ലക്ഷ്മി – ഭാഗം 37

7106 Views

Lakshmi Ashwathy Novel

അഭി ഏട്ടാ എനിക്കു ഇപ്പൊ പച്ച മാങ്ങ തിന്നണം….

പെട്ടന്ന് ഉള്ള ലക്ഷ്മിയുടെ പറച്ചിൽ കേട്ട് അഭി അവളെ നെഞ്ചില് നിന്നു മാറ്റി ചാടി എണീറ്റു….

സമയം രാത്രി പന്ത്രണ്ട് മണി .. നി ഗർഭിണി ഓകെ തന്നെ എങ്കിലും ഇതു ഒരു ഇത്തിരി കുടിയ മോഹം അല്ലേ എനിക്ക് മരം കേറാൻ അറിയില്ല പെണ്ണെ….

അഭി ഏട്ടാ പ്ലീസ് .. എനിക്കു ഇപ്പൊ തിന്നണം …

അവളുടെ വീർത്ത് വയറിൽ അവൻ്റെ കൈ എടുത്ത് വെച്ചു ലക്ഷ്മി കെഞ്ചി…

തൻ്റെ അച്ഛൻ്റെ ചൂട് അറിഞ്ഞ പോലെ ഉള്ളിലെ ആൾ ഒന്നു അനങ്ങി.. ആ തുടിപ്പു അറിഞ്ഞ് ദേഹം മുഴുവൻ കുളിര് കോരുന്ന പോലെ അഭിക്കു തോന്നി… ലക്ഷ്മിയുടെ വയറിലേക്ക് മുഖം ചേർത്തു അവൻ അമർത്തി ചുംബിച്ചു…

അച്ഛയുടെ മുത്ത് ഒന്നും വേഗം വാ.. ഈ ഒൻപത് മാസം കൊണ്ട് ഒരു വിധ പെട്ട എല്ലാ പണിയും പഠിച്ചു അല്ല നിൻ്റെ അമ്മ പഠിപ്പിച്ചു .. ഇപ്പൊ മരവും കേറും … ഇനി എനിക്ക് വയ്യ മുത്തേ …

അഭി പറഞ്ഞത് ചിരിയോടെ ലക്ഷ്മി അതു കേട്ടിരുന്നു … അച്ഛൻ്റെ ശബ്ദവും സ്നേഹവും അടുത്തറിഞ്ഞ പോലെ ഉള്ളിലെ ജീവൻ കൂടുതൽ ശക്തിയിൽ ഇളകി കൊണ്ടിരുന്നു.. തുടരെ തുടരെ കിട്ടുന്ന അനക്കത്തിൻറ്റെ സുഖമുള്ള ഒരു ചെറിയ വേദനയിൽ ലക്ഷ്മി വയറിൽ കൈ വെച്ചു…

എന്താ അഭി ഏട്ടാ ഇതു ചാടി എണീറ്റു ഇങ്ങു പൊരുവോ … എന്താ ചവിട്ടു അഭി ഏട്ടൻ്റെ സൗണ്ട് കേട്ടാൽ പിന്നെ അകത്ത് എന്താ വെപ്രാളം…..

നിനക്ക് നല്ല കുശുമ്പ് ഉണ്ട് … പിന്നെ ഈ തൊഴി നിനക്ക് കിട്ടണം നിൻ്റെ അടി ഇടി കടി ഓകെ ഞാൻ കൊള്ളുനില്ലെ അപ്പോ എൻ്റെ കൊച്ചിൻ്റെ നീയും കൊള്ളണം…. അച്ഛയുടെ മുത്ത് അമ്മേ വേദനിപിക്കല്ലെ അതു അച്ചക്ക് സങ്കടം ആവും…

തൻ്റെ വയറിൽ അമർത്തി ചുംബിച്ച അഭിയുടെ തലയിൽ ലക്ഷ്മി സ്നേഹത്തിൽ തലോടി…

അഭി ഏട്ടാ മാങ്ങ …

നി ഇതു വരെ അതു വിട്ടില്ല….

പ്ലീസ് അഭി ഏട്ടാ… ഗർഭിണി യായ ഭാര്യയുടെ മോഹം സാധിച്ചു കൊടുക്കേണ്ടത് ഭർത്താവിൻ്റെ കടമ ആണ്…

അയ്യോ ഞാൻ സഞ്ജുവിനെ വിളിച്ചു ചോദിക്കാം ….

ഈ കാലൻ മനുഷ്യനെ കിടത്തി ഉറക്കത്തും ഇല്ല …

തുടരെ തുടരെ ഉള്ള ഫോൺ ബെൽ കേട്ടു ആമിയെ നെഞ്ചില് നിന്നു മാറ്റി സഞ്ജു എണീറ്റു. ഇരുന്നു…

ആര സഞ്ജു ഏട്ടാ….

വേറെ ആര നിൻ്റെ ചേട്ടൻ കാലൻ ഇവന് ഉറക്കവും ഇല്ല..

അമ്മേ എന്തിനാ നി ഇപ്പൊ ഇടിച്ചത്…

തൻ്റെ പുറം ശക്തിയിൽ തടവി സഞ്ജു ദയനീയം ആയി ആമിയെ നോക്കി….

നിങ്ങളോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എൻ്റെ അഭി ഏട്ടനെ കാല എന്നു വിളിക്കരുത് എന്നു… ഒന്നു അങ്ങോട്ട് വിളിക്ക് മനുഷ്യ … ചേച്ചി കുടി അങ്ങനെ ഇരിക്കുന്നു വിളിച്ചു കാര്യം തിരക്കതെ ചേച്ചിക്ക് ഇനി എന്തേലും ഒന്നു വിളിക്ക് മനുഷ്യ…

അയ്യോ ഞാൻ. വിളിക്കാം ഗർഭിണി ആയ പെങ്ങൾക്കും അതിനു കാരണം ആയവനും ഇത്ര ടെൻഷൻ ഇല്ല … അച്ഛൻ പെങ്ങൾക്ക് ആണ് ടെൻഷൻ….

ദ്ദേ സഞ്ജു ഏട്ടാ…

അയ്യോ വേണ്ട നിൻ്റെയും നിൻ്റെ ചെട്ടൻ്റെയും തെറി കേൾക്കാൻ ആണ് എനിക്ക് വിധി. പക്ഷേ ഇപ്പൊ നല്ല മൂഡ് അല്ല…

ഫോണും കയ്യിൽ എടുത്ത് സഞ്ജു ആമിയോട് പറഞ്ഞു…

എന്താടാ കാല അല്ല അഭി നിനക്ക് ഉറക്കം ഒന്നും ഇല്ലെ…

സഞ്ജു ഒരു പച്ച മാങ്ങ കിട്ടാൻ ചാൻസ് ഉണ്ടോ?..

വല്ല പച്ചക്കറി കടയിലും .പോയി ചോദിക്ക്. അഭി .. അല്ലേ വല്ല മവേലും വലിഞ്ഞു കേറാൻ നോക്കു….

അതിനു തന്നെ വന്നത് നി താഴെ വന്നു ഗേറ്റ് ഒന്നു തുറക്ക് .. നിൻ്റെ വീട്ടിലെ മാവു ആണ് ഇന്നത്തെ എൻ്റെ ഇര….

നില്ക്കു ദ്ദേ വരുന്നു…

എന്താ സഞ്ജു ഏട്ടാ അഭി ഏട്ടൻ എന്തു പറഞ്ഞു…

ലൈറ്റ് ഓൺ ആക്കി ഷർട്ടും ഇട്ട് കട്ടിലിൽ നിന്നു ഇറങ്ങിയ സഞ്ജുവിനെ നോക്കി ആമി ചോദിച്ചു…

നിൻ്റെ ചേട്ടൻ അഭിരാം വർമ്മക്ക് മാവിൽ കെറണം .. എന്നു .താഴെ .വന്നു ഗേറ്റ് തുറക്കാൻ…

അഭി ഏട്ടൻ വന്നോ… ഞാൻ ഒന്നു കാണട്ടെ…

പിന്നെ അവൻ ഇപ്പൊ ദുബായിൽ നിന്നു വന്നത് ആണല്ലോ …

തന്നെ തള്ളി മാറ്റി പുറതോട്ട് പോയ ആമിയെ നോക്കി സഞ്ജു പറഞ്ഞു .. ഇതൊന്നും കേട്ട ഭാവം വേക്ക തേ. സെക്കൻഡുകൾ കൊണ്ട് ആമി താഴെ എത്തി  ഗേറ്റ്  തുറന്നു ….

അഭി ഏട്ടാ..

നി ഉറങ്ങിയില്ലേ ആമി…

തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ അവളെ ചേർത്തു നിർത്തി അഭി ചോദിച്ചു…

അയ്യോ നിന്നെ പോലെ ഒരു അങ്ങള   ആണെങ്കിൽ  നല്ല പോലെ പെങ്ങളും ഭർത്താവും ഉറങ്ങും….

അങ്ങോട്ടു വന്ന സഞ്ജുവിനെ കണ്ടൂ അഭി നന്നായി ഒന്നു ചിരിച്ചു കാണിച്ചു…

തെറി വിളിക്കാൻ വരുമ്പോ നി ചിരിച്ചു കാണിക്കും.. അതിൽ വീണു ഞാൻ പറയാൻ ഉള്ളത് മറക്കും…

ചേച്ചയെ  ഒറ്റക്ക്     മുകളിൽ   ഇരുത്തിയ അഭി ഏട്ടൻ വന്നത്..

അല്ല അമ്മു കൂടെ ഉണ്ട് … മാവ് എവിടെ മോളേ ചേട്ടൻ ഒന്നു താഴെ നിന്നു പറിക്കാൻ നോക്കാം…

പറ്റില്ല പറ്റില്ല എൻ്റെ പറമ്പിലെ മാങ്ങയെ കമ്പ് കൊണ്ടു തല്ലാൻ ഒന്നും പറ്റില്ല … നി കേറി പറിച്ച മതി അഭി…

ഡാ കാല നി പക പോക്കുവ അല്ലേ….

എന്താ ആമി നിൻ്റെ ചേട്ടൻ എന്നെ കാല എന്നു വിളിച്ചിട്ട് നി നോക്കി നിൽക്ക.. കൊടുക്ക് അവനിട്ട് ഒന്നു….

പിന്നെ എൻ്റെ ചേട്ടനെ ഞാൻ ഒന്നും ചെയ്യില്ല….

വീണ്ടും തേപ്പ് വിധി…

സഞ്ജു ഇതു വലിയ മരം ആണ് എന്താ ചെയ്യുക…. ആമി ഒരു വടി ഇങ്ങു എടുക്കു…

മാവിൽ നോക്കി ദയനീയമായി അതു പറഞ്ഞ അഭിയെ സഞ്ജു ചിരിയോടെ നോക്കി….

വലിഞ്ഞു കേറ് ഇതെല്ലാം നി കാരണം അല്ലേ….

ഞാൻ എന്താ ചെയ്തേ സഞ്ജു….

പിന്നെ നി അറിയാതെ ഗർഭ മുന കൊണ്ടു ഗർഭം ഉണ്ടാവാൻ. നിൻ്റെ ഭാര്യ മുനി കന്യക ആണോ….

എൻ്റെ സഞ്ജു അവള് ഒന്നു ഒച്ച വെച്ചിരുന്നു എങ്കിൽ ഞാൻ ഉണർന്നേനെ…

ഹിറ്റ്ലർ മൂവി ഡയലോഗ് പറയാതെ മരത്തിൽ വലിഞ്ഞു കേറാൻ നോക്കു … എങ്ങനെ നടന്ന ചെറുക്കൻ ആണ്….

അഭി ഏട്ടാ വടി കിട്ടി…

താ ആമി…

വടിയും ആയി വന്ന ആമിയുടെ കയ്യിൽ നിന്നു വടി മേടിച്ചു മാങ്ങ പറിച്ചു വിജയിയെ പോലെ അഭി സഞ്ജുവിനെ നോക്കി….

എന്താ സന്തോഷം എങ്കിൽ വേഗം കൊണ്ടു കൊടുക്കു…

അപ്പോ ആമി ഗുഡ് മോണിംഗ് ഞാൻ പോട്ടെ … ശരി സഞ്ജു…

തന്നെ ഒന്നൂടെ നെഞ്ചില് ചേർത്തു നടന്നു പോയ അഭിയെ ചിരിയോടെ ആമി നോക്കി….

എന്തടി നിനക്ക് ഒരു ചിരി.. അവനെ കളിയാക്കിയത് പോലെ..

അയ്യോ ഞാൻ പഴയ അഭിരാം വർമ്മയുടെ കാര്യം ഓർത്തു ചിരിച്ചത് ആണ്… എന്തൊക്കെ ആയിരുന്നു ദേഷ്യം വന്നാൽ തല്ലി പൊട്ടിക്കൽ ഒച്ച ആണെങ്കിൽ പിന്നെ പറയണ്ട   ഞാനും    അമ്മയും   ചെവിയിൽ   പഞ്ഞി   വരെ   വെക്കും   അത്ര    ദേഷ്യം  .. ആ മനുഷ്യൻ ആണ് പാവം എൻ്റെ ഏട്ടൻ…

നി കേട്ടിട്ടില്ലേ ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്ന് അതാണ് … എങ്കിലും എൻ്റെ പെങ്ങളെ നമിച്ചു…. അതൊക്കെ പോട്ടെ വാ മുത്തേ നമ്മുക്ക് കിടക്കാം…

തൻ്റെ ദേഹത്ത് പരതി നടന്ന സഞ്ജുവിൻ്റെ കൈ തട്ടി ആമി അവനെ നോക്കി….

എന്തുവാ ആമി ഇതു ഒരുമാതിരി വിലക്കപ്പെട്ട കനിയില് കൈ വെച്ച പോലെ….

എൻ്റെ സഞ്ജു ഏട്ടാ ജീവിക്കാൻ റോമൻസ് വേണം … പക്ഷേ റോമൻസിന് മാത്രം ആയി ജീവിക്കരുത് എൻ്റെ പൊന്നോ ഇതിൻ്റെ മുന്നിൽ തല വെച്ച എൻ്റെ അവസ്ഥ. എന്നെ പോലെ വേറെ ആര് കാണും…

ഇതിലും ഗതികെട്ട ഒരാളുണ്ട് അതു വെച്ച് നോക്കിയാൽ നിനക്ക് എന്താ ഭാഗ്യം…പാവം ഞാൻ…

അയ്യോ ഒരു പാവം അതൊക്കെ പോട്ടെ ആ ആളു ആര്…

പറഞ്ഞ അറിയും ലക്ഷ്മി അഭിരാം… പാവം    എൻ്റെ   പെങ്ങൾ  നിൻ്റെ ചേട്ടനെ പോലെ ഒരാളെ ..

ബാക്കി പറയാൻ ഒരുങ്ങിയതും പുറത്ത് ശക്തിയിൽ കിട്ടിയ അടിയിൽ സഞ്ജു ഒന്നു പുളഞ്ഞു….

എന്തുവാ ആമി ഇതു നി എൻ്റെ നെഞ്ചത്ത് റീത്ത് വേക്കുവോ… എന്തിനാ ഇപ്പൊ….

മേലിൽ എൻ്റെ അഭി ഏട്ടനെ പറ്റി അനാവശ്യം ആയി വല്ലതും പറഞ്ഞ ബാക്കി അപ്പോ ….

അതു പറഞ്ഞു അകത്തേക്ക് പോയ ആമിയേ സഞ്ജു സങ്കടത്തിൽ നോക്കി…

അവന് കാണിക്കാം ഞാൻ പറയരുത് ..ജഗതി ചേട്ടൻ പറഞ്ഞ പോലെ അവരുടെ ആവശ്യം ഇവൾക്ക് അനാവശ്യം.. അടുത്ത ജന്മത്തിൽ എങ്കിലും അച്ഛനും അമ്മക്കും ഒറ്റ മോൾ ഉള്ളതിനെ നോക്കി കെട്ടണം.. എൻ്റെ വിധി….

തന്നെ ഓരോന്ന് പറഞ്ഞു സഞ്ജു അകത്തേക്ക് പോയി….

എൻ്റെ അമ്മു നി തിരുമ്മി ഒന്നും തരണ്ട….

ലക്ഷ്മിയുടെ നീരുള്ള കാൽ രണ്ടും തൻ്റെ മടിയിൽ എടുത്ത് വെച്ച് തിരുമ്മുന്ന അമ്മുവിനെ കണ്ടാണ് അഭി മുറിയിൽ. ചെന്നത്… ലക്ഷ്മി ആണെങ്കിൽ കാലു വലിക്കാനും നോക്കുന്നുണ്ട്….

എന്താണ് ഇവിടെ രണ്ടു പേരും ചേർന്ന്…

അഭിയുടെ ശബ്ദം കേട്ട് രണ്ടാളും ഒന്നിച്ചു നോക്കി…

എന്താണ് അഭി ഏട്ടാ താമസിച്ചത്…

ലക്ഷ്മിയുടെ ചോദ്യം കേട്ട് അഭി അവളെ ഒന്നു ഇരുത്തി നോക്കി…

എൻ്റെ അച്ഛന് പച്ചകറി കട ഒന്നും ഇല്ല ഓടി ചെന്ന് എടുക്കാൻ മരത്തിൽ നിന്നും പറിക്കണം…

തന്നോട് കപട ദേഷ്യത്തിൽ അത്രയും പറഞ്ഞ അഭിയെ ലക്ഷ്മി മുഖം കുർപിച്ച് നോക്കി….

അമ്മു ഇനി നി തിരുമ്മണ്ട അഭി ഏട്ടൻ വന്നല്ലോ….

കേട്ടോ അമ്മു എനിക്ക് അടുത്ത പണി.. ഒൻപത് മാസം മുന്നേ വരെ ആകെ അറിയാവുന്ന തൊഴിൽ .. ബിസിനെസ്സ് ആയിരുന്നു പക്ഷേ ഞാൻ ഒത്തിരി പുരോഗമിച്ചു… മസാല ദോശ തൊട്ടു ബിരിയാണി വരെ വെക്കാൻ അറിയുന്ന എന്നെ പോലെ വേറെ നല്ല കുക്ക് അടുത്ത് കാണില്ല… അതു മാത്രമോ ഇവൾ വോമിറ്റ് ചെയ്യുന്ന കോരി കോരി നടുവ് ഒടിഞ്ഞു.. പിന്നെ ഈ കാലു തിരുമ്മി തിരുമ്മി അതും പഠിച്ചു .. ഇനി എന്താ വേണ്ടത്….

അഭി അതു പറഞ്ഞു ലക്ഷ്മിയെ നോക്കിയതും നിറ കണ്ണുകളോടെ അവള് അവനെ നോക്കി. ..

അഭി ഏട്ടാ എങ്കിൽ ശരി …

അമ്മു ….

എന്ന അഭിയുടെ വിളിയിൽ മുന്നോട്ട് പോയ അവള് തിരിഞ്ഞു നിന്നു…

എന്താ അഭി ഏട്ടാ…

ഞാൻ എന്താ സജിത്തിൻ്റെ അടുത്ത് പറയണ്ടേ… അവൻ ഒത്തിരി നിന്നെ.. ഒരിക്കലും എംഡി എന്ന എന്നോടുള്ള ഒരു കടപ്പാടും അല്ല അവന് നിന്നെ ഒത്തിരി ഇഷ്ടം ഉള്ള കൊണ്ട് ആണ്…

അഭി ഏട്ടാ ഞാൻ എങ്ങനെ? എൻ്റെ കാര്യങ്ങൽ എല്ലാം അഭി ഏട്ടന് അറിയാവുന്നത് അല്ലേ … എനിക്കു അദ്ദേഹത്തിന് നല്ലൊരു ഭാര്യ ആവാൻ ഒന്നും പറ്റില്ല. അവരു ഇന്നു ജീവനോടെ ഇല്ലേലും അവർ എന്നെ …

ബാക്കി പറയാതെ അമ്മു തൻ്റെ കണ്ണുകൾ തുടച്ചു…

ഇനി അഭി ഏട്ടന് ഞാൻ ഇവിടെ നിൽക്കുന്നത് ബുദ്ധിമുട്ട് ആണെങ്കിൽ .. ലച്ചുവിൻ്റെ വാവ വന്നു കഴിഞ്ഞു കുഞ്ഞിനെ കണ്ടിട്ട് ഞാൻ എങ്ങോട്ട് എങ്കിലും പോയേക്കാം.. കുടി വന്നാൽ പത്തു ദിവസം ….

തൻ്റെ മുന്നിൽ നിന്നു അതു പറഞ്ഞ അമ്മുവിനെ അഭി സങ്കടത്തിൽ നോക്കി…

അമ്മു എന്ന അഭിയുടെ വിളിയിൽ അവള് തല ഉയർത്തി…

ഞാൻ നിന്നോട് എപ്പോളും പറയും നി എനിക്ക് ആമിയേ പോലെ എന്നു .. പോലെ എന്നല്ല അങ്ങനെ തന്നെ പക്ഷേ നി ഒരിക്കലും അപ്പുവിൻ്റെ സ്ഥാനത്ത് എന്നെ കണ്ടിട്ടില്ല .. നിൻ്റെ കൂട്ടുകാരിയുടെ ഭർത്താവ് അതു മാത്രം .. അതു കൊണ്ടാണ് ഇപ്പൊ നി വീട് വിട്ട് പോകും എന്ന് പറഞ്ഞത്…. സജിത്ത് എന്നോട് ഒരു പ്രൊപ്പോസൽ വേച്ചപ്പോ എനിക്ക് അതിൽ ഒരു തെറ്റും തോന്നിയില്ല.. എല്ലാം കൊണ്ടും നിനക്ക് ചേരും എന്നു തോന്നി… നിൻ്റെ കാര്യങ്ങൽ അറിഞ്ഞപ്പോൾ അവന് അതൊരു. പ്രോബ്ലം അല്ല … പിന്നെ എല്ലാത്തിലും ഉപരി നി അപ്പുവിനെ പറ്റി ഒന്നു ചിന്തിക്കൂ എനിക്ക് ഉറപ്പ് ഉണ്ട് അവന് സിവിൽ സർവീസ് കിട്ടും …മോള് കാരണം അവൻ്റെ ജീവിതം നിന്നെ ഓർത്തു ഓരോ നിമിഷവും നീറി നീറി ആണ് അവൻ…

അഭി ഏട്ടാ ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല … ഞാൻ കാരണം പാവം ആ മനുഷ്യൻ അതു കൊണ്ട് ആണ് … അഭി ഏട്ടനെ ഞാൻ അപ്പുനെ പോലെ അല്ല അതിലും സ്നേഹിക്കുന്നു…

തൻ്റെ മുന്നിൽ നിന്നു കരഞ്ഞ അമ്മുവിനെ അഭി തന്നോട് ചേർത്തു നിർത്തി ..

മോള് നല്ല പോലെ ഒന്നു ആലോചിക്കൂ.. ഇഷ്ടം ഉണ്ടേൽ മതി അവൻ വെയിറ്റ് ചെയ്യും അത്ര ഇഷ്ടം ആണ് നിന്നെ പോയി കിടന്നോ…

അമ്മുവിൻ്റെ ഒലിച്ചു ഇറങ്ങിയ കണ്ണീരു തുടച്ചു അതു പറഞ്ഞ അഭിയെ അമ്മു സ്നേഹത്തിൽ നോക്കി…

എങ്കിൽ ശരി അഭി ഏട്ടാ ലച്ചുവിന് നല്ല കാലു വേദന ഉണ്ട് .. നീര് പിന്നെയും കുടി …

ഹ ഞാൻ ഉണ്ടല്ലോ അമ്മു പോയി കിടന്നോ….

അഭി തൻ്റെ മടിയിൽ വെച്ചു തിരുമ്മിയ അവളുടെ കാലു ലക്ഷ്മി വലിച്ചു എടുത്തു… മുഖം കണ്ടാൽ അറിയാം ദേഷ്യം ആണ് എന്നു….

ലച്ചു ഞാൻ തിരുമ്മി തരാം നിൻ്റെ കാല് …

വേണ്ട എനിക്ക് കുഴപ്പം ഒന്നും ഇല്ല….

അതു പറഞ്ഞു തിരിഞ്ഞു കിടന്ന ലക്ഷ്മിയുടെ അടുത്ത് ചേർന്നു കിടന്നു അഭി വയറിൽ കൈ വെച്ചു ചേർത്തു പിടിച്ചു…തൻ്റെ പ്രിയപെട്ട ആളിൻ്റെ സാമീപ്യം അറിഞ്ഞു ലക്ഷ്മിയുടെ ഉള്ളിലെ കുഞ്ഞു ജീവൻ ശക്തിയിൽ അനങ്ങാൻ തുടങ്ങി….

നി എന്നോട് പിണങ്ങിയോ ലച്ചു ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ നിനക്ക് വേണ്ടി എന്തു ചെയ്യുനതും എനിക്ക് സന്തോഷം അല്ലേ…

എന്തു പിണക്കം ഈ സമയത്ത് എനിക്ക് ഒപ്പം വേണ്ട ആൾ എൻ്റെ ഒപ്പം ഇല്ലാത്തത് എൻ്റെ നിർഭാഗ്യം ആണ് .. അതിനു ഞാൻ അഭി ഏട്ടൻ്റെ അടുത്ത് പിണക്കം കാണിക്കുന്ന എന്തിനാ…

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഇറുക്കി അടച്ചു ലക്ഷ്മി അതും പറഞ്ഞതും അഭിയുടെ നെഞ്ചില് ഒരു ഭാരം എടുത്തു വെച്ച പോലെ അവന് തോന്നി….

അവളെ നേരെ കിടത്തി അവളുടെ മുഖത്തേക്ക് അവൻ ഉറ്റു നോക്കി…

നിനക്ക് നിൻ്റെ അമ്മ ഒപ്പം വേണം എന്നു തോന്നിയോ…

തൻ്റെ മനസു അറിഞ്ഞത് പോലെ അവൻ പറഞ്ഞത് കേട്ടു അഭിയുടെ നിറഞ്ഞ കണ്ണുകളെ അവഗണിച്ച് ലക്ഷ്മി ബെഡിൽ എണീറ്റു ഇരുന്നു…വലിയ വയറും വെച്ചു എണീറ്റു ഇരുന്ന ബുദ്ധിമുട്ടിൽ പോലും അണക്കുന്ന അവളെ സങ്കടത്തിൽ അഭി നോക്കി…തനിക്ക് വേണ്ടി തൻ്റെ ജീവനെ ഉദരത്തിൽ ചുമക്കുന്നവൾ. ഒരു വാക്കു കൊണ്ടു പോലും താൻ അവളെ നോവിക്കാൻ പാടില്ല പക്ഷേ …

അവൻ അറിയാതെ കണ്ണുകൾ നിറഞ്ഞു…

സോറി ലച്ചു ഞാൻ അറിയാതെ പറഞ്ഞത് അല്ലേ …

തൻ്റെ തോളിൽ മുഖം ചേർത്തു വെച്ച അഭിയെ ലക്ഷ്മി ഒന്നു നോക്കി….

ചെറിയമ്മ വന്നു എന്നെ ഏഴാം മാസം കുട്ടി കൊണ്ടു പോയത് അല്ലേ.. അഭി ഏട്ടൻ തിരിച്ചു വിളിച്ചു കൊണ്ടു വന്നിട്ട് ഇപ്പൊ എൻ്റെ അമ്മ ഉണ്ടായിരുന്നു എങ്കിൽ എന്നോട്….

തൻ്റെ മുന്നിൽ ഇരുന്നു കരഞ്ഞ അവളെ ലക്ഷ്മി കണ്ണീരോടെ നോക്കി….

സോറി ലച്ചു ഇപ്പോളും എൻ്റെ സ്നേഹം നിനക്ക് മനസിൽ ആയില്ല… ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ… സോറി കാലു ഞാൻ തിരുമ്മി തരട്ടെ….

തന്നെ നോക്കി നിഷ്കളങ്കമായ മുഖത്തോട് അത്രയും പറഞ്ഞ അഭിയെ ചിരിയോടെ നോക്കി…. പെട്ടന്ന് അവനെ ഇറുക്കി പുണർന്നു….

സോറി അഭി ഏട്ടാ പെട്ടന്ന് കേട്ടപ്പോ സങ്കടം തോന്നി….

നിനക്ക് മാങ്ങ വേണ്ടേ…

വേണ്ട …. എനിക്കു കരിക്ക് കുടിക്കാൻ ആണ് ഇപ്പൊ തോന്നുന്നത്….

ഈശ്വര ഇനി ഞാൻ തെങ്ങിൽ കുടി കയറണം …

അവളിൽ നിന്നു അകന്നു മാറി ചിരിയോടെ അവളെ നോക്കി പറഞ്ഞു  കൊണ്ട്..  സ്നേഹത്തിൽ അവളുടെ നീര് വന്നു കാലു തൻ്റെ മടിയിൽ വെച്ചു തടവുന്ന അവനെ ലക്ഷ്മി നിറ കണ്ണുകളോടെ നോക്കി….

വന്നു കിടന്നു ഉറങ്ങാൻ നോക്കു നാളെ ഇനി ഓഫീസിൽ പോവണ്ട… അവിടെ ചെന്നാലും പണി ഇങ്ങനെ ഉറങ്ങാതെ ഇരുന്നു അഭി ഏട്ടൻ്റെ മുഖം വല്ലാതെ ആയി….

ഓഫീസിൽ ഇപ്പൊ എന്താ ലച്ചു അവിടെ ഇപ്പൊ അക്കൗണ്ട്സ് ഫുൾ നോക്കുന്നത് അപ്പു ആണ് നോ ടെൻഷൻ അവൻ നോക്കിയത് ഒന്നൂടെ നോക്കണം സൈൻ ചെയ്യണം അത്ര തന്നെ… ഒരു മിടുക്കൻ ആണ് അവൻ.. അപ്പു ഇല്ലായിരുന്നു എങ്കിൽ ഈ സമയത്ത് നിന്നെ ശ്രദ്ധിക്കാൻ പോലും പറ്റാതെ ലാപ് എടുത്ത് നോക്കി ഇരുന്നേനെ….

അഭി ഏട്ടന് നല്ല ടെൻഷൻ ഉണ്ട് … ഡെലിവറി ടൈം അടുക്കുമ്പോൾ എന്താ അതു…

അതു ബേബിക്ക് വെയിറ്റ് കൂടുതൽ എന്നു പറഞ്ഞ കൊണ്ട്…

അതിനാ അത് ഞാൻ കണ്ണിൽ കണ്ടത് വാരി വലിച്ചു തിന്നിട്ട് ആണ്.. ഈ അഭി ഏട്ടൻ്റെ കാര്യം….

അതല്ല ലച്ചു ഡെലിവറി നോർമൽ ആണ് എങ്കിൽ ബേബിക്ക് വെയിറ്റ് ഉള്ള കൊണ്ടു നിനക്ക്…

ബാക്കി പറയാതെ അഭി തൻ്റെ കണ്ണുകൾ തുടച്ചു….

അഭിരാം വർമ്മ…

എന്ന     ലക്ഷ്മിയുടെ    വിളിയിൽ  അവൻ  തല ഉയർത്തി ….

എൻ്റെ അഭി ഏട്ടാ നിങൾ ആ പഴയ ഫ്ലോ യിൽ തിരിച്ചു വാ… ഇതു ഒരു മാതിരി ഒന്നു പറഞ്ഞു രണ്ടാമത് എനിക്ക് ദേഷ്യം വരുന്നുണ്ട്….

എൻ്റെ ലച്ചു ഈ പ്രഗ്നൻസി ടൈം … നിങൾ ഭാര്യമാർ ശരീരം കൊണ്ട് അനുഭവിക്കുന്നതു ഞങൾ ആണുങ്ങൾ മനസു കൊണ്ടു ആണ് അനുഭവിക്കുന്നതു… ഇനി ഒരു നില്പ് ഉണ്ട് ലേബർ റൂമിനു മുന്നിൽ ഓർത്തിട്ടു എനിക്ക് ഇപ്പൊൾ തന്നെ കയ്യും കാലും വിറക്കുന്നു….

ഒന്നു പോ മനുഷ്യ ഇനി അതു പറഞ്ഞു ഇരുന്നോ ഞാൻ കിടക്കാൻ പോവ….

മടിയിൽ നിന്നും കാലു വലിച്ചു എടുത്തു ലക്ഷ്മി കിടന്നു….

ഓമന തിങ്കൾ കിടാവോ …

നല്ല കോമള താമര പൂവോ…

പൂവിൽ നിറഞ്ഞ മധുവോ .. പരി…

പുർണാനെന്ദു തൻ്റെ നിലവോ…

പുത്തൻ പവിഴ കൊടിയോ ..ചെറു..

തത്തകൾ കൊഞ്ചും മൊഴിയൊ…

അഭി പാടി കഴിഞ്ഞതും ലക്ഷ്മിയുടെ നിറ വയറിൽ അമർത്തി ചുംബിച്ചു…

അച്ചേടെ മുത്ത് അമ്മയെ വേദനിപ്പിക്കാതെ വേഗം ഇങ്ങു പോരണെ .. പാവം അല്ലേ അമ്മ അതും അല്ല അമ്മക്ക് വേദനിച്ച അച്ചക്കു അതു സങ്കടം ആവും…

ഉറങ്ങി കിടക്കുന്ന ലക്ഷ്മിയെ നോക്കി അഭി അതു പറഞ്ഞതും അനുസരണ ഇല്ലാതെ അവൻ്റെ കണ്ണ് നിറഞ്ഞു… അച്ഛൻ്റെ താരാട്ട് പാട്ടും കേട്ടു ആ കയ്യിലെ ചൂടും അറിഞ്ഞു ഉള്ളിലെ ജീവൻ ശക്തിയിൽ അനങ്ങി കൊണ്ടിരുന്നു അവനിലേക്ക് പെട്ടന്ന് എത്താൻ ആഗ്രഹിച്ച പോലെ …..

“കരുതലോടെ മരണം വരെ അച്ഛൻ ചുമക്കുന്ന ഗർഭം ആണ് മക്കൾ.. അച്ഛൻ ചുമന്നത് അത്രയും സ്വപ്നങ്ങൾ ആയിരുന്നു മക്കളെ കുറിച്ചുള്ള സ്വപ്നങ്ങൾ”

തുടരും……

അഭിരാം ഒരു രൂപം മനസിൽ ഉണ്ട് but ആക്ടർ അല്ല പക്ഷേ സഞ്ജു  എൻ്റെ മനസിൽ ആദിൽ ആണ്  ആമി  നിരഞ്ജന

5/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply