Skip to content

💗 ദേവതീർത്ഥ 💗 31 (Last Part)

devatheertha novel

💗 ദേവതീർത്ഥ 💗

Part – 31

( Last part )

✍️💞… Ettante kanthari…💞 (Avaniya)

 

” മാര്യാധിക്ക്‌ സത്യം സത്യമായി പറഞ്ഞോ  നിങ്ങള് അല്ലെങ്കിൽ എന്റെ തോക്കിലെ ഒരു ഉണ്ടയുടെ എണ്ണം കുറയും…. ഞങ്ങള് അത് അങ്ങ് encounter ഇൽ എഴുതി തള്ളും….. ”

 

 

” അയ്യോ വേണ്ട…. ”

 

 

 

” എന്ന പറയ്…. ”

 

 

” മ്മ്….. നന്ദേട്ടന്റേ ഒളിച്ചോടി പോയ പെങ്ങളും വീട്ടുകാരും തിരിച്ച് വരുമെന്ന് സ്വപ്നത്തില് പോലും കരുതിയത് അല്ല…. അവരുടെ വരവോടെ സ്വത്ത് പകുത്ത് പോകുമെന്ന് ഞാൻ ഉറപ്പിച്ചു…. അത് തടയാൻ ആയി അവരുടെ 2 മക്കളെയും ഇവിടെ ഉള്ളവരുമായി കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു…. പക്ഷേ എന്റെ പ്രതീക്ഷകളെ കാറ്റിൽ പറത്തി കൊണ്ട് വിഷ്ണുവിന്റെയും ശിവന്റെയും കാര്യം മാത്രമേ അവർ സമ്മതിച്ചു ഉള്ളൂ…. ഉണ്ണിക്ക് ആരുമായോ affair ഉണ്ടെന്ന് പറഞ്ഞു…. കുറെ പറഞ്ഞു നോക്കി എങ്കിലും അവർ സമ്മതിച്ചില്ല…. അത് കൊണ്ടാണ് ഒരു ആക്സിഡന്റിൽ അവരെ തീർത്തു… പിന്നെ ഇവർ 2 പേരും ഇവിടെ ആയി…. വിചാരിച്ചിരുന്നത് പോലെ ഉണ്ണി അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞാനാണ് അവനോട് അവളെ കീഴപെടുത്തി നേടാൻ ഉപദേശിച്ചത്…. വിച്ചുവിനേ ശിവനുമായി ഒന്നിപ്പിക്കാൻ തീരുമാനിച്ചു… പക്ഷേ അതിന് ഒരു കാരണം ഉണ്ടായിരുന്നു ഉള്ളൂ…. വിച്ചുവിന് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന ആ ഒരൊറ്റ കാരണത്തിൽ…. ”

 

 

 

” പിന്നെന്തിന് നിങ്ങള് അവളെ ഇല്ലാതാക്കി….. ”

 

 

” അവള് കാരണം ഞങ്ങളുടെ ബിസിനെസ്സ് ഒക്കെ പുറത്ത് വരുമെന്ന് തോന്നിയ ആ നിമിഷം അവളെ കൊല്ലാൻ ഞങൾ തീരുമാനിച്ചു….. ”

 

 

” എന്ത് ബിസിനെസ്സ്….. ”

 

 

” അത്….. ”

 

 

” ചീ പറയടി…. ” അതും പറഞ്ഞു ഷഫീഖ് അഖിലിന്റെ മുഖത്ത് ആഞ്ഞു തല്ലി….

 

 

” അയ്യോ ഒന്നും ചെയല്ലെ ഞാൻ പറയാം…. പാവപെട്ട…. അല്ലെങ്കിൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത പെൺകുട്ടികളെ ഇവിടുന്നു കടത്തി മുംബൈ പോലുള്ള വമ്പൻ നഗരത്തിൽ എത്തിക്കുക…. നല്ല കാശിനു വിൽകുക….. ”

 

 

പറഞ്ഞു തീർന്നതും ദേവയു ടെ കൈകൾ അവരുടെ മുഖത്ത്  പതിഞ്ഞു…..

 

 

 

” പ്രായം വെച്ച് നോക്കുമ്പോൾ ഞാൻ ഇൗ ചെയ്തത് തെറ്റാകാം…. പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ചെയ്ത ഏറ്റവും വലിയ ശെരിയാണ് ഇത്….. ”

 

 

 

” ശിവന് annual report ഒന്നും നോക്കാതെ ഇരുന്നത് കൊണ്ട് ഞങൾ പിടിക്ക പെട്ടില്ല…. പക്ഷേ വിഷ്ണു അവള് അതിൽ ക്രമകേട് കണ്ടെത്തി…. ഞങ്ങളുടെ കള്ളത്തരം പൊളിഞ്ഞു…. പക്ഷേ അവള് അതിൽ ഞാൻ ഉൾപ്പെട്ടിടടുണ്ടെന്ന് അറിഞ്ഞില്ല…. അത് കൊണ്ടാണ് അവള് വിളിച്ച ഉടനെ വന്നത്…. ”

 

 

അത് കേട്ട് സങ്കടത്തിൽ എല്ലാവരും നില്കുന്നത് എന്ന് കണ്ട ലക്ഷ്മി ഇത് തന്നെയാണ് ശെരിയായ സമയം എന്ന് തിരിച്ച് അറിഞ്ഞ് കൊണ്ട് ഫ്രൂട്ട്‌സിൽ ഇരുന്നിരുന്ന കത്തി എടുത്ത് ദേവക് നേരെ നീട്ടി….. അവളുടെ കഴുത്തിൽ കത്തി ചെറുതായി അമർത്തി…. അവിടുന്ന് ചോര പൊടിഞ്ഞു….

 

 

” ലക്ഷ്മി നോ….. ”

 

 

” അടുത്തേക്ക് വരരുത് കൊല്ലും ഞാൻ ഇവളെ…. ”

 

 

” I will shoot you…. അവളെ വെറുതെ വിട്…. ”

 

 

 

” എന്തായാലും രക്ഷപെടാൻ ആകുമെന്ന് ഞാൻ കരുതുന്നില്ല….. പക്ഷേ അതിനൊപ്പം ഇവളെയും ഞാൻ കൊല്ലും…. So just get me your gun if you all want her back ”

 

 

” ഷഫീഖ് പ്ലീസ് gun കൊടുക്ക്…. എന്റെ ദേവാ ”

 

 

 

അയാള് അത് അവരുടെ അടുത്തേക്ക് കൊടുക്കാൻ പോയതും അവർ തടഞ്ഞു…. ഇങ്ങോട്ട് വരേണ്ട…. എറിഞ്ഞു തന്നാൽ മതി…..  ഉടനെ ദേവുവിന്റെ ജീവനെ ഓർത്ത് അയാള് അങ്ങനെ ചെയ്തു…. അപ്പോ തന്നെ അവർ അത് എടുത്ത് ദേവക്ക് നേരെ ചൂണ്ടി….  അവർ ദേവായുമായി പുറത്തേക് നടന്നു…. കാറിന്റെ അവിടെ എത്തിയതും ദേവായെ പുറത്തേക് തള്ളി അവർ കാറും എടുത്ത് പാഞ്ഞു….

 

 

” Shit she escaped…. ”

 

 

എന്നിട്ട് അയാള് തന്റെ കൂടെ ഉണ്ടായിരുന്ന പോലീസുകാർക്ക് നേരെ തിരിഞ്ഞ്…..

 

 

” പ്രദീപ് എനിക് ഇവനെ അറസ്റ്റ് ചെയ്തിട്ടു മാത്രേ ഇവിടുന്നു പോരാൻ ആകു…. അപ്പോ get the police force and search her…. ”

 

 

” Ok sir we will get her…. ”

 

 

ഉടനെ അവർ ലക്ഷ്മിയെ അന്വേഷിച്ച് പോയി…. ഇപ്പൊ ഒന്നോ രണ്ടോ പോലീസുകാർ മാത്രേ ബാകി ഉണ്ടായിരുന്നു ഉള്ളൂ….

 

 

” അറസ്റ്റ് him….  ”

 

 

” സർ അവനെ മാത്രം അല്ല എന്നെയും അറസ്റ്റ് ചെയ്യണം…. ഒരു കൊലപാതകം മാത്രം അല്ല…. ലക്ഷ്മിയെ കൊല്ലാൻ നോക്കിയതും ഞാൻ ആണ്….. ഒരു ദിവസം അവിചാരിതമായി അവരുടെ സംസാരം കേട്ടപ്പോൾ ആണ് ഇതൊക്കെ അറിഞ്ഞത്…. അന്ന് രാത്രി ഞാനാണ് അവളെ കൊല്ലാൻ നോക്കിയത്….. ”

 

 

” അവരെ കൊല്ലാൻ ആയി ഒരു തെളിവും അവശേഷിപ്പിക്കാതെ ഇരിക്കാൻ ആണ് ആ മോഷ്ടാവിനെ പണം കൊടുത്ത് വിളിപ്പിച്ചത്…. പക്ഷേ അവളെ കുത്തിയത് ഞാൻ തന്നെ ആയിരുന്നു…. അതും എല്ലാം പറഞ്ഞു കൊണ്ട് തന്നെ…. ഇൗ സമയം ഒക്കെ ക്യാമറ ഓഫ് ആയിരുന്നു അതാ തെളിവ് കിട്ടാതെ ഇരുന്നത്…. ”

 

 

” പക്ഷേ അയാള് കൊല്ലാൻ വരുന്നത് തെളിവ് കിട്ടിയത് ആണല്ലോ…. ” ശിവന്റെ സംശയം വീണ്ടും ഉയർന്നു…. പക്ഷേ അപ്പോ തന്നെ ദേവാ അതിനു മറുപടി കൊടുത്തിരുന്നു

 

 

” അത് അന്ന് അയാള് മാത്രമല്ല മറ്റൊരാൾ കൂടി വന്നിരുന്നു…. അഖിലും അവരും കൂടി ഏർപ്പാട് ആകിയ ഒരാള്….ഉദ്ദേശം നമ്മളുടെ ശ്രദ്ധാ വഴി തിരിച്ച് വിടുക എന്നത് തന്നെ ആയിരുന്നു…. അതിനായി അമ്മയെ ആക്രമിച്ച് എന്നൊരു കള്ള കേസ് ഉണ്ടാകുക… അച്ഛൻ ഇതിനിടയിൽ ഇങ്ങനെ ചെയ്യുമെന്ന് അവർ കരുതിയിട്ട് ഉണ്ടാകില്ല…. അന്ന് രാത്രി അച്ഛൻ പുറത്തേക് ഇറങ്ങിയപ്പോൾ ക്യാമറാ ഒക്കെ ഓഫ് ചെയ്തിരുന്നു അത് പിന്നെ ഓൺ ചെയ്യാതെ ആണ് പോയി കിടന്നത്…. പക്ഷേ അതിന് ശേഷം അഖിൽ അച്ചനെത്തിരെ തെളിവ് ഉണ്ടാകാൻ വേണ്ടി മാത്രം അവർ ഏർപെടുത്തിയ ആൾ വരാറായപ്പോൾ ക്യാമറാ ഓൺ ചെയ്തു…. പക്ഷേ അച്ഛൻ വിളിച്ചിരുന്ന ആളാണ് ആദ്യം എത്തിയത്…. അത് കൊണ്ട് അവർക്ക് ശെരിക്കും കുത്തേറ്റ്…. നമ്മൾ ക്യാമറാ check ചെയ്തത് കള്ളൻ ഇറങ്ങി പോയത് വരെ മാത്രമാണ് … പക്ഷേ അതിന് ശേഷം മറ്റൊരാൾ കൂടി ഇവിടെ വന്നിരുന്നു…. അഖിലിന്റെ ആൾ… പക്ഷേ ആ സ്ത്രീക്ക് നല്ല പണിയാണ് കിട്ടിയത്….. അഭിനയിക്കാൻ ഇരുന്നപ്പോൾ ശെരിക്കും കുത്തേറ്റു….    ” അതും പറഞ്ഞു ദേവ ചിരിച്ചു…..

 

 

” അവളെ കുത്തുമ്പോൾ എന്റെ കൈകൾ വിറച്ചില്ല കാരണം ഒന്നോ രണ്ടോ അല്ല ഒരുപാട് പേരുടെ ജീവൻ ഇല്ലതാകിയിട്ട്‌ ഉണ്ട് അവള്….. അവളോട് എന്റെ പ്രതികാരത്തിന്റെ കണക്ക് പറഞ്ഞു കൊണ്ട് തന്നെയാണ് കുത്തിയത്…. ചിലപ്പോൾ അതിനു പുറകെ പോയാൽ മറ്റ് പലതും പുറത്ത് വരുമെന്ന ബോധ്യം ഉള്ളത് കൊണ്ട് ആവാം അവള് എന്റെ പേര് ആദ്യമേ പറയാതെ ഇരുന്നത്…. ”

 

 

” മ്മ് ശെരിയാണ്…. പക്ഷേ ഇതിനിടയിൽ പോൾ Mathew എന്ന പോലീസ് ഓഫീസറുടെ മരണവും ഇവർക്ക് ബന്ധം ഉണ്ടെന്ന് തോന്നുന്നു….. ചിലപ്പോ ഇവനെ ഒന്ന് കുടഞ്ഞാൽ എല്ലാം അറിയാൻ പറ്റും…..”

 

 

” അതെല്ലെങ്കിലും ഇവനെ പോലെ ഒരു **@@## മോനെ വെറുതെ അങ്ങോട്ട് വിടില്ല….. പഠിപ്പിക്കേണ്ട പാഠങ്ങൾ ഒക്കെ പഠിപ്പിക്കും…. പോലീസിന്റെ കൈയുടെ പവർ ഇവൻ അരിയും…. അപ്പോ സത്യങ്ങൾ മാത്രമല്ല ഇവൻ കുടിച്ച മുലപ്പാൽ വരെ പുറത്ത് വരും…… കാരണം എന്റെ വീടിൽ എനിക്കും ഉള്ളതാണ് ഒരു പെങ്ങൾ…. അത് പോലുള്ള പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച ഇവന് ആണത്തം എന്നൊന്ന് വേണ്ട…. അതിനു ഇവൻ അർഹിക്കുന്നില്ല…..  ”

 

 

ഷഫീഖിന്റെ കണ്ണിൽ പക നിറഞ്ഞു…..

 

 

” ശെരിയാണ് പെണ്ണിനെ സംരക്ഷിക്കേണ്ട കൈകൾ കൊണ്ട് അവളെ പിച്ചി ചീന്തുന്ന ഇവനെ പോലുള്ളവർക്ക് പറഞ്ഞിട്ട് ഉള്ളതല്ല ആണ് എന്ന പദം…. ആണും പെണ്ണും കെട്ടവൻ എന്ന് കൂടി പറയാൻ ആവില്ല…. കാരണം അവർക്കും ഒരു മഹത്വം ഉണ്ട്…. മൃഗങ്ങൾ എന്നും പറയാൻ ആവില്ല…. അവരും ഇത്രക്ക് ക്രൂരർ അല്ല….. പക്ഷേ കുറ്റം പറയാൻ ആവില്ല…. ഒരു സ്ത്രീ ആയിട്ട് കൂടി മറ്റൊരു പെണ്ണിനെ നശിപ്പിക്കാൻ കൂട്ട് നിന്ന ഒരു സ്ത്രീയുടെ മകൻ അല്ലേ…. അമ്മ എന്ന പതം അവർക്ക് ചേരില്ല….. ”

 

അവരിൽ എല്ലാവരിലും വല്ലാത്ത ദേഷ്യം നിറഞ്ഞു…..

 

 

” സർ…. ” ഉണ്ണിയുടെ ശബ്ദം കേട്ട് അവരെല്ലാം അവിടേക്ക് നോക്കി…..

 

 

” എന്താ കുട്ടി….. ”

 

 

” എനിക്കും ഉണ്ട് ഒരു പരാതി….. വിവാഹത്തിന് മുൻപ് എന്നെ ബലമായി പ്രാപിച്ച് അതിന്റെ പേരിൽ മാനസികമായി എന്നെ തളർത്തി എന്നെ വിവാഹം കഴിച്ച് എന്റെ സ്വത്തുക്കൾ തട്ടി എടുക്കാൻ നോക്കി …  ഇപ്പോഴെങ്കിലും ഇത് തരണം…. അല്ലെങ്കിൽ ഞാൻ ഒരു വ്യക്തിത്വം ഇല്ലത്തവൾ ആയി പോവും….. ”

 

 

” ശെരി ആ പരാതി കൂടി ഉണ്ടാകും ഇവന് മേലിൽ….. ”

 

 

” ഇത് വെറുമൊരു പരാതി ആയിരിക്കരുത് സർ….. കാരണം ഇത് ഇന്നത്തെ പല പെൺകുട്ടികളും അനുഭവിക്കുന്നത് ആണ്…. ഒരു കുടുംബത്തിന്റെ സന്തോഷം തന്നെ തല്ലികെടുത്തി കൊണ്ട് ആ കുടുംബത്തിലെ പെൺകുട്ടിയെ ഏതോ ഒരാൾ നശിപ്പിക്കുന്നതും…. അഭിമാനം കാത്ത് സൂക്ഷിക്കാൻ ആയി… മറ്റുള്ളവരുടെ മുന്നിൽ തല കുനിയാതെ ഇരിക്കാൻ ആയി അതേ ആൾക് അവളെ കെട്ടിച്ച് കൊടുക്കുന്നതും….. എത്ര വലിയ വിരോധാഭാസം ആണ്…. തന്നെ പിച്ചിച്ചീന്തിയവന് മുന്നിൽ താലിക്കായി തല കുനികുന്നതിനേക്കൾ ബേധം മരണമാണ് സർ…. ”

 

അവള് പറയുന്നത് കേട്ടപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു…. കാരണം മറ്റൊരാളുടെ സ്വാർഥതക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിക്ക പെട്ട പല പെൺകുട്ടികളും ഇന്ന് സമൂഹത്തിനും കുടുംബത്തിനും ബാധ്യത ആണല്ലോ…. പലരുടെയും തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കുന്ന കളിപാവകൾ…..

 

 

 

അങ്ങനെ ഷഫീഖിന്റെ ആഹ്വാന പ്രകാരം 2 പേരെയും പോലീസ് അറസ്റ്റ് ചെയ്തു…..

 

 

 

 

🦋🦋🦋🦋🦋🦋🦋🦋

 

ഒന്നര വർഷത്തിനു ശേഷം….

 

ആദ്യത്തെ സങ്കട കടലിൽ നിന്നും ശിവൻ പതിയെ പുറത്ത് വന്നു…. പതിയെ അതൊക്കെ മറന്നു…. അമ്മയെ ഇപ്പോഴും കണ്ട് കിട്ടിയിട്ട് ഇല്ല….

അഖിലിനെ ഷഫീഖും കൂട്ടരും ശേരിക്ക് ഒന്നു കുടഞ്ഞു….. അതോടെ ഡിജിപി Paul Mathew വിന്റേ ഉൾപടെ എല്ലാ കൊലപാതകങ്ങളും തെളിഞ്ഞു… അഖിലിന്റെ കുറ്റങ്ങൾ ഒക്കെ തെളിവോടെ പിടിക്കപ്പെട്ടത് കൊണ്ടും ഒരുപാട് പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച കൊണ്ടും അവനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധിച്ചു….. അത് കൂടാതെ അഖിലിലൂടെ സെക്സ് റാക്കറ്റിലെ പലരെയും പോലീസ് വീഴ്ത്തി….. അതോടെ ഷഫീഖിനെ പോലീസ് ഉദ്യോഗസ്ഥർ ഒക്കെ അനുമോദിക്കുകയും അവനു ഡബിൾ പ്രൊമോഷനും ലഭിച്ചു…..

 

 

 

അച്ഛന്റെ തെറ്റുകൾ തെളിഞ്ഞു എങ്കിലും സാഹചര്യമാണ് അങ്ങനെ ഒക്കെ അയാളെ ചെയിപ്പിച്ചത്‌ എന്ന കോടതിയുടെ കണ്ടെത്തലിൽ 5 വർഷം കഠിന തടവും 200000 ലക്ഷം രൂപ പിഴയും വിധിച്ചു…..

 

 

പ്രിയയുടെയും ആരവിന്റെയും വിവാഹം കഴിഞ്ഞു…. എല്ലാവരും സന്തോഷത്തിൽ ആണ്…. ആരവ് ഉണ്ണിയെ തന്നെ കെട്ടി…. പക്ഷേ ഇപ്പോ പണ്ടത്തെ തല്ലിന് ഒക്കെ കണക്കിന് പ്രതികാരം വീട്ടുകയാണ്‌ ഉണ്ണി… എങ്ങനെ എന്നല്ലേ…. ഒരു ക്ലൂ തരാം…. No entry board🤭🤭😂😂

 

 

ഇപ്പൊൾ എല്ലാവരും ശിവന്റെ വീട്ടിലാണ്…. പ്രിയ മാത്രം ശ്രീജേഷിന്റേ വീടിൽ….. അച്ഛനും അമ്മയും ഒക്കെ ശിവന് ഒപ്പം വീടിൽ നിന്നു….. എല്ലാവർക്കും അതാണ് സന്തോഷം എന്ന് അറിഞ്ഞപ്പോൾ എതിർപ്പുകൾ ഒക്കെ അവർ മാറ്റി വെച്ചു….. ഇപ്പൊ ദേവുവിൻെറ അമ്മ അമ്മുവിനെയും സ്വന്തം മകളെ പോലെയാണ് സ്നേഹിക്കുന്നത്…..അമ്മുവിന് ആദ്യം സങ്കടം ആയിരുന്നു എങ്കിലും അതായിരുന്നു ശെരി എന്ന് അവളും ഉറപ്പിച്ചു….. ഇപ്പൊ അവള് എല്ലാവരുമായും നല്ല സന്തോഷത്തിൽ ആണ്…..

 

 

ഇനി ഏറ്റവും വലിയ സന്തോഷം പറയട്ടെ….. നമ്മുടെ ശിവൻ പണി പറ്റിച്ചു…. ഇപ്പൊ ഒരു ജൂനിയർ ശിവനെയോ ദേവുവിനെയോ പ്രതീക്ഷിച്ച് ഇരിക്കുന്നു…. അവൾക്ക് 2 ദിവസം കഴിഞ്ഞാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്….. മറ്റവർക്ക് 2 പേർക്കും വിശേഷം ഒന്നും ആയിട്ടില്ല…. അത് കൊണ്ട് താഴ്ത്തും തലയിലും വെക്കാതെ ആണ് ദേവുവിനെ കൊണ്ട് നടക്കുന്നത്…..

 

 

എല്ലാവരും കൂടി അവളെ കാര്യമായി തീറ്റിച്ച് കൊണ്ട് ഇരിക്കുന്നതിന് ഇടയിലാണ് അവൾക്ക് പെട്ടെന്ന് വയറ്റിൽ ഒരു കൊളുത്തി പിടിത്തം പോലെ തോന്നിയത്….

 

 

” അമ്മേ….. ഏട്ടാ……” അവളുടെ അലർച്ച കേട്ട് മുകളിൽ ആയിരുന്ന ശിവൻ വരെ ഓടി എത്തി….

 

 

” മോനെ കുട്ടിക്ക് പ്രസവ വേദന തുടങ്ങി എന്ന തോന്നുന്നത്….. ” അമ്മയുടെ സംസാരം കേട്ടതും ഉടനെ ശിവൻ അവളെ കാറിൽ കയറ്റി….. ആരവ് ഉടനെ കാർ എടുത്തു…. അവർ വേഗം ഹോസ്പിറ്റലിലേക്ക് പോയി…..

 

 

ഹോസ്പിറ്റൽ വരാന്തയിൽ നിൽകുമ്പോൾ ശിവന്റെ മനസ്സ് നിറയെ ആധി ആയിരുന്നു…. അതൊക്കെ കാറ്റിൽ പറത്തി കൊണ്ട് നഴ്സ് ഒരു ടവലിൽ പൊതിഞ്ഞു കുഞ്ഞിനെ കൊണ്ടുവന്നു….. ശിവന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞ് തന്നെ ആയിരുന്നു….. അവർ അവളെ ശിവലേഖ എന്ന് പേര് ചൊല്ലി വിളിച്ചു…..

 

 

🦋🦋🦋🦋

 

 

എല്ലാവരുടെയും ശിവുട്ടി ആയി അവള് വളർന്നു….. കുറുമ്പിന് ഒരു കുറവും ഇല്ലായിരുന്നു….. ശിവന്റെയും ദേവുവിന്റെയ്യും മകൾ ആണെങ്കിലും അവള് ഏറ്റവും കൂട്ട് ആരവും ആയായിരുന്നു….. അമ്മു ആണ് അവളുടെ ക്രൈം പാർട്ണർ…..

 

 

അമ്മുവിന്റെ വിവാഹ കാര്യങ്ങള് നോക്കാൻ തുടങ്ങിയിരുന്നു…..

 

 

🦋🦋🦋

 

 

4 വർഷങ്ങൾക്ക് ശേഷം….

 

 

വീട്ടിലേക്ക് കയറുമ്പോഴെ ശിവന് കേൾക്കാമായിരുന്നു അവന്റെ ദേവയുടെ അലറൽ…. ഇതിപ്പോൾ ഒരു പതിവാണ്….. ശിവുട്ടി അവളെ ശേരിക്കു ഭ്രാന്ത് ആകുന്നുണ്ട്…. പാവം….

 

 

” ശിവൂ നീയായി പുറത്തേക് വന്നാൽ കൊള്ളുന്ന തല്ല് ഒന്നു കുറയും….. ദെ ഇന്ന് അച്ചാച്ചൻ വരും….. ഇവിടേക്ക് വന്നെ….. ”

 

 

” എന്താ ദേവാ…. ”

 

 

” ഓ നിങ്ങള് വന്ന മനുഷ്യ….. എല്ലാത്തിനും കൂട്ട് നിന്നോ….. ഇന്ന് ആ പെണ്ണ് കാണിച്ച് കൂട്ടിയത് എന്താണെന്ന് അറിയുമോ ആ അഭിയുമായി വീണ്ടും വഴക്ക് ഉണ്ടാകി….. അവന്റെ ഏതോ കാർ എടുത്ത് വെള്ളത്തിൽ കളഞ്ഞു…. ഇവൾ അല്ലേ മൂത്തത് എന്നിട്ടാണ്….. ”

 

 

അഭി ആരവിന്‍റെയും ഉണ്ണിയുടെയും മകളാണ്…. പ്രിയയ്ക്ക് മക്കൾ ഇല്ല അത് കൊണ്ട് അവർ ഒരു കുട്ടിയെ ദത്ത് എടുത്തു പേര് മാനവി…..

 

 

” എന്നിട്ട് അവള് എന്തേ….. ”

 

 

” തല്ലാൻ പോയപ്പോൾ ഓടിയതാണ് പിന്നെ കണ്ടില്ല….. ഞാൻ എത്ര വട്ടമായി വിളിക്കുന്നത് എന്ന് അറിയുമോ…. അതെങ്ങനെയാ ഇവിടെ അഭി വന്നിട്ട് പോലും ഇവളെ അല്ലേ എല്ലാവരും തലയിൽ വെച്ച് നടക്കുന്നത് അതിന്റെയാണ്…. ”

 

 

” എന്റെ പൊന്നു ദേവാ നീ ഒന്നു അടങ്ങൂ…. അവള് ഇവിടെ കാണും…. ആരവ് പോയ അച്ഛനെ വിളിക്കാൻ….. ”

 

 

” മ്മ് ഏട്ടൻ പോയി…. അമ്മുവും അർജുനും ഇപ്പോ എത്തും….. ”

 

 

( അമ്മുവിന്റെ കല്യാണം കഴിഞ്ഞു അത് നമ്മുടെ പഴയ എസിപി പാവം അയാള് എന്താണോ ഇത്ര വലിയ തെറ്റ് ചെയ്തത്….. )

 

 

” എന്ന നീ താഴേയ്ക്ക് ചെല്ല്‌ അവള് ഇതിന്റെ അകത്ത് ഉണ്ടാകും ഞാൻ നോക്കട്ടെ കുറച്ച് കൂടി പോകുന്നുണ്ട് പെണ്ണിന് 2 തല്ല് കിട്ടാതെ ഇരുന്നിട്ട് ആണ് ഞാൻ കൊടുക്കാം നീ ചെല്ല്‍…. ”

 

 

” മ്മ് ഒന്നു ഉപദേശിക്കു ഏട്ടാ…. ”

 

 

അവള് പോയതും ശിവൻ കർട്ടന്റെ പുറകിൽ നില്കുന്ന കുഞ്ഞു കാലുകൾ കണ്ടു….

 

 

 

” എടി കള്ളി പെണ്ണെ…. ഇങ്ങ് വാടി… അമ്മ പോയി… ”

 

ഉടനെ കൊലുസിന്റെ ശബ്ദം കേട്ടു….

 

 

” ഛേ…. മ്മ പോയ….. ”

 

 

” പോയ ഡീ കള്ളി…. ”

 

 

ഉടനെ അവള് ഓടി വന്നു അവന്റെ കൈയിലേക്ക് കയറി…..

 

 

” ഇന്നു എന്തിനാ അഭിയോട് അങ്ങനെ ചെയ്തത് അവൻ പാവമല്ലെ….. ”

 

 

” അത് ന്നലെ മ്മക്ക്‌ എന്നേലും ഇച്ചം അവനെ ആണ് പഞ്ഞ്….. ”

 

 

അതും പറഞ്ഞു അവള് വിതുമ്പിയ പോലെ ചുണ്ട് കാട്ടി…..

 

 

” എന്റെ മുന്നിൽ വേണ്ടാട്ടോ ഇൗ കള്ളത്തരം…. എനിക് അറിയാം….. അഭികുട്ടൻ മോളുടെ അനിയൻ അല്ലേ അപ്പോ അങ്ങനെ ചെയ്യാമോ…. നീ ചേച്ചി അല്ലേ…. അപ്പോ നീ അല്ലേ അവനെ നോക്കണ്ടത്…. ”

 

 

” ആണ ” അവള് ആശ്ചര്യത്തോടെ ചോദിച്ചു….

 

” അതേലോ ”

 

 

” കുറച്ച് കൂടി കൊഞ്ചിച്ച് പറ അപോ ഇപ്പോ കേൾക്കും….. ” ദേവയുടേ ശബ്ദം കേട്ട് ഉടനെ നമ്മുടെ കള്ളി പെണ്ണ് കരയുന്ന പോലെ കാട്ടി….

 

 

” ഡീ കള്ളി…. അച്ഛനും മോളും ഒറ്റ കെട്ടാണ് ഞാൻ പുറം പോക്ക്….. ഒരു മോൻ ആയാൽ മതിയായിരുന്നു…. ”

 

 

” അതിനെന്താ ഡീ ഭാര്യെ നിനക്ക് ഒന്നല്ല ഒരുപാട് മോനെ തരാമല്ലോ….. ” ശിവന് ഒരു കണ്ണിറുക്കി കൊണ്ട് പറഞ്ഞു…..

 

 

” ചീ നാണം ഇല്ലാത്ത മനുഷ്യൻ കൊച്ച് ഇരിക്കുന്ന കണ്ടില്ലേ….. ”

 

 

” ആ എനിച്ച് മാണം കൊറേ കൊറേ വാവകൾ…. ”

 

 

” ആ ദെ അവളും സമ്മതിച്ചു….. ഇനി എന്താ കുഴപ്പം നമുക്ക് ഉടനെ വഴി ഉണ്ടാകാം എന്നെ…. ”

 

 

( അതേ അവിടുന്ന് ഇങ്ങ് പോര് വെറുതെ അവരുടെ ഇടയിൽ കട്ടുറുമ്പ് ആകേണ്ട….. )

 

 

🦋🦋🦋🦋🦋

 

 

ഇതേ സമയം മുംബയിലെ ചുവന്ന തെരുവിൽ കാമ പൂർത്തീകരണത്തിന് ആയി ഒരു വൃദ്ധയുടെ മുന്നിൽ ഒരാള് വന്നു…..

 

 

അവരുടെ സമ്മതം പോലും ചോദിക്കാതെ ആ പ്രായത്തിൽ പോലും അവർക്ക് ആവോളം വേദന നൽകി….. അവരെ അയാള് പിച്ചി ചീന്തി….

 

 

ശരീരം മറക്കാൻ ഒരു വസ്ത്രം പോലും ലഭിക്കാതെ അയാൾക്ക് മുന്നിൽ നിൽകുമ്പോൾ അവർ വെറുമൊരു ശവമായി മാറിയിരുന്നു….. ജീവനുള്ള എന്നാല് ആത്മാവ് ഇല്ലാത്ത വെറുമൊരു ശവം…. ഒരു ഉപഭോഗ വസ്തു…..

 

 

ആ അവസ്ഥയിൽ നിൽകുമ്പോൾ അവർ തന്റെ ക്രൂരതകളെ കുറിച്ച് ഓർത്തു…. താൻ കാരണം ഇവിടെ എത്തിപെട്ട തനിക്ക് മുന്നിൽ മാനത്തിനായി കേണ ഒരു പാട് പെൺകുട്ടികളെ അവർ ഓർത്തു…..

 

ഒരിക്കൽ എങ്കിലും മരണം തന്നെ പുൽകിയിരുന്നെങ്കിൽ എന്നവർ ആത്മാർത്ഥമായി ആഗ്രഹിച്ചു…..

 

 

അത് മറ്റാരും ആയിരുന്നില്ല ലക്ഷ്മി ആയിരുന്നു…..

 

 

 

 

( ഇനി തുടരുന്നില്ല….. ഇത് ഇവിടെ അവസാനിക്കുക ആണ്….. ചെയ്ത പാപങ്ങൾക്ക് ശിക്ഷ അനുഭവിച്ച് കൊണ്ട് അവരും….. തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒക്കെ മാറികൊണ്ട് സന്തോഷമായി അവരും…. )

 

_________________________

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

6000 വാക്കുകളാണ് ഇതിൽ ഉള്ളത്…. അപ്പോ എനിക്കായി ഒരു വരി എങ്കിലും തരിക….. Please….. എനിക് അറിയണം…. നിങ്ങൾക്ക് ഒരു വരി എഴുതാൻ ഒരു 5 minute എടുക്കുന്നു എങ്കിൽ ഇൗ 4 part എഴുതാൻ ഞാൻ എന്ത് മാത്രം സമയം നൽകിയിട്ട് ഉണ്ടാകും എന്ന് ഓർക്കുക…. അത് കൊണ്ട് അഭിപ്രായങ്ങൾ എനിക് അറിയണം…. സ്റ്റോറി യുടെ comment ആയി എല്ലാവരെയും അറിയിക്കണം എന്നല്ല…. എനിക് അറിയാൻ എനിക് അറിയാൻ വേണ്ടി എങ്കിലും ഒരു വരി അത് ഒരു പാരഗ്രാഫ് ആയാലും ഒരുപാട് സന്തോഷം…. എല്ലാവർക്കും reply സമയം പോലെ തരും… സാധാരണ തരാത്തത് വയ്യാത്തത് കൊണ്ടാണ്….

 

 

ഇൗ സ്റ്റോറി യുടെ theme എന്താണ് എന്ന് പലരും ചോദിച്ചിരുന്നു…. അന്നൊക്കെ അറിയില്ല എന്നെ പറഞ്ഞിട്ട് ഉള്ളൂ പക്ഷേ ഇന്നു ഇതിന്റെ theme പറയുകയാണ്….

 

പലപ്പോഴും പല സെക്സ് റാക്കറ്റിലെ കേസുകളിലും കേട്ടിട്ടുണ്ട് ഒരു സ്ത്രീ സാന്നിധ്യം…. അവരായി എത്തിച്ച് കൊടുക്കുന്നത് ഒക്കെ… സത്യത്തിൽ എനിക് മനസിലാകുന്നില്ല ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ ഇത്ര അധികം വേദനിപ്പിക്കാൻ ആകുമോ എന്ന്…. അത്രക്ക് അധഃപതിച്ചു പോയോ എന്ന്…. പലപ്പോഴും ആണുങ്ങൾ പെണ്ണിനെ ചെയ്യുന്നതിനെ പറ്റിയും അവർക്ക് എതിരെയും campaign കണ്ടിട്ട് ഉണ്ട്…. അപ്പോ അതിൽ ഉൾപെട്ട സ്ത്രീകളോ അവരെ എന്ത് ചെയ്യണം…. അതാണ് ഇതിലെ main theme ആയി ഞാൻ ഉദ്ദേശിച്ചത്….

 

 

പിന്നെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ കുടുംബത്തിന് അപമാനമായി കാണുന്ന ഓരോ വീട്ടുകാരും സമൂഹവും ആണ് നമുക്ക് ചുറ്റും ഉള്ളത്…. ചെയ്യാത്ത തെറ്റിനായി അവർ ശിക്ഷിക്കപ്പെടുന്നു…. നാളെ അത് നിങ്ങളുടെയും കുടുംബങ്ങളിൽ ആകാം… ദയവ് ചെയ്ത് ഇങ്ങനെ ചെയ്ത കാപലികന്റെ കൈയിൽ തന്നെ മകളെ എൽപിക്കല്ലെ ഒരിക്കലും ഒരു പെണ്ണിനും അങ്ങനെ സന്തോഷിക്കാൻ ആവില്ല…. ഞാനും ഒരു പെണ്ണാണ്….

 

 

അപ്പോ 💗 ദേവതീർത്ഥ 💗 അവസാനിക്കുക ആണ്…. ഇത് തീരുമ്പോൾ സന്തോഷം തോന്നുന്നുണ്ട്…. ഒരുപാട് പേര് സപ്പോർട്ട് ചെയ്തിട്ട് ഉണ്ട്…. കാണാതെ ആകുമ്പോൾ ചോദിച്ച് വന്നിട്ടുണ്ട്…. എല്ലാവരോടും സ്നേഹം മാത്രം…. അപ്പോ എല്ലാവർക്കും നന്ദി ഗുഡ് നൈറ്റ്

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

4.7/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

26 thoughts on “💗 ദേവതീർത്ഥ 💗 31 (Last Part)”

 1. Nan chechida ella storyum vayichittundu. Ellam enik orupadu ishtam aayi. Especially this one. Oru rashayilla. Shivaneyum devuvineyum orupadu Miss cheyyum. Eniyum orupadu ezhuthanam.

 2. അനശ്വര💙❤️💙

  ചേച്ചി, ദേവയേയും ശിവനേയും ഞങ്ങളിൽ ഒരാളായി മാറ്റാൻ ചേച്ചിക്ക് സാധിച്ചു. അത് ചേച്ചിയുടെ മാത്രം കഴിവാണ്. ഈ story യുടെ തീം തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി. ചേച്ചി എഴുതിയ ശൈലിയും എനിക്ക് നന്നായി ഇഷ്ടമായി. ഇനിയും ഇതുപോലെയുള്ള നല്ല story കൾ വളരെ വേഗം തന്നെ പ്രതീക്ഷിക്കുന്നു.

  എന്ന് സ്വന്തം അനശ്വര😁❤️💙💚

 3. ഞാൻ ഒരു ആർട്ടിക്കിൾ തിരഞ്ഞു വന്നപ്പോൾ ആണ് ചേചിയുടെ ഈ കഥ കാണുന്നുന്നത്. കണ്ടു ആദ്യാഭാഗങ്ങൾ വായിച്ചു പിന്നീട് ചേചിയുടെ കഥകൾക്ക് അടിമപ്പെട്ട് പോയി addicted.പിന്നീട് എല്ലാദിവസവും സ്റ്റോറി അപ്ഡേറ്റ് വരുന്നതിനായി കാത്തിരിക്കാറാണ്. (+2 Year examനു പോലും ഇത്ര ആത്മാർത്ഥ കാണിച്ചിട്ടില്ല വായിക്കാൻ 😊). കഥയിലെ ഓരോ വരികൾക്കും ജീവനുള്ളതു പോലെ തോന്നി വായിക്കുമ്പോൾ ഓരോ സന്ദർഭവും കണ്മുന്നിൽ കാണുന്ന ഒരു അനുഭൂതി. കഥ ഒത്തിരി ഒത്തിരി ഇഷ്ടമായി 💞💞. അടുത്ത സ്റ്റോറി എപ്പോഴാണ് തുടങ്ങുക ?.

  Suggestion : അൽപ്പം കൂടി romance ഉൾപ്പെടുത്തിയാൽ വളരെ നന്നായെന്നെ 💞

 4. Chechi valare nalathayirunu. Oro divasavum waitinglarunu aduthatg nthva enulath. Enium othiri stories ezhuthanam kto. God bless u chechi

 5. Superb!!! Good theme and good way of presentation. Shortly prescribed without lacking any content..@Avaniya You are one of my favourite writer…Just a suggestion, please include more romance in your upcoming story like your previous once Anurag and Indrabala…Keep writing!!!!😊👍

 6. ഉടനെ ഇല്ല… പക്ഷേ വരാം…😁 പിന്നെ ഒരുപാട് സ്നേഹം😍

 7. Romance ഉൾപ്പെടുത്തണം എന്ന് കരുതിയത് ആണ് പക്ഷേ പൈങ്കിളി ആയി പോവും അതാ😬

 8. കാന്താരി

  Adipoli 👍👍👍
  Adutha story ഉടനെ പ്രേതിക്ഷിക്കുന്നു 😃

 9. Parayan vakkukkalilla, ithie orupad story vayichitundenkilum this is amazing. Well appreciated. Keep on going with good stories.

Leave a Reply

Don`t copy text!