Skip to content

ലക്ഷ്മി – ഭാഗം 36

Lakshmi Ashwathy Novel

മുന്നിൽ    താൻ    കാണുന്ന   കാഴ്ച   ലോകത്ത്   വെച്ചു    ഏറ്റവും   മനോഹരം    ആയി    അഭി ക്ക്    തോന്നി… സന്തോഷത്തിൽ   കാഴ്ച   മറച്ചു  നിറഞ്ഞ   കണ്ണുകൾ   അവൻ    തുടച്ചു…. സഞ്ജുവിൻ്റെ    താലിക്ക്   മുന്നിൽ   തല   കുനിക്കുന്ന  ആമി… ഉടുത്തിരുന്ന   ബ്ലൂ & ഗോൾഡൻ  സാരിയിൽ    അവള്   പതിവിലും    സുന്ദരി   എന്നു   അവന്   തോന്നി   നിറയെ    മുല്ല പൂവും    വെച്ച്   മെടഞ്ഞ്   പിന്നിയിട്ട   മുടിയും   ഓർണമെൻ്റ്സും   എല്ലാം   കുടി   അണിഞ്ഞു   തൻ്റെ   മുന്നിൽ   ഇരിക്കുന്നത്  ഒരു   രാജകുമാരി   എന്ന    മട്ടിൽ    അഭി   അവളെ   നോക്കി …  ഏതു    സമയത്തും   തെളിച്ചം   മാത്രം    ഉള്ള   സഞ്ജുവിൻ്റെ   മുഖം    കൂടുതൽ   തെളിഞ്ഞു  കണ്ടൂ   ഇരുപത്തി നാല്   വർഷങ്ങൾ   ആയി   കാണുന്നു   പക്ഷേ    അന്ന്    എന്തോ    ഒരു   പ്രത്യേകത   അവന്  ഉള്ളത്  പോലെ …  . ഇരുപത്   വർഷങ്ങൾ   താൻ    നെഞ്ചില്   ചേർത്തു   പിടിച്ച   തൻ്റെ    പ്രാണൻ   അകന്നു    എന്ന   തോന്നലിൽ   അഭിയുടെ  നെഞ്ച്   വിങ്ങി   പൊട്ടി. കൂടുതൽ    ശക്തിയിൽ   നെഞ്ചിടിപ്പ്   ഉയർന്നു …   പെട്ടന്ന്    തൻ്റെ    കയ്യിൽ    അമർന്ന   ലക്ഷ്മിയുടെ   കയ്യിലെ    തണുപ്പിൽ    അവൻ   ഒന്നു   ഞെട്ടി….

അഭി  ഏട്ടാ    പ്ലീസ്    കണ്ണ്   തുടക്ക് .. ആമി    കണ്ടാൽ…

അവളോട്   മറുപടി   പറയാതെ   അഭി   തൻ്റെ   കണ്ണു   തുടച്ചു..    തൻ്റെ   മുന്നിൽ   നിന്നു    വേദനയിൽ   പിടയുന്ന   അഭിയെ   കണ്ടൂ    ലക്ഷ്മിയുടെ    കണ്ണുകൾ  നിറഞ്ഞു…  ഫംഗ്ഷ ന്   വന്നവർ   അഭിയൊടു   ഓരോന്നും  ചോദിച്ചു    എങ്കിലും … ഒന്നും    സംസാരിക്കാതെ     മറുപടി   തൻ്റെ    മനോഹരം   ആയ    പുഞ്ചിരിയിൽ    അഭി   ഒതുക്കി…  യാത്ര   ചോദിക്കാൻ    നേരം    അനുഗ്രഹം    വാങ്ങിയപ്പോൾ    തൻ്റെ    കാലിൽ   വീണ    ആമിയുടെ    കണ്ണിലെ   കണ്ണീരു    തൻ്റെ    ദേഹവും   മനസും   ഒരു   പോലെ   ചുട്ടു   പൊളിച്ചു    എന്നു   അഭിക്കു   തോന്നി….

അഭി   ഏട്ടാ   എന്ന   വിളിയോടെ   തൻ്റെ    നെഞ്ചിലേക്ക്    ചാഞ്ഞ   ആമിയെ   അഭി   കൊച്ചു   കുഞ്ഞിനെ    പോലെ    ചേർത്തു   പിടിച്ചു…   ഒരു   വേള   കണ്ടൂ   നിന്നവരുടെ   മനസ്സിലേക്കും    ആ   വേദന   ഇറങ്ങി…

അഭി …എന്ന    സഞ്ജുവിൻ്റെ   വിളിയിൽ    അഭി   തൻ്റെ   തല  ഉയർത്തി… അഭിയുടെ    നിറഞ്ഞ   കണ്ണുകൾ    സഞ്ജുവിനും   വേദന   ഉണ്ടാക്കി..

അഭി    നി    ഒരു   കാര്യം   ഓർക്കണം   നിൻ്റെ   പെങ്ങളെ   ഞാൻ   കൊല്ലാൻ   വേണ്ടി    കൊണ്ടു    പോണത്   അല്ല.. പ്ലീസ്   നി    ഇങ്ങനെ    കരയരുത്….

സഞ്ജുവിൻ്റെ   പറച്ചിൽ   കേട്ടു   ചിരിയോടെ   അഭി   അവനെ   തന്നോടു   ചേർത്തു   നിർത്തി….

സന്തോഷം    കൊണ്ടല്ലേ    സഞ്ജു… ഞാൻ    നിൻ്റെ   കയ്യിൽ   ഏല്പിക്കുന്നത്   എൻ്റെ    പ്രാണനെ   ആണ്    നിൻ്റെ    ചെറിയ   ഒരു   അശ്രദ്ധ    കൊണ്ടു    ഈ   കണ്ണു   ഒന്നു   നിറഞ്ഞാൽ   പിന്നെ   ഞാൻ….

ബാക്കി   പറയാതെ   അഭി    സഞ്ജുവിനെ   നോക്കി…

എന്താ    അഭി   നി    ഈ   പറയുന്നത്    നിൻ്റെയും   ആമിയുടെയും   കണ്ണു    നിറയുന്നത്   എനിക്ക്    സഹിക്കുവോ..

അഭി    എന്തോ   ആമിയുടെ   ചെവിയിൽ   പറഞ്ഞതും ..  ആമി   നിറ കണ്ണുകളോടെ    ഗിരിധരിനെ   നോക്കി….എന്നാല്    ആർക്കും   മുഖം  കൊടുക്കാതെ   നിറഞ്ഞ   കണ്ണും  ആയി   നിന്ന   അച്ഛൻ്റെ   രൂപം   അവളുടെ   നെഞ്ച്   നിറ്റി….

അച്ഛാ..   എന്ന    ആമിയുടെ   വിളിയിൽ    അയാള്    തൻ്റെ   തല    ഉയർത്തി….തൻ്റെ   മുന്നിലെ    നിറകണ്ണോടെ    നിന്ന   മകളെ    ആയാൽ    തൻ്റെ    നെഞ്ചോട്   ചേർത്തു….

അച്ഛാ    ഞാൻ    എനിക്ക്    സോറി…

ഒന്നും    പറയണ്ട   എന്ന   മട്ടിൽ   ഗിരിധർ   അവളെ   നോക്കി   തൻ്റെ   തല    അനക്കി…. 

കരയരുത്    നി    കരഞ്ഞാൽ    നിൻ്റെ    ചേട്ടന്   അതു    സഹിക്കില്ല…  ആ   കണ്ണുകൾ   മോൾ    കാരണം    കരയരുത്   ഈ    നിമിഷം    അവൻ   അനുഭവിക്കുന്ന    വേദന   ഒരു    അച്ഛൻ്റെയും    ചേട്ടൻ്റെയും    ആണ്.. ഞാൻ    എന്ന    അച്ഛൻ    പരാജയം   ആവും… പക്ഷേ    അഭിരാം    അവൻ    നിനക്ക്    തന്നത്    ഒരു   അച്ഛൻ്റെ    സ്നേഹം   ആണ് … ആരെ    തള്ളി പറഞ്ഞാലും    എൻ്റെ    മോൾ   ചേട്ടനെ    ഒന്നും   പറയരുത്   അതവനു    സഹിക്കില്ല….

ആമി    അഭിയെ    നോക്കിയതും    അഭി    അവിടെ    ഇല്ലായിരുന്നു …

അവൻ    അകത്തേക്ക്    പോയി…  നമ്മുക്ക്    ഇറങ്ങാം   അവന്    നല്ല    സങ്കടം    ഉണ്ട് ….

ദേവൻ്റെ     പറച്ചിൽ    കേട്ട്    ഗിരിധർ    തൻ്റെ    തല   അനക്കി…. അമ്മയോടും    ലക്ഷ്മിയോടും    അമ്മുവിനോടും    ഓകെ    യാത്ര    പറഞ്ഞു   ആമി    കാറിൽ   കേറി    എങ്കിലും    ആ    കണ്ണുകൾ    തിരഞ്ഞത്    അഭിയെ    ആണ്….  മുന്നോട്ട്    നീങ്ങിയ    കാറിൽ    സഞ്ജു    തന്നോട്   ചേർത്തു    പിടിച്ചപ്പോൾ    കുടിയും    ആമിയുടെ    കവിളിൽ    അഭിയുടെ    നെഞ്ചിലെ    ചൂട്    ആയിരുന്നു     എത്ര    അനുഭവിച്ചാലും    മതി   വരാത്ത    തന്നെ    താൻ    അക്കിയവൻ്റെ    ചൂട്… അവളുടെ    മനസിലെ    വേദന    അറിഞ്ഞു    സഞ്ജു    അവളെ    കൂടുതൽ    ചേർത്തു   പിടിച്ചു…. ഒരിക്കലും    വിട്ടു    പോകില്ല    എന്ന്    പറയാതെ    പറഞ്ഞു    കൊണ്ട്…..

അഭി    ഏട്ടാ….

എന്ന    ലക്ഷ്മിയുടെ    വിളിയിൽ    അഭി    മുട്ടിൽ    നിന്നു    തൻ്റെ    തല    ഉയർത്തി…. നിറഞ്ഞു   തുളുമ്പിയ    കണ്ണുകൾ   കണ്ടൂ    ലക്ഷ്മിയുടെ    നെഞ്ച്   നീറി..  കണ്ണീരോടെ    തൻ്റെ    മാറിലേക്ക്    വീണ     അഭിയുടെ     തലയിൽ    ലക്ഷ്മി    വാത്സല്യതിൽ   തഴുകി…  ഭാര്യ    എന്നതിൽ   കവിഞ്ഞ്    ആ   സമയത്ത്    അവന്    വേണ്ടിയിരുന്നത്    ഒരു   അമ്മയുടെ    കരുതൽ    ആയിരുന്നു…

സഞ്ജുവിൻ്റെ    വീട്ടിലേക്ക്     വലത്    കാൽ   വെച്ചു    വിളക്കും    ആയി  കേരുമ്പോ    ആമിയുടെ   കാലുകൾ    വിറച്ചു … മുൻപ്    പല   തവണ    വന്നത്    എങ്കിലും   അച്ഛൻ്റെ   കയ്യിൽ    നിന്നും    പിടി   വിട്ടു   കുട്ടം    തെറ്റിയ കുഞ്ഞിനെ    പോലെ   അവള്     ആ   വീട്   മുഴുവൻ   നോക്കി…

അഭി    ഏട്ടാ    ആ    ചോക്ലേറ്റ്    എനിക്ക്    തരുവോ…..

അവളുടെ     ചോക്ലേറ്റ്    തിന്നു   തീർത്തിട്ട്    തൻ്റെ   ചോക്ലേറ്റും    നോക്കി    ഇരുന്ന    കുഞ്ഞു    ആമിയുടെ    മുഖം   .അഭിയുടെ   മനസിൽ    തെളിഞ്ഞു…. അച്ഛൻ്റെ    വഴക്ക്     ഒഴിച്ച്   എന്തു    കിട്ടിയാലും    തനിക്ക്    പകുതി    തരുന്ന    ചേട്ടൻ്റെ   മുഖം    ഓർത്തത്തും    ആമിയുടെ    കണ്ണുകൾ   നിറഞ്ഞു    തുളുമ്പി….

ആമി  നി    ഡ്രസ്സ്    മാറിയില്ലേ    ഇതു    വരെ …..

ഡ്രസ്സ്    മാറാൻ   ആയി    റൂമിൽ    വന്ന    സഞ്ജുവിൻ്റെ    ചോദ്യം.  കേട്ട്    ആമി    ഓർമ്മയിൽ    നിന്നു    ഞെട്ടി   എണീറ്റു…..

സഞ്ജു    ഏട്ടാ    എനിക്ക്     അഭി    ഏട്ടനെ    കാണണം ….

പെട്ടന്ന്    തൻ്റെ    നെഞ്ചില്    വീണ    കരഞ്ഞ    ആമിയെ    അവൻ    ഒന്നൂടെ    ചേർത്തു   നിർത്തി….

അഭി    ഇപ്പൊ   വല്ലാത്ത   ഒരു    അവസ്ഥയിൽ    ആണ് … സത്യം     പറഞ്ഞാ    ഞാൻ    ഒരു   സ്വാർത്ഥന്     ആണ് ..   ഈ    സമയത്ത്    ഞാൻ    അവന്    ഒപ്പം    നിൽക്കേണ്ടത്… പക്ഷേ     എൻ്റെ    ….

ബാക്കി    പറയാൻ    അനുവദിക്കാതെ    ആമി    അവൻ്റെ   വാ    പൊത്തി…..

സോറി    സഞ്ജു    ഏട്ടാ    ഞാൻ  എൻ്റെ    സങ്കടം   കൊണ്ടു    പറഞ്ഞതാ….

ആമി    നിങൾ    രണ്ടാളും    ഒരു   കാര്യം   ഓർക്കണം    എൻ്റെ    അവസ്ഥ… നിൻ്റെ    കണ്ണ്   നിറഞ്ഞാലും    അവൻ്റെ    കണ്ണ്    നിറഞ്ഞാലും    തകരുന്നത്    ഞാൻ    ആണ്…..

സോറി     ഞാൻ    കരയില്ല….

ഇപ്പൊ    നി    കരഞ്ഞൊ     പക്ഷേ     രാത്രി    കരഞ്ഞു    എൻ്റെ    ഫസ്റ്റ് നൈറ്റ്    കുളം    ആക്കരുത്    ഒരു    അപേക്ഷ    ആണ്…..

അവനിൽ നിന്നു അകന്നു മാറി ആമി ദേഷ്യത്തിൽ അവനെ നോക്കി….

ഇപ്പൊ അതാണ് സഞ്ജു ഏട്ടന് അവശ്യം…..

അല്ല .എൻ്റെ കല്യാണം കഴിഞ്ഞ അന്ന് അമേരിക്ക എങ്ങനെ തകർക്കാൻ പറ്റും എന്ന് ചിന്തിക്കാം. ..

തന്നെ നോക്കി അതും പറഞ്ഞു ബാത്റൂമിൽ കേറിയ സഞ്ജുവിനെ ചിരിയോടെ ആമി നോക്കി നിന്നു…..

ആമി ഇല്ലാത്ത കൊണ്ട് എല്ലാരും മൂഡ് ഓഫ് ആയിരുന്നു….ജൂലി ആണെകിൽ ആമിയെ നോക്കി ഓരോ റൂം കേറി നടന്നു അതിൻ്റെ കുര കേൾക്കുമ്പോ രാജിയുടെ കണ്ണ് നിറയും…. ആമി പോയത് കൊണ്ട് അമ്മു റൂമിൽ ഒറ്റക്ക് ഇരുന്നു ….

എവിടെ പോവുക അഭി ഏട്ടാ…..

രാത്രി കാറിൻ്റെ കീയും ആയി പുറത്തേക്ക് ഇറങ്ങിയ അഭിയോ ട് ലക്ഷ്മി ചോദിച്ചു…..

ഞാൻ ആമിയെ ഒന്നു കാണാൻ…..

അവർ കിടന്നു കാണില്ലേ…..

ചെന്ന് നോക്കാം…. നീ കിടന്നോ…  ഞാൻ  ചെന്നില്ല    എങ്കിൽ  ചിലപ്പോ     എൻ്റെ     പേര്    പറഞ്ഞ്     രണ്ടും    കുടി   അടി    തുടങ്ങും …

തന്നെ നോക്കി ചിരിച്ചോണ്ട് അതും പറഞ്ഞു പോയ അഭിയെ അവള് സങ്കടത്തിൽ നോക്കി…. ഒത്തിരി വേദനിക്കുന്നു ആ മനസു ഇപ്പൊ അത് ആരെക്കാളും നന്നായി തനിക്ക് അറിയാം …..

സഞ്ജു ഏട്ടാ….

എന്ന ആമിയുടെ വിളിയിൽ ഫോണിൽ നിന്നു കണ്ണു എടുത്തു സഞ്ജു അവളെ നോക്കി…

സെറ്റ് സാരി തലയിൽ മുല്ലപ്പൂ കയ്യിൽ പാല് ആഹാ അന്തസ്സ്.. കേറി വാ മോളെ അഭിരാമി വർമ്മെ സോറി അഭിരാമി സഞ്ജീവേ….

എന്താ സഞ്ജു ഏട്ടാ വിളിയിൽ ഒരു വശ പിശക്..

എട്ടു വർഷത്തെ കണക്ക് എനിക്കു നിന്നോട് ചോദിക്കാൻ ഉണ്ട്… ഒരു വശത്ത് ജൂലിയുടെ കടി മറു വശത്ത് നിൻ്റെ ചേട്ടൻ്റെ ഇരുമ്പ് ഉലക്ക കൊണ്ടുള്ള അടി ഇതിൻ്റെ ഇടയിൽ ഒരല്പം സ്നേഹം മോഹിച്ചു നിൻ്റെ അടുത്തു വന്നാലോ നിൻ്റെ ഇടി.. എൻ്റെ സ്വന്തം വീട് സ്വന്തം ബെഡ്റൂം സ്വന്തം ഭാര്യ നി തീർന്നടി മോളേ തീർന്നു..

ഡോർ ലോക്ക് ഇട്ടു തന്നെ നോക്കി അത്രയും പറഞ്ഞ സഞ്ജുവിനെ ആമി പേടിയോടെ നോക്കി….

നി എന്താ ഒന്നും മിണ്ടാത്തത് ആമി….

അവളുടെ അടുത്തു ചെന്ന് നിന്നു ആമിയോടു സഞ്ജു ചോദിച്ചു…

എനിക്കു അഭി ഏട്ടനെ കാണണം….

എന്തോന്ന്?…

സഞ്ജു ഏട്ടാ എനിക്കു അഭി ഏട്ടനെ കാണണം …

എൻ്റെ പോന്നു ആമി എൻ്റെ ഫസ്റ്റ് നൈറ്റ് പാലിൽ നി കണ്ണീരു കലക്കരുത്.. ഒത്തിരി പ്രതീക്ഷയോടെ റൂമിലേക്ക് കാലു എടുത്ത വെച്ച പാവം ഭർത്താവ് ആണ് ഞാൻ.. എൻ്റെ ഗതികേട്…

സഞ്ജു ഏട്ടാ ഒന്നു അഭി ഏട്ടനെ വിളിക്ക് പ്ലീസ് . അല്ലേ ഉണ്ടല്ലോ….

അല്ലേ നി എന്തു ചെയ്യും…

അല്ലെങ്കിൽ ഞാൻ താഴെ ഷീറ്റ് വിരിച്ചു കിടക്കും…

നി എന്നെ പേടിപ്പികുവ…

ആണെകിൽ….

ചതിക്കരുത് ഞാൻ അവനെ വിളിക്കാം…

അങ്ങനെ വഴിക്ക് വാ മോനെ സഞ്ജീവ് മഹാദേവ…

സഞ്ജു…. എന്ന ദേവൻ്റെ വിളിയിൽ അവൻ ഡോര് തുറന്നു…

എന്താ അച്ഛാ…

അഭി വന്നിരിക്കുന്നു….

ആണോ അങ്ങോട്ട് മറിയെ എന്നു പറഞ്ഞു ആമി സഞ്ജുവിനെ തട്ടി മാറ്റി റൂമിൽ നിന്നും ഇറങ്ങി….

അഭി    ഏട്ടാ    എന്ന    വിളിയിൽ    തൻ്റെ    നെഞ്ചോടു    ചേർന്ന    അവളെ    അഭി   കൂടുതൽ    ചേർത്തു    നിർത്തി…..

സോറി     മോളേ   നി    പൊന്നപ്പോ    എൻ്റെ    സങ്കടം    കൊണ്ട    ഞാൻ…..

എനിക്കറിയാം    അഭി    ഏട്ടൻ    വന്നല്ലോ … ജൂലിയെ    കൊണ്ട്    വന്നില്ലേ …..

കൊണ്ട്     വന്നു    കൊട്   ഇനി     അതിൻ്റെ    ഒരു    കുറവേ    ഉള്ളൂ…..

അങ്ങോട്ടു     വന്ന   സഞ്ജുവിൻ്റെ     പറച്ചിൽ    കേട്ട്    അഭി    ചിരിച്ചു…..

എന്താണ്     ചിരി    നി    ഇപ്പൊ    വന്നില്ല    എങ്കിൽ    എൻ്റെ     അവസ്ഥ    കഷ്ടം     അയെനെ…..

എനിക്കറിയാം     സഞ്ജു      അതാ   വന്നത്…. എങ്കിൽ     കിടന്നോ   ഗുഡ്  നൈറ്റ്… ചേട്ടൻ     പോട്ടെ…..

ആമിയുടെ     നെറുകയിൽ    ചൂണ്ടു    അമർത്തി    അഭി    പറഞ്ഞു….   ശരി    എന്നു       ആമി    തല   ആട്ടി….

ദ്ദേ     അഭി     എത്തി    എന്നു    പറഞ്ഞു     വിളിക്കണ്ട്     ഞാൻ    ഫോൺ   എടുക്കില്ല …

അയ്യോ     വിളിക്കില്ല     പോരെ…….

അത്    പറഞ്ഞു     കാറിൻ്റെ       കീയും    വിരലിൽ    കറക്കി    പോയ      അഭിയെ    ചിരിയോടെ    ആമി    നോക്കി    നിന്നു…..

ആമി      ഈ     പാവം    ഞാൻ    നിൽക്കണോ    അതോ    പോണോ… ഇങ്ങനെ     നിന്നാൽ    കോഴി    കുവും…..

സഞ്ജുവിൻ്റെ    പറച്ചിൽ    കേട്ടു    ആമി    ചിരിയോടെ    അവനോടു  ചേർന്നു    നിന്നു..അനുസരണ    ഇല്ലാതെ     ആ   കൈകൾ     അവളുടെ     ശരീരത്ത്    കുസൃതി    കാട്ടി    ഓടി    നടന്നു…..

അഭി   ഏട്ടൻ   കിടക്കുന്നില്ലേ?….

റൂമിന്   പുറത്തേക്ക്   പോവാൻ   ഇറങ്ങിയ   അഭി   ലക്ഷ്മിയെ   ചിരിയോടെ   നോക്കി…

ഇല്ല   നി   കിടന്നോ   അപ്പുവിൻ്റെ   അടുത്ത്   പോയി  നോക്കട്ടെ   അവൻ   പഠിക്കുന്നോ   എന്നു..

നിങൾ   പഠിപ്പിച്ചു   പഠിപ്പിച്ചു   സിവിൽ  സർവീസ്   എഴുതാൻ   അവൻ   ജീവനോടെ   ഉണ്ടാകുമോ? പാവം   അവൻ്റെ   വിധി …

ഒന്നു   പോടി   അവന്   സിവിൽ   സർവീസ്   കിട്ടും   എനിക്ക്   ഉറപ്പ്   ആണ്   അത്രയും   മുടിഞ്ഞ   തല   ആണ്   അവൻ്റെ   അതു   മാത്രം   അല്ല   ലച്ചു   അവനെ   തട്ടി   ഓഫീസിൽ   ഇട്ടാലോ   എന്ന   എൻ്റെ   ചിന്ത…..

എന്തിന്?….

തൻ്റെ   അടുത്തേക്ക്   വന്നു   ബെഡിൽ   ഇരുന്ന   അഭിയെ   ലക്ഷ്മി   കൂർപിച്ചു   നോക്കി….

അല്ല   ഓഫീസിൽ   എന്നെ   ഹെൽപ്   ചെയ്യാൻ   ഒരാൽ   ഉണ്ടെങ്കിൽ   എനിക്ക്   അത്രയും   നേരത്തെ   ഫ്രീ   ആയി  ഇങ്ങു   വരാം.. ഒരല്പം   റൊമാൻസ്   ഞാൻ   മോഹിക്കുന്നത്    തെറ്റാണോ? …

അയ്യോ   പാവം     നിഷ്കളങ്കതയുടെ   ആൾരൂപം  നിങ്ങളുടെ   പാട്ട്   എനിക്ക്   വീക്നെസ്   ആയി   പോയി   അതു   മുതൽ എടുത്തു   കൊണ്ട്   നിങൾ   എന്നെ   …

ബാക്കി   പറയാതെ   ലക്ഷ്മി   അഭിയെ   നോക്കി   ആ   മുഖത്തെ   തനിക്ക്   പ്രിയപെട്ട   ആ   ചിരി   കണ്ടതും   അതിൽ   അലിഞ്ഞു   പോയത്   പോലെ   അവൾക്ക്   തോന്നി….

അഭി   ഏട്ടൻ്റെ   ചിരി   സൂപ്പർ   ആണ് …

തന്നോടു   കുടുതൽ   ചേർന്ന്   ഇരുന്നു   ലക്ഷ്മി   പറഞ്ഞ   കേട്ടു   അഭി   അവളെ   തന്നിലേക്ക്   ചേർത്തു   പിടിച്ചു…

അപ്പോ   ശരി   വൈഫി   ഞാൻ   അപ്പുവിൻ്റെ   അടുത്തേക്ക്   പോട്ടെ   അല്ലെങ്കിൽ   ബുക്കും   തുറന്നു   വെച്ചു   അവൻ   ഉറങ്ങും   അപ്പൊൾ   ഗുഡ്   നൈറ്റ്   ബേബി   കിടന്നോ…..

പാവം   അപ്പു   അഭി   ഏട്ടൻ്റെ   ഇടി   കൊണ്ട്   അവൻ   ചാവും.. ഒന്നുകിൽ   സിവിൽ   സർവീസ്  .അല്ലെങ്കിൽ   റീത്ത്   ഏതേലും   ഒന്നു   ഉറപ്പ്   ആയും   കിട്ടും… എങ്കിലും   അഭി   ഏട്ടൻ   അടുത്ത്   ഇല്ലാതെ   ഞാൻ    എങ്ങനെ   കിടന്നു   ഉറങ്ങും … എന്തൊരു  പ്രണയം   ആണ്   മനുഷ്യ   നിങ്ങളോട്   അടങ്ങാത്ത   പ്രണയം…

അഭി  പോയത്   നോക്കി   ചിരിയോടെ   ലക്ഷ്മി   ബെഡ്ഡിൽ   ഇരുന്നു….

അഭിയുടെ      പ്രണയം    പാട്ട്     പോലെ   ലക്ഷ്മിയില്      ഒഴുകി    ഇറങ്ങി ….  റോമൻസ്  ഒരു    മത്സരം     ആക്കിയാൽ     അതിൽ    ഫസ്റ്    സഞ്ജു     എന്ന    ആമിയുടെ     പരാതി….രാഹുൽ    അഭിയുടെ     ഇടി    കൊണ്ട്    നല്ല    കുട്ടി    ആയി    പഠിത്തം     ആണ്……. അതിൻ്റെ    ഇടയിൽ    അഭിയുടെ    ഏറ്റവും വലിയ     ആഗ്രഹം    പ്രഗ്നൻസി കിറ്റിൽ     രണ്ടു     പിങ്ക്    വരയിൽ    തെളിഞ്ഞു……

തുടരും…………

4.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!