💗 ദേവതീർത്ഥ 💗 11

7904 Views

devatheertha novel

💗 ദേവതീർത്ഥ 💗

Part – 11

✍️💞… Ettante kanthari…💞( Avaniya)

സത്യത്തിൽ ഞാൻ കാരണം ആണ് അമ്മു ദേവുവിനെ വെറുത്തത്…. എനിക് ദേവുവിനോട് എനിക് ഉണ്ടായിരുന്ന വെറുപ്പ് ആണ് അമ്മുവും അവളോട് അങ്ങനെ ഒക്കെ കാണിച്ചത്…. അതല്ലാതെ അവൾക്ക് ദേഷ്യം ഒന്നുമില്ല…. അതൊക്കെ ആലോചിച്ച് മുറിയിലേക്ക് നടന്നപ്പോൾ ആണ് പുറത്ത് നിന്നെ വലിയ ചിരിയും വർത്തമാനവും ഒക്കെ കേട്ടത്……

ഇതാരാണ് ഇങ്ങനെ ആർത്ത് ചിരിക്കാൻ ഞാൻ പതിയെ മുറിയിലേക്ക് എത്തി നോക്കി….. അവിടെ അമ്മു ദേവയുടേ മടിയിൽ കിടക്കുന്നു…. ആഹാ ഇവർ ഇത്ര പെട്ടെന്ന് കൂട്ടായോ…. 2 ഉം വാ പൂട്ടുന്നില്ല…. ഈശ്വരാ ഇതുങ്ങൾ 2 ഉം കൂടി വീട് കീഴ്മേൽ മറിക്കുമോ….. അല്ല ഇൗ ദേവ ഇത്ര സംസാരിക്കുമൊ…. പെട്ടെന്ന് ശിവന്റെ നോട്ടം അവളുടെ ചിരിക്കുമ്പോൾ തെളിയുന്ന നുഴകുണിയിൽ പതിഞ്ഞു…. ഇവൾക്ക് ഇത്ര ഭംഗി ഉണ്ടായിരുന്നോ….. അവൻ അത് വല്ലാത്ത കൗതുകത്തോടെ നോക്കി നിന്നു…..

പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ സ്വന്തം തലയിൽ അടിച്ചു…. ചെ ഞാൻ ഇത് എന്തൊക്കെയാണ് ചിന്തിക്കുന്നത്….

” ഏട്ടാ…… ” അമ്മുവിന്റെ വിളിയാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്…..

” ഏട്ടൻ ഇത് ആരെ നോക്കി നിൽക്കുക ആണ്…. ഇങ്ങ് വന്നെ….. ” അതും പറഞ്ഞു അവള് ദേവയുടെ മടിയിൽ നിന്ന് ഇറങ്ങി എന്റെ അടുത്തേയ്ക്ക് വന്നു…..

എന്നിട്ട് എന്റെ ചെവിയിൽ പതിയെ സ്വകാര്യമായി പറഞ്ഞു….

” ഏട്ടാ…. ഇവളെ എന്റെ ഏട്ടത്തി എന്ന് വിളിക്കാൻ എനിക് പരാതി ഒന്നും ഇല്ലാട്ടോ….. ” എന്നും പറഞ്ഞു അവള് ഒരു കള്ള ചിരിയും ചിരിച്ച് അവളോട് ടാറ്റായും പറഞ്ഞു പോയി…

അപ്പോ തന്നെ ദേവായുടെ ചിരി ഒക്കെ മാഞ്ഞു….. എന്നെ നോക്കി മുഖം തിരിച്ച് അവള് ഒരു ബെഡ്ഷീറ്റ് എടുത്ത് താഴേയ്ക്ക് കിടന്നു…..

” ഇതെന്താ താഴെ…. നീ മുകളിൽ കിടന്നോ “

അതിനു അവള് മറുപടി ഒന്നും പറഞ്ഞില്ല….. ചെയ്ത പ്രവർത്തി തുടർന്നു….. അത് കണ്ടപ്പോൾ അവന് ദേഷ്യം വന്നു…..

” ഡീ നിന്നോടാണ് പറഞ്ഞത് മുകളിൽ കിടക്കാൻ….. വെറുതെ താഴെ കിടന്നു തണുപ്പ് അഡിക്കണ്ട….. “

അതിനും മൗനം പാലിച്ചപ്പോൾ അവൻ ചെന്നു അവളുടെ തോളിൽ പിടിച്ചു കുലുക്കി….

” ഡീ ഞാൻ പറഞ്ഞ കേട്ടില്ലേ….. “

ഉടനെ അവള് എന്റെ കൈ തട്ടി മാറ്റി…..

” ചീ തൊട്ട് പോകരുത് നിങ്ങള് എന്നേ എനിക് പറ്റില്ല ഇത് പോലെ ഒരു കാപാലികന്റെ കൂടെ കിടക്കാൻ….. “

” ഡീ…. “

” കിടന്നു അലറണ്ട….. ഇന്നലെ രാത്രി എന്റെ അനുവാദം ഇല്ലാതെ എന്നെ കേറി പീഡിപ്പിച്ച പിന്നെ തന്നെ ഞാൻ പുണ്യാളൻ എന്ന് വിളിക്കണോ “

” അയ്യോ നിനക്ക് തോന്നിയിടത് കിടന്നോ…. ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല നീ ഒന്നും കേട്ടിട്ടും ഇല്ല…. ” എന്നും പറഞ്ഞു അവൻ കൈ കൂപ്പി…..

കൂടാതെ തലയിണയും എടുത്ത് ഓഫീസ് മുറിയിലേക്ക് പോയി…..

” ഞാൻ അതിനു അകത്ത് കിടന്നോളാം…. അല്ലേൽ ചിലപ്പോ നിന്റെ ഡ്രസ്സ് മാറി കിടന്നാൽ ഞാൻ കേറി പിടിച്ചത് ആണെന്ന് പറയും “

എന്നും പറഞ്ഞു അവൻ പോയി…. അത് കേട്ട് അവൾക്ക് ചെറുതായി ചിരി വന്നു….

🦋🦋🦋🦋🦋

രാവിലെ ശിവൻ എഴുന്നേകുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തല തുവർത്തുന്ന ദേവുവിനെ ആണ് കണ്ടത്….. വല്ലാത്ത ഒരു ഐശ്വര്യം ആണ് ഇവൾക്ക്…..

പക്ഷേ പെട്ടെന്ന് ആണ് അവളുടെ മനസ്സിലേക്ക് മറ്റ്‌ പലതും വല്ലത്….. നിനക്ക് എന്താ ശിവ പറ്റുന്നത്…. ഇനി ശിവന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഇല്ല…. എല്ലാം പറഞ്ഞു മനസിലാക്കി ദേവക്ക്‌ നല്ലൊരു ജീവിതം നേടി കൊടുക്കണം….

അതിനു മുമ്പ് അഖിൽ ഏട്ടൻ നിരപരാധി ആണോ അല്ലെയോ എന്ന് അറിയണം…..

ഞാൻ പതിയെ കുളിച്ച് പുറത്തേക് ഇറങ്ങിയപ്പോൾ താഴെ സെറ്റിയുടെ അവിടെ നിന്ന് ഒച്ചപ്പാടും ബഹളവും കേൾക്കാം….. ഞാൻ വിചാരിച്ചിരുന്നവർ തന്നെയാണ്…..

ഇതേ സമയം അമ്മുവും ദേവുവും ഭയങ്കര കത്തിയടി ആയിരുന്നു…..

” ദേവു നീ എന്താ സാരി ഉടുകുന്നത്….. “

” ഞാൻ വേറേ ഒന്നും കൊണ്ടുവന്നില്ല ഡാ….. “

” ഓ അങ്ങനെയാണോ എന്ന നമുക്ക് വേറേ വാങ്ങാം….. നീ ഇങ്ങനെ സാരി ഒക്കെ ഉടുത്ത് അമ്മമ്മാരെ പോലെ ഒന്നും നടക്കണ്ട….. “

” എടാ പക്ഷേ എന്റെ കൈയിൽ പൈസ ഒന്നുമില്ല എല്ലാം വീട്ടിലാണ് “

” പിന്നെ ഞാൻ എന്തിനാ മുത്തേ…. നമുക്ക് ഏട്ടനെ പിഴിയാടി….. “

ഇതൊക്കെ കണ്ട് പകച്ച് നിൽക്കുക ആണ് ശിവൻ…. എന്റെ ദേവിയെ എന്റെ കുഴിയായിരുന്നോ ഞാൻ ഇന്നലെ തോണ്ടിയത്…. ഇവൾ ഇത്ര പെട്ടെന്ന് അവളുടെ side ആയോ……

അപ്പോഴാണ് അമ്മു എന്നെ കണ്ടത്….. ഈശ്വരാ പെട്ട്‌…..

” ഏട്ടാ….. “

” ആ പറ വാവേ….. “

” അത് നമുക്ക് ഇന്ന് പുറത്ത് പോകണം…. “

” എവിടെ നിങ്ങള് പോയിക്കോ “

” ഇല്ല ഏട്ടനും വരും ഇന്ന് leave ആണ് ഏട്ടൻ…. “

എന്നും പറഞ്ഞു അവള് എന്റെ ഫോൺ വാങ്ങി പിഎ യോട് വിളിച്ച് പറഞ്ഞു…..

ഞാൻ ഉടനെ അവളുടെ മുഖത്ത് നോക്കി വെച്ചിട്ട് ഉണ്ടെടി കുരിപ്പെ എന്ന് പറഞ്ഞു…..

ഉടനെ അവള് എന്നെ നോക്കി നന്നായി ഒന്നു ഇളിചു…… ദുഷ്ട തെണ്ടി പട്ടി…..

ഇതൊക്കെ കണ്ട് പകച്ച് നിൽക്കുക ആണ് ദേവു….

എന്റെ ദേവിയെ ഇൗ മനുഷ്യന് ഇങ്ങനെ ഒക്കെ കുഞ്ഞു പിള്ളേരെ പോലെ കാട്ടോ…..

“എന്ത് നോക്കി നിക്കാടി പോയി ഡ്രസ്സ് മാറി വാടി… മനുഷ്യന്റെ ജോലിയും തീർന്നു ” എന്നും പറഞ്ഞു എനിക് നേരെ ദേഷ്യപ്പെട്ട്….

” അയ്യേ ഏട്ടാ ഇൗ ഊള കലിപ്പ് കൊണ്ട് ഇങ്ങോട്ട് വരണ്ട…. നീ വാടി മോളെ ദേവൂസെ….. “

എന്നും പറഞ്ഞു അവള് എന്നെയും വലിച്ച് കൊണ്ട് മുകളിലേക്ക് പോയി……

എന്നാല് ഇതൊന്നും കണ്ട് രസിക്കാത്ത കുറച്ച് പേര് അവിടെ ഒക്കെ ഉണ്ടായിരുന്നു…..

🦋🦋🦋🦋🦋🦋🦋

വണ്ടി നേരെ ചെന്ന് നിന്നത് ഒരു വലിയ മാളിന് മുന്നിൽ ആണ്…. ഞാൻ ഒരു പഴയ സാരി ആയിരുന്നു ഉടുത്തത് അതിനു അമ്മു എന്റെ തല എടുത്തില്ല എന്നെ ഉള്ളൂ…. അവസാനം മറ്റൊന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ ആണ് അവള് ഒന്നു അടങ്ങിയത്…..

ഞങ്ങൾ 3 പേരും കൂടി മാളിലെ ഒരു ടെക്സ്റ്റൈൽസ് ആണ് ആദ്യം കയറിയത്….. അവിടുത്തെ ഓരോ വസ്ത്രത്തിന്റെയും വില കണ്ടപ്പോൾ തന്നെ എന്റെ തല കറങ്ങി……

ആദ്യമേ ഒരു ടോപ് സെക്ഷനിൽ കയറി…..

” ദേവൂസ് ദ്ദേ ഇത് നോക്കിക്കേ നിനക്ക് കൊള്ളാലോ….. ” എന്നും പറഞ്ഞു ഒരു റെഡ് ടോപ് എടുത്ത് ദേവു വിന്റേ മേലെ വെച്ചു…. അത് കണ്ടതും ദേവുവിന്റ കണ്ണുകൾ വിടർന്നു…. പക്ഷേ അതിന്റെ വില കണ്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞ് വന്നു…..

” അയ്യോ ഇത് വേണ്ട “

” എന്തേ “

” എനിക് ഇഷ്ഠായില്ല അതാ “

ഉടനെ അവള് അത് മാറ്റി മറ്റൊന്ന് എടുത്തു…. പക്ഷേ വില കാണുന്നതും അവള് അപ്പോ തന്നെ അതൊക്കെ മാറ്റി വെപ്പിക്കും

അവസാനം അമ്മു മടുത്തു….. “നീ തന്നെ എടുക്കു” എന്നും പറഞ്ഞു അവള് മാറി നിന്നു

ഉടനെ അവള് അതിൽ നിന്ന് ഒരു വില കുറഞ്ഞ ടോപ് എടുത്ത്…..

” ദേ എനിക് ഇത് മതി അമ്മു”

അപ്പോഴാണ് ശിവൻ അങ്ങോട്ട് വന്നത്….. അമ്മു ആണെങ്കിൽ അവളെയും ഡ്രെസ്സും മാറി മാറി നോക്കിക്കൊണ്ട് നിന്നു….

” എന്തായി വാവേ കഴിഞ്ഞ “

” ഏട്ടാ ഇവൾ ശെരി ആവില്ല….. ഒന്നും അവൾക്ക് ഇഷ്ടമായില്ല….. പക്ഷേ ഇപ്പോഴാ മനസിലായത് ഡ്രസ്സ് അല്ല വില ആണ് ഇഷ്ടമാവതത്….. “

ഉടനെ ശിവൻ ദേവുവിനേ നോക്കി ആണോ എന്ന് ചോദിച്ച് കൊണ്ട് തലയാട്ടി……

അവള് ഒരേസമയം. അതേ എന്നും അല്ല എന്നും കാണിച്ചു……

” ദേവ നീ അവിടെ പോയി ഇരുന്നോ…. “

എന്നും പറഞ്ഞു എന്നെ ഒരു സോഫയിലേക്ക് ഇരുത്തി……

കുറച്ച് നേരം ഞാൻ എവിടെ ഒക്കെയോ നോക്കി ഇരുന്നു….. ഏട്ടനും അനിയത്തിയും പൂര പർച്ചേസ് ആണ്……

എന്റെ ദേവിയെ ഇതൊക്കെ ആർക്കാണോ എന്തോ…..

ഒരു മൽ പിടിത്തം കഴിഞ്ഞത് പോലെ ശിവനും അമ്മുവും ഒരു ലോഡ് കവറും ആയി ദേവയുടെ അടുത്തേയ്ക്ക് വന്നു….

” ദേവുസെ ദ്ദേ ഇത് മാറ്റി ഇൗ ഡ്രസ്സ് ഇട്ടിട്ട് വാ…” എന്നും പറഞ്ഞു അവള് ഒരു കവർ എനിക് നേരെ നീട്ടി….

ഞാൻ വേഗം അത് വാങ്ങി ഡ്രസ്സിംഗ് റൂമിൽ പോയി change ചെയ്തു…. ഒരു ബ്ലാക്ക് ജീൻസും ബലൂൺ ടോപ്പും ആയിരുന്നു അത് എനിക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു….

ഞാൻ വേഗം അതും ഇട്ട് പുറത്തേക് ചെന്നു….

” എന്റെ ദേവുസ് ഇപ്പോഴാണ് സൂപ്പർ ആയത്…. ഇനി നമുക്ക് ഇൗ പഴഞ്ചൻ ചെരുപ്പ് ഒക്കെ അങ്ങ് മാറ്റാം…. “

എന്നും പറഞ്ഞു അവള് എന്നെയും വലിച്ച് ഷൂസ് സെക്ഷനിൽ പോയി ഒരു ഷൂസും എടുത്തു….

ഇപ്പൊ ദേവയെ കണ്ടാൽ ശെരിക്കും ഒരു മോഡേൺ പെൺകുട്ടിയെ പോലെ ഉണ്ട്….

” കഴിഞ്ഞോ “

” ഇല്ല ഇല്ല… ഇനി ഫുഡ് “

എന്നും പറഞ്ഞു അമ്മു ശിവനെയും വലിച്ച് ഫുഡ് കോർട്ടിലേക് പോയി…. ദേവു അവരുടെ പിന്നാലെ പോയി….

അവിടെ കണ്ണിൽ കണ്ടത് എല്ലാം അവള് വാങ്ങി….

” എടി വാവേ എന്റെ കൈയിൽ ഇൗ ഒരു കാർഡ് ഉള്ളൂ കേട്ടോ…. പെണ്ണെ നീ എന്നെ കൊണ്ട് ഇവിടെ പാത്രം കഴുകിപ്പികരുത്…. “

” സാരില്ല എന്റെ ദേവുസ്‌ കഴുകും “

” പോടി…. “

ഒരുപാട് നാളുകൾക്ക് ശേഷം ആയിരുന്നു ദേവു ഒന്നു മനസ്സ് തുറന്നു ചിരിക്കുന്നത്…. അവള് ശെരിക്കും അമ്മുവിന്റെ ഒപ്പം ഉള്ള ഓരോ നിമിഷവും ആസ്വദിച്ചു…. പക്ഷേ ശിവനും ആസ്വദിക്കുക ആയിരുന്നു…. ദേവു കൂടെ ഉള്ളപ്പോൾ താൻ തന്റെ സങ്കടങ്ങൾ ഒക്കെ മറക്കുന്നത് പോലെ തോന്നി അവന്…. പക്ഷേ അപ്പോഴേക്കും അവന്റെ ഉള്ളിൽ പഴയ ചിന്തകള് ഒക്കെ പുറത്ത് വന്നു….

വേണ്ട…. എന്റെ കൂടെ ജീവിച്ച് അവളുടെ ജീവിതം കൂടി നശിപ്പിക്കരുത്…. ദേവക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കണം….

” ഏട്ടാ ഇത് എന്ത് ആലോചിച്ച് നിൽകാ…. വാ നമുക്ക് ബീച്ചിൽ പോവാം “

” ഇനി അവിടെയും പോണോ “

” മ്മ് പോണം…. “

അവർ വേഗം ബീച്ചിലേക്ക് പുറപെട്ടു…. വഴിയിൽ ഉടനീളം ശിവന്റെ മനസ്സിൽ ഒന്നെ ഉണ്ടായിരുന്നു ഉള്ളൂ…. ദേവയോട് എല്ലാം പറയണം…. എനിക് ഒരിക്കലും ഒരു നല്ല ഭർത്താവ് ആവാൻ ആകില്ല എന്ന് പറയണം…. അല്ലെങ്കിൽ ചിലപ്പോൾ അവള് എന്തെങ്കിലും ഒക്കെ പ്രതീക്ഷിച്ചാലോ…. വേണ്ട അത് ശെരി ആവില്ല….

മണൽപ്പരപ്പിൽ ഇരിക്കുമ്പോൾ ശിവന്റെ മനസ്സ് കലുഷിതം ആയിരുന്നു….. ഇതേ സമയം അമ്മു വെള്ളത്തിൽ കുത്തി മറിയുക ആയിരുന്നു…. ദേവു ആണെങ്കിൽ അവളോട് അധികം ദൂരേയ്ക്ക് പോകല്ലേ എന്നും പറഞ്ഞു കാലിൽ ചെറുതായി വെള്ളം നനച്ച് നിൽപ്പുണ്ട്….

” ദേവാ…. “

ശിവന്റെ വിളി കേട്ട് അവള് തിരിഞ്ഞു നോക്കി….

” അവള് മുഴുവൻ നനഞ്ഞിട്ട്‌ കേറു…. നീ ഇവിടെ വന്ന് ഇരിക്കു “

ആദ്യം ഒന്നു ശങ്കിച്ച് എങ്കിലും പിന്നെ അവള് ശിവന്റെ അരികിൽ പോയി ഇരുന്നു….

” ദേവാ “

” ഞാൻ ഒരു വലിയ തെറ്റാണ് നിന്നോട് ചെയ്തത്…. ക്ഷമ ചോദിച്ചാൽ അത് മതിയാവില്ല എന്ന് അറിയാം…. പക്ഷേ എനിക് അതേ പറയാൻ ആവൂ “

അതിനും അവള് മറുപടി ഒന്നും പറഞ്ഞില്ല….

” ദേവാ പ്ലീസ് എന്നോട് ക്ഷമിച്ചു എന്നൊന്ന് പറ…. നീറി നീറി ജീവിച്ച് മടുത്തു “

” ഞാൻ അങ്ങനെ പറഞാൽ നിങ്ങളുടെ തെറ്റ് തെറ്റ് അല്ലാതെ ആകുമോ “

” ദേവാ അത്…. “

” ഇല്ല അല്ലേ…. നിങ്ങള് ഒരു ക്ഷമ പറഞ്ഞ കൊണ്ട് എനിക് നഷ്ടപെട്ട മാനം തിരിച്ച് കിട്ടുമോ mr ശിവകാർത്തികേയൻ “

” ദേവാ അത് ഞാൻ സോറി “

” A sorry won’t make a dead man alive…. “

” ദേവാ but I am helpless ഞാൻ ഏതോ ഓർമയിൽ വിച്ചൂ ആണെന്ന് കരുതിയാണ്…. ” അവൻ പിന്നീട് മൗനം പാലിച്ചു….

” അവള് അല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല നീ അത് മനസ്സിലാക്കണം…. പ്ലീസ്…. എനിക് “

” മതി സർ അധികം പറയണ്ട…. ഞാൻ ആയി ഒഴിഞ്ഞു തരണം എന്നാകും അല്ലേ ആ അപേക്ഷ “

” ദേവാ എനിക് പറ്റില്ല നിന്നെ എന്റെ ഭാര്യയായി കാണാൻ “

” അല്ലെങ്കിലും എന്റെ അനുവാദം ഇല്ലാതെ എന്നെ തൊട്ട ഒരാളെ എനിക് എന്റെ ഭർത്താവായി സങ്കൽപ്പികാൻ ആവില്ല…. “

അവളുടെ വാക്കുകൾ അവന്റെ മുഖത്ത് അടിക്കും പോലെയാണ് അവന് തോന്നിയത്….

” ദേവാ…. നമുക്ക് ഒരു mutual divorce കൊടുക്കാം… അതിനു ശേഷം നിനക്ക് ആവശ്യമുള്ള തുക compensation തരാം…. നിനക്ക് ഭാവി ജീവിതം നന്നായി സന്തോഷമായി നിന്നെ സ്നേഹിക്കുന്ന ഒരാൾക്ക് ഒപ്പം “

” അതിനു ഇൗ ദേവ കൂടെ കിടക്കാൻ വരുന്ന വെറുമൊരു വെപ്പാട്ടി അല്ല…. Divorce തരാം… പക്ഷേ അതിന് ഇൗ ദേവയുടെ മാനതിന് വില പറയാൻ മുതിരരുത്…. അതിനു മാത്രം വളർന്നിട്ടില്ല mr ശിവകാർത്തികേയൻ”

എന്നും പറഞ്ഞു അവള് അവന് നേരെ പുച്ഛത്തോടെ നോക്കി….

അവന് നിന്ന നിൽപ്പിൽ ഉരുകുന്നത് ആയി തോന്നി…..

( തുടരും )

__________

ബോർ ആകുന്നുണ്ടൊ…. അഭിപ്രായങ്ങൾ പറയണേ😁

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

4/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “💗 ദേവതീർത്ഥ 💗 11”

Leave a Reply