Skip to content

ലക്ഷ്മി – ഭാഗം 6

Lakshmi Ashwathy Novel

ലക്ഷ്മി…..

ആരാവും   അവൾ .. തൻ്റെ   മകനെ   ഇത്ര   സ്വാധീനിക്കാൻ   എന്താവും   കാരണം…ഓരോന്ന്   ആലോചിച്ചു   ഉറക്കം   വരാതെ  ഗിരിധർ   അങ്ങോട്ടും   ഇങ്ങോട്ടും   നടന്നു…..

ഫോൺ   ബെല്ലടിച്ചിട്ടും   കോൾ  എടുക്കാതെ  നടക്കുന്ന  ഗിരിധരിനേ   കണ്ടാണ്   രാജി  മുറിയിൽ  വന്നത്….

രാമചന്ദ്രൻ   ആണ്   എന്താ   ഫോൺ   എടുക്കാതെ….

എന്തിനാ   എടുകുന്നെ    അഭിയുടെ  തീരുമാനം  അറിയാൻ  ആണ്    രാമചന്ദ്രൻ. വിളിക്കുന്നത്…നാളെ  ഒന്നൂടെ   അഭിയോടു   സംസാരിച്ചിട്ടു  ഞാൻ   നേരിൽ   കണ്ട്  പറഞ്ഞൊളം..അവൻ്റെ  തീരുമാനം   മാറുമോ  എന്ന്   നോക്കട്ടെ….

അവൻ   വേറെ  ഒരു  കല്യാണത്തിന്  സമ്മതിക്കും  എന്ന്  തോന്നുന്നില്ല…

അപ്പോ  ഞാൻ  രാമചന്ദ്രന്  കൊടുത്ത  വാക്കോ… അതൊക്കെ   പോട്ടെ  ലക്ഷ്മി  എന്ന്  പറഞ്ഞു…എവിടാ  വീട് , എന്ത്  ചെയ്യുന്നു,  ചുറ്റുപാട്   അതൊക്കെ  നി  ചോദിച്ചോ.. അതോ  ആരായാലും  വേണ്ടില്ല   മോന്  കൊണ്ട്  വരുന്ന അല്ലേ   മരുമോൾ  ആക്കാം  എന്ന്  വിചാരിച്ചോ….

നിങ്ങൾക്ക്   അറിയുന്ന  പോലെ  ലക്ഷ്മി   എന്ന  പേര്  മാത്രമേ  എനിക്കും  അറിയൂ… കൂടുതൽ   ചോദിക്കണ്ട  എന്ന്  തോന്നി  കാരണം   എൻ്റെ  മോൻ്റെ   കല്യാണം  ഒരു  ബിസിനെസ്സ്  ഡീൽ  ആയി   ഞാൻ  കാണുന്നില്ല…  അവൻ്റെ    സന്തോഷം  ആണ്   എനിക്ക്   വലുത്…..

പിന്നെ   സ്നേഹിക്കുന്ന  രണ്ടു   പേർക്ക്  ഇടയിൽ  ഞാൻ  പണത്തിനു  വലിയ  വില   കൊടുക്കാറില്ല…. പണം  ആണ്  വലുത്  എന്ന്   എനിക്ക്  തോന്നിയിരുന്നു   എങ്കിൽ  ഞാൻ  ഇപ്പൊ  നിങ്ങളുടെ   ഭാര്യ  അവില്ലർന്നു…ഇടക്ക്  ഇടക്ക്   30  വർഷം  മുൻപ്   ഉള്ള  ഗിരിധർ   വർമ്മയെ  ഓർക്കുന്നത്  നല്ലതാണ്…..

എൻ്റെ   ഭാര്യ  ഇത്ര   നന്നായി   സംസാരിക്കും  എന്ന്  അറിഞ്ഞത്  ഇപ്പോളാണ്….

ശരിയാണ്   ഞാൻ   വെറും  സീറോ  ആയിരുന്നു  ബിഗ്  സീറോ…അവിടെ   നിന്ന്   ഇന്ന്   കാണുന്ന  നിലയിൽ  എത്താൻ  ഞാൻ  ഏറെ  കഷ്ടപ്പെട്ടു….

എൻ്റെ  അവസ്ഥ   എൻ്റെ  മകന്   ഉണ്ടാവരുത്  എന്നാണ്  ഞാൻ   ആഗ്രഹിക്കുന്നത്…ഞാൻ  എന്നല്ല  ഏതു   ഒരച്ഛനും  അതാണ്  ആഗ്രഹിക്കുന്നതും…

ശരിയാണ്   അവൻ്റെ  പല  ഇഷ്ടങ്ങളും  ഞാൻ  അംഗീകരിച്ചില്ല.. അവനിലെ   നല്ലൊരു   പാട്ടുകാരനെ  പോലും   ഞാൻ  കണ്ടില്ല  എന്ന്  നടിച്ചു…കാരണം  ഒരു  സിനിമയിൽ  അല്ലെങ്കിൽ  ഒരു  ഗാനമേളയിൽ   പാടാൻ   ചാൻസ്   ചോദിച്ചു  നടക്കുന്ന  ഒരു  അഭിരാം  വർമ്മ  ആയിരുന്നില്ല ..  ഞാൻ   അവനിൽ  കണ്ട  സ്വപ്നം….വർമ്മ  ഗ്രൂപ്പ്  ഓഫ്  കമ്പനീസ്  അടക്കി  വാഴുന്ന   ഒരു    കമ്പ്ലീറ്റ്   ബിസിനെസ്സ്  മനെ   ആയിരുന്നു…..ഇന്ത്യയിലെ  തന്നെ  നമ്പർ  വൺ  ബിസിനെസ്സ്  മാൻ…..

അതൊന്നും   അവനോടു   ഉള്ള  സ്നേഹകുറവു  അല്ല… ഗിരിധർ  വർമ്മയുടെ   മകൻ   അഭിരാം  വർമ്മ  എന്നല്ല…. എൻ്റെ   പേരിലൂടെ   അവനെ അറിയാതെ… അവൻ്റെ   പേരിലൂടെ   എന്നെ  അറിയണം .. 30  വർഷം  ഞാൻ  കാത്തിരുന്നത്  അതിനു  വേണ്ടിയാണ്……

പിന്നെ  അവൻ്റെ  കല്യാണം ..സൂര്യ   ഒരു  ബിസിനെസ്സമൻ്റെ   മോളാണ് .. എല്ലാ   വിധത്തിലും   അവള്   എല്ലാ  വിധത്തിലും  അവന്  സപ്പോർട്ട്  ആയിരിക്കും….. നോർമൾ   ലൈഫിൽ  നിന്ന്  വരുന്ന  കുട്ടിക്ക്  ചിലപ്പോൾ അത്  നടക്കില്ല…..

അതേ   ഉള്ളൂ….

എന്തായാലും   നിനക്കും   അറിയാത്ത  കൊണ്ട്..ആ  കുട്ടിയെ  പറ്റി  സഞ്ജുനോട്   ചോദിക്കാം… അവന്   അറിയാതെ   വരില്ല… അവനല്ലെ   അഭിയുടെ   രഹസ്യങ്ങളുടെ  താക്കോൽ….

രാവിലെ   ലക്ഷ്മി   ജോലിക്ക്   പോവാൻ ബസിന്  നിന്നപ്പോൾ  രാഹുൽ   സ്റ്റാൻഡിൽ   ഉണ്ടായിരുന്നു….അവളെ   കണ്ടിട്ട്   ശ്രദ്ധിക്കാതെ  നിന്ന  അവനെ  അവളും  മൈൻഡ്   ചെയ്തില്ല….എങ്കിലും   അവൻ്റെ   പെരുമാറ്റം  അവളിൽ  വേദന  ഉണ്ടാക്കി…..

സൂര്യ   ടെക്സ്റ്റൈൽ,,   വർമ്മ   ടെക്സ്റ്റൈൽ  ഒപ്പം  ഇല്ലേലും   ഏകദേശം   അതിൻ്റെ  ഒപ്പം  വരും…

രാഹുൽ   പറഞ്ഞു  ഏൽപിച്ച   ആളെ  കണ്ട്  അവള്  ജോലിക്ക്  കേറി….കൂടെ   ഉള്ളവരോട്  എല്ലാം  പെട്ടന്ന്  അവള്  കൂട്ടായി….എല്ലാവർക്കും. വർമ്മ  ടെക്സ്റ്റൈൽ  നിന്ന്  പോന്നത്  എന്തിന്  എന്നറിയാൻ  ആയിരുന്നു  തിടുക്കം….അതിൻ്റെ  കാരണം  വർമ്മ   ടെക്സ്റ്റൈഇൻ്റെ  പേരും  പ്രശസ്തിയും  തന്നെ  ആയിരുന്നു….

ലക്ഷ്മി……

വന്ന   കസ്റ്റമർ  ചോദിച്ച   ഡ്രസ്സ്   ടേബിളിൽ  ഇട്ടപ്പോൾ  ആയിരുന്നു   ആ  വിളി…..

ഡാ…അഭി   കണ്ണ്   തുറക്കൂ…..

എന്താടാ   സഞ്ജു   ഇത്ര   രാവിലെ… നി  എന്നെ  ഉറങ്ങാനും  സമ്മതിക്കില്ല……

 മണി   പത്ത്   ആയി….നിനക്ക്   ഇന്ന്  ഓഫീസിൽ  പൊവണ്ടെ……

വേണ്ട   ഇന്ന്  വയ്യട .. കൈ  ഓകെ  നല്ല  വേദന…..

എന്നോട്   ആമി   പറഞ്ഞു   ഇന്നലത്തെ  പഞ്ചിംഗ്…  ഇപ്പൊ  എങ്ങനെ  ഉണ്ട്   വേദന….ഹോസ്പിറ്റലിൽ  പോണോ …..

വേണ്ട…..  അല്ല   നി   എന്താ  ഇതറിഞ്ഞ്   വന്നതാ….

അയ്യോ   അതൊന്നും  നി  പറയണ്ട ..ഇന്നലെ   നിൻ്റെ   അച്ഛൻ   വിളിച്ചു   എന്നെ   ഒന്ന്   കാണണം എന്ന്….

സത്യം   പറയാലോ  അഭി   ഞാൻ  കരുതിയെ.. എൻ്റെയും   ആമിയുടെയും   കാര്യം  അങ്കിൾ   അറിഞ്ഞന്ന…ശവപ്പെട്ടിക്ക്   ഓർഡർ   വരെ  കൊടുക്കാൻ  ഞാൻ  ചിന്തിചട…. 

പിന്നെയാ  ആമി   വിളിച്ചു  നി   ലക്ഷ്മിയുടെ   കാര്യം  അങ്കിളിനോട്   പറഞ്ഞു  എന്ന്  പറഞ്ഞത്…. അപ്പോ   മനസ്സിലായി   അവളെ  പറ്റി  ചോദിക്കാൻ  ആണന്ന്……

എങ്കിലും   എൻ്റെ   അഭി   നിൻ്റെ   ധൈര്യം… ഇതിന്   മുന്നേ  ഒന്നും   നി  അങ്കിളിനോട്.  ഒരു  കാര്യത്തിലും   നോ  പറഞ്ഞിട്ടില്ല…ഇപ്പൊ  ഫസ്റ്റ്  ടൈം   അതും   ഒരു  പെണ്ണിന്   വേണ്ടി…..

അങ്ങനെ   വെറും   ഒരു   പെണ്ണ്   അല്ല  ലക്ഷ്മി… എനിക്ക്   അവളോടു    ഉള്ള   സ്നേഹം   അവള്  പോലും   മനസിൽ   അക്കുനില്ല    പിന്നാ   നി ….. അവൾക്ക്   വേണ്ടി   എന്തും   വേണ്ടന്നു   വെക്കാൻ  ഞാൻ   തയ്യാർ   ആണ്….

നി   എനിക്ക്   വേണ്ടി   ഒരു  സഹായം   ചെയ്യണം….

ഇപ്പൊ   ഡാഡി   ചോദിച്ച   നിനക്ക്    ലക്ഷ്മിയെ   പറ്റി   അറിയുന്നത്   മുഴുവൻ   പറയണം…. പക്ഷേ   നിഴൽ   പോലെ   അവൾക്ക്  ഒപ്പം   നി  ഉണ്ടാവണം….

ഡാഡിയുടെ   സ്വഭാവം   വെച്ച്…   ലക്ഷ്മിയുടെ   ജീവൻ   അപകടത്തിൽ   ആവും… പക്ഷേ   നിൻ്റെ  കണ്ണ്   എപ്പോളും  അവളിൽ  വേണം…

അതാണോ   ഇത്ര   വലിയ   സഹായം ….നി   ടെൻഷൻ   അടിക്കേണ്ട   ലക്ഷ്മിക്ക്   ഒരു   അപകടവും   വരില്ല… എൻ്റെ   കണ്ണ്   എപ്പോളും  ഉണ്ടാവും….   അങ്കിളിനെ   കാണട്ടെ … നി   റെസ്റ്റ്   എടുക്കു……

സഞ്ജു……  ഇപ്പൊ   എൻ്റെ   ജീവൻ   ആണ്   നിന്നെ    ഏല്പിച്ചിരിക്കുന്ന….  ഒരു     ചെറിയ   അശ്രദ്ധ   കൊണ്ട്   അതിന്   ഒരു   പോറൽ  പോലും  പറ്റിയാൽ…പിന്നെ   ഞാൻ…..

എൻ്റെ   അഭി   നി  ഇത്രയേ  ഉള്ളൂ…. നാണക്കേട് …

നിനക്ക്   എന്നെ   വിശ്വാസം   ഇല്ലെ….  ഞാൻ   ഉണ്ടാവും   അവൾക്ക്   ഒപ്പം…പോരെ….

താങ്ക്സ്   സഞ്ജു   ഇതിനൊക്കെ   നിന്നോട്   എങ്ങനെയാ  നന്ദി   പറയണ്ട   എന്ന്   എനിക്ക്   അറിയില്ല……

അയ്യട.. . നിൻ്റെ    നന്ദി   ആർക്കു   വേണം… ഞാൻ  ചോദിക്കുമ്പോൾ   പെങ്ങളെ   കെട്ടിച്ചു   തന്നോണം   മര്യാദക്ക്.. ഇല്ലേൽ   ഉണ്ടല്ലോ.  നി  കിടന്നോ….

ലക്ഷ്മി….

വിളി   കേട്ട്   തിരിഞ്ഞു   നോക്കിയപ്പോൾ  ജാസ്മിൻ….

ലക്ഷ്മി   നി   എന്താ   ഇവിടെ…..

ഞാൻ   ഇന്ന്   തൊട്ടു   ഇവിടെ  ജോലിക്ക്  കേറി….ജാസ്മിൻ  എന്താ   ഇവിടെ …..

ഒന്നും   പറയണ്ട   ലക്ഷ്മി   ഞാൻ   അവിടെ   ആ  അഭിരാം   കടുവെടെ  PA   ആയിരുന്നു..ഒരു   തരത്തിൽ   ആ   കടുവേടെ   ഒപ്പം   അഡ്ജസ്റ്റ്   ചെയ്യാൻ   വയ്യ .. എങ്ങനെ   പൊരും   എന്ന്  കരുതി  ഇരുന്നപ്പോള  പുള്ളി   തന്നെ   എന്നെ  പറഞ്ഞു   വിട്ട്….ഞാനും   ഹാപ്പി   പുള്ളിയും   ഹാപ്പി….

നി   എന്താ   പോന്നത്….

അത്   ജാസ്മിൻ  എനിക്ക് അവിടത്തെ   ടൈം   പറ്റുന്നില്ല …ഇവിടെ    വൈകിട്ട് നേരത്തെ   ഇറങ്ങാൻ   പറ്റും……

നി   അറിഞ്ഞോ  ലക്ഷ്മി  ..ഇവിടത്തെ   രാമചന്ദ്രൻ   സാർ   ആ   അഭിറമിൻെറ   അച്ഛൻ്റെ   അടുത്തു   ഒരു   പ്രോപോസൾ   വെചന്നെ   കേട്ടു……

എന്ത്??…..

സൂര്യ  മേടവും   അഭിരാം  സാറും   തമ്മിലെ   മാര്യേജ്…. അത്   എങ്ങാനും  നടന്ന   രണ്ടു    ഷോപ്പും   ഒന്നാവും  പിന്നെ  അവിടെ  ആണേൽ   എന്താ  ഇവിടെ  ആണെങ്കിൽ   എന്താ…..

സത്യം   ആണോ   ജാസ്മിൻ   നി  പറയുന്ന  അഭിരാം   കല്യാണത്തിന്   സമ്മതിച്ചോ….

എൻ്റെ    ലക്ഷ്മി   നിൻ്റെ   സന്തോഷം   കണ്ട    തൊന്നുലോ    നീ   ആണ്    പെണ്ണ്   എന്ന്….. ഞാൻ സൂര്യ  എന്ന   പറഞ്ഞെ……

എൻ്റെ    ജാസ്മിൻ   ആരാണ്   എങ്കിലും   എനിക്ക്  എന്താ…. എന്തായാലും   എനിക്ക്   വേണ്ട….അതൊക്കെ   പോട്ടെ   നിനക്ക്   എന്താ   സങ്കടം   നിനക്ക്   നോട്ടം   ഉണ്ടാർന്നോ ….

എൻ്റെ   ലക്ഷ്മി   നിനക്ക്   പോലും  മനസിൽ  ആയി… എന്നിട്ടും   ആ    കടുവക്ക്   മനസിൽ   ആയില്ല.. അതിനെ   പോലെ   ഒന്നിനെ   ആര   നോക്കത്തെ…… സൂര്യ   മെടത്തിൻ്റെ   ഭാഗ്യം….

നിനക്ക്   കേറി   മുട്ടാൻ  പടില്ലർന്നോ …

എന്നിട്ട്   വേണം   ആ   കടുവ   എന്നെ   തട്ടാൻ….

നമ്മുക്ക്   ഒന്നും   യോഗം  ഇല്ല…. എങ്കിൽ   നിൻ്റെ  ജോലി    നടക്കട്ടെ   കാണാം….

ഈശ്വര … താൻ    എന്താ   ഈ   കേട്ടത്    അഭിരാമിൻറെ   കല്യാണം   ആയി   എന്ന്….. താനും   രാഹുലും   സ്വപ്നം   കണ്ട   ജീവിതത്തിന്   തടസം   നിന്നവൻ   മാറി. പോയിരിക്കുന്നു….

ഇത്   പറയാൻ   ആയി   രാഹുലിനെ   വിളിച്ചിട്ടും   അവൻ  കട്ട്   ആക്കി   വിട്ടു…..

പിണക്കം   ആവും   നേരിട്ട്   തന്നെ   പറയാം  ഈ  സന്തോഷ  വാർത്ത……

സഞ്ജുവിൽ   നിന്ന്    ലക്ഷ്മിയെ   പറ്റി   അറിഞ്ഞ   ഗിരിധർ   എന്ത്   ചെയ്യണം   എന്നറിയാതെ   നിന്നു….പെട്ടന്ന്   എന്തോ  തീരുമാനിച്ച   പോലെ      അയാള്   കാറും   എടുത്ത്    പുറത്തേക്ക്   പോയി …….

അഭി   കുളി    കഴിഞ്ഞു  ഷർട്ട്   ഇടാൻ   എടുത്തപ്പോൾ   ആണ്   സഞ്ജു   വന്നത്…..

ആഹാ   എന്നെ   കടുവയുടെ   മുന്നിൽ   ഇട്ടു   കൊടുത്തിട്ട് .. മോൻ   ഇവിടെ   കുളിച്ചു   ഒരുങ്ങുവാണോ… എന്തോ   ഇന്ന്  നിൻ്റെ  ഡഡിക്കു നല്ല  മൂഡ്   ആണ്… എൻ്റെ   ഭാഗ്യം     അല്ലേ  അങ്ങേരുടെ   സ്വഭാവത്തിന്..

 എന്നെ  കുളിപ്പിച്ച്   കിടത്തണ്ടി   വന്നേനെ….

ഡാഡി   എന്ത്   പറഞട?? 

അതൊക്കെ   പറയാം   നി   ആദ്യം   നിൻ്റെ   ഷർട്ട്   എടുത്ത്   ഇട്.. കണ്ടിട്ട്    തന്നെ  പേടിയാവുന്നു.  ഇതൊക്കെ   നി  എങ്ങനെ  ഇങ്ങനെ  ഉരുട്ടി   കേറ്റുന്നു    എൻ്റെ    അഭി….

അതോ   ജിമ്മിൽ  നല്ല  പോലെ  കഷ്ടപ്പെട്ട്   വർക്  ഔട്ട്   ചെയ്ത്   ഉണ്ടാക്കിയത്.  അല്ലാണ്ട്   നിന്നെ   പോലെ    സുഖിച്ചു   കിടന്നു   ഉറങ്ങിയ  നല്ല    ബോഡി   ഒന്നും  ഉണ്ടാവില്ല   മോനെ…..

അഭി.. നിന്നെ   പോലെ  ഉള്ള  ജിമ്മൻ മാർക്ക്   ഞങ്ങളെ   പോലെ   നോർമൽ   ബോഡി.  ഉള്ളവരെ  ഒരു  പുച്ഛം  ഉണ്ട്   കേട്ടോ  അതെനിക്ക്  ഇഷ്ടപ്പെടുന്നില്ല… നി   നമ്മളെ   രണ്ടു   പേരെ   തന്നെ   ഒന്ന്  നോക്കിയേ….

നിൻ്റെ   അത്ര  ബോഡി  ഇല്ല ..നിൻ്റെ  ഗ്ലാമർ  ഇല്ല ..പക്ഷേ   എന്ത്   പെട്ടന്ന്  ആണ്   നിൻ്റെ   പെങ്ങൾക്ക്   എന്നെ  ഇഷ്ടം   ആയത്….

നി  ഒരുത്തിക്ക്   ചുറ്റും   തേൻ   കുടിക്കാൻ  നടക്കുന്ന   വണ്ടിനെ  പോലെ   ഡെയ്‌ലി   കറങ്ങുന്ന ഉണ്ടല്ലോ   എന്തേലും   പ്രയോജനം   ഉണ്ടോ….

അത്   അവൾടെ   മനസിൽ  ആ   രാഹുൽ   ഉള്ള  കൊണ്ട്   അല്ലേ … അല്ലെങ്കിൽ   അവള്    എന്നെ  ലക്ഷ്മി  അഭിരാം   ആയേനെ…

രാഹുൽ   തെണ്ടി   അവൻ്റെ   മരണം  എൻ്റെ   കൈ കൊണ്ടായിരിക്കും   നി  നോക്കിക്കോ….

നി  ഇവിടെ   പേരും   കുട്ടി   വെച്ച്   നിന്നോ.. അവളെ   പറ്റി   കേട്ട  പാതി  കേൾക്കാത്ത  പാതി.  നിൻ്റെ   അച്ഛൻ   കടുവ   ഇറങ്ങി   പുറപ്പെട്ടിട്ടുണ്ട്….

എങ്ങോട്ട്??

എൻ്റെ   ഊഹം ശരിയാണെങ്കിൽ   അങ്കിൾ  ഇപ്പൊ  ലക്ഷ്മിയുടെ   വീട്ടിൽ   ചെന്ന്   കാണും….

എന്നിട്ട്   ആണോട   പൊട്ടാ  എൻ്റെ   ശരീര  ഭംഗിയും   വർണിച്ചു   ഇങ്ങനെ   നിൽക്കുന്ന…ഒപ്പം  ചെല്ലട   ഇവിടുന്ന്   പോയത്   പടക്കം   ആണ്.. അവിടെ   നിൽക്കുന്നത്   ഒരു   തീയും…. 2 കൂടെ  ചേർന്നാൽ   ഒരു   പൊട്ടൽ   ആണ്.   ഒന്ന്   ചെല്ലു  സഞ്ജു  നി….

അതോർത്ത്   നി   പേടിക്കണ്ട  ലക്ഷ്മി  അങ്ങേരെ  കൊല്ലാണ്ട്   ഇരുന്ന  അങ്കി ളിൻ്റെ   ഭാഗ്യം… കടുവ  ചെന്നേകുന്ന  ഒരു  സിംഹത്തിന്   മടയിൽ   ആണ് … എങ്കിലും   എൻ്റെ   അഭി   എനിക്ക്   നിൻ്റെ  ബോഡി    കാണുമ്പോൾ….

സഞ്ജു   സത്യം   പറ   നിനക്ക്   ഇത്തിരി   കുശുമ്പ്  എന്നോട്   ഇല്ലെ?….

ഇത്തിരി   അല്ല   ഒത്തിരി   ഉണ്ട്.. പക്ഷേ   ആന   വാ പൊളിക്കുന്നത്   കണ്ടൂ   അണ്ണാൻ   പോളിച്ചിട്ട്   കാര്യം  ഇല്ലല്ലോ…

നിൻ്റെ   ബോഡി   ഞാൻ  പ്രോട്ടീൻ  പൗഡർ  തന്നെങ്കിലും.  ഉരുട്ടി   തരാം  നി  ഇപ്പൊ   ലക്ഷ്മിയുടെ   വീട്ടിൽ   ചെല്ല്   ഞാൻ   വിളിച്ചോളം…സംഗതി   സീൻ   ആവും   എന്ന്  കണ്ട  എന്നെ   വിളിക്കണം….

ശരി ….

ലക്ഷ്മി  ഒത്തിരി   തവണ   വിളിച്ചിട്ടും   രാഹുൽ  ഫോൺ   എടുത്തില്ല….

എനിക്കറിയാം   രാഹുൽ   നിനക്ക്   എന്നെ   നഷ്ടപ്പെടുത്താൻ   ആവില്ലെന്ന്… പക്ഷേ   നിൻ്റെ   വീട്ടുകാരുടെ  ജീവനെ  ഭയന്ന്   ആണ്   എന്നോട്  അകന്നു   നിൽക്കുന്നത്….

ജാസ്മിൻ   പറഞ്ഞത്   ശരി   ആണെങ്കിൽ   സൂര്യ  മെടവും   ആയി  അഭിരമിൻറ  കല്യാണം   ഉടൻ  കാണും…

പിന്നെ  നീയും   ഞാനും  മാത്രം  ഉള്ള   നമ്മുടെ  കൊച്ചു  ലോകം… അരും   കടന്നു   വരാതെ  നീയും  ഞാനും  മാത്രം….

രാഹുലിനെ  പറ്റി   ഓർത്തപ്പോൾ  ലക്ഷ്മിയുടെ   മുഖത്ത്   ഒരു  പുഞ്ചിരി   വിടർന്നു….

തൻ്റെ   ക്യാബിനിലേക്ക്   കേറി   വന്ന   ഗിരിധരിനെ കണ്ടൂ   രാമചന്ദ്രൻ   എഴുന്നേറ്റു…

വാ  ഗിരിധർ   ഞാൻ   ഇന്നലെ   ഒത്തിരി   വിളിച്ചു… താൻ   ഫോൺ   എടുത്തില്ലല്ലോ….

സൂര്യ  മോളേ  ഇതാരാ   വന്നെ   എന്ന്   നോക്കിയേ….

ഹായ്   അങ്കിൾ …അഭി   എവിടെ   ഓഫീസിൽ   പോയോ….

ഇല്ല   മോളേ   അവന്   നല്ല   സുഖം  ഇല്ല …അത്  കൊണ്ട്   ഇന്ന്   പോയില്ല….

ഞാൻ   ഇപ്പൊ   വന്നത്   രാമചന്ദ്രൻ്റെ   അടുത്ത്   സോറി   പറയാൻ   ആണ്…

എന്തിനാ   നമ്മൾ   തമ്മിൽ   സോറി… നമ്മൾ   ബന്ധുക്കൾ   അവണ്ടവർ   അല്ലേ … അപ്പോ  ഒരു. കാര്യത്തിനും   സോറി  താങ്ക്സ്   അതൊന്നും   അവശ്യം   ഇല്ല….

അതല്ല   ഈ   വിവാഹം   നടക്കില്ല   രാമചന്ദ്രൻ….അവന്   വേറൊരു   കുട്ടിയും   ആയി  അഫെയർ   ഉണ്ട്….

ഞാൻ   നിർബന്ധിച്ചാൽ   ചിലപ്പോ  അവൻ  സമ്മതിക്കും… പക്ഷേ   വേണ്ട   അങ്ങനെ   ചെയ്താൽ   നമ്മുടെ   കുട്ടികൾ   സന്തോഷം   ആയി   ജീവിക്കണം   എന്നില്ല….അവൻ്റെ   സന്തോഷം   ആണ്   എനിക്ക്   വലുത്…

സോറി   മോളേ…..

സാരം   ഇല്ല   അങ്കിൾ   അഭിക്കു്   ഇഷ്ടം   ഇല്ലേൽ  പിന്നെ   എന്തിനാ….

അതൊക്കെ   പോട്ടെ   ആര   അങ്കിൾ   ആ   കുട്ടി…

ലക്ഷ്മി   എന്ന   മോളേ   പേര്   പറഞ്ഞത്….ഷോപ്പിൽ   ജോലിക്ക്   ഉണ്ടർന്ന   കുട്ടി  ആണ്…

ഞാൻ  കണ്ടിട്ടില്ല   എത്ര   ജോലിക്കാർ   ഉള്ളതാ …കണ്ടാൽ  ചിലപ്പോൾ  അറിയും….

അപ്പോ   ഒന്നൂടെ  സോറി   രാമചന്ദ്രൻ…

ഞാൻ  ഇറങ്ങുന്നു….

നി   എന്ത്   മണ്ടി   ആണ്  സൂര്യ …നി  എന്തിനാ  അഭിക്കൂ   ഇഷ്ടം   ഇല്ലേൽ  വേണ്ടന്നു   പറഞ്ഞെ….

എങ്ങനെ   എങ്കിലും   അയാളെ  കൊണ്ട്   സമ്മതിപ്പിക്കം  ആയിരുന്നു…..

എന്നിട്ട്   എന്തിനാ   ഡാഡി …അവൻ   എന്നെ  സ്നേഹിച്ചില്ല  എങ്കിലോ …അവൻ   എന്നെ  സ്നേഹിക്കും   ലക്ഷ്മി   അവള്  ഇല്ലാണ്ട്   ആയാൽ….

പക്ഷേ   മോളേ   നമ്മുക്ക്    അവളെ   അറിയില്ലല്ലോ…

അറിയാലോ…

ആർക്ക്??

ജാസ്മിൻ…   അവള്   വർമ്മ   ടെക്സ്റ്റൈൽ  കുറെ  കാലം. ഉണ്ടായിരുന്ന   അല്ലേ…അപ്പോ  അറിയും…

ലക്ഷ്മി   ഇനി  ഈ  ഭൂമിയിൽ  അവള്   വേണ്ട….അഭിറമിന്   ഞാൻ   അല്ലാതെ   വേറെ  ഒരു   അവകാശി  വേണ്ട…

അഭിരാം   അവനെ   ഞാൻ   ആർക്കും  വിട്ടു  കൊടുക്കില്ല…… അതിനു   തടസ്സം  ലക്ഷ്മി   ആണേൽ …

സൂര്യയുടെ   മുഖം   ദേഷ്യം   കൊണ്ട്   വലിഞ്ഞു  മുറുകി….

ലക്ഷ്മി…..

എന്താ   ജാസ്മിൻ,??

  സൂര്യ   മേടം   നിന്നെ  കുട്ടി   ക്യാബിനിൽ   ചെല്ലാൻ   പറഞ്ഞു….

എന്താ   ജാസ്മിൻ   ഇത്ര   അത്യാവശ്യം?

അറിയില്ല   നിന്നെ   അറിയുവോന്ന്   എന്നോട്    ചോദിച്ചു… അറിയാം   എന്ന്   പറഞ്ഞു….വീട്ടിൽ   വന്നു   കാണാൻ   ആണ്   ഇരുന്നത്… ഇപ്പൊ   പിന്നെ   നി   ഇവിടെ  ഉണ്ടല്ലോ….

അനുവാദം   ചോദിക്കാൻ   പോലും    കാത്തു  നിൽക്കാതെ  തന്നെയും   കൊണ്ട്       അകത്തോട്ടു   പോകുന്ന   ജാസ്മിനെ  കണ്ടപ്പോ   തന്നെ  ലക്ഷ്മിക്ക്   എന്തോ   പന്തികേടു   തോന്നി….

അവളെ.  കാത്തിരിക്കുന്ന   പോലെ   സൂര്യയും  അവൾടെ  അച്ഛനും  ക്യാബിനിൽ   ഉണ്ടായിരുന്നു….

ലക്ഷ്മി …

  കൊള്ളാലോ   ഡാഡി   ഇവൾ… അഭിറമിനേ   കുറ്റം     പറയാൻ  പറ്റില്ല … ആരായാലും   ഇവളെ   ഒന്ന്   പ്രേമിച്ചു  പോകും ….

നിൻ്റെ   സൗന്ദര്യം   വർണിക്കാൻ   പറ്റിയ   കവികൾ   ഒന്നും  ഈ   യുഗത്തിൽ   ജീവനോടെ   ഉണ്ടന്ന്   തോന്നുന്നില്ല   മോളേ… എന്താ   മൊതല്…..

എന്തിനാ   മാഡം   എന്നോട്   വരാൻ   പറഞ്ഞത്…

നിന്നെ   ഒന്ന്   കാണാൻ ..  എന്തായാലും   കണ്ടൂ  കൊള്ളാം  നി .. അതേ   ഒരു  സംശയം .. എന്താ   നിൻ്റെ  ബ്യൂട്ടി  ടിപ്സ്…

ഡെയ്‌ലി  കണ്ട   ബ്യട്ടിപാർലറിൽ   കേറി   ഇറങ്ങിട്ടും  നിൻ്റെ   പകുതി   പോലും   എത്താൻ  നമ്മുക്ക്   പറ്റുന്നില്ല …. അതാ   ചോദിച്ച …എന്തേലും   ഉണ്ടേൽ   പറഞ്ഞു   താ….

എവിടെ   ഉണ്ടെലും  വാങ്ങിക്കാം… പണം   വാരി   എറിഞ്ഞ  കിട്ടാത്ത ഒന്നും  ഇല്ലല്ലോ….

എന്താ   നി  ഒന്നും   മിണ്ടാത്ത….ബ്യൂട്ടി  ടിപ്സ്   ആർക്കും  പറഞ്ഞു. കൊടുക്കില്ല….

അത്   മാഡം   പറഞ്ഞു   തരാം….പക്ഷേ    വില   കൊടുത്ത   കിട്ടുവോന്ന്   അറിയില്ല….ഇവിടെ   എന്തായാലും   ഷോപ്പിൽ   കിട്ടില്ല.. ഇനി   വിദേശത്ത്   ചിലപ്പോൾ   കാണും…. ഇത്തിരി   വിലമതിപ്പു  ഉള്ളതാ   അതാ……

അതെന്താ    അത്ര   വിലമതിക്കാൻ  ആവാത്തെ….

അത്   മാഡം   പാരമ്പര്യം   എന്ന്   പറയും…ഇപ്പൊ   ജീവനോടെ  ഇല്ലേലും   എൻ്റെ   അമ്മ   നല്ല  സുന്ദരി  ആയിരുന്നു…. അപ്പോ  ഞാനും   അങ്ങനെ  ആവുള്ളോ…

പിന്നെ  മേടത്തിന്   അതുണ്ടോ  ഇനി   വില  കൊടുത്തു   വാങ്ങണോ  എന്ന്  എനിക്ക്   അറിയില്ല….അതൊക്കെ   സ്വയം  വില  ഇരുത്തണ്ട  കാര്യം  ആണ്….

നിർത്തടി…. നിൻ്റെ   അഹങ്കാരം .. നിൻ്റെ   മറ്റവൻ   വലിയ   പുലി   ആണന്നു   വെച്ച് … ഈ   സൂര്യയുടെ  അടുത്ത്   കളിക്കാൻ   നിന്ന   ഞാൻ   ആരാണ്  എന്ന്  നി  അറിയും…..

പിന്നെ  നി   ഒന്ന്  ഓർത്തോ …ആ  അഭിരാം   അവനെ  കണ്ട  നി   അഹങ്കരിക്കുന്നത്  എങ്കിൽ   ഞങൾ   വെട്ടാൻ   വെച്ചേക്കുന്നെ   ഒരു   പോത്ത്   ആണത്…. സമയവും   സന്ദർഭും   ഒത്തു   കിട്ടിയ  മതി… അത്  കൊണ്ട്   അവനെ   കണ്ടൂ    നി  അങ്ങ് ഒത്തിരി  അഹങ്കരിക്കല്ലേ……

പറയാൻ   ഉള്ളത്   പറഞ്ഞെങ്കിൽ   ഞാൻ  പോക്കൊട്ടെ…പിന്നെ   ഒരു   കാര്യം   എനിക്ക്   ആരോടെങ്കിലും   എന്തെങ്കിലും   പറയാൻ  ഉണ്ടെങ്കിൽ   ആരുടെയും   പിൻബലം   വേണ്ട …എൻ്റെ   ധൈര്യം  മാത്രം  മതി….

പിന്നെ   നിങൾ   പറഞ്ഞ  പോത്തിൻ്റെ   സഹായം  ഒട്ടും   വേണ്ട…വെട്ടുകയോ   തിന്നുകയോ  അതൊക്കെ   നിങ്ങളുടെ  ഇഷ്ടം….  പിന്നെ   അറിഞ്ഞ    അടുത്തോളം   ആ   പോത്തിനെ  കയ്യിൽ  കിട്ടാൻ   പാടാണ്… ഇനി    കിട്ടിയാലും   സൂക്ഷിച്ചു    വെട്ടനെ   അല്ലെങ്കിൽ   കയറ്   പൊട്ടിച്ചു  പായുമ്പോൾ    മൊത്തത്തിൽ   കൊണ്ട്  പോകും…

ഡീ….

സൂര്യ….  മതി…..

  ലക്ഷ്മി   പോയി   ജോലി   നോക്കു … സൂര്യ   ലക്ഷ്മി   പൊക്കൊട്ടെ…

തന്നെ   ഒട്ടും  കൂസാതെ   ഇറങ്ങി. പോയ  ലക്ഷ്മിയെ   കണ്ട്   സൂര്യയുടെ  മുഖം   ദേഷ്യം  കൊണ്ട്   ചുവന്നു…

.

ഡ്രൈവിംഗ്   ചെയ്യുനതിടയിൽ   ബെൽ  കേട്ട്   സഞ്ജു    ഫോൺ   എടുത്തു   നോക്കി….

. ഹലോ   അഭി   നിനക്ക്   എന്താ   വേണ്ടത്…ഞാൻ   അങ്ങോട്ട്   വരുവല്ലെ….

സഞ്ജു   ഡാഡി   അവിടെ   ചെന്നോ   എന്ന്   അറിയാൻ   ആണട….. ആകെ   ടെൻഷൻ….

  നിൻ്റെ   ഡാഡി  അവിടെ  ഇത്   വരെ   ചെന്നില്ല ഇല്ല… ഇനി   ചെന്നാലും   ലക്ഷ്മിയെ   കാണാൻ   പറ്റില്ല….. അവള്   ജോലിക്ക്   പോയി…..

. ജോലിയോ   എവിടെ ??

  അത്   സൂര്യ   ടെക്സ്റ്റൈൽ   എന്ന   അവൾടെ  അനിയത്തി   പറഞ്ഞത്..  പിന്നെ   കൂടുതൽ   ഒന്നും   ചോദിച്ചില്ല … അവൾടെ  ചേറിയമ്മ   ഇത്തിരി  പിശക…..

  എൻ്റെ   സഞ്ജു   സൂര്യ   ടെക്സ്റ്റൈൽ .. അവിടെ ലക്ഷ്മി   ഒരിക്കലും   സേഫ്.  അല്ല … നി   ഒരു. കാര്യം  ചെയ്യൂ   അങ്ങോട്ട്   ഒന്ന്   ചെല്ല്   പ്ലീസ്…

. അഭി   ഇത്   ഇത്തിരി   കൂടുതൽ   ആണ് … നേരം   വെളുത്തപ്പോൾ   തൊട്ടു..  ഞാൻ  അങ്ങോട്ടും   ഇങ്ങോട്ടും   പട്ടിയെ   പോലെ   ഡ്രൈവ്  ചെയ്യുവ … എനിക്ക്   വയ്യ….

വേണ്ടാ   നി   പോവണ്ട   എനിക്ക്    ആരു ടെയും. സഹായം   ഇനി  അവശ്യം   ഇല്ല… അവൾടെ   ജീവൻ   സംരക്ഷിക്കേണ്ടത്   എൻ്റെ   മാത്രം   കടമ   ആണല്ലോ…നിന്നെ   ബുദ്ധിമുട്ടിച്ചതിൽ   സോറി….

ഡാ   അഭി   ഞാൻ…

സഞ്ജുവിൻ്റെ   മറുപടി   കാക്കാതെ  അഭി   ഫോൺ  കട്ട്  ചെയ്തു…..

ഡാഡി    കാരണം   ആണ്   അല്ലേ   ആ   ലക്ഷ്മി   ഇന്ന്   എൻ്റെ   കൈ   കൊണ്ട്   തീർന്നേനെ……

തൻ്റെ   ദേഷ്യം   മുഴുവൻ   ഭിത്തിയിൽ   കൈ  കൊണ്ട്   ആഞ്ഞടിച്ചു   കൊണ്ട്   സൂര്യ   പറഞ്ഞു…..

അയ്യോ   ഡാഡി   തടഞ്ഞ്   ഇല്ലെങ്കിൽ   നി      അവളെ   അങ്ങ്   ചവിട്ടി   താഴ്ത്തിനെ   പാതാളത്തിലേക്ക്…. ഒന്ന്   പോടി…..വെറുതെ   വാചകം   അടിച്ച  പോര   ചെയ്തു   കാണിക്കണം….

പിന്നെ   ഞാൻ   എന്ത്   വേണം,?

ഡാഡി   എന്താ   ഈ   ആലോചിക്കുന്നത്….

ഞാൻ    അഭിരമിനെ   പറ്റി…..

എന്താ   ഇപ്പൊ   ഇത്ര   ആലോചിക്കാൻ….

അഭിരാം..

ഇപ്പൊ   തന്നെ   അവൻ    കടിഞ്ഞാൺ   ഇല്ലാത്ത   കുതിര   ആണ്….  അതിൻ്റെ   കൂടെ   ഇത്   പോലൊരു   പെണ്ണ്  കൂടെ   ആയാൽ….

അതിനു   എന്ത്   ചെയ്യണം   എന്ന   ഡാഡി   പറയുന്നത്….. ലക്ഷ്മിയെ   വെറുതെ   വിടണം  എന്നോ….

ലക്ഷ്മി    അവള്    മരിക്കുക   തന്നെ   വേണം…

പക്ഷേ   ഡാഡി   നമ്മൾ   ആണ്   ഇതിൻ്റെ   പിന്നിൽ   എന്ന്   അറിഞ്ഞാൽ    അഭിരാം   നമ്മളെ  പച്ചയ്ക്ക്   കത്തിക്കും….

അതിനു    നമ്മൾ   എന്ത്   ചെയ്തു….അവൻ്റെ   അച്ഛൻ   അല്ലേ   ലക്ഷ്മിയെ   കൊല്ലാൻ   ആളെ   വിടുന്നത്…..

ഡാഡി    എന്തൊക്കെ   ആണ്   ഇ   പറയുന്നത്….എനിക്ക്   ഒന്നും   മനസിൽ   ആവുന്നില്ല….. അങ്കിൾ   ആണ്   ലക്ഷ്മിയെ   കൊന്നത്   എന്ന്   ആക്കിയാൽ   നമ്മുക്ക്   എന്താ   ഗുണം…

ഗുണം   രണ്ടുണ്ട്…  ഒന്ന്   ലക്ഷ്മി    എന്ന   തടസ്സം   നിൻ്റെ  മുന്നിൽ   നിന്ന്   മാറി  കിട്ടും…..രണ്ടു    അച്ഛനും   മോനും  തമ്മിൽ   തല്ലും…. പിന്നെ  ഗിറിധരിൻ്റെ   സ്വഭാവം   വെച്ച്   അയാളെ   ചോദ്യം   ചെയ്യുന്ന     അഭിരാം   വീടിന്    വെളിയിൽ   ആണ്….. അപ്പോ   നമ്മൾ   നമ്മുടെ   കൂടെ  നിർത്തും   അവനെ…..

എൻ്റെ    ഡാഡി   ഇത്   ബുദ്ധി   അല്ല   വിവരക്കേട്   ആണ്….  അവനെ   മാത്രം   എനിക്ക്   എന്തിനാ…. കിട്ടുമ്പോൾ   അവൻ്റെ   സ്വത്ത്   കൂടെ   കിട്ടണം…. 

അല്ലാതെ   ഞാൻ   എന്താ   വല്ല  ജിംനേഷ്യം   നടത്തുന്നോ   അവനെ   മോഡൽ   അക്കാൻ….

മണ്ടി….. കഴിഞ്ഞ   30  വർഷം   ആയി   ഗീരിധർ   ബിസിനെസ്സ്   രംഗത്ത്   ഉണ്ട്…  എന്നൽ   5  വർഷം  മുന്നേ   അഭിരാം   വന്ന   ശേഷം     ബിസിനസിൽ  ഉള്ള   വളർച്ച   വളരെ   വലുത്   ആയിരുന്നു….

വർമ്മ   ഗ്രൂപ്പ്   ഓഫ്   കമ്പനീസ്   ഇപ്പൊ   ടോപ്പിൽ   നിൽക്കുന്നു   എങ്കിൽ   അതിൻ്റെ   പുറകിലെ   തല  അവൻ്റെ   ആണ്    അഭിരാം   വർമ്മയുടെ…..

ആദ്യം    നമ്മുക്ക്   ആ   തല   അറക്കാം …. പിന്നെ   ശരീരം   എത്ര   നാൾ  കാണും … അതും   നിലം   പോത്തും..  വലിയ   താമസം   ഇല്ലാതെ….

ഇതൊക്കെ    നടക്കുവോ   ഡാഡി……

എല്ലാം   നടക്കും   നി   നോക്കിക്കോ   അതിനു  ഉള്ള.  വഴി   ആണ്    ആ  ലക്ഷ്മി….

ലക്ഷ്മി    ദേഷ്യത്തോടെ    രാമചന്ദ്രൻ    കൈ  ചുരുട്ടി  ……

കാറിൻ്റെ    കീയും    ആയി   പോവാൻ   റെഡി   ആയി   താഴെ   വന്നപ്പോൾ   ആണ്    അഭി   രാജിയെ   കണ്ടത്…..

എങ്ങോട്ടാ    അഭി   നിനക്ക്  എവിടേലും  അടങ്ങി  കിടന്നുടെ    ഈ   കൈ   വെച്ച്   വീണ്ടു   ഡ്രൈവിംഗ്…. വേദന   കൂടും….

ഒരു   അത്യാവശം   ഉണ്ട്   അതാ   അമ്മേ…..

എന്താ   ഇത്ര   അവശ്യം? …   ഉണ്ടെങ്കിൽ   തന്നെ  വിളിച്ച   സഞ്ജു  കൂടെ  വരുല്ലോ…. ഈ   കൈ   വെച്ച്   നി….

പിന്നെ   ഇതൊക്കെ   വലിയ   പരിക്ക്   ആണോ…ഇതൊക്കെ   ചെറുത് …..

ഇതാണോ    ചെറുത്…. അല്ല    നി   എങ്ങോട്ടാ .. ഡാഡിയും   മോനും   നല്ല    സ്നേഹം   ആയ   കൊണ്ട്    ഇന്ന്   നി   ഓഫീസിൽ   പോവില്ലന്ന്    അറിയാം….  പിന്നെ    എങ്ങോട്ടാ??

സൂര്യ    ടെക്സ്റ്റൈൽ…. അങ്ങോട്ടു    ആണ്    പോവുന്നെ…..

എന്തിന്?…..

ലക്ഷ്മി     ഇന്ന്    തൊട്ടു   അവിടെ    ജോലിക്ക്   കേറി…. ഡാഡി   എങ്ങാനും   പറഞ്ഞു   സൂര്യയും   അവൾടെ   അച്ഛനും   ലക്ഷ്മിയെ    പറ്റി    അറിഞ്ഞ   പിന്നെ   തീർന്നു…..

എൻ്റെ    മോനെ    അതിനു    ലക്ഷ്മിയെ    അവർക്ക്   അറിയുമോ…. അറിഞ്ഞ   തന്നെ   നിനക്ക്    എന്ത്   ചെയ്യാൻ   പറ്റും….

ലക്ഷ്മിയുടെ   അടുത്ത്   ഒന്ന്   പറഞ്ഞു   നോക്കാം ..ജോലിക്ക്    വരണ്ടന്ന്….എന്തായാലും   ലക്ഷ്മിയെ    ഒന്ന്   കാണണം….

അപ്പോ   പോയിട്ട്     വരാം…..

അഭിരാം    സൂര്യ   ടെക്സ്റ്റൈൽ    മുന്നിൽ   എത്തിയപ്പോ   സഞ്ജു    അവിടെ   ഉണ്ടായിരുന്നു…..

എത്തിയല്ലോ    പരിക്ക്   പറ്റി   കിടന്ന   കാമുകൻ… ഓഫീസിൽ    പോവാൻ    അവന്   കൈ  വേദന .. കാമുകിക്ക്   ബോഡി   ഗാർഡ്   ആവാൻ   ഒരു   കുഴപ്പം   ഇല്ല….. അതൊക്കെ    പോട്ടെ    നിൻ്റെ   കാറിന്   4  വീൽ   തന്നെ   അല്ലേ  ??…..

എന്താടാ    സഞ്ജു   നി  അങ്ങനെ   ചോദിച്ച … എല്ലാ   കാറിനും   പിന്നെ   10  വീൽ   ആണോ……

അല്ല    അഭി   വീൽ   മാറ്റി   ചിറകു    ആണോ  ഇപ്പൊ  എന്നറിയാൻ  ആണ് ….  നി  എന്താ    അവിടന്ന്  പറന്നു   ആണോ   വന്നത്   നല്ല സ്പീഡ്…..

സ്പീഡ്    കൂടും    അവശ്യം    എൻ്റെ    അല്ലേ…..

നി    പിണങ്ങിയ….    വരില്ല    എന്ന്    പറഞ്ഞിട്ടും   ഞാൻ   വന്നില്ലേ….. അതാണ്    നിന്നോട്   ഉള്ള   എൻ്റെ    സ്നേഹം….

ഇപ്പൊ    ലഞ്ച്    ടൈം    അല്ലേ    ഞാൻ   അവളെ   ഒന്ന്    കേറി   കാണട്ടെ    സഞ്ജു…….

നി    വല്ലതും    കഴിച്ചോ   അഭി…..

ഇല്ലെടാ    സഞ്ജു  ടെൻഷൻ   കൊണ്ട്   ഒന്നും  കഴി ക്കാൻ   തോന്നുന്നില്ല…..

അപ്പോ   പേടിക്കണ്ട   ചെന്ന്   കേറി   കൊട് … നിൻ്റെ   കാമുകി   വയർ   നിറച്ചു  തന്നു   വിടും…. പിന്നെ   ഉടനെ    ഒന്നും   വിശകില്ല…..

എന്തായാലും  സഞ്ജു    നി   ഇവിടെ   നിൽക്ക്   ഞാൻ   അവളെ  ഒന്ന്   കണ്ടിട്ട്    വരാം….

ചെല്ല്   വരാൻ   ഉള്ളത്   വഴി   തങ്ങില്ല… ചെന്ന്    വാങ്ങിയിട്ട്    വാ….. അതേ   മൂന്നാം   നിലയിൽ   ചിൽഡ്രൻസ്    സെക്ഷൻ   ആണുട്ടോ  ലക്ഷ്മി….

എൻ്റെ    മുത്തേ   നി   ഇതൊക്കെ   അറിഞ്ഞു   വെച്ചേക്കുവാ …  നി   ആണ്   യഥാർത്ഥ   ഫ്രണ്ട്…. നിന്നെ   പോലെ   ലക്ഷത്തിൽ   ഒന്നെ   കാണൂ…..

മതി   അഭി…   വല്യ   പുലിമുരുകൻ   സ്റ്റൈൽ    ഡയലോഗ്    അടിക്കാതെ  പോയിട്ട്   വാ…. എനിക്ക്   വിശപ്പ്    ഉണ്ട്   വല്ലതും   കഴിക്കണം…. എൻ്റെ    വയർ   നിറയാൻ   ഫുഡ്   ചെല്ലണം….അല്ലാണ്ട്    നിന്നെ   പോലെ   കാമുകിയെ    കണ്ട   പോര…..പോയിട്ട്    വേഗം   വാ….

അഭി    ചെല്ലുമ്പോൾ   ലക്ഷ്മി    ഫുഡ്   കഴിക്കാൻ  ഉള്ള    തയ്യാർ   എടുപ്പ്   ആയിരുന്നു…. അവനെ   കണ്ടതും   ദേഷ്യം   കൊണ്ട്   അവൾടെ   മുഖം   ചുവന്നു…..

ലച്ചു…..

അല്ല   ലക്ഷ്മി..  നോക്കു    അഭിരാം   എനിക്ക്   ഇഷ്ടം   ഇല്ലത്തവർ   എന്നെ  ലക്ഷ്മി   എന്ന്   വിളിക്കുന്നതാണ്   ഇഷ്ടം….

ലച്ചു   സോറി   ലക്ഷ്മി   ഞാൻ   ഒരു   കാര്യം   പറയാൻ…..

നിങ്ങൾക്ക്   ഇനിയും   മതിയായില്ലേ …. ഒരു   വിധത്തിലും   എന്നെ   ജീവിക്കാൻ   സമ്മതിക്കില്ല   നിങൾ….. ഞാൻ   എന്ത്   തെറ്റാ   നിങ്ങളോട്   ചെയ്തത്……

ലക്ഷ്മി   ഇവിടെ   നിൻ്റെ   ജീവന്   ആപത്താണ്   അത്   പറയാൻ   ആണ്   ഞാൻ….

എന്തായാലും   നിങ്ങളെക്കാൾ   വലിയ   ശത്രു   എനിക്ക്   വേറെ   അരും   ഇല്ല…   അത്   കൊണ്ട്  ഇവിടെ   എനിക്ക്   എൻ്റെ   ജീവനിൽ   പേടി  ഇല്ല…. മുന്നിന്ന്   മാറ്   എനിക്ക്   പോണം……

നിനക്ക്    നിൻ്റെ   ജീവൻ   അവശ്യം   കാണില്ല….. പക്ഷേ     എനിക്ക്    അവശ്യം   ഉണ്ട്….

എന്തിന്    നിങ്ങളുടെ   ഭാര്യ   ആയി   എന്നെ   തളച്ചു   ഇടാനോ…. അത്    ഒരിക്കലും   നടക്കാൻ   പോണില്ല…

നടക്കും    ലക്ഷ്മി   നി   എത്ര   വാശി   പിടിച്ചാലും   നടക്കും……

അഭിരാം     ഭീഷണിയുടെ    സ്വരം    എന്നോട്   വേണ്ട…..

നി    ആരാണ്    എന്നാടി   നിൻ്റെ   വിചാരം….. ഞാൻ   ഒന്ന്    തല   കുനിച്ചു    തനപ്പോ    എൻ്റെ   തലയിൽ   കേറി   ഇരികുന്നോ…. നി   ഒന്ന്   കേട്ടോ  നി   ഒരാളുടെ   ഭാര്യ    അവുന്നുണ്ടെങ്കിൽ    അത്   ഈ   അഭിരാം  വർമ്മയുടെ   ആയിരിക്കും…..

പിന്നെ    നിൻ്റെ     വാശി    കാരണം  നഷ്ടപ്പെടുന്നത്     രാഹുലിൻ്റെ     ജീവൻ   ആവും…..

ആലോചിച്ചു    ഉത്തരം   പറ…  നിൻ്റെ     ജീവൻ    ആണോ     അതോ    രാഹുലിൻ്റെ    ജീവൻ   ആണോ   നിനക്ക്     വലുത്…..

അഭിറമിൻ്റേ    ചോദ്യം   കേട്ടതും   ലക്ഷ്മി  പോലും   അറിയാതെ     അവൾടെ   കണ്ണിൽ   നിന്ന്    കണ്ണീര്   നിറഞ്ഞു…….

തുടരും……

5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലക്ഷ്മി – ഭാഗം 6”

Leave a Reply

Don`t copy text!