സഞ്ജു നിന്നെ ഞാൻ….
അഭി എന്നെ ഒന്നും ചെയ്യരുത് എന്റെ ബെറ്റ് ജയിക്കാൻ വേണ്ടത് ഞാൻ ചെയ്തു .. നിനക്ക് വേണം എങ്കിൽ അവളുടെ കയ്യോ കാലോ പിടി…
നി എന്തിനാ ഇല്ലത്തെ പറയാൻ പോയത് നിനക്ക് അറിയാമോ ദേഷ്യം വന്നാൽ അവള് പിടിച്ചു കടിക്കും… ഇനി ഞാൻ കടി കൊണ്ട് ചാവും…
നിനക്കും പേടിയാ പിന്നെ കള്ളം എന്താ ക്രിസ്റ്റി അവൾക്ക് നിന്നോട് മുടിഞ്ഞ പ്രേമം ആയിരുന്നല്ലോ … നിന്നെ ലിവിംഗ് ടുഗദ റിനു വിളിച്ചതും ആണ് … നി സത്യസന്ധൻ ആയത് ആരുടെ തെറ്റു….
ഇതൊക്കെ ആ പെണ്ണിനോട് പറഞാൽ അവള് വിശ്വസി ക്കൂവോ ഇതിനു മറു പണി ഞാൻ തരും സഞ്ജു നിനക്ക് അറിയാലോ ഞാൻ എന്തു പറഞ്ഞാലും ആമി കണ്ണടച്ച് വിശ്വസിക്കും… നിനക്ക് ഉള്ള പണി ഇപ്പൊ തരാം…
ആമി …. ആമി….
അഭി ചതിക്കരുത് ഞാൻ ലക്ഷമിയോട് മാറ്റി പറയാം…
അയ്യോ വേണ്ട…
എന്താ അഭി ഏട്ടാ വിളിച്ചത്…. സഞ്ജു ഏട്ടൻ എന്താ ഇങ്ങനെ ഇരിക്കുന്നത് വിഷമിച്ച്….
വിളി കേട്ട് ആമി ഹാജർ….
അതവന്റെ സങ്കടം കൊണ്ട ….
എന്തിനു….
എന്തിനാ ആമി അവനെ ഉപദ്രവിക്കുന്നത്….
ഉപദേശിക്കാൻ വിളിച്ചത് ആണോ ഭാഗ്യം സഞ്ജു നന്ദിയോടെ അഭിയേ നോക്കി….
ഞാൻ ഒന്നും ചെയ്തില്ല ജൂലി ആണ് അഭി ഏട്ടാ.. പക്ഷേ അവളെ ഒന്നും പറയാൻ പറ്റില്ല ഈ തെണ്ടി അമ്മാതിരി പണിയാ കാണിച്ചത് അഭി ഏട്ടന് അറിയോ….
എന്തോ പറയാൻ ആയി ആമി വാ തുറന്നതും വേണ്ട എന്നു സഞ്ജു തല കൊണ്ട് കാണിച്ചു….
പോട്ടെ മോളേ സ്നേഹിച്ചു പോയില്ലേ സ്നേഹിച്ച പെണ്ണിനെ ഭാര്യ ആയി കാണുന്നത് ഇവന് പണ്ടെ ഉള്ള അസുഖം ആണ്…
പണ്ടെ ഉള്ളതോ അപ്പോ ഇങ്ങേര് ഒരു തേപ്പ് പെട്ടി ആണോ. .
അഭി ചുമ്മ ഓരോന്നു പറയല്ലേ … ആമി നി നിന്റെ ചേട്ടനെ വിശ്വസിക്കരുത് ഇവൻ എനിക്കു ഇപ്പൊ വെക്കുന്നത് മൂട്ടൻ പണിയാണ്….
ദ്ദേ സഞ്ജു ഏട്ടാ ഞങ്ങള് ചേട്ടനും അനിയത്തിയും സംസാരിക്കുമ്പോൾ ഇടയിൽ വന്നാൽ ഉണ്ടല്ലോ.. പറ അഭി ഏട്ടാ അതു കഴിഞ്ഞ് വേണം ഈ കോഴിയെ ബിരിയാണി വെക്കണോ അതോ കുഴി കുത്തി മുടണോ എന്നു തീരുമാനിക്കാൻ അഭി ഏട്ടൻ പറ…
വേറെ ഒന്നും അല്ല ഇവന്റെ PA ആ അനുപമ ആ കുട്ടിയോട് ഇവന്റെ പെരുമാറ്റം അത്ര ശരി അല്ല… നിന്നോട് പറയണ്ട എന്ന അദ്യം കരുതിയത് പക്ഷേ എന്തു ചെയ്യാം ഞാൻ ഒരു ചേട്ടൻ ആയി പോയില്ലേ….
അയ്യോ ആമി ഇവൻ പറയുന്നത് വെറുതെ ആണ് എൻ്റെ മനസിൽ നി അല്ലാതെ എന്റെ അമ്മ സത്യം വേറെ ഒരാളെ ഞാൻ ചിന്തിച്ചു പോലും നോക്കാറില്ല….
ആമി അല്ല അഭിരാമി ഇനി സഞ്ജു ഏട്ടൻ അങ്ങനെ വിളിച്ചാൽ മതി… എങ്കിലും ഇത്ര വലിയ ചതി…
ആമി അഭി ചുമ്മ പറയുന്നത് ആണ് പ്ലീസ് മോളേ…
അഭി ഏട്ടൻ നിൽക്കുന്നു അല്ലേ നിങ്ങളെ ഇന്നു … എംഡി ആവും എന്നെ ഉള്ളൂ അതിനു മുന്നേ ഇങ്ങനെ ഇനി ആയാലോ… നിങൾ ഇത്ര തറ എന്നറിയില്ലായിരുന്നു സഞ്ജീവ് മഹാദേവൻ എന്നല്ല നിങ്ങൾക്ക് പേര് വേക്കണ്ടത് കാമദേവൻ എന്ന….
അതും പറഞ്ഞു ആമി പോയതും സഞ്ജു ആഭിയെ ദയനീയം ആയി നോക്കി…
എന്റെ അഭി നിനക്ക് ഇതിൽ നിന്നു എന്തു സുഖം കിട്ടി…
നിനക്ക് നേരത്തെ കിട്ടിയ അതേ സുഖം തന്നെ … വേഗം ചെല്ല് പോയി കയ്യോ കാലോ പിടി … ജൂലി അവളുടെ കടി കുടി വാങ്ങിക്കോ…
നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ..
ഇനി എന്തു വെക്കാൻ നല്ലത്. ആണ് ഇപ്പൊ വെച്ചത് അതിന്റെ കടിയും ഇടിയും തൊഴിയും കൊണ്ടു ഞാൻ ചാവും.. ചെറിയ രീതിയിൽ ചവിട്ടും തോഴിയും കിട്ടിയാലും ഒരു കിസ്സ് എങ്കിലും തന്നെന്നെ ഇനി വീണ്ടും ഞാൻ ബാൽക്കണിയിൽ …..
ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ചു ജീവിക്കണ്ടവർ ആണോ നമ്മൾ.. ഒരമ്മ പെറ്റ ഭാവി ആളിയമ്മർ അല്ലേ … ഒന്നു ആമിയുടെ അടുത്തു പറ ഒരു ഫയൽ വങ്ങുമ്പോ പോലും ഞാൻ ആ അനുപമയുടെ മുഖത്ത് നോക്കാറില്ല എന്നു….
ഇനി പറഞ്ഞു ചെന്നാൽ നിന്റെ ഇടിയുടെ ഷെയർ എനിക്കും കിട്ടും… ഇങ്ങനെ ഭാര്യക്കും അനിയത്തിക്കും ഒന്നും ഇടിച്ചു പഠിക്കാൻ അല്ല ഉറക്കം പോലും കളഞ്ഞു ഞാൻ വർക് ഔട്ട് ചെയ്ത് എന്റെ ബോഡി ഇങ്ങനെ ആക്കിയത്.. അതു കൊണ്ടു എന്റെ ബോഡി പഞ്ചർ ആവുന്ന ഒരു പണിക്കും ഞാൻ ഇല്ല സഞ്ജു….
നാളെ രാവിലെ ജിം പൂട്ടി ചാവി ലക്ഷ്മിയുടെ കയ്യിൽ ഇരിക്കും .. പിന്നെ എന്തു ചെയ്യും…
എങ്കിൽ അവളെ ഞാൻ കൊല്ലും… വേണേൽ പട്ടിണി കിടക്കാം പക്ഷേ ജിമ്മിൽ പോവാതെ പറ്റില്ല.. അതു പറഞ്ഞപ്പോൾ ആണ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ല… നിനക്ക് വേണ്ടേ..,
വേണ്ട വയർ നിറഞ്ഞു … അതും അല്ല എന്നോടു ഉള്ള ദേഷ്യത്തിൽ നിന്റെ അനിയത്തി എനിക്കു വല്ല വിമ്മും കലക്കി തരും വയ്യ അഭി ഇനി ഒരു അങ്കത്തിന് ബാല്യം ഇല്ല…. രാഹുലിനെ കാണാൻ പോവണ്ട….
അയ്യോ വേണം അവനെ ഇനിയും വിട്ടാൽ എന്റെ മാലാഖ ഒരു സ്വപ്നം മാത്രം ആവും..
എങ്കിൽ വേഗം ചെല്ല് അവന്റെ രണ്ടു തവള കാലും തല്ലി ഒടിക്കു നിന്റെ ഒരു കയ്യിൽ ഇല്ല അവൻ… പക്ഷേ അഹങ്കാരം എന്റെ പൊന്നോ…
അവൻ പാവം ആണ് സഞ്ജു… സത്യം പറയാമല്ലോ അവൻ എന്നെ അഭിരാം എന്നു വിളിക്കുമ്പോൾ എനിക്ക് എന്താണ് എന്നറിയില്ല സങ്കടം വരും ഞാൻ അവനിലും എത്ര വയസു മുത്തത് ആണ് ഒരു ആറ് വയസ് എങ്കിലും വിത്യാസം ഇല്ലെ….
ഏതോ ഒരു സിനിമയിൽ ചോദിച്ച പോലെ ഈ കോടികൾ വരുമാനം ഉള്ള ബിസിനെസ്സ് ഓകെ ചെയ്യുന്നത് നി തന്നെ പൊട്ടൻ….
അതു നിനക്കറിയില്ല എനിക്കു ബിസിനെസ്സിൽ എന്തു ഡോട്ട് വന്നാലും ഞാൻ നേരെ വിളിച്ചു ചോദിക്കും നിന്റെ അച്ചനോട് പാവം അങ്ങേരു ഇല്ല എങ്കിൽ ഞാൻ പെട്ടെനെ…
പിന്നെ അത്ര ബുദ്ധി അങ്ങേർക്ക് ഉണ്ടെങ്കിൽ ഞങൾ ആര എങ്കിൽ ഞാൻ ഇറങ്ങുന്നു ഞാൻ കാരണം പാവം ആ മനുഷ്യൻ തുമ്മി ചാകുന്ന എന്തിനാ…
അതാ നല്ലത് ….
രാഹുൽ….
അഭിയുടെ വിളി കേട്ടു രാഹുൽ തിരിഞ്ഞു നിന്നു…
അഭിരാം എന്റെ പെങ്ങൾ എവിടെ?..
നിന്റെ പെങ്ങളെ എനിക്കറിയില്ല … എന്റെ പെങ്ങൾ എന്റെ വീട്ടിൽ ഉണ്ടു…. ഇനി എന്റെ പെങ്ങളെ പ്രേമിച്ചു വശത്ത് ആക്കി എന്നോട് റിവൻജ് ചെയ്യാൻ ആണോ,?.. അല്ല ആ പണി അല്ലേ നിനക്ക് അറിയൂ ആണും പെണ്ണും കെട്ട കളി….
നിന്റെ പെങ്ങളെ പ്രേമിക്കാൻ എല്ലാം തികഞ്ഞ ഒരുത്തി കയ്യിൽ ഉണ്ടായിട്ടു തോന്നിയില്ല പ്രേമം പിന്നാ…
അതിൽ എനിക്കു നിന്നോട് നന്ദി ഉണ്ടു… ഒരു പെണ്ണു ഇഷ്ടം പറഞാൽ നേരെ ബെഡ്റൂമിൽ കൊണ്ടു പോയി സ്വന്തം ഇഷ്ടങ്ങൾ അവരിൽ അടിച്ചു ഏൽപിക്കുന്ന കാമുകന്മാർക്ക് നി ഒരു മാതൃക ആണ് … സമ്മതിച്ചു….
അതിനു അഭിരാം വർമ്മ അല്ല ഞാൻ . എനിക്ക് അവളോട് ഉള്ളത് വെറും പക മാത്രം ആണ് അല്ലാതെ നിന്നെ പോലെ ….
പന്ന മോനെ### നി ആരുടെ മുന്നിൽ നിന്നാണ് സംസാരിക്കുന്നതു എന്ന ബോധം നിനക്ക് വേണം… ഞാൻ ഇഷ്ടം പറഞ്ഞതും എന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ച ഏതേലും ഒരുത്തി ഉണ്ടെങ്കിൽ വിളിച്ചു കൊണ്ടു വാ…. നി എന്താ എന്നെ പറ്റി കരുതിയത് ഞാൻ എന്താ പെണ്ണ് എന്നു കേട്ടാൽ മുക്കും കുത്തി വീഴുന്നവൻ ആണെന്നോ എനിക്കു അങ്ങനെ ഒരു ആഗ്രഹവും ഇഷ്ടവും ഉണ്ടെങ്കിൽ അതു എന്റെ ഭാര്യയുടെ അടുത്തു മാത്രം ഉള്ളൂ… ഇപ്പോളും ഞാൻ നിന്നെ ശത്രു ആയി കാണുന്നില്ല കാരണം പറഞ്ഞത് തന്നെ വീണ്ടും പറയുന്നു എനിക്കു ഒത്ത എതിരാളി അല്ല നി പ്രായം കൊണ്ടും പക്വത കൊണ്ടും….
എനിക്കു അതൊന്നും അറിയണ്ട അഭിരാം… എന്റെ അമ്മു എവിടെ അവൾക്ക് എന്തേലും സംഭവിച്ചാൽ നിന്നെ ഞാൻ…
നി എന്തു ചെയ്യും രാഹുൽ .. നിന്നെ കൊണ്ടു ഒന്നും നടക്കില്ല അങ്ങനെ നടക്കും ആയിരുന്നെങ്കിൽ ഒരു പാവം പിടിച്ച പെൺകുട്ടിയുടെ ഫീലിങ്സ് വെച്ചു കളിക്കാതെ എന്നെ നി കൊന്നു തള്ളി യേനെ നിന്റെ പെങ്ങളുടെ ജീവിതം തകർത്തവരെ … എന്താടാ നിനക്ക് അതു പറ്റഞ്ഞത് പറ രാഹുൽ നി എന്താ അവരെ വെറുതെ വിട്ടത്…..
എന്തു പറയണം എന്നറിയാതെ രാഹുൽ അഭിയെ നോക്കി….
നിന്റെ മുന്നിൽ നിൽക്കുന്ന അഭിരാം വർമ്മ എന്ന ശത്രുവിനെ മാറ്റി നിർത്തി . ഒരു ചേട്ടൻ അല്ല എങ്കിൽ ഒരു സഹോദരൻ എന്ന നിലയിൽ ഞാൻ അവരെ മുന്നു പേരെയും നിന്റെ മുന്നിൽ കൊണ്ടു നിർത്തിയാൽ എന്താവും അവർക്കു വിധിക്കുന്ന ശിക്ഷ.. പറ രാഹുൽ എന്താ നിന്റെ കണ്ണിൽ അവരുടെ ശിക്ഷ ….
മരണം ആയിരിക്കും അഭിരാം അവരുടെ ശിക്ഷ… അവരുടെ എന്നല്ല ഏതൊരു പെൺകുട്ടിക്ക് ആ ഗതി വന്നാലും അതിന്റെ ഉത്തരവാദികളെ നിയമത്തിന് വിട്ടു കൊടുക്കാതെ കൊല്ലുക തന്നെ വേണം… പക്ഷേ എനിക്കു കഴിഞ്ഞില്ല കാരണം…. സ്വന്തം മകളുടെ ദുരവസ്ഥയിൽ നെഞ്ച് പൊട്ടി മരിക്കാൻ കിടന്ന ഒരു അച്ഛന് കൊടുത്ത വാക്ക് ആണ്… എനിക്ക് ജീവിക്കണം ആയിരുന്നു അഭിരാം കാരണം ഒരു വീട്ടിൽ ഒരു ഇര പോരെ … അമ്മു അവൾക്ക് വേണ്ടി ഞാൻ. ജയിലിൽ പോയിരുന്നു എങ്കിൽ എനിക്ക് അറിയില്ല എന്റെ അനിയത്തിയുടെ ജീവിതം എങ്ങനെ ആവും എന്നു…. ഇപ്പോളും അവള് ഇരയുടെ അനിയത്തി ആണ് മരിക്കുന്ന വരെ ഇരയുടെ അനിയത്തി മാത്രം….
ഓരോ നിമിഷവും കാണാൻ ചെല്ലുമ്പോൾ കൂടെ കൊണ്ടു പോകും എന്ന തോന്നലിൽ എന്റെ അമ്മു എന്നെ നോക്കും… പക്ഷേ കഴിഞ്ഞില്ല ഇനിയും ഒരാളും അവളെ പരിഹസിക്കുന്നത് കാണാൻ എനിക്ക് പറ്റുമായിരുന്നില്ല … ഞാൻ എന്ന സഹോദരൻ പരാജയം ആണ് … പക്ഷേ എനിക്കു അറിയില്ല ലക്ഷ്മി അവളോട് എനിക്കു എങ്ങനെ പക തോന്നി എന്നു ആരോട് എങ്കിലും ഞാൻ പക തീർക്കണ്ടെ അഭിരാം … പക്ഷേ നിന്നോട് ഉള്ള വാശി കൊണ്ട് ഞാൻ പറഞ്ഞു എന്നുള്ളത് ശരിയാണ് അവളുടെ ശരീരത്തിൽ എനിക്ക് മോഹം ഉണ്ടന്ന് അതു തന്നെ അവളോട് പറഞ്ഞും… പക്ഷേ ഒരു പെൺകുട്ടിയെയും എനിക്ക് ആ കണ്ണിൽ കാണാൻ പറ്റില്ല കാരണം ഒരു സഹോദരനും കാണരുത് എന്ന ആഗ്രഹിക്കുന്ന ഒരു കാഴ്ച കണ്ട ഒരു ഹതഭാഗ്യനയ ഒരു ആങ്ങള ആണ് ഞാൻ … എന്നെ പോലെ ഒരാള് ഭൂമിയിൽ ജനികാതെ ഇരിക്കട്ടെ എന്റെ അമ്മുവിനെ പോലെയും….
പ്ലീസ് അഭിരാം ഈ കാലു ഞാൻ പിടിക്കാം .. എൻ്റെ അമ്മു അവള് ജീവിച്ചോട്ടെ ജീവിതത്തിൽ ഒരു പ്രതീക്ഷ ഇല്ലെങ്കിലും അമ്മയുടെ വയറ്റിൽ നിന്നു ഒന്നിച്ചു വന്നവരാണ് ഞങൾ … ഞങ്ങൾക്ക് ഒരാൾക്ക് മാത്രം ആയി ഭൂമിയിൽ ജീവിക്കാൻ ആവില്ല … ഒരു ജീവച്ചവം ആയി എങ്കിലും അവള് വേണം നിങ്ങളും ഒരു സഹോദരൻ അല്ലേ എന്റെ വേദന നിങ്ങൾക്ക് മനസിൽ ആവും…
തൻ്റെ മുന്നിൽ നിന്നു ചങ്ക് പൊട്ടി കരഞ്ഞ രാഹുലിനെ കണ്ടൂ അഭിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…
അപ്പു…..
എന്ന വിളിയിൽ രാഹുൽ തൻ്റെ തല ഉയർത്തി തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടൂ ഒരു വേള അൽഭുത ത്തിലും സന്തോഷത്തിലും അവന്റെ കണ്ണുകൾ കൂടുതൽ നിറഞ്ഞു….
അമ്മു…
സ്നേഹത്തിൽ അവളെ ഓടി ചെന്നു കെട്ടിപിടിച്ച അവനെ കണ്ടൂ അഭി ഒന്നു ചിരിച്ചു….
നി പേടിച്ചു പോയോ അപ്പു ഞാൻ മരിച്ചു പോയി എന്നു കരുതിയാ….
നി മരിച്ച പിന്നെ ഞാൻ ഉണ്ടോ നിനക്ക് ഒരാൾക്ക് വേണ്ടി അല്ലേ ഈ അപമാനം മുഴുവൻ സഹിച്ചു ഞാൻ ജീവിക്കുന്നത്….
പറ നി എന്തിനാ ലച്ചുനെ പറ്റിച്ചത് അവള് എന്താ ചെയ്തേ….
തൻ്റെ മുഖത്തേക്ക് കൈ വീശി അടിച്ച പെങ്ങളെ ഒരു വേള അവൻ സന്തോഷത്തിൽ നോക്കി….
അപ്പു നി എങ്ങനെ ഇങ്ങനെ ദുഷ്ടൻ ആയി … മറ്റു ആരെക്കാളും നമ്മുക്ക് അല്ലേ അവളെ അറിയുക പിന്നെ നി എന്തിനാ….
അവന്റെ മുഖത്തേക്ക് ശക്തിയിൽ അടിച്ച അമ്മുവിനെ അഭി പിടിച്ചു മാറ്റി….
അമ്മു നി എന്താ കാണിക്കുന്നെ അവന് വേദനികില്ലെ….
ഇല്ല അഭി ഏട്ടാ ഇവൻ ഒരു ദുഷ്ടൻ ആണ് …
പറയട നി എന്തിനാ അവളോട് അങ്ങനെ ചെയ്തത് അഭി ഏട്ടൻ വന്നില്ല എങ്കിൽ അവളുടെ ജീവിതം എങ്ങനെ ആയേനെ.. ഇങ്ങനെ ആണോ നി പെങ്ങളെ സ്നേഹിക്കുന്നത് നി പരിശുദ്ധ പ്രേമം ഒന്നും അഭിനയിക്കണം എന്നില്ലയിരുന്ന് …. അവളോട് തുറന്നു പറഞ്ഞിരുന്നു എങ്കിൽ അവള് ജീവിച്ചു തീർത്തെനേ അവളുടെ ജീവിതം നിന്റെ ആഗ്രഹം പോലെ ഈ ശാപം നി എവിടെ കൊണ്ട തീർക്കുക…..
എന്തു പറയണം എന്നറിയാതെ രാഹുൽ തൻ്റെ തല കുനിച്ചു….
രാഹുൽ ….
അഭിയുടെ വിളിയിൽ അവൻ തന്റെ തല ഉയർത്തി….
നി കരുതുന്ന പോലെ ഞാൻ അത്ര ദുഷ്ടൻ ഒന്നും അല്ല … ലച്ചു അവളെ ഞാൻ ഒത്തിരി സ്നേഹിച്ചു.. എൻ്റെ കൂടെ വേണം എന്നു തോന്നി പിന്നെ നിന്നെ ഒരിക്കലും ഞാൻ ശത്രു ആയി കണ്ടില്ല…. എന്തെങ്കിലും ചെയ്തു പോയിട്ട് ഉണ്ടെങ്കിൽ ഒത്തിരി കുറുമ്പ് കാണിക്കുന്ന അനിയനെ ഒരു ചേട്ടൻ തല്ലില്ലെ അങ്ങനെ കണ്ടാൽ മതി… ഇനി അടിച്ചത് തിരിച്ചു തരണം എന്നാണ് എങ്കിൽ നി അടിച്ചോ അതിനും ഞാൻ നിന്നു തരും… എന്താന്ന് എന്നോ നിന്നെ പോലെ പെങ്ങളെ സ്നേഹിക്കുന്ന ഒരു ആങ്ങള വേറെ ഇല്ല… നിന്നെ കാണുന്നതിന് മുന്നേ വരെ ഞാൻ കരുതിയത് ഞാൻ ആണ് നല്ല സഹോദരൻ എന്നു… എന്റെ നേരെ നിന്നു വെല്ലുവിളിക്കുന്ന നിന്നിൽ ഞാൻ കണ്ടത് സഹോദരിയുടെ ജീവിതം പോയ ഒരു സഹോദരന്റെ ദയനീയത ആണ്…. പിന്നെ അന്നു നിന്നെ ഉപദ്രവിച്ചത് സോറി മോനെ സഞ്ജു അവൻ എന്റെ ജീവൻ ആണ് .. അതിൽ എല്ലാം ഉപരി അവന് എന്തേലും പറ്റിയാൽ പിന്നെ എൻ്റെ ആമി ജീവനോടെ ഇരിക്കില്ല … സ്വന്തം പെങ്ങളുടെ ജീവിതം സംരക്ഷിക്കേണ്ടത് ഏതൊരു സഹോദരന്റെയും കടമ അല്ലേ… അന്നു ഞാൻ നിന്നെ തടഞ്ഞില്ല ആയിരുന്നു എങ്കിൽ നി വീണ്ടും എന്തേലും കുരുത്തക്കേട് ചെയ്തേനെ…. അപ്പോ ചിലപ്പോൾ എന്നെ കൺട്രോൾ ചെയ്യാൻ എനിക്കു പറ്റാതെ വരും അതിനെല്ലാം ഒരു മുൻകരുതൽ അത്ര ഉള്ളൂ….
പിന്നെ എന്റെ യഥാർത്ഥ ശത്രു നി അല്ല അവള് ആണ് സൂര്യ… അവൾക്ക് മുഴുത്ത ഭ്രാന്താണ് ഒരു അഞ്ച് വർഷം ആയി ഞാൻ അതിനെ സഹിക്കുന്നു… എനിക്കു തരാൻ ഒരു പണി അങ്ങനെ ആണ് അവർക്ക് നി… അല്ലാതെ നി കരുതുന്നത് പോലെ ഒരു ആത്മാർത്ഥ സ്നേഹവും അവർക്ക് നിന്നോട് ഇല്ല ….
തൻ്റെ മുന്നിൽ നിൽക്കുന്ന അഭിയേ സ്നേഹത്തിൽ രാഹുൽ നോക്കി… ആ മുഖത്ത് ഉള്ളത് ഒരു ചേട്ടന്റെ സ്നേഹം ആണ് എന്നവന് തോന്നി പറഞ്ഞു പോയതും ചെയ്തു പോയതും കണ്ണീരു ആയി ഒഴുകി ഇറങ്ങി….
ഇനിയും നിനക്ക് ഞാൻ ശത്രു ആണ് എങ്കിൽ ഞാനും തിരിച്ചു അങ്ങനെ കണ്ടൂ തുടങ്ങും …. അമ്മു എനിക്ക് എൻ്റെ ആമിയെ പോലെ തന്നെ ആണ് ഞാൻ മരിക്കുന്ന വരെ അതു അങ്ങനെ തന്നെ ആവും… നി പറഞ്ഞ പോലെ താഴെ ഉള്ള അനിയത്തി അവളുടെ ജീവിതം അമ്മു കാരണം പോവില്ല മറന്നു പോയ കഥകൾ അമ്മുവിന്റെ തിരിച്ചു വരവിൽ കൂടെ ആരും ഓർമിപിക്കണ്ട എൻ്റെ വീട്ടിൽ ഉണ്ടാവും സുരക്ഷിതമായി എപ്പോ വേണമെങ്കിലും ആർക്കും വന്നു കാണാം … പിന്നെ കർമ്മം കൊണ്ട് മാത്രം ആണ് ഞാൻ സഹോദരൻ ജന്മം കൊണ്ട് നീയാണ് നി ചെയ്തു തീർക്കേണ്ട ഒത്തിരി ജോലി ഉണ്ടു…
അഭി പറഞ്ഞു കഴിഞ്ഞതും തൻ്റെ നെഞ്ചിലേക്ക് വീണ രാഹുലിനെ അഭിയു അമ്മുവും നിറ കണ്ണോടെ നോക്കി…..
ഞാൻ ഒത്തിരി തെറ്റു ചെയ്തു തൊട്ടു മുന്നിൽ നിൽക്കുന്ന എല്ലാവരെയും ശത്രു ആയി കാണാൻ ആണ് എനിക്ക് സാധിച്ചത് … ലക്ഷ്മി അവള് അന്നും ഇന്നും എന്നും എനിക്ക് ഒരു കൂട്ടുകാരി മാത്രം ആണ് … പക്ഷേ ഒരു ആങ്ങളയുടെ സ്വാർത്ഥത അവൾക്കൊപ്പം വളർന്ന എന്റെ അമ്മു ഒരു നിമിഷം മനസു കൈ വിട്ടു പോയി എന്നു വെച്ചു ഒരു തെറ്റായ നോട്ടം പോലും എന്റെ ഭാഗത്ത് നിന്നു ഉണ്ടായിട്ടില്ല….. ചേട്ടനെ പറ്റി അവള് പറഞ്ഞതും ഞാൻ ഒന്നു അന്വേഷിച്ച് പക്ഷേ വെറും ഒരു ഓട്ടോക്കാരൻ ആയ എന്റെ റേഞ്ചിൽ നിന്നു തിരക്കിയൽ അഭിരാം വർമ്മയുടെ ഡീറ്റെയിൽസ് എങ്ങനെ ആണ് കിട്ടുക…. അപ്പൊൾ സൂര്യയുടെ ടെക്സ്റ്റൈൽ ജോബ് ഉള്ള ഒരാളെ അറിയാം അദ്ദേഹം പറഞ്ഞത് സൂര്യ ആയി നിങ്ങളുടെ മാര്യേജ് ആണ് … അപ്പൊൾ ഞാൻ കരുതിയത് ലക്ഷ്മി ഒരു ടൈം പാസ്സ് എന്നു തന്നെ ആണ്… എത്ര ശത്രു എങ്കിലും ഒരാണ് അവളെ പിച്ചിച്ചിന്തണം എന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല … കാരണം മുന്നു കഴുകന്മാർ കൊത്തി വലിച്ച പെണ്ണുടൽ കണ്ടൂ എല്ലാ രാത്രിയും കരഞ്ഞു നേരം വെളുപ്പിച്ച ഒരാളാണ ഞാൻ..
പിന്നെ അവരെ കൊണ്ടവുന്നാ പോലെ അവരു എരിവ് കേറ്റി ഞങ്ങളുടെ രണ്ടാളും ഒറ്റ ലക്ഷ്യം ആയി മുന്നിൽ കണ്ടത് … ചേട്ടനും ലക്ഷ്മിയും ഒന്നിക്കരുത് എന്നാണ്.. പിന്നെ ഇടക്ക് തോന്നി ജീവിതത്തിൽ നഷ്ടങ്ങൾ ഒന്നും ഇല്ലാത്ത കൊണ്ടാവും ഇത്ര ചങ്കൂറ്റം എന്നു … ഈ ആളിന്റെ ഏറ്റവും വലിയ ധൈര്യം അല്ലെങ്കിൽ ജീവൻ തിരക്കാൻ ഒന്നും ഇല്ലായിരുന്നു … കൊണ്ടെത്തിച്ചത് സഞ്ജീവ് എന്ന ചങ്കിൽ ആണ് കൊല്ലുക എന്നത് തന്നെ ആയിരുന്നു ലക്ഷ്യം. അവിടെയും ഞാൻ തോറ്റു കാരണം ഞാൻ തിന്മയും നിങൾ നന്മയും. ആണ്….
സോറി. പറഞാൽ തീരില്ല എന്നറിയാം ഇവൾ എന്റെ സ്വപ്നം ആണ് അവളെ ആണ്. നന്ദി….
തൻ്റെ നെഞ്ചില് നിന്നു അവനെ അടർത്തി മാറ്റി രാഹുലിന്റെ തോളിൽ. കയ്യിട്ടു അഭി തന്നോട് ചേർത്തു നിർത്തി …
ഇരുപത്തിരണ്ട് വയസു നിന്റെ കണ്ണിൽ ഇപ്പൊ തെളിഞ്ഞു കണ്ടെണ്ടത് നിന്റെ ജീവിതം ആണ് ലക്ഷ്യങ്ങൾ ആണ്… പക പ്രതികാരം എല്ലാം കഴിഞ്ഞു നി ഇനി മുതൽ സ്വപ്നം കണ്ടൂ തുടങ്ങണം. അതു പക്ഷേ നിന്റെ കണ്ണിലൂടെ അല്ല എൻ്റെ കണ്ണിലൂടെ.. നിനക്ക് തീരുമാനിക്കാം എന്താണ് നിന്റെ അംബീഷൻ എന്നു അതു സാധിച്ചു തരാൻ ഞാൻ കൂടെ ഉണ്ടാവും… ഒരു ചേട്ടനെ പോലെ അല്ല ചേട്ടൻ തന്നെ ആയി….
നിറഞ്ഞ കണ്ണുകൾ തുടച്ചു രാഹുൽ അഭിയെ നോക്കി….
ലക്ഷ്മി…
കാറിൽ ഉണ്ട് പക്ഷേ എങ്ങനെ നിന്നോട്…
അവള് അവളുടെ ദേഷ്യം തീർകട്ടെ അഭി ഏട്ടാ,… ഒരാളും ചെയ്യാത്ത. ചതി ആണ് ഞാൻ അവളോട് ചെയ്തത്….
അമ്മുവിന്റെ ഒപ്പം വന്ന ലക്ഷ്മി ക്ക് രാഹുലിനെ കണ്ടൂ ദേഷ്യം കൊണ്ടു മുഖം ചുവന്നു….
ലക്ഷ്മി. ഞാൻ…
ബാക്കി പറയും മുന്നേ മുഖം അടിച്ചു ഒരടി ആയിരുന്നു…
ഇനി പറ രാഹുൽ ….
ലക്ഷ്മി സോറി ഞാൻ നിന്നോട് ഒത്തിരി തെറ്റ് ചെയ്തു ….
അതു സാരം ഇല്ല ഒരടി നിനക്ക് തന്നപ്പോൾ എൻ്റെ ദേഷ്യം കഴിഞ്ഞു … നി ഒറ്റ ഒരുത്തൻ കാരണം ആ മോതലിനെ കിട്ടിയത് ആ നന്ദി എനിക്ക് നിന്നോടു ഉണ്ട്…
അഭി ഏട്ടാ…
എന്താ ലച്ചു…
ഇനി ഞാൻ പറയാൻ പോണത് അഭി ഏട്ടന് ഇത്തിരി ദേഷ്യം വരും എങ്കിലും എനിക്ക് അവനോടു അതു പറയണം….
രാഹുൽ നമ്മൾ തമ്മിൽ അദ്യം അഭി ഏട്ടനെ കണ്ടപ്പോ നി പറഞ്ഞത് മുഴുവൻ കള്ളം ആണ്..
ഞാൻ എന്താ പറഞ്ഞത്…
നി. മറന്നു …പോട്ടെ ഞാൻ പറയാം… നി അല്ലേ പറഞ്ഞത് അഭി ഏട്ടൻ മുടിഞ്ഞ ഗ്ലാമർ ആണ് മുടിഞ്ഞ ബോഡി ആണ്.. ഇനി നിന്നോട് ഞാൻ ഒരു സത്യം പറയട്ടെ….
എന്തടി…
അത്ര നല്ല ബോഡി ഒന്നും അല്ല … പിന്നെ കാണുമ്പോൾ തോന്നും ഫുട്ബോൾ കളിക്കാൻ ഉള്ള സ്ഥലം ഉണ്ടന്ന് ഫുട്ബാൾ പോയിട്ട് അക്കുത് ഇക്കുത് കളിക്കാൻ ഉള്ള സ്ഥലം പോലും ഇല്ല…. ഇനി എങ്കിലും ശരിക്കും ഒരാളെ നോക്കാതെ അഭിപ്രായം പറഞാൽ നിന്റെ കണ്ണു ഞാൻ കുത്തി പൊട്ടിക്കും…നഗ്ന സത്യങ്ങൾ വെളിപ്പെടുതിയപ്പോ എന്തു ഒരു ആശ്വാസം….
അതു പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ അഭി ഫുൾ കലിപ്പ്….
അപ്പോ ശരി ലക്ഷ്മി ഞാനും അമ്മുവും ഒന്നു കടൽ കാണട്ടെ ഇനി ഇവിടെ നിന്നാൽ പലതും നടക്കും…. അഭി ഏട്ടാ കൊല്ലണ്ട….
അതും പറഞ്ഞു മുന്നോട്ട് പോയ അവരെയും അഭിയെയും ലക്ഷ്മി മാറി മാറി നോക്കി….
തുടരും….
ഈ പാർട്ട് വായിക്കുമ്പോൾ പലർക്കും എന്നോട് ദേഷ്യം തോന്നും രാഹുൽ അവനെ ഒന്നും ചെയ്തില്ല എന്നു … എന്തോ ഇങ്ങനെ എഴുതാൻ ആണ് തോന്നിയത് … ചെയ്ത തെറ്റുകൾ തിരുതുമ്പോൾ അല്ലേ യഥാർത്ഥ മനുഷ്യൻ ആവുന്നത്… പിന്നെ എൻ്റെ അഭി ഏട്ടൻ ഒരു ബോഡി പ്രേമി ആണ് മസിൽ ഉരുട്ടി കേറ്റുക അതാണ് ഹോബി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Chechi enikk deshyam onnum vannilla tto😜ingane ezhuthiyath thanneyanu enikk ishtamayath.adutha partinu vendi katta waitingil anu njan. Enn snehapoorvam Anaswara😙💜💖