ലക്ഷ്മി – ഭാഗം 30

7676 Views

Lakshmi Ashwathy Novel

ഡാഡി…..

അഭിയുടെ വിളിയിൽ ഗിരിധർ നോക്കി കൊണ്ടിരുന്ന ഫയലിൽ നിന്നു കണ്ണ് എടുത്തു   അവനെ   നോക്കി…..

എന്താ അഭി?….

ഞാൻ ഡാഡിയോട് ഒരു കാര്യം… എന്താ ചെയ്യുന്നേ?…..

ഞാൻ നി ഇപ്പൊ ഓഫീസിൽ നിന്നു കൊണ്ട് വന്ന ഫയൽ ഒന്നു നോക്കി….

അയ്യോ ഞാൻ നോക്കിക്കോളാം ഡാഡി അവിടെ വെച്ചേക്ക്…..

നി നോക്കിയാലും ഞാൻ നോക്കിയാലും എന്താ അത്രയും നിന്റെ തല ഫ്രീ ആവട്ടെ….. നി എന്താ പറയാൻ വന്നത്…. നി ഇരിക്കു…..

തൻ്റെ ഒപ്പം ബെഡിൽ ഇരുന്ന അഭിയെ അയാൾ വാത്സല്യത്തിൽ നോക്കി….

അതു ഡാഡി ആമിയുടെ ഡിഗ്രീ    രണ്ടു മാസം കൂടി കാണൂ…ഇനി അവളുടെ…

ഓർമ്മ ഉണ്ട് അഭി …. ജന്മം  കൊണ്ട് ഞാനും കർമ്മം കൊണ്ടു നീയും അല്ലേ അവളുടെ അച്ഛൻ…. എന്നോട് ഒരാൾ പ്രൊപ്പോസൽ വെച്ചു ആമിക്ക് കുറച്ചു ദിവസം മുന്നേ … നിന്നോട് ചോദിച്ചില്ല എങ്കിലും ഞാൻ. ഓകെ പറഞ്ഞു….

അച്ഛൻ   പറഞ്ഞ   കേട്ട്  ഞെട്ടി തരിച്ചു അഭി ഗിരിധരിനെ നോക്കി….

നി എന്താ ഇങ്ങനെ നോക്കാൻ എന്നായാലും കല്യാണം വേണം.. നമ്മുക്ക് ആമി കുഞ്ഞു ആവും.. പക്ഷേ ഇരുപത് വയസു കല്യാണ പ്രായം ആണ് പെൺകുട്ടിക്ക് നി എന്തു പറയുന്നു….

അതു ഞാൻ ആമിയുടെ കല്യാണം സഞ്ജുവിന്റെ ഒപ്പം അവർ തമ്മിൽ ഇഷ്ടം ആണ് ഡാഡി….

അതൊന്നും എനിക്കറിയില്ല ഞാൻ ദേവനോട് വാക്ക് പറഞ്ഞു ഇനി മാറ്റാൻ ആവില്ല… നി കൊടുത്ത വാക്ക് അങ്ങ് മാറ്റ്…..

അത്    കേട്ടതും  സന്തോഷത്തോടെ അഭി അവന്റെ തല ഉയർത്തി ഗിരിധരിനേ നോക്കി….

ഡാഡി സഞ്ജുവിന്റെ കാര്യം ആണോ പറയുന്നത് ഞാൻ അങ്ങ് പേടിച്ച് പോയി….

മഹാദേവൻ തമ്പിക്കും സുഭദ്ര മഹാദേവനും ഒറ്റ മകനെ ഉള്ളൂ.. സഞ്ജീവ് മഹാദേവൻ അവന്റെ കാര്യം ആണ് ഞാൻ പറഞ്ഞത്… നി ഒരു കാര്യം മറന്നു അഭി നീയും സഞ്ജുവും എങ്ങനെ ആണോ അങ്ങനെ തന്നെ ആണ് ഞാനും ദേവനും…. സഞ്ജു അവൻ കൊള്ളാം എല്ലാം കൊണ്ടും ആകെ ഉണ്ടായിരുന്നത് ഇത്തിരി മടി ആണ് അതിപ്പോ മാറി…. ദേവനെ പേടിച്ച് അല്ല നിന്നെ പേടിച്ച് ഓഫീസിൽ പോയി തുടങ്ങി…..

എന്നെ പേടിച്ചോ ഞാൻ അവനോടു ഒന്നും പറഞ്ഞില്ല….

നി അല്ല ദേവന പറഞ്ഞെ ഓഫീസിൽ വന്നു തുടങ്ങിയില്ലേ എങ്കിൽ നിന്റെ ഓഫിസിൽ ജോലിക്ക് പോവാൻ… അതിലും ഭേദം മോനെ അഭി അവൻ ട്രെയിനിനു തല വെക്കുന്നത് അല്ലേ…..

എന്താ ഡാഡി ഞാൻ അത്ര ദുഷ്ടൻ ആണോ….

അതല്ല നിന്റെ സ്വഭാവം അവന് അറിയില്ലേ … ഓഫീസ് ബിസിനെസ്സ് അതിൽ ഉള്ള കൃത്യനിഷ്ഠ അപ്പൊൾ നിന്റെ മുന്നിൽ വന്ന അവന് ഉഴപ്പ് കാണിക്കാൻ പറ്റുവോ…… അതൊക്കെ പോട്ടെ നിങൾ രണ്ടാളും എങ്ങോട്ടും യാത്ര പോകുന്നില്ല… I mean ഹണി മൂൺ പോലെ…. ഒരു മാസം വേണേൽ ഞാൻ നോക്കാം ബിസിനെസ്സ് നിന്റെ അത്ര പെർഫെക്റ്റ് ആവില്ല എങ്കിലും നി പോയിട്ട് വാ…..

എന്തോ ലോട്ടറി അടിച്ച പോലെ അഭിയുടെ മുഖം തെളിഞ്ഞു…. ഈശ്വര ഒരു മാസം ഞാൻ തകർക്കും..(അഭിയുടെ   ആത്മ)

എന്താ അഭി ആലോചിക്കുന്നത് …..

അതു ഞാൻ എവിടെ പോണം. എന്ന ചിന്തിച്ചു….

അതു നി ഒറ്റക്ക് തീരുമാനിച്ചു പറയണ്ട കാര്യം ആണോ … മോളുടെ അടുത്തുടെ ചോദിക്ക്… എനിക്ക് തോന്നുന്നത് സ്റ്റേസു ആണ് നല്ലത് എന്നു അതവുമ്പോ നിനക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ടല്ലോ…..

അയ്യോ ക്രിസ്റ്റി വേണ്ട അമേരിക്കൻ മണ്ണിൽ തീരും എന്റെ ജീവിതം …

അതു വേണ്ട ഡാഡി വേറെ എവിടേലും നോക്കാം …

അതൊക്കെ നിങ്ങളുടെ ഇഷ്ടം ….. എങ്കിൽ സഞ്ജുവിനെ വിളിച്ചു പറ ഈ കടുവ കല്യാണത്തിന് സമ്മതിച്ചു എന്നു…

ശരി ഡാഡി…..

മോനെ സഞ്ജീവ് മഹാദേവ ഞാൻ ഒരു സന്തോഷവാർത്ത പറയട്ടെ… അതു കേട്ടാൽ നി തുള്ളിച്ചടും….

പറ അഭി പറ അങ്കിൾ എന്തു പറഞ്ഞു നി ഇന്നു ചോദിക്കാം എന്നല്ലേ പറഞ്ഞത്… എന്നാണ് ഞങ്ങളുടെ മാരേജ്…

….

മാരേജ് ആരുടെ ഞാൻ ഞങ്ങളുടെ ഹണി മൂൺ പോവുന്ന കാര്യം പറഞ്ഞത്… എങ്കിലും എവിടെ പോണം സഞ്ജു… മലേഷ്യ , പാരിസ് , ലണ്ടൻ ഒരു മാസം ഞാൻ തകർക്കും…..

ഊളമ്പാറ പറ്റിയ സ്ഥലം ആണ് … നിന്റെ അസുഖം എനിക്ക് മനസിൽ ആയി .. ഇതു ഇത്തിരി കൂടുതൽ ആണ്. ഡാ പന്ന### മോനെ നി എന്തു പറഞ്ഞ പിരിഞ്ഞത് ഇന്നു ഒരു തീരുമാനം പറയാം എന്നല്ലേ പറഞ്ഞത്….

എൻ്റെ പൊന്നു സഞ്ജു ഇങ്ങനെ തെറി വിളിക്കരുത്…. കൊടുങ്ങല്ലൂർ പോലും ഇങ്ങനെ വിളിക്കില്ല എന്റെ സന്തോഷം നിന്നോട് പറഞ്ഞപ്പോൾ ഇങ്ങനെ ആണ് പെരുമാറുന്നത്…..

എൻ്റെ അഭി എനിക്കു ദേഷ്യം വരുന്നുണ്ട് ആ കടുവയോട് പറ ഒന്നു കെട്ടിച്ചു തരാൻ ….

സോറി സഞ്ജു ആമിയുടെ കല്യാണം ഡാഡി വേറെ ഉറപ്പിച്ചു. വാക്കും കൊടുത്തു….

എപ്പോ ആരോട് ചോദിച്ചിട്ട് എന്റെ പെണ്ണിന്റെ കല്യാണം ഞാൻ അറിയതെ അഭി തമാശ കളിക്കല്ലെ….

തമാശ അല്ല സത്യം ഡാഡി അതു ഉറപ്പിച്ചു … ഞാൻ ഇപ്പൊ അറിഞ്ഞേ എനിക്കു ഒന്നും പറയാൻ പറ്റില്ല സഞ്ജു.. അച്ചനേക്കൾ വലുത് അല്ല ആങ്ങള സോറി സഞ്ജു നി ക്ഷമിക്കു….

പറഞ്ഞപ്പോൾ നിനക്ക് തീർന്നു ഞാൻ ആരയി ഇപ്പൊ എല്ലാവർക്കും എല്ലാവരുടെയും കാര്യം … ഇത്ര വലിയ സംഭവം നടന്നിട്ടും നിനക്ക് ഹണി മൂൺ പോവാൻ അല്ലേ തിടുക്കം …

സഞ്ജു ഞാൻ ഒന്നു പറയട്ടെ….

വേണ്ട നി പോലും എന്നെ … അതൊക്കെ പോട്ടെ ആമി അറിഞ്ഞോ…

ഇല്ല ….

ഭാഗ്യം അവള് എങ്കിലും കൂടെ ഉണ്ടല്ലോ . ഞാൻ വെക്കുവ എനിക്ക് നിന്നോട് ഒന്നും പറയാൻ ഇല്ല അഭി….

ഫോൺ വെച്ചതും സഞ്ജുവിന്റെ ഫോൺ താഴെ പൊട്ടിച്ചിതറി…. ആകെ വട്ട് പിടിച്ച അവസ്ഥയിൽ എന്തു ചെയ്യണം എന്നറിയാതെ സഞ്ജു മുറിയിൽ നടന്നു…

ലച്ചു….

എന്താ അഭി ഏട്ടാ….

ഒന്നു വാ നമുക്ക് ഒന്നു സഞ്ജുവിനെ കണ്ടിട്ട് വരാം….

കാറിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങിയ അഭിയെ നോക്കി ലക്ഷ്മി എന്ത് പറ്റി എന്നറിയാതെ നിന്നു…..

ലക്ഷ്മി ….. ഒന്നു വാ….

ദേഷ്യത്തിൽ ഉള്ള അഭിയുടെ വിളിയിൽ അവള് ഒപ്പം ചെന്നു…..

സഞ്ജു ഏട്ടാ….എന്ന ആമിയുടെ വിളി മാത്രം തനിക്ക് ചുറ്റും ഉള്ളത് പോലെ സഞ്ജുവിന് തോന്നി…കുട്ടി ഉടുപ്പ് ഇട്ടു നടന്ന കൊച്ചു ആമിയിൽ നിന്നു ഇൗ നിമിഷം വരെ ഉള്ള അവളുടെ വളർച്ച അവന്റെ. കണ്ണിൽ തെളിഞ്ഞു…. അഭി പറഞാൽ തന്നെ മാറ്റി നിർത്താൻ അവൾക്ക് സാധിക്കും…. പക്ഷേ തനിക്ക് അവള് ഇല്ലാതെ മുന്നോട്ട് ജീവിക്കാൻ പറ്റില്ല… ഓരോ നിമിഷവും മനപൂർവ്വം അവള് അകറ്റി നിർത്തുമ്പോൾ പോലും എന്നെങ്കിലും ഒരിക്കലും തന്റെ ആവും എന്ന ആ പ്രതീക്ഷ ആണ് ഇന്നു അസ്തമിച്ചത്…. അഭിരാമി ഇല്ലെങ്കിൽ സഞ്ജീവ് ഇല്ല….എല്ലാം അറിയുന്ന അഭി പോലും സഞ്ജുവിന്റെ. കണ്ണുകൾ നിറഞ്ഞു തുളുമ്പി…..

പെട്ടന്ന് അങ്ങോട്ട് കേറി വന്ന അഭിയെ യും ലക്ഷ്മിയെയും കണ്ടൂ ദേവനും സുഭദ്രയും അമ്പരന്നു….

അങ്കിൾ സഞ്ജു എവിടെ?

മുകളിൽ മുറിയിൽ കാണും.. എന്താ അഭി ഈ സമയത്ത് രണ്ടും കൂടെ പിണങ്ങിയ….. നിന്റെ ഓകെ കാര്യം ഒന്നു കെട്ടി മറ്റേത് കെട്ടാൻ പോകുന്നു. എന്നിട്ടും നിന്റെ ഓകെ കുട്ടി കളി….

ദേവൻ    പറഞ്ഞത്    മുഴുവൻ    കേൾക്കാതെ    അഭി    മുകളിലേക്ക്    പോയി    ഒപ്പം    ലക്ഷ്മിയും…. സഞ്ജുവിന്റെ    റൂമിന്    മുന്നിൽ    ചെന്നപ്പോൾ    ലോക്ക്…

സഞ്ജു ഡോര് തുറക്ക്….

ഡോറിലെ ശക്തിയിൽ ഉള്ള മുട്ടൽ കേട്ട് സഞ്ജു തൻ്റെ മുട്ടിൽ നിന്നു മുഖം ഉയർത്തി…..

സഞ്ജു പ്ലീസ് നി ഡോർ തുറക്കൂ….

എനിക്ക് നിന്നെ കാണണ്ട അഭി… എന്നെ ഒന്നു തന്നെ വിടൂ പ്ലീസ്…..

ഞാൻ ഒന്നു പറയട്ടെ സഞ്ജു പ്ലീസ്… ആമിയുടെ സഹോദരൻ ആയല്ല നിന്റെ കൂട്ടുകാരൻ ആയിട്ട് തുറക്കു സഞ്ജു…..

അഭിയുടെ കണ്ണു നിറഞ്ഞതും ശബ്ദം ഇടറിയതും സഞ്ജു അറിഞ്ഞു…

സഞ്ജു നി തുറക്കുവോ അതോ ഞാൻ ചവിട്ടി തുറക്കണോ ?…

ഇനിയും തുറക്കാതെ ഇരുന്നാൽ അവൻ ചവിട്ടി പൊളിക്കും,. അവനെ കണ്ടില്ല എന്നു നടിക്കാൻ തനിക്ക് ആവില്ല…

സഞ്ജു ഡോര് തുറന്നതും മുന്നിൽ അഭിയും ലക്ഷ്മിയും… സഞ്ജുവിന്റെ രൂപം കണ്ടൂ അഭിക്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി… ലക്ഷ്മിയുടെ കണ്ണും അറിയാതെ നിറഞ്ഞു അദ്യം ആയാണ് ഇങ്ങനെ ഒരു രൂപത്തിൽ….

നിന്നോട് ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നെ കാണണ്ട എന്നു പിന്നെ നി എന്തിനാ ഇങ്ങോട്ട് വന്നത് അഭി….

ദേഷ്യത്തിൽ തന്നോടു അത്രയും പറഞ്ഞ സഞ്ജുവിനെ അഭി നിറ കണ്ണുകളോടെ നോക്കി…..

സഞ്ജു ഞാൻ പറയട്ടെ….

നി ഒന്നും പറയണ്ട പറയണ്ടത്‌ നേരത്തെ പറഞ്ഞു കഴിഞ്ഞു… എനിക്ക് മടുത്തു അഭി നിന്റെ ലൈഫിലെ ഈ കോമാളി വേഷം .. ഒരു പരിധി ഉണ്ട് എല്ലാത്തിനും … ഇപ്പൊ ഞാൻ അനുഭവിക്കുന്ന അവസ്ഥ നീയും അനുഭവിച്ചിട്ടുണ്ട് ഇൗ നിൽക്കുന്ന നിന്റെ പെണ്ണ് കൈ വിട്ടു പോകും എന്നു കരുതി ആ സമയത്ത് കൂടെ നിന്നിട്ടും ഉണ്ട് നല്ല ഒരു ഫ്രണ്ട് ആയിട്ട്.. വാക്കുകൾ കൊണ്ടും ശരീരം കൊണ്ടും ഒത്തിരി നോവിച്ചിട്ടും….

സഞ്ജു നിനക്കും എന്നെ എന്തും ചെയ്യാം തല്ലണോ. തല്ലിക്കോ  ആരും തടയില്ല ഈ നിൽക്കുന്ന എന്റെ ഭാര്യ പോലും….

എനിക്ക് നിന്നെ ഇപ്പൊൾ എന്തും പറയാം ചെയ്യാം പക്ഷേ അവിടെ തീരും ഇരുപത്തിനാല് വർഷം കൊണ്ട് ഉണ്ടാക്കിയ സുഹൃത്ത് ബന്ധം എത്ര ആട്ടി അകറ്റിയലും അതൊന്നും സാരം ആക്കാതെ വലിഞ്ഞു കേറി വരാൻ സഞ്ജീവ് മഹാദേവൻ അല്ല അഭിരാം വർമ്മ…. എന്തിനാണ് അഭി ഒരു സീൻ ഉണ്ടാക്കുന്നത് പ്ലീസ് നി പോ…

സഞ്ജു നി കാര്യം അറിയാതെ ഞാൻ നിന്നെ ഒന്നു പറ്റിച്ചത് അല്ലേ… ഡാഡി എന്താണ് പറഞ്ഞത് എന്നു ഞാൻ പറയാം….

അഭി എന്റെ ഈ നില്പ് എനിക്ക് പോലും സ്വയം നിയന്ത്രിക്കാൻ കഴിയത്ത ആണ് … ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലുടെ ആണ് ഞാൻ കടന്നു പോകുന്നത്…. എട്ട് വർഷങ്ങൾ ഞാൻ കൊണ്ട് നടന്ന എന്റെ സ്വപ്നം ആണ് ഈ നിമിഷം തകർന്നു അടിഞ്ഞത്… ഞാനും മനുഷ്യൻ ആണ് അഭി….. ഞാൻ വെറും മണ്ടൻ ആണ് സ്നേഹിക്കുന്ന പെണ്ണ് പോലും ഒപ്പം നിൽക്കാത്ത മണ്ടൻ…. ഓരോ നിമിഷവും ഒന്നു അടുത്ത് നിന്നാൽ അല്ലെങ്കിൽ സ്നേഹത്തിൽ സംസാരിച്ചാൽ അവളുടെ പേടി അഭി ഏട്ടൻ കണ്ടാലോ… അവൾക്കും ചിന്ത എന്നെ പറ്റി അല്ല. മടുത്തു അവളെ കൊണ്ട് ആവുന്ന അവഗണന അവളും തന്നിട്ടുണ്ട് … പ്രണയം എന്തു പ്രണയം…. ഓരോ നിമിഷവും ഞാൻ അടുത്ത് ചെല്ലുമ്പോൾ പേടി മാത്രം ആണ് ആ കണ്ണിൽ … എന്റെ ഈ അവസ്ഥക്ക് നി കുടി കാരണം ആണ് … നിനക്ക് ആമിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ അതോ ഇനി നി കുടി അറിഞ്ഞു ആണോ ….

സഞ്ജു ഏട്ടാ…

ലക്ഷ്മിയുടെ വിളി കേട്ട് സഞ്ജു അവളെ നോക്കി…

സഞ്ജു ഏട്ടൻ കാര്യം അറിയാതെ…

പ്ലീസ് ഇനി നമ്മുക്ക് ഇടയിൽ ഒരു സംസാരം വേണ്ട ഒരിക്കലും കൂട്ടുകാരന്റെ ഭാര്യ അല്ലെങ്കിൽ അവന്റെ പെണ്ണ് എന്ന രീതിയിൽ കണ്ടിട്ടില്ല …സ്വന്തം പെങ്ങൾ ആയി തന്നെ ആണ് കണ്ടത്… ഇപ്പൊൾ കാണുന്നതും… പെങ്ങൾ ആയി മാത്രം അവളെയും കണ്ടിരുന്നു എങ്കിൽ ഇപ്പൊ ഈ അവസ്ഥ ഉണ്ടവില്ലയിരുന്നു… ആരെയും കുറ്റം പറയുന്നില്ല ആമിയേ പോലും അവളുടെ ഭാഗം ക്ലീൻ ആണ് കാരണം ഈ ഒരവസ്ഥ മുന്നിൽ കണ്ടു അവള് സ്വയം എന്നിൽ നിന്ന് അകന്നു നിന്നു…

സഞ്ജു നിനക്ക് തൊന്നുന്നോ ആമിക്ക്‌ വേറെ ഒരാളെ കെട്ടാൻ പറ്റും എന്ന്…. നി അങ്ങനെ ആണോ അവളെ മനസിൽ ആക്കിയത്…..

അഭി ലോകത്ത് ഒരു പെണ്ണും അവളുടെ പ്രണയം ഉപേക്ഷിക്കുന്നത് അവൾക്ക് വേണ്ടി മാത്രം അല്ല …. നിന്നെ പോലെ ഉള്ളവർക്ക് വേണ്ടിയാണ് നിൻറ്റെ പെങ്ങൾ എന്നോടും പറഞ്ഞിട്ടുണ്ട് എന്നെക്കാൾ വലുത് നി ആണ് എന്നു… എന്നെ ആർക്കും മനസിൽ ആവില്ല എന്റെ അച്ഛനും അമ്മയ്ക്കും പോലും ….

ഡാ ദുഷ്ട സ്വന്തം മോന്റെ ഇഷ്ടം അവൻ പറയാതെ അറിഞ്ഞു പെണ്ണിന്റെ അച്ഛന്റെ കയിൽ നിന്നു വാക്കും വാങ്ങി നിൽക്കുന്ന ആ മനുഷ്യൻ ഇതു കേട്ടാൽ അങ്ങേർക്ക് അറ്റാക്ക് വരും….

നി ആരുടെ കാര്യം ആണ് ഇൗ പറയുന്നത്….

നിന്റെ അച്ഛൻ മഹാദേവൻ തമ്പിയുടെ….

വീട്ടിൽ കേറി വന്നിട്ട് എന്റെ അച്ഛന് പറഞാൽ അഭി നിന്റെ തല അടിച്ചു ഞാൻ പൊളിക്കും….

നിന്റെ അച്ഛന് ഒന്നും ഞാൻ പറഞ്ഞില്ല എന്റെ അച്ഛൻ ഗിരിധർ വർമ്മ മോളുടെ കല്യാണം മഹാദേവൻ തമ്പിയുടെ മോനും ആയി ഉറപ്പിച്ചു എന്ന ഞാൻ പറഞ്ഞത് അതു ഒരു തെറ്റാണോ…. പറ ലച്ചു അതൊരു തെറ്റാണോ…..

ലക്ഷ്മി യെ നോക്കി ചിരിയോടെ അഭി അതും പറഞ്ഞതും നിറ കണ്ണുകളോടെ സഞ്ജു അഭിയെ നോക്കി….

സോറി അഭി ഞാൻ പെട്ടന്ന് കേട്ടപ്പോൾ …. ആമി എന്റെ കൈ വിട്ടു പോയാൽ പിന്നെ എനിക്ക്….

തന്നെ സ്നേഹത്തിൽ കെട്ടിപ്പിടിച്ച സഞ്ജുവിനെ അതിലും സ്നേഹത്തിൽ അഭി ചേർത്തു പിടിച്ചു….

എൻ്റെ സഞ്ജു നിന്റെ കയ്യിൽ അല്ലാതെ വേറെ ആരെ ആണ് ഞാൻ അവളെ ഏൽപ്പിക്കുക…. എന്താ നേരത്തെ പറഞ്ഞത് നിന്റെ വഴക്ക് കേട്ടു ഞാൻ പോയാൽ പിന്നെ നിന്നെ പോലെ വലിഞ്ഞു കേറി വരില്ല എന്നോ… ഞാൻ പിന്നെ എവിടെ പോവും സഞ്ജു നിന്റെ അടുത്ത് അല്ലാതെ….

സോറി അഭി എന്തു പറഞ്ഞാലും സങ്കടം കൊണ്ട് പറഞ്ഞതാ … നി പിടി ഒന്നു അഴിക്ക് ഇങ്ങനെ പിടിച്ചാൽ നിന്റെ പെങ്ങളെ കെട്ടാൻ ഞാൻ ഉണ്ടാവില്ല…

സോറി സഞ്ജു പിന്നെ നിന്റെ അച്ചനോട് പറയണം ഞാൻ ഹണി മൂൺ പോയിട്ട് വന്നിട്ട് ബാക്കി തീരുമാനിക്കാം എന്ന് ഇടയിൽ പാര വെക്കരുത് പ്ലീസ്….

പറ്റില്ല എന്റെ കേട്ട് കഴിയാതെ നി ഹണി മൂൺ പോവണ്ട..

എന്റെ പൊന്നു സഞ്ജു നി രണ്ടു മാസം വെയിറ്റ് ചെയ്യു…. നമ്മുക്ക് വഴി ഉണ്ടാക്കാം….

വേണ്ട മോനെ അഭി എന്റെയും ആമിയുടെ യും കല്യാണം കഴിഞ്ഞ് നി ഹണി മൂൺ പോയാൽ മതി….

നിനക്ക് ഞങ്ങളുടെ ഒപ്പം വരാൻ ആണോ… നല്ല ഐഡിയ നമ്മുക്ക് നാല് പേർക്കും കുടി പോയി വരാം…

നിന്റെ ഒപ്പം എന്റെ ഹണി മൂൺ ഞാൻ എന്തിനാ എന്റെ കുഴി തൊണ്ടുന്നെ…..

അതെന്താ സഞ്ജു അങ്ങനെ?..

നിന്റെ പെങ്ങൾക്ക് ഓവർ ആയി സഹോദര സ്നേഹം ആണ് …. നി ഹണി മൂൺ പോണ സ്ഥലത്തിന്റെ ഏഴ് അയൽപക്കത്തു ഞങൾ വരില്ല ….

കഴിഞ്ഞോ രണ്ടും …

ദേവന്റെ ഒച്ച കേട്ടു രണ്ടാളും അങ്ങോട്ട് നോക്കി….

അഭി ഇനി നി ഒന്നു ഇരിക്കു നിനക്ക് സമാധാനം ആവട്ടെ…. പിന്നെ സഞ്ജു നിനക്ക് ഈ മാസം സാലറി ഇല്ല….

അതെന്താ അങ്കിൾ ഇവൻ ഉഴപ്പ്‌ ആണോ….

ഇനി ഇവൻ ഉഴപ്പ്‌ കാണിച്ചാൽ മോനെ അഭി ഈ ബംഗാളി നിന്റെ സ്വന്തം ആണ് … നി എടുത്തോ….

വരുന്നോ സഞ്ജു….

നിന്റെ ഓഫീസിൽ നിന്റെ ഒപ്പം മോനെ അഭിരാം വർമ്മെ ആളെ വിടൂ മരിക്കും  എന്നറിയാം  എന്നിട്ടും ആരേലും കടലിൽ ചടുവോ….  ഇവിടെ  സാലറി ഇല്ലെ കുഴപ്പം ഇല്ല ബോഡി പഞ്ചർ ആവില്ല നിന്റെ ഒപ്പം നിന്നാൽ അതിനും ഗാരന്റി ഇല്ല…..

ആമി    എവിടെ    ഇതൊന്നും    അറിഞ്ഞില്ലേ….

എവിടെ    ആമി   ശത്രുക്കളെ   വേടി    വേച്ചിടുവ   പബ്ജി    ഇങ്ങോട്ട്   വന്നതും   പോലും    അറിഞ്ഞില്ല….

അഭിയുടെ     പറച്ചിൽ  കേട്ടു   ദേവനും   സുഭദ്ര യും    ചിരിച്ചു…

അയ്യോ    എന്റെ   ഫോൺ    പോയി   ഞാൻ    ഇനി    എന്ത്    ചെയ്യും..  അഭി    നീ    കാരണം    ആണ്    ഫോൺ   പോട്ടിയത്     നി    തന്നെ    വാങ്ങി    തരണം….

അയ്യോ    തരാം   അപ്പൊൾ     ഞങൾ    പോട്ടെ….

ഗിരി    ഇപ്പൊ   വിളിച്ചു    വെച്ചതെ   ഉള്ളൂ .  നിങൾ    ഇറങ്ങിയ   എന്നറിയാൻ….

എന്നെ    വിളിച്ചില്ല    ഡാഡി   അങ്കിളിനെ    വിളിച്ചോ…..

അതു    അറിയില്ലേ    അഭി   മിനിറ്റ്    വെച്ച    വിളി    എങ്കിൽ    ഇവർക്ക്    ഒന്നിച്ചു   ഒരു   വീട്ടിൽ   താമസിച്ചു    കൂടെ…..

നല്ല    ഐഡിയ    സഞ്ജു    എനിക്കും   ഗിരിക്കും   നടന്നില്ല…    നി   ഒരു   കാര്യം   ചെയ്യു    അഭിയെ    ഇന്നു    വിടണ്ട   നിന്റെ    കൂടെ   ഇരുത്തിക്കോ   അല്ല   പിന്നെ…

അഭി    ദയനീയം  ആയി    ലക്ഷ്മിയെ  നോക്കി…. ആര്    പണിതാലും    എല്ലാം  എന്റെ    നെഞ്ചത്ത്   എന്ന   മട്ടിൽ   ആയിരുന്നു   അഭി…..

അഭി ….

എന്ന     സഞ്ജുവിന്റെ    വിളി   കേട്ട്  ബാക്കി    അവൻ   പറയുന്ന    മുന്നേ   അങ്ങോട്ട്    പറഞ്ഞു….

സഞ്ജു    നിനക്ക്    അറിയാമോ    എനിക്ക്    ഈ    മാസത്തെ    കുറച്ചു   ടോട്ടൽ    കണക്ക്   നോക്കാൻ   ഉണ്ട്….

അത്    മാസാവസാനം   അല്ലേ    ഇത്    മാസം പകുതി   ആയെ   ഉള്ളൂ    അഭി….

ഞാൻ    പകുതി    ആകുമ്പോൾ   നോക്കും    നിനക്ക്    എന്താ…

ഇതൊക്കെ    ആണ്   അഭിരാം  വർമ്മയുടെ    ബിസിനെസ്സ്   ട്രിക്    എങ്കിലും    അഭി    പകുതി   ആവുമ്പോൾ   നി   കാൽക്കുലേറ്റ്    ചെയ്യുന്ന   കൊണ്ട്    എന്ത്    ലാഭം   ആണ്…

ദേവന്റെ    ചോദ്യം   കേട്ട്   അഭി   സഞ്ജുവിന്റെ    ചെവിയിൽ   പറഞ്ഞു….

സോറി  സഞ്ജു    നി   മണ്ടൻ    ആയത്    നിന്റെ   കുഴപ്പം   അല്ല   ഇപ്പൊ   ആണ്    അതു   മനസിൽ    ആയത്    വെറുതെ    നിന്നെ   കുറ്റം   പറഞ്ഞു….

അതു    നിനക്ക്   അറിയില്ലേ   അഭി   മത്തൻ കുത്തിയാൽ കുമ്പളം  മുളക്കില്ല….

എന്താ    രണ്ടാളും    അവിടെ….

അതു  അങ്കിൾ    ഇവൻ    പറയുവാ    ഇവന്    എന്തോ    കുറച്ചു    പേണ്ടിംഗ്   വർക്   ഉണ്ട്    ഞാൻ   ഇവിടെ    നിന്നാൽ    ശരി    ആവില്ല   എന്നു….   അപ്പൊൾ    ശരി    സഞ്ജു    നിന്റെ    ജോലി   നടക്കട്ടെ..   വാ    ലച്ചു   നമ്മുക്ക്    ഇറങ്ങാം….

അതും    പറഞ്ഞു    പുറത്തേക്ക്    ഇറങ്ങിയ    അഭിയെ    കണ്ടൂ    സഞ്ജു    ചിരിച്ചു….

ലച്ചു….

ഡ്രൈവിങ്ങിനിടെ    അഭിയുടെ    വിളി    കേട്ട്    ലക്ഷ്മി    അവനെ   നോക്കി…

എന്താ    അഭി    ഏട്ടാ….

നിനക്ക്    എവിടെ    പോവാൻ    ആണ്   ഇഷ്ടം… ലണ്ടൻ .   പാരിസ് . അമേരിക്ക..   സോറി    അമേരിക്ക  വേണ്ട …. പറ    എവിടെ   പോണം…..

എനിക്ക്    എന്റെ    വീട്ടിൽ   ഒന്നു    പോണം … അച്ഛനെ   ഒന്നു   കാണണം . ചിലപ്പോൾ   രണ്ടു   ദിവസം   കഴിഞ്ഞേ   വരൂ…

  അതിനു   അച്ഛൻ   സക്കറിയയുടെ   ഹോസ്പിറ്റലിൽ   അല്ലേ   പിന്നെ   എന്താ   നിൻ്റെ   വീട്ടിൽ   എൻ്റെ    റോമൻസിൽ   നി  മനഃപൂർവം  പാറ്റ   ഇടാൻ   നോക്കുവ   അല്ലേ….   ഹണി മൂൺ   നിന്റെ    വീട്ടിൽ   നിന്റെ    ചെറിയമ്മുടെ    ഒപ്പം… അതിലും    നല്ലത്    ഈജിപ്തിലെ   പിരമിഡ്   കാണുന്നത്    ആണ്    അവിടെ   മമ്മിക്ക്    ഒപ്പം   ഒരു   സെൽഫി….  മരിച്ചവർ    ആണേലും   നിന്റെ   ചെറിയമ്മയുടെ   സ്വഭാവം   വെച്ചു    നോക്കിയാൽ    അവർ    ആണ്    ബെസ്റ്റ്…

ദ്ദേ  മനുഷ്യ    ആ   സൂര്യയ്ക്ക്    പണി    കൊടുക്കാതെ  ഹണി മൂൺ    പറഞ്ഞു   വന്നാൽ    തല    അടിച്ചു   ഞാൻ  പൊളിക്കും  ….

നിനക്ക്    ഒരു   കാര്യം    അറിയാമോ    ഞങൾ   ഭർത്താക്കന്മാർക്ക്    ഒരു   അസോസിയേഷൻ   ഉണ്ടായിരുന്നു    എങ്കിൽ   നി   ഓകെ    കോടതി    കേറിയെനെ…..

എന്തിന്?  

കൃത്യനിർവഹനത്തിനിടെ     തടസം    നിന്നതിനു    ….

എന്തു    കൃത്യനിർവഹണം   പറ    അഭി  ഏട്ടാ….

ഭാവി  തലമുറ  വാർത്തെടുക്കാൻ    ഉള്ള   കൃത്യനിർവഹണം..പട്ടിക്കും  പൂച്ചയ്ക്കും   വരെ   ഉണ്ട്  അസോസിയേഷൻ    പക്ഷേ    പാവം   ഞങൾ … എന്റെ   കൃഷ്ണ  വേണ്ട    പുള്ളി    ശരിയല്ല    എന്റെ   ആഞ്ജനേയ….

അഭി    പറയുന്ന   കേട്ടു    ചിരി   അമർത്തി   ലക്ഷ്മി   ഇരുന്നു….

തുടരും…..

Cmt ഇല്ല എങ്കിൽ ഞാൻ പിന്നെ വരില്ല ഭീഷണി

3.9/5 - (12 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ലക്ഷ്മി – ഭാഗം 30”

  1. എന്ന് സ്വന്തം💙

    Ayyo beeshaniyo😲😲vendaye…….njan comment ittola😂😂😂chechi super alle 😍😙 athukond thanne story ye kurich prethyekich parayandallo. Kalakki….polichu…thimarthu…😅adi poliyanu ella partukalum..

    Enn swantham Anaswara

Leave a Reply