💗 ദേവതീർത്ഥ 💗 02

8683 Views

devatheertha novel

💗 ദേവതീർത്ഥ 💗

Part – 2

✍️💞… Ettante kanthari…💞 (Avaniya)

ചെയ്യാത്ത തെറ്റിന് ഇത്രമേൽ എന്നെ ശിക്ഷിക്കുന്ന ദൈവത്തോട് പോലും അവൾക്ക് ഒരു മാത്ര ദേഷ്യം തോന്നി…. അറിഞ്ഞു കൊണ്ട് ആരെയും ദ്രോഹിക്കാൻ ശ്രമിച്ചിട്ട് ഇല്ല എന്നിട്ടും താൻ ഇന്ന് എല്ലാവർക്കും മുന്നിൽ കുറ്റക്കാരി ആണ്…. വെറും കുറ്റക്കാരി അല്ല….. നാട്ടുകാർ അവളെ വിളിച്ച പല പേരുകളും അവളുടെ ഉള്ളിൽ ആ നിമിഷം നിറഞ്ഞു…..

 

 

* തേവിടിശി….. അഴിഞ്ഞാട്ടകാരി…… പിഴച്ചവൾ….. *

 

 

കരഞ്ഞു കൊണ്ട് പതിയെ അവള് ഉറക്കത്തിലേക്ക് വീണു…. പക്ഷേ അപ്പോൾ പോലും അവളുടെ ചുണ്ടുകൾ വിതമ്പുന്നുണ്ടായിരുന്നു….

 

 

രാത്രിയുടെ കൊടും തണുപ്പിൽ വെറും നിലത്ത് ചുരുണ്ട് കൂടുമ്പോൾ അവള് വിറച്ചിരുന്നു….

 

 

സ്ഥാനം തെറ്റി കിടക്കുന്ന സാരിയിൽ അനാവൃതമായ അവളുടെ വെണ്ണ കൽശില്പത്തിൽ കൊത്തിപറിക്കാൻ ആഗ്രഹിക്കുന്ന കഴുകൻ കണ്ണുകൾ അവൾക്ക് ചുറ്റും അവിടെയും ഉണ്ടായിരുന്നു…. പക്ഷേ അവരിൽ നിന്നും സ്വയം രക്ഷിക്കാൻ പോലുമുള്ള കെൽപ്പ് അവൾക്ക് ഉണ്ടായിരുന്നില്ല…. അവള് അത്രമേൽ തളർന്നിരുന്നു…..

 

 

 

രാവിലെ ശക്തിയായി മുഖത്തേയ്ക്ക് എന്തോ പതിച്ചപ്പോൾ ആണ് അവള് കണ്ണുകൾ തുറന്നത്….

എന്തോ ഒഴുകുന്ന പോലെ തോന്നിയതും അവള് കൺപോളകൾ പതിയെ വലിച്ച് തുറന്നു….

 

 

മുന്നിൽ കലി തുള്ളിയ പോലെ ശിവേട്ടൻ…. കൈയിൽ ഒരു ജഗ്ഗും ഉണ്ട്…. അപ്പോഴാണ് എന്റെ മേലേക്ക് വെള്ളം ഒഴിച്ചത് ആണെന്ന് എനിക് മനസിലായത്…. പക്ഷേ എനിക് ഒന്നു അനങ്ങാൻ പോലും ആകുന്നില്ല…..

 

 

” എന്താ ഡീ ഇവിടെ സുഖിച്ച് ജീവിക്കാം എന്നാണോ വിചാരം….. അനുഭവിക്കാൻ പോകുന്നു ഉള്ളൂ നീ…. ”

 

 

അതിന് അവളുടെ വക മറുപടി ഒന്നും ഉണ്ടായില്ല…. ഒന്നും തിരിച്ച് പറയാൻ ഉള്ള ശക്തി ഇല്ലായിരുന്നു എന്നതാണ് സത്യം….

 

 

” ഇവിടെ വാടി ” എന്നും പറഞ്ഞു അവളെയും വലിച്ച് അവൻ മുറിയിലേക്ക് കയറി… എന്നിട്ട് അവളെ ബാത്ത്റൂമിലേക് തള്ളി കയറ്റി ഷവറിന്റെ അടിയിൽ നിറുത്തി…..

 

 

വെളുപ്പാൻ കാലത്തെ കൊടും തണുപ്പിന് ഒപ്പം വെള്ളത്തിന്റെ തണുപ്പ് കൂടി ആയപ്പോൾ അവളുടെ ശരീരം ഒന്നു കൂടി വിറക്കുവാൻ തുടങ്ങി…..

 

 

” വേഗം കുളിച്ച് താഴെ അടുക്കളയിൽ പോ…. ”

 

 

എന്നും പറഞ്ഞു അവൻ ജോഗിങ് നു ആയി പോയി….

 

 

ശരീരം തളർച്ചയാൽ ബാധിച്ചിരുന്നു എങ്കിലും അവള് എങ്ങനെ ഒക്കെയോ കുളിച്ച് വസ്ത്രം മാറി താഴേയ്ക്ക് പോയി….

 

 

സമയം 5.30 ആകുന്നത് ഉള്ളൂ…. താഴെ പൂജാമുറിയിൽ മാത്രം വെളിച്ചം കാണാം… ഞാൻ

വേഗം അവിടേക്ക് ചെന്നു…..

 

 

അതിന് അകത്തേക്ക് നോക്കിയപ്പോൾ മുത്തശ്ശി പൂജാമുറിയിൽ വിളക്ക് കത്തിച്ചു പ്രാർത്ഥനയിൽ ആണ്…. അത് കണ്ടപ്പോൾ എന്ത് കൊണ്ടോ പഴയ കാര്യങ്ങള് ഓർമ വന്നു….

 

 

വീട്ടിൽ അച്ഛനും അമ്മയും ഏട്ടനും ഞാനും എനിക് ഒരു അനിയത്തിയും ആണ് ഉള്ളത്…. വീടിലെ മൂത്ത പെൺകുട്ടി ഞാൻ ആയത് കൊണ്ട് തന്നെ തിരി കൊളുത്തുന്നതും പൂജ മുറി ഒരുക്കുന്നതും ഒക്കെ എന്റെ ജോലി ആയിരുന്നു…..

 

 

അടുത്തുള്ള അമ്പലത്തിലെ സ്ഥിരം സന്ദർശക ആയിരുന്ന ഞാൻ എന്നും തുളസി മാല കെട്ടി കണ്ണന് അർപ്പിക്കുമായിരുന്നു….. എന്നിട്ടും എന്തിനാ കണ്ണാ എനിക് ഇങ്ങനെ ഒരു പരീക്ഷണം… എന്ന് അവള് സ്വയം ചിന്തിച്ച് പോയി…

 

 

” കുട്ടി എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്…. കുറച്ച് കഴിഞ്ഞ് എഴുന്നേറ്റാൽ മതിയായിരുന്നു അല്ലോ…. ”

 

 

” ഇല്ല മുത്തശ്ശി ഉറക്കം വന്നില്ല…. ”

 

 

” സ്ഥലം മാറി കിടന്ന കൊണ്ടാവും…. അല്ല കുട്ടിക്ക് വയ്യേ…. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു…. ”

 

 

” ഉറക്കം ശേരിയാവാതെ ഇരുന്നത് കൊണ്ടാവും മുത്തശ്ശി…. ”

 

 

” എന്തേ അവിടെ നിന്ന് കളഞ്ഞത്…. കുളിച്ചെങ്കിൽ അകത്ത് കയറി പ്രാർത്ഥിച്ചോളു കുട്ടി…. ”

 

 

ഉടനെ അവള് അകത്തേക്ക് കയറി മുന്നിൽ ഉള്ള കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കണ്ണീരോടെ കൈ കൂപ്പി…..

 

 

പക്ഷേ അപ്പോഴാണ് പുറകിൽ എന്തോ നിലത്ത് വീണു ഉടയുന്ന ശബ്ദം കേട്ടത്….

 

 

അവള് ഞെട്ടി പുറകിലേക്ക് നോക്കി…..

 

 

” അശ്രീകരം രാവിലെ തന്നെ ഇവിടം അശുദ്ധം ആകാൻ ആണോ ഇങ്ങോട്ട് കെട്ടി എടുത്തത്…. ഇനി ചാണക വെള്ളം കൊണ്ട് തളിക്കേണ്ടി വരുമല്ലോ…. ”

 

 

” അമ്മേ ഞാൻ ”

 

 

” അമ്മയോ ആരുടെ അമ്മ…. ഇറങ്ങി പോടി ആസത്തെ പുണ്യ ഇടമാണ് ഇത്…. ”

 

 

പറയുന്ന സ്ത്രീ ഒരു 45 വയസ്സ് പറയും ആഡംബരം കാണിക്കുവാനായി വിലകൂടിയ സാരിയും ആഭരണങ്ങളും ഒക്കെയാണ് അവർ ധരിച്ചിരിക്കുന്നത്…. ശിവന്റെ അമ്മയാണ് പേര് ലക്ഷ്മി…. പണത്തിന്റെ അഹങ്കാരത്തിൽ ജീവികുന്നവർ….

 

 

” എന്താ ലക്ഷ്മി ഇത് ആ കുട്ടി ഇവിടുത്തെ മരുമകൾ അല്ലേ…. ഇങ്ങനെ ഒക്കെ പറയാമോ…. ”

 

 

 

” അമ്മ ഇവളെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ്…. ഇത് പോലുള്ള അഴിഞ്ഞാട്ടകാരി ഒക്കെ ഇവിടെ കേറി ഇറങ്ങിയാൽ ദേവി കോപം ഉണ്ടാകും…. ”

 

 

 

” ആ കുട്ടിയെ കണ്ടിട്ട് നല്ല ഐശ്വര്യം ഉണ്ട്…. നീ പറയും പോലെ ഒന്നുമല്ല…. ”

 

 

” അമ്മ മുഖ സൗന്ദര്യം നോക്കി പറയണ്ട….. ആണുങ്ങളെ വല വീശി പിടിക്കാൻ നടക്കുന്നവൾ ആണ്…. പ്രത്യേകിച്ച് പൈസ ഉള്ള വീടിലെ ആൺകുട്ടികളെ…. നമ്മുടെ മരുമകൾ ഇവളാണ് എന്ന് പറയുന്നതിൽ പരം നാണക്കേട് വേറേ ഇല്ല…. ”

 

 

അവർ കോപം കൊണ്ട് വിറകുക ആയിരുന്നു….

 

പറഞ്ഞത് ഒക്കെ കേട്ട് നീറുന്ന മനസ്സോടെ അവള് അടുക്കളയിലേക്ക് പോയി…. അതിന് തെളിവായി അവളിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിഞ്ഞിരുന്നു….

 

 

” എന്തിനാ ലക്ഷ്മി അതിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്… നല്ലൊരു കുട്ടിയാണ് അത്… വെറുതെ അതിന്റെ ശാപം വാങ്ങി വെക്കല്ലെ…. പിന്നെ മരുമകൾ ആകാൻ പണത്തിന്റെ തട്ട്‌ മാത്രം നോക്കുന്നത് കൊണ്ടാണ് നിനക്ക് അവളെ ചേരാതത്…. നിന്റെ മൂത്ത മരുമകളെ കണ്ടല്ലോ കല്യാണ കഴിഞ്ഞ ആദ്യ ദിനം ആണ് എന്നിട്ടും പോത്ത് പോലെ കിടന്നു ഉറങ്ങുക ആണ്…. ”

 

 

 

” അമ്മേ അവള് കുട്ടി അല്ലേ… പിന്നെ ഇവളെ പോലെ നമ്മളെ മയക്കുന്ന സ്വഭാവം ഒന്നും അവൾക്ക് ഇല്ല…. ”

 

 

 

” അനുഭവം ഗുരു എന്നാണ്….. ഇന്ന് ഇൗ കാണുന്ന ദേഹിയിൽ ആണ് നീ അഹങ്കരികുന്നത് എങ്കിൽ നാളെ അത് ഉണ്ടാകണം എന്നു ഇല്ല…. നാളെ നോക്കാൻ ചിലപ്പോ അവളെ കാണൂ…. ”

 

 

പറഞ്ഞത് ഇഷ്ടപ്പെടാത്ത പോലെ അവർ അകത്തേക്ക് കയറി പോയി……

 

 

🦋🦋🦋🦋🦋

 

 

അടുക്കളയിൽ ചെന്നപ്പോൾ ഒരു സ്ത്രീ അവിടെ നിൽപ്പുണ്ട്… എന്റെ അമ്മയുടെ പ്രായം ഉണ്ടാകും…. അവർ ഇടുപ്പിൽ സാരിയും കുത്തി പണി എടുക്കുന്ന കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു…. അവരൊക്കെ എന്നെ ഓർക്കുന്നു എങ്കിലും ഉണ്ടാകുമോ…. ചിലപ്പോ ശല്യം ഒഴിഞല്ലോ എന്നോർത്ത് സന്തോഷിക്കുന്നു ഉണ്ടാകും….

 

 

” എന്താ കുഞ്ഞേ അടുക്കളയിൽ… ചായ എന്തെങ്കിലും വേണോ…. ”

 

 

” വേണ്ട ചേച്ചി…. ഞാൻ ചുമ്മാ…. ”

 

 

” ഒാ കെട്ടില്ലമ്മ ഫുഡിന് ഓടെർ കൊടുക്കാൻ വന്നത് ആവും അല്ലേ…. ലതാ ഇന്ന് മുതൽ ഇവളും ഉണ്ടാകും ഇവിടെ പണിക്ക്….. ”

 

 

” അയ്യോ അമൃത കുഞ്ഞേ ഇൗ കുഞ്ഞ് ഇവിടെ നിൽക്കണം എന്ന് ഇല്ല…. എനിക് ചെയ്യാവുന്ന പണികൾ ഉള്ളൂ ഇവിടെ…. ”

 

 

” അത് നിങ്ങളാണോ തീരുമാനിക്കുന്നത്…. പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ഇങ്ങോട്ട് ആജ്ഞാപിക്കണ്ട…. ”

 

 

” ചേച്ചി ഞാനും കൂടാം എനിക് ഇതൊക്കെ ഇഷ്ടമാണ്…. ”

 

 

 

” അയ്യോ നിനക്ക് ഇഷ്ടം ആണെങ്കിലും ഇല്ലെങ്കിലും നീ ചെയ്യണം… വെറുതെ ഇരുന്നു വെട്ടി വിഴുങ്ങിയ ശരീരത്ത് പിടിക്കില്ല…. പിന്നെ എന്റെ കോഫീ റൂമിൽ എത്തണം… ”

 

 

 

എന്നും പറഞ്ഞു അവള് അടുക്കളയിൽ നിന്ന് പോയി….

 

 

” കുഞ്ഞേ അകത്തേക്ക് പൊക്കോ…. ”

 

 

” വേണ്ട ലതെച്ചി ഞാനും കൂടാം…. ഇത്ര നാളും ചെയ്തിരുന്ന പണികൾ അല്ലേ… പിന്നെ ഇതൊക്കെ വലിയ പണി ഒന്നും അല്ലല്ലോ…. വാ നമുക്ക് അത് ചെയ്യാം….. ”

 

 

ചെറിയ ചെറിയ സംസാരങ്ങൾ കൊണ്ട് തന്നെ ലത ഒരു പാവം ആണെന്ന് അവൾക്ക് മനസിലായി….

 

 

 

” കുഞ്ഞേ ഇൗ വീട്ടിൽ ആകെ കുറച്ച് മനുഷ്യപറ്റ്‌ ഉള്ളത് ദേവിക അമ്മക്കും കാർത്തി കുഞ്ഞിനും ആണ്…. പിന്നെ വിഷ്ണു കുഞ്ഞിനും…. ഇവിടുത്തെ സാർ ഒരു പാവം ആണ് പക്ഷേ ഭാര്യ പറയുന്നതിന് അപ്പുറത്തേക്ക് ഇല്ല… അത് കൊണ്ട് നല്ലവൻ ദുഷ്ടന്റെ ഫലം ചെയും എന്ന് പറയുന്ന പോലെയാണ്….. ”

 

 

 

” ദേവിക അമ്മ ആരാ ചേച്ചി ”

 

 

” അപ്പോ മോൾക്ക് ഇവരെ ആരെയും അറിയില്ലേ…. ”

 

 

” ഏട്ടന്റെ പേര് ശിവകാർത്തികേയൻ ആണെന്ന് അറിയാം അമ്മയുടെ പേര് ലക്ഷ്മി എന്നാണെന്നും അല്ലാതെ ആരെയും അറിയുവാൻ ഉള്ള സമയം കിട്ടിയില്ലല്ലോ ചേച്ചി എല്ലാം പെട്ടെന്ന് ആയിരുന്നില്ലേ….. ”

 

 

” മോളുടെ കാര്യം കഷ്ടം തന്നെയാണ്…. എല്ലാവർക്കും മുന്നിൽ ഒരുപാട് നാണം കെട്ടൂ അല്ലേ…. ”

 

 

അതിന് അവള് വാടിയ ഒരു പുഞ്ചിരി സമ്മാനിച്ചു….

 

 

” പക്ഷേ കുഞ്ഞു ഭാഗ്യവതി ആണ്…. കാർത്തി കുഞ്ഞു അത്രേം നല്ലവൻ ആണ്…. സ്നേഹിച്ച ചങ്ക് പറിച്ച് തരും കുഞ്ഞു…. ”

 

 

അതിനും അവൾക്ക് ഒരു ചിരി മാത്രമായിരുന്നു മറുപടി…. അവളുടെ മനസ്സിൽ ഇന്നലത്തെ ഓരോ കാര്യങ്ങളും കടന്നു പോയി….

 

 

” കുഞ്ഞിനെ ഇന്നലെ കാർത്തികുഞ്ഞ് ഉപദ്രവിച്ചു അല്ലേ…. ”

 

 

” ഇല്ല ചേച്ചി അത് ഞാൻ ഒന്നു വീണത് ആണ്… ”

 

 

” വീണപ്പോൾ മുഖത്ത് കൈ പാട് വരുമോ…. വിശ്വസിക്കാൻ പറ്റുന്ന കള്ളം പറ കുട്ടി…. ”

 

 

” മ്മ് ”

 

 

” മോൾ വിഷമിക്കണ്ട എല്ലാം ശെരി ആവും ”

 

 

” അല്ല ചേച്ചി ഇവിടെ ഉള്ളവരെ കുറിച്ച് എനിക് ഒന്നു പറഞ്ഞു തരുമോ ”

 

 

” ഇവിടുത്തെ സാറിന്റെ പേര് ശിവനന്ദൻ കൊച്ചമ്മയുടെ പേര് മഹാലക്ഷ്മി അവർക്ക് 3 മക്കൾ മൂത്തവൻ അഖിൽ കൃഷ്ണൻ അക്കു എന്ന് വിളിക്കും രണ്ടാമത്തേത് ശിവകാർത്തികേയൻ കാർത്തി എന്ന് വിളിക്കും മൂന്നാമത്തേത് അമൃത ലക്ഷ്മി അമ്മു എന്ന് വിളിക്കും ഇവിടുത്തെ മുത്തശ്ശിയുടെ പേര് ദേവിക പിന്നെ ശിവൻ സാറിന്റെ അനിയത്തിയുടെ 2 മക്കൾ കൂടി ഉണ്ടായിരുന്നു ഉണ്ണിമായ , വിഷ്ണുമായ…. ഉണ്ണിമായ ആണ് ഇപ്പോ ഇവിടുത്തെ അക്കു കുഞ്ഞിന്റെ ഭാര്യ.. പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്ന ഒരു പെണ്ണ്…. ”

 

അവളുടെ മനസ്സിലേക്ക് ഇന്നലത്തെ മണ്ഡപത്തിൽ തനിക് ഒപ്പം ഉണ്ടായ ആ കുട്ടി നിറഞ്ഞു….. 2 കല്യാണങ്ങൾ ആയിരുന്നു ഒന്നിച്ച് നടന്നത്…..

 

 

 

” അപ്പോ വിഷ്ണുമായ…. ”

 

 

ചോദിച്ച് തീർന്നതും അപ്പുറത്ത് കാർത്തി ഏട്ടന്റെ വിളി കേട്ടു….

 

 

” ലതാമ്മേ പതിവ് പോരട്ടെ….. ”

 

 

” കാർത്തി കുഞ്ഞു മാത്രേ എന്നെ ഇങ്ങനെ വിളിക്കൂ ബാകി ഉള്ളവർക്ക് ഒക്കെ ഞാൻ ലതയാണ് …. എന്റെ പ്രായം പോലും നോക്കാതെ ഇവിടുത്തെ ഇളയ കുഞ്ഞു പോലും എന്നെ അങ്ങനെ വിളിക്കൂ ”

 

 

 

” അതിനെന്താ ഇനി ഞാനും അങ്ങനെയേ വിളിക്കൂ…. ലതാമ്മേ….. ”

 

 

 

” കുഞ്ഞേ കാർത്തി മോന് സമയത്ത് കാപ്പി കിട്ടണം അല്ലെങ്കിൽ ദേഷ്യം വരും ഇത് കൊണ്ടുപോയി കൊടുക്ക്…. ”

 

 

” ഞാനോ അത് ഏട്ടന് ഇഷ്ടം ആവില്ല ലതാമ്മെ ”

 

 

” അതൊക്കെ പതിയെ ഇഷ്ടം ആയികൊള്ളും കൊണ്ട് കൊടുക്ക് ”

 

 

ഞാൻ വേഗം ചായയുമായി മുകളിലേക്ക് ചെന്നു…. മുറിയിൽ ചെന്ന് വാതിൽ തുറന്നപ്പോൾ ഏട്ടൻ ഫ്രഷ് ആയി ഇറങ്ങിയത് ആണെന്ന് തോന്നുന്നു…..

 

 

” നീ എന്താ ഇവിടെ…. ”

 

 

” അത്…. കാപ്പി ”

 

 

” ഞാൻ ചോദിച്ചോ ഇല്ലല്ലോ പിന്നെ എന്ത് ഉണ്ടാകാൻ ആണ് ഡീ ഇങ്ങോട്ട് കെട്ടി എടുത്തത് ”

 

 

എന്നും ചോദിച്ച് ആ കപ്പ് തട്ടി…. അത് മുഴുവൻ അവളുടെ കൈകളിൽ വീണു…. തിളച്ച ചൂട് ആയിരുന്നതിനാൽ അവളുടെ കൈകൾ നന്നായി പൊള്ളി….. അവളിൽ നിന്നും വേദനയുടെ ഒരു ആർഥ നാദം ഉയർന്നു…. അവള് വേഗം ബാത്റൂമിലേക് ഓടി കൈകൾ തണുത്ത വെള്ളത്തിൽ കഴുകി….

 

 

അവൻ പ്രതീക്ഷിക്കാതെ സംഭവിച്ചത് കൊണ്ട് ചെറുതായി ഒരു നടുങ്ങി…. പക്ഷേ പിന്നീട് പകയുടെ കാര്യം ഓർത്തപ്പോൾ അത് അവന് ഒരു പ്രശ്നമായി തോന്നിയില്ല….

 

 

തണുത്ത വെള്ളത്തിൽ കഴുകി എങ്കിലും അവളുടെ കൈകൾ ചുവന്നു കിടന്നിരുന്നു…

 

 

പുറത്തേക്ക് ചെന്നു നോക്കിയപ്പോൾ ഏട്ടൻ ഇല്ല ചിലപ്പോൾ താഴേയ്ക്ക് പോയിട്ട് ഉണ്ടാകാം….

 

മുറിയിൽ നിന്നും ഇറങ്ങി അവള് താഴേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് അവൾക്ക് മുന്നിൽ തടസമായി അവൻ വന്നത്….

 

 

അഖിൽ…. അഖിൽ കൃഷ്ണൻ

 

 

അവനെ കണ്ടതും അവളുടെ കണ്ണുകളിൽ ക്രോധാഗ്നി നിറഞ്ഞു….. ഒരു മാത്ര അവനെ കൊല്ലാൻ ഉള്ള ദേഷ്യം പോലും അവളിൽ ഉണ്ടായി…..

 

 

 

പക്ഷേ അവന്റെ കണ്ണുകളിൽ നിറഞ്ഞത് കാമം ആയിരുന്നു അവളുടെ ശരീരത്തോട് ഉള്ള അടങ്ങാത്ത കാമം….

 

 

( തുടരും )

 

 

 

____________________

 

 

ഇന്നത്തെ പാർട്ട് എങ്ങനെ ഇഷ്ടപ്പെട്ടോ…. ബോർ ആകുന്നുണ്ട് എങ്കിൽ പറയണം….. എല്ലായിപ്പോഴും characters പേരുകൾ ഒക്കെ ആദ്യമേ പറയും പക്ഷേ എനിക് ഇങ്ങനെ പറഞ്ഞ മതിയെന്ന് തോന്നി… പിന്നെ ദേവുവിന് എന്താ സംഭവിച്ചത് എന്ന് നമുക്ക് വഴിയെ മനസ്സിലാക്കാം…. ചിലപ്പോ നാളത്തെ പാർട്ടിൽ അല്ലെങ്കിൽ അത് കഴിഞ്ഞുള്ള അതിൽ കാണും…. അതിന്റേതായ ചെറിയ ഒരു മിസ്സിങ് ഉണ്ടാകും…. പിന്നെ എന്റെ ദേവതീർഥ യെ നിങ്ങളിൽ ഒരാളായി സ്വീകരിച്ച എല്ലാവർക്കും നന്ദി….. ചെറിയ ഒരു thread മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്….അത് എങ്ങനെ ഇങ്ങനെയൊക്കെ നീളുന്നു എന്ന് എനിക് അറിയത്തില്ല സത്യം🤷🏻‍♀️

 

 

അപ്പോ അഭിപ്രായങ്ങൾ മറക്കല്ലേ….. 🤗🤗🤗

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

3.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “💗 ദേവതീർത്ഥ 💗 02”

  1. I love Ettante Kandaari 😘😍. checheede indrabaala and anurag orupaad ishtaayi….ithum adipoly aakum…..sure👍❤

Leave a Reply