അഭി ഏട്ടാ….
തൻ്റെ ചുമലിൽ വെച്ചത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളിന്റെ കൈ എന്നറിഞ്ഞിട്ടും ഉള്ളിൽ നിറഞ്ഞു പൊങ്ങിയ ദേഷ്യത്തി ലും സങ്കടത്തിലും അഭി ആ കൈകൾ തട്ടി എറിഞ്ഞു…. പെട്ടന്ന് അവനിൽ നിന്നും ഉണ്ടായ ആ പെരുമാറ്റത്തിൽ ലക്ഷ്മിക്ക് അതിയായി ദേഷ്യവും സങ്കടവും തോന്നി.. എങ്കിൽ തന്നെയും സ്വയം മനസ്സിനെ നിയന്ത്രിച്ചു … തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവിൽ തന്നെ താങ്ങിയ കൈകൾ ആണ് … അഭി ഏട്ടനെ പോലെ ഒരാള് ഒപ്പം ഉള്ളത് കൊണ്ടു മാത്രം ആണ് താൻ അതിജീവിച്ചത്… ഭർത്താവ് എന്ന സ്നേഹത്തിനും അപ്പുറം ഒരു അച്ഛന്റെ കരുതലും സ്നേഹവും വാത്സല്യവും താൻ അനുഭവിക്കുന്നണ്ട് ഇങ്ങനെ ഒരു അവസ്ഥ താൻ അല്ലേ വരുത്തി വെച്ചത്.. അവന്റെ അവസ്ഥയിൽ അവൾക്ക് സങ്കടം തോന്നി….
അഭി ഏട്ടാ ഞാൻ ദേഷ്യപെടാൻ പറഞ്ഞത് അല്ല അഭി ഏട്ടന്റെ അച്ഛൻ വന്നു പറഞ്ഞപ്പോ..
അവന്റെ ചുമലിൽ ഒന്നൂടെ കൈ വെച്ചു അവള് പറഞ്ഞു…
അച്ഛൻ … അച്ഛൻ… മതി ഒരു അച്ഛൻ എങ്ങനെ ആവണം എന്നു നിനക്ക് അറിയാമോ… പിന്നെ നിന്നെ ഞാൻ ഒത്തിരി സ്നേഹിക്കുന്നുണ്ട് നി ഇല്ലാതെ ഒരു നിമിഷം ജീവിക്കാനും പറ്റില്ല… എന്നു വെച്ച് എന്റെ ചിന്തകളെയും സ്വഭാവ തെയും അടിമുടി മാറ്റിക്കളയാം എന്ന വല്ല വിചാരം ഉണ്ടെങ്കിൽ നടക്കില്ല നിനക്ക് എന്തറിയാം എന്റെ അച്ചനെ പറ്റി….
എഴുന്നേറ്റു വന്നു തൻ്റെ കൈത്തണ്ടയിൽ മുറുക്കി പിടിച്ചു ദേഷ്യത്തിൽ തനിക്ക് നേരെ അത്രയും പറഞ്ഞ അഭിയെ ലക്ഷ്മി പേടിയോടെ നോക്കി…
ഒരു അച്ഛൻ എങ്ങനെ ആവണം എന്നോ തൻ്റെ മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുന്നവൻ ആവണം അല്ലാതെ വളർന്നു വരുന്ന അവന്റെ കുഞ്ഞി ചിറകു അരിഞ്ഞു കൊണ്ടവരുത്… അതു കൊണ്ടു ഡാഡി എന്തു എന്തു നേടി എനിക്ക് അറിയില്ല … സ്വന്തം ഇഷ്ടത്തിന് ഒന്നു പറക്കാൻ പോലും ആവാതെ ഒരു കിളിയേ പോലെ ഒരു കൂട്ടിൽ അടച്ചിട്ടു വളർത്തി വലുതാക്കി … എത്ര സ്വർണ്ണം കൊണ്ട് ഉള്ള കുടു ആയാലും അതിനുള്ളിൽ തീരുന്ന ആ കിളിയുടെ ജീവിതം ഉണ്ടല്ലോ എങ്ങനെ. ആണ് നിനക്ക് പറഞ്ഞു തരിക ചില സമയത്ത് ആഗ്രഹിക്കും യജമാനൻ ആ കുടു തുറക്കുന്ന സമയം നോക്കി പറന്ന് അകലാം എന്ന് പിന്നെ ഇടക്ക് തോന്നുക കൂട്ടിൽ തല അടിച്ചു സ്വയം അങ്ങ് മരിക്കാൻ ആണ്… പക്ഷേ കൺമുന്നിൽ തെളിയുന്ന ആ അമ്മ കിളിയുടെ മുഖം ഉണ്ടല്ലോ സ്വന്തം മക്കളെ ആ ചിറകിന്റെ ചൂടിൽ ആർക്കും റാഞ്ചാൻ കൊടുക്കാതെ വളർത്തിയ ആ മുഖം അതു കൊണ്ടു മാത്രം അവിടെയും തോൽവി സ്വയം ഏറ്റു വാങ്ങും… .നിന്റെ മുന്നിൽ നിൽക്കുന്ന ഞാൻ ഉണ്ടല്ലോ ഈ അഭിരാം വർമ്മ ജീവിതത്തിൽ ഒരു പരാജയം ആണ് …. ടോയ് ഷോപ്പിലെ കി കൊടുത്താൽ ഓടുന്ന ഒരു ടോയ് പോലെ. ആണ് എന്റെ ജീവിതം….
നിനക്ക് അറിയുമോ ലച്ചു ഞാൻ സംഗീതത്തിനേ എന്തു മാത്രം സ്നേഹിക്കുന്നു എന്നു… എന്റെ ജീവിതം സംഗീതത്തിൽ അലിഞ്ഞു തീർക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.. നിനക്ക് അറിയുമോ കുഞ്ഞിലെ തൊട്ടു പാടും എങ്കിലും ഞാൻ എന്ന ഗായകനേ അദ്യം സന്തോഷിപ്പിച്ചത് എൻ്റെ ആമിയ … എനിക്ക് എട്ടു വയസു ഉള്ളപ്പോൾ ആണ് ആമി ജനിക്കുന്നത് എത്ര വലിയ കരച്ചിലിലും ഞാൻ ഒന്നു പാടിയാൽ അവളിൽ ഉണ്ടാവുന്ന ചിരി ഉണ്ടല്ലോ പിന്നീട് ഒരിക്കലും ആ മുഖത്ത് അങ്ങനെ ഒരു ചിരി കണ്ടിട്ടില്ല…. ഉണ്ണാനും ഉറങ്ങാനും എന്തിന് ഏറെ കുളിക്കുമ്പോൾ കുടി ഞാനും എന്റെ ശബ് ദവും അവൾക്ക് ഒപ്പം ഉണ്ടാവും….
പിന്നെ അമ്മ കൊണ്ടു മ്യൂസിക് പഠിക്കാൻ വിട്ടു .. പിന്നെ ഓരോ. ദിവസവും ഞാൻ കണ്ട ഏറ്റവും വലിയ സ്വപ്നം നല്ല ഒരു സിംഗർ ആവുക. എന്നതായിരുന്നു… ഓരോ ഇയർ അനുവൽ ഡേ യിലും ബെസ്റ്റ് സിംഗർ ഞാൻ തന്നെ ആയിരുന്നു.. ആ കൊച്ചു ട്രോഫികൾ ഈ കയ്യിൽ വാങ്ങിയപ്പോൾ ലോകം മുഴുവൻ കീഴ്പ്പെടുതിയ സന്തോഷം ആയിരുന്നു…. ടെന്ത്തിൽ എത്തിയപ്പോ കിട്ടിയ ട്രോഫി കൊണ്ടു വന്നു ഡഡിയേ കാണിച്ചു അടുത്തു വന്നു സ്നേഹത്തിൽ കെട്ടിപിടിച്ചു. പിന്നീട് ആ വായിൽ നിന്നു വന്ന വാക്കുകൾ കേട്ടപ്പോ ചെവി കൊട്ടി അടക്കപ്പെട്ട പോലെ തോന്നി… അഭി ഇനി മ്യൂസിക് വിട്ടു പഠിത്തം ശ്രദ്ധിക്കണം പിന്നീട് ഉള്ള ഓരോ ദിവസങ്ങൾ എന്റെ അച്ഛൻ ഡാഡി ആവുക ആയിരുന്നു.. ഞാൻ പാടാതെ ആയപ്പോൾ ആമി ഡാൻസും വിട്ടു… പക്ഷേ അതൊന്നും അദ്ദേഹത്തെ ബാധിക്കുന്നത് ആയി തോന്നിയില്ല.. പിന്നെ വിദേശത്ത് ഉള്ള പഠനം അവിടെയും എന്നിലെ സിംഗർ എന്നിൽ ഒതുങ്ങി കാരണം എനിക്ക് പാടാൻ പറ്റുമായിരുന്നില്ല ഓരോ നിമിഷവും കണ്ണുകൾ അടച്ചാൽ അഭി നി ഇനി പാടരുത് എന്ന വാക്കുകൾ ആണ്… വാക്കുകൾ തൊണ്ടകുഴിയിൽ തങ്ങി നിൽക്കും പോലെ….
പിന്നീട് ജീവിതത്തിൽ ഇതു പോലത്തെ വാക്കുകൾ കേട്ടത് ഇരുപത്തിമൂന്നാം വയസ്സിൽ ആണ്… സ്റ്റേറ്റ്സ് നിന്നു വന്ന അന്നു രാത്രി നാളെ തൊട്ടു അഭി ഓഫീസിൽ പോയി തുടങ്ങണം … പുള്ളി ഒഫീഷ്യൽ ആയി കാര്യം പറഞ്ഞു നാളെ തൊട്ട് അഭിരാം വർമ്മ ആണ് എംഡി കഴിഞ്ഞു… നി അത് ആഗ്രഹി ച്ചൊ എന്തിന് നിനക്ക് സമ്മതം ആണോ ഒന്നും ചോദിച്ചില്ല… പിന്നീട് അങ്ങോട്ട് വാശി ആയിരുന്നു ബിസിനെസ്സിൽ എനിക്ക് ഒറ്റ ശത്രു ഉള്ളു അത് എൻ്റെ ഡാഡി ഗിരിധർ വർമ്മ ആണ്… പത്തു മുപ്പത് വർഷം ആയി പുള്ളിയെ കൊണ്ടു സാധിക്കാത്ത പലതും വെറും അഞ്ച് വർഷം കൊണ്ട് ഞാൻ നടത്തി കൊടുത്തു.. പിന്നീട് എന്റെ സ്വപ്നം നി ആയി പക്ഷേ അവിടെ തോൽക്കാൻ ഞാൻ തയ്യാർ ആയിരുന്നില്ല കാരണം വിജയം ഗിരിധർ വർമ്മയുടെ മാത്രം അല്ലല്ലോ ഇടക്ക് എനിക്കും ജയിക്കണ്ടെ … ഇപ്പൊ ഗിരിധർ വർമ്മ മീഡിയ മുഴുവൻ ആരാണ് എന്നോ അഭിരാം വർമ്മയുടെ അച്ഛൻ മാത്രം ഒരല്പം അഹങ്കാരത്തിൽ തന്നെ എനിക്ക് പറയാൻ സാധിക്കും വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീ എൻ്റെ ഈ കയ്യിൽ ആണന്നു..
അവൻ അതു സന്തോഷത്തോടെ പറഞ്ഞു എങ്കിലും ആ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു ഒഴുകി…
തൻ്റെ മുന്നിൽ നിന്ന അഭിയുടെ അവസ്ഥ കണ്ടൂ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. അഭിയുടെ ശക്തിയിൽ ഉള്ള പിടിയിൽ അവൾടെ കൈ തണ്ട വേദനിച്ചു തുടങ്ങിയിരുന്നു ആ വേ ദനയിൽ അവള് കൈ അനക്കി .. ആ മുഖത്തെ വേദന തിരിച്ചു അറിഞ്ഞു അവൻ അവളുടെ മേലുള്ള പിടി വിട്ടു….
സോറി ഒരിക്കലും നിന്നെ വേദനിപ്പിക്കരുത് എന്നാണ് എന്റെ ആഗ്രഹം പക്ഷേ ചില സമയത്ത് എന്റെ മനസു കൈ വിട്ടു പോകും സോറി….
അഭിയെ ബെഡിൽ ഇരുത്തി അവളും അവന്റെ ഒപ്പം ഇരുന്നു. അവന്റെ മുഖം കയ്യിൽ എടുത്തു …
ഞാൻ അഭി ഏട്ടന്റെ ഭാര്യ ആണ് ഈ നെഞ്ചിലെ സന്തോഷം മാത്രം അല്ല സങ്കടവും എന്റെ കൂടെ ആണ് … ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് ഒരു പെണ്ണ് ഒരു പുരുഷനെ വെറുത്താൽ പിന്നെ ഒരിക്കലും സ്നേഹിക്കില്ല എന്ന്…. അതു. വെറുതെ ആണ് അഭി ഏട്ടാ വെറും നാലു ദിവസം കൊണ്ടാണ് മാസങ്ങൾ ആയി ഞാൻ നിങ്ങളിൽ ഉണ്ടാക്കിയ വെറുപ്പ് നിങൾ മാറ്റി എടുത്തത്… പിന്നെ അഭി ഏട്ടന്റെ സ്വപ്നം അതു ഇപ്പോളും അഭി ഏട്ടന്റെ മുന്നിൽ ഉണ്ട്…. ഇപ്പൊ ആ പതിനഞ്ച് വയസുകാരൻ അല്ല അഭി ഏട്ടൻ.. പിന്നെ അച്ഛൻ അദ്ദേഹം ഇപ്പൊ നിങൾ പറഞ്ഞത് പോലെ അഭിരാം വർമ്മയുടെ അച്ഛൻ മാത്രം ആണ് ഒരു പക്ഷെ അദ്ദേഹവും അതാവും നിങൾ എന്ന മകനിൽ നിന്നു ആഗ്രഹിച്ചത്… ഗിരിധർ വർമ്മ തൻ്റെ മകനെ അദ്ദേഹത്തിന്റെ തലക്കു മുകളിൽ ആണ് പ്രതിഷ്ഠിച്ചത് അല്ലാതെ ആ കാൽച്ചുവട്ടിൽ അല്ല… ഇന്നു അച്ഛൻ എന്താ എന്നോട് പറഞ്ഞത് എന്നറിയാമോ ഞാനും ആമിയും അദ്ദേഹത്തിന് ഒരു പോലെ ആണ് പക്ഷേ അഭി യും ആമിയും വിളിക്കുന്ന പോലെ ഡാഡി എന്നു വിളിക്കരുത് അച്ഛൻ എന്നെ വിളിക്കാൻ … ആമിക്ക് ആ തെറ്റ് തിരുത്തി കൊടുക്കേണ്ടത് അഭി ഏട്ടൻ ആയിരുന്നു… കുറ്റപ്പെടുത്തി പറഞ്ഞത് അല്ല ആ മനസിന്റെ വേദന അറിയാൻ അഭി ഏട്ടനും നാളെ ഒരച്ഛൻ ആവണം… പിന്നെ ഇത്ര വർഷം നിങൾ കണ്ട അച്ഛനെ മാറ്റാൻ ഒന്നും ഞാൻ ശ്രമിക്കുന്നില്ല ……
അവള് പറഞ്ഞത് കേട്ടു നിറഞ്ഞ കണ്ണുകളും ആയി അഭി ലക്ഷ്മിയെ നോക്കി
അഭി ഏട്ടന് എന്നോടു ദേഷ്യം ഉണ്ടോ?..
തൻ്റെ മടിയിൽ കിടക്കുന്ന അഭിയുടെ മുടി ഇഴകളിൽ വിരലോടിച്ചു കൊണ്ടു ലക്ഷ്മി ചോദിച്ചു…..
നിന്നോട് ഞാൻ എന്തിനാ ദേഷ്യപ്പെടുന്ന.. പിന്നെ നിനക്ക് നന്നായി കൈ വേദനിച്ചു അല്ലേ… സോറി ..
അതു സാരം ഇല്ല വേദനിപ്പിച്ച അതേ കൈകൾ കൊണ്ടു തന്നെ തലോടരും ഉണ്ടല്ലോ… ആമി പറഞ്ഞ പോലെ അണ്ണാൻ എത്ര മൂത്താലും മരം കേറും എന്നു ഞാൻ ഓർക്കണം ആയിരുന്നു….
സോറി ലച്ചു എനിക്കു ദേഷ്യം വന്നാൽ എന്താ ചെയ്യണ്ട എന്നറിയില്ല… ഏതേലും ഒരു റൂമിൽ ഒതുങ്ങാൻ ആണ് ഞാൻ കൂടുതലും നോക്കുക സ്വയം വേദനിപ്പിച്ചു കൊണ്ടു… എന്റെ ദേഷ്യത്തിന് ആകെ ഇര ആയത് നീയും സഞ്ജൂവും ആണ്… രാഹുലും നീയും ഉള്ള റിലേൻഷിപ്പ് വന്നു പറഞ്ഞപ്പോ വന്ന ദേഷ്യത്തിന് കൈയ്യിൽ കിട്ടിയത് സഞ്ജുവിനെ ആണ് പാവം അവൻ അല്ലാതെ വേറെ ആരേലും ആയിരുന്നു എങ്കിൽ എന്റെ സ്വഭാവത്തിന് എന്നെ വിട്ടിട്ട് പോയേനെ…. ഇടക്ക് ഞാൻ ചിന്തിക്കും എന്റെയും അവന്റെയും സ്വഭാവം ഒട്ടും ചേരില്ല എന്നു എന്നിൽ നിന്നു നേരെ എതിര് ആണവൻ… എന്റെ ജീവതത്തിൽ ഏതു പ്രതിസന്ധി ഘട്ടം ആയാലും അവൻ അടുത്തു ഉള്ളപ്പോ ഉണ്ടല്ലോ പകുതി ഞാൻ ജയിച്ചു… ഇതൊക്കെ ഞാൻ ഇപ്പൊ നിന്നോട് എന്തിനാ പറയുന്നത് എന്നറിയാമോ ….
അറിയാം അഭി ഏട്ടാ ഞാൻ സഞ്ജു ഏട്ടനെ ഒന്നും പറയരുത് എന്നല്ലേ?..
അതു തന്നെ അവന്റെ അസ്ഥാനത്ത് ഉള്ള കോമഡി ചിലപ്പോ നിനക്ക് പിടിക്കില്ല നീയും എന്തേലും പറയും പിന്നെ അവനു അതൊരു ഫീൽ ആവും ഇനി എന്റെ ആഗ്രഹം ആമിയുടെ യും സഞ്ജുവിന്റെ യും കല്യാണം ആണ് … എന്നിലെ സഹോദരന് അഭിമാനിക്കാം കാരണം ഏറ്റവും സുരക്ഷിതമായ കയ്യിൽ ആണ് ഞാൻ അവളെ ഏൽപ്പിക്കുന്നത് പക്ഷേ അപ്പോളും എന്റെ മുന്നിലെ പ്രധാന വെല്ലുവിളി എന്റെ ഡാഡി തന്നെ ആണ് കാരണം ഒരു പെൺകുട്ടിയിൽ ആങ്ങള യിലും അവകാശം അവളുടെ അച്ചന് ആണ്….
അഭി ഏട്ടന് ഇപ്പോളും അച്ഛനെ വെറുപ്പ് ആണോ?…
വെറുപ്പ് എന്നു പറയാൻ പറ്റില്ല കാരണം എത്ര തള്ളി പറഞ്ഞാലും അകറ്റി നിർത്തിയാലും ഞാൻ ഗിരിധർ വർമ്മയുടെ ചോര തന്നെ ആണ് ആരോ പറഞ്ഞ പോലെ വെള്ളത്തിലും ശക്തി ചോരക്ക് അല്ലേ … ഒരു വഞ്ചിയിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഇരിക്കുന്ന രണ്ട് പേരാണ് ഞാനും ഡാഡിയും ….
അഭി ഏട്ടന് സഞ്ജു ഏട്ടന്റെ അച്ഛനെ പോലെ ഒരാള് മതി എന്നു തോന്നിയിട്ടുണ്ടോ…..
അവളുടെ മടിയിൽ നിന്നു എഴുന്നേറ്റു അഭി ലക്ഷ്മിയെ അത്ഭുതത്തിൽ നോക്കി….
നിനക്ക് എങ്ങനെ മനസിൽ ആയി ഞാൻ എപ്പോളും ഓർക്കും ദേവൻ അങ്കിൾ ആയിരുന്നു എന്റെ അച്ഛൻ എങ്കിൽ … യാതൊരു വിധ ബിസിനസ് ടെൻഷൻ ഇല്ലാതെ എന്റെ കരിയർ എനിക്ക് നോക്കാം… ഇപ്പൊ സഞ്ജു കണ്ടോ മുഴുവൻ ടെൻഷൻ അങ്കിൾ തലയിൽ ഏറി. അവൻ അവന്റെ ലൈഫ് അടിച്ചു പൊളിക്കും നല്ല ഒരു അച്ഛൻ മകൻ കോംബോ ആണ് അവരുടെ… അവന്റെ അച്ഛൻ ഉള്ളത് കൊണ്ടു അവനു ഒന്നും പേടിക്കണ്ട…..
അച്ഛൻ ഇല്ലാതെ ആയാലോ അഭി ഏട്ടാ….
ലക്ഷ്മി ഉദേശിച്ചത് മനസിൽ ആ വാതെ അഭി ലക്ഷ്മിയെ നോക്കി….
ഞാൻ ചോദിച്ചത് അച്ഛൻ ഇല്ലാതെ ആയാൽ സഞ്ജു ഏട്ടന് ഒറ്റക്ക് അവരുടെ ബിസിനെസ്സ് മുന്നോട്ട് കൊണ്ടു പോവാൻ പറ്റുമോ എന്നാണ്…
ഉറപ്പില്ല കാരണം എന്നെ പിരിയാൻ പറ്റാത്ത കൊണ്ട് എൻ്റെ ഒപ്പം MBA ചെയ്തു എന്നത് ശരി തന്നെ പക്ഷേ അവന്റെ ഉള്ളിൽ ഒരു ബിസിനെസ്സ് മാൻ ഉണ്ട് പക്ഷേ.. എനിക്കു ഉറപ്പുണ്ട് ഒരു നാല് വർഷം കൊണ്ടവൻ ആ നിലയിൽ എത്തിയിരിക്കും…..
ലക്ഷ്മി അവന്റെ കൈ വിരലുകൾ ഇടയിലൂടെ തൻ്റെ വിരലുകൾ കോർത്തു പിടിച്ചു കൊണ്ടു ചോദിച്ചു….
സ്വന്തം മകന്റെ വളർച്ച തിരിച്ചു അറിയാത്ത അച്ഛനും അച്ഛൻ ഇന്നു ഇല്ലാതെ ആയാൽ ഇരുട്ടിൽ തപ്പുന്ന ഒരു മകനും അവരു എങ്ങനെ ആണ് അഭി ഏട്ടാ നല്ല ഒരു അച്ഛനും മകനും ആവുന്നത്…. സഞ്ജു ഏട്ടന്റെ അച്ഛന് ഇരുപത്തി എട്ടാം വയസിലും സ്വന്തം മകനോട് ഇല്ലാത്ത വിശ്വാസം ആണ് ഗിരിധർ വർമ്മക്ക് തൻ്റെ മകനിൽ ഇരുപത്തിമൂന്നാം വയസ്സിൽ ഉണ്ടായത് … താൻ ഇല്ലെങ്കിലും താൻ കണ്ട സ്വപ്നം മകനിലുടെ യഥാർത്യം അക്കിയതിൽ ആ അച്ഛന് നുറിൽ നൂറു ആണ് മാർക്… അതിനായി അദ്ദേഹം കണ്ടെത്തിയ വഴി ഒരല്പം കടന്നു പോയി അപ്പോളും സ്വന്തം മകന്റെ ഉള്ളിൽ ഉള്ള കഴിവ് അല്ലെങ്കിൽ സ്വപ്നം അതു ഏതു നിമിഷവും നിങ്ങളുടെ കൈ എത്തും ദൂരത്ത് ഉണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു…. പിന്നെ നമ്മുടെ സ്വപ്നങ്ങൾക്ക് പുറകെ പോവണ്ടെത് നമ്മൾ തന്നെ ആണ് … എനിക്കും ഉണ്ടായിരുന്നു ഒരു സ്വപ്നം വെറും നിസരം കേട്ടാൽ ചിരി വരും അതിനെ സ്വപ്നം എന്നു വിളിക്കുന്നത് കൊണ്ട്… പക്ഷേ അതു കൈ വെള്ളയിൽ ആക്കാൻ ഞാൻ പെട്ട പാടു….
അതെന്താ നിന്റെ സ്വപ്നം പറ കേൾക്കട്ടെ…
വേറെ ഒന്നും അല്ല ഒരു ഡിഗ്രീ സർട്ടിഫിക്കറ്റ് ….
ഡിഗ്രീ സർട്ടിഫിക്കറ്റ് നി എന്താ ഈ പറയുന്നത്….
ഹ അതു തന്നെ ഒരു ഡിഗ്രീകാരി ആവുക എന്റെ ഒരു ആഗ്രഹം ആയിരുന്നു പ്ലസ്ടു കഴിഞ്ഞു … പിന്നെ ചെറിയമ്മ പറഞ്ഞത് കോളജിൽ വിടാൻ പൈസ ഇല്ല അതു കൊണ്ടു പൈസ സ്വയം കണ്ടെത്തി പോവാൻ പറ്റുമെങ്കിൽ പോവാൻ … ഞാൻ കണ്ട സ്വപ്നം എനിക്ക് സ്വന്തം ആക്കണ്ടത് എൻ്റെ അവശ്യം ആണല്ലോ അങ്ങനെ ടൂഷൻ തയ്യൽ കൈ വെക്കാത്ത മേഖല ഒന്നും ഇല്ല.. നീണ്ട മുന്നു വർഷം അങ്ങനെ പോയി ഒടുവിൽ ആ സ്വപ്നം ഈ കയ്യിൽ എത്തി …
നിനക്ക് ഇതൊക്കെ ചിരിച്ചോണ്ട് എങ്ങനെ പറയാൻ പറ്റുന്നു ലച്ചു…
പിന്നെ അതൊന്നും അനുഭവിച്ച സമയത്ത് പോലും ഞാൻ കരഞ്ഞില്ല… പിന്നെ ആണ് ഇപ്പൊ… ഏട്ടാ മനസു തുറന്നു ഒന്നു സംസാരിച്ചാൽ അച്ഛനും മോനും തമ്മിലെ ആ അകലം കുറയും … കേട്ടിട്ടില്ലേ ഒരു കുഞ്ഞിനെ അമ്മ ഉദരത്തിൽ ചുമക്കുമ്പോ അവന്റെ അച്ഛൻ അതിനെ ഹൃദയത്തിൽ ആണ് ചുമക്കുന്നത്… അങ്ങനെ തന്നെ ആവും അച്ഛന് അഭി ഏട്ടൻ ഒരു ആൺകുട്ടിയുടെ ആദ്യ ഹീറോ അവന്റെ അച്ഛൻ ആണ് ഗിരിധർ വർമ്മ എന്ന ഹീറോ നിങ്ങളുടെ ഉള്ളിൽ ഉള്ളത് കൊണ്ടാണ് അഭിരാം വർമ്മ എന്ന ബിസിനെസ്സ് കിംഗ് ജനിച്ചത് ശരിയല്ലേ….
അങ്ങനെ ചോദിച്ചാൽ ആരാധിച്ചു കാണും …
കാണും എന്നല്ല ഉണ്ട് അതു പോട്ടെ ഒരു പാട്ട് പാടി തരുന്നത് എപ്പോൾ ആണ്… ഇപ്പൊ രാത്രി പതിനൊന്നു മണി പാടാൻ പറ്റിയ ടൈം മലയാളം മതിട്ടോ അതും ഒരു റൊമാൻറിക് സോങ്ങ്…
ആര് പാടാൻ ഞാനോ നി ഒന്നു പോയെ പതിമൂന്ന് വർഷം ആയി ഞാനും പാട്ടും തമ്മിലെ ആകെ ബന്ധം എന്റെ പ്രിയപെട്ട സോങ്ങ് ഡ്രൈവ് ചെയ്യുമ്പോൾ കേൾക്കും എന്നുള്ളത് ആണ്.. നി ആളെ വിടൂ ഗുഡ് നൈറ്റ്….
തല വഴി പുതപ്പ് ഇട്ടു കിടന്ന അഭിയേ കണ്ടൂ അവൾക്ക് ദേഷ്യം വന്നു…
ദ്ദേ അഭി ഏട്ടാ മര്യാദയ്ക്ക് എണിട്ടോ അല്ലെങ്കിൽ തല വഴി ഞാൻ വെള്ളം ഒഴിക്കും അറിയാലോ എന്നെ….
എന്താ നിനക്ക് വേണ്ടത്….
ഒരു പാട്ട് കേൾക്കാൻ…
അതേ ഉള്ളോ ടിവി അല്ലേ മുന്നിൽ ഇരിക്കുന്നത് വെച്ചു വല്ല പാട്ട് കേൾക്കൂ അല്ലേ ഇന്നാ ഫോൺ ആരുടെ വേണം എങ്കിലും കേട്ടോ ദാസേട്ടന്റെ വേണോ….
യേശുദാസ് MG ശ്രീകുമാർ അവരുടെ പാട്ട് ഒന്നും അല്ല ഇപ്പൊ അഭി ഏട്ടന്റെ പാട്ട് ആണ് കേൾക്കണ്ടത് ….
എന്റെ ലച്ചു എന്നെ കൊണ്ട് ഇനി പറ്റും എനിക്ക് തോന്നുന്നില്ല ശ്രമിച്ചു പരാജയപ്പെട്ട അത് വീണ്ടും ഒരു സങ്കടം എന്തിനാ വെറുതെ നടക്കാത്ത കാര്യത്തിന് ഉറക്കം കളയുന്നത്….
അഭി ഏട്ടാ പ്ലീസ്….
എങ്കിൽ ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടെ നി കേൾക്കുമോ… കേട്ടാൽ പോര സമ്മതിക്കണം….
ഞാൻ സമ്മതിച്ചാൽ അഭി ഏട്ടൻ പാടുമോ….
പിന്നെ ഉറപ്പ് പാടി തന്നിരിക്കും ….
ആണോ എന്താ ആ കാര്യം….
നിനക്ക് അറിയാലോ സംഗീതം കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നി ആണന്നു നി എന്റെ ആയി കഴിഞ്ഞാൽ ഞാൻ ഉറപ്പ് ആയി പാടും….
എന്താണ് .അഭിരാം വർമ്മ ഉദേശിച്ചത്….
ചിന്തിക്കാൻ ഒന്നും ഇല്ല ഇത്രേ ഉള്ളു നി എന്നു മനസു കൊണ്ടും ശരീരം കൊണ്ടും എന്റെ മാത്രം ആയി എന്റെ ഈ നെഞ്ചില് തല വെച്ചു ഉറങ്ങുന്നോ ആ നിമിഷം എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം നിനക്കായി ഞാൻ ഡെഡിക്കേറ്റ് ചെയ്യും എന്താ ഈ ഡിൽ നിനക്ക് സമ്മതം .
ആണോ പറ പറ വേഗം പറ മോളേ…
എന്റെ പൊന്നു അഭി ഏട്ടാ ആളെ വിടൂ ഞാൻ യേശുദാസിന്റെ പാട്ട് കെട്ടോളം അങ്ങേരു ആവുമ്പോൾ ഇങ്ങനെ ഉള്ള ഡിൽ ഒന്നും വെക്കില്ല… നിങ്ങൾക്ക് വെറും ബുദ്ധി അല്ല കുരുട്ടു ബുദ്ധി ആണ്….
അപ്പോ എന്റെ പാട്ട്…
ആദ്യം പോയി ലിറിക്സ് ഓകെ പഠിച്ചിട്ട് വാ… സമയം ഉണ്ടല്ലോ…
എനിക്ക് ലിറിക്സ് ഓകെ കാണാതെ അറിയാം ഞാൻ ഡെയ്‌ലി ഡ്രൈവ് ചെയ്യുമ്പോൾ കേൾക്കുന്നത് ആണ്….
എങ്കിലും ഒന്നൂടെ കാണാതെ പഠിച്ചോ അഭി ഏട്ടനെ കൊണ്ടു പറ്റും .. അപ്പോ ഗുഡ് നൈറ്റ് ….
ലച്ചു ഞാൻ ….
സോറി ഇപ്പൊ പാട്ട് കേൾക്കാൻ നല്ല മൂഡ് അല്ല അപ്പോ വീണ്ടും ഗുഡ് നൈറ്റ്…
തല വഴി പുതപ്പ് വലിച്ചു ഇട്ടു കിടന്ന ലക്ഷ്മിയെ കണ്ടൂ അഭിക്കു ചിരി വന്നു…
എന്തായാലും ലിറിക്സ് ഒന്നൂടെ പഠിക്കാം എന്നേലും ഉപകാരപ്പെടും….
അഭി ഏട്ടൻ വല്ലതും പറഞ്ഞോ…
അയ്യോ നിന്നോട് അല്ല ഞാൻ ഒരു ആത്മഗതം പറഞ്ഞതാ…. എന്റെ ലൈഫ് നൂല് പൊട്ടിയ ഗിത്താർ പോലെ ആയി ….
അഭി ഏട്ടന് ബെഡിൽ കിടക്കണോ ബൽകണിയിൽ കിടക്കണോ…
ഞാൻ ഉറങ്ങി…
അതാ നല്ലത് ….
രാവിലെ ആമി കോളേജിൽ പോവാൻ ഒരുങ്ങുമ്പോൾ ആയിരുന്നു സഞ്ജുവിന്റെ വരവ്…
ഇതെന്താ സഞ്ജു ഏട്ടാ രാവിലെ ഓഫീസിൽ പോവണ്ട …
എനിക്ക് ഒരു അത്യാവശം ഉണ്ട് … അതൊക്കെ പോട്ടെ എന്റെ ഇന്നത്തെ ലുക്ക് എങ്ങനെ ആമി….
ജന്മനാ ഉള്ള മുഖത്തെ വൃത്തികേട് ഒഴിച്ച് ബാക്കി പൊളിച്ചു… പുതിയ ഷർട്ട് പുതിയ ജീൻസ് ആകെ മൊത്തം ഒരു ഗുമ്മു ലുക്ക് ഉണ്ടു….
ആ കുട്ടിക്ക് എന്നെ കണ്ടാൽ ഇഷ്ടം ആവും അല്ലേ….
ഏതു കുട്ടി സഞ്ജു ഏട്ടൻ എന്താ ഈ പറയുന്നത്….
അഭി നിന്നോട് ഒന്നും പറഞ്ഞില്ലേ…
ഇല്ല എന്താ സഞ്ജു ഏട്ടാ…
ഛെ എങ്കിലും അഭി എന്തു പണിയാ കാണിച്ചത് … പെണ്ണ് കാണാൻ പോകുന്ന കാര്യം അവൻ നിന്നോട് പറയാം എന്ന എന്നോട് പറഞ്ഞത്….
ആർക്കു പെണ്ണ് കാണാൻ സഞ്ജു ഏട്ടൻ എന്താ ഈ പറയുന്നത്….
അഭി കെട്ടി അതും അല്ല അവൻ ഒരു ശ്രീരാമൻ അല്ലേ അവന്റെ സീത ഭൂമി തുറന്നു എങ്ങാനും പോയാലും പാവം അവൻ കൂടെ പോവും… പിന്നെ കേട്ട് പ്രായം കഴിഞ്ഞത് എനിക്ക് അല്ലേ അപ്പോ പെണ്ണ് കാണൽ എന്റെ ആണ്….
സഞ്ജു ഏട്ടാ കോമഡി പറയല്ലേ ….
കോമഡി ഒന്നും അല്ല ജീവിതകാലം മുഴുവൻ നിന്റെ ഇടി കൊല്ലാൻ എനിക്ക് വയ്യ … ഞാൻ നോക്കട്ടെ എന്നെ സ്നേഹിക്കുന്ന ആരേലും കിട്ടുമോ എന്നു….
ആമിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു … അദ്യം ചിരി വന്നെങ്കിലും സഞ്ജു ചിരി അമർത്തി നിന്നു…..
ദ്ദേ സഞ്ജു ഏട്ടാ എന്നെ എങ്ങാനും ചതിച്ചാൽ എന്റെ അഭി ഏട്ടന്റെ കൈ കൊണ്ട് നിങൾ ചാവും നോക്കിക്കോ…
പിന്നെ. നിന്റെ അഭി ഏട്ടൻ അവൻ ആണ് എന്നെ ഇന്നലെ വിളിച്ചത് ഇന്നു പോവാം എന്നു പറഞ്ഞത് അവൻ പെൺകുട്ടിയുടെ ഫോട്ടോ കണ്ടൂ സൂപ്പർ എന്ന പറഞ്ഞത്….
സ്വന്തം പെങ്ങൾക്ക് പാര വെക്കുന്ന തെണ്ടി ഇന്ന് ഞാൻ കൊല്ലും… സഞ്ജു ഏട്ടൻ അവിടെ നില്ക്കു അവിടെ കൊടുത്തിട്ട് വന്നിട്ട് ബാക്കി നിങ്ങൾക്ക് ഉണ്ട്…
എന്റെ ആമി…
എന്റെ ആമി യൊ നിങൾ വേറെ കെട്ടാൻ പോവല്ലേ….
ഓ ശരിയാ സോറി വല്ലവന്റെയും ആമി..അഭി ഇപ്പൊ ജിമ്മിൽ ആവും എന്തിനാ അവനെ ബുദ്ധിമുട്ടിക്കുന്നെ….
ജിം കുറെ ഉരുട്ടി വെച്ചിട്ടുണ്ട് പിന്നെയും പിന്നെയും ഉരുട്ടി കെട്ടാൻ ഇങ്ങേറു ബോഡി ഷോ നടതുന്ന്നോ ഇന്നു ആ മസിൽ ഉള്ള കൈ ഞാൻ തല്ലി ഓടിക്കും…
അവൾടെ പറച്ചിൽ കേട്ട് സഞ്ജു ചിരിച്ചു പോയി …
ഒത്തിരി ചിരിക്കണ്ട നിങ്ങളുടെ കാലു ആണ് ഞാൻ തല്ലി ഓടിക്കുന്നെ അങ്ങനെ എന്നെ കളഞ്ഞു നിങൾ വേറെ ഒരുത്തിയെ കേട്ടില്ല…
കൊള്ളാം മോളേ അഭിരാം വർമ്മയുടെ പെങ്ങൾ തന്നെ ….
അങ്ങനെ അല്ലേ വരു മോനെ സഞ്ജീവ് മഹാദേവ ചോര ചോരയുടെ ഗുണം കാണിക്കും…..
അപ്പോ നിന്നിൽ തീരും എന്റെ ജീവിതം….
ഉറപ്പ് അല്ലേ അപ്പോ കോളേജിൽ പോവൻ സമയം ആയി വൈകിട്ട് കാണാം….
കെട്ടി ഒരുങ്ങി പോണുണ്ട് എന്തേലും പ്രയോജനം ഉണ്ടോ….
പിന്നെ അടുത്ത വർഷം ജില്ലാ കളക്ടർ ആണ് …..
ആമി പോയതും നോക്കി ചിരിച്ചു കൊണ്ടു സഞ്ജു നിന്നു….
മുടി ചിവാൻ തലയിലേ ടവ്വൽ അഴിച്ചപ്പോൾ ആണ് പുറകിലൂടെ ഒരു കൈ ലക്ഷ്മിയെ ചുറ്റി വരിഞ്ഞത്…..
എന്താണ് രാവിലെ അഭിരാം വർമ്മ റോമൻസ് മോട് ഓൺ അണല്ലോ…..
എന്ത് റൊമാൻസ് ഏതോ സിനിമയിൽ പറയുന്ന പോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ….. പിന്നെ രാവിലെ ജിമ്മിൽ പോണത ഒരു സമാധാനം….. പിന്നെ ലച്ചു ഞാൻ ഫുൾ ലിരിക്സ് പഠിച്ചു കേട്ടോ…..
സത്യം ഇടക്ക് മറ ക്കുവോ?…
നോ ചാൻസ് അതിലും വലിയ കാര്യങ്ങൽ ഞാൻ ഓർക്കും പിന്നാ…
സത്യം പറയാമല്ലോ അഭി ഏട്ടാ എനിക്ക് വിശ്വാസം പോരാ… രാവിലെ പോയി പണി നോക്ക് ഞാൻ. മുടി കെട്ടട്ടെ…
നിന്റെ മുടിക്ക് നല്ല നീളം ഉണ്ട് കേട്ടോ ഏതു എണ്ണയ തേക്കുന്നത്…..
മുടിയിലും നീളം എന്റെ നാക്കിനു ആണ് രാവിലെ എന്റെ വായിൽ നിന്നും കേൽക്കല്ലെ…..
ചീഫ് ഇങ്ങ് താ ഞാൻ. ഞാൻ മുടി കെട്ടി തരാം….
അഭി ഏട്ടന് അതൊരു ബുദ്ധിമുട്ട് ആവുന്ന്……
ഞാൻ ചെയ്യാം നി മാറു….
എന്താടാ അഭി ഞാൻ ചെയ്ത മതിയോ…..
സഞ്ജുവിന്റെ ശബ്ദം കേട്ട് രണ്ടു പേരും അങ്ങോട്ട് നോക്കി…..
പിന്നെ എന്റെ ഭാര്യയുടെ മുടി കെട്ടി കൊടുക്കുന്നത് നി ആണോ കേറി വാ മോനെ…..
എന്താടാ അഭി ആ വിളി അത്ര വെടിപ്പു അല്ലല്ലോ….
സോറി ലക്ഷ്മി. മുടി കെട്ടുന്നത് ഞാൻ അറിയണ്ടു പറഞ്ഞതാ….
സഞ്ജു ഏട്ടൻ രാവിലെ കോഫി കുടിക്കൂവോ?…
കുടിക്കും പക്ഷേ എനിക്ക് എടുക്കണ്ട അഭിയുടെ കോഫിയുടെ പകുതി ഇപ്പൊ അവൻ തരും അല്ലേ അഭി….
ഇന്നാ കേറ്റ് മനുഷ്യനെ കൊണ്ട് ഒരു കപ്പ് കാപ്പി പോലും കുടിപിക്കരുത് അതിൻ്റെ പങ്ക് വാങ്ങാൻ അവൻ രാവിലെ വരും..
നിന്നോടു ഉള്ള ഇഷ്ടം കൊണ്ട അഭി. അല്ലേ ലക്ഷ്മി….
തൻ്റെ നേരെ നീട്ടിയ അഭി നീട്ടിയ കപ്പ് വാങ്ങി സഞ്ജു ലക്ഷ്മിയെ നോക്കി ഒന്നു ചിരിച്ചു…
എങ്കിൽ ഞാൻ ഇപ്പൊ വരാം സഞ്ജു ഏട്ടാ…
ലക്ഷ്മി പോയതും അഭി സഞ്ജുവിനെ ഒന്നു നോക്കി….
നി എന്താ അഭി ഇങ്ങനെ നോക്കുന്നത്….
നിനക്ക് ഞാൻ ഒരു ഗിഫ്റ്റ് തരുന്നുണ്ട് …
എന്തു. ഗിഫ്റ്റ് നിനക്ക് ഇത്ര സ്നേഹം എന്നോട്… എന്താ ഗിഫ്റ്റ്..
നല്ല രണ്ടു ഇടി…. നി ഒരുത്തൻ കാരണം എൻ്റെ കിസ്സ് നിന്നോട് ദൈവം ചോദിക്കും….
എന്റെ അഭി നിനക്ക് എന്താ പറ്റിയത് ഓഫീസ് ബിസിനെസ്സ് എന്നു പറഞ്ഞു നടന്ന തങ്കപ്പെട്ട ചെറുക്കൻ ആണ് …
അഭിയുടെ നിൽപും മുഖവും കണ്ടു ചിരി അടക്കാൻ അവതെ സഞ്ജു പൊട്ടി ചിരിച്ചു….
തുടരും
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission