Skip to content

ലക്ഷ്മി – ഭാഗം 28

Lakshmi Ashwathy Novel

ഡീ ജാൻസി റാണി നിനക്ക് ആര ഇമ്മാതിരി ഐഡിയ പറഞ്ഞു തന്നത് … റെഡ് സാരി മുടി അഴിച്ചു ഇടൽ നിന്റെ തലയിൽ ഇതൊന്നും വരില്ല അതെനിക്ക് അറിയാം എന്തായാലും സംഭവം കളർ ആയിരുന്നു.. .

തൻ്റെ നെഞ്ചില് തല വെച്ചു കിടന്ന ലക്ഷ്മിയോടു ആയി അഭി പറഞ്ഞു…

വേറെ അരും അല്ല അഭി ഏട്ടാ. ആമി ആണ് … ആ തലയിൽ ഉദിച്ച ബുദ്ധി ആണ് …

ഈശ്വര ഞാൻ അറിയാതെ എന്റെ പെങ്ങൾ വല്ലാതെ വളർന്നു… അതു എങ്ങനെ ഉറങ്ങി കിടന്നാലും റോമൻസ് ഉള്ളവനും ആയ സഹവാസം പിന്നെ എങ്ങനെ അവള് നന്നാവും….

അതും പാവം എന്റെ സഹോദരന് പഴി … അവരുടെ കാര്യം ഒന്നു അച്ചനോട് സംസാരിക്കണം അഭി ഏട്ടാ…

ഹ വേണം അവന് ഒത്തിരി സങ്കടം ആവുന്നു ആമിയുടെ പെരുമാറ്റം. അത് പ്രകടം ആക്കുനില്ല എങ്കിലും ആ മനസു എനിക്ക് അറിയാം. എന്തോ നല്ല സങ്കടം ഉണ്ട് ബീച്ചിൽ വെച്ചു രണ്ടും കുടി തെറ്റി കാണും…

എന്താ അവർ തമ്മിൽ ചില സമയത്ത് തോന്നും വലിയ സ്നേഹം എന്നു.. ചില സമയത്ത് കീരിയും പാമ്പും…

നിനക്ക് ഒരു കാര്യം അറിയാമോ അവരുടെ വില്ലൻ ഞാൻ ആണ്…

അഭി പറഞ്ഞത് മനസിൽ ആവാതെ ലക്ഷ്മി തല ഉയർത്തി നോക്കി…

എന്താ അഭി ഏട്ടൻ ഇൗ പറയുന്നത്…

അതേ ലച്ചു സ്വന്തം ചേട്ടൻ ആയ എന്റെ പ്രസ്സൻസ് അതാ ആമി അവനിൽ നിന്നും അകലുന്നത്…

അഭി ഏട്ടൻ എത്ര നന്നായി അവളെ മനസിൽ ആക്കി…

അവൾക്ക് എന്നെയും മനസിൽ ആവും നന്നായി …പിന്നെ   ലച്ചു.   എന്താടി   അപ്പുവിൻ്റെ   എഡ്ജൂക്കേഷൻ   ലെവൽ   ഡിഗ്രീ   ആണോ?…

ഹ   BSC.maths   1st  റാങ്ക്   അവന്   ആയിരുന്നു   പക്ഷേ   അപ്പോ   രോഹിണി   ഡിഗ്രീ  ആയി … പിന്നെ   പഠിച്ചില്ല  ഓട്ടോ   പിള്ളേർക്ക്  ട്യൂഷൻ  അങ്ങനെ   പോയി….എന്താ   അഭി  ഏട്ടാ…..

ചുമ്മ   ചോദിച്ചതാ   അതൊക്കെ   വിട്   നമ്മുക്ക്   നമ്മുടെ   കാര്യം   നോക്കാം……

എന്താണ് അഭിരാം വർമ്മെ ഉദ്ദേശം…

അവളുടെ ദേഹത്ത് പരതി നടന്ന അവന്റെ കൈ തട്ടി മാറ്റി കപട ദേഷ്യത്തിൽ ലക്ഷ്മി അഭിയെ നോക്കി…

വേണേൽ നിനക്ക് ഞാൻ ഒരു പാട്ട് കുടി…

സഞ്ജു ഏട്ടൻ പറയുന്ന പോലെ ഇനി ഒരു അങ്കത്തിന് ബാല്യം ഇല്ല.. ആളെ വിടൂ …

അങ്ങനെ പറയരുത്… പ്ലീസ് …

അങ്ങനെയേ പറയൂ എന്തു ചെയ്യാം ഈ ജിന്നിനോട് വല്ലാത്ത ഒരു മുഹബ്ബത്ത് ആയി പോയി എന്നു വെച്ചു സിറ്റുവേഷൻ മുതൽ എടുക്കരുത് .. പ്ലീസ്…

നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല ആ ക്രിസ്റ്റി ആയിരുന്നു എങ്കിൽ …

പറഞ്ഞതും ലക്ഷ്മി അഭിയുടെ കവിളിൽ കടിച്ചതും ഒരുമിച്ചു ആയിരുന്നു..

ദ്ദേ മനുഷ്യ നിങ്ങളുടെ ക്രിസ്റ്റി ഇനി ആ പേര് ഇവിടെ കേട്ടു പോകരുത്… ഇനി നിങ്ങളുടെ വായിൽ നിന്നു പെണ്ണുങ്ങളുടെ പേര് കേട്ടാൽ തല അടിച്ചു ഞാൻ പൊളിക്കും…

അപ്പോ മരണം എന്റെ മുന്നിൽ രണ്ടു രീതിയിൽ ആണ് … കടി കൊണ്ടു വേണോ അടി കൊണ്ടു വേണോ എന്നു മാത്രം തീരുമാനിക്കണം.. എങ്കിൽ പിന്നെ നമ്മുക്ക് സ്നേഹിച്ചു ചാവം…

അതും പറഞ്ഞു തൻ്റെ കഴുത്തിൽ മുഖം അമർത്തിയ അഭിയെ ലക്ഷ്മി മുടിയിൽ കൈ കൊരുത്ത് ചേർത്തു പിടിച്ചു… ഇനി തന്നിൽ നിന്നു ഒരു തിരിച്ചു പൊക്കിലാതെ… അകന്നു മാറാൻ അവനോ അകറ്റി മാറ്റാൻ അവൾക്കോ സാധ്യം അല്ലെന്ന് ഉള്ള തിരിച്ചു അറിവിൽ…

എന്റെ ആത്മാവിന് ഒരേ ഒരു അവകാശി മാത്രം. ആ ആൾക്ക് വേണ്ടി മാത്രം ആണ് ഞാൻ ജീവിക്കുന്നതും മരിക്കുന്നതും”…

(വരികൾ – കടപ്പാട് – ആമി )

രാവിലെ ലക്ഷ്മി കണ്ണുകൾ തുറന്നു നോക്കിയപ്പോൾ തന്നെ ചേർത്തു പിടിച്ചു ഉറങ്ങുന്ന അഭിയെ ആണ് കണ്ടത്… എന്റെ ഇനി ഉള്ള ദിവസങ്ങൾ ഏറ്റവും മനോഹരമായ കാഴ്ച ഇതാണ് എന്നു മനസിൽ ഓർത്തു കൊണ്ട് അവള് അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു,… ലക്ഷ്മി കുളിച്ചു വന്നപോലും അഭി ഉറക്കം തന്നെ…

ഇങ്ങേരു ഇതെന്ത് ജിമ്മിൽ പോണില്ല…

അഭി ഏട്ടാ…

എന്തു വാടി….

ജിമ്മിൽ പോണില്ല …

ഇന്നു നല്ല മൂഡ് ഇല്ല നാളെ അവട്ടേ… നി ഒന്നു പോയെ ഞാൻ ഒന്നു ഉറങ്ങട്ടെ…

എന്തു കഥ എന്നെ ഉറക്കതെ സമ്മതിക്കില്ല ഒരു പണി കൊടുക്കാം. …

വെള്ളം ഒഴിച്ച് നോക്കാം വേണ്ട ചിലപ്പോൾ പണി പാളും.. ശൃംഗാരം വിട്ടു രൗദ്രം ആവാൻ ചാൻസ് ഉണ്ട്…

അഭി ഏട്ടാ….

അവന്റെ അടുത്തു ബെഡിൽ ഇരുന്നു …

അഭി ഏട്ടാ….

ലച്ചു നിനക്ക് എന്താ വേണ്ടത്…. ഞാൻ ഒന്നു ഉറങ്ങികൊട്ടെ പ്ലീസ്…

എങ്കിലും അഭി ഏട്ടൻ ആ നഗ്ന സത്യം മനസിൽ ആക്കി അല്ലേ….

എന്തു നഗ്ന സത്യം.. നി എന്താ ഉദേശിച്ചത്….

അല്ല ….

എന്ത് അല്ല ബാക്കി പറയടി….

അഭി ഏട്ടൻ ജിമ്മിൽ പോയിട്ടു കാര്യം ഇല്ലന്ന്… സത്യം പറയാമല്ലോ എനിക്കും ഇതേ വന്ന ദിവസം മനസിൽ ആയി പിന്നെ എങ്ങനെ പറയും എന്റെ ജീവിതത്തിൽ ഇത്ര വൃത്തികെട്ട ബോഡി ഞാൻ കണ്ടിട്ടില്ല . .

പറഞ്ഞു കഴിഞ്ഞതും കയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു…

ഈശ്വര പെട്ടു…

രാവിലെ കുളിച്ചു ഒരുങ്ങി മുന്നിൽ വന്നപ്പോൾ ഞാൻ കരുതി നല്ലത് വല്ലതും പറയാൻ ആവുന്നു… എന്തു ചെയ്യാം നിന്റെ നാക്കിന്‌ എൻ്റെ ബോഡി കാണുമ്പോൾ ഒരു ചൊറിച്ചിൽ ഉണ്ട് ആ ചൊറിച്ചിൽ മാറ്റിയിട്ട് നി പോയാൽ മതി…

അവളെ കൈ പിടിച്ചു വലിച്ചതും ലക്ഷ്മി അഭിയുടെ അടുത്തു ചെന്നു വീണതും ഒരുമിച്ചായിരുന്നു….

വിടൂ അഭി ഏട്ടാ എന്റെ കൈ വേദനിക്കുന്നു…

.

എങ്കിൽ പറ എന്റെ ബോടിക്കു എന്താ കുഴപ്പം..

അങ്ങനെ ചോദിച്ചാൽ എനിക്കറിഞ്ഞുടാ പക്ഷേ എന്തോ കുഴപ്പം ഉണ്ടു..

എങ്കിൽ ഞാൻ നിന്നോടു ഒരു കാര്യം പറയട്ടെ..

എന്താ….

ലച്ചു നി വിചാരിക്കുന്ന പോലെ നിന്റെ ബോഡിയും…

  ബാക്കി    പറയതെ   അവളെ   നോക്കിയതും ചമ്മിയ മുഖത്തോടെ ലക്ഷ്മി അഭിയെ നോക്കി…

എന്റെ ബോഡി നി പറ നിന്റെ    ബോഡി ഞാൻ  പറയാം എന്താ വേണോ…

തൻ്റെ ദേഹത്ത് കുറുമ്പ് കാട്ടി കാതോരം വന്നു അത്രയും പറഞ്ഞ അഭിയെ ലക്ഷ്മി നോക്കി…

ഈശ്വര റോമൻസ് വഴിയേ പോയ പണി ഞാൻ ഏണി വെച്ചു വാങ്ങിച്ചു….

അതു അഭി ഏട്ടാ ദ അച്ഛൻ …

ഡഡിയോ എവിടെ?

അവളിൽ നിന്നു അകന്നു മാറി തൻ്റെ ഷർട്ട് എടുത്ത് ഇടുന്ന അഭിയെ അവള് ചിരിയോടെ നോക്കി .. പിന്നെ അതു പൊട്ടിച്ചിരി ആയി…

എന്താടി ഇത്ര ചിരിക്കാൻ…

എന്റെ അഭി ഏട്ടാ നിങൾ ഇത്ര മണ്ടൻ ആണോ.. ലോക്ക് ചെയ്ത റൂം തുറക്കാതെ അകത്തു വരാൻ അച്ഛൻ എന്തു സ്പൈഡർമാൻ ആണോ.. എങ്കിലും ഇത്ര പേടി..

പേടി ഒന്നും അല്ല ഓരോ ആൾക്ക് കൊടുക്കുന്ന ബഹുമാനം ആണ് .. അച്ഛനും അമ്മയും പെങ്ങളും ഒന്നും കാണാൻ പറ്റുന്ന കോലത്തിൽ അല്ല എന്റെ ഇരിപ്പ്. അതു കൊണ്ടാണ് പുരുഷന്റെ ജീവിതത്തിൽ അവന്റെ ഭാര്യ വ്യത്യസ്ത ആവുന്നത്….

എന്തു വ്യത്യസ്ത…

ഒരാൾക്ക് ഏറ്റവും കടപ്പാട് ജന്മം തന്ന അമ്മയോട് ആണ് എനിക്കും അങ്ങനെ തന്നെ രാജേശ്വരി വർമ്മേക്കൾ വലിയ ദൈവം വേറെ ഇല്ല.. എന്നു വെച്ചു ബെഡ്ഷീറ്റ് ഉടുത്തു അവരുടെ മുന്നിൽ നിൽക്കാൻ പറ്റുവോ നിൽക്കുന്നവർ ഉണ്ടാവും പക്ഷേ എനിക്ക് പറ്റില്ല.. പക്ഷേ ഭാര്യ ആയ നിന്റെ മുന്നിൽ ഞാൻ നിൽകുന്നില്ലെ .. അമ്മയോട് തോന്നുന്നത് സ്നേഹം ബഹുമാനം അമ്മ നല്ലൊരു കൂട്ടുകാരി ആണ്. പിന്നെ സ്നേഹവും ബഹുമാനവും അങ്ങോട്ട് കൊടുത്താലേ ഇങ്ങോട്ട് കിട്ടൂ. പക്ഷേ ഭാര്യ അവളോട് തോന്നുന്ന വികാരങ്ങൾ പലത് ആണ് .. ഇതൊക്കെ ആണ് എൻ്റെ ചിന്താഗതികൾ മാറ്റാൻ നോക്കണ്ട മാറില്ല..

എന്റെ അഭി ഏട്ടാ നിങൾ ഇവിടെ എങ്ങും ജനിക്കണ്ടവൻ അല്ല…

പിന്നെ    ഞാൻ   എവിടെ   ജനിക്കണം..

ജനിക്കണ്ടവനെ അല്ല.. വല്ല വാഴ  വെച്ചാൽ മതി ആയിരുന്നു…

ഡ്ഡി  നിന്നെ എന്റെ കയ്യിൽ കിട്ടും മോളേ..

ഇനി ആ പാണ്ടി ലോറിക്ക് മുന്നിൽ അട വെക്കാൻ ഞാൻ ഇല്ല..

അതു പറഞ്ഞു ഓടിയ ലക്ഷ്മിയെ കണ്ടൂ അഭിക്കു ചിരി വന്നു…

.

എന്താണ് സഞ്ജീവ് മഹാദേവ ഇന്നും ജൂലി കടിച്ച…

കുളി കഴിഞ്ഞ് വന്ന അഭിയുടെ ചോദ്യം കേട്ടു സഞ്ജു ഫോണിൽ നിന്നു തല ഉയർത്തി…

ഇല്ല അഭി എന്റെ പെങ്ങളുടെ മുടിയിൽ കുത്തബ്മിനാർ പണിയുന്നു നിന്റെ പെങ്ങള് . ഇനി അവിടെ നിന്നു വല്ലതും പറഞാൽ അവരുടെ മുന്നിൽ ഇട്ടു അവള് എന്നെ തല്ലും.. പെങ്ങൾ കണ്ടാൽ കുഴപ്പം ഇല്ല ആ അമ്മു ഒപ്പം ഉണ്ട് എന്തിനാ വെറുതെ… പാവം അതിന്റെ മുടി ഇന്ന് പറിച്ചു എടുക്കും .. ഒരു കത്രിക ഓകെ കയ്യിൽ ഉണ്ട്..

മോനെ സഞ്ജു എന്റെ പെണ്ണിന്റെ മുടിയിൽ തൊട്ടാൽ പെങ്ങൾ ആണന്നു നോക്കില്ല അവളുടെ കൈ ഞാൻ തല്ലി ഒടിക്കും…

നിങൾ ആങ്ങളുയും പെങ്ങളും എന്താന്ന് വെച്ചാൽ കാണിക്കൂ.. എൻ്റെ ജീവിതം പോയി പിന്നെ നി ഇങ്ങനെ കട്ടക്ക് നിൽക്കുന്നുണ്ട് അതാ എന്റെ ഒരു ആശ്വാസം…

എങ്ങനെ നിൽക്കുന്നു…

ദ്ദേ ഇങ്ങനെ കന്യകൻ ആയി…

കന്യകൻ ഞാൻ നി തമാശ പറയാതെ സഞ്ജു…

അപ്പൊൾ അല്ലേ….

അല്ല…

ഡാ ചതിയാ സത്യം പറയട ആര ആ പെണ്ണ്.. ക്രിസ്റ്റി ആണോ..

അല്ല..

പിന്നെ ആര് ..

നിനക്ക് അറിയാത്ത ആളു…

എനിക്ക് അറിയാത്ത ഒരു പെണ്ണ് നിന്റെ ലൈഫിൽ .. ഇതു ഞാൻ എന്റെ പെങ്ങളോട് പറയും…

സഞ്ജു ചതിക്കരുത് ഞാൻ നിന്റെ കാലു പിടിക്കാം…

എങ്കിൽ ഇൗ കൈ ഒന്നു മസ്സാജ് ചെയ്തു താ നല്ല വേദന…

തൻ്റെ നേരെ നീട്ടി കൊടുത്ത സഞ്ജുവിന്റെ കയ്യിൽ അഭി മസ്സാജ് ചെയ്യാൻ തുടങ്ങി…

ഡാ കാല കൈ ഓടിക്കരുത് പതിയെ …

പതിയെ ആണ് സഞ്ജു….

ഇനി പറ ആര ആളു കറക്റ്റ് സ്ഥലം കറക്റ്റ് സമയം എല്ലാം പറ. വേഗം പറ മോനെ അഭിരാം വർമ്മെ…

പേര് Mrs. ലക്ഷ്മി അഭിരാം സമയം  പറയാൻ   സൗകര്യം   ഇല്ല . മതിയോ വാ അടച്ചു വേക്ക് ഈച്ച കേറും…

അതും പറഞ്ഞു അവന്റെ കയ്യും വിട്ടു അഭി ഡ്രസ്സ് എടുക്കാൻ പോയി…

ഡാ ചതിയ എങ്കിലും നി…

എന്തു ചതി എന്റെ സ്വന്തം ഭാര്യ സ്വന്തം റൂം നിനക്ക് എന്ത്…

ഡാ നി എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന ഞാൻ കരുതിയത്…

നിനക്ക് വേണ്ടിയാ .നി എന്ത്  ഈ പറയുന്നത്…

ഞാൻ കരുതി എന്റെയും ആമിയുടെ യും കല്യാണം കഴിയുന്ന വരെ നി ..

സോറി സഞ്ജു ഞാൻ ഒത്തിരി പറഞ്ഞു നോക്കി പക്ഷെ അനുസരിച്ചില്ല…

ആര് ?..

എന്റെ മനസു വിചരങ്ങൾക്കു അപ്പുറം ആണല്ലോ വികാരം..

ഷർട്ട് എടുത്തു ഇടു പുറത്തെ കടപ്പാട് ഓകെ തെളിഞ്ഞു കാണുന്നു .. … നിന്റെ സന്തോഷത്തിന് ആണേലും നിന്റെ ദേഹത്ത് ഒരു മുറിവ് എനിക്കു സഹിക്കില്ല….

അയ്യോ ഇടവേ വാ സഞ്ജു പുറത്തേക്ക് ഇറങ്ങാം തമ്പുരാട്ടി ഇനി റൂമിൽ വന്നു ദർശനം തരില്ല ഉള്ള ഇടത്ത് പോയി കണ്ടൂ സായൂജ്യം അടയണ്ട അവസ്ഥ ആണ്….

അതിനെ   ഒന്നും   പറയാൻ   പറ്റില്ല   അഭി ..  സിംഹത്തിന്റെ   മുന്നിൽ   പെട്ട   ഒരു   പേട മാൻ   ആണത്…

അയ്യോ   പാവം   ഒരു   പേടമാൻ  വായിൽ   നിന്നും   വരുന്ന   കേട്ടാൽ ..   അപ്പൊൾ    വാ   സഞ്ജു   ബ്രേക്ക്ഫാസ്റ്റ്   കഴിക്കാം…

May I come in..

Yes come in…

തൻ്റെ ക്യാബിനിൽ കേറി വന്ന ആളെ കണ്ടൂ അഭിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

അഭി ഞാൻ…

Call me അഭിരാം ….

സോറി അഭിരാം…

എന്താ വന്നത് സൂര്യ ഒഫീഷ്യൽ ഒർ പേഴ്സണൽ… ഒഫീഷ്യൽ ആണെകിൽ തൊട്ടു മുന്നിലെ ചെയറിൽ ഇരിക്കാം.. പേഴ്സണൽ ആണെകിൽ സോറി എനിക്ക് സമയം ഇല്ല….

തൻ്റെ മുന്നിൽ ഇട്ട കസേരയിൽ ഇരുന്ന സൂര്യ തന്നെ നോക്കി ഇരുന്ന കണ്ട് അവന് ദേഷ്യം തോന്നി….

നി എന്തിനാ എന്നെ സ്കാൻ ചെയ്യാൻ വന്നത് ആണോ….

അവളുടെ നോട്ടത്തിൽ അഭിക്കു് ദേഷ്യം തോന്നി …

അഭിരാം ഞാൻ അന്ന് വെച്ച ഓഫർ…

എന്തു ഓഫർ?… നി എന്താ ഉദേശിക്കുന്നത്…

അഭിരാം ഒരു പാർട്ട്ണർഷിപ്പ് ഇനി ഉള്ള ബിസിനെസ്സ് നമ്മുക്ക് ഒന്നിച്ചു ആവാം..

സോറി എനിക്കു ബിസിനസിൽ ഒരു പാർട്ണർ അവശ്യം ഇല്ല…. ഇനി ഉണ്ടെങ്കിലും നിന്നോട് ഒപ്പം ഒട്ടും ഇല്ല…

നിങൾ അച്ഛനും മോനും കുടി ഞങ്ങളെ കളിയാക്കുവാണോ… അച്ഛൻ പറഞ്ഞു സമ്മതം എന്നു മോൻ പറയുന്നു ഇല്ല എന്നു…

നിന്റെ തൊട്ടു മുന്നിൽ ഇരിക്കുന്ന നെയിംബോർഡ് നോക്കു … എംഡി അഭിരാം വർമ്മ ആണ് ഗിരിധർ വർമ്മ അല്ല ഇവിടെ എന്തു ചെയ്യണം എന്നു തീരുമാനിക്കുക ഞാൻ ആണ്.. get out of here…

ദ്ദേ അഭിരാം നിന്റെ മുന്നിൽ വന്നുന്ന് വെച്ചു നി ഇങ്ങനെ ഗെറ്റ് ഔട്ട് ഒന്നും പറയണ്ട .. വെറും ഒരു ഓഫർ അല്ല ഞാൻ വെച്ചത് .. എൻ്റെ ബിസിനെസ്സ് അതിൽ ഒരു പാർട്ണർ … നിനക്ക് ഒരു അഹങ്കാരം ഉണ്ട് നിന്റെ ബിസിനെസ്സ് ഒരിക്കലും തകരില്ല എന്നു.. ഇതിലും വലിയ വൻമരങ്ങൾ വീണ ചരിത്രം ഉണ്ട് പിന്നെ ആണ് ഇന്നലെ മഴയിൽ പൊന്തിയ നി…

പറ്റും എങ്കിൽ തകർത്തു നോക്കു …നിന്റെ അച്ഛൻ രാമചന്ദ്രൻ അങ്ങേരു വിചാരിച്ചാൽ എന്നെ ഒന്നും ചെയ്യില്ല പിന്നെ ആണ് നി… പിന്നെ അഭിരാം വർമ്മ ബിസിനെസ്സ് നടത്തുന്നത് നിന്നെ ഒന്നും കണ്ടല്ല … ബിസിനസ് അതിന്റെ പേരിൽ നി ഓകെ നടത്തുന്ന പല സൈഡ് പണികളും ഉണ്ടല്ലോ അതിന്റെ എല്ലാ തെളിവ് എൻ്റെ കയ്യിൽ ഉണ്ട്.. മോളേ വലിയ ആൾ കളിച്ചാൽ അറ്റ കൈ അങ്ങ് ചെയ്യും വേണോ…. ഇപ്പൊ നി വന്നതു ഇതിനൊന്നും അല്ല എന്താ പറയണ്ട എന്താണ് എന്നു വെച്ചാൽ പറഞ്ഞിട്ട് പോവാൻ നോക്കു….

അഭി പ്ലീസ് നി ഇല്ലെതെ എനിക്ക് ജീവിക്കാൻ പറ്റില്ല…അഞ്ച് വർഷം ആയി ഒരല്പം മനസ്സാക്ഷി എന്നോട് കണിച്ചുടെ….

നിന്നോട് എപ്പോ തൊട്ടു ഞാൻ പറയുന്നു .. എനിക്ക് നിന്നിൽ ഒരു ഇൻട്രസ്ട്ടും ഇല്ല ഇപ്പൊ ഒട്ടും ഇല്ല ഇപ്പൊ ഞാൻ ഒരു ഭർത്താവ് ആണ്. എന്റെ കൈയിൽ നിന്നു വാങ്ങാതെ പോവാൻ നോക്കു ഞാൻ ഇപ്പൊ ആക്ഷൻ വിട്ടു റോമൻസിൽ പിടിച്ചു നിൽക്കുന്ന സമയം ആണ് എന്റെ മൂഡ് നി കളയരുത് …. അതും അല്ല വീട്ടിൽ സ്വർണ്ണ തളിക വെച്ചിട്ട് ആരേലും കറിച്ചട്ടിയൽ കൈ ഇടുവോ….

പ്ലീസ് അഭി എന്റെ അവസ്ഥ …ഓരോ നിമിഷവും നിന്നെ കിട്ടില്ല എന്ന വേദന എന്നെ ഭ്രാന്തി ആക്കുന്നു … എനിക്ക് ദേഷ്യം വന്നു കഴിഞ്ഞാൽ ഞാൻ ചെയ്യുന്നതും പ്രവർത്തിക്കുന്നതും എനിക്ക് തന്നെ അറിയില്ല അതു നിന്റെ സ്വപ്നങ്ങൾ തകർക്കും….

നി എന്തും ചെയ്യും പറ നി എന്നെ അങ്ങ് കൊല്ലുമോ…

സൂര്യയുടെ മുന്നിൽ വന്നു ദേഷ്യത്തിൽ അത്രയും ചോദിച്ച അഭിയേ അവൾ പകയിൽ നോക്കി….

നിന്നെ അങ്ങനെ കൊല്ലാൻ പറ്റുമോ നി ഇല്ലെ ഞാൻ ഇല്ല … എനിക്ക് കൊല്ലണ്ടത് അവളെ ആണ്..Mrs. ലക്ഷ്മി അഭിരാമിനേ…

സൂര്യ പോലും പ്രതീക്ഷിക്കാതെ അവളുടെ കഴുത്തിൽ അഭിയുടെ കൈ മുറുകി…

ഇപ്പൊ ഞാൻ കൈ മുറുക്കിയ തീർന്നു നി.. പക്ഷേ ഞാൻ ചെയ്യുന്നില്ല കാരണം നിന്നെ ഒന്നു കൊന്നു ചീത്ത പേര് കേൾക്കാൻ എനിക്ക് വയ്യ… എന്റെ പെണ്ണിന്റെ മേല് ഒരു തരി മണ്ണ് വീണാൽ നിന്നെ ഞാൻ പച്ചക്ക് കത്തിക്കും .. ഇതു വരെ നി കൊന്നു തള്ളിയവരുടെ പാപം തലയ്ക്കു മേലെ ഇരു തല വാൾ പോലെ തൂങ്ങി കിടപ്പുണ്ട്.. നി ഒന്നു ഓർത്തോ ഭ്രാന്ത് പിടിച്ചാൽ നിന്നെക്കാൾ വലിയ ഭ്രാന്തൻ ആണ് ഞാൻ ….

അഭി പിടി വിട്ടതും തൻ്റെ കഴുത്ത് തടവി സൂര്യ അവനെ നോക്കി..

ഓരോ തവണയും നി എന്നെ ശത്രു പക്ഷത്ത് നിർത്തുമ്പോൾ ഞാൻ നിന്നെ എന്റെ പ്രണയം ആയാണ് കാണുന്നത്.. നി ഓന്നോർത്തോ പെങ്ങളെ കണ്ടപ്പോൾ നിന്നോട് ഇതു വരെ ഉള്ള ശത്രുത മറന്ന് നിന്നെ കെട്ടിപ്പിടിച്ച രാഹുൽ അല്ല സൂര്യ രാമചന്ദ്രൻ അതു നി എപ്പോളും ഓർക്കണം … അഭിരാം  നിമിഷവും നിന്നോടു തോന്നുന്ന വികാരം പ്രണയം മാത്രം ആണ് …. അതിൽ എല്ലാം ഉപരി സ്നേഹത്തിന് എന്തൊക്കെ പേരുണ്ടോ അതെല്ലാം നിന്നോട് ആണ്. നിന്നെ അങ്ങനെ കൈ വിട്ടു കളയാൻ പറ്റുവോ…

Soorya just stay away from my life…. അഭി ദേഷ്യത്തിൽ അവളെ നോക്കി പറഞ്ഞതും കണ്ണിൽ കത്തുന്ന പകയും ആയി സൂര്യ ക്യാബിൻ വിട്ടു…

ഹലോ ACP. മൃദുല സിദ്ധാർത്ഥ്..

മോനെ അഭി കുട്ടാ കാര്യം പറയടാ…

ഡി മൃദു എനിക്ക് നിന്നെ ഒന്നും കാണണം…

എന്താണ് അഭിരാം വർമ്മ ഇൻകം ടാക്സ് വെട്ടിപ്പ് വല്ലതും ആണോ…

നിന്റെ അച്ഛൻ ഇപ്പോളും വേണുഗോപാൽ തന്നെ അല്ലേ…

ഡാ സിറ്റി പോലീസ് കമ്മീഷണർ അതിലും ഉപരി സബ് കലക്ടർ സിദ്ധാർത്ഥ് തമ്പിയുടെ സഹധർമ്മിണി ആ എൻ്റെ തന്തക്ക് ആണ് നി വിളിച്ചത് മോനെ അഭിരാം വർമ്മെ നിന്നെ തൂക്കി എടുത്തു ഞാൻ അകത്തു ഇടും എന്താ വേണോ…

അയ്യോ ചതിക്കരുത് പാവം ഞാൻ ഈ ചെറിയ ബിസിനെസ്സ് ഓകെ ചെയ്തു ജീവിച്ചു പോട്ടെ…

ഓ ചെറിയ ബിസിനെസ്സ് ഇത്ര വിനയം ചാൾസ് ശോഭരാജിൽ പോലും ഞാൻ കണ്ടിട്ടില്ല…

അതൊക്കെ പോട്ടെ നി ഫ്രീ ആണോ …

ഇപ്പൊ അല്ല ഉച്ചക്ക് ശേഷം ആവും നി വീട്ടിൽ ആണോ? അഭി …

ഞാൻ ടെക്സ്റ്റൈൽസിൽ ഉണ്ട് എങ്കിൽ ഉച്ചക്ക് ഞാൻ നിന്നെ ഓഫീസിൽ വന്നു കാണാം…

വേണ്ട ഇനി കമ്മീഷണർ ഓഫീസിൽ വരുന്ന കണ്ടൂ മീഡിയ പണി തരണ്ട് ഞാൻ അങ്ങോട്ട് വരാം കുറച്ചു ഷോപ്പിംഗ് ഉണ്ട് നിന്റെ. സ്വന്തം കട അല്ലേ..

ഷോപ്പിംഗ് ബിൽ അടക്കുന്ന വരെ നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല … യൂണിഫോമിൽ ഒന്നും കേറി വരല്ലേ പിന്നെ തീർന്നു…

പൈസ കാര്യം വന്നപ്പോൾ ഉള്ളിലെ ബിസിനെസ്സ് മാൻ ഉണർന്നു നിന്റെ ഫ്രീ ഒന്നും എനിക്കു വേണ്ട…

അയ്യോ പിണങ്ങല്ലേ നിനക്ക് വേണേൽ ഈ കട ഞാൻ തരും…

പിന്നെ പഠിക്കുന്ന കാലത്ത് തന്ന ലൗ ലെറ്റർ അതിനു ഒരു മറുപടി നി തന്നില്ല പിന്നാ നിന്റെ കോടികൾ വിലയുള്ള കട… അതൊക്കെ പോട്ടെ  എന്റെ   മുറച്ചെറുക്കൻ   കൂടെ    ഉണ്ടോ…

  സഞ്ജു   അവൻ   ഇപ്പൊ   ഒത്തിരി   ബിസി   അല്ലേ . നി   ഉച്ചക്ക്   വാ   ഞാൻ   അന്നേരം   അവനെയും   വിളിക്കാം…

. അപ്പോ ശരി   അഭി   ബാക്കി   നേരിൽ…

  ശരി   മൃദു   അപ്പോ   നേരിൽ…

സൂര്യ രാമചന്ദ്രൻ അവളുടെ നെഞ്ചില് തറക്കൻ പാകത്തിന് ഉള്ള അസ്സൽ വജ്രായുധം ആണ് എന്റെ ആവനാഴിയിൽ എന്തു ചെയ്യാം പ്രയോഗിച്ചു അല്ലേ പറ്റു നിനക്ക് ഇനി പണി ആണ് മോളേ നല്ല അസ്സൽ പണി നി പുറം ലോകം കാണാത്ത പണി പറയുന്നത് അഭിരാം വർമ്മ ആണ്…

തുടരും….

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!