Skip to content

ലക്ഷ്മി – ഭാഗം 7

Lakshmi Ashwathy Novel

പറ    ലക്ഷ്മി   എന്താ   നിൻ്റെ  തീരുമാനം……….

താൻ   എന്ത്   പറയും??….. തൻ്റെ   ജീവനേക്കാൾ   വലുതാണ്   തനിക്ക്    രാഹുലിൻ്റെ   ജീവൻ……

ഞാൻ   കാരണം  അവന്  ഒന്നും   സംഭവിച്ചുട……..

എന്താ   നി   മിണ്ടാത്ത …..  നിൻ്റെ   നാവു  ഇറങ്ങി  പോയോ…….. കല്യാണത്തിന്   നിനക്ക്   സമ്മതം   ആണോ  അതോ  അവനെ   തീർക്കാൻ   ഞാൻ…..

അഭിരാം   വർമ്മ   ഇതൊരു    ഭീഷണി   ആണന്നു   അറിയാം …. ഞാൻ   നിങ്ങളുടെ   വഴിക്ക്   വന്നില്ലേ . രാഹുലിനെ   കൊല്ലും   എന്ന   ഭീഷണി….

നിങ്ങൾക്ക്    നാണം   തോന്നുന്നില്ലേ .. ഒപ്പത്തിന്   ഒപ്പം  നിൽക്കുന്നവരോട്    മാത്രം  യുദ്ധം ആകാവൂ.   എന്ന്   പുരാണങ്ങളിൽ   പോലും   പറയുന്നുണ്ട്……  അവൻ    നിങ്ങൾക്ക്   ഒത്ത   ഒരു. എതിരാളി    അല്ല   എന്നറിയാം   എന്നിട്ടും….

ദ്ദേ   വീണ്ടും    പുരാണം … അന്ന്    രാഹുലും   എന്നോട്    പുരാണത്തെ   പറ്റി   പറഞ്ഞു……

മോളേ   ലക്ഷ്മി   ഗീതയിൽ   ഭഗവാൻ   കൃഷ്ണൻ   പറഞ്ഞത്    നി   കേട്ടിട്ടില്ല….. മാർഗ്ഗം   അല്ല   ലക്ഷ്യം  ആണ്    പ്രധാനം…..   ഏതു    വിധേനയും   ലക്ഷ്യത്തിൽ   എത്തിച്ചേരുക…..  ഞാനും   ഭഗവാനും    ഓകെ   ഏതാണ്ട്   ഒരു   പോലെ   ആണ്….     നി   എന്ന   ലക്ഷ്യം   ആണ്   എനിക്ക്    പ്രധാനം……

അതിനു   വേണ്ടി    എന്ത്    തറ  വേലക്കും   ഞാൻ  റെഡിയ… പിന്നെ    യുദ്ധങ്ങൾ   എല്ലാം     പെണ്ണിനും   മണ്ണിനും   വേണ്ടി   തന്നെ  അല്ലേ…. അങ്ങനെ   നോക്കിയ   ഞാൻ   ചെയ്യുന്നതിലും    പുതുമ   ഒന്നും   ഇല്ല….

അഭിരാം      നിങൾ    ഒന്ന്    ഓർത്തോ   എന്ത്    യുദ്ധം   ചെയ്തു    എന്നെ   നേടിയാലും ….  എനിക്ക്    ഒരിക്കലും   നിങ്ങളെ   സ്നേഹിക്കാൻ   ആവില്ല….

കാരണം    ഈ   ലോകത്ത്   ഞാൻ   ഏറ്റവും   കൂടുതൽ    വെറുക്കുന്ന   പുരുഷൻ    നിങൾ  ആണ്..  പിന്നെ    നിങ്ങളുടെ   ഭീഷണിക്കു    മുന്നിൽ   താലി   കെട്ടാൻ   കഴുത്ത്   നീട്ടി   തന്നാലും   അത്     എൻ്റെ   രാഹുലിന്    വേണ്ടി   മാത്രം   ആയിരിക്കും…….

അഭിരാമിന്    വേറെ   പണി   ഒന്നും   കാണില്ല… പക്ഷേ   എനിക്ക്   അങ്ങനെ   അല്ല …  മാറ്    എനിക്ക്   പോണം…..

ലക്ഷ്മി    എനിക്ക്    ഇഷ്ടം   ഉളളവർ   എന്നെ   അഭിന്ന്   വിളിക്കുന്നതിൽ   എനിക്ക്   ഒരു   വിരോധവും   ഇല്ല   കേട്ടോ…..

സോറി   അഭിരാം   എനിക്ക്   വിരോധം   ഉണ്ട്…

അത്    പറഞ്ഞും    അവള്   തിരിഞ്ഞ്   നടന്നു….

ഇവളെ   ഓകെ   ഏത്    നേരത്താണ്    എനിക്ക്….

എന്താണ്    അഭിരാം    സർ   തന്നെ   സംസാരിച്ചു   കൊണ്ടിരിക്കുന്നത്……

അഭി   നോക്കിയപ്പോ    അവൻ്റെ    മുന്നിൽ    നിൽക്കുന്ന   ജാസ്മിനെ   ആണ്    കണ്ടത്…..

    സർ   സൂര്യ   മേടത്തിനെ   കാണാൻ    വന്നതാ?….

പിന്നെ    എനിക്ക്    വേറെ    പണി   ഒന്നും   ഇല്ലല്ലോ…അവളെ   കാണാൻ   വരാൻ…. ഒന്ന്    പോടി    പെണ്ണെ…..

പിന്നെ    എന്തിനാ   ഇവൻ   ഇങ്ങോട്ട്. വന്നത്   എന്തായാലും   സൂര്യ   മെടത്തിനോട്    പറയാം….

അഭി     ഇറങ്ങി    വന്നപ്പോ   ഫോണിൽ    കുറുകുന്ന    സഞ്ജുവിനെ    ആണ്    കണ്ടത്….

അവനെ    കണ്ടതും    പിന്നെ    വിളിക്കാം    എന്ന്. പറഞ്ഞു    അവൻ   ഫോൺ    കട്ട്  ആക്കി….

കണ്ടോ    അഭി    ലക്ഷ്മിയെ…..  എങ്ങനെ  ഒതുങ്ങുവോ    അവള്….

എൻ്റെ     സഞ്ജു     അവള്      ഒതുങ്ങനെ    ആദ്യം    ആ    വായിൽ   ബോംബ്     വെക്കണം…   ഇജാതി     നാക്ക്    അതിന്നു    വരുന്നത്     ആണെങ്കിൽ    പിന്നെ   പറയും      വേണ്ട……  ഇപ്പൊ     ഞാൻ   അവളെ   ആണോ    അതോ    അവള്     എന്നെ   ആണോ    ബ്ലാക്ക്മെയിൽ    ചെയ്യുന്ന   എന്ന  ഇപ്പൊ   എൻ്റെ   സംശയം…..   എന്തായാലും     ഒന്ന്     പേടിപ്പിച്ച്…..

പീഡിപ്പിച്ച     ഇത്രയും     ഓപ്പൺ   സ്പേസിൽ    വെച്ച്….

പിന്നെ    നി    അറിഞ്ഞില്ലേ?    പെട്ടന്ന്    ആയിരുന്നു….  ഞാൻ   പീഡിപ്പിക്കാൻ    ചെന്ന    നിന്ന്    തരുന്ന    ഒരു    മൊതല്……

അവൾടെ    സ്വഭാവം    വെച്ച്    പിന്നെ    എനിക്ക്   22  ഫീമെയിൽ   കോട്ടയം   ഫിലിമിലേ   ഫഹദിൻ്റെ   അവസ്ഥ    ആവും    ആ   കളിക്ക്    ഞാൻ   ഇല്ല   സഞ്ജു    എന്നെ    വിട്ടെരു…..

അഭി    നി    സങ്കടപെടതെ    എന്നേലും    നിനക്ക്    ഒരു    ദിവസം    വരും….

ജാസ്മിൻ     സൂര്യയുടെ    ക്യാബിനിൽ    ചെന്നപ്പോ. സൂര്യയും    രാമചന്ദ്രനും    എന്തോ   തിരക്കിട്ട    ചർച്ചയിൽ    ആയിരുന്നു……

മാഡം    എനിക്ക്    ഒരു    കാര്യം …..

എന്താ    ജാസ്മിൻ……..

അഭിരാം   സർ    ഇപ്പൊ    ഇവിടെ    വന്നിരുന്നു….. ഞാൻ    കരുതിയ    മെടത്തിനെ    കാണാൻ    ആണന്ന്    എന്നാണ്…..

ഞങൾ    ഗോഡൗണിൽ    ആയിരുന്നു   അത്    കൊണ്ട്    ഇവിടെ    വന്നപ്പോ    കണ്ടൂ    കാണില്ല….നി   പൊക്കോ   ഞങ്ങൾക്ക്    കുറച്ചു   ജോലി    ഉണ്ട്……

ശരി   മേടം.. 

ഡാഡി    അവൻ    ലക്ഷ്മിയെ    കാണാൻ   ആവും. വന്നത്    അല്ലേ …

അതേ    മോളേ   ഇനി    അവളെ    വിട്ടുട….  നമ്മളോട്     രാവിലെ    അത്ര    ഓകെ   പറഞ്ഞിട്ട്    ഇവിടെ    വെച്ച്    അവർ    തമ്മിലെ    കൂടികാഴ്ച    നമ്മുക്ക്    നാണക്കേട്     ആണ്…..

ഡാഡിയുടെ    പ്ലാൻ    എന്താ?

ഒരു    ആക്സിഡൻ്റ്    അതും     ഇന്ന്    വൈകിട്ട്    തന്നെ……

പക്ഷേ    അഭി    എനിക്ക്     നല്ല    പേടിയുണ്ട്…..

എന്ത്     വന്നാലും    വന്നു   ഇടത്തു    നോക്കാം   ഇന്ന്    വൈകിട്ട്     ഞാൻ   പ്ലാൻ    ചെയ്ത    കാര്യം   നടന്നു    ഇരിക്കും…..

ഡാ    അഭി….  എനിക്ക്    വിശക്കുന്നു…..

എൻ്റെ    സഞ്ജു    നിൻ്റെ    വയറ്റിൽ    കോഴി   കുഞ്ഞു    ഉണ്ടോ?, … ഉച്ചക്ക്    അല്ലേ   നിനക്ക്   ഞാൻ   ഫുഡ്   വാങ്ങി   തന്നത്…..

അത്    ഉച്ചക്ക്    അല്ലേ   അഭി   ഇപ്പൊ    മണി   5 ആയി… എന്തേലും    ലൈറ്റ്    ആയി    വാങ്ങി   താ  പ്ലീസ്….

സഞ്ജു    ഇങ്ങനെ   ഒരു   മാസം   നി  എൻ്റെ    ഒപ്പം     വന്ന  ഞാൻ   ലോൺ   എടുക്കേണ്ടി    വരും… നിന്നെ    വിശ്വസിച്ചു   എങ്ങനെ   ഞാൻ   എൻ്റെ    പെങ്ങളെ   തരും…. ഈശ്വര    ഇവനെ    കെട്ടിയ   എൻ്റെ    ആമി   പട്ടിണി   ആവുല്ലോ….

ഡാ    നിന്നെ    പോലെ   ഫുൾ   ടൈം   ബോഡിഗാർഡ്    ഒന്നും   ആയില്ല  എങ്കിലും   സ്വന്തം   പെണ്ണിനെ  മറ്റെന്തിനെക്കാളും    സ്നേഹിക്കുന്ന  ഒരു   കാമുകൻ   ആണ്   ഞാനും   അത്   കൊണ്ട്    നി   എന്നെ   അങ്ങനെ    പുച്ഛിക്കാതെ…..

നിനക്ക്    ഫീൽ    ആയ ….  സോറി   സഞ്ജു   ഞാൻ   ഒരു   തമാശ    പറഞ്ഞത്   അല്ലേ…. നിനക്ക്   വിഷമം    ആയോ….. സോറി…  വാ   നിനക്ക്   വേണ്ട   എന്താന്ന്   വെച്ച   വാങ്ങി തരാം

ഡാഡി    ഒന്നൂടെ   ചിന്തിച്ചിട്ട്    പോരെ   ഈ   ഓപ്പറേഷൻ…  ആ    അഭിരാം    എങ്ങാനും    അറിഞ്ഞാൽ    എനിക്ക്    ആലോചിക്കാൻ   കുടി  വയ്യ….

നിനക്ക്    ഇത്ര    പെടിയാണെങ്കിൽ    എനിക്ക്    എന്താ ….   അഭിരാം    അവളെയും   കെട്ടി   സുഖം   ആയി    ജീവിക്കട്ടെ    നമ്മുക്ക്   കാഴ്ചക്കാർ   ആയി   നോക്കി   നിൽക്കാം   മതിയോ….

ഡാഡി    ദേഷ്യപ്പെടല്ലെ   അവനോടുള്ള   പേടി   കൊണ്ട്    ഞാൻ   പറഞ്ഞതാ….

ഇനി   എന്തൊക്കെ   വന്നാലും   ലക്ഷ്മി   ഇന്ന്      വൈകിട്ട്  തീരും…  ഞാൻ   നമ്മുടെ   ഗിരിയോട്    പറഞ്ഞിട്ടുണ്ട്….

ഏതു    വീരപ്പൻ   ഗിരിയ…..

അതേ   മോളേ   കൊലപാതകം    ആക്സിഡൻ്റ്   ആയി   തീർക്കാൻ   അവനെ   കഴിഞ്ഞു    വേറെ   ആളു   ഉള്ളൂ….   എനിക്ക്    വേണ്ടി   എത്ര  പേരെ… ആ   ആക്സിഡൻ്റ്    ഒന്നും   കൊലപാതകം   ആണന്നു   കണ്ടൂ   പിടിക്കാൻ   പോലീസിന്    പറ്റിയില്ല…   പിന്നാ    അഭിരാം   വർമ്മ…..

ദൈവമേ    ഇതെങ്ങാനും   പാളിയ   വീരപ്പൻ്റെ   പപ്പും   പൂടയും   അഭി   പറിക്കും…   എങ്കിലും  എൻ്റെ   ഡാഡി   കപ്പിനും     ചൂണ്ടിനും    ഇടയിൽ   നിന്നാണല്ലോ    അഭി   എനിക്ക്   കൈ   വിട്ടു   പോയത്….

നി    വിഷമികാതെ    അവനെ   നിനക്ക്    തന്നെ   കിട്ടും…..  ഇന്നൊരു   ദിവസം   കഴിയട്ടെ……

ലക്ഷ്മി    ബസ്സ്   നോക്കി   നിന്നപ്പോൾ   ആണ്    രാഹുൽ    ആ    വഴി   വന്നത്    അവളെ    കണ്ടതും   അവൻ   വണ്ടി   നിർത്തി….

ലക്ഷ്മി    വീട്ടിലേക്ക്    ആണോ   കെറിക്കോ    ഞാൻ   ഓട്ടോസ്റ്റൻഡിൽ    വിടാം….

വേണ്ട   രാഹുൽ   ഞാൻ   ബസിൽ   വന്നോളം…

.

ലക്ഷ്മി    കെറ്    എനിക്ക്    കുറച്ച്    സംസാരിക്കാൻ    ഉണ്ട്….

ലക്ഷ്മി   കേറിയതും      രാഹുൽ   ഓട്ടോ    സ്റ്റാർട്ട്    ചെയ്തു….

ലക്ഷ്മിയെ    ഫോളോ   ചെയ്തു    വന്ന   ടാറ്റ  സുമോ   ഡ്രൈവിംഗ്    സീറ്റിൽ   ഇരുന്ന    ആളു    ഫോൺ   എടുത്തു   രാമചന്ദ്രനെ   വിളിച്ചു…..

എന്താ   ഗിരി   അവള്    തീർന്നോ?…

ഇല്ല    സാർ …  സർ    ഫോട്ടോ   അയച്ച   കുട്ടി   ബസില   പോണത്   എന്നല്ലേ   പറഞ്ഞത്… ആ    കുട്ടി    ഇപ്പൊ   ഒരു   ഓട്ടോയിൽ   കേറി   പോയി…..

ഓട്ടോ    ആണേലും   ബസിൽ   ആണേലും   നി.  പറഞ്ഞ    ജോലി   ചെയ്യൂ…  ഇപ്പൊ    അല്ലേ   ഒന്നൂടെ   എളുപ്പം …  ആരും   സംശയിക്കില്ല….

സർ   പക്ഷേ    ആ   ഓട്ടോക്കാരൻ…..

എന്തൊരു    നല്ലൊരു   മനസു    ആണ്   നിൻ്റെ … ആ   ഓട്ടോക്കാരൻ   നിൻ്റെ    അപ്പച്ഛിടെ   മോന്   ആണല്ലോ   ഇത്ര   ദയ  തോന്നാൻ….

 പറഞ്ഞ   പണി   നല്ല   പോലെ   തീർത്തോ ….  നി   കൊല്ലാൻ.  ശ്രമിച്ചിട്ട്    അവള്   എങ്ങാനും   രക്ഷപെട്ട   നിന്നെ  കൊല്ലാൻ   പോണത്   ഞാൻ   ആവില്ല….  ആ   അഭിരാം   ആയിരിക്കും   അവൻ  നിന്നെ    പച്ചക്ക്   കത്തിക്കും…..

ശരി    സർ….

അഭി    ഞാൻ    ഒരു    കാര്യം    പറഞ്ഞ   നി   ദേഷ്യപെടുവോ…..

എന്താടാ    സഞ്ജു……

അതേ    നമ്മൾ    ഫുഡ്   കഴിച്ചു    കൊണ്ട്    ഇരുന്ന   സമയത്ത്…..

സമയത്ത്…. ബാക്കി    പറ….

   ലക്ഷ്മി    ആണന്നു    തോന്നുന്നു   ഒരു   ഓട്ടോയിൽ    പോണ    കണ്ടൂ….

അതിനെന്താ    ഞാൻ   വിളിച്ചാലും  ലക്ഷ്മി   എൻ്റെ   ഒപ്പം   വരില്ല…. ഒരു    ഡ്രൈവറുടെ    പരിഗണന   പോലും   തരില്ല…. പിന്നെ  എങ്ങനെ   പോയാൽ  എന്താ….

പക്ഷേ    ആ   ഓട്ടോ    ഡ്രൈവർ    രാഹുൽ   ആണോ   എന്ന്    ഒരു   സംശയം…..

പൊട്ടാ   എന്നിട്ട്    ഇപ്പൊൾ  ആണോ   പറയുന്ന   വാ   പെട്ടന്ന്    വണ്ടിയിൽ   കെറു …. നി   കാരണം   എൻ്റെ   ഒരു   നല്ല   ചാൻസ്   ആണ്   മിസ്സ്   ആയത്…. അവൻ്റെ    ഒരു    മുടിഞ്ഞ   വിശപ്പ്…..

മരണം    തൻ്റെ  പുറകിൽ   ഉണ്ടന്ന്   അറിയാതെ    എന്തോ   ആലോചിച്ചു   ഉറപ്പിച്ച   പോലെ   ലക്ഷ്മി  ഓട്ടോയിൽ    ഇരുന്നു…..

ഓട്ടോ    സൈഡിൽ   ഒതുക്കി    തണൽ   മരത്തിൻ്റെ   ചുവട്ടിലെ   ബെഞ്ചിൽ    അവർ.  ഇരുന്നു…..

ലക്ഷ്മി    അവനെ   സൂക്ഷിച്ചു   നോക്കി   തന്നോട്   പിണങ്ങി    നടക്കുന്ന   ഒരു  സങ്കടവും   അവനില്ല…

അവൻ   മുൻപ്   എങ്ങനെ  ആയിരുന്നു   അത്  പോലെ   തന്നെ  ഇപ്പോളും…  ഇത്ര   വേഗം   വായിച്ച്  തീർക്കാൻ   ഉള്ള   ഒരു   പുസ്തകം    മാത്രം ആയിരുന്നോ  അവന്   താൻ…

രാഹുൽ   എന്താ  നിനക്ക്   പറയാൻ   ഉള്ളത്??

തങ്ങൾക്ക്   ഇടയിൽ   തിങ്ങി   നിന്ന   മൗനത്തിനു  വിരാമം   ഇട്ടു   കൊണ്ട്   അവള്   ചോദിച്ചു…..

ലക്ഷ്മി   സോറി   അന്ന്   നിന്നെ   ഒത്തിരി   എന്തൊക്കെയോ   പറഞ്ഞു…

അത്   സാരമില്ല   ഞാൻ   നിന്നെയും   പറഞ്ഞില്ലേ…

നി  ഇന്ന്  ഒത്തിരി   തവണ  ഫോൺ   വിളിച്ച്  അല്ലേ  വൈകിട്ട്   ഇങ്ങനെ  കാണാം  എന്നുള്ളത്   കൊണ്ട  ഞാൻ  എടുക്കാഞ്ഞെ….   എന്തിനാ    വിളിച്ചത്….

ഇന്ന്   രാവിലെ  കേട്ട   സന്തോഷ  വാർത്ത   പറയാൻ   പക്ഷേ   നി   ഫോൺ   എടുക്കാത്തത്. നന്നായി….

എന്താ   അത്  അത്ര   സന്തോഷ വാർത്ത…..

അവൻ്റെ   ആ  അഭിരമിൻ്റെ   കല്യാണം   ഉറപ്പിച്ചു.  എന്ന്…

ആണോ   നി   എങ്ങനെ   അറിഞ്ഞു…

എൻ്റെ   ഒരു   ഫ്രണ്ട്   പറഞ്ഞു   പക്ഷേ   അവൻ   സമ്മതിക്കില്ല …  എനിക്ക്    അറിയില്ല   രാഹുൽ   അവന്   എന്താണ്   എന്നോടുള്ളത്   എന്ന്…

പ്രേമം   ആണോ   കാമം   ആണോ   അതോ   എന്നെ   ആ   കാൽച്ചുവട്ടിൽ    കൊണ്ടിട്ട്  ചവിട്ടി  താഴ്ത്തൻ   ഉള്ള   പകയോ….  എനിക്ക്    എന്ത്   ചെയ്യണം  എന്നറിയില്ല….

ഇതൊന്നും    അല്ല   ലക്ഷ്മി    അഭിരാം   നിന്നെ  ഒത്തിരി   സ്നേഹിക്കുന്നു….  അവൻ്റെ   സ്വന്തം   അക്കാൻ   ആഗ്രഹിക്കുന്നു….   അന്ന്   എന്നെ   കാണാൻ   വന്നപ്പോ  ഞാൻ   കണ്ടതാ   നിന്നോടുള്ള    സ്നേഹം…..

നിനക്ക്   നാണം   ഇല്ലെ   രാഹുൽ  എന്നോട്   ഇങ്ങനെ   ഓകെ   എന്നോട്   പറയാൻ…..

സത്യം   പറയാൻ   എന്തിന്    നാണിക്കണം….  അവൻ   നിന്നെ  ഒത്തിരി   സ്നേഹിക്കുന്നു    എന്നെ  പോലെ…  അല്ല   എന്നെക്കാൾ   ഏറെ….

മതി    രാഹുൽ   നി   അവനെ   പെടിച്ചാണോ   ഇപ്പൊ   ഇങ്ങനെ   പറയുന്ന. ..

പേടി   ഇല്ല   എന്ന്   പറഞാൽ    കള്ളം   ആവും…  ഇപ്പൊ   ഡ്രൈവിങ്ങിനടെ   ഏതു    വണ്ടി   നേരെ   വന്നാലും    ഭയം    ആണ്…  അഭിരാം    എനിക്ക്    മരണം   വിധിച്ചത്    എങ്ങനെ    എന്ന്    അറിയില്ലല്ലോ…..

ഇപ്പൊ    ഞാൻ   ചിന്തിക്കുന്നത്    നിന്നെ   പറ്റി    ആണ്….  നിനക്ക്    എൻ്റെ   ഒപ്പം   ഉള്ള  ജീവിതം  ദുരിതത്തിൽ   നിന്ന്   വീണ്ടും   ദുരിതത്തിലേക്ക്  ആണ്…..  ഇപ്പൊ    തന്നെ   എൻ്റെ    ജീവിതം   ഞാണിന്മേൽ   കളി   ആണ്….  രോഹിണിയുടെ   പഠിത്തം   കല്യാണം   ഇതൊന്നും   കഴിയാതെ   എനിക്ക്    നിന്നെ   കൂടെ   കൂട്ടാൻ    പറ്റില്ല…..

ഇതൊക്കെ    എനിക്ക്    അറിയാവുന്നത്    അല്ലേ   രാഹുൽ ….  നി   നിൻ്റെ   കടമ   എല്ലാം   ചെയ്തു   തീർക്കുന്ന    വരെ   ഞാൻ   കാത്തിരിക്കാം   എത്ര  വർഷം   വേണേലും….

പക്ഷേ    അത്    വരെ    എൻ്റെ   ജീവന്    ഒരു   ഉറപ്പും   ഇല്ല    ലക്ഷ്മി….  അഭിരാം   അവൻ   ആണ് നമ്മുടെ   ശത്രു.   എനിക്ക്    വേണ്ടി    നി.  കല്യാണത്തിന്….

മതി   രാഹുൽ     എനിക്ക്    നിന്നോട്      ഇപ്പൊ   തോന്നുന്ന   വികാരം. പുച്ഛം   ആണ്.. ഒരു    പെൺകുട്ടിക്കും  എന്നെ പോലെ    ഈ  അവസ്ഥ   ഉണ്ടാകാതെ    ഇരിക്കട്ടെ…. ചേർത്ത്    നിർത്തി    ഞാൻ   ഉണ്ട്   കൂടെ    എന്ന്   പറയാണ്ടത്തിന്    പകരം…..

നിൻ്റെ    ജീവൻ   എൻ്റെ   ആവശ്യം   ആണ്   ഞാൻ  കാരണം    നിനക്ക്    ഒന്നും   പറ്റില്ല….  ഞാൻ   എന്താ   വേണ്ടത്   അഭിരമിനു   താലി    കെട്ടാൻ   കഴുത്ത്    നീട്ടി    കൊടുക്കണോ……  നിനക്ക്   വേണ്ടി    ഞാൻ   അതിനും   തയ്യാർ   ആണ്…..

ലക്ഷ്മി    സോറി    എൻ്റെ    അവസ്ഥ….

എനിക്ക്    അറിയാം    രാഹുൽ    നി    എന്നിൽ   നിന്ന്    ഒത്തിരി    അകന്നു …..  എത്ര    പെട്ടന്ന്    ആണ്     ലേച്ചുവിൽ    നിന്ന്    ലക്ഷ്മി    ആയത്….

ഇനി    നമ്മൾ   എത്ര    ശ്രമിച്ചാലും    നിൻ്റെ    മനസിൽ   നിന്ന്    അഭിരാം    എന്ന    പേടി    മാറില്ല….

കൂടുതൽ    പറഞ്ഞിട്ട്    എന്ത്    കാര്യം   രാഹുൽ .. ഇനിയും   താമസിച്ചാൽ    ചെറിയമ്മ    ഇന്ന്   ഓടിക്കും….

നി    കേറിക്കൊ    ഞാൻ    കാരണം   നി    വഴക്ക്   കേൾക്കണ്ട…  വീട്ടിൽ    വിടാം….

രാഹുൽ    വണ്ടി   സ്റ്റാർട്ട്    ആക്കി   പുറകോട്ട്    എടുത്തതും…  കുറച്ചു    മാറി    ആയി   നിർത്തിയ ടാറ്റ   സുമോ   സ്പീഡിൽ   ഓട്ടോയിൽ   ഇടിച്ചതും  ഒന്നിച്ച്   ആയിരുന്നു…..

ആളുകൾ   ഓടി   കൂടിയതും    ഇടിച്ച    വണ്ടി   നിർത്താതെ   പോയി….

നൂറിൽ   നൂറ്    സ്പീഡിൽ    വരുമ്പോൾ    ആയിരുന്നു   അഭി    വണ്ടിക്ക്    മുന്നിൽ    ഒരാൾക്കുട്ടം    കണ്ടത്…..

ഒത്തിരി    തവണ    ഹോൺ    അടിച്ചിട്ടും   അവർ മാറാൻ   തയ്യാർ   ആയില്ല…

എൻ്റെ    സഞ്ജു    ആരോടെങ്കിലും    ഒന്ന്   ചോദിക്ക്   എന്ത്   പറ്റി   എന്ന്… അല്ലേ   ഇവരോട്   മാറി    തരാൻ.   പറ….  ഒരു   ആവശ്യത്തിന്    പോകുമ്പോ…..

കാറിൽ   ഇരുന്നിട്ട്    കാര്യം    ഇല്ല    വാ   അഭി    നമ്മുക്ക്    ഇറങ്ങി   നോക്കാം…

അവർ    ഇറങ്ങി   അടുത്ത്    കണ്ട    ആളോട്    കാര്യം   തിരക്കി….

അത്    ഒരു    ഓട്ടോ   ആക്സിഡൻ്റ്    ആയത….  ഇടിച്ചിട്ട    വണ്ടി    നിർത്തിയില്ല…… 

എന്നിട്ട്     യാത്രക്കാർ    ഉണ്ടായിരുന്നോ… അവരെ   ഹോസ്പിറ്റലിൽ   കൊണ്ട്  പോയോ ….

യാത്രക്കാർ   ഒരാളെ   ഉണ്ടായുള്ളൂ …  ആ   കുട്ടി   തെറിച്ചു    വീണു…   ഓട്ടോ    മരത്തിൽ   ഇടിച്ച    കൊണ്ട്   ഡ്രൈവർക്ക്    സീരിയസ്    ആവും….

5 മിനിറ്റ്    ആയുള്ളൂ    ഹോസ്പിറ്റൽ    കൊണ്ട്.  പോവാൻ   ആംബുലൻസ്   വിളിച്ചു…..

പെട്ടന്ന്   അഭിയുടെ    ഫോൺ    റിംഗ്   ചെയ്തു….  സഞ്ജു    ബാങ്കിൽ    നിന്ന    1 മിനിറ്റ്….

എന്ന്    പറഞ്ഞവൻ   ഫോണും   ആയി   ഒച്ചയിൽ   നിന്ന്    മുന്നോട്ട്    നിങ്ങി…..

ചോരയിൽ    കുതിർന്ന   ബാഗിൽ   എന്തോ   തിരയുന്ന   2 പേരെ   കണ്ടൂ    സഞ്ജു    അങ്ങോട്ട്   ചെന്നു ….

എന്താ   ചേട്ടാ    നോക്കുന്നെ?….

ആക്സിഡൻ്റ്    ആയ   ആ   കുട്ടിയുടെ    ബാഗ്   ആണ്   മോനെ    വീട്ടിൽ   വിളിച്ചു   പറയാൻ   ഫോൺ    ഉണ്ടൊന്നു   നൊക്കുവ…..

ബാഗിലേക്ക്    ഒന്ന്    നോക്കിയതും    സഞ്ജു   തരിച്ചു    പോയി   ഇത്    പോലെ    ഒരു   ബാഗ്   അല്ലേ   ലക്ഷ്മിയുടെ    കയ്യിൽ…..

ആൾകൂട്ടത്തെ    തള്ളി    മാറ്റി   മുന്നോട്ട്   ചെന്ന   സഞ്ജുവിൻ്റെ   കണ്ണിനെ   ആ    കാഴ്ച   കണ്ണീരു. കൊണ്ട്    മറച്ചു..

തല    പൊട്ടി    ചോരയിൽ   കുതിർന്നു    ലക്ഷ്മി    നടു    റോഡിൽ…..

തിരിഞ്ഞു    നോക്കിയപ്പോ   താൻ   നിൽക്കുന്ന   അടുത്തേക്ക്   നടന്നു    അടുക്കുന്ന   അഭിയ   സഞ്ജു   ദയനീയം    ആയി    നോക്കി……

എന്താടാ   സഞ്ജു    നിൻ്റെ    മുഖം    വല്ലാതെ….  നി   കരഞ്ഞ  എന്ത്    പറ്റി….

അത്    അഭി ….

എന്താ    നി   കാര്യം    പറയട….

അവിടെ   ഇപ്പൊ    രാഹുലിൻ്റെ    ഓട്ടോ….

ബാക്കി    കേൾക്കാൻ    നിൽക്കാതെ   അഭി   അങ്ങോട്ട്    ഓടി.  ആൾകൂട്ടത്തെ  വകഞ്ഞു    മാറ്റി  അവിടെ    കണ്ട   കാഴ്ച…..  ഒരു    നിമിഷം    കൊണ്ട്    അവൻ്റെ   കണ്ണിൽ     ഇരുട്ടു    കേറി….   തൻ്റെ    ഹൃദയം   നിലച്ചു    താൻ   താഴേക്ക്    വീണു പോകും    എന്ന്    അവന്    തോന്നി….  ഒരു  ആശ്രയത്തിന്    അവൻ     സഞ്ജുവിൻ്റെ    കയ്യിൽ   മുറുക്കി    പിടിച്ചു…..

സഞ്ജു    എൻ്റെ    ലച്ചു….

പെട്ടന്ന്    സഞ്ജുവിൻ്റെ   കയ്യിൽ    നിന്ന്    പിടി  വിട്ടു  അവൻ    ഓടി    അവൾടെ   അടുത്ത്   ഇരുന്നു  …  ചോരയിൽ    കുളിച്ചു    കിടക്കുന്ന   അവളുടെ    തല    എടുത്തു    മടിയിൽ    വെച്ചു…..

മോളേ    ലച്ചു    കണ്ണ്    തുറക്കൂ…. പ്ലീസ് …..   നിനക്ക്    അറിയില്ലേ    നി   ഇല്ലാതെ   ഒരു   നിമിഷം   പോലും    ഈ    ഭൂമിയിൽ    ജീവിക്കാൻ    എനിക്ക്    ആവില്ല….

അഭി    കവിളിൽ   തട്ടി    ഒത്തിരി    വിളിചിട്ടും   ലക്ഷ്മി   കണ്ണ്   തുറന്നില്ല….  സഞ്ജു    നടന്നു    വന്നു    അഭിയുടെ    തോളിൽ    കൈ    വെച്ചു…..

സഞ്ജു   ലെച്ചുവിനോട്     ഒന്നു   കണ്ണ്     തുറക്കാൻ    പറ ….  എന്നോടുള്ള    ദേഷ്യത്തിൽ    ആവും     കണ്ണ്    തുറക്കാത്ത….   നി   ഒന്നു    വിളിച്ചു    നോക്കു   പ്ലീസ്    സഞ്ജു……

അവളെ    മടിയിൽ    വെച്ച്    കൊച്ചു    കുഞ്ഞിനെ   പോലെ   കരയുന്ന    അഭിയെ  കണ്ടൂ    സഞ്ജുവിൻ്റെ   മനസു   തേങ്ങി…..

അഭി    പിന്നെയും    പിന്നെയും.  ഒരു   ഭ്രാന്തനെ   പോലെ   അവളെ   തട്ടി   വിളിച്ചു   കൊണ്ടിരുന്നു….

ലച്ചു    ഒരു   തവണ    കണ്ണ്   ഒന്ന്   തുറക്കൂ ….  പ്ലീസ്…

കവിളിലെ   തുടരെ   തുടരെ   തട്ടലിൽ   ലക്ഷ്മി    അവളുടെ   കണ്ണുകൾ   വലിച്ചു    തുറന്നു….  ചോര   പുരണ്ട   മുഖവും  കരഞ്ഞു    കലങ്ങിയ   കണ്ണുകളുമായി   അവളെ   നോക്കുന്ന   അഭിയെ   കണ്ടൂ….

ലക്ഷ്മി    കണ്ണ്    തുറന്നു    അവനെ    നോക്കിയതും.   സന്തോഷം   കൊണ്ട്      അഭി    അവളെ    തൻ്റെ    നെഞ്ചോട്    ചേർത്ത്   പിടിച്ചു   കൊണ്ട്   തുടരെ  തുടരെ  ചോര    പുരണ്ട   അവൾടെ    മൂർദ്ധാവിൽ    ചുംബിച്ചു   കൊണ്ടിരുന്നു…..

അഭി     റോഡിൽ    ഇങ്ങനെ   ഇരുന്ന   മതിയോ  നമ്മുക്ക്   ലക്ഷ്മിയെ   ഹോസ്പിറ്റലിൽ   കൊണ്ട്   പോവാണ്ടെ … 

വേണ്ട    എൻ്റെ   ലേച്ചുന്ന്    ഒരു   കുഴപ്പവും    ഇല്ല   സഞ്ജു  അവള്    കണ്ണ്   തുറന്നത്    നി    കണ്ടില്ലേ…..

അഭി    ഭ്രാന്ത്    പറയാതെ   അവളെയും    കൊണ്ട്  എണീറ്റ   ഇവിടെ   കിടക്കുന്ന   ഓരോ   നിമിഷവും  അവൾടെ  ജീവന്    ആപത്     ആണ്       വാ    കാറിൻ്റെ    അവിടെ    വരെ    കൊണ്ട്   പോകാൻ    ഞാൻ   സഹായിക്കാം…..

സഞ്ജു    അവളെ    എടുത്ത്    പൊക്കാൻ    ആയി    കാലിൻ്റെ    അങ്ങോട്ടും    ചെന്നതും     അഭി    കൊച്ചു    കുഞ്ഞിനെ   പോലെ  അവളെ    എടുത്ത്   ഉയർത്തി …..

അഭി    ഞാൻ    കൂടെ    പിടിക്കാം   ….

വേണ്ട    വേണ്ട    നി   എൻ്റെ    ലെച്ചുനെ    താഴെ    ഇടും   ഞാൻ    എടുത്തോളാം ….

അത്    പറഞ്ഞു    അവൻ    അവളെയും    കൊണ്ട്   ചാടി    എണീറ്റ്    കാറിൻ്റെ    അടുത്തേക്ക്    നടന്നു…..  സഞ്ജു     ഓടി    ചെന്ന്    കാർ    സ്റ്റാർട്ട്    ചെയ്യാൻ    നോക്കിയപ്പോ   അവിടെ   കീ    കണ്ടില്ല…..

അഭി    കാറിൻ്റെ    ചാവി    എന്തിയേ?…..

ചാവി   ചാവി….

എന്തോ    മറന്ന    കൊച്ചു   കുഞ്ഞിനെ   പോലെ   അവൻ   കീ     ഉള്ള    സ്ഥലം   ഓർത്തു    എടുക്കാൻ    ശ്രമിച്ചു…

   പോക്കറ്റിൽ    ഉണ്ട്    പക്ഷെ    ഏതു    പോക്കറ്റ്    എന്ന്    അറിയില്ല…..

സഞ്ജു    ഉടൻ    അഭിയുടെ    ഷർട്ട്    പോക്കറ്റ്   നോക്കാൻ    ശ്രമിച്ചപ്പോൾ    പോക്കറ്റ്    മറച്ചു   കൊണ്ട്   ലക്ഷ്മിയുടെ    മുഖം  കിടന്നു…

അവൻ   പതിയെ    അവൾടെ  മുഖം    കൈ   കൊണ്ട്    നീക്കി…..

സഞ്ജു    പതിയെ    എൻ്റെ    ലെച്ചുന്    വേദന    എടുക്കും…..

ഷർട്ടിൻ്റെ    പോക്കറ്റിൽ    കാണാത്ത    കൊണ്ട്. അവൻ   ജീൻസിൻ്റെ    പോക്കറ്റിൽ    തിരഞ്ഞു..

കീ    കിട്ടിയതും   അവൻ    ബാക്കിലെ    ഡോര്   തുറന്ന്   കൊടുത്തു…..

അഭി   കൊച്ചു   കുഞ്ഞിനെ   പോലെ   ലക്ഷ്മിയും   കൊണ്ട്    കാറിൽ    കേറി….  സഞ്ജു    വണ്ടി    സ്റ്റാർട്ട്    ആക്കി    അടുത്ത   കണ്ട   ഹോസ്പിറ്റലിലേക്ക്     വിട്ടു….  ഇടക്ക്    തിരിഞ്ഞു    നോക്കിയപ്പോ   കുഞ്ഞിനെ    താരാട്ട്    പാടി    ഉറക്കുന്ന    അമ്മയെ   പോലെ    ലക്ഷ്മിയെ    തൻ്റെ     നെഞ്ചോരം    ചേർത്ത്    വെച്ചു     ചുണ്ടനക്കുന്ന   അഭിയെ     ആണ്    കണ്ടത്….

ആ  കാഴ്ച   കാണുന്തോറും    സഞ്ജു    ഒരു   കൈ   കൊണ്ട്    അവൻ്റെ   കണ്ണീരു   തുടച്ചു…..

   ശക്തി    കൊണ്ടും   ബുദ്ധി    കൊണ്ടും   ഓരോ    ഇടത്തും    ജയിച്ചു    കൊണ്ടിരുന്ന    അഭിരാം  വർമ്മ….   ഇപ്പൊ    മനസ്സും   ശരീരവും     തളർന്നു    എല്ലാം     നഷ്ടപ്പെട്ടവനെ പോലെ ….  ആ   കാഴ്ച  കാണുവാൻ   സഞ്ജുവിൻ്റെ   മനസ്സിന്    ശക്തി  ഉണ്ടായിരുന്നില്ല….

ഹോസ്പിറ്റലിൽ    എത്തി  ലക്ഷ്മിയെ   സ്റ്റചെറിൽ    കിടത്താൻ    സഞ്ജു    ശ്രമിക്കും തോറും…    അഭി    അവളെ    തൻ്റെ    നെഞ്ചോട്     ചേർത്ത്    കൊണ്ടിരുന്നു…..

അവനിൽ    നിന്ന്    ഒരു   വിധം   അവളെ   വലിച്ചു   പറിച്ചു    അവൻ    സ്റ്റ്റെച്ചെ റില്    കിടത്തി…..    അവള്    കയ്യിൽ    നിന്ന്    വിട്ടു    പോയപ്പോ    അഭി   സഞ്ജുവിൻ്റെ    കോളറിൽ    കുത്തി    പിടിച്ചു…..

നി    എന്തിനാ    അവളെ    എന്നിൽ    നിന്ന്   തട്ടിപ്പറിച്ചെ ….      പറയാൻ ….

അഭി    തൻ്റെ   2 കൈ   കൊണ്ടും   സഞ്ജുവിൻ്റെ   നെഞ്ചില്   ആഞ്ഞ്   അടിച്ചു    കൊണ്ടിരുന്നു….

അഭി    നി    എന്തൊക്കെയോ     ഈ    ചെയ്യുന്നത്    എന്ന്     നിനക്ക്    വല്ല   ബോധം    ഉണ്ടോ…. 

സഞ്ജു    പറഞ്ഞതൊന്നും   കേൾക്കാതെ    അഭി   വീണ്ടും    എന്തൊക്കെയോ    പറഞ്ഞു     കൊണ്ട്   സഞ്ജുവിൻ്റെ     നെഞ്ചില്   ശക്തി    ആയി    അടിച്ചു…

മുഖം    അടിച്ചു    ഒരു   അടി   കൊണ്ടതും   കവിള്.   പൊത്തി     പിടിച്ചു      അഭി    സഞ്ജുവിനെ    നോക്കി….

നിനക്ക്    എന്താ    ഭ്രാന്ത്    ആയോ.   അഭി  കാണുന്നതിനും   കേൾക്കുന്നതിന്     ഒരു    പരിധി    ഉണ്ട്….

അടി    കൊണ്ട    കവിൾ    പൊത്തി    പിടിച്ചു   കൊണ്ട്   അഭി     അവിടെ    കണ്ട   കസേരയിൽ    ഇരുന്നു…..

പെട്ടന്ന്     സഞ്ജു    ഓടി    ചെന്ന്     അവനെ    കെട്ടിപിടിച്ചു…..   സോറി    അഭി     നി ൻ്റേ   ഈ   അവസ്ഥ   കാണാൻ    എനിക്ക്    വയ്യട….   നി    വേണേൽ   എന്നെ   തിരിച്ചു    അടിച്ചോ ….

എന്ന്    പറഞ്ഞു    അഭിയുടെ    കൈ  കുട്ടി  പിടിച്ചു    തൻ്റെ   കവിളിൽ   അടിച്ചു…..

അഭി    എണീറ്റു    സഞ്ജുവിനെ    കെട്ടിപിടിച്ചു …..

സോറി   സഞ്ജു   ലക്ഷ്മിയെ    ആ   അവസ്ഥയിൽ   കണ്ടപ്പോ   എനിക്ക്    എൻ്റെ   മനസു  നിയന്ത്രിക്കാൻ   ആയില്ല…..   ഒരു     നിമിഷം    ഞാൻ…..   എനിക്ക്    അറിയാം   ഞാൻ   നിന്നെ   ഒത്തിരി    വേദനിപ്പിച്ചു…. 

അഭിയുടെ    കണ്ണീരിൽ   സഞ്ജുവിൻ്റെ    ഷർട്ട്    കുതിര്ന്നു…..

അയ്യേ     ബിസിനെസ്സ്   കിംഗ്   അഭിരാം   വർമ്മ   കൊച്ചു   കുഞ്ഞുങ്ങളെ    പോലെ    കരയുന്നു….   നാണക്കേട്    മീഡിയ    കാണണ്ട    പിന്നെ  തീർന്നു…. 

സഞ്ജു    ലക്ഷ്മി …..

അവൾക്ക്    ഒന്നും    സംഭവിക്കില്ല    നി   പേടിക്കാതെ ….

ഒന്നൂടെ    സോറി    സഞ്ജു…..

അഭി    വീണ്ടും    സഞ്ജുവിനെ    കെട്ടി    പിടിച്ചു….

അഭി   അവനോടു   ചേർന്ന്    നിന്നപ്പോൾ   സഞ്ജുവും    കരഞ്ഞു   തുടങ്ങിയിരുന്നു….

  പറ    സൂര്യ……

നി   സേഫ്   ആണോ  അവള്    ആ ലക്ഷ്മി   തീർന്നോ….  തന്ന   ക്യാഷ്   എണ്ണി    നോക്കിയോ…

ക്യാഷ്   കിട്ടി    നിന്നെ   വിശ്വാസം   ആണ്  അത്  കൊണ്ട്   എത്ര  ഉണ്ടന്ന് നോക്കിയില്ല…. ലക്ഷ്മി   തീർന്നില്ല  ഉടൻ  തീരും…..

  പക്ഷേ    ഗിരി   പറഞ്ഞു   ആ  അഭിരാം  ആണ്    അവളെ    ഹോസ്പിറ്റൽ   കൊണ്ട്   പോയെന്ന്….

അത്    പറഞ്ഞില്ലല്ലോ    സൂര്യ   അവൻ്റെ    ആ  ഇരിപ്പ്   ഒന്ന്    കാണണം   ആയിരുന്നു…..  നടുറോഡിൽ     അവളെ   മടിയിൽ   വെച്ച്   ഒരു   ഭ്രാന്തനെ   പോലെ….

അതൊക്കെ   പോട്ടെ   ആ  ഗിരി  എവിടെ?

അവൻ    പുറത്തോട്ട്    പോയി….

  ഡാ    അവനെ   അഭിരമിൻ്റ്   കയിൽ   കിട്ടിയ   തീർന്നു….

എൻ്റെ    സൂര്യ    അഭിരാം    അവൻ   വീണു   അവൻ്റെ   ആ  ഇരിപ്പ്  കണ്ടാൽ  അറിയാം…

അത്    നിനക്ക്    അവനെ   അറിയാത്ത    കൊണ്ട … ലക്ഷ്മിയുടെ    ആക്സിഡൻ്റ്    അവനെ  ഒന്നു    തളർത്തി    കാണും …   പക്ഷേ    അവൻ   വീഴില്ല….  ഒടുക്കത്തെ  മനകട്ടിയ…  നി    വേണം  സൂക്ഷിക്കാൻ    നി    ഇതിൽ   ഉണ്ടന്ന്   അവൻ   അറിയരുത്….

ഇല്ല     സൂര്യ    അപ്പോ   ഓകെ   നാളെ    ഗോഡൗണിൽ   നേരിൽ    കാണാം….

ഫോൺ   കട്ട്   ചെയ്തു   അവൻ    തൻ്റെ  മുന്നിലെ  പെട്ടി    തുറന്നു    കയ്യിൽ   കിട്ടിയ   ലക്ഷങ്ങൾ  എണ്ണി തിട്ടപ്പെടുത്തി കൊണ്ടിരുന്നു…..

ഡാ    അഭി   നി   ഇങ്ങനെ   ടെൻഷൻ    അടിക്കാതെ   ഇവിടെ   വന്ന്   ഇരിക്ക്…

ഐസിയുവിന്റെ    മുന്നിൽ   കുടി   അഭിയുടെ   നടത്തം   കണ്ടൂ    സഞ്ജുവിന്    ദേഷ്യം    വന്നു….

സഞ്ജു    എനിക്ക്    ആകെ   ടെൻഷൻ  ഒരു   സമാധാനവും   ഇല്ല…

എന്റെ   അഭി   ഞാൻ   ഒരു   കാര്യം   പറഞ്ഞ    നി   കേൾക്കുവോ?

എന്താ   സഞ്ജു…

നി   വീട്ടിൽ   പോയി   ഈ   ഡ്രസ്സ്   ഓകെ   മാറി   ഒന്ന്   ഫ്രഷ്   ആയിട്ടു   വാ…  ഞാൻ   അത്രയും   നേരം   ഇവിടെ   ഇരിക്കാം .  നിന്റെ    ഒരു  കോലം.  കണ്ടിട്ട്   സങ്കടം   വരുന്നു..

വേണ്ട   സഞ്ജു…  നിനക്ക്      വീട്ടിൽ   പോണെങ്കിൽ   പോയിട്ട്   വാ  ….

ഡാ   അതല്ല   അഭി   അങ്കിൾ   ഇന്ന്  വീട്ടിൽ   ഇല്ലെ  ..     നി    എവിടെ   എന്ന്   ചോദിച്ചാൽ…

അത്    അമ്മ   എന്തേലും   പറയും..  നി   ആമിയോടും   ഹോസ്പിറ്റലിൽ   ആണന്നു   പറയണ്ട… നി  ഇത് വരെ  ലക്ഷ്മിയുടെ   വീട്ടിൽ   വിളിച്ചു   പറഞ്ഞില്ലേ   അരും   വന്നില്ലല്ലോ…

ഞാൻ   വിളിച്ചു   ലക്ഷ്മിയുടെ   ചെറിയമ്മ   ആണ്  ഫോൺ   എടുത്തത്…  അവരുടെ   വായിൽ   ഇരിക്കുന്ന   മുഴുവൻ   ഞാൻ   കേട്ടു….

എന്തിന്?…

വല്ല   സർക്കാർ   ഹോസ്പിറ്റലിൽ   കൊണ്ട്   ഇടാൻ   ഉള്ളതിന്   പകരം   ഇവിടെ  കൊണ്ട്   ഇട്ടാൽ   ബിൽ   അടക്കാൻ   അവർക്ക്   വയ്യന്ന്…  കൊണ്ട്   വന്നവർ   തന്നെ   പൈസയും   മുടക്കാൻ… പിന്നെ   എന്തൊക്കെയോ   പറഞ്ഞു….

സഞ്ജു   നി   അവരെ   വിളിച്ചു   പറ.. ഒരാളുടെയും   സഹായം   അവൾക്ക്   വേണ്ടന്നു…  അവൾടെ   ജീവന്   വേണ്ടി   എത്ര   പൈസ   മുടക്കേണ്ടി   വന്നാലും…  ഞാൻ   ചിലവ്   അക്കിക്കോളം… അതിനി   എത്ര   ലക്ഷം   ആണെങ്കിലും   കോടി  ആണെങ്കിലും….

ഐസിയു  ഡോര്   ഓപ്പൺ  ചെയ്ത്   ഡോക്ടർ    വരുന്ന   കണ്ടൂ  അഭി   പെട്ടന്ന്   എണീറ്റു   അങ്ങോട്ട്  ചെന്നു…..

ഡോക്ടർ  ലക്ഷ്മിക്ക്….

പേടിക്കാൻ   ഒന്നും   ഇല്ല   ബോധം   വന്നു…  പിന്നെ   ആക്സിഡന്റ്   അല്ലേ    അപ്പോ  പുള്ളിക്കാരി   ഒന്ന്  ഷോക്ക്   ആയി… പിന്നെ  തലയുടെ  പുറകിൽ   നല്ല  ഒരു  മുറിവ്   ഉണ്ട്..  വീണപ്പൊ   പറ്റിയതവും… എന്തായാലും   തലയുടെ  സ്കാനിംഗ്   എടുത്തിട്ടുണ്ട് ..  പേടിക്കാൻ   ഒന്നും   ഇല്ല  ജസ്റ്റ്   ഒരു   ഫോർമലിട്ടി  അത്രേ   ഉള്ളൂ…  2 മണിക്കൂർ   കഴിഞ്ഞ്   റൂമിലേക്ക്   മാറ്റും…  പിന്നെ   നിങ്ങളിൽ   ആര   രാഹുൽ   ബോധം   വന്നപ്പോ   തൊട്ടു   രാഹുലിനെ   കാണണം   എന്ന്   പറയുന്നുണ്ട്…   ആരാണ്   എന്ന്   വെച്ചാൽ   കേറി  കണ്ടോളൂ…

താങ്ക്സ്    ഡോക്ടർ…

ചെല്ല്   അഭി   കേറി   കണ്ടിട്ട്   വാ…  നിനക്ക്   കുറച്ചു   സമാധാനം   കിട്ടട്ടെ…

അഭി   ചെന്നപ്പോ    ലക്ഷ്മി   കണ്ണടച്ച്   കിടക്കുന്ന   ആണ്   കണ്ടത്…  അവൾടെ   തലയിലെ   മുറിവും കിടപ്പും   കണ്ടപ്പോ   അവന്   അതിയായി   സങ്കടം  തോന്നി…  എന്നിരുന്നാലും  അവൾക്ക്   ഇതിൽ  കൂടുതൽ  ഒന്നും   പറ്റില്ല  എന്ന്   കരുതി   സന്തോഷവും   തോന്നി…

അഭി   അവൾടെ   കട്ടിലിന്റെ   അരികിലെ   ചെയറിൽ   ഇരുന്നു…

ലച്ചു….

അഭിയുടെ   വിളി   കേട്ടതും   ലക്ഷ്മി   കണ്ണുകൾ   തുറന്നു…   അവനെ   കണ്ടതും   അവള്   ദേഷ്യത്തോടെ   തല   വെട്ടിച്ചു….

ലച്ചു   നിനക്ക്   നല്ല   വേദന   ഉണ്ടോ ?

തൻ്റെ   തലയിൽ   തലോടാൻ   ആയി   വന്ന   അഭിയുടെ   കൈകൾ   അവള്   ദേഷ്യത്തിൽ   തട്ടി  മാറ്റി….

നിങ്ങളോട്  ആര   എന്നെ  കാണാൻ   വരാൻ   പറഞ്ഞത്… നിങ്ങളാണോ    രാഹുൽ … അവനെ   വിളിക്ക്   എനിക്ക്   അവനെ   കണ്ട   മതി…

അവള്   പറഞ്ഞത്   ഒന്നും   കേൾക്കാതെ   ലക്ഷ്മിയെ   തന്നെ   നോക്കി  ഇരിക്കുവർന്നു  അഭി..

അഭിരാം ..  നിങ്ങൾക്ക്   ചെവി   കേൽകില്ലെ?…

രാഹുൽ   എവിടെന്ന്.  അവനെ  ആണ്   എനിക്ക്   കണണ്ടത്…  വിളിക്ക്   അവനെ …

മതിയടി   നിർത്ത്   നിന്റെ   ഒരു   രാഹുൽ…  കുറച്ചു   മണിക്കൂർ   ആയി   ഞാൻ   ഇവിടെ   തീയ   തിന്നൊണ്ട്   ഇരിക്കുന്ന…  നിനക്ക്    ഒന്നും   പറ്റിയില്ല   എന്ന്   കേട്ടപ്പോൾ   ആണ്   സമാധാനം  ആയത്…  അന്നേരം    ആണ്   നിന്റെ   രാഹുൽ.. അവൻ   ചത്തു   നിന്റെ   ബോധം   വന്നിട്ട്    അടക്കം  എന്ന്   കരുതി    എന്താ   മതിയോ…..

അഭിരാം   മതി   നിർത്തു  അവന്   ഒന്നും   സംഭവിച്ചിട്ടില്ല    എനിക്ക്   അറിയാം …  നിങ്ങൾക്ക്   നാണം   ഇല്ലെ   ഇങ്ങനെ   എൻ്റെ   മുന്നിൽ   വന്നു   നുണ   പറയാൻ…  അവൻ   വെളിയിൽ   കാണും  അവനെ   വിളിക്ക്….

എനിക്ക്   നിന്നോട്   എന്നല്ല   ആരോടും   കള്ളം   പറയണ്ട   അവശ്യം   ഇല്ല..  രാഹുൽ   അവൻ   ഇവിടെ   ഇല്ല   വെളിയിൽ   എൻ്റെ    ഫ്രണ്ട്   സഞ്ജു  മാത്രം   ഉള്ളൂ ..  ഞങൾ   രണ്ടാളും   ചേർന്ന   നിന്നെ   ഇവിടെ   കൊണ്ട്   വന്നു…  രാഹുൽ   എവിടെന്നു   ഞങ്ങൾക്ക്   അറിയില്ല….

അഭിരാം   വീണ്ടും   വീണ്ടും   കള്ളം   പറഞ്ഞു   സത്യം   അക്കാൻ   നോക്കരുത്..  നിങൾ   പ്ലാൻ   ചെയ്ത   ആക്സിഡനന്റിൽ    അവന്   ഒന്നും   പറ്റിയില്ല   എന്ന്   കണ്ടപ്പോ…  നിങൾ   എന്താ   അവനെ   ചെയ്തേ  കൊന്നോ   അതോ?  അവന്    എന്തേലും   പറ്റിയ   നോക്കിക്കോ   അഭിരാം   നിങ്ങളെ   ഞാൻ   ജീവനോടെ   വിടില്ല…

അഭി   പോലും    പ്രതീക്ഷിക്കാതെ   ലക്ഷ്മി   ബെഡിൽ    നിന്ന്    ചാടി  എണീറ്റു    അഭിയുടെ    ഷർട്ടിന്റെ   കോളറിൽ   കുത്തി    പിടിച്ചു….

തുടരും….

4.3/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലക്ഷ്മി – ഭാഗം 7”

  1. Feel sorry for Abhi 😔…Author please make lekshmi to know his love towards her and please don’t keep that as climax episode..😞

Leave a Reply

Don`t copy text!