💗 ദേവതീർത്ഥ 💗 13

8075 Views

devatheertha novel

💗 ദേവതീർത്ഥ 💗

Part – 13

✍️💞… Ettante kanthari…💞( Avaniya)

അഖിൽ ക്യാബിനിൽ നിന്ന് ഇറങ്ങി പോയതിനു ശേഷം ശിവന് ഒരു സമാധാനവും ഉണ്ടായില്ല…. എന്തോ അകാരണമായ ഭയം അവനിൽ വന്നു മൂടി……

 

 

അവൻ അഖിലിന്റെ ക്യാബിനിൽ ചെന്നപ്പോൾ അവൻ വീട്ടിലേക്ക് പോയെന്ന് അറിഞ്ഞു…. ഉടനെ അവൻ വീട്ടിലേക്ക് പുറപെട്ടു…..

 

 

വളരെ വേഗത്തിൽ ആണ് അവൻ വണ്ടി ഓടിച്ചത്….. വീട്ടിൽ ചെന്ന് വേഗം മുറിയിലേക്ക് പോയി….. ചെന്നപ്പോൾ റൂമിന്റെ വാതിൽ തുറന്നു കിടക്കുക ആയിരുന്നു…. അകത്തേയ്ക്ക് നോക്കിയ അവന്റെ കണ്ണിൽ പതിഞ്ഞത് ഊക്കോടെ അഖിലിന്റെ കരണത്ത് തല്ലുന്ന ഉണ്ണിമായയെ ആണ്…..

 

 

” എന്താ ഏട്ടത്തി എന്ത് പറ്റി….. ”

 

 

ശിവൻ ചോദിച്ചതും അവള് ദേഷ്യത്തോടെ അവനെ നോക്കി….

 

 

” ഭാര്യയെ നോക്കാൻ കഴിവ് ഇല്ലെങ്കിൽ അതിനെ ഇങ്ങനെ മറ്റുള്ള ആണുങ്ങളുടെ മേലേക്ക് അഴിച്ച് ഇടുക അല്ല ചെയ്യേണ്ടത്….. ”

 

 

” ഏടത്തി….. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം… ”

 

 

” ഞാൻ പറഞ്ഞതാണോ കാർത്തി തെറ്റ്…. ദ്ദേ കണ്ടില്ലേ അവള് വിളിച്ചതും അവളുടെ അടുത്തേക്ക് ചെന്നേക്കുന്നു….. കാണിച്ച് തരാം ഞാൻ നിങ്ങളെ….. ”

 

 

” ഉണ്ണി ഞാൻ ഒന്നും ചെയ്തില്ല…. ഞാൻ റൂമിലേക്ക് വരുമ്പോൾ എന്തോ ഭയങ്കര ശബ്ദം കേട്ടു ഇൗ മുറിയിൽ നിന്നു…. എത്രയൊക്കെ ആയാലും എന്റെ അനിയന്റെ ഭാര്യ അല്ലേ അതാ ഞാൻ മുറിയിലേക്ക് കയറിയത്…. അപ്പോഴേക്കും അവള് വാതിലും അടച്ചു ”

 

 

ഉടനെ ശിവൻ ഫോണും ആയി മുറി വിട്ട് പുറത്തേക് പോയി….

 

 

” ഏടത്തി ഒരു മിനിറ്റ് എനിക് ഒരു urgent call…. ഞാൻ ദ്ദേ വരുന്നു ”

 

 

” ഡീ നീ എന്റെ ഭർത്താവിനെ തട്ടി എടുക്കാൻ നോക്കുന്നോ…. ”

 

 

എന്നും ചോദിച്ച് ഉണ്ണി അവളെ അടിക്കാൻ ആഞ്ഞു എങ്കിലും ദേവു വിന്റ കൈകൾ അതിനെ തടഞ്ഞിരുന്നു….

 

 

” തട്ടി എടുക്കാൻ ഇയാള് എന്താ വെല്ല കളിപ്പാട്ടമോ അതോ വെല്ല പൂച്ച കുഞ്ഞു ആണോ…. ”

 

 

” ഡീ ഡീ അധികം സംസാരിക്കല്ലേ….. ”

 

 

” പിന്നെ എന്നെ പോലെ ഒരു പീറ പെണ്ണിന് മുന്നിൽ തോറ്റ് പോയി അല്ലേ ഇൗ ആണോരുതൻ ” അതും പറഞ്ഞു അവള് പുച്ഛിച്ചു…. ” ഇത്രക്ക് കൈ കരുത്ത് ഉള്ള ഒരു ആണിനെ ഞാൻ ബലമായി പിടിച്ച് മുറിയിൽ നിറുത്തി പോലും….. അല്ല ഏട്ടത്തി ശെരിക്കും ഇവൻ ആണ് തന്നെ ആണോ…. അല്ല പറഞ്ഞത് വെച്ച് നോക്കുമ്പോൾ അങ്ങനെ തോന്നുന്നില്ല….. ”

 

 

 

” ദേവു…. ” ഉണ്ണിമായ ചീറുക ആയിരുന്നു…..

 

 

” പേര് ഇടക്ക് ഇടക്ക് വിളിച്ച് പഠിക്കണം എന്ന് ഇല്ല… പിന്നെ ഇയാളെ ഞാനായി എന്റെ മുറിയിൽ വിളിച്ച് കയറ്റിയത് അല്ല…. എന്നെ അകത്തേയ്ക്ക് തള്ളിയപ്പോൾ ഞാൻ കട്ടിലിൽ ചെന്നു വീണത് ആണ്… തല ശക്തിയായി ഇടിച്ച കൊണ്ട് പെട്ടെന്ന് ഒരു മന്ദതയും ഉണ്ടായി…. അത് മുതലെടുത്ത് ബലമായി ഇയാള് എന്നെ ചുംബിക്കാൻ നോക്കുമ്പോൾ ആണ് നിങ്ങള് വന്നത്…. ”

 

 

” വന്നില്ലായിരുന്നുവെങ്കിൽ കിടന്നു കൊടുതാനെ അല്ലേ….. ”

 

 

അപ്പോഴാണ് ശിവൻ ഫോൺ വിളി കഴിഞ്ഞു എത്തിയത്….

 

 

” ഏടത്തി മതി…. തൽകാലം ഏട്ടത്തി മുറിയിലേക്ക് പോ…. അവരോട് ഞാൻ സംസാരിച്ച് കൊള്ളാം…. ”

 

 

ശിവന്റെ വാകുകൾ കേട്ടതും അഖിലിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…..

 

 

” കാർത്തി ഇവളെ ഞാൻ കൊല്ലും മര്യാധിക്ക്‌ അടങ്ങി നിന്നോളാൻ പറ അവളോട്….. ”

 

 

” വേണ്ടി വരില്ല ഏട്ടത്തി അതിനു മുന്നേ എല്ലാം അവസാനിക്കും ”

 

 

ശിവന്റെ വാക്കുകൾ കേട്ടതും അഖിൽ ദേവായെ നോക്കി ഒന്ന് വിജയി ഭാവത്തിൽ ചിരിച്ചു എങ്കിലും ദേവാ അതിനെ വക വെക്കാതെ അവനെ നോക്കി പുച്ഛിച്ചു….

 

 

 

അതും പറഞ്ഞു ഉണ്ണിമായ ഇറങ്ങി പോയി…..

 

 

” എന്താ അക്കു ഏട്ടാ ഉണ്ടായത്….. ”

 

 

” മോനെ ഞാൻ നിന്നോട് പറഞ്ഞില്ലേ ഇവളുടെ ഉദ്ദേശം…. ഇപ്പൊ ഉണ്ണിമായയേ എന്നിൽ നിന്നും അകറ്റാൻ. ആണ് ഉദ്ദേശം എന്ന് തോന്നുന്നു…. അതിനായി ഇവളായി എന്നെ മുറിയിലേക്ക് കയറ്റി…. വാതിൽ അടച്ച് കളഞ്ഞു…. ഞാൻ മുകളിലേക്ക് വന്നത് ഉണ്ണി കണ്ടായിരുന്നു തിരികെ താഴേയ്ക്ക് ചെല്ലാതെ ഇരുന്നപ്പോ അവള് സംശയം കാരണം കേറി വന്നു…. ബാക്കി ഒക്കെ നീ കണ്ടില്ലേ…. ”

 

 

അതൊക്കെ കേട്ട് ശിവന്റെ കൈകൾ തരിച്ചു…. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ ആയിരുന്നു ദേവു വീന്റെ നിൽപ്പ്….

 

 

 

ഉടനെ ശിവൻ അഖിലിന്റെ അടുത്തേയ്ക്ക് ചെന്നു അവന്റെ ചെവിയിൽ പതിയെ പറഞ്ഞു…..

 

 

 

” ഏട്ടാ….. എട്ടനിത്ര നല്ലവൻ ആകുന്നത് എന്തിനാ ആർക്ക് വേണ്ടിയാണ്…. എന്തായാലും എനിക് ഇവളെ വേണ്ട… ഞാൻ divorce ചെയാൻ പോവുക ആണ്…. ഇവൾക്ക് ഏട്ടനെ അത്രക്ക് ഇഷ്ടം ആണെങ്കിൽ അത് അങ്ങോട്ട് ഉപയോഗിച്ചുടെ…. നല്ല സുന്ദരി അല്ലേ….. എന്നോട് അവള് അടുക്കുന്നില്ല അതാ…. ”

 

 

ഉടനെ അഖിൽ ശിവന് തന്നെ യാണോ എന്ന രീതിയിൽ സംശയമായി അവനെ ഒന്ന് നോക്കി….

 

 

” എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നത്….. ”

 

 

” മോനെ അതൊക്കെ തെറ്റ് അല്ലേ….. ”

 

 

” എന്ത് തെറ്റ്…. പെണ്ണ് എന്നാല് ആസ്വദിക്കാൻ ഉള്ളത് അല്ലേ…. ” പ്രത്യേക. ഭാവത്തിൽ ശിവൻ അങ്ങനെ പറഞ്ഞപ്പോൾ അഖിൽ അത് വിശ്വസിച്ചു….

 

 

 

” ശെരിയാണ് നീ പറഞ്ഞത്….. വെറും സൗന്ദര്യം അല്ല വെണ്ണ കടഞ്ഞു എടുത്തത് പോലെയല്ലേ ഇരിക്കുന്നത്…. ആർക്കായാലും ഒന്നു തൊടാൻ ഒക്കെ തോന്നും….. എനിക്കും ഒരിക്കൽ തോന്നിയത് ആണ്…. പക്ഷേ അന്ന് അവള് പ്രതികരിച്ചത് എന്റെ കരണത്ത് അടിച്ച് കൊണ്ടായിരുന്നു…. ”

 

 

ശിവൻ ഞെട്ടലോടെ അഖിലിനെ നോക്കി….

 

 

” ഏട്ടൻ എന്താ പറഞ്ഞത്…. ”

 

 

” അതേ എന്നെ ഭ്രമിപ്പിച്ച സൗന്ദര്യം ആണ് അവളുടേത്…. ഒരിക്കൽ ഞാൻ അവളെ ഒന്ന് തൊടാൻ ശ്രമിച്ചു അന്ന് അവള് എന്റെ കരണത്ത് അടിച്ചു….. പിന്നെ അവള് ഭീഷണിപ്പെടുത്തി termination letter വാങ്ങിയത് ആണ്…. ”

 

 

അഖിൽ ദേവുവീനെ നോക്കി കൊണ്ട് മറ്റേതോ ലോകത്ത് എന്ന പോലെ പറഞ്ഞു…..

 

 

” നിനക്കറിയുമോ ശിവ ഇവൾ…. ഇവളെ ശെരിക്കും നാണം കെടുത്താൻ തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശം…. അതിനായി ഒരു പെണ്ണ് പിടിയനെയും ഞങ്ങൾ ഏർപ്പാട് ആകി…. പക്ഷേ അബദ്ധവശൽ നീ അവിടെ വന്നു പോയി….. ”

 

 

 

പറഞ്ഞു തീർന്നതും അഖിൽ ഒരു ചവിട്ട് കൊണ്ട് നിലത്തേക്ക് തെറിച്ച് വീണിരുന്നു…..

 

 

” പ്‌പാ ചെറ്റെ….. നീയയിരുന്ന് അല്ലേ ഡാ കൂടെ നിന്ന് ചതിച്ച ആ നെറികെട്ടവൻ…… ”

 

 

” കാർത്തി ഞാൻ ” മായാ ലോകത്ത് പറഞ്ഞത് ഒക്കെ അപ്പോഴാണ് അവൻ ഓർത്തത്…..

 

 

” നിന്നെ വിശ്വസിച്ച എന്നെ ആണ് ആദ്യം തല്ലേണ്ടത്‌….. ഒരു നല്ല ചേട്ടനാണ് നീയെന്ന കരുതിയ എന്റെ ഭാഗത്ത് ആണ് തെറ്റ്…. ”

 

 

 

അതും പറഞ്ഞു അവൻ ദേവു വിന്റെ നേർക്ക് തിരിഞ്ഞ്…..

 

 

” നിങ്ങളുടെ സ്വാർഥധക്ക്‌ വേണ്ടി ജീവൻ ഹോമിക്കാൻ വിധിക്കപ്പെട്ട ഒരു പെണ്ണ് ആണ് ഇവൾ…. നിന്റെ ഇഷ്ടങ്ങൾക്ക്‌ വഴങ്ങി തരാത്ത് കൊണ്ട് മാത്രം ഇവൾ എല്ലാവരുടെയും മുന്നിൽ ഒരു ചീത്ത സ്ത്രീയായി മുദ്ര കുത്തി…. ഇനി ഇല്ല അത്…. തിരുത്താൻ പോവുകയാണ് ശിവന് പറ്റിയ ആ വലിയ തെറ്റ്…. ”

 

 

 

 

അതും പറഞ്ഞു ശിവൻ അഖിലിന്റെ കോളറിൽ പിടിച്ച് വലിച്ച് താഴേയ്ക്ക് കൊണ്ടുപോയി….

 

 

” ദേവാ നീയും വാ…. ഇന്നത്തോടെ എല്ലാ തെറ്റിദ്ധാരണകളും മാറും…. ”

 

 

 

അതും പറഞ്ഞു ശിവൻ അഖിലിനേ വീട്ടിലെ എല്ലാവരും കൂടി ഇരിക്കുന്നതിന് ഇടയിലേക്ക് ഇട്ടു….

 

 

” എന്താ കാർത്തി ഇൗ കാണിക്കുന്നത് നിന്റെ ഏട്ടൻ ആണ് ഇവൻ…. ഇത് കാണിക്കാൻ ആണോ ഞങ്ങളെ ഒക്കെ നീ ഇവിടേക്ക് വിളിച്ച് ഇരുത്തിയത് ” ലക്ഷ്മിയുടെ സ്വരം കനത്തു….

 

 

 

അപ്പോഴാണ് ഹാളിൽ ഇരികുന്നവരിൽ ദേവയു ടെ നോട്ടം പതിച്ചത്…..

 

 

അവരെ കണ്ടതും അവളുടെ കണ്ണുകളിൽ അൽഭുതം നിറഞ്ഞു….

 

 

” അച്ഛാ….. ” അതും പറഞ്ഞു അവള് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു…..

 

 

 

അത് കണ്ടതും അവിടെ നിന്നിരുന്ന പ്രിയയുടെ മുഖത്ത് പുച്ഛം നിറഞ്ഞു…..

 

 

കൂടാതെ ആരവിന്റെയും അമ്മയുടെയും മുഖത്ത് ദേവയേ കണ്ടപ്പോൾ ദേഷ്യമാണ് ഉണ്ടായത്….

 

 

” എന്താ ശിവ ഇത്ര അത്യാവശ്യമായി ഞങ്ങളോട് ഇവിടേക്ക് വരാൻ പറഞ്ഞത്…. ”

 

 

” കാര്യം ഉണ്ടായിരുന്നു ആരവ്…. ദേവയെ സംബന്ധിക്കുന്ന കാര്യം ആയത് കൊണ്ടാണ്….. ”

 

 

” കാർത്തി ഞാൻ ചോദിച്ചതിന് മറുപടി പറ നീ എന്തിനാ അക്കുവിനെ തല്ലിയത്….. എനിക് ദേഷ്യം വരുന്നുണ്ട്….. ”

 

 

” അമ്മേ…. ആവശ്യം ഉള്ളത് കൊണ്ട് തന്നെയാണ് തല്ലിയത്….. ഇൗ ചെറ്റയാണ് എല്ലാത്തിനും കാരണം….. ”

 

 

” എന്തിന് കാരണം ”

 

 

” അന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ദെ ഇവനാണ്…. ഇവന്റെ പ്രതികാരത്തിൽ പൊലിഞ്ഞു പോയതാണ് ദേ ഇവളുടെയും എന്റെയും ഒക്കെ ജീവിതം…. ”

 

 

” എന്തെങ്കിലും ഉണ്ടെങ്കിൽ തെളിച്ച് പറ….. ”

 

 

” ഇവൻ അവളോട് ഓഫീസിൽ വെച്ച് മോശമായി സംസാരിച്ച് അതിനു ഇവൾ നല്ല ഒരെണ്ണം പൊട്ടിച്ച് അതിന്റെ പ്രതികാരം തീർക്കാൻ ആയാണ് അന്ന് ഇവളെ മുറിയിലേക്ക് വരുത്തിച്ചത്…. ബാകി ദെ ഇവൻ തന്നെ പറയും…. അല്ലേ അഖിൽ ഏട്ടാ….. വെറുതെ അനിയന്റെ കൈക്ക് പണി ഉണ്ടാക്കണ്ടേ…. ”

 

 

 

” എന്താ അക്കു സംഭവിച്ചത്….. ” അമ്മയുടെ ശബ്ദം ദൃഢമായിരുന്നു

 

ഉടനെ ശിവൻ അവനെ അമ്മയുടെ അടുത്തേക്ക് തള്ളി…..

 

 

” എന്താ അഖിൽ നീയാണോ ഇതൊക്കെ ചെയ്തത്…. ”

 

 

” അല്ല അമ്മേ….. ഞാൻ… ഞാൻ ഒന്നും ചെയ്തില്ല….. ഇവൻ ഭാര്യയുടെ വാകിൽ മയങ്ങി ഇപ്പോ എന്നെ കുറ്റക്കാരൻ ആകുക ആണ്….. ”

 

 

 

” ചീ നായേ കള്ളം പറയുന്നോ….. ” അതും ചോദിച്ച് ശിവന്റെ കൈകൾ വീണ്ടും അവന്റെ മുഖത്ത് വീണു…. അതിൽ അവന്റെ ചുണ്ട് പൊട്ടി ചോര ഒലിച്ചു….

 

 

” എന്താ ശിവ ഇത്…. നിന്റെ ഭാര്യയെ പുണ്യവതി ആകാൻ ആണോ ഇങ്ങനെ ഒരു നാടകം…. ആരുടെ സംവിധാനം ആണ്…. അവളുടെ ആകും അല്ലേ…. ഇങ്ങനെ ഒരു സാഹസത്തിനു മുതിരുമ്പോൾ  അവൻ കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ കുറച്ച് കൂടി ആലോചിക്കാം ആയിരുന്നു….   ”

 

 

കളിയാക്കി കൊണ്ടായിരുന്നു അമ്മയുടെ ചോദ്യം…..

 

 

ഉടനെ ശിവൻ അവന്റെ ഫോൺ എടുത്ത് പ്ലേ ലിസ്റ്റ് എടുത്ത് ഒരു റെക്കോർഡിംഗ് അവരെ കേൾപ്പിച്ച് കൊടുത്തു…..

 

 

അതിൽ അഖിൽ സ്വബോധം ഇല്ലാതെ പറഞ്ഞു പോയത് ഒക്കേ ഉണ്ടായിരുന്നു….

 

 

” എനിക് അറിയാമായിരുന്നു എല്ലാവർക്കും വിശ്വസിക്കാൻ പ്രയാസം ഉണ്ടാകുമെന്ന്…. അത് കൊണ്ടാണ് തെളിവ് സഹിധം തന്നത്….. ”

 

 

ഉടനെ അമ്മയുടെ കരങ്ങൾ അവന്റെ കരണത്ത് വീണിരുന്നു………

 

 

” അമ്മേ ഞാൻ…. ”

 

 

” മിണ്ടരുത് നീ…. ”

 

 

ആരവ് ഉടനെ ശിവന് നേരെ തിരിഞ്ഞു…..

 

 

“അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഇവനെ എന്താ ചെയ്യേണ്ടത് എന്ന് എനിക് അറിയാം….. ”

 

 

എന്നും പറഞ്ഞു അവൻ അഖിലിനേ അടിക്കാൻ പോയതും ശിവ അത് എതിർത്തു…..

 

 

” എന്റെ ഏട്ടനെ മറ്റൊരാൾ തല്ലുന്നത് നോക്കി നിൽക്കില്ല ഇൗ ശിവ….”

 

 

” ” അപ്പോ എല്ലാവരും കുടുംബമായി ചേർന്ന് ഞങ്ങളെ വിഡ്ഢി വേഷം കെട്ടിക്കിടക്കുക ആയിരുന്നു അല്ലേ…. എങ്ങിനെ തോന്നി ശിവ നിനക്ക് ഇതിന്… ” എന്നും ചോദിച്ച് ആരവ് ശിവയുടെ കോളറിൽ പിടിച്ചു…..

 

 

 

” തൊട്ട് പോകരുത് ആ മനുഷ്യനെ….. ”

 

 

” ദേവു മോളെ….. ഇവരെല്ലാം കൂടി നിന്നേ…. ”

 

 

” ഇവർ എന്നെ ചതിച്ചത് ആണെങ്കിൽ അതിനു വലിയൊരു പങ്ക് നിങ്ങൾക്കും ഉണ്ട് ഏട്ടാ….. ”

 

 

” ദേവൂട്ടി…… ” എന്നും വിളിച്ച് ദേവയുടെ അടുത്തേയ്ക്ക് ചെന്ന ആരവിനേ ദേവ കൈ കൊണ്ട് തടഞ്ഞു….

 

 

” എന്നെ അങ്ങനെ വിളിക്കരുത്….. ദേവൂട്ടി മരിച്ച് ഏട്ടാ….. അല്ല നിങ്ങള് ഒക്കെ കൂടി കൊന്നു….. ” അവളുടെ വാക്കുകൾ ഇടറിയിരുന്നു…..

 

 

” മോളെ….. ഇവരാണ് എന്റെ മോളുടെ ഇൗ അവസ്ഥക്ക് കാരണം…. വിടില്ല ഒന്നിനെയും ഇൗ ആരവ്‌….. ”

 

 

 

” എന്ത് അവകാശം ഉണ്ട് ഏട്ടാ അങ്ങനെ പറയാൻ… ആരവിൻെറ പെങ്ങൾ ദേവു ഇന്ന് ഇല്ല ഏട്ടാ…. ഇത് ദേവതീർത്ഥ ആണ്  ശിവകാർത്തികേയന്റെ ഭാര്യ ദേവ….  നിങ്ങൾക്ക് ഒക്കെ എന്ത് അവകാശം ആണ് ഉള്ളത്….. ദിവസങ്ങൾക്ക് ഉള്ളിൽ ആ മനുഷ്യൻ എന്റെ നിരപരാധിത്വം മനസിലാക്കി….. അത് പുറത്ത് കൊണ്ടുവന്നു എല്ലാ തെളിവോടും കൂടി….. എന്നാല് നിങ്ങളോ….. കഴിഞ്ഞ 23 വർഷങ്ങൾ ആയി എന്നെ അറിയാവുന്നത് അല്ലേ…. എന്നിട്ടും….. എന്നിട്ടും എന്റെ വാക്കുകൾ കേട്ടോ വിശ്വസിച്ചോ……. ഒന്നും ഇല്ലെങ്കിലും ഏട്ടന്റെ കുട്ടി അല്ലേ ഞാൻ….. ഏട്ടൻ വളർത്തിയ ഞാൻ ചീത്ത ആണെന്ന് ഏട്ടൻ പോലും പറഞ്ഞില്ലേ…..  ” അവള് കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു……

 

 

” ദേവാ നിനക്ക് ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ വേഗം കൊടുത്തെക്ക്….. കുറ്റവാളികൾ എല്ലാവരും ഒന്നിച്ച് തന്നെ ശിക്ഷിക്കപ്പെടണം….. ഒരാൾക്ക് ശിക്ഷ വിധിച്ചു മറ്റൊരാളെ രക്ഷിക്കണ്ട…… ”

 

 

ശിവയുടെ വാക്കുകൾ കേട്ട ദേവാ ഉടനെ അമ്മയുടെ അടുത്ത് പരിഭ്രമിച്ച് നിൽക്കുന്ന പ്രിയയുടെ മുഖത്ത് അടിച്ചു…..

 

 

” എങ്ങിനെ തോന്നി എടി ഒരേ അമ്മയുടെ വയറ്റിൽ ഒരേ സമയം പിറന്നവർ അല്ലേ നമ്മൾ എന്നിട്ടും എന്തിനായിരുന്നു ഡീ ഇൗ ചതി….. ”

 

 

” എന്താ ദേവു നീ പറഞ്ഞത്….. ” പതറി കൊണ്ടായിരുന്നു ആരവിൻെറ ചോദ്യം……

 

 

” ഏട്ടൻ എന്നെ പെങ്ങൾ എന്ന് വിളിച്ചത് ഉള്ളിൽ തൊട്ടാണെങ്കിൽ ചോദിച്ച് നോക്ക് ഇൗ നിൽകുന്നവളോട് എന്തിനായിരുന്നു ഇൗ നാടകം എന്ന് ”

 

 

 

അത് ശെരിക്കും ആരവിന്റെ ഉള്ളിനെ പിടിച്ച് ഉലക്കി……

 

 

 

” ഏട്ടാ ഇവൾ വെറുതെ പറയുവാ…. ഞാൻ എന്തിനാ ഇവളോട് അങ്ങനെ ഒക്കെ ചെയ്യുന്നത്….. ”

 

 

പ്രിയ വീണ്ടും അടവുകൾ പുറത്ത് എടുത്തു……

 

 

” എട്ടനോടോ അമ്മയോടും എന്നെ വിശ്വസിക്കാൻ ഞാൻ ആവശ്യപ്പെടില്ല…. അത് നിങ്ങളെ ബോദ്യ പെടുത്തെണ്ട ആവശ്യം എനിക് ഇല്ല….. ”

 

 

ദേവു തന്റെ തീരുമാനം കടുപ്പിച്ചിരുന്നു…..

 

 

ഉടനെ ആരവ് പ്രിയയ്ക്ക് നേരെ തിരിഞ്ഞു……

 

 

” പറയടി എന്താടി ഇതിൽ നിന്റെ പങ്ക്‌”

 

 

” ഒന്നുമില്ല… ദേവു വെറുതെ പറയുകയാണ്…. ”

 

 

ഇതൊക്കെ കേട്ട് അമ്മക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു…..

 

അമ്മ പ്രിയയെ വലിച്ച് കരണ കുറ്റിക്ക്‌ ഒന്നു കൊടുത്തു…..

 

 

” കള്ളം പറയുന്നോ ഡീ അസത്തെ…… ”

 

 

” പ്രിയ സത്യം പറ എന്താടി ഉണ്ടായത്…. ” ആരവിന്റെ ശബ്ദം കനത്തിരുന്ന്….

 

 

” അമ്മേ എനിക് ഇതിൽ പങ്ക് ഒന്നുമില്ല…… ” അവള് പതറി കൊണ്ട് ആണെങ്കിലും കള്ളം പറഞ്ഞു ഒപ്പിച്ചു……

 

 

ആരവ് കലി  പൂണ്ട് പ്രിയയുടെ മുടി കുത്തില് പിടിച്ചു…… അവളെ താഴേയ്ക്ക് തള്ളി….. മതിലിൽ ഇടിച്ച നിന്ന അവളുടെ കഴുത്തിൽ കുത്തി പിടിച്ചു……. അവള് ശ്വാസം കിട്ടാതെ പിടഞ്ഞു……

 

 

” പറയാം…. ഞാൻ എല്ലാം പറയാം കൊല്ലല്ലേ….. ”

 

 

” എന്ന പറ….. ”

 

 

” ഇയാള് ഇയാള് കാരണം ആണ് ഞാൻ എല്ലാം ചെയ്തത്….. ” ശിവനെ ചൂണ്ടിയാണ്‌ അവള് അത് പറഞ്ഞത്……

 

 

” കണ്ട മാത്രയിൽ തന്നെ എന്റെ ഹൃദയം കീഴടക്കിയ വ്യക്തി ആണ് ഇത്….. പിന്നീട് ഇത് ഏട്ടന്റെ കൂട്ടുകാരൻ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു….. അപ്പോഴാണ് ഏട്ടൻ ഇവളെ ശിവെട്ടനുമായി ആലോചിച്ചത്….. അതോടെ എനിക് ഇവളോട് ദ്ദേഷ്യമായി…..ഒരിക്കലും ഇവരെ ഒന്നിപ്പിക്കാതെ ഇരിക്കാൻ ഉള്ള മാർഗങ്ങൾ തേടി…… അപ്പോഴാണ് ഇവൾ ജോലി resign ചെയ്തെന്ന് പറഞ്ഞത്….. അങ്ങനെയാണ് അഖിൽ ഏട്ടനെ കാണുന്നത് അപ്പോ മനസിലായി എനിക് ഉള്ളപ്പോലെ ഇയാൾക്ക് അവളോട് ദേഷ്യം ഉണ്ടെന്ന്…. ഇവൾകിട്ട്‌ നല്ലൊരു പണി കൊടുക്കാൻ തീരുമാനിച്ചു…. അതിനായി പെൺവിഷയത്തിൽ അഗ്രകണ്യൻ ആയാ ഒരുത്തനെ ഞങൾ ഇവളെ കുടുക്കാൻ ഏൽപ്പിച്ച്…. ശിവേട്ടന്റെ മുറിയിലേക്ക് പോകാൻ ആയിരുന്നു പറയേണ്ടി ഇരുന്നത്…. കാരണം ശിവൻ അഖിൽ ഏട്ടന്റെ കൂടെ ആകുമെന്ന് പറഞ്ഞിരുന്നു…… പക്ഷേ പേര് മാറി പോയി….. ഇവൾ അഖിൽ ഏട്ടന്റെ മുറിയിലേക്ക് പോയപ്പോൾ അയാള് ഇവളെ ശെരിക്കും ഉപയോഗിക്കാൻ ശ്രമം നടത്തി പക്ഷേ ശിവെട്ടൻ ഉണ്ടായിരുന്ന കൊണ്ട് അത് നടന്നില്ല അന്നേരം കല്യാണം നടക്കാൻ വേണ്ടി ഇയാള് എട്ടനോഡ് എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞു….. ”

 

 

” ബാകി ഞാൻ പറയാം….. എനിക് എന്റെ അച്ഛനെ പോലെ ആയിരുന്നു ഏട്ടൻ അത് കൊണ്ട് ഞാൻ അവന്റെ ജീവിതത്തിന് ആയി ഞങൾ തമ്മിൽ ഇഷ്ടതിൽ ആണെന്ന് പറഞ്ഞു…. അങ്ങനെയാണ് കല്യാണം നടന്നത്…. പക്ഷേ സത്യത്തിൽ ഞങ്ങൾ തമ്മിൽ മോശമായ ബന്ധങ്ങൾ ഒന്നുമില്ല……. ”

 

 

എല്ലാം കേട്ട് വാടിയ ഒരു പുഞ്ചിരി മാത്രമായിരുന്നു ദേവുവിന്റെ മറുപടി…… അത് കാൺകെ ആരവിന്റെയും അമ്മയുടെയും ഉള്ളം നീറി…….

 

 

 

” പ്രിയാ ഒരു വാക്ക് നീ എന്നോട് പറഞ്ഞിരുന്ന് എങ്കിൽ ഞാൻ എല്ലാവരോടും സംസാരിച്ച് അനുവാദം വാങ്ങി തരുമായിരുന്നു അല്ലോ….. നീ ഇഷ്ടപെട്ടത് എന്തിനെങ്കിലും ഇൗ ദേവ വാശി പിടിച്ചിട്ട് ഉണ്ടോ….. പിന്നെ എന്തിനായിരുന്നു ഡാ…. ഇൗ സാഹസം….. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ  സഹോദരി അല്ലേ അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ…… എന്നെ ആ പെണ്ണ് പിടിയൻ വലിച്ച് കീറുമായിരുന്ന് അല്ലേ….. ഒരു പേ പട്ടിയെ പോലെ…. പിന്നെ ഞാനും ഒരു ഇര ആകുമായിരുന്നു അല്ലേ…… ” അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു……

 

 

അതിനു മറുപടി പറയാതെ തല താഴ്ത്തി നിൽകാൻ മാത്രേ പ്രിയ അടങ്ങുന്ന ബാകി ഉള്ളവർക്ക് കഴിഞ്ഞുള്ളൂ…….

 

 

” പിന്നെ ഏട്ടാ….. ഇവളുടെ തെറ്റിന് അന്നത്തെ ബെൽറ്റ് പ്രയോഗം വേണ്ടാട്ടോ……. നന്നായി നീറിയിരുന്ന്……. അവൾക്ക് ആ വേദന സഹിക്കാൻ ആവില്ല…. പിന്നെ…. പടിയടച്ച് പിണ്ഡം വേക്കലും വേണ്ട…… അവൾക്ക് ഒരു ചെറിയ തെറ്റ് പറ്റിയതാണ് അങ്ങനെ കരുതിയ മതി…….. ”

 

 

അത് പറഞ്ഞു തീർന്നതും പ്രിയ അവളെ കെട്ടിപിടിച്ച് കരഞ്ഞിരുന്നു…….

 

 

 

” ദേവു….. സോറി ദേവു…. എന്നോട് ക്ഷമിക്കൂ ദേവു…… ഞാൻ സ്വാർത്ഥ ആയി പോയി…… സോറി……. ” പറയുന്ന ഓരോ വാകുകളിലും ആത്മാർത്ഥത നിറഞ്ഞിരുന്നു………

 

 

” ശിവനും ആയി നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ ആകുന്നില്ല എങ്കിൽ വീട്ടിലേക്ക് പോരു…… ഇഷ്ടപ്പെടാത്ത ബന്ധത്തിന് നിൽക്കണ്ട…….. ” അത് കേട്ടപ്പോൾ ശിവന്റെ ഉള്ളം ചെറുതായി വിങ്ങി…….

 

 

” വേണ്ട ഏട്ടാ ഇൗ ദേവയിൽ നിന്നും പഴയ ദേവുവിലേക് ഒരു മടങ്ങി പോക്ക് അത് സാധ്യമല്ല…… ഇവൾ തന്റെ സ്വർഥതക്ക്‌ വേണ്ടി എനിക് ബലിയാട് ആകിയപ്പോൾ ഒരു കരുതൽ ഞാൻ പ്രതീക്ഷിച്ചു എന്റെ എട്ടനിൽ നിന്ന്….. അത് അന്ന് ലഭിച്ചില്ല….. ഇനി ഒരിക്കലും എനിക്ക് അത് പ്രതീക്ഷിക്കാൻ ആവില്ല…… അത്രമേൽ മുറിവേറ്റ് ഏട്ടാ……. ഒരു വേള ജീവിക്കാൻ ഉള്ള ആഗ്രഹം പോലും നഷ്ടപ്പെട്ടതാണ്….. ” അതും പറഞ്ഞു അവള് ഒന്നു ചിരിച്ചു….. വാടിയ ഒരു ചിരി…….

 

 

 

എന്നിട്ട് അവള് അച്ഛന് നേരെ തിരിഞ്ഞു…..

 

 

” ലോകം മുഴുവൻ എന്നെ അവിശ്വസിചപ്പോൾ പോലും എന്നിൽ വിശ്വസിച്ച ഒരേയൊരു വ്യക്തിയാണ് അച്ഛൻ….. ഇൗ ദേവാ ജീവനോട് ഉള്ളതിന്റെ ഒരേയൊരു കാരണം…… നന്ദിയുണ്ട് അച്ഛാ…… നന്ദികേട് കാണിച്ചത് അല്ല….. പക്ഷേ എനിക് ആവില്ല അച്ഛാ….. ക്ഷമിക്കണം ഇൗ മോളോഡ്……… ”

 

 

പറഞ്ഞു തീർന്നപ്പോൾ എത്രയേറെ നിയന്ത്രിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞു……..

 

 

” എന്റെ മോൾ ശെരിയാണ് അച്ഛന് അറിയാം…. മോളുടെ തീരുമാനം നടക്കട്ടെ….. ”

 

അവള് വേഗം മുറിയിലേക്ക് ഓടി……

 

 

 

” ഇനി പോകാം എല്ലാവർക്കും……. ആരും ആർക് വേണ്ടിയും നിൽക്കണം എന്ന് ഇല്ല……. ”

 

 

 

അതും പറഞ്ഞു ശിവൻ മുറിയിലേയ്ക്ക് പോയി…….

 

( തുടരും )

_____________________________

ഞാൻ വല്ലാത്ത ഫീലോടെ എഴുതിയ പാർട്ട് ആണ്…… ഒരു വേള എന്റെ കണ്ണുകൾ നിറഞ്ഞു എന്ന് തോന്നുന്നു…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

4.6/5 - (7 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

7 thoughts on “💗 ദേവതീർത്ഥ 💗 13”

Leave a Reply