

 

 

 

പക്ഷേ വിട്ട് കൊടുക്കാൻ അയാള് തയ്യാറാവില്ലല്ലോ……

 

 

ഞാൻ നോക്കുമ്പോൾ അയാള് ദേവെട്ടന്‌ നേരെ ചെല്ലുക ആയിരുന്നു…. എല്ലാവരും അടിയുടെ തിരക്കിൽ ആയത് കൊണ്ട് ആരും ശ്രദ്ധിച്ചില്ല…..

 

 

3 പേരെ ഒരേ സമയം നേരിടുക ആയിരുന്നു ദേവേട്ടൻ…. അതിനാൽ ഇയാള് വരുന്നത് കണ്ടില്ല…. എനിക് എന്തോ അയാളുടെ പോക്കിൽ ഒരു വശപിശക് തോന്നി…. അത് കൊണ്ട് ഞാൻ അയാളുടെ പുറകെ പോയി….. നോക്കിയപ്പോൾ അയാള് കൈയിൽ ഉള്ള തോക്കുമായി ആണ് ദേവെട്ടന്‌ നേരെ പോകുന്നത്…. എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി…..

 

 

 

അയാള് ദേവെട്ടന്‌ നേരെ തോക്ക് ചൂണ്ടി…. പക്ഷേ ആരും അത് കണ്ടില്ല….. കൊല്ലാൻ ആയി ട്രിഗ്ഗർ വലിക്കാൻ പോയപ്പോൾ ആണ് അവരുടെ അടിയിൽ ഇടയിൽ കിടന്നിരുന്ന കത്തി കണ്ടത്…… എനിക്കെന്തോ ഒന്നും ചിന്തിക്കാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല….. മുന്നിൽ ദേവേട്ടൻ മാത്രം ഉണ്ടായിരുന്നു ഉള്ളൂ……

 

 

 

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ കൈയിൽ കിട്ടിയ ആ കത്തി എടുത്ത് അയാളുടെ വയറ്റിൽ കുത്തി……

 

 

 

” ആ…… ” വലിയച്ഛന്റെ അലർച്ച കേട്ട് പെട്ടെന്നായിരുന്നു എല്ലാവരും ഞങ്ങൾക്ക് നേരെ നോക്കിയത്….. ആ കാഴ്ച കണ്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും സ്തബ്ദരായി…… പെട്ടെന്നായിരുന്നു അയാള് എനിക് നേരെ കാഞ്ചി വലിച്ചത്…….

 

 

 

എനിക് ആണെങ്കിൽ അതിൽ നിന്നും മാറാനും ആയില്ല…… അതിനു ഇടയിൽ ഒരു വിളി മാത്രേ കേട്ടോളൂ…..

 

 

” ബാലേ…… ” – ദേവൻ

 

 

 

ഞാൻ കണ്ണുകൾ മുറുകെ അടച്ചു….. പെട്ടെന്നായിരുന്നു ആരോ ശക്തിയായി എന്നെ തള്ളിയത്….. തള്ളലിൽ ഞാൻ ദൂരേക്ക് തെറിച്ച് ആരുടെയോ കൈകളിൽ വീണു വീണു….. അതിനൊപ്പം തന്നെ ഒരു വെടി. ഒച്ചയുടെ ശബ്ദം കേട്ട്……

 

 

അമ്പരപ്പ് മാറിയതിനു ശേഷം ആണ് ഞാൻ കണ്ണുകൾ തുറന്നു….. നോക്കിയപ്പോൾ കൈയിൽ വെടിയേറ്റ് നില്കുന്ന ശരൺ ഏട്ടൻ ആയിരുന്നു……

 

 

ഒപ്പം മറ്റൊരു അലർച്ച കൂടി കേട്ടു….. നോക്കിയപ്പോൾ ദേവേട്ടൻ വലിയചന്റെ നെഞ്ചില് കത്തി കുത്തി ഇറക്കി……

 

 

 

 

അതേ സമയം പുറത്ത് ശക്തമായി കാറ്റും മഴയും ഉണ്ടായി…… തന്റെ ജന്മ ഉദ്ദേശം അവർ സാഫല്യം ആകിയിരികുന്ന്……

 

ഭൂമിയിലെ ഓരോ പുൽകൊടിയും അയാളുടെ മരണത്തിൽ അട്ടഹസിച്ചു……

 

 

2 ആത്മാക്കളും തങ്ങൾക്ക് ശാന്തി ലഭിച്ചതിൽ അത്യതികം സന്തോഷിച്ചു…… അയാളുടെ ക്രൂര മർദ്ദനത്തിൽ ജീവൻ വെടിഞ്ഞ അവർ പുനർജന്മത്തിൽ അയാളെ ഒന്നിച്ച് കൊന്നിരികുന്നു…….

 

 

 

അയാളെ കൊന്നതോടെ അവിടേ ഉണ്ടായിരുന്ന എല്ലാ ഗുണ്ടകളും 4 വഴി ഓടി….. അല്ലെങ്കിലും നാഥൻ ഇല്ലാതെ പിന്നെന്തിനാ അവർ……

 

 

അപ്പോഴും അയാളുടെ കുറച്ച് ജീവൻ ബാക്കി ഉണ്ടായിരുന്നു……

 

 

 

ദേവെട്ടനും ശരൺ ഏട്ടനും അയാളുടെ ചുറ്റും നിന്നു……

 

 

 

” ചെയ്ത് കൂട്ടിയ പാപങ്ങൾക്ക് നിങ്ങൾക്ക് ഇത് പോര…… പക്ഷേ ഇനിയും ഇത് പോലെ ഒരു ദുഷ്ട ജന്മം ഇൗ ലോകത്ത് വേണ്ട……. ” – ദേവൻ

 

 

 

” ഓരോ കുഞ്ഞും ഇത് പോലെയുള്ള പലരുടെയും ദുഷ്ടത്തരം കൊണ്ട് അനാധം ആയി പോകാറുണ്ട്…… അവരുടെ പാപങ്ങൾ ഏത് ജലത്തിൽ കഴുകിയാലും പോവില്ല……. ശരത് ഞങ്ങളുടെ സഹോദരൻ ആണ് അവനോട് ഒപ്പം ഞങ്ങൾ ഉണ്ടാവും…… ” – ശരൺ

 

 

 

” എന്റെ മരണം ആയെന്ന് കരുതി നീ ഒന്നും സന്തോഷിക്കാൻ നിൽക്കണ്ട….. നിങ്ങൾക്ക് ഉള്ള കുരുക്ക് ഒരുക്കി തന്നെയാണ് ഞാൻ മരണത്തിലേക്ക് പോകുന്നത്…… ” – വലിയച്ഛൻ

 

 

 

എന്നും പറഞ്ഞു അയാള് കാലന്റെ പോലെയുള്ള ചിരി ചിരിച്ചു……

 

 

 

പക്ഷേ അതേ സമയം അയാളുടെ മുന്നിൽ 2 പേര് വന്നു നിന്നു……..

 

 

 

കണ്ണുകളിൽ പക മാത്രം ഉള്ള 2 പേര്……..

 

 

 

തന്റെ സ്വാർത്ഥത ക്ക് വേണ്ടി അയാള് കൊന്നൊടുക്കിയ 2 പേര്

 

 

ജഗനാധനും ലക്ഷ്മിയും…….

 

 

 

അത് അയാളിൽ ഭയം നിറച്ച്……

 

 

അയാളുടെ മനസ്സിൽ തന്റെ മരണ ഭയം നിറഞ്ഞു…… നേരത്തെ കണ്ടിരുന്ന വീര ശൂര പരാക്രമിയിൽ നിന്ന് അയാള് വെറും മനുഷ്യൻ ആയി മാറിയിരുന്നു……

 

 

ജീവനിൽ കൊതി ഉള്ള പച്ച മനുഷ്യൻ…….

 

 

 

അയാൾക്ക് തന്റ് ദേഹം മുഴുവൻ കത്തിയാൽ വരയുന്നത് പോലെ തോന്നി…… അതിൽ നിന്നും ചോര ഒഴുകുന്നത് പോലെ തോന്നി……

 

 

 

അയാള് മരണം എന്ന കോമാളിയെ നേരിൽ കണ്ടു…….

 

 

പക്ഷേ കാലൻ പോലും അയാള് ഇനിയും അനുഭവിക്കാൻ ഉള്ളത് പോലെ അയാളിൽ നിന്ന് മാറി നിന്നു……

 

 

വേദനയുടെ പരമകോടി യില് അയാള് എത്തി………..

 

 

 

മരണം അയാളെ പുൽകി…..

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply