Skip to content

💗 ദേവതീർത്ഥ 💗 30

devatheertha novel

💗 ദേവതീർത്ഥ 💗

Part – 30

✍️💞… Ettante kanthari…💞 (Avaniya)

 

ഇതൊക്കെ കേട്ട് കലി കയറിയ നന്ദൻ അടുക്കളയിൽ നിന്ന് മൂർച്ച ഉള്ളൊരു കത്തി കൊണ്ട് മുറിയുടെ പുറത്ത് ചെന്നു ഇരുന്നു……

 

 

അവരുടെ കാമ കേളികൾക്ക്‌ ശേഷം പുറത്തേക് ഇറങ്ങിയ സേവ്യറും ലക്ഷ്മിയും കത്തിയുമായി പുറത്ത് തങ്ങളെ കാത്തിരിക്കുന്ന നന്ദനെ കണ്ട് ഒന്നു ഞെട്ടി…..

 

 

” നന്ദ…… ” സേവ്യറിന്റെ ശബ്ദം പുറത്തേക് വരുന്നിലായിരുന്നു…..

 

 

” നന്ദേട്ട എപ്പോ….. ”

 

 

” എന്തേ വന്നത് 2 പേർക്കും ബുദ്ധിമുട്ട് ആയോ….. ”

 

 

 

” നന്ദ ഞങ്ങൾ ” എന്നും പറഞ്ഞു സേവിയർ അവന് അടുത്തേയ്ക്ക് വന്നതും കത്തി അവന്റെ വയറിലേക്ക് ആഴ്‍ന്ന് ഇറങ്ങിയതും ഒന്നിച്ച് ആയിരുന്നു……

 

 

 

ചോരയുമയി നിലത്തേക്ക് പിടഞ്ഞു വീണ സേവിയറിന്റെ ശരീരത്തിൽ അയാള് വീണ്ടും വീണ്ടും കുത്തി……

 

 

” നിന്നെ ഞാൻ കുത്തിയത് ദെ ഈ തേവിടിശ്ശി യുമായി കാമകേളികൾ നടത്തിയതിന് അല്ല….. ഒരു തെറ്റും ചെയ്യാത്ത ഉറുമ്പിനെ പോലും നോവിക്കാത്ത എന്റെ പാവം പെണ്ണിനെ എന്റെ ലേഖയെ കൊന്നു കളഞ്ഞില്ലെട നീ…… ” അതും പറഞ്ഞു വീണ്ടും വീണ്ടും അവനെ നന്ദൻ കുത്തി……

 

 

തൽക്ഷണം അവൻ മരിച്ചു…..

 

 

” ലക്ഷ്മി…… ” അതൊരു അലർച്ച ആയിരുന്നു…..

 

 

” എൻ എന്താ….. ”

 

 

 

” ഇറങ്ങി കൊള്ളണം ഇപ്പോ ഇൗ നിമിഷം നീയും നിന്റെ മകനും….. ”

 

 

” നന്ദേട്ട….. ഞാൻ ഇൗ രാത്രി…… ”

 

 

 

” എനിക് അറിയണ്ട ….. ”

 

 

അതും പറഞ്ഞു അയാള് അവരുടെ ഡ്രസ്സ് ഒക്കെ എടുത്ത് പുറത്തേക് ഇട്ടു….. പുറത്ത് നിന്നും അടച്ചിരുന്ന മുറിയിൽ കിടന്നിരുന്ന ആഘിലിനെ വിളിച്ച് എഴുന്നേൽപ്പിച്ച് 2 പേരെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടു വാതിൽ അടച്ചു…….

 

 

അന്നേരം മുഴുവൻ അയാളിൽ നിറഞ്ഞു നിന്നിരുന്നത് പക മാത്രം ആയിരുന്നു….. തന്റെ ജീവനും ജീവിതവും നശിപ്പിച്ചവളോട് ഉള്ള അടങ്ങാത്ത പക…… അയാളെ കൊന്നതിൽ പോലും നന്ദന് ഒരു തരിമ്പു പോലും കുറ്റബോധം തോന്നിയില്ല…… അയാള് ഉടനെ പരിചയം ഉള്ള ആരൊക്കെയോ വിളിച്ച് സേവ്യറിന്റെ ബോഡി മറവ് ചെയാൻ ഉള്ള വഴി ഉണ്ടാക്കി……

 

 

ഏക ദൃക്സാക്ഷി ലക്ഷ്മീ ആയിരുന്നു എങ്കിലും അതിനു പുറകിൽ പോയാൽ അത് അവൾക്ക് തന്നെ വിനയാകും എന്ന് ഉള്ളത് കൊണ്ട് അവർ അതിനു പോയില്ല……

 

 

( തിരിച്ച് present situation ലേക് വന്നോ….. ഇനി പിന്നെ പോവാം നമുക്ക്….. )

 

 

അച്ഛൻ തുടർന്നു……

 

 

” കേസ് ഒന്നും ആകാതെ അത് ഒഴിവാക്കി….. പക്ഷേ ഞാൻ ഉദ്ദേശിച്ച വഴി അല്ലായിരുന്നു പിന്നീട് പ്രശ്നം ഉണ്ടായത്…… അമ്മുവിനെ ഓർത്തായിരുന്ന് എനിക് പേടി എങ്കിൽ അതിലും വലിയൊരു വിഷം ഇവൾ ശിവന്റെ ഉള്ളിൽ കുത്തി നിറച്ചിരുന്നു…. സ്നേഹമെന്ന വിഷം….. ഇവൾ പോയ പിറ്റെ ദിവസം മുതൽ ശിവൻ ഇവളെ കാണാതെ കരച്ചിൽ തുടങ്ങി…… ആദ്യമൊക്കെ മാറുമെന്ന് കരുതി ഞാൻ വിട്ടു….. പക്ഷേ ഇവൾ അവനെ സ്നേഹിക്കുന്നതിന് ഒപ്പം എന്നെ കുറിച്ച് ഉള്ള വിഷവും നിറച്ചിരുന്ന്…… കുഞ്ഞു കരച്ചിൽ കൂടി കൂടി ഒരിക്കൽ അബോധാവസ്ഥയിൽ ആയി അപ്പോഴും അവൻ വിളിച്ചത് അമ്മ എന്ന് മാത്രമായിരുന്നു…… ഹോസ്പിറ്റലിൽ എത്തി അഡ്മിറ്റ് ചെയ്തു ഡോക്ടർ അവന്റെ അമ്മയെ കാണാതെ ഇരുന്നിട്ട് ആണെന്ന് പറഞ്ഞപ്പോൾ അമ്മ മരിച്ച് പോയെന്ന് പറഞ്ഞു ഞാൻ….. ”

 

 

” അന്നേരം ആണ് അച്ഛനും അമ്മയും തീർഥാടനം കഴിഞ്ഞു വന്നത്….. കൃത്യമായി എന്താ കാര്യമെന്ന് പറഞ്ഞില്ല എങ്കിലും ലക്ഷ്മിയെ വീടിൽ നിന്ന് ഇറങ്ങി വിട്ടു എന്ന് മാത്രം പറഞ്ഞു….. പക്ഷേ ഓരോ ദിനം കഴിയും തോറും അവന്റെ അവസ്ഥ വല്ലാതെ വഷളായി….. ഒരുപാട് പ്രാവശ്യം ഫിക്സ് വന്നു….. ഇവന്റെ അവസ്ഥ കണ്ട് അച്ഛനും അമ്മയും കൂടി ഞാൻ അറിയാതെ അവളെ പോയി കണ്ട് എന്റെ തെറ്റുകൾ ക്ഷമിച്ച് കൂടെ വരണം എന്ന് പറഞ്ഞു….. പക്ഷേ അത് അവള് ഒരു അവസരമായാണ് കണ്ടത്….. അത് അവള് ശെരിക്കും ഉപയോഗിച്ചു…… ”

 

 

 

( വീണ്ടും നമുക്ക് പാസ്റ്റ് ലേക് പോകാം…… )

 

 

 

തന്നെ കാണാൻ വന്നു തന്നോട് അപേക്ഷിക്കുന്ന അച്ചനമ്മമാരെ കണ്ടതോടെ അവൾക്ക് തന്റെ കാര്യങ്ങള് ഒന്നും അവർ അറിഞ്ഞിട്ട് ഇല്ല എന്നും…. തന്റെ ശിവനെ വെച്ച് ഉള്ള പ്ലാൻ വിജയിച്ച് എന്നും മനസ്സിലായി…… എന്നെങ്കിലും തന്റെ കാര്യം പുറത്ത് വന്നാൽ ഉപയോഗിക്കാൻ വെച്ചിരുന്ന തുറുപ്പ് ചീട്ട് ആയിരുന്നു ശിവൻ….. അതിനു വേണ്ടി തന്നെയാണ് അവള് അവനെ ഒരുപാട് സ്നേഹിക്കുന്നത് പോലെ അഭിനയിച്ചത്….

 

 

അതിനാൽ അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവള് പഴയ സ്നേഹ നിധി ആയാ മരുമകൾ ആയി…..

 

 

നന്ദൻ പുറത്തേക് പോയ സമയം നോക്കി അവള് വന്നു….. ഡോക്ടറോട് പറഞ്ഞു ശിവന്റെ അടുത്തേയ്ക്ക് ചെന്നു….. ലക്ഷ്മിയെ സ്വന്തം അമ്മ ആണെന്ന് കരുതി ജീവനേക്കാൾ ഏറെ സ്നേഹിച്ച ആ മകന് അത് മതിയായിരുന്നു തന്റെ രോഗമെല്ലാം ഇല്ലാതെ ആകാൻ…..

 

 

തിരിച്ച് വന്ന നന്ദൻ കാണുന്നത് ശിവൻ വളരെ സന്തോഷത്തോടെ ലക്ഷ്മിയോട് സംസാരിക്കുന്നത് ആണ്…… അത് കണ്ട മാത്രയിൽ ദേഷ്യം വന്നു അവരുടെ അടുത്തേയ്ക്ക് പോകാൻ പോയെങ്കിലും അതിനു മുന്നേ ഡോക്ടർ അയാളെ തടഞ്ഞു…. ക്യാബിനിലക്ക് വരാൻ ആവശ്യപ്പെട്ടു……

 

 

 

” See Mr Nandan നിങ്ങളുടെ ഫാമിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇരിക്കാം….. പക്ഷേ അതും പറഞ്ഞു ഒരു അമ്മയെ മകനിൽ നിന്നും അകറ്റരുത്….. നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ അവസാനിപ്പിക്കണം….. നിങ്ങളുടെ വാശി ആണോ അതോ നിങ്ങളുടെ മകന്റെ ജീവിതമാണോ വലുത് എന്ന് നിങ്ങൾക്ക് തീരുമാനിക്കാം…… ”

 

 

 

” എന്താ ഡോക്ടർ പറഞ്ഞു വരുന്നത്…… ”

 

 

 

” അതേ ആ കുട്ടിക്ക് അമ്മ ഇല്ലാതെ പറ്റില്ല…. അമ്മയുടെ സ്നേഹമാണ് ആ കുട്ടിയെ ജീവിപികുന്നത്‌….. അത് കൊണ്ട് അമ്മയെ ഉപേക്ഷിക്കുന്നതിന് ഒപ്പം ആ കുട്ടിയുടെ ജീവിതം കൂടി നശിച്ചു എന്ന് കരുതുക….. ”

 

 

 

” എന്താണ് പ്രതിവിധി…… ”

 

 

” കാര്യ വിവരങ്ങൾ തിരിച്ച് അറിയാൻ ഉള്ള പ്രായം ആകുന്നത് വരെ എങ്കിലും അവന് അവന്റെ അമ്മയുടെ സ്നേഹം കിട്ടണം…. ഒട്ടും കുറയാതെ നന്നായി തന്നെ…… അങ്ങനെ ആണെങ്കിൽ അവനെ നമുക്ക് ശേരിയാക്കാം….. ഇനിയും ഒരു ഫിക്സ് വന്നാൽ ആ കുട്ടിയുടെ ജീവന് തന്നെ ആപത്താണ്…… ”

 

 

 

തകർന്ന മനസ്സോടെ ആയിരുന്നു നന്ദൻ ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങിയത്….. ലേഖയേ കൊന്ന ലക്ഷ്മിയെ ഒരിക്കലും അയാൾക്ക് ഉൾകൊള്ളാൻ ആവില്ലയിരുന്ന്…… ശിവന്റെ മുറിയിലേക്ക് ചെന്നപ്പോൾ തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന അവളെ കാൺകെ അവനിൽ ദേഷ്യം നിറഞ്ഞു…..

 

 

പക്ഷേ ലക്ഷ്മി വന്നത് ഒരുപാട് നിബന്ധനകൾക്ക്‌ ഒപ്പം ആയിരുന്നു…… അവള് ആ അവസരം ശെരിക്കു ഉപയോഗപ്പെടുത്തി……

 

 

” എന്തായി നന്ദേട്ട….. കാര്യങ്ങള് വിചാരിച്ച പോലെ നടന്നില്ല അല്ലേ….. അവസാനം ഞാൻ തന്നെ വരേണ്ടി വന്നു…… നിങ്ങളുടെ മകന്റെ രക്ഷ്‌കായി…… ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ഞാൻ പോയ നിങ്ങളുടെ മകൻ വെറും ശവം ആകും….. ”

 

 

 

” ലക്ഷ്മി…… ”

 

 

” വെറുതെ കിടന്നു ഒച്ച ഉണ്ടാകണ്ട….. ഞാൻ കാരണം അവൻ ചാകില്ല….. പക്ഷേ അതിന് പകരമായി എനിക് ഒരു കാര്യം വേണം….. ”

 

 

” എന്താ നിന്റെ ആവശ്യം ”

 

 

” ഞാൻ നിങ്ങളുടെ മകനെ ജീവനെ പോലെ സ്നേഹിക്കുമ്പോൾ നിങ്ങള് എന്റെ മകനെയും സ്നേഹിക്കണം ….. ”

 

 

” മനസിലായില്ല…… ”

 

 

” ഞാൻ എന്റെ മകന് കൊടുക്കുന്ന സ്നേഹത്തേക്കാൾ നിങ്ങളുടെ മകന് കൊടുകുമ്പോൾ പകരം നിങ്ങള് നിങ്ങളുടെ മകനെകാൾ എന്റെ മകൻ അഖിലിനെ സ്നേഹിക്കണം…… ”

 

 

” എനിക് കഴിയില്ല ആ പിഴച്ച സന്തതിയെ സ്നേഹിക്കാൻ…… ”

 

 

” ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന കാര്യമല്ല പറഞ്ഞത് നിങ്ങളുടെ മകന് മുന്നിൽ നിങ്ങള് മൂത്ത മകനോട് കൂടുതൽ സ്നേഹം കാണിക്കുന്ന അച്ഛൻ ആകണം….. ”

 

 

” ലക്ഷ്മി മൈൻഡ് your words ”

 

 

” ഇൗ പറഞ്ഞത് നടക്കണം….. അത് നടന്നാൽ മാത്രം നിങ്ങളുടെ മകന് ഞാൻ നല്ലൊരു അമ്മ ആകും….. അതല്ലെങ്കിൽ ഞാൻ പോകും എന്റെ മകനുമായും മകളുമായും…..അതോടൊപ്പം ശിവനെ ഒരു സത്യം കൂടി അറിയിക്കും അവന്റെ തള്ള ചത്തത് ആണെന്നു….. പിന്നെ അവന്റെ ബാകി ജീവിതം ഞാൻ ആയി പറഞ്ഞു തരേണ്ട അല്ലോ…… ”

 

 

 

ആ ഭീഷണിക്ക് മുന്നിൽ നന്ദൻ തളർന്നു…… ശിവന്റെ നല്ല ജീവിതത്തിനായി അവള് പറഞ്ഞത് പോലെ ഒക്കെ കേട്ടു……

 

 

( ഇനി കുറച്ച് അച്ഛൻ പറയട്ടെ…… )

 

 

 

” എന്റെ നിസ്സഹായ അവസ്ഥ ഇവൾ ശെരിക്കും ഉപയോഗപ്പെടുത്തി…… ഞാൻ ശിവനോട് വെറുപ്പ് കാട്ടാൻ തുടങ്ങി….. അല്ല അവന്റെ ജീവന് വേണ്ടി എനിക് അങ്ങനെ അഭിനയിക്കേണ്ടി വന്നു….. തിരിച്ചറിവ് ഉണ്ടായ പ്രായം ആയപ്പോഴേക്കും ഇവൻ എന്നെ പൂർണമായും വെറുത്തു അമ്മയും ഏട്ടനും പറയുന്നത് ആയി ഇവന്റെ വേദ വാക്യം….. ഇവന് ഞാൻ അഖിലിന്റെ കൂടെ നിന്ന് ദുഷ്ടതരങ്ങൾ ചെയ്യുന്ന ദുഷ്ടൻ ആയാ അച്ഛൻ ആയി….. എല്ലാ ഇവൾ അങ്ങനെ ആകി…… ”

 

 

 

” Noooooooo ” ശിവന്റെ അലർച്ച കേട്ടാണ് അവിടെ ഉളളവർ ഞെട്ടിയത്…….

 

 

” ശിവെട്ട…….. ”

 

 

 

” ദേവാ ഇയാള് ഇയാള് കള്ളം പറയുക ആണ് ദേവാ എന്റെ അമ്മക്ക് അതിനൊന്നും ആവില്ല എന്റെ അമ്മ പാവം ആണ്…… ”

 

 

 

” അതേ ഏട്ടാ ഏട്ടന്റെ അമ്മ പാവമാണ്….. പക്ഷേ മനസ്സിലാക്കൂ ഏട്ടാ ഇത് നിങ്ങളുടെ അമ്മ അല്ല…… ”

 

 

 

” ദേവാ എന്റെ അമ്മയെ പറഞാൽ എനിക് സഹിക്കില്ല….. അവരാണ് എന്റെ ജീവനും ജീവിതവും…… നിങ്ങള് എല്ലാവരും കള്ളം പറയുകയാണ്…… എന്റെ അമ്മയാണ് സത്യം…… അല്ലെങ്കിൽ തെളിവ് ഉണ്ടോ….. ഇങ്ങനെ എന്റെ അമ്മ കള്ളി ആണെന്ന് കൊട്ടിഗോഷിക്കാതെ തെളിവ് താ എന്നിട്ട് മാത്രം സംസാരിക്കു…. അതല്ലെങ്കിൽ ഇനി ആരും ഇവിടെ വേണം എന്ന് ഇല്ല….. നീ പോലും….. ”

 

 

” മോനെ നീ എങ്കിലും എന്റെ സത്യാവസ്ഥ മനസിലാക്കി അല്ലോ….. എനിക് അത് മതി മോനെ….. ”

 

 

ലക്ഷ്മി അവരുടെ പുതിയ അടവ് പുറത്ത് എടുത്തു……

 

 

” ഏട്ടാ…… തെളിവ്….. തെളിവ് അല്ലേ നിങ്ങൾക്ക് വേണ്ടത്….. അത് കണ്ടാൽ നിങ്ങള് വിശ്വസിക്കില്ലെ….. ”

 

 

ഉടനെ ദേവാ അകത്തേയ്ക്ക് പോയി ഒരു ലാപ്പും ആയി വന്നു…… എന്നിട്ട് അതിലേക്ക് ഒരു പെൻഡ്രൈവ് connect ചെയ്തു…… അതൊരു hidden camera യുടെ ഭാഗം പോലെ തോന്നി….. എന്നിട്ട് അവള് ഒരു വീഡിയോ പ്ലേ ചെയ്തു…..

 

 

അത് കാൺകെ അമ്മയുടെ മുഖം മാറി….. കള്ള കളികൾ ഒക്കെ പുറത്തായി എന്നവർക്ക് ഉറപ്പായി….. കാരണം അത്രക്കും വലിയൊരു സോളിഡ് evidence ആയിരുന്നു ആ വീഡിയോ….

 

 

” ഇതൊന്നും സത്യമല്ല എന്നാണോ നിങ്ങള് ഇനി പറയാൻ പോകുന്നത്…… അതോ ഇതൊക്കെ എന്റെ കള്ള കളി ആണ് എന്നോ….. പറയ്….. ”

 

 

” ദേവാ ഇതെങ്ങനെ ആണ് ഇൗ വീഡിയോ…… ”

 

 

ശിവന്റെ വാകുകളിൽ ഒരു നിസ്സഹായത ആയിരുന്നു……

 

 

” നിങ്ങളെപ്പോലെ തന്നെ ഞാനും ആദ്യം കരുതിയത് അച്ഛനാണ് ഇതൊക്കെ ചെയ്തത് എന്ന് തന്നെ ആയിരുന്നു…… അന്ന് ആ ദിവസം വരെ ഏട്ടൻ ബാംഗ്ലൂരിൽ പോകുന്ന ആ ദിനം വരെ….. ”

 

 

 

” എന്താ ദേവു ഉണ്ടായത്….. കാര്യം പറയ്….. ”

 

 

അവളിലെ ചിന്തകള് അന്നത്തെ ദിവസത്തേയ്ക്ക് പോയി…..

 

( ഇതിനെ മുമ്പിലത്തെ പർട്ടിൽ ഉള്ളതാണ് ഇത്…. Repeat അടികുന്നത്‌ അല്ല എന്നാലേ മനസിലാകൂ… )

 

” പറ ദേവു.. എന്റെ മോൻ എന്ത് അപകടത്തിലേക്ക് ആണ് പോയത്… നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഉണ്ട് എന്ന്…. ”

 

 

 

” അത് അമ്മേ നമ്മുടെ വിച്ചു വിന്റെ കൊലപാതകളെ കണ്ടെത്താൻ ആണ് ഏട്ടൻ പോയത്…. ”

 

 

” കൊലപാതകം….. അതിന്റെ കേസ് ഒക്കെ കഴിഞ്ഞത് അല്ലേ…. അതിന്റെ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത് ആണ് പിന്നെ എന്താ… ”

 

 

” അത് വെറുമൊരു rape attempt അല്ലായിരുന്നു അമ്മ…. കൊല്ലാൻ ആയിരുന്നു ഉദ്ദേശം… അതും നമ്മുടെ വീട്ടിൽ ഉളളവർ തന്നെ…. ” അത് പറയുമ്പോൾ അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു….

 

 

” എന്താ മോളെ ഇൗ പറയുന്നത്… നമ്മുടെ കുട്ടിയെ അവിടെ ഉളളവർ കൊല്ലാൻ നോക്കി എന്നോ…. ”

 

 

” അതേ അമ്മ സത്യാമാണ്…. ”

 

 

” ആരാ നമ്മുടെ വീട്ടിൽ ഉള്ള ഇത്ര വലിയ മഹാപാപി…. ”

 

 

” അത്… അത് എനിക് അറിയില്ല അമ്മേ…. ” അവളുടെ മുഖത്ത് പതർച്ച നിറഞ്ഞു…

 

 

” കള്ളം പറയേണ്ട ദേവു… നിന്റെ മുഖം പറയുന്നുണ്ട് നിനക്ക് അറിയാമെന്ന്… പറ…. ”

 

 

” അത് അച്ഛനും അഖിൽ ഏട്ടനും ആണ്…. ”

 

 

” എന്താ ദേവു ഇൗ പറയുന്നത്…. അറിയാതെ പറയരുത് കേട്ടോ ദേവു…. അച്ഛന് അങ്ങനെ ഒക്കെ പറ്റോ…. ”

 

 

” പിന്നെ അല്ലാതെ തെളിവുകൾ ഒക്കെ അവർക്ക് എതിരാണ് അമ്മേ…. അല്ലാതെ ഞാൻ വെറുതെ പറഞ്ഞത് അല്ല…. അന്ന് ഞാൻ ചോദിച്ച ആ ഫോൺ നമ്പർ…. അതിൽ നിന്നാണ് അവൾക്ക് ആ രാത്രി  കോൾ പോയത്…. അതും ശിവന് വയ്യ എന്നും വീട്ടിലേക്ക് വരാനും പറഞ്ഞു…. ”

 

 

” മോളെ സത്യമാണോ…. ”

 

 

” അതേ സത്യം…. അമ്മ വിശ്വസികണ്ട…. എല്ലാ തെളിവുമായി ഏട്ടൻ വെള്ളിയാഴ്ച വരും അന്ന് അമ്മയുടെ മുന്നിൽ ഇട്ട് അവരോട് ചോദിക്കു…. ”

 

 

 

” എന്നാലും അച്ഛനും മോനും കൂടി ആ സമയത്ത് ബാംഗ്ലൂർക്ക് പോയത് എന്റെ കുഞ്ഞിനെ കൊല്ലാൻ ആയിരുന്നോ….. ”

 

എന്നിട്ട് ദേവു തുടർന്ന്…..

 

” ശിവൻ ബാംഗ്ലൂരിൽ പോയെന്ന് കേട്ടപ്പോ ഇവരിൽ ചെറിയൊരു ഭയം ഉണ്ടായി….. അത് കൊണ്ട് ഇവർ എന്നോട് എല്ലാം കുത്തി കുത്തി ചോദിച്ചു…. ഞാൻ അച്ഛനും അഖിലും ആണെന്ന് പറഞ്ഞപ്പോൾ ഇവരിൽ ഒരു ആശ്വാസം നിറഞ്ഞു…. പക്ഷേ അപ്പോഴും ഞാൻ ഇവരെ സംശയിച്ചില്ല….. പക്ഷേ തന്റെ മേൽ സംശയം ഇല്ലെന്ന് തോന്നിയപ്പോൾ ഇവരുടെ വായിൽ നിന്ന് വീണു പോയ ഒരു അബദ്ധം…. അതാണ് എന്നിൽ ഇവരാണ് എന്ന സംശയം ഉറപ്പിച്ചത്…. ”

 

 

” വളച്ച് കെട്ടാതെ കാര്യം പറ ദേവാ…. ”

 

 

” അച്ഛനും മോനും കൂടി ബാംഗ്ലൂരിൽ പോയത് എന്ന ഒറ്റ വാക്ക് അതാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ആ തെറ്റ്….. ബാംഗ്ലൂർ എസിപി പറഞ്ഞ ഏറ്റവും important കാര്യം എന്തായിരുന്നു എന്ന് ഓർക്കുന്നുണ്ടോ ശിവെട്ടൻ…. ആ കോൾ അത് കേരളത്തിൽ നിന്നായിരുന്നു…. ബാംഗ്ലൂരിൽ നില്കുന്ന അച്ഛന് കേരളത്തിൽ ടവർ ലൊക്കേഷൻ കാണിക്കില്ല…. പിന്നെ ഇവിടെ ഉള്ളത് അമ്മയും ശിവേട്ടനും മാത്രമായിരുന്നു…. ഏട്ടൻ ഇങ്ങനെ ഒന്ന് ചെയ്യില്ല എന്നു ഉറപ്പാണ്…. കൂടാതെ വീടിൽ നിന്ന് ഒരാളാണ് വിളിച്ചത് എന്നു ഉള്ളതും ഉറപ്പുള്ള കാര്യമായിരുന്നു…. അപ്പോഴാണ് അമ്മയിലെക് എന്റെ സംശയം നീണ്ടത്…. പല കാര്യങ്ങളും കൂട്ടി വായിച്ചപ്പോൾ സംശയം കൂടി…. നമ്മൾ ആരും ഇവിടെ ഇല്ലാത്ത നേരം ആരോ സ്ഥിരമായി അമ്മയെ കാണാൻ വരാർ ഉണ്ട് എന്ന നഴ്സിന്റെ മറുപടി ഏതാണ്ടൊക്കെ എന്റെ സംശയങ്ങൾ ഊട്ടി ഉറപ്പിച്ചു….. പക്ഷേ   സംശയം മാത്രം ഉള്ളത് കൊണ്ട് കാര്യമില്ല എന്ന് എനിക് ഉറപ്പായി…. അത് ഉറപ്പിക്കാൻ ആയി അമ്മ ഉറങ്ങുന്ന സമയത്ത് ഹോസ്പിറ്റൽ റൂമിൽ ഒരു ഹിഡൻ ക്യാമറ വെച്ചു…. എന്നിട്ട് അവിടുന്ന് മനഃപൂർവം ഞാൻ മാറി നിന്നു….. എന്റെ പ്രതീക്ഷ തെറ്റിയില്ല…. അവൻ വന്നു അഖിൽ….. അമ്മയോട് നല്ല വ്യക്തമായി സംസാരിച്ചു….. വീഡിയോ ഇപ്പോ കണ്ടല്ലോ….. അതിൽ നിന്നും വ്യക്തം അല്ലേ അച്ഛനെ ഇതിലേക്ക് വലിച്ച് ഇടുക ആയിരുന്നു…. മായയുടെ മരണത്തിൽ ആരും കാണാതെ പോയ ആ കറുത്ത കൈകൾ അത് അഛന്റെത് അല്ല പകരം ഇൗ നില്കുന്ന സ്ത്രീയുടെ ആണ്….. ”

 

 

 

” അമ്മ…… ” ശിവനിൽ നിന്നും ഒരു ആർത്ത നാദം ഉയർന്നു…..

 

 

” അല്ല മോനേ ഇവൾ നിന്റെ അമ്മ അല്ല…. നിന്റെ അമ്മ ലേഖയാണ് എന്റെ ലേഖ…. ഇവൾ ദുഷ്ട ആണ് എന്റെയും നിന്റെയും ജീവിതം നശിപ്പിച്ച പരമ ദുഷ്ട….. ”

 

 

അച്ഛൻ കരഞ്ഞു കൊണ്ടായിരുന്നു പറഞ്ഞത്….. ശിവനിൽ അതേ സമയം ഒരു നിസ്സംഗത ഭാവം മാത്രം ആയിരുന്നു….. അവൻ വേഗം ലക്ഷ്മിയുടെ മുന്നിൽ പോയി നിന്നു…..

 

 

 

” എന്തിനു വേണ്ടി ആയിരുന്നു ഇൗ ക്രൂരത മുഴുവൻ…. സ്വത്തിനോ പണത്തിനോ…. ഒന്നുമില്ലെങ്കിലും നിങ്ങള് ഒരു സ്ത്രീ അല്ലേ…. എന്നിട്ടും മറ്റൊരു സ്ത്രീയുടെ ജീവിതം വെച്ച് കളിച്ചത് എന്തിനാണ്…. സ്വന്തം അമ്മയെ പോലെ കണ്ട് സ്നേഹിച്ചത് അല്ലേ ഞാൻ…. എന്നിട്ടും എന്തിനായിരുന്നു എന്നോട് ഇങ്ങനെ…. ”

 

 

പക്ഷേ ഇത്രയൊക്കെ കേൾക്കുമ്പോഴും അവരിൽ ഒരു പുച്ഛം ആയിരുന്നു…..

 

 

” ക്രൂരത അല്ലേ…. നിന്റെ ജീവൻ ഇന്ന് ഇങ്ങനെ ഉള്ളത് ഇൗ ഞാൻ കാരണമാണ്…. ” അവർ അഭിമാനത്തോടെ പറഞ്ഞു….

 

 

” ചെ…. എന്തിനാണ് എന്നെ രക്ഷിച്ചത്…. അപമാനം തോന്നുന്നു ഇൗ ജീവനോട് തന്നെ…. നിങ്ങളെ പോലെ ഒരു ദുഷിച്ച സ്ത്രീ ദാനം നൽകിയ ഇൗ ജീവിതത്തിനോട്…. ”

 

 

” എന്ന പോടാ പോയി ചാക്‌….. അങ്ങനെ എങ്കിലും എന്റെ മക്കൾ രക്ഷപെടും…. ”

 

 

അവർ അങ്ങനെ പറഞ്ഞു തീർന്നതും എന്തോ ശക്തിയായി നിലത്ത് വീണു പൊട്ടിയതും കേട്ടു….

നോക്കുമ്പോൾ അമ്മുവാണ് അതും വളരെ ദേഷ്യത്തിൽ….

 

 

” മോളെ…. ”

 

 

” വിളിച്ച് പോകരുത് നിങ്ങള് എന്നെ അങ്ങനെ…. ഏട്ടൻ പറഞ്ഞ പോലെ അറപ്പ് തോന്നുന്നു നിങ്ങളെ പോലെ ഒരു സ്ത്രീയുടെ വയറ്റിൽ പിറന്നത് ഓർത്ത്…. ”

 

 

” അമ്മു ഞാൻ നിന്റെ അമ്മയാണ്…. ”

 

 

” അമ്മ…. പുച്ഛം തോന്നുന്നു ആ വാകുകളോട്…. ലോകത്തിലെ എത്രയോ നല്ല സ്ത്രീകൾ തങ്ങളെ വിശേഷിപ്പിക്കുന്ന പതമാണ് അമ്മ…. സ്വന്തം കുഞ്ഞിന്റെ സന്തോഷം കാണാൻ അന്യന്റെ കുഞ്ഞിനെ വേദനിപ്പിക്കുന്ന നിങ്ങൾക്ക് എങ്ങനെ അമ്മ എന്ന വിശേഷണം നൽകും…. അമ്മ എന്നത് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെ യും പ്രതീകമാണ്…. അല്ലാതെ ചതിയുടെയും വഞ്ചനയുടെ യും പതം അല്ല…. ഒരു പെണ്ണിനെ അതും സ്വന്തം മകളെ പോലെ കാണേണ്ട ഒരു പെണ്ണിനെ ഇത്ര മൃഗീയമായി കൊല്ലാൻ കൂട്ട് നിന്ന നിങ്ങള് മൃഗങ്ങൾക്ക് പോലും അപമാനം ആണ്…. ”

 

 

അത് അവരിൽ സങ്കടതോട് ഒപ്പം ദേഷ്യവും നിറച്ചു…. ചുറ്റും നിൽക്കുന്നവരെ ഓർക്കാതെ അവർ പൊട്ടിത്തെറിച്ചു….

 

 

” അതേ ഞാൻ കൊന്നിട്ട് ഉണ്ട്…. ഒന്നല്ല ഒരുപാട് പേരെ കൊന്നിട്ട് ഉണ്ട്… എന്റെ നേട്ടങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി പലരെയും വക വരുത്തിയിട്ടുണ്ട്…. അതിൽ വിഷ്ണു മാത്രമല്ല അവളുടെ അമ്മയും അച്ഛനും ലേഖയും പിന്നെ പേര് പോലും അറിയാത്ത ഒരുപാട് പേരും…. ”

 

 

” അമ്മേ ” അഖിലിന്റെ വിളി കേട്ടപ്പോൾ ആണ് അവർ ബോധോദയം ഉണ്ടായത്….. പക്ഷേ കേട്ടത്തിന്റെ ഞെട്ടലിൽ ആയിരുന്നു അവിടെ നിന്നിരുന്നവർ….. ഉണ്ണി ശെരിക്കും തളർന്നിരുന്നു….

 

 

 

പക്ഷേ പെട്ടെന്ന് ബോധോദയം വീണ്ട് എടുത്തത് പോലെ ഷഫീഖ് പ്രതികരിച്ചു…..

 

 

” എന്താ നിങ്ങള് പറഞ്ഞത്…. ”

 

 

” ഞാൻ ഒന്നും പറഞ്ഞില്ല…. വിഷ്ണുവിനെ കൊന്നത് ഞങ്ങളാണ്… അറസ്റ്റ് ചെയ്തോ…. ”

 

 

അവർ അതും പറഞ്ഞു തടി തപ്പാൻ നോക്കി….

 

 

ഉടനെ ഷഫീഖ് തന്റെ തോക്ക് എടുത്ത് അഖിലിന്റെ നെറ്റി യുടെ നേരെ ചൂണ്ടി….. ശിവന് അവനെ പിടിച്ച് വെച്ചു…

 

( തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!