Skip to content

💗 ദേവതീർത്ഥ 💗 29

devatheertha novel

💗 ദേവതീർത്ഥ 💗

Part – 29

✍️💞… Ettante kanthari…💞 (Avaniya)

 

ഇന്നാണ് വെള്ളിയാഴ്ച…. അമ്മ യുടെ distarch ഇന്നാണ് പറഞ്ഞിരിക്കുന്നത്…. അതിന്റെ തിരക്കിക്കിൽ ആയിരുന്നു ദേവു രാവിലെ മുതൽ…. അമ്മുവും ഉണ്ണിയും ഉണ്ടായിരുന്നു അവൾക്ക് ഒപ്പം….

 

 

” അമ്മു… നിങ്ങള് ഇവിടെ നിൽക്ക്…. ഞാൻ ചെന്ന് ക്യാഷ് ഒക്കെ സെറ്റിൽ ചെയ്യട്ടെ…. കുറച്ച് മരുന്നും വാങ്ങാൻ ഉണ്ട്…. എന്നിട്ട് പോവാം…. ”

 

 

” ശെരി ഏട്ടത്തി പോയി വാ…. ”

 

 

 

അവള് ആദ്യം ഡിസ്പെൻസറി യിലെക് ആണ് പോയത്….

 

 

അവിടെ ചെന്ന് മരുന്ന് വാങ്ങി കൊണ്ട് ഇരിക്കുമ്പോൾ ആണ് അവളുടെ കണ്ണിൽ ആ വാർത്ത കണ്ടത്….. അവള് ഉടനെ അത് എടുത്ത് വായിച്ചു….

 

 

*

ഡിജിപി Paul Mathew കൊല്ലപ്പെട്ടു…..

 

ബാംഗ്ലൂർ : മുൻ ബാംഗ്ലൂർ എസിപി യും ഇപ്പോ ഡിജിപി യും ആയിരുന്ന paul Mathew കൊല്ലപ്പെട്ടു…. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൊലപാതകം…. കഴിഞ്ഞ 2 ദിവസമായി അദ്ദേഹം തന്റെ വസതിയിൽ നിന്നും പുറത്തേക് വരുന്നിലായിരുന്ന്…. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചത് മൂലമാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്…. മൃതദേഹം കണ്ടെത്തുമ്പോൾ അതിനു 3 ദിവസത്തെ പഴക്കം ഉണ്ടെന്ന് ആണ് ഫോറൻസിക് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്…. മുഖം മറച്ച ഒരു വ്യക്തി ആണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് കരുതുന്നത്…. പക്ഷേ എന്തിന് വേണ്ടിയാണ് ഡിജിപി അയാളെ വീട്ടിലേക്ക് കയറ്റിയത് എന്ന് ഇപ്പോഴും വ്യക്തമല്ല..*

 

 

 

വാർത്ത വായിച്ചതും അവള് അവിടെയുള്ള ഒരിടത്ത് ഇരുന്നു പോയി….. അയാള് കൊല്ലപ്പെട്ടു എന്നോ…. ഏട്ടൻ ആയിരിക്കുമോ അയാളെ കൊന്നത്…. പോയതിനു ശേഷം അവിടെ എത്തി എന്നല്ലാതെ ഇത് വരെ മറ്റൊരു ഫോൺ കോൾ പോലും അവൾക്ക് വന്നില്ല അത് അവളെ കൂടുതൽ ഭയപെടുത്തി…. തെളിവുകൾ ലഭിക്കുക എന്നത് മാത്രം ആയിരുന്നില്ലേ അവരുടെ ഉദ്ദേശം പിന്നെന്താകും ഒരു കൊലപാതകത്തിലേക്ക് നയിച്ചത്….. അപ്പോഴാണ് അവള് അതിലെ ഡേറ്റ് ശ്രദ്ധിച്ചത്…. 11/02/2021

 

 

വാട്ട് പതിനൊന്നാം തിയതിയോ…. അന്നല്ലെ ശിവെട്ടനും ഏട്ടനും കൂടി അവിടേക്ക് പോയത്…. മൂന്നു ദിവസം പഴക്കം എന്ന് പറയുമ്പോൾ അവർക്ക് അദ്ദേഹത്തെ കാണാൻ ആയിട്ട് ഉണ്ടാകില്ല അല്ലോ…. ഓരോന്ന് ഓർത്ത് അവൾക്ക് ഒരു സമാധാനവും കിട്ടിയില്ല….

 

 

പക്ഷേ പൊടുന്നനെ അവളുടെ  മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു….. ആരൊക്കെ എന്തൊക്കെ നശിപ്പിക്കാൻ ശ്രമിച്ചാലും ഇന്ന് തീരും എല്ലാം…. കുറ്റവാളികൾ ഇന്ന് തന്നെ ശിക്ഷിക്കപ്പെടും…..

 

 

 

അവള് വേഗം മരുന്നും വാങ്ങി ബില്ലും സെറ്റിൽ ചെയ്ത് മുറിയിലേക്ക് പോയി…..

 

 

അവള് ചെന്നപ്പോൾ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത് പോകാനായി ഇരിക്കുക ആയിരുന്നു അവർ മൂവരും…..

 

 

” എന്ത് പറ്റി ഏട്ടത്തി… മുഖം വല്ലാതെ ഇരിക്കുന്നത്…. ”

 

 

” ഒന്നുമില്ല അമ്മു…. എന്തോ വല്ലാത്ത ഒരു തലവേദന…. എല്ലാം എടുതല്ലോ അല്ലേ…. ”

 

 

” എടുത്ത് ഏട്ടത്തി…. ”

 

 

” എങ്കിൽ ഇറങ്ങു…. ഞാൻ ഒന്നു കൂടി ചെക്ക് ചെയ്തിട്ട് ഇറങ്ങാം…. ”

 

 

ഉടനെ അമ്മുവും ഉണ്ണിയും അമ്മയെ പിടിച്ച് വീൽ ചെയറിൽ ഇരുത്തി…. താഴേയ്ക്ക് കൊണ്ടുപോയി…..

 

 

ദേവു അവിടെ ഉള്ള സാധനങ്ങൾ ഒക്കെ നോക്കിയതിനു ശേഷം അവളും അതിനൊപ്പം ഇറങ്ങി….

 

 

അവർ നേരെ വീട്ടിലേക്ക് പോയി…. വീട്ടിൽ ചെന്നപ്പോൾ ശിവന്റെ കാർ അവിടെ ഉണ്ടായിരുന്നു….

 

 

” ശിവെട്ടൻ വന്നല്ലോ ഏട്ടത്തി…. 2 3 ദിവസം ആയി വീട്ടിലേക്ക് വന്നിട്ട്…. ”

 

 

” മ്മ്…. ”

 

 

ഒരു മൂളൽമാത്രം ആയിരുന്നു അവളുടെ മറുപടി….

 

 

അകത്ത് എത്തിയതും ഹാളിൽ തന്നെ കാലിൽ കാൽ കയറ്റി വെച്ച് ഇരിക്കുന്ന അച്ഛനെയും മകനെയും ആണ് കണ്ടത്…. അഖിലിന്റെ ചുണ്ടിൽ ഒരു പുച്ഛചിരി ഉണ്ടായിരുന്നു…. എല്ലാം നടന്നു എന്നൊരു വിജയിയുടെ ഭാവം….

 

 

അവരെ നോക്കാതെ ദേവു അമ്മയെ ഹാളിൽ ഇരുത്തി കൊണ്ട് മുകളിലേക്ക് പോയി….

 

 

അതിനു പുറകെ അഖിലും ചെന്നു…..

 

 

” ഒന്നു അവിടെ നിന്നെ ദേവതീർഥ മാഡം…. ”

 

 

അവന്റെ വിളി കേട്ടതും  അവൾക്ക് എരിഞ്ഞ് കയറി…. പക്ഷേ അവള് സംയമനം പാലിച്ചു…. അതേ ആകു അല്ലെങ്കിൽ അവൻ രക്ഷപെടും…. ഇനി ഒരു രക്ഷപ്പെടലിന് ഇൗ ദേവാ സമ്മതിക്കില്ല….

 

 

” എന്താ ഡീ നിന്റെ നാവ് ഇറങ്ങി പോയോ…. അളിയനും അളിയനും കൂടി എന്നെ അങ്ങോട്ട് ഉണ്ടാകാൻ പോയിരുന്നു അല്ലോ…. ഒരു കോപ്പും നടന്നില്ല അല്ലേ….. നീ ഒക്കെ കരുതുന്നതിന് മേലെ ആണ് ഇൗ അഖിൽ…. കൊണ്ടും കൊടുത്തും തന്നെയാണ് ഇവിടെ വരെ എത്തിയത്…. എന്റെ നേട്ടത്തിനായി പലരെയും ഞാൻ ഉപയോഗിച്ചിടടുണ്ട്…. എനിക് തടസമായി വരുന്നവരെ തീർത്തിട്ടും ഉണ്ട്…. ”

 

 

അവള് അത് കേട്ട് അവന് മുമ്പിൽ ഒന്നും മിണ്ടാതെ നിന്നു……..

 

 

” ആഹാ മാടത്തിന് ഇങ്ങനെ പഞ്ചപുച്ചം അടക്കി നിൽകാൻ ഒക്കെ അറിയുവോ…. Unbelievable…. ” അതും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു…..

 

 

” പക്ഷേ ഒന്നുണ്ട് കേട്ടോ ദേവു…. എനിക് നിന്നെ ഒരുപാട് ഇഷ്ട….. നിന്റെ കൂട്ടുകാരി ഉണ്ടായില്ലെ വിച്ചു…. അവളെയും….. എന്റെ മുട്ട് മടക്കിച്ച വീര ശൂര പരാക്രമികൾ…. നിങ്ങളെ 2 നെയും നേടണം എന്നത് പോലെ ഒരാളെയും നേടാൻ ഞാൻ ആഗ്രഹച്ചിരുന്നില്ല…. ”

 

 

പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി ഉണ്ടായിരുന്നു…. അത് കാൺകെ അവൾക്ക് ഒന്നു പൊട്ടിക്കാൻ തോന്നി…. ദേവു കൺട്രോൾ….. അവള് സ്വയം പറഞ്ഞു കൊണ്ടിരുന്നു…..

 

 

” ദേവു…. നിന്റെ കെട്ടിയോൻ ഇല്ലെ അവൻ ഒരു പൊട്ടനാണ് കള്ളവും ചതിയും ഒന്നും തിരിച്ച് അറിയാത്ത ഒരു ശുധഗതികാരൻ…. അവനെ പറ്റിക്കാൻ എളുപ്പം ആണ്…. അവനെ നിറുത്തി കൊണ്ട് തന്നെ നമുക്ക് ഇൗ വീട് ഒരു സ്വർഗ്ഗം ആകാം ഡീ….. ”

 

 

 

ദേവു അവളുടെ കൈകൾ ഞെരിച്ചു…..

 

 

” അഖിൽ ഏട്ടാ….. നമുക്ക് എല്ലാത്തിനും വഴി ഉണ്ടാകാം…. ഞാൻ ഇപ്പോ മുറിയിലേക്ക് ചെല്ലട്ടെ…. എന്നിട്ട് എല്ലാം തരാം….. ഇൗ വീട് ശെരിക്കും നമുക്ക് സ്വർഗം തന്നെ ആകാം….. ” ദ്വായർഥം വെച്ച് കൊണ്ട് ദേവു അങ്ങനെ പറഞ്ഞെങ്കിലും അവൻ അതിൽ വീണു…. ഒരു ചിരിയും നൽകി അവള് മുറിയിലേക്ക് പോയി…..

 

 

 

മുറിയിൽ ചെന്നതും ശിവൻ അവളെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു…..

 

 

 

” എന്തായിരുന്നു സംസാരം….. ”

 

 

” അവന്റെ കരണത്ത് ഒന്നു കിട്ടാൻ നേരം ആയി…. അത്ര തന്നെ ….. ”

 

 

” മ്മ്….. ദേവാ എനിക് ഒരു കാര്യം പറയാൻ ഉണ്ട്….. ”

 

 

” എന്താ ഏട്ടാ….. ”

 

 

” നിനക്ക് ഞാൻ തന്ന വാക്ക് അത് പാലിക്കാൻ എനിക്…… ”

 

 

” ആകും ഏട്ടാ…. നമ്മൾ 2 പേരല്ല ഒന്നു തന്നെയാണ്….. ഏട്ടൻ ഒരു വാക്ക് പറഞാൽ അത് പ്രാവർത്തികമാക്കാൻ ഏട്ടന്റെ പോലെ തന്നെ തുല്യ     ഉത്തരവാദിത്വം എനിക്കും ഉണ്ട്….. അത് കൊണ്ട് ആ വാക്ക് അത് ഇന്ന് തന്നെ നടക്കും….. പക്ഷേ അതിന് മുന്നേ ഏട്ടനോട് എനിക് മറ്റൊരു കാര്യം പറയാൻ ഉണ്ട്…. ”

 

 

” എന്താ ദേവാ….. ”

 

 

” ഏട്ടൻ പ്രതീക്ഷിക്കുന്ന പോലെ ആകില്ല ചിലപ്പോൾ ഇതിനൊക്കെ അവസാനം….. എന്ത് ഉണ്ടായാലും തളരരുത്…. ഞാൻ ഉണ്ടാവും എന്തിനും കൂടെ…. ”

 

 

” ദേവാ നീ എന്താ ഉദ്ദേശിക്കുന്നത്…. നീ എന്താ ചെയാൻ പോകുന്നത്….. ”

 

 

ചോദിച്ച് കൊണ്ടിരുന്നപ്പോൾ ആണ് താഴെ ഒരു പോലീസ് വണ്ടിയുടെ ശബ്ദം കേട്ടത്….

 

 

” കാണാൻ പോകുന്ന പൂരം പറഞ്ഞു അറിയിക്കുന്നതിൽ അർത്ഥം ഇല്ല…. വാ….. ”

 

 

 

 

അവർ വേഗം താഴേക്ക് ചെന്നു…. അവർ ചെന്നതും പോലീസ് അകത്തേയ്ക്ക് കയറിയതും ഒന്നിച്ച് ആയിരുന്നു….

 

 

 

” എന്താ ഷഫീഖ് എന്താ ഇവിടേക്ക്…. ”

 

 

” ശിവ ഞാൻ ഡ്യൂട്ടിയിൽ ആണ്…. ഒരു അറസ്റ്റ് വാറന്റ് ആയാണ് വന്നത്….. ”

 

 

” അറസ്റ്റ് വാറന്റോ….. ഷഫീഖ് എന്താ പ്രശ്നം….. ”

 

 

” ശിവ….. പ്ലീസ്… Please allow me to do my duty…. ”

 

 

” Ok carry on ”

 

 

ഉടനെ ഷഫീഖ് അഖിലിന്റെ മുന്നിൽ പോയി നിന്നു…..

 

 

” അഖിൽ you are under arrest… കോൺസ്റ്റബിൾ take him ”

 

 

” ഏയ് നിങ്ങള് എന്താ ഇൗ കാട്ടുന്നത്…. എന്തിനാ എന്നെ അറസ്റ്റ് ചെയ്യുന്നത്…. എന്താണ് കേസ്….. ”

 

 

” ഒരു ചെറിയ കേസ് ആണ് സാറേ….. അമ്മയെ കൊല്ലാൻ നോക്കി…. അത്രേയുള്ളൂ….. ”

 

 

 

” വാട്ട് ഞാനോ…. ഇത് വെറുതെ എന്നെ പ്രതി ചേർക്കുക ആണ്…. ഞാൻ അല്ല എന്റെ അമ്മയെ കൊല്ലാൻ നോക്കിയത്….. ഇതൊരു കള്ള കേസ് ആണ്…. ”

 

 

” അത് നിങ്ങള് മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ….. എല്ലാവിധ തെളിവുകളോടും കൂടിയാണ് ഇൗ അറസ്റ്റ്….. അത് കൊണ്ട് ഇൗ വക ന്യായീകരണം ഒക്കെ കോടതിയിൽ മതി….. ബലം വേണ്ട…. Take him…. ”

 

 

 

” തൊട്ടു പോകരുത് അവനെ….. ആരാ…. ആരാ ഇൗ കള്ള കേസ് ഉണ്ടാക്കിയത്….. തൊട്ടു പോകരുത് എന്റെ മകനെ….. ഇയാളാണ്…. ഇൗ നില്കുന്ന എന്റെ ഭർത്താവ് ആണ് എന്നെ കൊല്ലാൻ നോക്കിയത്…. ഞാൻ കണ്ടതാ….. ഇയാളാണ് എന്നെ ”

 

 

 

” ആഹാ…. ഇപ്പൊ അങ്ങനെ ആയോ ലക്ഷ്മി മാഡം…. ആദ്യം ചോദിച്ചപ്പോൾ നിങ്ങള് അയാളെ കണ്ടതെ ഇല്ല എന്നല്ലേ പറഞ്ഞത്…. ഇപ്പൊ മൊഴി ഒക്കെ മാറുന്നല്ലോ….. ഇനി എന്തൊക്കെ മാറും…… ”

 

 

 

” അത്…. അത്….. ” പെട്ടെന്നാണ് അവർ തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് ഓർത്തത്….

 

 

 

അപ്പോഴാണ് പുറകിൽ നിന്ന് ഒരു കൈയ്യടി കേട്ടത്…..

ശിവൻ അൽഭുതത്തോടെ തന്റെ അരികിൽ നിന്ന് കൈകൾ കൊട്ടുന്ന ദേവയെ നോക്കി…..

 

 

” ദേവാ…. എന്താ ഇൗ കാട്ടുന്നത്…. ”

 

 

” ഒരു മിനിറ്റ് ശിവെട്ട….. ”

 

 

അവൻ അൽഭുതത്തോടെ അവളെ നോക്കി കൊണ്ട് ഇരുന്നു…. കാരണം അവളുടെ ഭാവം അവന് അന്യമായിരുന്നു…..

 

 

” എന്ത് പറ്റി എന്റെ അമ്മായിയമ്മക്ക്…… ഉത്തരം കൊടുക്കെന്നെ….. അച്ഛനാണ് എന്ന് കണ്ടെങ്കിൽ എന്തിന് വേണ്ടി ആയിരുന്നു അന്നത്തെ ഓസ്കാർ അഭിനയം….. ആർക്ക് വേണ്ടി ആയിരുന്നു….. ”

 

 

” അത് ദേവു…. അയാള് എന്റെ ഭർത്താവ് അല്ലേ അദ്ദേഹത്തിന് ദോഷം ഉണ്ടാകുന്ന കാര്യങ്ങള് എനിക് ചെയാൻ ആവില്ല അല്ലോ….. ”

 

 

അവർ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു…. അപ്പോഴും കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അവർ അറിഞ്ഞു…..

 

 

 

” ഒാ സ്നേഹനിധിയായ ഭാര്യ….. അതല്ലേ പറഞ്ഞു വരുന്നത്….. ”

 

 

” ദേവാ don’t cross your limits ”

 

 

ശിവൻ ദേവയോട് ശബ്ദം ഉണ്ടാക്കി…..

 

 

” I will cross my limits….. I will definitely cross my limits….. എനിക് എന്റെ മായക്ക്‌ നീതി വാങ്ങി കൊടുക്കണം ശിവെട്ട….. I want to ”

 

 

അവളുടെ ശബ്ദത്തിൽ ഗാംഭീര്യം നിറഞ്ഞിരുന്നു….. ഒരു വേള തനിക്ക് മുന്നിൽ തന്റെ പഴയ തന്റെടി ആയ വിച്ചു നില്കുന്നത് പോലെയാണ് അവന് തോന്നിയത്…..

 

 

 

” ദേ…. ദേവാ….. ”

 

 

” ശിവ അവൾക്ക് ഒരുപാട് കാര്യങ്ങള് പറയാൻ ഉണ്ട്…. നീ വെറുതെ ഇടംകോൽ ഇടേണ്ട….. അവൾക്ക് പറയാൻ ഉള്ളത് പറഞ്ഞു തീർകട്ടെ….. ” ഷഫീഖിന്റെ വാക്കുകൾക്ക് മുന്നിൽ ശിവ നിശബ്ദനായി…..

 

 

 

” എന്താണ് അമ്മേ ശേരിയല്ലെ പറഞ്ഞത് സ്നേഹനിധിയായ ഭാര്യ….. അതല്ലേ ഒന്നും പറയാതെ ഇരുന്നത് അല്ലേ….. ”

 

 

” മോളെ അത് ഭർത്താവ് ആണല്ലോ നമ്മുടെ…… ”

 

 

” എന്റെ പൊന്നു അമ്മേ എനിക് പഴയ സീരിയൽ നടിമാർ പറയുന്ന സ്ഥിരം സെന്റി കഥ കേൾക്കണ്ട…. ഭർത്താവാണ് ദൈവം…. അയാൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ടത് ആണ് എന്റെ ജീവിതം…. അങ്ങനെ ഉള്ള സ്ഥിരം പല്ലവികൾ എനിക് കേൾക്കണ്ട….. ”

 

 

 

” ദേവു നീ എന്താ എന്നെ പഠിപ്പിക്കാൻ വരുക ആണോ….. ഞങ്ങളെ പോലെ ഉള്ള കുലസ്ത്രീകൾക്ക്‌ ഭർത്താവ് കഴിഞ്ഞേ മറ്റാരും ഉണ്ടാകൂ…. അവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ടത്‌ ആകും ഞങ്ങളുടെ ജീവിതം….. ”

 

 

അവർ ചെറു ദേഷ്യത്തോടെ പറഞ്ഞു…..

 

 

” ഓ കുലസ്ത്രീ….. കുലസ്ത്രീ മഹിമ കൂടി പോയത് കൊണ്ടാകും മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ സ്വന്തമാക്കിയത്….. അല്ലേ…. ”

 

 

പുച്ഛത്തോടെ ആയിരുന്നു അവളുടെ ചോദ്യം…. അത് കേട്ടതും അവർ ശെരിക്കും പതറി…..

 

 

” ഭാര്യ മരിച്ച ഒരു ആളെ എന്റെ ജീവിതമായി കണ്ട് സ്നേഹിച്ചത് തെറ്റാണോ…. അയാൾക്ക് ഒരു നല്ല ഭാര്യ ആയത് തെറ്റാണോ….. ”

 

 

” അതൊരിക്കലും തെറ്റല്ല….. പക്ഷേ ഒരാളെ സ്വന്തമാക്കാൻ അയാളുടെ ഭാര്യയെ കൊന്നത് തെറ്റാണ് വളരെ വലിയ തെറ്റ്….. ”

 

 

” കള്ളം പറയുന്നോ ഡീ….. ” എന്നും ചോദിച്ച് അവർ അവളെ അടിക്കാൻ കൈ ഓങ്ങിയതും അത് തടസപ്പെടുത്തി കൊണ്ട് ആരോ അവരുടെ മുഖത്ത് ശക്തിയായി അടച്ചിരുന്നു…..

 

 

അച്ഛൻ🔥

 

 

 

” നന്ദേട്ട ഇവളുടെ ഇൗ അസംബന്ധം കേട്ടാണോ നിങ്ങള് എന്നെ തല്ലിയത്….. ”

 

 

” വാ അടക്കടി അസ്സത്തെ….. അഭിനയിക്കാൻ നന്നായി അറിയുമെന്ന് കരുതി എല്ലാം അറിയുന്ന എന്റെ മുന്നിൽ അത് വേണ്ട….. ”

 

 

അയാള് ദേഷ്യത്തോടെ പറഞ്ഞു…..

 

 

തന്റെ പതനം ഏകദേശം പൂർണമായത് പോലെ അവർക്ക് തോന്നി…..

 

 

 

” അച്ഛാ….. അച്ഛനും പറയാൻ ഇല്ലെ അച്ഛാ കുറെ സത്യങ്ങൾ….. അച്ഛനും ചെയ്തിട്ട് ഇല്ലെ വളരെ വലിയ ഒരു തെറ്റ്….. കൊല്ലം ഒരുപാട് ആയില്ലേ അതൊക്കെ ഇൗ നെഞ്ചില് ഇട്ടു പുകകുന്നത്….. എല്ലാം തുറന്നു പറയൂ….. ഒരു പരിധി വരെ ഇതിനൊക്കെ കാരണം അച്ഛൻ മാത്രം അല്ലേ…. ഇനി എങ്കിലും സത്യങ്ങൾ അറിയിക്കേണ്ടവരെ അറിയിക്കൂ….. ”

 

 

അവളുടെ വാക്കുകൾ അയാളുടെ നെഞ്ചില് ചാട്ടുളി പോലെ തറച്ചു….. ഒഴുകി വന്ന കണ്ണുനീർ തുടച്ച് കൊണ്ട് അയാള് ശിവന് മുന്നിലേക്ക് ചെന്നു….. അവന്റെ കൈകൾ കൂട്ടി പിടിച്ചു…..

 

 

” ക്ഷമിക്കണം മോനെ….. ഞാൻ…. ഇൗ അച്ഛൻ കാരണം ആണ് നിന്റെ അമ്മ മരിച്ചത്…… ഞാൻ കാരണമാണ് ഇൗ ദുഷ്ട ജന്മം നിന്റെ അമ്മയും സഹോദരനും ആയി വന്നത്……  ”

 

 

” അച്ഛാ….. ” ദയനീയവും അതോടൊപ്പം മറ്റ് പല വികാരങ്ങളും ഒന്നിച്ച് ചേർന്ന ഒരു ശബ്ദം ആയിരുന്നു അവന്റെ ഉള്ളിൽ നിന്ന് വന്നത്…..

 

 

” ശിവെട്ട….. കേൾക്കണം അച്ഛൻ പറയുന്നത് മുഴുവൻ….. താങ്ങാൻ കഴിയില്ല ….. പക്ഷേ പിടിച്ച് നിൽക്കണം….. എല്ലാം കേട്ടതിനു ശേഷം ഏട്ടന് തീരുമാനിക്കാം ബാകി എല്ലാം….. ”

 

 

പതിയെ അച്ഛൻ തന്റെ കഴിഞ്ഞ കാലം ഓർത്ത് പറയാൻ തുടങ്ങി……

 

 

” ജന്മികളുടെ കുടുംബം ആയിരുന്നു എന്റേത് എങ്കിലും എനിക് അതിനോട് താൽപര്യം ഇല്ലായിരുന്നു….. കോളജിൽ പഠിക്കുന്ന സമയത്ത് എന്റെ മനസ്സിൽ കയറി കൂടിയവൾ ആണ് ഇൗ ലക്ഷ്മി….. പക്ഷേ പാവപെട്ട കുടുംബം ആയിരുന്നത് കൊണ്ട് എന്റെ അച്ഛൻ സമ്മതിച്ചില്ല….. അതിന്റെ വാശി പുറത്ത് മറ്റൊരു വലിയ വീട്ടിലെ പെണ്ണുമായി എന്റെ കല്യാണം ഉറപ്പിച്ചു….. അമ്മയുടെ ആത്മഹത്യ ശ്രമത്തിന് മുന്നിൽ ഞാൻ എന്റെ പ്രണയം ഉപേക്ഷിച്ചു….. ”

 

 

 

” വെറുപ്പ് ആയിരുന്നു അവളോട്….. ഞാൻ വിവാഹം കഴിച്ച് കൊണ്ടുവന്ന ആ പെൺകുട്ടിയോട് ലേഖയോട്….  കല്യാണം കഴിഞ്ഞു ഒരു നിമിഷം പോലും അവളെ ഞാൻ എന്റെ ഭാര്യയായി കണ്ടിട്ട് ഇല്ല….. പക്ഷേ അവള് എന്നും ഒരു നല്ല ഭാര്യ ആയിരുന്നു…. എന്റെ കാര്യങ്ങള് ഒക്കെ നോക്കിയും കണ്ടും ചെയ്ത് തരുന്ന ഉത്തമയായ ഭാര്യ….. പക്ഷേ എനിക് അത് അവളുടെ അഭിനയം ആയാണ് തോന്നിയത്….. അത് കൊണ്ട് തന്നെ അവളെ ആവോളം ഉപദ്രവിച്ചു…… അവളോട് ഞാൻ കാണിക്കുന്ന അവഗണന അത് എന്റെ അച്ഛന്റെ തീരുമാനത്തോട് കൂടിയുള്ള വെറുപ്പ് ആയിരുന്നു….. എന്നും അടിയും വഴക്കും മാത്രമായിരുന്നു അവൾക്ക് ഉള്ള എന്റെ പരിധോഷികങ്ങൾ….. എന്റെ അച്ഛൻ തന്റെ തീരുമാനത്തെ കുറിച്ച് ഓർത്ത് പരിതപിച്ച നിമിഷങ്ങൾ….. എനിക് ഒരു തരം ലഹരിയായി അവയൊക്കെ…… ”

 

 

 

” പക്ഷേ നിന്റെ അമ്മ എന്റെ ലേഖ….. അവള് അവള് എന്നെ ഒരുപാട് മാറ്റി….. സ്നേഹമാണ് ഏതൊരു മുറിവിനും ഉള്ള വലിയ മരുന്ന് എന്നു അവള് തെളിയിച്ചു…. എന്നെ ഒരുപാട് സ്നേഹിച്ചു….. പതിയെ പതിയെ ഞാൻ ഇവളെ മറന്നു….. എന്റെ ലേഖയുടെ മാത്രമായി….. അവള് മാത്രമായി എന്റെ ലോകം…. ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു…. പിന്നീട് ഞങ്ങളുടെ ജീവിതം മുഴുവൻ സന്തോഷമായിരുന്നു….. അതിന്റെ ഫലമായി ഞങ്ങളുടെ മകൻ ജനിച്ചു….. ശിവകാർത്തികേയൻ എന്നവന് പേര് ചൊല്ലി വിളിച്ച്….. ആ സമയമാണ് എന്നെ കാണാൻ ഇവൾ വരുന്നത് എന്റെ പഴയ ലക്ഷ്മി….. കൂടെ ഒരു കുഞ്ഞും ഉണ്ടായിരുന്നു…. അഖിൽ എന്നായിരുന്നു അവന്റെ പേര്…. അവന് ഏകദേശം 2 വയസ്സ് പ്രായം ഉണ്ടായിരുന്നു….. ”

 

 

 

” അവള് വന്നത് കണ്ടപ്പോൾ അവളുടെ കുഞ്ഞിനെ കണ്ടപ്പോൾ സന്തോഷം തോന്നി…. അവള് എനിക്കായി ജീവിതം നശിപ്പിച്ചില്ല എന്നോർത്ത്….. പക്ഷേ അവളിൽ നിന്നും അറിഞ്ഞ കാര്യങ്ങള് എന്റെ എല്ലാ സന്തോഷവും ഇല്ലാതിക്കുന്ന ഒന്നായിരുന്നു….. ”

 

 

അയാളുടെ ഓർമകളിൽ പഴയ ഒരു സംഭാഷണം നിറഞ്ഞു…..

 

 

*

” എന്താ ലക്ഷ്മി സുഖമല്ലേ…. നിന്നെ ഇനി ഒരിക്കലും കാണാൻ കഴിയും എന്ന് പ്രതീക്ഷിച്ചത് അല്ല….. ഒരുപാട് സന്തോഷം ഉണ്ട്….. എന്നെ വന്നു ഒന്നു കാണാൻ തോന്നി അല്ലോ…. ”

 

 

” കാണേണ്ട കാര്യങ്ങൾക്ക് കണ്ടല്ലെ പറ്റൂ….. ”

 

 

” നിന്റെ വിവാഹം എപ്പോ ആയിരുന്നു…. എന്നെ ക്ഷണിക്കാതെ ഇരുന്നത് എന്താ…. ”

 

 

” എന്റെ വിവാഹം കഴിഞ്ഞിട്ട് ഇല്ല….. ”

 

 

” അപ്പോ ഇൗ കുഞ്ഞോ….. ആരുടെ കുഞ്ഞാണ്….. ”

 

 

” നമ്മുടെ…. നമ്മുടെ കുഞ്ഞാണ് ഇവൻ….. ”

 

 

” ലക്ഷ്മി എന്ത് അസംബന്ധം ആണ് ഇൗ പറയുന്നത്….. നമ്മുടെ കുഞ്ഞാ….. ഞാൻ ഇന്നേവരെ നിന്നെ ഒന്ന് തൊടുക പോലും….. ”

 

 

” മതി നന്ദേട്ട…. അന്ന് മദ്യ ലഹരിയിൽ ഒന്നിച്ച് ഒരു മുറിയിൽ നമ്മൾ കിടന്നപ്പോൾ നിങ്ങള് എന്നെ എന്തൊക്കെ ചെയ്തു എന്ന് നിങ്ങൾക്ക് ഓർമ ഇല്ല അല്ലേ….. ”

 

 

” ലക്ഷ്മി ഞാൻ….. ”

 

 

” നമ്മുടെ കുഞ്ഞാണ് ഇവൻ…. പിഴച്ച് പ്രസവിച്ചത് കൊണ്ട് എന്നെ വീട്ടിൽ നിന്നും പുറത്താക്കി…. കൊറേ ഒക്കെ ഇവനെ പോറ്റാൻ നോക്കി…. പക്ഷേ എന്നെ കൊണ്ട് ഒറ്റക്ക് നടക്കുന്നില്ല….. ഇൗ കുട്ടി വളരേണ്ടത് നിങ്ങളുടെ വീട്ടിൽ ആണ്…. ” *

 

 

” ഞാൻ വളരെ അധികം തളർന്നു അതോടെ….. എന്ത് ചെയ്യുമെന്ന് ഒരു പിടിയും കിട്ടിയില്ല…. അങ്ങനെ 2 ഉം കൽപ്പിച്ച് അവരെ എന്റെ ഒരു ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ച് ചിലവിനു കൊടുത്തു….. വൈകാതെ തന്നെ വീട്ടിൽ അത് അറിയുകയും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി…. സത്യം പറഞാൽ ലേഖ എന്നിൽ നിന്നും അകലുമോ എന്ന ഭയം ഞാൻ കള്ളം പറഞ്ഞു….. അതോടെ അവള് വല്ലാതെ എന്നിൽ നിന്നും അകന്നു….. കുറെ ദിവസങ്ങൾക്കു ശേഷം അന്ന് അച്ഛനും അമ്മയും ഒരിടം വരെ പോയിരുന്നു…. അന്ന് വീട്ടിലേക്ക് തിരിച്ച് ചെന്ന എന്നെ കാത്തിരുന്നത് ഫാനിൽ തൂങ്ങി ആടുന്ന ലേഖയുടെ ശരീരവും അതിനു താഴെ ആയി മുല പാലിന് ആയി കരയുന്ന മാസങ്ങൾ മാത്രം പ്രായം ഉള്ള ശിവനെയും ആണ്…. ഒരു കത്തും അവിടുന്ന് ലഭിച്ചു…. എന്റെ പരസ്ത്രീ ബന്ധമാണ് ഇതിന് കാരണമെന്നും പറഞ്ഞു….. തകർന്നു പോയി ഞാൻ….. ”

 

 

” അച്ഛനും അമ്മയും ഒക്കെ എന്നെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തി….. മരണാനന്തര ചടങ്ങുകൾക്ക് ഒക്കെ ലക്ഷ്മിയും ഉണ്ടായിരുന്നു….. പാലിനായി കരഞ്ഞ ശിവന് അവള് പാൽ നൽകി….. അവനെ ഒരു അമ്മയെ പോലെ പരിചരിച്ചു…. ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും നൽകി…. ഞാൻ അന്നേരം മദ്യത്തിനും മയക്കുമരുന്നിനും അടിമയായി….. കുറ്റബോധം എന്നെ കാർന്നു തിന്നു….. പതിയെ ലക്ഷ്മി അവളുടെ സ്നേഹ പരിചരണങ്ങൾ കൊണ്ട് എന്നെ പഴയ അവസ്ഥയിലേക്ക് തിരിച്ച് എത്തിച്ചു….. മകനെയും കൊച്ചുമകനേയും ഇത്ര അധികം സ്നേഹിക്കുന്ന ലക്ഷ്മിയുടെ ആത്മാർത്ഥത കണ്ട ആ വൃദ്ധ ദമ്പതികൾ അവളെ എന്റെ ഭാര്യയായി കൊണ്ടുവന്നു….. ഒപ്പം ഉള്ള മകനെയും ഏറ്റെടുത്ത്…. പക്ഷേ അപ്പോഴും എന്റെ സ്വന്തം മകൻ എന്ന വിശ്വാസം ഉള്ള കൊണ്ട് ഞാൻ അവനെ പെട്ടെന്ന് അംഗീകരിച്ചു…. പക്ഷേ അവളുടെ സ്നേഹം വെറുമൊരു അഭിനയം ആണെന്ന് മനസ്സിലാക്കാൻ ആ വൃദ്ധ ദമ്പതിക്കൾക്കോ ഇൗ എനിക്കോ സാധിച്ചില്ല….. അവള് സ്നേഹം കൊണ്ട് എന്നെ മൂടി….  ”

 

 

 

” പക്ഷേ സത്യം എല്ലാ നാളും ഒളിഞ്ഞു ഇരിക്കില്ല അല്ലോ….. എന്നെങ്കിലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരും…. അങ്ങനെ ഒരു സമയം ഞങ്ങളുടെ ജീവിതത്തിലും വന്നെത്തി….. ഒരുപാട് വർഷങ്ങൾ കഴിഞ്ഞു….  ശിവന് എന്നെക്കാളും സ്നേഹം ലക്ഷ്മിയോട് ആണ്… ജീവൻ ആയിരുന്നു അവന്…. ശിവന് എട്ട് വയസ്സ് ഉള്ളപ്പോൾ ആണ് ഞങ്ങളുടെ അമ്മു ജനിക്കുന്നത്…. അതോടെ കൂടുതൽ സന്തോഷം ആയിരുന്നു… ഒരിക്കൽ അച്ഛനും അമ്മയും തീർഥാടനത്തിന് പോയ സമയം….ഒരു ബിസിനെസ്സ് മീറ്റിങ്ങും ആയി എനിക് ഒരാഴ്ചത്തെ  യാത്ര ഉണ്ടായിരുന്നു….. പക്ഷേ പകുതിക്ക് വെച്ച് ക്യാൻസൽ ആയത് കൊണ്ട് ഞാൻ 2 ദിവസത്തിന് ഉള്ളിൽ തിരിച്ച് പോന്നു…. രാത്രി ആയിരുന്നു ..  വീട്ടിൽ ഉള്ളവർക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി പറയാതെ ചെന്നു….. മുന്നിലത്തെ വാതിലിന്റെ കീ കൈയിൽ ഉണ്ടായിരുന്നത് കൊണ്ട് പതിയെ തുറന്നു കയറി …  മുറിയിൽ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്റെ കൈ കാലുകൾ തളർന്നു….. ലക്ഷ്മിയും കൂടെ മറ്റൊരുത്തനും ആയി ഒരു ഭർത്താവും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ…. ആരാണെന്ന് നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി….  എന്റെ ഉറ്റ സുഹൃത്ത് സേവ്യർ ആയിരുന്നു അത്….. കൊല്ലാൻ ആണ് തോന്നിയത് പക്ഷേ അപ്പോഴാണ് അവർ എന്തോ സംസാരിക്കുന്നത് കേട്ടത്…. ഞാൻ അവിടെ മറഞ്ഞു നിന്ന് കാര്യങ്ങള് കേട്ടു….. ”

 

 

( അവിടെ നടന്നത് നമുക്ക് പോയി നോക്കിയിട്ട് വരാം….. )

 

 

” സേവിച്ച….. എന്റെ കെട്ടിയോൻ അയാള് അറിഞ്ഞാൽ എല്ലാം തീർന്നു….. ”

 

 

” എവിടെ അറിയാൻ അവൻ ഒരു മണ്ടനാണ്….. അതല്ലെങ്കിൽ ഒരു പെണ്ണ് കൊച്ചുമായി വന്നപ്പോൾ അവളെ പിടിച്ച് കെട്ടോ….. നമ്മുടെ കൊച്ചിന് ഇവിടെ സുഖം അല്ലേടി ഉവെ….. ”

 

 

” ആഹ്‍ന്നേ സേവിച്ച അയാളുടെ കൊച്ചാണെന്ന് കരുതി താഴ്ത്തും തലയിലും വെക്കാതെ അല്ലേ കൊണ്ട് നടക്കുന്നത്…. അയാളെ എനിക് ഇഷ്ടമല്ല പക്ഷേ എന്റെ ഇച്ചായ ഒന്നും രണ്ടുമല്ല കോടി കണക്കിന് സ്വത്താണ് അയാൾക്ക് ഉള്ളത്….. അത് കണ്ട കൊണ്ട് തന്നെയാണ് പ്രണയം അഭിനയിച്ചത്….. പക്ഷേ ഇച്ചായനെ എനിക് ഒരുപാട് ഇഷ്ടം ആയിരുന്നു….  അപ്പോഴാ ഇച്ചായാന്റെ ഒരു ഡെയ്സി…. ”

 

 

” എന്ന ചെയാനാ പെണ്ണെ….. വീട്ടുകാർ പറഞ്ഞു ഉറപ്പിച്ചത് ആണ്…. ഒരു ശവമാണ് അവള്….. നിന്റെ അടുത്ത് എത്തുമ്പോൾ ആണ് ഞാൻ ശെരിക്കും ഒരു ആണ് ആകുന്നത്….. ”

 

 

” മ്മ്…… ”

 

 

” അമ്മു എന്റേത് ആണോ അതോ അങ്ങേരുടെത്  ആണോ ഡീ….. ”

 

 

” അങ്ങേരുടെ തന്നെയാണ് ഇച്ഛായ….. പക്ഷേ സ്വത്ത് ഒക്കെ ആ ശിവന് അല്ലേ കിട്ടു…. ചില്ലറ ആണോ….. ഇങ്ങേരുടെത് കൂടാതെ ആ ലേഖയുടെ കൂടി സ്വത്ത് അല്ലേ അവന് കിട്ടുക….. ”

 

 

” അത് പറഞ്ഞപ്പോൾ ആണ് ആ ലേഖയുടെ മരണത്തെ കുറിച്ച് അവന് എന്തെങ്കിലും സംശയമോ മറ്റോ….. ”

 

 

 

” ഏയ് ഇല്ല ഇച്ചായാ…. അവള് ഇപ്പോഴും ഭർത്താവിന്റെ അവിഹിതം കാരണം തൂങ്ങി ചത്ത സംശയ രോഗി ഭാര്യ അല്ലേ….. പിന്നെ ആ ചെക്കൻ അവന്റെ വിളി കേൾക്കുമ്പോഴേ മതിലിൽ പിടിച്ച് ഉരക്കാൻ തോന്നും….. ”

 

 

 

” കൂടുതൽ മുട്ടണ്ട….. അവളെ നമ്മളാണ് കൊന്നത് എന്ന് അറിഞ്ഞാൽ അവൻ ഇൗ കാണുന്ന നന്ദൻ ആവില്ല….. ”

 

 

” മ്മ്…. മര്യാധിക്ക് അവളോട് പറഞ്ഞത് അല്ലേ ഒഴിഞ്ഞു പോകാൻ അപ്പോ അവൾക്ക് എങ്ങും കാണാത്ത വിശ്വാസം….  അതല്ലേ അവളെ അങ്ങ് കൊന്നു തള്ളേണ്ടി വന്നത്….. ”

 

 

അതും പറഞ്ഞു അവള് പുച്ഛിച്ചു…..

( തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “💗 ദേവതീർത്ഥ 💗 29”

Leave a Reply

Don`t copy text!