Skip to content

💗 ദേവതീർത്ഥ 💗 04

devatheertha novel

💗 ദേവ തീർത്ഥ 💗

Part – 4

✍️💞… Ettante kanthari…💞( Avaniya)

പിറ്റേന്ന് പുലർച്ചെ അമ്പലത്തിലേക്ക് പോകും വഴിയാണ് പുതിയ താമസക്കാർ ചില്ലറകാർ അല്ല എന്ന് മനസിലായത് അവരുടെ വീടിന്റെ വാതിൽക്കൽ ഒരു സെക്യൂരിറ്റി ഒക്കെ ഉണ്ടായിരുന്നു…. കൊറേ ക്യാമറ ഒക്കെ വെച്ചിരിക്കുന്നു….. ഞങ്ങൾ അവിടെ നിന്ന് എന്താണെന്ന് നോക്കി എങ്കിലും ഒന്നും കാണാൻ ആയില്ല സെക്യൂരിറ്റി വന്നതും ഞാനും പ്രിയയും അമ്പലത്തിലേക്ക് ഓടി….

 

അമ്പലത്തിലേക്ക് പോകാൻ അതായിരുന്നു എളുപ്പവഴി എന്നത് കൊണ്ട് ഞങ്ങൾ ആ വഴിയിലെ സ്ഥിരം സന്ദർശക ആയിരുന്നു…. അങ്ങനെ ഒരു ദിവസം അതുവഴി പോയപ്പോൾ ആണ് ജോഗിങ്ങിന് ആയി 2 ചെറുപ്പക്കാർ അത് വഴി പോയത്…..

 

അതിൽ ഒരാളുടെ കണ്ണുകളിൽ ദേവുവിനേ കണ്ടതും വല്ലാതെ തിളങ്ങി…. അത് അവളിൽ അസ്വസ്ഥത നിറച്ചു….

 

 

പക്ഷേ അതേ സമയം കൂടെ ഉണ്ടായിരുന്ന വ്യക്തിയുടെ നേരെ പ്രണയതോടെ നീളുന്ന പ്രിയയുടെ കണ്ണുകളെ ആരും കണ്ടില്ല…..

 

 

അതിന് ശേഷമുള്ള ദിവസങ്ങളിൽ പതിവ് പോലെ അവരെ ആ നേരം കാണാൻ തുടങ്ങി…. അവൾക്ക് നേരെ നീളുന്ന നോട്ടം അവള് ഒരു അസ്വസ്ഥതയോടെ പിന്തള്ളി…. ഇതേ സമയം പ്രിയയുടെ മനസ്സിൽ പ്രണയത്തിൻ വിത്ത് വളർന്നു ഒരു വന്മരം ആയി കൊണ്ട് ഇരിക്കുക ആയിരുന്നു….

 

 

ഒരു ദിവസം interview കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോൾ പുറത്ത് ഒരു കാർ കിടക്കുന്നത് കണ്ടു…. ഇതാരാണ് ആവോ കാറിൽ വരാൻ മാത്രം…. എന്നൊക്കെ ആലോചിച്ച് അവള് അകത്തേക്ക് കയറിയപ്പോൾ കണ്ടത് 2 പരിചിത മുഖങ്ങൾ ആണ്….

 

 

രാവിലെ അമ്പലത്തിൽ പോകുമ്പോൾ കാണുന്നവർ…. ഇവർ എന്താ ഇവിടെ ഒന്നും മനസിലാകുന്നില്ല അല്ലോ….

 

 

അകത്തേയ്ക്ക് കയറിയതും ആരുവേട്ടൻ എന്നെ ചേർത്ത് പിടിച്ചു അവർക്ക് മുന്നിൽ പരിചയപെടുത്തി….

 

” ഇത് എന്റെ അനിയത്തി ദേവതീർത്ഥ ഇപ്പോ ഓരോ സ്ഥലങ്ങളിലും ജോലി അന്വേഷിച്ച് നടക്കുന്നു….. ദേവു എന്നാണ് ചെല്ലപേര് ”

 

 

 

” ഇത് ആരാ ഏട്ടാ ”

 

 

 

” മോളെ ഇത് ശിവൻ ശിവകാർത്തികേയൻ എന്റെ കൂടെ പഠിപ്പിച്ചത് ആണ്…. ഇപ്പോ നമ്മുടെ വടക്കയിലെ രാമൻ ചേട്ടന്റെ വീട് വാങ്ങിയത് ഇവരാണ്….. കൂടെ ഉള്ളത് അവന്റെ ചേട്ടനാണ് അഖിൽ കൃഷ്ണൻ…. ഇവർ വലിയ ആൾക്കാരാണ് മോൾ കേട്ടിട്ടില്ലേ sk group of companies… അതിന്റെ  എംഡി ആണ് ഇവർ…. ”

 

 

” ഞാൻ അവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നിട്ട് ഉണ്ട്…. ”

 

 

” ഞങ്ങൾക്ക് ഇയാളെ അറിയാം…. ഓർക്കുന്നില്ലേ ഡോ താൻ എല്ലാ ദിവസവും റോഡിൽ വെച്ച് കാണില്ലേ…. ”

 

 

അഖിൽ അത് പറഞ്ഞതും അവള് ഒന്നു ചിരിച്ചെന്ന് വരുത്തി….. അത് കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…. അവള് വേഗം അകത്തേയ്ക്ക് പോയി…..

 

 

അകത്ത് ചെന്നപ്പോൾ സ്വപ്നലോകത്ത് ഇരിക്കുന്ന പ്രിയയെ ആണ് കണ്ടത്….. ദേവു വന്നത് ഒന്നും അവള് അറിയുന്നില്ലായിരുന്നു…..

 

 

” പ്രിയ…. നീ ഇത് ഏത് ലോകത്ത് ആണ്…. ” എന്നും ചോദിച്ച് അവളെ ഒന്ന് തട്ടി….

 

 

” എന്ത്…. എന്താണ്…. ”

 

 

 

” നീ ഇത് ഏത് ലോകത്ത് ആണ്…. ആരെ ഓർത്ത് ഇരിക്കുക ആണ് ഡി ”

 

 

 

” ഏയ് ഒന്നുമില്ല…. നീ പോയിട്ട് എന്തായി….. ”

 

 

” വിളിക്കാമെന്ന് പറഞ്ഞു…. ” പക്ഷേ ദേവുവിന്‌ പ്രിയയുടെ മാറ്റം എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കി…..

 

 

 

പിന്നീട് പ്രിയ എപ്പോഴും സ്വപ്ന ലോകത്ത് മാത്രമായിരുന്നു….. അത് ദേവുവിന്‌ മനസിലായി…. പക്ഷേ അതിന്റെ കാരണം കാർത്തി ആണെന്ന് മാത്രം അവൾക്ക് മനസിലായില്ല….. പക്ഷേ അതിന് അവള് കൊടുക്കേണ്ടി വന്നത് വലിയ വില ആയിരുന്നു….. സ്വന്തം ജീവിതം…..

 

 

 

രാത്രി ഭക്ഷണത്തിന് ഇരുന്നപ്പോൾ എല്ലാവർക്കും വന്നവരെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു നേരം…..

 

 

” ആ കുട്ടി അധികം സംസാരിക്കില്ല അല്ലേ…. പക്ഷേ പാവം ആണെന്ന് തോന്നുന്നു….. ”

 

 

” ആരേയ അമ്മ പറഞ്ഞത്….. ”

 

 

 

” ഇന്ന് ഇവിടെ വന്നില്ലേ….. ഇത്രക്ക് പണം ഒക്കെ ഉണ്ടെങ്കിലും അതിന്റെ ഒരു അഹങ്കാരവും ഇല്ല ആ മക്കൾക്ക്…. ഇളയവൻ അധികം ഒന്നും മിണ്ടുന്നില്ല….. ”

 

 

 

” അവൻ അങ്ങനെ ഒന്നും ആയിരുന്നില്ല സാഹചര്യം ആണ് അവനെ അത് പോലെ മുരടൻ ആകിയത്…. എന്റെ ശിവൻ ആയിരുന്നു കൂട്ടത്തിലെ ഏറ്റവും വില്ലൻ ” പഴയ എന്തോ ഓർമയിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…..

 

 

 

” പക്ഷേ ആ മൂത്ത മോൻ നല്ല ഒരു കൊച്ചാണ്…. എല്ലാവരോടും എന്ത് സ്നേഹത്തോടെയുള്ള പെരുമാറ്റം ഒക്കെയാണ്….. എന്ത് എളിമ ആണ്…. ”

 

 

അമ്മ അവനെ വാനോളം പുകഴ്ത്തി കൊണ്ടിരുന്നു….. പക്ഷേ ദേവുവിന്റേ അവസ്ഥ നേരെ മറിച്ച് ആയിരുന്നു അവൾക്ക് അഖിലിന്റെ നോട്ടവും ഭാവവും ഒന്നും അങ്ങോട്ട് പിടിച്ചില്ല…..

 

 

 

” ശിവന് ജീവനാണ് അവന്റെ ഏട്ടനെയും അമ്മയെയും അവരുടെ വാക്ക് കഴിഞ്ഞു ഉള്ളൂ അവന് എന്തും ”

 

 

 

” നീ എന്താ പ്രിയേ ഒന്നും മിണ്ടാത്തത് ” അമ്മ ചോദിച്ചതും പെട്ടെന്ന് അവളുടെ നെറുകയിൽ കയറി…..

 

 

” സൂക്ഷിച്ച് കഴിക്ക്‌ കുട്ടി…… ” അച്ഛൻ സ്നേഹത്തോടെ അവളെ ശാസിച്ചു…..

 

 

 

പിറ്റെ ദിവസം രാവിലെ അമ്പലത്തിൽ ഒറ്റകാണ് പോയത്….. അന്ന് പതിവിനു വിപരീതമായി അഖിൽ മാത്രമേ ജോഗിങ്ങിനു ഉണ്ടായോളു….

 

 

അവളെ കണ്ടതും അവൻ വശ്യമായി ഒന്നു ചിരിച്ചു….

 

 

അവള് ഒന്നു ചിരിച്ചെന്ന്‌ വരുത്തി പോകാൻ പോയതും അവൻ മുന്നിൽ കയറി…..

 

 

” അതെന്ത് പോക്ക് ആടോ ഒന്നുമില്ലെങ്കിൽ നമ്മൾ പരിചയക്കാർ അല്ലേ….. ”

 

 

” അത് അമ്പലത്തിൽ പോണം….. ഞാൻ അതാ…. ”

 

 

” ഇന്ന് എന്തെങ്കിലും interview ഉണ്ടോ…. ”

 

 

” മ്മ് ഒരിടത്ത് ഉണ്ട്…. ഞാൻ പോട്ടെ….. ”

 

 

എന്നും പറഞ്ഞു അവള് പോകാൻ ആഞ്ഞതും അവൻ അവളുടെ കൈയിൽ കയറി പിടിച്ചു….

 

 

അവള് പെട്ടെന്ന് ഒന്നു ഞെട്ടി പെട്ടെന്ന് തന്നെ കൈ വലിച്ചു….. അവനെ ഒന്ന് ദേഷ്യത്തോടെ നോക്കി…..

 

 

 

” ഓ സോറി ഡോ ഞാൻ പെട്ടെന്ന് സോറി സോറി ദേഷ്യം ഒന്നും തോന്നല്ലെ…. ഒരു ജോലി കാര്യം പറയാൻ ആയിരുന്നു….. ”

 

 

” പറഞ്ഞോ ”

 

 

” അത് ഒരു appointment letter ആണ്….. നാളെ മുതൽ ജോയിൻ ചെയ്തോളൂ sk കമ്പനിസിൽ…. ശമ്പളം 35000 രൂപ ”

 

 

 

അത് കേട്ടതും അവളുടെ കണ്ണുകൾ മിഴിഞു…… എന്തായാലും ഒരു experience ഇല്ലാത്ത ഒരാൾക്ക് ഇങ്ങനെ ശമ്പളം കിട്ടില്ല എന്നവൾ ഓർത്തു…. അവൾക്ക് എന്തോ ഒരു അപകടം മണുത്ത്……

 

 

 

വീട്ടിൽ ചെന്നിട്ടും അവളുടെ മനസ്സിൽ പോകണോ എന്ന ചോദ്യം തന്നെ ആയിരുന്നു….. അതിനാൽ അവള് വീട്ടിൽ പറഞ്ഞില്ല….. പക്ഷേ ഏട്ടൻ വന്നപ്പോൾ എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവ് ആണെന്ന് കൈയിലെ മധുര പൊതിയിൽ നിന്നും മനസിലായി….. എല്ലാവർക്കും സന്തോഷം ആയിരുന്നു….. അവിടെ പോകുന്നത് എല്ലാവരും എന്തോ വലിയ അനുഗ്രഹം പോലെയാണ് കണ്ടത്….. അത് കൊണ്ട് തന്നെ അവൾക്ക് ഒന്നും തിരികെ പറയാൻ ആയില്ല…… വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്ന് അവള് സ്വയം ആശ്വസിച്ചു….

 

 

 

രാത്രി നിലാവ് നോക്കി നിൽക്കുമ്പോൾ ആണ് പുറകിൽ ഒരു നിഴലനക്കം കണ്ടത് നോക്കിയപ്പോൾ അച്ഛനാണ്….

 

 

” എന്താ കുട്ടി ഒറ്റക്ക് നിൽക്കുന്നത് ”

 

 

 

” ഒന്നുമില്ല അച്ചേ ഞാൻ ഓരോന്ന് ആലോചിച്ച് അങ്ങനെ….. ”

 

 

” കുട്ടിക്ക് താൽപര്യം ഇല്ലെ അവിടെ പോകാൻ ”

 

 

” അത് അച്ചെ എനിക് എന്തോ എല്ലാം ഒരു തരം പിശക് പോലെ….. ”

 

 

 

” എന്താ കുട്ടി…… എന്തെങ്കിലും പ്രശ്നം ”

 

 

” ഇല്ല ആച്ചെ ചിലപ്പോൾ എല്ലാം തോന്നൽ ആവും ”

 

 

” മ്മ് മഞ്ഞ് കൊണ്ട് അസുഖമൊന്നും വരുത്തി വെക്കണ്ട….. കുട്ടി ചെന്നു കിടക്ക് ”

 

 

” മ്മ് ”

 

 

🦋🦋🦋🦋

 

 

 

പിറ്റേന്ന് പുലർച്ചെ അമ്പലത്തിൽ പോയി അർച്ചന കഴിപ്പിച്ചു…. ഇൗ നേരം ഒക്കെയും പ്രിയയുടെ വീർത്ത് കെട്ടിയ മുഖത്തിന്റെ കാരണം അവൾക്ക് പിടി കിട്ടിയില്ല……

 

 

അവള് വേഗം ഒരു ചുരിദാർ ഇട്ട് ഒരുങ്ങി ഒരു നേർത്ത മാലയും കമ്മലും പൊട്ടും ആയിരുന്നു അവളുടെ ആകെയുള്ള ഒരുക്കം…. പക്ഷേ അതിലും അവള് സുന്ദരി ആയിരുന്നു…..

 

 

ഓഫീസിൽ എത്തിയതും അവള് റിസപ്ഷനിൽ തന്റെ appointment ലെറ്റർ കാട്ടി….. അത് കണ്ടതും അവർ വേഗം എഴുന്നേറ്റു….

 

 

” മാഡം അഖിൽ സർ ഇപ്പോ എത്തും you can wait there…. സാറിന്റെ ക്യാബിൻ ഇവിടുന്നു ലെഫ്റ്റ് ”

 

 

” ഒകെ thank you ”

 

 

 

അവള് വേഗം അവിടേക്ക് ചെന്നു….. അപ്പോഴും അവളുടെ മനസ്സിൽ ആ സ്റ്റാഫിന്റെ മാഡം വിളി ആയിരുന്നു…..

 

 

10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അയാള് എത്തി എന്നോട് അകത്തേയ്ക്ക് വരാൻ പറഞ്ഞു……

 

 

 

ഞാൻ അകത്തേക്ക് കയറിയതും പുറത്തേക് ഇറങ്ങിയ പെൺകുട്ടി എന്നെ കുശുമ്പോടെ നോക്കി….. അഖിൽ സർ വശ്യമായ ഒരു പുഞ്ചിരിയോടെ അവളെ വരവേറ്റു…..

 

 

” Good morning sir ”

 

 

” Ok good morning take your seat…. ആരെങ്കിലും ജോലി എന്താണെന്ന് പറഞ്ഞോ…. ”

 

 

” ഇല്ല സർ ”

 

 

” Its ok…. One minute ” എന്നും പറഞ്ഞു അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു…..

 

 

 

” All of you come to my cabin ” അതും പറഞ്ഞു അവൻ സീറ്റിലേക്ക് ചാരി ഇരുന്നു…..

 

 

 

നിമിഷങ്ങൾക്ക് ഉള്ളിൽ എല്ലാ സ്റ്റാഫും അവിടെ എത്തി……

 

 

 

” Meet Miss Devatheertha sreeni my new personal secretary…. ഇനി മുതൽ എല്ലാ കാര്യങ്ങൾക്കും ഇയാളെ സമീപിച്ചാൽ മതി ”

 

 

പറഞ്ഞത് കേട്ട് തന്റെ ചുറ്റുമുള്ള ലോകം കറങ്ങുന്ന പോലെയാണ് അവൾക്ക് തോന്നിയത്…. അയാളുടെ PA ആണോ ഞാൻ…..

 

 

അതിനിടയിൽ തന്നെ ദേഷ്യത്തോടെ നോക്കുന്ന ആ പെൺകുട്ടിയെയും അവള് ശ്രദ്ധിച്ചു…. കൂടാതെ ശിവനും ഉണ്ടായിരുന്നു…..

 

 

അവൻ അവൾക്ക് ഒരു all the best നൽകി പോയി…..

 

 

പക്ഷേ അവളുടെ മനസ്സിൽ വല്ലാത്ത ഒരു ആശങ്ക വന്നു നിറഞ്ഞു…..

 

 

ആദ്യത്തെ കുറച്ച് ദിവസങ്ങൾ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയി….. അവളുടെ പഴഞ്ചൻ വേഷങ്ങൾ ഒക്കെ മാറ്റണം എന്ന് പറഞ്ഞു സ്കർട്ടും ടോപ്പും ആകി….ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അവള് ആ ഓഫീസിലെ ഒരാൾക്ക് ഒഴികെ ബാകി ഉള്ളവർക്ക് നല്ലൊരു സുഹൃത്ത് ആയി മാറി….. അവരിൽ നിന്നും പഴയ PA ആ പെൺകുട്ടി ആയിരുന്നു പേര് മെറിൻ അതിന്റെ ദേഷ്യമാണ് എന്നൊക്കെ അറിഞ്ഞു…..

 

 

 

ഒരു ദിവസം ഒരു ഫൈൽ സൈൻ ചെയിക്കാനായി റൂമിലേക്ക് കയറിയപ്പോൾ ആണ് അവള് ആ കാഴ്ച കണ്ടത്…..

 

 

 

അഖിലിന്റെ മടിയിൽ ഇരിക്കുന്ന മെറിൻ അവർ പരസ്പരം ചുറ്റി പിടിച്ചിട്ട് ഉണ്ട്…. കൂടാതെ അവർ ചുംബിക്കുക ആയിരുന്നു….. അത് കണ്ടതും അവള് പെട്ടെന്ന് വല്ലാതെ ആയി അവള് ഉടനെ ഒരു സോറിയും പറഞ്ഞു മുറി വിട്ട് ഇറങ്ങാൻ പോയി…..

 

” ഏയ് നോ…. മെറിൻ ചെല്ല്….. എന്താ ദേവു ”

 

 

 

അവള് അടുത്തേയ്ക്ക് ചെന്നതും മെറിൻ ദേഷ്യപ്പെട്ട് അവളെ നോക്കി….

 

 

” നിനക്ക് ഒരു മര്യാദയും ഇല്ലെ ഒരാളുടെ റൂമിൽ വരുമ്പോൾ knock ചെയ്യണ്ടേ…. ”

 

 

” വാതിൽ ലോക്ക് ചെയ്യാതെ ഇത് പോലെയുള്ള വേഷംകെട്ട്‌ കാണിച്ചാൽ ഇങ്ങനെ ഒക്കെ ഇരിക്കും ”

 

 

” ഡീ ”

 

 

” മെറിൻ get out ”

 

 

അഖിലിന്റെ ആജ്ഞയിൽ അവള് ദേഷ്യത്തോടെ ഇറങ്ങി പോയി…..

( തുടരും )

___________________

ഇന്നത്തോടെ പാസ്റ്റ് തീരുമെന്ന് കരുതിയത് ആണ്….. പക്ഷേ തീർന്നില്ല….. അപ്പോ മക്കളെ അഭിപ്രായങ്ങൾ പറയണേ…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!