തൻ്റെ ഓട്ടോയ്ക്ക് മുന്നിൽ കൈ കാണിച്ച ആളെ കണ്ട് രാഹുലിൻ്റെ ഉള്ളം കിടുങ്ങി…
അഭിരാം വർമ്മ..
എനിക്ക് രാഹുലിനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…സ്ഥലം ഏതന്ന് രാഹുലിൻ്റെ ഇഷ്ടം….
ബീച്ച് പറയാം അതവുമ്പോ ജീവൻ രക്ഷിക്കാൻ കടലിൽ എങ്കിലും ചാടം…
ബീച്ച് ആയാലോ…
രാഹുലിൻ്റെ ഇഷ്ടം…..
ഞാൻ എന്താ പറയാൻ പോകുന്ന എന്ന് രാഹുലിന് അറിയാം…
ലക്ഷ്മി…..
അവളെ എനിക്ക് വേണം രാഹുൽ. എനിക്ക് അറിയാം അവൾക്ക് പകരം എന്ത് തന്നാലും മതി ആവില്ലെന്ന്..എങ്കിലും രാഹുലിന് എന്തും ചോദിക്കാം എന്നോട്…
അഭി പോലും പ്രതീക്ഷിക്കാതെ രാഹുലിൻ്റെ കൈ അഭിയുടെ ഷർട്ടിൻ്റെ കോളറിൽ പിടിത്തം ഇട്ടു…
താൻ എന്താ എൻ്റെ പെണ്ണിന് വില പറയുവാണോ….
നോ മാൻ..ഞാൻ പറഞ്ഞില്ലേ അവൾക്ക് പകരം വെക്കാൻ ഒന്നും ഇല്ല ..ഇപ്പൊ എൻ്റെ മനസിൽ അവൾക്ക് എൻ്റെ ജീവൻ്റെ വില ആണ്…
ആ ജീവൻ ആണ് ഞാൻ രാഹുലിനോട് ചോദിക്കുന്നത് ….
രാഹുൽ ആയിട്ട് തന്നാൽ നല്ലത്…തന്നില്ല എങ്കിൽ ഞാൻ പിടിച്ചു വാങ്ങണം അത് രാഹുലിന് ഒരു ബുദ്ധിമുട്ട് ആവും …
കോളറിൽ നിന്ന് രാഹുലിൻ്റെ കൈ വിടുവിച്ചു കൊണ്ട് അഭി പറഞ്ഞു…..
ഭീഷണി ആണോ….
ഒരിക്കലുമല്ല … ഇത്രയും സ്നേഹത്തിൽ അഭിരാം വർമ്മ ആരെയും ഭീഷണിപ്പെടുത്തി റില്ല.. ഇത് 2 സുഹൃത്തുക്കൾ തമ്മിൽ ഉള്ള സ്നേഹ സംഭാഷണം അങ്ങനെ കണ്ട മതി….
നിങൾ ഒരു മനുഷ്യൻ ആണോ?
എനിക്ക് അറിയാം നിങൾ ക്ക് അവളോട് പകയാണ് അവൾടെ ജീവിതം വെച്ച് കളിക്കരുത്. പ്ലീസ്…പുരാണങ്ങളിൽ പോലും നിങ്ങളെ പോലെ ഉള്ള ഒത്തിരി ദുഷ്ടന്മാർ ഉണ്ട്…..
ഡാ മോനെ ….
അവളോട് പക വീട്ടാൻ ആണെങ്കിൽ നിന്നെയും കുട്ടി ഇവിടെ ഈ ഇരിവുഎന്തിയ വെയിലത്ത്.. വന്നു സാഹിത്യം പറയണ്ട ഒരു അവശ്യം ഇല്ല …എൻ്റെ നേരെ കൈ പൊക്കിയ അന്ന് തന്നെ…
അവള് എൻ്റെ വീട്ടിൽ എത്തിയേനെ.
പക്ഷേ എനിക്ക് അവളെ വേദനിപ്പിക്കുന്നത് ഇഷ്ടം അല്ല….
പുരാണത്തിൽ നിന്ന് എന്ന് ഉദേശിച്ചത് രാവണനെ ആണോ…
ആണെങ്കിൽ അത്ര ക്ഷമ ഒന്നും എനിക്ക് ഇല്ലട്ടോ… പിന്നെ ഈ രവാണൻ്റെ അടുത്ത് നിന്ന് ഒരു രാമനും അവളെ കൊണ്ട് പോകില്ല..അത് ഞാൻ ഉറപ്പു തരാം..
ന്യൂ ജനറഷൻ അല്ലേ പുരാണം നമ്മുക്ക് ഒന്ന് മാറ്റി നോക്കാം രാവണൻ കുടി ഒന്ന് ജയികട്ട…..
ഒന്ന് ചിന്തിച്ചു നോക്കൂ തൻ്റെ ഭാര്യ ആയി വന്നു ഇപ്പൊ ജീവിക്കുനതിലും കഷ്ടം ആയി ജീവിക്കണോ…അതോ എൻ്റെ കൂടെ വന്നു റാണിയെ പോലെ ജീവിക്കണോ എന്ന്….
എന്തായി അഭി. എന്ത് പറഞ്ഞു അവൻ?….
എന്ത് പറയാൻ ഞാൻ ചോദിച്ച ഉടൻ എടുത്ത് തരാൻ ..അവൻ്റെ കയ്യിൽ നിന്ന് മാങ്ങയോ തെങ്ങയോ ഒന്നും അല്ല ഞാൻ ചോദിച്ച അവൻ്റ് പെണ്ണിനെ അണ് ….
എൻ്റെ അഭി അവൻ അയ്യോ പാവം ആയത്. നിൻ്റെ ഭാഗ്യം ..ഇത് പോലെ ഒരാള് എന്നോട് വന്നു എൻ്റെ ആമിയേ ആയിരുന്നു ചോദിച്ചു എങ്കിൽ അവനെ. ഞാൻ കൊന്നെന്നെ…
അവിടെ നിനക്ക് തെറ്റി സഞ്ജു…അവൻ്റെ ഉള്ളിൽ നീറുന്ന ഒരു കനൽ ഉണ്ട്…
സ്വന്തം പെണ്ണ് കയ്യിൽ നിന്ന് പോകുമ്പോ. അത് ഒരു അഗ്നി ആവും…നിനക്ക് ഒരു കാര്യം അറിയുമോ….എൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ ശത്രു ആണ് ആ കടലിലേക്ക് നോക്കി നിൽക്കുന്നത്….
ശരി അവൻ ആവാം..പക്ഷേ എനിക്ക് ജയിക്കണം സഞ്ജു…അവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല…അവള് വേറെ ഒരാൾക്ക് സ്വന്തം ആയാൽ അത് എൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ തോൽവി ആണ്…. ആ തോൽവി ഏറ്റു വാങ്ങി പിന്നെ ഞാൻ എൻ്റെ ജീവിതം ജീവിച്ചു തീർക്കില്ല..
അഭി മാറ് നിൻ്റെ മൂഡ് ശരി അല്ല. ഞാൻ ഡ്രൈവ് ചെയ്തോളം…
എങ്കിലും സഞ്ജു എൻ്റെ സീത ഇപ്പൊ എന്ത് ചെയ്യു ആവും ഒന്ന് അവൾടെ വീട് വരെ പോയാലോ….
ചെന്ന് കേറി കൊട് നിനക്ക് കേട്ടത് ഒന്നും പോരെ അഭി…അവള് നിൻ്റെ അച്ചനെ കടത്തി വെട്ടുന്ന ഇനം ആണ്..വല്ലാത്ത ഒരു പെണ്ണ് തന്നെ…
ഒത്തിരി തവണ ഫോൺ ബെല്ല് അടിച്ചു നിന്നിട്ടും. രാഹുൽ ഫോൺ എടുത്തില്ല….
ഇവൻ എന്താ ഫോൺ എടുക്കാത്തെ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്….
ഒന്നൂടെ വിളിച്ചു നോക്കാം…
വിളിക്കാൻ ഫോൺ കയ്യിൽ എടുത്തതും രാഹുലിൻ്റെ ഓട്ടോ വീടിൻ്റെ മുറ്റത്ത് എത്തി…..
നി ഇങ്ങോട്ട് വരുന്ന കൊണ്ടാണോ ഫോൺ എടുക്കാഞ്ഞേ…ഞാൻ പേടിച്ച് പോയി …ഒത്തിരി തവണ വിളിച്ചു എവിടെയായിരുന്നു നീ..
ഞാൻ ബീച്ചിൽ ഉണ്ടായിരുന്നു…
കൊള്ളാലോ എന്ത് ദുഷ്ടൻ ആട നി ഒറ്റക്ക് ബീച്ചിൽ പോയല്ലെ…എന്നെ വിളിച്ചാൽ ഞാനും വന്നേനെ….നിനക്ക് അറിയില്ലേ എനിക്ക് ബീച്ചിൽ പോണ ഒത്തിരി ഇഷ്ടം ആണന്നു….
എനിക്ക് ഒരു ഓട്ടം കിട്ടി അങ്ങനെ പോയതാ…..
ഈ നട്ടുച്ചയ്ക്ക് ഏതു ഭ്രാന്തൻ ആടാ ബീച്ച് കാണാൻ ഓട്ടം വിളിച്ചേ….
ആ ഭ്രാന്തനെ നി അറിയും….
ആര്??
നിൻ്റെ പഴയ ബോസ്സ് “അഭിരാം വർമ്മ”…
നി എന്താ രാഹുൽ പറയുന്നേ.. നിനക്ക് ആളു തെറ്റി കാണും.. അയാൾക്ക് എന്തിനാ ഓട്ടോ ..അഭിരമിനു വണ്ടി ഒരു വീക്നെസ് ആണ്
നാലോ അഞ്ചോ വണ്ടി ഉണ്ട്…അതൊക്കെ പോട്ടെ .. എന്നിട്ട് നിന്നോട് എന്താ പറഞ്ഞേ….
എന്നോട് ഒരു ബിസിനെസ്സ് കാര്യം …
നിന്നോട് എന്ത് ബിസിനെസ്സ് ….
എൻ്റെ സ്വന്തം എന്ന് ഞാൻ കരുതുന്ന ഒന്നിന്.. അവൻ വില ഇട്ടു. കിട്ടില്ല എന്ന് തോന്നിയ ഉടൻ ഭീഷണി അത്ര തന്നെ…
എൻ്റെ രാഹുൽ നി മനസിൽ ആവുന്ന പോലെ പറ….
ഇത് വരെ നിനക്ക് മനസിലായില്ലേ…
അവന് നിന്നോട് പ്രേമം..നി ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് ..നിനക്ക് പകരം അവൻ എന്തും എനിക്ക് തരാൻ തയ്യാർ.
ആണ്. . കൊടുത്തില്ല എങ്കിൽ അവൻ നിന്നെ പിടിച്ചു വാങ്ങും എന്ന് ഒരു ഭീഷണിയും .. അതിന് എതിര് നിന്നാൽ ഞാൻ ഭൂമിയിൽ കാണില്ല എന്ന് പറയാതെ പറഞ്ഞു….
വൃത്തികെട്ടവൻ..
നി പേടിച്ച് പോയോ ഞാൻ നിന്നെ വിട്ടു ഒരിക്കലും പോവില്ലട. എൻ്റെ ജീവനേക്കാൾ വലുത് എനിക്ക് നീയാ…ഇപ്പൊ നിൻ്റെ പേടി പോയോ…
ലച്ചു പക്ഷേ അവൻ .. എന്ത് ചെയ്യാനും മടി ഇല്ലാത്തവൻ ആണ്…എൻ്റെ കുടുംബം എൻ്റെ. അച്ഛൻ, അമ്മ, അനിയത്തി .. ..
നി പേടിക്കണ്ട എന്ത് വേണം എന്ന് എനിക്ക് അറിയാം..ഞാൻ കാരണം നിനക്ക് അരും നഷ്ടപ്പെടില്ല…ഞാൻ തുടങ്ങി വെച്ചത് ഞാൻ തന്നെ അവസാനിപ്പിക്കാം….
നി എങ്ങോട്ടാ…..
എനിക്ക് അവനെ ഒന്ന് കാണണം അഭിരാം വർമ്മയേ…
ഞാനും കൂടെ വരാം…
വേണ്ട രാഹുൽ എനിക്ക് വേണ്ടി അരും ബലികെട് അവണ്ട.. എല്ലാവർക്കും സ്വന്തം ജീവൻ വലുതാ…..
MR.അഭിരാം വർമ്മ….
തൻ്റെ ക്യാബിൻ ഡോര് ദേഷ്യത്തിൽ വലിച്ചു തുറന്നു വന്ന ആളെ കണ്ട് അഭി ഒന്ന് പുഞ്ചിരിച്ചു…
ഹായ് മൈ ഡിയർ സ്വീറ്റ് ഹാർട്ട് വരുന്നു അറിയാമായിരുന്നു പക്ഷേ ഇത്തിരി നേരത്തെ ആണല്ലോ….
എന്നെ എന്താ കടയിൽ വിൽക്കാൻ വെച്ചേക്കുന്ന പാവ ആണന്നു നിങൾ കരുതിയോ ..വില പറഞ്ഞു മേടിക്കാൻ… കൊട്ടും സൂട്ടും ഇട്ടു നടന്ന പോര ആദ്യം നല്ല ഒരു മനുഷ്യൻ ആവണം…
എൻ്റെ ചക്കര നല്ല ചൂടിൽ ആണല്ലോ …എന്താ കുടിക്കാൻ വേണ്ടത് ഒരു ജ്യൂസ് കൊണ്ട് വരാൻ പറയട്ടെ ..അപ്പോ ഒന്ന് തണുക്കും….
നിങ്ങളുടെ ജ്യൂസ് കുടിക്കാൻ അല്ല ഞാൻ ഇങ്ങോട്ട് വന്നത്…എന്നോട് എന്തേലും പറയാൻ ഉണ്ടേൽ എന്നോട് നേരിട്ട് അവണം… ഇതിൻ്റെ ഇടയിലേക്ക് രാഹുലിനെ വലിച്ചു ഇടരുത്….
അത് ഇപ്പൊ എൻ്റെ ചക്കര പറഞ്ഞത് ശരിയാ ..നമ്മുടെ ഇടയിലേക്ക് അവൻ വരണം എന്ന് ഞാനും ആഗ്രഹിക്കുന്നില്ല..
നമ്മുടെ ലോകത്ത് നമ്മൾ മാത്രം മതി..എൻ്റെ മനസു നിറയെ നീയാണ്. നമ്മൾ ഒന്നിച്ചുള്ള ജീവിതം. ആണ് എൻ്റെ ഏറ്റവും വലിയ സ്വപ്നം…
അത് നിങൾ സ്വയം തീരുമാനിച്ചാൽ മതിയോ..എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ സമ്മതം അല്ല ….
സമ്മതിച്ചേ പറ്റു അല്ലെങ്കിൽ എനിക്ക് നിന്നെ കൊണ്ട് ബലം ആയി സമ്മതിപിക്കേണ്ടി വരും….
തൻ്റെ അടുത്തേക്ക് നടന്നു വരുന്ന ആഭിയെ കണ്ടൂ എന്ത്. ചെയ്യണം എന്നറിയാതെ ലക്ഷ്മി നിന്നു..ആ AC തണുപ്പിലും. അവള് നന്നായി വിയർക്കുന്നുണ്ടായിരുന്നു……
അഭി മുന്നോട്ട് നടന്നു വരുന്ന കണ്ടൂ ലക്ഷ്മി ഒരല്പ്പം പേടിയോടെ പുറകോട്ട് നടന്നു..പക്ഷേ പുറം ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നു….
അഭി വന്നു 2 കയ്യും ഭിത്തിയിൽ വെച്ച് അവളെ ലോക്ക് ആക്കി നിർത്തി…
അവളുടെ കണ്ണിൽ ഒറ്റപ്പെട്ട നിസ്സഹായാവസ്ഥ .അതിൽ ഉപരി അവനോടു ഉള്ള ദേഷ്യവും നല്ല പോലെ അവന് കാണാമായിരുന്നു…
ഒരു ഒരു കുസൃതിച്ചിരിയോടെ അവൻ അവളെ നോക്കി…
ജ്വലിച്ചു വന്ന കോപം ഉള്ളിൽ ഒതുക്കി അവള് പറഞ്ഞു.. മാറ് എനിക്ക് പോണം……
എന്താ ലക്ഷ്മി നിനക്ക് പേടിയുണ്ടോ. നി നന്നായി വിയർത്തല്ലോ…
ഇത്ര ഉള്ളഡി നി.. നട്ടെല്ല് ഉള്ള ഒരു ആണ് ചേർന്ന് നിന്ന തീരും നിൻ്റെ ധൈര്യം…
MR.അഭിരാം വർമ്മ നിങൾ ആണോ നട്ടെല്ല് ഉള്ള ആണ് .. സ്നേഹം ഉണ്ടന്ന് സ്വയം പറഞ്ഞിട്ട്. അതേ പെണ്ണിനെ നോട്ടിൻ്റെ ബലത്തിൽ വില പറയുന്ന ഒരു ആണത്തം അണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ എനിക്ക് നിങ്ങളോട് തോന്നുന്ന വികാരം പുച്ഛം ആണ്…..
നിർത്തെടി..നി അങ്ങ് ഒത്തിരി കത്തി കേറാതെ..എൻ്റെ ഈ രണ്ടു കൈക്കുള്ളിൽ. കിടന്നിട്ടും ഉള്ള നിൻ്റെ ഈ അഹങ്കാരം ഉണ്ടല്ലോ..
നിനക്ക് എന്താ ഞാൻ നട്ടെല്ല് ഉള്ള ആണ് ആണോ എന്ന് സംശയം ഉണ്ടല്ലേ ..എങ്കിൽ അതറിഞ്ഞിട്ട് നി ഇവിടന്നു പോയ മതി….
അഭിരാം ഞാൻ ഒരു സംശയം ചോദിക്കട്ടെ..ഒരു പെണ്ണിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ആണ് ആണത്തം. കാണിക്കുന്നത് എങ്കിൽ. പട്ടിയും പൂച്ചയും പോലെ ഉള്ള മൃഗങ്ങളും നിങ്ങളും തമ്മിലെ. വിത്യാസം എന്താ??….
അതേടി…ഞാൻ മൃഗം ആണ് എന്നോട് യുദ്ധത്തിന് വരുന്ന സ്വന്തം ശത്രുവിനെ കടിച്ചു കീറുന്ന ഒരു കാട്ടു മൃഗം…
അല്ലാതെ നിൻ്റെ രാഹുലിനെ പോലെ ഒന്ന് ഭീഷണിപ്പെടുത്തിയ ഉടൻ പേടിച്ച് വീട്ടിൽ ഇരിക്കുന്ന ഒരു ഞാവലി പട്ടിയോ പൂച്ചയോ അല്ല ഞാൻ…
രാഹുലിനെ എന്തേലും പറഞാൽ ….
എന്ത് ചെയ്യും നി…
അവനോടു. പറഞ്ഞത് തന്നെ. നിന്നോട് വീണ്ടും പറയുന്നു .. മര്യാദ ആണെങ്കിൽ ഈ അഭിരമിനെ പോലെ നല്ല ഒരാള് വേറെ ഇല്ല…
പിന്നെ നിനക്ക് ഫ്രീ ആയിട്ട് ഞാൻ ഉപദേശം തരാം…
നി അവനെ വേണ്ടന്നു വെച്ചിട്ട് എൻ്റെ അടുത്ത് വന്നാൽ അവൻ ഈ ഭൂമിയിൽ ജീവനോടെ കാണും..അല്ല എങ്കിൽ അത് ഞാൻ. പറയുന്നില്ല കാരണം ഒത്തിരി സംസാരം എനിക്ക് ഇഷ്ടം അല്ല പ്രവർത്തിച്ച ശീലം….
ലക്ഷ്മി എന്തോ പറയാൻ ആയി വന്നതും സഞ്ജു ഡോര് തുറന്നതും ഒന്നിച്ചു. ആയിരുന്നു …അവനെ. കണ്ടതും അവൾക്ക്. പോവാൻ അഭി വഴി മാറി കൊടുത്തു…
അഭിരാം നിങ്ങളോട് തോറ്റു ആണ് ഞാൻ ഇവിടെ നിന്ന് പോകുന്നു എന്ന് കരുതി എങ്കിൽ നിങ്ങൾക്ക് തെറ്റി…നിങ്ങളോട് ഒരു കാര്യം ഞാൻ. പറയാം പക്ഷേ ഇത് ഉപദേശം ഒന്നും അല്ല കേട്ടോ…ഇപ്പൊ മനസിൽ ഉള്ള എല്ലാ. പദ്ധതിയും മാറ്റി വെച്ചിട്ട് ബിസിനെസ്സ് ശ്രദ്ധിക്കൂ …അല്ലേ രണ്ടും കാണില്ല…
അഭീയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവള് ഇറങ്ങി. പോയി….
എന്താടാ അഭി ലക്ഷ്മി ഇവിടെ….
എൻ്റെ സഞ്ജു ഞാൻ അവൾടെ പ്രിയപ്പെട്ട ഇരയെ കൊളുത്തി ഒന്ന് ചൂണ്ട ഇട്ടു നോക്കിയതാ..പക്ഷേ കൊളുത്തി…
ഇനി ആ ഇരയെ ഇട്ടു വേണം.. ആ പോയ സ്വർണമീനെ എൻ്റെ പത്രത്തിൽ അക്കാൻ..
ആര അഭി ആ ഇര…
രാഹുൽ…..
തുടരും…….
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
BAKI EVDE
Daily one part