എന്താണ് അഭി നിന്റെ പ്ലാൻ .. അതോ മനസിൽ ഉള്ളത് എന്നോട് പറയാത്ത ആണോ?. അല്ലേലും നി ഇപ്പൊ എന്നോട് ഒന്നും പറയാറില്ല…
എന്തോ ആലോചനയിൽ ആയിരുന്ന അഭിയോടയി സഞ്ജു പറഞ്ഞു …
എന്ത് പറഞ്ഞില്ല എന്ന. നി പറയുന്നത്. സഞ്ജു നി അറിയാത്ത വല്ല രഹസ്യം എനിക്ക് ഉണ്ടോ..
ഇല്ലാന്ന കരുത്തിയെ പക്ഷേ രാഹുൽ എവിടെ എന്നറിഞ്ഞിട്ടും നി എന്നോട് പറഞോ…
അത് പോയിട്ട് വന്നിട്ട് മതി എന്ന് കരുതി തന്നെ ആണ് .. അവർ തമ്മിൽ ക്യാഷ് കൈ മാറുന്നത് നേരിൽ കണ്ടെങ്കിലും അവൻ സൂര്യയുടെ ഒപ്പം റിസോർട്ടിൽ ഉണ്ടെന്ന് കരുതിയില്ല..
ക്യാഷ് കൈ മാറുന്ന നേരിൽ കണ്ടോ?.. നി എന്താ അഭി ഈ പറയുന്ന…
അഭി തൻ്റെ ഫോണിലെ ഗാലറി തുറന്നു ഒരു വീഡിയോ സഞ്ജുവിനെ കാണിച്ചു.. രാഹുലിന് സൂര്യയും രാമചന്ദ്രനും പൈസ കൈ മാറുന്ന ഒരു വീഡിയോ ആയിരുന്നു അത്…
ഇതെങ്ങനെ നിനക്ക് എവിടന്നു കിട്ടി?…
ഇത് കഴിവ് കൊണ്ട് കിട്ടിയത് അല്ല സഞ്ജു ഭാഗ്യം കൊണ്ട് കിട്ടിയതാണ്…
എങ്ങനെ എവിടെ വെച്ച്… എന്തായാലും നി രക്ഷപെട്ടു ഇത് ലക്ഷ്മിയെ കാണിച്ചാൽ അവന്റെ ഫുൾ കള്ളത്തരം വെളിയിൽ കൊണ്ട് വരാം…
നി ഓർക്കുന്നില്ലേ നമ്മൾ ലക്ഷ്മിയെ കാണാൻ സൂര്യ ടെക്സ്റ്റൈൽ പോയ അന്ന് രാഹുൽ അവിടെ ഉണ്ടായിരുന്നു…
അവനെ അവിടെ കണ്ടപ്പോ തന്നെ എന്തോ അപകടം മണത്തു… അവിടെ ഗോഡൗണിൽ കണ്ട കാഴ്ച്ച ഇതാണ് അപ്പോ തന്നെ റെക്കോർഡും ചെയ്തു… .
പക്ഷേ ഞാൻ ലക്ഷ്മിയെ ഇതൊന്നും കാണിച്ചാൽ അവള് വിശ്വസിക്കില്ല .. രാഹുൽ അവൻ നമ്മൾ വിചരികുന്നതിലും അപ്പുറത്ത് ആണ്….
ലക്ഷ്മി അവന്റെ മുന്നിൽ ഉള്ള ഓരോ നിമിഷവും ആപത്താണ്…
എന്ത് ആപത്ത് ആണ് അഭി. അവൻ നിന്നോട് പറഞ്ഞില്ലേ അവന് അവളോട് ഒരു സ്നേഹവും ഇല്ലാന്ന്.. പിന്നെ കൊല്ലാൻ അതിനു ആയിരുന്നു എങ്കിൽ പണ്ടെ ചെയ്യണ്ട അല്ലേ…
പ്രേമം ഇല്ല എന്നെ പറഞ്ഞുള്ളൂ കാമം ഇല്ല എന്ന് പറഞ്ഞിട്ടില്ല … ആ ആഗ്രഹം അവനിൽ ചീത്ത ആണ് ഒരു നിമിഷം എങ്കിലും എൻ്റെ തോൽവി ലക്ഷ്മിയും ആഗ്രഹിച്ചാൽ…
ലക്ഷ്മി അങ്ങനെ ഒന്നും ഉള്ള ഒരു പെണ്ണ് ആയി ആണന്നു എനിക്ക് തോന്നുന്നില്ല ..
ആവില്ല എന്നല്ല അല്ല പക്ഷേ .. അവളെ വേറെ ഒരാള് നോക്കുന്ന പോലും എനിക്ക് സഹിക്കില്ല.. അങ്ങനെ എന്തെങ്കിലും നടന്നാൽ എനിക്ക് അവനെ കൊല്ലേണ്ടി വരും… ഞാൻ ഇപ്പൊ തന്നെ ലക്ഷ്മിയുടെ ചെറിയമ്മയുടെ അടുത്ത് നല്ല ഒരു ഓഫർ വേച്ചിട്ട ഇങ്ങോട്ട് പോന്നത്…
എന്ത് ഓഫർ?
എന്റെ അമ്മായി അമ്മ എന്ന ഓഫർ .. എന്നെ പോലെ തന്നെ രാഹുലിനെ അവർക്കും ഇഷ്ടം അല്ല.. പിന്നെ അവരുടെ സ്വന്തം മോളുടെ ഭാവി ഇതൊക്കെ ഓർത്തപ്പോൾ ഞാൻ പറഞ്ഞ കാര്യം നല്ലതാണ് എന്ന് തോന്നി കാണും…
ഏതു വിധേനയും കല്യാണത്തിന് സമ്മതിപിക്കും എന്നുറപ്പും തന്നു… എങ്കിലും അവള് സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല….
പിന്നെന്ത് ചെയ്യും അഭി..
അതിനു മറുപടി കൊടുക്കുന്ന മുന്നേ ഗിരിധർ റൂമിൽ വന്നു… അച്ഛനെ കണ്ടതും അഭി എണീറ്റു തിരിഞ്ഞു നിന്നു…
എന്താ അഭി എന്നോട് പിണങ്ങിയ നി തിരിഞ്ഞു നിന്നത്… എത്ര ദിവസം ആയി ഓഫീസിലോട്ട് കേറിയിട്ട് നി ഇല്ലാത്ത എന്തൊക്കെ കാര്യങ്ങൽ ആണ് അവിടെ പെണ്ടിങ് എന്നറിയോ?…
ഡാഡി അവിടെ ഇല്ലെ പിന്നെന്തിനാ ഞാൻ … മെഷീൻ ഒന്നും അല്ലലോ മനുഷ്യൻ അല്ലേ ഇടക്ക് റെസ്റ്റ് വേണം .. ഡാഡിക്ക് ചെയ്യാൻ ഉള്ളതെ ഇപ്പൊ അവിടെ ഉള്ളൂ…
അങ്ങനെ ആണോ അഭി MD സൈൻ ചെയ്യണ്ട സ്ഥലത്ത് ഞാൻ ചെയ്ത മതിയോ… ഇനി ഞാൻ ഒരു കാര്യം ചെയ്യാം സൈൻ ചെയ്തിട്ട് ബ്രകറ്റിൽ കൊടുക്കാം എംഡിക് പ്രണയ നൈരാശ്യം ആണ് അത് കൊണ്ട് ലോങ്ങ് ലീവിൽ എന്ന്. അതും പോരെങ്കിൽ നോട്ടീസ് ബോർഡിൽ ഇടാം…
ഡാഡി എന്നെ ഇങ്ങനെ മെന്റലി ഇറിടെറ്റ് ചെയ്യല്ലേ പ്ലീസ് ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്..
ഈ അവസ്ഥക്ക് ഒരു മാറ്റം വേണ്ടേ അഭി. പിന്നെ നിന്റെ കാര്യത്തിൽ ഇത് വരെ എൻ്റെ വാശി അല്ലേ ജയിച്ചത് ഇത്തവണ നിന്റെ ജയിക്കട്ടെ..
കേട്ടത് വിശ്വാസം വരാതെ അഭി ഗിരിധരിനെ നോക്കി…
അതേ അഭി നിനക്ക് ഇഷ്ടം ഉള്ള ആ കുട്ടി ആരാണോ അവളെ എന്റെ മരുമകൾ അക്കാൻ എനിക്ക് സമ്മതം ആണ്..
ഗിരിധരിനെ പോലും ഞെട്ടിച്ചു കൊണ്ട് അഭി അദ്ദേഹത്തെ ഇറുക്കി പുണർന്നു…
സ്കൂൾ കാലത്ത് എപ്പോളോ ബെസ്റ്റ് സിംഗർ ആയപ്പോൾ താൻ വിഷ് ചെയ്തു അപ്പോൽ ആണ് അവൻ തന്നെ ഇങ്ങനെ അവസാനം ആയി കെട്ടി പിടിച്ചത് എന്ന് ആയാൽ വേദനയോടെ ഓർത്തു… അല്ലേലും അവന് പ്രിയപ്പെട്ടത് സ്വന്തം ആയാൽ അല്ലേ അവൻ ഹാപ്പി ആകു..
അഭിയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല സന്തോഷം കൊണ്ട് അവൻ കരഞ്ഞു പോയിരുന്നു…
അഭി ഇങ്ങനെ നി കെട്ടിപ്പിടിച്ച ഒത്തിരി കാലം പിടിക്കണ്ടി വരില്ല ഇത്തിരി കാലം കുടി ഞാൻ ജീവിച്ചോട്ടെ….
അയ്യോ സോറി ഡാഡി ഞാൻ സന്തോഷത്തിൽ സോറി…
ഇതെല്ലാം കണ്ട് ഇപ്പൊ എന്താ നടക്കുന്ന എന്നറിയാതെ സഞ്ജു വാ പൊളിച്ചു നിന്നു…
സഞ്ജു ഇങ്ങനെ നിന്നാൽ മതിയോ നീയും സെട്ടിൽഡ് ആവാൻ ടൈം ആയി…
ആയി പക്ഷേ അങ്കിൾ മുൻകൈ എടുക്കണം അല്ലേ ഒന്നും നടക്കില്ല…
നിന്റെ കല്യാണത്തിന് ഞാൻ എന്ത് വേണം ദേവൻ വേണ്ടേ തീരുമാനം എടുക്കാൻ…
അത് അങ്കിൾ…
പെട്ടന്ന് അഭി സഞ്ജുവിന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു… അമ്മോ എന്ന് വിളിച്ചു അവൻ ബെഡിൽ ഇരുന്നു..
അത് ഡാഡി ദേവൻ അങ്കിളിനോട് പറയാൻ മുൻകൈ എടുക്കണം എന്ന സഞ്ജു ഉദ്ദേശിച്ച. അല്ലേ സഞ്ജു…
അതേ എന്ന മട്ടിൽ അവൻ തല കുലുക്കി..
അഭി നിങൾ തമ്മിൽ ഇഷ്ടം ആയ സ്ഥിതിക്ക് എപ്പോ നിന്റെ കല്യാണം നടത്താൻ ഞാൻ തയ്യാർ ആണ്… പെട്ടന്ന് ആയാൽ അത്രയും നല്ലത് നെക്സ്റ്റ് മന്ത് സിംഗപ്പൂർ ഒന്ന് പോവേണ്ടി വരും…
ശരി ഡാഡി..
അവന്റെ തലയിൽ തലോടി ഗിരിധർ പോയി…
ഡാ കാല നി എന്ത് പണിയാ കാണിച്ചത് ഞാൻ ഇപ്പൊ തന്നെ അങ്കിളിനോട് പറഞ്ഞു ഞങ്ങൾടെ കാര്യം കുടി ശരി അക്കിയെനെ …
എന്റെ സഞ്ജു നി ഇപ്പൊ പറഞ്ഞ നിന്റെ കഞ്ഞിയിലും പാറ്റ വീഴും എന്റെയും.. അതും അല്ല ആമി പഠികുവല്ലെ ടൈം ഉണ്ടല്ലോ…
അതും ശരിയാണ് നിന്റെ മാവ് പൂത്തു . ഇനി എന്നാണോ എൻ്റെ … അല്ല അഭി ഇപ്പൊ അങ്കിളിനെ കെട്ടിപ്പിടിച്ച പോലെ തന്നെ ആവില്ലേ നി ലക്ഷ്മിയെ കെട്ടി പിടിക്കുക….
പറയാൻ പറ്റില്ല ചിലപ്പോ ഇതിലും സ്നേഹത്തിൽ ആവും പിടിക്ക.. എന്താ ഞാൻ നിനക്ക് ടാക്‌സ് തരണോ…
അയ്യോ വേണ്ട പാവം ഇതിലും വലുത് എന്തോ അതിനു വരാൻ ഇരുന്നത് ആണ്…
തമാശികല്ലെ.. ഒരു സിംഹം വീണു ഇനി അവളെ ഞാൻ എങ്ങനെ വീഴ്ത്തും.. എല്ലാം ചെറിയമ്മയുടെ കയ്യിൽ..
അഭി മേലോട്ട് നോക്കി ബെഡിൽ ഇരുന്നു..
കുടുംബം മുഴുവൻ രക്ഷപെടാൻ ഈശ്വരൻ ആയി ഒരു അവസരം തന്നു .. അത് വേണ്ടന്നു വെച്ച് ഇവിടെ ഒരുത്തി അവൾടെ മുടിഞ്ഞ ഒരു പരിശുദ്ധ പ്രേമം… ഞാനും രക്ഷപെടും ഒപ്പം അനിയത്തിയും രക്ഷപെടും എന്നൊക്കെ വേണം ബുദ്ധിയുള്ളവർ ചിന്തിക്കാൻ.. അതിനു അവൾക്ക് ഞാനും എന്റെ മോളും സ്വന്തം എന്ന തോന്നൽ വേണ്ടേ…
തനിക്ക് നേരെ ചെറിയമ്മ പറയുന്ന ഓരോ വാക്കും അമ്പ് പോലെ ലക്ഷ്മിയുടെ ഉള്ളിൽ തറച്ചു… എന്നിട്ടും ഒന്നും മിണ്ടാതെ ലക്ഷ്മി ഇരുന്നു…
ലക്ഷ്മി എന്താ നിന്റെ തീരുമാനം…
ഞാൻ പറഞ്ഞില്ലേ എനിക്ക് രാഹുലിനെ അങ്ങനെ പൂർണ്ണം ആയും ഉപേക്ഷിക്കാൻ പറ്റില്ല.. ഞാൻ കാരണം ആണ് അവന്റെ കുടെപിറപ്പ്….
നി എന്ത് ചെയ്തു അവൾടെ വിധി അതായിരുന്നു… നി നിത്യയേ പറ്റി ഒന്ന് ചിന്തിച്ചു നോക്കിയേ അവൾടെ നല്ല ഭാവി മുന്നിൽ കണ്ട് നി ഒന്ന് സമ്മതിക്കണം…
എനിക്ക് പറ്റില്ല ചെറിയമ്മ എന്ത് പറഞ്ഞാലും ഞാൻ ഇതിനു സമ്മതിക്കില്ല.. അവനെ കെട്ടുനതിലും ഭേദം മരിക്കുന്നത് ആണ്…
എങ്കിൽ നി പോയി മരിക്ക് ഒപ്പം അച്ഛനെയും കൂട്ടിക്കോ നിനക്ക് അച്ഛൻ എന്ന ചിന്ത ഇല്ലെങ്കിൽ പിന്നെ എനിക്കണോ…
ചേച്ചി പ്ലീസ് ഒന്ന് സമ്മതിക്ക് അഭിരാം വർമ്മ ആണ് ചേച്ചിടെ ഭർത്താവ് എന്ന് അറിഞ്ഞാൽ ഉറപ്പ് ആയും അനത്തുവിന്റെ പരെന്റ്സ് ഞങ്ങൾടെ കല്യാണത്തിന് സമ്മതിക്കും…
നിത്യ നിനക്ക് അനത്തു എങ്ങനെ ആണോ അത് പോലെ തന്നെ ആണ് എനിക്ക് രാഹുലും… ചെറിയമ്മ പൈസയോട് ഉള്ള ആർത്തി കൊണ്ട് പറയുന്നതാണ് അതിന്റെ ഒപ്പം നീയും… എല്ലാവർക്കും സ്വന്തം കാര്യം…
ചേച്ചി വെറും മണ്ടിയ രാഹുലിനെ കെട്ടിപിടിച്ചു ഇരുന്നോ അവന്റെ ബാധ്യത ഓകെ തീർത്തു വരുമ്പോ മുക്കിൽ പല്ല് മുളക്കും… ചേച്ചി കാരണം എൻ്റെ ജീവിതവും പോകും….
ദേഷ്യത്തിൽ നിത്യ എണീറ്റു പോയി പണവും ആർഭാടവും മനുഷ്യനിൽ വരുത്തുന്ന മാറ്റം കണ്ടൂ ലക്ഷ്മി തറഞ്ഞു ഇരുന്നു…..
എന്തായിരുന്നു അഭിടെ റൂമിൽ ഒരു നാടകം…
ചായയും ആയി വന്ന രാജിടെ ചോദ്യം കേട്ട് ഗിരിധർ മൊബൈൽ നിന്ന് കണ്ണ് എടുത്ത് അവരെ നോക്കി….
എന്ത് നാടകം?..
അല്ല അച്ഛനും മോനും കുടി പതിവില്ലാതെ ഒരു സ്നേഹ പ്രകടനം…
അതോ അവൻ അന്ന് പറഞ്ഞ കുട്ടി ഇല്ലെ ലക്ഷ്മി ആ കല്യാണം നടത്താൻ ഞാൻ തീരുമാനിച്ചു…
അതെന്താ രാമചന്ദ്ര ന്റേ മോൾക്ക് രണ്ടാം കേട്ട് അയാലും അഭിയെ തന്നെ മതിയോ… അതോ ഈ തീരുമാനത്തിന് വേറെ എന്തേലും ഉദ്ദേശം ഉണ്ടോ?…
നി എന്തൊക്കെ ആണ് ഈ പറയുന്നത്… ഞാൻ ഇപ്പൊ അഭിയോട് പറഞ്ഞത് എല്ലാം സത്യം ആണ്… അതിൽ പിന്നിൽ അച്ഛന് മകനോട് ഉള്ള സ്നേഹം മാത്രം ഉള്ളൂ അല്ലാതെ….
നിങ്ങളെ എനിക്കറിയില്ലെ ആ കുട്ടിയെ എങ്ങനെ കൊല്ലാൻ ആണ് പ്ലാൻ മകന്റെ ഭാര്യ ആക്കി ഇവിടെ കൊണ്ട് വന്നു ആണോ അതോ?
മതി രാജി ഒത്തിരി പറഞ്ഞു അങ്ങ് കേറല്ലേ… എന്റെ മകന്റെ ഭാര്യ അങ്ങനെ ഒരു കുട്ടി വേണ്ടന്നു പറഞ്ഞത് ശരിയാണ്..
അന്ന് എല്ലാം അഭി കുറച്ചു കഴിഞ്ഞു ഞാൻ പറഞ്ഞ വഴി തന്നെ വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു… പക്ഷേ ഇന്നലെ കൊണ്ട് ആ ചിന്ത മാറി… ഇനി അഭി വിചാരിച്ചാലും ആ കുട്ടിയെ മനസിൽ നിന്ന് മാറ്റാൻ ആവില്ല അത്രയും അവള് അവനിൽ പതിഞ്ഞിട്ടുണ്ട്….
ഇന്നലെ ഒരു ദിവസം കൊണ്ട് എന്ത് തിരിച്ചു അറിവ് ആണ് ഗിരിധർ വർമ്മക്കു ഉണ്ടായത്….
ഇന്നലെ എനിക്കും ദേവനും കുടി സിറ്റി ഹോസ്പിറ്റൽ പോവണ്ട ഒരു അവശ്യം ഉണ്ടായിരുന്നു…. ആക്സിഡന്റ് ആയ ഒരു ഫ്രണ്ടിനെ കാണാൻ എന്നാൽ ഒരു അച്ഛനും. ഒരിക്കലും ഒരു മോനേ കാണാൻ ആഗ്രഹിക്കാത്ത രീതിയിൽ ആണ് ഞാനും ദേവനും അഭിയെ അവിടെ കണ്ടത്…
എനിക്കറിയില്ല രാജി അവന്റെ ആ നില്പ് എങ്ങനെ നിനക്ക് പറഞ്ഞു തരണം എന്ന്… ഐസിയുവിൽ കണ്ണും നട്ട് അവന്റെ ജീവിത്തിൽ ഇനി ഒരു പ്രതീക്ഷയും ഇല്ല എന്ന. ഭാവത്തിൽ …. അത്ര തകർന്നു പോയിരുന്നു അവൻ…
ഞാനും ദേവനും അദ്യം നോക്കിയത് സഞ്ജു കുടെ ഉണ്ടോ എന്ന…. അവനെ ഒപ്പം കണ്ടപ്പോൾ മനസ്സിൽ ആയി അതിലും എൻ്റെ മോന് പ്രിയപ്പെട്ട ആരോ ആണ് ഐസിയുവിൽ എന്ന്..
ഗിരി ഏട്ടാ ലക്ഷ്മി ആയിരുന്നോ? എന്താ പറ്റിയത് ആ കുട്ടിക്ക്…
ഇവിടെ ആണ് രാജി നിന്റെ മുന്നിൽ ഞാൻ തോറ്റു പോകുന്നത്… എത്രത്തോളം നമ്മുടെ മോന്റെ മനസു നി മനസിൽ ആക്കി.. പക്ഷേ എനിക്ക് അത് ആരാണ് എന്നറിയാൻ എൻക്വയറിയില് ചോദിക്കേണ്ടി വന്നു….
ആ കുട്ടിക്ക് ഇപ്പൊ?…
ഒരു ചെറിയ ആക്സിഡന്റ്. കുഴപ്പം ഒന്നും ഇല്ല തല എവിടെയോ ഇടിച്ചു അത്ര ഉള്ളൂ… പക്ഷേ അഭി നന്നായി പേടിച്ചു പാവം… നി ഒന്നും അവനോടു ചോദിക്കണ്ട …
ഇല്ല എന്തായാലും എൻ്റെ മോന്റെ ഇഷ്ടത്തിന് ഒപ്പം നിന്നല്ലോ അത് മതി… ചിരിച്ചു കൊണ്ട് അവർ ഗിരിധരിനെ ചേർന്ന് നിന്നു….
ലക്ഷ്മി കിടക്കാൻ ആയി ഷീറ്റ് വിരിച്ചപ്പോൾ ആണ് നിത്യ അങ്ങോട്ട് വന്നത്…
ചേച്ചി ഞാൻ ഇവിടെ ആണ് ഇന്ന് കിടക്കുന്നത്….
എന്ത് പറ്റി പതിവ് ഇല്ലാത്ത രീതികൾ ഓകെ….
അമ്മ പറഞ്ഞു ചേച്ചിയും അഭിരാം സാറും ആയി ഉള്ള കല്യാണം കഴിയുന്നത് വരെ ഇവിടെ കിടക്കാൻ….
അതാണോ കാര്യം നിന്റെ അമ്മയോട് പറ എൻ്റെ അച്ഛനെ വിട്ടു ഞാൻ എങ്ങും ഓടി പോവില്ല എന്ന്… അല്ലേ തന്നെ എവിടെ പോവാൻ ഇര പിടിക്കുന്ന വേട്ടക്കാരന്റെ സാമർത്ഥ്യം ആയി അഭിരാം പുറകെ ഉള്ളപ്പോ… പിന്നെ പേടി രാഹുലിനെ ഓർത്ത….
ചേച്ചി പറയുന്ന അത്ര ദുഷ്ടൻ ഒന്നും അല്ല അഭിരാം സാർ….
ഓ രണ്ടു പേജുള്ള ബിസിനെസ്സ് മാഗസനിലെ ഇന്റർവ്യു വായിച്ചപ്പോ തന്നെ അഭിരാം ആരാണ് എന്ന് നിനക്ക് മനസിൽ ആയോ…. നിനക്ക് എന്തറിയാം അയാളെ പറ്റി….
എനിക്ക് ഒന്നും അറിയില്ല…. ചേച്ചി പറയുന്ന പോലെ അല്ല എന്നെ പറഞ്ഞുള്ളൂ….
എനിക്ക് അയാളെ പറ്റി ഒന്നും അറിയണ്ട… നി നിന്റെ കാര്യം നോക്കി പോവാൻ നോക്കു….
ഇത്രക്ക് അഹങ്കാരം പാടില്ല ചേച്ചി… പുള്ളിക്ക് വേറെ ആരെയും കിട്ടാത്ത കൊണ്ട് ഒന്നും അല്ല അത്രയും ഇഷ്ടം ഉള്ള കൊണ്ടാവും..
നിത്യ നി പോവുന്നുണ്ടോ കേൾക്കാൻ ഇഷ്ടം ഇല്ലാത്തത് വീണ്ടും വീണ്ടും പറയാതെ…..
ഞാൻ പോകുവാ ചേച്ചിയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല….
ദേഷ്യത്തിൽ ലക്ഷ്മി വന്നു .ബെഡിൽ ഇരുന്നു.. അഭിരാം നി എന്തൊക്കെ ചെയ്താലും ഈ കല്യാണം നടകില്ല ….. ഇനി നടന്നാലും ഞാൻ ഒരിക്കലും നിന്നെ സ്നേഹിക്കില്ല…
അഭി ഏട്ടാ എവിടാ ?…
രാവിലെ തന്ന ഒച്ചത്തിലെ ആമിയുടെ അലർച്ച കേട്ട് അഭി ജിമ്മിൽ നിന്ന് റൂമിൽ വന്നു….
എന്തിനാ നി ഇങ്ങനെ ഇത്രയും ഒച്ചയിൽ വിളിക്കുന്നത് എനിക്ക് ചെവി കേൾക്കാം… എന്താ കാര്യം അത് പറ….
അഭി ഏട്ടാ സഞ്ജു ഏട്ടൻ ഫോൺ എടുക്കുന്നില്ല.. അഭി ഏട്ടന്റെ ഫോണിൽ നിന്ന് ഒന്ന് വിളിച്ചു നോക്കു. പ്ലീസ്….
എന്റെ ആമി നി അവന് കുറച്ചു സമാധാനം കൊടുക്ക് അവൻ ഉറക്കം ആവും.. നിനക്ക് രാവിലെ പഠിക്കാൻ ഒന്നുലെ. അടുത്ത മാസം എക്സാം ആണ്… എങ്ങാനും ഞാൻ ഉദ്ദേശിച്ച റിസൾട്ട് അല്ലെങ്കിൽ ഫോൺ എൻ്റെ കയ്യിൽ ഇരിക്കും അതോടെ തീരും നിന്റെ വിളി…. രാവിലെ ഒരുങ്ങി കോളജിൽ പോവാൻ നോക്കിയേ….
അഭി ഏട്ടാ പ്ലീസ് ഇന്നലെ ഒന്നും സഞ്ജു ഏട്ടൻ എന്നെ വിളിച്ചില്ല എന്തോ കുഴപ്പം ഉണ്ട് അല്ലെങ്കിൽ സഞ്ജു ഏട്ടൻ എന്നെ വിളിക്കാതെ ഇരിക്കില്ല…
പറഞ്ഞു തീർന്നതും ആമി കരഞ്ഞു തുടങ്ങി….
അയ്യേ നാണക്കേട് നി എന്തിനാ കരയുന്നത് .. അവൻ ഉറങ്ങി പോയി കാണും രണ്ടു ദിവസം ആയി അവൻ നല്ല .പോലെ ഉറങ്ങിയിട്ട് അതാവും….
അവളെ ചേർത്ത് നിർത്തി പറഞ്ഞു എങ്കിലും ആമി കരഞ്ഞൊണ്ട് തന്നെ ഇരുന്നു…..
രാത്രി വിളിച്ചപ്പോ എന്താ അവൻ പറഞ്ഞത്….
അത് സുഭദ്ര അന്റിക്ക് ടാബ്‌ലെറ്റ് വാങ്ങാൻ .മെഡിക്കൽ സ്റ്റോറിൽ നില്ക്കുവ ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം എന്ന്….
പിന്നെ വിളിച്ചും ഇല്ല വിളിച്ചിട്ടും ഫോൺ എടുത്തില്ല….. അഭി ഏട്ടാ ദേവൻ അങ്കിളിനെ ഒന്ന് വിളിച്ചു നോക്കിയാലോ?..
വേണ്ട ഞാൻ വിളിച്ചിട്ടും അവൻ എടുത്തില്ല ഞാൻ അങ്ങോട്ട് പോയി നോക്കാം. നി കോളേജിൽ പോവാൻ ഒരുങ്ങ് ചെല്ല് . കരയാതെ കണ്ണ് തുടക്ക്…
ദേവൻ അങ്കിൾ സഞ്ജു എവിടെ എത്ര നേരം ഞാൻ അവനെ വിളിച്ചു എന്നറിയോ?… മനുഷ്യനെ പേടിപ്പിക്കാൻ….
അഭിയോ കേറി വാ… സുഭദ്ര അഭിക്കുടെ ചായ….
അതൊക്കെ പിന്നെ കുടിക്കാം അവൻ എവിടെ…
ഇന്നലെ രാത്രി അമ്മക്ക് ടാബ്‌ലെറ്റ് ..വാങ്ങാൻ പോയവൻ തലയിൽ ഒരു കെട്ടും ആയ വന്നു കേറിയ…. വണ്ടിക്ക് മുന്നിൽ പൂച്ച ചാടി എന്ന്. വെട്ടിച്ചപ്പോ മതിലിൽ മറ്റോ ഇടിച്ചു..
എന്നിട്ട് ഹോസ്പിറ്റലിൽ പോയോ നല്ല മുറിവ് ആണോ… എന്താ എന്നെ വിളിച്ചു പറയാഞെ…
എന്റെ അഭി നി ഒന്ന് സമ ധാനിക്ക് അവന് ഒന്നും ഇല്ല. മുകളിൽ റൂമിൽ ഉണ്ട് ചെല്ല്…
സഞ്ജു …. എങ്ങനെ. ഉണ്ട് നിനക്ക് എന്താ പറ്റിയ…
തലയിൽ കൈ വെച്ച് കിടന്ന സഞ്ജുവിന്റെ അരികിലേക്ക് അഭി ഓടി ചെന്നു…
എന്റെ അഭി നി ഒന്ന് ഇരിക്ക് … എനിക്ക് ഒന്നും ഇല്ല…
നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ എടുക്കാൻ പോവരുത് എന്ന്… വീട്ടിൽ ചെല്ലട്ടേ ഇന്നത്തോടെ അവളുടെ വിളി ഞാൻ നിർത്തും ….
നി എന്തിനാ അഭി ആമിയെ വഴക്ക് പറയുന്നത് ഇത് കരുതി കുട്ടി ആരോ പ്ലാൻ ചെയ്തത് ആണ്…
നി എന്ത് പറയുന്ന സഞ്ജു….
അതേ അഭി ആരോ നമ്മുടെ പുറകിൽ ഉണ്ട്… ഇത്തവണ ലക്ഷ്യം ഞാൻ. ആയിരുന്നു… ജസ്റ്റ് മിസ്സ് അല്ലേ തീർന്നെനെ… ഇനി ചിലപ്പോൾ നിനക്ക് ആവാം. നി സൂക്ഷിക്കണം…
നി റെസ്റ്റ് എടുക്കു ആമി കരച്ചിൽ ആയിരുന്നു വിളിച്ചില്ല എന്ന് പറഞ്ഞു ഒന്ന് വിളിച്ചെക്ക്… എനിക്ക് അത്യാവശം ചെയ്യണ്ട ഒരു ജോലി ഉണ്ട്….
സഞ്ജു എന്തോ പറയും മുന്നേ അഭിരാം റൂം വിട്ടിരുന്നു…
തലയിലെ ശക്തമായ വേദനയോടെ രാഹുൽ അവന്റെ കണ്ണുകൾ വലിച്ചു തുറന്നു… മുകളിൽ കറങ്ങുന്ന ഫാൻ മാത്രം എഴുന്നേറ്റ് ഇരുന്നു നേരെ നോക്കിയപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവന്റെ വയറിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു… അവൻ പോലും അറിയാതെ ആ പേര് വെളിയിൽ വന്നു…
അഭിരാം…
തൻ്റെ മുന്നിൽ നിൽക്കുന്ന അഭിയെ പേടിയോടെ രാഹുൽ നോക്കി…
നി എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് … എന്താ നിന്റെ ഉദ്ദേശം?..
നി പേടിക്കണ്ട രാഹുൽ കൊല്ലാൻ ഒന്നും അല്ല… നി എൻ്റെ പൊന്മുട്ട ഇടുന്നെ താറാവ് അല്ലേ… നി ഇല്ലെങ്കിൽ ഞാൻ എങ്ങനെ എന്റെ പൊന്മുട്ടയെ സ്വന്തം ആക്കും…
ഇത് ഏത സ്ഥലം മുന്നിൽ നിന്ന് മാറ് എനിക്ക് വീട്ടിൽ പോണം…
അയ്യേ ഇതെന്താ ഒരു മാതിരി കൊച്ചു കുഞ്ഞിനെ പോലെ.. കഴിഞ്ഞ ദിവസം നമ്മൾ കണ്ടപ്പോ ഇങ്ങനെ അല്ലയിരുനല്ലോ നിന്റെ ക്യാരക്ടർ ചേഞ്ച് ഒരു രക്ഷയും ഇല്ല കേട്ടോ…..
അഭിരാം. എനിക്ക് നിന്നോട് സംസാരിക്കാൻ സമയം ഇല്ല മാറ്..
അവനെ തള്ളി മാറ്റി മുന്നോട്ട് പോയ രാഹുലിനെ കഴുത്തിൽ കുടി കയ്യിട്ടു അഭി തന്നോട് ചേർത്ത് പിടിച്ചു …
എവിടെ പോവാൻ എല്ലാ മാസവും നിന്റെ പ്രിയപ്പെട്ട ആളിന് ഒപ്പം സമയം ചിലവിടാൻ അല്ലേ പോകുന്നത്… അങ്ങനെ ഇപ്പൊ നി പോവണ്ട..
കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ട പോലെ രാഹുൽ അഭിയെ കണ്ണ് ഉയർത്തി നോക്കി….
നി എന്താടാ കരുതിയ എന്നെ പറ്റി ഈ അഭിരാം ഒരാളെ ശത്രു പക്ഷത്ത് നിർത്തി കഴിഞ്ഞാൽ അയാൾ എവിടെ പോകുന്നു എന്തിന് പോകുന്നു.. എന്ത് ചെയ്യുന്നു.. എന്നൊക്കെ. ആണ് അദ്യം തിരക്കുക… ഇപ്പൊ മറ്റ് ആരെക്കാളും നിന്നെ പറ്റി അറിയാം എനിക്ക്….
കഴുത്തിലൂടെ ചേർത്ത് പിടിച്ച. അഭിയുടെ കൈ മുറുകും. തോറും രാഹുലിന് വേദനിച്ചു തുടങ്ങിയിരുന്നു. ഒപ്പം ശ്വാസം എടുക്കാൻ ഉള്ള ബുദ്ധിമുട്ടും… പെട്ടന്ന് എന്തോ ഓർത്തത് പോലെ അഭി തൻ്റെ കൈ വലിച്ചു എടുത്തു…. അഭിയിൽ നിന്ന് അകന്ന് മാറി ഒരു നിമിഷം നിലച്ചു പോയ തൻ്റെ ശ്വാസം രാഹുൽ വലിച്ചു എടുത്തു…
അഭിരാം നി എന്നോടുള്ള പകയിൽ….
ബാക്കി നി പറയണ്ട രാഹുൽ … എനിക്ക് നിന്നോട് പക ഉണ്ടെങ്കിൽ ഞാൻ അത് നേരിട്ട് തീർക്കും അല്ലാതെ നിന്നെ പോലെ ചെറ്റത്തരം കാണിക്കില്ല…
എന്ത് ധൈര്യത്തിൽ ആണടാ പന്ന ##!## മോനെ നി എൻ്റെ സഞ്ജുവിനെ ….
അഭിയുടെ കൈ ചുരുട്ടിയുള്ള ഇടിയിൽ രാഹുലിന്റ മുക്കിൽ നിന്നും വായിൽ നിന്നും ചോര വന്നു…. പൊത്തി പിടിച്ച മുഖവും ആയി രാഹുൽ പകയോടെ അഭി യെ നോക്കി…..
ലക്ഷ്മി അവളെ കണ്ടൂ ഇഷ്ടം ആയിട്ട് പുറകെ നടന്നു അത് ഞാൻ സമ്മതിക്കുന്നു… അതിന്റെ പേരിൽ ആരെയും ഞാൻ ദ്രോഹിച്ചിട്ടില്ല.. പക്ഷേ നി എന്നോട് കാണിക്കുന്ന ഈ കളി ഉണ്ടല്ലോ രാഹുൽ എനിക്ക് പ്രിയപ്പെട്ടവരെ തിരഞ്ഞു പിടിച്ചു വേദനിപ്പിക്കുന്ന ഈ കളി അത് നിനക്ക് ഒത്തിരി ദോഷം. ചെയ്യും…..
പിന്നെ പണ്ട് ഉളളവർ പറയുന്ന പോലെ എന്റെ കാര്യത്തിൽ ഇപ്പൊ നി ചെയ്തത് ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ ആണ്…
നി എന്താ എന്നെ ഭീഷണി പെടുത്തി അവളോട് സത്യം പറയിപിക്കാൻ ആണോ പ്ലാൻ ചെയ്യുന്നത്… എങ്കിൽ ഒരിക്കലും നടക്കില്ല…. നിനക്ക് വേണ്ടി എൻ്റെ വായിൽ നിന്ന് നിന്നെ പറ്റി നല്ലൊരു വാക്കും പോലും വീഴില്ല അഭിരാം….
അവളെ എനിക്ക് സ്വന്തം ആക്കാൻ നി വാ ഒന്നും പോളിക്കണ്ട … വെറും ഒരാഴ്ച ഇതിനുള്ളിൽ കിടന്നാൽ മതി.. അപ്പോ കിടക്കുവല്ലെ….
ഇതിനെ കിഡ്നാപ്പ് എന്നൊന്നും വിളിക്കാൻ പറ്റില്ല രാഹുൽ … നി ഈ മുറിയിൽ സ്വതന്ത്രൻ ആണ്…
അഭിരാം ഒന്ന് നി ഓർത്തോ എന്തൊക്കെ ചെയ്തു നി അവളെ സ്വന്തം അക്കിയാലും അവൾ നിന്നെ ഒരിക്കലും സ്നേഹിക്കില്ല നിനക്ക് നല്ല ഒരു ഭാര്യ ആവില്ല ലക്ഷ്മി….
ഉപദേശത്തിന് നന്ദി.. അപ്പോ ഒറ്റക്ക് ആണന്നു വെച്ച് ഫുഡ് ഒന്നും കഴിക്കണ്ട് ഇരിക്കല്ലെ എങ്ങാനും നി തട്ടി പോയാൽ തീർന്നു എന്റെ പ്ലാൻ… പിന്നെ എനിക്ക് അറിയാം രാഹുൽ നിനക്ക് മരിക്കാൻ പേടി ആണന്ന് അതിന്റെ കാരണവും അറിയാം… അപ്പോ ഞാൻ പോകുന്നു ഇവിടന്ന് രക്ഷപ്പെട്ട് പോവാൻ നോക്കണ്ട നടകില്ല….
പിന്നെ ടേബിളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ട് മുറിവ് ഉള്ളടം തന്നെ ക്ലീൻ അക്കികോ… നി അദ്യം എന്നെ ഒന്ന് ചൊറിഞ്ഞു. പ്രതികരിക്കഞ്ഞത് എൻ്റെ തെറ്റ്…. അത് കൊണ്ടല്ലേ നി വീണ്ടും എന്നെ മാന്തിയത്…. ഇനിയും ഞാൻ നോക്കി നിന്നാൽ നി എന്നെ കടിച്ചാലോ… ഇൗ മുറിവ് അങ്ങനെ കണ്ടാൽ മതി അപ്പോ രാഹുൽ ഞാൻ പോട്ടെ . ഇത്തിരി തിരക്ക് ഉണ്ട്….
പുറത്തേക്ക് ഇറങ്ങി റൂം പുട്ടി പോവുന്ന അഭിയേ ദേഷ്യത്തിൽ രാഹുൽ നോക്കി… കഴുത്ത് ആണെകിൽ വലിഞ്ഞു മുറുകുന്ന വേദന… അഞ്ച് മിനിറ്റ് അവൻ അങ്ങനെ പിടിച്ചിരുന്നു എങ്കിൽ തൻ്റെ കഥ കഴിഞ്ഞേനെ… ശക്തി കൊണ്ടല്ല ബുദ്ധി കൊണ്ട് വേണം അഭിരമിനെ വീഴ്ത്താൻ….
ആദ്യം എങ്ങനെ എങ്കിലും ഇവടന്ന് രക്ഷപ്പെട്ടു പോണം പക്ഷേ എങ്ങനെ? ലക്ഷ്മി അവൾടെ കല്യാണം നടന്നാൽ ഇത്ര നാൾ തൻ്റെ പക ഓർക്കുന്തോറും രാഹുലിന് ദേഷ്യം പതഞ്ഞു പൊങ്ങി…
ചേച്ചി അഭിരാം സാറും അച്ഛനും അമ്മയും പെങ്ങളും ഓകെ വന്നിട്ടുണ്ട്… പെണ്ണ്. കാണാൻ….
ആര് പറഞ്ഞിട്ട്…. ആരോട് ചോദിച്ചിട്ട്… എന്റെ ഇഷ്ടം ഇല്ലാതെ പെണ്ണ് കാണാൻ വരാൻ അവരോട് ആര് പറഞ്ഞു…
ചേച്ചി അവർ വന്ന സ്ഥിതിക്ക്….
എനിക്ക് പറ്റില്ല എന്ന് ഞാൻ പറഞ്ഞില്ലേ… ഇനി അവരോട് നേരിട്ട് പറയണോ….
അങ്ങനെ കടുപ്പി ച്ച തീരുമാനം എടുക്കല്ലെ എൻ്റെ ലക്ഷ്മി കുട്ടി….
മുറിയിലേക്ക് കേറി വന്ന അഭിയേ കണ്ടൂ ലക്ഷ്മി ദേഷ്യത്തിൽ മുഖം വെട്ടിച്ചു….
നിത്യ ഒരു അഞ്ച് മിനിറ്റ്…
അഭി അങ്ങനെ പറഞ്ഞതും നിത്യ റൂമിൽ നിന്ന് ഇറങ്ങി നിന്നു…
അഭിരാം നിത്യയോട് പറഞ്ഞത് തന്നെ ആണ് നിങ്ങളോ ടും പറയാൻ ഉള്ളത് .. ഞാൻ ഈ റൂം വിട്ടു വെളിയിൽ വരില്ല… സ്വന്തം വീട്ടുകാരുടെ മുന്നിൽ നിങ്ങൾ നന്നായി നാണം കേട്ട് പോകേണ്ടി വരും…
അങ്ങനെ ഞാൻ നാണം കേട്ട് ഇവിടെ നിന്ന് പോയാൽ ആ ദേഷ്യം ഞാൻ രാഹുലിന്റെ ബോഡിയിൽ തീർക്കും ഇനി ഞൻ കൈ വെച്ചാൽ അവൻ താങ്ങി എന്ന് വരില്ല…
നി എന്താ അവനെ ചെയ്തേ….
.
ഇപ്പൊ ഒന്നും ചെയ്തില്ല തീരുമാനം നിനക്ക് വിട്ടു തരുന്നു… നിനക്ക് തീരുമാനിക്കാം അവൻ ജീവിക്കണോ അതോ…..
ഞാൻ നിന്നോട് ക്ഷമിക്കില്ല അഭിരാം..
അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു….
അതൊക്കെ പിന്നെ ഉള്ള കാര്യം അല്ലേ … ഇപ്പോളത്തെ തീരുമാനം പറ….
നിങൾ പറയുന്ന എന്ത് അനുസരിക്കാനും ഞാൻ തയ്യാർ ആണ്… രാഹുലിന്റെ ജീവൻ എൻ്റെ അവശ്യം ആണ്……
അതാണ് എനിക്കറിയാം ഞാൻ ഈ കാണിക്കുന്നത് ചെറ്റത്തരം ആണ്… പക്ഷേ എന്ത് ചെയ്യാം.. അവശ്യം എൻ്റെ അല്ലേ അപ്പോ ഒരുങ്ങി സുന്ദരി ആയി ഹാളിലേക്ക് പോര്…..
അഭി റൂമിൽ നിന്ന് പോയതും ലക്ഷ്മി തകർന്നു ഇരുന്നു…. പാവം രാഹുൽ അവന് എന്തേലും പറ്റിയാൽ…. അഭിരാം പറയുന്നത് കേൾക്കാതെ തൻ്റെ മുന്നിൽ വേറെ വഴി ഇല്ല….
ഹാളിലേക്ക് നടന്നു വരുന്ന ലക്ഷ്മിയെ കണ്ട് ആമിയുടെ വാ തുറന്നു പോയി….
എന്താ ഭംഗി അവൾ അത് പറഞ്ഞത് ഇത്തിരി ഒച്ചത്തിൽ ആയി പോയി ….
എന്റെ ആമി നി വാ അടച്ചു വേക്ക് അല്ലേ ഈച്ച കേറുവെ….
സഞ്ജുവിന്റെ കളിയാക്കൽ കേട്ട് അവള് അവനെ കുർപിച്ച് നോക്കി…..അവളെ കണ്ട രാജിയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല……
അവളെ കണ്ടതും രാജി എണീറ്റു അവൾടെ അടുത്ത് ചെന്നു …. തലയിൽ തലോടി മോൾടെ മുറിവിന് വേദന ഉണ്ടോ…..
ഇല്ല . കുറവുണ്ട്….
എന്തോ അഭിയോടുള്ള ദേഷ്യം ആ അമ്മയോട് കാണിക്കാൻ അവൾക്ക് തോന്നിയില്ല….
ചേച്ചി എന്ന് വിളിച്ചു കൊണ്ട് അടുത്ത് വന്ന ആമിയെ അവള് അത്ഭുതത്തിൽ നോക്കി…..
ചേച്ചിക്ക് അഭി എട്ടനെയും ദാ ബാലചന്ദ്രമേനോൻ പോലെ തലയിൽ കെട്ടി ഇരിക്കുന്ന ആ വാലിനെയും അല്ലേ അറിയൂ…. ഞങ്ങളെ അറിയില്ലല്ലോ….
അപ്പോ ഞാൻ എന്നെ പരിചയപ്പെടുത്ത …. അഭിരാമി വർമ്മ…. ആമി എന്ന എല്ലാരും വിളിക്ക ഇനി ചേച്ചിയും അങ്ങനെ വിളിച്ച മതി….
പിന്നെ ഇത് അമ്മ രാജേശ്വരി എന്ന പേര് പിന്നെ ഡാഡി…..
സാറിനെ എനിക്ക് അറിയാം ഒന്ന് രണ്ടു തവണ കണ്ടിട്ടുണ്ട് …..
അതിനു ഇടയിൽ ചെറിയമ്മ ചായ കൊണ്ട് വന്നു നിത്യ പലഹാരവും…..
മോന് ഒന്നും കഴിക്കുന്നില്ലേ…. ചായ മാത്രം എടുത്ത അഭിയോട് ചെറിയമ്മ ചോദിച്ചു……
ഇല്ല ഇനി അവൻ കല്യാണം മാത്രമെ കഴിക്കു അല്ലേ അഭി….
സഞ്ജുവിന്റെ പറച്ചിലിൽ എല്ലാരും ചിരിച്ചു….. ഉള്ളൂ പിടയുന്ന വേദനയിൽ എന്ത് ചെയ്യണം എന്നറിയാതെ ലക്ഷ്മി അവിടെ തരിച്ചു നിന്നു…….
തുടരും…..
ഇന്നത്തെ അഭിയുടെ സ്വഭാവം കണ്ടൂ പലർക്കും എന്നെ പൊങ്കാല ഇടാൻ തോന്നും… പക്ഷേ എന്റെ അഭി പാവം ആണ് ഞാനും…. കൊല്ലരുത് പേടിപ്പിച്ച് വിട്ടാൽ nananvum
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Orikallum abhiya kuttam parayilla oru vethyasam ulla oru nayaka kadhapathram oru devasura swabhavam ulla kadha pathram I like him
Ithu pola munpottu pokatta
Apathy liked very much. Eagerly waiting for next parts. Write two or three
Illla abhi nalla karayama cheythaa rahul kurachu dhivasam avide kidakkkatte