Skip to content

💗 ദേവതീർത്ഥ 💗 17

devatheertha novel

💗 ദേവതീർത്ഥ 💗

Part – 17

✍️💞… Ettante kanthari…💞( Avaniya)

” ചെറുപ്പം മുതലേ അച്ഛന്റെ സ്നേഹം നഷ്ടപെട്ട ഒരാളാണ് ഞാൻ… എന്താ കാരണം എന്ന് എനിക് ഇപ്പൊഴും അറിയില്ല….. ഏട്ടനെയും അമ്മുവിനേയും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന അച്ഛൻ എന്ത് കാരണത്താൽ ആണ് എന്നെ മാത്രം അകറ്റിയത് എന്ന് എനിക് അറിയില്ല….. പക്ഷേ അതിന് പകരമായി ഏട്ടനും അമ്മയും എന്നെ ആവോളം സ്നേഹിച്ചു…. വെറുപ്പ് ആയിരുന്നു ചെറുപ്പം മുതൽ എനിക് ആ മനുഷ്യനോട്…. അങ്ങനെ ഇരിക്കെ ആണ് അയാളുടെ ആരുടെയോ കൂടെ പോയ പെങ്ങൾ ഒക്കെ തിരിച്ച് വന്നു മാപ്പ് പറഞ്ഞത്…. മകളുടെ കണ്ണുനീരിന് മുന്നിൽ മുത്തശ്ശി അടിയറവ് പറഞ്ഞു…. അവരെ വീട്ടിൽ കയറ്റി…. അതിന് ശേഷം ആണ് മുത്തശ്ശിയുടെ ജന്മദിനത്തിൽ അപ്പചി കുടുംബമായി വീട്ടിൽ വന്നത്…. അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് വിഷ്ണു മായ എന്ന എന്റെ വിച്ചുവിനേ…. അവൾക്ക് ഒരു ചേച്ചി കൂടി ഉണ്ടായിരുന്നു…. ഉണ്ണിമായ…. സത്യത്തിൽ വെറുപ്പ് ആയിരുന്നു എനിക് അവരോട്…. കാരണം എന്നോട് കാണിക്കാത്ത സ്നേഹം അവരോട് എന്റെ അച്ഛൻ കാണിച്ചു….. അത് എന്നിൽ ഒരുപാട് വെറുപ്പ് ഉളവാക്കി…. ”

 

 

 

” വീട്ടിൽ വരുമ്പോൾ എന്നോട് സ്നേഹത്തോടെ സംസാരിക്കാൻ വരുന്ന അവളെ ഞാൻ ദ്രോഹിച്ചിട്ട്‌ ഉള്ളൂ…. അങ്ങനെയാണ് ഒരു ദിവസം അത് സംഭവിച്ചത് അവളുടെ അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരണമടഞ്ഞു…. 2 പെൺകുട്ടികൾ മാത്രം ഉള്ളത് കൊണ്ട് മുത്തശ്ശിയും അച്ഛനും കൂടി അവരെ വീട്ടിലേക്ക് കൊണ്ടുവന്നു…. പക്ഷേ എന്റെ വെറുപ്പിന് മാത്രം ഒരു കുറവും ഉണ്ടായില്ല….. അച്ഛൻ എന്നെ ശാസിച്ചാലോ ശിക്ഷിച്ചാലോ എല്ലാവരും മൗനം മാത്രേ പാലിച്ചിട്ട്‌ ഉള്ളൂ….. പക്ഷേ ആദ്യമായി അച്ഛനെ ഒരാള് എതിർത്ത് സംസാരിച്ചു….. എനിക്കായി ഒരാള് അച്ഛനോട് വാദിച്ചു…. അന്നാണ് ഞാൻ അവളെ ആദ്യമായി സ്നേഹത്തോടെ നോക്കിയത്…. എന്റെ വിച്ചുവിനേ….. ”

 

 

അവന്റെ ഓർമകൾ പതിയെ 6 വർഷം പിനോട്ട്‌ പോയി….

അവൻ ഡിഗ്രീ അവസാന വർഷവും വിച്ചു പ്ലസ് വണ്ണിലും പഠിക്കുന്ന സമയം…. ഒരു വായാടി തന്നെ ആയിരുന്നു അവള്…. തെറ്റ് കണ്ടാൽ അപ്പോ പ്രതികരിക്കും….. ആരാണെന്നോ എന്താണെന്നോ ഒന്നും നോക്കില്ല…. വല്ലാത്ത ദ്ദേഷ്യകാരി ആയിരുന്നു…. എല്ലാ ആഴ്‍ച്ചയും സ്കൂളിൽ നിന്നും വിളിപ്പികും അത്രേം താന്തോന്നി…. പക്ഷേ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ വരെ കൊടുക്കും…. അത്രക്ക് സ്നേഹമുള്ള ഒരു താന്തോന്നി പെണ്ണ്….. ആദ്യമൊക്കെ പുച്ഛമായിരുന്നു….. പിന്നെ പിന്നെ അവളിലെ സത്യത്തെ അറിഞ്ഞപ്പോൾ വല്ലാത്ത ഒരു തരം ആരാധന തോന്നി….. ആ ആരാധന ഒരു പ്രണയത്തിലേക്ക് വഴി മാറിയത് എപ്പോഴാണെന്ന് അറിയില്ല….

 

 

ആദ്യം ആദ്യം അവള് എനിക്കായി അടി കൊള്ളുന്ന എന്റെ രക്ഷക ആയിരുന്നു…. പിന്നെ പിന്നെ അവൾക്ക് അടി കൊള്ളാതെ ഇരിക്കാൻ ആയി ഞാൻ അങ്ങനെയുള്ള അവസരങ്ങൾ ഉണ്ടാകാതെ ആയി…. അവള് വീട്ടിൽ ഏറ്റവും അധികം വഴക്കിടുന്നത് പോലും എന്നോട് ആയിരുന്നു….. പക്ഷേ ഓരോ വഴക്കിലും ഞാൻ അറിയുക ആയിരുന്നു അവളെ….. ഓരോ പ്രാവശ്യവും കൂടുതൽ കൂടുതൽ അവള് എന്റെ മനസ്സിലേക്ക് ആഴ്‌ന്നു ഇറങ്ങുക ആയിരുന്നു….

 

 

മുറപെണ്ണ് ആയത് കൊണ്ട് വീട്ടിൽ എതിർപ്പുകൾ ഉണ്ടാകില്ല എന്ന് എനിക് ഉറപ്പായിരുന്നു…. പക്ഷേ അവളോട് പറയാൻ ഉള്ള ധൈര്യം അത് മാത്രം ഇല്ലായിരുന്നു….. സത്യത്തിൽ അവളുടെ അത്രയും പോലും ധൈര്യം എനിക് ഇല്ലായിരുന്നു…. അതോർക്കെ അവൻ ഒന്നു ചിരിച്ചു…..

 

 

ആദ്യമാദ്യം പുച്ഛത്തോടെ നോക്കിയിരുന്ന അവളുടെ വേഷവിധാനങ്ങളെ പിന്നെ പ്രണയത്തോടെ നോക്കാൻ തുടങ്ങി….. അവളെ അവളായി തന്നെ ഞാൻ പ്രണയിച്ചു…. അവളോട് എന്റെ പ്രണയം തുറന്നു പറയണം എന്ന് ഞാൻ തീരുമാനിച്ചു…. അതിനായി പ്രണയിനികളുടെ ദിനം തന്നെ തിരഞ്ഞെടുത്തു…. Valentine’s day ❤️

 

 

മുഖമടച്ച് ഒരു അടി പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ ആ സാഹസത്തിനു മുതിർന്നത്….. പൈങ്കിളി സ്റ്റൈൽ അവള് കളിയാക്കും എന്ന് ഉറപ്പ് ഉള്ളകൊണ്ട്‌ സാദാ രീതിയിൽ അങ്ങ് എന്റെ പ്രണയം അവളോട് പറയാൻ തീരുമാനിച്ചു….

 

 

അവളുമായി ഒരു റൈഡ് നു ഇറങ്ങി അധികം ആളുകൾ ഇല്ലാത്ത ഒരു പ്രകൃതി രമണീയമായ ഇടത്ത് അവളോട് ഞാൻ എന്റെ പ്രണയം തുറന്നു പറഞ്ഞു….. മുഖമടച്ച് ഉള്ള അടി പ്രതീക്ഷിച്ച് ഞാൻ തല കുമ്പിട്ട് നിന്ന്….. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവള് എന്റെ കവിളിൽ ഒന്നു ചുംബിച്ചു എന്നിട്ട് ശബ്ദത്തിൽ ഒന്നു ചിരിച്ചു….. സത്യത്തിൽ അതായിരുന്നു എനിക് അടി കൊണ്ടാ പോലെ ആയത്…..

 

ഞാൻ പകച്ച് കൊണ്ട് അവളെ നോക്കി…. അവള് ഉടനെ എന്നെ നോക്കി കുസൃതിയോടെ ഒന്ന് കണ്ണിറുക്കി…. അത് കൂടി കണ്ടതും എന്റെ കിളികൾ 4 വഴി ഓടി….. പിന്നെ പതിയെ ബോധത്തിലേക്ക് തിരിച്ച് വന്നു…..

 

 

” നിനക്ക്.. നിനക്ക് എന്നെ ഇഷ്ടം ആയിരുന്നോ….. ” അവൻ അൽഭുതത്തോടെ ചോദിച്ചു….

 

 

” എന്റെ ദേവിയെ ഇൗ പൊട്ടനെ ഞാൻ ഇനി എങ്ങനെ പറഞ്ഞു മനസിലാക്കണം…. ” അവള് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു….

 

അവിടം തുടങ്ങുക ആയിരുന്നു ഞങ്ങളുടെ പ്രണയം…. പാതിരാത്രി മതിൽ ചാടി റൈഡിന് പോക്കും.. സിനിമ കാണലും അങ്ങനെ അങ്ങനെ ഞങ്ങൾ ഞങ്ങളുടെ ജീവിതം ആസ്വദിച്ചു…. അവളിലെ ധൈര്യം തന്നെ ആയിരുന്നു അവളെ ഞാൻ പ്രണയിക്കാൻ ഉള്ള കാരണവും… വീട്ടിൽ പിടിച്ചപ്പൊഴും ധൈര്യമായി പറഞ്ഞു അവള് എന്റെ ആണെന്ന്…. ഞങ്ങളുടെ ആഗ്രഹത്തിന് ആരും എതിരും നിന്നില്ല….

 

 

അങ്ങനെ 3 വർഷം ഉള്ള പ്രണയം ഒക്കെ കഴിഞ്ഞു ഇങ്ങനെ പോയ ശേരിയാവില്ല എന്നും പറഞ്ഞു ഞങ്ങളെ പിടിച്ച് കെട്ടിക്കാൻ തീരുമാനം എടുത്തു….. അത് പറഞ്ഞപ്പോൾ അവൾക്ക് ബാംഗ്ലൂരിൽ mba ചെയാൻ പോണമെന്ന് പറഞ്ഞു… അവളുടെ ആഗ്രഹങ്ങൾക്ക് ഒന്നും ഞാൻ എതിര് അല്ലായിരുന്നു…..

 

 

പക്ഷേ കല്യാണം കഴിഞ്ഞു ഇൗ വീട് വിടാൻ പാടുള്ളൂ എന്ന് മുത്തശ്ശി ചട്ടം കെട്ടി…. അതനുസരിച്ച് ചെറിയ രീതിയിൽ ഞങ്ങളുടെ വിവാഹം നടത്തി…. ഏട്ടനും ഉണ്ണിയും ഞങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു എങ്കിലും ഉണ്ണി യുഎസ് ഇൽ ആയിരുന്ന കൊണ്ട് ആദ്യം ഞങ്ങളുടെ നടത്തി….. പിന്നെ എല്ലാവരെയും അറിയിച്ച് ആർഭാടം ആകാം എന്ന് തീരുമാനിച്ചു…..

 

 

അങ്ങനെ കൃഷ്ണ ഭഗവാന്റെ തിരുനടയിൽ വെച്ച് വിഷ്ണുമായ എന്ന എന്റെ വിച്ചുട്ടിയുടെ കഴുത്തിൽ ഞാൻ താലി ചാർത്തി…. അവള് ഇൗ ശിവന്റെത് മാത്രമായി…..

 

 

അതിനു ശേഷം ഒരാഴ്ച കഴിഞ്ഞു ആയിരുന്നു കോളേജ് re-opening അന്ന് വരെ അവള് ഹോസ്റ്റലിൽ കയറിയില്ല…. പക്ഷേ അവളുടെ പഠിത്തം കഴിഞ്ഞിട്ട് ഒക്കെ മതി ശാരീരികമായി ഒന്നകുന്നത് എന്ന് ഞങ്ങൾ തീരുമാനിച്ചു….അത് വരെ കോളജിൽ ഉള്ള ഒരാളും വിവാഹം നടന്നത് അറിയില്ല എന്ന് അവളെ കൊണ്ട് ഞാൻ എന്നെ വെച്ച് സത്യം ഇടീപ്പിച്ച്….. അതാകാം തന്നോട് പറയാതെ ഇരുന്നത്…. താലിയും സിന്ദൂരവും ഒക്കെ അവള് ആരും കാണാതെ അണിഞ്ഞിരുന്നു….

 

 

ആദ്യമൊന്നും അവൾക്ക് അവിടം ഇഷ്ടം ആയിരുന്നില്ല…. പിന്നെ പിന്നെ അവളുടെ സംസാരത്തില് കോളജിലെ വിശേശങ്ങളെക്കാൾ കൂടുതൽ നീ ആയിരുന്നു അവളുടെ തീർത്ഥ….. സത്യത്തിൽ എനിക് ചെറിയ കുശുമ്പ് തോന്നിയിട്ടുണ്ട് നിന്നോട്…. അതും പറഞ്ഞു അവൻ ചിരിച്ചു…..

 

എന്നും വിളിച്ചിരുന്ന പോലെ അന്നും അവള് വിളിച്ചതാണ്….. പക്ഷേ പിറ്റേന്ന് രാവിലത്തെ മെസ്സേജ് ഒന്നും ഉണ്ടായില്ല…. തിരക്കിൽ ആകുമെന്ന് കരുതി…. ഉച്ചയോടെ അടുത്ത് ആയിരുന്നു എനിക് ഒരു unknown നമ്പറിൽ നിന്നും കോൾ വന്നത്…. അതിൽ നിന്നും കേട്ട വാർത്ത എനിക് തല ചുറ്റുന്ന പോലെ തോന്നി…..

 

 

ഉടനെ ഞാൻ ബാംഗ്ലൂരിൽ എത്തി…. അവിടെ ഞാൻ കണ്ടു ഏതോ തെരുവ് നായ്ക്കലാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട എന്റെ പെണ്ണിന്റെ ശരീരം….. ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ജീവൻ അതിനേക്കാൾ മുന്നേ വിട്ട് പോയിരുന്നു….. അതും പറഞ്ഞപ്പോൾ അവന്റെ ശബ്ദം ഇടറി…..

 

 

” ആദ്യമായി ഞാൻ ദൈവത്തെ വെറുത്തത് അന്നാണ് ദേവാ…. എന്റെ പെണ്ണിനെ അങ്ങനെ കണ്ട ആ ദിനം…. സഹിക്കാൻ ആയില്ല…. ഒരു ചെറിയ വേദന പോലും സഹിക്കാത്തവൾ ആണ്…. അവളെയാണ് ആ കൊടിച്ചി പട്ടികൾ ഒരു രാത്രി മുഴുവൻ ക്രൂര പീഡനത്തിന് ഇരയാക്കിയത്….. അവൾക്ക് അവൾക്ക് ഒരുപാട് നൊന്തിട്ട്‌ ഉണ്ടാകും അല്ലേ ദേവാ….. ” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. ശബ്ദം ഇടറിയിരുന്നു…..

 

 

” അവൾക്കായി പൊരുതാൻ ഒക്കെ ഞാൻ കരുതി….. പക്ഷേ അന്നാണ് എനിക് മറ്റൊരു സത്യം ബോധ്യപ്പെട്ടത് അവളായിരുന്നു എന്റെ ധൈര്യം…. അവളായിരുന്നു എന്റെ ജീവൻ… അവളായിരുന്നു എന്റെ എല്ലാം…. അവള് ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന്….. ഒരു മുറിയിൽ കയറി കതകടച്ചു അവിടെ ഉണ്ടായിരുന്ന എല്ലാം നാശമാക്കി… അതോടൊപ്പം എനിക് നഷ്ടപ്പെട്ടത് എന്റെ സ്വബോധം കൂടി ആയിരുന്നു….. നീണ്ട ഒന്നര വർഷങ്ങൾ ആരോടും മിണ്ടാതെ ഒന്നിനോടും പ്രതികരിക്കാതെ ഒരു മെന്റൽ ഹോസ്പിറ്റലിൽ സെല്ലിൽ ആയിരുന്നു എന്റെ ജീവിതം…. എനിക് കൂട്ടായി അവളുടെ ഓർമ്മകൾ മാത്രം….. എല്ലാവരും എനിക്കായി സങ്കടപെടുന്ന് എന്ന് കണ്ട കൊണ്ടാണ് വീണ്ടും തിരിച്ച് വരാൻ എന്നെ സഹായിച്ചത്….. ഉണ്ണിയൊടും അമ്മുവിനൊടും ഇപ്പോഴും ഒന്നും പറഞ്ഞിട്ട് ഇല്ല…. ഇതൊക്കെ അറിയാവുന്നത് അമ്മക്കും എനിക്കും ഏട്ടനും അച്ഛനും ആണ്…. ”

 

 

” പിന്നെ ആരും കേസിന് ഒന്നും പോയില്ലേ….. ”

 

 

 

” പോയി പക്ഷേ അവിടെ എന്റെ വിച്ചു വെറുമൊരു വേശ്യ ആയി….. ഹോസ്റ്റലിൽ വാർഡനോട് പറയാതെ അസമയത്ത് അവള് ഇറങ്ങിയത് കൊണ്ട് അവള് എന്തിന് ഇറങ്ങി അങ്ങനെ തുടങ്ങി…. എന്റെ പെണ്ണിനെ വെറുമൊരു ….. പെണ്ണ് ആകി….”

 

 

” മ്മ് ”

 

 

” കോടതി പോലും അവളിലെ കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിച്ചു…. അല്ലെങ്കിലും വലിച്ച് കീറപെട്ട പെണ്ണിനെ വീണ്ടും പോസ്റ്റ് മോർട്ടം ചെയാൻ ആണല്ലോ ഓരോരുത്തരും ശ്രമിക്കുന്നത്….. അവളുടെ വസ്ത്രം ശെരി അല്ല… അവളുടെ സംസാരം ശെരി അല്ല… പെരുമാറ്റം ശെരി അല്ല… അതല്ലേ അസമയത്ത് തനിയെ ഇറങ്ങിയത്…… അങ്ങനെ അങ്ങനെ നീണ്ടു പോയി അവൾക്ക് ഉള്ള വിശേഷണങ്ങൾ….. പക്ഷേ ഒരാള് പോലും ഓർത്തില്ല അവള് അനുഭവിച്ച് വേദനയെ പറ്റി….. ഒരാളും അന്വേഷിക്കില്ല ഇതൊക്കെ കേട്ട് നീറുന്ന അവളുടെ വീട്ടുകാരെ കുറിച്ച്….. അല്ലെങ്കിലും അതൊക്കെ ആർക്ക് അറിയണം…. ഇര എന്ന് പേര് നൽകി അവളെ വിശേഷിപ്പിക്കുമ്പോൾ തന്നെ അവള് സമൂഹത്തിന് മുന്നിൽ ചീത്ത ആയി….. എന്നിട്ടും ഇന്നും പുറത്ത് സന്തോഷിച്ച് നടക്കുന്ന അവൾക്ക് വേദന നൽകിയ &&**@@ മക്കൾ….. ”

 

 

 

അവന്റെ വാക്കുകൾ കേട്ട് അവളുടെ പോലും കണ്ണുകൾ നിറഞ്ഞു….. ശെരിയാണ് ഓരോ പെൺകുട്ടിയും ഇന്നല്ലെങ്കിൽ നാളെ ഓരോ ഇര ആയി മാറി കൊണ്ട് ഇരിക്കുക ആണ്…. തെറ്റ് ചെയ്ത ദുഷ്ടന്മാരെ കാൾ സമൂഹം അവരെ മാറ്റി നിറുത്തുന്നു….. അവരുടെ തെറ്റ് എന്താണ്…..

 

 

പക്ഷേ അപ്പോഴാണ് അവളുടെ മനസ്സിലേക്ക് മറ്റ് പലതും ഓർമ വന്നത്…. മായയുടെ അവസാന മെസ്സേജുകൾ…..

 

 

* സോറി തീർത്ഥ കുട്ടി….. പിണങ്ങല്ലെ…. അത്യാവശ്യം ആയി പോയി…. കിച്ചെട്ടന്‌ വയ്യ….. *

 

 

കുറച്ച് നേരം ശേഷമുള്ള അടുത്ത മെസ്സേജ്…..

 

 

* I am trapped *

 

 

 

” ശിവേട്ട….. ”

 

 

” എന്താ പറയൂ….. ”

 

 

” ശിവെട്ടന് മായ മരിക്കുന്നതിന്റെ തലേ ദിവസം എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ….. ”

 

 

” എന്ത് അസുഖം I was well alright…. എന്താ ദേവാ അങ്ങനെ ചോദിച്ചത്… ”

 

 

” Nothing….. I will make it clear… But I want time…. ”

 

 

” Ok ”

 

 

 

” ദേവാ…. ഇനി പറ നീ ഉണ്ടാകുമോ എന്റെ കൂടെ….. അറിയാം അർഹത ഇല്ല എന്ന് പക്ഷേ എന്നാലും എന്തോ ഒരു ആഗ്രഹം…. എന്റെ വിച്ചു ആണ് നിന്ന് ഇങ്ങോട്ട് അയച്ചതെന്ന് ഒരു തോന്നൽ….. ”

 

 

 

” ഏട്ടാ…. എനിക് സമ്മതമാണ് പൂർണ്ണ സമ്മതം…. പക്ഷേ അതിന് മുമ്പ് ഒരു കാര്യം പറയാൻ ഉണ്ട്…. ”

 

 

” എന്താ ”

 

 

” മായയുടെ മരണം എനിക്കും വലിയൊരു ഷോക് ആയിരുന്നു….. ഞാൻ ഡിപ്രഷനിൽ ആയി പോയി…. Long 1 year I was in a room…. ഹോസ്പിറ്റലിലേക് കൊണ്ടുവരുമ്പോൾ അവൾക്ക് ചെറിയ ജീവൻ ഉണ്ടായിരുന്നു….. എന്റെ കൈയിൽ കിടന്നാണ് അവള് പോയത്…. അപ്പോഴും അവസാനമായി അവള് എന്നോട് പറഞ്ഞ ഒരൊറ്റ കാര്യം നിങ്ങളെ നോക്കണം എന്നായിരുന്നു…. മരണത്തിന്റെ അവസാന നിമിഷം പോലും അവളുടെ ചുണ്ടുകൾ മന്ത്രിച്ചത് ❤️ കിചെട്ടൻ❤️ എന്നായിരുന്നു…. ” അത് കേട്ടതും ശിവൻ പൊട്ടി കരഞ്ഞു പോയിരുന്നു….

 

 

അത് കണ്ടതും അവള് പറഞ്ഞു…..

 

” അന്ന് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോയില്ലായിരുന്ന് എങ്കിൽ ചിലപ്പോൾ മായയുടെ കൊലയാളികളെ കണ്ടെത്താൻ ആകുമായിരുന്നു….. ”

 

 

” അതെന്താ ദേവാ അങ്ങനെ പറഞ്ഞത്…. ”

 

 

” ഞാൻ പറഞ്ഞില്ലേ എല്ലാം ബോധ്യമാക്കി തരാം…. But before that എനിക് ക്ലെയർ ആവണം….. അതിനു time തരണം…. ”

 

 

” മ്മ്…. ”

 

 

” ശിവെട്ട….. ”

 

 

” പറയ്…. ”

 

 

ഉടനെ അവള് അവന്റെ നെഞ്ചിലേകക് ചാഞ്ഞു…..

 

 

 

” തരുമോ ഇൗ നെഞ്ചില് ഒരിത്തിരി ഇടം ഇൗ ദേവയിക്ക്‌….. അത്രക്ക് ഇഷ്ടപ്പെട്ടു പോയി ഞാൻ….. “.

 

 

” ഇൗ ഒരു ജന്മം മുഴുവൻ ഉണ്ടാകും ഇൗ ശിവന്റെ ഹൃദയത്തില് നിനക്കൊരു സ്ഥാനം…. ഒട്ടും താഴ്ന്നു പോകാത്ത ഒരു സ്ഥാനം…. ” അത് പറയുമ്പോൾ 2 പേരുടെയും കണ്ണുകൾ നിറഞ്ഞു…..

 

 

” പക്ഷേ എനിക്കും സമയം വേണം…. തരില്ലെ….. ”

 

 

” ഉറപ്പായും…. പക്ഷേ ഇൗ നെഞ്ചില് ഒരു സ്ഥാനം കിട്ടുമെന്ന് ഒരു ഉറപ്പ് മാത്രം അത്രമാത്രം മതി എനിക്….. ”

 

( തുടരും )

__________________

 

പെട്ടെന്ന് ഒരു നിമിഷം കൊണ്ട് നഷ്ടപെട്ട ഒരാൾക്ക് പകരമാവില്ല മറ്റൊരാൾ…. പ്രണയമെന്നത് 2 വ്യക്തികൾ തമ്മിലാണ്…. അതിൽ ഒരാള് നഷ്ടപ്പെട്ടാൽ മറ്റൊരാളെ അവിടേക്ക് സങ്കൽപ്പിക്കുക എന്നത് ഇച്ചിരി പണിയുള്ള കാര്യമാണ്….. സമയം എടുക്കും….. എല്ലാത്തിനും…..

പിന്നെ വിച്ചുവിനു എന്ത് പറ്റിയെന്നു മനസ്സിലായല്ലോ…. അപ്പോ ശെരി നാളെ കാണാം കേട്ടോ….. ഇന്നും കണ്ണോക്കെ നിറഞ്ഞു വരുന്നുണ്ട്…. ഇൗ കണക്ക് ആണെങ്കിൽ ഇത് ഒരു നടക്കു പോകില്ല….. അപ്പോ അഭിപ്രായങ്ങൾ…. 😁

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “💗 ദേവതീർത്ഥ 💗 17”

  1. Thott munnilatha avasana bagam Motham enthina ithil add aakiye 2 line pore allengi thanna length koravan chechi athonda

Leave a Reply

Don`t copy text!