Skip to content

💗 ദേവതീർത്ഥ 💗 20

devatheertha novel

💗 ദേവതീർത്ഥ 💗

Part – 20

✍️💞… Ettante kanthari…💞 (Avaniya)

രാവിലെ എഴുന്നേൽക്കുമ്പോൾ ശിവെട്ടന്റെ നെഞ്ചില് തലവെച്ചാണ് കിടക്കുന്നത്…. എത്ര പെട്ടെന്ന് ആണ് എല്ലാം മാറി മറിഞ്ഞത്….. എന്നെ അറപ്പോടെ മാത്രം കണ്ടിരുന്ന ഏട്ടന്റെ കൂടെ ഒരു മുറിയിൽ….. എങ്കിലും ഒരു സ്പർശനം കൊണ്ട് പോലും എന്നെ നോവികുന്നില്ല….. വല്ലാത്ത ഒരു മായജാലമാണ് പ്രണയമെന്ന് അവൾക്ക് തോന്നി….. താൻ അത്രമേൽ വെറുത്ത ഒന്നിനെ പോലും സ്നേഹിക്കാൻ പഠിപ്പിക്കുന്ന മായാജാലം…..

 

 

അവള് പതിയെ അവന്റെ നെറ്റിയിൽ ചുംബിച്ച് കൊണ്ട് കുളിക്കാനായി പോയി…. ഉറക്കത്തിൽ പോലും അവളുടെ സാമീപ്യം അവനിൽ ഒരു പുഞ്ചിരി തെളിയിച്ചു….. ശിവനോട് ഉള്ള തന്റെ ദേഷ്യവും ഗൗരവവും ഒക്കെ വെറും മുഖം മൂടികൾ ആയിരുന്നു എന്നവൾ തിരിച്ച് അറിഞ്ഞു…. അതോടൊപ്പം ശിവൻ ആവശ്യപ്പെട്ട സമയം ഏകദേശം തീരാറായി എന്നവൾ മനസ്സിലാകുക ആയിരുന്നു…. ഉടനെ തന്നെ അദ്ദേഹം അവളെ തന്റെ ഭാര്യയായി പ്രണയിനിയായി അംഗീകരിക്കും എന്നവൾക്ക് ഉറപ്പായി…. എന്തോ ആലോചനയിൽ അവള് ഒരു ടോപ്പും ജീൻസും എടുത്ത് കുളിക്കാൻ കയറി…..

 

 

 

ഉറക്കാലാസ്യത്തിൽ കണ്ണ് തുറന്നപ്പോൾ കണ്ണാടിക്ക് മുന്നിൽ തല തുവർത്തുന്ന ദേവയേ ആണ് കണ്ടത്…. എന്തോ അത് കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു….. തനിക്ക് അവളോട് പ്രണയം തോന്നി തുടങ്ങിയോ എന്ന് പോലും അവന് സംശയം തോന്നി….

 

 

 

അവളെ നോക്കിയപ്പോൾ ഒരു ജീൻസും സിംപിൾ ടോപ്പും ആണ്…. ഇവൾ ഇതെന്താ കോളജിൽ പോകുകയാണോ…. ഇങ്ങനെ ഒക്കെ പോകാൻ….

 

 

” പോയി കുളിച്ചു വാ ഏട്ടാ…. ഓഫീസിൽ പോകണ്ടെ…. ”

 

 

” മ്മ്…. ” അതും പറഞ്ഞു അവള് പുറത്തേക് ഇറങ്ങാൻ പോയി….

 

 

” ദേവാ ”

 

 

” എന്താ ഏട്ടാ….. ”

 

 

” അത് ഇൗ ഡ്രസ്സ് മാറ്റ്…. എന്നിട്ട് ഇത് ഇട്ടാൽ മതി….. ”

 

 

 

” ഇതിന് എന്താ കുഴപ്പം….. ”

 

 

” വേറേ കുഴപ്പം ഒന്നുമില്ല….നീ ഒരു കോളേജ് കുട്ടിയെ പോലെ ഇരിക്കുന്നു…. ഓഫീസിലേക്ക് അല്ലേ…. അതും എംഡിയുടെ ഭാര്യ….. അതോണ്ട് സാരി ഉടുത്ത മതി…. First impression is the best എന്നല്ലേ…. ”

 

 

അതും പറഞ്ഞു ചെറു ചിരിയോടെ കുളിക്കാൻ പോയി…..

 

 

ആ കവർ തുറന്നു നോക്കിയതും ബ്ലൂ സ്‌റ്റിഫ് സാരി ആണ്…. എന്തോ വല്ലാത്ത ഒരു ഭംഗി ആയിരുന്നു അതിനു…..

 

 

എനിക് ഒരുപാട് ഇഷ്ടമായി…. ഞാൻ ഏട്ടൻ കുളിച്ച് വരുന്നതിനു മുമ്പേ വേഗം ഡ്രസ്സ് change ചെയ്തു താഴേയ്ക്ക് ഇറങ്ങി…..

 

 

പുറത്തേക്ക് ഇറങ്ങിയ എന്നെ കണ്ടതും അമ്മു വായും പൊളിച്ച് നോക്കി നിൽപ്പുണ്ട്….. ഞാൻ കണ്ണുകൾ കൊണ്ട് എങ്ങനെയുണ്ട് എന്ന് ചോദിച്ചതും അവള് കൈകൾ പൊക്കി സൂപ്പർ എന്ന് കാണിച്ചു….. എനിക് ചിരി വന്നു….

 

 

” ദേവൂട്ടിയെ ഇത് ആരുടെ സെലക്ഷൻ ആണ്…. സൂപ്പർ…. നിനക്ക് നന്നായി ചേരുന്നുണ്ട്….. ” അതും പറഞ്ഞു അവള് എന്റെ സാരി ഒക്കെ നേരെ ആകാൻ തുടങ്ങി….

 

 

ബ്ലൂ plane സ്റ്റിഫ് സാരിക്ക്‌ വെള്ളി നിറമുള്ള boder ആണ്…..

 

” നീ എന്താ ഇൗ ഗോൾഡൺ കമ്മൽ ഇട്ടിരിക്കുന്നത്…. ”

 

 

” അത് എന്‍റെയിൽ വേറേ ഒന്നും ഇല്ല ഡാ….. ”

 

 

” ഒറ്റ വീക്ക്‌ വെച്ച് തരും പെണ്ണെ….. എപ്പോഴാ ഡീ നീയും ഞാനും ആയത്…. എന്നോട് ചോദിച്ചു കൂടായിരുന്നോ…. ”

 

 

” അത് ഇത് ഉണ്ടല്ലോ അത് മതിയെന്ന് ഓർത്തു…. ”

 

 

അവള് എന്നെ തല്ലിയില്ല എന്ന് മാത്രേ ഉള്ളൂ വായിൽ തോന്നിയ ചീത്ത മുഴുവൻ വിളിച്ചു…. അവളുടെ മുറിയിലേക്ക് കൊണ്ടുപോയി….

 

 

അലമാരിയിൽ നിന്ന് ഒരു പെട്ടി എടുത്ത് ഒരു സിൽവർ chain ഉം ഒരു കല്ലിന്റെ പൊട്ട് കമ്മലും എടുത്ത് തന്നു…. കഴുത്തിൽ കിടക്കുന്ന താലി മാലയോടൊപ്പം അതും ഇട്ടു….

 

 

” നീ ഇൗ ചരട് മാറ്റിയില്ലെ…. ” അപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത് ചരട് ഒക്കെ അയഞ്ഞു തുടങ്ങിയിരുന്നു…..

 

 

” അമ്മു… എനിക് എന്തെങ്കിലും ഒരു വില കുറഞ്ഞ മാല മതി…. ഇൗ വെള്ളി ഒന്നും വേണ്ട….. ”

 

 

” വെള്ളിയോ ഇതോ…. ”

 

 

” പിന്നെ…. ”

 

 

” എടി ഇത് platinum ആണ്….. ”

 

 

” എനിക് അറിയില്ലായിരുന്നു ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്…. ”

 

 

” സാരില്ല ഇനി എപ്പോഴും കാണണം….. മോൾ ചെല്ല്…. ”

 

 

ഞാൻ വേഗം എന്റെ മുറിയിലേക്ക് പോയി….

 

 

ഡ്രസ്സിംഗ് കഴിഞ്ഞു താഴേയ്ക്ക് ഇറങ്ങിയപ്പോൾ ആണ് ശിവൻ അവന്റെ ദേവയേ കണ്ടത്….

അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…..

 

 

ഹാളിലെ തീൻ മേശയിൽ ഒത്തുചേർന്നപ്പോൾ അവിടെയും ഉണ്ടായിരുന്നു ഒരു ചേരി തിരിവ്….

 

 

അഖിലും അച്ഛനും ദേഷ്യ മുഖത്തോടെ ഇരുന്നപ്പോൾ അമ്മയുടെ മുഖത്ത് നിസ്സഹായത ആയിരുന്നു….

 

 

പക്ഷേ ശിവൻ ആരെയും ശ്രദ്ധിക്കാതെ കഴിച്ച് അവളുമായി ഓഫീസിലേക്ക് പോയി…..

 

 

” മോനെ അവള് നമ്മുടെ പ്രതീക്ഷ ഒക്കെ തെറ്റിച്ച് പോയല്ലോ ഡാ…. ഇന്നലെ അവൻ ധികരിച്ച് സംസാരിച്ച് എങ്കിലും അവളും ഇതിന് ഒപ്പം തുള്ളുമെന്ന് നമ്മ്മൽ കരുതിയില്ല…. ”

 

 

” ഞാൻ കരുതി… കാരണം എനിക് അറിയാം അവളെ…. തനി തങ്കം ആണ് അവള്…. എത്ര ഉലയിൽ ഉരുക്കിയാലും അത് വെന്ത് വെണ്ണീർ ആയാലും പിന്നെയും എല്ലാവിധ ശോഭയോടും കൂടെ തിളങ്ങുന്ന തനി തങ്കം ”

 

 

” മ്മ് എന്തായാലും സൂക്ഷിക്കണം…. കാരണം പറഞ്ഞു കേട്ടത് വെച്ച് അവള് നിസാരകാരി അല്ല…. എന്തെങ്കിലും സംശയം കണക്കുകളിൽ തോന്നിയാൽ….. അത് അവൾക്ക് ഒന്നു പരിശോധിക്കാൻ തോന്നിയാൽ….. നമ്മുടെ എല്ലാ കള്ള കളിയും പൊളിയും….. ”

 

 

 

” സംശയം വേണ്ട അതൊന്നു കണ്ടാൽ പോലും അവൾക്ക് മനസ്സിലാകും….. സ്നേഹമെന്ന മായവലയത്തിന് മുന്നിൽ കാർത്തി എന്ന മണ്ടൻ വീണെന്ന് ഇരിക്കും…. ഇത്ര നാളും അങ്ങനെ തന്നെയാ ഞാൻ അവനെ വീഴ്ത്തിയതും…. പക്ഷേ ദേവു എന്ന ഉരുക്ക് അതിലൊന്നും ഒതുങ്ങില്ല….. ”

 

 

 

” ഞാൻ ആവുന്നത്ര എതിർത്ത് അവരുടെ പോക്ക്….നിന്റെ ഭാഗം നിന്ന് സംസാരിച്ചു…. പക്ഷേ പഴയ ശിവൻ അല്ല അത്…. പേടിയും ബഹുമാനവും മാത്രം കണ്ടിരുന്ന കണ്ണുകളിൽ ഇന്നലെ ഞാൻ കണ്ടതും വെറും അവജ്ഞ മാത്രമാണ്….. ”

 

 

” മ്മ് ആ സംഭവത്തോടെ അവനും ചെറിയ മാറ്റം ഉണ്ട്….  ”

 

 

” ഇനി നമ്മൾ എന്ത് ചെയ്യും അക്കു… ”

 

 

” ശിവനായി അവളെ കൊണ്ട് പോയെങ്കിൽ ശിവൻ ആയി തന്നെ അവളെ തിരിച്ച് കൊണ്ട് വരണം…. ”

 

 

” അതിനു എന്ത് ചെയ്യണം….. ”

 

 

 

” ഞാൻ ചെയ്തോളാം…. ഏതൊരു മല്ലനും വീഴുന്ന ഒരടവ് ഉള്ളൂ ചതി….. ” അവന്റെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരി ഉണ്ടായി….

 

 

 

അവൻ വേഗം ഫോൺ എടുത്ത് ആരെയോ വിളിച്ചു…..

 

 

 

🦋🦋🦋🦋🦋🦋🦋🦋

 

 

 

ഇതേ സമയം ദേവയും ശിവനും കൂടി ഉള്ള കാർ ഓഫീസ് ഗേറ്റ് കടന്നു ചെന്നു…. അവിടെ ദേവയേ വരവേൽക്കാൻ ബൊക്കയുമായി  സ്റ്റാഫുകൾ ഉണ്ടായിരുന്നു…..

 

 

പക്ഷേ അവരെ ഒക്കെ കണ്ടതും ദേവയുടെ കണ്ണുകൾ കുറുകി…..

 

 

” ഇവരൊക്കെ ഇതെന്താ ബൊക്ക ഒക്കെ ആയി…. ”

 

 

” ഗസ്റ്റിനെ…. ”

 

 

” ഓ അപ്പോ ഇന്ന് ഗസ്റ്റ് ഉണ്ടോ…. ആരാ ആൾ…. ”

 

 

 

” വാ പറയാം…. ”

 

 

അതും പറഞ്ഞു അവർ 2 പേരും കാറിൽ നിന്ന് ഇറങ്ങിയതും ഒരു സ്റ്റാഫ് വന്നു അവൾക്ക് ബൊക്ക നൽകി…..

 

 

” Welcome madam…. All of ours hearty welcome to you madam…. ”

 

 

അവള് വിറയലോടെ ശിവനെ നോക്കി…. അവൻ ഒരു ചെറു ചിരിയോടെ വാങ്ങാൻ പറഞ്ഞു…..

 

 

” താ… താങ്ക്സ്….. ” അതും പറഞ്ഞു അവള് അത് വാങ്ങി…..

 

 

 

അവള് വേഗം പതിയെ ശിവന്റെ ചെവിയിൽ സൊകാര്യം പറഞ്ഞു…..

 

 

” Guest ഉണ്ടെന്ന് പറഞ്ഞിട്ട്….. ”

 

 

” പിന്നെ ഇൗ എംഡി യുടെ ഒരേയൊരു ഭാര്യയും 2 ദിവസം കഴിഞ്ഞാൽ ഇവിടുത്തെ CFO യും ആയ mrs ദേവതീർഥ ഇവിടുത്തെ guest തന്നെ അല്ലേ….. ”

 

 

” CFO ഞാനോ….. ”

 

 

 

” പിന്നെ അല്ലാതെ… ആ പിന്നെ തല കറങ്ങി ഒന്നും വീഴരുത്…. Build up പോവും…… ”

 

 

” പോ ഏട്ടാ…. ”

 

 

 

 

 

അങ്ങനെ അവള് സ്വീകരണം ഒക്കെ കഴിഞ്ഞു ശിവനൊപ്പം അവന്റെ ക്യാബിനിൽ പോയി……

 

 

” ശിവെട്ട…. ”

 

 

” എന്താ ദേവാ….. ”

 

” എന്തിനാ ഏട്ടാ ഇത്രക്കും വലിയ പൊസിഷൻ…. ഞാൻ എന്തെങ്കിലും ചെറിയ ജോലി ചെയ്ത പോരെ…. പുതിയ ആൾ അല്ലേ….. ”

 

 

” അത് ശെരി ആണ് but അതിനു മറ്റൊരു കാരണം ഉണ്ട്….. ഇൗ ഓഫീസിലെ കണക്കുകളിൽ എന്തൊക്കെയോ താളപിഴവ് ഉണ്ട്…… ”

 

 

” മനസിലായില്ല…… ”

 

 

” എന്തൊക്കെയോ തിരുമറികൾ നടക്കുന്നുണ്ട്……അത് നോക്കാൻ വിശ്വസിയത ഉള്ളൊരു ആളെ വേണം….. I trust you….. അതാ ഞാൻ…. എനിക് അറിയാം നിനക്ക് difficult ആകുമെന്ന്….. But you have that willpower….. ”

 

 

 

” Mm I will try my level best ”

 

 

” That is all needed yaar just relax….. തനിക്ക് സ്പെഷ്യൽ ക്യാബിനുണ്ട്… എന്ത് ഹെല്പ് വേണമെങ്കിലും എന്നോട് ചോദിക്കാം….. പിന്നെ ഓഫീസ് ഒക്കെ പരിചയപ്പെടാൻ I will give you an assistant…. ”

 

 

അതും പറഞ്ഞു അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു…..

 

 

” റോബിൻ come to my cabin ”

 

 

കുറച്ച് നേരം കഴിഞ്ഞതും ഒരു ചെറുപ്പകാരൻ ക്യാബി നിലേക് കയറി വന്നു….

 

 

” Good morning sir ”

 

 

” Ya Robin meet your new CFO അപ്പോ ആൾ പുതിയത് ആയത് കൊണ്ട് ഒന്നു രണ്ടു ദിവസം ഒന്നു help ചെയ്യണം….. ”

 

 

” Ok സർ…. വരു madam….. ”

 

 

അതും പറഞ്ഞു അയാള് അവളെ ക്യാബിനിലേക് കൊണ്ടുപോയി എല്ലാവരെയും പരിചയപെടുത്തി…. ചുരുങ്ങിയ സമയം കൊണ്ട് അവള് എല്ലാവരുമായും നല്ലൊരു സൗഹൃദം ഉണ്ടാക്കി……

 

 

പരിചയപ്പെടൽ ഒക്കെ കഴിഞ്ഞു തന്റെ ചെയറിൽ ഇരികുമ്പോൾ അവളുടെ മനസ്സ് അസ്വസ്ഥായിരുന്നു…. അതിനുള്ള കാരണം അവളുടെ ഫോൺ തന്നെ ആയിരുന്നു….. മായയുടെ രഹസ്യങ്ങൾ കണ്ടെത്താൻ ഇൗ നാട് ശെരി ആകില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു….. അതിനു വേണ്ടത് ബാംഗ്ലൂർ തന്നെയാണ്…… പക്ഷേ ഉടനെ കേറി പോകാനും ആവില്ല….. എല്ലാം ഒന്നു കലങ്ങി തെളിയട്ടെ…..

 

 

 

മായയുടെ കാര്യത്തിൽ വ്യാകുല ആയി ഇരുന്നിരുന്ന ദേവ അറിഞ്ഞില്ല തനിക്ക് പുറകെ വരുന്ന പ്രശ്നങ്ങൾ…..

 

 

ദേവു ഓഫീസിൽ പോകാൻ തുടങ്ങിയിട്ട് ഇന്ന് ഏകദേശം ഒരാഴ്ച ആയി….. ആദ്യമൊക്കെ പേടിയായിരുന്നു എങ്കിലും ഇപ്പോ അവള് ഓഫീസുമായി ഒകെ ആയി…. ശിവൻ അവൾക്ക് ഫുൾ സപ്പോർട്ട് ആണ്….. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവിടെയുള്ള സ്റ്റാഫിസിന് ഒക്കെ അവള് പ്രിയപ്പെട്ടവൾ ആയി…..

 

 

എങ്കിലും അവൾക്ക് അവിടെയും ശത്രുക്കൾ ഉണ്ടായിരുന്നു….. കണക്കുകൾ പരിശോധിച്ചപ്പോൾ വലിയ പിഴവുകൾ അവള് കണ്ടെത്തി…. ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ അവള് ശേരികുമൊരു അഴിച്ച് പണി തന്നെ നടത്തി…..

 

 

ശിവൻ അവളുടെ തീരുമാനങ്ങളെ ഒക്കെ അനുകൂലിച്ചു….. SK ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫിനാൻസ് മുഴുവൻ ദേവയുടെ കീഴിൽ ആയാ പോലെ ആയിരുന്നു….. ചിലവാക്കുന്ന ഓരോ പൈസക്ക് പോലും കണക്ക് സൂക്ഷിക്കാൻ തുടങ്ങി…. ഇതേ സമയം അടി കിട്ടിയത് കൈകൂലിയിൽ അർമാധിച്ച്  ജോലി ചെയ്ത മറ്റ് പലർക്കും ആയിരുന്നു…..

 

 

ഇതേ സമയം ഒരു മുറിയിൽ…..

 

 

” മോനെ അവള് എല്ലാ കണക്കും പുറത്ത് എടുക്കുക ആണ്…. നമ്മുടെ എല്ലാ ആൾകാരെയും ഒന്നെങ്കിൽ അവള് പറഞ്ഞു വിട്ട് അല്ലെങ്കിൽ ജോലിയിൽ താഴത്തെ പൊസിഷനിൽ ആകി….. എനിക് എന്തോ പോലെ…. അവള് ഒരു 3 വർഷം മുമ്പുള്ള കണക്ക് എടുത്താൽ ഒന്നും രണ്ടും ഒന്നുമല്ല കോടികൾ ആണ് നമ്മൾ കൊടുക്കേണ്ടി വരുന്നത്…. നിനക്ക് അറിയാമല്ലോ….. ”

 

 

” അറിയാം ”

 

 

 

” ശിവന്റെ മുന്നിൽ ആ ഫൈലുകൾ എത്തിയാൽ പുറത്ത് വരുന്നത് ആ നശിച്ചവളുടെ മരണം സഹിതം ആകും…. ആ വിഷ്ണു മായയുടെ…. ദേവു വിന് അത് മനസ്സിലാകില്ല….. പക്ഷേ അതല്ല ശിവൻ കണ്ടാൽ ഉള്ള അവസ്ഥ…. അങ്ങനെ ഒരു സംശയം വന്നാൽ പോലും അവൻ എല്ലാം പുറത്ത് കൊണ്ടുവരും….. ”

 

 

” അതവൾ തൊടില്ല…. അതിനു മുന്നേ she will be fired…. ”

 

 

” എന്താ നീ ഉദ്ദേശിക്കുന്നത്….. ആ പഴയ പരിപാടി തന്നെ ആണോ…. കണക്കുകൾ പറഞ്ഞു നമുക്ക് അവളെ പുറത്ത് ആകാൻ ആവില്ല…. അത്രേം കെയർ ആണ് അവള് ഓരോന്നും… നമ്മൾ കുടുങ്ങും ”

 

 

” കണക്കോ…. നേവർ….. അവള് ഒരു പെണ്ണല്ലേ…. പെണ്ണിനെ പുറത്ത് ആകാൻ ഒന്നേ ഉള്ളൂ മാർഗം അവിഹിതം ”

 

 

” പക്ഷേ ശിവൻ വിശ്വസിക്കുമോ അത്…. ”

 

 

” ഇല്ലായിരിക്കാം….. പക്ഷേ she can’t continue there…. നമുക്കും അതല്ലേ വേണ്ടത്…. അവിടെ അവൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട്…. അവരുടെ പരിഹാസത്തിൽ അവള് ആയി തന്നെ പോക്കൊളും ”

 

 

” നടക്കോ ഇതൊക്കെ ”

 

 

” ഇൗ അഖിൽ നടത്തും പറ്റിയ ഒരു അവസരത്തിന് ആയി കാത്തിരിക്കുക ആണ് അവൻ….. ”

 

 

” ആര്….. ”

 

 

” വെയിറ്റ് കാഴ്ചകൾ കാണാൻ ഉള്ളതാണ്….. കേട്ടാൽ ആ ഗും കിട്ടില്ല….. ”

 

 

 

” മ്മ്….. ”

 

 

 

🦋🦋🦋🦋

 

 

” എങ്ങനെ ഉണ്ട് CFO madam ജോലി ഒക്കെ ഇഷ്ടപ്പെട്ടോ…. ”

 

 

ശിവന്റെ ചോദ്യം കേട്ട് അവള് ചിരിച്ചു…..

 

 

” മ്മ് I am enjoying it…. Stress ഉണ്ട്…. But I like it ”

 

 

 

” അത് കേട്ടാൽ മതിയേ…. ”

 

 

 

” എങ്കിൽ വാ കിടക്കാം ”

 

 

” ഏട്ടാ എനിക് കുറച്ച് കാര്യങ്ങള് സംസാരിക്കാൻ ഉണ്ട് … ”

 

 

” ഒഫീഷ്യൽ ആണോ….. ”

 

 

” Strictly official and confidential too അതാ ഇവിടെ വെച്ച് പറയാമെന്ന് കരുതിയത്….  ”

 

 

” എന്താ ദേവാ….. ”

 

 

ഉടനെ അവള് ഫോണിൽ കുറച്ച് ഫോട്ടോസ് കാണിച്ച് കൊടുത്തു…. പഴയ ഫിനാൻഷ്യൽ റെക്കോർഡ്സ്…..

 

 

” ഏട്ടാ ഇതിൽ കോടികളുടെ ക്രമക്കേട് ആണ് കാണുന്നത്…. ഒന്നും രണ്ടുമല്ല 5 കോടി രൂപയാണ് സസ്പെൻസ്….. ഇത്രേം amount എവിടെ പോയെന്ന് ആർക്കും അറിയില്ല….. Subordinates നോട് ചോദിച്ചപ്പോൾ അവർ അവിടെയും ഇവിടെയും തൊടാതെ ഒക്കെ എന്തോ ഒരു മറുപടി തന്നു….. I am not satisfied…. എനിക് തോന്നുന്നത് ഇതിന് പിന്നിൽ എന്തോ വലിയ കളികൾ ഉണ്ടെന്നാണ്…. ”

 

 

” കാരണം….. ”

 

 

“ഇത് പരിശോധിക്കാന് എടുത്തപ്പോൾ മുതൽ തടസങ്ങൾ ആണ് ”

 

 

 

” മനസിലായില്ല….. ”

 

 

” ഇതിന്റെ ഒഫീഷ്യൽ റെക്കോർഡ്സ് കിട്ടിയിട്ട് ഇല്ല….  ചോദിച്ചപ്പോൾ കാണുന്നില്ല എന്ന് ”

 

 

” എന്നിട്ട് നീ എന്ത് പറഞ്ഞു…. ”

 

 

” നാളെ വൈകിട്ട് 5 ന്‌ മുമ്പ് ആ ഫൈൽ എന്റെ ടേബിളിൽ ഉണ്ടാകണം എന്ന്….. ഉച്ചക്ക് എനിക് ഒരു anonymous കോളും വന്നു…. ഭീഷണി ആയിരുന്നു ഇത് കുത്തി പൊക്കേണ്ട എന്ന് പറഞ്ഞു….  ”

 

 

” അപ്പോ നീ എന്ത് പറഞ്ഞു….. ”

 

 

” പോടാ പുല്ലെന്ന് ”

 

 

അത് കേട്ടതും അവൻ ചിരിച്ചു….

 

 

” പാവം പേടിച്ച് പോയിട്ട് ഉണ്ടാകും….. അങ്ങനെ ഒന്ന് പ്രതീക്ഷിക്കാൻ വഴി ഇല്ലല്ലോ…. ”

 

 

അപ്പോ അവളും ചിരിച്ചു…..

 

 

” ആഷിഖ് ഇക്ക പോലീസിൽ അല്ലേ…. നിങ്ങളുടെ ഫ്രണ്ട്….. ഞാൻ പുള്ളിയെ വിളിച്ച് നമ്പറിന്റെ details എടുത്ത്….. ”

 

 

” ആരാ ആൾ….. ”

 

 

” നമ്മുടെ ഓഫീസിൽ തന്നെ ഉള്ളതാണ്….. ”

 

 

” അങ്ങനെ ആരാ…..  ”

 

 

 

……………………..

…………………….

…………………….

 

 

 

🦋🦋🦋🦋🦋🦋

 

 

 

രാവിലെ കൃത്യ സമയത്ത് തന്നെ ശിവനും ദേവായും ഓഫീസിൽ എത്തി തന്റെ പണികൾ തുടങ്ങി…..

 

പതിവിനു വിപരീതമായി ഇന്ന് അഖിലും ഓഫിസിൽ എത്തിയിരുന്നു……

 

 

 

” റോബിൻ ”

 

 

” എന്താ mam ”

 

 

” പഴയ ഫൈൽസ് ഒക്കെ store റൂമിൽ അല്ലേ ”

 

 

” അതേ mam എന്താ…. ”

 

 

” നമുക്ക് അത് ഒന്നു എടുക്കണം അല്ലോ ഡോ ”

 

 

” അതിനെന്താ mam എടുക്കാം….. ഞാൻ പറയാം  ജേക്കബ് ചേട്ടനോട് ”

 

 

” ഏയ് വേണ്ട പല കൈകളിൽ കയറി ഇറങ്ങി വരുമ്പോൾ പല കണക്കുകൾ മായിഞ്ഞ് പോകും…. നമുക്ക് തന്നെ പോയി എടുക്കാം….. എനിക് സ്ഥലം ഒന്നും അറിയില്ല…..

 

 

” അതിനെന്താ നമുക്ക് എടുക്കാം മാഡം….. ”

 

 

” Ok then ഇപ്പോ തന്നെ പോകാമല്ലോ…… ”

 

 

” മാഡം അവിടുത്തെ ലൈറ്റ് കേടാണ്….. ”

 

 

” ഫോണിൽ ടോർച്ച് ഉണ്ടല്ലോ…. പിന്നെ recent years അല്ലേ മുകളിൽ തന്നേ ഉണ്ടാകും ”

 

 

 

” Ok എന്ന മാഡം താഴേയ്ക്ക് പോകു ഞാൻ ദെ വരുന്നു…… ”

 

 

ദേവു ഉടനെ store റൂമിലേക്ക് പോയി……

 

 

റോബിൻ ഉടനെ ഫോൺ എടുത്ത് അഖിലിന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചു…..

 

 

” Plan is going to be executed do the rest ” 📤

 

 

 

” Ok” 📩

 

 

ഉടനെ തിരിച്ച് മറുപടി വന്നു…..

 

 

 

അവൻ തന്റെ പ്ലാൻ നടക്കാൻ പോകുന്ന സന്തോഷത്തിൽ store റൂമിലേക്ക് പോയി…..

 

 

അവിടെ എത്തിയതും അവിടെ ആരെയും കാണാതെ ആയത് കൊണ്ട് അവൻ ഏൽപ്പിച്ച ആളോട് ചോദിച്ചപ്പോൾ അവള് അകത്തേയ്ക്ക് പോയെന്ന് പറഞ്ഞു…..

 

 

അവൻ വേഗം അകത്തേയ്ക്ക് കയറി വാതിൽ അടച്ചു……

 

 

ഉടനെ ദേവു അവിടേക്ക് വന്നു…..

 

 

” എന്തിനാ റോബിൻ വാതിൽ അടച്ചത്….. ”

 

 

” അത് മാഡം ഒരു ചെറിയ ആവശ്യം ഉണ്ട്….. ”

 

 

” എന്ത് ആവശ്യം….. ”

 

 

 

” നിന്നെ ഇവിടുന്നു ഓടിക്കേണ്ട ആവശ്യം ”

 

 

” What you mean ”

 

 

” I mean what I said….. ഇന്ന് ഇവിടേക്ക് ശിവൻ സർ വരുന്നതോടെ നീ ഇൗ ഓഫീസിൽ നിന്നും അവരുടെ വീട്ടിൽ നിന്നും പുറത്താണ്…. നിന്നോട് മാര്യധിക്ക്‌ അവരൊക്കെ പറഞ്ഞത് അല്ലേ ഇതിന്റെ പുറകെ പോകേണ്ട എന്ന് ”

 

 

പറഞ്ഞു തീർന്നതും അവന്റെ കരണം പൊകച്ച് ഒന്നു കൊണ്ടിരുന്നു….

 

 

അപ്പോഴാണ് വാതിലിൽ തുടരെ ഉള്ള മുട്ട് കേട്ടത്……

 

 

റോബിൻ ഉടനെ വാതിൽ തുറന്നു…..

 

 

 

അവിടെ ഓഫീസിലെ ഭൂരിഭാഗം സ്റ്റാഫുകളും ഉണ്ടായിരുന്നു…. ദേവയോഡ് പക ഉണ്ടായിരുന്ന പലരുടെയും മുഖത്ത് സന്തോഷം ഉണ്ടായി….. മുന്നിൽ തന്നെ ആഖിലും ഉണ്ടായിരുന്നു…

 

 

 

” കൂടെ ഉള്ളവളെ കൂടി വിളിക്ക് ഡാ….. ”

 

 

അപ്പോ തന്നേ ദേവാ പുറത്തേക് വന്നു…..

 

 

” CFO മാഡം മാനേജർ സാറും കൂടി അകത്ത് എന്തായിരുന്നു പണി….. ”

 

കളിയാക്കി കൊണ്ടായിരുന്നു ചോദ്യം…..

 

 

” ചി നിങ്ങള് ഇത്രക്ക് മോശം സ്ത്രീ ആയിരുന്നോ…..  ശിവൻ സാറിനെ പോരാഞ്ഞിട്ട് ആണോ…. ഇൗ ഏർപ്പാട്….. ”

 

 

” എന്തായാലും ഇൗ ഏർപ്പാട് ഇവിടെ നടക്കില്ല….. ഇത് പോലെ ഒരു സ്ത്രീ ഉള്ളിടത്ത് ഞങ്ങൾക്ക് ആവില്ല…… ഇവരെ ഇവിടുന്നു പറഞ്ഞു വിടണം….. ”

 

 

അതിനു ഒന്നിന് പോലും ദേവാ ഒരു അക്ഷരം മറുപടി പറഞ്ഞില്ല…..

 

 

” ശിവൻ സാറിനെ വിളിക്ക് ഇന്നത്തോടെ തീർക്കണം ഇൗ ഏർപ്പാട്….. ഇവർ ഇനി ഇവിടെ വേണ്ട…. ”

 

 

അഖിൽ ഒരു വിജയ ചിരിയോടെ അവളെ നോക്കി നിന്നു……

 

” ജേക്കബ് ചേട്ടാ സാറിനെ വിളിക്ക്….. ”

 

 

അപ്പോഴാണ് അകത്ത് നിന്ന് മറ്റൊരു ശബ്ദം കേട്ടത്…..

 

 

” അയ്യോ ജേക്കബ് ഏട്ടാ മുകളിലേക്ക് പോകണ്ട ഇങ്ങ് പോര് ഞാൻ ഇവിടെ തന്നെ ഉണ്ട്….. ”

 

 

അവിടെ കൂടി നിന്നിരുന്ന സ്റ്റാഫുകളുടെ കണ്ണ് store റൂമിന്റെ അകത്ത് നിന്ന് ഇറങ്ങി വരുന്ന ശിവനിൽ പതിഞ്ഞു…..

 

 

അത് കണ്ടതും അത്ര നേരവും വിജയ ചിരി നിറഞ്ഞിരുന്ന മുഖത്ത് പരിഭ്രമം ആയി….. അതേ സമയം ദേവയു ടെ മുഖത്തേയ്ക്ക് അത് മാറി…..

 

 

അവള് വിജയ ചിരിയോടെ അഖിലിന്റെ മുഖത്തേയ്ക്ക് നോക്കി….. റോബിൻ തല താഴ്ത്തി നിന്ന്……

 

 

 

( തുടരും )

__________________

 

അപ്പോബാകി നാളെ….. അല്ലെങ്കിലും പ്രശ്നത്തിൽ തകരുന്ന ബന്ധങ്ങൾ സത്യമല്ല….. വിശ്വാസം എന്നത് ഒരു പളുങ്ക് പാത്രം ആകരുത് അത് ഇരുമ്പ് പാത്രം തന്നെ ആവണം…. അഭിപ്രായം തരില്ലേ…….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “💗 ദേവതീർത്ഥ 💗 20”

  1. Oro dhivasam pogum thorum akasha koodi verukayan mammal sthiram kanunna kathakalile polayulla thett dharanakal ivark edayil illa ath thannayan ee kadhayude Vijayam ….

Leave a Reply

Don`t copy text!