💗 ദേവതീർത്ഥ 💗 07

2280 Views

devatheertha novel

💗 ദേവതീർത്ഥ 💗

Part – 7

✍️💞… Ettante kanthari…💞 (Avaniya)

” ഇവളെ എന്റെ ഇളയ മകൻ ശിവ കാർത്തികേയൻ വിവാഹം ചെയും…. ” ആ തീരുമാനം പോലും അവളെ ബാധിച്ചില്ല അവള് മറ്റൊരു ലോകത്ത് ആയിരുന്നു….

 

” നാളെ വിവാഹം നടത്താം അത്ര സമയം ആ കുട്ടിയുടെ വീട്ടിൽ നിൽക്കട്ടെ…. ”

താൽപര്യമില്ലാത്ത തന്റെ വീട്ടുകാർ അത് സമ്മതിക്കുന്നത് അവള് നിർവികാരതയോടെ നോക്കി നിന്നു…. തനിക്ക് ആരും ഇല്ല എന്നത് അവള് പതിയെ തിരിച്ച് അറിഞ്ഞു….

 

 

 

” അതെങ്ങനെ ശരിയാവും ലക്ഷ്മി അമ്മേ…. നിങ്ങളുടെ 2 ആൺമക്കളും ആ മുറിയിൽ ഉണ്ടായിരുന്നു അല്ലോ…. അപ്പോ ഇൗ നില്കുന്ന പെങ്കൊച്ചിന്റെ ജീവിതം എന്താകും ”

 

 

ഉണ്ണിമായയെ ചൂണ്ടിയാണ് നാട്ടുകാരിൽ ഒരാള് അത് പറഞ്ഞത്…..

 

 

” അത് ശേരിയ ഒരു അന്യ സ്ത്രീയുടെ കൂടെ കഴിഞ്ഞ ഇവനെ സ്വീകരിക്കാൻ ഇൗ പെൺകുട്ടി സമ്മതിക്കുമോ…. ”

 

 

ഉണ്ണിമായയുടെ മുഖം പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം കണക്ക് ഇരുണ്ട് നിന്നിരുന്നു….

 

 

അഖിൽ അതൊരു അവസരമായി എടുത്ത് ശിവന് നേരെ നോക്കി….. തന്നെ രക്ഷിക്കണം എന്ന് കണ്ണുകൾ കൊണ്ട് അപേക്ഷിക്കുന്നതിന് പോലെ കാണിച്ചു….

 

 

ഉടനെ അവൻ മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അവിടെ കൂടി നിൽകുന്നവരോട് സംസാരിച്ചു…..

 

 

” ഏട്ടൻ നിരപരാധി ആണ്…. ഇവൾ എന്നെ തേടിയാണ് വന്നത്…. ഏട്ടൻ വന്നു പെട്ട് പോയതാണ്….. ഞങ്ങൾ ഇഷ്ടത്തിൽ ആണ്… ഞാൻ വിവാഹം ചെയ്തോളാം ഇവളെ…. ” – ശിവൻ

 

 

അവന്റെ വാക്കുകൾ കേട്ട് തന്റെ മുഴുവൻ പദ്ധതികളും തെറ്റി എന്നത് പ്രിയയിക്ക് മനസിലായി…. അത് അവളിൽ ദേഷ്യം നിറച്ചു….. എന്നാല് തന്റെ പദ്ധതികൾ വിജയിച്ച സന്തോഷത്തിൽ ആയിരുന്നു അഖിലും മറ്റൊരാളും…..

 

 

” അങ്ങനെ ആണെങ്കിൽ നാളെ 2 വിവാഹങ്ങളും ഒന്നിച്ച് നടക്കട്ടെ അല്ലേ…. ” ശിവന്റെ അച്ഛൻ തന്റെ ഭാഗം പറഞ്ഞു….

 

 

” അതേ ” എല്ലാവരും അതിനെ അനുകൂലിച്ചു…..

 

 

 

ഉടനെ ശിവന്റെ അമ്മ ഒക്കെ കൂടി ഒരു സാരിയും കുറച്ച് ആഭരണങ്ങളും ദേവുവിന്റെ അമ്മയുടെ കൈയിൽ കൊടുത്തു…. അവർ തളർന്നിരികുന്ന ദേവുവിനേ കൂട്ടി വേഗം വീട്ടിലേക്ക് പോയി….

 

 

വീട്ടിൽ എത്തിയതും ആരവ് അവളും ആയി ഒരു മുറിയിലേക് കയറി….. പിടിച്ച് മാറ്റാൻ ചെന്ന അച്ഛനോട് അമ്മ നടന്നത് ഒക്കെ പറഞ്ഞു അയാളെയും തടഞ്ഞു….

 

 

” അവള് അർഹിക്കുന്നത് ആണ് അത്…. കൊഞ്ചിച്ച് വഷളാക്കിയത് കൊണ്ടാണ് ഇന്ന് കണ്ട വേണ്ടാതീനം കാണിച്ചത്…. നല്ല 2 തല്ല് കൊള്ളുമ്പോൾ നന്നാവും ”

 

 

അമ്മയുടെ വാക്കുകൾ കേട്ട് അവള് പുച്ഛത്തോടെ ചിരിച്ചു…  അത് കൂടി കണ്ടതും ആരവിന് ദേഷ്യം കൂടി…. അവൻ അവളെ മുറിയിൽ ബെഡിലേക് തള്ളി എന്നിട്ട് കൈയിൽ കിട്ടിയ ബെൽറ്റ് കൊണ്ട് പൊതിരെ തല്ലി…. കരഞ്ഞു കൊണ്ട് അവള് ആ അടികൾ ഏറ്റു വാങ്ങി ഒരിക്കൽ പോലും തന്നെ തല്ലല്ലെ എന്ന് അവള് ആവശ്യപ്പെട്ടില്ല….

 

 

അവസാനം അച്ഛൻ വാതിലിൽ കൊറേ നേരം മുട്ടിയപ്പോൾ അത് അവൻ തുറന്നു അന്നേരം ഒരു ജീവശവം കണക്കെ അവള് വെറും നിലത്ത് കിടക്കുക ആയിരുന്നു…. കൈയിലും മേലിലും ഒക്കെ അടി കൊണ്ട് തിണർത്ത പാടുകൾ ആയിരുന്നു…..

 

 

അത് കാൺകെ ആ പിതൃഹൃദയം തേങ്ങി…. അയാളിൽ ദേഷ്യം നിറഞ്ഞു….

 

 

” എന്ത് പോക്കിരിതരം ആണ് ഡാ ഇൗ കാണിച്ചത്…. ” എന്നും ചോദിച്ച് അയാളുടെ കൈകൾ അവന്റെ മുഖത്ത് ആഞ്ഞു പതിച്ചു…

 

 

” കൊന്നുടായിരുന്നോ ഡാ എന്റെ കുഞ്ഞിനെ…. ഇങ്ങനെ നരകിപ്പിക്കാതെ ” അയാള് പൊട്ടി കരയുകയായിരുന്നു….

 

 

അയാള് വേഗം ദേവുവിന്റേ അടുത്തേയ്ക്ക് ചെന്നു…  മുട്ടിന്മേൽ തല വെച്ച് കിടക്കുന്ന അവളുടെ തലയിൽ ഒന്നു തലോടി…..

 

 

” ഇനി അടിക്കല്ലെ ദേവുവിന്‌ നീറുവ…. ”

 

 

മുഖത്തേയ്ക്ക് നോക്കാതെ ആണ് അവള് പറയുന്നത്….. എങ്ങൽ അടിച്ച് കരയുന്നുണ്ട്…..

 

 

” മോളെ കരയല്ലേ….. അസുഖം വരും കുട്ടി….. ”

 

 

എന്നൊക്കെ പറഞ്ഞു അവളുടെ നെറുകയിൽ അയാള് തലോടി….

 

 

” അച്ചേ… ഞാൻ ഒന്നും ചെയ്തില്ല അച്ചേ…. അയാള് അയാളാണ് എന്നെ…. എന്നിട്ട് ഞാൻ…. ”

 

 

” അച്ചനറിയാം എന്റെ കുഞ്ഞു കരയണ്ട….. ”

 

 

” നാളെ നാളെ എന്റെ കല്യാണം ആണ് അച്ചേ…. എനിക്…. എനിക് പേടിയാണ് അച്ചേ… അയാള് എന്നെ കൊല്ലും…. ”

 

 

” മോളെ…. ശിവൻ നല്ലവനാണ്…. മോൾ സുരക്ഷിത ആയിരിക്കും…. എല്ലാ കഴുകൻ കണ്ണുകളിൽ നിന്നും അവൻ നോക്കിക്കൊള്ളും…. അച്ചേട കുഞ്ഞു കരയല്ലേ….. ”

 

 

” കൊഞ്ചിക്ക്‌ കുറച്ച് കൂടി നന്നായി കൊഞ്ചിക്ക്…. അപ്പോ നാളെ വെല്ലവന്റെയും വിഴുപ്പും ചുമന്ന് വരും…. അസത്ത്…. ”

 

 

അമ്മയുടെ വാക്കുകൾ അവളിലെ നോവ് വർദ്ധിപ്പിച്ചു….

 

 

” സനൂജെ വാ അടക്ക്‌…. ഒരുപാട് ആകുന്നു….. ”

 

 

അച്ഛന്റെ ഒരു ആജ്ഞയില് അവരുടെ വാ അടഞ്ഞു….

 

 

” നിന്റെ സ്വന്തം മകളാണ് ഇത്…. അവളെ ആശ്വസപ്പിക്കാൻ നമ്മൾ അല്ലേ ഉള്ളൂ…. ഇപ്പോ പറയുവാ നാളെ അവളുടെ വിവാഹം ആണത്രേ… ഞാൻ അവളുടെ അച്ഛൻ ആണെങ്കിൽ എന്റെ കുഞ്ഞിന് ഇഷ്ടം അല്ലാത്തത് ഒന്നും നടക്കില്ല…..  ”

 

 

” ഇൗ വിവാഹം നടന്നില്ല എങ്കിൽ ഇൗ സനൂജയെ പിന്നെ ആരും ജീവനോടെ കാണില്ല….. ”

 

അമ്മയുടേത്‌ ഉറച്ച വാക്കുകൾ ആയിരുന്നു….

 

 

” ഇൗ വിവാഹം നടന്നില്ല എങ്കിൽ ഞാനോ എന്റെ അനിയത്തി പ്രിയയോ ഒരു നിമിഷം പോലും ഇൗ വീട്ടിൽ നിൽക്കില്ല…. ഇൗ മാനം കെട്ട സന്തതിയുടെ കൂടെ നിന്നാൽ അവൾക്കും എനിക്കും അത് ചീത്തപ്പേര് ആണ്…  ” ഏട്ടനും അവന്റെ ഭാഗം പറഞ്ഞു…..

 

.” അച്ഛാ എനിക്ക് സമ്മതമാണ് ഇൗ വിവാഹത്തിന്…. ഞാനെന്ന ശല്യം കാരണം ആർക്കും ഒന്നും നഷ്ടം ആവില്ല…. അച്ഛനായി എതിര് നിൽക്കരുത്… സന്തോഷമുണ്ട്…. ഒരു കാര്യത്തിൽ അച്ഛന് എങ്കിലും എന്നെ മനസ്സിലാക്കാൻ സാധിച്ചു അല്ലോ…. അത് മതി ഇൗ ദേവുവിന്‌…. ”

 

 

 

” ഓ അവള് വലിയ ശീലാവതി ആകാൻ ശ്രമിക്കുക ആണ്….. നിന്റെ ഇന്ന് അനാശാസ്യത്തിന് പിടിച്ചത് കൊണ്ട് അല്ലെടി ”

 

 

പ്രിയ തന്റെ പ്ലാൻ പൊളിഞ്ഞതിൽ  അവളുടെ അമർഷം കാട്ടി…..

 

 

” പ്രിയ കയറി പോടി അകത്ത്…. ” അതും അച്ഛൻ ഒരു ഗർജ്ജനം കൊണ്ട് നിഷ്പ്രഭമാക്കി….

 

 

അവള് ചവിട്ടി തുള്ളി അകത്തേയ്ക്ക് പോയി….

 

 

 

ഉടനെ അച്ഛൻ ദേവുവിന്‌ നേരെ തിരിഞ്ഞു….

 

 

” മോൾ പറയുന്നത് അച്ഛൻ കേൾക്കാം പക്ഷേ അതിന് മുമ്പ് അച്ഛന് സത്യം ചെയ്ത് തരണം നീ അബദ്ധം ഒന്നും കാട്ടില്ല എന്ന്…. ”

 

 

” ഇല്ല അച്ഛാ ഞാനായി ഇൗ ജീവിതം അവസാനിപ്പിക്കില്ല…. അച്ഛന് ഞാൻ ഉറപ്പ് തരാം…. ”

 

 

 

 

അവള് ആ മുറി അടച്ചു…. രാത്രി മുഴുവൻ അതിനുള്ളിൽ തന്റെ സങ്കടം കരഞ്ഞു തീർത്തു…

 

 

 

🦋🦋🦋🦋🦋🦋🦋

 

 

 

മുഖത്തേയ്ക്ക് വെള്ള തുള്ളികൾ പതിച്ചപ്പോളാണ് അവള് തന്റെ കണ്ണുകൾ തുറന്നത്….. മുന്നിൽ മുത്തശ്ശി പരിഭ്രമിച്ച മുഖവുമായി അവളെ വിളിക്കുന്നു…..

 

 

” എന്താ കുട്ടി ഇത്….. ഇൗ വൃദ്ധ അങ്ങ് പേടിച്ച് പോയല്ലോ…. ”

 

 

അതിന് അവള് ഒന്നു പുഞ്ചിരിച്ചു….

 

 

” എനിക് കുഴപ്പം ഒന്നുമില്ല്യ മുത്തശ്ശിയെ…. ”

 

 

” സമയം 7 ആയി…. കുട്ടി ഒന്നും കഴിച്ചില്ല എന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്….. ഞാൻ ഭക്ഷണം കൊണ്ട് വന്നിട്ട് ഉണ്ട്…. മോൾ കഴിക്കു ”

 

 

അത് അവൾക്ക് എതിർക്കാൻ തോന്നിയില്ല കാരണം ഇന്നലെ ഉച്ചക്ക് കഴിച്ച സദ്യ അല്ലാതെ അവള് ഒന്നും കഴിച്ചിരുന്നില്ല….. അത് അവള് ആർത്തിയോടെ കഴിച്ചു…. മുത്തശ്ശി വാത്സല്യത്തോടെ അത് നോക്കി കണ്ടൂ…..

 

 

 

” കുട്ടി താഴേയ്ക്ക് വാ…. ഇതിൽ ഇങ്ങനെ മൂടി കെട്ടി ഇരിക്കല്ലെ…. ”

 

 

അവർ പറഞ്ഞത് അനുസരിച്ച് അവള് താഴേയ്ക്ക് ചെന്നു….

 

 

താഴെ ലക്ഷ്മി അമ്മ ടെൻഷൻ അടിച്ച് ഇരിപ്പുണ്ട്…..

 

 

” അമ്മേ ചേട്ടൻ വരേണ്ട സമയം കഴിഞ്ഞു അല്ലോ….. അല്ലെങ്കിൽ 6 മണിക്ക് എത്തുന്നത് അല്ലേ…. ”

 

അമൃതയുടെ ആശങ്കയ്ക്ക് അവർ മറുപടി പറയുന്നുണ്ട്…..

 

 

” എങ്ങനെ വരും…. ഒരു മാരണം അവന്റെ തലയിൽ ആയി ഇങ്ങോട്ട് കെട്ടി എടുത്തിട്ട് ഉണ്ടല്ലോ….. അപ്പോ എങ്ങനെ വരാൻ തോന്നും….. ” ദേവുവിനേ നോക്കി പല്ലിരുമ്മി കൊണ്ടാണ് അവർ അത് പറഞ്ഞത്…..

 

 

ദേവു കുത്ത് വാക്കുകൾ കേട്ട് എങ്കിലും ശിവൻ എന്താ വരാത്തത് എന്ന ആശങ്ക അവളിൽ ഉണർന്നു….. അവള് അവിടെ ഇരിപ്പ് ഉറപ്പിച്ചു…..

 

 

ഏകദേശം ഒന്നു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു കാറിന്റെ ശബ്ദം കേട്ടു….. അവള് പുറത്തേക് പോയില്ല കാരണം അത് ശിവന് ഇഷ്ടമാവില്ല എന്ന് ഉറപ്പ് ആയിരുന്നു….

 

 

 

അകത്തേയ്ക്ക് കയറി വന്ന ശിവനെ കണ്ട് അവള് ഒന്നു പകച്ചു….. കുടിച്ച് ലക് കെട്ട് തെന്നി തെറിച്ച് ആണ് അവൻ അകത്തേയ്ക്ക് കയറി പോയത്….. അതിന് പിറകിൽ വന്ന ലക്ഷ്മി അവളെ കുത്തുവാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ച് കൊണ്ടിരുന്നു…..

 

 

” ചില ഒരുംബെട്ടവൾ ഒക്കെ കേറി വന്നതിന്റെ ഗുണം…. അതാ ഇപ്പോ മുകളിലേക്ക് പോയത്…. ”

 

 

” ശിവൻ കുടിച്ച് വന്നെങ്കിൽ അവനെ വഴക്ക് പറയണം അല്ലാതെ ഇവളോട് അല്ല പറയേണ്ടത്….. ” അവരുടെ വാക്കുകൾ ദേഷ്യം ഉള്ളത് ആയിരുന്നു….

 

 

ദേവു പേടിച്ച് പേടിച്ച് ആണ് മുറിയിലേക്ക് ചെന്നത്….. അകത്തേയ്ക്ക് കയറി വാതിൽ അടച്ച്…. നടന്നതും പിന്നിലൂടെ 2 കൈകൾ അവളുടെ ചുറ്റി വരിഞ്ഞു….. എന്നിട്ട് അവളെ കീറി മുറിക്കുന്ന രീതിയിൽ അത് വിളിച്ചു….

 

വിച്ചൂട്ടി……..

 

( തുടരും )

______________

 

അഭിപ്രായങ്ങൾ പറയണേ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply