ലക്ഷ്മി – ഭാഗം 29

7106 Views

Lakshmi Ashwathy Novel

മുറ പെണ്ണെ…..

സഞ്ജുവിന്റെ നീട്ടി ഉള്ള വിളിയിൽ അഭി തല ഉയർത്തി നോക്കി . . അവന്റെ  ക്യാബിൻ തുറന്നു സുന്ദരിയായ ഒരു പെൺകുട്ടി വന്നു ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും ആണ് വേഷം .. തോളിന് ഒപ്പം മുടി വെട്ടി ഇട്ടിരിക്കുന്നു സഞ്ജു ഓടി ചെന്നു കെട്ടിപിടിച്ചു. അവളെ കണ്ടതും അഭി തൻ്റെ ചെയറിൽ നിന്നു എഴുന്നേറ്റു അങ്ങോട്ട് ചെന്നു….

കണ്ടോ സഞ്ജു ബിസിനെസ്സ് കിംഗ് അഭിരാം വർമ്മ സ്വീകരിക്കാൻ നേരിട്ട് വന്നു. ഇതാണ് പോലീസ് തൊപ്പിയുടെ പവർ….

എന്തു ചെയ്യാം നിനക്ക് ഒരു പോലീസ് ലുക്ക് ഇല്ലേലും നി ഒരു കമ്മിഷണർ അല്ലേ. ആ ഒരു ബഹുമാനം …

തന്നെ സ്നേഹത്തിൽ കെട്ടിപ്പിടിച്ച അവളെ ചേർത്തു നിർത്തി അഭി പറഞ്ഞു…

ലുക്ക് ഇല്ലെന്ന് ആര് പറഞട പോലീസ് യൂണിഫോം ഇട്ടാൽ വിജയശാന്തി പോലെ ഉണ്ടന്ന് ആണ് എന്റെ സിദ്ധു പറയുന്നത്..

ഈശ്വര അപ്പോ അളിയന്റെ കണ്ണ് ശരിയല്ല ഇനി മാറ്റി വെക്കേണ്ടി വരുവോ….

ദ്ദേ സഞ്ജു പോലീസ് ഭാഷയിൽ തെറി കേൾക്കരുത് .. പിന്നെ നിന്റെ കണ്ണു പൊട്ടും…

അതൊക്കെ പോട്ടെ അഭി എങ്ങനെ പോകുന്നു ഫാമിലി ലൈഫ് ഒക്കെ …

അവന് എന്താ മൃദു അവൻ ഇപ്പൊ മുടിഞ്ഞ റോമൻസ് അല്ലേ ബാക്കി ഉള്ളവൻ ദ്ദേ ഇങ്ങനെ തീർക്കുന്നു സിംഗിൾ ലൈഫ്…

അയ്യോ അഭി അതു ശരിയാ ഇവനെ ഒന്നു സെറ്റ് അക്കണ്ടെ ആമി ഡിഗ്രീ കഴിഞ്ഞില്ലേ…

അയ്യോ നി അറിഞ്ഞില്ലേ അവന്റെ പെങ്ങള് അഭിരാമി മുട്ടിൽ നീന്തി തുടങ്ങി ഇനി വളർന്നു വലുതായി വരണം ഒരു ദിവസം നി നോക്കിക്കോ മൃദു  ഇവൻ    ഇങ്ങനെ  ബലം പിടിച്ചാൽ അവളെ കളഞ്ഞു ഞാൻ വേറെ കെട്ടും….

എങ്കിൽ ഇവനെ ഞാൻ തട്ടും.. നി എനിക്ക് വേണ്ടി ഒരു വിലങ്ങു എടുത്ത് വെച്ചോ…

എങ്കിലും നി കെട്ടിച്ചു തരരുത് .. എന്തു കുഞ്ഞു ഈ പറയുന്ന നിന്റെ ഭാര്യയ്ക്ക് ഇരുപത്തിരണ്ട് വയസു   അല്ലേ   ഉള്ളൂ …

അയ്യോ നിങൾ അളിയനും അളിയനും തല്ലി ചാകുന്ന കാണാൻ ആണോ എന്നെ വിളിച്ചു വരുത്തിയത് ..

അല്ല മൃദു എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൽ പറയാൻ ഉണ്ടു നി ഇരിക്കു…

തൻ്റെ മുന്നിലെ ചെയറിൽ ഇരുന്നു അഭി പറഞ്ഞ കേട്ടു മൃദുല അഭിയേ വിശ്വാസം വരാതെ നോക്കി ഒപ്പം സഞ്ജുവി നേയും….

സോറി Mr. അഭിരാം വർമ്മ നിയമം കാത്തു സൂക്ഷിക്കേണ്ട ഒരു കാവൽക്കാരി ആണ് ഞാൻ .. നിയമം കയ്യിലെുക്കാൻ ഉള്ള ഒരു അവകാശവും നിനക്ക് ഇല്ല  …

മൃദു … ഞാൻ…

മൃദു  അല്ല  മൃദുല  സിദ്ധാർത്ഥ്  ഐപിഎസ്… നി എന്തു പറഞ്ഞാലും. മിനിമം രണ്ട് മുന്നു വർഷം അകത്തു കിടക്കാൻ ഉള്ള വകുപ്പ് നിന്റെ തലയിൽ ഉണ്ട്… Attempt to murder. IPC സെക്ഷൻ .. 307 പിന്നെ kidanapping IPC സെക്ഷൻ..359 സോറി അഭിരാം എനിക്കു നിന്നെ അറസ്റ്റ് ചെയ്തേ പറ്റൂ…

മൃദു അഭി അവൻ തെറ്റ് ഒന്നും…

സഞ്ജു ഒന്നും പറയണ്ട നി അറിയാതെ ഒന്നും അല്ല അപ്പൊൾ നിനക്കും വേണേൽ അവന്റെ ഒപ്പം കിടക്കാം. എന്താ അഭിരാം ശരി അല്ലേ…

മൃദുല സിദ്ധാർത്ഥ് ഐപിഎസ് . നിനക്ക് വേണേൽ എന്നെ അറസ്റ്റ് ചെയ്യാം. പക്ഷേ എന്ത് തെളിവ് ആണ് നിന്റെ കയ്യിൽ…. ഞാൻ എന്റെ വാ തുറന്നു പറഞ്ഞു അത്ര മാത്രം .. പിന്നെ ഇതിന്റെ എല്ലാം ഒരേ ഒരു സാക്ഷി ഈ നിൽക്കുന്ന സഞ്ജീവ് മഹാദേവൻ ആണ് നിനക്ക് അറിയാം തല പോയാലും അവൻ എന്നെ ഒറ്റില്ല… പിന്നെ ജാമ്യം കിട്ടാത്ത ഒരു വകുപ്പും ഞാൻ ചെയ്തിട്ടില്ല..എനിക്ക് ആണേൽ ബിസിനസിൽ ചുറ്റും ശത്രുക്കൾ ആണ് ആരേലും എനിക്ക് തരുന്ന ഒരു പണി കോടതിയിൽ വരുമ്പോൾ കേസ് അങ്ങനെയും ആവാം.. എൻ്റെ ഇത്രയും തല്ല് കൊണ്ട അവർ   പോലും   കോടതിയിൽ  എന്നെ അറിയില്ല  എന്നു    പറയും   നിനക്ക്   സംശയം   ഉണ്ടോ?.. …

നി സമർഥൻ ആണ് അഭിരാം.. പക്ഷേ നിമയം അതിനു ഒരു സത്യം ഉണ്ട് …

എന്തു സത്യം ഞാൻ പിടിച്ചു വെച്ച മുന്നു പേരും ഇന്ത്യക്ക് വേണ്ടി പാക്കിസ്ഥാനോട് യുദ്ധം ചെയ്യാൻ പോയ ധീര ജാവൻ മാർ അല്ല … ഒരു നിമിഷം മൃദുല സിദ്ധാർത്ഥ് ഐപിഎസ് എന്ന പദവി മാറ്റി നിർത്തി ഋതിക സിദ്ധാർത്ഥിന്റെ അമ്മ മാത്രം ആയി ചിന്തിക്കൂ…

തെറ്റ്  ചെയ്ത  നിനക്ക്  ഒത്തിരി ന്യായം കാണും അതൊന്നും എനിക്ക് കേൾക്കണ്ട പിന്നെ നി പറഞ്ഞ പോലെ ഒരു തെളിവും എന്റെ കയ്യിൽ ഇല്ല .. ഇവൻ ഒട്ടു വാ തുറക്കുകയും ഇല്ല പക്ഷേ എൻ്റെ ജോലി എനിക്ക് ചെയ്യാതെ പറ്റില്ല.. ഇനി മുതൽ നിന്റെ പുറകിൽ ആണ് ഞാൻ അഭിരാം വർമ്മ നി കരുതി ഇരുന്നോ….

അതും പറഞ്ഞു പുറത്തേക്ക് പോയ മൃദുലേ സഞ്ജുവും അഭിയും നോക്കി നിന്നു…

എന്തിനാ അഭി നിന്റെ കുഴി നി സ്വയം തൊണ്ടിയത്.. അവള് പഴയ മൃദു അല്ല ഇനി എന്താ ചെയ്യുക….

എന്തു ചെയ്യാൻ വരുന്നിടത്ത് വെച്ചു കാണും…

ഡാ അഭി ….

വിളി കേട്ട് നോക്കിയതും തൊട്ടു മുന്നിൽ മൃദുല…

നി ഇപ്പൊ മാസ്സ് ഡയലോഗ് അടിച്ചു പോയത് അല്ലേ…

അതു നിന്നെ ഒന്നു പേടിപ്പിക്കാൻ .. നി പേടിച്ചോ…

പിന്നെ നന്നായി പേടിച്ചു എനിക്ക് അറിയില്ലേ നിന്നെ…

അതൊക്കെ പോട്ടെ എനിക്ക്   അവരെ  ഒന്നു കാണാൻ പറ്റുവോ….

എന്റെ   മൃദു  ഈ  കാലൻ   കൈ  വെച്ചു   ഒരു പരുവം  ആക്കി ഇട്ടെക്കുവ .. ഇനി നി കുടി കൈ വെച്ചാൽ തീർന്നു പിന്നെ കുഴി കുത്തി മുടിയൽ മതി…

ചവുന്നെ ചകട്ടെ   സഞ്ജു ഇവൻ  ഓകെ ഭൂമിക്ക് ഭാരം  ആയി എന്തിനാ ഈ  സമയത്ത് എങ്ങാനും ആയിരുന്നു ഈ കേസ് എങ്കിൽ അവനെ ഓകെ ഞാൻ …

ബാക്കി പറയാതെ മൃദു അവളുടെ കൈ ചുരുട്ടി…

രണ്ടും കൊള്ളാം നിനക്ക് പറ്റിയത് പാവം ആ സിദ്ധു അളിയൻ അല്ല ഇവനെ പോലെ ഒന്ന…

അതിനു ഇവന് നമ്മളെ പിടിക്കുവോ പെണ്ണ് എന്നു പറഞാൽ മുട്ടോളം മുടി വേണം എന്നല്ലേ അഭിരാം വർമ്മയുടെ സൗന്ദര്യസങ്കല്പം… ഭാഗ്യം ലക്ഷ്മിയെ പോലെ ഒന്നിനെ തന്നെ കിട്ടിയത്… അല്ലേ നി എന്തു ചെയ്തേനെ അഭി…

ഒന്നും ചെയ്യാൻ ഇല്ലാ ഒരു കോണിക് ബാച്ചിലർ ആയി തീർത്തേനെ  ജീവിതം അതു വിടൂ മൃദു എനിക്ക് നി ഒരു ഹെൽപ് ചെയ്യണം …

പിന്നെ പറ അഭി എന്താ വേണ്ടത്…

എങ്കിൽ വാ ഇരിക്ക്….

ഹലോ Mrs. ലക്ഷ്മി അഭിരാം…

അതേ ആര?.

ഞാൻ നിന്റെ കാലൻ…

കാലനോ പുള്ളി ആണ് എന്ന പറഞ്ഞു അറിഞ്ഞത് ഇതിപ്പോ ഒരു വൃത്തികെട്ട പെണ്ണിന്റെ ശബ്ദം … ആരാണ് എന്നു വെച്ചാൽ വേഗം കാര്യം പറ എന്താണ് വേണ്ടത്..

വേണ്ടത് അഭിരാം വർമ്മയെ എന്താ നി തരുവോ?..

പിന്നെ തരാം എത്ര കിലോ വേണം…

നി അങ്ങ് വലിയ ആൾ ആവാതെ ഒത്തിരി കാലം നി അവന്റെ ഭാര്യ പദവി അലങ്കരികില്ല പറയുന്നത് സൂര്യ രാമചന്ദ്രൻ ആണ്…

ഹ നി ആയിരുന്നോ നി ചത്തില്ല നിന്നെ ആരോ തല്ലി കൊന്നു എന്ന കേട്ടത്…

മോളേ അഭിരാം വർമ്മ കൂടെ ഉണ്ടന്ന് കരുതി നി ഒത്തിരി അങ്ങ് തള്ളി മറിക്കതെ… ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ വെട്ടാൻ നിർത്തിയ ഒരു പോത്ത് ആണ് അതന്ന്…എനിക്ക് അവനോടുള്ള അടങ്ങാത്ത മോഹം കൊണ്ട അവൻ ഇപ്പോളും ജീവനോടെ ഉള്ളത്.. എന്തു ചെയ്യാം ഒത്തിരി മോഹിച്ചു പോയി ആ മൊതലിനേ … ആ ഒറ്റ കാര്യത്തിൽ ആണ് എനിക്കു നിന്നോടു അസൂയ നിന്റെ തലയിൽ വരച്ച ആ കോലു കൊണ്ട് എന്റെ എങ്ങും വരക്കാൻ ദൈവത്തിനു തോന്നിയില്ല…

.   ദ്ദേ സൂര്യ എന്റെ ഭർത്താവിനെ പറ്റി ആണ് നി ഇങ്ങനെ പറയുന്നത്… പിന്നെ  പോത്ത് നിന്റെ അച്ഛൻ രാമചന്ദ്രൻ… അന്നു നി അഭി ഏട്ടനെ പറ്റി ഒത്തിരി പറഞ്ഞു ഞാൻ കേട്ടു നിന്നു അഭിരാം വർമ്മ അന്ന് എനിക്ക് ആരോ ഒരാളാണ് അപ്പോ പ്രതികരിക്കേണ്ട അവശ്യം ഇല്ലായിരുന്നു… ഇന്നു അങ്ങനെ അല്ല എന്റെ ജീവൻ ആണ് അഭി ഏട്ടൻ… മോളേ സൂര്യ തറ ആയാൽ വെറും തറ ആണ് ലക്ഷ്മി…

. അതെടി നി തറ ആണ് വെറും തറ ബുദ്ധി ഉണ്ടെങ്കിൽ സ്വയം ചിന്തിച്ചു നോക്കൂ അഭിരാമിനേ പോലെ ഒരാളുടെ ഭാര്യ ആവാൻ നിനക്ക് അർഹത ഉണ്ടോ എന്നു… നിന്നെ ഒരാളെ കെട്ടിയ കൊണ്ട് അവന് നഷ്ടം മാത്രം ആണ് …

ഇല്ല ഒരു അർഹതയും ഇല്ല ഞാൻ സമ്മതിക്കുന്നു.. പക്ഷേ നി വലിയ പുള്ളി അല്ലേ അഭിരാം വർമ്മ അദ്ദേഹത്തിൻറെ ഭാര്യ പദവി നിനക്ക് നന്നായി ചേർന്നെനെ പക്ഷേ എന്താ നടക്കാതെ പോയത്… നാല് അഞ്ച് വർഷം ആയില്ലേ നിർത്തി പോടി നാണം ഇല്ലല്ലോ ഒരാണിന്റെ പുറകെ ഇങ്ങനെ …

നിന്റെ സംസാരത്തിൽ നല്ല പുച്ഛം ഉണ്ട് നിങ്ങളെ ഒന്നിച്ചു ജീവിക്കാൻ ഞാൻ സമ്മതിക്കില്ല നി നോക്കിക്കോ…

നി ഒരു കാര്യം ചെയ്യു സൂര്യ രാത്രി ആവുമ്പോൾ ഇങ്ങോട്ട് പോര് .. എന്നിട്ട് എന്റെയും അഭി ഏട്ടന്റെയും നടുക്ക് കിടന്നോ.. നിനക്ക് കുറെ സമാധാനം ആവട്ടെ പിന്നെ സത്യം പറയാലോ എനിക്കു കുറച്ചു റെസ്‌റ്റും കിട്ടും.. ആ മനുഷ്യനെ കൊണ്ട് ഞാൻ അത്ര പൊരുതി മുട്ടി ആണ് ഇരിക്കുന്നത്.. വെച്ചിട്ട് പോടി മനുഷ്യനെ മിനകെടുത്താൻ ….

ഫോൺ വെച്ചതും സൂര്യ ദേഷ്യത്തിൽ അവളുടെ ഫോൺ നിലത്ത് എറിഞ്ഞു.. നിന്റെയും അവന്റെയും നടുക്ക് അല്ല നിന്റെ സ്ഥാനം ആണ് എനിക്കു വേണ്ടത് ഇനി എനിക്ക് അതു കിട്ടിയില്ല എങ്കിലും നിന്നെ ഒത്തിരി കാലം ഞാൻ അവന്റെ ഒപ്പം ജീവിക്കാൻ സമ്മതിക്കില്ല….  പകയിൽ    അവളുടെ   കണ്ണുകൾ   എരിഞ്ഞു…

ഫോൺ ടേബിളിൽ വെച്ചു ദേഷ്യത്തിൽ ലക്ഷ്മി ബെഡിൽ ഇരുന്നു… അഭി ഏട്ടനെ പറ്റി എന്തൊക്കെ ആണ് അവള് പറഞ്ഞത്.. സൂര്യ അവളുടെ കണ്ണു ഞാൻ കുത്തി എടുക്കും അവൾക്ക് അറിയില്ല എന്റെ സ്വഭാവം … എനിക്ക് ഇഷ്ടം ഉള്ളതിനെ വേറെ ഒരാളും നോക്കുന്നത് എനിക്ക് സഹിക്കില്ല .. ആ എൻ്റെ ഏറ്റവും പ്രിയപ്പെട്ട ആളിനെ മൊത്തത്തിൽ കിട്ടാൻ വേണ്ടി തപസ്സ് ചെയ്തു നടക്കുന്നു … സൂര്യ അവൾക്ക് എങ്ങനെയാ ഒരു പണി കൊടുക്കുക…

എന്താ ലച്ചു ഒരു ആലോചന….

അമ്മുവിന്റെ    ചോദ്യം   കേട്ടു    ലക്ഷ്മി    തല   ഉയർത്തി….

എന്റെ    അമ്മു    ഒരു   താടക   അവളിൽ   നിന്നു    എന്റെ    കേട്ടിയവനെ    ഒന്നു    രക്ഷിക്കണം    അതാ   ചിന്ത…

ആര   ആളു…

അയ്യോ    നിന്റെ   അപ്പുവിന്റെ    ഫ്രണ്ട്   സൂര്യ    രാമചന്ദ്രൻ.. അവൾക്ക്      അഭി   ഏട്ടനോട്‌    മുടിഞ്ഞ   പ്രേമം    കുറെ    ആയി    തുടങ്ങിയിട്ട് …  എന്റെ    ഭാഗ്യം    പുള്ളിക്ക്    ആരോടും    തോന്നിയില്ല ..  ഇപ്പൊ    അവള്   ഫോൺ    വിളിച്ച്   എന്തൊക്കെ    പറഞ്ഞു   നി    ഒന്നോർക്ക്   എൻ്റെ   സ്വന്തം    കെട്ടിയവൻ   പുള്ളിയെ   സ്നേഹിക്കുന്ന   കാര്യം   എന്നോട്    പറയാൻ    പാടുണ്ടോ….

ലക്ഷ്മിയുടെ    മട്ടും   ഭാവവും    കണ്ട്    അമ്മുവിന്    ചിരി   വന്നു….

നിനക്ക്    ടെൻഷൻ    ഉണ്ടോ?…

എന്തിന്    അമ്മു…..

അല്ല    അഭി   ഏട്ടനെ    ആ    കുട്ടി    ഇഷ്ടപ്പെടുന്നു    എന്നുള്ള   കൊണ്ടു….

ടെൻഷൻ    അല്ല    ദേഷ്യം   ആണ് …  നിനക്ക്    അറിയില്ലേ    എന്റെ    സ്വഭാവം ….

പിന്നെ    അറിയില്ലെ    ഇപ്പൊ    എന്താ    നിന്റെ    മനസിൽ    എന്നു    ഞാൻ    പറയട്ടെ….

എന്തെന്ന്    അറിയാൻ    ലക്ഷ്മി    തല   ഉയർത്തി   നോക്കി….

നി    ആ    പെണ്ണിനെ   കൊല്ലുവോ   ലച്ചു….

ചാൻസ്    ഇല്ലാതെ    ഇല്ല …  എന്റെ   അത്രയും    പ്രിയപ്പെട്ടത്   ആണ്   അവൾക്ക്    നോട്ടം….

അപ്പോ   ശരി   നി    ഇരുന്നു    ആലോചിക്കൂ    ഞാൻ    പോവുന്നു….

ഹ    ഞാൻ    കിടന്നു    ആലോചിക്കാം ….

തനിക്ക്    ഏറ്റവും    പ്രിയപ്പെട്ട   ഗന്ധവും    ആ നെഞ്ചിലെ    ചൂടും   തന്നെ    വരിഞ്ഞു   മുറുക്കുന്ന  അറിഞ്ഞു    ലക്ഷ്മി    കണ്ണു    തുറന്നു….   അഭി    തൻ്റെ    ഒപ്പം    ചേർന്ന്   കിടന്നു   തന്നെ    ചേർത്തു    പിടിച്ചിരിക്കുന്നു….

അഭി   ഏട്ടൻ    എപ്പോ    വന്നു…

ഞാൻ    എപ്പോഴേ വന്നു ..    പൂമുഖവാതിക്കൽ    സ്നേഹം    വിളമ്പുന്ന   പുത്തിങ്കൾ   ആകുന്നു  ഭാര്യ  എന്ന   പാട്ട്    മനസിൽ   ഓർത്തു    ആണ്    കാറിൽ    നിന്നു    ഇറങ്ങിയത്…  പൂമുഖവാതിക്കൽ    പോയിട്ട്    അകത്തു    പോലും    ഭാര്യയെ   കണ്ടില്ല…  ഇവിടെ    വന്നപ്പോൾ    മുടിഞ്ഞ   ഉറക്കം    നിന്റെ   സ്വഭാവം   അല്ല   എൻ്റെ    ഞാൻ    ഉറങ്ങുന്നവരെ    ബുദ്ധിമുട്ടിക്കുന്ന    കൂട്ടത്തിൽ    അല്ല….

എങ്കിൽ    ഞാൻ    കോഫി    എടുക്കാം…

പിന്നെ    കോഫി    അതൊക്കെ    കുടിച്ചിട്ട്    മണിക്കൂർ   ആയി …

അത്ര    നേരം   ആയി   വന്നിട്ടു….

ഹ    കുറച്ചു   നേരം   ആയി  …

എങ്കിൽ   മാറു    ഞാൻ    എഴുന്നേൽ ക്കട്ടെ…

നിനക്ക്    എന്താ    ഇത്ര   ധൃതി    അവിടെ   കിടക്ക്…  

   ആ     സൂര്യ    അവളെ    ഇഷ്ടം   ആയിരുന്നോ    അഭി   ഏട്ടന്…

അയ്യ    നല്ല    ചോദ്യം    കേസ്    കോടതി    ഇതിന്റെ    ഒന്നും    പുറകെ   പോവാൻ   വയ്യ …അല്ലേ    എന്നെ    എൻ്റെ    കൈ    കൊണ്ട്    അവള്    ചത്തെനെ….എന്താ    ഇപ്പൊ….

ഇന്നു     എന്നെ    വിളിച്ചു ….

എന്തിന്?…

അവൾക്ക്     അഭിരാം   വർമ്മെ    വേണം    കൊടുക്കാൻ…

നി    എന്തു    പറഞ്ഞു….

ഞാൻ    പറഞ്ഞു    എനിക്ക്    അതിനെ    കൊണ്ട്    ഒരു    ഉപയോഗവും   ഇല്ല   വേണം    എങ്കിൽ     വന്നു  എടുക്കാൻ….

ഓഹോ    അപ്പോ    നിനക്ക്    എന്നെ    വേണ്ട….

വേണ്ട….

അപ്പോ   ശരി   പിന്നെ    ഞാൻ    നിന്നെ    കെട്ടി  പിടിച്ചു    ഇവിടെ    ഇങ്ങനെ    കിടക്കുന്ന    എന്തിനാ… ആ    സൂര്യ    ഇപ്പൊ    എവിടെ    ആണോ    ഒന്നു    വിളിച്ചു    നോക്കാം…

ദ്ദേ   മനുഷ്യ    ഇവിടെ   നിന്നു    എണീറ്റ    നിങ്ങളുടെ    കാലു    ഞാൻ    തല്ലി    ഒടിക്കും …

അഭി    ഏട്ടാ    അവൾക്ക്    ഒരു    പണി    കൊടുക്കണ്ടെ ….

പിന്നെ    വേണം    ഒരു    മുട്ടൻ    പണി… അണിയറയിൽ   പ്ലാനിംഗ്    നടക്കുന്നുണ്ട്   നി    വെയിറ്റ്    ചെയ്യു    എന്റെ    ലച്ചു….   ഇപ്പൊ    നി    എനിക്കു    ഒരു    ഉമ്മ

   താ …

പിന്നെ    ഉമ്മ

   അവൾക്ക്    പണി    കൊടുക്കാതെ    എന്റെ    ദേഹത്ത്    തൊട്ടു    പോവരുത്….

എടീ     അതും    ഇതും    തമ്മിൽ   എന്തു    ബന്ധം ….

അതൊന്നും    എനിക്ക്    അറിയണ്ട    ഇന്ന്    എന്നെ    വിളിച്ചു    എന്തൊക്കെ    പറഞ്ഞു  …  അതിനു    അവൾക്കു    ഒരു    മറുപണി    കൊടുക്കണം….

എന്റെ    പ്രണയം    ഒന്നു    വേര്    പിടിച്ചു    വന്നതാ   അപ്പോ    തന്നെ   എന്റെ   ലച്ചു    അതിന്റെ    ചോട്ടിൽ    നി    ചൂട്    വെള്ളം   ഒഴിക്കരുത്    പ്ലീസ്….

അങ്ങോട്ട്    മാറു    ഞാൻ    എണീക്കട്ടെ….

അതും    പറഞ്ഞു    എഴുന്നേറ്റ്   പോയ   ലക്ഷ്മിയെ   അഭി   ദയനീയം    ആയി   നോക്കി…

രാഹുൽ    ആയിരുന്നു    നേരത്തെ   പ്രോബ്ലം    അതിനെ    ഞാൻ    കെട്ടിപിടിച്ചു    ഒതുക്കി   തീർത്തു…  ഈ    സൂര്യ    ആണെകിൽ    കെട്ടിപ്പിടിക്കണ്ട       ഒന്നു സ്നേഹത്തിൽ   നോക്കി   എങ്കിലും    പോയാൽ    എന്റെ    തലയിൽ    ആവും    എന്നെ    പോലെ    ഒരു    ഗതികെട്ടവൻ    വേറെ    ആരും    കാണില്ല….

തുടരും…..

3.8/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply