Skip to content

ലക്ഷ്മി – ഭാഗം 5

Lakshmi Ashwathy Novel

വീട്ടിൽ   വന്നു   കേറുമ്പോ   ലക്ഷ്മിയുടെ   മനസിൽ  കത്തി  കുത്തി   ഇറക്കിയ  വേദന  ആയിരുന്നു.

താൻ   അഭിറമിനെ    കാണാൻ   പോകുന്നു   എന്നറിഞ്ഞിട്ടും   തൻ്റെ   ഒപ്പം     ഒന്ന്    വരാൻ   അവന്    തോന്നിയില്ല..   ഈ  നിമിഷം   വരെ   ഒരു  ഫോൺ   കോൾ   പോലും   ഉണ്ടായില്ല.. ജീവിതത്തിലെ   ഏതു    പ്രതിസന്ധി ഘട്ടം  വന്നാലും     കൂടെ   രാഹുൽ   ഉണ്ടാകുമെന്ന്   കരുതിയ   തനിക്ക്   തെറ്റി…

ലക്ഷ്മിയുടെ   ഉള്ളിലെ   സങ്കടങ്ങൾ   കണ്ണീരു   ആയി   പെയ്ത്.  ഇറങ്ങി….

അഭി…..നിനക്ക്    ഒന്നും   കഴിക്കണ്ടേ. സമയം   9  കഴിഞ്ഞു   ..നിനക്ക്   അറിയില്ലേ  അച്ഛൻ  ഉള്ളപ്പൊ  കറക്റ്റ്   ടൈമിൽ  ടേബിളിൽ   കാണണം  എന്ന്..

നി   എന്താ   പതിവ്   ഇല്ലാതെ   .. ബാൽക്കണിയിൽ  വന്നു   മേലോട്ട്  നോക്കി   ഇരിക്കുന്നു..     ഇപ്പൊ  എന്ത്   പറ്റി   പതിവ്  ഇല്ലാത്ത   ഓരോ  ശീലം  ഓകെ.. നിനക്ക്   എന്തേലും  അസുഖം  ഉണ്ടോ..

 അമ്മക്ക്   അറിയില്ലേ  അഭിയെട്ടൻ്റെ   ഇപ്പോളത്തെ  അസുഖം.. പ്രേമപനി.  .പ്രേമം   എന്ന  നദിയിൽ  മുങ്ങി  കുളിച്ച്  ആകെ  തണുത്ത്   മരവിച്ച   ഇരുന്നു   പനി  പിടിച്ചു…ഉടനെ   ഒന്നും  മാറുന്നു  തോന്നുന്നില്ല…

സത്യം   ആണോ  മോനെ  ഈ  പെണ്ണ്   പറയുന്ന…

എൻ്റെ   അമ്മേ  അങ്ങനെ  ഒന്നും   ചോദിക്കല്ലെ  അഭി ഏട്ടന്   നാണം. വന്നു   നോക്കു  മുഖം  ഓകെ  ചുവന്നു….

അതൊക്കെ  പോട്ടെ   എന്താ  കൂട്ടിടെ    പേര്..

ല..

വേണ്ട  വേണ്ട അഭി  ഏട്ടൻ  പറയണ്ട  ഞാൻ പറഞ്ഞോളം  ചേച്ചിടെ  പേര്…

ലക്ഷ്മി  എന്നാണ്  അമ്മേ…

ഓഹോ  നീയും  കുടി  അറിഞ്ഞു. ആണോ  അപ്പോ  അറിയത്ത  ഞാൻ  മാത്രം  ഉള്ളൂ….

എൻ്റെ   അമ്മകുട്ടി   പിണങ്ങിയോ…

എന്ന്   ചോദിച്ചു അവൻ   താടിയിൽ. പിടിച്ചു..

വേണ്ട  വേണ്ട  നിൻ്റെ  സ്നേഹം  ഒന്നും  വേണ്ട  ഒരു വാക്ക്. നി  എന്നോട്  പറഞ്ഞില്ലല്ലോ…

അതിനു   ഞാൻ  ആരോട്  പറഞ്ഞുന്ന.. സഞ്ജു  മാത്രം  അറിഞ്ഞു…

പിന്നെ   സഞ്ജു   അറിഞ്ഞ  ഇവിടെ  ഒരാള്   എപ്പോ  അറിഞ്ഞുന്ന്   ചോദിച്ച   മതി  അല്ലേ   ആമി?….

അതേ   അമ്മേ  എന്നോട്   സഞ്ജു  ഏട്ടന  പറഞ്ഞെ.. ഫോട്ടോ  തന്നതും  സഞ്ജു  ഏട്ടൻ തന്നെ  പറയാണ്ട്   വയ്യട്ടോ   അഭി  ഏട്ടാ  സൂപ്പർ   സെലക്ഷൻ…

ദാ   അമ്മേ   ഫോട്ടോ…

എൻ്റെ   അഭി  പേര്  പോലെ  തന്നെ  ലക്ഷ്മി  തന്നെ  കുട്ടി .. കണ്ടാൽ  അറിയാം  പാവം  കുട്ടി  ആണന്നു…

എൻ്റെ   അമ്മേ   ആളു   ഒരു   ലക്ഷ്മി  തന്നെ.. പക്ഷേ  പൊക്കി  കൊണ്ട്  വരാൻ  പറഞ്ഞ  കൊന്നൊണ്ട്  വരുന്ന  സൈസ്  അണന്ന  സഞ്ജു  ഏട്ടൻ  പറഞ്ഞെ…അഭി  ഏട്ടൻ  പെടും….

എൻ്റെ  ഈശ്വര  ഈ  കുട്ടി  തന്നെ   വലതു  കാൽ  വെച്ച്  ഈ  വീട്ടിൽ    കേരണെ  അച്ഛനും  മോനും  ഇത്  പോലെ  ഒരു  പണി  അവശ്യം  ആണ്..  അഭി  വാ  സിംഹം  ഇപ്പൊ  കഴിക്കാൻ  വരും.. അതിനു  മുന്നേ  ഞാൻ  താഴെ  ചെല്ലട്ടെ…..

അതൊക്കെ  പോട്ടെ  അഭി  ഏട്ടാ  അച്ഛൻ   സമ്മതിക്കുവോ…

എൻ്റെ  പൊന്നു  ആമി  അവളെ  എങ്ങനെ  സമ്മതിപിക്കും  എന്ന്  പോലും  അറിയില്ല  പിന്നെ ഡാഡി  ..നിനക്ക്  അറിയാലോ  ഒന്ന്  പുലി   ആണേൽ  മറ്റേത്  പുപ്പുലി   ആണ് .. ഇതിൻ്റെ   ഇടയിൽ   പെട്ട   ഒരു   പാവം  പേടമാൻ   ആണ്   മോളേ  മോൾടെ  ഈ   ഏട്ടൻ….

അച്ചൊട  ഒരു  പാവം  പേടമാൻ ..എൻ്റെ   പൊന്നു   അഭി   ഏട്ടാ   എനിക്ക്   അറിയാത്ത   ആളു  ഒന്ന്  അല്ലല്ലോ  ഏട്ടൻ…

ലക്ഷ്മിടെ  കാര്യം   ഡാഡി   അറിയുമ്പോൾ  എൻ്റെ   കുടി  കട്ടക്ക്    നിന്നേക്കണം   നി..

അത്   ഞാൻ  ഏറ്റു….

അല്ലേൽ  എനിക്ക്   ഒന്നും  ഇല്ല    നിൻ്റെയും  സഞ്ജു ൻ്റെയും   കാര്യം  വരുമ്പോ   ഞാൻ  പാര  വെക്കും.നി പെങ്ങൾ  ആണെന്നോ  അവൻ  ചങ്ക്   ഫ്രണ്ട്    ആണ്  എന്നും  നോക്കില്ല  മോളേ…

ഈശ്വര  ബ്ലാക്ക്മെയിൽ   അതും  സ്വന്തം  പെങ്ങളെ …

പെണ്ണിനെ  വരെ   ബ്ലാക്ക് മെയിൽ   ചെയ്ത  വീഴ്ത്താൻ  പോണേ  പിന്നാ  നി  ഒന്ന്  പൊയെടി..

എൻ്റെ  കൂടെ  അവശ്യം  അല്ലേ  ഞാൻ  ഒപ്പം  കാണും.. ഈശ്വര   ഇത്  രണ്ടും  അറിയുമ്പോ  അച്ഛൻ   തല്ലി കൊല്ലണ്ട്  ഇരുന്ന  കൊള്ളാം..അയ്യോ  വാ  അല്ലേ  ഇന്ന്  പട്ടിണി  ആവും….

എൻ്റെ  ലക്ഷ്മിക്ക്  വേണ്ടി  ഒന്നല്ല  ഒരു  മാസം  പട്ടിണി  ഇരിക്കാൻ  ഞാൻ  തയ്യാർ  ആണ്..

പൈങ്കിളി  ഡയലോഗ്  അടിക്കാതെ  ഇങ്ങോട്ട്  വാ  അഭി  ഏട്ടാ   അല്ലേ  സിംഹം  ഇങ്ങോട്ട്  കേറി  വരും…

വരുന്നു. നി  വിട്ടോ…..

അഭി  ഫോൺ  എടുത്തു  നോക്കി  വാൾപേപ്പർ  നിറഞ്ഞു  നിൽക്കുന്ന  ലക്ഷ്മിയുടെ  ഫോട്ടോ  നോക്കി  പറഞ്ഞു…

എൻ്റെ  പെണ്ണെ  നിന്നെ  കിട്ടാൻ  ഞാൻ  ഒരു  യുദ്ധം  തന്നെ  നടത്തണ്ടി  വരും…ഇത്  വല്ലതും  നി  അറിയുന്നോ….

ഫോണിൽ  തെളിഞ്ഞ  രാഹുലിൻ്റെ  പേര്  കണ്ട്  ദേഷ്യത്തോടെ  ലക്ഷ്മി  തിരിഞ്ഞു  കിടന്നു…

ചേച്ചി  ദ്ദേ  രാഹുൽ  ചേട്ടൻ  ആണ്  വിളിക്കുന്നത്  ചേച്ചിടെ  ഫോൺ   എടുക്കുന്നില്ല  എന്ന്….

ഹലോ  ലേച്ചൂ….നിന്നെ  ഒത്തിരി  വിളിച്ചു  എടുത്തില്ല   അതാ  ഞാൻ  നിത്യടെ  ഫോണിൽ  വിളിച്ചത്….

രാഹുൽ  നി  എൻ്റെ  ഫോണിൽ  വിളിക്ക് ..നിത്യ  പഠിക്കുന്ന  ടൈം  ആണ്  ചെറിയമ്മ  അവളെ  കുടി  വഴക്ക്. പറയും..ഇപ്പൊ  തന്നെ  ആകെ  കൈ  വിട്ട  ജീവിതം   ആണ്   എൻ്റെ..   ഈ  വീട്ടിൽ..  ആകെ  ആശ്വാസം   അച്ഛനും  നിത്യയും  ആണ്…ഞാൻ  കാരണം  അവളും  കുടി  വഴക്ക്  കേൾക്കണ്ട…

നിൻ്റെ   ഫോണിൽ  വിളിച്ച  നി   എടുക്കുവോ?….

ഹ, എടുക്കാം ഞാൻ   കട്ട്   ആക്കുവ …

എന്താ  ചേച്ചി  പറ്റിയത് .. ചേച്ചി  കരഞ്ഞോ .. അമ്മ  വഴക്ക്   പറഞ്ഞോ? അതോ  രാഹുൽ  ചേട്ടനും  ആയി  വഴക്ക്  ഇട്ടോ….

ഒന്നും  ഇല്ല  മോളേ.. മക്കൾ  പോയി  പഠിച്ചോ  ചെറിയമ്മയുടെ  വഴക്ക്  കേൾക്കണ്ട..

ഞാൻ  പഠിക്കും  ചേച്ചി.. എനിക്ക്  നല്ല  മാർക്കും  ഉണ്ട് …  പക്ഷ  എങ്കിലും  അമ്മ  എപ്പോളും  പഠിക്ക്  എന്ന് പറഞ്ഞൊണ്ടെ  ഇരിക്കും….

അത്  സാരം  ഇല്ല  അമ്മ  മോൾടെ  നല്ലതിന്   പറയുന്നതാണ്.. ഒരു  ജോലി  വേണം  മോളേ.. എങ്കിലേ  നമ്മുക്ക്   സ്വന്തം   കാലിൽ   നിൽക്കാൻ  പറ്റു…

ചേച്ചി   കഴിച്ചോ ..

ഇല്ല  മോളേ  വിശപ്പ്  ഇല്ല….

പോയി  കഴിക്കു  ചേച്ചി .. നാളെ   അമ്മ  കണ്ട  അത്  മതി.. ചോറ്  പോയതിനു  വഴക്ക്  പറയും…

കഴിച്ചോളാം  മോള്  പോയി  പഠിച്ചോ..

നിത്യടേ   ഫോൺ  വീണ്ടും  ബെല്ലടിച്ചു….

ആര  മോളേ  രാഹുൽ  ആണോ  കട്ട്  ആക്കിക്കോ. ഞാൻ  അവനെ  വിളിച്ചോളാം…

രാഹുൽ  ഏട്ടൻ  അല്ല  ചേച്ചി  അനന്തു  ആണ്…

മോളേ   അനത്തുൻ്റെ  അച്ഛനും  അമ്മക്കും  ഈ  ബന്ധത്തിന്  സമ്മതം  ആണോ…

അറിയില്ല   ചേച്ചി  പക്ഷേ  എന്തിനും  അവൻ  ഒപ്പം  ഉണ്ടാവും  എന്ന്  വാക്ക്  തന്നിട്ടുണ്ട്…

അതൊരു  വാക്ക്  അല്ലേ  മോളേ..  അവർ  ആണ്  നമ്മുക്ക്  വലുത്    .. പക്ഷേ   തിരിച്ചു    നമ്മളെക്കാൾ  വലുതായി  അവർക്ക്   മറ്റു  പലതും  ആവും…സ്വന്തം   ജീവൻ  പോയാലും  തൻ്റെ  പെണ്ണിന്  ഒപ്പം  നിൽക്കുന്ന  ഒരാണ്   അതൊരു  ഭാഗ്യം  ആണ്.. അനന്തു   അങ്ങനെ  ആവാൻ  ചേച്ചി   പ്രാർത്ഥിക്കാം  കേട്ടോ.. മക്കൾ  പോയി  പഠിച്ചോ…ഫോൺ  വിളി  കുറച്ചു   പഠിക്കാൻ  ഇമ്പോർട്ടെൻ്റ്  കൊടുക്ക്…

ശരി  ചേച്ചി   ചോറ്  എടുത്ത്  തരണോ…

വേണ്ട  വേണേൽ  ചേച്ചി  എടുത്തോളാം  മക്കൾ  പൊക്കൊ….

അഭി    താഴോട്ട്   വന്നപ്പോ  അമ്മയും.,ആമിയും,ഡാഡിയും  കഴിക്കാൻ  തുടങ്ങിയിരുന്നു…

അഭി   നിൻ്റെ   റൂമിലെ  ക്ലോക്ക്  കെടാണോ….

അല്ല  ഡാഡി…എന്താ

കൃത്യനിഷ്ഠ  കണ്ടൂ  ചോദിച്ചതാ .നി  രണ്ടു  മിനുട്ട്  ലെറ്റ്   ആണ്…

അത്  ഞാൻ  …

ഡാഡി,,   അഭി  ഏട്ടൻ  ഓഫീസിലെ  എന്തോ  പേപ്പർ  സൈൻ  ഓകെ  ഇടുന്ന കണ്ടൂ  അതാവും  താമസിച്ച…

നി  എങ്ങനെ  കണ്ടൂ…

ഞാൻ  ഇങ്ങോട്ട്  പൊന്നപ്പോ  ഏട്ടൻ്റെ  റൂമിൽ  എത്തി  നോക്കി  അപ്പോ  കണ്ടൂ….

ആണോ  അഭി.  എന്തായിരുന്നു  അർജെൻ്റ്  പേപ്പർ  വർക്ക്…

ഡാഡി  അക്കൗണ്ട്സിലെ   വീക്കിലി  സ്റ്റേറ്റ്മെൻ്റ്…

നോക്കിയോ  എല്ലാം  കറക്റ്റ്  അല്ലേ….

അതേ…

ഗുഡ്  ഇരിക്ക്  കഴിക്കാം…

എൻ്റെ  ആമി  താങ്ക്സ്   അല്ലേ  ഞാൻ  പെട്ടെനെ..

ഓകെ  ഓകെ  ഈ   നന്ദി   എന്നും  കണ്ട  മതി..

എന്താ   അവിടെ   രണ്ടാളും  കുടി..

നത്തിങ്   ഡാഡി…

അഭി   നിന്നോട്  ഇമ്പോർട്ടൻറ്  ഒരു  കാര്യം  സംസാരിക്കാൻ  ഉണ്ട്..നിന്നോട്   മാത്രം  അല്ല  എല്ലാവരോടും..നമ്മുക്ക്  ഒന്ന്  ഇരിക്കണം  കേട്ടല്ലോ..

ശരി  ഡാഡി…

എന്താണോ  ഇനി    ലക്ഷ്മിയുടെ  കാര്യം   സഞ്ജു  പറഞ്ഞോ…

എൻ്റെ  സഞ്ജു  നി  മുത്താണ് മുത്ത്….

വീണ്ടും ബെൽ  കേട്ടപ്പോ  ലക്ഷ്മി  ഫോൺ  എടുത്തു….

എന്താടാ  എന്നെ  അഭിരാം   ജീവനോടെ   വിട്ടോന്നു  അറിയാൻ   ആണോ  നി  വിളിച്ച…

ലച്ചൂ   സോറി  പെട്ടന്ന്  അഭിരാം  അങ്ങനെ  പറഞ്ഞപ്പോ  ഞാൻ  പേടിച്ച്  പോയി …

നി,.  അല്ലടാ  നിന്നെ  പോലെ  ഒരു  തൻ്റേടം  ഇല്ലത്തവനെ   സ്നേഹിച്ച  ഞാൻ  വേണ്ടേ  പേടിക്കാൻ ..സ്വന്തം  പെണ്ണിനെ  ഒരു  വാക്ക്  കൊണ്ട്   പോലും  രക്ഷിക്കാൻ  നിനക്ക്  ആവില്ല….

സോറി   ഡീ. സോറി   സോറി  ആയിരം  വട്ടം  സോറി….

ആർക്കു  വേണം  നിൻ്റെ  സോറി … ഇന്ന്   അഭിരാം  എന്നെ  കൊന്നിരുന്നു  എങ്കിലോ..  അല്ലെങ്കിൽ  എന്നെ  അവൻ …..നിന്നെ   എനിക്ക്   കാണണ്ട  ഒത്തിരി  നിന്നെ  സ്നേഹിക്കുന്നു  എന്ന്  പറഞ്ഞ വാ  കൊണ്ട്  നിന്നെ  വെറുക്കുന്നു..  എന്നു  കേൾക്കണ്ട  എങ്കിൽ  നി  ഫോൺ  വെച്ചോ  എനിക്ക്  കിടക്കണം ….

മതി  നിർത്തിക്കോ  ലക്ഷ്മി  നിൻ്റെ  ഈ  സംസാരം.. അവൻ  ഇല്ലെ  ആ  അഭിരാം  അവൻ  നിന്നെ  കൊല്ലാനും  തിന്നാനും  ഒന്നും  പോണില്ല… കാരണം   അവന്   നിന്നോട്  മുടിഞ്ഞ  പ്രേമം  ആണ്…. പക്ഷേ  നിനക്ക്  ചുറ്റും  നിൽക്കുന്ന  ഞങ്ങളോട്  അങ്ങനെ  ആവില്ല…

എനിക്ക്   അവനോടു  യുദ്ധം  ജയിക്കാൻ  ഉള്ള   കഴിവോ. ആയുധബലമോ  ഇല്ല.. ആകെ  ഉള്ളത്  ഒരു  കൊച്ചു  ജീവിതവും  ചുറ്റും  3 ജീവിതങ്ങളും  ആണ്.. ആർക്കു   വേണ്ടിയും   അവരെ  കുരുതി  കൊടുക്കാൻ  എനിക്ക്  ആവില്ല…. ഞാൻ  വെക്കുന്നു….

കണ്ണാടിക്കു  മുന്നിൽ  വന്നു  അവള്  തന്നെ  തന്നെ നോക്കി…

എന്താ   അവൻ  ഇപ്പൊ  തന്നോട്  പറഞ്ഞത്   ഞാൻ  അവൻ്റെ  ആരും  അല്ലന്നു  അല്ലേ … തനിക്ക്  എന്ത്  വന്നാലും  ഒന്നും  അവന്  ഇല്ലെന്ന്  അല്ലേ..

ഒലിച്ചു  ഇറങ്ങിയ  കണ്ണീര്   ലക്ഷ്മി  വലിച്ചു   തുടച്ചു…

MR.അഭിരാം  വർമ്മ… ഇതിന്  എല്ലാം  നി  അനുഭവിക്കും..നിൻ്റെ  ജീവിതത്തിലെ  നല്ല  ദിനങ്ങൾ   തീരാൻ  പോകുന്നു.. സ്വന്തം  അക്കാൻ   കൊതിച്ച  സ്നേഹം  കിട്ടാത്ത  വേദന  നീയും അറിയണം

സങ്കടം  അവൾടെ  കണ്ണിലൂടെ  ഒലിച്ചു  ഇറങ്ങി.. പക  അത്  തുടച്ചു  കൊണ്ടും…….

ആമി   നി  മാറിയേ  ഞാൻ  അല്ലേ   അമ്മേടെ  മടിയിൽ  ആദ്യം  തല  വെച്ചത് ….

അഭി  ഏട്ടൻ   ഇത്ര  നേരം  കിടന്നില്ലെ  ഇനി  ഞാൻ കിടക്കും.. എണീറ്റു   മാറാൻ  പറ  അമ്മേ   ഒരു  കുഞ്ഞാവ  വന്നേക്കുന്നു…  മുതുക്കൻ..

മുതുക്കൻ   നിൻ്റെ   മറ്റവൻ….

ദ്ദേ, അഭി   ഏട്ടാ   സഞ്ജു  ഏട്ടനെ  വല്ലതും  പറഞ്ഞ  എൻ്റെ  സ്വഭാവം  മാറും  കേട്ടോ…..

ഞാൻ    മുതുകൻ    ആണേൽ  എൻ്റെ   അതേ  പ്രായം  ഉള്ള   അവൻ  പിന്നെ   കുഞ്ഞാവ  ആണല്ലോ  ഒന്ന്  പോടി….

അമ്മേ  മാറാൻ  പറ  അമ്മേ  ഇനി  ഞാൻ  ഒന്ന്  കിടക്കട്ടെ….

എൻ്റെ  ആമി   അവൻ  ഇത്തിരി  നേരം  കുടി  കിടക്കട്ടെ..

അല്ലേലും   അമ്മക്ക്   അഭി  ഏട്ടനെ  ആണ്  കൂടുതൽ  ഇഷ്ടം..എന്നെ   എന്താ  എവിടെ  നിന്നാലും   കിട്ടിയതാണോ…..

എൻ്റെ   ആമി  നി   പിണങ്ങിയ..  വാ  നമ്മുക്ക്   അഡ്ജസ്റ്റ്  ചെയ്തു   കിടക്കാം…

എങ്കിലും   ആമി   ഞങൾ  ഈ   കാര്യം   ആരോടും  പറഞ്ഞില്ലല്ലോ   പിന്നെ  നി  എങ്ങനെ  അറിഞ്ഞു….

എന്ത്   കാര്യം  ആണ്   അഭി  ഏട്ടാ….

അല്ല   നിന്നെ  വഴിന്ന്   കിട്ടിയ  കാര്യം….

അമ്മേ   ഇത്   കേട്ടോ..

എന്ന്  പറഞ്ഞ വൾ   അവൻ്റെ  മുടിയിൽ  പിടിച്ചു വലിക്കാൻ  തുടങ്ങി…

ആമി  എനിക്ക്   മുടി  വേദനിക്കുന്നു  വിട്.. പ്ലീസ്… പ്ലീസ്.. പ്ലീസ്

അഭി…..

പെട്ടന്ന്   അങ്ങോട്ട്   വന്ന  ഗിരിധരിൻ്റെ   വിളിയിൽ  3  പേരും  ചാടി  എണീറ്റു…..

എന്താ   അഭി   ഇവിടെ…

അത്   ഡാഡി  ഞങൾ  വെറുതെ…

നിങ്ങൾക്ക്   നാണം   ഇല്ലെ   ഇങ്ങനെ  കുട്ടികളെ  പോലെ  അടി  കൂടാൻ… നിനക്ക്   എത്ര  വയസു  ആയി  എന്ന്  ഓർമ  ഉണ്ടോ  അഭി?..

എന്താ   സ്വന്തം  പ്രായം  പറയാൻ  ഇത്ര  ഓകെ  ആലോചിക്കേണ്ട   അവശ്യം  ഉണ്ടോ,?,

അത്  ഡാഡി  twenty  eight….

അപ്പോ   അറിയാം  ഇനി  എങ്കിലും  ലൈഫീൽ  ഇത്തിരി  കുടി  സീരിയസ്   ആവൂ  നി….

എൻ്റെ   രാജി  നിനക്ക്  എങ്കിലും  കുറച്ചു  ബോധം  വേണം… മക്കളുടെ  ഒപ്പം   കളിച്ചു  നടക്കുന്നു….

പിന്നെ   അഭി   നിൻ്റെ  മാര്യേജ്  ഞാൻ  തീരുമാനിച്ചു… എല്ലാം  തീരുമാനം  ആയിട്ട്   പറയാം  എന്ന്  വെച്ചു… സൂര്യ  ഗ്രൂപ്പ്  ഓഫ്  കമ്പനി  നിനക്ക്  അറിയാലോ..നമ്മളും  ആയി   ബിസിനസിൽ   മത്സരിക്കും  എങ്കിലും .. നമ്മുക്ക്  ഒപ്പം  തന്നെ  ആണ്   അവർ  എല്ലാ  അർത്ഥത്തിലും . അത്  കൊണ്ടാണ്   രാമചന്ദ്രൻ  ഇങ്ങനെ  ഒരു   പ്രൊപ്പോസൽ   വെച്ചപ്പോ  ഞാൻ  ഓകെ  പറഞ്ഞത്…

പിന്നെ  ആ   കുട്ടി   സൂര്യ  നിന്നെ  മതിന്നു.  പറഞ്ഞുന്ന്…

ഇതെല്ലാം  കേട്ട്   എന്ത്   പറയണം  എന്നറിയാതെ  അഭി  നിന്നു….

എന്താ  അഭി    നിൻ്റെ  അഭിപ്രായം  ഞാൻ  ഓകെ  പറയട്ടെ……

എന്താണ്   താൻ   പറയാണ്ടെത്…ഇപ്പൊ   ഒന്നും  പറഞ്ഞില്ല  എങ്കിൽ   തനിക്ക്  ലക്ഷ്മിയെ   ഒരിക്കലും  കിട്ടില്ല…..

അഭി  നിന്നോടാ  ചോദിച്ച….നി  ഓകെ  അല്ലെന്ന്…

അല്ല   ഡാഡി   ഞാൻ  ഓകെ  അല്ല..  എനിക്ക്   ഈ  കല്യാണത്തിന്   ഇഷ്ടം   അല്ല …. എനിക്ക്   വേറെ  ഒരു  പെൺകുട്ടിയെ  ഇഷ്ടം  ആണ്…

അതാണോ  അഭി  കാര്യം  അതൊക്കെ  നിൻ്റെ  പ്രായത്തിൽ  എല്ലാവർക്കും  ഉണ്ടാവും…ഒരു   ടൈം പാസ്….

ലക്ഷ്മി   എനിക്ക്   അങ്ങനെ   ഒരു    ടൈം  പാസ്  അല്ല…ഞാൻ   ഒരു  പെൺകുട്ടിയെ  താലി  കെട്ടുന്നെങ്കിൽ   അത്   അവളെ   ആയിരിക്കും…ഇനി   ഡാഡി  അതിനു   സമ്മതിച്ചില്ല  എങ്കിൽ  വേറൊരു  മര്യേജിന്   ഞാൻ  സമ്മതിക്കില്ല….

ഇത്രയും   പറഞ്ഞു   അവൻ  റൂമിലേക്ക്  പോയി…

ഒപ്പം   രാജിയും  ആമിയും….

ഇത്   വരെ   എനിക്ക്   നേരെ  നോക്കഞ്ഞ  അഭി  തന്നോട്   എന്തൊക്കെ  ആണ്   പറഞ്ഞത് …അതും  ഒരു  പെണ്ണിന്   വേണ്ടി…

ലക്ഷ്മി..ദേഷ്യത്തോടെ  ഗിരിധർ   പല്ല്  കടിച്ചു…..

ഉറക്കം   വരാതെ   തിരിഞ്ഞും   മറിഞ്ഞും  ലക്ഷ്മി  കിടന്നു… തൻ്റെ   ജീവിതത്തിലെ   ഏറ്റവും  വലിയ  പരീക്ഷണ  ഘട്ടത്തിൽ  ആണ്    താൻ  ഇപ്പൊ….

എല്ലാം   നഷ്ട്ടപെട്ട   ഒരവസ്ഥ …ഇപ്പൊ   അഭിരമിനെയോ   രാഹുലിനെയും  ഒന്നും   ഓർക്കാൻ   തനിക്ക്   സമയം  ഇല്ല.. തൻ്റെ   അച്ചന്   വേണ്ടി   തനിക്ക്  ജീവിച്ചെ  പറ്റു… നാളെ   തൊട്ട്  ജോലിക്ക്   പോണം   ഷോപ്പിൽ  ചെന്ന  മതി  എന്നല്ലേ  രാഹുൽ  പറഞ്ഞത്…. പോയി  നോക്കാം…ഉറക്കം   വരില്ല  എന്നറിഞ്ഞിട്ടും  അവള്  തൻ്റെ  കണ്ണുകൾ   ഇറുക്കി   അടച്ചു…

രാജിയും  ആമിയു  മുറിയിൽ    ചെന്നപ്പോ   അഭി  അവിടെ  ഇല്ലായിരുന്നു….

അമ്മേ  അഭി  ഏട്ടൻ  ജിമ്മിൽ  ആണ്   എന്ന  തോന്നുന്നേ…വാ..നോക്കാം….

ജിമ്മിൽ   തൻ്റെ  ദേഷ്യം  മുഴുവൻ  പഞ്ചിംഗ്  ബാഗിൽ   തീർക്കുന്ന   അഭിയെ  ആണവർ  കണ്ടത്… ഗ്ലൗസ്   ഇടതത്തിനാൽ   അവൻ്റെ   കൈ  പൊട്ടി  ചോര  വന്നു  കൊണ്ടിരുന്നു…..

എന്താ   മോനെ   നി  കാണിക്കുന്ന ?  ചോര  വരുന്നത്   കണ്ടില്ലേ..   മോളേ  പോയി  ഫസ്റ്റ് എയ്ഡ് ബോക്സ്  കൊണ്ട്  വന്നെ  കൈ  ഒത്തിരി  പൊട്ടി…

ആരോടാണ്   അഭി  നിൻ്റെ  ഈ   ദേഷ്യം  …

ഇന്നാ  അമ്മേ  ഫസ്റ്റ് എയ്ഡ് ബോക്സ്….

കൈ  കാണിക്കൂ  അഭി…  സ്വയം  മുറിവ്  ഏൽപ്പിച്ചാൽ  ഇതിനൊക്കെ  പരിഹാരം  ആകുമോ… ഡാഡി യുടെ   സ്വഭാവം  നിനക്ക്  അറിയില്ലേ…

പിന്നെ   ഞാൻ   എന്ത്   വേണം…  ബിസിനെസ്സ്  മെച്ചപ്പെടുത്താൻ  ഡാഡി  പറയുന്ന  പെണ്ണിനെ  ഞാൻ  കെട്ടണോ… പലതും  ഡാഡി  എന്നെ  അടിച്ചു  ഏല്പിച്ചു …ഒരു  പാട്ടുകാരൻ  ആവാൻ  ഉള്ള   എൻ്റെ   ആഗ്രഹം.. അങ്ങനെ  എന്തൊക്കെ …ഇപ്പൊ   ബാത്ത്റൂമിൽ  പോലും  ഒരു  മൂളിപ്പാട്ട്  പോലും  പാടാൻ  എനിക്ക്  ഇപ്പൊ സാധിക്കാറില്ല….ബിസിനെസ്സ്  ബിസിനെസ്സ്  മടുത്തു  ഈ  ജീവിതം….

ഡാഡിക്ക്  വേണ്ടത്   ഒരു  മോനെ  അല്ല   ബിസിനെസ്സ്  വളർത്താൻ  ഉള്ള   ഒരു  ജോലിക്കാരനെ  ആണ്…

ഇന്ന്   തന്നെ  കണ്ടില്ലേ   ഒന്ന്   ഒച്ചതിൽ  ചിരിക്കാൻ   ഞങൾ  മക്കൾക്ക്   സ്വാതന്ത്ര്യം  ഇല്ല…കുട്ടിൽ   കിടക്കുന്ന  പട്ടിക്ക്  ഞങ്ങളെക്കാൾ  ഫ്രീഡം  ഉണ്ട്….

എല്ലാത്തിനും  ടൈം  ടേബിൾ ..

ഞാൻ  പോട്ടെ  ദ്ദേ  നിൽക്കുന്നു  ഒരുത്തി… അവള്  നല്ലൊരു  ഡാൻസർ  ആണെന്ന്  പോലും  നമ്മുടെ  ഡഡിക്ക്   അറിയില്ല…എങ്ങനെ  അറിയാൻ  അവൾക്ക്  ഒപ്പം  ഒരു  10 മിനുട്ട്  ഇരുന്നാൽ  അല്ലേ   അറിയൂ……

പക്ഷേ  പലതും  ഡാഡിക്ക്  വേണ്ടി   വേണ്ടന്നു  വെച്ചു.. പക്ഷേ  ലക്ഷ്മിയുടെ  കാര്യത്തിൽ  അതുണ്ടവില്ല…എനിക്ക്   വേണം   അമ്മേ  അവളെ…ആർക്കു   വേണ്ടിയും  ഞാൻ   അവളെ  വേണ്ടന്നു   വെക്കില്ല..അവളെ  കിട്ടാത്ത  ഒരവസ്ഥ  വന്നാൽ   എനിക്ക്  ഭ്രാന്ത്  പിടിക്കും… അവള്  ഇല്ലാതെ  ഒരു  നിമിഷം  പോലും  ജീവിക്കാൻ  എനിക്ക്   ആവില്ല….

തൻ്റെ   മടിയിൽ   തല   വെച്ച്  കരയുന്ന  മകനെ   കണ്ടൂ  ആ  അമ്മയുടെ  മാതൃഹൃദയം  തേങ്ങി…..

കൊട്ടാരസദൃശ്യമായ  ആ   വലിയ   വീടിൻ്റെ  ബാൽക്കണിയിൽ   അച്ഛനും  മകളും  കൊടുമ്പിരി  കൊണ്ട  ചർച്ചയിൽ  ആയിരുന്നു…..

എന്താ   ഡാഡി  ഗിരി  അങ്കിൾ  വിലിച്ചില്ലാലോ..അഭിരാം  നോ  പറഞ്ഞു  കാണുവോ…..

മോളേ, അഭിരാം   നോ  പറഞ്ഞാലും  ഗിരിധർ  നോ പറയില്ല…. അത്ര   വലിയ.  ഓഫർ   അല്ലേ  നമ്മൾ  വെച്ചത്… അഭിരാം  അവൻ  മോൾക്ക്  ഉള്ളതാ ..മോള്  പോയി  അവനെ  സ്വപ്നം  കണ്ട്  ഉറങ്ങാൻ  നോക്കു…..

സോറി  ഡാഡി  എനിക്ക്   അഭിരമിനേ   വേണം  എന്നത്  കൊണ്ടല്ലേ ..ഡാഡിയുടെ  തല  അങ്കിളിൻ്റെ  മുന്നിൽ   താന്നത്..സോറി  എൻ്റെ  ഒരു  വലിയ  ആഗ്രഹം  ആണ്  അവൻ…

നിനക്ക്   വേണ്ടി   മാത്രം  അല്ല….എനിക്ക്  കൂടിയാണ്…

മീഡിയ  പാടി  നടക്കുന്ന  പോലെ  ആ  ഗിരിധർ  വർമ്മ  ബിസിനസിൽ   വലിയ   പുലി  ഒന്നും  അല്ല  വെറും  പൂച്ചയ…

പക്ഷേ  അവൻ  അഭിരാം  വർമ്മ  അവൻ  ഒരു  പുലിയ…

അഭിരാം  അവൻ  ആണ്  ഗിരിധരിനെ  ബലവും  ബലഹീനതയും…അവൻ  ഇല്ലെങ്കിൽ  ഗിറിധർ  വെറും  സീറോ  അണ്  ബിഗ്  സീറോ….

എങ്കിൽ  മോള്  പോയി  കിടന്നോ  ഗുഡ്  നൈറ്റ്……

ഗുഡ്  നൈറ്റ്  ഡാഡി….

അഭിരാം  വർമ്മ  …  എനിക്ക്   വേണം  അവനെ. എൻ്റെ  ബിസിനെസ്സ്  സാമ്രാജ്യത്തിൽ  അവൻ  ഒരു മുതൽക്കൂട്ടാണ്…..

തുടരും…….

4.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!