തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ലക്ഷ്മിക്ക് ഉറക്കം വന്നില്ല…. ഇന്ന് ഒരു രാത്രി അത് കഴിഞ്ഞാൽ താൻ അഭിറമിന്റേ. ഭാര്യ ആണ്…
ഒരിക്കൽ പോലും അഭിരമിനെ പോലെ ഒരാളെ ഭർത്താവ് ആയി സങ്കല്പിച്ചു പോലും. നോക്കിയിട്ടില്ല…. പക്ഷേ. അഞ്ച്. ദിവസം ആയി രാഹുൽ തനിക്ക് വേണ്ടി.. ഇനിയും. അവനെ വേദനിപ്പിക്കാൻ തനിക്ക് ആവില്ല …. നാളെ മുതൽ തൻ്റെ ജീവിതം എങ്ങനെ ആവും… ഇപ്പൊ തൻ്റെ ജീവനേക്കാൾ എനിക്ക് പ്രധാനം രാഹുൽ ആണ്… പക്ഷേ അഭിരാം അവനോടു ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല.. സ്നേഹിക്കാനും….
സഞ്ജു …
എന്താടാ അഭി…
ലക്ഷ്മി നാളെ എന്നോട് എങ്ങനെ ആവും പ്രതികരിക്കുക…
നി വളരെ നല്ല കാര്യം അല്ലേ ചെയ്തേ അത് കൊണ്ട് ഒരു ട്രോഫി തരും… നോക്കിയിരുന്നോ എൻ്റെ മനസു പറയുന്നത് നാളെ തൊട്ടു നിന്റെ ലൈഫിൽ കണ്ടക ശനി തുടങ്ങി എന്ന…
ഇവൻ നിന്റെ ഒരു മുടിഞ്ഞ കരിനാക്ക്… കെട്ടാൻ ഉള്ള മൂഡ് പോയി.. നി നോക്കിക്കോ എന്നെങ്കിലും എന്റെ സ്നേഹം അവൾക്ക് മനസിൽ ആവും … എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് നാളെ പൂവണിയുന്നത്…
ചെമ്പരത്തി പൂവ് ആവാതെ ഇരുന്ന മതി…
എന്റെ സഞ്ജു നി ഫോൺ വെച്ചിട്ട് പോകുന്നുണ്ടോ ഉള്ള മൂഡ് കളയാൻ…
. എങ്കിൽ നാളെ കാണാം…
അഭി തൻ്റെ ബെഡിൽ വന്നു ഇരുന്നു ഇനി തൊട്ടു ഉറങ്ങും മുൻപും ഉണർന്നലും കാണുന്നത് ലക്ഷ്മിയുടെ മുഖം ആണ് എന്നോർത്തപ്പോ അവന് എന്തെന്തിനല്ലതെ സന്തോഷം തോന്നി….
വർമ്മ ഗ്രുപിന്റെ കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം, അതിമനോഹരമായാണ് മണ്ഡപം ഒരുക്കിയിരുന്നത് പെട്ടന്ന് ആയത് കൊണ്ട് അടുത്ത ബന്ധുക്കൾ മാത്രം ആണ് ഉണ്ടായിരുന്നത്…
ചതുരാകൃതിയിലുള്ള മണ്ഡപം അതിന് പുറകിൽ വെളുത്ത കർട്ടണിൽ ചുവന്ന റോസാപ്പൂക്കൾ കൊണ്ട് നിർമ്മിച്ച ലവ് ഷേപ്പിനുള്ളിൽ അഭിരാം weds ലക്ഷ്മി എന്ന് മനോഹരമായി ചെറിയ വെള്ളപ്പൂക്കൾ കൊണ്ട് എഴുതിവച്ചിരുന്നു…..
സ്വർണ്ണക്കസവുള്ള വെള്ളമുണ്ടും അതിനോട് ചേരുന്ന വെള്ള ഷർട്ടുമായിരുന്നു അഭിയുടെ വേഷം …
മുഹൂർത്തത്തിന് സമയം ആയി പെണ്ണിനെ കൊണ്ട് വന്നോളു എന്ന് പൂജാരിയുടെ വാക്കുകൾ കേട്ട് അഭി ലക്ഷ്മിയുടെ. വരവിന് ആയി നേരെ നോക്കി …
ഗോൾഡൻ കളർ ബ്ലൗസും റെഡ് കളർ ബനാറസി സാരിയുമായിരുന്നു അവളുടെ വേഷം ബ്ലൗസിന്റെ ത്രീഫോർത് സ്ലീവിൽ റെഡ് ആൻ വൈറ്റ് ഫ്ലോറൽ ഡിസൈനിൽ സ്റ്റോൺ വർക്ക് ചെയ്തിരുന്നു….
വില്ലുപോലുള്ള പുരികവും നെറ്റിയിലെ ചുവന്ന കല്ലുവച്ച ഗോപിപൊട്ടും. വാലിട്ടെഴുതിയ കണ്ണുകളും, ലൈറ്റ്ഷെഡ് പിങ്ക് ലിപ്സ്റ്റിക്കും, തുടുത്ത കവിൾത്തടങ്ങളും ഗോൾഡൻ കളർ ഐഷാഡോയുമെല്ലാം ആ മുഖത്തിന്റെ സൗന്ദര്യം എടുത്തുകാട്ടി….
നീണ്ടമുടി മുഴുവൻ പുറകിലേക്ക് മെടഞ്ഞിട്ടിരുന്നു. അവക്ക് ഭംഗിയേകനായി സ്വർണ്ണത്തൊങ്ങലുകളും നെറ്റിച്ചൂട്ടിയും അണിഞ്ഞിരുന്നു
അവളുടെ സാരിക്ക് ചെർന്ന ചുവന്ന കല്ലുകൾ വച്ച ഒരു നെക്‌ലസും ഗോൾഡൻ പ്ലേറ്റഡ് ലോങ്ങ് ചെയിനും മറ്റൊരു ഗ്രീൻ ഫ്ലോറൽ ചെയിനും. വടിവൊത്ത അരക്കെട്ടിന് ഭംഗികൂട്ടി രണ്ട് ലയേറായി നടുവിൽ തൊങ്ങലുകൾ പിടിപ്പിച്ച ഹിപ്ചെയിനും അണിഞ്ഞിരുന്നു. കയ്യിൽ സ്വര്ണവളകൾക്കിടക്ക് ചുവപ്പ് കുപ്പിവളകൾ കൂടെ അണിഞ്ഞിട്ടുണ്ട്…..
ലക്ഷ്മിയെ കണ്ടതും താൻ ഏതോ സ്വപ്നലോകത്ത് ആണന്നു അഭിക്കു തോന്നി.. അവൾ അടുത്ത് വന്നു ഇരുന്നതും പൂജാരി താലി കെട്ടാൻ പറഞ്ഞതും ഒന്നും അവൻ അറിഞ്ഞില്ല…
അഭി ഡാ താലി കെട്ടാൻ… ഈ പൊട്ടൻ ഇത് കുളം ആക്കും.. അഭി..
സഞ്ജുവിന്റെ തോളിൽ തട്ടി ഉള്ള വിളിയിൽ അഭി ഞെട്ടി എണീറ്റു… എന്താടാ സഞ്ജു…
അയ്യോ ഒന്നും ഇല്ല ആ വെച്ചു നീട്ടിയ താലി ഒന്നു കെട്ടിയാൽ ബാക്കി ഉള്ളവന് പോയി സദ്യ കഴിക്കാം…. മനുഷ്യനെ മിനകെടുത്തൻ..
ഒരു വളിച്ച ചിരിയോടെ അഭി താലി കയ്യിൽ വാങ്ങി…
അഭിയുടെ കയ്യിൽ താലി കണ്ടതും ലക്ഷ്മിക്ക് തൻ്റെ ശരീരം തളരുന്നത് ആയി തോന്നി… ഈ മഞ്ഞ ചരടിൽ അവസാനിക്കും തൻ്റെ സ്വപ്നങ്ങൾ…. അവൾ ദയനീയം ആയി അഭിയെ നോക്കി…
ആ കൈകൾ തൻ്റെ കഴുത്തിന് നേരെ. അടുക്കുന്നതും ആ മഞ്ഞ ചരട് തൻ്റെ കഴുത്തിൽ അമരുന്നതും വേദനയോടെ അവൾ അറിഞ്ഞു.. ഞൊടിയിടയിൽ അവൾടെ സീമന്ത രേഖ ചുവന്നതും അവൾ അറിയാതെ കൺകോണിൽ നിന്ന് കണ്ണീരു ഒഴുകി ഇറങ്ങി … ചങ്ങല കഴുത്തിൽ കിടന്നു മുറുകുന്ന വേദനയിൽ അവൾ അഭിയെ നോക്കി … അവൾടെ നോട്ടം നേരിടാൻ ആകാതെ അഭി മുഖം താഴ്ത്തി… എനിക്കറിയാം ലക്ഷ്മി നി ഇപ്പൊൾ ഏറ്റവും വെറുക്കുന്നത് എന്നെ ആവും. എന്നെങ്കിലും ഒരിക്കൽ ഞാൻ ആയിരുന്നു ശരി എന്ന് നിനക്ക് മനസിൽ ആവും….
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.. ഫോട്ടോ എടുപ്പും ആഹാരം കയിച്ചതും യാത്ര ആക്കലും കാറിൽ കേറാൻ നേരം എത്ര നിയന്ത്രിച്ചിട്ടും. സങ്കടം. അണപൊട്ടിയൊഴുകി അച്ഛനെയും നിത്യയെയും കെട്ടിപിടിച്ചു എത്ര നേരം കരഞ്ഞു എന്നറിയില്ല…. അഭിയുടെ അമ്മ അവളെ ചേർത്ത് നിർത്തി…
ഇന്ദ്രപ്രസ്ഥം എന്ന ആ വലിയ വീടിന്റെ മുന്നിൽ കാർ വന്നു നിന്നു….
ചേച്ചി ഇറങ്ങു വീടെത്തി ആമിയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്ന് ഉണർത്തി….
വിളക്കും ആയി കാത്തു നിന്ന രാജിയിൽ നിന്ന് വിളക്ക് കയ്യിൽ വാങ്ങി വിറക്കുന്ന കാലോടെ അവള് അകത്ത് കേറി….
പൂജ മുറിയിൽ വിളക്ക് കൊണ്ട് വെച്ചു വന്നപ്പോൾ ആമിയോട് ആയി രാജി പറഞ്ഞു…
ആമി ചേച്ചിക്ക് ഏട്ടന്റെ മുറി കാണിച്ചു കൊടുത്തേ….
മോള് പോയി ഇതൊക്കെ ഊരി ഫ്രഷ് ആവൂ രാവിലെ തൊട്ട് ഒറ്റ നീൽപ്പ് അല്ലേ… അഭി ഡ്രസ്സ് മാറാൻ നിന്നോട് പ്രത്യേകിച്ച് പറയണോ….
അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാ ഒരു അത്യാവശ്യം ഉണ്ട്….
ഈ സമയത്ത് എന്താ ഇവന് അവശ്യം….
പുറത്തോട്ട് പോയ അഭിയെ കണ്ടവർ മനസിൽ ഓർത്തു…
സഞ്ജു അഭി എവിടെ പോയതാ ….
എനിക്ക് അറിയില്ല ആൻറി എന്നോട് ഒന്നും. പറഞ്ഞില്ല….
ഇവന്റെ കാര്യം മോള് പോയി ഡ്രസ്സ് മാറ്…
ഇതാ അഭി ഏട്ടന്റെ മുറി ചേച്ചി റെസ്റ്റ് എടുത്തോ ഞാൻ ഇപ്പൊ വരാം…
മുറിയിൽ കേറിയതും ഡ്രസ്സിംഗ് ടേബിളിന്റെ കണ്ണാടിയിൽ ലക്ഷ്മി നിന്നു .. നെറ്റിചുട്ടി മാറ്റി ദേഷ്യത്തിൽ അവൾടെ സീമന്ത രേഖയിലെ സിന്ദുരം അമർത്തി തുടച്ചു… എന്നൽ കൂടുതൽ സ്ഥലത്തേക്ക് പടരുന്നത് അല്ലാതെ അത് തുടച്ചു മാറ്റാൻ അവൾക്ക് ആയില്ല… സങ്കടവും ദേഷ്യവും കരച്ചിൽ ആയി അണപൊട്ടി ഒഴുകി ഭിത്തിയിലൂടെ നിരങ്ങി അവള് താഴെ ഇരുന്നു…..
മുറിയിലേക്ക് വന്ന വെളിച്ചത്തിൽ രാഹുൽ അവന്റെ കണ്ണുകൾ ഉയർത്തി മുന്നിൽ വന്ന ആളെ നോക്കി…..
നവവരൻ ആയി തൻ്റെ മുന്നിൽ നിന്ന അഭിയെ കണ്ട് അവന് ദേഷ്യം ഇരച്ചു കേറി….
നിനക്ക് ദേഷ്യം വരുന്നില്ലേ രാഹുൽ … വരും എനിക്ക് അറിയാം അത് കാണാൻ വേണ്ടി മാത്രം ആണ് ഡ്രസ്സ് പോലും മാറാതെ ഞാൻ നിന്റെ മുന്നിൽ വന്നത്…. ഇപ്പൊ അവൾ ലക്ഷ്മി വിശ്വനാഥ് അല്ല Mrs .. ലക്ഷ്മി അഭിരാം ആണ്… നിന്റെ മനസിലെ പകയുടെ ഫസ്റ്റ് സ്റ്റെപ് തോറ്റു പോയി…
എത്ര നാൾ അഭിരാം നിനക്ക് എന്നെ ജീവിതകാലം മുഴുവൻ ഇതിൽ ഇടാൻ പറ്റില്ല … ഞാൻ അവളുടെ മുന്നിൽ വരുന്ന അത്രയും ദിവസം ഉള്ളൂ നിന്റെ ഭർത്താവ് ഉദ്യോഗം… അത്രയും ആഴത്തിൽ അവളുടെ മനസ്സിൽ ഞാൻ ഉണ്ട്…. ഇപ്പൊ നിന്റെ താലിക്ക് പോലും കഴുത്ത് നീട്ടിയത് എനിക്ക് വേണ്ടിയാണ്….
തൻ്റെ മുഖത്തിന് നേരെ കുനിഞ്ഞ് വന്ന അഭിയെ അവൻ പേടിയോടെ സൂക്ഷിച്ചു നോക്കി…
രാഹുലിന്റെ ചെവി അടുപ്പിച്ചു അഭി പറഞ്ഞ ഓരോ വാക്കും രാഹുലിന് നടുക്കം ഉണ്ടാക്കി… പേടിയോടെ അവൻ അഭിയെ നോക്കി….
അപ്പോ നി വീണ്ടും ലക്ഷ്മിയെ കാണാൻ ശ്രമിച്ചാൽ ഞാൻ പറയണ്ടല്ലോ രാഹുൽ… അപ്പോ പോയിട്ട് പിന്നെ വരാം രണ്ടു ദിവസം കൂടെ അഡ്ജസ്റ്റ് ചെയ്യണേ….
അഭി തൻ്റെ ചെവിയിൽ പറഞ്ഞ ഓരോ വാക്കിന്റെ ഭീതിയിൽ രാഹുൽ തറഞ്ഞു ഇരുന്നു….
അഭി മുറിയിൽ വന്നപ്പോ താഴെ ഇരിക്കുന്ന ലക്ഷ്മിയെ കണ്ടൂ അഭിയുടെ ഹൃദയം നുറുങ്ങി…. അവൻ അവൾടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു… ലക്ഷ്മി എന്ന അവന്റെ വിളിയിൽ അവൾ തല ഉയർത്തി നോക്കി…..
ലക്ഷ്മി എന്ന അഭിയുടെ വിളിയിൽ അവൾ തല ഉയർത്തി നോക്കി…
ലക്ഷ്മി എഴുന്നേൽക്ക് ബെഡിൽ വന്നു ഇരിക്കു. അമ്മ എങ്ങാനും വന്നു കണ്ടാൽ…
കണ്ടാൽ എന്താ അവർ അറിയട്ടെ അവരുടെ മോന്റെ സ്വഭാവം പെണ്ണിനും പെണ്ണിന്റെ സ്വപ്നങ്ങൾക്കും നോട്ട് കേട്ടുകൾ കൊണ്ട് വില ഇടുന്ന വെറും തറ ആണ് എന്നത്….
നിങ്ങൾക്കും ഇല്ലെ അഭിരാം ഒരു പെങ്ങൾ.. എൻ്റെ അവസ്ഥ അവൾക്ക് ആയിരുന്നു എങ്കിലോ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ……
എനിക്കറിയാം ലക്ഷ്മി ഞാൻ ചെയ്ത തെറ്റിന്റെ അളവ്… പക്ഷേ എനിക്ക് നിന്നോടുള്ള സ്നേഹം നി….
എന്ത് സ്നേഹം ഇങ്ങനെ ആണോ സ്നേഹിക്കുന്നത് ഇതിനെ നിങൾ സ്നേഹം എന്നാണോ വിളിക്കുന്നത്… ഇന്നത്തെ രാത്രി കഴിഞ്ഞ തീരുന്നെ നിന്റെ സ്നേഹം എനിക്ക് വേണ്ട….
അതൊക്കെ നിന്റെ തോന്നൽ ആണ് ലക്ഷ്മി ഞാൻ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് നിനക്കറിയില്ല….
മതി അഭിരാം രാഹുലിന്റെ ജീവന് വേണ്ടി നിനക്ക് മുന്നിൽ എനിക്ക് കഴുത്ത് നീട്ടി തരേണ്ടി വന്നു … പക്ഷേ ആ അധികാരത്തിൽ എൻ്റെ അനുവാദം ഇല്ലാതെ എൻ്റെ ശരീരത്തിൽ തൊട്ടാൽ ഉണ്ടല്ലോ ….
നിന്റെ ബുദ്ധിയും ശക്തിയും പാടി നടക്കുന്ന മീഡിയയോട് നിനക്ക് മറുപടി പറയേണ്ടി വരും ഭാര്യയുടെ ആത്മഹത്യയുടെ കാരണം അതോടെ തീരും നി ഉണ്ടാക്കിയ നിന്റെ നല്ല ഇമേജ്..
പറഞ്ഞ് കഴിഞ്ഞോ ഞാൻ ഒന്ന് തല താഴ്ത്തി എന്നു കണ്ടാൽ നി തലയിൽ കേറും കണ്ടപ്പോ തൊട്ടുള്ള ശീലം അതാ.. പിന്നെ ഞാൻ ഈ രാത്രി ഒന്ന് തൊട്ട് പോയാൽ നിനക്ക് ചാവാൻ ഒന്നും പറ്റില്ല കാമുകനോട് മാത്രം അല്ല ജന്മം തന്ന അച്ഛനോടും ഒരു കടപ്പാട് ഉണ്ട്. നിന്റെ ചെറിയമ്മയുടെ മുന്നിൽ അച്ഛനെ ഇട്ടു കൊടുത്തു നി മരിക്കില്ല എന്ന് എനിക്കറിയാം…..
എനിക്കും സഞ്ജുവിനും അല്ലാതെ വേറെ ഒരാൾക്കും രാഹുലിന്റെ കാര്യം അറിയില്ല ഈ റൂമിന് വെളിയിൽ നല്ല ഒരു കപ്പിൾസ് ആവണം നമ്മൾ .. അതിൽ ഉപരി ഇന്നത്തോടെ നിർത്തിക്കൊണം നി വിളി ചേട്ടനും ചോട്ടനും ഒന്നും വിളിക്കാൻ പറയുന്നില്ല… അഭിരാം അല്ലെങ്കിൽ അഭി ….
അഭിയേട്ട എന്ന് വിളിച്ചു ആമി കേറി വന്നതും അഭി മുട്ടിൽ നിന്നും നിവർന്നു നിന്നു….
ഇതെന്താ അഭി ഏട്ടാ ചേച്ചി താഴെ ഇരിക്കുന്നത്… എന്താ ചേച്ചി ഇത് വരെ ഡ്രസ്സ് മാറിയില്ലേ…
ലക്ഷ്മിയുടെ ഇയർ റിങ്സ് ആണി താഴെ വീണു അത് നോക്കിയതാ…
കിട്ടിയോ ചേച്ചി വാ ഇതൊക്കെ അഴിക്കാൻ ഞാൻ സഹായിക്കാം… അഭി ഏട്ടനെ ഡാഡി തിരക്കി ….
അഭി മുറിയിൽ നിന്ന് ഇറങ്ങിയതും ലക്ഷ്മി എണീറ്റു ….
ചേച്ചി എന്താ കരഞ്ഞോ എന്തിനാ. കരഞെ…
അത് ഞാൻ വീട്ടിൽ നിന്ന് പോന്ന കൊണ്ട് …
അതാണോ ഞാൻ കരുതി അഭി ഏട്ടൻ ദേഷ്യപെട്ടുന്ന്… പെട്ടന്നാണ് ദേഷ്യം വരിക…
ഇവിടെ ആര അഭിയേ കുറ്റം പറഞ്ഞെ..
സഞ്ജുവിന്റെ ശബ്ദം കേട്ടപ്പോൾ ലക്ഷ്മി തിരിഞ്ഞു നോക്കി….
ഹ വന്നല്ലോ വാല്.. കേട്ടോ ചേച്ചി അഭി ഏട്ടനെ കുറ്റം പറഞ്ഞാ ഇവിടെ പൊള്ളും… സഞ്ജു ഏട്ടനെ പറഞ്ഞ അഭി ഏട്ടനും..
അതാണ് ഇപ്പൊ മനസിൽ ആയില്ലേ ലക്ഷ്മി ഞങ്ങളുടെ ബന്ധം… പിന്നെ ഇന്ന് രാവിലെ ഒരാൾ ഫുൾ പൂട്ടി ഓകെ ഇട്ട കല്യാണത്തിന് വന്നത് ലക്ഷ്മിയെ കണ്ടതും കാറ്റ് പോയ ബലൂൺ. പോലെ ആയി… എന്തൊക്കെ ആയിരുന്നു പുതിയ സാരി പൂവ് …
അതൊന്നും സഞ്ജു ഏട്ടൻ പറയണ്ട എന്റെ അഭി ഏട്ടന്റെ പകുതി പോലും കൊള്ളില്ല നിങ്ങളെ കാണാൻ…
അയ്യോ സമ്മതിച്ചു നിന്റെ ചേട്ടന്റെ അത്രയും ഞാൻ വരില്ല നി ചേട്ടനെയും കെട്ടിപിടിച്ചു ഇരുന്നോ ഞാൻ പോകുവാ..
സഞ്ജു ഇറങ്ങി പോയതും ലക്ഷ്മി ആമിയോടു ചോദിച്ചു…
സഞ്ജീവും മോളും തമ്മിൽ ഇഷ്ടത്തില…
അതേ ചേച്ചി ആര് പറഞ്ഞു അഭി ഏട്ടന പറഞ്ഞെ….
അരും പറഞ്ഞത് അല്ല സംസാരം കേട്ടപ്പോ തോന്നിയതാണ്… മോൾടെ ചേട്ടന് അറിയുമോ ഈ കര്യം…
അറിയാം എന്താ ചേച്ചി….
ഒന്നും ഇല്ല ചുമ്മ ചോദിച്ചതാ….
എങ്കിൽ ചേച്ചി ഫ്രഷ് ആവൂ ഡ്രസ്സ് കബോർഡിൽ ഉണ്ടേ….
ആമി പോയതും ലക്ഷ്മി തളർന്നു. ബെഡിൽ ഇരുന്നു… അഭിരാം പറഞ്ഞത് ശരിയാണ് തനിക്ക് മരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ല ഇപ്പൊ ഈ കല്യാണം നടന്നതും കൊണ്ടും അവരുടെ മോൾടെ ഗുണം നോക്കിയും അവർ അച്ഛനെ നോക്കും… പക്ഷേ താൻ ഇല്ലാതെ ആയാൽ ഇന്ന് രാത്രി അഭിരാം എങ്ങനെ ആവും തന്നോട് പെരുമാറുക… ഇല്ല എന്ത് സംഭവിച്ചാലും തൻ്റെ ഇഷ്ടം ഇല്ലാതെ ശരീരത്തിൽ തൊടാൻ അനുവദിക്കില്ല പക്ഷേ എങ്ങനെ?.. ഓരോന്ന് ആലോചിച്ചപ്പോ തൻ്റെ ശരീരം തളരും പോലെ ലക്ഷ്മിക്ക് തോന്നി…..
സഞ്ജു നി ആ ഫോൺ ഒന്ന് എടുത്തേ ഈ മൊബൈൽ ഉള്ളപ്പോൾ ആര ഈ ലാൻഡ് ലൈനിൽ വിളിക്കുന്നത്….
രാജിയുടെ പറച്ചിൽ കേട്ട് സഞ്ജു ഫോൺ എടുത്തു….
ഹലോ അഭിരാം വർമ്മയുടെ വീടല്ലേ?..
അതേ ആര…
അഭി ഏട്ടൻ ഇല്ലെ ഒത്തിരി തവണ ഞാൻ മൊബൈലിൽ വിളിച്ചു പക്ഷേ എടുത്തില്ല … ഞാൻ Dr.. സക്കറിയ തോമസ് അത്യാവശ്യം ആയി ഹോസ്പിറ്റൽ വരെ വരാൻ പറയണം കുറച്ചു ബിൽ സെറ്റിൽ ചെയ്യണം പിന്നെ പേഷ്യൻ ന്റ് ഡെവലപ്പ്മെന്റ് പറ്റി സംസാരിക്കാൻ ഉണ്ട് നാളെ തന്നെ വരാൻ പറ …
ഹ പറയാം ഡോക്ടർ…
ഏതു ഹോസ്പിറ്റൽ ഏതു പേഷ്യന്റ് ഇങ്ങേരു എന്തൊക്കെ ആണ് പറഞ്ഞത് ഇനി നമ്പർ മാറിയതാണോ.. പക്ഷേ അഭിയുടെ വീടാണോ എന്ന് തന്നേ അല്ലേ അയാൾ ചോദിച്ചത്… അഭിയൊടു തന്നെ ചോദിക്കാം …
അഭി…
ബാൽക്കണിയിൽ എന്തോ ചിന്തിച്ചു നിന്ന അഭി സഞ്ജുവിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി….
എന്താ സഞ്ജു….
നിന്റെ ഫോൺ എവിടെ?…
എന്റെ ഫോൺ ഹ റൂമിൽ ഉണ്ട്.. എന്താടാ…
നിന്നെ ഒരു Dr. സക്കറിയ തോമസ് വിളിച്ചിരുന്നു… താഴെ ലാൻഡ് ലൈനിൽ നാളെ നി ഹോസ്പിറ്റലിൽ ചെല്ലണം എന്തോ സംസാരിക്കാൻ ഉണ്ടന്ന് പറഞ്ഞു… ആര അഭി ഹോസ്പിറ്റലിൽ ….
അത് സഞ്ജു നേരത്തെ ടെക്സ്റ്റൈൽ ഉണ്ടായിരുന്ന ഒരു സ്റ്റാഫിന്റെ കുട്ടി അവർക്ക് ഇത്തിരി ക്യാഷ് പ്റ്റ്ബ്ലം ഉള്ള കൊണ്ട് ഇതൊക്കെ അല്ലേ നമ്മുക്ക് ഒരാൾക്ക് വേണ്ടി ചെയ്യാൻ പറ്റൂ…
പക്ഷേ അഭി അസുഖത്തിന്റെ ഡെവലപ്പ്മെന്റ് വീട്ടുകാരോട് അല്ലേ ഡോക്ടർ പറഞ്ഞത് നി ചെല്ലാൻ ആണ്…
അത് ഞാൻ അല്ലേ ബിൽ ഓകെ അടക്കുന്നത് അത് കൊണ്ടാവും നി എന്താ പോലീസ് ക്വസ്റ്റ്യൻ ചെയ്യും പോലെ…
അയ്യോ. ഒന്നും ഇല്ല അപ്പോ ഞാൻ പോകുവാ നി ഇനി ഫസ്റ്റ് നൈറ്റ് ഓകെ ആയി തിരക്ക് ആവില്ലേ… ഫ്രീ ആയി ഒരു ഉപദേശം തരാം നമ്മൾ ആണൂങ്ങൾ എപ്പോളും നല്ല സെൽഫ് കൺട്രോൾ ഉളളവർ ആവണം എന്ത് പ്രലോഭനം വന്നാലും വീഴരുത്….
ഞാൻ ഒരു സത്യം പറയട്ടെ സഞ്ജു ലക്ഷ്മിയെ കണ്ടപ്പോ തൊട്ടു എനിക്ക് അത് തീരെ ഇല്ല അത് കൊണ്ട് എന്തും സംഭവിക്കാം….
അപ്പോ ശരി അഭി നിന്റെ ടൈം മോശം ആണ് ഞാൻ രാവിലെ ഒരു റീത്ത് വാങ്ങി വരാം…
റീത്ത് എന്തിന് ഡാ കാല ഞാൻ ചത്തിട്ട് വെക്കാം നി അതിനു മുന്നേ വേക്കുവോ…
ഇന്ന് രാത്രി നിന്റെ രീതിക്ക് നി എന്തേലും പറയും ലക്ഷ്മിയുടെ സ്വഭാവത്തിന് എന്തേലും എടുത്ത് നിന്റെ തലകിട്ടൂ അടിക്കും അപ്പോ ശുഭം നി പേടിക്കണ്ട നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെള്ള റോസ കൊണ്ടുള്ള റീത്ത് തന്നെ ഞാൻ വെക്കാം….
നാളെ അക്കണ്ട ഇപ്പൊ തന്നെ നി വെച്ചോ എൻ്റെ കൃഷ്ണ ഇവനെ ഓകെ ഏതു നേരത്ത് ….
അയ്യോ അഭി കൃഷ്ണനെ വിളിക്കല്ലെ പുള്ളി റൊമാൻസിന്റെ രാജാവ് ആണ് ഹനുമാൻ സ്വാമി ആണ് ബെസ്റ്റ്….
എന്റെ സഞ്ജു നി ഒന്ന് പോയി തരുവോ….
എങ്കിൽ എല്ലാം നിന്റെ വിധി….
സഞ്ജു പോയതും അഭി വീണ്ടും ചിന്തയിൽ ആണ്ടു…
അലങ്കരിച്ച മണിയറയിൽ പേടിയോടെ ലക്ഷ്മി അങ്ങോട്ടും ഇങ്ങോട്ടും നടന്നു…ഭംഗിയിൽ ഉടുത്തിരുന്ന സെറ്റ് സാരിയിൽ അതി സുന്ദരി ആയിരുന്നു…
ഡോര് തുറന്നു അകത്തേക്ക് പ്രവേശിച്ച അഭിയെ കണ്ട് വിറക്കുന്ന കലോടെ ചലിക്കാൻ പോലും ആവതെ ലക്ഷ്മി നിന്നു….
തൻ്റെ മുന്നിൽ നിൽക്കുന്ന അഭിയെ കണ്ടൂ ഇത് വരെ ഉണ്ടായിരുന്ന ധൈര്യം ചോർന്നു പോകുന്ന പോലെ ലക്ഷ്മിക്ക് തോന്നി… എന്നാല് അവളെ ശ്രദ്ധിക്കാതെ ഫോണിൽ നോക്കി ബെഡിൽ ഇരുന്ന അഭിയെ കണ്ടപ്പോൾ ലക്ഷ്മിക്ക് സമാധാനം ആയി….
രാഹുൽ അവന് എന്ത് പറ്റി എന്ന് അറിയണ്ടേ അഭിരാം പറഞ്ഞത് താൻ അനുസരിച്ച് കഴിഞ്ഞു.. ഒന്ന് ചോദിച്ചാലോ.. ഇനി മിണ്ടാൻ ചെന്നാൽ പണി ആകുവോ. വരുന്നത് വരട്ടെ ചോദിച്ചു നോക്കാം…
അഭിരാം…
എന്താ? ഫോണിൽ നിന്ന് കണ്ണെടുക്കാതെ അഭി ചോദിച്ചു…
അത് രാഹുൽ എവിടെ?
ഇപ്പൊ കാണണ്ട എന്തെങ്കിലും ആവശ്യം ഉണ്ടോ?
നിങൾ പറഞ്ഞത് ഞാൻ അനുസരിച്ചു അഭിരാം… ഇനി എങ്കിലും അവനെ വിട് കുറച്ചു മുന്നേ വിളിച്ചപ്പോൾ കുടി ഫോൺ സ്റിച്ചോഫ് ആയിരുന്നു….
നിന്നെ കെട്ടാൻ മാത്രം ആയിരുന്നു എങ്കിൽ ഇന്ന് വിട്ടെനെ…. പക്ഷേ അവൻ നന്നായി എന്നെ ഒന്ന് ചൊറിഞ്ഞു … അത് കൊണ്ട് കുറച്ചു ദിവസം കൂടി കിടക്കട്ടെ….
നിങൾ എന്തൊക്കെ ആണ് പറയുന്നത് അവൻ എന്ത് ചെയ്തു… അതോ അവന്റെ ജീവൻ വെച്ച് എന്നിൽ അധികാരം സ്ഥാപിക്കാൻ ആണോ ഉദ്ദേശം….
ഞാൻ എന്ത് മണ്ടൻ ആണ് അല്ലേ ഇത്ര നല്ല ഐഡിയ ഉണ്ടായിട്ടും .. എന്തായാലും നി അത് ഓർമിപിച്ചല്ലോ…. അപ്പോ ഞാൻ ഡോര് അടച്ചിട്ടു വരവേ….
ഈശ്വര വെറുതെ ഇരുന്നവന്റെ വായിൽ ആണല്ലോ ഞാൻ കോലു കൊണ്ട് കുത്തിയത്…. ഇനി എന്ത് ചെയ്യും ഇറങ്ങി ഓടിയാലോ എങ്ങോട്ട് ഓടും വീടിന്റെ തെക്കും അറിയില്ല വടക്കും അറിയില്ല…
ലക്ഷ്മി…..
എന്താ….
നിനക്ക് പാല് വേണ്ടേ….
ഞാൻ ഞാൻ പാല് കുടിക്കറില്ല…..
എന്താ ലക്ഷ്മി ഇത് ഫസ്റ്റ് നൈറ്റ് അവുമ്പോ പാല് കുടിക്കണം എന്നറിയില്ല…
എനിക്ക് പാല് വേണ്ട…
എങ്കിൽ വേണ്ട ഫ്രൂട്ട്സ് എന്തെങ്കിലും…
അഭിരാം പ്ലീസ് … ഇത്തിരി സമാധാനം തരുവോ….
വെറുതെ ഒരു ഐഡിയയും ഇല്ലാതെ ഫോണും നോക്കി ഇരുന്ന എന്നെ വിളിച്ചു നല്ല ഒരു ഐഡിയയും പറഞ്ഞു തന്നിട്ട് ഞാൻ ആണോ നിനക്ക് സമാധാനം തരാത്ത…. വെറുതെ ഇരുന്ന എന്നെ ചോറ് തരാം എന്ന് പറഞ്ഞു പന്തിയിൽ വിളിച്ചു കേറ്റി എന്നിട്ട് ഇപ്പൊ….
ഈശ്വര ഈ കാലനെ കൊണ്ട് വലിയ ശല്യം ആയല്ലോ….
തൻറെ അടുത്തേക്ക് നടന്നു വരുന്ന അഭിയെ കണ്ടൂ ലക്ഷ്മി പുറകോട്ട് നടന്നു..
ഭിത്തിയിൽ തട്ടി നിന്നതും അവൾ ചുറ്റും നോക്കി….
നി എന്താ നോക്കുന്നത് എൻ്റെ തലകിട്ട് പണി തരാൻ ഉള്ളത് വല്ലതും ആണോ.. നോക്കണ്ട അങ്ങനെ ഒന്നും ഇല്ല ഇനി മുതൽ ഈ മുറിയിൽ ഒരു ഫ്ളവർ ബോട്ടിൽ പോലും കാണില്ല.. എൻ്റെ തല എനിക്ക് നോക്കണ്ടെ…
സ്വന്തം ഭർത്താവ് ആണെകിൽ പോലും അനുവാദം ഇല്ലാതെ ഒരു പെണ്ണിനെ തൊട്ടാൽ ഉണ്ടല്ലോ അഭിരാം…
തൊട്ടാൽ നി എന്ത് ചെയ്യും…
നിങ്ങളിലെ പുരുഷൻ ഒരു പരാജയം ആണന്നു നിങൾക്ക് വീണ്ടും വീണ്ടും സമ്മതിക്കേണ്ടിവരും .. ഒരു പെണ്ണിനെ സ്വന്തം അനുവാദം പോലും ഇല്ലാതെ കല്യാണം കഴിക്കുന്ന പോലെ എളുപ്പം ആവില്ല അവളുടെ സ്നേഹം കിട്ടാൻ..
കഴിഞ്ഞോ എനിക്ക് നിന്റെ സ്നേഹം അല്ല ശരീരം ആണ് വേണ്ടത് എങ്കിൽ ഈ സംസാരത്തിന്റെ ഒരു അവശ്യവും ഉണ്ടായിരുന്നില്ല… ഇപ്പോളും ഞാൻ പറയുന്നു ലക്ഷ്മി ഞാൻ ചെയ്തത് ആണ് ശരി എന്നെങ്കിലും ഒരിക്കൽ നിനക്ക് അത് മനസിൽ ആവും…
ഞാൻ ബാൽക്കണിയിൽ ഉണ്ടാവും എന്തേലും അവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി….
അഭി ബാൽക്കണിയിൽ പോയതും ലക്ഷ്മി തളർച്ചയോടെ ബെഡിൽ ഇരുന്നു … പുലി പോലെ വന്നത് എലി പോലെ പോയി…
പെട്ടന്ന് പോയ പോലെ തന്നെ അഭി അകത്തോട്ടു വരുന്നത് കണ്ട് ലക്ഷ്മി പേടിയോടെ ചാടി എണീറ്റു….അവൾടെ പേടിച്ചുള്ള നിൽപ്പിൽ അവന് ചിരി വന്നെങ്കിലും അവൻ പറഞ്ഞു…
പേടിക്കണ്ട ഞാൻ എന്റെ ഫോൺ എടുക്കാൻ വന്നതാ..
ഉറങ്ങാൻ ആയി കിടന്നെങ്കിലും പേടിയും സങ്കടവും കൊണ്ട് ലക്ഷ്മി തിരിഞ്ഞും മറിഞ്ഞും കിടന്നു…
സഞ്ജു നി ഉറങ്ങിയോ….
ഉറങ്ങാതെ ഇരിക്കാൻ നിന്നേ പോലെ എനിക്ക് ഇന്ന് ഫസ്റ്റ് നൈറ്റ് ഒന്നും അല്ലല്ലോ….
ശവത്തിൽ കുത്തല്ലെ സഞ്ജു എൻ്റെ ഇപ്പോളത്തെ അവസ്ഥ അറിയുമോ നിനക്കു… ഫുഡ് കിട്ടാതെ ഇരുന്നു ഫുഡ് അടുത്ത് കിട്ടിയപ്പോൾ കയ്യും വായും ഒന്നിച്ചു കെട്ടി വെച്ച അവസ്ഥ…
നി സങ്കടപേടതെ എല്ലാം ശരി ആകും…
എന്നാണോ എന്നോ..
അതൊക്കെ പോട്ടെ എവിടെ തല വെച്ചു … തറയിലോ അതോ സോഫയിലോ…
ബാൽക്കണിയിൽ …
നിനക്ക് റൂമിൽ കിടക്കല്ലോ ഈ തണുപ്പത്ത് വല്ല പനിയും പിടിക്കും അഭി നിനക്ക്… നി പോയി റൂമിൽ കിടക്ക് …
വേണ്ട സഞ്ജു ലക്ഷ്മിക്ക് ഞാൻ അടുത്ത് ചെല്ലുന്ന പോലും പേടിയാ.. അതിലും ആ മനസിൽ എന്നോട് ദേഷ്യം ആണ്… ഞാൻ അടുത്ത് നിൽക്കുന്ന ഓരോ നിമിഷവും വാക്കുകൾ കൊണ്ട് എന്നെ വേദനിപിക്കൻ ആണ് നോക്കുക.. അപ്പോ ഗുഡ് നൈറ്റ്.. നി കിടന്നോ…
ഏറെ പ്രിയപ്പെട്ടത് തൊട്ട് അടുത്ത് ഉണ്ടായിട്ടും ഒന്ന് ചേർന്ന് നിൽക്കാനോ ചേർത്ത് നിർത്തനോ പറ്റാത്ത തൻ്റെ അവസ്ഥ ഓർത്തു അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു…
രാവിലെ പതിവ് ഉണരുന്ന സമയം ലക്ഷ്മി തൻ്റെ കണ്ണുകൾ വലിച്ചു തുറന്നു.. പെട്ടന്ന് താൻ എവിടെ ആണ് എന്ന ഓർമയിൽ അവള് ചാടി എണീറ്റു… ഈശ്വര മോന്റെ അതേ സ്വഭാവം ആണ് അമ്മയ്ക്ക് എങ്കിൽ അമ്മായി അമ്മ പോര് കൂടെ താൻ സഹിക്കേണ്ടി വരും…
ചാടി എണീറ്റു ബാത്റൂമിൽ കേറി കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് ബാൽക്കണിയിൽ നോക്കിയത് … കാണാൻ ഇല്ല എവിടെ പോയോ…. മുറിയുടെ അടുത്ത് തട്ടും മുട്ടും കേട്ട് അടുത്ത റൂമിൽ എത്തി നോക്കി.. ഒഹ് ജിമ്മിൽ ഇങ്ങേർക്ക് ഇത് തന്നെ പണി.. ഇപ്പൊ തന്നെ കുറെ ഉരുട്ടി കേറ്റി വെച്ചിട്ടുണ്ട്…
കണ്ണാടിയിൽ നോക്കി തൻ്റെ കണ്ണും എഴുതി പൊട്ടു തൊട്ട് തിരിഞ്ഞപ്പോൾ ആണ് ടേബിളിൽ സിന്ദൂര ചെപ്പ് കണ്ടത്… താൻ ഇന്നൊരു ഭാര്യ ആണ് ആഗ്രഹിച്ചില്ല എങ്കിൽ കുടി … വേണ്ട തനിക്ക് സ്നേഹം ഇല്ലാത്ത ഒരുവന്റെ പേരിലെ സിന്ദൂരം താൻ അണിയുന്നത് എന്തിന് … തിരിഞ്ഞു നിന്നപ്പോൾ തന്നേ നോക്കി നിന്ന അഭിയെ ആണ് കണ്ടത്…
ലക്ഷ്മി … ഇന്ന് ഒരു ഭാര്യ ആണ് അമ്മ ചിലപ്പോൾ സിന്ദൂരം ഇടാത്ത എന്താണ് എന്ന് ചോദിച്ചാൽ … അമ്മ ബോധിപ്പിക്കാൻ എങ്കിലും….
അഭിരാം ഒരു ഭാര്യ അവൾടെ സീമന്ത രേഖ ചുവപ്പിക്കുന്നത് അവൾടെ ഭർത്താവിന്റെ ആയുസിന് വേണ്ടി എന്നാണ് പഴമക്കാർ പറയുക…. എനിക്ക് പക്ഷേ നിങൾ. ബാക്കി പറയാതെ അവൾ നിർത്തി…
ലക്ഷ്മി പറഞ്ഞ വാക്കുകൾ അഭിയുടെ നെഞ്ചില് കഠാര പോലെ കുത്തി ഇറങ്ങി…
അപ്പോ എൻ്റെ മരണം ആണ് നി ആഗ്രഹിക്കുന്നത് അല്ലേ….
നിങ്ങളുടെ മരണം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല .. പക്ഷേ എന്റെ സീമന്തം ചുവപ്പിച്ച നിങ്ങളുടെ ആയുസ് കൂട്ടാൻ ഉദ്ദേശിക്കുന്നില്ല….
അത് എന്തും അവട്ടെ ഈ മുറിയിൽ നിന്ന് സിന്ദൂരം ഇടാതെ നിന്നെ ഞാൻ വിടില്ല….
പറഞ്ഞു തീർന്നതും ലക്ഷ്മിയുടെ ഇടുപ്പിലുടെ കൈ ഇട്ടു അഭി തന്നോട് ചേർത്ത് നിർത്തി… അവൾ ശക്തിയിൽ കുതറും തോറും അവന്റെ കൈ മുറുകി വന്നു….
അഭിരാം എന്നെ വിട്… എനിക്ക് വേദന എടുക്കുന്നു….
അങ്ങനെ പോയാലോ സിന്ദൂരം ഇട്ടിട്ടു നി പോയാൽ മതി…
അവന്റെ കൈകൾ സിന്ദൂര ചെപ്പ് തുറന്നു ഒരു നുള്ള് കയ്യിൽ എടുത്തു.. അവൾടെ സീമന്ത രേഖ ചുവപിച്ചു…
ഇതെങ്ങാനും മായ്ച്ചു കളഞ്ഞാൽ ഇതിലും സ്നേഹത്തിൽ വീണ്ടും എനിക്ക് തൊട്ടു തരേണ്ടി വരും.. കേട്ടല്ലോ….
അവന്റെ ചുണ്ടുകൾ അവൾടെ നെറ്റിയിലെ സിന്ദൂരത്തിൽ അമർന്നതും അവനെ ശക്തിയിൽ തള്ളി മാറ്റി ലക്ഷ്മി പുറകോട്ട് നിങ്ങി….
അഭിയെ ശക്തിയിൽ തള്ളി മാറ്റി ലക്ഷ്മി പുറകിലേക്ക് നീങ്ങി…. ദേഷ്യത്തോടെ എന്തോ പറയാൻ ആയി അവൾ വാ തുറന്നതും ചാടി കേറി അഭി പറഞ്ഞു….
ഒന്നും പറയണ്ട അറിയാതെ പറ്റി പോയതാ സോറി…
ടവലും ആയി ബാത്റൂമിൽ കേറിയ അവനെ ലക്ഷ്മി ദേഷ്യത്തിൽ നോക്കി…
വീണ്ടും തൻ്റെ സീമന്ത രേഖ ചുവന്നു അതും ഇഷ്ടം ഇല്ലാത്ത ആളിന്റെ കൈ കൊണ്ട് തന്നെ തുടച്ചു കളഞ്ഞലോ വേണ്ട ആ കാലൻ ഇനിയും ഇത് പോലെ ഒരു പിടിത്തം പിടിച്ചാൽ തീർന്നു… ഇവിടെ ഒരു മാസം നിന്നാൽ പല്ലിന്റെ എണ്ണം കുറയുകയും എല്ലിന്റെ എണ്ണം കൂടുകയും ചെയ്യും…. ഇവിടത്തെ അമ്മ എന്താണോ തിന്നാൻ കൊടുക്കുന്നത് ….
അയ്യോ അമ്മ ഇനി അവർ എങ്ങനെ ആണോ ചെറിയമ്മ കാണുന്ന സീരിയലിലെ അമ്മായി അമ്മ പോലെ ആവുമോ.. എന്തായാലും ചെല്ലാം…
അടുക്കളയിൽ ചെന്നപ്പോ ദോശ ഉണ്ടാക്കുന്ന രാജിയെ ആണ് കണ്ടത്…
മോള് വന്നോ ചായ തരട്ടെ…..
ഇപ്പൊ വേണ്ട അമ്മേ … ഞാൻ ദോശ ഉണ്ടാക്കാം….
വേണ്ട മോളേ കഴിഞ്ഞു… അഭിക്കു ഈ ഗ്രീൻ ടീ ഒന്ന് കൊടുത്ത മതി…
ഈശ്വര ഞാൻ വീണ്ടും ആ ട്രെയിനിനു മുന്നിൽ തല വെക്കണോ…
എന്താ മോളേ ആലോചിക്കുന്ന ഇപ്പൊ അവൻ കുളി കഴിഞ്ഞ് കാണും ഒന്ന് കൊടുത്തെക്കണ….
അമ്മ ഇപ്പൊ മുറിയിൽ വന്നിരുന്നോ…
ഇല്ല എന്താ മോളെ…
പിന്നെ എങ്ങനെയാ അഭിരാം കുളിക്കാൻ കേറിയത് മനസിൽ ആയത്…
അതോ ഞാൻ അവന്റെ അമ്മ അല്ലേ മോള് ഇതൊന്നു കൊടുത്തേക്കണേ…. ഞാൻ ചായ അച്ഛന് കൊടുക്കട്ടെ….
അവർ പോയതും അവൾ വേദനോയൊടെ ഓർത്തു…
അപ്പോ അമ്മ ഇങ്ങനെ ആവും അല്ലേ എനിക്ക് അമ്മയെ ഫോട്ടോയിൽ കണ്ടറിവു ഉള്ളൂ… പിന്നെ ഉള്ളത് ചെറിയമ്മ ആണ് തൻ്റെ എട്ടാം വയസ്സിൽ നിത്യ ജനിച്ചെ പിന്നെ താൻ കഴിച്ചോ എന്ന് പോലും തിരക്കില്ല…. പിന്നെ ഉള്ളത് രാഹുലിന്റെ അമ്മ ആണ് അദ്യം ഇഷ്ടം ആയിരുന്നു എങ്കിലും ഇപ്പൊ അവർക്കും എന്നോട് വലിയ താൽപര്യം ഇല്ല പക്ഷേ പാവം രാഹുൽ തന്നോട് അവന് സ്നേഹം മാത്രം ഉള്ളൂ….
അമ്മേ എന്ന അഭിയുടെ വിളിയിൽ അവള് ഓർമയിൽ ഞെട്ടി എണീറ്റു….
അയ്യോ കാലന്റെ ടീ …
മുറിയിൽ കേറിയ ലക്ഷ്മി ടവല് മാത്രം ചുറ്റി നിന്ന അഭിയെ കണ്ടൂ ഒന്നു പകച്ചു…
ഇതെന്താ ബോഡി ഷോ ആണോ..
ടീ … കപ്പ് ടേബിളിൽ വെച്ചു കൊണ്ട് അവൾ പറഞ്ഞു….
നിനക്ക് എന്താ കപ്പ് എൻ്റെ കയ്യിൽ തന്നാൽ…
തീരെ സമയം ഇല്ല വേണേൽ എടുത്ത് കുടിക്കു….
ലക്ഷ്മി നില്ക്കു കപ്പ് കൂടെ കൊണ്ട് പോ…
വേഗം താ എനിക്ക് ആരുടേയും ബോഡി ഷോ ഒന്നും കാണാൻ സമയം ഇല്ല … കണ്ടാലും മതി..
ഞാൻ ആറ്റ് നോറ്റു വർക്കൗട്ട് ചെയ്യുന്ന തൻ്റെ ബോഡിയെ പുച്ഛിച്ചു അല്ലേ അവൾ പോയത്….
അതേ എൻ്റെ ബോഡിക്ക് എന്താ കുഴപ്പം എന്ന് പറഞ്ഞിട്ടു പോയാൽ മതി….
ഇങ്ങേർക്കു ബോഡി ഇത്ര വീക്നെസ് ആണോ എങ്കിൽ ഒരു പണി കൊടുക്കാം…
നിന്നോട് ആണ് ചോദിച്ചത് എൻ്റെ ബോഡിക്കു എന്താ കുറവ് എന്നു….
അയ്യോ അഭിരാം ഒരു കുറവും ഇല്ല ഉള്ളത് എല്ലാം കൂടുതൽ ആണ്… ഇത് പോലെ ഒന്ന് ഞാൻ ലാസ്റ്റ് കണ്ടത് ന്യൂ രാജസ്ഥാൻ മർബിൽസിന്റെ പരസ്യ ത്തില് ഉള്ള ചേട്ടനെ ആണ്..
ഏതു പരസ്യത്തിൽ..
ന്യൂ രാജസ്ഥാൻ മർബിൽസ് അതിന്റെ മോഡൽ ഒരു ജപ്പാൻകാരൻ ആണ് ഏതാണ്ട് ഇത് പോലെ ഇരിക്കും ബോഡി… എന്ത് ബോർ ആണെന്നോ…
അഭിയുടെ മുഖത്തെ ഭാവം കണ്ടൂ ചിരി അമർത്തി ലക്ഷ്മി നിന്നു…
പക്ഷേ എന്നോട് ഇത് വരെ ആരും ….
അതോ പേടി കൊണ്ടാവും അല്ലേ ഇഷ്ടം കൊണ്ട് എനിക്ക് ഇതു രണ്ടും നിങ്ങളോട് ഇല്ല അത് കൊണ്ട് ഞാൻ തുറന്നു പറഞ്ഞു… അപ്പോ ശരി കപ്പ് താ ഞാൻ പോട്ടെ….
വന്ന ചിരി അമർത്തി ഡോറിന് അടുത്ത് വന്നു തിരിഞ്ഞു നോക്കി …. അവന്റെ നില്പ് കണ്ടൂ ചിരിച്ചോണ്ട് മനസിൽ ഓർത്തു…
ദൈവമേ ഇങ്ങേരു ഇത്ര പോട്ടനോ….
ഇനി അവൾ എന്നെ കളിയാക്കിയത് ആണോ കണ്ണാടിക്ക് മുന്നിൽ വന്നു അഭി ചിന്തിച്ചു എന്തായാലും സഞ്ജു വരട്ടെ ചോദിച്ചു നോക്കാം….
ചോരയിൽ കുളിച്ചു കിടന്ന ആ മുഖം സ്വപ്നം കണ്ടൂ രാഹുൽ തൻ്റെ കണ്ണുകൾ വലിച്ചു തുറന്നു… ഒപ്പം അഭിരാം തന്നോട് ചെവിയിൽ പറഞ്ഞ കാര്യവും…
ലക്ഷ്മി അവളോട് തനിക്ക് ഒരിക്കലും സ്നേഹം തോന്നിയിട്ടില്ല … ഇത്രയും സുന്ദരി ആയിട്ട് പോലും തന്നിൽ ഒരു ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല….
അഭിരാമിനെ പോലെ എത്ര പേര് അവൾക്കൊപ്പം ജീവിതം സ്വപ്നം കണ്ടിട്ടുണ്ട്… പക്ഷേ അവൾക്ക് പ്രണയം തന്നോട് ആയിരുന്നു. ഇപ്പൊ ലക്ഷ്മി അവന്റെ ഭാര്യ ആണ് പക്ഷേ ആ ഭൂലോക മണ്ടി എന്നെ ഓർത്തു കരയുന്ന ഉണ്ടാവും….
അഭിരാം ആ തണലിൽ നിന്ന് ലക്ഷ്മി പുറത്ത് വരണം പഴയ ലക്ഷ്മി ആയി പക്ഷേ എങ്ങനെ.. ഓരോന്ന് ചിന്തിച്ചു അവൻ തൻറെ കണ്ണുകൾ അടച്ചു….
തുടരും……
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission