Skip to content

💗 ദേവതീർത്ഥ 💗 10

devatheertha novel

💗 ദേവതീർത്ഥ 💗

Part – 10

✍️💞… Ettante kanthari…💞( Avaniya)

 

” ഏട്ടാ എനിക് അറിയാം ഇതൊന്നും ഒരു ഭർത്താവിനും….. ”

 

പറഞ്ഞു തീരുന്നതിനു മുമ്പേ അവൻ കൈകൾ കൊണ്ട് തടഞ്ഞിരുന്നു….

 

” മതി നിറുത്തു….. ഇനി ഇത് പോലുള്ള വർത്തമാനം പറഞാൽ ഇൗ ശിവനെ ആവില്ല നീ കാണുന്നത്…. കൊല്ലും ഞാൻ അപവാദം പറഞ്ഞാൽ…. ”

 

 

അത് കേട്ട് കൊണ്ട് വന്ന അച്ഛന്റെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു…. പ്രിയയുടെ മുഖം വിരണ്ടു….

 

 

” ഏട്ടാ എന്റെ ചേച്ചിയുടെ കാര്യത്തിൽ ഞാൻ….. ”

 

 

” കള്ളങ്ങൾ പറയില്ല എന്ന വലിയ കള്ളമാണ് പറയുന്നത് എങ്കിൽ ശിവന്റെ കൈയുടെ ചൂട് നീ അറിയും…. ദേവയുടെ പരിശുദ്ധിയുടെ കാര്യത്തിൽ എനിക് ഉറപ്പ് ഉണ്ട്…. നീ അതിൽ കൂടുതൽ തല പുകകണ്ട…. ”

 

 

അത് കേൾക്കെ പ്രിയയുടെ മുഖം ദേവുവിനോട് ഉള്ള ദേഷ്യത്താൽ വലിഞ്ഞു മുറുകി…..

 

 

” എന്തായി പ്രിയ മോളെ ഉത്തരങ്ങൾ ഒക്കെ കിട്ടി എങ്കിൽ മുകളിലേക്ക് പൊക്കൊളു ”

 

 

എന്നുള്ള അച്ഛന്റെ കളിയാക്കൽ കൂടി ആയപ്പോൾ അവള് മുകളിലേക്ക് പോയി….

 

 

” എന്താ മോന് അറിയേണ്ടത്…. ചോദിക്ക് ”

 

” അച്ഛാ അത് നമുക്ക് പുറത്ത് നിന്ന് സംസാരിക്കാം….. ”

 

 

” അതിനെന്താ മോൻ വരു ”

 

എന്നും പറഞ്ഞു അവർ പുറത്തേക് ഇറങ്ങി….

 

 

” അച്ഛാ ദേവു അവളെക്കുറിച്ച്…. ”

 

 

” മ്മ് പറയാം ”

 

 

” ഇൗ വീടിലെ എല്ലാം എല്ലാം ആയിരുന്നു ദേവു ഒരു പ്രശ്നമോ തലവേദനയോ ഇന്നേവരെ ഞങ്ങൾക്ക് ഉണ്ടാക്കിയിട്ട് ഇല്ല എന്റെ മോൾ…. അവള് ഒരു പാവം ആയിരുന്നു…. ആർക്കും ഒരു ദോഷവും സംഭവിക്കുന്നത് കാണാൻ ത്രാണി ഇല്ലാത്ത ഒരു പാവം…. ”

 

 

” അച്ഛന് അറിയാലോ ഞങ്ങൾ തമ്മിൽ ഒരു അരുതാത്ത ബന്ധവും ഇല്ല… സാഹചര്യം ആണ് ഞങ്ങളെ…. അവളെക്കുറിച്ച് എനിക് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു…. പക്ഷേ എന്തോ അന്നത്തെ ആ ദിനം ”

 

 

” എനിക് അറിയാം മോനെ അത് അവള് എന്നോട് പറഞ്ഞതാണ് പക്ഷേ അത് വിശ്വസിക്കാൻ ഇവിടെ ആരും ഉണ്ടായില്ല…. ”

 

 

” അച്ഛന് അവളുടെ നിരപരാധിത്വം അറിയാമായിരുന്നു എങ്കിൽ പിന്നെന്തിനാ ഞാനുമായുള്ള ഇൗ വിവാഹം ”

 

 

” അത് അവളുടെ അമ്മയുടെ ആത്മഹത്യ ഭീഷണിക്ക് മുന്നിലാണ് ഞാനും അവളും ഇതിന് സമ്മതിക്കേണ്ടി വന്നത്…. ”

 

 

” അച്ഛന് ഒന്നു തെളിച്ച് പറയാമോ…. എന്താ ഇവിടെ സംഭവിച്ചത് എന്ന് ”

 

 

ഉടനെ അയാള് അഖിലിന്റെ ഓഫീസിൽ അവൾക്ക് ജോലിക്ക് പോകാൻ താൽപര്യം ഇല്ല എന്നത് മുതൽ അയാൾക്ക് അറിയാവുന്നത് എല്ലാം പറഞ്ഞു….

 

 

 

എല്ലാം കേട്ടപ്പോൾ അവന് വല്ലാത്ത ഒരു തരം നിർവികാരത ആണ് തോന്നിയത്….

 

 

അവന് തെറ്റ് സംഭവിച്ചിരിക്കുന്നു എന്നവന് പൂർണ്ണ ബോധ്യമായി….. എന്റെ പോലെ തന്നെ അവളും ചതിക്ക പെട്ടിരികുക ആണ്…. പക്ഷേ ആരു എന്തിന് വേണ്ടി…. അഖിൽ ഏട്ടൻ ആണോ…. പക്ഷേ ഒരു അച്ഛന്റെ സ്നേഹം നൽകി എന്നെ നോക്കിയ എന്റെ ഏട്ടൻ അങ്ങനെ ചെയ്യുമോ…. ഒന്നിനും ഒരു വ്യക്തത കിട്ടിയില്ല…..

 

 

പക്ഷേ ഒന്നു ഉറപ്പായി ഇതിനിടയിൽ കളിച്ചിരികുന്ന ഒരാൾ അത് പ്രിയ ആണ്…. ഇനി അവള് മാത്രം ആയിരിക്കുമോ…. ഊഹാപോഹങ്ങൾ കൊണ്ട് ഒന്നും ശെരി ആവില്ല….

 

 

 

അവൻ അവിടുന്ന് ഓഫീസിലേക്ക് തിരിച്ചു….

 

 

 

🦋🦋🦋

 

 

 

ഇതേ സമയം മുറിയിൽ ഇരുന്നിരുന്ന ദേവുവിന്റേ മനസ്സ് നിറയെ വിചുട്ടി എന്ന ആ വിളി മാത്രം ആയിരുന്നു…. ആരായിരിക്കും അവള്…. എവിടെ പോയത് ആവും അവള്…. ആരോട് ചോദിക്കും…..

 

 

അവള് ഉടനെ മുറിയിൽ ആകെ ഒന്നു നോക്കി…. സാധാരണ എല്ലാവർക്കും ഡയറി എഴുതുന്ന ശീലം ഉണ്ടാകും അല്ലോ…. അങ്ങനെ നോക്കി വന്നപ്പോൾ ഒരു പുതിയ ഡയറി കിട്ടി….

 

 

തുറക്കണോ വേണ്ടയോ എന്നവൾ ഒരുപാട് ആലോചിച്ചു…. പക്ഷേ ഇപ്പോ അതേ ഉള്ളൂ മാർഗ്ഗം….അവള് ഉടനെ അത് എടുത്ത് തുറന്നു….

 

 

ആദ്യത്തെ പേജിൽ തന്നെ വലിയ അക്ഷരങ്ങളിൽ കിച്ചുവിന്റെ വിച്ചൂട്ടി എന്ന് എഴുതിയിരുന്നു….

 

 

അത് കാൺകെ എന്തിനോ ആയി അവളുടെ ഉള്ള് ഒന്നു പിടഞ്ഞു….

 

 

എങ്കിലും അത് മറിച്ച് അവള് അടുത്ത പേജ് എടുത്ത്….

 

 

* മരണമെന്ന കോമാളിയെ പോലും ആഗ്രഹിക്കുന്നു….. അത് നിന്നോട് ഉള്ള ഭ്രാന്തമായ പ്രണയത്താൽ ആണ്❤️ ഏത് അവസ്ഥയിലും നിന്നോട് ഒപ്പം ആവാൻ ഉള്ള എൻ ആഗ്രഹത്താൽ ആണ്…. *

 

 

അത്രേം മാത്രമേ ആ ഡയറി യില് ഉണ്ടായിരുന്നു ഉള്ളൂ…. പിന്നീട് അവള് മുഴുവൻ നോക്കി എങ്കിലും അത് മുഴുവൻ ശൂന്യം ആയിരുന്നു….

 

 

 

ഇനി ആരോട് ചോദിക്കും എന്നതിന് അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ഒരേയൊരു മുഖം അത് മുത്തശ്ശിയുടെ ആയിരുന്നു…. അവള് വേഗം മുത്തശ്ശിയുടെ അടുത്തേയ്ക്ക് ചെന്നു….

 

 

” എന്താ കുട്ടി അവിടെ നിന്ന് കളഞ്ഞത്…. അകത്തേയ്ക്ക് വരു ”

 

 

അവള് ഉടനെ മുത്തശ്ശിയുടെ അടുത്ത് പോയി ഇരുന്നു….

 

 

” കുട്ടിക്ക് പുസ്തകങ്ങൾ വായിക്കുന്ന സ്വഭാവം ഉണ്ടോ… ”

 

 

” മ്മ് ഉണ്ട്…. മാധവിക്കുട്ടി ആണ് ഏറ്റവും ഇഷ്ടപെട്ട എഴുത്തുകാരി…. ”

 

 

അവള് ആവേശത്തോടെ പറഞ്ഞു…

 

 

അവർ പതിയെ ഒന്നു ചിരിച്ചു….

 

 

” അവനും നല്ല വായനാശീലം ഉണ്ട്…. കുട്ടി മുറിയിലെ ലൈബ്രറി കണ്ടിട്ട് ഉണ്ടോ…. ”

 

 

” ലൈബ്രറിയോ…. ”

 

 

അവളിൽ അതിശയം നിറഞ്ഞു….

 

 

” അതേ കുട്ടി നിങ്ങളുടെ മുറിയിലെ ഷോക്കേസ്‌ ഇല്ലെ അത് ഒന്നു ചെറുതായി തള്ളിയാൽ മതി അവിടെ ഒരു വാതിൽ ഉണ്ട്…. കുട്ടിക്ക് വെറുതെ ഇരുന്നു മടുത്തു എങ്കിൽ അത് വായിക്കാം ”

 

 

” ശെരി മുത്തശ്ശി ”

 

 

” അല്ല കുട്ടി എന്തിനാ വന്നത്…. ”

 

 

” അത് മുത്തശ്ശി ഞാൻ ഒരു കാര്യം ചോദിക്കട്ടെ…. ”

 

 

” ചോദിച്ചോളൂ കുട്ടി…. ”

 

 

” ആരാ ഇൗ വിചൂട്ടി മുത്തശ്ശിക്ക് അറിയുവോ…. ”

 

 

” അത്…. മോളെ…. മോൾക്ക് എങ്ങനെ… ”

 

 

മുത്തശ്ശിയുടെ വാക്കുകളിലെ പതർച്ച പറയുന്നുണ്ടായിരുന്നു വിച്ചുവീനെ അവർക്ക് അറിയാമെന്ന്….

 

 

” പറ മുത്തശ്ശി ആരാ അത്…. ”

 

 

” ശിവൻ എന്തെങ്കിലും ”

 

 

” മ്മ് അങ്ങനെ ഒരു പേര് മാത്രേ എനിക് അറിയൂ…. പ്ലീസ് ഒന്നു പറഞ്ഞു താ മുത്തശ്ശി…. ” അവളുടെ ശബ്ദം നേർത്തിരുന്നു….

 

 

 

” കുട്ടി പരമ ശിവനെ പോലെ എന്റെ കിചുവിന്റെ ഭ്രാന്തമായ പ്രണയത്തിൽ അകപെട്ട ഒരു സതിയാണ് അവള്….. പാർവതി ആകാൻ അധിയായി മോഹിച്ചു എങ്കിലും വിധിയാൽ സതിയാക്കപെട്ട ഒരു പാവം പെൺകുട്ടി…. എന്റെ വിച്ചു മോൾ…. വിഷ്ണു മായ…. ”

 

 

” അത്ര പ്രണയം ആയിരുന്നു എങ്കിൽ എന്തിനാ ആ മനുഷ്യനെ വിട്ട് പോയത്… ”

 

 

അവളിൽ സങ്കടം നിലച്ചിരുന്നു….

 

 

” ഞാൻ പറഞ്ഞില്ലേ മോളെ വിധി…. പിന്നെ അവന്റെ വിച്ചുവിനെ കുറിച്ച് ഞാൻ പറയുന്നതിനേക്കാൾ നല്ലത് അവൻ പറയുന്നത് ആണ്…. അതിലെ മോൾക്ക് അറിയാൻ ആവു അവരെ അതിന്റെ പൂർണ രൂപത്തിൽ…. ”

 

 

” മ്മ് ”

 

 

” ഒന്നു പറയാം കുട്ടി…. എന്റെ ശിവൻ പാവം ആണ്…. പലതും അവനിൽ നിന്നും വിധി നഷ്ടപ്പെടുത്തി…. അതാണ് അവൻ ഇങ്ങനെ ഒരു മുരടൻ ആയത്…. എന്റെ കുട്ടി ഒരുപാട്…. ഒരുപാട് അനുഭവിച്ചു…. ”

 

 

അത് പറയുമ്പോൾ അവരുടെ തൊണ്ട ഇടറിയിരുന്നു….

 

 

” സങ്കടപെഡേണ്ട മുത്തശ്ശി എല്ലാം ശെരി ആകും ”

 

 

 

 

 

 

കുറ്റബോധം മനസ്സിനെ കീഴപെടുത്തി എങ്കിലും അന്ന് ശിവൻ മദ്യം കൈ കൊണ്ട് തൊട്ടില്ല….. തലേ ദിവസത്തെ സംഭവം അവനെ അത്രമേൽ തളർത്തിയിരുന്നു….. എത്രയൊക്കെ തന്നെ ന്യായീകരിച്ചാലും തെറ്റാണ് ഞാൻ ചെയ്തത്….

 

 

 

വീട്ടിലേക്ക് ചെന്നപ്പോൾ മുത്തശ്ശി ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു…. അമ്മയും അച്ഛനും news കാണുക ആയിരുന്നു…. അമൃത ഫോണും പിടിച്ച് ഇരിപ്പുണ്ട്…. അവളുടെ മുഖം ചെറുതായി വാടി ഇരുന്നിരുന്നു…. അത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ വല്ലാത്ത ഒരു പിടച്ചിൽ ഉണ്ടായി…. എന്തൊക്കെ ആയാലും അവന് സ്വന്തം മകളെ പോലെയാണ് അമൃത…. അവനുമായി നല്ല പ്രായവ്യത്യാസം ഉണ്ട്‌ അവൾക്ക്….. അമൃത ജനിച്ചപ്പോൾ മുതൽ ശിവൻ ആണ് അവളെ കൊണ്ട് നടന്നതും നോക്കിയതും ഒക്കെ… അത് കൊണ്ട് അവൾക്കും ശിവൻ എന്നാല് ജീവൻ ആണ്….

 

 

അമൃത ശിവനെ കണ്ടു എങ്കിലും മുഖം തിരിച്ച് മുറിയിലേക്ക് പോയി…. അത് കണ്ട് കൊണ്ട് അവനും അവൾക്ക് പുറകെ പോയി….

 

 

 

” വാവേ…. ”

 

 

” എന്താ ഏട്ടാ ”

 

 

” വാവക്ക് എന്താ പറ്റിയത്… വാവയുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്… ”

 

 

” ഒന്നുമില്ല ഏട്ടാ ”

 

 

അപ്പോഴാണ് അവൻ അവളുടെ മുഖത്തെ അടി കൊണ്ട പാട് ശ്രദ്ധിച്ചത്…..

 

 

 

” വാവേ ഇത് എന്താ പറ്റിയത്…. ആരാ നിന്നെ അടിച്ചത് ”

 

 

” ഏട്ടാ….. ” എന്നും വിളിച്ച് അവള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവന് വല്ലാതെ ദേഷ്യം വന്നിരുന്നു….

 

 

” ആരാ മോളെ നിന്നെ അടിച്ചത് ഏട്ടനോട് പറ…. ”

 

 

” അത് ദേവു ”

 

 

” ദേവയോ ” അവൻ വിശ്വാസം ആകാത്ത പോലെ നോക്കി…

 

 

” മ്മ് ”

 

 

അത്ര നേരം അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന കുറ്റബോധം മാറി അവിടെ ദേഷ്യം ഉണ്ടായി…..

 

 

” വാ ഇവിടെ…. ” എന്നും പറഞ്ഞു അവളെയും വലിച്ച് അവൻ അവന്റെ മുറിയിലേക്ക് പോയി….

 

ഡോറിന്റെ അവിടെ എത്തിയപ്പോൾ അത് closed ആയിരുന്നു….

 

 

” ദേവ…… ” അതൊരു അലർച്ച ആയിരുന്നു

 

 

അത് കേട്ടതും പുസ്തകം വായിച്ച് കൊണ്ടിരുന്ന ദേവു ഞെട്ടി പെട്ടെന്ന് പോയി വാതിൽ തുറന്നു…..

 

 

തുറന്നതും ശിവന്റെ അടി കൊണ്ട് അവള് താഴേയ്ക്ക് വീണു….. ഒരു അടി അവള് പ്രതീക്ഷിച്ചില്ല…. പിന്നെ നോക്കിയപ്പോൾ തന്നെ നോക്കി പുചികുന്ന അമൃതയെ കണ്ടു…. അത് കണ്ടപ്പോൾ അവൾക്ക് ഏകദേശ കാര്യങ്ങള് പിടി കിട്ടി…..

 

 

 

താഴെ കിടന്നിരുന്ന ദേവുവിന്റേ മുടി കുത്തിൽ പിടിച്ച് അവൻ എഴുന്നേൽപ്പിച്ചു…..

 

 

” നീ എന്തിനാ ഇവളെ അടിച്ചത്…. ” അവൻ ശെരിക്കും അലറുക ആയിരുന്നു…..

 

 

എന്നാല് അവള് ഒരു അക്ഷരം പോലും മിണ്ടിയില്ല….. അത് അവനെ കൂടുതൽ ദേഷ്യത്തിൽ ആകി….

 

 

” ചീ പറയടി….. ”

 

 

” അടി കൊണ്ട പെങ്ങൾ നിൽക്കുക അല്ലേ ചോദിച്ച് നോക്ക് എന്തിനാ കിട്ടിയത് എന്ന് ” എന്നും പറഞ്ഞു അവള് പുച്ഛിച്ചു….

 

 

” എന്തിനാ വാവേ ഇവൾ നിന്നെ തല്ലിയത്…. ”

 

 

പെട്ടെന്ന് അമൃതയുടെ മുഖം മാറി…..

 

 

” അത്…. അത്… ഞാൻ….. ” ഏട്ടന്റെ മുന്നിൽ തനിക്ക് കള്ളം പറയാൻ ആവില്ല എന്നവൾ ഓർത്തു

 

 

 

” അത് ഏട്ടാ ഞാൻ….. ” എന്നും പറഞ്ഞു അവള് തല കുനിച്ചു….

 

 

” പറ വാവേ….. ”

 

 

” ഇല്ല നിങ്ങളുടെ പെങ്ങൾ പറയില്ല…. പറഞാൽ ആദ്യത്തെ അടി കിട്ടുക അവൾക്ക് ആകും ”

 

 

അത് പറഞ്ഞതും അവന്റെ കൈ അവളുടെ മുടിയിൽ നിന്നും അഴഞ്ഞു….

 

 

” എന്താണ് നടന്നത്….. ”

 

 

” അത് ഏട്ടാ ഞാൻ ഇവൾ വന്നപ്പോൾ ഇടം കാലിട്ട് വീഴ്ത്തി…. അപ്പോ ഇവളുടെ കൈയിൽ ഉണ്ടായിരുന്ന കറി ഏടത്തിയുടെ മേലേക്ക് വീണു…. അപ്പോ ഏടത്തി ഇവളെ അടിച്ചു ”

 

 

” അതിനാണോ ഇവൾ നിന്നെ…. ”

 

 

” എന്തേ അമൃത പകുതിക്ക് വെച്ച് നിറുത്തിയത് മുഴുവൻ പറ….. ”

 

 

” എന്താ…. ”

 

 

” അത് ഏട്ടാ”

 

 

” ആരെങ്കിലും ഒന്ന് പറ ”

 

 

” അത് ഇവളെ അടിച്ചതിന് ശേഷം ഏട്ടത്തി ഇവളുടെ മേലേക്ക് കറി ഒഴിച്ചു… അപ്പോ ഇവൾ ഏട്ടത്തിയെ തല്ലി… അപ്പോ ഞാൻ ഇവളെ തല്ലാൻ പോയി അപ്പോഴാണ് എന്നെ ”

 

 

അത് കേട്ടതും ശിവന് വല്ലാതെ ദേഷ്യം വന്നു….. അവൻ ഒരെണ്ണം കൂടി അമൃതയുടെ കവിളിൽ കൊടുത്തു…..

 

 

” ഏട്ടാ ” ഏങ്ങി കൊണ്ട് അവള് വിളിച്ചു….

 

 

” കടന്നു പോ ”

 

 

അതും പറഞ്ഞു അവൻ ദേഷ്യത്തോടെ ബാൽക്കണി യിലേക് പോയി….

 

 

അമൃത ദേഷ്യത്തോടെ ദേവുവിനെ നോക്കിക്കൊണ്ട് അവിടുന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി പോയി…..

 

 

ശിവൻ ബാൽക്കണിയിലെ റൈലിങ് ഇല്‍‌ ചാഞ്ഞു നിൽക്കുക ആയിരുന്നു…..

 

 

അമൃത അവൾക് എന്താണ് പറ്റിയത്….. താൻ വീണ്ടും ദേവുവിനോട് തെറ്റ് ചെയ്തിരിക്കുന്നു…. അവൻ സ്വന്തം തലമുടിയിൽ കൊരുത്ത് വലിച്ച് കൊണ്ടിരുന്നു….

 

 

 

” അതേ…. ” പുറകിൽ നിന്ന് ദേവുവിന്റെ ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്….

 

 

” എന്താ ”

 

 

” ഭക്ഷണം കഴിക്കാൻ വിളിക്കുന്നു…..”

 

 

 

” മ്മ് ”

 

 

 

ഓ എന്താ ജാഡ തെറ്റ് ചെയ്തപ്പോൾ ഒരു സോറി പറയാലോ….. അവളിൽ ചെറിയൊരു കുറുമ്പ് നിറഞ്ഞു…..

 

 

അവള് തിരിഞ്ഞു നടന്നതും പുറകിൽ നിന്നും ശിവന്റെ വിളി വന്നു….

 

 

” ദേവാ….. ” അവന്റെ ശബ്ദം ആർദ്രം ആയിരുന്നു…..

 

അത് കേൾക്കെ അവളുടെ കാലുകൾ തനിയെ നിശ്ചലമായി…..

 

 

പക്ഷേ അവള് അവനെ തിരിഞ്ഞു നോക്കിയില്ല… കാതിൽ ചുടുനിശ്വാസം തട്ടിയപ്പോൾ അവളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞത് പോലെ തോന്നി അവൾക്ക്….

 

 

” സോറി ” അവളുടെ കാതോരം വന്നവൻ പറഞ്ഞു…..

 

 

അവൾക്ക് ശബ്ദം പുറത്തേക് വരാത്തത് ആയി തോന്നി…..

 

 

” It…s…..oo….kk ” ദേവു വിക്കി വിക്കി പറഞ്ഞു…. വാക്കുകൾ പുറത്തേക് വരുന്നില്ലയിരുന്ന്…..

 

 

 

അതും പറഞ്ഞു അവള് അവനിൽ നിന്നും അകന്നു മാറി പോകാൻ പോയതും ശക്തമായി അവൻ അവളെ പിടിച്ച് വലിച്ചു…. അവള് അവന്റെ നെഞ്ചില് തട്ടി നിന്നു….. ഒരു കൈ കൊണ്ട് അവളുടെ അരയിലൂടെ അവളെ ചേർത്ത് പിടിച്ചു….

 

 

അവള് അവന്റെ മുഖത്തേയ്ക്ക് നോക്കാൻ കഴിയാതെ തല കുമ്പിട്ട് നിന്നു…..

 

 

 

അവൻ പതിയെ അവളുടെ മുഖം മറു കൈയാൽ പിടിച്ച് ഉയർത്തി….. പെട്ടെന്ന് അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളുമായി ഉടക്കി….

 

 

” എല്ലാത്തിനും സോറി….. ഒരു സോറി കൊണ്ട് തീരുന്നത് അല്ല എന്ന് അറിയാം…. ഒരുപാട് വേദനിപ്പിച്ചു…. സോ സോറി….. മാപ്പ് തരണം ”

 

 

ദേവുവിന് അവന്റെ കണ്ണുകളിലേക്ക് നോക്കും തോറും അവൾക്ക് അവളെ തന്നെ നഷ്ടപ്പെടുന്നത് ആയി തോന്നി…..

 

 

” ക്ഷമിക്കില്ലെ എന്നോട്….. ” പക്ഷേ അവന്റെ ചോദ്യത്തിന് മുന്നിൽ അവളുടെ ധൈര്യം ഒക്കെ ചോർന്നു പോകുന്നത് ആയി തോന്നി…. അവള് മൗനം പാലിച്ചു….

 

 

അവളുടെ മൗനം അവനിൽ എന്തോ വേദന നിറച്ചു….. അവൻ ഉടനെ അവളുടെ ഇടുപ്പിൽ നിന്ന് കൈകൾ അയച്ചു….

 

 

 

” സോ… സോറി ദേവാ…. ഞാൻ പെട്ടെന്ന് ”

 

 

എന്നാല് അവള് ഒരു തരം മായിക ലോകത്ത് ആയിരുന്നു….. അപ്പോഴാണ് അവൾക്ക് ഇന്നലെ നടന്ന കാര്യങ്ങള് ഓർമ വന്നത്….. പെട്ടെന്ന് അവളുടെ മുഖം മാറി…. അവിടെ ദേഷ്യം വന്നു നിറഞ്ഞു…..

 

 

 

” എന്താണ് മിസ്റ്റർ ശിവകാർത്തികേയൻ ശരീരം കീഴപെടുതാൻ ഇനി സ്നേഹമേ മാർഗം ഉള്ളൂ എന്ന് തോന്നിയോ….. നല്ലൊരു അഭിനേയതാവ് ആണ് നിങ്ങള്…. ചെ… ”

 

 

അത് കേട്ടതും അത്ര നേരം ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്ന മുഖത്ത് കലിപ്പ് നിറഞ്ഞു….

 

 

” Get out ” അതൊരു അലർച്ച ആയിരുന്നു…. ദേവു ഉടനെ അവന് നേരെ പുച്ഛിച്ച് മുറിയിലേക്ക് നിന്ന് പുറത്തേക് പോയി…..

 

 

 

“ശിവ…. What a you do…. അവളോട് എന്താണ് ചെയ്തത്…. ചെ….. What happened to you shiva…. Why are you behaving like this…. ”

 

 

അവൻ കണ്ണാടിയിലെ തന്റെ പ്രതിരൂപത്തോട് സ്വയം ചോദിച്ച് കൊണ്ടിരുന്നു….

 

 

” ഇത് പോലെ ഒരു approach അവള് എന്നെ തെറ്റിദ്ധരിക്കും…. Be bold Shiva…. Just bring her innocence and just leave her…. That is your duty ”

( അവളുടെ നിരപരാധിത്വം പുറത്ത് കൊണ്ടുവരുക…. എന്നിട്ട് അവളെ അവളുടെ പാടിന് വിടുക… അതാണ് നിന്റെ ഡ്യൂട്ടി )

 

 

 

അവൻ സ്വയം പറഞ്ഞു പഠിപ്പിച്ച് കൊണ്ട് കുളിക്കാൻ കയറി…..

 

 

 

ഇതേ സമയം ദേവു വിന് അവന്റെ പ്രവർത്തികൾ ഓർക്കുമ്പോൾ ദേഷ്യം വരിക ആയിരുന്നു…. അവനും അവന്റെ ചേട്ടനും എല്ലാവരും ഒരേപോലെ തന്നെയാണ്….. അവള് സ്വയം പിറുപിറുത്തു കൊണ്ടിരുന്നു…..

 

 

ഇതേ സമയം ഭക്ഷണം എടുക്കാൻ നേരം ആയപ്പോൾ അമൃത ഒഴികെ എല്ലാവരും തീൻ മേശയിൽ എത്തി…. ദേവുവും ലതയും കൂടി ഭക്ഷണം ഒക്കെ serve ചെയ്തു…

 

 

അപ്പോഴാണ് ശിവൻ സ്റ്റെപ് ഇറങ്ങി വന്നത്….. അവനും ഒരിടത്ത് ഇരുന്നു…..

 

 

 

അപ്പോഴാണ് മുത്തശ്ശി അവളോടു ഇരിക്കാൻ പറഞ്ഞത്…. ആദ്യം അവള് നിരസിച്ച് എങ്കിലും മുത്തശ്ശിയുടെ നിർബന്ധത്തിന് വഴങ്ങി അവള് ശിവന്റെ അരികിൽ ഇരുന്നു……

 

 

അവൻ അവളെ മൈൻഡ് ചെയാനെ പോയില്ല….

 

 

പക്ഷേ അപ്പോഴാണ് അവന്റെ കണ്ണുകളെ കുറച്ച് അപ്പുറം മാറി ഇരിക്കുന്ന അഖിലിന്റെ മേൽ പതിഞ്ഞത്….. അത് കണ്ടതും അവന് വല്ലാതെ ദേഷ്യം വന്നു…..

 

 

ദേവുവിന്റേ ചോര കുടിക്കുന്ന പോലെയാണ് അവളെ അവൻ നോക്കുന്നത്….. അവൾക്ക് നേരെ വരുന്ന അവന്റെ കാമ കണ്ണുകൾ അവന് ചൂഴ്‍ന്ന് എടുക്കാൻ തോന്നി….. ഉടനെ അവൻ കൈൽ ശക്തിയായി അടിച്ചു…. അത് കേട്ടതും അവൻ ഞെട്ടി…..

 

 

” എന്താ മോനെ…. ”

 

 

” ഒന്നുമില്ല അമ്മേ…. അത്… അമൃത അവള് എന്തേ…. ”

 

 

 

” അവൾക്ക് ഭക്ഷണം വേണ്ട എന്ന് പറഞ്ഞു…. ”

 

 

” എന്തുപറ്റി ”

 

 

” അറിയില്ല…. ”

 

 

ഉടനെ അവൻ വേഗം കുറച്ച് കഴിച്ചെന്നു വരുത്തി ഒരു പ്ലേറ്റിൽ ഭക്ഷണവുമായി അമൃതയുടെ മുറിയിലേക്ക് പോയി…..

 

 

🦋🦋🦋🦋

 

 

 

അമൃത ബെഡിൽ കമിഴ്ന്നു കിടന്നു കരയുക ആയിരുന്നു…. എത്രയൊക്കെ കരയാതെ ഇരിക്കാൻ ശ്രമിച്ചിട്ടും ശിവൻ തല്ലിയത് ഓർത്തപ്പോൾ അവള് പൊട്ടി പൊട്ടി കരഞ്ഞു….

 

 

 

” വാവേ….”

 

 

അവന്റെ വിളി കേട്ടെങ്കിലും അവള് കേട്ടതായി ഭാവിച്ചില്ല…..

 

 

” ഏട്ടന്റെ വാവ ഏട്ടനോട് പിണക്കം ആണോ…. ”

 

 

അതിനും അവള് മിണ്ടിയില്ല…..

 

 

” വാവേ…. ” എന്നും പറഞ്ഞു അവൻ അവളെ ചുമലിൽ പിടിച്ച് തിരിച്ച് കിടത്താൻ ഒരു ശ്രമം നടത്തി…..

 

 

” എന്താ…. ”

 

 

” വാവേ എട്ടനോട് പിണങ്ങല്ലെ ഡാ….. ദെ ഏട്ടന് സങ്കടം ആകും കേട്ടോ…. ” എന്നും പറഞ്ഞു അവൻ കരയാൻ പോയതും അവള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..

 

 

” ഏട്ടാ എന്തിനാ അമ്മുകുട്ടിയെ അടിച്ചത്…. ”

 

 

” അത് എന്റെ അമ്മുകുട്ടി തെറ്റ് ചെയ്ത കൊണ്ടല്ലേ…. അവളെ തട്ടി വീഴ്ത്താൻ നോക്കിയപ്പോൾ അവൾക്ക് എന്തെങ്കിലും പറ്റിയിരുന്നു എങ്കിലോ…. ”

 

 

” ഏട്ടാ….. ”

 

 

” മ്മ് പറ ”

 

 

” Do you love her ? ”

 

 

” No but I don’t hate her ”

 

 

 

” അപ്പോ പിന്നെ…. അവള് ഒരു ചീത്ത പെണ്ണ് അല്ലേ ഏട്ടൻ അല്ലേ അങ്ങനെ പറഞ്ഞത്…. ചതിച്ച് അല്ലേ അവള് എന്റെ ഏട്ടന്റെ ജീവിതത്തിൽ കൂടിയത്…. എന്റെ ഏട്ടന്റെ ജീവിതവും നശിപ്പിച്ചില്ലെ…. ”

 

 

 

” ഇല്ലട ഏട്ടന് ഒരു തെറ്റ് പറ്റിയത് ആണ്…. ആരോ നമ്മളെ ചതിച്ചത് ആണ് മോളെ…. ”

 

 

” No no you are lying എന്റെ ഏട്ടൻ പെർഫെക്റ്റ് ആണ് തെറ്റ് പറ്റില്ല….. ”

 

 

” ദൈവത്തിനു പോലും ചിലപ്പോൾ തെറ്റ് സംഭവിക്കും മോളെ…. അങ്ങനെ ഏട്ടന് പറ്റിയ തെറ്റാണ് അന്ന് മോളോട് പറഞ്ഞത്…. She is a good girl ”

 

 

” Pinky promise ”

 

 

” Yes pinky promise ” എന്നു പറഞ്ഞു അവളുടെ വിരാലുകളിലേക് അവന്റെ വിരൽ ചേർത്തു….

 

 

” ഏട്ടാ അപോ ഞാൻ തെറ്റ് ചെയ്തു അല്ലേ…. ”

 

 

 

” മ്മ് അവള് നിന്നെക്കാൾ കൂടി പോയാൽ ഒന്നോ രണ്ടോ വയസ്സിനു വ്യത്യാസം ഉണ്ട്…. സോ അവളെ വെറുക്കണ്ട കേട്ടോ…. ”

 

 

” മ്മ്…. ഏട്ടാ ഞാൻ ഒരു ചീത്ത കുട്ടി ആണല്ലേ…. ”

 

 

” No way…. You are my sweet angel…. ഒരു സോറി പറഞാൽ മതി കേട്ടോ…. She is also an innocent girl…. So അവള് ക്ഷമിക്കും….. ”

 

 

 

” Ok ഏട്ടാ… ഞാൻ സോറി പറയാം…. ”

 

 

 

” ഗുഡ് ഗേൾ അപ്പോ എന്റെ കുട്ടി ഭക്ഷണം കഴിച്ചു ചെന്നു സോറി ഒക്കെ പറ…. ”

 

 

” Ok ഏട്ടാ ” എന്നും പറഞ്ഞു അവള് അവന്റെ കവിളിൽ ചുംബിച്ചു….

 

 

 

🦋🦋🦋🦋🦋

 

 

 

ഭക്ഷണത്തിന് ശേഷം റൂമിൽ ഇരിക്കുമ്പോൾ ആണ് പുറകിൽ നിന്ന് ആരോ മുരടനകുന്ന ശബ്ദം കേട്ടത്…. നോക്കിയപ്പോൾ അമൃത….

 

 

അവള് മടിച്ച് മടിച്ച് നിൽക്കുക ആണ്….

 

 

” എന്താ…. കയറി വാ…. ”

 

 

” അത് ദേവു….. അല്ല ചേച്ചി…. സോറി ”

 

 

അത് കേട്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞൂ…..

 

 

 

” എന്തിന് ആണ് ഡാ…. സാരമില്ല….. ”

 

 

” അത് എന്റെ ഏട്ടന്റെ ജീവിതം നശിപ്പിച്ചു എന്ന് തോന്നിയ കൊണ്ടാണ് ഞാൻ അങ്ങനെ ഒക്കെ പെരുമാറിയത്…. സോറി….. ”

 

 

” സാരില്ല ഡാ….. എനിക് പിണക്കം ഒന്നുമില്ല….. ”

 

 

” അപ്പോ ഫ്രണ്ട്സ് ” എന്നും പറഞ്ഞു അവള് കൈകൾ നീട്ടി….. ദേവു അവളുടെ കൈയിൽ ചെറുതായി അടിച്ചു….

 

 

അമൃത വേഗം അവളെ കെട്ടിപ്പിടിച്ചു…..

 

 

” അല്ല ഞാൻ ഏട്ടത്തി എന്ന് വിളിക്കണോ അതോ ചേച്ചി എന്നോ….. ”

 

 

 

” നീ എന്നെ ദേവു എന്ന് വിളിച്ചോ പെണ്ണെ….. ”

 

 

അവിടെ നിന്നും തുടങ്ങുക ആയിരുന്നു പുതിയൊരു സൗഹൃദം💗

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “💗 ദേവതീർത്ഥ 💗 10”

Leave a Reply

Don`t copy text!