Skip to content

ലക്ഷ്മി – ഭാഗം 32

Lakshmi Ashwathy Novel

എന്തിനാ രാഹുൽ. ഇങ്ങോട്ട് വന്നത്…

മുന്നിൽ നിൽക്കുന്ന സൂര്യയെ അലിവോടെ രാഹുൽ നോക്കി…

സൂര്യ ഞാൻ നിന്നെ കാണാൻ?…

നിന്റെ പുതിയ രക്ഷകൻ അറിഞ്ഞു ആണോ..

നി അഭി ഏട്ടന്റെ കാര്യം ആണോ പറയുന്നത്….

നാണം. ഇല്ലല്ലോ ഒരു അഭി ഏട്ടൻ നിന്റെ ഏതു വകയിൽ ആണ് അവൻ നിന്റെ ചേട്ടൻ ആയത്…

പിന്നെ എന്താ വിളിക്കുക അഭിരാം എന്നോ… ഒരു സര്ക്കാര് അഗതി മന്ദിരം അതിന്റെ ഒപ്പം ഉള്ള ഹോസ്പിറ്റൽ എന്റെ അമ്മു എട്ട്‌ വർഷം ജീവിച്ചത് അവിടെ ആണ് … അവിടെ നിന്നാണ് അഭി ഏട്ടൻ ലക്ഷങ്ങൾ മുടക്കി എന്റെ അമ്മുവിനെ പുതിയ ജീവതത്തിലേക്ക് കൊണ്ടുവന്നത് അതൊന്നും ചെയ്യാൻ എന്റെ മാമന്റെ മോൻ അല്ല അഭിരാം വർമ്മ ആ മനുഷ്യനോട് എനിക്ക് ഒരു ബന്ധവും ഇല്ല .. ആകെ ഉള്ളത് ലച്ചുവിന്റെ ഭർത്താവ് എന്നത് ആണ്…. ഞാൻ അവളോട് ചെയ്ത വെച്ചത് നോക്കിയാൽ എന്നെ കൊന്നു കുഴിച്ചു മുടണം.. പിന്നെ ഇപ്പൊ എൻ്റെ മനസിൽ ഈശ്വരന്റെ സ്ഥാനം ആണ് ആ മനുഷ്യന്….

മതി നിർത്തു നിന്റെ അഭിരാം മഹിമ… നി ഒന്നോ‍ർത്തോ അവന്റെ മരണം എന്റെ കൈ കൊണ്ടാവും നി അവനോടു പറഞ്ഞെക്കു … നി എന്താ ചുമ്മ വന്നത് ആണോ.?…

ഞാൻ നിന്റെ അവസ്ഥ അറിഞ്ഞപ്പോൾ എന്തൊക്കെ പറഞ്ഞാലും നല്ലത് ഒന്നും നമ്മൾ രണ്ടാളും ചെയ്തില്ല എങ്കിലും നി നല്ല ഒരു ഫ്രണ്ട് ആയിരുന്നു…

അയ്യോ നന്ദി ഇൗ അവസ്ഥയിൽ ഫ്രണ്ട് എന്നു പറഞ്ഞല്ലോ . ഇനി നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല രാഹുൽ…. കാരണം നിന്റെ ഈശ്വരന്റെ മരണം ആണ് ഞാൻ ആഗ്രഹിക്കുന്നത്….

സൂര്യ ഞാൻ…..

ഒന്നും പറയണ്ട നി പോവാൻ നോക്ക്..

അഭിരാം വർമ്മ അവനും അവന്റെ ചുറ്റും ആരൊക്കെ ഉണ്ട് അവരെല്ലാം എനിക്ക് ശത്രു ആണ്… നി പോലും …

രാഹുൽ പോയ വഴിയേ പകയോടെ നോക്കി സൂര്യ നിന്നു….

ലച്ചു നി താഴേക്ക് പോവാണോ?…

പുറത്തേക്ക് പോവാൻ ഡോര് തുറന്ന ലക്ഷ്മി അഭിയുടെ ചോദ്യം കേട്ടു തിരിഞ്ഞു നിന്നു….

അഭി ഏട്ടാ ഒരല്പം മര്യാദ വേണം.. ഒരു കോഫീ ആയി രാവിലെ വന്നതാ അമ്മ എന്തു കരുതും….

എന്റെ അമ്മ പാവം ആണ് അതു കൊണ്ടു അമ്മായി അമ്മ പോരിനു ഒരു ചാൻസ് ഇല്ല…

അതെനിക്ക് അറിയാം അമ്മ പാവം ആണന്നു .. പക്ഷേ അവരുടെ മോൻ ശരി അല്ല….

എന്താടി എനിക്ക് കുഴപ്പം …

അയ്യോ ഒരു കുഴപ്പവും ഇല്ല.. ആളെ വിടൂ മനുഷ്യ…

ലക്ഷ്മി പോയത് ചിരിയോടെ നോക്കി കിടന്നപ്പോൾ ആണ് അഭി എന്തോ ഓർത്തത് പോലെ ഫോൺ കയ്യിൽ എടുത്തു….

നന്ദി മൃദു നന്ദി നിന്നോട് എങ്ങനെ ആണ് നന്ദി പറയുക….

. ഡാ സ്മരണ ഇല്ലത്തവനെ രണ്ടു മുന്നു മണിക്കൂർ ആയി സംഭവം നടന്നിട്ട് ഇപ്പൊൾ ആണോ വിളിച്ചു താങ്ക്സ് പറയുന്നത്….

എനിക്ക് ഒരു ഇംപോർട്ടന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.. ഭാവി തലമുറക്ക് ഉപകാരപ്പെടുന്ന ആണ് മിസ്സ് ചെയ്യാൻ പറ്റില്ല സോറി …. അതൊക്കെ പോട്ടെ രാമചന്ദ്രൻ എങ്ങനെ ആണ് പുറം ലോകം കാണാൻ ചാൻസ് ഉണ്ടോ…

അറസ്റ്റ് രേഖപ്പെടുത്തി ഇപ്പൊ റിമാൻഡിൽ പിന്നെ സെന്റർ ജയിലിൽ സുഖം സ്വസ്ഥം.. പിന്നെ അതിന്റെ ഇടയിൽ ഒത്തിരി പണി ഉണ്ട് അഭി ഡ്രഗ്സ് വന്ന വഴി അങ്ങനെ ഒത്തിരി കാര്യങ്ങൽ പക്ഷേ ഇപ്പോളും എനിക്ക് തോന്നുന്നത് കുടുങ്ങണ്ടത് സൂര്യ ആയിരുന്നു. അതിനു നിന്റെ പ്ലാൻ ബി ആയിരുന്നു നല്ലത്…

എൻ്റെ മൃദു നമ്മളെ കടിക്കാൻ വരുന്ന ഒരു പാമ്പ് അതിനെ നമ്മൾ എന്താ ചെയ്യണ്ടേ … കടിക്കും എന്ന് ഉറപ്പു ഉള്ള ആ പല്ല് അങ്ങ് തല്ല് കൊഴിക്കണം.. എന്നിട്ട് അടിച്ചു കൊല്ലണം അല്ലെങ്കിൽ ഇത്തിരി ജീവൻ ബാക്കി കിടന്നാൽ ഓടി നടന്നു കടിക്കും…

എന്താ അഭി നി പറയുന്നത്….

ഇപ്പൊ ആ സൂര്യ അവൾക്ക് എന്താ തോന്നുക എന്നോ എന്നെ അങ്ങ് യമപുരിക്ക് അയക്കൻ അല്ലെങ്കിൽ എന്റെ ഒപ്പം ഉള്ള ആരുടെ എങ്കിൽ തല എടുക്കാൻ… അവളുടെ ബുദ്ധി വെച്ചു അവളു കൊട്ടേഷൻ കൊടുക്കും ഇനി ആ പേടി വേണ്ട… അതിനു പോലും അവളുടെ കയ്യിൽ ഒരു ചില്ലി കാശില്ല…

എന്താ ബുദ്ധി സമ്മതിച്ചു .. നിന്നിൽ നല്ല ഒരു പോലീസ് ഓഫീസർ ഉണ്ട് .. നമ്മുക്ക് സിവിൽ സർവീസ് ഒന്നു നോക്കിയാലോ?..

സിവിൽ സർവീസ് നോക്കണം പക്ഷേ എനിക്ക് അല്ല എൻ്റെ അനിയന് രാഹുൽ പറഞ്ഞ നി അറിയും .. നെക്സ്റ്റ് വീക് തൊട്ട് കോച്ചിംഗ് തുടങ്ങുവ.. ഇരിക്കട്ടെ ഒരു കളക്ടർ എന്റെ വക….

പൊന്നു മോനേ നമിച്ചു ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. ഇപ്പൊ നേരിൽ കണ്ടാൽ നിന്നെ കെട്ടിപിടിച്ചു ഒരുമ്മ തരും….

അയ്യോ വേണ്ട പുറത്തെ ഉമ്മകൾ ഞാൻ സ്വീകരിക്കാറില്ല ഇഷ്ടം ഇല്ലാത്ത കൊണ്ടാണ് …. അല്ലാതെ നി കരുതും പോലെ ഭാര്യയെ പേടി ആയിട്ട് അല്ല…

ഞാൻ അങ്ങനെ കരുതുവോ എന്തായാലും ഭാര്യ ഒരു ഉപദ്രവം ചെയ്യാത്ത ആളു എന്നു മനസിൽ ആയി നല്ലത് പോലെ വങ്ങിച്ചോ… അപ്പൊൾ ശരി സഞ്ജുവിന്റ്റും ആമിയു ടെയും കല്യാണത്തിന് കാണാം…

ശരി ഞാൻ വിളിച്ചോളാം…

മോളേ…..

രാജിയുടെ വിളിയിൽ ലക്ഷ്മി തിരിഞ്ഞു നിന്നു….

എന്താ അമ്മേ?..

മോളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. മുപ്പത് വർഷം ആയി ഞാൻ ഗിരി ഏട്ടനെ കാണുന്നു… നേരെത്തെ ഉള്ള ഗിരി ഏട്ടൻ ആയിരുന്നു എങ്കിൽ നേരത്തെ അവരുടെ കളി കണ്ടൂ അഭിയോടും ആമി യോടും എങ്ങനെ ആവും പ്രതികരിക്കുക എന്നറിയില്ല.. ഇപ്പൊ ഒത്തിരി മാറി പോയി.. ഞാൻ എന്റെ മക്കളുടെ അച്ഛൻ ഇങ്ങനെ ആവാൻ ആണ് ആഗ്രഹിച്ചത്…

എന്തിനാ അമ്മേ നന്ദി… അമ്മ അച്ഛൻ ആമി നിങ്ങളെ ഒന്നും ഞാൻ അഭി ഏട്ടന്റെ മാത്രം ആയി കാണുന്നില്ല.. ഫോട്ടോയിൽ മാത്രം അമ്മയെ കണ്ടൂ വളർന്ന എനിക്കു അമ്മ എൻ്റെ സ്വന്തം അമ്മ തന്നെ ആണ്… സ്വന്തം മകനെ സ്നേഹിക്കാത്ത ഒരു പെണ്ണിനേയും ഒരമ്മയും സ്നേഹിക്കില്ല… പക്ഷേ അമ്മ ആ സമയത്തും എന്നെ ചേർത്തു നിർത്തി. അമ്മയുടെ മോൻ ആയിരുന്നു ശരി എന്നിട്ടും..

അവന്റെ സന്തോഷം അല്ലേ എന്റെയും സന്തോഷം .. ഗിരി ഏട്ടൻ അവനെ ഒത്തിരി സ്നേഹിക്കുന്നു പക്ഷേ എന്തോ പ്രകടിപ്പിക്കാൻ പറ്റുന്നില്ല….

അങ്ങനെ തന്നെ ആണമ്മെ അഭി ഏട്ടനും ഒത്തിരി അച്ഛനെ സ്നേഹിക്കുന്നു പക്ഷേ … എന്തോ …

അതു സാരം ഇല്ല മോളേ അതൊക്കെ മാറും ഇനി ആമിയുടെ കല്യാണം .. സഞ്ജു എനിക്ക് അഭി എങ്ങനെ ആണോ അതു പോലെ തന്നെ ആണ് . എങ്കിൽ തന്നെയും ഇത്ര തിടുക്കം വേണ്ടായിരുന്നു.. ഇതിപ്പോ ഇത്ര പെട്ടന്ന്…

അമ്മയുടെ സങ്കടം കൊണ്ടു തോന്നുന്നത് ആണ് .. സഞ്ജു ഏട്ടൻ ഒത്തിരി സ്നേഹിക്കുന്നു ആമിയേ ….

എനിക്കു അറിയാം മോളേ ഇനി എന്തു പറഞ്ഞിട്ടും കാര്യം ഇല്ല .. ഗിരി ഏട്ടൻ എല്ലാം തീരുമാനിച്ചു എങ്കിലും അവളുടെ കല്യാണം ആമി അകന്നു പോകുന്നു എന്ന തോന്നൽ …

എന്താ ചേച്ചി അമ്മ എന്താ കരയുന്നത്….

ആമിയുടെ ചോദ്യം കേട്ട് ലക്ഷ്മി അവളെ നോക്കി..

ആമി പോകുന്ന സങ്കടം ആണ് അമ്മക്ക്…

പിന്നെ ഒരു സങ്കടം ഇനി അമ്മക്ക് സമാധാനം ആണ് അമ്മയുടെ പുന്നാര മോനെ മാത്രം സ്നേഹിക്കാം .. ആരും ഒരു. തടസം പറയില്ല…

ആമി പറഞ്ഞത് കേട്ട് രാജിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

അയ്യേ അമ്മേ ഞാൻ ചുമ്മ പറയുന്നത് അല്ലേ.. എനിക്കറിയാം അമ്മക്ക് ഞാനും അഭി ഏട്ടനും ഒരു പോലെ എന്നു.. കരയാതെ…

അതും പറഞ്ഞു അവള് രാജിയെ കെട്ടിപിടിച്ചു … എത്ര തടഞ്ഞു നിർത്തി എങ്കിലും ആമിയുടെ കണ്ണ് നിറഞ്ഞു വന്നു…

പിന്നെ ഒരു കാര്യം ഉണ്ടു അഭി ഏട്ടന്റെ വാലിന് അഭി ഏട്ടനെ കാണാതെ ഇരിക്കാൻ പറ്റില്ല ഡെയ്‌ലി രണ്ടു നേരം എങ്കിലും വരും .. അപ്പൊൾ ഞാനും ഇങ്ങ് വരാം ആ വാല് ആയത് എന്റെ ഭാഗ്യം…

ദ്ദേ ആമി അവനെ അങ്ങനെ വിളിക്കരുത് എന്നു പല തവണ പറഞ്ഞിട്ടുണ്ട് ..

പിന്നെ വാല് പോലെ പുറകെ നടക്കുന്ന കൊണ്ടാണ് … അതൊക്കെ പോട്ടെ ഡാഡി യെ എവിടാ അമ്മ ഉരുട്ടി ഇട്ടത്..

നി എന്താ ആമി ഈ പറയുന്നത്…

അല്ല ആകെ ഒരു മാറ്റം അതാ ചോദിച്ചത് ഞാൻ കരുതി തല എവിടേലും ഇടിച്ചു ആകെ കിളി പോയി എന്നു…

ഇൗ പെണ്ണ് എന്നു പറഞ്ഞു രാജി തല്ലാൻ കൈ ഓങ്ങിയതും ആമി ഓടി ലക്ഷ്മിയുടെ അടുത്ത് ചെന്നു…

ചേച്ചി അഭി ഏട്ടന് നടുവ് വേദന കുറവുണ്ടോ?.. പാവം നൊന്ത് കാണും.. കിടക്കുവാ…

ഹ കിടക്കുന്നു…

എങ്കിൽ ഞാൻ ചെന്നു കണ്ടിട്ട് വരാം…

എന്റെ ആമി അവൻ അവിടെ കിടന്നോട്ടെ..

അമ്മ ഇതിന്റെ ഇടയിൽ വരണ്ട ഞാൻ എന്റെ ചേട്ടന്റെ അടുത്ത് കുറച്ചു നേരം പോയി ഇരിക്കട്ടെ .. ചേച്ചി വരുന്നോ…

ഇല്ല ആമി മോള് പോയിട്ട് വാ…

അഭി ഏട്ടന് നല്ല സങ്കടം ഉണ്ട് അമ്മേ,..

മുകളിലേക്ക് പോയ ആമിയെ നോക്കി ലക്ഷ്മി പറഞ്ഞു…

എനിക്കറിയാം മോളേ .. പെൺകുട്ടികൾ വീടിന്റെ വിളക്ക് ആണ് ആമി പോയാൽ ഇവിടത്തെ പകുതി അനക്കം പോവും എന്നു വെച്ച് മടിയിൽ വെക്കാൻ പറ്റില്ലല്ലോ… അവള് പറഞ്ഞ പോലെ സഞ്ജു ആയത് കൊണ്ട് അത്രയും സമാധാനം.. പിന്നെ ഇപ്പൊ മോള് ഉണ്ടല്ലോ നിങൾ രണ്ടാളും എനിക്ക് ഒരു പോലെ ആണ്….

ലക്ഷ്മിയെ കെട്ടിപിടിച്ചു കൊണ്ട് രാജി പറഞ്ഞത് കേട്ടു അവളുടെ കണ്ണുകൾ നിറഞ്ഞു…

അഭിരാമി വർമ്മ….

സഞ്ജുവിന്റെ വിളി കേട്ടു ആമി അങ്ങോട്ട് നോക്കി…

എന്താ സഞ്ജു ഏട്ടൻ പേര് വിളിച്ചു പഠിക്കുവാണോ,…

അല്ലഡി വെറും രണ്ടു ആഴ്ച അതു കഴിഞ്ഞാൽ ഈ പേര് മറില്ലെ.. പിന്നെ നി അഭിരാമി സഞ്ജീവ് എന്താ ഒരു ഗുമ്മു…

പിന്നെ അത്രയും ഒന്നും ഇല്ല .. എങ്കിലും കൊള്ളാം എന്നെ ഉള്ളൂ…

അതു പോട്ടെ ഒരു പേരിൽ ഓകെ എന്തു ഇരിക്കുന്നു.. ജൂലി എവിടെ ആമി…

എന്താ വിളിക്കണോ…

അയ്യോ ചതിക്കരുത് കടി കൊള്ളാൻ വയ്യ.. അതിനെ ഇവിടെ നിർത്തി നി അങ്ങോട്ട് വന്നാൽ മതി…

സോറി സഞ്ജു ഏട്ടാ അവളെ കാണാതെ എനിക്ക് പറ്റില്ല….

ഈശ്വര പട്ടിയുടെ കടി കൊണ്ടു ഞാൻ ചാവും…. നിന്റെ മുഖം എന്താ വല്ലാതെ നി കരഞ്ഞോ.. എന്താ ആമി…

സഞ്ജുവിന്റെ ഗന്ധവും നിശ്വാസവും അടുത്ത് വന്നത് അറിഞ്ഞു ആമി തൻ്റെ തല ഉയർത്തി…

എന്താ മോളെ നിനക്ക് പറ്റിയെ നിനക്ക് ഇൗ കല്യാണം ഇപ്പൊ വേണ്ട എന്നാണോ?..

അവന്റെ ദയനീയമായ മുഖവും സംസാരവും കേട്ടു ആമിയുടെ കണ്ണുകൾ നിറഞ്ഞു…

നി എന്തിനാ ആമി കരയുന്നത്.. എന്തു പറ്റി … നിനക്ക് എന്തേലും എന്നോട് പറയാൻ ഉണ്ടോ..

ഉണ്ടെന്നു മട്ടിൽ ആമി തൻ്റെ തല അനക്കി…

എങ്കിൽ പറ എന്താ കാര്യം…

സഞ്ജു ഏട്ടാ ഇതു കേൾക്കുമ്പോൾ എന്നോട് ദേഷ്യം തോന്നാം.. പക്ഷേ എന്റെ ജീവിതത്തിലെ വലിയ ആഗ്രഹം ആണ് ഇതു വരെ ആരും കേൾക്കാത്ത വിചിത്രം ആയ ഒരു ആഗ്രഹം.. അതു കേട്ടിട്ടു സമ്മതം എങ്കിൽ ഡാഡി പറഞ്ഞ സമയത്ത് ഞാൻ സഞ്ജു ഏട്ടന്റെ ഭാര്യ ആവും.. അല്ലെങ്കിൽ എന്റെ ആഗ്രഹം നിറ വേറുന്ന വരെ സഞ്ജു ഏട്ടൻ കാത്തു ഇരിക്കണം…

എന്താ നിന്റെ അത്ര വലിയ ആഗ്രഹം…

സഞ്ജു ഏട്ടൻ ഭർത്താവ് ആവുന്നതും നമ്മുടെ കുഞ്ഞിന്റെ അച്ഛൻ ആവുന്നതും ഓകെ ഒത്തിരി ആഗ്രഹിക്കുന്നില്ലേ…

എന്തു ചോദ്യം ആണ് ആമി ഇതു നമ്മുടെ കുഞ്ഞ് നിന്റെ ചൂടിൽ നിന്റെ മാറിൽ ഒട്ടി ഉറങ്ങുന്നത് കാണാൻ എനിക്ക് ആഗ്രഹം ഇല്ലാതെ ഇരിക്കുവോ…

പക്ഷേ എന്റെ ആഗ്രഹം എന്റെ അഭി ഏട്ടന്റെ ചോര ആവണം എന്റെ നെഞ്ചിലെ ചൂട് അദ്യം അറിയണ്ടത്‌ എന്നാണ്.. അതു മോൻ ആണേലും മോൾ ആണേലും എന്റെ ഈ നെഞ്ചില് എനിക്ക് ചേർത്തു വെക്കണം കുഞ്ഞിലെ അഭി ഏട്ടൻ എന്നെ ചേർത്തു വെച്ച പോലെ … അതു പോലെ എനിക്ക് സ്നേഹിക്കണം ആ കുഞ്ഞിനെ അച്ഛൻ പെങ്ങൾ ആയല്ല ആ കുഞ്ഞിന്റെ അമ്മ ആയി എന്റെ കുഞ്ഞിനെപ്പോലെ അല്ല അതിലും മേലെ .. എനിക്കറിയാം ഇതു കേൾക്കുമ്പോൾ സഞ്ജു ഏട്ടന് എന്നോട് ഒത്തിരി ദേഷ്യം തോന്നും.. കാരണം ഞാൻ നിഷേധിക്കുന്നത് നിങ്ങളിലെ പുരുഷന്റെ സ്വപ്നത്തെ ആണ് … സോറി സഞ്ജു ഏട്ടാ ഞാൻ ഒത്തിരി ആഗ്രഹിച്ചു പോയി ആ നിമിഷം…

ആമിയുടെ ഒഴുകി ഇറങ്ങിയ കണ്ണീരു തുടച്ചു സഞ്ജു അവളെ ചേർത്തു നിർത്തി…

ഇതാണോ നിന്റെ വലിയ ആഗ്രഹം അവന്റെ കുഞ്ഞു നമ്മുക്ക് നമ്മുടെ സ്വന്തം കുഞ്ഞു തന്നെ അല്ലേ… നി പറഞ്ഞ പോലെ നിന്റെ നെഞ്ചില് അദ്യം ചേർത്തു വെക്കേണ്ടത് അവന്റെ കുഞ്ഞിനെ തന്നെ ആണ് അത്രയും അഭി നിന്നെ സ്നേഹിക്കുന്നു… അതിനി എത്ര വർഷം കഴിഞ്ഞാലും അവന്റെ കുഞ്ഞു ഈ ഭൂമിയിൽ വന്നതിനു ശേഷം മാത്രം നമ്മുടെ കുഞ്ഞും വരു പോരെ …

സോറി സഞ്ജു ഏട്ടാ അത്രയും ഞാൻ ആ മുഹൂർത്തം കൊതിക്കുന്നു … എന്റെ അഭി ഏട്ടന്റെ ചോര എന്റെ ഈ കയ്യിൽ ആ കുഞ്ഞിളം നെറ്റിയിൽ അമർത്തി ഉമ്മ

കൊടുക്കുന്ന ആ നിമിഷം ആണ് എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം… എന്നോട് ദേഷ്യം ഉണ്ടോ? സഞ്ജു ഏട്ടന്…

അഭി അവന് നി എന്നു വെച്ചാൽ ജീവൻ ആണ്.. നാളെ അവന് ഒരു മകൾ ഉണ്ടായാലും നിന്നെ അവന്റെ നെഞ്ചില് ചേർത്തു നിർത്തിയ ശേഷം മാത്രമേ ആ കുഞ്ഞിനെ പോലും ചേർത്തു നിർത്തു.. അഭിരാം വർമ്മ ആ നെഞ്ചിലെ ഓരോ തുടിപ്പും എനിക്കു നേരിട്ട് അറിയാം നി കരയാതെ നിന്റെ ആഗ്രഹം ഉടൻ നടക്കും.. ..

അതു സഞ്ജു ഏട്ടന് എങ്ങനെ അറിയാം…

എന്റെ ചങ്ക് ആയത് കൊണ്ടു പറയുന്നത് അല്ല.. ചെയ്യുന്ന ജോലിയോട് അവന് നല്ല ആത്മാർത്ഥ ത കൂടുതൽ ഉള്ള ആൾ ആണ് അപ്പോ പിന്നെ ഇതും…

അതും പറഞ്ഞതും ആമി ദേഷ്യത്തിൽ അവനെ നോക്കി….

നി എന്തിനാ ഇത്ര നോക്കി പേടിപ്പിക്കുന്ന ഞാൻ എന്തു പറഞ്ഞു…

ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്റെ അഭി ഏട്ടനെ പറ്റി എന്നോട് കുറ്റം പറയരുത് എന്നു….

എന്തു കുറ്റം ഞാൻ ഉള്ള കാര്യം ആണ് പറഞ്ഞത്.. ഈ ലോകത്ത് നിനക്ക് മാത്രം ആണല്ലോ ആങ്ങള ….ഇതിനെ ഓകെ ഏതു നേരത്ത് എനിക്ക് അതും പറഞ്ഞു ദേഷ്യത്തിൽ സഞ്ജു മുറി വിട്ടു… ഒരു ചിരിയോടെ ആമി അതു നോക്കി നിന്നു….

അഭിരാം…എന്ന പേര് എഴുതി ഒരു മാല തൻ്റെ കഴുത്തിൽ വീണത് അറിഞ്ഞു ലക്ഷ്മി തിരിഞ്ഞു നോക്കി,.. തൻ്റെ നെഞ്ചിന് ചേർന്നു താലിക്ക് ഒപ്പം കിടന്ന ആ പേരിൽ വിരൽ ഓടിച്ചു അവൾക്ക് തിരിഞ്ഞു നിന്നു… പിന്നിൽ നിന്ന അഭി അവൾക്ക് മനോഹരം ആയ ഒരു പുഞ്ചിരി സമ്മാനിച്ചു…

എന്താണ് അഭിരാം വർമ്മ ഒരു ചിരി ഓകെ….

അഭി .ലക്ഷ്മിയെ ചേർത്തു നിർത്തി … അതു അവളും ആഗ്രഹിച്ച പോലെ ഒരു ചിരിയോടെ ലക്ഷ്മി അവനിലേക്ക് ചേർന്നു നിന്നു…

എന്തെ എനിക്കു ചിരിക്കണ്ടെ എൻ്റെ ചിരി എന്തു സൂപ്പർ ആണെന്നോ ..

ആത്മ പ്രശംസ .. എനിക്ക് തോന്നിയില്ല ചിരി കൊള്ളാം കുഴപ്പം ഇല്ല…

പുച്ഛം പക്ഷേ ക്രിസ്റ്റി പറഞ്ഞത് എന്റെ ചിരി സൂപ്പർ ആണ് എന്നാണ്..

പാവം അതിന്റെ കണ്ണ് അത്ര ശരി അല്ല… ഇതിപ്പോ എന്താ ആനയുടെ കഴുത്തിൽ കിടക്കുന്ന ലോക്കറ്റ് പോലെ …

എന്താ ഇഷ്ടം ആയില്ലേ എങ്കിൽ ഇടണ്ട…

തന്നിൽ നിന്നു അകന്നു മാറിയ അവനെ പോവാൻ അനുവദിക്കാൻ ലക്ഷ്മി ചേർത്തു പിടിച്ചു.

എന്റെ ഇൗ ശരീരത്തിലെ ഓരോ അണുവിലും അലിഞ്ഞു ചേർന്നത് ഇൗ പേരാണ് ഇനി പൊന്നിൽ പൊതിഞ്ഞു ഈ പേര് എന്തിനാ അല്ലാതെ ഇഷ്ടം അവാതെ അല്ല….

അവളെ ചേർത്തു അഭി ആ നെറുകയിൽ ചുണ്ടമർത്തി … അവളിലേക്ക് ഒരു മഴ പോലെ പെയ്തി റങ്ങാൻ അവൻ അവളെ തന്നോട് കൂടുതൽ ചേർത്തു നിർത്തി…

അഭി ഏട്ടാ ….

ലക്ഷ്മിയുടെ ഒച്ചതിൽ ഉള്ള വിളി കേട്ട് അഭി റൂമിൽ വന്നു…

എന്താ നിനക്ക്. ആമി ആയിരുന്നു ഇങ്ങനെ ഞാൻ ജിമ്മിൽ കേറുന്ന ഉടൻ .. എന്താ കാര്യം…

അഭി ഏട്ടൻ ഈ ന്യൂസ് പേപ്പർ കണ്ടോ …

എന്താ അതിൽ ഞാൻ പേപ്പർ നോക്കാൻ ടൈം ആയില്ല.. നി പറ..

ആ അലക്‌സും ലിബിനും ജോയിയും മരിച്ചുന്ന് …

ഇതൊക്കെ ആര്?..

അഭി ഏട്ടന് അറിയില്ലേ അവർ മുന്നു പേരും ചേർന്ന് അമ്മുവിനെ…

അവർ ആണോ ആരേലും തല്ലി കൊന്നു കാണും കയ്യിൽ ഇരിപ്പ് അതല്ലേ….

കൊന്നത് തന്നെ പക്ഷേ സൂര്യ അവള് എന്തിനവും ഇവരെ അവർ തമ്മിൽ എന്താവും ബന്ധം …

അവൾക്ക് ഒത്തിരി ക്രിമിനൽ ബന്ധം. ഉണ്ട് .. അങ്ങനെ എന്തേലും ആവും. നി എന്റെ കോഫി താടി…

എന്റെ അഭി ഏട്ടാ അവരെ പൊക്കി രണ്ടു ഇടി കൊടുക്കാൻ നിങ്ങളെ കൊണ്ട് പറ്റിയോ .. ആ സൂര്യ എനിക്ക് ഇപ്പൊ അവളോട് ബഹുമാനം ആണ് ..ഒരു അഭിരാം വർമ്മ കുറെ മസിലും ഉരുട്ടി നടക്കാൻ കൊള്ളാം…

നി ആൾ കൊള്ളാം ഒരു. വാക്ക് പറഞ്ഞിരുന്നു എങ്കിൽ എന്റെ ഇടി കൊണ്ട് അവർ ചത്തേനെ…

ഒന്നു പോ മനുഷ്യ ഇതൊക്കെ ആരേലും പറയണോ … ആ സൂര്യ എത്ര നല്ല. കാര്യം ആണ് ചെയ്തത്…

തന്നെ വഴക്ക് പറഞ്ഞു പുറത്തേക്ക് പോയ ലക്ഷ്മിയെ ചിരിയോടെ അഭി നോക്കി നിന്നു…

മൃദുല സിദ്ധാർത്ഥ് ഐപിഎസ് പ്ലാൻ ബി സക്സസ്. ആയില്ലേ അറസ്റ്റ് വാറന്റ് കയ്യിൽ പിടിച്ചു നിൽക്കാതെ പോയി അറസ്റ്റ് ചെയ്യു …

അഭി സൂര്യ മുങ്ങി എവിടെ. എന്നറിയില്ല .. എവിടെ ആണേലും. ഇന്നു ഇരുട്ടി വെളുക്കും മുന്നേ. ഞാൻ അവളെ പോക്കും….

ഞാൻ  നിയമത്തിന്റെ എല്ലാ പഴുതും അടച്ചു തെളിവ് എല്ലാം അവൾക്ക് അനുകൂലം ആക്കി .. നിന്റെ. ജോലി അറസ്റ്റ് ചെയ്യുക മാത്രം ആയിരുന്നു പക്ഷേ നിനക്ക് അതു പോലും കഴിഞ്ഞില്ല… ഇത്ര ഉള്ളോ മൃദുല സിദ്ധാർത്ഥ് ഐപിഎസ് ജോലിക്ക് കൊടുക്കുന്ന ആത്മാർത്ഥത….

അഭി നി ദേഷ്യപെടതെ സോറി ഇത്തിരി ലേറ്റ് ആയി അതാ പറ്റി പോയത്… എന്തായലും മീഡിയ മുഴുവൻ സൂര്യ ആണ് അതു കൊണ്ട് അവള് കുടുങ്ങും….

നി നിന്റെ വഴിയിൽ നോക്കു ഞാൻ എന്റെ വഴിയേ നോക്കാം… അവളുടെ കയ്യിൽ വിലങ്ങു വീണെ പറ്റു. അതു  എൻ്റെ   ആവശ്യം ആണ്….

. ശരി അഭി ഞാൻ വിളിക്കാം….

ഉള്ളിൽ പതഞ്ഞു പൊങ്ങുന്ന ദേഷ്യത്തിൽ അഭി തൻ്റെ കൈ ചുരുട്ടി ഭിത്തിയിൽ ആഞ്ഞ് ഇടിച്ചു..

എന്റെ ജീവതത്തിൽ ആകെ ഉള്ള സമ്പാദ്യം ഇൗ തുക ആണ് .. ഇരുപത് ലക്ഷം ഇതു് കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല .. പക്ഷേ നിങ്ങൾക്ക് ചെയ്യാൻ പറ്റും അഭിരാം വർമ്മ അവൻ എന്റെ ഈ. മുന്നിൽ വരണം…

തന്റെ മുന്നിൽ. നിന്ന രണ്ടു പേരോട് അജ്ഞയുടെ സ്വരത്തിൽ സൂര്യ പറഞ്ഞു…

പക്ഷേ അഭിരാം അവനെ എങ്ങനെ?   അവൻ്റെ   നേർക്ക്    നിന്നു    അവനെ..

ബാക്കി     പറയാതെ   പേടിയോടെ   അവർ   സൂര്യയെ   നോക്കി…

.

അവനെ   പൊക്കി   കൊണ്ട്   വരാൻ നിനക്ക്   ഒന്നും   പറ്റില്ല   എന്നറിയാം … മുന്നിൽ    നിന്നല്ല   ആ   ഒറ്റയാൻ്റെ  പുറകിൽ   നിന്നും   വേണം   പണി കൊടുക്കാൻ….അവനെ അല്ല അവന്റെ പ്രാണൻ ലക്ഷ്മി പൊക്കി കൊണ്ട് വാ അവളെ പിന്നെ അഭിരാം വർമ്മ. അവൻ ഇവിടെ വരും എന്റെ ഈ കാൽച്ചുവട്ടിൽ…

പക്ഷേ എങ്ങനെ ?

അതൊന്നും എനിക്ക് അറിയണ്ട എങ്ങനെ എങ്കിലും വേഗം ചെല്ല്.. കാൽ ചുവട്ടിൽ ആകെ ഉണ്ടായിരുന്ന മണ്ണും ഒലിച്ചു കയ്യിൽ നിന്നു പോയ എന്റെ നില്പ് ഇനി ഒറ്റ ലക്ഷ്യം അഭിരാം വർമ്മ അവന്റെ പതനം…

കണ്ണിൽ കത്തുന്ന പകയോടെ അവരുടെ മുന്നിൽ നിന്ന സൂര്യ യുടെ മുഖം കണ്ടൂ അവർ പേടിയോടെ നോക്കി…

തുടരും….

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!