Skip to content

ലക്ഷ്മി – ഭാഗം 21

Lakshmi Ashwathy Novel

എന്ത്   പറയണം   എന്നറിയാതെ   ലക്ഷ്മി   അഭിയെ   നോക്കി   തന്നെ   കളിയാക്കിയത് പോലെ   ഒന്നു   ചിരിച്ചു കാണിച്ച   അഭിയെ   കണ്ടൂ   അവൾക്ക്   ദേഷ്യം   വന്നു….

അമ്മു   നി   എന്താ   പറഞ്ഞത്   അഭി ഏട്ടന്റെ ബോഡി കണ്ടൂ   ഞാൻ കണ്ണ് വെച്ചന്നോ   എന്തിന് നിനക്ക്   അറിയില്ലേ   നമ്മുടെ ഒപ്പം   പഠിച്ച   ഒരു   കൊച്ചൻ അവന്റെ   പേര്… പേരിൽ   ഓകെ   എന്തിരിക്കുന്നു   അവന്റെ   ബോഡി  ആണ് ബോഡി   അന്നും   പോളി   ആണ്   ഇന്നും   പോളി ആണ്.. ഇത്   ഒരു മാതിരി   ആ   പരസ്യത്തിലെ ജപ്പാൻ കാരനെ   പോലെ.. രാവിലെ   ആറു മണിക്ക്   ജിമ്മിൽ കേറും പിന്നെ രണ്ടു   മണിക്കൂർ   പൊരിഞ്ഞ പോരാട്ടം   ആണ്   പക്ഷേ എന്താ പ്രയോജനം  കിടന്നു   ഉറങ്ങിയാൽ   അതെങ്കിലും   ഉണ്ടു….

ഒരു   ചിരിയോടെ   ലക്ഷ്മി   അതു   പറഞ്ഞതും   അഭിയുടെ   മുഖം ദേഷ്യം   കൊണ്ടു  ചുവന്നു   ദേഷ്യം മുഴുവൻ   വണ്ടിയുടെ സ്റ്റിയറിങ്ങിൽ   തീർക്കുന്ന   അഭിയെ   കണ്ടൂ   സഞ്ജുവിന്   ചിരി വന്നു….

എന്നാലും   എന്റെ   ലക്ഷ്മി   തനിക്ക്   ശാപം  കിട്ടും….

ആരുടെ?…

സത്യം    പറയാൻ    ഞാൻ   മുഖം    നോക്കില്ല     എന്റെ    ഭർത്താവ്    ആണെങ്കിലും….

അയ്യോ   അവന്റെ  ശാപം  അല്ല   വണ്ടിയുടെ സ്റ്റിയറിംഗ് നിന്നെ   ശപിക്കും….  നിന്നോടുള്ള   ദേഷ്യം   മുഴുവൻ   അവൻ   അതിൽ ആണ്   തീർക്കുന്നത്….

സാരം ഇല്ല സഞ്ജു   ഏട്ടാ നഗ്ന സത്യങ്ങൾ   എപ്പോളും   വേദന   മാത്രം   ആണ്   തരിക   അല്ലേ   അഭി   ഏട്ടാ,..

ലച്ചു നി   മിണ്ടാതെ   ഇരുന്നോ   അല്ലേൽ    നിന്നെയും   ഇവനെയും   ഞാൻ റോഡിൽ   ഇറക്കി വിടും ഞാനും   അമ്മുവും   പോവുകയും   ചെയ്യും….

പോവാൻ    പറ ലക്ഷ്മി   ഇവന്   മാത്രം   അല്ല   കാർ    നമ്മുക്ക്    എന്റെ ….

എന്താ   നിർത്തിയത്    സഞ്ജു….

അത്   ആവേശം   മുത്തപ്പോൾ   വണ്ടി   നിന്റെ   വീട്ടിൽ   ആണ് ഉള്ളത്   മറന്നു..

അഭിയുടെ മുഖം   കണ്ടൂ   ചിരി അമർത്തി   ലക്ഷ്മി   ഇരുന്നു….

വീട്ടിൽ   ചെല്ലുമ്പോൾ   രാജിയും   ആമിയും   ഓടി  വന്നു….

അമ്മേ   ഇതു എന്റെ….

മോള് ഒന്നും പറയണ്ട   അഭി   എല്ലാം   പറഞ്ഞു ….  ആമി യെ   പോലെ തന്നെ  ആണ്   എനിക്ക്   ഈ  മോളും….

അഭി   ഏട്ടാ   എന്നെ   പോലെ   തന്നെ  ആയത്   കൊണ്ട്   എന്റെ   റൂമിൽ   ചേച്ചി   കിടക്കുന്നത്….

ഈശ്വര   പാവം   അതിലും   വലുത്   ഒന്നും   അമ്മുവിന്   വാരാൻ   ഇല്ല ….

തന്നെ   നോക്കി    അതു   പറഞ്ഞ   സഞ്ജുവിനെ    ആമി   നോക്കി …..

അഭി   നിന്റെ   പെങ്ങളുടെ   നോട്ടം   ശരിയല്ല  ജഗതി   ചേട്ടൻ   പറഞ്ഞ പോലെ   നിലവിളി   ശബ്ദം ഇടണം   എന്ന   തോന്നുന്നത്…..

അപ്പോ   ശരി സഞ്ജു   ഇനി   എന്തും   സംഭവിക്കാം അപ്പോ   ഞങൾ   അങ്ങോട്ട്…. വാ   . ലച്ചു   അമ്മു   നമ്മുക്ക്   പോവാം   ഇനി   അവർ   ആയി   അവരുടെ   പാട്   ആയി   സഞ്ജു   101  ഡയൽ   ചെയ്യാൻ   ആവുമ്പോൾ   വരാം….

അതും പറഞ്ഞു   അകത്തേക്ക്   കയറിയ   അവരെ   കണ്ടൂ   സഞ്ജു   ദയനീയം  ആയി   ആമിയെ നോക്കി….

അമ്മു   ഇതാ   ആമിയുടെ   റൂം   ഇനി   നിന്റെയും   എനിക്ക്   ഒന്നു    പുറത്ത്   പോണം   പിന്നെ ലച്ചു   ഉണ്ടല്ലോ   അപ്പോ വന്നിട്ട്    കാണാം…..

അതും പറഞ്ഞു   അഭി പുറത്തേക്ക് പോയതും   ആമി   വന്നതും   ഒന്നിച്ചായിരുന്നു….

ആമി   സഞ്ജു   ഏട്ടൻ   ജീവനോടെ   ഉണ്ടോ?…

പിന്നെ    ജീവിതം   അല്ലേ   ചേച്ചി   ജീവനും….

അമ്മു   ആമി   വന്നല്ലോ   ഞാൻ   ഡ്രസ്സ്   മാറി   വരാം….

ചേച്ചി പോയിട്ട്   വാ   ഞാൻ   ഉണ്ടല്ലോ   ഇവിടെ ….

ഇതാ   അമ്മു    അഭി ഏട്ടന്റെ   അനിയത്തി അഭിരാമി  വർമ്മ    ആമി…..

വർമ്മ   കേട്ട്   മടുത്തു   ചേച്ചി   അഭി   ഏട്ടനോട്   പറ   എന്റെ   പേര്   ഒന്നു   മാറ്റാൻ ….

എങ്ങനെ   മാറ്റാൻ…..

അഭിരാമി   സഞ്ജീവ്   ആക്കാൻ   ഒന്നു   പറ   ചേച്ചി…   ചേച്ചിയെ    കൊണ്ട്   നടക്കും   ചേച്ചി   ഈ   റെഡ്   സാരിയിൽ   നല്ല   ഭംഗി. ഉണ്ട്   അല്ലേ   അമ്മു   ചേച്ചി….

ഇത്   തന്നെ   അല്ലേ ഞാൻ   ഏതു   ഡ്രസ്സ്   ഇട്ടാലും   നി പറയുക….  ഇന്നലെ   അഭി   ഏട്ടൻ പറഞ്ഞത്   നിന്നെ    ഡിഗ്രീ    കഴിഞ്ഞു    MBA  ക്ക്   വിടാൻ   പോകുവന്ന്    അപ്പോ   പിന്നെ   അതു   കഴിഞ്ഞേ   കല്യാണം   കാണൂ…..

ആമിയുടെ   വളിച്ച   മുഖം   കണ്ടൂ  ചിരിയോടെ   ലക്ഷ്മി   പറഞ്ഞു….

ചേച്ചി    ശ്രമിച്ചാൽ   നടക്കും   അഭി ഏട്ടന്റെ ഏറ്റവും   വലിയ   വീക്നെസ്   ചേച്ചി    ആണ് ….   പ്ലീസ്    ചേച്ചി    അദ്യം   സോഫ്റ്റ്   ആയി   പറയണം   നടന്നില്ല   എങ്കിൽ   കൊടുക്കണം   ചേച്ചി   നടുവ്   നോക്കി    ഒരു   ചവിട്ടു…..

എന്താ   ബുദ്ധി ഇതിലും   നല്ലത്    ഞാൻ   വല്ല   ട്രെയിന്   തല   വെക്കുന്നത് ആണ്    നിന്റെ    ചേട്ടൻ    ആയ കൊണ്ട്   പൊക്കി   പറയുന്നു   എന്നു   കരുതരുത് ചില   സമയത്ത്    ഉള്ള    അങ്ങേരുടെ    സ്വഭാവം   കണ്ടൽ എന്തേലും   എടുത്ത്    തലക്ക്    കൊടുക്കാൻ    ആണ്   തോന്നുന്നത്…..

അപ്പോ   ചേച്ചി    എന്നെ   കൈ   വിട്ടു….

വിട്ടില്ല   ശ്രമിക്കാം…..

താങ്ക്സ്    ചേച്ചി    ഒരു   തവണ    ശ്രമിച്ചു   നോക്കൂ   നടന്നില്ല എങ്കിൽ   വീണ്ടും    ശ്രമിക്കുക    അങ്ങനെ   പത്തു   ഇരുപത്   തവണ   ആവുമ്പോ   നടക്കും…..   ചേച്ചിയെ   ഞാൻ   ചേട്ടന്റെ   ഭാര്യ   ആയി    അല്ല   എന്റെ   സ്വന്തം അമ്മയെ   പോലെ   ആണ്   കാണുന്നത്….

എന്റെ   ആമി   നിന്റെ    സോപ്പിഡൽ   ഭയങ്കരം    നമിച്ചു    ഞാൻ ഡ്രസ്സ്   മാറി   വരാം   ഞാൻ   വരാം   അമ്മു   ഇപ്പൊ….

ലക്ഷ്മി   പോയതും    നോക്കി   ചിരിയോടെ    അമ്മു   ഇരുന്നു ….   റൂമിൽ    ചെന്നപ്പോ   അഭി   എവിടെയോ   പോവാൻ   ഒരുങ്ങുന്നത്   ആണ്   കണ്ടത്……

എവിടെ  പൊവാ   അഭി ഏട്ടാ….

ഒന്നു    പുറത്ത്    പോണം…..

ദേഷ്യത്തിൽ    ഉള്ള    അഭിയുടെ    മുഖം    കണ്ടപ്പോ    തന്നെ    സംഗതി    പന്തി    അല്ല    ലക്ഷ്മിക്ക്    മനസ്സിലായി…..  കല്യാണ   കാര്യം    പറയാൻ    പറ്റിയ   മൂഡ്    അല്ല  ഇപ്പൊ    പറഞ്ഞ   ഞാൻ    പടം    ആവും….

അഭി     ഏട്ടന്    നെഞ്ചിനു    വേദന   ഉണ്ടോ…..

ഇല്ല    നി    പറഞ്ഞ    പോലെ    ജപ്പാൻ   കരന്റെ    ബോഡി    പോലെ  ആണ്    എങ്കിലും   ആരോഗ്യം    ഉണ്ട്….

ഈശ്വര     പെട്ട്    അതാണ്   കാര്യം    വലിയുന്നത്‌     ആണ്    ബുദ്ധി…. അതും     മനസിൽ    കരുതി  ലക്ഷ്മി    പതുക്കെ    പുറതൊട്ടു     പോയതും     കയ്യിൽ     പിടി    വീണതും   ഒരുമിച്ചായിരുന്നു…….

എന്താ     അഭി  ഏട്ടാ…..

നി    അങ്ങനെ     അങ്ങ്    പോയാലോ    ഞാൻ    എന്താ    ജിമ്മിൽ   വെറുതേ    പോണ്  എന്നല്ലേ     പറഞ്ഞത്……

ആ    ഒരു    ഫ്ലോയിൽ     പറഞ്ഞു    പോയതാ    സോറി   കൈ    വിടൂ    വേദന     എടുക്കുന്നു…..

ഇനി     എന്റെ    ബോടിയെ    കളിയക്കുവോ….

തന്നോട്    ചേർത്തു     ഇടുപ്പിൽ   ബലമായി    പിടിച്ചു  കൊണ്ട്    അവൻ  ചോദിച്ചു…..

ഇല്ല     സത്യം     ആയും    ഇല്ല    വിട്    എനിക്ക്     വേദന    എടുക്കുന്നു…

നിന്നോട്    ഞാൻ    ഒരു   നഗ്നസത്യം    പറയട്ടെ…..

പിടി   വിട്ട്    എന്തും   പറഞ്ഞോ  ഞാൻ    കേൾക്കാം….

നിന്റെ    നാക്ക്   കൊണ്ട്    മുന്നിൽ    നിൽക്കുവരെ    അടിച്ചു    ഇടാൻ    ഉള്ള    ബലം   ഓകെ    ഉണ്ട് …. പക്ഷേ     ബോഡി    പോര  …..

മനസിൽ     ആയി   പിടി    വിട്    അഭി ഏട്ടാ   …..

ഇത്തവണ    ലച്ചു    ഞാൻ    വിടാം    ഇനി   എന്റെ    ബോഡിയുടെ    കുറ്റം     പറഞാൽ……

പറയില്ല     സത്യം  ആയും    പറയില്ല   കൈ    എടുക്കു     പ്ലീസ്     ഒരു    ലോലഹൃദയ     ആയ  എന്നെ    ഇങ്ങനെ     വേധനപിക്കരുത്ത     പ്ലീസ്…….

ഒരു     ലോലഹൃദയ    നിന്റെ     നാക്ക്     ഇല്ലേൽ    നി   എന്തു     ചെയ്തേനെ…..

അവളിൽ     ഉള്ള     പിടി     വിട്ടു    കൊണ്ട്     അഭി    പറഞ്ഞു…..

ഈശ്വര    ഈ     കാലന്റെ  കൈ   …

കബോർ ഡ്ഡിൽ. നിന്ന്      ഡ്രസ്സ്   എടുക്കുന്ന      കൂട്ടത്തിൽ  ലക്ഷ്മി     പറഞ്ഞ     കേട്ട്  അഭി    അവളോട്     ചോദിച്ചു….

ആര    കാലൻ    ഞാൻ   ആണോ?….

അയ്യോ അല്ല    കാല്     ടേബിൾ    കൊണ്ടപ്പോ    ഈ    കാലു    എന്ന്   പറഞ്ഞതാ …നിങൾ    മാലാഖ    ആണ്     വൈറ്റി ന്‌     പകരം    ഷർട്ട്    ബ്ലാക്ക്    എന്നെ    ഉള്ളൂ…..

അതും    പറഞ്ഞു    ഡ്രെസ്സും     ആയി   ബാത്റൂമിൽ     കേറിയ    ലക്ഷ്മിയെ    കണ്ടൂ    അഭി     ചിരിച്ചു……..

നിങൾ      ആര     എന്തിനാ     ഇവിടെ    കൊണ്ടു     വന്നു     ഞങ്ങളെ     ഇങ്ങനെ    കൊല്ലകൊല      ചെയ്യുന്നത്…..

തൊട്ടു   മുന്നിൽ  വന്നു   നിന്ന   ആളെ     കണ്ടൂ     അവർ    മുന്നു    പേരും  ഒന്നു    പകച്ചു..കഴിഞ്ഞ    കുറച്ചു    ദിവസങ്ങൾ     ആയി   ഇങ്ങനെ…    എന്തിനാണ്      എന്നും    പോലും     അറിയാതെ  മുന്നിൽ   നിൽക്കുന്നത്    ആര    എന്നു    പോലും   അറിയാതെ    ശരീരം    നീറി   പുകയുന്ന    വേദനയിലും    അവർ   ചോദിച്ചു..

തൻ്റെ      മുന്നിൽ     ഉള്ളവരുടെ     ചോദ്യം    കേട്ടു     അഭി   ഒന്ന്     ചിരിച്ചു……

നിങ്ങൾക്ക്      മനുഷ്യത്വം     എന്നുണ്ട്     ഉണ്ടോ      ഒരു    തെറ്റും    ചെയ്യാത്ത    ഞങ്ങളെ…..

മനുഷ്യത്വം     ഇപ്പൊ   ഇല്ല     നിങ്ങൾക്ക്     മുന്നു    പേർക്കും     അതു    ഒത്തിരി     ഉണ്ടല്ലോ….. കുറച്ചു     ഇങ്ങ്     കടം     താ…….

നിങൾ      ആര?  എന്താ     വേണ്ടത്…..

അതിനു     മുന്നേ     ഞാൻ    ഒന്നു     ചോദിക്കട്ടെ    നിങൾ    മുന്നു     പേരിൽ     ആര     അലക്സ്……

വേഗം      പറഞ്ഞോ      ആര    എന്നു   പറഞ്ഞ     അവൻ    മാത്രം     പഞ്ചർ    ആകു     അല്ലെങ്കിൽ     മുന്നു   ഇപ്പൊ    എന്റെ    കയ്യിൽ     നിന്നും     വാങ്ങും…..

കയ്യിൽ     കിടക്കുന്ന      വള     ഊരി     എടുക്കുന്ന      അഭിയെ       പേടിയോടെ      അവർ     നോക്കി……

ദ്ദേ      ഇവൻ     ആണ്…..

നടുക്ക്      ഇരിക്കുന്ന  ആൾ    എന്ന     മട്ടിൽ     ഒരു    തല   കൊണ്ട്    കാണിച്ചു ….    അവന്റെ      അടുത്ത്      വന്നു     നിന്ന്     അഭി   പറഞ്ഞു….

അലക്സ്     ഒരു     പെണ്ണിനോട്    സ്നേഹം     തോന്നുക  അവളുടെ     ശരീരത്തിനോട്    ആഗ്രഹം    തോന്നുക     അതൊക്കെ    സ്വാഭാവികം ….  പക്ഷേ   നി    ആഗ്രഹിച്ച   ആൾ    അല്ല     നിന്റെ    മുന്നിൽ    എന്നറിയുന്ന    നിമിഷം    നിന്റെ      വികാരം    വിചാരത്തിന്     വഴി     മറണ്ടെ…   എന്താ     നിനക്ക്     അങ്ങനെ   പെരുമാറാൻ     സാധിക്കാതെ     പോയത്    പറ    അലക്സ്…..

അവൻ     തൊട്ടു മുന്നിൽ     ഉള്ള    അഭിയേ യും       അവന്റെ     കയ്യിൽ    ഇരുന്ന    സ്ക്രപിൽ   ഹൻഡിലേക്കും     മാറി    മാറി     നോക്കി……

നിങൾ    ഒരു    ഡോക്ടർ    ആണോ……

അതല്ല     ഞാൻ    ചോദിച്ചതിന്     മറുപടി..   എന്ത്    കൊണ്ടാണ്      നി     ഒരു     മനുഷ്യൻ   ആവാതെ     ഒരു    മൃഗം     ആയത്     പറ     അലക്സ്…..

എനിക്ക്      നിങൾ     പറയുന്നത്      ഒന്നും    മനസിൽ ആവുന്നില്ല    എവിടെയോ    കണ്ടിട്ടുണ്ട്     എന്നെല്ലതെ    നമ്മൾ     തമ്മിൽ    ഒരു    മുൻപരിചയ വും      ഇല്ല     നിങ്ങളുടെ     കയ്യിലെ    ടൂൾ    കണ്ടാൽ   നിങൾ     ഒരു      ഡോക്ടർ     ആവാം…   നിങ്ങളുടെ    ബോഡി  ഷേപ്പ്    കണ്ടാൽ    ഒരു     പോലീസ്  ഓഫീസർ     ആവനും     ചാൻസ്    ഉണ്ട്… കുറച്ചു   ദിവസം      ആയി     ഒരു    പഞ്ചിംഗ്   ബാഗ്     പോലെ     ഞങ്ങളെ   കെട്ടിത്തൂക്കി   ഇട്ടു    നിങ്ങളുടെ    ദേഷ്യം  മുഴുവൻ     ഞങ്ങളിൽ    തീർക്കുന്നു…. ഇപ്പൊ     തന്നെ     ഒന്നു      അനങ്ങാൻ     പോലും       ആവാതെ  ഇങ്ങനെ     ചെയ റിൽ    ചേർത്തു      പ്ലീസ്      ഞങ്ങളെ     വീട്     നിങ്ങൾക്ക്     ആളു      മാറിയതാണ്…….

ശരിയാണ്     ഞാൻ    നിങ്ങളോടു     ഞാൻ    ആര  എന്നു     പറഞ്ഞില്ല     അല്ലേ ….  സോറി     നിങ്ങളോട്     എന്റെ  സ്നേഹം   പ്രകടിപ്പിച്ചപ്പോൾ മറന്നു     പോയതാണ്    പിന്നെ    ഫ്ലാഷ് ബാക്ക്    ഇന്ന   പൂർണം    ആയത് ….   ഞാൻ      അഭിരാം       ഡോക്ടറും    അല്ല    പോലീസും     അല്ല     ഇതു     രണ്ടും    ആയി    ഒരു     ബന്ധം     ഇല്ലത്തെ    ഒരു       ബിസിനെസ്സ് മാൻ…..    പിന്നെ     നിങ്ങൾക്ക്      മനസിൽ     ആവാൻ    ഇത്തിരി    എളുപ്പത്തിൽ      പറഞാൽ    നിന്റെ     ഓകെ    ക്ലാസ്മേററ്    ലക്ഷ്മി   …..

പേര്    കേട്ടതും     ഞെട്ടലിൽ    അലക്സ്     അഭിയെ     നോക്കി….

എന്താ     അലക്സ്    ഞെട്ടിയോ…..

നിങൾ    നിങൾ     ലക്ഷ്മിയുടെ…..

ഭർത്താവ്     ആണ് …

നിന്റെ      ഭാര്യയെ     ഒന്നു     മോഹിച്ചു    പോയി     എന്നുള്ളതിന്     ആണോ     ഞങ്ങളെ     ഇട്ടു    നി കൊല്ലാതെ    കൊല്ലുന്നത്  ….   അങ്ങനെ   ആണെങ്കിൽ   ഈ    ഗോഡൗൺ    ഫുൾ   ആണുങ്ങൾ     ആവും     ആര      ആ  മൊതലിനെ   മോഹിക്കത്തത്തത് … കല്യാണം    കഴിഞ്ഞു       എന്നറിഞ്ഞു     ഒന്നു    കാണണം    എന്നുണ്ടയിരുന്ന്    നിന്നെ   എന്തിനെന്നോ     വരാൽ    വഴുതും     പോലെ    തന്നെ    മോഹിപിച്ച    ഓരോ      ആണിൽ    നിന്നും    ചങ്കൂറ്റം    കൊണ്ട്      മാത്രം      രക്ഷപെട്ട    ഒരു     പെൺപുലി      അല്ലേ     അവള്   കൊള്ളാം….    നിയ്യും    മോശം   അല്ല   സൗന്ദര്യം     കൊണ്ടും      ശക്തി      കൊണ്ടും      അവൾക്ക്     ഒപ്പം    തന്നെ    നിൽക്കും  …….

കണ്ണിൽ      തെളിഞ്ഞ     ദേഷ്യത്തോടെ     അഭി     കയിൽ     ഇരുന്ന     ആയുധം     അലക്‌സിന്റെ     തുടയിൽ     ആഴ്ത്തിയിറക്കി ….. ഒന്നു      കരയാൻ   പോലും    ആവാതെ   വേദനയിൽ     അവൻ    ഞരങ്ങി…..

ഒന്നു    എണീറ്റ്    നിൽക്കാൻ    പോലും    പറ്റാത്ത    നിന്റെ    ഈ    അവസ്ഥയിലും    പെണ്ണ്    എന്നു    കേട്ടപ്പോ    നിന്റെ    ഈ   കണ്ണിൽ   തെളിഞ്ഞ    കാമം.  ഉണ്ടല്ലോ   നി   ഒന്നും    ഒരിക്കലും    നന്നാവില്ല    എന്നത്   ഒന്നൂടെ    മനസിൽ    ആക്കി തരുന്നു….       നിന്നെ    ഭൂമി   കാണിക്കാൻ   ആണല്ലോ   പാവം   ആ   സ്ത്രീ   അത്രയും    മരണ വേദന   സഹിച്ചത്    എന്നോർക്കുമ്പോൾ    ആ   അമ്മയോട്   തോന്നുന്നത്   സഹതാപം   ആണ്…   ഒരു.   നിമിഷം    ദേഷ്യവും   കാരണം   ഓരോ   അമ്മയും   തൻ്റെ    ആൺ മക്കളോട്    പറഞ്ഞു    കൊടുത്തു   പഠിപ്പിക്കേണ്ടത്    എന്താണ്    എന്നോ….   അവന്റെ    മുന്നിൽ    കാണുന്ന    ഓരോ   പെൺകുട്ടിയും    അവന്റെ   അമ്മയും    പെങ്ങളും   ആണന്നു   അവളെ   ബഹുമാനിക്കണം    എന്നു …    നിന്റെ   ഒന്നും    ശരീരത്തിന്    കീഴിൽ    അമരാൻ    മാത്രം    അല്ലടാ   ഓരോ   അച്ഛനും    തൻ്റെ    മകളെ    രാജകുമാരി.   ആയി    വളർത്തുന്നത് ..  ഓരോ.   സഹോദരനും   അവൾക്ക്    രാവും  പകലും    കാവൽ    നിൽക്കുന്നത് ..  മുന്നിൽ    കിടക്കുന്നത്   ഒരു    മനുഷ്യ    ജീവൻ   ആണ്    എന്നു    പോലും   ഓർക്കാതെ    അവളുടെ   ശരീരം    കൊത്തി    വലിച്ച    നിന്റെ    കഴുകൻ   കണ്ണുകൾ   കുത്തി    ഞാൻ    എടുക്കും….  പിന്നെ    ഇതൊന്നും    ഞാൻ   ചെയ്യുന്നത്   ലക്ഷ്മിക്ക്    വേണ്ടി   അല്ല    അവൾക്ക്    പകരം    ഇര    ആയ    പാവം    പെൺകുട്ടിക്ക്    വേണ്ടിയാണ്…   കാരണം    ഞാനും    ഒരു    സഹോദരൻ    ആണ്    ഞാനും   വളർത്തുണ്ട്    ഒന്നിനെ    മോളേ   പോലെ    എന്തിനെന്നോ    അവള്   നാളെ    ഒരു    ഭാര്യ    ആയി   അമ്മ   ആയി    സന്തോഷത്തിൽ    ജീവിക്കുന്ന    കാണാൻ….   നിന്റെ    മുന്നിൽ    കൊണ്ട്    നിർത്താം    ഞാൻ    അവളെ    എട്ട്    വർഷം    മുൻപ്    തല   പൊക്കിയ   നിന്റെ    പൗരുഷവും    പിന്നെ    നിന്നെ   താങ്ങി   നിർത്തുന്ന.  ഈ    നട്ടെല്ല്   ഉണ്ടല്ലോ    അതിനു    ബലം   ഉണ്ടെങ്കിൽ    തൊട്ടു    നോക്കു.   എന്റെ    ആമിയേ    എന്താടാ    നോക്കുന്നോ   നി…

തനിക്ക്    നേരെ    ദേഷ്യത്തിൽ    അത്രയും    പറഞ്ഞ    അഭിയെ    പേടിയോടെ    അലക്സ്   നോക്കി…  തുടയിൽ   നിന്നും   ഇറങ്ങുന്ന    ചോരയും    പുകഞ്ഞു   നീറുന്ന    വേദനയും    കൊണ്ട്    അവൻ    അഭി യെ    നോക്കി….

നി    ഇപ്പൊ    കരുതുന്നില്ല   അലക്സ്    ഇവിടെ   നിയമം    ഉണ്ട്    കോടതി    ഉണ്ട്   പോലീസ്    ഉണ്ട്    എത്ര   നാൾ    ഞാൻ    ഇങ്ങനെ   നിന്നോട്   പെരുമാറും    എന്ന് ….   നിന്നെ   പോലെ   ഉള്ള  പുഴുത്ത   പട്ടികളെ    കൊന്നു    അഭിരാം     ജയിലിൽ    ഒന്നും    പോവില്ല…  ലക്ഷങ്ങളും   നല്ല    ഒരു    അഡ്വക്കേറ്റും    ഉണ്ടെങ്കിൽ    ഇതിലും   വലിയ   കേസിൽ  നിന്ന്   വെളിയിൽ    വരാം…   ഇതിനുള്ളിൽ    തീരും   നിങൾ    മുന്നളുടെയും.   ജീവിതം    പേടിക്കണ്ട    കൊല്ലില്ലാ    അങ്ങനെ    നി    ഒന്നും    മരിക്കരുത്….

തുടയിൽ    കുത്തി    ഇറക്കിയ   ആയുധം    ഊരി    എടുത്തു    പകരം    എന്തോ   ഇട്ടതും    വേദനയിലും    നീറ്റൽ    കൊണ്ടും    അലക്സ്    അലറി….

ഇത്രേ  ഉള്ളു   നി   ഒരല്പം    മുളക്   പൊടിയും   ഉപ്പും   ചേർത്ത്   മുറിവിൽ    ഇട്ടാൽ    ഉടൻ   ഇത്രയും    കരയണോ…  ഉപ്പ്    നല്ലതാ    മുറിവ്    ഉണങ്ങാൻ ..   പിന്നെ    ഒന്നു    പറഞ്ഞില്ലാലോ   അവർ    എന്നെ    അങ്ങനെ    പറഞ്ഞു   ഇങ്ങനെ   പറഞ്ഞു    നിങൾ    ഭർത്താവ്    അല്ലേ   ഒന്നു    പോയി    ചോദിക്കൂ   അങ്ങനെ    ഒന്നും    അവള്    പറയില്ല ….    അറിയാലോ    അലക്‌സിന്   എൻ്റെ    ഭാര്യക്ക്    എന്നെക്കാൾ    ധൈര്യം    ആണ്    ചില   സമയത്ത്    എന്നെക്കാൾ   കൂടുതൽ.   അപ്പോൽ   ഞാൻ    പോട്ടെ    നാളെ    വരാം    ഇപ്പൊ    നിങ്ങളെ   ഡെയ്‌ലി   കാണാതെ   എനിക്ക്    പറ്റില്ല….   പിന്നെ    ഓരോ   നിമിഷവും    നിന്റെ    ഓകെ   മുന്നിൽ    നിങൾ     പിച്ചിച്ചിന്തിയ   ആ    പെണ്ണ്   അനുഭവിച്ച    വേദന     ഉണ്ടാവണം    ഒരല്പ    സുഖത്തിന്    വേണ്ടി    നി    ഓകെ    ഞെരിച്ചു    ഉടച്ചത്    ഒരു    ജീവിതത്തെ    ആണ്….     രാഹുൽ    അവൻ    തീരുമാനിക്കേണ്ട   കാര്യം   ആണ്    നിങ്ങളുടെ   ബാക്കി    ജീവിതം…   അവന്    നിങൾ  മരികണ്ട    എന്നാണ്    എങ്കിൽ    നിങൾ   ജീവിഛോ    പക്ഷേ    ഒരു    പെണ്ണുടലിലും     ഇനി   നി    ഒന്നും    സുഖം    തെടില്ല     അപ്പോ   ശരി    ഞാൻ   പോയി    ഒരു    മുവി    കാണട്ടെ    നിന്നെ   ഓകെ കൊന്നില്ല   എങ്കിൽ   ഇനി   അതേ   ഉള്ളു   വഴി   ആഷിക്   അബുവിന്    നന്ദി….

ഇത്രയും    പറഞ്ഞു    അഭി    പോയത്   നോക്കി    അവർ   മുന്നാളും    ആ   ഇരുട്ടിൽ    ഇരുന്നു….

തുടരും…..

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!