Skip to content

ലക്ഷ്മി – ഭാഗം 33

Lakshmi Ashwathy Novel

നിങൾ ആര എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നത്… എന്നെ അഴിച്ചു വിടാൻ… നിനക്ക് ഓകെ എന്താ വേണ്ടത്….

അഭിരാം വർമ്മയുടെ ജീവൻ എന്താ നി തരുവോ?.

കേട്ട് പരിചിതം ആയ ശബ്ദം കേട്ടു ലക്ഷ്മി അങ്ങോട്ട് നോക്കി… തന്റെ മുന്നിൽ നിന്ന ആളിനെ കണ്ടൂ അദ്യം പേടിയും പിന്നെ പുച്ഛവും കൊണ്ടു അവള് തൻ്റെ മുഖം തിരിച്ചു….

നിങൾ കൊള്ളാം ഇവളെ പോക്കും എന്നു പറഞ്ഞപ്പോൾ ഇത്ര പെട്ടന്ന് കൊണ്ടു വരും എന്നു. കരുതിയില്ല.. നി ഓകെ ഇപ്പൊ എനിക്കു ചെയ്തു തന്നത് ഞാൻ മരിച്ചാലും മറകില്ല….

Mrs.. ലക്ഷ്മി അഭിരാം വർമ്മ .. അഭിരാം വർമ്മയുടെ ജീവനും ജീവിതവും ഇവൾ ഒരാൾക്ക് വേണ്ടി അവൻ അവന്റെ മുഴുവൻ സ്വത്തും എന്റെ കാൽക്കീഴിൽ വെക്കും.. പക്ഷേ എനിക്ക് ഇപ്പൊ വേണ്ടത് എന്റെ തലയിൽ തുങ്ങി നിൽക്കുന്ന കുരുക്ക് അഴിച്ചു മാറ്റുക എന്നത് ആണ് വിളിച്ചു പറയടി അവനോടു മൃദുല സിദ്ധാർത്ഥ് ഐപിഎസ്.. അവളെ വിളിച്ചു പറഞ്ഞത് ഓകെ മാറ്റി പറയാൻ.. ഞാൻ ആരെയും കൊന്നിട്ടില്ല എന്നു…

എന്നെ കൊന്നാലും പറയില്ല സൂര്യ.. നി തെറ്റ് ചെയ്തു എങ്കിൽ നിനക്ക് ശിക്ഷ കിട്ടും .. നിയമത്തിന്റെ മുന്നിൽ നി കൊലയാളി ആണ് ദൈവത്തിന്റെ മുന്നിലും…

വാക്കുകൾ കൊണ്ട് നമ്മൾ തമ്മിൽ മത്സരിച്ചിരുന്ന ഒരു. സമയം. ഉണ്ട്.. ഇപ്പൊ എനിക്ക് തീരെ സമയം ഇല്ല.. വിളിക്ക് നിന്റെ അഭി ഏട്ടനെ എന്തായാലും ഞാൻ തൂങ്ങും .. നിന്നെ. കൊന്നാലും അതിൽ മാറ്റം ഒന്നും വരില്ല. എന്നെ കൊണ്ട് കുടുതൽ ഒന്നും ചെയ്യിക്കരുത്… എനിക്കു അറിയാം ഇപ്പൊ നിനക്ക് ഏറ്റവും പേടി മരണം ആണ് കാരണം നിനക്ക് അവന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല. വിളിക്ക് …

തന്റെ ചെവിയിൽ വെച്ചു തന്ന ഫോണിലെ റിങ്ങിനേക്കൾ ലക്ഷ്മിയുടെ നെഞ്ച് ഇടിക്കാൻ തുടങ്ങി …

ഹലോ.. അഭിരാം വർമ്മ ആര…

അഭിയുടെ ശബ്ദം കേട്ടതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

അഭി ഏട്ടാ..

ലച്ചു നിന്റെ സ്വരം എന്താ വല്ലാതെ… ഈ നമ്പർ ഏതാ..

എന്തു ചെയ്യാം അഭിരാം മരണം തൊട്ടു മുന്നിൽ നിൽക്കുമ്പോൾ ഇങ്ങനെ അല്ലേ പറ്റു ..

ഫോണിൽ സൂര്യയുടെ ശബ്ദം കേട്ടതും ദേഷ്യത്തിൽ അഭി തന്റെ ചെയറിൽ നിന്നും ചാടി എണീറ്റു

സൂര്യ നിനക്ക് അറിയില്ല എന്നെ അവൾക്ക് എന്തേലും പറ്റിയാൽ നിന്നെ  ഞാൻ   വെറുതെ   വിടില്ല …

പെടിപിക്കല്ലേ എൻ്റെ തോക്കിൻ മുനയിൽ ആണ് നിന്റെ പ്രാണന്റെ നില്പ്…

നോ സൂര്യ നോ നി പറയുന്ന എന്തും ഞാൻ ചെയ്യാം പ്ലീസ് അവളെ ഒന്നും ചെയ്യരുത്.

അങ്ങനെ വഴിക്ക് വാ നി … നിനക്ക് അറിയാം ഞാൻ ആരെയും കൊന്നിട്ടില്ല ഇതെല്ലാം നിന്റെ കളി ആണ് എനിക്കു ഉറപ്പുണ്ട് … നി അദ്യം നിന്റെ മൃദുവിനെ വിളിച്ചു പറ. ഞാൻ നിരപരാധി ആണ് എന്നു ലോകത്തോടു വിളിച്ചു പറയാൻ …

സൂര്യ ഒരു ദിവസം സമയം എനിക്കു തരണം ഞാൻ ഇപ്പൊ തന്നെ മൃദു വിനെ വിളിക്കാം നി ലച്ചു വിൻറെ കയ്യിൽ ഫോൺ കൊടുക്ക്… അവളെ ഒന്നും ചെയ്യരുത്…

. വെച്ചിട്ട് പോ അഭിരാം നി ഞാൻ പറഞ്ഞത് അദ്യം ചെയ്യു…

ഫോൺ കട്ട് ആയതും എന്തു ചെയ്യണം എന്നറിയാതെ അഭി ചെയറിൽ ഇരുന്നു…

എന്താ സ്നേഹം നിന്റെ കെട്ടിയവന് പാവം പേടിച്ചു….

സൂര്യ എന്റെ അഭി ഏട്ടനെ നിനക്ക് അറിയില്ല .. നിന്റെ പണി നി ഇപ്പൊ ചോദിച്ചു വാങ്ങുന്നത് ആണ്…

അഭിരാം വർമ്മ എനിക്കറിയാം അവനെ പിന്നെ ഒന്നുണ്ട് നി അറിഞ്ഞ പോലെ അറിഞ്ഞിട്ടില്ല.. അറിയണം എന്നുണ്ടായിരുന്നു പക്ഷേ ഇപ്പൊ ആ വികാരം അവനോടു ഇല്ല.. ഇപ്പൊ എന്റെ ഏറ്റവും വലിയ ആഗ്രഹം അവൻ ചത്തു ഒടുങ്ങുന്നത് ആണ്…

സൂര്യ പറയുന്ന ഓരോ വാക്കും സൂക്ഷിച്ചു പറയണം .. എനിക്ക് ഇവിടെ നിന്നു അനങ്ങാൻ പറ്റാത്ത നിന്റെ ഭാഗ്യം അല്ലേ എന്റെ പ്രാണനെ. ഇല്ലാതെ ആക്കും എന്നു പറഞ്ഞ നിന്റെ നാക്ക് വലിച്ചു പുറത്ത് ഇട്ടനെ..

ഒത്തിരി നി ചീറല്ലെ നിന്റെ പ്രാണൻ അവൻ എനിക്ക് തന്നത് എട്ടിന്റെ പണി ആണ്… അഞ്ച് വർഷം പട്ടിയെ പോലെ ഞാൻ അവന്റെ പുറകെ നടന്നു .. അവനെ മാത്രം സ്വപ്നം കണ്ടൂ എത്ര രാത്രികൾ അവനിൽ ലയിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്.. നി ഒറ്റ ഒരുത്തി അതു മുഴുവൻ കുളം ആക്കി തന്നു .. ഇത്രയും. പക അവനോടു ഉണ്ടെങ്കിലും അവനെ കണ്ടാൽ എന്റെ കൺട്രോൾ പോകും.. നിങൾ എന്തു ഫുഡ് ആണ് അവന് കൊടുക്കുന്നത് എന്താ മസിൽ ലുക്ക് പിന്നെ പറയണ്ട ഏറ്റവും മനോഹരം ആ ചിരി ആണ്.. സത്യം പറയാമല്ലോ ചില സമയത്ത് അവനെ കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നും..

മതി നിർത്തു സൂര്യ ,.. നിനക്ക് നാണം ഇല്ലെ എന്റെ മുന്നിൽ നിന്നു എന്റെ ഭർത്താവിനെ വർണിക്കാൻ …

ദേഷ്യത്തിൽ തന്നോട് അത്രയും. പറഞ്ഞ ലക്ഷ്മിയെ സൂര്യ ചിരിയോടെ നോക്കി… തന്നോട് ഉള്ള അവളുടെ ദേഷ്യം ആ മുഖത്ത് കാണാമായിരുന്നു … ചെയറിൽ ചേർത്തു കെട്ടിയ കൈ ദേഷ്യത്തിൽ ലക്ഷ്മി ചുരുട്ടി….

എന്തു ചെയ്യാം മോളേ ഒത്തിരി ആ മൊത ലിനേ കൊതിച്ചു പോയി… കൊല കയറിന്റെ മുന്നിൽ നിർത്തിയിട്ട് പോലും അവന്റെ കാര്യം പറഞ്ഞപ്പോ എന്റെ കയ്യിൽ നിന്നും പോയതു കണ്ട അതാണ്.. പിന്നെ ഇപ്പൊ ഒരു ആശ്വാസം നിനക്കും ഇല്ല എനിക്കും ഇല്ല ചത്തു മണ്ണടിയും എന്നുള്ളത് ആണ്…

സൂര്യ….

ലക്ഷ്മിയുടെ ദേഷ്യത്തിൽ ഉള്ള അലർച്ചയിൽ സൂര്യ തൻ്റെ ചെവികൾ രണ്ടും പൊത്തി…

പതുക്കെ ഒത്തിരി അലറി തൊണ്ട പോട്ടിക്കാതെ നാളെ ഇൗ സമയത്ത് കെട്ടിയവൻ ചത്തു കിടക്കുമ്പ കരയണം .. തൊണ്ട പണി തന്ന തീർന്നു. നമ്മൾ രണ്ടാളും ഏതാണ്ട് ഒരു പോലെ ആണ്… ഞാൻ കൊട്ടാരത്തിൽ നിന്നും കുടിലിൽ എത്തി.. നി കുടിലിൽ നിന്നും കൊട്ടാരത്തിൽ എത്തി രണ്ടും ഒരാളുടെ കഴിവ്.. അഭിരാം വർമ്മ… എന്താ യോഗം വർമ്മ അസോസിറ്സ് ഒന്നും രണ്ടും അല്ല കോടികൾ ആണ് അസ്തി … അഭിരാം വർമ്മ മുടിഞ്ഞ തല ആണ് അവന്റെ .. ഇരുപത്തി മൂന്നാം വയസിൽ തുടങ്ങി ഇരുപത്തി എട്ടാം വയസിൽ എത്തി നിൽക്കുന്ന രാജകീയ യാത്ര.. മതിയടി അവൻ വളർന്നത് പലരും നോക്കി ആ ഒറ്റയനെ ഒന്നു വീഴ്ത്താൻ വീണില്ല പക്ഷേ ഇന്നു അവൻ വീഴും അല്ലേ ഞാൻ വീഴ്ത്തും. … എന്താ ഭംഗി നിന്നെ കാണാൻ സീമന്ത രേഖ നിറയെ സിന്ദൂരം താലി ഇതൊന്നും പോരാഞ്ഞിട്ട് അഭിരാം എന്നു നെഞ്ചില് തന്നെ… ഇതൊക്കെ ഇന്നു ഇട്ടോ മോളേ നാളെ തൊട്ടു നി ഇതൊന്നും കാണില്ല കാരണം നാളെ തൊട്ടു നി അഭിരാം വർമ്മയുടെ വിധവ ആണ്….

സൂര്യ പറയുന്ന ഓരോ വാക്കുകളും ലക്ഷ്മിയുടെ ദേഷ്യം കൊടുമുടിയിൽ എത്തിച്ചു… ദേഷ്യം കൊണ്ടു അവളുടെ മുഖം വലിഞ്ഞു മുറുകി…

സൂര്യ മരിച്ചു പോയ എന്റെ അമ്മ സത്യം ഞാൻ ജീവനോടെ നിന്റെ മുന്നിൽ ഉണ്ടെങ്കിൽ എന്റെ അഭി ഏട്ടനെ പറഞ്ഞ നിന്നെ ഉണ്ടല്ലോ. അഭിരാം വർമ്മ ആ മനുഷ്യന് നിന്റെ കൈ കൊണ്ടാണ് മരണം എങ്കിൽ നി ജയിലിൽ പോവില്ല അതിനു മുന്നേ എന്റെ കൈ കൊണ്ടു നി തീരും.. ഞങ്ങളുടെ സ്നേഹം സത്യം ആണ് മരണം കൊണ്ടു പോലും ഞങൾ അകന്നു മാറില്ല.. അഭിരാം .വർമ്മയുടെ വിധവ ആയി ജീവിച്ചു തീർകില്ല… എന്റെ ജീവിതം ഒപ്പം മരിക്കും ഞാൻ …

തന്നെ നോക്കി പകയോടെ അത്രയും പറഞ്ഞ ലക്ഷ്മിയെ സൂര്യ നോക്കി നിന്നു…

സമ്മതിക്കണം മോളേ നി ആണ് പെണ്ണ് … മരണം മുന്നിൽ ഉണ്ടെങ്കിലും ഒട്ടും ഭയം ഇല്ലാത്ത നിന്റെ കണ്ണുകൾ

.. രാഹുൽ പറഞ്ഞത് ശരിയാണ് നിന്റെ മനസു ഒരു കല്ല് ആണ് നമിച്ചു മോളേ നമിച്ചു….. പിന്നെ നി അവന്റെ കൂടെ മരിച്ചോ. നോ പ്രോബ്ലം പക്ഷേ ജീവിക്കാൻ ഞാൻ. സമ്മതി ക്കില്ലാ.. ഒത്തിരി ബുദ്ധി ഉള്ള വരാൽ കരയിലെ മുട്ട ഇടൂ എന്നാണു ചൊല്ല്.. അതാണ് നിന്റെ ഭർത്താവ് ചെയ്തത് എന്നെ പോലെ ഒരുത്തി അണ് അവന്റെ ശത്രു എന്നറിഞ്ഞിട്ടും നിന്നിൽ ഒരു ശ്രദ്ധ അവനില്ല … പിന്നെ അവനെ പറഞ്ഞിട്ടും കാര്യം ഇല്ല എന്റെ അടിവേരു നോക്കി ആണ് അവൻ വെട്ടിയത് വീണു എന്നു കരുതി.. പക്ഷേ സൂര്യ രാമചന്ദ്രൻ അങ്ങനെ വീഴില്ല ഇനി വീണാലും അഭിരാം വർമ്മയുടെ തലയും കൊണ്ടേ വീഴു….

ലച്ചു എന്ന സ്നേഹാർദ്രമായ വിളിയും ആ നെഞ്ചിലെ ചൂടും തനിക്ക് ഒപ്പം ഉണ്ടന്ന് ലക്ഷ്മിക്ക് തോന്നി.. അവനിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട   മനോഹരം  ആയ  പുഞ്ചിരി മനസിൽ ഓർത്തു നിറഞ്ഞ കണ്ണുകൾ അവള് ഇറുക്കി അടച്ചു…

അഭി ഏട്ടാ…

എന്ന രാഹുലിന്റെ വിളിയിൽ ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന അഭി തിരിഞ്ഞു നോക്കി…

എന്താടാ….

അത് അഭി ഏട്ടാ ഞാൻ ചെയ്ത കുറ്റം ഏൽക്കാൻ തയ്യാർ ആണ്.. അവരുടെ മരണം എന്റെ കൈ കൊണ്ടാണ് എന്റെ അമ്മുവിന് വേണ്ടി ഞാൻ ചെയ്തത് തെറ്റ് ആയി എനിക്ക് തോന്നുന്നില്ല . എന്നെ അറസ്റ്റ് ചെയ്താൽ സൂര്യ ലച്ചുവിനെ…

ദേഷ്യത്തിൽ അഭി കാറിന്റെ ബ്രേക്ക് ചവിട്ടി പുറത്ത് ഇറങ്ങി.. പുറകിൽ ഇരുന്ന രാഹുലിനെ വലിച്ചു പുറത്ത് ഇറക്കി അവന്റെ കവിളിൽ കുത്തി പിടിച്ചു…

എന്താടാ നി പറഞ്ഞത് ഒന്നൂടെ പറയട..

അതു അഭി ഏട്ടാ ഞാൻ…

തന്റെ മുന്നിൽ ദേഷ്യത്തിൽ നിന്ന അഭിയെ പേടിയോടെ രാഹുൽ നോക്കി..

ഇനി ഒരു തവണ നിന്റെ വാ തുറന്നു ഒരാളോട് ഇൗ കാര്യം പറഞാൽ നിന്റെ നാക്ക് ഞാൻ പിഴുതു എടുക്കും കേട്ടല്ലോ…

തന്റെ നേരെ ദേഷ്യത്തിൽ അലറി അത്രയും പറഞ്ഞ അഭിയുടെ ഭാവം കണ്ടു രാഹുൽ പേടി കൊണ്ടു അടുത്തു നിന്ന സഞ്ജുവിനെ നോക്കി.. അവന്റെ അവസ്ഥ മനസിൽ ആക്കിയ പോലെ സഞ്ജു അങ്ങോട്ട് ചെന്നു…

അഭി അവനെ വിട് അവൻ സങ്കടം കൊണ്ട് പറഞ്ഞതവും… വിട് അഭി…

സഞ്ജു പറഞ്ഞതും അഭി അവനിൽ നിന്നും അകന്നു മാറി…

അഭി ഏട്ടാ ഞാൻ ലച്ചു അവളുടെ ജീവൻ അതു കൊണ്ട്…

കേട്ടോ സഞ്ജു ഇവൻ പറയുന്നത് ഇതിനാണോ ഞാൻ ഇത്ര കഷ്ടപ്പെട്ടത്..

നിന്നെ സ്നേഹിക്കുന്ന എന്നെ നി തിരിച്ചു സ്നേഹിക്കണം എന്നില്ല പക്ഷേ എന്റെ കൂടെ നിന്നു എന്നെ തോല്പിച്ച ഉണ്ടല്ലോ വെട്ടി അരിയും ഞാൻ…

അഭി ഏട്ടാ സ്നേഹം ഇല്ല എന്നു പറയരുത് നിങ്ങളോട് ഉള്ള പോലെ സ്നേഹവും ബഹുമാനവും വേറെ ആരോടും ഇല്ല.. ലച്ചു ഞാൻ അവളുടെ ജീവനെ കരുതി സൂര്യ ദേഷ്യം വന്നാൽ എന്തും ചെയ്യും…

ലക്ഷ്മി അവൾ എൻ്റെ ഭാര്യ ആണ് .. അവളുടെ ജീവനിൽ എനിക്കു ഇല്ലാത്ത പേടി നിനക്ക് എന്തിനാ.. മൃദുല സിദ്ധാർത്ഥ് ഐപിഎസ് … അവൾ പഠിച്ചതും പറഞ്ഞതും ആയ എല്ലാ എത്തിക്സും മാറ്റി വെച്ചാണ് എൻ്റെ ഒപ്പം നിൽക്കുന്നത് സത്യം എന്റെ കൂടെ ആണ് എന്നുള്ളത് കൊണ്ടു… സഞ്ജുവിന്റെ മാമൻറെ മോളാണ് കുഞ്ഞിലെ തൊട്ടു അറിയാം ബെസ്റ്റി എന്നു തന്നെ പറയാം പക്ഷേ അവൾക്ക് അറിയില്ല നി ആണ് അവരെ .. മൃദുല സിദ്ധാർത്ഥ് ഐപിഎസ് അവളുടെ മുന്നിൽ ആ മുന്നു പേരുടെയും കൊലയാളി അഭിരാം വർമ്മ ആണ്….

നിറഞ്ഞ കണ്ണും ആയി രാഹുൽ ആഭിയേ നോക്കി…

എന്തിനാ അഭി ഏട്ടാ ചെയ്യാത്ത തെറ്റ് സ്വയം. എനിക്കു വേണ്ടി.. ഞാൻ ഇതിനു ഓകെ എന്താ തിരിച്ചു തരിക…

IAS എന്ന മുന്നു അക്ഷരം അഞ്ച് വർഷം കഴിയുമ്പോൾ എന്റെ മുന്നിൽ നി നൽകേണ്ടത് വെറും രാഹുൽ രാമനാഥൻ. ആയല്ല … രാഹുൽ രാമനാഥൻ IAS പറ്റുവോ നിന്നെ കൊണ്ട് ഇനി പറ്റില്ല എന്നാണ് എങ്കിൽ ഞാനും നീയും തമ്മിലെ ബന്ധം ഇവിടെ തീരും…പറ രാഹുൽ …

നടക്കും അഭി ഏട്ടന്റെ ആഗ്രഹം എന്താണ് എങ്കിലും എത്ര ബുദ്ധിമുട്ട് സഹിച്ചും ഞാൻ നെടും പോരെ …

അഭിയുടെ നെഞ്ചിലേക്ക് വീണു അത്രയും പറഞ്ഞ രാഹുലിനെ സഞ്ജുവും അഭിയും നിറ കണ്ണോ ടെ നോക്കി…

അപ്പു …

സ്നേഹാർദ്രമായ അഭിയുടെ വിളിയിൽ രാഹുൽ അവന്റെ നെഞ്ചില് നിന്നു തല എടുത്തു…

മോനെ സിവിൽ സർവീസ് എന്ന നാണയത്തിന് രണ്ടു വശങ്ങൾ ആണ് IAS , IPS ഒറ്റ നോട്ടത്തിൽ ഒരേ പോലെ പക്ഷേ ഒരു പടി മുകളിൽ IAS ആണ് .. ചെറിയ മാർക്കിന്റെ വിത്യാസം നാളെ നി മൃദുവിൻറെ മുന്നിൽ നിൽക്കുമ്പോൾ അവൾടെ കണ്ണിൽ വേണ്ട വികാരം തൻ്റെ അതേ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ എന്ന ബഹുമാനം ആണ് .. അല്ലാതെ പെങ്ങൾക്ക് വേണ്ടി പക തീർത്ത കൊലയാളി ആകരുത് മനസിൽ ആയോ അപ്പുന്…

ശരി എന്ന മട്ടിൽ രാഹുൽ തൻ്റെ തൻ്റെ തല അനക്കി…

പിന്നെ നെക്സ്റ്റ് വിക് കോച്ചിംഗ് തുടങ്ങും എക്സാം വരെ വീട്ടിൽ നിന്നോ .. നിന്നെ പഠിപ്പിക്കാൻ പോണത് ഞാൻ ആണ്..

ബെസ്റ്റ് നി തീർന്നു അപ്പു തീർന്നു ഇൗ കാലൻ നിന്നെ കൊല്ലും…

സഞ്ജു പറഞ്ഞത് കേട്ട് രാഹുൽ ഒന്നു ചിരിച്ചു…

അഭി പെങ്ങൾ….

അയ്യോ അതു ശരിയാ സഞ്ജു .. ഉള്ള ഡ്രഗ്സ് ഓകെ അടിച്ചു കേറ്റി വട്ട് ആയ മൊതല് ആണ് സൂര്യ.. നി എന്റെ ഐപാഡ് ഇങ്ങു എടുത്ത്. ട്രാക്കർ മാപ് നോക്കി ലോക്കേഷൻ ഒന്നു പറഞ്ഞെ…

നി എന്താ അഭി ഇൗ പറയുന്നത്…

നി അദ്യം ഞാൻ പറഞ്ഞത് കേൾക്കൂ…

ഐപാഡ് കയ്യിൽ എടുത്തു സഞ്ജു അഭിയെ നോക്കി..

ഏതാ സഞ്ജു ട്രാക്കിംഗ് പ്ലേസ് കാണിക്കുന്ന…

ചർച്ച് …

ഏതു …

St.തോമസ് ചർച്ച്…

അടുത്ത് ആണല്ലോ വാ …

പക്ഷേ അഭി ഇതെങ്ങനെ ?…

മോനെ സഞ്ജീവ് മഹാദേവ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയും അഭിരാം വർമ്മ… എനിക്കു അറിയില്ലേ അവളുടെ റേഞ്ച് .. ഒരു കുഞ്ഞു ട്രാക്കർ ഒരു മുൻകരുതൽ എനിക്ക് എൻ്റെ ലൈഫ് നോക്കണ്ടെ…

എന്റെ അഭി നിന്റെ ബുദ്ധി നമിച്ചു പെങ്ങൾ അറിഞ്ഞോ .. എങ്ങനെ വെച്ചു…

അറിഞ്ഞില്ല … അഭിരാം എന്ന പേരിൽ തന്നെ ഇട്ടു…. അദ്യം കരുതിയ ഒരു. വാച്ച് മതി എന്ന പക്ഷേ ആ പിശാച് അതൊന്നും. ഉപയോഗിക്കില്ല .. ഇതവുമ്പോ ഊരി വെക്കില്ല അത്രയും അവളു എന്നെ സ്നേഹിക്കുന്നു… പിന്നെ അപ്പു അവിടെ പോയി നിന്നു ആവേശം മുത്ത് അവരെ കൊന്നു തള്ളി എന്നെങ്ങനും പറഞാൽ നിന്റെ നടുവ് അടിച്ചു ഞാൻ ഒടിക്കും കേട്ടല്ലോ…എങ്കിൽ വാ കേറു…

ആഹ് അമ്മേ…

തലമുടിയിൽ സൂര്യ കുത്തി പിടിച്ച വേദനയിൽ ലക്ഷ്മി അറിയാതെ കണ്ണു തുറന്നു…

എന്താണ് അഭി ഏട്ടനെ സ്വപ്നം കാണുവാ… എന്താണ് കണ്ടത് മനോഹരം ആയ മുഹൂർത്തം ആണെങ്കിൽ എന്നോട് കൂടെ പറ.. റോമൻസ് മതി എനിക്ക് അതാ ഇന്ററസ്റ് … പറയടി മോളേ കേൾക്കട്ടെ…

കേൾക്കുന്ന നിനക്ക് നാണം കാണില്ല. പക്ഷേ പറയാൻ എനിക്ക് നാണം ഉണ്ട്. എന്റെ ബെഡ് റൂം കഥകൾ പറയാൻ നി എന്റെ ആത്മാർത്ഥ സുഹൃത്ത് ഒന്നും അല്ല..

അയ്യോ വേണ്ട കേട്ടാൽ ചിലപ്പോൾ ഞാൻ താങ്ങില്ല… ഈ ഒരു സമയം ആയത് കൊണ്ടാണ് അല്ലെങ്കിൽ അവന്റെ ചൂട് ഏറ്റു വാങ്ങിയ ഇൗ ശരീരം ഞാൻ വെട്ടി നുറുക്കി യേനെ…

ദേഷ്യത്തിൽ കൂടുതൽ ശക്തിയോടെ സൂര്യ ലക്ഷ്മിയുടെ മുടിയിൽ കുത്തി പിടിച്ചു…വേദന കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

എന്താ മുടി നല്ല ഭംഗി ഉണ്ട് കാണാൻ .. ഒരു കത്രിക കാണാനില്ല അല്ലേ ഇപ്പൊ വെട്ടി ഇട്ടെനെ ഞാൻ…

അയ്യോ ചതിക്കല്ലെ മോളേ ഈ പാവപ്പെട്ടവൻ ആ മുടിയിൽ ആണ് വീണത്.. നിനക്ക് വെട്ടി പഠിക്കാൻ വേറെ തല തരാം…

അഭി ഏട്ടൻ…

തനിക്ക് ഏറ്റവും പ്രിയപെട്ട ശബ്ദം തിരിച്ചു അറിഞ്ഞു ലക്ഷ്മി അങ്ങോട്ട് നോക്കി.. എന്നും ഉള്ളത് പോലെ തന്നെ ആ മുഖത്ത് അവൾക്ക് വേണ്ടി മാത്രം ഒരു ചിരി ഉണ്ടായിരുന്നു അവൾക്ക് ഏറ്റവും പ്രിയപെട്ട പുഞ്ചിരി . . തലയുടെ വേദനയിൽ കണ്ണുകൾ നിറഞ്ഞു തുളുമ്പി എങ്കിലും അവളുടെ അധരത്തിൽ ഒരു ചിരി വിടർന്നു …

തുടരും….

അങ്ങനെ   സ്റ്റോറി climax എത്തി

4.1/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലക്ഷ്മി – ഭാഗം 33”

Leave a Reply

Don`t copy text!