Skip to content

ലക്ഷ്മി – ഭാഗം 19

Lakshmi Ashwathy Novel

താലി   മാല ഊരാൻ   തനിക്ക്    തടസം     ആയ    തൻ്റെ    പ്രാണന്റ്     മുഖത്തേക്ക്     ലക്ഷ്മി     സങ്കടത്തിൽ    നോക്കി…   ഒപ്പം    തന്നെ    തടഞ്ഞ   അമ്മുവിനെ    ദേഷ്യത്തിലും……

ലച്ചു    പ്ലീസ്    നിനക്ക്     അറിയില്ലേ    നി    ഇല്ലെങ്കിൽ    ഞാൻ….    നി    എനിക്ക്    നല്ലൊരു    ഭാര്യയും    എന്റെ   മക്കളുടെ     അമ്മയും    ഒന്നും    ആവണ്ട   ഒപ്പം    ഉണ്ടായാൽ    മാത്രം    മതി    ഒരു    ഭർത്താവിന്റെ     ഒരു    വിധ    ആവശ്യം   പറഞ്ഞു    ഞാൻ    നിന്നെ   സമീപിക്കില്ല    നിന്റെ    അനുവാദം    ഇല്ലാതെ    നിന്നെ    തൊടുക    പോലും   ഇല്ല….  പക്ഷേ      നി     എന്റെ    കൂടെ    ഇല്ലെങ്കിൽ    അറിയാലോ    എന്റെ    അവസ്ഥ…

തൻ്റെ    മുന്നിൽ   നിന്ന    അഭിയുടെ    അവസ്ഥയിൽ   അവൾക്ക്    സങ്കടം    തോന്നി  ….    എങ്കിൽ    കുടിയും   അവൻ    പറഞ്ഞ   വാക്കുകൾ   അവൾക്ക്    ദേഷ്യം   തോന്നി….

എങ്കിൽ    പിന്നെ    നിങൾ    എന്തിനാ    കല്യാണം    കഴിച്ചത്….

പെട്ടന്ന്    ഉണ്ടായ    അവളുടെ    ഭാവമാറ്റം    അഭിയിൽ    ഒരു    ഞെട്ടൽ    ഉണ്ടാക്കി….

പറ    അഭി    ഏട്ടാ   ഇതൊന്നും    നിങൾ    ആഗ്രഹിച്ചില്ല   എങ്കിൽ   പിന്നെ    എന്തിനാ    കല്യാണം    കഴിച്ചത് ….

പ്ലീസ്   ലച്ചു    ഇതൊന്നും    ഇവിടെ    വെച്ചു    സംസാരിക്കേണ്ട     വിഷയം     അല്ല    ഇതൊരു    ഹോസ്പിറ്റൽ    അല്ലേ…   വാ   നമുക്ക്    വീട്ടിൽ    പോയി    സംസാരിക്കാം….

വേണ്ട    ഇനി    ഞാൻ    നിങ്ങളുടെ    ഒപ്പം    വരണം     എങ്കിൽ    ഇവൾ    തിരുവാ    തുറന്നു    പറയണം     സത്യം    എന്താണ്   എന്ന് … 

നി   വരണ്ട    നിന്നെ     ഇത്രയും     സ്നേഹിക്കുന്ന    എന്നെക്കാൾ    ഇവരോട്    ഉള്ള   വാശി   ആണ്        വലുത്    എങ്കിൽ    നിന്റെ    ഇഷ്ടം…   നിന്റെ    ജീവിതം    നിനക്ക്    തീരുമാനിക്കാൻ     അവകാശം   ഉള്ളത്    പോലെ    ഞാൻ    ജീവിക്കണോ    മരിക്കണോ     എന്നു    തീരുമാനിക്കുന്നത്    ഞാൻ     മാത്രം    ആയിരിക്കും…..

അഭി    നി    എന്തൊക്കെയോ    ഈ    പറയുന്നത്….

സഞ്ജുവിന്റെ     ചോദ്യത്തിന്റെ     മറുപടി    ആയി    അഭി   ദയനീയമായി    അവനെ    നോക്കി…..

പറ    ലക്ഷ്മി     ഞാൻ    മരിക്കണോ     അതോ    ജീവിക്കണോ    നി    അമ്മു വിനോട്      ചോദിച്ച    പോലെ     ഇപ്പൊ    ഞാൻ     നിന്നോട്    ചോദിക്കുന്നു     പറയടി     ഞാൻ    എന്താ    ചെയ്യണ്ടത്    എന്നു….

പെട്ടന്ന്    ഉള്ള    അഭിയുടെ     ചോദ്യത്തിൽ    ലക്ഷ്മി    പേടിയോടെ    അവനെ    നോക്കി…..   സഞ്ജു    ആണെകിൽ    ദേഷ്യത്തിൽ   ചുരുട്ടി     പിടിച്ച   അഭിയുടെ    കയ്യിലേക്കും    മുഖത്തേക്കും   മാറി  മാറി    നോക്കി …   ഇതിനൊക്കെ    ഇടയിൽ    താൻ    അനുഭവിച്ച      ഭൂതകാലത്തിന്റെ     നീറുന്ന  ഓർമയിലേക്ക്     തിരിച്ചു     പോവാൻ    ആഗ്രഹിക്കാതെ    അമ്മു    സ്തംഭിച്ചു     ഇരുന്നു….

പറ    ലക്ഷ്മി     എന്താ    നിന്റെ    തീരുമാനം….

അഭി     ഏട്ടന്    ഇഷ്ടം    ഉള്ളത്    തീരുമാനിക്കാം    മരിക്കാൻ    തീരുമാനിച്ചാൽ     എനിക്ക്    ഒരു    ഉപകാരം    ചെയ്യണം   മരിക്കുന്നതിനു    മുന്നേ    ഈ    ലോകത്തോട്    നിങൾ    തന്നെ    വിളിച്ചു     പറയണം    അഭിരാം   വർമ്മ    എന്ന    നിങ്ങളുടെ    മരണത്തിന്    ഒരേ    ഒരു    കാരണം    ഉള്ളൂ    അതു    നിങ്ങളുടെ    ഭാര്യ   ആയ    ഞാൻ    ആണന്നു …    എന്തിന്    എന്നോ      പുത്ര  സ്നേഹം    പോലും    നിങ്ങളുടെ   മുന്നിൽ    തുറന്നു    കാട്ടാതെ    സ്വന്തം     സ്വപ്നം    നിങ്ങളിലൂടെ    കയ്യത്തി    പിടിക്കാൻ    നോക്കിയ    ഒരു    അച്ഛൻ    ഇല്ലെ    നിങ്ങൾക്ക്     പിന്നെ    ഈ    ശരീരത്തിൽ നിന്നും    ഒരു    തുള്ളി    ചോര   പൊടിഞ്ഞ   ഹൃദയം    പോട്ടിതകരുന്ന    അമ്മ …   പിന്നെ    ഈ    നിൽക്കുന്ന   അവളുടെ    പ്രണയത്തേക്കൾ    നിങ്ങളെ    സ്നേഹിക്കുന്ന    ഒരു   അനിയത്തി   പിന്നെ   ദ്ദേ    നിൽക്കുന്നു      നിങൾ    മരിച്ചാൽ    കൂടെ    മരിക്കാൻ    നിൽക്കുന്ന   നിങ്ങളുടെ    ഫ്രന്റ്    അല്ല   ചങ്ക്    അതും    അല്ല    നിഴൽ …

സോറി     സഞ്ജു     ഏട്ടാ   എനിക്ക്     അറിയില്ല    നിങ്ങളുടെ    ബന്ധത്തെ    എന്തു     പേരിട്ടു    വിളിക്കണം   എന്ന്….

തന്നെ     നോക്കി    അത്രയും    പറഞ്ഞ    ലക്ഷ്മിയെ   സഞ്ജു      സങ്കടത്തിൽ     നോക്കി…

പറ    അഭി    ഏട്ടാ    ഇവരുടെ    ഓകെ    ശാപ ശരങ്ങൾ     കുടി    ഞാൻ   ഏറ്റു വാങ്ങണോ    പറ   …    പക്ഷേ    ഒന്നോർതോ    ഞാൻ    മരിക്കില്ല    എന്തിനെന്നോ    രാഹുൽ   പറഞ്ഞ    പോലെ    മരണം    എനിക്ക്    ഒരു    മോചനം    ആണ്    ഞാൻ   ചെയ്തു    എന്നു    പറയപ്പെടുന്ന    പാപത്തിൽ    നിന്നു    മോചനം    സ്വയം     ഒരുക്കിയ    ചിതയിൽ   വെന്തു    നീറി    ഒരു     ജീവിതം..   അതാണ്    എനിക്ക്    ഞാൻ    തന്നെ   വിധിക്കുന്ന    ശിക്ഷ….   

ഒരു     വലിയ    പൊട്ടിക്കരച്ചി ലോടെ     അവൾ    വെറും   നിലത്ത്    ഇരുന്നു….

ലച്ചു    എഴുനേൽ്ക്കു    പ്ലീസ്  …..

നിലത്തു    നിന്നു     ലക്ഷ്മിയെ    ബലം    ആയി    അഭി    പിടിച്ചു    എഴുന്നേൽപ്പിച്ചു….

എന്നെ      വിടൂ     അഭി    ഏട്ടാ    ഇതെല്ലാം     അഭി   ഏട്ടൻ    ഒരാള്    കാരണം    ആണ്….

ഒന്നും   മറുപടി     പറയാതെ     അവൻ    അവളുടെ    മുഖത്തേക്ക്     നോക്കി….

നിങൾ     ഒരാള്     എന്റെ    ജീവിതത്തിലേക്ക്      വന്നില്ല     എങ്കിൽ    എന്താണ്    യഥാർത്ഥ     സ്നേഹം    എന്നറിയാതെ    രാഹുൽ    മാത്രം    ആണ്     ശരി    എന്ന    ചിന്തയിൽ     ജീവിച്ചു    തീർത്തെനെ   ….  ഞാൻ    പറഞ്ഞത്     അല്ലേ     എനിക്ക്     നിങ്ങളുടെ    ഭാര്യ    അവണ്ട   എന്നു    കേട്ടോ    അഭി    ഏട്ടൻ ….   പറ     എന്തിനാ    ഇങ്ങനെ    എന്നെ    സ്നേഹിക്കുന്ന    ഒരു    തവണ     ഒന്നു    വെറുപ്പോടെ    നോക്കു    ഒന്നു     വെറുത്തു    നോക്കികുടെ ….

ലച്ചു     എനിക്കു    നിന്നെ…

വെറുക്കാൻ    പറ്റില്ല    അല്ലേ    വേ റുക്കണ്ട     എന്നെ     സ്നേഹിച്ചു    തീർക്ക്‌    നിങ്ങളുടെ     ജീവിതം ….   ഓരോ    തവണ    എന്റെ    വാക്കുകൾ   കൊണ്ട്   നിങ്ങളുടെ    ഹൃദയം    മുറിയുമ്പോൾ     അകന്നു   പോക്കുടായിരുന്നോ …   എന്താ    പോവഞ്ഞത്    പറ    എന്താ    പോവഞ്ഞത്‌..

ഒരു     ഭ്രാന്തിയെ    പോലെ    തൻ്റെ     ദേഷ്യവും    സങ്കടവും    കൈ    ചുരുട്ടി   അഭിയുടെ    നെഞ്ചില്     ഇടിച്ചു    തീർക്കുന്ന    ലക്ഷ്മിയെ    സഞ്ജുവും    അമ്മുവും    അനുകമ്പയോടെ     നോക്കി….    എന്നൽ    ഒരു    മരപവായെ     പോലെ     ഒരു     നോട്ടം   കൊണ്ടു    പോലും    അവളെ    തടയാതെ     അതെല്ലാം    തൻ്റെ    നെഞ്ചിലും    മനസ്സിലും     ഏറ്റുവാങ്ങുന്ന     അഭിയെ    കണ്ടൂ      തൻ്റെ    ഹൃദയം    പൊട്ടി പൊളിയുന്ന    പോലെ     സഞ്ജുവിന്     തോന്നി….    ആ    നെഞ്ചിലേക്ക്    ഇറങ്ങുന്ന    ഓരോ    വേദനയും    തന്നിലേക്ക്    വ്യാപിക്കുന്ന     പോലെ    അവന്     തോന്നി     ആ    കണ്ണിൽ   നിന്നും    ഇറങ്ങുന്ന    ഓരോ    തുള്ളി    കണ്ണീരും    തൻ്റെ    മനസിൽ    കിടന്നു   ചുട്ടുപൊള്ളുന്നു ….     അവന്     എത്ര   പ്രിയപ്പെട്ടത്     ആണെങ്കിലും     അവന്റെ     വേദന     കാണാൻ     തനിക്ക്    ആവില്ല ….

ലക്ഷ്മി     പ്ലീസ്    ഒന്നു     നിർത്തു     അവനു     വേദനിക്കില്ലേ….

പിടിച്ചു     മാറ്റാൻ     ആയി     മുന്നോട്ടു     ചെന്ന    സഞ്ജുവിനെ    വേണ്ട    എന്ന    ഭാവത്തിൽ    അഭി    തടഞ്ഞു …    ഒലിച്ചു     ഇറങ്ങിയ     കണ്ണുനീർ     തുടച്ചു     സഞ്ജു    റൂമിന്    വെളിയിൽ   വന്നു ….   ഇനിയും     അവൻ    വേദനിക്കുന്ന     കണ്ടൂ     നിന്നാൽ    താൻ    മരിച്ചു    പോകും     എന്നവനു     തോന്നി….

കണ്ടൂ     നിന്ന     സഞ്ജു     ഏട്ടന്     വേദനിച്ചു     എന്താ     അഭി     ഏട്ടാ     നിങ്ങൾക്ക്     വേദനിക്കാതെ ….

കരച്ചിലൊടെ     തൻ്റെ    നെഞ്ചിലേക്ക്     വീണ    ലക്ഷ്മിയെ   അവൻ    ഒന്നൂടെ     ചേർത്തു     നിർത്തി…   ഇതെല്ലാം      കണ്ടു      നിന്ന     അമ്മു    നിറഞ്ഞ     തൻ്റെ      കണ്ണുകൾ     തുടച്ചു     തനിക്കു     ആരെയും     രക്ഷിക്കാൻ     ഇല്ല    താൻ    ഒളിപിക്കുന്ന    ഒരു     കാര്യം     ആണ്     അവളെ     ഇത്രയും    വേദനിപ്പിക്കുന്നത്     ആ    സത്യം     തന്നിൽ    ഒതുങ്ങിയ     തൻ്റെ    ഒപ്പം    അവളും…     അവൾക്ക്     മുന്നിൽ     ഉള്ളത്     ഒരു     ജീവിതം     ആണ്     അവളുടെ     പ്രിയപ്പെട്ട    ആൾക്ക്     ഒപ്പം     ഒരു     ജീവിതം..  

തൻ്റെ      നെഞ്ചില്     ഒലിച്ചു    ഇറങ്ങുന്ന     ലക്ഷ്മിയുടെ     കണ്ണുനീരിന്റെ     ചൂട്     തനിക്ക്     താങ്ങാൻ    പറ്റുനതിലും     അധികം     ആയി     അഭിക്കു     തോന്നി….  

ലച്ചു     പ്ലീസ്     നി     കരയല്ലേ      ഈ     കണ്ണീരു     എനിക്കു     താങ്ങാൻ     പറ്റുനതിൽ     അപ്പുറം     ആണ് ….  വെള്ളത്തിൽ     പെട്ടുപോയ    ഒരു    കൊച്ചു   കുഞ്ഞിനെ  പോലെ    നിന്റെ     കണ്ണീരിൽ    ഞാൻ     ശ്വാസം     മുട്ടുന്നു ..  നെഞ്ച്   പൊട്ടി    ഇപ്പൊ    മരിക്കും    എന്ന്    എനിക്ക്     തോന്നി    തുടങ്ങി….

എങ്കിൽ    പറയാൻ  പറ    അഭി   ഏട്ടാ    അവളോടു   എന്റെ     ശരീരം   കൊത്തി    പറിക്കാൻ    ഊഴം    ഇട്ടു    കാത്തു   നിന്ന    ചെന്നായ്ക്കളുടെ  മുന്നിൽ   അവള്    എങ്ങനെ    എത്തി   എന്നു…    ആര്    പറഞ്ഞിട്ട്    ആണ്    അവൾ    ലാബിൽ    പോയത്    എന്നു    ചോദിക്കൂ….

കിരൺ    പറഞ്ഞിട്ടു….

പേര്   കേട്ടു   ലക്ഷ്മി   അഭിയുടെ   നെഞ്ചില് നിന്നു   തല എടുത്തു   അമ്മുവിനെ നോക്കി … പെട്ടന്ന് തന്നെ ഓടി   കട്ടിലിൽ   ഇരുന്നു….

ഏതു    കിരൺ    പറ    മോളേ   ഏതു    കിരൺ….

നിനക്കു    അറിയും    10B യിലേ    കിരൺ…

എന്തിന്   വേണ്ടി   ..

നിനക്ക്    വേണ്ടി  …

ഒരു    ഞെട്ടലിൽ    ലക്ഷ്മി    അവളെ    നോക്കി…

അവന്    നിന്നെ    ഇഷ്ടം    ആയിരുന്നു    വെറും    ഇഷ്ടം    ജീവനേക്കാൾ    ഇഷ്ടം    ഇപ്പൊ    അഭി    ഏട്ടന്റെ   സ്ഥാനത്ത്   നിൽക്കുക    എന്നത്   ആയിരുന്നു   അവന്റെ   സ്വപ്നം  ….

പക്ഷേ    ഒരിക്കൽ   പോലും….

പറഞ്ഞിട്ടില്ല    ഇഷ്ടം    തുറന്നു    പറയുന്നവരെ    അടിക്കുക    എന്നതല്ലേ    നിന്റെ    ശീലം ..   അതു    കൊണ്ടാവും  പിന്നെ   അവനും    നീയും    അരും   കാരണം   അല്ല   എനിക്ക്   ഈ   വിധി    വന്നത്    എന്റെ    എടുത്തു    ചാട്ടം    കൊണ്ട്‌    തന്നെ    ആണ്..

നി    എന്താ    ഈ   പറയുന്നത്…

കിരൺ   വന്നു    പറഞ്ഞു    എന്നുള്ളത്    ശരി    ആണ്   നിന്നെ   ഉപദ്രവിക്കാൻ   അലക്സും   കൂട്ടരും   ലാബിൽ   പ്ലാൻ   ചെയ്യുന്നു    എന്നു ..    അതു    നിന്നോട്    ഒന്നു   പറയണം   നി   ഒന്നു ശ്രദ്ധിക്കാൻ    ഒരു   കാരണവശാലും   നിന്നെ   തന്നെ    എങ്ങും    വിടരുത്   എന്ന   റിക്വസ്റ്റ്   മാത്രം   ആയിരുന്നു    അവനു….     അപ്പോൽ   നി   എവിടെ    എന്ന    അവന്റെ   ചോദ്യത്തിന്    ഞങ്ങൾടെ   മുന്നിൽ    നി    ഒപ്പനക്കു   മണവാട്ടി    വേഷത്തിൽ   ഉണ്ടായിരുന്നു…    പിന്നെ    നിന്റെ    തിരക്ക്   കഴിഞ്ഞു    പറയാം   എന്നു    കരുതി…

പക്ഷേ    ഡ്രസ്സ്   മാറാൻ    പോയ    നിന്നെ   ഒത്തിരി    സമയം  കഴിഞ്ഞിട്ടും   കണ്ടില്ല  അപ്പുവിനെ    നോക്കിയിട്ടും   അവനെയും …   സത്യം   പറയാമല്ലോ   നിന്നെ   അവരുടെ   കയ്യിൽ   നിന്നു   രക്ഷിക്കുക   എന്ന ചിന്ത   മാത്രം   ഉണ്ടായിരുന്നുള്ളൂ    മനസിൽ …    ലഞ്ച്    സമയം   ആയ   കൊണ്ടു    എല്ലാരും   അതിന്റെ   തിരക്ക്… അങ്ങോട്ടു    കേറി    ചെല്ലുമ്പോൾ    പോലും    നി    അവരുടെ    മുന്നിൽ   കാണും    എന്നത്   ആയിരുന്നു   ചിന്ത…    ഏതു    വെല്ലുവിളിയും    ചങ്കൂറ്റം   കൊണ്ട്     നേരിടുന്ന   നി    എന്ന    പെണ്ണിനെ    എനിക്കു    വിശ്വാസം   ആയിരുന്നു   പക്ഷേ  …

ഒരു     പൊട്ടി   കരച്ചിലോ ടെ    അമ്മു    ലക്ഷ്മിയു ടെ    മാറിൽ   ചാഞ്ഞു…

കണ്ടൂ   നിന്ന    അഭിയുടെ    കണ്ണിൽ   നിന്നും    കണ്ണീരു   ഇറ്റു   വീണു…

അവർ    അറിഞ്ഞൊണ്ട   നിന്നെ    അതോ   ഞാൻ   എന്നു    കരുതി…

നി    എന്നു    കരുതിയ   ഡോര്   അടച്ചത്   പക്ഷേ    എന്റെ    അടു തേക്കു    നടന്നു    വന്ന     അലക്‌സിനെ    പേടിച്ച്   മുന്നോട്ട്    ഓടിയതും അവൻ    കേറി   പിടിച്ചത്   എന്റെ    മുടിയിൽ    ആണ്    അപ്പോ    തന്നെ    അവൻ   വിടുകയും    ചെയ്തു…   അതിനു    അവൻ    പറഞ്ഞ    കാരണം    നിനക്ക്    കേൾക്കണോ   ലച്ചു…

വേണം    എന്ന   മട്ടിൽ    ലക്ഷ്മി   തല   കുലുക്കി….

ഇതു    ലക്ഷ്മി   അല്ല   വേറെ   ആരോ   ആണ്    അവള്   ആയിരുന്നു    എങ്കിൽ   ഇപ്പൊ   പിടിത്തം   കിട്ടുക   അവളുടെ   നീളൻ.   മുടിയിൽ    ആണന്നു…

ഞാൻ    അല്ലെന്ന്    അറിഞ്ഞിട്ടു    പിന്നെന്തിനാ    നിന്നെ…

നിനക്ക്    ഒരു    കാര്യം    അറിയാമോ    ലച്ചു    കാമം   കണ്ണിൽ   കേറിയാൽ   പിന്നെ   അവിടെ   പെറ്റു  വളർത്തിയ   അമ്മയോ   സ്വന്തം   കൂടപ്പിറപ്പോ    അഞ്ച്    വയസ്സു    എന്നോ   അൻപത്    വയസു    എന്നോ   ഇല്ല    വെറും    പെണ്ണുടൽ…  ഒരു    നിമിഷം   അവന്   ഓകെ    തന്നെ    മാറിൽ    ഉറക്കിയ    അമ്മയെ    എന്തിന്     മാറിൽ   നിന്നും    കുടിച്ച    പാലിന്റ്    മധുരം  ഓർത്തു    എങ്കിൽ   മുന്നിൽ    കിടക്കുന്ന    പെണ്ണിന്റെ    മാറിൽ    കാമത്തോട    നോക്കില്ല    അവളുടെ    അരക്ക്    താഴെ    ദൈവം    അവയവം     കൊടുത്തത്    ഇവന്    ഒന്നും   കാമം    തീർക്കാൻ    മാത്രം    അല്ല    ഓരോ    മനുഷ്യ    ജീവനെ    ഭൂമിയിൽ    എത്തിക്കാൻ    കുടി    ആണന്നു    ഇവൻ    ഓകെ   എന്താടി    മനസിൽ   ആകാത്തത്…

കരച്ചിൽ    മാറി    അവളുടെ    കണ്ണിൽ    കണ്ട     പകയിൽ    ലക്ഷ്മി    ഒരു    നിമിഷം    അന്ധാളിച്ചു…

പിന്നെ    അവിടെ   നടന്നത്    പറയാൻ    എനിക്ക്    ആവില്ല    അവൻ    ഓകെ   മനുഷ്യൻ    ആണോ   മൃഗം   ആണോ   എന്ന    ഇപ്പൊ    എന്റെ    സംശയം   ഇവരിൽ   നിന്നു    രക്ഷപെട്ടു   ഓടാൻ   എണീറ്റു    പക്ഷേ    ഓടാൻ    പോയിട്ട്    ഒരു    ചുവടു    നടക്കാൻ    എന്നെ   കൊണ്ട്    ആകുമായിരുന്നില്ല …

അതും    പറഞ്ഞു    അമ്മു    അഭിയുടെ    മുഖത്ത്    നോക്കിയതും    താനും    ഒരു    ആണ്    ആണല്ലോ    എന്ന    തിരിച്ചറിവിൽ    അവൻ    അറിയാതെ    തല   താന്നു….

അഭി    ഏട്ടാ  ….

ആ   വിളിയിൽ    അവൻ    തന്റെ    തല    ഉയർത്തി..

എനിക്ക്     ഒരു    സഹായം    ചെയ്യുവോ.    പറ്റുമെങ്കിൽ    മതി…

എന്താ    അമ്മു …

 ഇവിടെ     വന്നു    ഒന്നു    ഇരിക്കോ…

തൻ്റെ    മുന്നിൽ    കസേര   വലിച്ചിട്ട്    ഇരുന്ന    അഭിയെ    അവൾ   ബഹുമാനതിൽ    നോക്കി.   അവന്റെ   കൈ    എടുത്തു    തൻ്റെ  കൈക്കുള്ളിൽ    പിടിച്ചു …

ഇപ്പൊ    ഞാൻ    എന്റെ    അപ്പുന്‍റെ     സ്ഥാനത്ത്    ആണ്    അഭി    ഏട്ടനെ    കാണുന്നത് …   പിന്നീടുള്ള    ദിവസങ്ങളിൽ    ആണുങ്ങളെ    കാണുന്നത്   തന്നെ    പേടി    ആയിരുന്നു …   ഓരോ    ആണിന്റെ    കണ്ണിലും    ഞാൻ    കണ്ടിരുന്നത്   അവരുടെ    മുന്നു    പേരുടെയും    കണ്ണിൽ    കണ്ട    ഭാവം    ആണ്..   ഈ    നിമിഷം    നിങ്ങളോട്    തോന്നുന്ന   വികാരം    ബഹുമാനം    ആണ്    സ്വന്തം    ഭാര്യ    ആയിട്ടും    നിങൾ    അവളുടെ    ശരീരത്തിന്    കൊടുക്കുന്ന    ബഹുമാനം    ഉണ്ടല്ലോ …   എനിക്കറിയാം    അഭി   ഏട്ടൻ    നല്ലൊരു    മകൻ    ആണ്    നല്ലൊരു    സഹോദരനും ….

ഞാൻ   അമ്മുവിനെ     കാണുന്നത്    എന്റെ    ആമിയുടെ    ഒപ്പം   തന്നെ    ആണ്    അവൾക്ക്   ആയിരുന്നു  എങ്കിൽ    എങ്ങനെ     എന്റെ  മനസു    വേദനിക്കുമോ    അതു    പോലെ     തന്നേ    ഇപ്പൊ    വേദന   ഞാൻ    അനുഭവിക്കുന്നു ..

പതിനാറാം    വയസിൽ    ചെയ്ത    ക്രൂരതകൾ    ഒന്നും    ഒരു    തെറ്റ്    അല്ല   അവർക്ക്    അതൊരു    വെറും    ശിക്ഷ    എന്നത്     പേര്    മാത്രം …   മൂന്ന്    വർഷം   ജുവൈനൽ   ഹോമിൽ   കിടക്കാൻ    മാത്രം    ഉള്ള     തെറ്റായിരുന്നോ     അവർ    എന്നോട്    ചെയ്തത്   അഭി    ഏട്ടാ…

ഒരിക്കലും    അല്ല    അവർക്കുള്ള    ശിക്ഷ    മരണം    ആണ്    പക്ഷേ    ഇപ്പൊൾ    അല്ല    എല്ലാത്തിനും    ഒരു    സമയവും   കാലവും    ഉണ്ട് …   ഇപ്പൊ    നമ്മുക്ക്    ഈ    ഹോസ്പിറ്റൽ    അന്തരീക്ഷത്തിൽ    നിന്നു     ഒന്ന്    മാറാം    വേറെ    എങ്ങും    അല്ല    നിന്റെ    പ്രിയപെട്ട    കളികുട്ടുകാരി    ഉള്ള    എന്റെ    വീട്ടിൽ   എന്താ   ഡിസ്ചർജ്ജ്    അക്കാൻ    സക്കറിയയുടെ    അടുത്തു    പറയട്ടെ….

അതു    അഭി   ഏട്ടാ   നിങ്ങൾക്ക്    ഓകെ    അതൊരു    ബുദ്ധിമുട്ട് ….

എങ്കിൽ    എന്റെ    കൈ    വിട്ടേരു    അന്യ   ആളുകൾ    എന്റെ   കൈയിൽ    പിടിക്കുന്നത്    എനിക്ക്    ഇഷ്ടം   അല്ല    അല്ലേ    ലച്ചു…..

അതേ   അതേ    അന്യ   പെൺകുട്ടികൾ    എന്റെ    ഭർത്താവിന്റെ    കയ്യിൽ    പിടിക്കുന്നത്    എനിക്കും     ഒട്ടും    ഇഷ്ടം   അല്ല    നി   വിട്ടേക്ക്.   വലിയ   സംസാരം    ഒന്നും    വേണ്ട    നി   വരണം….

പക്ഷേ    ലച്ചു    അപ്പു    അവനെ    ഒന്നു    കാണാൻ….   നിനക്ക്    എന്തോ    അവനോടു    ദേഷ്യം    ഉള്ള    പോലെ    നിന്റെ    സംസാരം   കേട്ടപ്പോ    തോന്നി    എന്താ    നിങൾ   തമ്മിൽ….

അതൊക്കെ    വീട്ടിൽ   പോയിട്ടു    പറയാം    ഇപ്പൊ    നമ്മുക്ക്    പോവാം    പ്ലീസ്    ഞാൻ   അല്ലേ    വിളിക്കുന്നത്….

അയ്യോ ….

എന്താ   അഭി    ഏട്ടാ….

നിന്റെ    ഇടി    കണ്ട്     മനസു    തകർന്നു  പാവം    എന്റെ    സഞ്ജു    കരഞ്ഞൊണ്ട്‌    ആണ്    പോയത്    അവൻ    ഇരുന്നു    പ്രായം   നോക്കാതെ    കരയും    പാവം   പോയി    നോക്കട്ടെ…

പുറത്തേക്ക്    പോയ    അഭിയെ    നോക്കി    അമ്മുവും   ലക്ഷ്മിയും    ഇരുന്നു….

എങ്കിലും    എന്റെ    ലച്ചു    നി    നന്നായി    വേദനിപ്പിച്ചു    പാവം    കണ്ടൂ    നിന്ന    ഞങ്ങള്    കരഞ്ഞു പോയി    നിനക്ക്    സങ്കടം   തോന്നിയില്ലെ….

പിന്നെ    ഒത്തിരി    തോന്നി    ഇപ്പൊ    ആ ശരീരം   വേദനിച്ച    മറ്റു    അരെക്കൾ    എനിക്കാ    നോവുക    പക്ഷേ    എന്ത്    ചെയ്യാം     എന്റെ     എല്ലാ    വികാരവും    ആ    മനുഷ്യനിൽ    തീർക്കാൻ    എനിക്ക്     ഇപ്പൊ    തോന്നുന്നത്….

വികാരം    എന്നു    പറയുമ്പോൾ    അതിൽ   സ്നേഹവും    വരും….

ഉണ്ടല്ലോ    ഒത്തിരി     സ്നേഹിക്കുന്നുണ്ട്    മറ്റു    ആരെക്കാളും    എന്ത്തിനേക്കളും    പിന്നെ    എന്തേലും    കുറവുകൾ    ഉണ്ടെകിൽ    നമ്മുക്ക്    മാറ്റി    കൊടുക്കാം   നി    സമാധാനിക്കു….

എന്റെ    ചേട്ടനെ    സങ്കടപ്പെടുത്തൻ    പറ്റില്ല    അപ്പോ   ഞാൻ    നാത്തൂൻ    പോര്    എടുക്കും….

അയ്യോ     നിന്റെ    ആങ്ങളെ    ഞാൻ    ഒന്നും     പറയില്ല     നിങൾ    രണ്ടും    പേരും    കുടി    എന്നെ   കൊല്ലല്ലേ …

തന്നെ    സ്നേഹത്തിൽ    കെട്ടിപ്പിടിച്ച    ലക്ഷ്മിയുടെ    നെഞ്ചിലേക്ക്    ചായുമ്പോൾ   ഭൂതകാലത്തിലെ    ഒരു    വേദനയ്ക്കും    അമ്മുവിന്റെ    ചിരിയുടെ    വെളിച്ചം   നഷ്ടപ്പെടുത്താൻ    ആയില്ല….

തുടരും….

4.3/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലക്ഷ്മി – ഭാഗം 19”

Leave a Reply

Don`t copy text!