💗 ദേവതീർത്ഥ 💗 09

7980 Views

devatheertha novel

💗 ദേവതീർത്ഥ 💗

Part – 9

✍️💞… Ettante kanthari…💞 (Avaniya)

അവന്റെ മനസ്സിൽ ഒരു ചോദ്യോത്തര പംക്തി തന്നെ നടന്നു……

 

സത്യം ഉണ്ടോ ഇവളിൽ….. അവന്റെ മനസ്സ് അവനോട് തന്നെ വാദ്വ പ്രതിവാതങ്ങൾ നടത്തി…..

 

വല്ലാത്ത ആശയ കുഴപ്പത്തിൽ അത് അവസാനിച്ചു….

 

അവൻ പതിയെ കൈയിൽ താങ്ങി അവളെ ബെഡ്ഡിലേക് കിടത്തി….. മുഖത്ത് വെള്ളം തളിച്ചു…. അവള് പതിയെ കണ്ണുകൾ തുറന്നു….

 

 

എന്നാല് നേരത്തെ പ്രതികരണത്തിൽ നിന്നും നേർ വിപരീതമായി അവള് ഒന്നും മിണ്ടാതെ ഡ്രെസ്സും എടുത്ത് കുളിക്കാൻ കയറി…..

 

 

ഇത്ര നേരം തനിക്ക് മുന്നിൽ നിന്ന ദേവയല്ല അവളെന്ന് അവന് തോന്നി…. അവന് അതൊരു അൽഭുതം തന്നെ ആയിരുന്നു അവൻ പതിയെ കട്ടിലിൽ ഇരുന്നു……

 

 

അപ്പോഴാണ് രാത്രിയുടെ അവശേഷിപ്പ് ആയ ചോര തുള്ളികൾ ബെഡ്ഡിലേക്  ഉള്ളത് അവൻ കണ്ടത്….. അത് അവനെ കൂടുതൽ തളർത്തി…..

 

 

എന്താ… ഇതിന്റെ അർത്ഥം…. അവള്…. അവളൊരു പരിശുദ്ധ ആണെന്നോ….. അപ്പോ എന്റെ കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റിയോ….. അവന്റെ മനസ്സ് ആഗെ കലങ്ങി മറിഞ്ഞു……

 

 

അറിയണം…. സത്യങ്ങൾ എല്ലാം അറിയണം….. എന്തോ എവിടെയോ ചതിവ് പറ്റിയിടടുണ്ട്….. എല്ലാം ഒന്നു കൂടി അന്വേഷിക്കണം….. എന്തോ ദേവ നിരപരാധി ആണെന്ന് മനസ്സ് പറയുന്നു…. അങ്ങനെ ആണെങ്കിൽ ഞാൻ ചെയ്തത് തെറ്റല്ലേ….. വെറും തെറ്റല്ല കൊടും പാപം ആണ്……

 

 

 

എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൻ ഭക്ഷണം കൂടി കഴിക്കാതെ പുറത്തേക് പോയി……

 

 

 

കുളിച്ച് ഇറങ്ങിയ ദേവു മുറിയിൽ എങ്ങും ശിവനെ കണ്ടില്ല….. ഒന്നോർത്താൽ ഇല്ലാത്തത് നന്നായ്…. രാത്രിയിലെ കാര്യങ്ങള് അവളുടെ ഉള്ള് ഒന്നു പൊള്ളിച്ച് എങ്കിലും ഇനി ജീവൻ പോയാലും ഒന്നിന് മുന്നിലും കണ്ണീർ ഒഴുകുകയോ തോറ്റ് കൊടുക്കുകയോ ഇല്ലെന്ന് അവള് ഉറപ്പിച്ചിരുന്നു….. കരുത്തുള്ള ഒരു സ്ത്രീ തന്റെ ഹൃദയം കല്ലാക്കാൻ തീരുമാനിച്ചു കഴിഞ്ഞു….

 

 

 

താഴെ ചെന്നപ്പോൾ ഭക്ഷണ സമയം ആയിരുന്നു…..

 

 

” ഓ കെട്ടില്ലമ്മ ഭക്ഷണ നേരത്ത് ഇറങ്ങി വരു അല്ലേ….. ഞാൻ അപ്പോഴേ പറഞ്ഞത് അല്ലേ അമ്മേ…. പുത്തൻ അച്ചി പുരപുറം തൂക്കും എന്ന് ”

 

 

അമ്മായിയമ്മ അവരുടെ അംഗം രാവിലെ തന്നെ ആരംഭിച്ചു….

 

 

” അത് അങ്ങനെ ആകും വലിയമ്മേ…. വീട്ടിൽ ഉള്ളവരെ പറഞ്ഞ മതിയല്ലോ ഇത് പോലുള്ള…. ”

 

 

” ഉണ്ണിമായ മതി നിറുത്തു ”

 

 

മുത്തശ്ശി അവരെ ശാസിച്ചു…. ദേവു ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് ചെന്നു ഭക്ഷണ സാധനങ്ങളും ആയി തിരിച്ച് വന്നു…. ടേബിളിൽ വെക്കാൻ പോകുമ്പോൾ ആണ് അമൃത( പെങ്ങൾ) അവളെ ഇടംകാലിട്ട്‌ വീഴ്ത്തിയത്…..

 

 

 

മുന്നോട്ട് ആഞ്ഞു പോയ അവള് ടേബിളിൽ തട്ടി നിന്നു എങ്കിലും അവളുടെ കൈകളിൽ ഇരുന്നിരുന്ന കറി ഉണ്ണിമായയുടെ ദേഹത്തേക്ക് വീണു….

 

 

” You bloody bitch… നേരത്തെ പറഞ്ഞതിന്റെ ദേഷ്യം തീർത്തത് ആണല്ലേ…. ”

 

 

എന്ന് ആക്രോശിച്ചു കൊണ്ട് ദേവുവിന്റെ മുഖത്ത് ആഞ്ഞു അടിച്ചു….

 

 

” എന്താ കുട്ടി ഇൗ കാണിക്കുന്നത് ” മുത്തശ്ശി അവളെ ശാസിച്ചു എങ്കിലും ഉണ്ണിമായ അതിൽ ഒന്നും അടങ്ങിയില്ല….

 

 

” അമ്മ ഇതിൽ ഇടപെടേണ്ട ഉണ്ണിമായ അവളുടെ തെറ്റിന് അവളെ ശിക്ഷിച്ചത് ആയി കണ്ടാൽ മതി ”

 

 

അമ്മായിയമ്മ കൂടി സപ്പോർട്ട് നിന്നതോടെ ഉണ്ണിമായയുടെ ധാർഷ്ട്യം കൂടി….

 

 

” നിനക്ക് കാണിച്ച് തരാം ഡീ ” എന്നും പറഞ്ഞു ഉണ്ണിമായ പാത്രത്തിൽ ബാകി ഉണ്ടായിരുന്ന കറി ദേവുവിന്റെ മേലേക്ക് ഒഴിച്ചു….

 

 

ദേവുവിന് ദേഷ്യം ഇരച്ച് കയറി… അവള് ഉണ്ണിമായയുടെ മുഖത്ത് നോക്കി ഒന്നു കൊടുത്തു….

 

 

അത് കണ്ട എല്ലാവരിലും ഒരു നടുക്കം ഉണ്ടായി….

 

 

പക്ഷേ പെട്ടെന്ന് തന്നെ അമൃത പ്രതികരിച്ചു….

 

 

” ഡീ നീ എന്റെ ഏട്ടത്തിയെ തല്ലി അല്ലേ…. ” ചോദിച്ച് തീരുന്നതിനു മുൻപേ അവളുടെ കരണത്തും വീണിരുന്നു ഒരെണ്ണം….

 

 

 

” മോളെ…. ” മുത്തശ്ശി ദയനീയമായി അവളെ വിളിച്ചു….

 

 

” മുത്തശ്ശി ചെയ്ത തെറ്റിന് ശിക്ഷ കൊടുക്കണം…. എന്റെ അമ്മായിയമ്മ പറഞ്ഞത് കേട്ടില്ലേ…. ഭർത്താവിന്റെ അമ്മയുടെ വാക്കുകൾ അനുസരിക്കണം എന്നാണ് ഞാൻ പറഞ്ഞു കേട്ടിടടുള്ളത് ”

 

 

 

” ഡീ എന്റെ മോളെ നീ…. ”

 

 

 

” അടിച്ചു…. എന്റെ അടുത്ത് നിന്ന് അബദ്ധവശാൽ ഒരു തെറ്റ് വന്നപ്പോൾ എന്നെ ശീക്ഷിക്കാം എങ്കിൽ ഇവൾ എന്നെ മനഃപൂർവം ഇടം കാലിട്ട് വീഴ്ത്താൻ നോക്കി…. ”

 

 

” എന്താ അമൃതെ ഇത്…. ” മുത്തശ്ശിയുടെ വാക്കുകൾ കനത്തിരുന്നു….

 

 

” അത് ഞാൻ തമാശക്ക്…. ”

 

 

അമൃത തടി തപ്പി….

 

 

 

” പിന്നെ ഏട്ടത്തി നിങ്ങളെ ഞാൻ അടിച്ചത് എന്റെ മേലേക്ക് കറി ഒഴിച്ചത് കൊണ്ട് അല്ല കേട്ടോ…. കഴുകിയാൽ പോകുന്നത് അല്ലേ ഇത് ഇതിന് ഞാൻ അങ്ങനെ ചെയ്യില്ല…. പക്ഷേ… നിങ്ങള് ഒഴിച്ച് കളഞ്ഞ ഇൗ ഭക്ഷണം ഭൂമിയിൽ ഒരുപാട് കുട്ടികൾ കിട്ടാതെ മരികുന്നുണ്ട്…. അവർക്ക് വേണ്ടിയാണ് ആ അടി ”

 

 

 

ഉണ്ണിമായ ദേഷ്യം കൊണ്ട് വിറച്ചിരുന്നു….. അവള് പ്ലേറ്റ് തട്ടി തെറിപ്പിച്ച് എഴുന്നേറ്റ് പോയി….

 

 

” അഹങ്കാരി….. ഭക്ഷണത്തിന്റെ വില അറിയാഞ്ഞിട്ടാണ്…. ” മുത്തശ്ശിക്കും ദേഷ്യം വന്നു….

 

 

” കൊടുത്തത് നന്നായി മോളെ…. അവൾക്ക് ഒന്നിന്റെ ആവശ്യം ഉണ്ടായിരുന്നു ”

 

 

തിരികെ അടുക്കളയിൽ ചെന്നപ്പോൾ ലതാമ്മയും പിന്താങ്ങി….

 

 

അവള് ഒന്നു പുഞ്ചിരിച്ചു കൊണ്ട് പണികൾ ചെയ്തു…. പിന്നീട് ഭക്ഷണവും കഴിച്ചു…. തീൻ മേശയിൽ പോലും ശിവനെ കാണാതെ ഇരുന്നത് അവള് ശ്രദ്ധിച്ചിരുന്നു…..

 

 

 

🦋🦋🦋🦋🦋🦋

 

 

 

ദേവുവിൻെറ വീട്ട്‌ പടിക്കൽ കോളിംഗ് ബെല്ലടിച്ചു നിൽകുമ്പോൾ അവന്റെ കൈകൾ ചെറുതായി വിറച്ചിരുന്നു…. വാതിൽ തുറന്നത് അവിടുത്തെ അമ്മ ആയിരുന്നു…. അവനെ കണ്ടതും അവരുടെ മുഖം മാറി….

 

 

പുറകിൽ ആരവും ഇറങ്ങി വന്നു…. അവന്റെ മുഖവും ഇരുണ്ടിരുന്നു…..

 

 

” എന്താ എന്ത് വേണം…. ”

 

 

” ആരവ് എന്താടാ ഇങ്ങനെ ചോദിക്കുന്നത്…. ഒന്നു വീട്ടിലേക്ക് ക്ഷണിച്ച് ”

 

 

” ക്ഷണിച്ച് ഇരുത്തേണ്ട അതിഥി ആണെന്ന് തോന്നിയില്ല…. ഇൗ വീട്ടിൽ ഇനിയും ഒരു പെൺകുട്ടി ഉള്ളതാണ്…. ”

 

 

” ശെരി അകത്തേയ്ക്ക് കയറുന്നില്ല ഞാൻ ദേവു വിനേ കുറിച്ച് ഒരു കാര്യം അറിയാനായി വന്നതാണ്…. ”

 

 

” അവള് ഇന്ന് നിങ്ങളുടെ ഭാര്യ ആണ്…. വിവാഹം എന്ന ബന്ധത്തോടെ അവളുമായുള്ള സകല ബന്ധവും ഞങ്ങൾ ഉപേക്ഷിച്ചു….. ”

 

 

” നീ ഉപേക്ഷിച്ച് എന്ന് മാത്രം പറഞ്ഞ മതി…. കൂടെ ഇവളും എന്റെ മകളും…. ഞാൻ എന്നൊരു വ്യക്തി ഇവിടെ ഉണ്ട്…. ദേവു വിന്റെ അച്ഛൻ….. എനിക് അവളുമായുള്ള ബന്ധം അങ്ങനെ ഒരു വാക്ക് കൊണ്ട് ഉപേക്ഷിക്കാൻ ആകുന്നത് അല്ല ”

 

 

ദേവുവിന്റെ അച്ഛൻ അവന്റെ വാകുകളെ പാടെ അവഗണിച്ച് കൊണ്ട് ശിവന്റെ അടുത്തേയ്ക്ക് ചെന്നു….

 

 

” മോൻ അകത്തേയ്ക്ക് കയറി വരൂ…. ഇരിക്കു…. ”

 

 

അച്ഛൻ അങ്ങനെ പറഞ്ഞു എങ്കിലും അവന് എന്തോ ഒരു മടി തോന്നി…. ഉടനെ അമ്മ ചവിട്ടി തുള്ളി അകത്തേയ്ക്ക് പോയി…. ആരവ് കലിയോടെ നോക്കി….

 

 

” മോൻ അവരുടെ മുഖത്തേയ്ക്ക് നോക്കണ്ട…. ഇവിടെ നില്കുന്ന ഓരോരുത്തരെയും പോലെ ഇൗ കാണുന്നതിന് അവകാശം ഉള്ളവൾ ആണ് എന്റെ ദേവു…. അകത്തേയ്ക്ക് വാ…. ”

 

 

അവൻ അകത്തേയ്ക്ക് കയറി ഇരുന്നു….

 

 

” എന്താ കുട്ടിക്ക് അറിയേണ്ടത് ”

 

 

” അത് അച്ഛാ… ദേവു അവളുമായി എനിക് ഒരു ബന്ധവും ഇല്ല… സാഹചര്യം കൊണ്ട് മാത്രമാണ് ആ വിവാഹം അന്ന് ”

 

 

” എനിക് അറിയാം… എന്റെ മോൾ ഒരു തെറ്റും ചെയ്തിട്ട് ഇല്ല എന്ന്…. ”

 

 

അപ്പോഴാണ് പ്രിയ താഴേയ്ക്ക് വന്നത്….

 

 

” ഇത് അവളുടെ ഇരട്ട സഹോദരി ആണ്…. എന്റെ രണ്ടാമത്തെ മകൾ പ്രിയ…. ”

 

 

” എനിക് അറിയാം ഞാൻ കണ്ടിട്ട് ഉണ്ട്…. ”

 

 

ഉടനെ ശിവൻ അവളുടെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചു…. പക്ഷേ പ്രിയയുടെ നോട്ടവും ഭാവവും ഓക്കേ അവന് എന്തോ അസ്വസ്ഥത തോന്നി….

 

 

” അച്ഛാ ദേവു അവള്….. ”

 

 

അപ്പോഴാണ് അച്ഛന്റെ ഫോൺ അപ്പുറത്ത് ബെൽ അടിച്ചത്….

 

 

” മോനെ ഞാൻ ഇതാ വരുന്നു ഒരു മിനുട്ട്…. ”

 

 

എന്നും പറഞ്ഞു അയാള് അകത്തേയ്ക്ക് പോയി….

 

 

” ഏട്ടന് എന്താ അറിയേണ്ടത്…. അവളെ കുറിച്ച് ഇവിടെ ഉള്ള മറ്റാരെക്കാളും നന്നായി എനിക് അറിയാം ”

 

 

” അത് അവള് ശെരിക്കും ആൾ എങ്ങനെയാ…. എനിക് അവളെ കുറിച്ച് ഒന്നും അറിയില്ല അല്ലോ അതാ ”

 

 

ഉടനെ പ്രിയ ഉള്ളിൽ ആർത്ത് സന്തോഷിച്ചു…. ദേവു ഇന്നത്തോടെ നിന്റെ ജീവിതം അവസാനിക്കും….

 

 

അവള് മുഖത്ത് കുറച്ച് സങ്കടം ഒക്കെ ഫിറ്റ് ചെയ്തു….

 

 

” ഏട്ടാ അത്… അവള് എന്റെ സഹോദരി ആണ് അത് കൊണ്ട് അവളുടെ ജീവിതത്തിന് മോശം വരുന്നത് ഞാൻ പറയരുത് അല്ലോ…. പക്ഷേ എന്നാലും ഏട്ടന്റെ ജീവിതം ഓർത്ത് പറയാം…. അവള് ശെരിക്കും ഒരു പിഴയായിരുന്നു…. വല്ലാത്ത സൗന്ദര്യം ആയത് കൊണ്ട് തന്നെ ഒരുപാട് ആൺകുട്ടികൾ അവൾക് പിന്നിൽ ഉണ്ടായിരുന്നു…. ഒരുപാട് പേരെ പ്രണയിച്ച് വഞ്ചിച്ചിട്ട്‌ ഉണ്ട്…. കിടപ്പറ പങ്കിട്ടിട്ട്‌ ഉണ്ടെന്ന് കേട്ടിട്ടുണ്ട്…. ”

 

 

അത് കേൾക്കെ അവന്റെ ഉള്ളിൽ ദേഷ്യം നുരന്ത് പൊങ്ങി…..

 

 

” ഏട്ടാ എനിക് അറിയാം ഇതൊന്നും ഒരു ഭർത്താവിനും….. ”

 

 

പറഞ്ഞു തീരുന്നതിനു മുമ്പേ അവൻ കൈകൾ കൊണ്ട് തടഞ്ഞിരുന്നു….

 

 

” മതി നിറുത്തു….. ഇനി ഇത് പോലുള്ള വർത്തമാനം പറഞാൽ ഇൗ ശിവനെ ആവില്ല നീ കാണുന്നത്…. കൊല്ലും ഞാൻ അപവാദം പറഞ്ഞാൽ…. ”

 

 

അത് കേട്ട് കൊണ്ട് വന്ന അച്ഛന്റെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു…. പ്രിയയുടെ മുഖം വിരണ്ടു….

 

( തുടരും )

_______

നല്ലതാണോ….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

ഇന്ദ്രബാല

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devatheertha written by Ettante kanthaari

3/5 - (6 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “💗 ദേവതീർത്ഥ 💗 09”

Leave a Reply