Skip to content

ലക്ഷ്മി – ഭാഗം 27

Lakshmi Ashwathy Novel

റോമൻസ് പാർട്ട് ആണ് വേണ്ട എന്നുണ്ടെങ്കിൽ skip ചെയ്യുക

അഭി ഏട്ടാ….

ലക്ഷ്മിയുടെ വിളിയിൽ ലാപ്ടോപ്പിൽ നിന്നും കണ്ണ് എടുത്തു അഭി അവളെ നോക്കി…. ഉടുത്തിരുന്ന ചുവന്ന സാരിയിൽ അവള് പതിവിലും സുന്ദരി ആയി തോന്നി… അവളുടെ മുട്ടോളം ഉള്ള മുടി അഴിച്ചു ഇട്ടത്തിൽ അവന് അത്ഭുതം തോന്നി… തൻ്റെ നേരെ നീട്ടിയ സിന്ദൂര ചെപ്പിലേക്ക് അവൻ നോക്കി…

എന്താ ലച്ചു ഇതു…..

കണ്ടില്ലേ സിന്ദൂരം എനിക്കു തോന്നുന്നത് ഇന്നെന്റെ സീമന്ത രേഖ ചുവപ്പികണ്ടത് അഭി ഏട്ടന്റെ കൈകൾ ആണ് എന്നാണ്.. അറിയാതെ ആണെങ്കിലും അന്ന് പറഞ്ഞ വാക്കുകൾ എന്റെ നെഞ്ചിലെ തീരാ വേദന ആണ്… ഇപ്പൊ ദൈവത്തിനോട് ഏറ്റവും ആവശ്യപെടുന്നത് അഭി ഏട്ടന്റെ ആയുസ് ആണ് സോറി അഭി ഏട്ടാ എനിക്ക് ദേഷ്യം വന്നാൽ ഞാൻ എന്താ പറയുക എന്നറിയില്ല…

തൻ്റെ നേരെ നീട്ടിയ ചെപ്പിൽ നിന്നു ഒരു നുള്ള് സിന്ദൂരം കയ്യിൽ എടുത്തു അഭി അവൾക്ക് അരികിൽ ചെന്നു…

ഈ ഒരു നുള്ള് സിന്ദൂരത്തി ലും അപ്പുറം ആണ് പെണ്ണെ എനിക്ക് നിന്നോട് ഉള്ള പ്രണയം … പിന്നെ എന്റെ ജീവനും ആയുസ്സും നി എന്നിൽ നിന്നും അകന്നു എന്ന തോന്നൽ പോലും എന്റെ മരണം ആണ് ഞാൻ തന്നെ ആണ് നി ഞാൻ എന്നെ തിരയുന്നത് നിന്റെ കണ്ണിൽ ആണ് … ഞാൻ പാടി തീരാൻ ആഗ്രഹിക്കാത്ത ഒരു മനോഹര ഗാനം ആണ് നി.. ഓരോ നിമിഷവും നി എന്ന ജീവ വായു ആണ് ഞാൻ ശ്വസിക്കുന്നത്….

അതും പറഞ്ഞു തൻ്റെ നെറുകയിൽ സിന്ദൂരം ചാർത്തിയ അഭിയെ നിറ കണ്ണുകളോടെ ലക്ഷ്മി നോക്കി…

ഭർത്താവിന്റെ പേരിലെ സിന്ദൂരം ചാർത്തി അവനെ തന്നെ മറന്നു സ്വന്തം സുഖം തേടി പോവുന്ന എത്രയോ പേരുണ്ട്.. സിന്ദൂരം താലി ഇതൊന്നും ചാർത്തിയത് കൊണ്ടും മാത്രം ഒരു പെണ്ണും തൻ്റെ ഭർത്താവിനെ സ്നേഹിക്കണം എന്നില്ല… നാളെ രാവിലെ നി ഫ്രഷ് ആവുമ്പോൾ ഒഴുകി പോകുന്ന നെറ്റിയിലെ ചുവപ്പിനേക്കൾ എനിക്ക് വേണ്ടത് നിന്നിലെ സ്നേഹം ആണ് .. നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കും എന്റെ പ്രണയം. മരണത്തിന് അപ്പുറം ഒരു ജീവിതം ഉണ്ടെങ്കിൽ അവിടെയും നി എനിക്കു ഒപ്പം വേണം എന്നാണ് എന്റെ ആഗ്രഹം…

തൻ്റെ നെഞ്ചിലേക്ക് വീണ ലക്ഷ്മിയുടെ നെറുകയിൽ അഭി അമർത്തി ചുംബിച്ചു …

ഈ നെഞ്ചിലെ ചൂടിൽ ഇങ്ങനെ ചേർന്നു നിൽക്കാൻ ആണ് ഞാൻ ഓരോ നിമിഷവും ആഗ്രഹിക്കുന്നത്… എനിക്ക് ചുറ്റും എപ്പോളും ഉള്ളത് ഇൗ ഗന്ധം ആണ് .. മറ്റെരക്കളും ഞാനിപ്പോ സ്നേഹിക്കുന്നത് അഭി ഏട്ടനെ ആണ് … എന്റെ മാത്രം എന്നു പറയാൻ ആകെ ഇൗ ഭൂമിയിൽ ഉള്ളത് അഭി ഏട്ടൻ മാത്രം ആണ്. നിങ്ങളില്ലാതെ ഒരു നിമിഷം ജീവിക്കാൻ എനിക്ക് ആവില്ല.. ഇൗ നിമിഷം ഇൗ മനസും ശരീരവും പറയുന്നത് അഭിരാം എന്ന പേര് മാത്രം ആണ് നിങ്ങളിൽ അലിഞ്ഞു ചേരാൻ ഞാൻ കൊതിക്കുന്നത്…..

അതൊക്കെ പോട്ടെ നി ഇൗ രാത്രിയിൽ എവിടെ പോവുന്നു.. സാരി ഓകെ ഉടുത്തു…

ഞാനോ ചാവാൻ ദ്ദേ അഭിരാം വർമ്മെ

ഒത്തിരി ജാഡ ഇട്ടാൽ ഞാൻ നിങ്ങളുടെ പാട്ട് വേണ്ട എന്നു വെച്ചു പോയി കിടന്നു ഉറങ്ങും….

അയ്യോ പോവല്ലേ … ലച്ചു….i

അവനിൽ നിന്നു അകന്നു മുന്നോട്ട് പോയ ലക്ഷ്മി അഭിയുടെ പിൻ വിളിയിൽ നിന്നു… അവളുടെ പുറകിൽ വന്നു അവളെ ചേർന്നു പുണർന്നു മുടി മുന്നോട്ട് മാറ്റി പിൻ കഴുത്തിൽ ചുണ്ടമർത്തിയത്തും ലക്ഷ്മി ഒന്നു പൊള്ളി പിടഞ്ഞു തിരിഞ്ഞു നിന്നു… അവളെ നോക്കി നിന്ന ആ കണ്ണുകളെ നേരിടാൻ ആവാതെ ലക്ഷ്മി മുഖം കുനിച്ചു….

ലച്ചു …

അഭിയുടെ വിളിയിൽ ലക്ഷ്മി തൻ്റെ തല ഉയർത്തി… അവളുടെ കണ്ണുകളിൽ കണ്ട ഭാവം അവനിലെ പുരുഷന്റെ വികാരത്തിന് തിരി കൊളുത്താൻ പാകത്തിന് ഉള്ള ഒരു ചെറു തി ആയിരുന്നു…. അവളുടെ മാൻ പെട കണ്ണുകളും ചുവന്നു തുടുത്ത വിറക്കുന്ന അധരവും അദ്യം കാണുന്ന പോലെ അവനു തോന്നി…

തൻ്റെ നഗ്നമായ ഇടുപ്പിലു ഡേ കയ്യിട്ടു അവനിലേക്ക് ചേർത്തു നിർത്തിയ അഭിയെ ഇതു വരെ കാണാത്ത ഭാവത്തിൽ ലക്ഷ്മി നോക്കി… ആ കണ്ണുകളിൽ താൻ കാണുന്നത് അവളോടുള്ള അടങ്ങാത്ത പ്രണയുവും ആഗ്രഹവും ആണ് എന്ന തിരിച്ചറവിൽ അവള് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….

എന്റെ അമ്മേ എന്തു കടിയ എൻ്റെ ലച്ചു എൻ്റെ കവിള് … വല്ല കയിലോ വേണ്ടേ കടിക്കാൻ ഇപ്പൊ എന്തിനടി യക്ഷി എന്നെ കടിച്ചത് ..

തൻ്റെ മുഖം അമർത്തി പിടിച്ചു ദയനീ നോക്കി….

സ്നേഹം വന്നാൽ ഞാൻ കടിച്ചു പോകും സോറി അഭി ഏട്ടാ.. പിന്നെ കയ്യും നെഞ്ചും ഓകെ നിങൾ ഉരുട്ടി വെച്ചിരിക്കുന്നത് കൊണ്ട് പല്ല് ഇറങ്ങില്ല കവിള് ആണ് നല്ലത് എന്റെ പല്ല് പോവില്ല….

അവനോടു കൂടുതൽ ചേർന്ന് നിന്നു അവന്റെ ചെവിയിൽ അവള് മൃദു ആയി പറഞ്ഞു…

സ്നേഹം ഒരു നദി പോലെ ആണ് ഇത്ര ഭാഗം വാത്സല്യം ഇത്ര ഭാഗം പ്രണയം ഇത്ര ഭാഗം സൗഹൃദം എന്നൊന്നും വേർതിരിക്കാൻ പറ്റില്ല അതു കൊണ്ട് അല്ലേ സ്നേഹത്തിന് ഇത്ര ഭംഗി…

(വരികൾ – കടപ്പാട് … ആമി)

തന്നെ ഇറുക്കി പുണർന്ന അഭിയുടെ കൈകൾ ശക്തി പ്രാപിച്ചത് അവള് അറിഞ്ഞു… തൻ്റെ ശരീരത്തിൽ എന്തോ തേടി നടന്ന ആ അധരങ്ങലുടെ ചൂട് അവളിലെ സ്ത്രീക്ക് താങ്ങാവുന്നതിലും അധികം ആയിരുന്നു… എന്നാലും അടർത്തി മാറ്റാൻ ആഗ്രഹിക്കാതെ അവള് അവനെ ചേർത്തു പിടിച്ചു… ഇനിയും ആ നില്പ് തുടർന്നാൽ തൻ്റെ ശരീരം തളർന്നു താഴെ വീഴും എന്നവൾക്കു തോന്നി ഇനി ഒരു കാരണത്താ ലും തൻ്റെ പ്രാണന് തന്നിൽ നിന്നു അകലാൻ പാടില്ല….

അഭി…അഭി ഏട്ടാ….

വിറക്കുന്നോടെ ചുണ്ടുകളോടെ അവള് വിളിച്ചു… അവളുടെ കഴുത്തിൽ നിന്നു മുഖം ഉയർത്തി അഭി അവളെ നോക്കി… തൻ്റെ പെണ്ണിനെ മറ്റേ ആരെക്കാളും നന്നായി അറിയുന്നത് അവളുടെ പുരുഷന് ആണല്ലോ.. അവൾക്ക് മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു അഭി അവളെ തന്റെ കൈകളിൽ കോരി എടുത്തു ബെഡിൽ കിടത്തി ആ കൈകൾ തൻ്റെ അണിവയരിൽ കാട്ടിയ കുസൃതിയുടെ പരിണിതഫലമായി അവളുടെ കണ്ണുകൾ കുമ്പി അടഞ്ഞു …

ലച്ചു…

ആ വിളികൊപ്പം തൻ്റെ മുഖത്തേക്ക് വീണ അവന്റെ വിയർപ്പു തുള്ളികളുടെ തണുപ്പില് അവള് കണ്ണ് വലിച്ചു തുറന്നു .. തന്നിലേക്ക് അമർന്നു തൻ്റെ സമ്മതത്തിന് ഉറ്റു നോക്കിയ തൻ്റെ പ്രാണന് സമ്മതം എന്നോണം ആ നെറ്റിയിൽ ഒരു ഉമ്മ

ആയിരുന്നു മറുപടി… തൻ്റെ കണ്ണിൽ അമർത്തി ചുംബിച്ച അവനെ അവള് തൻ്റെ കൈകൾ കൊണ്ട് ചേർത്തു പിടിച്ചു.. കണ്ണിൽ നിന്നു ഒഴുകി ആ അധരം മുക്കിൽ തുമ്പിൽ അമർത്തി ചുംബിച്ചു.. ഇണയെ തേടി താഴേക്ക് അവളുടെ അധരത്തിൽ എത്തി നിന്നെങ്കിലും യാതൊരു വിധ പ്രതികരണവും കാണാതെ അവള് തൻ്റെ കണ്ണുകൾ തുറന്നു…

ലച്ചു ഇൗ ശരീരം എനിക്ക് വേണ്ടി വേദനിക്കുന്നതും ഇൗ കണ്ണു നിറയുന്നതും എനിക്ക് ഹൃദയം കിറി മുറിക്കുന്ന വേദന ആണ് .. പക്ഷേ എന്നിലെ പുരുഷൻ അപൂർണ്ണം ആണ് അതു പൂർണ്ണം ആക്കാൻ ഈ ലോകത്ത് നിനക്കെ സാധിക്കൂ സോറി മോളേ …

തൻ്റെ കണ്ണുകളിൽ നോക്കി അത്രയും പറഞ്ഞ അഭിയേ അവള് നിറകണ്ണോടെ നോക്കി…

അഭി ഏട്ടാ..

ആ വിളിയിൽ അവൻ അവളെ നോക്കി…

പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടാണ്.. ആഹ്ലാദിപ്പിക്കു ന്നവളെ മാത്രമേ പുരുഷന് സ്നേഹിക്കാൻ സാധിക്കൂ… എന്നാല് സ്ത്രീക്ക് അവളെ വേധനിപിക്കുനവനെയും സ്നേഹിക്കാൻ സാധിക്കും…

(വരികൾ – കടപ്പാട് – K.R മീര)

അഭി ഏട്ടാ എന്നിൽ നിന്നു ശരീരം കൊണ്ടു പോലും ഒരു തിരിച്ചു പോക്ക് നിങ്ങൾക്ക് സാധിക്കില്ല അത്രയും എന്റെ മനസും ശരീരവും നിങ്ങളെ ആഗ്രഹിക്കുന്നു.. എന്നിലെ സ്ത്രീ യെ പൂർണ്ണം ആക്കുക എന്നത് അഭി ഏട്ടന്റെ കടമ ആണ് ..

തൻ്റെ അധരതിൽ അമർത്തി ചുംബിച്ചു അത്രയും പറഞ്ഞ ലക്ഷ്മിയെ അവൻ സ്നേഹത്തിൽ നോക്കി… തനിക്ക് വിധേയ ആയി കിടക്കുന്ന അവളുടെ ആധരത്തിൽ അഭിയുടെ അധരം അമർന്നു….

പ്രേമം ഒരു പനിനീർ പൂവ് ആണ് .. മനസിൽ കാമവും പ്രണയവും ഇല്ലാത്ത ഏതു മനുഷ്യൻ ആണ് ഭൂമിയിൽ ഉള്ളത്…

(വരികൾ – കടപ്പാട്. – ആമി,)

താൻ അർദ്ധ നഗ്ന ആവുന്നതും പിന്നീട് പൂർണ്ണ നഗ്ന ആവുന്നതും ഒരു ഞെട്ടലിൽ ലക്ഷ്മി അറിഞ്ഞു… അഭിയുടെ ഉമിനീരും വിയർപ്പും തൻ്റെ ശരീരത്തിൽ പടരുന്നതും ആ ചുണ്ടുകൾ തൻ്റെ ശരീരത്തിൽ മൊത്തം അമരുന്നതും ഒരു തരം പറഞ്ഞു അറിയിക്കാൻ അവാത്ത അനുഭൂതി അവളിലേക്ക് വന്നു നിറയുന്നത് ലക്ഷ്മി അറിഞ്ഞു…

“ഞാൻ ഒരാളെയും ഇതു വരെയും ഇങ്ങനെ സ്നേഹിച്ചിട്ടില്ല.. ഇങ്ങനെ സ്നേഹിക്കാൻ ഉള്ള കഴിവ് എനിക്ക് ഉണ്ടന്ന് എന്നത് പുതിയ അറിവ് ആയിരുന്നു.. അതു കൊണ്ടു ഇൗ നിമിഷത്തെ ഞാൻ നശിപ്പിക്കില്ല”…

( വരികൾ – കടപ്പാട് – ആമി)

ഏറെ നേരത്തെ ശ്വാസ നിശ്വാസങ്ങൾക്കും കിതപ്പിനും അപ്പുറം അവളുടെ മാറിലേക്ക് അഭി തളർച്ചയോടെ വീണു.. താൻ പൂർണ്ണം ആയതിന്റെ സന്തോഷം ആണോ അതോ അദ്യ രതിയുടെ വേദന എന്നോ അറിയാതെ ലക്ഷ്മിയുടെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു… അവന്റെ തലയിൽ തലോടി ഇരുന്ന ആ കൈ എടുത്തു അവൻ അമർത്തി ചുംബിച്ചു…

താങ്ക്യൂ ഇൗ നിമിഷം എന്നിലെ പുരുഷൻ പൂർണ്ണം ആണ്.. എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം ആണ് ഇതു… സോറി എനിക്ക് വേണ്ടി നിറഞ്ഞ ആ കണ്ണുകൾ നിനക്ക് വേ ദനിച്ചോ എന്ന ചോദ്യത്തിന് അർത്ഥം ഇല്ല … ഇത്രയും നേരം എനിക്ക് വേണ്ടി എന്നിൽ നിന്നു നി ഒളിപ്പിച്ചു പിടിച്ചത് ആ വേദനയും കണ്ണുനീരും ആണ്…

ഒരു സ്ത്രീയും അവൾക്ക് വേണ്ടി മാത്രം അല്ല അഭി ഏട്ടാ. വേദന സഹിക്കുന്നത്.. ഒരു കുഞ്ഞു ജീവൻ ഭൂമിയിൽ വരാൻ ഒരു സ്ത്രീ അനുഭവിക്കുന്ന മരണ വേദന അവളുടെ കുഞ്ഞിന് വേണ്ടി മാത്രം അല്ല. അതു വരെ ഭർത്താവ് ആയിരുന്ന അവളുടെ പാതിയേ അച്ഛൻ ആക്കാൻ കുടി വേണ്ടി … നിങ്ങളെക്കാൾ വലുത് ആയി മറ്റു എന്താണ് എനിക്ക് വേണ്ടത്.. ഈ നെഞ്ചില് കിടക്കുമ്പോൾ ഞാൻ തന്നെ ആണ് ലോകത്തെ ഏറ്റവും ഭാഗ്യം ഉള്ള പെണ്ണ് എന്ന എനിക്കു സ്വയം തോന്നുക… പിന്നെ മലയാള സിനിമക്ക് എൻ്റെ വക ഒരു ഗായകൻ അതാണ് ഞാൻ കണ്ട സ്വപ്നം… ക്രെഡിറ്റ് എനിക്ക് തന്നില്ല എങ്കിൽ മോനെ അഭിരാം വർമ്മെ നിങ്ങളെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും .. അഭി ഏട്ടൻ കേൾക്കുന്നുണ്ടോ…

ലച്ചു എനിക്കു നല്ല ഉറക്കം വരുന്നുണ്ടോ എന്ന ഒരു ഡൗട്ട്…

ഉറങ്ങിയാൽ തല ഞാൻ തല്ലിപോളിക്കും .. നിങ്ങളുടെ ഫസ്റ്റ് നൈറ്റ് ലാസ്റ്റ് നൈറ്റ് ഇന്നു തന്നെ ആവും.. പാട് അഭി ഏട്ടാ…

ഈ പാട്ട് ഞാൻ എപ്പോലെ കേട്ടു തുടങ്ങിയതാ പക്ഷേ നിന്നെ കണ്ടപ്പോൾ തൊട്ടു നിനക്ക് വേണ്ടി മാത്രം ആണ് എന്നാണ് എന്റെ മനസ്സ് പറയുന്നത്….

ഇനി അർക്കും ആരോടും ഇത്ര മേൽ തോന്നാത്തത് എന്തോ അതാണ് എൻ സഖിയോട് എനിക്കുള്ളത് എന്തോ…

ഇനി അർക്കും ആരോടും ഇത്ര മേൽ തോന്നാത്തത് എന്തോ അതാണ് എൻ സഖിയോട് എനിക്കുള്ളത് എല്ലാം…

നിറത്തിങ്കൾ മാനത്ത് ചിരി തൂകി നിൽക്കുമ്പോൾ ഒരു നിലപക്ഷി ആയി നി അണഞ്ഞാൽ പ്രിയ രാഗ മന്ത്രം ആയി ഒരു സ്വകാര്യം ഞാൻ നിനക്ക് ആയി തേൻ കിളി കരുതി വെക്കാം…

ഇനി വരില്ലേ നീ ഇനി വരില്ലേ നീ ഒരു പാട്ടിൽ ഒന്നായി ശ്രുതി ചേർന്നു ഉറങ്ങാൻ.. ഇനി വരില്ലേ നി ഇനി വരില്ലേ നി

ഒരു കൂട്ടിൽ ഒന്നായി കണി കണ്ടൂ ഉണരാൻ…

ഇനി അർക്കും ആരോടും ഇത്ര മേൽ തോന്നാത്തത് എന്തോ അതാണ് എൻ സഖിയോട് എനിക്കുള്ളത് എല്ലാം…

അനുരാഗ ലോലയായി സുഖമുള്ള സ്വപ്നങ്ങൾ ഒരു നാൾ പങ്കിടാം നി കൂടെ വന്നാൽ .. തലയിണമേൽ ഒരു മൃദു മന്ത്രണം ഞാൻ നിനക്ക് ആയി ഓമല കരുതി വെക്കാം… ഇനി വരില്ല ഒരു നാളും എങ്കിലും ആദ്യമായി നോവിന്റെ മധുരം എന്നോർത്ത് ഉറങ്ങാം .. ഇനി വരില്ല ഒരു നാളും എങ്കിലും തരളമായി പ്രണയം എന്നോർത്ത് എന്നും നിനക്ക് ഉണ രാം…

ഇനി അർക്കും ആരോടും ഇത്ര മേൽ തോന്നാത്തത് എന്തോ അതാണ് എൻ സഖിയോട് എനിക്കുള്ളത് എന്തോ…

ഇനി അർക്കും ആരോടും ഇത്ര മേൽ തോന്നാത്തത് എന്തോ അതാണ് എൻ സഖിയോട് എനിക്കുള്ളത് എല്ലാം…

പാടി കഴിഞ്ഞതും അവളെ നെഞ്ചിൽ നിന്നും മാറ്റി നിറഞ്ഞ കണ്ണുകളും ആയി അവൻ എണീറ്റിരുന്നു… ലക്ഷ്മി അവളുടെ മുഖം അവന്റെ നഗ്നമായ പുറത്ത് ചേർത്തു വെച്ചു…

മനോഹരമായ ശബ്ദം ആണ് അഭി ഏട്ടന്റെ സഞ്ജു ഏട്ടൻ പറഞ്ഞ പോലെ ലയിച്ചു ഇരുന്നു പോകും..

എന്റെ ശബ്ദത്തിന് പോലും നിന്നോട് പ്രണയം ആണ് പെണ്ണെ .. ഇത്ര വർഷം ആയി എന്നെ കൊണ്ട് പറ്റില്ല എന്നു ഞാൻ കരുതിയ കാര്യം ആണ് ഇൗ നിമിഷം സംഭവിച്ചത്…

തൻ്റെ പുറത്ത് അമർത്തി ചുംബിച്ച ലക്ഷ്മിയെ തൻ്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചു അഭി അവളുടെ തലയിൽ ചുണ്ടമർത്തി….

സൂര്യയുടെ   മുറിയിലെ   ബഹളം  കേട്ട്   അങ്ങോട്ട്  ചെന്ന  രാമചന്ദ്രൻ   അവിടെ   കണ്ട കാഴ്ച   ആ   അച്ഛന്   താങ്ങാവുന്നതിലും  അപ്പുറമായിരുന്നു… എല്ലാം   വലിച്ചു   വാരി   ഇട്ടു   തൻ്റെ    ദേഷ്യം   ഭിത്തിയിൽ   ഇടിച്ചു   തീർക്കുന്ന    അവളെ   കണ്ട്   ആ   കണ്ണുകൾ   നിറഞ്ഞു…

മോളേ    നി   എന്താ   കാണിക്കുന്നത്…

വിട്   ഡാഡി   എന്തിനാ   ഇപ്പൊ   ഇങ്ങോട്ട്   വന്നത്…

മോളേ   എന്താ   പറ്റിയത്…  നി   വീണ്ടും   ഡ്രഗ്സ്  ഉപയോഗിച്ച്   തുടങ്ങി   അല്ലേ …  എല്ലാം   നിർത്തിയത്   അല്ലേ   പിന്നെത്തിന   വീണ്ടും…

ഹ   നിർത്തി   പക്ഷേ   വീണ്ടും   തുടങ്ങി  എല്ല  വിധ   ദുശ്ശീലം   നിർത്തിയത്    ആണ്   അഞ്ച്   വർഷം   മുന്നേ .. അവന്   വേണ്ടി   അഭിരാം  വർമ്മ… അവനായിരുന്നു   വലിയ   ലഹരി   അവൻ   മാത്രം   ഒന്നും    രണ്ടും   അല്ല  അഞ്ച്  വർഷം  അവന്   എന്താ   ഡാഡി   എന്നെ   സ്നേഹിച്ചാൽ … അവന്    ഒരാൾക്ക്    വേണ്ടി   ഞാൻ   ദീപക്…

മതി    സൂര്യ   അതു   ഇനി   പൊക്കി   കൊണ്ടു    വാ .. അഭിരാം  വർമ്മ   നിനക്ക്   എറിഞ്ഞു   കളിക്കാൻ   പറ്റിയ   ഒരു   പന്ത്   അല്ല   അവൻ…  അവൻ   തിരിച്ചു   നമ്മുക്കിട്ട്   പണിതാൽ   അത്ര   വലിയ   രഹസ്യം   അവന്റെ   ഉള്ളിൽ…

എന്തു   രഹസ്യം   എന്താ   അവന്   എന്നെ   പറ്റി   അറിയുന്നത്   ഇനി   അറിഞ്ഞാൽ   തന്നെ   ഒന്നും  ഇല്ല…  ഇനി   അവൻ   എന്നെ   കൊന്നാലും   അവളെ   ഞാൻ   ജീവിക്കാൻ   സമ്മതിക്കില്ല   ലക്ഷ്മി  അഭിരാം… 

അവളെ   കൊന്നാൽ    അവൻ   നിന്നെ   കേട്ടുവോ?..

വേണ്ട   എങ്കിലും   അവൾക്ക്   ഒപ്പം   ജീവികില്ലല്ലോ… രാഹുൽ   ആ   ചെറ്റ   ആണെങ്കിൽ   നിന്ന  നിൽപിന്   കാല്   അങ്ങ് മാറി.. ഈ   ലോകത്ത്   തെറ്റ്   ചെയ്ത   എല്ലാവരോടും   അവന്   ക്ഷമിക്കാം .. പക്ഷേ   എന്നോട്   പറ്റില്ല..   അഭിരാം  വർമ്മ   അവനോളം  മറ്റു   ഒന്നിനെയും   സ്നേഹിച്ചിട്ടില്ല   ഇനി   സ്നേഹിക്കാനും   പറ്റില്ല….

മോളേ   ഞാൻ…

ഡാഡി   ഒന്നും    പറയണ്ട   ഇറങ്ങി   പോ   എനിക്ക്    സമനില  തെറ്റി   ഇരിക്കുവ   പോവാൻ…

തൻ്റെ   നേരെ   അലറിയ   അവളെ   നോക്കി   അയാൾ   പുറത്തു   പോയി…

ലക്ഷ്മി   ഓരോ   നിമിഷവും   അവന്റെ   നോട്ടം   കൊണ്ടും   സ്പർശനം   കൊണ്ടും   നിന്റെ   മുഖത്ത്   ഉണ്ടാവുന്ന   സന്തോഷം   ഉണ്ടല്ലോ  അധിക കാലം   നി   അനുഭവി ക്കില്ല  … പറയുന്നത്   സൂര്യ   ആണ്   …

തുടരും…

5/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!