Skip to content

💙 ഇന്ദ്രബാല 💙 71

indrabaala novel aksharathalukal

✍️💞… Ettante kanthari…💞( Avaniya)

 

( ദേവൻ )

 

അയാളിൽ നിന്നും ജീവൻ വിട്ട് പിരിഞ്ഞപ്പോൾ പോലും ഞങ്ങളിൽ ഒരാളിൽ നിന്ന് പോലും ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല…..

 

പാപങ്ങൾക്ക് ഒരു ശമനം. അത്ര മാത്രമാണ് നടന്നത്….

 

 

ഞങൾ വേഗം തന്നെ ശരണും ആയി ഹോസ്പിറ്റലിലേക്ക് പോയി…. വലിയ മുറിവ് അല്ലെങ്കിലും ബുള്ളേറ്റ് അതിനു അകത്ത് ആയത് കൊണ്ടുള്ള മുറിവ് ഉണ്ടായിരുന്നു….

 

 

 

വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എങ്കിലും അത് എത്രയും വേഗം എടുത്ത് മാറ്റണം എന്ന് പറഞ്ഞിരുന്നു….

 

 

 

ഹോസ്പിറ്റലിൽ എത്തി വേഗം ഡ്രസ്സ് ചെയ്ത്….. ഞങ്ങളോട് വീട്ടിലേക്ക് പോകുവാൻ പറഞ്ഞു…. ബാലക്ക്‌ വയ്യാത്തത് അല്ലേ….

 

 

അപ്പോഴേക്കും റിതിക് വന്നിരുന്നു…..

 

 

” എടാ…. കേസിൽ ഇവരുടെ 2 പേരുടെയും പേര് വരരുത്…. എന്റെ പേര് മാത്രേ വരാവു…. ” – ശരൺ

 

 

” എന്റെ പൊന്നു മോനെ… നീ റെസ്റ്റ് എടുക്കു…. ഇത് ഒതുക്കാൻ എനിക് അറിയാം…. പോലീസിന് നിരക്കാത്ത പരിപാടി ആണ്…. പക്ഷേ ഒരു മനുഷ്യൻ എന്ന രീതിയിൽ ഏതൊരു നല്ല പ്രവർത്തി ആണ്… എന്റെ മനസാക്ഷിക്ക് അനുയോജ്യമായ പ്രവർത്തി….. ” – റിതിക്

 

 

” നീ എന്ത് ചെയാൻ പോകുന്നു ” – ശരൺ

 

 

” സാറിന് പ്രശ്നം ഉണ്ടാകുന്ന ഒന്നും ചെയ്യണ്ട…. ഞങ്ങൾ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അതിനു ശിക്ഷ ഏൽകാനും തയ്യാറാണ്…. ” – ദേവൻ

 

 

” എന്റെ പൊന്നു ദേവാ… ശരാ…. ഇത് പോലെയുള്ള ദുഷ്ടന്മാർ ചാകുക തന്നെ വേണം…. പിന്നെ അവിടെ കൊറേ ഗുണ്ടകൾ ഒക്കെ ഉണ്ടായില്ലേ….. അപ്പോ ഒന്നെങ്കിൽ ഗുണ്ടാ വിളയാട്ടം ആകാം…. അല്ലെങ്കിൽ കൃഷ്ണ മേനോൻ എന്ന ബിസിനസ് മാനെ രാജശേഖരൻ വ്യക്തി വൈരാഗ്യം കൊണ്ട് കൊന്നു….. മരണ വെപ്രാളത്തിൽ രാജശേഖരനും കൊല്ലപ്പെട്ടു…. അത് പോരെ…. ” – റിതിക്

 

 

 

” അത് മതി….. ” – ദേവൻ

 

 

 

” എന്ന ശെരി നിങ്ങള് ഇറങ്ങിക്കൊ….. ” – ആനന്ദ്

 

 

 

” നീ ഒന്നു വന്നെ ആനന്ദ്…. അതുൽ നീയും….. ബാലേ നീ ഇവിടെ നിൽക്ക്….. ” – ദേവൻ

 

 

 

 

ഞാൻ വേഗം അവരും ആയി പുറത്തേക് ചെന്നു…..

 

 

 

” എന്താ ദേവാ…. എന്താ കാര്യം….. ” – ആനന്ദ്

 

 

 

” 2 പേരും എത്രയും വേഗം തന്നെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം….. അവരുടെ കല്യാണം ഒക്കെ ആലോചിക്കാൻ തുടങ്ങിയാൽ അതൊരു പണി ആവും….. അത് കൊണ്ട് എത്രയും വേഗം വേണം…. ” – ദേവൻ

 

 

 

” മ്മ് ശെരി ഡാ…. ” – അതുൽ

 

 

 

പക്ഷേ ഇത്രയും നേരം ആയിട്ടും ആനന്ദ് ഒന്നും മിണ്ടുന്നില്ല……

 

 

” എന്താ നീ ഒന്നും മിണ്ടാത്തത്….. ” – ദേവൻ

 

 

 

” ദേവാ…. അത്….. എനിക് അർഹത ഉണ്ടോ ഡാ….. ഗായത്രിയെ…. ” – ആനന്ദ്

 

 

പറഞ്ഞു തീരുന്നതിനു മുമ്പേ ഞാൻ ഇടയിൽ കയറി……

 

 

” ഒട്ടും അർഹത ഇല്ല…. അപ്പോ നീ അവളെ അങ്ങോട്ട് മറന്നേക്….. കഴിഞ്ഞല്ലോ….. ” – ദേവൻ

 

 

 

” ദേവാ….. എനിക് പറ്റില്ല ഡാ….. അവള്…. അവളെന്റെ എല്ലാം ആണ്….. അർഹത ഇല്ല…. പക്ഷേ ഞാൻ നോക്കി കൊള്ളാം ഡാ….. ഒരു രാജകുമാരിയെ പോലെ….. ” – ആനന്ദ്

 

 

പറഞ്ഞു തീർന്നതും അവന്റെ വയറ്റിനിട്ട്‌ ഞാൻ ഒരു ഇടി കൊടുത്തു…..

 

 

” ആ വേദനിച്ചു…… ” – ആനന്ദ്

 

 

 

” ഇനി നീ തിരുവാ തുറന്നാൽ ഇത് ആവില്ല എന്റെ മറുപടി….. അവന് അർഹത ഇല്ല പോലും തെണ്ടി…… ” – ദേവൻ

 

 

 

” സോറി ഡാ…. ഞാൻ… ഞാൻ വരാം…. അവളെ പെണ്ണ് ചോദിക്കാൻ…. ” – ആനന്ദ്

 

 

 

” എന്ന മക്കൾ ചെന്നിട്ട് എന്റെ പെണ്ണിനെ ഇങ്ങോട്ട് പറഞ്ഞു വിട് ” – ദേവൻ

 

 

 

” ശെരി അളിയോ…… ” – ആനന്ദ്

 

 

 

അവർ വേഗം അകത്തേക്ക് പോയി…. ബാല വന്നു…..

 

 

 

” എന്ന നമുക്ക് പോവാം ദേവേട്ടാ….. ” – ശ്രീ

 

 

 

” മ്മ് വാ….. ” – ദേവൻ

 

 

 

____________________

 

 

 

( ശ്രീ )

 

 

ഞങ്ങൾ നേരെ വീട്ടിലേക്ക് ആണ് പോയത്…. എന്നെ കാത്ത് അമ്മയും ഗായുവും സൂര്യയും മുത്തശ്ശിയും ഒക്കെ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു….. ലച്ചു ചേച്ചിയുടെ കുഞ്ഞു പോയെന്നത് അവർക്ക് സങ്കടം ആയി എങ്കിലും…. എന്റെ ഉള്ളിൽ വളരുന്ന കുഞ്ഞു ജീവൻ അവർക്ക് വലിയ ഒരു ആശ്വാസം തന്നെ ആയിരുന്നു…..

 

എന്നെ പരമാവതി സന്തോഷിപ്പിച്ചു തന്നെ അവർ സംസാരിച്ചു… പക്ഷേ എനിക് ചേച്ചിയുടെ കാര്യം ഓർക്കുമ്പോൾ മനസ്സ് തുറന്നു ഒന്നു ചിരിക്കാൻ പോലും ആയില്ല….

 

 

അവരോട് ചെറുതായി ഒന്ന് സംസാരിച്ച് എന്ന് വരുത്തി ഞാൻ വേഗം മുകളിലേക്ക് ചെന്നു…. ദേവേട്ടനും എന്റെ പുറകെ വരുന്നുണ്ടായിരുന്നു…..

 

 

 

മുകളിൽ ചെന്ന് ചേച്ചിയുടെ മുറിയിൽ നോക്കിയപ്പോൾ അവള് മാത്രേ ഉള്ളൂ…. അതും ബെഡിൽ ഒരു മൂലക്ക് മുട്ടിനിടയിൽ മുഖം പൂഴ്ത്തി വെച്ച്… കണ്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി…..

 

 

ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു…..

 

 

” ചേച്ചി….. ” – ശ്രീ

 

 

ഉടനെ അവള് മുഖം ഉയർത്തി…. കണ്ണുകളുടെ ചുറ്റും കറുപ്പ് പടർന്നിരുന്നു…. കണ്ണ് ഒക്കെ കുഴിഞ്ഞ്….. മുടി ഒക്കെ പാറി പറന്നു…. കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു….. പെട്ടെന്നാണ് പുറകിൽ നിന്നും ഒരു ശബ്ദം കേട്ടത്…..

 

 

 

” ചത്തോ എന്ന് അറിയാൻ വന്നതാണോ…. കുറച്ച് ജീവൻ മാത്രേ ബാകി ഉള്ളൂ….. അങ്ങ് കൊന്നേക്ക്‌…. ഇതിലും ഭേദം അതാണ്…. ” – ജിത്തു

 

 

നോക്കിയപ്പോൾ ജിത്തു ഏട്ടൻ ആണ് അതും നല്ല ദേഷ്യത്തിൽ…..

 

 

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…. എന്റെ ഭാഗത്തും തെറ്റ് ഉണ്ടല്ലോ…. അത് കൊണ്ട് ഒന്നും മിണ്ടാതെ ഞാൻ ഞാൻ ചേച്ചിയോട് വീണ്ടും സംസാരിച്ചു….

 

 

 

” ചേച്ചി…. ഞാൻ ശ്രീക്കുട്ടി ആണ്…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ അവളുടെ തലയിൽ തടവി…..

 

 

” കുറച്ച് ജീവൻ കൂടി ഉള്ളൂ…. അതെങ്കിലും ബാകി വെക്കു നീ പോ… ” – ജിത്തു

 

 

 

” ചേച്ചി എന്നെ ഒന്ന് നോക്ക് ചേച്ചി…. ഞാൻ…. ” – ശ്രീ

 

 

പറഞ്ഞു തീരുന്നതിനു എന്നെ ആരോ പിടിച്ച് തള്ളിയിരുന്നു…. ശക്തമായ തള്ളലിൽ ഞാൻ പുറകിലേക്ക് വേച്ച് പോയി….. എന്റെ കൈകൾ വയറിലേക്ക് നീണ്ടു…. പെട്ടെന്ന് എന്തോ നഷ്ടമായ പോലെ തോന്നി….. പക്ഷേ അതിന് മുന്നേ ശക്തമായ 2 കരങ്ങൾ എന്നെ താങ്ങിയിരുന്നു…..

 

 

 

മുഖം കാണാതെ തന്നെ ആ കരങ്ങളുടെ ഉടമയെ ഞാൻ തിരിച്ച് അറിഞ്ഞിരുന്നു….. എന്റെ പ്രാണനാഥൻ…..

 

 

 

” ജിത്തു….. ” – ദേവൻ

 

 

 

” വിളിച്ച് കൊണ്ട് പോടാ അവളെ…. വെറുതെ പ്രാന്ത് ആകാൻ…. ” – ജിത്തു

 

 

 

” നിന്നെക്കാൾ മുന്നേ തമ്മിൽ അറിയുന്നവർ ആണ് ഇത്…. ഇവളുടെ ചോര ആണ് അവള്…. അത് കൊണ്ട് നിന്റെ പോലെ തന്നെ അവകാശം ഇവൾക്കും ഉണ്ട്…. ” – ദേവൻ

 

 

” നിനക്ക് ഇവളെയും ആ കുഞ്ഞിനേയും ജീവനോടെ വേണമെങ്കിൽ വിളിച്ച് കൊണ്ട് പോ….. ” – ജിത്തു

 

 

 

” ശ്രീ നീ വാ…. ഒന്നു ഫ്രഷ് ആവു… എന്നിട്ട് നമുക്ക് അവളോട് സംസാരിക്കാം….” – ദേവൻ

 

 

 

” മ്മ്…. ” – ശ്രീ

 

 

 

ഞങ്ങൾ വേഗം മുറിയിലേക്ക് പോയി…. എനിക് എന്തോ വല്ലാത്ത സങ്കടം തോന്നി…..

 

 

 

മുറിയിൽ ചെന്നതും ഞാൻ ദേവെട്ടനെ കെട്ടിപിടിച്ച് കരഞ്ഞു…. എനിക് അത്രേം സങ്കടം ആയിരുന്നു…..

 

 

 

” കരയല്ലേ വാവേ….. ദെ കരഞ്ഞാൽ വയറ്റിൽ ഉള്ള വാവക് പ്രശ്നം ആകും ട്ടോ…. നല്ല കൊച്ച് അല്ലേ കരയല്ലേ….. ” – ദേവൻ

 

 

 

” ദേവേട്ടാ ഞാൻ അറിഞ്ഞു കൊണ്ട് എന്റെ ചേച്ചിയോട് അങ്ങനെ ഒക്കെ ചെയ്യോ….. ” – ശ്രീ

 

 

 

” ഇല്ലട നീ അങ്ങനെ ഒന്നും ചെയ്യില്ല…. അവൻ നമ്മുടെ മേൽ കുറ്റം ചുമത്താൻ നിൽക്കുക ആണ്… അത്രേ ഉള്ളൂ…. കരയല്ലേ മോളെ…… ” – ദേവൻ

 

 

 

ഞാൻ ദേവെട്ടാന്റെ നെഞ്ചോട് ചേർന്ന് നിന്നു…. ഏട്ടൻ എന്റെ തലയിൽ തടവി കൊണ്ടിരുന്നു…. പതിയെ പതിയെ എന്റെ കരച്ചിൽ കുറഞ്ഞു വന്നു……

 

 

 

____________________

 

 

 

( ദേവൻ )

 

 

അവളുടെ കരച്ചിൽ കണ്ടിട്ട് എനിക് ജിതുവിനോട് ദേഷ്യം ആണ് തോന്നുന്നത്…..

 

 

അവൻ തള്ളിയപ്പോൾ ഞാൻ പിടിച്ചില്ലയിരുന്ന് എങ്കിൽ….. എന്നിൽ ദേഷ്യം എരിഞ്ഞു കയറി…..

 

 

ജിത്തുവിനേ ഒതുക്കണം….. അവന്റെ ചിന്തകള് മാറ്റണം..

 

പക്ഷേ അതിന് മുമ്പ് അവന്റെ പകയുടെ കാരണം അറിയണം…..

 

 

 

” ദേവേട്ടാ…. ” – ശ്രീ

 

 

” എന്തോ….. ” – ദേവൻ

 

 

” ഇത് വെറും ഒരു ആക്സിഡന്റ് അല്ലെന്ന് ഞാൻ പറഞ്ഞിരുന്നു ഇല്ലെ ദേവേട്ടാ…. ” – ശ്രീ

 

 

 

” മ്മ് അതിനു….. ” – ദേവൻ

 

 

 

” വെറുമൊരു സംശയം അല്ല ദേവേട്ടാ അത്…. ഞങ്ങളെ അപകടപെടുതാൻ തന്നെ ആയിരുന്നു ഉദ്ദേശം…. ഞങ്ങളെ അല്ല ലച്ചു ചേച്ചിയെ…. ” – ശ്രീ

 

 

 

അവളുടെ വാക്കുകൾ കേട്ട് എന്നിൽ ശെരിക്കും പരിഭ്രാന്തി നിറഞ്ഞു…. ഇത്ര നേരം ഞാൻ കരുതിയത് ഇത് ശ്രീക്ക് ഉള്ളത് ആണെന്ന് ആണ്…. അതും വലിയച്ചന്റെ വക….. കാരണം ജിത്തു അല്ലെങ്കിൽ പിന്നെ ശത്രു അയാള് ആണല്ലോ……. പക്ഷേ ലക്ഷ്മിയെ…. എന്തിന് വേണ്ടി…. ആർക്കാണ് അവളോട് ഇത്ര പക……

 

 

 

” എന്താ നീ അങ്ങനെ പറഞ്ഞത്….. ” – ദേവൻ

 

 

 

” ഞങ്ങൾ വെറുതെ പുറത്ത് പോയത് അല്ല അന്ന്…. ചേച്ചിയുടെ നിർബന്ധം കൊണ്ടാണ് പോയത്…. അതും അവൾക്ക് എന്നോട് എന്തോ പറയാൻ ഉണ്ടായിരുന്നു…. വളരെ important ആയൊരു കാര്യം….. “. – ശ്രീ

 

 

 

” എന്തായിരുന്നു കാര്യം…. ” – ദേവൻ

 

 

 

” അറിയില്ല….. അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല…… പക്ഷേ അത് എന്തോ വലിയ പ്രശ്നം ആയിരുന്നു…. കാരണം ഇൗ വീട്ടിൽ നിന്ന് പറഞാൽ ആരോ കേൾക്കും എന്നൊക്കെ അവള് പറയുന്നുണ്ടായിരുന്നു….. ” – ശ്രീ

 

 

 

” എന്നിട്ട് ഒരു സൂചന പോലും തന്നില്ലേ….. ” – ദേവൻ

 

 

 

” വണ്ടിയിൽ കയറി അവള് കുറച്ച് നേരം ഫോണിൽ എന്തോ ചെയ്തു… അപ്പോഴാണ് അവളുടെ മുഖത്തെ ഭയം ഇച്ചിരി എങ്കിലും കുറഞ്ഞത്….. എന്നിട്ട് എന്തോ പറയാൻ തുടങ്ങി…. ജിത്തു എന്ന് പറഞ്ഞിരുന്നു…. അത് വ്യക്തം ആയി കേട്ടു…. പക്ഷേ അപ്പോഴാണ് ആക്സിഡന്റ് ആയത്….. ” – ശ്രീ

 

 

 

“മ്മ്…… അപ്പോ ജിത്തു ആണെന്ന് ആണോ നീ പറയുന്നത്….. ” – ദേവൻ

 

 

 

” അറിയില്ല…. ചിലപ്പോൾ ഏട്ടന്റെ ഉള്ളിലെ ദുഷ്ടതരം അറിഞ്ഞത് ആവാം…. ” – ശ്രീ

 

 

 

പക്ഷേ എന്റെ ഉള്ളിൽ കേട്ടത് വലിയഛൻ എന്നയാളുടെ അവസാന വാക്കുകൾ ആണ്….

 

 

എന്തോ കുരുക്ക് ഇനിയും അഴിയേണ്ടത് ഉണ്ട്…….

 

 

 

 

( ദേവൻ )

 

 

 

ഞാൻ വേഗം അവളെ കുളിക്കാൻ പറഞ്ഞു വിട്ടു…. പെണ്ണിന് നല്ല സങ്കടം ഉണ്ട്… ലച്ചുവിന്റെ അവസ്ഥയിൽ…..

 

 

എന്റെ മനസ്സിൽ ശ്രീ പറഞ്ഞ കാര്യങ്ങള് മാത്രമാണ് ഉണ്ടായിരുന്നത്…. ലച്ചു അവസാനം ആർക്ക് ആവും മെസ്സേജ് അയച്ചത്…. അതിൽ ചിലപ്പോൾ കാര്യങ്ങള് ഒകെ ഉണ്ടാവും…. അവളുടെ ഫോൺ കിട്ടണം കിട്ടിയേ പറ്റൂ…..

 

 

 

ഞാൻ വേഗം അവളുടെ ഫോൺ കിട്ടാൻ ഋതിക്കിനെ വിളിച്ചു…. അന്ന് ആക്സിഡന്റ് കഴിഞ്ഞപ്പോൾ കിട്ടിയോ എന്ന് അറിയില്ല…..

 

 

 

 

” ഋതിക്ക്‌…. ഒരു സഹായം വേണം…. ” – ദേവൻ

 

 

” എന്താ ഡാ…. ” – ഋതിക്ക്‌

 

 

” അത് അന്നത്തെ അവരുടെ ആക്സിഡന്റ് കഴിഞ്ഞു അവളുടെ ഫോൺ ഒന്നു കിട്ടണം…. അവൾക്ക് ആർക്കോ മെസ്സേജ് അയച്ചു എന്നൊക്കെ ആണ് കേട്ടത്…. ” – ദേവൻ

 

 

 

” Whatsapp ആണോ…. ” – ഋതിക്ക്‌

 

 

 

” ആയിരിക്കണം…. അതിനാണ് സാധ്യത…. ” – ദേവൻ

 

 

 

” എങ്കിൽ ഫോൺ തന്നെ കിട്ടണം…. അല്ലാതെ പറ്റില്ല….. ” – ഋതിക്ക്‌

 

 

 

” മ്മ് നീ നോക്ക്…. ” – ദേവൻ

 

 

” എടാ പക്ഷേ…. അതൊക്കെ നേരത്തെ hand over ചെയ്തിട്ട് ഉണ്ടാവും… കാരണം ആക്സിഡന്റിൽ അളപായം ഒന്നുമില്ല….. കൂടാതെ അതിൽ പരാതി ഒന്നും ഉണ്ടായിരുന്നില്ല അല്ലോ…. ” – ഋതിക്ക്‌

 

 

 

” മ്മ്…. അപ്പോ അത് ഇവിടെ തന്നെ ഉണ്ട് അല്ലേ…. ” – ദേവൻ

 

 

” ഉറപ്പായും… നീ ജിത്തുവിനോട് ചോദിച്ച് നോക്ക്… അവന് അറിയാൻ പറ്റും…. ” – ഋതിക്ക്‌

 

 

 

അപ്പോ ഫോൺ അവന്റെ കൈയിൽ തന്നെയാവും…. ചോദിച്ച കിട്ടും എന്ന് തോന്നുന്നില്ല…. എങ്ങനെ എങ്കിലും കിട്ടിയേ പറ്റൂ….

 

 

ഞാൻ വേഗം അവരുടെ മുറിയിലേക്ക് ചെന്നു….. ലച്ചു കിടക്കുക ആണ്…. ജിത്തുവിനേ അവിടെങ്ങും കാണുന്നില്ല…..

 

 

 

ഞാൻ വേഗം അവളുടെ ഫോൺ അവിടെങ്ങും തിരയാൻ തുടങ്ങി…. അപ്പോഴാണ് അത് കട്ടിലിന്റെ ഇടയിൽ കിടക്കുന്നത് കണ്ടത്….

 

 

 

ഞാൻ അതെടുത്ത് തിരിഞ്ഞപ്പോൾ ആണ് വാതിലിൽ എന്നെ നോക്കി നിൽക്കുന്ന ജിത്തുവിനേ കണ്ടത്…. അവൻ തടയും ഉറപ്പാണ്… പക്ഷേ എങ്ങനെ ആണെങ്കിലും എനിക് ഇൗ ഫോൺ കിട്ടിയേ പറ്റൂ….

 

 

അത് ഇനി ഇപ്പോ അവനിട്ട് ഒന്നു കൊടുത്തിട്ട് ആണെങ്കിലും…..

 

 

 

” എങ്ങോട്ടാണ് അതും ആയി…. ” – ജിത്തു

 

 

” ഇത് കൊണ്ട് എനിക് ഒരു ആവശ്യം ഉണ്ട്…. അത് കഴിഞ്ഞ് തിരിച്ച് തരാം… നീ വഴി മാറു ” – ദേവൻ

 

 

 

” വഴിയിൽ നിന്നും മാറാം പക്ഷേ അതിന് മുന്നേ നീ ഇവിടെ നിന്ന് എടുത്തത് അങ്ങോട്ട് തിരിച്ച് വെക്കണം….. “. – ജിത്തു

 

 

” ഇത് ഇവിടെ നിന്ന് എടുത്തെങ്കിൽ കൊണ്ടുപോകാനും എനിക് അറിയാം…. ” – ദേവൻ

 

 

” അതിനു എന്റെ മരണം നടക്കണം…. ” – ജിത്തു

 

 

 

” നിന്നെ കൊല്ലാൻ അറിയാൻ പാടില്ലാത്തത് കൊണ്ട് അല്ല…. പക്ഷേ താഴെ ഉള്ള അച്ഛനെയും അമ്മയെയും ഓർത്ത് മാത്രമാണ് ഞാൻ ആ കടും കൈ ചെയ്യാത്തത്….. പിന്നെ ഇത് കൊണ്ടുപോവാൻ നിന്നെ കൊല്ലാതെ തന്നെ എനിക് ആവും…… “. – ദേവൻ

 

 

 

” വ്യാമോഹം കുറച്ച് കൂടുതൽ ആണല്ലോ….. നീ പുറത്ത് പോവില്ല…. ” – ജിത്തു

 

 

 

” ഒന്നു മിണ്ടാതെ ഇരിക്ക്… എന്നിട്ട് അങ്ങോട്ട് മാറി നിൽക്കു….. ” – ദേവൻ

 

 

എന്നും പറഞ്ഞു അവനെ ഞാൻ നീക്കി നിറുത്തിയതും അവൻ എന്നെ പുറകിലേക്ക് തള്ളിയതും ഒന്നിച്ച് ആയിരുന്നു….

 

 

 

തള്ളിയതും ഞാൻ പുറകിലേക്ക് വേച്ച് പോയി…. മതിലിൽ ചെന്ന് ഇടിച്ചു…..

 

 

” ഡാ…. ” – ദേവൻ

 

 

” നിന്നോട് ഞാൻ പറഞ്ഞല്ലോ നീ ഇവിടുന്നു പോവില്ല എന്ന്….. പിന്നെയും എന്തിനാ ഇൗ സാഹസം…. ” – ജിത്തു

 

 

എന്നും പറഞ്ഞു അവൻ ഒന്നു പുചിച്ച് ചിരിച്ചു….

 

 

” ഒന്നും ഇല്ലെങ്കിലും നിന്നേലും 3 മാസത്തിനു മൂത്തത് ആണ് ഞാൻ…. അപ്പോ മൂത്തവർ പറയുന്നത് കേൾക്കണം…. മനസിലായോ എന്റെ അനിയന്…. ” – ജിത്തു

 

 

” അനിയനോ ആരുടെ അനിയൻ….. ഒരു അനിയനോട് ചെയ്യുന്നത് ആണല്ലോ നീ എന്നോട് ഇത്രയും നാളും ചെയ്തത്…. ” – ദേവൻ

 

 

” അതേ ഡാ നീ എന്റെ അനിയൻ അല്ല…. നീ എല്ലാം അറിഞ്ഞു എന്ന് ഞാൻ നേരത്തെ അറിഞ്ഞത് ആണ്…. പക്ഷേ എന്നിട്ടും പ്രതികരിക്കാത്തത്…. നിന്നെ കൊണ്ട് എന്നെ ഒരു പുല്ലും ചെയാൻ പറ്റത്തില്ല എന്ന് അറിഞ്ഞിട്ട് തന്നെയാ….. ” – ജിത്തു

 

 

 

” അതേ ഡാ അറിഞ്ഞ നിമിഷം നിന്നെ കൊല്ലാൻ തോന്നിയത് ആണ് എനിക്…. പക്ഷേ…. അതിനു ഞാൻ മുതിരാതത് താഴെ നില്കുന്ന ആ ആത്മാക്കളെ ഓർത്തിട്ട് ആണ്…. ” – ദേവൻ

 

 

 

” അത് തന്നെയാ എനിക് ഇഷ്ടവും….. നിന്റെ വീക്നെസ്…. അത് എനിക് നന്നായി അറിയാം… സ്നേഹം…. സ്നേഹിക്കുന്നവർക്ക് വേണ്ടി നീ എന്തും ചെയ്യുമെന്ന് എനിക് അറിയാം…. ആ സ്നേഹത്തെ തന്നെയാണ് ഞാൻ മുതൽ എടുത്തതും….. ” – ജിത്തു

 

 

 

” സ്നേഹിച്ച ചങ്ക് പറിച്ച് കൊടുക്കും…. പക്ഷേ വെറുത്താൽ ജീവൻ എടുക്കാനും അറിയാം ഇൗ ദേവന്…. ” – ദേവൻ

 

 

 

” Ya you are right…. അപ്പോ നീ ദേവൻ അല്ല അസുരൻ ആവും ശെരി അല്ലേ…. “. – ജിത്തു

 

 

 

” അതേ ഡാ അസുരൻ തന്നെയാവും….. പക്ഷേ ഇപ്പോഴും എനിക് മനസിലാവാത്ത ഒരു കാര്യം ഉണ്ട്….. നിന്റെ എന്നോട് ഉള്ള ഇൗ വെറുപ്പ്…. സ്നേഹിച്ചിട്ട്‌ അല്ലെട ഉള്ളൂ ഞാൻ…. എന്നിട്ടും എന്നോട്…. ” – ദേവൻ

 

 

 

പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..

 

 

 

” ഞാൻ നിന്നെ സ്നേഹിച്ചിരുന്നു…. എന്റെ സ്വന്തം ജീവൻ ആയി കണ്ട് തന്നെ സ്നേഹിച്ചിരുന്നു….. നീ എന്റെ ചോര അല്ല എന്ന് അറിയുന്നത് വരെ….. ” – ജിത്തു

 

 

 

” അപ്പോ അതാണോ കാര്യം….. ” – ദേവൻ

 

 

 

” അത് തന്നെയാണ് കാര്യം….. പക്ഷേ നീ കരുതുന്നത് പോലെ അല്ലായിരുന്നു…. ചെറിയ ബോധം വെച്ച് തുടങ്ങിയ സമയത്ത് ഞാൻ മനസ്സിലാക്കിയിരുന്നു….. നീ എന്റെ സ്വന്തം അനിയൻ അല്ല എന്ന്…. പക്ഷേ ഞാൻ കരുതിയത് ധത്ത് പുത്രൻ ഞാൻ ആണെന്ന് ആണ്…. കാരണം ഒരു മകൻ ഉള്ളപ്പോൾ മറ്റൊരാളെ ദത്ത് എടുക്കേണ്ട ആവശ്യം ഇല്ലല്ലോ….. പക്ഷേ അപ്പോഴും ഞാൻ നിന്നെ സ്നേഹിച്ചു…. പക്ഷേ അമ്മ അവരാണ് ഇതിനൊക്കെ കാരണം….. ” – ജിത്തു

 

 

 

” അമ്മ എന്ത് ചെയ്തു….. ” – ദേവൻ

 

 

 

” സ്വന്തം മകൻ ആയിരുന്നില്ലേ ഞാൻ എന്നിട്ടും നിനക്കായി എഴുതി വെച്ചിരിക്കുന്നു അവരുടെ സ്വത്ത് മുഴുവൻ…. അപ്പോ ഞാൻ കരുതിയത് സ്വന്തം മകൻ നീ ആയത് കൊണ്ടുള്ള സ്നേഹം ആണെന്ന് ആണ്…. അവിടെ ആദ്യമായി എനിക് വേർതിരിവ് അനുഭവപ്പെട്ടു….. നിന്നോട് എനിക് ആദ്യമായി ദേഷ്യം തോന്നിയ ദിനം…. ” – ജിത്തു

 

 

 

പറയുന്നത് ഒക്കെ ഒരു തരം നിർവികാരതയോടെ ആണ് ഞാൻ കേട്ടത്….

 

 

 

” പിന്നെ ഒരു തരം വെറുപ്പ് ആയിരുന്നു നിന്നോട്…. നിന്റെത് ആയിരുന്നത് എല്ലാം തട്ടി എടുക്കണം എന്ന വാശി ആയിരുന്നു….. ” – ജിത്തു

 

 

 

” സമ്മതിച്ചു… പക്ഷേ ഞാൻ അല്ല മകൻ എന്ന് പറഞ്ഞല്ലോ പിന്നെയും എന്തിനാണ് ഇൗ വെറുപ്പ്….” – ദേവൻ

 

 

 

” മകൻ എന്ന സ്ഥാനം നിനക്ക് ആവിലായിരിക്കാം….. പക്ഷേ സ്വത്തുകൾ അതൊക്കെ ഇപ്പോഴും നിന്റെ അടുത്താണ്….. എനിക് വേണം അതൊക്കെ….. ” – ജിത്തു

 

 

 

” അല്ലെങ്കിലും നിനക്ക് അവകാശപ്പെട്ടത് ഒന്നും എനിക് വേണ്ട…. ഞാൻ തന്നേക്കാം…. ” – ദേവൻ

 

 

 

” നിനക്ക് പറ്റില്ല….. കാരണം ആ സ്വത്തുകൾ നിന്റെ പേരിൽ അല്ല നിന്റെ ജനിക്കാൻ പോവുന്ന കുഞ്ഞിന്റെ പേരിൽ ആണ്…. അത് കൊണ്ട്…. ഇല്ല… നിന്നെയോ നിന്റെ കുഞ്ഞിനെയോ നിന്റെ ഭാര്യയെയോ ഒന്നിനെയും ഇൗ ഭൂമിയിൽ ബാകി വെക്കില്ല….. കൊല്ലും “. – ജിത്തു

 

 

 

പറഞ്ഞു തീർന്നതും എന്റെ ചവിട്ടേറ്റ് അവൻ നിലത്ത് വീണിരുന്നു…

 

ഞാൻ വേഗം അവന്റെ നെഞ്ചില് ചവിട്ടി നിന്നു….

 

 

” ഞങ്ങളുടെ ആവില്ല ഡാ… നിന്റെ മരണം ആണ് നടക്കാൻ പോവുന്നത്…. ഇത്ര നാളും സ്നേഹത്തിന്റെ ഒരു അംശം എങ്കിലും എന്നിൽ ഉണ്ടായിരുന്നു…. പക്ഷേ ഇനി ഇല്ല….. ഇത്രക്കും അതപതിച്ച് പോയല്ലോ നീ….. ആ അമ്മ അറിഞ്ഞാൽ ചങ്ക് പൊട്ടി ചാവും…. തന്റെ മകൻ ഇത്രക്ക് ദുഷ്ടൻ ആണെന്ന്….. ” – ദേവൻ

 

 

 

അപ്പോഴാണ് താഴെ നിന്ന് അമ്മയുടെ വിളി കേട്ടത്…..

 

 

 

” ദേവാ…. മോനെ…. ഒന്നു ഇങ്ങ് വന്നെ….. ” – അമ്മ

 

 

 

” നിന്നെ എന്റെ കൈയിൽ നിന്നും രക്ഷിച്ചത് ആ അമ്മയാണ്…. ഇനിയെങ്കിലും നന്നാവാൻ നോക്ക്…. അല്ലെങ്കിൽ അനുഭവിക്കും നീ….. ദേവന്റെ താണ്ഡവം കാണിക്കാൻ ഇടവരുത്തരുത് നീ…. ” – ദേവൻ

 

 

എന്നും പറഞ്ഞു ഞാൻ അവന്റെ നെഞ്ചില് നിന്നും കാൽ മാറ്റി…..

 

 

” ഞാൻ ഇപ്പോ പോവുകയാണ്…. പിന്നെ ഇത് ഞാൻ എടുക്കുക ആണ്…. ” – ദേവൻ

 

 

എന്നും പറഞ്ഞു ഫോണും കൊണ്ട് ഞാൻ താഴേയ്ക്ക് പോയി…..

 

 

 

 

” എന്താ അമ്മേ വിളിച്ചത്….. ” – ദേവൻ

 

 

” മോനെ അത് ശ്രീമോൾ എന്തേ…. നിങ്ങള് ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ല അല്ലോ…. മോൾക്ക് വിശകുന്നുണ്ടാവും….. ” – അമ്മ

 

 

 

” മ്മ് അവള് കുളിക്കുക ആണ്…. അത് കഴിയുമ്പോൾ കഴിക്കാൻ വരാം…. ” – ദേവൻ

 

 

” ശെരി മോനെ…. എന്ന അവൾക്ക് ഒപ്പം വാ…. പിന്നെ അമ്മക്ക് ഒരു കാര്യം പറയാൻ ഉണ്ട്…. ” – അമ്മ

 

 

” എന്താ അമ്മേ പറഞ്ഞോളൂ…. ” – ദേവൻ

 

 

” ലച്ചു മോളെ സൂക്ഷിക്കണം…. തന്റെ കുഞ്ഞു നഷ്ടപ്പെട്ടതിന്റെ മാനസിക വിഭ്രാന്തി ഉണ്ടാവും…. ഇപ്പോ ശ്രീമോൾ ഗർഭിണി കൂടി ആയത് കൊണ്ട് അവളെ ഉപദ്രവിക്കാൻ സാധ്യത ഉണ്ട്…. അത് കൊണ്ട് ഒന്നു സൂക്ഷിക്കണം….. ” – അമ്മ

 

 

 

” ശെരി അമ്മേ…. ” – ദേവൻ

 

 

 

എനിക് അമ്മയോട് ജിത്തു പറഞ്ഞതിനെ കുറിച്ച് ചോദിക്കണം എന്ന് ഉണ്ട്…. പക്ഷേ എന്തോ എന്തിനാ എന്നൊക്കെ ചോദിച്ചാൽ കള്ളം പറഞ്ഞു നിൽകാൻ പറ്റി എന്ന് വരില്ല…..

 

 

 

” ദേവാ… മോനെ… നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…. നിന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നു…. ” – അമ്മ

 

 

 

” അത് അമ്മേ എനിക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു…. ” – ദേവൻ

 

 

 

” എന്താ ദേവാ…. ചോദിക്ക്…. ” – അമ്മ

 

 

 

” അമ്മ എന്തിനാ അമ്മയുടെ സ്വത്തുക്കൾ ഒക്കെ എന്റെ പേരിൽ എഴുതിയത്…. ഞങ്ങളെ മക്കളെ ഒരുപോലെ ആണ് കാണുന്നത് എങ്കിൽ 3 പേർക്കും കൂടി അല്ലേ എഴുതേണ്ടത്….. ” – ദേവൻ

 

 

 

” അതായിരുന്നോ….. ” – അമ്മ

 

 

 

” പറ അമ്മേ എന്തിനാണ് അങ്ങനെ ഒരു വേർതിരിവ് കാണിച്ചത്…. ” – ദേവൻ

 

 

 

” അത് മോനെ അതിനു കാരണം എന്റെ ആങ്ങള ആണ്…. അയാള് നിന്നെ ഞങ്ങളിൽ നിന്നും തട്ടി എടുക്കും എന്ന് പറഞ്ഞു….. നിന്നെ ഞങ്ങൾ ദത്ത് എടുത്തിട്ട് ഇല്ല….. അപ്പോ അതിന്റെ formalities നോക്കിയപ്പോൾ ഒരു പ്രധാന കാര്യം ദത്ത് എടുകപെട്ട കുട്ടിയുടെ പേരിൽ ഒരു നിശ്ചിത സ്വത്ത് എഴുതി വെക്കണം എന്നാണ്…. ആ സമയത്ത് ശ്രീയേട്ടന്റെ ബിസിനസ് ഒക്കെ മോശം ആയിരുന്നു…. അത് കൊണ്ട് അദ്ദേഹത്തിന്റെ ഒരു സ്വത്തും നിന്റെ പേരിൽ എഴുതി വെക്കാൻ ആവില്ല…. എന്റെ സ്വത്തുകൾ മുഴുവൻ കൂട്ടിയാലെ അവർ പറഞ്ഞിരുന്ന ആ നിശ്ചിത തുകയിൽ എത്തുക ഉള്ളായിരുന്നു…. അത് കൊണ്ടാണ് അന്ന് അങ്ങനെ ചെയ്തത്…. ” – അമ്മ

 

 

 

” പക്ഷേ എന്തിനാണ് അമ്മേ എന്റെ കുഞ്ഞിന്റെ പേരിൽ….. “. – ദേവൻ

 

 

 

” അതല്ലെങ്കിൽ വെറുതെ ചേട്ടൻ പിന്നീട് ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാകുമോ എന്നൊരു പേടി ഉണ്ടായിരുന്നു…. അത് കൊണ്ടാണ് അങ്ങനെ ചെയ്തത്…. അല്ല നീ എന്താ ഇപ്പോ ഇതൊക്കെ ചോദിക്കുന്നത്…. ” – അമ്മ

 

 

 

” ഒന്നുമില്ല എന്റെ മാലതി കുട്ടി…. അല്ല അമ്മാവന്റെ ബോഡി നാളെ കൊണ്ടുവരും…. അമ്മക്ക് കാണണ്ടേ….. ” – ദേവൻ

 

 

” മ്മ്….. ” – അമ്മ

 

 

 

പെട്ടെന്ന് അമ്മയുടെ ചിരിച്ച് കൊണ്ട് നിന്നിരുന്ന മുഖം മാറി…..

 

 

” അമ്മാ….. എന്ത് പറ്റി….. ” – ദേവൻ

 

 

 

” അയാള് മഹാ ദുഷ്ടൻ ആയിരുന്നു….. പണത്തിനു വേണ്ടി അയാള് എന്നെ പോലും ഉപയോഗിച്ചിട്ടുള്ളു…..ഒരുപാട് സ്വത്ത് കിട്ടും എന്ന് അറിഞ്ഞപ്പോൾ ഒരു വയസ്സനേ കൊണ്ട് എന്നെ കെട്ടിക്കാൻ നോക്കിയത് ആണ്…. അവിടുന്ന് നിന്റെ അച്ഛൻ കാരണം ആണ് ഞാൻ രക്ഷപെട്ടത്…. അത് കൊണ്ട് തന്നെ വെറുപ്പ് ആണ് എനിക് അയാളോട്…. മരിച്ച് കിടക്കുമ്പോൾ പോലും ഞാൻ ക്ഷമിക്കേണ്ട ആവശ്യം ഇല്ല…. പക്ഷേ എന്തായാലും എന്റെ ആങ്ങള ആണ്…. അവനാണ് ആ മോളെ കൂടി ഇത്ര ദുഷ്ട ആകിയത്‌…. അവളുടെ അമ്മ ഒരു പഞ്ച പാവം ആയിരുന്നു…. അവള് ഉണ്ടായിരുന്നെങ്കിൽ നീതു ഒരിക്കലും ഇത്രേം അതപതികില്ല…. അവൾക്ക് ഇനി നമ്മൾ അല്ലാതെ മറ്റാരും ഇല്ല…. നമ്മൾ പോണം അവിടെ അയാളുടെ ക്രിയകൾ ഒക്കെ ചെയ്യണം….. “. – അമ്മ

 

 

 

” ഇന്ന് പോണോ…. പോസ്റ്റ് മോർട്ടം കഴിഞ്ഞ് നാളെ കൊണ്ടുവരുക ഉള്ളൂ ബോഡി…. ” – ദേവൻ

 

 

” ഇന്ന് തന്നെ പോണം…. വൈകിട്ട് പോവാം…. ” – അമ്മ

 

 

” ശെരി അമ്മേ….. ” – ദേവൻ

 

 

” പോയി ശ്രീയെ വിളിച്ചിട്ട് വാ…” – അമ്മ

 

 

ഞാൻ വേഗം അവളെ വിളിച്ച് കൊണ്ട് വന്നു അവൾക്ക് ഭക്ഷണം കൊടുത്തു….

 

 

ഞാനും എന്തോ കഴിച്ചെന്നു വരുത്തി….

 

 

വേഗം മുറിയിലേക്ക് പോയി ലച്ചുവിന്റെ ഫോൺ എടുത്ത് നോക്കി….. അത് ലോക് ആയിരുന്നു….

 

 

” നിനക്ക് ഇതിന്റെ പാസ്‌വേഡ് അറിയോ…. ” – ദേവൻ

 

 

” മ്മ് അറിയാം…. ” – ശ്രീ

 

 

ഞാൻ പാസ്‌വേഡ് കൊടുത്തതും അത് ഓപ്പൺ ആയി….

 

 

ഞാൻ വേഗം വാട്സ്ആപ് എടുത്തു…. അതിലെ മെസ്സേജ് ഒക്കെ ക്ലിയർ ചെയ്തിരുന്നു….

 

 

” ഇനി എന്ത് ചെയ്യും ബാലേ…. കാര്യങ്ങള് അറിയാൻ ഉള്ള ഏക മാർഗ്ഗം ആയിരുന്നു ഇത്….. ഇത് എല്ലാം ക്ലിയറും ചെയ്ത് കളഞ്ഞു…. ” – ദേവൻ

 

 

 

” ദേവേട്ടാ…. ഗാലറിയിൽ നോക്ക്….. ” – ശ്രീ

 

 

 

” മ്മ് ശേരിയ നോക്കട്ടെ…. ” – ദേവൻ

 

 

ഞാൻ നോക്കി എങ്കിലും നിരാശ ആയിരുന്നു ഫലം…..

 

 

” ഇതിലും ഇല്ല ഡാ…. Secret ഫോൾഡർ ഉണ്ടോ നോക്കട്ടെ…. ” – ദേവൻ

 

 

 

” മ്മ് നോക്ക്….. ” – ശ്രീ

 

 

” ആ ദെ ഇതിൽ ഒരു സീക്രട്ട് ഫോൾഡർ ഉണ്ട്…. പക്ഷേ ഇതിന്റെ പാസ്‌വേഡ് അത് അറിയില്ലല്ലോ… ” – ദേവൻ

 

 

 

” അത് lakshmi 123 അല്ലെങ്കിൽ lachu 2626 ട്രൈ ചെയ്ത് നോക്ക്….. ” – ശ്രീ

 

 

ഞാൻ അത് 2 ഉം ചെയ്ത് നോക്കി…. പക്ഷേ ഓപ്പൺ ആയില്ല…..

 

 

” ഇത് ഒന്നും അല്ല…. മറ്റെന്തോ ആണ് ” – ദേവൻ

 

 

” ദേവേട്ടാ ക്ലിയർ chat അല്ലേ ചെയ്തിരിക്കുന്നത്…. അത് മറ്റയാളുടെ ഫോണിൽ നിന്ന് പോവില്ലല്ലോ….. ” – ശ്രീ

 

 

 

” പക്ഷേ അത് ആരുടേത് ആണെന്ന് അറിയേണ്ടേ…. ” – ദേവൻ

 

 

 

” ലാസ്റ്റ് ആരുടെ പേര് ആണ് കിടക്കുന്നത് എന്ന് നോക്ക്…. അയാളോട് ചോദിച്ചു നോക്കാം…. എന്റെ വിശ്വാസത്തിൽ അയാളുടെ ഫോണിലേക്ക് ആവണം അയച്ചിട്ട് ഉള്ളത്….. ” – ശ്രീ

 

 

 

ഞാൻ വേഗം അത് എടുത്ത് നോക്കി…..

 

 

” ബാലേ ഇത് ശരണിന്റെ നമ്പറിലേക്ക് ആണല്ലോ….. ” – ദേവൻ

 

 

 

” അപ്പോ ഏട്ടന് ആവും അയച്ചിട്ട് ഉണ്ടാവുന്നത്…. ഏട്ടനോട് ചോദിച്ച് നോക്ക്….. ” – ശ്രീ

 

 

 

” പക്ഷേ ഇങ്ങനെ ഒന്നു ഉണ്ടെങ്കിൽ അവൻ എന്നോട് പറയുമല്ലോ….. ” ദേവൻ

 

 

” ഏട്ടനെ ഒന്നു വിളിച്ച് നോക്ക്….. ” – ശ്രീ

 

 

ഞാൻ വേഗം ഫോൺ എടുത്ത് ശരണിനേ വിളിച്ചു…..

 

 

 

” എന്താ ദേവാ…. ” – ശരൺ

 

 

 

” ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം….. ലച്ചു നിനക്ക് ആക്സിഡന്റ് അന്ന് മെസ്സേജ് എന്തെങ്കിലും അയച്ചിരുന്നോ….. ” – ദേവൻ

 

 

” ദേവാ എന്റെ ഫോൺ service ചെയാൻ കൊടുത്തിരിക്കുക ആയിരുന്നു 2 ദിവസം മുമ്പാണ് കിട്ടിയത്…. അത് കൊണ്ട് ആ സമയത്ത് ഞാൻ ഡയൽ പാട് ഫോൺ ആണ് ഉപയോഗിച്ചത്…. അതിൽ നെറ്റ് ഒന്നും ഇല്ലല്ലോ…. ” – ശരൺ

 

 

 

” Oh shit… ” – ദേവൻ

 

 

 

” എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ ദേവാ…. “. – ശരൺ

 

 

” ഞാൻ നിന്നെ വിളിക്കാം…. കുറച്ച് കാര്യങ്ങള് പറയാൻ ഉണ്ട്…. ” – ദേവൻ

 

 

 

” ആ വഴിയും അടഞ്ഞു അല്ലേ….. ” – ശ്രീ

 

 

 

” മ്മ് ഇനി എന്ത് ചെയ്യും ബാലേ….. “. – ദേവൻ

 

 

 

” ദേവേട്ടൻ ടെൻഷൻ ആവെണ്ട…. ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കും എന്നല്ലേ പറയുന്നത്….. നമുക്ക് കണ്ടെത്താം…. എനിക് ലച്ചു ചേച്ചിയെ ഒന്നു കാണണം…. എനിക് കുറച്ച് സംശയങ്ങൾ ഒക്കെ ഉണ്ട്…. ” – ശ്രീ

 

 

” എന്താ ബാലേ…. ” – ദേവൻ

 

 

” പറയാം… ആദ്യം എല്ലാം ഒന്നു ക്ലിയർ ആവട്ടെ….. ” – ശ്രീ

 

 

” ബാലേ…. ജിത്തുവിനേ സൂക്ഷിക്കണം…. വിഷപാമ്പ് ആണ്…. “. – ദേവൻ

 

 

” ശെരി ദേവേട്ടാ….. ദേവെട്ടനും കൂടി വാ… ” – ശ്രീ

 

 

________________

 

 

 

( ശ്രീ )

 

 

 

ചേച്ചിയുടെ മുറിയിൽ ജിത്തു ഏട്ടനും ഉണ്ടായിരുന്നു….. ഞങ്ങളെ കണ്ടതും അയാള് ദേഷ്യപെടാൻ തോന്നി…..

 

 

” എങ്ങോട്ടാണ് ഇനിയും ഇടിച്ച് കയറുന്നത്…. ഞങ്ങളെ ജീവിക്കാൻ വിട്ട് കൂടെ….. ” – ജിത്തു

 

 

” ജിത്തു നീ മാറി നിൽക്ക്….. ” – ദേവൻ

 

 

” ഇല്ല മാറില്ല….. ” – ജിത്തു

 

 

 

” ചേട്ടാ… വെറുതെ പ്രശ്നം ഉണ്ടാകുന്നത് എന്തിന് മാറി നിന്നു കൂടെ…. ഞങ്ങൾ ചേച്ചിയെ ഒന്നും ചെയ്യാൻ പോകുന്നില്ല….. ” – ശ്രീ

 

 

എന്ന് ഞാൻ സമാധാനമായി പറഞ്ഞതും അയാള് എന്നെ പുറകിലേക്ക് ഉന്താൻ പോയി…. പക്ഷേ ആ നീക്കം നേരത്തെ മനസ്സിലാക്കിയത് പോലെ ദേവേട്ടൻ എന്നെ നീക്കി നിറുത്തി ജിത്തു ഏട്ടന്റെ വയറിലേക്ക് പഞ്ച് ചെയ്തത്……

 

 

അത് കൊണ്ടതും ജിത്തു ഏട്ടൻ വയറിൽ കൈ വെച്ച് അലറി…..

 

 

” നിന്നോട് ഞാൻ മര്യാധിക്ക് പറഞ്ഞു…. വെറുതെ ഞങ്ങളുടെ മെക്കിട്ട് കേറേണ്ട എന്ന്…. ” – ദേവൻ

 

 

 

എന്നിട്ട് എനിക് നേരെ തിരിഞ്ഞു…..

 

 

” നീ പോയി അവളോട് സംസാരിക്കു….. ” – ദേവൻ

 

 

 

അപ്പോഴാണ് താഴെ നിന്ന് അച്ഛനും അമ്മയും ജിത്തു ഏട്ടന്റെ ശബ്ദം കേട്ട് കൊണ്ട് വന്നത്…..

എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോൾ ദേവേട്ടൻ എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞു….

 

 

ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ചേച്ചിയോട് സംസാരിച്ചു…..

 

 

” ലച്ചുട്ടി….. എനിക് അറിയാം നിനക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു എന്ന്….. അവരാണ് നമ്മളെ ആക്സിഡന്റ് ആകിയത് എന്നും എനിക് അറിയാം…. പക്ഷേ അവർ ആരാണെന്ന് അറിയണം എങ്കിൽ നീ തിരിച്ച് വരണം…. നീ സംസാരിക്കണം….. ” – ശ്രീ

 

 

പ്രതികരണം ഒന്നും ഇല്ല എന്ന് കണ്ടതും ഞാൻ തിരിഞ്ഞു നടന്നു…..

 

 

അപ്പോഴാണ് എന്റെ കൈകളിൽ ആരുടെയോ പിടി വീണത്…. നോക്കിയപ്പോൾ നിറകണ്ണുകളോടെ ചേച്ചിയാണ്…..

 

 

 

” എന്താ ചേച്ചി….. ” – ശ്രീ

 

 

ഉടനെ അവള് എന്റെ വയറിൽ തൊട്ടു…..

 

 

” വാ….. വാ…… ഭാ…. ” – ലച്ചു

 

 

അവള് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്…. പക്ഷേ അത് പറ്റുന്നില്ല…. എന്നിട്ട് അവള് അവളുടെ വയറിൽ കൈ വെച്ച് കരഞ്ഞു…..

 

 

അത് കണ്ട് നിന്ന എന്റെ കണ്ണുകളും നിറഞ്ഞു വന്നു…..

 

 

 

അത് കാണാൻ വയ്യാതെ ഞാൻ വേഗം ദേവെട്ടനെയും വിളിച്ച് മുറിയിലേക്ക് പോയി…..

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!