ലക്ഷ്മി – ഭാഗം 35

7182 Views

Lakshmi Ashwathy Novel

ടപ്പെ എന്ന ശബ്ദവും അതിന്റെ ഒപ്പം തന്നെ സൂര്യയുടെ അമ്മേ എന്ന വിളിയും കേട്ട് തല ഉയർത്തിയ അഭി മുന്നിൽ കണ്ട കാഴ്ചയിൽ അന്തിച്ചു നിന്നു… ഇരുമ്പ് കമ്പി കൊണ്ട് പുറത്ത് കിട്ടിയ ശക്തിയുള്ള അടിയിൽ സൂര്യ നിലത്ത് വീണു കിടക്കുന്നു.. കയ്യിൽ ഒരു ഇരുമ്പ് കമ്പിയും പിടിച്ചു ലക്ഷ്മി അവളെ പകയോടെ നോക്കുന്നു…

ലച്ചു എന്താ ഇതു നി എന്താ ഇൗ കാണിക്കുന്നത്…

അഭിയെ ദേഷ്യത്തിൽ ഒന്നു നോക്കി തറയിൽ വീണു കിടന്ന സൂര്യയുടെ മുടികുത്ത്തിൽ പിടിച്ചു ലക്ഷ്മി ഉയർത്തി .. വീണതിന്റെ ശക്തിയിൽ അവളുടെ മുക്കും ചുണ്ടും പൊട്ടി ചോര പൊടിഞ്ഞു…. അവളുടെ കവിളിൽ കുത്തി പിടിച്ച ലക്ഷ്മിയെ അവള് പേടിയോടെ നോക്കി….

പറയടി ഒന്നൂടെ നേരത്തെ പറഞ്ഞ പോലെ അഭിരാം വർമ്മയെ കൊല്ലും എന്നു… എന്റെ മുഖത്ത് നോക്കി നേരെ നിന്നു ധൈര്യത്തിൽ പറയടി ….

തന്റെ മുന്നിൽ നിന്നു അലറുന്ന ലക്ഷ്മിയുടെ ഭാവവും കവിളിലെ ഒപ്പം തന്നെ മുടിയുടെ വേദനയിൽ. സൂര്യ അവളെ നോക്കി…

എന്റെ മുന്നിൽ നിന്നു ഒത്തിരി തവണ നി വാക്കുകൾ കൊണ്ടു അഭിരാം വർമ്മയേ കൊന്നു … പറഞ്ഞപ്പോൾ നിനക്ക് തീർന്നു… അതു കേട്ടിരുന്ന എന്റെ അവസ്ഥ അറിയാമോ ഓരോ തവണ നി പറയുന്ന വാക്കുകൾ എന്റെ നെഞ്ചില് കത്തി കുത്തി കേറുന്ന പോലെ ആണ് കൊണ്ടു കേറിയത്… ഞാൻ ആ മനുഷ്യന്റെ ഭാര്യ ആണ് മരിച്ചു കിടന്നാലും സുമംഗലി ആയി മരിക്കണം എന്നാണ് ഭർത്താവിനെ സ്നേഹിക്കുന്ന. ഓരോ ഭാര്യയും മോഹിക്കുക ഞാനും അതാണ് അഗ്രഹിക്കുനത് … നീയും നിന്റെ അച്ഛനും ചേർന്നു എന്നെ ക്യാബിനിൽ വിളിച്ചു നിർത്തി എന്തൊക്കെയോ അഭിരാം വർമ്മയെ പറ്റി പറഞ്ഞു … ഞാൻ കേട്ടു നിന്നു ആരോ ഒരാള് അത്ര ഉള്ളയിരുന്നു അന്ന്… പക്ഷേ ഇന്നു ആ മനുഷ്യൻ കെട്ടിയ താലിയും കഴുത്തിൽ ഇട്ടു ആ പേരിൽ സിന്ദൂരവും ചാർത്തി അദ്ദേഹത്തിന്റെ ഒപ്പം ഭാര്യ ആയി ജീവിക്കുന്ന ഞാൻ അതെങ്ങനെ കെട്ടു നിൽക്കും പറയടി….

ലക്ഷ്മിയുടെ കൈ കൂടുതൽ ശക്തിയിൽ സൂര്യയുടെ കവിളിൽ പിടി മുറുക്കി വേദനയിൽ കണ്ണീരു ഒലിച്ചു ഇറങ്ങി…

നിനക്ക് വേദനിക്കുന്നു അല്ലേ … എനിക്കറിയാം വേദനിക്കും എനിക്കും നന്നായി വേദന ഉണ്ടു മനസിന് … എന്റെ മുന്നിൽ വെച്ചു നി അഭി ഏട്ടനെ എന്നെ തല്ലിയാൽ ഞാൻ കൊള്ളും പക്ഷേ എന്റെ പ്രാണനെ നി ഇൗ കൈ കൊണ്ടെല്ലെ തല്ലിയത് ….

മുടിയിൽ നിന്നു കൈ വിട്ടു സൂര്യയുടെ കയ്യിൽ പിടിച്ച ലക്ഷ്മിയെ അഭിയും സഞ്ജുവും രാഹുലും പേടിയോടെ നോക്കി… സൂര്യ ആണെങ്കിൽ ഒന്നു മിണ്ടാൻ പോലും ആവാതെ തരിച്ചു നിന്നു…

ലച്ചു പ്ലീസ് നി എന്താ ഇൗ കാണിക്കുന്നത് അവളെ വിടൂ..

അഭി ഏട്ടൻ ഇതിൽ ഇടപെടരുത്.. i

ഒരു ആജ്ഞ പോലെ അത്രയും പറഞ്ഞു കൊണ്ടു തനിക്ക് നേരെ ദേഷ്യത്തിൽ നോക്കിയ ആ കണ്ണുകളിൽ കണ്ടത് ഇന്നലെ വരെ തനിക്ക് വിധേയ ആയ ഭാര്യയുടെ ഭാവം ആയിരുന്നില്ല എന്നു അഭിക്കു തോന്നി…

അപ്പു എന്റെ മുറ പെണ്ണ് വരുന്നതിനു മുൻപ് ഇവിടെ കീചക വധം. നടക്കും എന്ന തോന്നുന്നത് പെങ്ങളുടെ മട്ടും ഭാവവും കണ്ടൂ പേടിയാ വരുന്നത്…

പേടിക്കണ്ട സഞ്ജു ഏട്ടാ അവള് ഇപ്പൊ സൂര്യയുടെ കൈ കുത്തി ഒടിക്കും അത്ര ഉള്ളൂ…

അതു നിനക്ക് എങ്ങനെ അറിയാം …

എത്ര എത്ര കൈകൾ അവൾക്ക് ദേഷ്യം വന്നാൽ ഭദ്രകാളി ആണ്…

ബെസ്റ്റ് ഫാമിലി ഇതാണ് ചക്കിക്ക് ഒത്ത ചങ്കരൻ.. ഡാ ഭാര്യയുടെ സീനും കണ്ട് ഇരിക്കാതെ പോയി പിടിച്ചു മാറ്റ്….

താഴെ തലയും താങ്ങി ഇരുന്ന അഭിയോട് സഞ്ജു പറഞ്ഞു…

അയ്യോ അഭി ഏട്ടാ പ്ലീസ് പോകരുത് ലച്ചു ചിലപ്പോ….

ബാക്കി പറയാതെ രാഹുൽ നിർത്തി…

എന്റെ കൈ…. എന്ന ഒച്ച കെട്ടു അങ്ങോട്ട് നോക്കിയതും സൂര്യയുടെ വലത് കൈ പിടിച്ചു തിരിക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്…..

ലച്ചു വിട് അവളെ നിന്നോട് വിടാൻ ആണ് പറഞ്ഞത്…

അഭി പറഞ്ഞത് പോലും കേൾക്കാതെ ലക്ഷ്മി സൂര്യയുടെ കൈ കൂടുതൽ ബലം ആയി പിടിച്ചു…

ലക്ഷ്മി എന്ന അഭിയുടെ ദേഷ്യത്തിൽ ഉള്ള വിളിയിൽ അവള് തിരിഞ്ഞു നോക്കി…

എന്താ നിൻ്റെ ഉദ്ദേശം വിട് അവളെ മൃദു ഇപ്പൊ വരും …

അഭിയുടെ ദേഷ്യത്തിൽ തന്നോടുള്ള പറച്ചിൽ കേട്ട് സങ്കടം വന്നെങ്കിലും അഭിയുടെ അടുത്ത് ഉള്ള ദേഷ്യം പോലെ… സൂര്യയുടെ കൈ വിട്ടു അവളുടെ കവിളിൽ ലക്ഷ്മി ആഞ്ഞടിച്ചു മുഖം പൊത്തി പിടിച്ചു സൂര്യ ലക്ഷ്മിയെ നോക്കി…

പാവം സൂര്യ .. അഭി ഏട്ടന് കിട്ടേണ്ട അടിയ..

രാഹുൽ പറഞ്ഞതും ചിരിയോടെ സഞ്ജു അവനെ നോക്കി…

സൂര്യ….

എന്ന അഭിയുടെ വിളിയിൽ അവള് അഭിയെ നോക്കി…

ഇതൊന്നും ഞാൻ എന്നോടു ചെയ്തതിനു മാത്രം ഒരു ശിക്ഷ ആയി തരുന്നത് അല്ല… എത്ര എത്ര പെൺകുട്ടികളുടെ ജീവിതം നി തകർത്തു … ജാസ്മിൻ നിന്നെ ഒരു ചേച്ചിയെ പോലെ ആണ് സ്നേഹിച്ചത് എൻ്റെ PA ആയിരുന്ന സമയത്ത് നിനക്ക് വേണ്ടി സംസാരിച്ചത് കൊണ്ടാണ് എനിക്ക് അവളെ ജോലിയിൽ നിന്നും വിടേണ്ടി വന്നത്… നമ്മുടെ ഷോപ്പ് അല്ലെങ്കിൽ നമ്മുടെ കീഴിൽ അവർ ജോലി ചെയ്യുന്നത് അവരുടെ ഗതികേട് കൊണ്ടാണ് അതു നി നന്നായി മുതലെടുത്തു.. അങ്ങനെ എത്ര പേര് നി കാരണം അവരുടെ ജീവിതം എങ്ങനെ എന്ന് ആലോചിച്ചു നോക്കൂ.. ഇപ്പൊ തന്ന നി ലക്ഷ്മിയെ കിഡ്നാപ് ചെയ്യാൻ ഉപയോഗിച്ച പണം പോലും നിനക്ക് അങ്ങനെ കിട്ടിയത് അല്ലേ … ഇവിടത്തെ സെക്സ് റാക്കറ്റ് കണ്ണി വഴി …

അഭി …. എന്ന മൃദുവിൻ്റെ വിളി കേട്ട് അഭി തിരിഞ്ഞു നിന്നു…

മുറ പെണ്ണെ …

സഞ്ജുവിനെ. വിളിയിൽ മൃദു അവനെ കപട ദേഷ്യത്തിൽ നോക്കി…

ദ്ദേ സഞ്ജു യൂണിഫോം ഇട്ടാൽ ഞാൻ മൃദുല സിദ്ധാർത്ഥ് ഐപിഎസ് ആണ് കേട്ടോ…

അയ്യോ സോറി മാഡം അടിയൻ അറിഞ്ഞില്ല … കുമ്പ് ഇടിച്ചു വാട്ടരുത് അടുത്ത ആഴ്ച കല്യാണം ആണ്…

കേട്ടോ അഭി സൂര്യ രാമചന്ദ്രൻ ഇവൾ എന്നെ കുറെ ഓടിച്ചു ഈ സിറ്റി ഫുൾ …നിനക്ക് എങ്ങനെ കിട്ടി…

സൂര്യയെ നോക്കി അഭിയോടു. ആയി മൃദു ചോദിച്ചു…

അതോ ഞാൻ നിന്നോട് പറഞ്ഞില്ലേ കിഡ്നാപ് .. ആക്സിഡൻ്റ് ഇതൊക്കെ ആണ് ഇവളുടെ മെയിൻ എന്നു… അത്

ലക്ഷ്മിയെ ആണ് എന്നും അറിയാം ലാലേട്ടൻ പറഞ്ഞ പോലെ ഇവളുടെ തന്ത അല്ലല്ലോ എൻ്റെ തന്ത ഞാൻ അങ്ങ് ഇര ഇട്ടു ഇവൾ കേറി കൊത്തി.. അല്ലേൽ ഇവൾ ഓർക്കേണ്ട നിൻ്റെ കയ്യിൽ ഇവളെ കിട്ടാതെ ലക്ഷ്മിയെ ഞാൻ എങ്ങും വിടില്ല എന്ന്…

അഭി പറഞ്ഞത് മനസിൽ ആവാതെ മൃദു അഭിയെ നോക്കി…

വേറൊന്നും അല്ല ഞാനാ ലക്ഷ്മിയുടെ അനിയത്തിയെ കൊണ്ട് അച്ഛന് ഒന്നു കാണണം വിട്ടിലോട്ട് വരാൻ പറയിപ്പിച്ചത് അതു കൊണ്ട് ആണ് …

ബാക്കി പറയാതെ അഭി ചിരിയോടെ ലക്ഷ്മിയെ നോക്കി … ലക്ഷ്മി ആണേൽ ഇപ്പൊ അഭിയെ കൊല്ലും എന്ന മട്ടിൽ തൻ്റെ കൈ ചുരുട്ടി…

അഭി നിന്നെ ഞാൻ നല്ല പോലെ ഒന്നു കണ്ടോട്ടെ…

തൻ്റെ മുന്നിൽ വന്നു അടിമുടി നോക്കി നിന്ന സഞ്ജുവിനെ അഭി ഒന്നു നോക്കി…

അതെന്താ സഞ്ജു നാളെ ഇവൻ പടം ആണോ…

ഉറപ്പ് അല്ലേ മുറ പെണ്ണെ… അല്ല മാഡം…

ചിരിയോടെ സഞ്ജു പറഞ്ഞത് കേട്ട് മൃദു ഒന്നു ചിരിച്ചു…

അപ്പോ ഞാൻ എൻ്റെ ഡ്യൂട്ടി അങ്ങ് ചെയ്യുന്നു.. സൂര്യയുടെ കയ്യിൽ വിലങ്ങു ഇട്ടു മൃദു അഭിയൊട് പറഞ്ഞു… കയ്യിൽ വീണ വിലങ്ങും ആയി പകയിൽ. ലക്ഷ്മിയുടെ മുഖത്ത് നോക്കി….

ഇവൾക്ക് മതിയായില്ല എന്ന അഭി തോന്നുന്നത്…

സഞ്ജു പറഞ്ഞതും ടപ്പേ എന്ന അടി കേട്ടു അഭി നോക്കി…

ഈശ്വര പെങ്ങള് പിന്നെയും തല്ലി…

സോറി മൃദു ചേച്ചി ആ ദേഷ്യം അങ്ങോട്ട് മാറിയില്ല അതാ..

സൂര്യയെ തല്ലി തൻ്റെ മുന്നിൽ ചിരിയോടെ. നിന്ന ലക്ഷ്മിയെ മൃദു. ഒന്നു നോക്കി… അഭിയെ നോക്കിയതും ഇതൊക്കെ ചെറുത് എന്ന മട്ടിൽ അഭി അവളെ നോക്കി തല അനക്കി…

മോനെ അഭി എല്ലാം നിൻ്റെ വിധി …

അവൻ്റെ തോളിൽ തട്ടി മൃദു പറഞ്ഞു…

ഞാൻ വിളിക്കാം അഭി..

ജീവൻ ഉണ്ടേൽ ഫോൺ എടുക്കാം…

തന്നെയും ലക്ഷ്മിയെയും പകയോടെ നോക്കി പോലീസുകാർക്ക് ഒപ്പം പോയ സൂര്യയെ അഭി നോക്കി നിന്നു….

എന്താടാ അഭി നിനക്ക് ഒരു സങ്കടം… എന്ത് പറ്റി അവളെ അറസ്റ്റ് ചെയ്തു പോയ കൊണ്ട…

അല്ല സഞ്ജു എനിക്ക് എൻ്റെ ജീവിതത്തില് ദൈവം നല്ലൊരു വില്ലനെ. പോലും തന്നില്ല … പെണ്ണ് ആയ കൊണ്ട് നോ ആക്ഷൻ ….

സങ്കടത്തിൽ ഉള്ള അഭിയുടെ പറച്ചിൽ കേട്ട് സഞ്ജു ഒന്നു ചിരിച്ചു….

അഭിരാം വർമ്മ….

ദേഷ്യത്തിൽ ഉള്ള ലക്ഷ്മിയുടെ വിളി കേട്ട് അഭി. അവളെ നോക്കി…

ഇവിടെ വെച്ചു ഒന്നും ചെയ്യരുത് നിനക്ക് അവസരം ഞാൻ തരാം പ്ലീസ്… സഞ്ജു വാ സീൻ ആവും മുന്നേ വീടു പിടിക്കാം ….

തന്നെ നോക്കി മുന്നോട്ട് നടന്ന അഭിയെ ചിരിയോടെ ലക്ഷ്മി നോക്കി….

അച്ഛാ….

എന്ന അഭിയുടെ വിളിയും തൻ്റെ കാലിലെ തണുപ്പും അറിഞ്ഞു ഗിരിധർ ബെഡ്ഡിൽ നിന്നും എണീറ്റു…. തൻ്റെ കാലിൻ്റേ ചുവട്ടിൽ നിറ കണ്ണുകളോടെ ഇരിക്കുന്ന തൻ്റെ മകനെ കണ്ടൂ അയാൾക്ക് നെഞ്ച് നിറി…

എന്താടാ എന്തിനാ നി…

ബാക്കി പറയും മുന്നേ അഭി അയാളെ കെട്ടിപിടിച്ചു…..

സോറി അച്ഛാ എൻ്റെ മൗനം കൊണ്ട് ഞാൻ ഒത്തിരി വേദനിപ്പിച്ചു .. ഒരിക്കലും ഇഷ്ടം അല്ലാത്ത കൊണ്ടല്ല എന്നെ മനസിൽ ആക്കിയില്ല എന്ന സങ്കടം ആയിരുന്നു മനസു മുഴുവൻ എന്നെ ശപിക്കരുത്….

അയ്യേ ഈ ശരീരവും വെച്ചു ഇങ്ങനെ കരയാൻ നിനക്ക് നാണം ഇല്ലെ..അഭി കരച്ചിൽ നിർത്തിയെ .. കരയരുത് മോനെ നി കരഞ്ഞാൽ അച്ഛന് അതു സഹിക്കില്ല.. ഞാനും എൻ്റെ ഇഷ്ടങ്ങൾ നിന്നിൽ അടിച്ചു ഏൽപിക്കാൻ ആണ് നോക്കിയത് … സ്നേഹത്തിൽ പറഞ്ഞ നി ചിലപ്പോൾ നിഷേധിച്ചാലോ എന്നു പേടിച്ച ഞാൻ … അതൊക്കെ കഴിഞ്ഞു എന്നും നിൻ്റെയും  ആമിയുടെയും  അച്ഛൻ മാത്രം ആയ മതിയോ… ഇനി എൻ്റെ ആഗ്രഹം നിൻ്റെ കുഞ്ഞു ആണ് അഭി   എൻ്റെ   സ്വപ്നം  … നിനക്കും ആമിക്കും തരാൻ പറ്റാതിരുന്ന സ്നേഹം മുഴുവനും നിൻ്റെ കുഞ്ഞിന് കൊടുക്കണം അതിൻ്റെ ഓരോ വളർച്ചയും നോക്കി കാണണം  നിന്നെക്കാൾ  മേലെ   എൻ്റെ  മനസിൽ   വേറെ   ആർക്കും   സ്ഥാനം   ഇല്ല   അഭി…..

തന്നിൽ നിന്നും അടർത്തി മാറ്റി നിറകണ്ണോടെ   തൻ്റെ   നെറുകയിൽ  അമർത്തി   ചുംബിച്ച    അച്ഛനെ  കണ്ണീരോടെ  അഭി നോക്കി…

അപ്പോ പോയി ഫ്രഷ് ആയിട്ടു വാ നമ്മുക്ക് ഒന്നു ഇരിക്കാം ബിസിനെസ്സ് കാര്യം ഒന്നും പറയാൻ അല്ല കേട്ടോ…

തൻ്റെ നെഞ്ചില് കൈ ചുരുട്ടി ഇടിച്ചു കൊണ്ട് അത്രയും പറഞ്ഞ അച്ഛനെ ചിരിയോടെ അഭി നോക്കി…

അഭി നി ഇപ്പൊ ജിമ്മിൽ പോണില്ല നിൻ്റെ ചെസ്റ്റ് ഓകെ എന്താ പറ്റിയത്…

എന്നും പോവും അയ്യോ എന്തു പറ്റി അച്ഛാ…

തൻ്റെ ശരീരം പരിഭ്രാന്ത്രിയിൽ നോക്കുന്ന അഭിയെ കണ്ടൂ ഗിരിധരിനു ചിരി വന്നു… തന്നെ നോക്കി ചിരിച്ച അച്ഛനെ ചമ്മിയ മുഖത്തോടെ അഭി നോക്കി…

അച്ഛൻ എന്നെ കളിയാക്കിയത് ആണ് അല്ലേ…

പിന്നല്ലതേ അഭിരാം വർമ്മയുടെ ബോഡി യോടുള്ള സ്നേഹം മീഡിയ മുഴുവൻ പരസ്യം ആയ രഹസ്യം അല്ലേ…

അച്ഛനെ കുടി ഉണ്ടായിരുന്നുള്ളൂ എൻ്റെ ബോഡിയെ ട്രോളൻ ഇപ്പൊ അതും ആയി…

തന്നെ നോക്കി ചിരിയോടെ ഇത്രയും പറഞ്ഞ അഭിയെ ഗിരിധർ തന്നിലേക്ക് ചേർത്തു … 28 വർഷം മുന്നേ അദ്യം ആയി നെഞ്ചോട് ചേർത്ത പോലെ… അന്ന് നിറഞ്ഞ കണ്ണുകൾ സന്തോഷം കൊണ്ടു വീണ്ടും നിറഞ്ഞു….

എൻ്റെ പോന്നു ലച്ചു ഞാൻ നിൻ്റെ ഭർത്താവ് അല്ലേ … എന്നെ കമത്തി കിടത്തി ഇങ്ങനെ ഇടിക്കമോ… പുറത്ത് നിന്ന് എണീറ്റു മാറു പുല്ലേ….

നിങ്ങളെ ഇന്നു ഞാൻ കൊല്ലും … എന്നെ കൊല്ലാൻ നോക്കിയ നിങൾ നിങ്ങളുടെ മൃദുനെ സഹായിക്കുന്നത്.. എനിക്ക് എന്തേലും പറ്റിയാൽ അല്ല ഞാൻ ചത്തു പോയാലോ….

ഞാൻ വേറെ കെട്ടും …

ഓഹോ അപ്പോ അതാണ് മനസിൽ ഇരിപ്പ് ഒരു അഭിരാം വർമ്മ…

അമ്മേ കടിക്കല്ലെ പ്ലീസ് ഞാൻ വേറെ കെട്ടില്ല… ഷാജഹാൻ മുംതാസിന് താജ്മഹൽ പണിത പോലെ … നിനക്ക് ഞാൻ ഒരു കോഴി കുട് അല്ല കിളി കുടു പണിയാം….

നിങൾ ഒരു കോഴി ആണ് തനി കോഴി …കുറെ പിട കോഴി പുറകെ വലിയ ആളു. കളിച്ചാൽ ഞാൻ ബിരിയാണി. വെക്കും…

അതൊക്കെ നി വെച്ചോ ഇപ്പൊ നി എൻ്റെ പുറത്തു നിന്നു മാറ് … എൻ്റെ നടുവ് എങ്ങാനും പോയാൽ നിനക്ക് മാത്രം ആണ് നഷ്ടം…

അതു പറഞ്ഞു അഭി ശക്തിയിൽ തിരിഞ്ഞതും ലക്ഷ്മി ബാലൻസ് തെറ്റി അവൻ്റെ നെഞ്ചിലേക്ക് വീണു…

ഞാൻ .പോകുവാ നിങൾ .എന്നെ അവളുടെ മുന്നിൽ കൊല്ലാൻ ഇട്ടു കൊടുത്തില്ലെ…

അവനിൽ നിന്നും അകന്നു. മാറിയ അവളെ ശക്തിയിൽ വലിച്ചു അവൻ. നെഞ്ചിലേക്ക് ഇട്ടു…

നിന്നിൽ എനിക്കു എത്തിച്ചേരാം എന്നു ഉറപ്പ് ഉള്ളത് കൊണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തത് .. നിന്നെ ഞാൻ മരണത്തിന് പോലും വിട്ടു കൊടുക്കില്ല …ഇനി ഞാൻ വിചാരിച്ച. പോലെ ഒന്നും അല്ല അവിടെ നടന്നത് എങ്കിൽ ഞാൻ തനിച്ച് ഈ ഭൂമിയിൽ ജീവിക്കില്ല. അഭിരാം  മരിക്കുന്നതും ജീവിക്കുന്നതും ഒരു പെണ്ണിന് ഒപ്പം മാത്രം ആയിരിക്കും….

തൻ്റെ നെഞ്ചില് അമർത്തി ചുംബിച്ച ലക്ഷ്മിയുടെ കണ്ണിൽ നിന്നും വീണ കണ്ണീരു അവൻ്റെ നഗ്നമായ നെഞ്ചില് വീണു…

ശ്യാമ ഗോപികേ ഈ മിഴിപ്പൂക്കൾ

ഇന്നെന്തെ ഈറനായി…

താവകംഗുലി ലാലനങ്ങളിൽ

ആർദ്രമായി മാനസം…

പൂ കൊണ്ടു മുടുന്നു വൃന്ദാവനം…

സിന്ദൂരം അണിയുന്നു രാഗംബരം…

പാടു സ്വര യമുനെ ….

എന്തിനു വേറൊരു സൂര്യോദയം…

നി എൻ പൊന്നുഷ സന്ധ്യ അല്ലേ….

എന്തിനു വേറൊരു മധു വസന്തം ..

നി എൻ അരികിൽ ഇല്ലെ

അഭി പാടി കഴിഞ്ഞതും ലക്ഷ്മിയുടെ ചൂണ്ടുകൾ അവൻ്റെ ചുണ്ടിൽ. പതിഞ്ഞു … ഒരിക്കലും പാടി തീരാത്ത ഗാനം പോലെ തന്നിലേക്ക് ചേർന്ന തൻ്റെ പ്രാണനെ അഭി ചേർത്തു പിടിച്ചു…

തുടരും….

5/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply