Skip to content

ലക്ഷ്മി – ഭാഗം 20

Lakshmi Ashwathy Novel

സഞ്ജു….    ഡാ    സഞ്ജു….

റൂമിന്     വെളിയിൽ    ചെയറിൽ    തല    കുമ്പിട്ടു    ഇരുന്ന    സഞ്ജുവിന്റെ    മുന്നിൽ    അഭി   മുട്ടു   കുത്തി ഇരുന്നു….

നിന്നെ    ആണ്    ഞാൻ    വിളിച്ചത്    സഞ്ജു….    സഞ്ജു    ഒന്നു    നോക്കട….

കരഞ്ഞു    കലങ്ങിയ   കണ്ണുകളുമായി    തന്നെ    നോക്കിയ    സഞ്ജുവിനെ     കണ്ടൂ    തൻ്റെ    നെഞ്ച്    പുകയുന്ന    പോലെ    അഭിക്ക്    തോന്നി….

കഴിഞ്ഞോ    അകത്തേ   ഇടി   അതോ    ഇനിയും    ബാക്കി    ഉണ്ടോ    ഒരു   കത്തി    എടുത്തു    അവളുടെ    കയ്യിൽ    കൊടുക്കു   എന്നിട്ട്     ഒറ്റ      കുത്തിന്    കൊല്ലാൻ    പറ…   അല്ലാതെ    ഇങ്ങനെ   ഇഞ്ചിഞ്ചായി ….

സഞ്ജു    കണ്ണീരു    തുടച്ചു    അഭിയെ    നോക്കി….

പോട്ടെട     എനിക്ക്  അറിയാം    നിനക്ക്     സങ്കടം    ആയി    എന്നു  …   അവളുടെ    ദേഷ്യം    വാശിയും   ഓകെ    എന്നോട്    അല്ലേ    തീർക്കാൻ    പറ്റു ….

അഭി   സഞ്ജുവിന്റെ     ചുമലിൽ    കൈ    വച്ചതും    ദേഷ്യത്തിൽ    സഞ്ജു    കൈ    തട്ടി    മാറ്റി….

എന്താ    സഞ്ജു….

വേണ്ട    നി    എന്നെ    തൊടണ്ട    ഞാൻ    അന്യൻ   അല്ലേ …   നീയും   നിന്റെ    ഭാര്യയും    മാത്രം    അതിന്റെ   ഇടയിൽ    ഞാൻ…

നി    എന്തൊക്കെ    ആണ്    സഞ്ജു   പറയുന്നത്….

പിന്നെ    ഞാൻ    എന്തു    പറയണം    നിനക്ക്     അറിയില്ലേ    നി    വേദനിച്ച    ഞാൻ…   ഒന്നു    പിടിച്ചു    മാറ്റാൻ    ആണ്   വന്നത് …    അപ്പോൽ  നി    എന്നെ   തടഞ്ഞില്ലെ       ഞാൻ    അവിടെ    ആര …   നിന്റെ    മുന്നിൽ   ഭാര്യയുടെ    വേദന    മാത്രം   ആണ്    നി    കണ്ടത് …   എനിക്ക്    എന്താ    നിന്റെ   ഭാര്യ   നിന്റെ    ശരീരം   നിന്റെ    കണ്ണീരു…   ഒരു    അപേക്ഷ    ഉണ്ട്    അഭിരാം    ഇനി    ഇങ്ങനെ    ഒരു    സീൻ    ക്രിയേറ്റ്    ചെയ്യാൻ   ആഗ്രഹിക്കുന്നു    എങ്കിൽ    ദയവു    ചെയ്തു    എന്നെ    ഒഴിവാക്കി    തരണം     പ്ലീസ്..

സഞ്ജു    പ്ലീസ്    ഞാൻ    പറയുന്നത്    നി   കേൾക്കൂ…  നി    അങ്ങനെ    ആണോ    എന്നെ    മനസിൽ   ആക്കിയത് …   എനിക്ക്    അറിയാം    ഒത്തിരി    നിനക്ക്    വേദനിച്ചു     പക്ഷേ    നി    ഒന്നു    മനസിൽ    ആക്ക്    എന്നെ…

ഉണ്ട്    മനസിൽ    അവുന്നുണ്ടു     നന്നായി ….   നിനക്ക്    നിന്റെ    ജീവിതം    മാത്രം    ആണ്    വലുത് …   ലക്ഷ്മി    പറഞാൽ    മരിക്കാനും    ജീവിക്കാനും    തീരുമാനം   നി   എടുക്കും….   ആ    നിമിഷം    നി    ഒന്നു    ആലോചിച്ചു    നോക്കിയോ     എന്നെ    പറ്റി…   ഞാൻ    മണ്ടൻ    ആണ്    വെറും    മണ്ടൻ    അഭിരാം    എന്ന    നിനക്ക്    ഞാൻ    ആരോ    ആണ്    എന്നു     സ്വയം    വിശ്വസിച്ച    മണ്ടൻ ….

   സഞ്ജു     ദേഷ്യത്തിൽ    നി    പറയുന്ന    ഓരോ  വാക്കുകളും     എൻ്റെ    നെഞ്ചില്     കഠാര  പോലെ   കുത്തി     ഇറങ്ങുന്നുണ്ട് …   ശരിയാണ്     ആ    നിമിഷം    നിന്നെ    ഞാൻ     തടഞ്ഞു      എന്തിനെന്നോ…     എനിക്ക്    അറിയില്ല       നി    ലക്ഷ്മിയെ   തടഞ്ഞാൽ    അവള്    നിന്നോട്    എങ്ങനെ    ആവും    പ്രതികരിക്കുക    എന്ന് …   ചിലപ്പോൾ    ഒരടി   ആവാം    ചിലപ്പോൾ    നിന്നെ    വേദനിപ്പിക്കുന്ന    വാക്കുകൾ  ആവും ….    എനിക്ക്    വേണ്ടി    എന്തിനാ    സഞ്ജു    നി    അവളുടെ    ദേഷ്യം    ഞാൻ   ഏറ്റുവാങ്ങിയ    പോരെ…   ആമി    പോലും    നിന്നെ    വേദനിപ്പിക്കുന്നത്    എനിക്ക്    സഹിക്കാൻ    ആവില്ല…   വീണ്ടും    ഞാൻ    തോറ്റു    നിന്റെ    മുന്നിൽ    അല്ല    നി    തോൽപ്പിച്ചു      വേറെ    ആരെക്കാളും    അഭി    അല്ല    അഭിറമിനെ    നി    മനസിൽ    ആക്കി    എന്നു    ഞാൻ    വിശ്വസിച്ചു…   പക്ഷേ     എന്നെ     നിനക്ക് മനസിൽ    ആയില്ല   …

തൻ്റെ     മടിയിൽ    തല  വെച്ചു     അത്രയും   പറഞ്ഞ   അഭിയുടെ    മുഖത്തേക്ക്     സഞ്ജുവിന്റെ    കണ്ണുനീര്   ഇറ്റു    വീണു….

സഞ്ജു    നി    കരയുവാണോ?…

അല്ല    ചിരിക്കുന്നു.    അപ്പൊൾ    പൊഴിഞ്ഞ   മുത്ത്    ആണ്    നിന്റെ    മുഖത്ത്….    നിനക്ക്    വേദനിച്ചോ    അഭി….

പിന്നെ    നി    പറഞ്ഞ    വാക്കുകൾ    കേട്ട്    നല്ല പോലെ….

അയ്യോ    അതല്ല    നിന്റെ    പെണ്ണുമ്പിള്ള    ഇടിച്ചു കലക്കിയ    നിന്റെ   നെഞ്ച്….

വലിയ     കുഴപ്പമില്ല     അവളുടെ    നാക്കിന്റെ    ബലം     ശരീരത്തിന്    ഇല്ലാത്ത    എന്റെ    ഭാഗ്യം..  അല്ലെങ്കിൽ    ഞാൻ    കഷ്ടപ്പെട്ട്    ഉണ്ടാക്കിയ     എന്റെ    ബോഡി …

എനിക്കു    നിന്നെ    വിശ്വാസം    ഇല്ല …  നി    ഷർട്ട്    അഴിച്ചേ     ഞാൻ    നോക്കട്ടെ….

അയ്യേ    നി    എന്താ    ഈ    പറയുന്നത്    ഇനി    ഇവിടെ   നിന്ന്    ബോഡി    ഷോ    കാണിച്ചു    എന്നു    പറഞ്ഞു     അവള്    എന്റെ    തല    കുടി     അടിച്ചു     പൊളിക്കാൻ…..

അതേ    അഭി    ആ    തല    ഒന്നു    മാറ്റിയാൽ    എനിക്കു    ഒന്നു    എഴുന്നേൽക്കാം ….    അതൊക്കെ   പോട്ടെ   ആ    കുട്ടി    പറഞ്ഞോ    അഭി    അന്നു    സംഭവിച്ചത്….

അഭി    പിന്നീട്    പറഞ്ഞത്   കേട്ടു    സഞ്ജുവിന്റെ    കണ്ണുകൾ    നിറഞ്ഞു   ഒഴുകി….

പാവം     ഉണ്ടല്ലേ    അഭി …   ഇപ്പൊ    എനിക്കു    രാഹുലിനോട്    തോന്നുന്ന   വികാരം    സങ്കടം    ആണ്…    ഇതു്    കേട്ട    നമ്മളുടെ    ചങ്ക്     തകരുന്നു    ആ    ഒരവസ്ഥയിൽ     സ്വന്തം    കുടപിറപ്പിനെ    കണ്ട     അവന്റെ    അവസ്ഥ…

അതേ    സഞ്ജു    ഓരോ   നിമിഷവും    ഞാൻ    അവനെ    കാണുമ്പോൾ    ഞാൻ   ആമിയുടെ    ചേട്ടൻ    മാത്രം    ആണ്….  പക്ഷേ    ഒന്നുണ്ട്    സഞ്ജു    അവന്റെ    തീരുമാനങ്ങൾ    തെറ്റ്    ആയിരുന്നു…    അമ്മുവിന്റെ     അവസ്ഥയിൽ     അവൻ    ശിക്ഷ    വിധിക്കേണ്ടത്     ലക്ഷമിക്കു  ആയിരുന്നില്ല     ആ    മുന്നു    പേർക്ക്    ആയിരുന്നു..  തൻ്റെ     സഹോദരിയെ    മരണ   വേദനയിലേക്ക്    തള്ളി    വിട്ട    അവരെ …   പക്ഷേ    അവൻ    മനപൂർവ്വം    അവരെ    മറന്നു  ..  എന്താ     സഞ്ജു     അവർ    അർഹിക്കുന്ന    ശിക്ഷ…..

മരണം  പക്ഷേ    പെട്ടന്നുള്ള     മരണം   അല്ല    ഓരോ    സ്ത്രീയും  അമ്മ    ആണന്നു    പെങ്ങൾ    ആണന്നു    ഉള്ള    തിരിച്ചറിവിൽ    ഉള്ള    മരണം ….   മരണ    വേദനയിൽ    നീറി    എന്നാലും   മരിക്കരുത്….    എന്തു    കൊണ്ടാണ്     അഭി    ഇങ്ങനെ    ഒരു    നിയമം    നമ്മുക്ക്  ….

നിയമം    പുച്ഛം   ആണ്     തോന്നുന്നത്    ഒരു    പെൺകുട്ടി    റേപ്പ്     ചെയ്യപ്പെട്ടാൽ    ആ    ഇര    തന്നെ    അവൾക്ക്    വന്ന    ദുർവിധി    സമുഹത്തിനോട്    വിളിച്ചു    പറഞ്ഞാലും  …   നിയമം   തെളിവ്    തേടി    പോവും     ഇനി    തെളിവ്    ലഭിച്ചാലോ    ഒരു   ജീവപര്യന്തം   ഇനി    പ്രായപൂർത്തിയാകാത്തവർ   ആണെങ്കിൽ     പ്രായത്തിന്റ്   ആനുകൂല്യം    എന്തു    ആനുകൂല്യം.   ആണ്    ലഭിക്കണ്ടത്     സഞ്ജു     അവർക്കു   നിയമം    വിഡ്ഢി    ആണ്   അതിനെ    വിശ്വസിക്കുന്ന    നമ്മളും  …   ഇപ്പൊ    അമ്മുവിന്റെ    കാര്യത്തിൽ    വിധി    തീരുമാനിക്കേണ്ടത്    രാഹുൽ     ആണ്    ആ    മുന്നു    പേർക്കും    മരണം    ആണ്    ശിക്ഷ…. അതു     അവന്റെ    കൈ    കൊണ്ടയാൽ      കൊലയാളി    എന്ന    പേരിൽ    ഒരു    നിയമത്തിനും    ഞാൻ    രാഹുലിനെ    വിട്ടു    കൊടുക്കില്ല….. 

ദേഷ്യത്തിൽ     തൻ്റെ   കൈകൾ    അഭി    ചുരുട്ടി   ഉള്ളിലെ    ദേഷ്യത്തിൽ    മുഖം    വലിഞ്ഞു   മുറുകി…

മോനെ    അഭി….

എന്താ    സഞ്ജു….

വർമ്മ    ഗ്രൂപ്    ഓഫ്   കമ്പനിയിലെ     ഏതു    സ്ഥാപനത്തിന്റ്       ഗോഡൗണിൽ     ആണ്     അഭി    അവർ   തങ്ങളുടെ    ഹോളിഡേ    ഇപ്പൊ  ആഘോഷിക്കുന്നത്….

ആര്?  ആരുടെ   കാര്യം    ആണ്    സഞ്ജു    നി    പറയുന്നത്….

മോനെ    അഭിരാം   വർമ്മെ    ഇരുപത്തിനാല്    വർഷം    ആയി    നിന്നെ     കാണുന്നു..   നിന്റെ     സ്വഭാവം     എനിക്ക്     അറിയില്ലേ    കൊല്ലില്ല    എന്നറിയാം    എങ്കിലും    അവസ്ഥ    എങ്ങനെ    തന്നെ    നടക്കാൻ    പറ്റുമോ….

തന്നെ    നോക്കി    ഒന്നു    ചിരിച്ചു     കാണിച്ച    അഭിയെ    നോക്കി     സഞ്ജു    പറഞ്ഞു….

ഈശ്വര    കാലന്റെ    കയ്യിൽ     ആണല്ലോ    മുന്നും    വന്നു     പെട്ടത്….

കാലൻ    അല്ല       കാലന്റെ     കയ്യിലെ കയർ ….

എന്താ    അഭി ….

   ഈ    കാലൻ    ഉണ്ടല്ലോ     പുള്ളി    ആളു    പാവം    ആണ്     പക്ഷേ    ആ    കയ്യിൽ    ഇരിക്കുന്ന    കയർ    ഉണ്ടല്ലോ    മനുഷ്യരുടെ    കഴുത്തിൽ    കിടന്നു    മുറുക്കി    മുറുക്കി    പക്ഷേ   അനുഭവിക്കുന്നവർ     കരുതുക    ഇപ്പൊ     മരിക്കും    എന്നാണ്    പക്ഷേ     മരിക്കില്ല    മനസിൽ    ആയോ    സഞ്ജീവ്    മഹാദേവ….   അപ്പോ    വാ    എനിക്ക്     കുറച്ചു     പണി    ഉണ്ടു….

എന്താണ്    മോനെ     കൈ    തരിച്ചു    തുടങ്ങിയോ ?…

ഒന്നു     പോടാ     എനിക്കു    ഒരു     മീറ്റിംഗ്    ഉണ്ട്….    അതൊക്കെ    പോട്ടെ    നിനക്ക്    എങ്ങനെ    മനസിൽ   ആയി    അവർ    എന്റെ….

അതിനു    ഉത്തരം    നിന്റെ    വലതു    കൈയിൽ   ഉണ്ടല്ലോ  ….    കുറച്ചു     ദിവസം     ആയി     ശ്രദ്ധിക്കുന്നു    ബ്രേസ്‌ലെറ്റ്     മാറ്റി    വള     ഇട്ടപ്പൊ   തൊട്ടു     ആരുടെ    എങ്കിലും     മുക്കിന്റെ    പാലം    തകർക്കാൻ    ആണന്നു…    ഇപ്പൊ     ഒരു     സന്തോഷം    തോന്നുന്നു    ഇതിലും    വലിയ    പണി    ഒന്നും   മുന്നു     പേർക്കും    കിട്ടാനില്ല  …  ഒരാഴ്ച     നിന്റെ     അടുത്തു    നിന്നു   കഴിയുമ്പോൾ    നന്നാവും…. എവിടെ   നിന്നും   പൊക്കി   അവരെ….

അതു   മൃദുല   സിദ്ധാർത്ഥ്   IPS   സഹായിച്ചു   പക്ഷേ   മൃദുന്    കാര്യം   അറിയില്ല   ഒരു   ബിസിനെസ്സ്   പണി   തന്നത്   തിരിച്ചു   കൊടുക്കാൻ   എന്ന   പറഞ്ഞത്… ആ  ശരീരങ്ങളിൽ     നിന്നു     ചോര    ഒലിക്കുമ്പോ    ഒരു    കുറ്റബോധവും    തോന്നാറില്ല …     അവരിൽ    ആരുടെ    എങ്കിലും    കണ്ണിൽ   ഒരല്പം    അലിവു    ഉണ്ടായിരുന്നു    എങ്കിൽ    ആ    കുട്ടിക്ക്     ഇങ്ങനെ     വരില്ല   ആയിരുന്നു …   വേദന     പെണ്ണിന്     മാത്രം    അല്ലടാ    ആണിനും    ഉണ്ട്    ഇനി    ഒരു    പെണ്ണിനേയും    അവർ    അങ്ങനെ    നോക്കില്ല….  ഇന്നലെ     മുന്നു    പേരും    ഒരു    പോലെ    ആയിരുന്നു    ഇന്നു    തൊട്ടു    അലക്സ്     അവൻ    സ്പെഷ്യൽ     ആണ്     അവന്     എന്റെ    പെണ്ണിന്റെ    പിന്നിയിട്ട      മുടിയോടു      മുടിഞ്ഞ   പ്രേമം    ആണന്നു    ഇന്നത്തോടെ    അവന്റെ    പ്രേമം    ഞാൻ    നിർത്തും….    പിന്നെ    ലച്ചുന്‍റെ      അടുത്ത്     എങ്ങാനും    ഇതിനെ   പറ്റി    പറഞാൽ    സഞ്ജു    അവരുടെ    കൂടെ    കൊണ്ടിട്ട്    നിന്റെ     നടുവ്     അടിച്ചു     ഞാൻ     ഒടിക്കും….

നി     എന്തിനാ     പേടിക്കുന്നത്     നിന്റെ    ഭാര്യ    ഇതിനു    ഓകെ    നല്ല    പ്രോത്സാഹനം    ആയിരിക്കും …    ലക്ഷ്മിയും     തൊട്ടു    മുന്നിൽ    നിൽക്കുന്നവരെ     അടിച്ചു     ഇടാൻ    മോശം    അല്ലല്ലോ …  നിങൾ    നല്ല    മാച്ച്    ആണ്    നല്ല    ഫാമിലി     ഇനി    നിനക്ക്    ഓകെ    ജനിക്കുന്നത്     എങ്ങനെ  ആണോ….

ഞങ്ങളെ    പോലെ    തന്നെ  …    ഒന്നു     പോടാ    ഞാൻ    സക്കറിയയുടെ     അടുത്ത്     ഒന്നു   പോട്ടെ…..

അവർ     രണ്ടാളും     അകത്തേക്ക്     വന്നപ്പോ    അമ്മുവും  ലക്ഷ്മിയും    പോവാൻ    റെഡി    ആയി    ഇരുന്നു…..

പോവാം     ലച്ചു    എനിക്കു     ഒരു     മീറ്റിംഗ്    ഉണ്ടു….

ഇറങ്ങാം    അമ്മു….

സമ്മത    ഭാവത്തിൽ    അവള്     തല    ആട്ടി….

നിനക്ക്     നടക്കാൻ    ഞാൻ    പിടിക്കണോ….

വേണ്ട    ലച്ചു    നടക്കാൻ    ഇത്തിരി    ബുദ്ധിമുട്ട്    ഉണ്ടെന്നു    ഉള്ളൂ….

കാറിൽ    കേറിട്ടും    സഞ്ജു   ലക്ഷ്മിയുടെ     അടുത്ത്    മിണ്ടിയില്ല…..   അവൾക്ക്     അതൊരു    വല്ലാത്ത    സങ്കടം    തോന്നി…..

സഞ്ജു     ഏട്ടൻ     എന്നോടു     പിണക്കം     ആണോ….

എന്തിന്?    പെട്ടന്ന്     സങ്കടം    ആയി     എന്നുള്ളത്    സത്യം    അവന്    വേണ്ടി     ദുഖിക്കാൻ    ഞാൻ    ഉണ്ടല്ലോ…. പാവം     ഞാൻ   ഇതിലും    വലുത്     ആണ്    ആമിയുടെ    കയ്യിൽ     നിന്നും    കൊള്ളുന്നത് ..    ആര്    കാണാൻ   ആര്    കേൾക്കാൻ…..

നി     പേടിക്കണ്ട    ഞാൻ     അവളോട്    പറയാം….

ഡ്രൈവ്    ചെയ്യുനനതിനിടയിൽ   അഭി     സഞ്ജുവി നോടു     പറഞ്ഞു….

എന്ത്?     എന്നെ    തല്ലി   കൊല്ലണം     എന്നോ….

അയ്യോ     അല്ല    നിന്നെ    ഒന്നും     ചെയ്യരുത്    എന്നു    പോരെ….

വേണ്ട     തല്ല്     കൊല്ലുന്നത്     ഞാൻ     അല്ലേ   നിനക്ക്     എന്താ     അഭി….

കുറച്ചു    മുന്നേ    നി     എന്നോട്    പറഞ്ഞത്    എല്ലാം    മറന്നോ   സഞ്ജു…..

എനിക്ക്     നല്ല    ഓർമ    ഇല്ല ….   അതൊക്കെ   പോട്ടെ    നി    എന്താ    നിന്റെ    സോങ്ങ്    ഇടത്തേ…. ഡ്രൈവിംഗ്    തുടങ്ങും    മുന്നേ     സാധാരണ    പ്ലേ    ചെയ്യുന്ന     ആണല്ലോ….

അതു    സഞ്ജു    എന്റെ    വൈഫി     പറഞ്ഞു    അവൾക്ക്    ദാസേട്ടൻ      പാടി    കേൾക്കണ്ട    ഞാൻ    പാടിയ    മതി    എന്നു     അല്ലേ    ലച്ചു.

പറഞ്ഞോ    ലക്ഷ്മി…..

പറഞ്ഞു    അങ്ങനെ    ഒരു    അബദ്ധം    വന്നു   പോയി….

നല്ലത്    അല്ലേ    എത്ര    കാലം    ആയി    ആഗ്രഹിക്കുന്നു    താങ്ക്സ്    ലക്ഷ്മി     ഒടുവിൽ   ഇവൻ    സമ്മതിച്ച്‌ല്ലോ….    സമയം    പറഞ്ഞോ     പാട്ട് കേൾക്കാൻ    ഞാൻ    വരാം….

 നി    എങ്ങാനും    വന്നാൽ  സഞ്ജു     നിനക്ക്     ഉള്ള    റീത്ത്     എന്റെ   വക     എന്താ    വേണോ….

വേണ്ട     പിന്നെ    കേട്ടോളം    അതല്ലേ    ബോഡി ക്കു    നല്ലത്….

സഞ്ജു     ഏട്ടൻ    പാടുമോ.?….

പാടും     ലക്ഷ്മി   നന്നായി     പാടും     ഇവൻ     എന്ത്     എന്റെ     സൗണ്ടിന്റെ    പകുതി    പോലും    കൊള്ളില്ല….

ആണോ    എങ്കിൽ     സഞ്ജു     ഏട്ടൻ     പാട്     ഞാൻ    കേൾക്കാം    ഞാൻ     ഒരു    ആഗ്രഹം    പറഞ്ഞപ്പോ     എനിക്ക്     എട്ടിന്റെ    പണി    ആണ്    ഈ    മനുഷ്യൻ    തന്നത്…    സഞ്ജു     ഏട്ടൻ    പാടിയാൽ     അഭി    ഏട്ടന്റെ    പാട്ടു കേൾക്കാൻ    ഉള്ള    ആഗ്രഹം    ഞാൻ    വേണ്ടന്നു   വെക്കും….

ലച്ചു    അങ്ങനെ     നി    പറയരുത്     ഇവൻ     ചുമ്മ    പറയുന്നത്    ആണ്      ഇവന്റെ     പാട്ട്     കേട്ടാൽ     കെട്ടി    ഇട്ടേക്കുന്ന    മൃഗങ്ങൾ     വരെ    ഇവനെ    വന്നു    തല്ലും     അജാതി     സൗണ്ട്    പറയ ഡാ     തെണ്ടി     പാടാൻ     അറിയില്ലെന്ന്     ഒരു     വിധത്തിലും    ജീവിക്കാൻ    സമ്മത്തിക്കരുത് …..    നിനക്ക്     അറിയമോ     ഒന്നിച്ചു     പഠിച്ചപ്പോ    മ്യൂസിക്   ക്ലാസ്സ്    ഒഴിച്ച്    ഒപ്പം     ആയിരുന്നു …   ആ    ഒരു    മണിക്കൂർ    എന്നെ   കാണാതെ     ഇരിക്കാൻ    വയ്യ    എന്നു     പറഞ്ഞു     ഒപ്പം    കുടി… ക്ലാസ്സ്     തുടങ്ങി     എവിടെന്നോ     ഒരു    വൃത്തികെട്ട     സൗണ്ട്    കേട്ട്     ടീച്ചർ    എന്നെ    ഒരു    നോട്ടം   എന്നിട്ട്     ഒരു    ചോദ്യം    എന്തു    പറ്റി      അഭിരാം    തൊണ്ടയിൽ    ആരേലും     പിടിച്ചോ    എന്നു…..     ഒടുവിൽ    സൗണ്ടിൻെറ    ഓണറെ   കിട്ടി     പിന്നെ    ഒന്നും    ആലോചിച്ചില്ല     ടീച്ചർ   ഇവനെ     പൊക്കി     നേരെ        വെളിയിൽ     ഇട്ടു….   എന്റെ     ഒപ്പം    ഇവൻ     ഇരുന്ന     സീറ്റിൽ     ഒരു    കുട്ടി   വന്നിരുന്നു    ഇവൻ     കരയാനും    …. അതു     കണ്ട്     മനസ്സലിഞ്ഞ്  ഒറ്റ    കണ്ടീഷൻ    വെച്ചു    ടീച്ചർ     കൂടെ    ഇരുത്തി     എന്താണ്     അവർ    പറഞ്ഞത്    എന്നു     പറഞ്ഞു     കൊട്     മോനെ    സഞ്ജീവ്     മഹാദേവ     അല്ലേ     വീട്ടിൽ     ചെന്നിട്ട്     രാവിലെ    കിട്ടിയതിന്റെ     ബാക്കി    കിട്ടും….

എന്താ     സഞ്ജു    ഏട്ടാ     അവർ    പറഞ്ഞത്….

അതു     ലക്ഷ്മി    അതു….

പറ     സഞ്ജു    ഏട്ടാ….

തിന്നാനും    സംസാരിക്കനും     അല്ല്‍തെ     വാ    തുറന്നു     പോവരുത്    എന്നു ….എൻ്റെ     കുഴപ്പം     അല്ല    ഇവന്റെ     ഓകെ     സൗണ്ട്     കേട്ട്     അവർ     വീണു    പോയി     അതു     പോലെത്ത     സൗണ്ട്     ആണ്     ഇവന്റെ…… പിന്നെ     ഒരു     കാര്യം     ഉണ്ടു     ലക്ഷ്മി…..

എന്താ   സഞ്ജു    ഏട്ടാ…

എല്ലാ    കഴിവും    കൂടെ    ദൈവം    ഒരാൾക്ക്    കൊടുക്കില്ല     അതു    കൊണ്ട്   മാത്രം    ഞാൻ    സിങ്ങർ    ആയില്ല…..

നല്ല      സങ്കടം     ഉണ്ടല്ലേ     സഞ്ജു      ഏട്ടാ….

ഉണ്ട്      ലക്ഷ്മി     രണ്ടു     കാര്യത്തിൽ     ആണ്     എനിക്ക്     ഈ    തേണ്ടിയോട്      അസൂയ …    ഒന്നു     ഇവന്റെ       സൗണ്ട്     രണ്ടു     ഇവന്റെ    ബോഡി …

നിന്റെ     കണ്ണു     കൊണ്ട    സഞ്ജു     എന്റെ      നടുവ്     വേദന     മാറാത്തത്    ….

എത്ര     ദിവസം    ആയി    നടുവ്    വേദന    തുടങ്ങിയിട്ട്…

കുറച്ചു     ദിവസം     ആയി      നല്ല വേദന  ….

അത്      അഭി     എത്ര  വലിയ     ഹീറോ   ആണേലും    ഫൈറ്റ്   ചെയ്യുമ്പോൾ     ഡ്യൂപ്പ്      വേണം      അല്ലേ     പണി      കിട്ടും…..

ഫൈറ്റ്      എന്തു      ഫൈറ്റ്      ആണ്      അഭി      ഏട്ടാ……

അത്    ലച്ചു       ഈ     ബിസിനെസ്സ്    ഫീൽഡ്  തന്നെ   അങ്ങോട്ട്     ഇങ്ങോട്ട്      ഒരു     ഫൈറ്റ്    അല്ലേ…    അതാ      സഞ്ജു     ഉദേശിച്ചത്     അല്ലേ…..

ഹ     അതേ..

കലിപ്പിൽ   തന്നെ      നോക്കിയ     അഭിയെ     നോക്കി      സഞ്ജു      പറഞ്ഞു……

അമ്മു     ഞാൻ     ഒരു      ചോദ്യം     ചോദിച്ച     അമ്മു    കറക്റ്റ്     ഉത്തരം    തരണം…..

സഞ്ജുവിന്റെ      ശബ്ദം    കേട്ട്     അമ്മു     അങ്ങോട്ട്     നോക്കി….

എന്താ     ചേട്ടാ…..

ഇത്ര    ഉള്ളൂ     ഞാനും     അഭിയും      lKg     തൊട്ട്     ഉള്ള     കുട്ടു     ആണ്   നാല്      വയസു    തൊട്ടു     ഇപ്പൊ     ഇരുപത്തിനാല്      വർഷം     ആയി ..   ലക്ഷ്മി     ആണേൽ    അഞ്ച്     ദിവസം    ആയുള്ളൂ     അപ്പോ     എന്റെ     കണ്ണു     കൊണ്ടാണോ    ലക്ഷ്മിയുടെ    കണ്ണ്    കൊണ്ടാണോ      ഇവന്      നടുവ്    വേദന     വന്നത്      വേഗം     പറ…

അമ്മു     എല്ലാരേയും     ഒന്നു   നോക്കി….

പേടിക്കണ്ട    പറഞ്ഞോ   ….

അങ്ങനെ     നോക്കിയാൽ     ലച്ചുന്‍റെ      കണ്ണാണ്….

എന്ത്     പറയണം എന്നറിയാതെ     ലക്ഷ്മി    എല്ലാരേയും     മാറി  മാറി   നോക്കി….

തുടരും….

ഇതിൽ     അഭിരാം       എന്ന  എന്റെ     ഹീറോ     ചെയ്ത     പോലെ     ഞാനും    ആഗ്രഹിക്കുന്നു    ഓരോ    ഇരക്കും    നീതി     കിട്ടാൻ    നിയമത്തിന്    മുന്നിൽ     തേറ്റവം      ഒരു      പെൺകുട്ടി     ഉള്ള      അമ്മ    എന്ന എന്റെ     കണ്ണിൽ    അഭിരാം     ചെയ്തത്     ആണ്      ശരി…..    മരണം     പോലും     തിരിഞ്ഞു     നോക്കാതെ   ഇഞ്ചിഞ്ചായി     വേദന     സഹിച്ചു    ചെയ്ത  തെറ്റ്     മുന്നിൽ    കണ്ടൂ    പശ്ചാത്തപിച്ച്    ജീവിതം     ഇനി     ഒരു    പെൺകുട്ടിയും     ഇര   ആവാതെ    ഇരിക്കട്ടെ…. പെട്ടന്ന്   പെട്ടന്ന് പാർട്ട് ഞാൻ ഇടും നിങ്ങളുടെ cmt കാണുന്ന സന്തോഷം അപ്പോ എനിക്ക് വേണ്ടി രണ്ടു വരി

4.7/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ലക്ഷ്മി – ഭാഗം 20”

  1. അമ്മു

    Crt ആണ് ഇതുപോലെ നമ്മുടെ നാട്ടിൽ oru ശ്രീറാം undayirunnel നാട് rekspettene

  2. Partukal vegam idam enn paranjathinu orupad nandhi.ella partikalum njan vayikkunnund.ellam enikk orupad ishtamanu.

Leave a Reply

Don`t copy text!