Skip to content

💗 ദേവതീർത്ഥ 💗 19

devatheertha novel

💗 ദേവതീർത്ഥ 💗

Part – 19

✍️💞… Ettante kanthari…💞 ( Avaniya )

വീട്ടിൽ എത്തിയതും അവള് ഫോൺ ഓൺ ചെയാൻ ശ്രമിച്ചു…. പക്ഷേ ചാർജ് തീർന്നു അത് ഓഫ് ആയി പോയിരുന്നു….

 

 

” എന്തായി…. ”

 

 

” ഇത് ഓഫ് ആണ് ചാർജ് ചെയട്ടെ… എന്നിട്ട് നോക്കാം…. ”

 

 

” ദേവാ എനിക് ഒരു കോഫീ കിട്ടോ…. ”

 

 

” Ya sure.. I will get you… ”

 

 

അതും പറഞ്ഞു അവള് താഴേയ്ക്ക് പോയി…. അവള് പോയതും അവൻ ബെഡിൽ ഇരുന്നു….. അപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന അവളുടെ ഫയലുകൾ കണ്ടത്…. വെറുതെ അതൊക്കെ തുറന്നു നോക്കി അപ്പോഴേക്കും അവള് കോഫീയുമായി വന്നു…

 

 

” എന്താ ഏട്ടാ നോക്കുന്നത്…. ”

 

 

” അത് നീ വെറുതെ ഇരിക്കുക അല്ലേ… ബോർ അടിക്കില്ലെ…. ഒരു ജോലി ഉണ്ടെങ്കിൽ നല്ലതല്ലേ…. ”

 

 

” മ്മ് നല്ലതാണ്… പക്ഷേ…. ”

 

 

” എന്താണ് ഒരു പക്ഷേ…. വെറുതെ വീട്ടിൽ ഇരികുന്നതിലും നല്ലത് അല്ലേ… ”

 

 

” അല്ല അച്ഛനും അമ്മക്കും ഒക്കെ ഇഷ്ടപ്പെടുമോ…. ”

 

 

” ഞാൻ നിന്റെ ഇഷ്ടമാണ് ചോദിച്ചത്…. നമ്മുടെ ഓഫീസിൽ തന്നെ ഒരു പോസ്റ്റ് നോക്കാം…. ”

 

 

അവളുടെ ഉള്ളിൽ പഴയ കാര്യങ്ങള് ഓർത്തപ്പോൾ ഒരു ആശങ്ക നിറഞ്ഞു…..

 

 

” പേടിക്കണ്ട…. അഖിൽ ഇല്ല…. Main office ഞാൻ ആണ് നോക്കുന്നത്… ഏട്ടൻ ഒരു ബ്രാഞ്ച് ഹെഡ് ആണ്…. പിന്നെ ഇപ്പോ നീ പഴയ പോലെ വെറുമൊരു സ്റ്റാഫ് അല്ല…. ഇൗ ശിവകാർത്തികേയന്റെ ഭാര്യ ആണ്…. ”

 

 

അവസാന വാചകങ്ങൾ കേട്ടതും അവളുടെ ഹൃദയം അകാരണമായി മിടിച്ചു…. വല്ലാത്ത ഒരു ഊർജം അവളിൽ വന്നു നിറഞ്ഞു…..

 

 

” എനിക് ഇഷ്ടകേട് ഒന്നുമില്ല…. അച്ഛനും അമ്മയും സമ്മതികണ്ടെ അത്രേയുള്ളൂ….. എനിക് സന്തോഷമുളള കാര്യമാണ്…. ”

 

 

” അത് ശേരിയാക്കാം…. അപ്പോ നാളെ മുതൽ റെഡി ആയിക്കോ…. നീ mba അല്ലേ…. ”

 

 

” മ്മ് അതേ…. ”

 

 

 

അതും പറഞ്ഞു അവൻ പുറത്തേക് പോയി….

 

 

 

പുറത്ത് ചെന്നപ്പോൾ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..

 

 

അത് കണ്ട് കൊണ്ടാണ് അമ്മു വന്നത്….. അവളെ കണ്ടതും അവൻ പതിയെ ഗൗരവത്തിലെക് വഴി മാറി….. അത് തന്നെ അവളുടെ കളിയാക്കൽ കേൾക്കാൻ വയ്യ….

 

 

” എന്താ ഏട്ടാ ഒരു ചിരി ഒക്കെ….. ”

 

 

” ചിരിയോ എന്ത് ചിരി എന്തിനാ ചിരി…. ”

 

 

” കിടന്നു ഉരുളണ്ട…. ഞാൻ നല്ല വ്യക്തമായി തന്നെ കണ്ടു…. ചിരിച്ചതും എന്നെ കണ്ടപ്പോൾ ചിരി മാറ്റി ഗൗരവം ആകിയതും ”

 

 

അത് കേട്ട് അവൻ ചമ്മിയ ചിരി ചിരിച്ചു….

 

 

” കണ്ടല്ലെ…. ”

 

 

” നല്ല വ്യക്തമായി കണ്ടു…. ”

 

 

അവൻ ചമ്മിയ മുഖത്തോടെ അവളെ മറികടന്ന് പോയി…..

 

 

അവന്റെ കാട്ടികൂട്ടലുകൾ കണ്ട് സത്യത്തിൽ വല്ലാത്തൊരു സന്തോഷം അമ്മുവിനെ പൊതിഞ്ഞു…. വർഷങ്ങൾക്ക് ശേഷമാണ് അവൻ മനസറിഞ്ഞ് ചിരിക്കുന്നത് എന്നവൾ ഓർത്തു…..

 

 

ദേവു അതിനു ശേഷം കുറച്ച് നേരം മുത്തശ്ശിയുടെ അടുത്ത് പോയിരുന്നു കുശലം പറഞ്ഞു…. അമ്മ ഇപ്പോ കുത്തുവാക്കുകൾ ഒന്നും പറയുന്നില്ല എങ്കിലും തന്നോട് മിണ്ടാൻ എന്തോ ബുദ്ധി മുട്ട് ഉള്ള പോലെ തോന്നി അവൾക്ക്……

 

 

അവളും അവരെ ശല്യപ്പെടുത്താൻ പോയില്ല…. കുറച്ച് നേരം അടുക്കളയിൽ ചെന്നു ലതാമ്മയെ സഹായിച്ചു….

 

ആദ്യം അവർ എതിർത്ത് എങ്കിലും അവള് പോവില്ല എന്നവൾക്ക്‌ ഉറപ്പായപ്പോൾ അവർ പറയൽ നിറുത്തി….

 

 

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെ എല്ലാവരും ഉണ്ടായിരുന്നു…. അവിടെ വെച്ച് തന്നെ ദേവയുടെ കാര്യം പറയാൻ അവൻ തീരുമാനിച്ചു….

 

 

അപ്പോഴാണ് എല്ലാവരും ഇരുന്നിട്ടും ദേവാ ഭക്ഷണത്തിനായി ഇരികുന്നില്ല എന്നവൻ കണ്ടത്….. ശെടാ ഇവളെന്ത ഇരികാത്തത്…..

 

 

അപ്പോഴാണ് അവന്റെ മനസറിഞ്ഞത് പോലെ മുത്തശ്ശി അത് പറഞ്ഞു…..

 

 

” ദേവു മോളെ…. നീ കൂടി ഇരിക്ക്…. ഒരു കസേര കൂടി ഉണ്ടല്ലോ…. ”

 

 

അതിനു ദേവു മറുപടി പറയാൻ പോയതും അമ്മ പറഞ്ഞിരുന്നു…..

 

 

” അതെന്ത് വർത്തമാനം ആണ് അമ്മേ…. അവള് ഇരുന്നാൽ പിന്നെ ആരു വിളമ്പും…. ”

 

 

” എല്ലാവർക്കും കൈകാൽ ഉണ്ടല്ലോ പിന്നെന്താ വിളമ്പി കഴിച്ചാൽ…. ”

 

 

” അത്…. അത് ശരിയല്ല…. ഇവൾ അല്ലേ ഇവിടുത്തെ മരുമകൾ അപ്പോ ഇവൾ ചെയ്യണം….. ”

 

 

” എന്നിട്ട് എന്റെ ഇൗ മരുമകൾ ഇതൊന്നും ചെയ്തു കണ്ടില്ല അല്ലോ….. ”

 

 

മുത്തശ്ശി പറഞ്ഞത് കേട്ട് അവരുടെ വാ അടഞ്ഞു….

 

 

” അങ്ങനെ ആണെങ്കിൽ ഞാനും മരുമകൾ അല്ലേ അപ്പോ ഞാനും കൂടാം ദേവുവിനോട് ഒപ്പം….. ”

 

 

ഉണ്ണിയും ഏറ്റ് പിടിചു…..

 

 

 

” ഞാൻ അങ്ങനെ ഒന്നും പറഞ്ഞ അല്ല…. അവള് അല്ലേ ഉണ്ടാക്കിയത് അപോ വിളമ്പി കൊടുക്കുമ്പോൾ അത് അവൾക്ക് ഒരു സന്തോഷം അല്ലേ…. അതാ ഞാൻ….. ”

 

 

 

” ദേവാ ഇവിടെ ഇരിക്ക്….. ” എന്ന ശിവന്റെ വാക്കുകൾ കേട്ടതും എല്ലാവരും മിണ്ടാതെ ഇരുന്നു…. അവളിൽ വല്ലാത്ത ഒരു സന്തോഷം വന്നു പൊതിഞ്ഞു….

 

 

അവള് വേഗം അവന്റെ അടുത്ത് ചെന്ന് ഇരുന്നു…. ഭക്ഷണം കഴിച്ച് കൊണ്ട് ഇരുന്നതും ശിവൻ കാര്യങ്ങള് അവതരിപ്പിച്ചു…..

 

 

” അച്ഛാ അമ്മേ എനിക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു….. ”

 

 

” എന്താ കാർത്തി ”

 

 

” അത് അമ്മേ…. നാളെ മുതൽ ദേവയും ജോലിക്ക് വരുന്നുണ്ട്…. അവള് mba റാങ്ക് ഹോൾഡർ ആണ്…. അവള് നമുക്ക് ഒരു അസറ്റ് ആയിരിക്കും….. ”

 

 

” എന്തേ ഭാര്യ ചിലവിനു തന്നിട്ട് വേണോ ശിവകാർത്തികേയന്‌ ജീവിക്കാൻ….. ” പുച്ഛത്തോടെ ഉള്ള അഖിലിന്റെ ചോദ്യം കേട്ട് അവന് ദേഷ്യം വന്നു…..

 

 

” ഏട്ടൻ ഏട്ടന്റെ കാര്യം നോക്കിയാൽ മതി….. ”

 

 

” നീ എന്തിനാ അവനെ പറയുന്നത് അഖിൽ പറഞ്ഞത് ശെരി അല്ലേ…. ഇത്ര ഒക്കെ ഉണ്ടല്ലോ ഇനി എന്തിനാ ” അച്ഛന്റെ ചോദ്യം കൂടി കേട്ടതും അവന്റെ ദേഷ്യം അതിന്റെ ഉചചസ്ഥായിയിൽ എത്തി…..

 

 

” ഉണ്ണി ഏടത്തി…. ഏടത്തി കമ്പനി നോക്കിയാണോ ഏട്ടനുള്ള ചിലവിനു കൊടുക്കുന്നത്…. ” അവന്റെ ചോദ്യം കേട്ടതും അഖിലിന്റെ തരിപ്പിൽ കയറി…. അവൻ ആ ദേഷ്യത്തിൽ ഭക്ഷണം തട്ടി എറിഞ്ഞു മുകളിലേക്ക് പോയി…..

 

 

” കാർത്തി…. നീ എന്തിനാ അവനോട് അങ്ങനെ പറഞ്ഞത്…. അവൻ ഭക്ഷണം പോലും കഴിക്കാതെ പോയത് കണ്ടില്ലേ….. ”

 

 

” വിശപ്പ് അറിഞ്ഞവന് ആഹാരം ദൈവമാണ്….. അവന് കഴിച്ചില്ല എങ്കിൽ വിശകുമ്പോൾ വന്നു തിന്നോളും….. പിന്നെ ഒരു നേരം തിന്നില്ല എന്നും പറഞ്ഞു ചത്ത് ഒന്നും പോകാൻ പോകുന്നില്ല….. തിന്നിട്ട്‌ എല്ലിന്റെ ഇടയിൽ കയറിയിട്ട് ആണ് ഓരോന്ന് കാണിച്ച് കൂട്ടുന്നത്….. ”

 

 

” കാർത്തി…. Talk inside your limits…. നിന്റെ ഭാര്യ നമ്മുടെ കമ്പനിയിൽ ജോലി ചേയില്ല…. ഇതെന്റെ തീരുമാനം ആണ്….. ”

 

 

” ജോലി ചെയ്തോട്ടെ എന്നതിന് അനുവാദം അല്ല അച്ഛനോട് ചോദിച്ചത്…. ജോലി ചെയും എന്ന തീരുമാനം ആണ് പറഞ്ഞത്…. അതെന്റെ കമ്പനി ആണ്…. അച്ഛന്റെ വിയർപ്പില്ല അതിൽ…. I know what to do there…. ”

 

അവന്റെ ശബ്ദം ഉറച്ചത് ആയിരുന്നു…..

 

 

” കാർത്തി അച്ഛനോട് ഇങ്ങനെയാണോ സംസാരിക്കുന്നത്….. ” അമ്മ അവനോട് ദേഷ്യപ്പെട്ടു….

 

 

” എന്റെ സംസാരം മാത്രം എന്താ അമ്മെ തെറ്റാകുന്നത്…. വഷളത്തരം പറഞ്ഞ ഏട്ടൻ ശെരി എന്റെ ഭാര്യയുടെ കാര്യം പറഞ്ഞ അച്ഛൻ ശെരി എന്റെ ഭാര്യയ്ക്ക് വേണ്ടി സംസാരിച്ച ഞാൻ തെറ്റോ…. ഇതെന്താ…. ”

 

 

 

” അത് ശേരിയ ഏട്ടൻ പറഞ്ഞത്…. ദേവുവിന് അതിനുള്ള ക്വാളിഫിക്കേഷൻ ഉണ്ടല്ലോ പിന്നെന്തിനാ അവർ എതിർക്കുന്നത്…. ”

 

 

 

അമ്മുവും അവന്റെ അഭിപ്രായത്തോട് ചേർന്നു….

 

 

” മോനെ അച്ഛൻ ആ ഉദ്ദേശത്തിൽ ആവില്ല പറഞ്ഞത്….. ഇൗ വീട്ടിൽ പെൺകുട്ടികൾ അങ്ങനെ ജോലിക്ക് പോകാറില്ല അല്ലോ…. അതാകാം…. ”

 

 

 

” അപ്പോ നാളെ അമ്മുവിന്റെ പഠനം കഴിഞ്ഞാലും അച്ഛൻ അവളെ വീട്ടിൽ ഇരുത്തുമോ…. ഒരു കുടുംബിനി ആയി…. ” അതിൽ അമ്മയുടെ വായയും അടഞ്ഞു….

 

 

 

” മറുപടി ഇല്ലാ അല്ലേ…. ഉണ്ടാവില്ല എനിക് അറിയാം…. സ്വന്തം മകൾക്കും മരുമകൾക്കും 2 നീതി അല്ലേ അമ്മേ….. ”

 

 

” നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല….. ”

 

 

 

” എനിക്കും തർക്കിക്കാൻ താൽപര്യം ഇല്ല….. നാളെ മുതൽ അവളും ഉണ്ടാവും എനിക്കൊപ്പം ഓഫീസിലേക്ക്…. അറിയിച്ചേക്ക് ഇൗ വീടിലെ മറ്റ് അംഗങ്ങളെ…. ”

 

 

അതും പറഞ്ഞു അവൻ എഴുന്നേറ്റ് പോയി…..

 

 

അവൻ പോയതും ദേവുവും എഴുന്നേറ്റ്…..

 

 

” ദേവു…. ” അമ്മയുടെ വിളി കേട്ടതും അവന്റെ കൈകാലുകൾ നിശ്ചലമായി…..

 

 

” മോൾക്ക് അമ്മയോട് ദേഷ്യം തോന്നരുത്….. അച്ഛന് അതൊന്നും ഇഷ്ടം ആവില്ല…. അതാ ഞാൻ…. അവൻ ആണെങ്കിൽ എന്തെങ്കിലും തീരുമാനിച്ചാൽ അത് നടപ്പാക്കും…. അല്ലാതെ എനിക് മോളോട് ദേഷ്യം ഒന്നുമില്ല….. എനിക് നീ ഉണ്ണിയെ പോലെ തന്നെയാ…. ”

 

 

അവരുടെ വാക്കുകൾ ഒരു കുളിർമഴ പോലെയാണ് അവളിലേക്ക് വന്നത്…. അവള് വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു…..

 

അവള് വേഗം കൈ കഴുകി മുകളിലേക്ക് പോയി….. ശിവനോട് സംസാരിക്കാൻ തന്നെ ആയിരുന്നു അവളുടെ തീരുമാനം…. ഇവിടെ ഉള്ളവരുടെ സമാധാനം നഷ്ടപ്പെടുത്തി ഒരു ജോലിക്ക് താൽപര്യം ഇല്ല എന്ന് പറയാൻ…..

 

 

മുകളിലേക്ക് ചെന്നപ്പോൾ ബാൽക്കണിയിൽ നിന്ന് സിഗ്രറ്റ് വലിക്കുന്ന ശിവനെ ആണ് കണ്ടതും…. അത് കണ്ടതും അവൾക്ക് ഒരു അസ്വസ്ഥത തോന്നി….

 

 

” ശിവേട്ട….. ”

 

 

” മ്മ് പറഞ്ഞോ…. ”

 

 

” അത്…. എനിക് ജോലി വേണ്ട ഏട്ടാ ഞാൻ ഇവിടെ നിന്നോളാം…. ”

 

 

പെട്ടെന്ന് ആയിരുന്നു അവളുടെ കൈ പിടിച്ച് വലിച്ചത്….. പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവള് അവന്റെ നെഞ്ചില് ഇടിച്ച് നിന്നു…..

 

 

” ദേവാ…. ”

 

 

” മ്മ്….. ”

 

 

” ജീവിതത്തിൽ തോറ്റവനാണ് ഇൗ ശിവൻ…. നീ കൂടി എന്നെ തോൽപ്പികോ…. ”

 

 

” ഏട്ടാ ഞാൻ…. ”

 

 

” വേണ്ട….. താൽപര്യം ഇല്ലാതെ എനിക് വേണ്ടി വേണ്ട….. ”

 

 

” അതല്ല അവരൊക്കെ….. ”

 

 

” നീ എന്റെ ഭാര്യയാണ്…. മറ്റുള്ളവരെ ഓർക്കണ്ട…. ”

 

 

പെട്ടെന്നാണ് പ്രതീക്ഷിക്കാതെ അവള് അവന്റെ നെറ്റിയിൽ ചുംബിച്ചത്…..

 

 

” ഞാൻ ഉണ്ടാകും നാളെ….. ”

 

 

അത് അവനിൽ വല്ലാത്ത ഒരു പുഞ്ചിരി വിരിയിച്ചു….

 

( തുടരും )

_____________________

മായയുടെ കാര്യം നമുക്ക് പുറത്ത് കൊണ്ടുവരാം…. Dont worry….. അപ്പോ അഭിപ്രായങ്ങൾ….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “💗 ദേവതീർത്ഥ 💗 19”

Leave a Reply

Don`t copy text!