ഫോണിൻ്റെ നിർത്താതെ ഉള്ള ബെല്ലടി കേട്ടിട്ടും ലക്ഷ്മി കേട്ട ഭാവം വെക്കാതെ തൻ്റെ ജോലി തുടർന്നു..
നിനക്ക് ചെവിക്കു പോട്ടുണ്ടോ നിൻ്റെ ഫോൺ അല്ലേ ബെല്ലടികുന്നെ ഒന്നില്ലേ അത് എടുക്കു അല്ലേ അത് ഓഫ് ചെയ്യൂ..ഉള്ള ജോലിയും കളഞ്ഞു വീട്ടിൽ ഇരിപ്പ് അണ് അതിൻ്റെ കൂടെ….
മതി ചെറിയമ്മെ ഞാൻ. വേറെ എവിടേലും ജോലി നോക്കുന്നുണ്ട് എവിടേലും കിട്ടിയ പോക്കോളം… ..
നിൻ്റെ പറച്ചിൽ കേട്ട തൊന്നുള്ളോ എനിക്ക് വേണ്ടി അണ് നി ജോലിക്ക് പോവുന്ന എന്ന് ..ഇന്ന് തന്നെ വെക്കാൻ ഇവിടെ അരി ഇല്ല .. പോയ തളർന്നു കിടക്കുന്ന അച്ഛന് കഞ്ഞി കുടിക്കാം…..
ഇത്ര പെട്ടന്ന് അരി തീർന്നോ കഴിഞ്ഞ ആയ്ച്ച അല്ലേ ഞാൻ അരി വങ്ങിയെ…
അതൊക്കെ തീർന്നു… അതിനു മുന്നേ നി ആ ഫോൺ എടുത്തു തുലക്ക് കാമുകിയെ രാവിലെ കാണാത്ത സങ്കടത്തിൽ കാമുകൻ ആവും വിളിക്കുന്നത്..എന്തായാലും പ്രേമിച്ചു എങ്കിൽ ഒരു ഗതി ഉള്ളവനെ പ്രേമിച്ചു കുടേടി നിനക്ക്…
എല്ലാത്തിലും ഉപരി കാശ് അണ് എന്ന് വിചാരിക്കുന്ന ചെറിയമ്മക് ഇതൊന്നു മനസിൽ ആവില്ല രാഹുൽ എന്നെ സ്നേഹിക്കുന്ന ആത്മാർത്ഥായി അണ് ഞാൻ അവനെയും….
ഹലോ രാഹുൽ..
എൻ്റെ ലെച്ചു നി നിൻ്റെ ഫോൺ ഒന്ന് നോക്കിയേ ഞാൻ പേടിച്ച് പോയി എത്ര തവണ വിളിച്ചു..നിനക്ക് എന്താ പറ്റിയത് ഇന്ന് നിനക്ക് ജോലിക്ക് പോവണ്ട… അതോ നിനക്ക് എന്തേലും അസുഖം ഉണ്ടോ ഹോസ്പിറ്റലിൽ പോണോ…
എനിക്ക് നിന്നെ ഒന്ന് കാണണം രാഹുൽ കുറച്ചു കാര്യങ്ങൽ പറയാൻ ഉണ്ട് അപ്പോ വൈകിട്ട് അമ്പലത്തിൽ കാണാം…..
എന്താ. നിനക്ക് അവനോടു പറയാൻ ഉള്ളത് എങ്ങോട്ട്. എങ്കിലും ഓടി പോവാൻ ആണെങ്കിൽ പറഞ്ഞിട്ട് പോണം.. നി പോണ പുറകെ നിൻ്റെ അച്ചനെ കൊണ്ട് വല്ല വൃദ്ധസദനത്തിൽ അക്കി ബാക്കി ഉള്ളവന് തല സ്വസ്ഥം അക്കാം.അങ്ങേരു ആണെങ്കിൽ ചാവത്തും. ഇല്ല മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ…
അവർ പറഞ്ഞ ഓരോ വാക്കും മുള്ള് പോലെ അവൾടെ നെഞ്ചില് തറഞ്ഞു നിന്നു………..
അഭി ഫോണിൽ ഉള്ള ലക്ഷ്മിയുടെ ഫോട്ടോ നോക്കി കൊണ്ടിരുന്നപ്പോൾ ആയിരുന്നു സഞ്ചുൻ്റെ വരവ്…
എന്താടാ അഭി ഇന്ന്. ഓഫീസിൽ പോണില്ലേ….
എനിക്ക് അവളെ ഒന്ന് കാണണം സഞ്ജു…
അരെ??
ലക്ഷ്മിയെ..
നി അത് വിട്ടില്ലെ അഭി…അതൊന്നും നടക്കുന്ന കാര്യം അല്ല ….
എന്താടാ ഡാഡി സമ്മതിക്കില്ല എന്നോർത്ത് ആണോ..
അതൊന്നും അല്ലടാ അഭി…
പിന്നെന്താ.. എന്താന്ന് വെച്ച തുറന്നു പറയട സഞ്ജു….
ലക്ഷ്മി രാഹുൽ എന്ന ഒരാളും ആയി. ഇഷ്ടം അണ് …
പറഞ്ഞു തീർന്നതും അഭി സഞ്ജുവിൻ്റെ കോരവള്ളിക്ക് കുത്തി പിടിച്ചതും ഒന്നിച്ചു ആയിരുന്നു…..
അഭി വിടട പ്ലീസ് എനിക്ക് ശ്വാസം മുട്ടുന്നു. …ഞാൻ ഇപ്പൊ മരിച്ചു പോവും …..
അവളെ പറ്റി പറഞ്ഞത് നി ആയി പോയി അല്ലായിരുന്നു എങ്കിൽ നിൻ്റെ നാക്ക് ഇ നിമിഷം വലിച്ചു ഞാൻ പുറത്തേക്ക് ഇട്ടെനെ…ഇനി ഒരു നിമിഷം എൻ്റെ മുന്നിൽ കണ്ട് പോവരുത് നിന്നെ … ഇപ്പൊ പോക്കോണം എൻ്റെ കൺമുന്നിൽ നിന്ന്.. പോവും മുന്നേ നി ഒന്നൂടെ കേട്ടോ ഇ അഭിരാമിൻ്റെ പെണ്ണ് അണ് അവള് ഒരുത്തനും ഞാൻ അവളെ വിട്ടു കൊടുക്കില്ല അവൾടെ കഴുത്തിൽ ഒരു താലി വീഴുന്ന ഉണ്ടെങ്കിൽ അതേ എൻ്റെ കൈ കൊണ്ടാവും.. അതിനു വേണ്ടി എനിക്ക് ആരെയും കൊല്ലാൻ മടിയില്ല ചവാനും…..
തൻ്റെ മുന്നിൽ ഒരു ഭ്രാന്തനെ പോലെ നിൽക്കുന്ന അഭിയെ ദയനീയം ആയും അതിൽ ഏറെ പേടിയോടെ സഞ്ജു നോക്കി…
അഭി സോറി ഡാ ഞാൻ അറിഞ്ഞത് പറഞ്ഞുന്നെ ഉള്ളൂ സോറി …
നി അല്ല ഞാൻ അല്ലേ സഞ്ജു സോറി പറയണ്ട സോറി നി പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
നിനക്ക് അറിയാലോ എൻ്റെ സ്വഭാവം..നിനക്ക് കഴുത്ത് വേദനിചോ…
പിന്നെ കൊരവള്ളിക്ക് കുത്തി പിടിച്ച നല്ല സുഖം ആണല്ലോ .ഒരു മിനിറ്റ് കുടി ആ പിടിത്തം നി പിടിച്ചിരുന്നു എങ്കിൽ ഞാൻ ഇപ്പൊ നിന്നോട് ടാറ്റ ബൈ ബൈ പറഞ്ഞു ഇപ്പൊ കാലൻ്റെ അടുത്ത് ചെന്ന് റെസ്റ്റ് എടുത്തെനെ….
പോട്ടട പെട്ടന്ന് അവള് നഷ്ടം അവുന്നു തോന്നിയപ്പോ സോറി..അതൊക്കെ പോട്ടെ നി എന്താ സഞ്ജു ഇങ്ങനെ അലൊച്ചികുന്നെ…
അതല്ല അവരുടെ കാര്യം പറഞ്ഞ എൻ്റെ അവസ്ഥ ഇതാണ് എങ്കിൽ ലക്ഷ്മി സ്നേഹിക്കുന്ന ആ പാവം പിടിച്ച ചെറുക്കൻ്റെ അവസ്ഥ അലോചിച്ചത….
ആദ്യം ഞാൻ അവളെ ഒന്ന് കാണട്ടെ എന്നിട്ട് തീരുമാനിക്കാം അവനെ പച്ചക്ക് കൊളുത്തനോ അതോ കൊന്നു കെട്ടി തുക്കണോ എന്ന്.
അവള് എൻ്റെ പെണ്ണാണ് ഇ അഭിറമിൻ്റെ പെണ്ണ് . ആർക്കും വിട്ടു കൊടുക്കില്ല ഞാൻ അവളെ …..
ലക്ഷ്മി അമ്പലത്തിൽ തൊഴുത് ഇറങ്ങി ഒത്തിരി നേരം കഴിഞ്ഞും രാഹുൽ വന്നില്ല…തിരിച്ചു വീട്ടിൽ പോകാൻ ഓർത്തപ്പോ ആണോ അവൻ്റെ ഓട്ടോ വരുന്ന കണ്ടത്….
എൻ്റെ രാഹുൽ നിന്നെ നോക്കി ഒരു മണിക്കൂർ ആയി ഞാൻ നിൽക്കുന്നു..വീട്ടിൽ പോവന്ന് വെച്ച് ഇറങ്ങിയപ്പോ അണ് നി വന്നത്…
എൻ്റെ ലെച്ചുസ്സ് നി പിണങ്ങിയോ. നിനക്ക് അറിയാലോ രാവിലെ തൊട്ട് സ്റ്റാൻഡിൽ കിടന്നാൽ അണ് ഒരു ഓട്ടം കിട്ടുന്നെ അതാ സോറി… അതൊക്കെ പോട്ടെ നി എന്തിനാ എന്നെ കാണണം. എന്ന്. പറഞ്ഞത്….
എനിക്ക് എവിടേലും ഒരു ജോലി ഒപ്പിച്ചു തരുവോ നി.. എവിടെ ആയാലും മതി….
ജോലിയോ ഇപ്പൊ ഉണ്ടായിരുന്നത് എന്ത് പറ്റി..
അത് ഞാൻ വേണ്ടന്നു വെച്ച്….
എന്തിന്??
അവള് പറഞ്ഞ കേട്ട്. തരിച്ചു പോയി രാഹുൽ….
നി എന്ത് പണിയാ കാണിച്ചെ ലേച്ചു തനിക്ക് നേരെ വരുന്ന ഓരോ ശത്രുവിനെ വെട്ടി മാറ്റി അണ് ഗിരിധർ വർമ്മ അയാളുടെ ബിസിനെസ്സ് സാമ്രാജ്യം വളർത്തിയത്..ഏതാണ്ട് അച്ഛൻ്റെ അതേ സ്വഭാവം ആണ് ഇ അഭിരാം വർമ്മകു ആ അവനെ അണ് നി കരണത്ത് അടിച്ചത് എന്നിട്ടു അവൻ നിന്നെ വെറുതെ വിട്ടോ. എനിക്ക് ഓർത്തിട്ടു കയ്യും കാലും വിറക്കുന്നു….
പിന്നെ ഞാൻ എന്ത് വേണം. അവൻ വെച്ച് നീട്ടിയ കാശും വാങ്ങിച്ചു അവൻ്റെ ഒപ്പം. നിന്നെ പോലെ ഒരു പൊട്ടനെ ആണല്ലോ ഞാൻ സ്നേഹിച്ചത് .ഞാൻ ഓർത്തത് ഇത് പറയുമ്പോ നി അവൻ്റെ ഓഫീസിൽ ചെന്ന് അവൻ്റെ കരണം നോക്കി ഒന്ന് കൊടുക്കുന്ന…
എൻ്റെ പൊന്നു ലെച്ചൂ നിനക്ക് ഇതൊക്കെ എന്നോട് എങ്ങനെ പറയാൻ തോന്നുന്നു..നിൻ്റെ ചെറിയമ്മയെ പേടിച്ച് പെണ്ണ് ആലോചിക്കാൻ വരാത്ത ഞാൻ.അഭിരാം വർമ്മയെ അവൻ്റെ ഓഫീസിൽ ചെന്ന് അടിക്കാൻ.നി എന്നെയും അവനെയും ഒന്ന് നോക്കിയേ ആനയും ആടും തമ്മിലെ വിത്യാസം ഇല്ലേ..നിന്നെയും കെട്ടി 5.6 മക്കളും ആയി ജീവിക്കേണ്ട എൻ്റെ കുമ്പ് അവൻ ഇടിച്ചു വാട്ടും.എന്തൊക്കെ പറഞ്ഞാലും അവൻ ഒന്നൊന്നര മുതല് ആണ് അവൻ്റെ ബോഡിയും ലൂക്കും ആ നിൽപ്പും ഞങൾ ആണുങ്ങൾ പോലും അവനെ ആരാധനയോടെ നോക്കി പോകും…..
നി അവൻ്റെ സൗന്ദര്യം വർണിച്ചു കൊണ്ട് ഇവിടെ നിന്നോ ഞാൻ പോകുവാ എനിക്ക് അച്ഛന് മരുന്ന് വാങ്ങണം…
ഡീ മുത്തേ പോവാണോ ഒരു ഉമ്മ
തന്നിട്ട് പോടി …
പിന്നെ അവനെ ഇത്ര പൊക്കി പറഞ്ഞ നിനക്ക്. ഉമ്മ
അല്ല അവന് കൊടുത്ത പോലെ ഒരടി ആണ് തരണ്ടെ. എന്താ വേണോ….
അയ്യോ വേണ്ട. എൻ്റെ ഈശ്വര എല്ലാ വിധ കഴുകൻ കണ്ണുകളിൽ നിന്ന് എൻ്റെ പെണ്ണിനെ രക്ഷിക്കണേ…ഞാൻ കൊണ്ട് വിടടി നിന്നെ..
വേണ്ട ഇനി അങ്ങോട്ട് വന്നിട്ട് ചെറിയമ്മെടെ വായിൽ നിന്ന് കേക്കണ്ട…
അതേ നിൻ്റെ ചെറിയമ്മകു എന്നെ കണ്ണിനു കണ്ടുടാ..പിന്നെ നിൻ്റെ ചെറിയമ്മ ആയി പോയി അല്ലേൽ ….
അല്ലേ നി . ഒന്ന് പൊയെടെ….ഞാൻ പോകുവാ ഇനി താമസിച്ച ചേറിയമ്മെടെ പൂരപ്പാട്ട് മുഴുവൻ കേൾക്കണം…..അപ്പോ ഞാൻ പോവാട….ഉമ്മ
ാ
ഡീ അതൊന്നു കവിളിൽ തന്നിട്ട് പോടി…
സമയം ആയില്ല ആവട്ടെ.
ഇതെല്ലാം കണ്ട് കൊണ്ട് അവരെ നോക്കി നിന്ന അഭിരമിൻ്റേ മുഖം ദേഷ്യം കൊണ്ട് ചുവന്നു … രാഹുൽ നോടുള്ള ദേഷ്യത്തിൽ അവൻ്റെ കൈ കാറിൻ്റെ ചില്ല് തകർത്ത് വെളിയിൽ വന്നു….
അഭി മതി നിർത്തു നിൻ്റെ കയ്യിൽ നിന്ന് ചോര വരുന്നു നി എന്ത് ഭ്രാന്ത് ആണ് കാണിക്കുന്നത്…
അതേട സഞ്ജു എനിക്ക് ഭ്രാന്ത് ആണ് മുഴുത്ത ഭ്രാന്ത് എൻ്റെ ഭ്രാന്ത് അവള് ആണ് ലക്ഷ്മി….
തുടരും……
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission