💗 ദേവതീർത്ഥ 💗 16

7372 Views

devatheertha novel

💗 ദേവതീർത്ഥ 💗

Part – 16

✍️💞… Ettante kanthari…💞 (Avaniya)

അമ്മുവിന്റെയും ഉണ്ണി ഏട്ടത്തിയുടെയും ഒപ്പം നിൽകുമ്പോൾ സങ്കടങ്ങൾ ഒക്കെ മറന്നു പോകുന്നു…. ഉണ്ണി ഏട്ടത്തി ശെരിക്കും ഒരു പാവമാണ് എന്റെ മായായുടെത് പോലെ… മായയെ ഓർത്തപ്പോൾ സങ്കടം വന്നു…..

 

 

ഡിഗ്രീ നാട്ടിൽ ചെയ്തു കഴിഞ്ഞപ്പോൾ ആണ് പ്രിയയ്ക്ക് പിജി മറ്റെവിടെയെങ്കിലും പോയി ചെയ്യണം എന്ന വാശി കാണിച്ചത്…. ഞങ്ങൾ അന്നേവരെ ഒന്നിച്ച് മാത്രം പഠിച്ചത് കൊണ്ട് ഞാൻ ഇല്ലാതെ അവളെ ഒറ്റക്ക് വിടില്ല എന്ന് അമ്മ തീർത്ത് പറഞ്ഞു….

 

 

അങ്ങനെ ഏട്ടന് പരിചയം ഉള്ളൊരു ആൾ വഴി ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു കോളജിൽ ഞങ്ങൾക്ക് 2 പേർക്കും അഡ്മിഷൻ ലഭിച്ചു…. ഞങ്ങളെ കോളേജ് തുടങ്ങുന്നതിനു 2 ദിവസം മുമ്പ് ഏട്ടൻ അവിടെ കൊണ്ടുചെന്നു ആകി…. ഹോസ്റ്റൽ റൂം ഒക്കെ തീർന്നത് കൊണ്ട് ഞങ്ങൾക്ക് 2 പേർക്കും 2 റൂമാണ് കിട്ടിയത്…. വേണമെങ്കിൽ change ചെയ്യാമെന്ന് പറഞ്ഞു….

 

 

ഞങ്ങൾ 2 ക്ലാസ്സിലും ആയിരുന്നു…. അവൾക്ക് അത് ഒരു പ്രശ്നം ആയിരുന്നില്ല എങ്കിലും എനിക് അത് വലിയ ബുദ്ധിമുട്ട് ആയിരുന്നു….

 

 

എന്റെ റൂമിൽ 3 പേരുടെ സ്പേസ് ഉണ്ടായിരുന്നു…. ഒരാള് റിസർവ് ചെയ്തിട്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞു…..

 

 

ആദ്യ ദിവസം കോളജിൽ പോകാൻ എനിക് ഒരു ഉത്സാഹവും ഉണ്ടായിരുന്നില്ല…. നല്ല പേടിയും ആയിരുന്നു….. കാരണം ഇവിടെ ഒക്കെ റാഗിംഗ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്….

 

 

ചെന്നു കേറിയപ്പോൾ തന്നെ ഒരു സീനിയർ ടീം എന്നെ പിടിച്ചു…. പ്രിയ അവളുടെ കൂടെയുള്ള കുട്ടികളുടെ കൂടെയാണ് കോളജിൽ പോയത് അതിനാൽ ഞാൻ ഒറ്റക്ക് ആയിരുന്നു….. അവർ ഭയങ്കര വൃത്തികെട്ടവന്മാർ ആയിരുന്നു എന്റെ കൈയിൽ കയറി പിടിചു… ആരും കൂടെ ഇല്ലാത്തത് കൊണ്ടും പണ്ട് മുതലേ ആരോടും എതിർത്ത് സംസാരിച്ച് ശീലം ഇല്ലാത്തതിനാലും ഞാൻ കരഞ്ഞു…. കൈ വിടുവിക്കാൻ ശ്രമിച്ചു എങ്കിലും കൂടുതൽ ശക്തിയായി അവൻ അടുപ്പിച്ചു….

 

 

കരഞ്ഞു കൊണ്ട് കൈ വിടുവിക്കാൻ നോക്കുമ്പോൾ ആണ് അവന് ആരുടെയോ നല്ല ചവിട്ട് കൊള്ളുന്നത്…. നോക്കുമ്പോൾ ഒരു പെണ്ണാണ്…. ജീൻസും ഷർട്ടും ഒക്കെ ഇട്ട് മുടി പോണി ടെയിൽ കെട്ടി… ഇരുനിറം ഉള്ള ഒരു പെൺകുട്ടി…. പക്ഷേ അവളുടെ കണ്ണുകൾക്ക് വല്ലാത്ത തീക്ഷണത ആയിരുന്നു….. അവനെ കന്നഡയിൽ എന്തോ പറഞ്ഞു അവൻ തലയും താഴ്ത്തി പോയി…. അതിനു ശേഷം അവള് എനിക് നേരെ തിരിഞ്ഞു എന്നെ ഒരു നോട്ടം നോക്കി…. കൂടാതെ കണ്ണ് പൊട്ടുന്ന ചീത്തയും….. മോങ്ങി കൊണ്ട് ഇരിക്കണ്ട എന്ന് തുടങ്ങി എന്റെ പൊന്നോ…. ഞാൻ വീണ്ടും കരഞ്ഞപ്പോൾ അവള് എന്നെയും കൊണ്ട് ക്ലാസ്സിൽ പോയി…..

 

 

അപ്പോഴാണ് അവള് എന്റെ ക്ലാസ്സിൽ തന്നെ ആണെന്ന് മനസിലായത്…. ആദ്യം എനിക് പേടി ആയിരുന്നു അവളെ…. എപ്പോഴും ദേഷ്യപെടും…. തിരിച്ച് ഹോസ്റ്റലിൽ വന്നപ്പോൾ അതിലും കഷ്ടം ആയിരുന്നു….

 

 

അവള് ആയിരുന്നു ആ റിസർവ്വ് ചെയ്ത റൂം മേറ്റ്…. പക്ഷേ പിന്നീട് മനസിലായി അവള് ദേഷ്യകാരി ഒന്നുമല്ല ഒരു പാവം ആണെന്ന്….. അവള് വല്ലാത്ത ദേഷ്യം കാട്ടുന്നത് കൊണ്ട് ക്ലാസ്സിലെ ആരും അവളോട് വലിയ കമ്പനി അല്ലായിരുന്നു…. പക്ഷേ അവള് എപ്പോഴും എനിക് ഒപ്പം ഉണ്ടാകും…. അങ്ങനെയാണ് വിഷ്ണു മായ എന്ന അവള് എന്റെ മായ ആയത് അവള് എന്നെ തീർത്ഥ എന്നും വിളിച്ചു…… മായക്ക്‌ ഞാൻ പ്രിയയോട് വല്ലാത്ത സ്നേഹം കാണിക്കുന്നത് പോലും ഇഷ്ടം അല്ലായിരുന്നു….. അവളുടെ കുഞ്ഞു സന്തോഷങ്ങൾ പോലും എന്നോട് പങ്ക് വെക്കാൻ തുടങ്ങി…. അങ്ങനെ അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന ഒരേയൊരു പേര് ആയിരുന്നു അവളുടെ കിചെട്ടൻ….. ഇൗ പെണ്ണിനും പ്രണയമോ എന്നൊക്കെ ചോദിച്ച് ഞാൻ കളിയാക്കുമായിരുന്നു…. അവന്റെ പേര് പറയുമ്പോൾ മാത്രം ആയിരുന്നു അവളുടെ മുഖത്ത് ഒരു പെണ്ണിന്റെ ഭാവങ്ങൾ ഉണ്ടാകുന്നത്….

 

 

അതിനു ഞാൻ ഒരുപാട് കളിയാകിയിട്ട്‌ ഉണ്ട്….. ഞങ്ങളുടെ സൗഹൃദം കോളജിലെ പലരും അസൂയയോടെ ആണ് കണ്ടത്….. അവളായിരുന്നു എനിക് വേണ്ടി എവിടെയും പ്രതികരിച്ചിരുന്നത്…. ഒരിക്കൽ പോലും അവളുടെ വീട്ടുകാരെ കുറിച്ച് പറയാറില്ല….. കിച്ചെട്ടൻ എന്നൊരു വ്യക്തിയെ അല്ലാതെ എനിക് അറിയില്ല…. നേരിട്ട് കാട്ടി തരാം എന്നും പറഞ്ഞു ഒരു ഫോട്ടോ പോലും കാണിച്ച് തന്നിട്ട് ഇല്ല…. കോളജിലെ ഇരട്ടകൾ ആയിരുന്നു ഞങ്ങൾ…. അവള് എന്ത് ഡ്രസ്സ് എടുത്താലും അത് തന്നെ എനിക്കും എടുക്കും…. ഒരേപോലെ ഡ്രസ്സ് ധരിക്കണം എന്ന് അവൾക്കായിരുന്ന് വാശി…..

 

 

എന്ത് കേട്ടാലും കണ്ണ് നിറഞ്ഞിരുന്ന എന്നെ ഇത് പോലെ പ്രതികരിക്കാൻ പഠിപ്പിച്ചത് അവളായിരുന്നു….. എന്റെ ഉള്ളിലെ ധൈര്യത്തെ മായയാണ് ഉണർത്തിയത്….. പ്രശ്നങ്ങൾ വരുമ്പോൾ തളരരുത് എന്ന് അവളാണ് പഠിപ്പിച്ചത്….. പക്ഷേ ഞാൻ തളർന്നു….. ഒരിക്കൽ ഒരിക്കൽ മാത്രം എന്റെ മായ എന്നെ വിട്ട് പോയ ആ നിമിഷം…. വല്ലാത്ത ഒരു മാനസിക അവസ്ഥ ആയിരുന്നു എന്റേത്….

 

 

” ദേവാ” ശിവന്റെ വിളിയാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്….

 

 

” എന്താ ശിവെട്ട…. ”

 

 

” നീ പറഞ്ഞ പോലെ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉണ്ട്…. ബസ് ആണ്…. നാളെ ഉച്ചകാണ്….. റെഡി ആയി നിന്നാൽ മതി ഞാൻ ഡ്രോപ്പ് ചെയ്യാം….. ”

 

 

ഞാൻ പോകുന്നത് തന്നെയാണ് അദ്ദേഹത്തിനും സന്തോഷം…. സോറി മായെ എനിക് വയ്യ…..

 

 

” എന്താ ആലോചിക്കുന്നത്… ”

 

 

” ഒന്നുമില്ല… ഒകെ ഞാൻ ഒരു 1 മണി ആകുമ്പോൾ റെഡി ആകാം….. ”

 

 

” മ്മ്…. ”

 

 

ശിവൻ നേരെ പോയത് വിച്ചുവിന്റെ അസ്ഥി തറക്ക് മുന്നിൽ ആയിരുന്നു…..

 

 

” വിച്ചൂട്ടി നിന്റെ ആഗ്രഹം പോലെ നിന്റെ തീർഥയെ ഞാൻ സ്വീകരിക്കാൻ പോകുകയാണ്…. നാളെ ഞാൻ അവളോട് എല്ലാം പറയും അതിനു ശേഷം അവൾക്ക് തീരുമാനിക്കാം ഇനി എനിക് ഒപ്പം ഉണ്ടാകണോ വേണ്ടയോ എന്ന്…. നീ ഉണ്ടാവില്ലേ കൂടെ….. ”

 

 

അതേ സമയം ഒരു കുളിർ തെന്നൽ അവനെ തഴുകി പോയി….

 

 

” അവളോട് എന്റെ അസുഖത്തെ കുറിച്ചൊക്കെ നാളെ പറയും അവൾക്ക് എന്നെ ഉൾകൊള്ളാൻ ആകുമോ വിച്ചു…. നിന്റെ ധൈര്യത്തിൽ ആണ് ഞാൻ പറയുന്നത്…… ”

 

 

എല്ലാം ശെരി ആകുമെന്ന് അവന്റെ ഉള്ളിൽ ഇരുന്നു ആരോ പറയുന്നത് പോലെ തോന്നി അവന്…..

 

 

അവൻ ആ ആശ്വാസത്തിൽ മുറിയിലേക്ക് പോയി….. ഇതേ സമയം ദേവ അവളുടെ ബാഗ് ഒക്കെ പാക്ക് ചെയ്തു നാളത്തേക്ക് ആയി…..

കൂടാതെ ഉണ്ണിയോടും അമ്മുവിനോടും യാത്ര പറഞ്ഞു…..

 

 

മുത്തശ്ശിയോടും ലതാമ്മയോടും വീട്ടിൽ പോകുക ആണെന്ന് കള്ളം പറഞ്ഞു…. നാളെ ഇവിടം വിട്ട് പോകേണ്ടെ എന്ന് ഓർത്ത് അവള് നിദ്രയെ പുൽകി…..

 

 

🦋🦋🦋🦋🦋🦋

 

 

 

 

പിറ്റെ ദിവസം ഏകദേശം 12.30 മണി കഴിഞ്ഞപ്പോൾ ശിവൻ ഡ്രസ്സ് ചെയ്തു വന്നു…. എല്ലാവരുടെയും നോട്ടം അവഗണിച്ച് കൊണ്ട് ദേവക്കായി കാത്ത് നിന്നു… കുറച്ച് കഴിഞ്ഞതും അവള് ബാഗ് ഒക്കെ ആയി ഇറങ്ങി വന്നു…. മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി…..

 

 

 

കാറിൽ കയറിയിട്ടും 2 പേരും മൗനം ആയിരുന്നു…. അവൾക്ക് എന്തൊക്കെയോ പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും അതിനൊന്നും ആവാതെ നിന്നു…..

 

 

ബസ് സ്റ്റോപ്പിൽ നിന്നും വണ്ടി മുന്നോട്ട് ചലിച്ചപ്പോൾ അവള് അവനെ അൽഭുധത്തോടെ നോക്കി….. എന്നാല് അവൻ അപ്പോഴും അവൻ അവളിലേക്ക് ഒരു നോട്ടം പോലും നൽകിയില്ല…..

 

 

വണ്ടി നേരെ ചെന്ന് നിന്നത് ഒരു ബീച്ചിൽ ആയിരുന്നു…..

 

 

” എന്താ ഇവിടെ…. ”

 

 

” കൊല്ലാൻ അല്ല വാ ഇറങ്ങു….. ”

 

 

” ബസ് പോകില്ലേ…. ”

 

 

” ഞാൻ evening ടിക്കറ്റ് ആണ് ബുക്ക് ചെയ്തത്…. എനിക് കുറച്ച് സംസാരിക്കാൻ ഉണ്ട്….. ” ഗൗരവം നിറഞ്ഞത് ആയിരുന്നു അവന്റെ ശബ്ദം…..

 

 

 

അവൻ അതും പറഞ്ഞു പുറത്തേക് ഇറങ്ങി ഒരു ബെഞ്ചിൽ പോയി ഇരുന്നു….. പുറകെ ഇറങ്ങിയ അവളും അവന്റെ അടുത്ത് പോയി ഇരുന്നു…..

 

 

 

” എനിക് കുറച്ച് കാര്യങ്ങള് സംസാരിക്കാൻ ഉണ്ട്…. അത് മുഴുവൻ കേട്ടതിനു ശേഷം നിനക്ക് തീരുമാനിക്കാം പോണോ വേണ്ടയോ എന്ന്….. ” അത് കേട്ടതും അവളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു….. ഞാൻ പോവില്ല അവള് ഉറപ്പിച്ചു…..

 

 

” എന്താ പറഞ്ഞോളൂ…. ” അവള് ആവേശത്തോടെ പറഞ്ഞു…..

 

 

” ഞാൻ…. ഞാനൊരു മെന്റൽ patient ആണ്….. കഴിഞ്ഞ ഒന്നര വർഷമായി ചികിത്സയിൽ ആയിരുന്നു….. ”

 

 

” What ” അവളുടെ ശബ്ദം ഉയർന്നിരുന്നു…. കേട്ടത് വിശ്വസിക്കാൻ ആവാതെ അവള് തറഞ്ഞു ഇരുന്നു…..

 

 

” Yes…. I am…. ഒരിക്കൽ എനിക് എന്റെ മനസ്സിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടത് ആണ്…. അത് അങ്ങനെ ആർക്കും അറിയില്ല….. നാട്ടിൽ അത് പരക്കാതെ ഇരിക്കാൻ വേണ്ടി മാത്രം ആണ് ഞങ്ങൾ ഇവിടേക്ക് വന്നത്….. ”

 

 

“ശിവെ….. ”

 

 

” നിൽക്‌ ദേവാ ഞാൻ പറഞ്ഞു തീരട്ടെ….. ”

 

 

” മ്മ്….. ”

 

 

” ചെറുപ്പം മുതലേ അച്ഛന്റെ സ്നേഹം നഷ്ടപെട്ട ഒരാളാണ് ഞാൻ… എന്താ കാരണം എന്ന് എനിക് ഇപ്പൊഴും അറിയില്ല….. ഏട്ടനെയും അമ്മുവിനേയും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന അച്ഛൻ എന്ത് കാരണത്താൽ ആണ് എന്നെ മാത്രം അകറ്റിയത് എന്ന് എനിക് അറിയില്ല….. പക്ഷേ അതിന് പകരമായി ഏട്ടനും അമ്മയും എന്നെ ആവോളം സ്നേഹിച്ചു…. വെറുപ്പ് ആയിരുന്നു ചെറുപ്പം മുതൽ എനിക് ആ മനുഷ്യനോട്…. അങ്ങനെ ഇരിക്കെ ആണ് അയാളുടെ ആരുടെയോ കൂടെ പോയ പെങ്ങൾ ഒക്കെ തിരിച്ച് വന്നു മാപ്പ് പറഞ്ഞത്…. മകളുടെ കണ്ണുനീരിന് മുന്നിൽ മുത്തശ്ശി അടിയറവ് പറഞ്ഞു…. അവരെ വീട്ടിൽ കയറ്റി…. അതിന് ശേഷം ആണ് മുത്തശ്ശിയുടെ ജന്മദിനത്തിൽ അപ്പചി കുടുംബമായി വീട്ടിൽ വന്നത്…. അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് വിഷ്ണു മായ എന്ന എന്റെ വിച്ചുവിനേ…. അവൾക്ക് ഒരു ചേച്ചി കൂടി ഉണ്ടായിരുന്നു…. ഉണ്ണിമായ…. സത്യത്തിൽ വെറുപ്പ് ആയിരുന്നു എനിക് അവരോട്…. കാരണം എന്നോട് കാണിക്കാത്ത സ്നേഹം അവരോട് എന്റെ അച്ഛൻ കാണിച്ചു….. അത് എന്നിൽ ഒരുപാട് വെറുപ്പ് ഉളവാക്കി…. ”

 

 

 

” വീട്ടിൽ വരുമ്പോൾ എന്നോട് സ്നേഹത്തോടെ സംസാരിക്കാൻ വരുന്ന അവളെ ഞാൻ ദ്രോഹിച്ചിട്ട്‌ ഉള്ളൂ…. അങ്ങനെയാണ് ഒരു ദിവസം അത് സംഭവിച്ചത് അവളുടെ അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരണമടഞ്ഞു…. 2 പെൺകുട്ടികൾ മാത്രം ഉള്ളത് കൊണ്ട് മുത്തശ്ശിയും അച്ഛനും കൂടി അവരെ വീട്ടിലേക്ക് കൊണ്ടുവന്നു…. പക്ഷേ എന്റെ വെറുപ്പിന് മാത്രം ഒരു കുറവും ഉണ്ടായില്ല….. അച്ഛൻ എന്നെ ശാസിച്ചാലോ ശിക്ഷിച്ചാലോ എല്ലാവരും മൗനം മാത്രേ പാലിച്ചിട്ട്‌ ഉള്ളൂ….. പക്ഷേ ആദ്യമായി അച്ഛനെ ഒരാള് എതിർത്ത് സംസാരിച്ചു….. എനിക്കായി ഒരാള് അച്ഛനോട് വാദിച്ചു…. അന്നാണ് ഞാൻ അവളെ ആദ്യമായി സ്നേഹത്തോടെ നോക്കിയത്…. എന്റെ വിച്ചുവിനേ….. ”

 

 

( തുടരും )

___________________

 

I know നല്ല ബോർ ആയിട്ടുണ്ട്…. പാസ്റ്റ് അധികം ഒന്നും നീട്ടില്ല…… നാളെ തന്നെ തീർക്കും….. തുടക്കം ഇത്രക്ക് വിശിധീകരിച്ച് കൊടുക്കണം അതാ…. പിന്നെ മായക്ക് തീർത്ഥ ആരായിരുന്നു എന്ന് നിങ്ങൾക്ക് മനസിലാക്കണം എങ്കിൽ ഇത് കൂടിയേ തീരു…. അപ്പോ ക്ഷമിക്കുക…. എല്ലാം നാളെ ശെരി ആകാം…. പിന്നെ ഇത് ഒരുപാട് വലിച്ച് നീട്ടാൻ എനിക് ആഗ്രഹം ഇല്ല…. വേഗം തീർക്കാം കേട്ടോ….. അപ്പോ അഭിപ്രായങ്ങൾ 😊

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

3/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “💗 ദേവതീർത്ഥ 💗 16”

Leave a Reply