Skip to content

💗 ദേവതീർത്ഥ 💗 27

devatheertha novel

💗 ദേവതീർത്ഥ 💗

Part – 27

✍️💞… Ettante kanthari…💞( Avaniya)

 

” എന്താ ഏട്ടത്തി ഇത്… എന്തിനാ ഏട്ടൻ അടിച്ചത്….. ”

 

 

പക്ഷേ അവള് കരഞ്ഞത് അല്ലാതെ ഒരു വാക്ക് പോലും പറഞ്ഞില്ല…..

 

 

” എന്തിനാ ഡീ കിടന്നു മോങ്ങുന്നത് പറഞ്ഞു കൊടുക്ക ഡീ ഞാൻ നിന്റെ ആരായിരുന്നു എന്ന്…. 8 വർഷം മുമ്പ് ഉള്ള ഡിഗ്രീകാലം പറഞ്ഞു കൊടുക്ക് ഡീ…. ശരീരം വേണം പോലും…. 3 കൊല്ലം ആത്മാർത്ഥമായി പ്രണയിച്ചിട്ട്‌ പോലും ഞാൻ നിന്നെ കളങ്കപെടുത്തിയിട്ട്‌ ഉണ്ടോ ഡീ…. ”

 

 

അതിനും മറുപടി ഒന്നും പറയാതെ അവള് കരച്ചിൽ തുടർന്നു….

 

 

 

” പറയ് ഡീ…. ” അതും പറഞ്ഞു ആരവ് അവളുടെ ചുമലിൽ പിടിച്ച് കുലുക്കി…. അവള് ഇല്ല എന്ന അർത്ഥത്തിൽ പതിയെ തല ചലിപ്പിച്ചു….

 

 

ഉടനെ അവൻ ദേഷ്യത്തോടെ മുറി വിട്ട് പോയി…..

എന്നാല് ഇതൊക്കെ കേട്ട് പുറത്ത് ശിവനും നിൽപ്പുണ്ടായിരുന്നു…..

 

 

 

” എന്താ ഏട്ടത്തി…. എന്തൊക്കെ ആണ് ഏട്ടൻ പറഞ്ഞത്…. ഏട്ടന്റെ പ്രണയം അത് ഉണ്ണിയെട്ടത്തി ആയിരുന്നോ…. ”

 

 

ഉണ്ണി മനസ്സ് തുറന്നു കരയുക ആയിരുന്നു….

 

 

അപ്പോഴാണ് ശിവൻ അവിടേക്ക് വന്നത്….

 

 

” ഉണ്ണി പറയ് നിന്നെയാണോ എന്റെ ആരവ് സ്നേഹിച്ചത്…. നീയും അവനെ സ്നേഹിച്ചിരുന്നോ…. പിന്നെന്തിനാണ് നീ അവനെ ഉപേക്ഷിച്ചത്…. ഇവനേക്കാൾ പണം ഉള്ള ഒരുത്തനെ കിട്ടിയത് കൊണ്ട് ആണോ ഡീ… ”

 

 

” കാർത്തി…. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം….. ”

 

 

 

” പിന്നെ ഞാൻ എന്താ ഉണ്ണി പറയേണ്ടത്…. അവന് നിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ കാണാൻ ആവില്ല എന്നും പറഞ്ഞു ഇപ്പോഴും ജീവിതം നശിപ്പിക്കുക ആണ്… അത് കാണുന്ന ഞാൻ എന്താ പറയേണ്ടത്…. ”

 

 

” കാർത്തി ചുമ്മാ time pass ആയിരുന്നില്ല എനിക് അവനോട് ഉള്ള പ്രണയം…. അവനായിരുന്നു എന്റെ ജീവൻ…. നിങ്ങളുടെ വീട്ടിലേക്ക് വരും മുമ്പേ ഞങ്ങളുടെ സ്നേഹം തുടങ്ങിയത് ആണ്…. എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോൾ മുതൽ…. അവരോട് വന്നു ആരവ് അന്നെ അനുവാദം ചോദിച്ചിരുന്നു…. എന്നിട്ടാണ് അവൻ എന്നോട് പോലും പ്രണയം പറഞ്ഞത്…. പ്രണയം തുടങ്ങിയ അന്ന് മുതൽ എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചിട്ട്‌ ഉള്ളൂ…. സാധാരണ കാമുകന്മാരെ പോലെ തൊട്ടും പിടിച്ചും നടക്കാൻ അവൻ ഇല്ലായിരുന്നു…. അവന് 2 അനിയത്തിമാർ ഉണ്ടെന്ന് പറയുമായിരുന്നു…. ഡിഗ്രീ ഒന്നാം വർഷത്തിലെ ആർട്സ് ഡേ ആണ് അവൻ എന്നെ പ്രോപോസ്‌ ചെയ്തത്…. ഡിഗ്രീ 3rd year പഠിക്കുമ്പോൾ ആണ് അച്ഛന്റെയും അമ്മയുടെയും മരണം… അങ്ങനെയാണ് നിങ്ങളുടെ വീട്ടിലേക്ക് വരുന്നത്…. അപ്പോഴും ഒരു കൈ താങ്ങ് ആയി അവൻ എനിക്കൊപ്പം ഉണ്ടായിരുന്നു… എന്നെക്കാളും അധികം വിഷ്ണു ആയിരുന്നു അവനോട് കൂട്ട്…. പക്ഷേ…. ഒരു ദിവസം….. ”

 

 

 

” എന്തുപറ്റി…. ”

 

 

” നീയും വിഷ്ണുവും ആ സമയം സ്നേഹത്തിൽ ആണ്…. ഒരു ദിവസം നിങ്ങള് night ഡ്രൈവ് പോയി…. ഓർക്കുന്നുണ്ടോ ആ ദിനം ”

 

 

” മ്മ് ഓർക്കുന്നുണ്ട്…. അന്ന് നിന്റെ മുഖം വല്ലാതെ ഇരുന്നിരുന്നു…. ഞങ്ങൾ ചോദിച്ചതും ആണ് എന്ത് പറ്റി എന്ന്…. ”

 

 

 

” മ്മ് അന്നാണ് എന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്…. അച്ഛനും അമ്മയും നേരത്തെ ഉറങ്ങി…. മുത്തശ്ശിയും നിങ്ങള് ആണെങ്കിൽ ഡ്രൈവിനും പോയി…. നീ പറഞ്ഞത് പോലെ അഖിൽ അന്ന് താമസിച്ച് ആണ് വന്നത്…. എന്തോ അന്ന് അവൻ വല്ലാതെ മദ്യപിച്ചിരുന്നു…. Door തുറന്നു കൊടുത്ത് ഞാൻ മുറിയിലേക്ക് പോകാൻ പോയപ്പോൾ ആണ് അവന് വല്ലാത്ത തലവേദന സ്ട്രോങ്ങ് ആയി ഒരു ചായ വേണമെന്ന് പറഞ്ഞത്…. അതും പറഞ്ഞു അവൻ മുറിയിലേക്ക് പോയി…. ചായയും ആയി മുറിയിലേക്ക് ചെന്ന എന്നെ വരവേറ്റത് അഖിൽ എന്ന ഏട്ടൻ ആയിരുന്നില്ല…. അന്ന് ആ രാത്രി അയാള് എന്നെ…… ” ബാകി പറയുന്നതിന് മുന്നേ അവളുടെ കവിളിൽ മറ്റൊരു അടി വീണിരുന്നു….

 

 

 

എന്തായിരുന്നു കാരണം എന്ന് ഉണ്ണി ദേവുവിനോട് പറയുമെന്ന് ആരവിന് ഉറപ്പായിരുന്നു…. കാരണം കേട്ടപ്പോ അവന്റെ കണ്ണുകൾ നിറഞ്ഞു…. അഖിലിനോട്‌ അവന് അടങ്ങാത്ത ദേഷ്യം തോന്നി…. ( ചെക്കന് ദേഷ്യം ഇച്ചിരി കൂടുതൽ ആണേ….. അതിന്റെ after effect aanu….. )

 

 

 

” ഏട്ടാ എന്താ ഇൗ കാട്ടുന്നത്…. ”

 

 

” ദേവു നീ മിണ്ടരുത്…. ഇത് ഞാനും ഇവളുമായുള്ള കണക്ക് ആണ്…. ”

 

 

 

” ഇതായിരുന്നോ ഡീ നിന്റെ കാരണം…. ഒറ്റ വാക്ക് നീ എന്നോട് പറഞ്ഞിരുന്നു എങ്കിൽ കൊല്ലില്ലായിരുന്നോ ഡീ ഞാൻ അവനെ…. അത് പോലെ നിന്റെ ശരീരം കണ്ട് അല്ല ഞാൻ നിന്നെ പ്രണയിച്ചത്…. ഒരു പട്ടി കടിച്ചാൽ tt എടുക്കും അത്രേം അല്ലെടി ഉണ്ടായിരുന്നുള്ളൂ…. ”

 

 

 

” ആരവ് എനിക് അറിയായിരുന്ന് ഇത് അറിഞ്ഞാൽ നീ എന്നെ സ്വീകരിക്കും എന്ന്…. പക്ഷേ എന്നെ പോലെ ഒരു പിഴച്ചവളണോ നിനക്ക് ചേരുന്നത്…. ”

 

 

 

പറഞ്ഞു തീരുന്നതിനു മുന്നേ അടുത്ത അടി വീണിരുന്നു….

 

 

 

” ഇനി അങ്ങനെ പറഞാൽ കൊല്ലും നിന്നെ ഞാൻ…. ” അവൻ ദേഷ്യം കൊണ്ട് വിറകുക ആയിരുന്നു…..

 

 

” ആരവ് നീ അടങ്ങൂ…. ”

 

 

 

” പിന്നെ അല്ലാതെ കേട്ടില്ലേ ശിവ അവള് പറഞ്ഞത്… പിന്നെ ഞാൻ എന്ത് ചെയ്യണം…. ” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….

 

 

 

” എന്നിട്ട് എന്താ ഏട്ടത്തി സംഭവിച്ചത്…. ”

 

 

 

” അവൻ പിറ്റേന്ന് രാവിലെ ഒരുപാട് സോറി പറഞ്ഞു മദ്യത്തിന്റെ പുറത്ത് സംഭവിച്ചത് ആണ് അവൻ എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞു… അവൻ കല്യാണം കഴിച്ചോലാം എന്നെ അവനെ വിട്ട് പോവരുത് പോയാൽ അവന്റെ മനസ്സ് കുറ്റബോധം കൊണ്ട് എന്തെങ്കിലും കടും കൈ ചെയ്ത് പോവും എന്നൊക്കെ…. ഞാൻ നോക്കിയപ്പോൾ അതായിരുന്നു നല്ലതും കാരണം അല്ലെങ്കിൽ ഇവന്റെ ജീവിതവും നശിക്കുമായിരുന്ന്…. അതാ ഞാൻ…. പക്ഷെ പിന്നീട് എന്നോട് വലിയ സ്നേഹം ആയിരുന്നു…. പതിയെ പതിയെ അവന്റെ സ്നേഹം ഞാനും വിശ്വസിച്ച്…. അവനെ ഒരുപാട് വിശ്വസിച്ച്…. എന്റെ വിഷ്ണു പറഞ്ഞതാണ്…. പക്ഷേ ആ മാനസികാവസ്ഥയിൽ ഒന്നും തലയിൽ കയറിയില്ല…. ”

 

 

 

” എന്നിട്ട് ഇപ്പോ നീ happy ആണോ അവന്റെ കൂടെ…. ”

 

 

ആരവിൻെറ ചോദ്യമായിരുന്നു അത്…

 

 

അതിനു അവള് വാടിയ ഒരു പുഞ്ചിരി തിരികെ നൽകി….

 

 

 

” ഇന്ന് ഞാൻ അറിയുന്നു…… ചത്താലും വേണ്ടിയിരുന്നില്ല അവന്റെ ഭാര്യ ആകരുതായിരുന്ന്….. അത്രക്കും വലിയൊരു ഫ്രോഡ് ആണ് അവൻ…. ഒരുപാട്…. ഒരുപാട് പെൺകുട്ടികളുടെ ജീവിതം അവൻ കാരണം…. ”

 

 

അവള് പൊട്ടി പൊട്ടി കരഞ്ഞു…. അത് കണ്ട് നിൽകാൻ ശേഷി ഇല്ലാത്തത് പോലെ ആരവ് മുറിയിലേക്ക് പോയി….

 

 

ഉണ്ണിയെയും ഒറ്റക്ക് വിടുന്നതാണ് നല്ലതെന്ന് മനസിലാക്കി കൊണ്ട് ബാകി ഉള്ളവർ ഒക്കെ അവിടുന്ന് പോയി….

 

 

 

അന്നേരം ഉണ്ണി മുകളിലേക്ക് നോക്കി തന്റെ പരിഭവം പറയുക ആയിരുന്നു….

 

 

 

” 3 പേരും കൂടി എന്നെ ഒറ്റക്ക് ആയി പോയില്ലേ….. എന്തിനാ അമ്മേ അച്ച ഞങ്ങളെ വിട്ട് പോയത്…. ഒറ്റക്ക് ആകും എന്ന് അറിഞ്ഞിട്ടും എന്തിനാ വിചൂട്ടി എന്നെ ഒറ്റക്ക് ആകിയത്‌…. എന്നെ മാത്രം വേണ്ട അല്ലേ നിങ്ങൾക്ക് ആർക്കും…. എന്നെ കൂടി കൊണ്ട് പോയികൂടായിരുന്നോ….. ഇൗ നശിച്ച ലോകത്ത് നിന്നും ”

 

 

അവളുടെ കണ്ണുകൾ തോർന്നിട്ട്‌ ഉണ്ടായിരുന്നില്ല…..

 

 

 

🦋🦋🦋🦋🦋🦋🦋

 

 

എന്നാല് കേട്ട കാര്യങ്ങളുടെ ഷോക്കിൽ ആയിരുന്നു ദേവു….

 

 

” ശിവെട്ട….. ”

 

 

” എന്താ ദേവാ…. ”

 

 

 

” പാവം ഉണ്ണി ഏട്ടത്തി അല്ലേ…. എത്രയേറെ സഹിച്ചു…… എന്തിനാ അല്ലേ ദൈവം ഇങ്ങനെ ഒരു മനുഷ്യനെ പരീക്ഷിക്കുന്നത്…. ”

 

 

 

” എല്ലാത്തിനും ഓരോ അവസാനം ഉണ്ടാകും…. ദൈവത്തിനു ഒരു പദ്ധിതി ഉണ്ടാകും…. ദുഷ്ടനേ ദൈവം പന പോലെ വളർത്തും…. എന്തിനാ എന്ന് അറിയുമോ ഒറ്റ വെട്ടിന് താഴെ ഇടാൻ….. അതാണ് ഇനി വരാൻ പോകുന്നത്….. ദുഷ്ടതയുടെ അധഃപതനം 🔥 ”

 

 

 

” മ്മ്…. ”

 

 

ഇതേ സമയം ആരവിന്റെ ഉള്ളിൽ അവളെ വീണ്ടും കണ്ടതാണ് ഓർമ വന്നത്….

 

 

സത്യത്തിൽ ദേവുവിനെയും അഖിലിനേയും ശിവനെയും ഒരു മുറിയിൽ നിന്ന് പിടിച്ചപ്പോൾ ഉള്ള എന്റെ ഭീഗര പ്രതികരണം എന്തിന് ആയിരുന്നു…. അത് അവളെ കണ്ട കൊണ്ട് ആയിരുന്നില്ലേ…. അവള് മറ്റൊരു പുരുഷന് വേണ്ടി സംസാരിച്ചത് കൊണ്ട് ആയിരുന്നില്ലേ…..

 

 

ചിന്തകൾക്ക് ഒടുവിൽ അവനും മനസ്സിലാകുക ആയിരുന്നു തന്റെ ഉള്ളിൽ ഇന്നും ഉണ്ണി എന്ന പെണ്ണ് മാത്രേ ഉള്ളൂ എന്ന്….

 

 

 

കൂടുതല് മിഴിവോടെ അവള് തന്നിൽ വേര് ഉറപ്പിക്കുക ആണെന്ന്…. അവളെ അല്ലാതെ മറ്റൊരു പെണ്ണും ആരവിന്റെ ജീവിതത്തിൽ ഇല്ല എന്ന സത്യം….. ❤️

 

 

* അല്ലെങ്കിലും പ്രണയം സത്യമാണെങ്കിൽ അവരുടെ വേർപാടിന് പോലും നമ്മുടെ ഉള്ളിൽ ഉള്ള അവരുടെ സ്ഥാനത്തിന് മങ്ങൽ ഏൽകാൻ അനുവദിക്കില്ല…. പ്രണയത്തിന് വെറുപ്പാകാൻ ആവില്ല….. പ്രണയം പ്രണയത്തിലേക്ക് മാത്രേ നയിക്കു…. അല്ലാത്തവ ഒന്നും പ്രണയം അല്ല….❤️ അതാണ് പ്രണയത്തെ ഇത്രമേൽ പരിപാവനം ആകുന്നത്❤️ *

 

 

 

❤️ Love is something divine…❤️

 

 

🦋🦋🦋🦋

 

 

 

 

ഏകദേശം ഒരു മാസത്തിനു ശേഷം…….

 

 

 

പ്രിയയുടെ വിവാഹം 6 മാസങ്ങൾക്ക് ശേഷമാണ് തീരുമാനിച്ചത്…. അപ്പോഴാണ് മുഹൂർത്തം കിട്ടിയത്…. ശ്രീജേഷ് നല്ലൊരു പയ്യൻ ആയിരുന്നു…. വളരെ പെട്ടെന്ന് തന്നെ അവൻ അവരിൽ ഒരാളായി മാറി….

 

 

ഉണ്ണി ഇപ്പോ കുറച്ചൊക്കെ ബോൾഡ് ആയെങ്കിലും അഖിലിന്റെ ഭീഷണിക്ക് മുന്നിൽ ഇടക്ക് തല കുനിഞ്ഞു പോകുന്നു…. ഇതേ സമയം ആരവിനു അഖിലിനോട് വല്ലാത്ത പക ആയി…. അവൻ ശെരിക്കും ഒരു അവസരത്തിന് ആയി കാത്തിരിക്കുക തന്നെ ആയിരുന്നു….

 

 

അമ്മക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ല…. ഇൗ ആഴ്‍ച്ച ഏതെങ്കിലും ഒരു ദിവസം distarch ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്…. ദേവു വിനു അച്ഛനെ നല്ല സംശയം ഉള്ളത് കൊണ്ട് തന്നെ അവള് മുഴുവൻ നേരവും അമ്മക്ക് കൂട്ടിരികുക ആണ്….

 

 

പോലീസ് അന്വേഷണം നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ട്…. 2 കേസും നിലനിൽക്കുന്നുണ്ട്…. അന്വേഷണവും പുരോഗമിക്കുന്നു….

 

 

ഇതിനിടയിൽ ദേവു അമ്മയുടെ കൂടെ ഇരിക്കാൻ ആയി ഓഫീസിൽ നിന്ന് മാറി നിന്നു…. പക്ഷേ അപ്പോഴും അവള് ഫയലുകൾ ഒക്കെ നോക്കുമായിരുന്നു…..

 

 

 

അങ്ങനെ ഇരിക്കുമ്പോൾ ആണ് അവള് ആ പഴയ ഫൈലിനേ കുറിച്ച് ഓർക്കുന്നത്…. അന്ന് അത്രേം പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും അതിനിടയിൽ ആ file ഒന്ന്‌ നോക്കാൻ അവൾക്ക് ആയില്ല…. ഇപ്പൊ ഒരു മാസമായി വീട്ടിൽ തന്നെയാണ്…. ബാംഗ്ലൂരിലേക് തിരിച്ച് പോയിട്ടില്ല….

 

 

 

ആ files കിട്ടിയാൽ ചിലപ്പോ അവർക്ക് എതിരായി ഉള്ള എന്തെങ്കിലും തെളിവ് കിട്ടുമെന്ന് അവൾക്ക് ഉറപ്പായിരുന്നു…. അതിൽ വളരെ പ്രാധാന്യം അർഹിക്കുന്ന എന്തോ ഉണ്ടെന്ന് അവൾക്ക് തോന്നി….

 

 

അതിനാൽ ശിവനെ കൊണ്ട് അവള് അത് അവിടുന്ന് എടുപ്പിച്ചു….. മറ്റാരെയും വിശ്വാസം ഇല്ല എന്നത് തന്നെയാണ് കാരണം….

 

 

 

അത് നോക്കിയപ്പോൾ ഏകദേശം 50 കോടിയുടെ തിരുമറി ആണ് കണ്ടത്…. അതും ഒരു കമ്പനിയും ആയുള്ള ടൈ അപ്പിൽ….

 

 

 

കോടിക്കണക്കിന് രൂപയുടെ നഷ്ടം കാണിക്കുന്നുണ്ട് എങ്കിലും അതിന്റെ കറക്റ്റ് സോഴ്സ് കാണിക്കുന്നില്ല….. ആ നഷ്ടം ഉള്ള തുക ഉറപ്പായും മറ്റേതോ വഴിയാണ് പോയിരിക്കുന്നത് എന്ന് അവൾക്ക് ഉറപ്പായിരുന്നു…. ശിവനെ ഇതൊക്കെ അറിയിക്കണം…. അവനെ കൊണ്ട് ഇൗ file ഒന്നു നോക്കിക്കണം എന്ന് അവള് തീരുമാനിച്ച്…. അതൊക്കെ ഓർത്ത് ഇരിക്കുമ്പോൾ ആണ് ശിവനും ഷഫീഖും കൂടി വന്നത്….

 

 

 

” Hi ദേവു…. ”

 

 

” ആ ഷഫീഖ് ഇക്കയോ…. എന്തായി ഇക്ക…. ”

 

 

” വിചാരിച്ചത് ശെരിയാണ് ഇതൊരു മോഷണ ശ്രമം തന്നെയാണ്…. ഇവിടുള്ള ഒരു പ്രധാന പെട്ട കള്ളനാണ് ഇതിന്റെ പിറകിൽ… അതിനിടയിൽ വീട്ട്‌കാർ എണീറ്റാൽ അവനാണ് ഇത് പോലുള്ള ക്രൂരത ഒക്കെ ചെയ്യുന്നത്…. A born criminal…. മോഷണം ആണ് ഇഷ്ട തൊഴിൽ…. ”

 

 

” കള്ളനോ…. ഉറപ്പാണോ ഇക്ക….. ”

 

 

” അതേ ഡാ അവൻ പിടിക്ക പെട്ടിട്ട്‌ ഉണ്ട്…. ”

 

 

” അവന്റെ പുറകിൽ മറ്റാരെങ്കിലും ഉണ്ടെന്നോ മറ്റോ…. ”

 

 

” മോളെ ഇതൊരു മോഷണ ശ്രമം അല്ലേ…. കള്ളൻ തന്റെ ഇഷ്ടത്തിന് ചെയ്യുന്നത്…. പിന്നെ ഇവൻ അങ്ങനെ കൊട്ടേഷൻ പരിപാടി ഒന്നും എടുക്കുമെന്ന് കേട്ടിട്ട് ഇല്ല…. ”

 

 

” ഇക്കാ അവൻ തന്നെയാണോ…. ”

 

 

” നിനക്ക് എന്താ ദേവാ…. അവൻ പറഞ്ഞില്ലേ… കൂടാതെ നമ്മുടെ സിസിടിവിയിൽ അവന്റെ മുഖം പതിഞ്ഞിട്ടുണ്ട്….. ”

 

 

” ശിവെട്ട…. അതല്ല ഞാൻ…. ഒരു മോഷണ ശ്രമത്തിന് വേണ്ടി ഇത്രക്ക് ദുഷ്ടത്തരം ഒക്കെ ചെയ്യുമോ…. കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചല്ലോ… പിന്നെന്തിനാണ് ഇൗ കുത്ത്…. ”

 

 

 

” അത് ചിലപ്പോ ഇൗ പറഞ്ഞവനെ അമ്മ കണ്ടിട്ട് ഉണ്ടാകാം…. ”

 

 

അപ്പോഴാണ് അമ്മ ഗുളികയുടെ മയക്കത്തിൽ നിന്നും ഉണർന്നത്…

 

 

 

” ആ ദെ ആന്റി ഉണർന്നല്ലോ…… ആന്റിയോട് തന്നെ ചോദിക്കാം…. ”

 

 

” എന്താ മോനെ…. ”

 

 

” ആന്റി എന്തോ ശബ്ദം കേട്ട് എഴുന്നേറ്റ് എന്നല്ലേ പറഞ്ഞത്…. അപ്പോ അവന്റെ മുഖം വ്യക്തമായി കണ്ടായിരുന്നോ…. ”

 

 

 

” ഒരു മിന്നായം പോലെ കണ്ടിരുന്നു…. ഇനി കണ്ടാൽ ചിലപ്പോ തിരിച്ച് അറിയാൻ ആവും… ”

 

 

” ദാ ഇവൻ ആണോ എന്നൊന്ന് നോക്കിക്കേ….. ”

 

 

അതും പറഞ്ഞു ഷഫീഖ് അവരെ ഒരു ഫോട്ടോ കാണിച്ചു….

 

 

” മ്മ് അതേ ഇവനാണ്… ഇവൻ തന്നെയാണ്…. ”

 

 

” എവിടെ നോക്കട്ടെ ഇക്ക….. ”

 

 

ഫോട്ടോയിൽ ഉള്ള ആളെ കണ്ടതും അവളിൽ ഒരു ചെറിയ ഞെട്ടൽ ഉണ്ടായി….

 

 

” ഇയാള്…. ഇയാള് കള്ളനാണോ…. അപ്പോ കൊട്ടേഷൻ ആളൊന്നും അല്ലേ…. ”

 

 

” അല്ലാ ഇതാണ് അവൻ…. അല്ല… നിനക്ക് എങ്ങനെ അറിയാം അവനെ…. ”

 

 

” ഏട്ടാ…. ഇക്കാ… അത്യാവശ്യം ആയി നമുക്ക് വീട്ടിൽ പോണം…. അമ്മയെ തൽകാലം നമുക്ക് ഡോക്ടറെ ഏൽപിക്കാ…. It’s very urgent…. ”

 

 

 

” എന്താ ദേവാ കാര്യം പറ….. ”

 

 

” പറയാം വേഗം വാ…. അമ്മേ ഞങ്ങൾ വീട്ടിൽ പോയിട്ട് വരാം കേട്ടോ….”

 

 

” എന്താ മോളെ എന്തെങ്കിലും പ്രശ്നം ഉണ്ടോ…. ”

 

 

” ഏയ് ഒന്നുമില്ല അമ്മേ വന്നിട്ട് പറയാം…. ”

 

 

 

അതും പറഞ്ഞു അവർ അവിടുന്ന് ഇറങ്ങി….

 

 

ശിവന്റെ വണ്ടിയിൽ ആണ് അവർ മൂവരും വീട്ടിലേക്ക് പോകാൻ കയറിയത്….

 

 

” ശിവെട്ട…. വേഗം വണ്ടി എടുക്ക്…. ”

 

 

” ദേവാ അതിനു മുമ്പ് ഇവിടെ നടക്കുന്ന ഇൗ പൊട്ടൻ കളിയുടെ അർത്ഥം ഒന്നു പറഞ്ഞു തരാമോ….. എന്താ…. കൊറേ നേരമായി ഞങ്ങൾ 2 പേരും കൂടി ചോദിക്കുന്നത്…. അത് അറിഞ്ഞിട്ട് ഇനി ബാകി യാത്ര ഉള്ളൂ…. ”

 

 

” അതേ പറ ദേവു മോളെ…. ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല…. ”

 

 

” ഇക്കാ ചോദിച്ചില്ലെ എനിക് അവനെ അറിയുമോ എന്ന്… ആ കള്ളനെ….. ”

 

 

” മ്മ് ചോദിച്ചു…. ”

 

 

” എനിക് അറിയാം കണ്ട് പരിചയം ഉണ്ട്…. ”

 

 

” എവിടെ വെച്ച്…. ”

 

 

” ഞങ്ങളുടെ വീട്ടിൽ വെച്ച് അമ്മക്ക് ആക്രമണം ഉണ്ടാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപേ ഞാൻ അയാളെ കണ്ടിരുന്നു…. ”

 

 

” എന്താ ദേവാ ഇൗ പറയുന്നത്…. എന്നിട്ടെന്താ എന്നോട് പറയാതെ ഇരുന്നത്…. ” ശിവൻ ദേഷ്യപ്പെട്ടു….

 

 

.” ഏട്ടാ അവൻ ഒറ്റക്ക് ആയിരുന്നില്ല…. അവന് ഒപ്പം നമ്മുടെ വീടിലെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു…. ”

 

 

” ആര്…. ”

 

 

” അച്ഛൻ….. ”

 

 

” വാട്ട്…. ”

 

 

” സത്യമാണ് ഏട്ടാ….. രാത്രി എന്തോ കണ്ട് എഴുന്നേറ്റത് അണ് സമയം ഏകദേശം 2 മണി ആയിരുന്നു…. അപ്പോഴാണ് വാതിൽ തുറന്നു കിടക്കുന്ന കണ്ടത് നോക്കിയപ്പോൾ ഇയാളും അച്ഛനും കൂടി സംസാരിക്കുക ആയിരുന്നു…. അയാൾക്ക് എന്തോ പൈസയും കൊടുക്കുന്ന കണ്ടു…. ”

 

 

” എവിടെ വെച്ചായിരുന്നു…. ”

 

 

” വീടിന്റെ മുന്നിൽ തന്നെ ആയിരുന്നു…. ”

 

 

” അങ്ങനെ ആണെങ്കിൽ അത് അവിടെ ഉള്ള ക്യാമറയിൽ ഉണ്ടാകും….. നമുക്ക് നോക്കാം…. ”

 

 

 

” മ്മ്… ഏട്ടാ…. പറയാനായി വിളിച്ചത് ആണ്… ഞാൻ കരുതിയത് നമ്മളെ കൊല്ലാൻ ഉള്ള എന്തെങ്കിലും കൊട്ടേഷൻ ആകും എന്നാണ്…. അതാണ് അന്ന് വാതിൽ ഒക്കെ lock ചെയ്തത്….. ”

 

 

” മ്മ് സാരമില്ല നമുക്ക് നോക്കാം…. ”

 

 

അവർ വേഗം വീട്ടിൽ എത്തി…. ക്യാമറാ ഒക്കെ പരിശോധിച്ച് എങ്കിലും നിരാശ ആയിരുന്നു ഫലം….

 

 

” ഇതിൽ ഒന്നും ഇല്ലല്ലോ ദേവാ…. നിനക്ക് തോന്നിയത് ആണോ…. ”

 

 

” വെയിറ്റ്…. ശിവ അങ്ങനെ പറയാൻ വരട്ടെ…. അവള് പറഞ്ഞ time അതായത് 2 മണിയുടെ ക്യാമറ വിഷ്വൽ ഇതിൽ ഇല്ല…. കൃത്യം അതിനു ശേഷം 2.20നാണ്‌ അത് ഓൺ ആയിരിക്കുന്നത്…. Which means something happened between that….. ”

 

 

 

” അപ്പോ അച്ഛൻ ആണോ ഇതിനൊക്കെ പിന്നിൽ….. ”

 

 

” അപ്പോഴും സംശയങ്ങൾ ബാകി ആണ്…. അങ്ങനെ ഒന്നായിരുന്നു ഉദ്ദേശം എങ്കിൽ എന്തിന് പിന്നെ ക്യാമറാ ഓൺ ആകി…. 2 മണിക്ക് വന്ന ആ കള്ളൻ വീണ്ടും എന്തിന് 3 മണി കഴിഞ്ഞപ്പോൾ വന്നു….. അപ്പോ ക്യാമറ ഓൺ ആണ് താനും….. ആ വീട്ടിൽ ഉള്ള വ്യക്തി എന്ന നിലയിൽ എന്ത് കൊണ്ട് അദ്ദേഹം അവന് ക്യാമറ കണ്ണുകൾ എത്താത്ത ഇടം പറഞ്ഞു കൊടുത്തില്ല….. ”

 

 

” അത് ചിലപ്പോൾ അയാളെ ഇതിലേക്ക് ട്രാപ്പ് ആകിയത്‌ ആണെങ്കിലോ…. ”

 

 

” അതൊരു സാധാരണ കള്ളൻ അല്ല ശിവ…. അങ്ങനെ ഒന്നായിരുന്നു എങ്കിൽ അവൻ ഒരിക്കലും അവനാണ് എന്ന് പറഞ്ഞു കുറ്റം ഏൽക്കില്ല…. And moreover രാത്രി ഉറക്കത്തിന് ഉള്ള മരുന്ന് കഴിച്ചു എന്ന് പറയുന്ന അച്ഛൻ എങ്ങനെയാണ് 2 മണി ആയപ്പോൾ എഴുന്നേറ്റത്…. ”

 

 

 

” എനിക് ഭ്രാന്ത് പിടിക്കുന്ന് ഷഫീ….. ”

 

 

 

” അച്ഛൻ തന്നെയാണ് അങ്ങനെ ചെയ്തത് എങ്കിൽ എന്തിനാണ് പിന്നെ നിങ്ങളെ വിളിച്ച് ഉണർത്തിയത്….. അവരുടെ ജീവൻ പോയിട്ട് വിളിച്ചാൽ പോരായിരുന്നോ…. ”

 

 

” നീ എന്താണ് പറഞ്ഞു വരുന്നത്….. ”

 

 

” ഇതൊരു planned murder attempt ആയിരുന്നു…. But the contrasting factor is that കൊല്ലാൻ അല്ലായിരുന്നു ഉദ്ദേശം എന്നതാണ്…. ഉദ്ദേശം മറ്റെന്തോ ആയിരുന്നു…. ”

 

 

” എന്നു വെച്ചാൽ…. ”

 

 

” ഇതിന് പുറകിൽ മറ്റൊരു ഹിഡൻ അജണ്ട ഉണ്ട്…. അത്ര തന്നെ…. ”

 

 

” അപ്പോ അമ്മയുടെ അടുത്തേക്ക് എത്രയും വേഗം എത്തണം…. അമ്മ ഓരോ നിമിഷവും അപകടത്തിൽ ആണ്…. ”

 

 

” ദേവാ…. എന്റെ അമ്മ…. ”

 

 

” ഒന്നും ഉണ്ടാവില്ല….. ”

 

 

” പിന്നെ ഇൗ file ഒന്നു നോക്കണം ഏട്ടാ…. ഞാൻ നോക്കി എന്തൊക്കെയോ ഒരുപാട് തിരുമറി ഉണ്ട്…. ”

 

 

” ഇതാണോ ഇപ്പോ important…. ”

 

 

” This is also important…. I feel something wrong with this…. Just check….. ”

 

 

” Ok…. ”

 

 

അവൻ ഉടനെ ആ file വാങ്ങി….

 

 

” ഇൗ ഫൈലോ…. ”

 

 

” എന്താ ഏട്ടാ…. ”

 

 

” വിച്ചു എന്തോ തെറ്റ് ഉണ്ടെന്ന് പറഞ്ഞു ഇൗ file എന്റെ കൈയിൽ തന്നതാണ് പക്ഷേ അന്ന് നോക്കാൻ പറ്റിയില്ല….. ”

 

 

” ഏട്ടാ അപോ ഇത് അവളുടെ മരണവുമായി ബന്ധം ഉണ്ടാകുമോ…. ”

 

 

” What are you saying deva…. ”

 

 

” There is something wrong with this file which I am not able to understand…. I think it is a link to the killer….. ”

 

” മ്മ്….. ”

 

( തുടരും )

___________

 

അഭിപ്രായങ്ങൾ പറയണേ…. ഇനി കൂടി പോയ 2 parts അതോടെ നമ്മുടെ ദേവതീർഥ വിട പറയും😁

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “💗 ദേവതീർത്ഥ 💗 27”

Leave a Reply

Don`t copy text!