സത്യം ആണോ ലച്ചു നി പറയുന്നത് അപ്പു അവൻ ഇങ്ങനെ ഓകെ പറയുകയും പ്രവത്തിക്കുകയും ചെയ്യുമോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല………
തൻ്റെ മടിയിൽ കിടന്നു രാഹുലിനെ പറ്റി ലക്ഷ്മി പറഞ്ഞത് കേട്ട കാര്യങ്ങൽ ഞെട്ടലിൽ അതിൽ ഉപരി ദേഷ്യത്തിൽ ആണ് അമ്മു കേട്ടത്……
നിനക്ക് വിശ്വാസം ആയില്ല ഞാൻ കള്ളം പറയുകയാണെന്ന് എന്നാണോ നി കരുതുന്നത് …. ഇപ്പൊ നിന്റെ കണ്ണിൽ ഉള്ളത് ഒരു സഹോദരിയുടെ വിശ്വാസം ആണ് അവൻ തെറ്റ് ചെയില്ല എന്നത്….. പക്ഷേ ഓരോ നിമിഷവും അവൻ എന്നോട് ചെയ്തിരുന്നത് എന്താണ് എന്ത് പേരാണ് വിളികണ്ടത് ….. ചതി എന്നോ വിശ്വാസ വഞ്ചന എന്നോ എനിക്കറിയില്ല …..
നിന്നോട് ഇതൊക്കെ ആര പറഞ്ഞത് അഭി ഏട്ടൻ ആണോ?….
നിറഞ്ഞ കണ്ണുകൾ തുടച്ചു അമ്മു ചോദിച്ചു….
അറിയാമായിരുന്നു പക്ഷേ ഒരു വട്ടം പോലും പറഞ്ഞിട്ടില്ല ഞാൻ വിശ്വസിക്കില്ല എന്ന് കരുതി ആവും…..
അവൻ പോവാൻ പറ അപ്പു പറഞ്ഞത് പോലെ ഒന്നും അല്ല നി … നിയാണ് ശരി നി മാത്രം അതിന്റെ ഏറ്റവും വലിയ തെളിവാണ് നിന്റെ നെഞ്ചോട് ചേർ ന്നു കിടക്കുന്ന താലി അല്ല അതു കെട്ടിയ ആ മനുഷ്യൻ…. എനിക്കറിയാം നി അഭി ഏട്ടനെ പോലെ ഒരാളെ ഒന്നു ഭർത്താവ് ആയി ആഗ്രഹിച്ചു കാണില്ല ….. കൂടുതൽ ഒന്നും അദ്ദേഹത്തെ പറ്റി അറിയില്ല …..ഒരു കാര്യം അറിയാം അദ്ദേഹം നിന്നെ ഒത്തിരി സ്നേഹിക്കുന്നു….
എന്താടി എനിക്ക് ഒരു കുറവ് നിന്റെ അഭി ഏട്ടന്റെ ഒപ്പം നിൽക്കാൻ ഉള്ള സൗന്ദര്യം എനിക്കു ഇല്ലെ..
അതൊക്കെ ഉണ്ട്… നി സുന്ദരി അല്ലേ…. നി പാവം അതിനെയും തല്ലിയോ …
അഭി ഏട്ടനെ ഞാനോ ഇല്ല….
അരോട നി നുണ പറയുന്നത് എനിക്ക് അറിയില്ലേ നിന്നെ…..
അതു അറിയാതെ പറ്റി പോയതാ ദേഷ്യത്തിൽ…..
പാവം ഇതിലും വലുത് എന്തോ ആ മനുഷ്യന് വരാൻ ഇരുന്നത് ആണ്…..
ഞാൻ എന്താ വല്ല ഭൂതവും ആണോ ആ മനുഷ്യന് ഇതിലും വലുത് വരാൻ….
പിന്നെ നി ഒരു വട യക്ഷി അല്ലേ….
അമ്മു ഞാൻ പിണങ്ങി നിന്നോടു…..
സോറി നി പിണങ്ങാതെ….
ചേച്ചി ….
ആമിയുടെ വിളി കേട്ടു ലക്ഷ്മി എണീറ്റു….
എന്താ ആമി….
നമ്മുക്ക് ഒരു ഷോപ്പിങ്ങിന് പോയാലോ…
അഭി ഏട്ടൻ ഇല്ലാതെ.. അതും ചോദിക്കാതെ എങ്ങനെ പോവും….
അതിനു എന്താ ഫോൺ വിളിച്ചു പറഞ്ഞിട്ട് പോവാം….
എങ്കിൽ പോവാം അല്ലേ അമ്മു….
ശരി ….
എങ്കിൽ ഞാൻ പോയി ഡ്രസ്സ് ഇട്ടു വരാം… പക്ഷേ ആമി എവിടെ പോവാൻ. ആണ്….
അമ്മു ചേച്ചിക്ക് ഡ്രസ്സ് എടുക്കാൻ ഡാഡിയും മോനും ഷോപ്പിൽ ഇല്ല ഞാൻ ഇന്ന് പൊളിക്കും…. ചേച്ചി വേഗം വാ അഭി ഏട്ടൻ വന്നു കഴിഞ്ഞ ഒന്നും നടകില്ല….
ശരി അമ്മു ഡ്രസ്സ് ചെയ്തോ….
അഭി……
അത്ര പരിചയമില്ലാത്ത കൈ കൊണ്ടു തലയിലെ തലോടിൽ അഭി കണ്ണു തുറന്നു …. തൊട്ടു മുന്നിലെ ആളെ കണ്ടതും അവൻ ബെഡിൽ നിന്നു എണീറ്റു….
എന്താ ഡാഡി…
ഉറക്കം ആയിരുന്നോ … അതോ സുഖം ഇല്ലെ?…
ഒന്നും ഇല്ല ചുമ്മ ഒന്നു കിടന്നു….
മോള് ….
അവർ ഒന്നു പുറത്തേക്ക് ഷോപ്പിംഗ് … ഡാഡി അമ്മു ആ കുട്ടിയെ ഞാൻ ഇങ്ങോട്ട് ….
ഹ രാജി പറഞ്ഞു നല്ലത് അല്ലേ ഇവിടെ ആവുമ്പോൾ ആമിയും മോളും ഉണ്ടല്ലോ….
ഞാൻ ചോദിക്കാൻ തീരുമാനം കൺഫേം ആയിരുന്നില്ല അതാ ഞാൻ…
അതിനെന്താ നിന്റെ തീരുമാനങ്ങൾ എല്ലാം ശരി ആവും … ചില ചില തീരുമാനങ്ങൾ നി എടുത്താൽ മാത്രം ശരി ആവുന്നത് ഉണ്ട്….
ഡാഡി വെറുതെ….
അല്ല എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് ഫ്രീ ആണോ…
ഹ അതേ….
എങ്കിൽ വാ ബാൽകാണിയിൽ നിൽക്കാം ….
എന്താ ഡാഡി…
നി ഇപ്പൊ ഗാർമെൻറ്സിന്റെ പൂട്ടി കിടക്കുന്ന ഗോഡൗണിൽ പോവാറില്ല….
അത് ഞാൻ … അത് ഇല്ല പോണോ….
തൻ്റെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞ അഭിയെ ഗിരിധർ വാത്സല്യ ത്തിൽ നോക്കി….
അഭി അച്ഛൻ ഒരു കാര്യം പറയട്ടെ….
എന്താണ് എന്നറിയാൻ അഭി മുഖം ഉയർത്തി….
സത്യം ജയിക്കാൻ അതു നിന്റെ മനസിൽ ശരി എന്നു തോന്നിയാൽ പ്രതികാരം നല്ലതാണ്… പക്ഷേ അതു നിന്റെ ജീവിതം ഇരുട്ടിൽ അക്കി ആവരുത്….
പെട്ടന്ന് ഉള്ള അയാളുടെ പറച്ചിലിൽ അഭി ഒന്നു ഞെട്ടി … തൻ്റെ കള്ളം കണ്ടൂ പിടിച്ച കൊച്ചു കുഞ്ഞിനെ പോലെ അവൻ തന്റെ തല താഴ്ത്തി…
അഭി ഇങ്ങോട്ട് നോക്കു…. തെറ്റ് ചെയ്തവരാണ് തല താഴ്ത്തി നിൽക്കുന്നത്.. നി ചെയ്തത് ശരി ആണ് ശരി മാത്രം കാരണം ഞാനും ഒരു പെൺകുട്ടിയുടെ അച്ഛൻ ആണ് എന്നെ പോലുള്ള എല്ലാ അച്ഛന്മാരും ഇവരെ ഇങ്ങനെ ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത് പക്ഷേ ഒന്നുണ്ട് അഭി നിന്റെ ദേഷ്യവും പകയും ശക്തിയും അവരിൽ തീർക്കുമ്പോൾ ഒരു കാര്യം നി മറക്കരുത് അവരിൽ ഒരാൾ മരിച്ചാൽ നി നിയമത്തിന്റെ മുന്നിൽ കൊലയാളി ആണ്…
നിയമം എന്ത് നിയമം എനിക്ക് ഒരു നിയമത്തിലും വിശ്വാസം ഇല്ല ഒരു കോടതിയെയും … ഒരു പെൺകുട്ടിക്ക് ഒരു ദുരവസ്ഥ വന്നാൽ ലോകത്തിന് മുന്നിൽ അവൾ ഇര… എന്നാല് വേട്ടക്കരോ പേരിനു ഒരു ശിക്ഷയും വാങ്ങി സഹുമത്തിൽ ഇറങ്ങി വീണ്ടും ഇര പിടിക്കും അവരുടെ നിയമം ഞാൻ ആണ് എന്റെ ആണ് വിധി.. ഡാഡി ഒന്നു ചിന്തിച്ചു നോക്കൂ വെറും പതിനഞ്ച് വയസു അതൊരു ജീവിതം അവസാനിക്കാൻ ഉള്ള പ്രായം ആണോ… ഞാൻ അവനെ ഓകെ പഠിപ്പിക്കുന്നുണ്ട് സ്ത്രീ ആരാണ് എന്നു എന്താണ് എന്നു… ആ ഗോഡൗണിൽ നിന്നു ജീവനോടെ വെളിയിൽ വന്നാൽ അവർ ഏറ്റവും പെടിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വാക്ക് സ്ത്രീ ആവും അവർ അങ്ങനെ ആയി എന്നു എനിക്കു തോന്നുന്നതു അന്നെ അവർ പുറം ലോകം കാണൂ….
ദേഷ്യം കൊണ്ടു ചുരുട്ടി പിടിച്ച തൻ്റെ മകന്റെ കൈ എടുത്തു പിടിച്ചു ഗിരിധർ. പറഞ്ഞു…
അഭി അവർക്ക് നഷ്ടപ്പെടൻ ഒന്നും ഇല്ല. പക്ഷേ നിനക്ക് അങ്ങനെ അല്ല … നി ഇപ്പൊ ഒരു ഭർത്താവ് ആണ് നിന്നെ ഒരാളെ ആശ്രയിച്ച് ആണ് ലക്ഷ്മിയുടെ ഇനിയുള്ള ജീവിതം അതു നി മറക്കരുത്… പിന്നെ രാജിയും ആമിയുടെ അവസ്ഥ നിനക്ക് പറയാതെ അറിയാം പിന്നെ ഞാൻ നിന്റെ ജീവിതം പോയാൽ പിന്നെ ഞാൻ ഇല്ല അഭി … നി ഇനി എങ്കിലും ഒന്നു മനസിൽ ആക്കു അഭിരാം വർമ്മ ഇല്ലെങ്കിൽ ഗിരിധർ വർമ്മ ഇല്ല എന്നു. പും എന്ന നരകത്തിൽ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ … ഞാൻ എന്ന അച്ഛന് നി തരുന്ന മാർക്ക് വട്ടപ്പൂജ്യം ആയിരിക്കും. പക്ഷേ നി എന്ന മകൻ നൂറു ശതമനവും വിജയം ആണ്… ഒരു കൊല്ലൻ തൻ്റെ ആലയിൽ കിട്ടിയ ഒരു ചെറിയ ഇരുമ്പ് അതിനെ തല്ലി തല്ലി അവന് ഇഷ്ടം ഉള്ള ആയുധം ആക്കും പക്ഷേ ചുറ്റും ഉളളവർ ആ ഇരുമ്പിനെ ഓർത്തു ദുഃഖികും പക്ഷേ ആരും തല്ലുന്ന കൊല്ലന്റെ കൈ വേദനയെ പറ്റി പറയില്ല…. അത്രേ ഉള്ളൂ എന്റെ കാര്യം നിന്റെ പ്രായത്തിൽ ഞാൻ ബിസിനെസ്സ് തുടങ്ങി പക്ഷേ പടക്കം പോലും ഇത്ര നന്നായി പോട്ടില്ല പിന്നെ രാജി സ്നേഹിച്ച പെണ്ണിനെ കിട്ടില്ല എന്ന വേദന … പെണ്ണ് ആലോചിച്ചു ചെല്ലാൻ അച്ഛന് പേടിയായിരുന്നു ജോലിയിൽ പച്ച പിടിക്കാൻ പാടുള്ള മോന് വേണ്ടി … പക്ഷേ അവള് ഒപ്പം നിന്നു ആകെ ഉള്ള സമ്പാദ്യം ഒരു വശത്ത് കൈ പിടിച്ച പെണ്ണും മറു വശത്ത് എനിക്കു വേണ്ടി ചാവുന്ന മഹാദേവൻ എന്ന ആത്മാർത്ഥ സുഹൃത്തും ….
എന്റെ മകനെ കൈയില് വാങ്ങുമ്പോൾ തൊട്ടു വാശി ആയിരുന്നു ഗിരിധരിന് ബിസിനെസ്സ് പറ്റില്ല എന്നു കളിയാക്കി പറഞ്ഞവരെ കൊണ്ടു മാറ്റി പറയിപിക്കൻ.. പിന്നീട് നിന്റെ വളർച്ച ഏറ്റവും ബെസ്റ്റ് തന്നു നിന്നെ വളർത്തി സ്വപ്നം ഒന്നു മാത്രം ഞാൻ സ്വപ്നം കണ്ട എന്റെ ബിസിനെസ്സ് തലപ്പത്ത് നി ഇരിക്കുന്നത് ഈ നിമിഷം ഞാൻ എന്ന അച്ഛൻ വിജയി ആണ് .. ഞാൻ ബിസിനെസ്സ് തുടങ്ങിയ എന്റെ പ്രായത്തിൽ എന്റെ മോൻ ബിസിനെസ്സ് സാമ്രാജ്യത്തിലെ യുവരാജാവ് അല്ല രാജാവ് തന്നെ ആണ്… ഒരു നിമിഷത്തിന്റെ ആവേശത്തിൽ നി അതു തകർക്കരുത് നിന്നെ കൊണ്ടവുന്ന എല്ലാം നി ചെയ്തു അവരുടെ വിധി തീരുമാനിക്കേണ്ടത് നി അല്ല … ഈ കയ്യിൽ വിലങ്ങു വീണാൽ പിന്നെ എന്റെ മരണം ആണ് ഇതു ആജ്ഞ അല്ല അപേക്ഷ ആണ് ….
നിറകണ്ണകളുമായി ഗിരിധർ പറയുമ്പോൾ അഭിയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല…
ഡാഡി ഞാൻ …
അവരെ വിടാൻ പറയുന്നില്ല ഇനിയും നി തല്ലിയാൽ അവരു ചത്തു പോകും അതാ അവസ്ഥ…. സ്റോക്കു വന്നപ്പോൾ ബാലൻസ് വന്നത് വെക്കാൻ പുതിയതിൽ പ്ലേസ് ഇല്ല.. ഒന്നു നോക്കാൻ പോയതാ കൂടെ ദേവനും എന്തൊക്കെ ആണ് അഭി നിന്റെ ടൂൾസ് ഇതൊക്കെ എവിടന്ന….
അതു , ഡാഡി സക്കറിയ….
എന്തായാലും കൊള്ളാം ഇനി സഞ്ജുവിനെ ഒന്നും പറയണ്ട ദേവൻ ചോദിച്ചപ്പോ അവൻ അറിയാതെ പറഞ്ഞു പോയതാ…
തെണ്ടി…
എന്താ …
അതു സഞ്ജുവിനെ പറഞ്ഞതാ…
മോള് പറഞ്ഞു പിന്നെയും പാടാൻ പ്ലാൻ ഉണ്ടന്ന്.. എനിക്ക് അറിയാം നിന്റെ സ്വപ്നം അതായിരുന്നു എന്നു.. നി അന്ന് നിന്റെ സ്വപ്നത്തിന്റെ പുറകെ പോയിരുന്നു എങ്കിൽ ഡാഡി വീണ്ടും സീറോ ആയേനെ … ഇപ്പോളും നിന്റെ സ്വപ്നം നിന്റെ കയ്യിൽ ഉണ്ടു ഇപ്പൊ നി സ്വതന്ത്രൻ ആണ് ഇനി ട്രൈ ചെയുതുടെ .. പച്ച പിടിച്ചില്ല എങ്കിൽ വേണ്ടാട അപ്പോളും നിന്റെ കയ്യിൽ ബിസിനെസ്സ് ഉണ്ടാവും… നേരെ തിരിച്ചു ആയിരുന്നു എങ്കിൽ എന്റെ മോൻ അച്ഛനെ പോലെ …
പറഞ്ഞു മുഴുപിക്കാതെ ഗിരിധർ നിർത്തി….
വീണ്ടും നീയാണ് ശരി എന്നു നിന്റെ ഭര്യയിലുടെ നി തെളിയിച്ചു പേര് കൊണ്ടും രൂപം കൊണ്ടും അവള് ലക്ഷ്മി ആണ്… മോൾ വന്നെ പിന്നെ ആകെ മൊത്തം ഒരു മാറ്റം ഫീൽ ചെയ്യുന്നുണ്ട് … തൊണ്ട വേദന മാറിയാൽ ഉടൻ പാടാൻ ട്രൈ ചെയ്യണം …
തൊണ്ട വേദന ആർക്കു,.,?
നിനക്ക് ഒരു മാസം കൊണ്ടു സൗണ്ട് ശരി ആവും അപ്പൊൾ പാടാൻ തുടങ്ങും എന്ന മോള് രാവിലെ പറഞ്ഞത്…
ഒരു മാസമൊ ഞാൻ സമ്മതിക്കില്ല….
എന്തു സമ്മതിക്കില്ല എന്നു എന്താ അഭി നി പറയുന്നത്….
തൊണ്ട വേദന മാറുന്ന കാര്യം പറഞ്ഞത്.,..
എങ്കിൽ കിടന്നോ ഞാൻ പോട്ടെ ….
തൻ്റെ കവിളത്ത് തട്ടി നടന്നു പോയ ഗിരിധരിനെ അദ്യം ആയി കാണുന്ന പോലെ അഭി നോക്കി… സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞു ….
തൻ്റെ മുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ രാഹുൽ തൻ്റെ കണ്ണുകൾ ഇറുക്കി അടച്ചു… വീണ്ടും തുറന്നതും അവന്റെ വായിൽ നിന്ന് ആ പേരു വീണു…
അമ്മു…
അവന്റെ ഒപ്പം കാറിൽ ഉണ്ടായിരുന്ന സൂര്യ അതു കേട്ട് തിരിഞ്ഞു നോക്കി…
ആര രാഹുൽ…
അത് സൂര്യ ലക്ഷ്മിയുടെ കൂടെ അമ്മു … ഇപ്പൊ കാറിൽ ഞാൻ കണ്ടൂ…
അമ്മു അതാരു..? അഭിയുടെ സിസ്റെറിന്റെ പേരു വേറെ എന്തോ ആണ്…
ഞാൻ കണ്ടതാ ഇതു അമ്മു തന്നെ…
അവൻ വേഗം ഫോൺ എടുത്ത് ലക്ഷ്മിയെ വിളിച്ചു കട്ട് ആക്കിയത് അല്ലാതെ അവള് ഫോൺ എടുത്തില്ല…
നാശം ഒരവശ്യതിന് വിളിച്ചാൽ ഇവളൊന്നും ഫോണും എടുക്കില്ല.. സൂര്യ നിന്റെ കയ്യിൽ അഭിരമിന്റ് ഫോൺ നമ്പർ ഉണ്ടോ?…
ഉണ്ട് നിന്റെ ഫോണിൽ നിന്നു വിളിക്ക് എന്റെ നമ്പർ ബ്ളോക് ആണ് വാട്ട്സ്ആപ് തൊട്ടു അവന്റെ ഫോണിൽ എന്തൊക്കെ ആപ്പിൽ ഞാൻ ബ്ളോക് ആണ് എന്നു എനിക്കു പോലും അറിയില്ല…. പക്ഷേ സ്പീക്കറിൽ ഇടണം അഭിയുടെ സൗണ്ട് കേൾക്കാൻ…
അയ്യോ ഇടാം ഒന്നു തന്നു തുലക്ക്…
ഹലോ..
അഭിരാം ഞാൻ…
ഹ രാഹുൽ എന്താ വിശേഷം വല്ലതും ഉണ്ടോ….
എനിക്ക് നിന്നെ ഇന്നു ഒന്നു കാണണം എന്താ ഫ്രീ ആണോ?..
ഫ്രീ ആണ് പക്ഷേ ഇന്നു പറ്റില്ല…
അഭിരാം പ്ലീസ് എനിക്ക് ഒരു അത്യാവശ്യം…
എന്തൊക്കെ ആണെങ്കിലും നിന്റെ സൗകര്യം നോക്കി എനിക്ക് വരാൻ പറ്റില്ല
..
വേണ്ട അഭിരാം പറഞ്ഞോ സ്ഥലവും സമയവും…
ബീച്ച് നാളെ ഉച്ച കഴിഞ്ഞു … എന്നെ വിളിച്ചു വരുത്തി എനിക്കു വല്ല പണിയും തരാൻ ആണെകിൽ നിനക്കും നിന്റെ കൂടെ ഇരിക്കുന്നവൽകും അതിലും വലിയ പണി ഞാൻ തരും…
ഇല്ല നിന്നോട് ഒരു കാര്യം ചോദിക്കണം അത്ര ഉള്ളൂ …
എങ്കിൽ ശരി നാളെ കാണാം രാഹുൽ…
എന്താവും രാഹുൽ ഇപ്പൊ വിളിച്ചത് ഇനി ഒരു പക്ഷെ അമ്മുവിനെ… ഫോൺ വെച്ചതും അഭി ചിന്തയിൽ ആണ്ടു….
രാഹുൽ ഞാൻ ഒരു കാര്യം പറയട്ടെ….
അയ്യോ നാളെ എന്റെ കൂടെ വരാം എന്നല്ലേ … വേണ്ട നിന്നെ കണ്ടിട്ട് വേണം നിനക്ക് ഉള്ള തല്ല് എനിക്കു കിട്ടാൻ…
പിന്നെ ചുമ്മ നിൽക്കുന്ന നിന്നെ തല്ലാൻ അഭിക്ക് വട്ട് ഉണ്ടോ അവൻ അങ്ങനെ ഒന്നും ചെയ്യില്ല….
പ്രേമ പിശാച് തുടങ്ങി എന്റെ പോന്നു സൂര്യ … എന്റെ ശത്രു ആയ അഭിര മിന്റെ
കയ്യും കാലും പിടിച്ചു നാളെ ഞാൻ അവനെ കാണുന്നത് എനിക്ക് അത്ര അവശ്യം ആയ ഒന്നു അവനിൽ നിന്നു അറിയണ്ട കൊണ്ട അല്ലാതെ ….
എങ്കിലും ഞാൻ കൂടെ അഭിയെ ഒന്നു കാണാൻ…
നി വന്നു കണ്ടോ എനിക്ക് എന്ത് പണ്ടു സ്കൂളിൽ പടിച്ചപ്പോ ഒരു കുറുക്കന്റെ കഥ വായിച്ചിട്ടുണ്ട് കിട്ടാത്ത മുന്തിരി മോഹിച്ച കുറുക്കന്റെ കഥ അതേ അവസ്ഥ ആണ് സൂര്യ നിന്റെ ഇപ്പൊ….
അല്ലടാ മുന്തിരി കിട്ടുക തന്നെ ചെയ്യും അതിനു വേണ്ടി എന്തും ചെയ്യാൻ ഒരു മടിയും ഇല്ല… നി കേട്ടിട്ടില്ല പെണ്ണ് ഒരുമ്പെട്ടാൽ ബ്രമനും തടുകില്ല എന്നു … എന്നെ കൊണ്ടു ആവുന്ന പോലെ ഞാൻ നോക്കും കാരണം ഈ ലോകത്ത് മറ്റു ആരെക്കാളും എന്തിനേക്കളും ഞാൻ അവനെ ആണ് സ്നേഹിക്കുന്നത് അഭിയെ….
നിനക്ക് ആ ലക്ഷ്മിയുടെ സ്വഭാവം അറിയില്ല.. അവൾക്ക് ഒരു സാധനം ഇഷ്ടം അല്ല എങ്കിൽ അതു എങ്ങനെ പോയാലും അവള് നോക്കില്ല… പക്ഷേ ഇഷ്ടം ആണെങ്കിൽ . വേറെ ഒരാൾക്ക് അവള് കൊടുക്കില്ല ….
ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം…
സൂര്യ ഒന്നും രണ്ടും വർഷം അല്ല ചെറു പ്രായത്തിൽ തൊട്ടു കാണുന്നത് ആണ് ഞാൻ അവളെ … ഈ ഇരുപത്തി രണ്ടാം വയസിലും ലക്ഷ്മിയുടെ ചാപല്യങ്ങൾ എനിക്ക് അറിയാം കാരണം എന്നോട് മനസു തുറന്ന പോലെ അവള് ഒരാളോടും മനസു തുറന്നു കാണില്ല….
നിനക്ക് കുറ്റബോധം ഉണ്ടോ രാഹുൽ…
കുറ്റബോധം ഒരിക്കലും ഇല്ല കാരണം ഓരോ നിമിഷവും അവളെ കാണുന്നതിന് മുന്നേ മനസിന് പറഞ്ഞു കൊടുക്കുക അവള് ശത്രു എന്നത് ആയിരുന്നു.. പിന്നെ പ്രണയം അല്ല എന്റെ മനസിലെ ഏറ്റവും വലിയ വികാരം …
അതു നി എനിക്ക് ഒന്നു തങ്ങിയത ഒന്നും രണ്ടും അല്ല അഞ്ച് വർഷം ആയി അവനെ മോഹിച്ചു പുറകെ നടക്കാൻ തുടങ്ങിയിട്ട് .. പക്ഷേ ഒരിക്കൽ പോലും നോട്ടം കൊണ്ടു പോലും അദ്യം ഓകെ കാണുമ്പോ ഒന്നു ചിരിച്ചുരുന്ന്… പിന്നെ എന്റെ ഇഷ്ടം അറിഞ്ഞപ്പോൾ തൊട്ടു ചിരി പോയിട്ട് ഒന്നു നോക്കുക പോലും ഇല്ല… ലക്ഷ്മിയുടെ സ്നേഹം നി അംഗികരികഞ്ഞ കൊണ്ട നിനക്ക് സങ്കടം ഇല്ലാതെ അങ്ങനെ അല്ലെങ്കിൽ എന്നെക്കാൾ ദയനീയം ആയേനെ നിന്റെ അവസ്ഥ….
സൂര്യ പറഞ്ഞത് കേട്ടു ഒരു ഞെട്ടലിൽ രാഹുൽ ഇരുന്നു….
സ്വന്തം ഷോപ്പ് ആയത് എന്റെ ഭാഗ്യം അല്ലായിരുന്നു എങ്കിൽ നിന്റെ ഓകെ ഷോപ്പിംഗ് ബിൽ അടക്കാൻ ഞാൻ ലോൺ എടുക്കേണ്ടി വന്നേനെ….
അഭിയുടെ പറച്ചിൽ കേട്ടു ലക്ഷ്മി അവനെ ദേഷ്യത്തിൽ നോക്കി..
അഭി ഏട്ടാ നിങൾ എന്നെ ഒന്നും സൂക്ഷിച്ചു നോക്കിയേ എന്തെങ്കിലും കാണുന്നുണ്ടോ …..
തൻ്റെ മുന്നിൽ നിൽക്കുന്ന ലക്ഷ്മിയെ അവൻ അടിമുടി നോക്കി….
എന്തു കാണാൻ ഈ കുർത്തി പിന്നെ ദുപട്ട കൊണ്ട് ഒന്നും കാണുന്നില്ല … പക്ഷേ സാരീ ആയിരുന്നു എങ്കിൽ …
ഒരു ചിരിയോടെ അഭി അതു പറഞ്ഞതും ലക്ഷ്മി അവനെ ഒന്നൂടെ ദേഷ്യത്തിൽ നോക്കി….
ദ്ദേ മനുഷ്യ നിങ്ങളുടെ കണ്ണു ഞാൻ കുത്തി പൊട്ടിക്കും ഷോപ്പിംഗ് കഴിഞ്ഞു ഞാൻ വാങ്ങി എന്നു പറയുന്ന എന്തേലും എന്റെ കയ്യിൽ ഉണ്ടോ എന്ന ചോദിച്ചത്….
അതാണോ ഞാൻ കരുതി കൗതുകം ഇത്തിരി കൂടുതൽ ആണ് സോറി… പിന്നെ നി ഒന്നും വാങ്ങിയില്ല …
ഇല്ല ആമി തകർത്തിട്ടുണ്ട് … നിങ്ങളുടെ ഷോപ്പിൽ പോലും ഞാൻ കേറിയില്ല അവർ രണ്ടാളും ആണ് പോയത്…
അതെന്താ നിനക്ക് അവിടെ നോ എൻട്രി ബോർഡ് വെച്ചിട്ടുണ്ട് … എന്തൊക്കെ പറഞ്ഞാലും നി എംഡി യുടെ ഭാര്യ അല്ലേ….
അതു കൊണ്ട് ആണ് വേണ്ട എന്നു വെച്ചത് … ഞാൻ ഇപ്പോളും. അവരുടെ മുന്നിൽ ആ പഴയ സൈൽസ് ഗേൾ മാത്രം ആവും അതും അല്ല പുറത്തു ആരും അറിഞ്ഞില്ല എങ്കിലും അഭി ഏട്ടന്റെ മുഖത്ത് അടിച്ചത് ഓർക്കാൻ പോലും ഇപ്പൊ ഇഷ്ടം അല്ല…
ആ അടി ഓർമിപിക്കല്ലെ പൊന്നേ എന്റെ പല്ല് പോവാതെ ഇരുന്നത് എന്റെ ഭാഗ്യം…
സോറി അഭി ഏട്ടാ ആ ഒരു ആവേശത്തിൽ സോറി…
നിനക്ക് ഒരു കുറ്റബോധം തോന്നുന്നില്ലേ ലച്ചു …
ചെറുത് ആയി…
ലാലേട്ടൻ പറഞ്ഞ പോലെ മനസിൽ കുറ്റബോധം തോന്നി തുടങ്ങിയ പിന്നെ ചെയ്യുന്നത് എല്ലാം യാന്ത്രികം ആയിരുക്കും…
എന്ത് അഭി ഏട്ടാ ഈ പറയുന്നത്….
അതു ഈ സഞ്ജുവിന്റെ ഒപ്പം നടന്നു ഇപ്പൊ സംസാരിക്കുമ്പോൾ ഇടക്ക് മൂവി ഡയലോഗ് കേറി വരും… അതു വീട് നി അടിച്ച അതേ കവിള് അതേ ഞാൻ തന്നോളു….
എന്ത് അടിയോ….
തൻ്റെ നേരെ കൊണ്ടു വന്ന അഭിയുടെ മുഖം നോക്കി കൊണ്ട് ലക്ഷ്മി ചോദിച്ചു…
അല്ല ഉമ്മ
… അടിയുടെ പകരം ഒരു ഉമ്മ
…
എന്തിന് ?…
കുറ്റബോധം കൊണ്ടു നീറുന്ന നിന്റെ മനസ്സിന്റെ നീറ്റൽ എനിക്ക് കാണാം….
നീറ്റൽ പോവാൻ നോക്കു ഹോസ്പിറ്റലിൽ വെച്ചു എനിക്കു തന്നത് ഞാൻ മറന്നിട്ടില്ല… ഒരു നിമിഷം തല പെരുത്തു ഇരുന്നു….
അതു നിന്റെ നാക്ക് ചോദിച്ചു വങ്ങിയത ഒരു രാഹുൽ ഹോസ്പിറ്റൽ ആയി പോയി അല്ലെങ്കിൽ ഉണ്ടല്ലോ… എന്റെ പൊന്നു ലച്ചു ഇങ്ങനെ കൊടുത്തും കൊണ്ടും തീരാൻ ഉള്ളത് ആണോ നമ്മുടെ ജീവിതം…
അഭി ഏട്ടാ ഇപ്പോ കൊടുക്കുന്നത് പറഞ്ഞപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്….
എന്താ?…
ഞാൻ അമ്മുവിന് കോഫി കൊടുത്തില്ല ഇപ്പൊ വരാം … അഭി ഏട്ടന് കോഫി വേണോ?…
ഹ വേണം അതിൽ ഇത്തിരി വിഷം കുടി കലക്കി താ … ഇതിലും ഭേദം അതാണ്…. ഇതിനെ ഓകെ ഏതു സമയത്ത് … റൊമാൻസ് എത്തി നോക്കാതെ തീരും എന്റെ ജീവിതം….
അതും പറഞ്ഞു തലയ്ക്കു കൈ കൊടുത്തു അഭി ബെഡിൽ ഇരുന്നു….
തുടരും….
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nice🥰
സൂപ്പർ
Chechi, chechi ezhuthunna ella partukalum enikk valare ishtamanu.pakshe ravile thanne partukal idan sramikku.plzz😆