ടെൻഷൻ അടിച്ചു നടക്കുന്ന രാഹുലിന്റെ മുന്നിലേക്ക് സൂര്യ നടന്നു വന്നു…
എന്താ രാഹുൽ എന്ത് പറ്റി…
സൂര്യ ലക്ഷ്മി അവൾ എല്ലാം അറിഞ്ഞു…
നിന്നോട് ആര് പറഞ്ഞു അവളോട് എല്ലാം വെട്ടിത്തുറന്നു പറയാൻ….
അത് എനിക്ക് ദേഷ്യം വന്നപ്പോൾ…
എന്താ പ്രതികരണം കരച്ചിൽ ആണോ….
ആര് ലക്ഷമിയോ കരയാനോ മുടിഞ്ഞ മനകട്ടി ആണവൾക്ക്… ഇപ്പൊ അവളെ
ചതിച്ച എന്നെ കൊല്ലാൻ ഉള്ള പക ആവും ആ മനസിൽ….
അതൊന്നും നി പറയണ്ട സ്നേഹിക്കുന്ന പുരുഷൻ ചതിച്ചാൽ ആരുടെ ആണെങ്കിലും മനസു പതറും…. ഓരോ തവണ അഭിരാമിനേ കാണുമ്പോ അവനിൽ നിന്ന് ഞാൻ സ്നേഹത്തിൽ ഒരു നോട്ടം പ്രതീക്ഷിക്കും… എവിടെ അവൻ ശ്രദ്ധിക്കുക പോലും ഇല്ല ആ നിമിഷം ഞാൻ അനുഭവിക്കുന്ന സങ്കടം നിനക്ക് അറിയില്ല….
സൂര്യ നിൻറെ ഏറ്റവും വലിയ ദുഃഖം പ്രേമം ആണ് അത് കിട്ടാത്ത സങ്കടം ഉള്ളൂ നിനക്ക്… പക്ഷേ ലക്ഷ്മി അവൾ അങ്ങനെ അല്ല… അമ്മയുടെ മരണം ചെറിയമ്മയുടെ ഉപദ്രവം എല്ലാം കുടി അതിജീവിച്ച ലക്ഷ്മി വളർന്നത് അവൾടെ മനസു വെറും കല്ലു അല്ല കരിങ്കല്ല് ആണ്….
എന്തായാലും നി നല്ല അസ്സൽ മണ്ടൻ ആണ് രാഹുൽ…
അതേ ഞാൻ ഒരു മണ്ടൻ ആണ് നിന്നെ പോലെ ഒരു പ്രേമരോഗിയെ ഒപ്പം കുട്ടിയ ഞാൻ മണ്ടൻ തന്നെയാ .. അഭിരാം. എന്ന് പേര് എഴുതിവച്ച മതി പിന്നെ നി അവിടന്ന് മറില്ലല്ലോ….
അതേ എനിക്ക് അവനോടു മുടിഞ്ഞ പ്രേമം ആണ് … കല്യാണം കഴിഞ്ഞാലും അവർ ഒന്നികില്ല എന്ന എന്റെ വലിയ സ്വപ്നത്തിൽ ആണ് നി ഇപ്പൊ ആണി അടിച്ചത്…. ഇനി പത്തു മാസം കഴിഞ്ഞ് ഒരു അരഞ്ഞാണം വാങ്ങിയ മതി കൊച്ചിന് കെട്ടാൻ ….
എന്റെ സൂര്യ നി ഒന്നടങ്ങു അവർ തമ്മിൽ അങ്ങനെ ഒന്നും ഇല്ല… ലക്ഷ്മിയെ എനിക്ക് അറിയാം അതിലും നല്ലത് പോലെ അഭിരമിനെയും….
പിന്നെ നിന്നോട് അനുവാദം ചോദിച്ചിട്ട് ആണല്ലോ ഒന്നു പോടാ…. ഇന്നലെ വരെ അല്ല ഇന്ന് തൊട്ടു എങ്ങനെ എന്ന് ചിന്തിക്കു…. നിന്നോടുള്ള സ്നേഹം കൊണ്ട് ഒരു പക്ഷേ ലക്ഷ്മി അഭിയെ അകറ്റി നിർത്തി കാണും ഇന്ന് തൊട്ടു നി വില്ലനും അവൻ നായകനും ആണ്… നിനക്ക് അറിയുമോ എന്റെ എത്ര കാലം ആയി ഉള്ള ആഗ്രഹം ആണെന്നോ അഭിരാം… പോയി എല്ലാം കയ്യിൽ നിന്ന് പോയി.. ഞാൻ ആണും അവൻ പെണ്ണും ആയിരുന്നു എങ്കിൽ റേപ്പ് എങ്കിലും ചെയ്യാമായിരുന്നു….
അവൻ പോയാൽ പോട്ടെ നിനക്ക് എന്താ വേറെ ആരെയും കിട്ടില്ല പോവാൻ പറ … അവൻ മാത്രം ഒന്നും അല്ല ലോകത്ത് ആണ്….
എല്ലാം കൊണ്ട് കുളം ആകിട്ടു അവന്റെ മുടിഞ്ഞ ഉപദേശം … നി രാവിലെ കുടിക്കുന്ന ബ്ലാക്ക് കോഫിയും ബ്രണ്ടിയും ഒരേ കളർ അല്ലേ എന്ന് വെച്ചു ഡ്രിങ്ക്സ് കുടിക്കണ്ട സമയത്ത് നി കോഫി കുടിക്കുവോ അത് പോലെ ആണ് എനിക്ക് അഭിയിൽ നിന്നു കിട്ടേണ്ടത് അവനിൽ നിന്നു തന്നെ കിട്ടണം… ഇതൊക്കെ ആരോട് പറയാൻ നല്ല ഒരുത്തിയെ കയ്യിൽ കിട്ടി പക്ഷേ പ്രതികാരം എന്ന് പറഞ്ഞു അവളെ കളഞ്ഞവൻ അല്ലേ നി…..
അതേ എനിക്ക് എൻ്റെ പക തന്നെ ആയിരുന്നു വലുത്… കാരണം എന്റെ കൺമുന്നിൽ എന്റെ പെങ്ങൾ മാത്രം ആയിരുന്നു. നിനക്ക് അറിയുമോ ഹോസ്പിറ്റലിൽ കൊണ്ടു ചെല്ല്മ്പോ ആ ശരീരത്തിൽ ചോര പൊടിയത്ത ഒരു അവയവം പോലും ഉണ്ടായിരുന്നില്ല ശരീരത്തിൽ ജീവന് ഉണ്ടന്ന് ഓർമിപ്പിക്കാൻ ഒരു ഞരക്കം മാത്രം… അവള് അതെല്ലാം അനുഭവിചത് ലക്ഷ്മി ഒറ്റ ഒരുത്തി കാരണം ആണ്… ഇഷ്ടം ഇല്ലാത്ത പുരുഷൻ ശരീരത്തിൽ അമരുന്ന വേദന അവളും അറിയണം ഇന്ന് മുതൽ അവളുടെ മനസിൽ ലക്ഷ്മി അഭിരാം വർമ്മയുടെ പെണ്ണ് മാത്രം ആണ്… ഓരോ നിമിഷവും അവളുടെ മനസ്സും ശരീരവും ആഗ്രഹിക്കുക അവനെ ആവും. എനിക്കറിയാം അവളെ ഇനി അഭിരാം അല്ലാതെ ആര് ആ ശരീരത്തിൽ തൊട്ട ലും ലക്ഷ്മി തകർന്നു തരിപ്പണമാവും അതിൽ നിന്നു രക്ഷപെടാൻ ഒന്നുകിൽ അവൾ മരിക്കും. അല്ലെങ്കിൽ അഭീരമിൽ നിന്നും സ്വയം അകലും ഇതിൽ എന്തു നടന്നാലും അതു എന്റെ വിജയം ആണ്….
നിന്റെ പ്ലാൻ എന്താ? ഞാൻ ഒന്നു പറയാം രാഹുൽ നിനക്ക് ജയിക്കാൻ വേണ്ടി നി എന്തും ചെയ്തോ പക്ഷേ അഭിയുടെ ദേഹത്ത് ഒരു പോറൽ എങ്കിലും വീണാൽ നിന്റെ മരണം എന്റെ കൈ കൊണ്ടാവും നി ഓർത്തോ…
ഈ പ്രേമ പിശാശ് എല്ലാം കുളം ആക്കും ഇവളെ കൊണ്ട് ഓരോന്നിനും ഇറങ്ങിയ എന്നെ പറഞ്ഞ മതി….
സൂര്യ പോയതും നോക്കി ദേഷ്യത്തിൽ രാഹുൽ നിന്നു….
നിറഞ്ഞ കണ്ണും ആയി ലക്ഷ്മി ബാൽക്കണിയിൽ ഇരുന്നു…. ഇത്രയും കാലം കൂടെ നിന്ന് ഒരുത്തൻ ചതിച്ചു പക്ഷേ മനസിൽ അക്കാൻ തനിക്ക് പറ്റിയില്ല….
ഓരോ നിമിഷവും അവന്റെ പഞ്ചാര വാക്കിലും സങ്കടത്തിലും താൻ വീണു…. നിറഞ്ഞു വന്ന കണ്ണീരു തുടച്ചു തൻ എന്തിനാ കരയുന്നത് രാഹുൽ ഒരു ചതിയൻ ആണ് അറിഞ്ഞത് കൊണ്ടാണോ അതോ അഭിരാം എന്ന സത്യം തനിക്ക് മുന്നിൽ തുറക്കപ്പെട്ടു എന്നുള്ളതാണോ… ഒരു വേള ആ കണ്ണീരിനു സന്തോഷവും സങ്കടവും ഉണ്ട്….
ലക്ഷ്മി മുറിയിൽ ചെന്നു തൻ്റെ ഫോൺ എടുത്തു ഇപ്പൊ തനിക്ക് അവശ്യം ആഭിരമിന്റെ ശബ്ദം എങ്കിലും തരുന്ന ആ സമിപ്യുവും സ്നേഹവും ആണ്…. പക്ഷേ നമ്പർ അറിയാതെ എങ്ങനെ വിളിക്കും ഒരു വഴി ഉണ്ട് ആമി….
ലക്ഷ്മി മുറിയിൽ ചെന്നപ്പോ ആമി ഫോണും കുത്തി പിടിച്ചു ബെഡിൽ ഇരിപ്പുണ്ട്…
ആമി …..
എന്താ ചേച്ചി…..
ആമി ആ ഫോൺ ഒന്നു തരുവോ?…
തരാം എന്തിനാ ചേച്ചി….
അത് അഭിരമിനെ ഒന്നു വിളിക്കാൻ….
ചേച്ചിടെ ഫോൺ എവിടെ ….
അത് ചാർജിൽ ആണ് ….
ആണോ എങ്കിൽ ഇന്നാ പക്ഷേ ചേച്ചി ഇപ്പൊ മീറ്റിംഗ് ആണ് അതിന്റെ ഇടയിൽ വിളിച്ചാൽ ആ കീചകൻ ചേച്ചിയെ പൊരിക്കും….
അതു. സാരമില്ല…
ചേച്ചിടെ ചെവിക്കു കുഴപ്പം ഇല്ലെങ്കിൽ. പിന്നെ എനിക്ക് എന്താ…
ആമി ഡയൽ ചെയ്തു കയ്യിൽ കൊടുത്ത ഫോണിൽ ലക്ഷ്മി നോക്കി അതിൽ തെളിഞ്ഞു. വന്ന അഭിയുടെ ഫോട്ടോ കണ്ടതും എന്തെന്ന് ഇല്ലാത്ത സന്തോഷം അവൾക്ക് തോന്നി…. ഫോൺ ചെവിയിൽ വെച്ചതും മറുതലയ്ക്കൽ നിന്നു അലർച്ച ആയിരുന്നു….
ആമി നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ഇടക്ക് വിളിച്ചു ശല്യപ്പെടുത്തരുത് എന്ന്… ഞാൻ എന്താ ഇവിടെ കളിക്കാൻ ഇരിക്കുന്നോ….
അഭിരാം…
ലക്ഷ്മിയുടെ. ശബ്ദം കേട്ടതും അഭി ഇത്തിരി സൗണ്ട് കുറച്ചു….
എന്താ ലക്ഷ്മി…
അത് അഭിരാം ഞാൻ ചുമ്മാതെ..
നിങൾ രണ്ടു പേരും കൂടെ എന്നെ എന്താ കളിയക്കുന്നോ… എനിക്ക് തീരെ സമയം ഇല്ല അല്ലെങ്കിൽ ഉണ്ടല്ലോ ഫോൺ വെച്ചിട്ട് പോക്കോ ബാക്കി വന്നിട്ട്….
ദേഷ്യത്തിൽ ആണ് അവനത് .പറഞ്ഞെങ്കിലും ആ ശബ്ദം കേട്ടപ്പോൾ മനസിൽ ഉണ്ടായ അനുഭൂതി അവൾക്ക് പുതിയത് ആയിരുന്നു….
ചേച്ചി അഭി ഏട്ടൻ ഒത്തിരി ദേഷ്യ പെട്ടോ…
എന്റെ ആമി എന്താ സൗണ്ട് ചെവി. അടിച്ചു പോയിന്ന തോന്നുന്നേ…
ഞാൻ പറഞ്ഞത് അല്ലേ വിളികണ്ട എന്നു … ദേഷ്യം വന്നാൽ പിന്നെ എന്താ പറയുക എന്ന് ഒരു പിടിയും ഇല്ല ഈ ആളു ആണ് വെള്ളരി പ്രാവിനെ വളർത്തുന്നത്….
ഒരു ചിരിയോടെ ലക്ഷ്മി തിരിച്ചു റൂമിൽ വന്നു ആ ശബ്ദം മനസിൽ ഉണ്ടാക്കിയ കുളിർമ എന്തായിരുന്നു അത് ഇതുവരെ ഉണ്ടായിരുന്ന മനസിലേ സങ്കടം അലിഞ്ഞു ഇല്ലാതെ ആയ പോലെ… ഇത് വരെ തനിക്ക് രാഹുലിനോട് ഉണ്ടന്ന് കരുതിയ അല്ല യഥാർത്ഥ പ്രണയം ….
വരണ്ട സമയം കഴിഞ്ഞിട്ടും അഭിരാം വരാത്ത കൊണ്ട് ലക്ഷ്മി നല്ല ടെൻഷനിൽ ആയിരുന്നു… അതിൽ ഉപരി രാഹുൽ പറഞ്ഞ ഓരോ വാക്കും അവൾക്ക് മനസിൽ ഭീതി വളർത്തി…
മോളേ ..
രാജിയുടെ വിളി കേട്ട് അങ്ങോട്ട് നോക്കി….
എന്താ അമ്മേ ….
അഭി വിളിച്ചോ …
ഇല്ല … എന്താ അമ്മേ?…
അവന്റെ ഫോൺ കിട്ടുന്നില്ല ഗിരി ഏട്ടൻ വന്നിട്ട് ഒത്തിരി നേരം ആയി…
സഞ്ജീവ് അങ്ങോട്ട് പോയോ?….
ഞാൻ സഞ്ജുവിനെ വിളിച്ചു ചേന്നില്ല എന്ന പറഞ്ഞത്….
ഞാൻ വിളിച്ചു നോക്കാം അമ്മേ…
അവർ പോയതും പേടിയോടെ ലക്ഷ്മി ബെഡിൽ ഇരുന്നു… നിന്റെ പുറകെ ഒരാൾ കാലനെ പോലെ എന്ന് സഞ്ജീവ് പറഞ്ഞത് രാഹുലിനെ ആവും … പേടിയും ശരീരത്തിന് വല്ലാത്ത തളർച്ചയും അനുഭവപ്പെടുന്ന പോലെ അവൾക്ക് തോന്നി….
കാൽ പെരുമാറ്റം കേട്ട് തല ഉയർത്തി നോക്കിയ അവൾക്ക് ഇട്ടിരുന്ന വെള്ള ഷർട്ടിൽ മുഴുവൻ ചോരയും ആയി കേറി വന്ന അഭിയെ കണ്ടൂ സപ്തനാ ഡിയും തളരുന്ന പോലെ തോന്നി… അവനെ കണ്ടതും അഭി ഏട്ടാ എന്ന വിളിയോടെ അവള് ഓടി ചെന്നു കെട്ടിപിടിച്ചു….
എന്താ ലക്ഷ്മി എന്തു പറ്റി നിനക്ക് …
അത് ഞാൻ അഭി ഏട്ടനെ കാണാതെ ആയപ്പോൾ ഒത്തിരി പേടിച്ചു….
അതാണോ ഞാൻ ഇങ്ങോട്ട് വന്നപ്പോ ഒരു ആക്സിഡന്റ്…
പറഞ്ഞും തീരും മുന്നേ ലക്ഷ്മിയുടെ ചുണ്ടുകൾ അഭിയുടെ കവിളിൽ പതിച്ചു .. തൻ്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മുടുന്ന ലക്ഷ്മിക്ക് എന്താ പെട്ടന്ന് സംഭവിച്ചത് എന്നറിയാതെ അഭി പകച്ചു നിന്നു….
തന്നെ ഉമ്മകൾ കൊണ്ടു മൂടിയ ലക്ഷ്മിയെ അമ്പരപ്പോടെ അവൻ നോക്കി…
എന്താ എന്ത് പറ്റി നിനക്ക്…
അത് അഭി ഏട്ടാ ഇത്രയും ചോര എന്താ പറ്റിയത് എവിടേലും മുറിഞ്ഞോ അതോ അവൻ എന്തേലും ചെയ്തോ…
തൻ്റെ കയ്യിലും നെഞ്ചിലും ഓകെ മുറിവ് നോക്കുന്ന ലക്ഷ്മിയെ അവൻ അത്ഭുതത്തിൽ നോക്കി….
എന്റെ ലച്ചു നി ഇങ്ങനെ പേടിക്കാതെ എനിക്ക് ഒന്നും പറ്റിയില്ല…. പിന്നെ ഒരാള് നേർക്ക് നേർ വന്നാൽ ഓകെ ഞാൻ പിടിച്ചു നിൽക്കും പിന്നെ മരണം പുറകിൽ കുടി ലോറി ആയോ കത്തി ആയോ മറ്റോ വന്നാൽ…
ബാക്കി പറയും മുന്നേ ലക്ഷ്മി അവന്റെ വാ പൊത്തി… പെട്ടന്ന് ഉണ്ടായ അവളുടെ പെരുമാറ്റത്തിൽ അവൻ ഒന്നു ഞെട്ടി….
എന്നോട് ദേഷ്യം ഉണ്ടോ?
മിണ്ടാതെ നിന്ന അവനെ നോക്കി അവൾ ഒന്നൂടെ ചോദിച്ചു …
അഭി ഏട്ടാ എന്നോട് ദേഷ്യം ആണോ എന്നു….
അവന്റെ വാ പൊത്തി പിടിച്ച അവളുടെ കൈകൾ അവൻ എടുത്ത് മാറ്റി…
ഇങ്ങനെ വാ പൊത്തി പിടിച്ചാൽ എങ്ങനെ ആണ് പെണ്ണെ ഞാൻ മറുപടി പറയുക…
അഭി ലക്ഷ്മിയുടെ ഇടുപ്പിലൂടെ കയ്യിട്ടു അവളെ തന്നിലേക്ക് ചേർത്തു നിർത്തി.. സ്നേഹത്തിൽ അവൻ അവളുടെ നെറുകയിൽ ചുണ്ടമർത്തി എന്നിട്ട് അവളോട് ആയി പറഞ്ഞു….
നി ഇങ്ങനെ പേടിക്കാൻ ഒന്നും ഇല്ല … ഞാൻ മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോൾ റോഡിൽ ഒരു ആക്സിഡന്റ് പിന്നെ അവരെ ഹോസ്പിറ്റലിൽ ആക്കി … ഫോൺ ആണേൽ സൈലന്റ് ആയിരുന്നു. അത്ര ഉള്ളൂ…ഇനി ഇങ്ങനെ നിന്നാൽ പറ്റില്ല ഞാൻ ഒന്നു ഫ്രഷ് ആവട്ടെ….
അവനിൽ നിന്നും അവളെ അകറ്റി മാറ്റി എങ്കിലും . പൂർവാധികം ശക്തിയോടെ ലക്ഷ്മി അഭിയെ ചേർത്തു പിടിച്ചു… അകറ്റി മാറ്റാൻ കഴിയാതെ അവൻ അവളെ തന്നിലേക്ക് ഒന്നൂടെ ചേർത്തു നിർത്തി….
എനിക്കറിയാം ലച്ചു നിനക്ക് എന്തൊക്കെയോ എന്നോട് ചോദിക്കാൻ ഉണ്ട് എന്നു … അദ്യം ഞാൻ ഒന്നു ഫ്രഷ് ആവട്ടെ … പിന്നെ നല്ല തലവേദനയും അദ്യം നി എനിക്ക് ഒരു കോഫി കൊണ്ടു വാ എന്നിട്ട് നമ്മുക്ക് ഇരുന്നു സംസാരിക്കാം പോരെ…
മതി എന്നർത്ഥത്തിൽ ലക്ഷ്മി തല കുലുക്കി …
അഭി ഏട്ടൻ എങ്കിൽ ഫ്രഷ് ആവൂ ഞാൻ കോഫീ കൊണ്ട് വരാം..
അവനിൽ നിന്ന് അകന്നു പോവാൻ തിരിഞ്ഞതും അവൻ ഒന്നൂടെ അവളെ ശക്തിയിൽ ചേർത്ത് നിർത്തി.. അവളുടെ കാതോരം ചെന്നു മൃദുവായി പറഞ്ഞു
ഈ അഭിരാം വർമ്മ കിട്ടിയത് ഒന്നും തിരിച്ചു കൊടുക്കാത്ത ചരിത്രം ഉണ്ടായിട്ടില്ല.. അത് കൊണ്ട് കിട്ടിയ ഉമ്മക്ക് എല്ലാം കണക്ക് ഉണ്ടു പലിശ കുട്ടി മൊത്തത്തിൽ തിരിച്ചു തരാം…
അവനിൽ ഉതിർന്ന ചുടു നിശ്വാസം അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർത്തി… അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിൽ അമർന്നതും പൊള്ളിപിടഞ്ഞ പോലെ അവൾ അവന്റെ കൈ തണ്ടയിൽ മുറുക്കി പിടിച്ചു……
ഞാൻ … ഞാൻ.. അഭി ഏട്ടന് കോഫി കൊണ്ടു വരാം….
വിറക്കുന്ന ശബ്ദത്തോടെ ഒരു വിധം അവള് പറഞ്ഞൊപ്പിച്ചു….
അവൻ തൻറെ മുഖം ഉയർത്തി അവളെ ഒന്നു നോക്കി… ആ നോട്ടം നേരിടാൻ ആവാതെ ലക്ഷ്മി മുഖം കുനിച്ചു…..
എന്റെ ദൈവമേ നിനക്ക് നന്ദി ഇങ്ങനെ ഒരു കാഴ്ച കാണാൻ എനിക്ക് അവസരം തന്നല്ലോ എന്ന് മനസിൽ കരുതി അവൻ അവളെ ഒന്നുടെ നോക്കി … നിലത്തേക്ക് നോട്ടം ഇട്ടാണ് നില്പ് ചിരി വന്നെങ്കിലും അഭി ചിരി കടിച്ചു പിടിച്ചു നിന്നു എങ്ങാനും ചിരിച്ചു പോയാൽ ലക്ഷ്മി ഭാവം കൈ വിട്ടു ഭദ്രകാളി ആയാലോ….
എങ്കിൽ നി കോഫി കൊണ്ടുവാ ഞാൻ ഫ്രഷ് ആവട്ടെ….
അത് കേട്ട പാതി കേൾക്കാത്ത പാതി ഉള്ള ജീവനും കൊണ്ടും ലക്ഷ്മി ഓടി വെളിയിൽ വന്നു….
അവൾടെ ഓട്ടം കണ്ടൂ അഭിക്കു ചിരി വന്നു…. എന്താ ഈ പെണ്ണിന് പറ്റിയത് പെട്ടന്ന് ഒരു മാറ്റം അവൾക്ക് വട്ട് ആയത് ആണോ അതോ ഇനി എനി ക്കണോ വട്ട്…. അതോ ഇതിന്റെ ഇടയിൽ വേറെ എന്തെങ്കിലും നടന്നോ… മുഖത്ത് തെളിഞ്ഞ ഒരു ചിരിയോടെ ടവൽ എടുക്കാൻ കബോർഡ് തുറന്നതും പുറത്ത് ശക്തിയിൽ കിട്ടിയ അടിയിൽ അവൻ ഒന്നു പുളഞ്ഞു.. തിരിഞ്ഞതും മുന്നിൽ സഞ്ജു….
അമ്മാ എന്റെ പുറം നി പള്ളിപ്പുറം ആക്കി എന്തിനട കാല എന്നെ അടിച്ചത്….
അടി അല്ല നിന്നെ കൊല്ലുവ വേണ്ടത് എവിടെ ആയിരുന്നു നി ഇതു വരെ മനുഷ്യനെ പേടിപ്പിക്കാൻ… ഞാൻ നിന്നോട് പറഞ്ഞില്ലേ എവിടെ എങ്കിലും പൊണെങ്കിൽ വിളിച്ച മതി ഞാനും വരാം എന്നു…. അതൊക്കെ പോട്ടെ എന്താ ഷർട്ടിൽ ഇത്രയും ചോര എന്താ പറ്റിയത് നിനക്ക്…..
എന്റെ സഞ്ജു ഞാൻ ഓഫീസിൽ നിന്നു ഇറങ്ങിയപ്പോൾ ഒരു ആക്സിഡന്റ് പിന്നെ അവരെ ഹോസ്പിറ്റൽ ആക്കി വന്നപ്പോൾ ഇത്ര നേരം ആയി സോറി ഡാ നി പിണങ്ങിയ എന്നോട്….
ഞാൻ എന്തിനാ നിന്നോട് പിണങ്ങുന്നത് ഞാൻ നിന്റെ ആരും അല്ലല്ലോ… എന്നോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ നി ഒന്നു വിളിക്കില്ലേ ഞാൻ വെറുതെ ടെൻഷൻ അടിച്ചു….
നിറഞ്ഞു വന്ന കണ്ണുകൾ. സഞ്ജു തുടച്ചു….
അയ്യേ കരയുന്നു ആമി എങ്ങാനും കണ്ടാൽ നിന്നെ കളിയാക്കി കൊല്ലും … ഫോൺ സൈലന്റ് ആയിരുന്നു സോറി സഞ്ജു.
അതും പറഞ്ഞവൻ സഞ്ജുവിനെ കെട്ടിപിടിച്ചു …
നി ഓഫീസിൽ തിരക്ക് അല്ലേ അതാ ഞാൻ വിളികഞ്ഞെ വെറുതെ നി എന്തിനാ അങ്കിളിന്റെ വഴക്ക് കേൾക്കുന്ന….
നിന്നിലും വലുത് ആണോ അഭി എനിക്ക് ഓഫീസ്… മറ്റെന്തിനെക്കാളും എനിക്ക് പ്രിയപ്പെട്ടതാണ് നി … ആമി വിളിച്ചു നി വന്നില്ല എന്ന് പറഞ്ഞു ഞാൻ വിളിച്ചിട്ട് ആണേലും നി ഫോണും എടുത്തില്ല ഒരു വിധത്തിൽ ആണ് ഞാൻ ഇത് വരെ ഡ്രൈവ് ചെയ്ത് വന്നത്. അത് വല്ലതും നിനക്ക് അറിയാമോ?..
സഞ്ജു അവന്റെ കൈ ചുരുട്ടി അഭിയുടെ നെഞ്ചില് ഒരു ഇടി കൊടുത്തു…..
സഞ്ജു എനിക്ക് നന്നായി നൊന്തുട്ടോ…. നി എന്തിനാ പേടിക്കുന്നത് രാഹുലിനെ ആണോ അവൻ എന്നെ ഒന്നും ചെയ്യില്ല കാരണം അവന്റെ ഏറ്റവും വലിയ രഹസ്യം എന്റെ മനസ്സിൽ ആണ്. അതറിയാതെ അവൻ എന്നെ കൊല്ലാൻ പോയിട്ട് നേരെ പോലും നോക്കില്ല….
അത് എന്താ അഭി….
അതൊക്കെ പറയാം സഞ്ജു ഒരു സർപ്രൈസ്….
അത് വിട് നിന്റെ തലയിൽ കുടി ഇവിടത്തെ സിന്ദൂരച്ചെപ്പ് കമന്നോ മുഖം മുഴുവൻ സിന്ദൂരം ആണ് കൊണ്ട് പോയി തുടച്ചു കള….
അതോ അത് എന്റെ ഭാര്യ എന്നെ ഒന്നു സ്നേഹിച്ചത് ആണ്….
കേട്ടത് വിശ്വസിക്കാൻ ആവാതെ സഞ്ജു അഭിയേ നോക്കി….
നി ലക്ഷ്മിയെ പറ്റിയ പറയുന്നത്…
അല്ല എനിക്കും ചുറ്റും ഒത്തിരി ഭാര്യമാർ ആണല്ലോ അതിൽ ഏതേലും ആവും…. ലക്ഷ്മി അല്ലാതെ എനിക്ക് വേറെ ഏതു ഭാര്യ….
എങ്കിലും അഭി ഇതെങ്ങനെ….
ഒരു പിടിയും ഇല്ല എന്തായാലും സംഭവം കലക്കി ഒരു പൂവ് ചോദിച്ചപ്പോ … നിറയെ പൂവും കൊണ്ട് പോയ ട്രെയിൻ തലയിൽ വീണ സുഖം….
ആ തലയിൽ എന്തേലും എടുത്ത് അടിക്കാതെ നോക്കിക്കോ….
ഡാ കാല കിട്ടിയ ഉമ്മയുടെ ആ ഫ്ലോ അങ്ങ് പോയി….
അതല്ല അഭി ഇനി രാഹുൽ പറഞ്ഞിട്ട് ലക്ഷ്മി എങ്ങാനും…
സഞ്ജു അത് പറഞ്ഞതും ഒരു സങ്കടത്തോടെ അഭി അവനെ നോക്കി….
ഞാൻ ലക്ഷ്മിക്ക് ഒപ്പം ഒരു ജീവിതം ആണ് സഞ്ജു ആഗ്രഹിച്ചത് പക്ഷേ അവൾക്ക് വേണ്ടത് എന്റെ ജീവൻ ആണെങ്കിൽ അങ്ങ് കൊണ്ട് പോട്ടെ അവൾടെ കൈ കൊണ്ടാണ് എങ്കിൽ അത്രയും സന്തോഷം…
അഭി നി എന്താ ഈ പറയുന്നത്…
അഭി എന്തോ പറയാൻ വാ തുറന്നതും ലക്ഷ്മി കേറി വന്നു …
അപ്പോ സഞ്ജു നിങൾ സംസാരിച്ചു ഇരിക്കു ഞാൻ ഒന്നു ഫ്രഷ് ആവട്ടെ… നി പോവല്ലേ…
ഇല്ല നി വേഗം വാ…
സഞ്ജു ലക്ഷ്മിയെ കണ്ടൂ ചിരിച്ചു…
സഞ്ജു ഏട്ടൻ കോഫി കുടിക്കുന്നോ…
ലക്ഷ്മിയുടെ ചോദ്യത്തിന്റെ ഞെട്ടലിൽ അവൻ തല ഉയർത്തി നോക്കി….
വെ…വേ…വേണ്ട ലക്ഷ്മി ഞാൻ രാത്രിയിൽ കോഫി കുടിക്കില്ല….
ആമിയെ കണ്ടില്ലേ…
ഇല്ല ഇറങ്ങുമ്പോ കാണാം ഇങ്ങോട്ട് അഭിയുടെ കാര്യത്തിൽ ഉള്ള ടെൻഷൻ കൊണ്ട് ധൃതിയിൽ ആണ് വന്നതു അതു കൊണ്ട് കാണാൻ കെറിയില്ല….
എങ്കിൽ ഞാൻ ഇപ്പൊ വരാം….
ശരി…
അഭി കുളി കഴിഞ്ഞ് വന്നപ്പോ കിളി പോയ കണക്ക് നിന്നു ആലോചന ആണ് സഞ്ജു…
എന്താ സഞ്ജു….
അഭി ലക്ഷ്മി എവിടെ എങ്കിലും വീണോ?…
ഇല്ല എന്താടാ ….
അല്ല ആകെ ഒരു മാറ്റം.. നേരത്തെ സഞ്ജീവ് എന്ന വിളിയിൽ നിന്നോട് ഉള്ള എല്ലാ ദേഷ്യവും എന്നോടും ഉണ്ടായിരുന്നു… ഇപ്പൊ ആ സഞ്ജു ഏട്ടാ വിളിയിൽ ഒരു സഹോദരിയുടെ സ്നേഹം ആണ്…
ഇതായിരുന്നു എന്റെയും അവസ്ഥ ആ അഭി ഏട്ടാ എന്ന വിളിയിൽ. നിനക്ക് ഉണ്ടായ. അതേ ഫീൽ അതിൽ. ഞാൻ വീണു….
എനിക്ക് പെങ്ങളെ പോലെ ആണ് തോന്നിയത് നിനക്കും അങ്ങനെ. തോന്നി…
പിന്നെ ഞാൻ ഇത്ര കഷ്ടപ്പെട്ടത് പെങ്ങൾ ആക്കാൻ ആണല്ലോ… ഉള്ള ഒരുത്തിയെ കൊണ്ട് തന്നെ സമാധാനം ഇല്ല അപ്പോളാണ്…
അഭി അവളെ ഒന്നും പറയല്ലേ എൻറെ സ്വഭാവം മാറും… അപ്പോ ശരി ഞാൻ ഇറങ്ങട്ടെ ഭാര്യ കോഫീ കൊണ്ട് വേചേക്കുന്ന് എടുത്ത് കുടി…
നി പിന്നെ രാത്രി കോഫി കുടികില്ലല്ലോ…
നാളെ പോയ മതി സഞ്ജു ഇനി ഡ്രൈവ് ചെയ്ത് പോവണ്ടെ. അതും അല്ല നി പോയാൽ ഉടൻ എനിക്ക് ടെൻഷൻ തുടങ്ങും…
പത്തു മിനിട്ട് മതി പിന്നെന്താ അതും അല്ല അച്ഛൻ പറഞ്ഞിട്ടുണ്ട് കല്യാണത്തിന് മുന്നേ ഭാര്യ വീട്ടിൽ താമസിക്കുന്നത് നാണക്കേട് ആണന്നു… അല്ലാതെ എനിക്ക് കൺട്രോൾ ഇല്ലാത്ത കൊണ്ടല്ല കേട്ടോ പോകുന്നത് അത് നി മനസിൽ ആക്കണം …
ഓഹോ നി പോക്കൊ നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല വെറുതെ ഞാൻ എന്തിനാ ഒരു പണി ഇരന്നു വാങ്ങുന്നത്… സഞ്ജു സൂക്ഷിച്ചു പോണേ ….
അപ്പോ ഗുഡ് നൈറ്റ് നി നിന്റെ മനസു ഒന്നു. തുറക്കൂ അഭി എല്ലാം ശരി ആവും.. അതിനു എല്ലാം മുന്നേ ഒരു ഷർട്ട് എടുത്തു ഇടൂ പാവം അതിനെ പേടിപ്പിക്കാതെ. പിന്നെയും നിന്റെ മസിൽ കുടിയോ എന്ന എനിക്ക് ഡോട്ട്….
പിന്നെ പേടി എന്റെ ബോഡി കാണുമ്പോൾ അവൾക്ക് ഏതോ ജപ്പാൻ കരനെ ആണ് ഓർമ്മ വരുന്നത് എന്നു… എപ്പോ കണ്ടാലും ട്രോള് ആണോ….
ആണോ എനിക്ക് സന്തോഷം ആയി നിനക്ക് ഇത് തന്നെ വരണം ഇപ്പൊ നിനക്ക് മനസിൽ ആയില്ലേ ജിമ്മിൽ പോയിട്ട് ഒരു കാര്യം ഇല്ലാന്ന്. ഇതൊന്നു പറഞ്ഞു ചിരിക്കാൻ ഇവിടെ ആരും ഇല്ല…
ദ്ദേ സഞ്ജു…
അയ്യോ ഒന്നും പറയണ്ട തെറി കേൾക്കാൻ തീരെ സമയം ഇല്ല ഞാൻ പോകുവാ വിളിക്കാം…
ശരി…
സഞ്ജു പോയതും ഷർട്ട് ഇട്ടു കോഫി കയ്യിൽ പിടിച്ചു അഭി ബാൽക്കണിയിൽ ചെന്നു നിന്നു… മനസു മുഴുവൻ ലക്ഷ്മിയുടെ മുഖവും മുഖത്ത് മുഴുവൻ പരതി നടന്ന ചുംബനങ്ങളുടെ ചുടും ആണ്…
പെട്ടന്ന് തൻ്റെ വയറിലൂടെ രണ്ടു കൈകൾ ചുറ്റി വരിഞ്ഞത് അറിഞ്ഞു അഭി ഒന്നു പുഞ്ചിരിച്ചു .. തിരിഞ്ഞു നോക്കാതെ തന്നെ ആ ഗന്ധം കൊണ്ടും സാമിപ്യം കൊണ്ട് അതരാണ് എന്ന് അവന് മനസിൽ ആയി….
ലച്ചു….
അവന്റെ സ്നേഹാർദ്രമായ ആ വിളിയിൽ അവനിൽ നിന്നു അകന്നു അവന് അഭിമുഖം ആയി ലക്ഷ്മി നിന്നു….
പൊന്നേ….
പൊന്ന് അല്ല വെള്ളി എന്റെ വായിൽ നിന്നു ഒന്നും കേൾക്കരുത്….
സ്നേഹത്തിൽ ചാലിച്ച സഞ്ജുവിന്റെ ഡയലോഗിൽ വീഴാതെ ആമി തിരിഞ്ഞു ഇരുന്നു….
എന്താ ആമി നിന്റെ പ്രശ്നം ?…
നിങൾ അങ്ങോട്ട് പോയപ്പോൾ പൊന്നിനെ വേണ്ടയിരുനല്ലോ തിരിച്ചു വന്നപ്പോൾ ഒരു പൊന്നു വിളി….
അതിനാണ് എന്റെ ചക്കര പിണങ്ങിയത് … ഞാൻ അങ്ങോട്ട് അഭി വരാത്ത ടെൻഷൻ അടിചല്ലെ പോയത് അവനെ കണ്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത് ഞാൻ പേടിച്ചു പോയി…
എനിക്ക് ഇപ്പൊ അറിയണം ഞാൻ ആണോ അഭി ഏട്ടൻ ആണോ നിങ്ങളുടെ കാമുകി എന്നു…
കാമുകി ഓകെ നി തന്നെ.. അവൻ ജീവനും നി ജീവിതവും അല്ലേ മോളേ രണ്ടും ഇല്ലെങ്കിൽ പാവം ഞാൻ എങ്ങനെ ജീവിക്കും. ഇപ്പൊ നി എനിക്ക് ഒരു ഉമ്മ
താ പ്ലീസ്….
തൻ്റെ മുന്നിലേക്ക് കവിൾ നീട്ടിയ സഞ്ജുവിനെ കണ്ടൂ ആമിക്കു ചിരി വന്നു….
ഉമ്മ
അല്ല ഒരു നിങ്ങളുടെ മോന്ത നോക്കി ഒരു കുത്ത് ആണ് തരണ്ടത് എന്താ വേണോ….
വേണ്ട എന്റെ ദൈവമേ എന്നിലും ഗതികെട്ടവൻ വേറെ ആരുണ്ട്.. ഞാനും അഭിയും തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പിന്റ് പേര് പറഞ്ഞു പുറത്ത് നിന്നു ഒരുത്തി വന്നാൽ വഴക്ക് ഇടും എന്നോർത്ത അവന്റെ പെങ്ങളെ തന്നെ പ്രേമിച്ചത് ഇപ്പൊ അവൾക്ക് തന്നെ മുടിഞ്ഞ കുശുമ്പ്…..
ഓഹോ അതാണ് അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടല്ല അല്ലേ… ദ്ദേ സഞ്ജു ഏട്ടാ ഇപ്പൊ എന്റെ കൺവെട്ടത്ത് നിന്നു പോയാൽ നിങ്ങൾക്ക് കൊള്ളാം അല്ലെങ്കിൽ ഉണ്ടല്ലോ….
കൊല്ലെടി എന്നെ കൊല്ല് പകലത്തെ ഇത്രയും തിരക്ക് കഴിഞ്ഞു വീട്ടിൽ പോയി ഒന്നു ഫ്രഷ് പോലും ആവാതെ നിന്നെയും നിന്റെ ചേട്ടനെയും കാണാൻ വന്ന എനിക്ക് ഇത് തന്നെ കിട്ടണം… എന്നെ പോലെ ഒരുത്തനെ കിട്ടാൻ പുണ്യം ചെയ്യണം…..
സെന്റി അടിക്കല്ലെ ഏൽകില്ല… ഇതിലും സ്വന്തം പെണ്ണിനെ സ്നേഹിക്കുന്ന ഒരുത്തനെ ഞാൻ ദിവസവും കാണുന്നത് ആണ്…. പോയി പണി നോക്ക് ഞാൻ കുറച്ചു ബിസി ആണ്….
പിന്നെ നിന്റെ ബിസി നി ഇവിടെ മല മറിക്കുവല്ലെ ഒരു കമ്പനി എംഡി ആയ നിന്റെ ചേട്ടന് ഇല്ലല്ലോ ഇത്ര തിരക്ക്….
ചേട്ടന് തിരക്ക് ഇല്ലെങ്കിൽ നിങൾ ചേച്ചിയെ മാറ്റി നിർത്തിയിട്ട് പോയി കൂടെ ഇരുന്നോ അല്ല പിന്നെ…..
എന്നെ കൊല്ല് എനിക്ക് മടുത്തു …
എന്നു പറഞ്ഞു കൊണ്ട് സഞ്ജു തൻ്റെ നെഞ്ചില് കൈ കൊണ്ട് ഇടിച്ചു….
അയ്യോ സോറി സഞ്ജു ഏട്ടാ ഇങ്ങനെ ഇടിക്കല്ലെ നെഞ്ച് വേദന എടുക്കും….
ആമി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു… നെഞ്ച് തടവി കൊടുത്തു കൊണ്ട് അവനോടു പറഞ്ഞു…
വേദന ഉണ്ടോ ?….
ഉണ്ടായിരുന്നു ഇപ്പൊ ഇല്ല… എങ്കിലും ആമി ഞാൻ ഒരു കാര്യം പറയട്ടെ….
എന്താ സഞ്ജു ഏട്ടാ…
അവന് നല്ല വേദന ആയി കാണും അല്ലേ….
ആർക്കു? ആരുടെ കാര്യം ആണ് സഞ്ജു ഏട്ടൻ ഈ പറയുന്നത്….
അഭിയുടെ പാവം നേരത്തെ ഇതു പോലെ ഒരിടി അവന്റെ നെഞ്ചത്ത് ഞാൻ കൊടുത്തു .. പാവം അവന് നന്നായി വേദനിച്ചു കാണും….
തൻ്റെ കയ്യിൽ നിന്നു പിടി വിട്ടു തന്നെ കലിപ്പിൽ നോക്കി നിന്ന ആമിയെ കണ്ടൂ അവൻ ഒന്നു ചിരിച്ചു…
അത് ആമി ഞാൻ ….
ആമി കുമി പൊക്കോണം അല്ലെങ്കിൽ തല അടിച്ചു ഞാൻ പൊളിക്കും….
അപ്പോ ഞാൻ പോയിട്ട് നാളെ വരാം….
അയ്യോ ശരി …
സഞ്ജു പോയതും ആമി മനസിൽ ഓർത്തു പത്ത് വാക്ക് പറഞ്ഞ അതിൽ ഒൻപതും അഭി ഏട്ടൻ മാത്രം സ്വന്തം ചേട്ടനെ പറ്റി ആയത് ഭാഗ്യം അല്ലെങ്കിൽ കാണാം. ഇങ്ങനെ പോയാൽ ഇതിയനെ ഞാൻ കൊല്ലും…..
തനിക്ക് നേരെ നിന്ന അഭിയേ ലക്ഷ്മി സ്നേഹത്തിൽ നോക്കി…
അഭി ഏട്ടാ…
അതിനു മറുപടി ആയി അവൻ ഒന്നു മൂളി….
അഭി ഏട്ടാ….
ഇത്തവണയും അഭി ഒന്നു മൂളി….
അത് കണ്ടതും ലക്ഷ്മിക്ക് ദേഷ്യം വന്നു….
അഭിരാം വർമ്മ …….
ആ വിളിയിൽ അഭി ചിരിച്ചോണ്ട് അവളുടെ നേരെ നിന്നു….
ഇതാണ് ഞാൻ നിന്നെ ഒന്ന് ടെസ്റ്റ് ചെയ്തത് അല്ലേ…
സഞ്ജു ഏട്ടൻ ചോദിച്ച സംശയം അഭി ഏട്ടനും ഉണ്ടോ?..
എന്ത് ….
ഒറ്റ ദിവസം കൊണ്ട് ഞാൻ എങ്ങനെ മാറി എന്നു…..
ഇല്ലാതില്ല പിന്നെ സഞ്ജു പറയുന്നത് ഒന്നും കാര്യം ആക്കണ്ട ….. അവൻ എന്ത് ചെയ്താലും പറഞ്ഞാലും എന്നോടുള്ള സ്നേഹം മാത്രം ആണ്….എൻ്റെ ജീവിതം എന്നെക്കാൾ ശ്രദ്ധിക്കുന്നത് അവൻ ആണ്…..
സഞ്ജു ഏട്ടനെ പോലെ ഒരാൾ നല്ലതാണ് ആത്മാർത്ഥത പിന്നെ വിശ്വസ്തത ചുറ്റും ഉള്ളവരോട് കാണിക്കാൻ കുറച്ചു പേർക്ക് മാത്രം പറ്റുന്ന കാര്യം ആണ്….. കൂടുതൽ പേരും കൂടെ നിന്ന് ചതിക്കുന്ന മനുഷ്യർ ആണ്……
നി എന്തൊക്കെ ആണ് ഈ പറയുന്നത് ….
അവൻ ആ രാഹുൽ ഇത്രയും കാലം എന്നെ ചതിച്ചു… കൂടെ നടന്നു അവൻ എന്നെ വിഡ്ഢി ആക്കി വെറുതെ വിടില്ല ഞാൻ അവനെ….
തൻ്റെ മുന്നിൽ ദേഷ്യത്തിൽ നിൽക്കുന്ന ലക്ഷ്മിയെ അഭി നോക്കി… സത്യം അറിഞ്ഞപ്പോ താൻ വിചാരിച്ചതിലും അപ്പുറത്താണ് അവളുടെ മനസ്സ് … ഒരു തുള്ളി കണ്ണീരു ആ കൺകൊണിൽ നിറയുനില്ല…..
ലച്ചു നി വാ നമ്മുക്ക് അവിടെ ഇരുന്നു സംസാരിക്കാം…..
വേണ്ട അഭി ഏട്ടാ ഇവിടെ നിന്നാൽ ശരീരം തളർന്നു താഴെ പോവുന്ന അവസ്ഥയിൽ ഒന്നും അല്ല ഞാൻ ….
പക്ഷേ എനിക്കറിയണം എന്തിനായിരുന്നു അവൻ എന്നെ ചതിച്ചത് എന്ന് അതിന്റെ കാരണം അഭി ഏട്ടന്റെ വായിൽ നിന്നു തന്നെ കേൾക്കണം വേറെ ഒന്നിനും. അല്ല അവന് വേണ്ടി ഓരോ നിമിഷവും ഈ മനസിൽ ഞാൻ ഉണ്ടാക്കിയിരുന്ന മുറിവ് എത്ര വലുത് ആണ് എന്നു ഇപ്പൊ എനിക്ക് അറിയാം..
നിങൾ ആയിരുന്നു ശരി നിങൾ മാത്രം പക്ഷേ ഓരോ നിമിഷവും ഞാൻ സ്വയം വിശ്വസിച്ചു ഞാൻ ആയിരുന്നു ശരി എന്നു അല്ലെങ്കിൽ ഞാൻ സ്നേഹിക്കുന്ന ആളു ആണ് ശരി എന്ന്…. സോറി നിങ്ങളെ പോലെ ഒരാളെ മനസിൽ അക്കാൻ എനിക്ക് പറ്റിയില്ല … കാരണം എനിക്ക് ശരിക്കുള്ള സ്നേഹം അറിയില്ല… നിങ്ങളെ പോലെ. ആരും എന്നെ ഇതു വരെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല എൻ്റെ അച്ഛൻ പോലും…
സ്നേഹിച്ചിരുന്നു എങ്കിൽ അച്ഛന്റെ ജീവിതത്തിൽ എന്റെ അമ്മയുടെ സ്ഥാനത്ത് ചെറിയമ്മ വരില്ലായിരുന്നു.. ഞാൻ ഇരുന്നു കളിക്കേണ്ട മടിയിൽ നിത്യ ഇരിക്കില്ലയിരുന്നു… അച്ഛനെ ഞാൻ കുറ്റം പറയില്ല സ്വന്തം ജീവിത സുഖം ആര ആഗ്രഹിക്കാത്തത് … ഒറ്റക്ക് പേടിച്ച് കിടന്ന സ്വന്തം മോൾക്ക് കുട്ടു കിടക്കുനതിലും അദ്ദേഹം ആഗ്രഹിച്ചത് തൻ്റെ പല സുഖവും ആയിരുന്നു… അവിടെ നിന്ന് ഒരു ആറ് വയസുകാരി പഠിച്ച പാഠങ്ങൾ വളരെ വലുതാണ്…. പിന്നെ അഭി ഏട്ടന് ഒരു കാര്യം അറിയുമോ…
അവന്റെ കൈ കുട്ടി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു….
എന്താ ലച്ചു….
കൊച്ചു കുഞ്ഞുങ്ങളുടെ ചിരി കാണാൻ എന്തു രസം ആണല്ലേ പക്ഷേ ഞാൻ ആഗ്രഹിച്ചിരുന്നത് എന്റെ നിത്യ എപ്പോളും ഉറങ്ങണം എന്നായിരുന്നു … അറിയാതെ പോലും അവൾ ഒന്നു കരഞ്ഞാൽ ചെറിയമ്മയുടെ കയ്യിൽ നിന്നു കിട്ടുന്ന തല്ലിന്റെ വേദന ആയിരുന്നില്ല. എന്നെ വേദനിപ്പിച്ചത് എൻ്റെ അച്ഛന്റെ കണ്ണിലെ നിസ്സഹായവസ്ഥ ആയിരുന്നു…
പിന്നെ ഞാൻ കണ്ട പുരുഷൻ കണ്ണിൽ കാമം നിറച്ചു ആണ് എന്നെ നോക്കിയത് … പിന്നെ ചുറ്റും ഓരോ പുരുഷനിലും ഞാൻ കണ്ടത് അതേ കാമം ആണ് …. പക്ഷേ രാഹുൽ അവനിൽ ഞാൻ കണ്ടത് ജീവിതം കൈ വിട്ടവന്റെ ഒരു നിശ്ചല ഭാവം ആയിരുന്നു… പിന്നെ അഭി ഏട്ടന്റെ കണ്ണുകൾ സത്യം പറയാലോ നല്ലത് പോലെ ഒന്നു ശ്രദ്ധിക്കാൻ ശ്രമിച്ചിട്ടില്ല …
നല്ല പോലെ എനിക്ക് ആരെയും മനസിൽ അക്കാൻ അറിയില്ല … അല്ലെങ്കിൽ അവൻ എന്നെ ചതിക്കില്ല ആയിരുന്നു അവൻ പറഞ്ഞ പോലെ രാഹുൽ നല്ലൊരു നടൻ ആണ് ഞാൻ നല്ല ഒരു കോമാളി യും….
ഇന്നു രാഹുൽ ചോദിച്ച ഒരു ചോദ്യം ഞാൻ അഭി ഏട്ടനോട് ചോദിക്കട്ടെ….
ചോദ്യം എന്താ എന്നറിയാൻ അഭി നിറഞ്ഞ കണ്ണും ആയി ലക്ഷ്മിയെ നോക്കി….
വർമ്മ ഗ്രൂപ് ഓഫ് കമ്പനിയുടെ എംഡി അഭിരാം വർമ്മയുടെ ഭാര്യ ആയി ഇരിക്കാൻ എന്ത് യോഗ്യത ആണ് എനിക്കുള്ളത് … പ്ലീസ് പറ അഭി ഏട്ടാ…
അവളുടെ മുഖം തൻ്റെ കൈ വെള്ളയിൽ എടുത്തു കൊണ്ട് അവൻ പറഞ്ഞു…
എന്തു യോഗ്യത ആണ് നിനക്ക് ഇല്ലാത്തത്… ഒരു പുരുഷൻ പൂർണ്ണം ആവണം എങ്കിൽ അവന്റെ പാതി ജന്മം ആയ സ്ത്രീ അവനിൽ ലയിക്കണം അങ്ങനെ ഒരു സ്ത്രീക്ക് സാധിക്കും എങ്കിൽ അതാണ് അവന്റെ ഒപ്പം ജീവിക്കാൻ ഉള്ള ഏറ്റവും വലിയ യോഗ്യത….
ഞാൻ എന്ന പുരുഷനെ പൂർണ്ണം അക്കാൻ നിനക്ക് മാത്രമേ സാധിക്കൂ ലച്ചു… അതൊരിക്കലും രണ്ടു ശരീരങ്ങൾ കൊണ്ടുള്ള പൂർണ്ണത അല്ല നമ്മുടെ ഈ മനസ്സുകൾ കൊണ്ട്. എന്റെ ഈ ശരീരത്തിൽ ഉള്ള ഓരോ അണുവിലും നീയാണ് … പിന്നെ എന്റെ പെണ്ണിന്റെ യോഗ്യത തീരുമാനിക്കുന്നത് അവൻ അല്ല.. പിന്നെ നി പറഞ്ഞ എംഡി സ്ഥാനം ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല .. ഞാൻ ആരവാൻ ആഗ്രഹി ച്ചോ അത് ഒരു ആഗ്രഹം ആയി തന്നെ എന്റെ മനസിൽ ഉണ്ടാവും….
തുടരും
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Good Story!!! In this episode actually I expect an accident but it was not happened.. Apart from other authors you are avoiding tragedies and continuing the story in correct direction. Great applause @Aswathy. Keep writing!!!