അഭി എന്നെ വിടൂ എന്റെ കൈ വേദനിക്കുന്നു….
ഇല്ലട നിന്നെ വിടില്ല നി ഒറ്റ ഒരുത്തൻ കാരണം ഞാൻ കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരുന്ന എന്റെ ഉമ്മ
… ഒരു മിനിട്ട് കുടി കഴിഞ്ഞാൽ ഞാൻ കമ്പ്ലീറ്റ് ചെയ്തേനെ….
ഞാൻ എന്തു ചെയ്തു നിനക്ക് ചെയ്യുന്ന ജോലിയോട് ഒരു ആത്മാർത്ഥത വേണ്ടേ?… അത് കഴിഞ്ഞു നി ഫോൺ എടുത്താൽ മതിയാരുന്നു ഞാൻ വീണ്ടും വീണ്ടും വിളിച്ചേനെ….
അതാണ് എനിക്ക് അറിയാം നി വിളിക്കും എന്നു … നിന്റെ അസ്ഥാനത്ത് ഉള്ള വിളി ഇന്നത്തെ കൊണ്ടു ഞാൻ നിർത്തും….
മോനെ അഭി ഞാൻ പറയുന്നത് നി ഒന്നു കേൾക്കൂ നിന്റെ ആന കാൽമുട്ട് എന്റെ നടുവിൽ നിന്നു എടുക്കു .. നിന്റെ പെങ്ങളുടെ ജീവിത്തിൽ ആണ് നി ഇപ്പൊ കാല് വേച്ചേക്കുന്നത് ഇനിയും ഒരു അഞ്ച് മിനിട്ട് ഇങ്ങനെ കിടന്നാൽ പിന്നെ എന്നെ ഒന്നിനും കൊള്ളില്ല ഷാജി പാപ്പാന്റ് അവസ്ഥ ആവും വല്ല എണ്ണ ഒഴിച്ചു തിരി ഇട്ടു വെക്കണ്ടി വരും…
ഇനി എന്റെ റോമൻസിന്റെ ഇടയിൽ വിളിച്ചു നി ശല്യം ചെയ്യുമോ…
ഇല്ല ഇനി നിന്നെ രാത്രിയിൽ ഞാൻ വിളിക്കില്ല വാട്ട്സ്ആപ്പിൽ മെസ്സേജ് മാത്രമേ അയക്കു … നി കാലു എടുക്കു പ്ലീസ്….
ഇത്തവണ നിന്നെ വിടാം ഇനി എന്റെ റോമൻസിൽ ഇടയിൽ വന്നാൽ നിന്റെ നെഞ്ചത്ത് ഞാൻ റീത്ത് വെക്കും…
വരില്ല വരില്ല ഉറപ്പ് ആയും വരില്ല കാലു എടുക്ക് മോനെ…. കൈ കുടി വിടനേ…
അഭി കൈ വിട്ടു കാൽ എടുത്തതും സഞ്ജു ബെഡിൽ നിവർന്നു ഇരുന്നു…. അഭിയേ നോക്കി…
അഭി നിനക്ക് കുറച്ചു സമാധാനം അയോട….
ഹ ഒരു പൊടിക്ക്….
ഉപദേശം ആണ് എന്ന് കരുതരുത് ദൈവം നിനക്ക് വാരി കൊരി ആരോഗ്യം തന്നിട്ടുണ്ട് എന്ന് വെച്ചു എന്നെ പോലെ ഒരു പാവത്തിന്റെ നെഞ്ചത്ത് ഇങ്ങനെ കേറരുത് … ഒരു. ഉമ്മ
വേറെ ആരെയും അല്ല സ്വന്തം ഭാര്യയെ എപ്പോൾ വേണമെങ്കിലും വെക്കാം അതിനു ആണ് നി എന്നോട് നിന്നോട് ദൈവം ചോദിക്കും.. തിരുമ്മാൻ ആളെ വിളിക്കണ്ടി വരുന്ന തോന്നുന്നേ….
നിനക്ക് നൊന്തോ നി ഷർട്ട് ഊരി കിടക്കു ഞാൻ തിരുമ്മി തരാം സഞ്ജു…
ഹ ബെസ്റ്റ് ഇനി നിനക്ക് എഴുമല പുഞ്ചൊല പാടാൻ ഞാൻ കിടന്നു തരാം നി എന്നെ മോർച്ച റിയിൽ വെച്ചേ അടങ്ങൂ….
അല്ലെങ്കിൽ ഉണ്ടല്ലോ നി പകരം എൻ്റെ നടുവ് നോക്കി ചവിട്ടി ദേഷ്യം തിർക്കു…. ഞാൻ ഒന്നും പറയില്ല നിനക്ക് ചവിട്ടാൻ നിന്നു തരും…
തൻ്റെ മുന്നിൽ തിരിഞ്ഞു നിന്ന അഭിയെ സഞ്ജു ഒന്നു നോക്കി…
പക അത് വീട്ടാൻ ഉള്ളതൊക്കെ തന്നെ നല്ല വെളുത്തു തുടുത്ത നടുവ് ഒരു ചവിട്ടു ഓകെ തരാൻ ആഗ്രഹമുണ്ട് … പക്ഷേ മുള്ള് വന്ന് ഇലയിൽ വീണാലും ഇല വന്നു മുള്ളിൽ വീണാലും പാവം ഇലക്ക് അല്ലേ ഓട്ട വീഴു … ഇത്ര കാലം സ്നേഹിക്കുന്നില്ല എന്നത് ആയിരുന്നു സ്നേഹിച്ചപ്പോൾ നിന്റെ അസുഖം എനിക്ക് മനസിൽ ആയി….
അതു സഞ്ജു ഞാൻ ഒരു ഭർത്താവ് മാത്രം ആയിട്ട് ഒതുങ്ങിയ മതിയോ ഒരു പ്രമോഷൻ കിട്ടി ഒരു അച്ഛൻ ആവാൻ നീയും അതു ആഗ്രഹിക്കുന്നില്ലെ സഞ്ജു….
ബാക്കി ഉള്ളവൻ ഇവിടെ ഭർത്താവ് ആവാൻ പറ്റുന്നില്ല അപ്പോൽ ആണ് അച്ഛൻ… എന്റെയും ആമിയുടെയും കാര്യത്തിൽ തീരുമാനം എനിക്ക് ഇപ്പൊ അറിയണം എന്നു നടത്തും എന്റെ കല്യാണം…
അതിപ്പോ ആമി പഠിത്തം…
മിണ്ടരുത് നിന്റെ റോമൻസ് ഒരു കാലത്തും നടക്കാൻ പോണില്ല ഞാൻ ആണേൽ ഇടക്ക് അറിയാതെ കേറി പോവും അപ്പോൽ ഇതു പോലെ കൊല്ലാൻ പിടിക്കുമ്പോൾ നിന്റെ പെങ്ങൾ വിധവ ആവരുത് എന്നു കരുതി നി എന്നെ വെറുതെ വിടും…
സഞ്ജു ഞാൻ നിന്നെ മനപൂർവ്വം വേദനിപ്പിക്കും എന്ന നി പറയുന്നത്… നിനക്ക് അറിയാമോ നിന്നെ ഒരു ദിവസം കാണാതെ ഇരുന്നാൽ ഉണ്ടല്ലോ…
സെന്റ്റി അടിക്കല്ലേ ബെഡിൽ കമത്തി കിടത്തി കൈ പുറകിൽ പിടിച്ചു വെച്ചു നടുവിൽ മുട്ട് കാലു വെച്ചത് നി മനപുർവ്വം അല്ലെന്ന്. എനിക്ക് ഇതു കിട്ടണം ഒരു ഉമ്മ
ചോദിച്ചു ചെന്നാൽ പെങ്ങൾ വളഞ്ഞിട്ട് ഇടിക്കും … സ്വന്തം ഭാര്യക്ക് ഉമ്മ
കൊടുക്കാൻ പറ്റാത്തത് കൊണ്ടു ആങ്ങള കിടത്തി ഇടിക്കും.. നിങൾ രണ്ടാളും കൂടി എന്നെ കൊല്ലുമോ?..
സോറി സഞ്ജു… . നി ക്ഷമിക്കു… ഒരുത്തി പോയിട്ട് മണിക്കൂർ ആയി രാജ്യം വിട്ടാണ് പോയന്ന് തോന്നുന്നു … ഇനി നോക്കി നിന്നിട്ട് കാര്യം ഇല്ല ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ഒപ്പം കോഫി കുടിച്ച നിനക്ക് കുഴപ്പം ഉണ്ടോ?.. നി വല്ലതും കഴിച്ചോ…..
ഇല്ല രാവിലെ തന്നെ വരാൻ പറഞ്ഞപ്പോ എന്തേലും ആവശ്യം എന്നു കരുതി ഓടി വന്നത് കഴിച്ചില്ല..
ആൻറി ഇന്നു ദോശ ആണോ ഉണ്ടാക്കിയത്..
നി എങ്ങനെ അറിഞ്ഞു അമ്മ വിളിച്ചോ …
എനിക്ക് അറിയില്ലേ നിന്നെ വാ കഴിക്കാം… അതെന്താ സഞ്ജു നിനക്ക് ദോശ ഇഷ്ടം അല്ലത്തെ….
അതോ ദോശ എന്നെ ഒന്നു കടിച്ചു…. എല്ലാവരുടെയും അടിയും ഇടിയും എനിക്ക് ആണല്ലോ….
ഞാൻ സോറി പറഞ്ഞില്ലേ ഇനിയും നി..
എന്താ സഞ്ജു നിന്റെ നടുവിന് ….
രാജിയുടെ ചോദ്യം കേട്ട് സഞ്ജു ഒന്നു അഭിയെ നോക്കി…
ആന്റിക്ക് ഇത് അഭിമാന നിമിഷം. ആണ് …
എങ്ങനെ,?.. നി എന്താ ഈ പറയുന്നത്..
ആൻറി ഈ മകന് കൊടുക്കുന്ന മുട്ടയും പാലും ഉണ്ടല്ലോ എങ്ങും പോയിട്ടില്ല എല്ലാം അവന്റെ ബോഡിയിൽ ഭദ്രം. ആയി ഉണ്ട്…
നി എന്താ ഈ പറയുന്നത്..
അവന് വട്ട് അമ്മേ ലക്ഷ്മി എവിടെ ഒരിടം വരെ പോണം ഒന്നു ഡ്രസ്സ് ചെയ്യാൻ പറ….
മോള് ഗിരി ഏട്ടന്റെ കൂടെ പത്രം വായന…
എന്താ സഞ്ജു ഇത് ഇതൊക്കെ എങ്ങനെ….
ഞാൻ ഒരു സത്യം പറയാലോ…
എന്താ സഞ്ജു….
നിന്നെക്കാൾ പാവം നിന്റെ ഡാഡി ആണ്…
സഞ്ജു വെജിറ്റബിൾ കുറുമ പുരിടെ ഒപ്പം വേണോ അതോ തലയിൽ കുടി വേണോ…
എന്റെ പൊന്നോ ആളെ വിടൂ…
അഭി ഏട്ടാ…
നി എന്താ. ഇതു വരെ കോളജിൽ പോയില്ലേ…
അത് ഉണ്ടല്ലോ അഭി ഏട്ടാ…
ഏതു ഉണ്ടല്ലോ…
അത് എന്റെ ടൂവീലർ അതിന്റെ ചാവി…
തരില്ല മുറ്റത്ത് കാർ ഉണ്ട് പിന്നെ തോമസ് അങ്കിളും… തരാൻ സമയം ആവുമ്പൾ ചാവി. തരും…
ഇതിനെല്ലാം കാരണം ഈ വാല് ആണ് … ഏതോ പെണ്ണിനെ വായിൽ നോക്കി അന്ന് ആക്സിഡന്റ് ആയ അന്ന് വാങ്ങിയത് ആണ് എന്റെ ചാവി…
ആമി ഒത്തിരി പറയണ്ട ചാവി തരില്ല…
അഭി ഏട്ടാ പ്ലീസ് .. സഞ്ജു ഏട്ടാ ഒന്ന് പറ….
സഞ്ജു ഒന്നും പറയില്ല ഇനി പറഞ്ഞാലും ഞാൻ തരില്ല. …
അഭി അവൾക്ക് സങ്കടം ആയി …
ആമിയുടെ പോക്ക് കണ്ട് സഞ്ജു പറഞ്ഞു… ചാവി കൊടു ത്തുടെ നിനക്ക്….
ഡാ എല്ലാം അറിഞ്ഞൊണ്ട് നി ഇങ്ങനെ പറയല്ലേ സഞ്ജു.. രാഹുൽ അവൻ പക എടുത്ത നടപ്പ് നിന്റെ കാര്യം തന്നെ അറിയില്ലേ ഇനി ചിലപ്പോൾ അത്രയും ക്ഷമ കാണില്ല… ചിലപ്പോൾ ഞാൻ. അവനെ…
അവനെ പേടിച്ച് എത്ര കാലം..
പേടി അല്ല എന്റെ ജീവനേക്കാൾ എനിക്ക് വലുത് നീയും അവളും ഓകെ അല്ലെട… ഇതെല്ലാം കഴിയുന്ന വരെ ചാവി എന്റെ കയ്യിൽ ഇരിക്കട്ടെ… നി കഴിച്ചെ നമ്മുക്ക് പോണം…
എവിടെ ആണ് അഭി…
അതൊക്കെ പറയാം നി വാ…
മേരി മാതാ എന്ന മൽട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ അഭിയുടെ കാർ നിന്നു…
ഇറങ്ങ് സഞ്ജു…. ലച്ചു നീയും ഇറങ്ങ്….
എന്താടാ അഭി ഇവിടെ….
വാ പറയാം….
ന്യൂറോസർജൻ സക്കറിയ തോമസിനെ ഒന്നു കാണാൻ ഒരു അപ്പോയിന്റ്മെന്റ് ഉണ്ട്….
എൻക്വയറി കാര്യം പറയുന്ന അഭി യെ സഞ്ജുവും ലക്ഷ്മിയും ഒന്നും മനസിൽ ആവാതെ പോലെ നോക്കി…..
ചെല്ല് സാർ റൂമിൽ ഉണ്ട്…
അഭി ഇവിടെ ….
നി ഒന്നും മിണ്ടാതെ ഒന്നു കൂടെ വാ….
റൂം ഡോര് തട്ടിയതും അകത്തു നിന്നു മറുപടി വന്നു….
അഭി ഏട്ടാ കേറി പോര്….
ഡോര് തുറന്ന യുവാവ് അഭിയെ കെട്ടി പിടിച്ചു ….
വാ ഇരിക്കു…. നിങൾ എന്താ അവിടെ നിൽക്കുന്നത് കേറി വാ….
അതും കേട്ടതും ചിരിച്ചോണ്ട് സഞ്ജുവും ലക്ഷ്മിയും അകത്തേക്ക് കേറി….
സഞ്ജു ഇതു ന്യൂറോസർജൻ DR … സക്കറിയ തോമസ്..
സക്കറിയ ഇതു സഞ്ജീവ് മഹാദേവൻ സഞ്ജു എന്നു വിളിക്കാം എന്റെ ചങ്ക് ആണ്….
അഭി ഏട്ടന്റെ ചങ്ക് എന്റെയും ചങ്ക് അല്ലേ….
ഇതു പിന്നെ എൻ്റെ…
വൈഫ് അല്ലേ ഹായ് ചേച്ചി….
ചേച്ചി എന്നോ എന്റെ വൈഫിന് അത്ര പ്രായം ഒന്നും ഇല്ല…..
ചേട്ടന്റെ വൈഫ് ചേച്ചി ആണ് അവിടെ പ്രായം നോക്കില്ല….. ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് നിങൾ ചെയ്ത കാര്യങ്ങൽ അങ്ങനെ മറക്കാൻ പറ്റുമോ…..
അയ്യോ മതി നി ചേച്ചി എന്നു വിളിച്ചോ….
സഞ്ജു ഏട്ടന് ഇപ്പോളും എന്നെ മനസിൽ ആയില്ല അഭി ഏട്ടാ….
സഞ്ജു ഇതു ഡാഡിയുടെ ഡ്രൈവർ തോമസ് അങ്കിൾ ഇല്ലെ അദ്ദേഹത്തിന്റെ മകൻ ആണ് സക്കറിയ… കാണുന്ന പോലെ അല്ല ആൾ പുലി ആണ് ന്യൂറോസർജൻ മാത്രം അല്ല തെറാപ്പിസ്റ്റ് കുടി ആണ് … പിന്നെ വൈഫ് അലീന സക്കറിയാ ഒരു സൈക്കട്രിസ്റ്റ് ആണ് ….
അഭി എനിക്ക്. വട്ട് ഒന്നും ഇല്ലട നി എനിക്ക്. ഷോക്ക് ട്രീറ്റ്മെന്റ് തരുവോ…
സഞ്ജു പറഞ്ഞ കേട്ട് എല്ലാരും ചിരിച്ചു പോയി…
പറ സക്കറിയ എങ്ങനെ നമ്മുടെ ആളു..
ചോദ്യം കേട്ടാൽ തോന്നും കോണ്ടാക്കിയിട്ട് ഇങ്ങോട്ട് വന്നെ ഇല്ല എന്നു .. ഇന്നലെ മാത്രം അല്ലേ വരഞ്ഞത്…
ഇന്നലെ ഞാൻ ഇത്തിരി ബിസി ആയിരുന്നു…
നടക്കാൻ ഒരല്പം ബുദ്ധിമുട്ട് ഒഴിച്ചാൽ ബാക്കി മേന്റലി ഫീസിക്കലി ഓകെ അഭി ഏട്ടന് അറിയാലോ ഞാനും അവളും ഞങ്ങളെ കൊണ്ടവുന്ന രീതിയിൽ ട്രൈ ചെയ്തു എന്ന്…
അറിയട മോനെ നിന്നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല…
നരസിംഹത്തിൽ മമ്മുക്ക പറയുന്ന പോലെ നന്ദി പോക്കറ്റിൽ ഇരിക്കട്ടെ ചേമ്പ് എടു ചേമ്പ്….
ഒരു ചെക്ക് സൈൻ ചെയ്യാൻ ഉള്ള സമയം നി എനിക്ക് തരണം ..
പോ അഭി ഏട്ടാ ഞാൻ തമാശയ്ക്ക് അപ്പൻ അറിഞ്ഞാൽ എന്നെ കൊല്ലും… അതും അല്ല അഭി ഏട്ടൻ ഹോസ്പിറ്റൽ ബിൽ ഓകെ സെറ്റിൽ ചെയ്തത് അല്ലേ…
ഒന്നും പറയണ്ട ഒരു ഡോക്ടർ ആയ നി നിന്റെ കടമ ചെയ്തു .. നിന്റെ സേവനം സ്വീകരിച്ച ആളിന്റെ സഹോദരൻ ആയ ഞാൻ എന്റെ കടമ ചെയ്തു…
ബ്ലാങ്ക് ചെക്ക് ആണ് അമൗണ്ട് നിനക്ക് എഴുതാം ഞാൻ ഡേറ്റ് ഇട്ടു അതു കൊണ്ട് തന്നെ. ഇന്ന് തന്നെ മാറണം…
അഭി ഏട്ടാ ഞാൻ പ്ലീസ് എനിക്ക് പറ്റില്ല… അപ്പൻ എങ്ങാനും അറിഞ്ഞാൽ…
അപ്പൻ അറിയില്ല ഞാൻ പറയില്ല അങ്കിളിനോട് പ്ലീസ് … അപ്പോ ഞങൾ കേറി കാണട്ടെ…
ശരി അഭി ഏട്ടാ…
അഭി ഏട്ടാ അരെ കാണാൻ ആണ് നമ്മൾ വന്നത് …
നി കേറി നോക്കു അപ്പോ അറിയാം
മുറി തുറന്നു അകത്തു കയറിയ ലക്ഷ്മി ബെഡിൽ ഇരുന്ന ആളെ കണ്ടതു് കണ്ണീരു അവളുടെ കാഴ്ച മറച്ചു…
അമ്മു…
വിളി കേട്ട് തിരിഞ്ഞു നോക്കിയ ആളു അവളെ കണ്ടതും ലക്ഷ്മി അവളെ കെട്ടിപിടിച്ചു….
ലച്ചൂസ് എന്നെ കാണാൻ വരുന്നത് നി ആയിരുന്നോ … നിനക്ക് ഒരു മാറ്റവും വന്നിട്ടില്ല പട്ടുപാവാടയിൽ നിന്ന് സാരി ആയി അത്ര തന്നെ … പിന്നെ നിന്റെ മുടി പിന്നെയും വളർന്നു.. കത്രിക എടുക്കണോ….
ആരാണ് അഭി ഈ കുട്ടി…
പുറകിൽ നിന്ന സഞ്ജുവിന്റെ ചോദ്യം കേട്ട് അഭി പറഞ്ഞു…
ഇതാണ് സഞ്ജു രാഹുലിന്റെ പെങ്ങൾ ഇപ്പൊ എന്റെയും .. രാഹുൽ അവൻ്റെ ഫ്ലാഷ് ബാക്ക് എത്തി നിന്നത് പഴയ ഒരു സർക്കർ അഗതി മന്ദിരത്തിൽ ആണ്.. ചെന്നു കണ്ടു സഞ്ജു ഏതു ഒരു സഹോദരനും .ചങ്ക് പറിയും പിന്നെ സക്കറിയ എനിക്കു ഉറപ്പ് തന്നു വെറും 3 മാസങ്ങൾ കൊണ്ട് ഈ കുട്ടി നോർമൽ ആവും എന്നു.. അത്രയും താമസം ഒന്നും വേണ്ടി വന്നില്ല ദൈവത്തിനു നന്ദി സോറി സഞ്ജു ഒരു സർപ്രൈസ് തരാൻ ആണ് പറയാതെ ഇരുന്നത് ….
അത്ഭുതത്തിൽ സഞ്ജു അവനെ നോക്കി…
ഇന്നാ നി വെട്ടിക്കോ എൻ്റെ മുടി…
പിന്നി ഇട്ട തൻ്റെ നീളമുള്ള മുടി മുന്നിലേക്ക് ഇട്ടു ലക്ഷമി പറഞ്ഞു…
എനിക്കറിയാം ഞാൻ വെട്ടില്ല എന്നുള്ളത് കൊണ്ട് അല്ലേ നി ഇങ്ങനെ ഇടുന്നത് ഒരു ദിവസം ഞാൻ ഉറപ്പ് ആയും വെട്ടും…
നിനക്ക് വെട്ടാൻ ഞാൻ നിന്നു തരും…
പെട്ടന്ന് ആ കുട്ടിയുടെ കണ്ണുകൾ അവൾടെ താലിയിലും നെറ്റിയിലെ സിന്ദൂരത്തിലും ഉടക്കി….
എന്താ അമ്മു ഇങ്ങനെ നോക്കുന്നത് നിന്റെ സഹോദരനെ പോലെ ഇതൊന്നും എനിക്ക് വേണ്ട എന്ന നീയും ആഗ്രഹിച്ചത്…
ലക്ഷ്മി പറഞ്ഞത് മനസ്സിൽ ആവാതെ ആ കുട്ടി അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി….
ലച്ചു നി എന്താ എന്നോട് അങ്ങനെ ചോദിച്ചത് നിന്റെ ചെറിയമ്മയുടെ കയ്യിൽ നിന്നു നി രക്ഷപെട്ടു എന്നുള്ളതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ…
അമ്മു നി കരുതുന്നോ ഇതെല്ലാം ഞാൻ കാരണം ആണന്നു….
നിനക്ക് എന്താ പെണ്ണെ അതൊക്കെ എന്റെ മാത്രം വിധി ആണ് ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല പക്ഷേ എനിക്ക് ഒരു കാര്യത്തിൽ സങ്കടമുണ്ട് ഒരു തവണ പോലും നി എന്നെ ഒന്നു കാണാൻ വന്നോ….
കാണാൻ…. കാണാൻ നി എവിടെ എന്നു ഞാൻ എങ്ങനെ ആണ് അറിയുക അവിടെ എല്ലാവരും അറിഞ്ഞത് നിന്നെ അമ്മയുടെ അനിയത്തി കൊണ്ട് പോയി എന്നാണ്..
നി ഇപ്പൊ ഇത് പറഞ്ഞപ്പോ ഒരു കാര്യം മനസിൽ ആയി ജനിച്ച നാട്ടിലേക്ക് ഒരു തിരിച്ചു പോക്ക് ഇല്ല എന്നു.. ഏഴ് വർഷം ജീവതത്തിൽ പുതിയ പാഠങ്ങൾ ആയിരുന്നു…
അമ്മു നി ഒത്തിരി മാറി പോയി….
അതേ ഒത്തിരി ഞാൻ നിന്നോട് ഇടക്ക് പറഞ്ഞിരുന്നില്ലേ നിന്റെ മനസിലേ പകുതി ധൈര്യം എനിക്ക് ഇല്ല എന്നു ഇപ്പൊ നിന്നെക്കാൾ നൂറ് ഇരട്ടി ആണ്… ആ നിർഭാഗ്യവാനെ ഒന്നു കാണിച്ചു തരുവോ?
ആരെ?….
നിന്റെ കെട്ടിയവനേ പാവം ഒരു അവാർഡ് കൊടുക്കണം രൂപം കൊണ്ട് ലക്ഷ്മിയും ദേഷ്യം വന്നാൽ കാളിയും ആവുന്ന ഈ മൊത ലിനെ സഹിക്കുനതിൽ ഇപ്പോളും ഒന്നു പറഞ്ഞു രണ്ടാമത്തേത് അടി ആണോ.. പാവം അതിയാന്റെ വിധി …
അത്ര പാവം ഒന്നും അല്ല എങ്കിലും അഡ്ജസ്റ്റ് ചെയ്യാം ദ്ദേ പുറകിൽ നിൽക്കുന്നു….
ഇതു രണ്ടു പേരില്ലേ ഇവരിൽ ആര എന്നു ഞാൻ എങ്ങനെ അറിയുക റെഡ് ഷർട്ട് ഇട്ട ആളു ആണോ…
സഞ്ജുവിനെ നോക്കി അമ്മു ചോദിച്ചു…
അയ്യോ അല്ല അഭി ഏട്ടാ… ഇദ്ദേഹം ആണ് നി പറഞ്ഞ ആ നിർഭാഗ്യവാൻ …
ചിരിച്ചോണ്ട് മുന്നിലേക്ക് വന്ന അഭി യെ. കണ്ടൂ ലക്ഷ്മി പറഞ്ഞു…
അഭിരാം എന്ന പേരു ….
ജോലി നി പറയണ്ട ഡോക്ടർ ആണ് ഈ ഹോസ്പിറ്റലിലെ എനിക്ക് അറിയാം….
ഡോക്ട റോ അഭി എട്ടനോ നിനക്ക് ആളു മാറിയത് ആണ് …
എന്റെ ലച്ചു ഒരു .മുഖം .കണ്ടാൽ പത്തു മിനിറ്റ് കഴിഞ്ഞാൽ മറന്ന് പോകുന്ന ഒരു കാലം ഉണ്ടായിരുന്നു … ഇപ്പൊ എനിക്ക് വട്ട് ഇല്ലഡി… നിന്റെ ഈ അഭി ഏട്ടനെ ഞാൻ ഈ ഹോസ്പിറ്റലിൽ വന്ന അന്ന് തൊട്ട് കാണുന്നുണ്ട് ഒറ്റക്ക് അല്ല എന്നെ ഉള്ളു… ചിലപ്പോൾ സക്കറിയ ഡോക്ടർ ആവും കൂടെ … ചില ദിവസം അലീന ഡോക്ടർ ആവും…. പിന്നെ നിന്റെ കെട്ടിയവ ന് ഒരു കൃത്യനിഷ്ഠ ഇല്ല … ചിലപ്പോ രാവിലെ വരും ചിലപ്പോ ഉച്ചക്ക് അല്ലേ വൈകിട്ട് ….
നിറഞ്ഞ കണ്ണുകളുമയി ലക്ഷ്മി അഭിയെ നോക്കി….
ഡോക്ടർ അല്ല അഭി ഏട്ടൻ ബിസിനെസ്സ് ആണ്…
ആണോ അവരുടെ ഒപ്പം വന്നപ്പോൾ ഞാൻ കരുതി.. അതു പോട്ടെ ലചൂസ് നി അപ്പുവിനെ കാണാറില്ലേ…
രാഹുലിനെ ഞാൻ ….
എന്തു പറയണം എന്നറിയാതെ ലക്ഷ്മി അഭിയുടെ മുഖത്ത് നോക്കി….. അഭി ഒന്നും പറയണ്ട എന്നു തല അനക്കി കാണിച്ചു….
ഞാൻ അവനെ വീട്ടിൽ പോയപ്പോൾ ഒന്നു കണ്ടൂ… പിന്നെ ഞാൻ അങ്ങോട്ട് പോയില്ല… അവൻ നിന്നെ കാണാൻ വരാറില്ല…
വരുമായിരുന്നു ഇങ്ങോട്ട് വന്നെ പിന്നെ വന്നിട്ടില്ല… അവൻ വന്നിട്ട് എന്തു പ്രയോജനം ആണ് ഉള്ളത് ഒന്നുകിൽ കുറെ കരയും അല്ലെങ്കിൽ മിണ്ടാതെ ഇരിക്കും ആരെയും പറ്റി ഒന്നും പറയില്ല എന്തിന് രോഹിണിയുടെ കാര്യം പോലും പറയില്ല.. ഒത്തിരി മാറി പോയി അവൻ….
നി പറഞ്ഞത് ശരിയ അവൻ ഒത്തിരി മാറി പോയി രണ്ടു തല്ല് കൊള്ളാൻ ഉള്ള സമയം കഴിഞ്ഞു….
നി എന്താ ഈ പറയുന്നത്….
അതു വിടൂ അമ്മു നി നിന്റെ കാര്യങ്ങൽ പറ…
എനിക്ക് എന്ത് ഹോസ്പിറ്റലിന്റെ നാല് ചുവരിനുള്ളിൽ ഇങ്ങനെ ജീവിക്കുന്നു … പിന്നെ ഓർമകൾ സത്യം പറഞാൽ ഒന്നും ഓർക്കാറില്ല കാരണം അതു ചെന്നു നിൽക്കുക ആ പതിനഞ്ച് വയസു കരിയിൽ ആണ് …. അതു പറ നിനക്ക് എന്തു വിശേഷം മോനാണോ മോള് ആണോ….
മോനും അല്ല മോളും അല്ല അദ്യം കല്യാണം കഴിഞ്ഞ് ഒരു മാസം ആകട്ടെ…. അന്നു അമ്മു എന്താ ശരിക്കും സംഭവിച്ചത്…
അതു കഴിഞ്ഞില്ലേ എനിക്കു ഓർക്കാൻ പോലും ഇഷ്ടം അല്ല .. വീണ്ടും നി എന്നെ ഓർമിപിക്കൻ. ആണ് വന്നത്….
എങ്കിലും എനിക്കറിയണം അമ്മു ആരെയും ഒന്നും ബോധിപ്പിക്കാൻ അല്ല എന്റെ മനസ്സാക്ഷിയെ ബോധിപ്പിക്കാൻ ഞാൻ ഒരു തെറ്റും ചെയ്തില്ല എന്നു… നിനക്ക് അറിയാമോ ഈ എട്ട് വർഷക്കാലം നി ശരീരം കൊണ്ട് അനുഭവിച്ചത് ഞാൻ മനസു കൊണ്ടു അനുഭവിച്ചു…. ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു ഒപ്പം ഉണ്ടായിരുന്ന കാലത്ത് എന്നെ നന്നായി മനസിൽ ആക്കിയ ഒരാളാണ് നി …. എന്നെ ഒത്തിരി സ്നേഹിച്ചു എന്നുള്ളത് ആണ് നി നിന്റെ ജീവിതത്തിൽ ചെയ്ത തെറ്റ് ഇപ്പൊ ആ തെറ്റ് ചെയ്യുന്നത് ഈ മനുഷ്യൻ ആണ്… ദ്ദേ മുന്നിൽ നിൽക്കുന്നു പറ്റുമെങ്കിൽ നി ഒന്നു പറഞ്ഞു മനസിൽ ആക്കു എന്നെ സ്നേഹിച്ചു പോയാൽ അവരുടെ തല വര മാറ്റുന്ന ഒരു പ്രത്യേക ജന്മം ആണ് എന്റെ എന്നു….
തൻ്റെ മുന്നിൽ മുഖം പൊത്തി കരഞ്ഞ ലക്ഷ്മിയെ നിറ കണ്ണുകളോടെ അമ്മു നോക്കി… തൊട്ടു അടുത്ത നിന്ന അഭിയെ നോക്കിയതും നിറഞ്ഞ കണ്ണുകളും ആയി അവൻ ഒന്നു ചിരിച്ചു…. ആ ഒരു ചിരിയിൽ ആ മനസിലെ മുഴുവൻ വേദനയും പ്രകടം ആയി എന്നു അമ്മുവിന് തോന്നി…..
ലച്ചു കരച്ചിൽ നിർത്തിയെ …
തട്ടി വിളിയിൽ മുഖം ഉയർത്താതെ വീണ്ടും കരയുന്ന ലക്ഷ്മിയെ കണ്ടൂ അമ്മുവിന് ദേഷ്യം വന്നു.. ലക്ഷ്മിയുടെ പിന്നി ഇട്ട നീളൻ മുടി കയ്യിൽ എടുത്തു ഒന്നു വലിച്ചു…
ഔവ് എനിക്ക് നോന്തുട്ടോ അമ്മു…
നേരെ അഭിയുടെ മുഖത്ത് നോക്കിയതും ലക്ഷ്മിയുടെ വേദന അവന്റെ മുഖത്തും പ്രതിപലിച്ചു എന്നു തോന്നി…..
ഞാൻ എന്താ ഈ മനുഷ്യനോട് പറയണ്ടത് സ്നേഹിച്ച സ്വന്തം ചങ്ക് വരെ പറിച്ചു കൊടു ക്കുന്നവൾ ആണ് നി എന്നോ അതോ പിണങ്ങിയാൽ പല്ല് അടിച്ചു താഴെ ഇടും എന്നോ പറയടി … പിന്നെ നിന്നോട് ഞാൻ ഒരു സത്യം പറയട്ടെ നിങൾ തമ്മിൽ ഒട്ടും മാച്ച് അല്ല കേട്ടോ…..
എല്ലാം കയ്യിൽ നിന്നും പോയ പോലെ അഭി ദയനീയം ആയി അമ്മുവിനെ നോക്കി… ലക്ഷ്മി അതു കേട്ടതും തല ഉയർത്തി അഭിയെ നോക്കി….
ഞാൻ അന്നെ അഭി എട്ടനൊട് പറഞ്ഞില്ലേ നമ്മൾ തമ്മിൽ ഒരു മാച്ചും ഇല്ലാന്ന്….
ഡാ സഞ്ജു ഇവൾ ആങ്ങളക്ക് പറ്റിയ പെങ്ങൾ തന്നെ ആണല്ലോ പണി എന്റെ നെഞ്ചത്ത് ആണ്… ഞാൻ സന്യസിക്കാൻ തീരുമാനിച്ചു സഞ്ജു….
എന്താ പെട്ടന്ന് ….
ഇങ്ങനെ കല്യാണം കഴിച്ചു നിത്യ കന്യകൻ ആയി എന്റെ ജീവിതം തീരും….
ഞാൻ സത്യം അല്ലേ അഭി ഏട്ടാ പറഞ്ഞത് നിങ്ങളെക്കാൾ നല്ലൊരു ചെറുക്കനെ ലച്ചുവിന് കിട്ടില്ലേ…
പിന്നെ ഉറപ്പ് ആയും കിട്ടും അമ്മു…
നിങൾ എന്താ എന്നെ കളിയാക്കുവ…
അവരെ ദേഷ്യത്തിൽ നോക്കി ലക്ഷ്മി പറഞ്ഞു…
സത്യം പറയാമല്ലോ ലച്ചു നിന്റെ ഭർത്താവ് ഓകെ തന്നെ എങ്കിലും പറയണമല്ലോ പോരെ ആൾ…
എന്താ അഭി ഏട്ടന് കുഴപ്പം….
അങ്ങനെ ചോദിച്ചാൽ മൊത്തത്തിൽ ഒരു ജൻറിൽ മാൻ ലുക്ക് ഉണ്ടു പക്ഷേ നിനക്ക് ഉണ്ടല്ലോ നിന്റെ പുറകെ നടന്ന ഒരുത്തൻ ഇല്ലെ തലമുടി ഓകെ കിളിക്കൂട് പോലെ ഉള്ള എന്താ അവന്റെ പേര്….
എനിക്ക് അറിയില്ല….
ഒന്നോ രണ്ടോ ആണെങ്കിൽ അല്ലേ ഓർമ. കാണുക ഇതു കുറെ ഉണ്ടല്ലോ … അതു. പോലെ ഒരുത്തൻ ആയിരുന്നു വേണ്ടത് ഇതൊരുമാതിരി ഇൻ ചെയ്ത ഷർട്ടും എനിക്ക് ഇഷ്ടം ആയില്ല… പോട്ടെ കെട്ടി പോയില്ലേ അഡ്ജസ്റ്റ് ചെയ്യു… അതാ ഞാൻ പറഞ്ഞത് നിങൾ തമ്മിൽ മാച്ച് അല്ല എന്ന് എത്ര നല്ല ചെറുക്കമർ പുറകെ നടന്നത്. ആണ് ഒടുവിൽ കെട്ടിയ തോ വിധി….
അമ്മുവിന്റെ പറച്ചിൽ കേട്ടു സഞ്ജുവും അഭി യും. ചിരിച്ചു…. ലക്ഷ്മി ആണേൽ കലിപ്പ് മോഡ് ഓൺ ആണ്…
ലച്ചു കടിക്കല്ലെ എനിക്ക് വേദനിക്കുന്നു…
ശബ്ദം കേട്ട് നോക്കിയതും അമ്മുവിന്റെ കയ്യിൽ കടിക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്.. ഒന്നും മനസിൽ ആവാതെ അഭി യും സഞ്ജുവും നോക്കി നിന്നു….
നോക്കി നിൽക്കാതെ ഈ വട യക്ഷിയെ പിടിച്ചു മറ്റു അല്ലേൽ ഉള്ള എന്റെ ചോര മുഴുവൻ ഇവൾ കുടിക്കും…
എന്താ ലച്ചു കാര്യം എന്തിനാ അമ്മുവിനെ കടിച്ചത് …
അവളോട് തന്നെ ചോദിക്കൂ നിനക്ക് അറിയാലോ എന്റെ സ്വഭാവം പിന്നെ എന്തിനാ നി….
ഞാൻ കരുതി പത്തു ഇരുപത്തിമൂന്ന് വയസ് ആയില്ലേ അതൊക്കെ മാറി കാണും എന്ന്…ഇപ്പോളും. ഒരു മാറ്റം ഇല്ല അല്ലേ..
ഇല്ല ഒരു മാറ്റവും. ഇല്ല… ഇനി മാറുകയും. ഇല്ല…
ഒന്നും മനസ്സിൽ ആവാതെ നിന്ന അഭിയെ നോക്കി. നിത്യ പറഞ്ഞു….
വേറെ. ഒന്നും അല്ല അവൾടെ ഇഷ്ടം ഉള്ള സാധനങ്ങളെ കുറ്റം പറഞ്ഞാല് ഈ പിശാച് കടിക്കും പണ്ടെ അങ്ങനെ ആണ് എത്ര കടി കിട്ടിയതു ആണെന്നോ ഇപ്പൊ വീണ്ടും..
നിനക്ക് അറിയാം എന്നിട്ടും നി എന്റെ…
പറഞ്ഞത് മുഴുവൻ ആക്കാതെ ലക്ഷ്മി അഭിയെ നോക്കി….
പതിനായിരം ലഡു ഒന്നിച്ചു മനസിൽ പൊട്ടിയ സന്തോഷത്തിൽ അഭി ലക്ഷ്മിയെ നോക്കി… എന്തോ ആ നോട്ടം നേരിടാൻ ആവാതെ ലക്ഷ്മി തൻ്റെ മുഖം കുനിച്ചു….
ഈശ്വര ഈ മുഖത്ത് ശൃംഗാരം എന്താ കഥ… രൗദ്രം മാത്രം ആണ് ഉണ്ടായിരുന്നത് നിങൾ ആളു കൊള്ളാം …
അഭിയെ നോക്കി അമ്മു പറഞ്ഞു….
അമ്മു പ്രണയം എന്താണ് എന്നു മനസിൽ അക്കി തന്നത് അഭി ഏട്ടൻ ആണ് … പക്ഷേ ഈ കാര്യത്തിൽ എനിക്ക് നന്ദി ഉള്ളത് നിന്റെ ആ ങ്ങളയോട …
ആര് അപ്പുവോ അവൻ ആണോ നിങ്ങളുടെ കല്യാണം നടത്തിയത്….
പിന്നെ അവൻ ഈ കല്യാണത്തിന് ചെയ്തു തന്ന സംഭാവന ഒന്നും മറക്കാൻ പറ്റില്ല… അവന് ഞാൻ നല്ലൊരു സമ്മാനം കരുതി വെച്ചിട്ടുണ്ട് അല്ലേ അഭി ഏട്ടാ…..
അതേ നല്ല ഒരു ട്രീറ്റ് തന്നെ കൊടുക്കുന്നുണ്ട്…
ഇനി .പറ അമ്മു എന്താ സംഭവിച്ചത് എനിക്ക് അറിയണ്ടത് അതു മാത്രം ആണ്…..
അതോ നിന്നോട് എന്താ ഇപ്പൊ പറയുക ആ ദിവസം ഓർക്കുമ്പോൾ ഞാൻ അനുഭവിച്ച വേദനകൾ ഒരു നിമിഷം ഈ ശരീരത്തിൽ ഓടി വരും ഒരിക്കലും ഞാൻ ആഗ്ഹിക്കുനില്ല ലച്ചു ആ ഓർമയിലേക്ക് വീണ്ടും ഊളി ഇടാൻ …
നി അതു മറച്ചു വെക്കുന്ന ഓരോ നിമിഷവും ഞാൻ തെറ്റ് ചെയ്തു എന്ന തോന്നൽ കുടുക ആണ്… പ്ലീസ് ഇനിയെങ്കിലും ആ പാപകറയിൽ നിന്നു നി എന്നെ മോചിപ്പി ക്കു അമ്മു ഞാൻ അറിഞൊണ്ട് ഒരു തെറ്റും ചെയ്തിട്ടി ല്ല… അതു എനിക്ക് വിളിച്ചു പറയണം കാരണം ആ ഒരു കുറ്റബോധം കൊണ്ടു മാത്രം സ്വന്തം ഭർത്താവിനോട് പോലും നീതി പുലർത്താൻ ആവാതെ ഓരോ ദിവസവും ഞാൻ… നി എന്റെ അവസ്ഥ ഒന്നു മനസിൽ ആക്ക് നമ്മൾ തമ്മിൽ ഒരിക്കലും കാണാൻ ഇട ആയില്ല എങ്കിൽ ഞാൻ തോറ്റു പോവുക ഈ മനുഷ്യന്റെ മുന്നിൽ മാത്രം ആയിരുന്നു … അഭി ഏട്ടൻ എന്നെ ചേർത്തു പിടിക്കുന്ന ഓരോ നിമിഷവും എന്റെ കൺമുന്നിൽ വരിക ചോരയിൽ കുളിച്ച് കിടക്കുന്ന നിന്റെ രൂപം ആണ് ചെയ്തില്ല എങ്കിൽ പോലും ആ കുറ്റബോധം എന്റെ ഉള്ളിൽ തല പോക്കും … നിനക്ക് ഒരു കാര്യം അറിയാമോ അമ്മു സ്വന്തം പ്രാണൻ അവന്റെ സ്നേഹം പങ്കിട്ടു തരാൻ അടുത്തു വരുമ്പോൾ അവനെ അകറ്റി നിർത്തുന്ന അവസ്ഥ… വെറും അഞ്ച് ദിവസം കൊണ്ടു എനിക്ക് സമനില തെറ്റി തുടങ്ങി …. പഴയ ലക്ഷ്മി വിശ്വനാഥൻ ആയിരുന്നു എങ്കിൽ ഈ അവസ്ഥ ഞാൻ നിഷ്പ്രയാസം
അതിജീവിച്ചെനെ പക്ഷേ ഞാൻ ഇപ്പൊ അഭിരാം വർമ്മയുടെ ഭാര്യ മാത്രം ആണ് അറിയില്ല എങ്ങനെ അങ്ങനെ മാറി എന്ന്… ഈ കഴുത്തിൽ താലി കെട്ടുമ്പോൾ കുടി ഞാൻ ആഗ്രഹിച്ചത് കഴുത്തിൽ നിന്നു പോട്ടിച്ചെറിയൻ ആണ്…. പിന്നീട് ഉള്ള അഞ്ച് ദിവസങ്ങൾ തിരിച്ചറിവുകൾ ആയിരുന്നു അഭിരാം വർമ്മ എന്ന എൻ്റെ ഭർത്താവിനെ തിരിച്ചു അറിയൽ…. ഇപ്പോളും നിന്നോട് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൽ അഭി ഏട്ടനെ ധിക്കരിച്ചു ആണ് ….
സോറി അഭി ഏട്ടാ എനിക്ക് നിങ്ങളെ ധിക്കരിച്ചു ആണല്ലോ എപ്പോളും ശീലം അത് തന്നെ ഇന്നും ചെയ്യുന്നു സോറി….
തൻ്റെ നേരെ അത്രയും പറഞ്ഞ ലക്ഷ്മിയെ അഭി കണ്ണീരോടെ നോക്കി….
നിന്റെ പുന്നാര ആങ്ങള എനിക്കു വിധിച്ച ഒരു ശിക്ഷ ഉണ്ട് നീയും അറിയണം എന്നിട്ട് നി തീരുമാനിക്കണം ഞാൻ അങ്ങനെ തീർക്കണോ എന്റെ ജീവിതം എന്നു… നിന്റെ തീരുമാനം എന്തായാലും ഞാൻ അനുസരിക്കും കാരണം ഞാൻ നിന്റെയും അവന്റെയും മുന്നിൽ തെറ്റുകാരി ആണല്ലോ… എനിക്ക് അറിയാം നി നിന്റെ ജീവിതത്തിലേക്ക് തിരികെ വരുന്നതേ ഉള്ളൂ ആ സമയത്ത് തന്നെ ടെൻഷൻ സോറി …. എന്ത് ചെയ്യാം ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇങ്ങനെ ഉരുകി തീരാൻ എനിക്ക് വയ്യടി ഒപ്പം ഈ മനുഷ്യനെ ഉരുക്കാനും….
പറ അമ്മു എങ്ങനെ ഞാൻ ജീവിച്ചു തീർക്കണം എന്റെ ജീവിതം അഭി ഏട്ടന്റെ ഭാര്യയും അദ്ദേഹത്തിന്റെ മക്കള്ളുടെ അമ്മയും ആയി ജീവിക്കണോ നിന്റെ ആങ്ങള വിധിച്ച പോലെ ഈ വക ഭാഗ്യം ഒന്നും അനുവദിക്കാൻ യോഗം ഇല്ലാതെ ഒരു ഇരുട്ട് മുറിയിൽ ജീവിച്ചു തിർക്കാണോ ഞാൻ നിന്നോട് തെറ്റ് ചെയ്തു എന്നു നിനക്ക് തോന്നിയാൽ നി അങ്ങനെ പറഞാൽ ഈ നിമിഷം ഈ കഴുത്തിൽ കിടക്കുന്ന താലി നിന്റെ മുന്നിൽ നിന്നു അഴിച്ചു അഭി ഏട്ടന്റെ കയ്യിൽ കൊടുത്തിട്ട് ആ നിമിഷം ഞാൻ പോവും നീയും നിന്റെ ആങ്ങളെ യും കുടി എനിക്ക് വിധിച്ച ജീവിതം ജീവിക്കാൻ പറ അമ്മു എന്താ അന്ന് സംഭവിച്ചത് …..
ലച്ചു ഞാൻ ….
അപ്പോ നിന്റെ മൗനം എന്നോട് പറയുന്നത് ഞാൻ തെറ്റ് ചെയ്തു എന്നാണ് അപ്പോ ഞാൻ അഭിരാം വർമ്മയുടെ ഭാര്യ ആയിരിക്കാൻ അർഹ അല്ല വിസ്താരം കഴിഞ്ഞില്ലേ ഇല്ലേ ഇനി ശിക്ഷ ആണ്….സോറി അഭി ഏട്ടാ….
ലക്ഷ്മി തൻ്റെ കഴുത്തിൽ കിടക്കുന്ന താലി മാല ഊരാൻ തുടങ്ങിയതും ഒരു പോലെ രണ്ടു പേരുടെ കൈകൾ അവളെ തടഞ്ഞു….
തുടരും….
Cmt തന്നില്ല എങ്കിൽ ഞാൻ കരയും
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nannaayit ind tta waiting for next part
Super ella divasavum ethu valare excitementil anu read cheyyane pinne nalla oru part varumbo cut cheyyum ….pinne katta waiting anu next day avan …
Super ..najan ee site epolanu visit cheythath..fist story najan vayichath ee novalannu..novel superaanuto..ithil itharayum nalla kadhakal undakum ennu karuthiyilla..2 days kondu 17 partum vayichu..so good..keep on going… thanks and good luck..
Hi..
Super story aanuto.. najan first time aanu ee site il varunnath..fist vayichath ee novalannu.. najan vicharichila ee site il ethra nalla stories undakum ennu..2days kondu 17parts vayichu..so good..keep on going..you are a good writer..pls recommend me some good stories here.. thanks..best of luck.. wishes..
Thanks
Recommended Novels: https://www.aksharathalukal.in/editors-pick
Thank you so much..
Pwoliyanu mwthe 🥰🥰🥰
Enthe njn ee story vayikkan ithra vaikiye? 🤔🤔innanu vayichath.. Appo thanne 18part vayichu.. Entha parayaaa..? Outstanding story yaar… And also madly addicted with abhiram 😍no more wods to say😘keep going my dear💕💕
😘💕addicted with abhiram..😍 Keep going my dear😘 god blessed u