Skip to content

💗 ദേവതീർത്ഥ 💗 21

devatheertha novel

💗 ദേവതീർത്ഥ 💗

Part – 21

✍️💞… Ettante kanthari…💞( Avaniya)

ദ്ദേഷ്യതാൽ അഖിലിന്റെ കണ്ണുകൾ മൂടപെട്ടിരുന്ന്…. അതിന്റെ ഫലമായി അവിടെ ഉണ്ടായിരുന്ന ഫ്ലവർ വാസ് വലിയ ശബ്ദത്തോടെ നിലത്ത് വീണു പൊട്ടി ചിതറി….

 

 

 

ഇതേ സമയം ശിവന്റെ ഓഫീസ് റൂമിൽ…. ദേവയും റോബിനും എത്തിയിരുന്നു…. ഇച്ചിരി കഴിഞ്ഞതും അഖിലും വന്നു….

 

 

അഖിലിന്റെ കണ്ണുകൾ ചുവന്നിരുന്നു…..

 

 

 

” ആ എല്ലാവരും എത്തിയല്ലോ…. അപ്പോ ഇനി ബാക്കി കാര്യങ്ങളിലേക്ക് കടക്കാം അല്ലേ….. ” ശിവൻ ഒരു ചിരിയോടെ പറഞ്ഞു…..

 

 

” അപ്പോ റോബിൻ നിങ്ങൾക്ക് എന്തെങ്കിലും explanation തരാൻ ഉണ്ടോ…. ”

 

 

” അത് സർ…. ”

 

 

 

” എന്ത് തന്നാലും നീ ഇനി ഇവിടെ ഉണ്ടാവില്ല….. കഷ്ടപ്പെട്ട് പറയണം എന്ന് ഇല്ല മര്യാദ അതായത് കൊണ്ട് ചോദിച്ചത് ആണ്…. ”

 

 

ഉടനെ അവൻ മിണ്ടാതെ നിന്നു…..

 

 

 

” അപ്പോ ഇനി ഇതിന്റെ വിധി പറയാം അല്ലേ….. ദേവ give me your complaint നമുക്ക് അത് പോലീസിൽ കൊടുക്കാം…. 2 ഉം അഴി എണ്ണാൻ തയാറല്ലെ…. ”

 

 

 

” അത് എനിക് complaint ഒന്നും ഇല്ല സർ….. അവരോട് കുറച്ച് സംസാരിക്കാൻ ഉണ്ട്…. അത്രേം മതി…. പിന്നെ റോബിൻ ഇവിടെ ഇനി വേണമോ വേണ്ടയോ എന്നത് സാറിന്റെ തീരുമാനം ആണ്…. എന്റെ ഇൗ ഒരു പ്രശ്നം കൊണ്ട് അവനെ പറഞ്ഞു അയക്കണം എന്ന് ഇല്ല…. ”

 

 

 

” ദേവാ നീ എന്തൊക്കെയാണ് ഇൗ പറയുന്നത്….. ”

 

 

” അത്…. ശിവേട്ട…. പെങ്ങളുടെ operation ഉള്ള പൈസക്ക് വേണ്ടിയാണ് റോബിൻ ഇങ്ങനെ ചെയ്തത്….. അവൻ ചെയ്തത് തെറ്റ് തന്നെയാണ്…. പക്ഷേ അത് അവന്റെ പെങ്ങളോടുള്ള സ്നേഹം കൊണ്ട് അല്ലേ…. എനിക് പരാതി ഒന്നുമില്ല…… ”

 

 

” മ്മ്…. ശെരി നീ സംസാരിക്കു…. എനിക് ഒരു മീറ്റിംഗ് ഉണ്ട്…. ”

 

 

 

പറഞ്ഞത് ഒക്കെ കേട്ട് അവളെ പകച്ച് നോക്കി കൊണ്ട് നിൽക്കുക ആണ് റോബിൻ…..

ദേവാ നേരെ റോബിന് നേർക്ക് ചെന്നു…. അവന്റെ മുഖമടച്ച് ഒരടി കൊടുത്തു…..

 

 

” ഇതെങ്കിലും ഞാൻ തരണം…. കാരണം…. നിന്നെ ഞാൻ എന്റെ സ്വന്തം ഏട്ടനെ പോലെയായിരുന്നു കണ്ടത്…. അത് നിനക്കും അറിയാമല്ലോ…. ആ നീ എന്ത് ആവശ്യത്തിന് ആയാലും ഇങ്ങനെ ഒന്നു ചെയുമ്പോൾ ഒന്നു തരാൻ എനിക് അവകാശം ഉണ്ട്…. പിന്നെ നിനക്ക് പണത്തിനു അത്യാവശ്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞു കൂടായിരുന്നോ…. അല്ലാതെ ഇത് പോലെയുള്ള ചെറ്റകളുടെ കൂടെ കൂടണോ…. പറയട…. നാളെ കാശിനു വേണ്ടി ഇവൻ നിന്റെ അനിയത്തിയെ കൊടുക്കാൻ പറഞാൽ അതും ചെയ്യുമായിരുന്നോ….. ”

 

 

 

” മാഡം…. ഞാൻ….. ”

 

 

 

” മിണ്ടരുത് നീ…. നിനക്ക് ഇവിടെ ജോലി ചെയ്യാം ഞാനായി അതിനു എതിര് വരില്ല…. പക്ഷേ ഇനി നിന്നെ എന്റെ മുന്നിൽ കാണരുത്….. ”

 

 

പക്ഷേ അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. അവൻ ഒരു എങ്ങലോടെ ദേവയുടെ കാലിലേ്ക് വീണു…..

 

 

” ക്ഷമിക്കാൻ പറയാൻ ഉള്ള യോഗ്യത പോലും ഇല്ല…. പ്ലീസ് എന്നോട് ക്ഷമിക്കണം…. ഗതികേട് കൊണ്ട് ചെയ്ത് പോയതാണ്….. ഇവന്റെ കൈയിൽ നിന്നും നേരത്തെ തന്നെ പണം വാങ്ങിയിരുന്നു…. അവസ്ഥ അതായി പോയി…. സോറി…. ”

 

 

” മ്മ് സാരില്ല…. മാറൂ… എനിക് ദേഷ്യം ഒന്നുമില്ല….. ”

 

 

അഖിലിന്റെ മുഖത്ത് പുച്ഛം നിറഞ്ഞിരുന്നു….. ദേവാ അവന്റെ മുന്നിൽ പോയി നിന്നു…..

 

 

” ഇത് പോലെ ഒന്നു തന്നാൽ നീ നന്നാവും എന്ന യാതൊരു പ്രതീക്ഷയും എനിക് ഇല്ല….. അത് കൊണ്ടാണ് എന്റെ എനർജി വേസ്റ്റ് ചെയ്യാത്തത്…. പിന്നെ പിടിച്ച് പോലീസിൽ ഏൽപ്പിക്കാൻ എനിക് അറിയാം പക്ഷേ അത് ചെയ്യാത്തത് ഇതിനൊക്കെ കൂടി പോയാൽ മൂന്നോ നാലോ വർഷം തടവ് ലഭിക്കും അത്രേ ഉള്ളൂ…. നിനക്കുള്ള ശിക്ഷ അതല്ല…. മരണമെന്നതിൽ കുറഞ്ഞൊരു ശിക്ഷ നിന്നെപ്പോലെ ഒരു അഭാസികന് ചേരില്ല…. നിനക്ക് എന്നല്ല പെണ്ണിന്റെ മാനതിനു വില പറയുന്ന അതിനായി അവളുടെ ജീവനും ജീവിതവും എടുക്കുന്ന നിനക്ക് മരണമാണ് ശിക്ഷ…. വെറും മരണമല്ല…. അനുഭവിച്ച് മരിക്കണം നീയൊക്കെ…. അത് കൊണ്ട് പോലീസ് പിടിച്ചാൽ അത് തൂക്കു കയറിന് മാത്രേ ഞാൻ നിന്നെ വിട്ട് കൊടുക്കൂ…. അല്ലാതെ അവിടെ പോയി തടിച്ച് കൊഴുക്കാൻ നിന്നെ ഞാൻ വിടില്ല….. ”

 

 

 

പറയുമ്പോൾ അവളുടെ കണ്ണുകളിൽ അഗ്നി ആയിരുന്നു….. പ്രതികാര അഗ്നി…..

 

 

 

അന്നത്തെ ഓഫീസ് സമയത്തിന് ശേഷം വീട്ടിലേക്ക് പോകുമ്പോൾ  ശിവൻ പലതും മനസ്സിൽ കണക്ക് കൂട്ടിയിരുന്നു…..

 

 

വീട്ടിൽ കയറി ചെന്നതും ഹാളിൽ നിന്ന് അവള് ഒച്ചത്തിൽ എല്ലാവരെയും താഴ്ത്തേക് വിളിച്ച് വരുത്തി….

 

 

” അച്ഛാ…. അമ്മേ….. മുത്തശ്ശി…. അമ്മു….. എല്ലാവരും ഒന്ന് താഴേയ്ക്ക് വാ….. ”

 

 

അവന്റെ ശബ്ദ ഗാംഭീര്യം കൊണ്ട് എല്ലാവരും വേഗം താഴേയ്ക്ക് എത്തി…. അതിനൊപ്പം അഖിലും ഉണ്ണിയും ഒക്കെ ഉണ്ടായിരുന്നു….

 

 

 

” എന്താ കാർത്തി…. എന്തിനാ നീ എല്ലാവരെയും വിളിച്ച് വരുത്തിയത്…. ”

 

 

അമ്മയുടെ ചോദ്യത്തിന് അവൻ ഇന്നത്തെ സംഭവങ്ങൾ മുഴുവൻ അവരോട് എല്ലാവരോടും പറഞ്ഞു…..

 

 

” അയ്യോ…. എന്നിട്ട് അവനെ എന്ത് ചെയ്തു ഏട്ടാ….. ”

 

 

” അവനെ ഒന്നും ചെയ്തില്ല അമ്മു മോളെ…. അവന്റെ ഗതികേട് ആണ് അതൊക്കെ…. പക്ഷേ ഇതിന്റെ ഒക്കെ മാസ്റ്റർ ബ്രെയിൻ ദെ ഇവിടെ നിൽപ്പുണ്ട്…. നിന്റെ മൂത്ത ചേട്ടൻ mr അഖിൽ ”

 

 

 

” ശരിയാണോ അക്കു…. ”

 

 

” ഇല്ല അമ്മേ അവള് തന്നെ അവനെ കൊണ്ട് പണം കൊടുപ്പിച്ച് ചെയ്യുന്നത് ആണ് ഇതൊക്കെ…. അതൊക്കെ വിശ്വസിക്കുന്ന ഇവനൊരു മണ്ടനും…. ”

 

 

 

” അത് കൊണ്ട് അവൾക്ക് എന്താ ഗുണം അക്കു…. ”

 

 

 

” എന്നെ ഇവിടുന്നു പുറത്ത് ആകുമല്ലോ…. പിന്നെ സ്വത്ത് മുഴുവൻ ഇവർക്ക് അല്ലേ…. ഇനി അമ്മയുടെ ഇളയ മകനും ഇതിലൊക്കെ പങ്കുണ്ടോ എന്ന് ആർക്ക് അറിയാം…. ”

 

 

ഉടനെ അഖിൽ ശിവന്റെ ചവിട്ടേറ്റ് നിലം പതിച്ചു….. എന്നിട്ട് അവന്റെ നെഞ്ചില് ചവിട്ടി…..

 

 

” അനാവശ്യം പറയുന്നോ ഡാ….. ”

 

 

” ശിവ അവനെ വിട്…. നീ എന്താ ഇൗ കാട്ടുന്നത്….. ”

 

 

അച്ഛന്റെ ശബ്ദം ഉയർന്നു….

 

 

 

” ശെരി ഞാൻ ഒന്നും കാട്ടുന്നില്ല…. ഇനി ഇയാള് ഉള്ള വീട്ടിൽ ഞാനും എന്റെ ഭാര്യയും താമസികില്ല…. ഞങ്ങൾക്ക് ഇങ്ങനെ റിസ്ക് എടുത്ത് ജീവിക്കാൻ വയ്യ….. ”

 

 

” ശിവ ആരോട ഇൗ പറയുന്നത്….. ”

 

 

” എന്റെ അച്ഛനോട് തന്നെ…. ഇപ്പൊ അറിയണം എനിക് എന്നെയും ഇവളെയും വേണോ അതോ ഇവനെ വേണോ ഇൗ വീട്ടിൽ എന്ന്…. ”

 

 

 

” സ്വത്തിന് വേണ്ടി ഇതൊക്കെ ചെയ്തതും പോര ന്യായം പറയുന്നോ…. ഇറങ്ങേണ്ടവർക്ക്‌ ഇറങ്ങാം എന്റെ മകൻ ഇവിടെ തന്നെ ഉണ്ടാകും….. ”

 

 

” ദേവാ…. മുകളിൽ പോയി നമ്മുടെ 2 പേരുടെയും ബാഗ് എടുത്തിട്ട് വാ…. നമുക്ക് ഇപ്പോ തന്നെ ഇറങ്ങാം….. ”

 

 

” മോനെ ശിവ….. ”

 

 

” വേണ്ട അമ്മേ…. ഇനി ഒരു നിമിഷം പോലും ഞങ്ങൾ ഇവിടെ നിൽക്കില്ല….. എന്നന്നേക്കുമായി ഇറങ്ങുക അല്ല…. അങ്ങനെ പോയി ചിലരുടെ ഒന്നും സ്വത്ത് മോഹം ഞാൻ നടത്തി കൊടുക്കില്ല…. ഞങൾ മാസത്തിൽ ഒരിക്കൽ വരും അമ്മേ…. ഇപ്പൊ പോണം പോയെ പറ്റു…. ”

 

 

അപ്പോഴേക്കും ദേവാ ബാഗും ആയി വന്നിരുന്നു….

 

 

” വാ ഇറങ്ങാം…. ”

 

 

” അമ്മേ…. എനിക് നിങ്ങളോട് ആരോടും പരിഭവം ഇല്ല പരാതി ഇല്ല… ഇത് പോലെ ഒരു ക്രിമിനിലന്റെ കൂടെ ജീവിക്കാൻ വയ്യ അതാ… പിന്നെ ഞങ്ങൾ ബാംഗ്ലൂരിലെ നമ്മുടെ ഫ്ളാറ്റിൽ ഉണ്ടാകും…. എസ്റ്റേറ്റ് കാട് പിടിച്ച് കിടക്കുക അല്ലേ…. അവിടെ നോക്കിക്കോളാം ഞാൻ കമ്പനി…. കൊറേ ആയില്ലേ അങ്ങോട്ട് പോയിട്ട്….. ”

 

 

ദേവയുടെ  കൈയും പിടിച്ച് ഇറങ്ങിയപ്പോൾ ആണ് പുറകിൽ നിന്നൊരു വിളി കേട്ടത്….

 

 

 

” ഏട്ടാ….. ഞാനും ഉണ്ട്….. ”

 

 

 

” നീ ഇത് എങ്ങോട്ടാണ് അമ്മു…. ”

 

 

” അച്ഛനും അമ്മയും മൂത്ത മകനെ കെട്ടിപിടിച്ച് ഇരുന്നോ…. എനിക് അതിനു പറ്റില്ല….. അത് പോലെ ഇങ്ങനെ ഒരാള് ഉള്ളപ്പോൾ ഞാൻ എങ്ങനെ സ്വസ്ഥമായി ജീവിക്കും…. എനിക് പറ്റില്ല…. അത് കൊണ്ട് ഞാനും പോവുകയാണ് എന്റെ ഏട്ടന് ഒപ്പം….. ”

 

 

 

” ശിവന്റെ അടുത്ത് ഇവൾ സുരക്ഷിത ആയിരിക്കും മറ്റെവിടെക്കാളും….. ”

 

 

അതും പറഞ്ഞു 3 പേര് കൂടി അവിടുന്ന് ഇറങ്ങി….

 

 

ആ നേരം ഫ്ലൈറ്റ് ഒന്നും ഇല്ലാത്തതിനാൽ ബസ് സ്റ്റാൻഡിലേക്ക് പോയി…. അവിടുന്ന് ബാംഗ്ലൂർ ബസിൽ കേറി…. ബസ്സിൽ കേറിയതും അമ്മു തന്റെ സ്ഥിരം ജോലി ആരംഭിച്ചു…. ഉറക്കം….

 

 

അതേ സമയം ദേവുവിന്റെ ഉള്ളിൽ തന്റെ ലക്ഷ്യം നിവർത്തമാകുന്നതിന്റെ സന്തോഷം ആയിരുന്നു……

 

 

മായ നിനക്ക് നീതി കിട്ടാൻ സമയം ആയിരിക്കുന്നു…… അവള് ഉള്ളിൽ പറഞ്ഞു…..

 

 

 

ഇനി കളികൾ അങ്ങ് ബാംഗ്ലൂരിൽ……

 

 

 

ബാംഗ്ലൂർ സിറ്റിയിലെ തിരക്കിന് അന്നും കുറവ് ഇല്ലായിരുന്നു….. ക്ഷീണം കാരണം അവർ എഴുന്നേറ്റപ്പോൾ നന്നായി വൈകി….. ഒരു 2bhk flat ഇൽ ആയിരുന്നു അവർ താമസിച്ചത്…..

 

 

അന്ന് അവർ ഓഫീസിലേക്ക് ഒന്നും പോയില്ല….. അമ്മുവിന്റെ വെക്കേഷൻ ആയിരുന്ന കൊണ്ട് പ്രശ്നം ഒന്നും ഇല്ലായിരുന്നു…..

 

 

അന്നത്തെ ദിനം ചെറിയ ഒരു ഷോപ്പിംഗ് ഒക്കെ ആയി കടന്നു പോയി…..

 

 

പിറ്റേന്ന് അവർ 3 പേരും ഓഫീസിൽ പോയി…. ശിവനും ദേവയും ജോലിക്കായി പോയപ്പോൾ അമ്മു ആണെങ്കിൽ വെറുതെ കത്തി അടിച്ച് അവരുടെ പണി നടത്താതെ ഇരിക്കനാണ് പോയത്…..

 

 

അത് അവള് വളരെ ഭംഗിയായി നിർവഹിച്ചു….. ശിവൻ വട്ടായി അവളെ അവന്റെ ക്യാബിനിൽ നിന്ന് ഓടിച്ചു….

 

 

അപ്പോ മുതൽ ദേവയുടെ കഷ്ടകാലം തുടങ്ങിയത് ആണ്….. ദേവാ ശിവന്റെ ഭാര്യയാണ് എന്നറിഞ്ഞപ്പോൾ അവിടെ ഉള്ള പലരുടെയും കണ്ണിൽ അസൂയ നിറഞ്ഞു….. ഉടനെ അവള് തുമ്മി….. കൊറേ എണ്ണം അവളെ നന്നായി ഒന്നു സ്മരിച്ചു എന്നവൾക്ക്‌ മനസിലായി…..

 

 

ശിവൻ എന്നത് അവിടുത്തെ പല സ്‌റ്റാഫുകളുടെ യും ആരാധന കഥാപാത്രം ആയിരുന്നു….. തന്റെ കൈക്ക് പണി ആകും എന്നവൾ ഉറപ്പിച്ചു…..

 

 

പക്ഷേ അവളുടെ സ്വഭവാം കാരണം പലരുമായും അവള് വളരെ പെട്ടെന്ന് തന്നെ കൂട്ടായി …. എല്ലാവർക്കും അവളെ നന്നായി ബോധിച്ചു…..

 

 

എന്തൊക്കെയോ റെക്കോർഡുകൾ നോക്കി കൊണ്ട് ഇരികുംബോൾ ആണ് ഫോണിൽ ഒരു കോൾ വന്നത്….. പ്രതീക്ഷിച്ചത് എന്തോ വന്ന പോലെ അവള് വേഗം ഫോൺ എടുത്തു……

 

 

” ഒകെ സർ  ഞാൻ evening അവിടെ എത്താം…. ഫോണും കൊണ്ടു വരാം….. ”

 

 

 

” ആരാ ദേവുട്ടി….. ”

 

 

അമ്മുവിന്റെ ചോദ്യം കേട്ട് അവള് പെട്ടെന്ന് ഒന്നു ഞെട്ടി…..

 

 

” അത് എന്റെ ഒരു ഫ്രണ്ട്…. നമുക്ക് ഒന്നിച്ച് പോവാം….. ”

 

 

 

” മ്മ് ഒകെ ”

 

 

അവളുടെ മനസ്സിൽ നാട്ടിൽ വെച്ച് ആഷിഖിനോട് മായയുടെ മരണത്തെ കുറിച്ച് സംസാരിച്ചതും അവനാണ് ബാംഗ്ലൂരിൽ പോകുന്നത് തന്നെയാണ് ഇതിന് നല്ലതെന്ന് അഭിപ്രായം പറഞ്ഞത്…..

 

 

അങ്ങോട്ട് പോകുന്ന കാര്യം പറഞ്ഞപ്പോൾ ഇക്കയുടെ ഇൗ നാട്ടിലെ ഒരു ഫ്രണ്ടിനെ പരിചയപെടുത്തി തന്നു….. ഇവിടുത്തെ എസിപി ആണ് പുള്ളി….. വിളിച്ചപ്പോൾ busy ആയിരുന്നു….. അത് കഴിഞ്ഞ് വിളിച്ചതാണ് ഇപ്പോ…..

 

 

അമ്മുവിനോട്‌ എല്ലാം പറയേണ്ട സമയം ആയി….. പോകും വഴി പറയാം എന്നവൾ തീരുമാനിച്ച്…..

 

 

വൈകുന്നേരം ആയതും അവള് അമ്മുവിനെ യും കൂട്ടി ശിവനോട് പറഞ്ഞു കോഫീ ഷോപ്പിലേക്ക് പോയി…… അവിടെ ചെന്ന് വിളിച്ചപ്പോൾ ടേബിൾ പറഞ്ഞു തന്നു….. ഞങ്ങൾ ചെന്നപ്പോൾ അവിടെ ഇരിപ്പുണ്ട്…..

 

 

” Hi… ഞാനാണ് ദേവതീർത്ഥാ…… ആഷിഖ് പറഞ്ഞത്….. ”

 

 

” ഒകെ please be seated….. ഞാൻ അർജ്ജുൻ…. ബാംഗ്ലൂർ എസിപി ആണ്….. ”

 

 

ഇതൊക്കെ കണ്ട് കിളി പോയ പോലെയാണ് അമ്മുവിന്റെ ഇരുപ്പ്….. പോരാത്തതിന് അങ്ങേരെ നല്ല അന്തസായി വായ് നോക്കുന്നും ഉണ്ട്….. എന്റെ ദേവിയെ ഇൗ പെണ്ണ് നാറ്റിക്കും……

 

 

 

” സീ mrs ദേവതീർഥ ആഷിഖ് എന്നോട് പറഞ്ഞിരുന്നു കാര്യങ്ങള്….. വന്ന ആ മെസ്സേജ് ഒന്നു കാണിക്കാമോ…. ”

 

 

” Yaa sure ” അതും പറഞ്ഞു അവള് ഫോൺ എടുത്തു കാണിച്ചു…..

 

 

” ഒകെ ദേവതീർത്ഥാ I will follow up the details….. ”

 

 

 

അതും പറഞ്ഞു അവള് അവന് ഫോൺ നമ്പർ കൊടുത്തു……

 

 

 

അവിടുന്ന് ഇറങ്ങിയപ്പോൾ അമ്മു ശെരിക്കും കിളി പോയി നിൽപ്പുണ്ട്……

 

 

” ദേവൂട്ടി….. ”

 

 

” എന്താ അമ്മുസെ…. ”

 

 

” നീ അകത്ത് എന്താ നടന്നത് എന്നൊന്ന് പറഞ്ഞു തരുമോ….. ”

 

 

” അത് അമ്മു കുറച്ച് അധികം ഉണ്ട് സംസാരിക്കാൻ….. ”

 

 

” എനിക് എല്ലാം അറിയണം….. ”

 

 

” നീ കരുതും പോലെ മായയുടെത് ഒരു ആക്സിഡന്റ് അല്ല അവള് കൊല്ലപ്പെട്ടത് ആണ്….. A brutual rape victim ആയിരുന്നു അവള്….. ”

 

 

” What devu കള്ളം പറയല്ലേ….. ”

 

 

” ഞാൻ അല്ല കള്ളം പറയുന്നത് നിന്നോട് അവർ പലരും ആണ് കള്ളം പറഞ്ഞത്….. പിന്നെ അവള് കൊല്ലപ്പെട്ടത് ചതിയിലൂടെ ആണ്….. നിന്റെ വീട്ടിൽ ഉള്ള ആരുടെയോ ചതിയിലൂടെ….. ”

 

( തുടരും )

__________

അഭിപ്രായം തരില്ലെ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “💗 ദേവതീർത്ഥ 💗 21”

  1. Ettante kanthari Avaniya

    കുട്ടി ഇതിന്റെ complete parts already upload ചെയ്തത് ആണ്…. So I am helpless…. 😐

Leave a Reply

Don`t copy text!