തൻ്റെ നേർക്ക് വരുന്ന അഭിയെ ഒരല്പം പേടിയോടെ ലക്ഷ്മി നോക്കി…
സോറി അഭി ഏട്ടാ ഞാൻ ഒരു ഫ്ലോയില് പറഞ്ഞതാ എന്നല്ലേ നി പറയാൻ വന്നത്….
താൻ പറയണ്ടത് തന്നോട് പറഞ്ഞ അഭി യെ അവള് ദയനീയത യോടെ നോക്കി….
അതു തന്നെ പെട്ടന്ന് അവനെ കണ്ടപ്പോ ഞങൾ ഫ്രന്റ്സ് ആണല്ലോ….
അതിനു നി എന്തിനാ എന്റെ നെഞ്ചത്ത് കേറുന്നത്… നിനക്ക് അറിയാം എനിക്കു ബോഡി യെ പറയുന്നത് ഇഷ്ടം അല്ല എന്നു…. ഞാൻ ആറ്റു നോറ്റു കൊണ്ടു നടക്കുന്ന എന്റെ ബോഡി യെ ആണ് നി പുച്ഛിച്ചു തള്ളിയത് അതിനു നിനക്ക് ഞാൻ ഒരു പണി തരണ്ടെ മോളേ ഭാര്യ….
അതു അഭി ഏട്ടാ പ്ലീസ് ഇവിടെ വെച്ചു ഒരു സീൻ ഉണ്ടായാൽ അഭി ഏട്ടന് തന്നെ ആണ് നാണക്കേട് ….
എന്തു നാണക്കേട് സ്വന്തം ഭാര്യയെ പൊക്കി കടലിൽ ഇടുന്നത് എന്തിനാ ഞാൻ നാണിക്കുനത… നി ഒന്നു ഉപ്പ് വെള്ളത്തിൽ മുങ്ങി നിവരു നിന്റെ ജാഡ ഒന്നു കുതിരട്ടെ….
അഭി ഏട്ടാ പ്ലീസ് എനിക്കു പനി പിടിക്കും… പറഞ്ഞത് എല്ലാം ഞാൻ മാറ്റി പറയാം … ശരിക്കും അഭി ഏട്ടന്റെ ബോഡി പോളി ആണ്.. പിന്നെ ഗ്ലാമർ അതു പറയാൻ ഉണ്ടോ?..
എന്താ ഇല്ലെ….
അയ്യോ ഉണ്ടു എന്താ ഭംഗി കറക്റ്റ് ഒരു സിനിമ നടൻ പക്ഷേ ആളെ അങ്ങോട്ട് കിട്ടുന്നില്ല….
നിനക്ക് കിട്ടില്ല എനിക്ക് പണി തരാൻ അല്ലേ നിനക്ക് ബുദ്ധി വരു. …
അഭി എന്താ അവിടെ….
സഞ്ജുവിന്റെ വിളിയിൽ അഭി തിരിഞ്ഞു നിന്നു….
വാ സഞ്ജു ആമി എവിടെ ….
കാറിൽ ഉണ്ട് ഒരു വിധം ആണ് അതിനെ പൊക്കി കൊണ്ടു വന്നത്….
അഭി ഏട്ടാ…. എന്തിനാ ഇങ്ങോട്ട് വരാൻ പറഞ്ഞത്… ഈ മരപ്പട്ടിയുടെ കൂടെ ഞാൻ ഒരു നിമിഷം നിൽക്കില്ല കോഴി….
ആമി ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ സഞ്ജു അവൻ പെണ്ണുങ്ങളുടെ മുഖത്ത് പോലും നോക്കില്ല… അനുപമ ഫയൽ കൊടുക്കുമ്പൾ പോലും അവളെ ഒന്നു നോക്കില്ലാ എന്ന നിന്നോട് പറയാൻ ആണ് ഇവൻ പറഞ്ഞത്….
ഓഹോ അപ്പോ പറഞ്ഞു പറയിപിച്ചത് ആണ് അല്ലേ…
പറ്റി പോയ അബദ്ധത്തിൽ അഭി തൻ്റെ ഒരു കണ്ണ് ഇറുക്കി അടച്ചു….
ഡാ കാല നിനക്ക് ഇനിയും മതിയായില്ല അല്ലേ… ഇനി എന്റെ ശവം കുടി നിനക്ക് കാണണം എന്തിനാ അഭി ഇങ്ങനെ എന്നെ ദ്രോഹിക്കുന്നത്.. അതൊക്കെ പോട്ടെ ലക്ഷ്മി എന്താ ആലോചിക്കുന്നത്….
അതോ എന്റെ അതേ ലുക്കിൽ ഏതോ ഒരു മൂവി ആക്ടർ ഉണ്ടന്ന്….. പറയുന്ന ആളുടെ റേഞ്ച് പോലെ ഇരിക്കും ഇവളുടെ ഭാവി … എന്നെ ആക്കിയാൽ ഇവളെ ഇന്നു ഞാൻ കടലിൽ മുക്കി പൊക്കി എടുക്കും….
സഞ്ജു ഏട്ടൻ അറിഞ്ഞോ ഞാൻ പെട്ടു….
പോട്ടെ പെങ്ങളെ വേദനിപ്പിക്കുന്ന ആ സത്യം ഞാൻ മനസിൽ ആക്കി ലക്ഷ്മി ഒരു തമിഴ് നടനെ അല്ലേ ഉദേശിച്ചത്…..
ആണോ അഭി ഏട്ടാ….
എന്നോട് ആണോ ചോദിക്കുന്നത്….
ആവും സഞ്ജു ഏട്ടാ തമിഴ് ഹിന്ദി മലയാളം ഏതു ആയാലും പണി കിട്ടരുത്….
എനിക്ക് തോന്നുന്നു അഭി ഏട്ടന് സൂര്യയുടെ ഒരു കട്ട് ഉണ്ടോ എന്നാണ്….
അതു നിന്റെ ആങ്ങള ആയിട്ട് ആണ് എനിക്ക് ഇവനെ കാണുമ്പോൾ വടിവേലു ആണ് ഓർമ്മ വരുന്നത് അല്ലേ. ലക്ഷ്മി…..
സത്യം സഞ്ജു ഏട്ടാ അതേ കണ്ണുകൾ അതേ മുക്ക് അതേ. പോലെ പക്ക പെർഫെക്റ്റ്….
ഡീ നിന്നെ ഞാൻ…..
സോറി അഭി ഏട്ടാ ഞാൻ വിക്രമിനെ ആണ് ഉദേശിച്ചത് പെട്ടന്ന് സഞ്ജു ഏട്ടൻ പറഞ്ഞപ്പോൾ ആ ഫ്ളോയിൽ പറ്റി പോയതാ….
വിടൂ അഭി അവളെ…. ലക്ഷ്മി പറഞ്ഞില്ലേ ഐ മൂവി യില് ഉള്ള വിക്രമിനെ പോലെ ആണ് നി ഇരിക്കുന്നത് എന്നു …. എങ്കിലും ലക്ഷ്മി ഇത്ര വേണ്ടായിരുന്നു അതും സ്വന്തം ഭർത്താവിനെ ഏതൊക്കെ നല്ല നടന്മാർ ഉണ്ട് .. ഇനി വിക്രം തന്നെ ആയാലും നല്ല ഒരു മൂവി പറയാമായിരുന്നു….
ഇന്നു നി കടലിൽ മുങ്ങി പൊങ്ങി പോയാൽ മതി നിനക്ക് ഒത്തിരി ഫ്ലോ കൂടുതൽ ആണ്..
അഭി പറഞ്ഞു തീർന്നതും ലക്ഷ്മിയെ എടുത്ത് പോക്കിയതും ഒരുമിച്ച് ആയിരുന്നു…
എന്റെ സഞ്ജു ഏട്ടാ ഒന്നു രക്ഷിക്ക് പെങ്ങൾക്ക് അപകടം വരുമ്പോൾ ഓടി വരുന്നത് സഹോദരന്റെ കടമ ആണ്….
സോറി പെങ്ങളെ ആ കാലന്റെ കയ്യിൽ നിന്ന് നിന്നെ രക്ഷിക്കാൻ ഉള്ള ആരോഗ്യം ഒന്നും എനിക്ക് ഇല്ല..
അഭി ഏട്ടാ പ്ലീസ് എന്നെ ഒന്നു താഴെ ഇറക്കു …
എങ്കിൽ നി പറ ഏത് ഹീറോയുടെ ലൂക് എന്നു….
ഉണ്ണി മുകുന്ദൻ….
ഉറപ്പ് ആണോ….
അല്ല ടോവിനോ…
ഉറപ്പ്….
അല്ല പൃഥ്വിരാജ്…
ഇനി മാറില്ല ഉറപിക്കമോ…. അല്ലേ ഇപ്പൊ ഞാൻ നിന്നെ താഴെ ഇടും…
തൻ്റെ നെഞ്ചോട് പറ്റി ചേർന്നു കിടക്കുന്ന ലക്ഷ്മിയെ ചിരിയോടെ അഭി നോക്കി….
വല്ല മാമ്മുകോയയുടെ പേര് പറഞ്ഞ് രക്ഷപെട്ടു വാ പെങ്ങളെ….
സത്യം സഞ്ജു ഏട്ടാ അതേ ഷേപ്പ് ആണ് എന്നു പറ….
ലക്ഷ്മി പറഞ്ഞു കഴിഞ്ഞതും അഭി കൈ വിട്ടതും ഒരുമിച്ച് ആയിരുന്നു…
ആകെ നനഞു വെള്ളത്തിൽ നിന്നു കേറിയ കോഴിയെ പോലെ ലക്ഷ്മി അഭിയെ നോക്കി….
നിങൾ മമ്മുട്ടി എന്നു പറഞ്ഞതിന് എന്തിനാ എന്നെ വെള്ളത്തിൽ ഇട്ടത്… പുള്ളിക്ക് എന്താ ഗ്ലാമർ ഇല്ലെ….
നി മമ്മൂട്ടിയെ ആണോ ഉദേശിച്ചത് ……
സഞ്ജു ഏട്ടൻ അല്ലേ മമ്മുക്ക എന്നു പറഞ്ഞത് ഞാൻ അതു ഓകെ പറഞ്ഞുന്നെ ഉള്ളൂ….
പെങ്ങളെ മമ്മുക്ക അല്ല മാമ്മുകോയ….
പറ്റി പോയ അബദ്ധത്തിൽ ലക്ഷ്മി അഭിയെ നോക്കി….
അതു അഭി ഏട്ടാ നിങ്ങളുടെ പല്ല് തമ്മിൽ ഒരു സാമ്യവും ഇല്ല സഞ്ജു ഏട്ടന് തൊന്നിയതവും…..
ലച്ചു ….
എന്താ അഭി ഏട്ടാ…..
അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോക്കൊട്ടെ….
ഇതെല്ലാം പെണ്ണുങ്ങളുടെ ശാപം ആണ് അഭി…. നിന്റെ ലുക്കിലും ബോഡിയിലും വീണ ആരേലും കെട്ടിയ പോരായിരുന്നോ……
അയ്യോ ലച്ചു എന്തു പറ്റി….
അങ്ങോട്ട് വന്ന രാഹുലും അമ്മുവും ലക്ഷ്മിയുടെ അടുത്ത് ഓടി വന്നു…
എന്റെ പൊന്നു അമ്മു ദ്ദേ നിൽക്കുന്ന എന്റെ ഭർത്താവ് ഇങ്ങേർക്ക് ഞാൻ പറഞ്ഞ മുന്നു നടന്മാരുടെ ആരുടെയോ ഒരു ലുക്കുണ്ട് പക്ഷേ അങ്ങോട്ട് ഉറപ്പിക്കാൻ പറ്റുന്നില്ല അതിനു ആണ് ഈ ദുഷ്ടൻ എന്നെ….
പോട്ടെ നി വാ….
രാഹുൽ ഇതു സഞ്ജീവ് അറിയാം എങ്കിലും പറഞ്ഞു എന്നെ ഉള്ളൂ….
സോറി ചേട്ടാ അന്നു എനിക്കു ഒരു അബദ്ധം പറ്റി പോയതാ….
പോട്ടെ സാരമില്ല അവനെ ചേർത്തു തന്നോട് ചേർത്തു നിർത്തിയ സഞ്ജുവിനെ രാഹുൽ ചിരിയോടെ നോക്കി….
പിന്നെ രാഹുൽ ഇത് എന്റെ …..
ഇപ്പൊ ഇവന്റെ പെങ്ങൾ അടുത്ത് മാസം എന്റെ ഭാര്യ….
അടുത്ത മാസം ഇതെപ്പോ അവളുടെ ചേട്ടൻ ആയ ഞാൻ അറിഞ്ഞില്ല….
എന്റെ പോന്നു ആമി ഇപ്പൊ തീരുമാനിച്ചു പറ നിനക്ക് ഇവനെ വേണോ എന്നെ വേണോ… ഇവൻ നടത്തി തന്നിട്ട് നമ്മുടെ കല്യാണം നടകില്ലാ ഇപ്പോളും അവന്റെ വിചാരം നി അവന്റെ മടിയിൽ ഇരിക്കുന്ന കുഞ്ഞു എന്ന പറ ആമി പറ….
പൊന്നു സഞ്ജു ഏട്ടാ കാമുകനേ വേറെ കിട്ടും പക്ഷേ ചേട്ടനെ വേറെ കിട്ടില്ല ….
ഓഹോ അപ്പോ നി എന്നെ തേച്ചു ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല… പെങ്ങളെ ഞാൻ പോകുന്നു ….
എങ്ങോട്ടാ സഞ്ജു ഏട്ടാ….
ഇവള് തേച്ച സങ്കടത്തിൽ മാനസ മൈന പാടാൻ നി വരുന്നോ. പാടി പാടി ചാവാൻ. ഒരു ചെമ്മീൻ എഫക്റ്റ്….
വേണ്ട സഹോദര ഇനി ഒരു മധുര ഗാനം കുടി ഞാൻ താങ്ങില്ല….
ചേച്ചിക്ക് എന്തേലും പറ്റിയോ….
ഇല്ല ആമി ഒന്നും പറ്റിയില്ല….
എന്തിനാ അഭി ഏട്ടാ ചേച്ചിയോട് ഇങ്ങനെ കാണിക്കുന്നത് ചേച്ചി മുഴുവൻ നനഞു….
അച്ചോട മോൾക്ക് സങ്കടം ആയോ….
ആയി അഭി ഏട്ടാ…..
എങ്കിൽ വാ നി ഒരു കമ്പനി കൊടുക്കു….
ആമി യെ എടുത്തു ഉയർത്തി അഭിയെ കണ്ടൂ സഞ്ജുവിന് ചിരി വന്നു….
മോനെ അഭി പതിയെ പിടിയട അതിന്റെ എല്ല് ഒന്നും ഒടിക്കല്ലെ എൻ്റെ ലൈഫ്….
അഭി ഏട്ടൻ ശരിക്കും തമിഴ് നടൻ സൂര്യയുടെ പോലുണ്ട് എന്നെ ഇറക്കി വിട്….
ആരെ പോലെ….
സൂര്യ….
നി വടിവേലു എന്നു പറഞ്ഞെങ്കിലും ഞാൻ ക്ഷമിക്കും സൂര്യ ആ പേരു എനിക്കു കേൾക്കുമ്പോൾ ദേഷ്യം വരും…..
അതു. പറഞ്ഞു അഭി കൈ വിട്ടതും ആമി വെള്ളത്തിൽ….
ഇങ്ങ് വാ ഞാൻ പിടിക്കാം….
ആമി യെ പിടിച്ചു സഞ്ജു എഴുന്നേൽപ്പിച്ചു….
നിന്റെ കാര്യത്തിൽ ഓപ്പസിറ്റ് റിയാക്ഷൻ ആണല്ലോ ആമി….
എന്താ സഞ്ജു ഏട്ടാ….
ഈ പറക്കും തളിക മുവി ഇല്ലെ… അതിൽ കറുത്ത കുട്ടി വെള്ളത്തിൽ നിന്നു കേറി വരുമ്പോ വെളുത്തു വന്നു…. ഇതിപ്പോ നിന്റെ പൂട്ടി മുഴുവൻ പോയപ്പോൾ നി കറുത്ത് … ഈശ്വര ഈ പെയിന്റ് വണ്ടിയെ ആണോ ഞാൻ എട്ടു വർഷം ആയി പ്രേമിക്കുന്നത്….
പറഞ്ഞു തീർന്നതും ആമിയുടെ ശക്തമായ ഉന്തിൽ സഞ്ജു വെള്ളത്തിൽ…..
അഭി ഒന്നു പിടിച്ചു കേറ്റ് …..
പിടിച്ചു കേറ്റാൻ അഭി ചെന്നതും പുറകിൽ ചെന്നു ലക്ഷ്മി . ആഞ്ഞ് ഒരു തള്ളു… പെട്ടന്ന് ആയത് കൊണ്ടും പ്രതീക്ഷിക്കാഞാത് കൊണ്ടും സഞ്ജുവിന്റെ മുകളിൽ ആയി അഭി വീണു…..
പെങ്ങളെ മരുത്തുവ മല പോലെ എന്തോ വന്നു വീണു. ഒന്നു പിടിച്ചു എഴുന്നേല്പിക്കു ഒരു മിനിട്ട് കുടി ഇവൻ ഇങ്ങനെ കിടന്നാൽ ഞാൻ പടം ആണ്….
സോറി സഞ്ജു ഇവൾ ആണ് എന്നെ തള്ളിയത് .. നിനക്ക് എന്തേലും പറ്റിയോ….
ഇനി എന്തു പറ്റാൻ പെങ്ങളെ എനിക്ക് നിന്നോടു സഹതാപം ഉണ്ടു നിന്റെ വിധി…..
പറഞ്ഞു കുളം ആക്കാതെ എഴുന്നേറ്റ് പോടാ തെണ്ടി…..
തൻ്റെ മുന്നിൽ കാണുന്ന കാഴ്ച ലോകത്തിലെ ഏറ്റവും മനോഹരം ആയി സുര്യക്ക് തോന്നി…. തൻ്റെ കാറിൽ ചാരി നിന്നു ദേഹത്ത് പറ്റിയ മണ്ണ് തട്ടിക്കളയുന്ന അഭിയെ സൂര്യ കൗതുകത്തിൽ നോക്കി ദേഹത്തിൽ നനഞ്ഞു പറ്റി ചേർന്ന വെള്ള ഷർട്ടിൽ കുടി ആ ശരീരം മുഴുവൻ കാണാം എന്നവൾക്ക് തോന്നി…. അനുസരണ ഇല്ലാതെ ആ മുഖത്തേക്ക് വീണ മുടിയോടും ദേഹത്ത് പറ്റി ഇരിക്കുന്ന മണ്ണിനോട് പോലും തനിക്ക് അസൂയ ഉണ്ടന്ന് വേദനയോടെ അവള് മനസിൽ ആക്കി….. തൻ്റെ നഗ്നമായ നെഞ്ചിലെ കരസ്പർശം അറിഞ്ഞു അഭി ലക്ഷ്മിയെ മുഖം ഉയർത്തി നോക്കി.. ഒരു പോലെ രണ്ടു പേരുടെ കണ്ണുകൾ ലക്ഷ്മിയിൽ ഉടക്കി….. തനിക്ക് മാത്രം ആയ എന്തോ ഒന്നിൽ കൈ വെച്ച പകയിൽ സൂര്യയുടെ മുഖം വലിഞ്ഞു മുറുകി….. അഭി ആണെങ്കിൽ അവളുടെ കണ്ണിൽ തൻ്റെ മാത്രം ലോകം തേടുക ആയിരുന്നു…..
എന്താണ് ലക്ഷ്മി അഭിരാം റോമൻസ് മുഡിൽ ആണല്ലോ…..
എന്തു റോമൻസ് മര്യാദക്ക് ആ വെയിലത്ത് പോയി നിന്നോ…..
എന്തിന്?
ദ്ദേ മനുഷ്യ നിങ്ങളുടെ സിക്സ് പായ്ക്ക് ഓകെ വെളിയിൽ കാണുന്നു… വേഗം പോയി വെയിലത്ത് നിന്നോ ഷർട്ട് ഉണങ്ങട്ടെ…. നിങ്ങളോട് ആര് പറഞ്ഞു വെള്ള ഇടാൻ…..
ചുമ്മ കണ്ടിട്ട് പോട്ടെ നമ്മുക്ക് എന്താ നഷ്ടം അവരുടെ കണ്ണ് പിന്നെന്ത്….. നിനക്ക് നല്ല കുശുമ്പ് ഉണ്ട് കേട്ടോ…..
ഉണ്ട് നന്നായി ഉണ്ട് ഇങ്ങനെ വരുന്നവരും പോണവരും കാണാൻ ഇതെന്ത് പൊതു മുതൽ ആണോ വേഗം വെയിലത്ത് നിന്നോ…..
വെയിലത്ത് ഒന്നും നിൽക്കാൻ പറ്റില്ല നിനക്ക് ആരും ബോഡി കാണരുത് എന്നെ ഉള്ളൂ… ഐഡിയ ഉണ്ട്….
അതു പറഞ്ഞു കൊണ്ട് അഭി ലക്ഷ്മിയെ വലിച്ചു തന്നിൽ ചേർത്തു നിർത്തി…..
ഇപ്പൊ ആരും കാണില്ല പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും… ഡ്രസ്സ് ഉണങ്ങുന്നത് വരെ ഞാൻ നിന്റെ ബോഡിയുടെ അനടമി നോക്കി വെക്കാം….
നോക്കിക്കോ പക്ഷേ തിയറി പ്രാക്ടിക്കൽ ആയാൽ മോനെ അഭിരാം വർമ്മേ നിങൾ തീർന്നു….
നി ഒട്ടും റൊമാൻറിക് അല്ല …. ഈശ്വര ഇങ്ങനെ ആണേൽ എന്റെ കുഞ്ഞു മാലാഖ…
വലിയ ഡയലോഗ് അടിച്ചാൽ ഞാൻ പോകും വേണോ …..
വേണ്ട ഞാൻ ഇങ്ങനെ നോക്കി വെള്ളം ഇറക്കാം….
അതാ നല്ലത്…..
മുന്നിൽ കണ്ട കാഴ്ച സൂര്യയുടെ മനോനില തെറ്റിക്കുന്നത് ആയിരുന്നു … ഒത്തിരി നേരം അതു കണ്ടാൽ അവൾക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നി….ലക്ഷ്മിയുടെ അടുത്ത് ഉള്ള ദേഷ്യം കാറിൽ തീർത്തു അവൾ തിരിച്ചു പോയി….
ആമി മുത്തേ….
എന്താ സഞ്ജീവ് മഹാദേവ…..
എട്ട് വയസു മുത്ത എന്നെ ഒന്നു ബഹുമാനിക്കടി … നി ചേട്ടന്റെ ദേഹത്തെ മണ്ണ് ഒന്നു തുത്തേ….
അയ്യട എനിക്ക് വേറെ തൊഴിൽ ഇല്ല…..
ജൂലി അടുത്ത് ഇല്ല എന്നോർക്കണെ…..
ജൂലി ഇല്ലെങ്കിൽ എന്താ കുറച്ചു ദൂരെ ആണെങ്കിലും ആ നിൽക്കുന്ന മൊതല് ഒരു ധൈര്യം ആണ്…..
അഭിയെ നോക്കി ആമി അതു പറഞ്ഞതും സഞ്ജു ഒന്നു ചിരിച്ചു…..
അവനെ നോക്കണ്ട രവിവർമ്മ പോലും തന്റെ മോഡലിനെ ഇങ്ങനെ നോക്കില്ല…. ഇങ്ങനെ നോക്കി ചോര കുടിച്ചാൽ അതിന്റെ ദേഹത്ത് ചോര പോലും കാണില്ല… പാവം എന്റെ പെങ്ങൾ….
ദ്ദേ സഞ്ജു ഏട്ടാ അഭി ഏട്ടൻ നല്ല ഒരു ഭർത്താവ് ആണ്….. ആ ചേർത്തു നിർത്തൽ കണ്ടോ….
അതിനാണ് നിനക്ക് സങ്കടം അതിപ്പോ ഞാൻ തീർത്തു തരാം….
ആമിയുടെ ഇടുപ്പിലുടേ കൈ ഇട്ടു സഞ്ജു അവളെ തന്നോട് ചേർത്തു നിർത്തി….
സഞ്ജു ഏട്ടാ വിട്ടെ അഭി ഏട്ടൻ എങ്ങാനും കണ്ടാലോ….
കണ്ടാൽ കണ്ടൂ …
വിടൂ സഞ്ജു ഏട്ടാ നിങൾക്ക് എന്നോട് ഒരു സ്നേഹവും ഇല്ല….
അതു നി എന്റെ കണ്ണിൽ നോക്കി പറ ഞാൻ കേൾക്കട്ടെ….
തൻ്റെ നേരെ മുഖം ഉയർത്തി നോക്കിയ ആമിയേ അദ്യം കാണുന്ന പോലെ സഞ്ജുവിന് തോന്നി….
എന്റെ എട്ടാം വയസിൽ ഞാൻ അദ്യം ആയി നിന്നെ കണ്ടത് ഇപ്പോളും കണ്ടൂ കൊണ്ടിരിക്കുന്നു ഈ ഇരുപത്തി എട്ടാം വയസിലും നി എനിക്കു ഒരു അത്ഭുതം ആണ് പെണ്ണെ…. പിന്നെ നിന്റെ ചേട്ടൻ ഞാൻ പോലും പറയാതെ എന്റെ ഇഷ്ടം മനസ്സിലാക്കിയത് അവൻ ആണ്… അഭിരാം വർമ്മ ഒരെ സമയം അസൂയയും അഭിമാനവും തോന്നുന്ന പ്രത്യേക ജന്മം….
നിനക്ക് അറിയാമോ ആമി നി എനിക്കു ആരായിരുന്നു എന്നറിയാൻ ഇരുപതാം വയസ്സിൽ ആ വിദേശ യാത്ര വേണ്ടി വന്നു… അഭി ഒപ്പം ഉണ്ടായിട്ടും എന്റെ ചുറ്റും ഉള്ള ശൂന്യത തിരക്കി ഉറക്കം കളഞ്ഞ ഒത്തിരി രാത്രികൾ… കാര്യം അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷവും അതിലേറെ കുറ്റബോധവും തോന്നി…. വല്ലാത്ത അവസ്ഥ അഭി അവൻ എന്താവും കരുതുക ഓരോ ദിവസവും ഞാൻ സ്വയം നീറി അവനോടു പോലും പറയാതെ…. എന്നൽ എന്നെക്കാൾ എന്നെ അറിയുന്നത് അവൻ ആണ്… വെറും ഒറ്റ വാക്ക് ആമി അവളുടെ ഇടി കൊണ്ട് ജീവിതം തീരാൻ ആണ് നിന്റെ യോഗം നിന്റെ വിധി….
അവിടെ തീർന്നു പക്ഷേ ആ വാക്കിലൂടെ അവൻ പൂർത്തീകരിച്ചു തന്നത് എന്റെ ജീവിതം ആണ്…. ഈ നിമിഷവും നിന്നെ ചേർത്തു നിർത്താൻ എനിക്ക് സാധിക്കുന്നതും അവൻ കാരണം ആണ്…. അത്രയും അവൻ എന്നെയും നിന്നെയും സ്നേഹിക്കുന്നു…..
എനിക്ക് അറിയാം സഞ്ജു ഏട്ടാ… അഭി ഏട്ടൻ എനിക്ക് ചേട്ടൻ അല്ല എൻ്റെ മനസിൽ അച്ഛന്റെ സ്ഥാനം തന്നെ ആണ്…. ആ താരാട്ടുപാട്ടും കേട്ട് ആ നെഞ്ചില് ചൂടിലും വളർന്ന എനിക്ക് എങ്ങനെ ആണ് ചേട്ടൻ ആവുക…. ആമി നി അതു ചെയ്യരുത് എന്ന് പറഞ്ഞാല് ചെയ്യാത്തത് പേടി ആയിട്ട് അല്ല മറിച്ച് ആ മനുഷ്യന്റെ അടുത്ത് ഉള്ള സ്നേഹം കൊണ്ടാണ് … ഈ ഒരു നിമിഷം ഈ നെഞ്ചില് നിന്നു പിടിച്ചു മാറ്റി നി സഞ്ജുവിനെ മറക്കണം എന്നു പറഞാൽ.. സോറി സഞ്ജു ഏട്ടാ ഞാൻ അനുസരിക്കും കാരണം അത്രയും ഞാൻ അഭി ഏട്ടനെ സ്നേഹിക്കുന്നു…. നിങ്ങളുടെ ഭാര്യ എന്ന സ്വപ്നം ഉള്ളിൽ കേറുമ്പോൾ സന്തോഷം തോന്നും … പക്ഷേ പിന്നീട് അതു വേദന ആണ് അഭി എട്ടനിൽ നിന്നു അകലുന്നു എന്ന വേദന…. ഈ ചേർത്തു നിർത്തൽ പോലും തെറ്റ് ആണ് അഭി ഏട്ടൻ കണ്ടാൽ പ്ലീസ് അകന്നു മാറാൻ ആവില്ല ….. ഓരോ നിമിഷവും എന്നിലേക്ക് അടുക്കുമ്പോൾ ചേർന്ന് നിൽക്കാൻ ആഗ്രഹം ഇല്ലാത്ത കൊണ്ടല്ല അഭി ഏട്ടൻ കണ്ടാൽ ആ മനസിലെ ചേട്ടന്റെ ദുഃഖം അതു എനിക്ക് സഹിക്കാൻ ആവില്ല…. എന്നും ഈ നെഞ്ചില് തന്നെ ഉണ്ടാവും സഞ്ജു ഏട്ടൻ്റെ ഭാര്യ ആയി നിങ്ങളുടെ മക്കളുടെ അമ്മ ആയി…. പ്ലീസ്……
തന്നിൽ ഉള്ള സഞ്ജുവിന്റെ പിടി അയഞ്ഞത് ആമി വേദനയോടെ അറിഞ്ഞു….. അകന്നു മാറി അവള് അദ്യം നോക്കിയത് അഭിയെ ആണ് …..
നി പേടിക്കണ്ട അവൻ കണ്ടില്ല…..
സോറി സഞ്ജു ഏട്ടാ…..
എന്തിന് നി പറഞ്ഞത് ശരിയാണ് … അവനിലെ സഹോദരനെ ഞാൻ ഓർക്കണം ആയിരുന്നു … എങ്കിൽ വാ നമ്മുക്ക് അവിടെ ഇരുന്നു കഥ പറയാം…. ഇവന്റെ ചോര കുടി ഇതു വരെ കഴിഞ്ഞില്ലേ….
അഭിയെ നോക്കിയതും ഇതൊന്നും തൻ്റെ കണ്ണിൽ ഇല്ല എന്ന മട്ടിൽ അവൻ ലക്ഷ്മിയെ നോക്കി നിന്നു….സഞ്ജുവും അഭിയും തങ്ങളുടെ ലോകം തങ്ങളുടെ പ്രാണനിൽ തിരയുമ്പോൾ …. തൻ്റെ സഹോദരിക്ക് മണ്ണ് കൊട്ടാരം ഉണ്ടാക്കി അവളെ റാണി ആക്കാൻ ആയിരുന്നു രാഹുലിന് സന്തോഷം…….
തുടരും………
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission