ലക്ഷ്മി – ഭാഗം 38

6688 Views

Lakshmi Ashwathy Novel

അഭി ഏട്ടാ ….

എന്ന ലക്ഷ്മിയുടെ ഒച്ചയിൽ ഉള്ള അലർച്ച കെട്ടു കുളിച്ചു കൊണ്ടിരുന്ന അഭി പേടിയോടെ ബാത്റൂമിൽ നിന്നും ചാടി ഇറങ്ങി വന്നു… പൈപ്പ് തുറന്ന പോലെ ലക്ഷ്മിയുടെ കാലിലൂടെ ഒലിച്ചു ഇറങ്ങിയ അമ്നിയോട്ടിക് ഫ്ലൂയിഡ് കണ്ടൂ അഭിയുടെ നെഞ്ചില് ഒരു കൊള്ളിയാൻ പാഞ്ഞു… ഒരു കൈ. കൊണ്ട് വയറും മറു കൈ കൊണ്ട് നടുവും താങ്ങി ബെഡ്ഡിൽ ഇരുന്ന അവൾക്ക് അരികിൽ ഓടി എത്തി അഭി തന്നോട് ചേർത്തു ഇരുത്തി…

അഭി ഏട്ടാ എൻ്റെ നടുവ് ഓകെ വെട്ടി പോളിയുന്ന പോലെ …

തൻ്റെ കൈ തണ്ടയിൽ ഇറുക്കി പിടിച്ചു അത്രയും വിക്കി വിക്കി പറഞ്ഞ ലക്ഷ്മിയുടെ അവസ്ഥ കണ്ടു അഭിയുടെ കണ്ണുകൾ ഒഴുകി ഇറങ്ങി… അമ്മേ അമ്മേ ഒന്നിങ്ങ് വാ എന്ന അഭിയുടെ ഒച്ച ആ വീട് മുഴുവൻ മുഴങ്ങി കേട്ടു….

നി കരയാതെ ഡാ നമ്മുക്ക് ഹോസ്പിറ്റലിൽ പോവം. ഞാൻ ഡ്രസ്സ് മാറട്ടെ ..

അവളെ ബെഡ്ഡിൽ കിടത്തി ഡ്രസ്സ് മാറാൻ എണീറ്റു എങ്കിലും അവനിൽ നിന്നും അകന്നു മാറാതെ അവള് അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു… എന്നൽ അവളുടെ അടിവയറ്റിൽ ഉരുണ്ടു കേറിയ മരണ വേദനയ്ക്ക് ആശ്വാസം നൽകാൻ ആ നെഞ്ചിലെ ചൂടിനും സാധിച്ചില്ല…. തൻ്റെ പ്രണൻ്റെ ജീവൻ പോവുന്ന പോലെ ഉള്ള മരണ വേദന കണ്ടു അഭിയുടെ നെഞ്ച് നീറി മനസിലെ വേദന കണ്ണീരു ആയി ഒഴുകി ഇറങ്ങി…

അഭി ഏട്ടൻ എന്തിനാ കരയുന്നത് എനിക്ക് ഒന്നും ഇല്ല…

തൻ്റെ സങ്കടം കണ്ടൂ അവള് പറഞ്ഞ ജീവിതത്തിലെ ഏറ്റവും വലിയ കള്ളം കേട്ട് അഭി കണ്ണീരോടെ അവളെ കുടുതൽ ശക്തിയിൽ തന്നോട് ചേർത്തു..

എന്താ അഭി അയ്യോ എന്താ മോളെ….

അഭിയുടെ വിളി കേട്ട് വന്ന രാജിയും അമ്മുവും വേദനയിൽ പിടയുന്ന ലക്ഷ്മി യിയും അതിലും നൂറു ഇരട്ടി മനോവേദന അനുഭവിച്ചു അവളെ ചേർത്തു പിടിച്ചിരിക്കുന്ന തൻ്റെ മകനെയും കണ്ടു രാജിയുടെ കണ്ണ് നിറഞ്ഞു…. അവർ ഓടി വന്നു ഒപ്പം ഇരുന്നു അഭിയിൽ നിന്നു അകറ്റി തൻ്റെ നെഞ്ചിലേക്ക് ചേർത്തു അമ്മു കരച്ചിലോടെ ലക്ഷ്മിയുടെ നടുവ് തിരുമ്മി…

എന്താ അഭി മോളേ ഹോസ്പിറ്റൽ കൊണ്ട് പോവാൻ നോക്കാതെ നി എന്താ ടേബിളിൽ തിരയുന്നത്…

പെട്ടന്ന് ഡ്രെസ്സും ഇട്ടു ടേബിളിൽ എന്തോ തിരയുന്ന അഭിയുടെ അടുത്ത് രാജി ചോദിച്ചു…

അതു അമ്മേ വണ്ടിയുടെ ചാവി…

നിനക്ക് എന്താ സ്ഥലകാല ബോധം ഇല്ലെ അഭി.. നിൻ്റെ ലാപ് ടോപ്പിൻ്റെ മുകളിൽ ഇരിക്കുന്നത് വണ്ടിയുടെ ചാവിയും പേഴ്സും അല്ലേ….

അതു ഞാൻ കണ്ടില്ല അമ്മേ…എനിക്ക്…

ബാക്കി പറയാതെ അഭി പേഴ്സും ഫോണും ജീൻസിൻ്റെ പോക്കറ്റിൽ ഇട്ടു. .. വണ്ടിയുടെ ചാവി കയ്യിൽ പിടിച്ചു ലക്ഷ്മിയെ കൊച്ചു കുഞ്ഞിനെ പോലെ കോരി എടുത്തു… തൻ്റെ ജീവനും ജീവൻ്റെ ജീവനും ഒരു പോലെ കൈകുള്ളിൽ എങ്കിൽ കുടിയും മുന്നോട്ട് നടന്നപ്പോൾ അറിയാതെ അഭിയുടെ കാലുകൾ വിറച്ചു തൻ്റെ ധൈര്യം ചോരുന്ന പോലെ അവന് തോന്നി.. അമ്മേ എന്ന വേദന നിറഞ്ഞ അവളുടെ കരച്ചിൽ വേദന ഉണ്ടാക്കി എങ്കിലും തന്നോട് ചേർത്തു വെച്ച ലക്ഷ്മിയുടെ ഉദരത്തിൽ നിന്നുള്ള തൻ്റെ പൊന്നോമനയുടെ തുടിപ്പ് അറിയുന്നത് അവന് ശക്തിയിൽ മുന്നോട്ട് നടക്കാൻ ഉള്ള ധൈര്യം ആയിരുന്നു…. രാജിയും ഗിരിധരും അമ്മുവും ഹോസ്പിറ്റലിൽ പോവാൻ ഒപ്പം വന്നു….

അച്ഛാ കാർ ഒന്നു എടുക്കുവോ എനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുന്നു തോന്നുന്നില്ല… ചാവി ഇന്നാ…

കാറിൻ്റെ ചാവിയും കയ്യിൽ പിടിച്ചു തന്നെ നോക്കി അപേക്ഷ പോലെ അത്രയും പറഞ്ഞ അഭിയെ ഗിരിധർ സങ്കടത്തിൽ നോക്കി…ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവൻ്റെ മനസ്സ് വല്ലാതെ തളർന്നു എന്നു അയാൾക്ക് തോന്നി… ലക്ഷ്മിയുടെ അവസ്ഥ കണ്ടതും അയാളുടെ കണ്ണുകൾ നിറഞ്ഞു… കാറിൻ്റെ പിൻ സീറ്റിൽ തന്നെ ചാരി ഇരുന്ന തൻ്റെ പ്രാണനെ അവൻ ഒന്നൂടെ ചേർത്തു പിടിച്ചു…. ലക്ഷ്മി ആണെങ്കിൽ തൻ്റെ വേദന അവനിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിച്ചു എങ്കിലും പരാജയം ആയിരുന്നു ഫലം… അരക്ക് കീഴെ മുളക് അരച്ച് തേച്ച പോലെ അവള് വേദനയിൽ പുളഞ്ഞു…

അച്ഛാ ഒന്ന് സ്പീഡിൽ പോ….

ലക്ഷ്മിയുടെ കരച്ചിൽ കൂടുന്ന അനുസരിച്ച് അഭി പേടിയോടെ ഗിരിധരിനോട് പറഞ്ഞു…

ഇപ്പൊ എത്തും അഭി രണ്ടു മിനിറ്റ്… നി ഒന്നു സമാധനിക്ക്….

ലക്ഷ്മിയുടെ കരച്ചിൽ കാണും തോറും അഭിക്ക് ശരീരം കൂടുതൽ തളരുന്ന പോലെ തോന്നി… ഇപ്പൊ തനിക്ക് ആശ്രയം തൻ്റെ സഞ്ജുവിൻ്റെ കൈ ആണ്… ആ ചേർത്തു നിർത്തൽ ആണ്… ഫോൺ പോക്കറ്റിൽ നിന്നു എടുത്ത് അഭി സഞ്ജുവിനെ വിളിച്ചു….

സഞ്ജു ലച്ചു… നി ഒന്നു വേഗം വാ എനിക്ക് എന്തോ പെടിയവുന്നു… നി അടുത്ത് ഇല്ലെങ്കിൽ എനിക്ക്….

ബാക്കി പറയും മുന്നേ അഭിയുടെ കണ്ണ് നിറഞ്ഞു ഒഴുകി… ഫോണിൽ കുടി അഭിയുടെ തേങ്ങൽ കേട്ടു തൻ്റെ ഹൃദയം തകർക്കുന്ന പോലെ സഞ്ജുവിന് തോന്നി…

എന്താടാ അഭി പെങ്ങൾക്ക് പെയിൻ തുടങ്ങിയോ … നി കരയാതെ പ്ലീസ് ഞാൻ ദ്ദേ വന്നു നി ടെൻഷൻ ആവാതെ…

ആമി …. ആമി …ഒന്നു വേഗം വാ നി ഇതെവിഡാ…

ദേഷ്യത്തിൽ ഉള്ള സഞ്ജുവിൻ്റെ വിളി കേട്ടു ആമി ഓടി വന്നു…

എന്താ സഞ്ജു ഏട്ടാ…

ആമി നി ഒന്നു വേഗം റെഡി ആകു.. അഭിയാ വിളിച്ചത് പെങ്ങൾക്ക് പെയിൻ സ്റ്റാർട്ട് ചെയ്തു എന്നു… അവൻ കരഞ്ഞു തുടങ്ങി…

അയ്യോ ഒരു രണ്ടു മിനിറ്റ് .. ഞാൻ ദ്ദേ വരുന്നു…

താൻ ഏറ്റവും കാത്തിരുന്ന സമയം വന്ന സന്തോഷം ആമിയുടെ മുഖത്ത് മിന്നി മാഞ്ഞു എങ്കിലും അരുതാത്ത എന്തേലും സംഭവിക്കുമോ എന്ന പേടിയും ആമിയുടെ മുഖത്ത് ഉണ്ടന്ന് സഞ്ജുവിന് തോന്നി….

ഹോസ്പിറ്റൽ എത്തി അഭി ലക്ഷ്മിയെ സ്ട്രെച്ചറിൽ എടുത്തു കിടത്തി … കരഞ്ഞു കലങ്ങിയ അഭിയുടെ മുഖം കണ്ടതും അതു വരെ താൻ പിടിച്ചു വെച്ച ധൈര്യം ആ മുഖം കണ്ട വേദനയിൽ കൈ വിട്ടു പോയി എന്ന് ലക്ഷ്മിക്ക് തോന്നി….അഭി ഏട്ടാ കരയരുത് … ഈ കണ്ണീരു എൻ്റെ വേദന കൂട്ടുന്നു… എന്നു പറയണം എന്നുണ്ട് പക്ഷേ അമ്മേ എന്നല്ലാതെ വേറെ ഒന്നും തനിക്ക് വേദനയിൽ പറയാൻ ആവുനില്ല … ലേബർ റൂമിൽ കയറാൻ പോയതും അഭി സ്നേഹത്തിൽ അവളുടെ കയ്യിൽ അമർത്തി ചുംബിച്ചു .. കണ്ണിൽ നിന്നു കണ്ണീരു ഒഴുകി ലക്ഷ്മിയുടെ കയ്യിൽ വീണു…

“എന്നെ ലേബർ റൂമിൽ കേറ്റുമ്പോൾ.. എൻ്റെ മുന്നിൽ കാണണ്ടേ അഭി ഏട്ടൻ്റെ ചിരി ആണ്,.. ആ ചിരി കണ്ടാൽ എല്ലാ വേദനയും ഞാൻ മറക്കും … അത്രയും എനിക്ക് പ്രിയപ്പെട്ടതാണ് നിങ്ങളുടെ ചിരി”…

ലക്ഷ്മി പറഞ്ഞ ഓർമ്മയിൽ അഭി ഒന്നു പുഞ്ചിരിച്ചു … പക്ഷേ …

ലേബർ റൂം എന്നെയുതിയ ഡോറിലേക്ക് നോക്കി അഭി തറഞ്ഞു നിന്നു…

അഭി …..

ഗിരിധരിൻ്റെ വിളിയിൽ അവൻ തിരിഞ്ഞ് നിന്നു..

സമാധാനത്തിൽ ഇരിക്കാൻ പറ്റില്ല എന്നറിയാം … എങ്കിലും നി എവിടേലും ഒന്നിരിക്ക്….

വേണ്ട അച്ഛാ ഞാൻ ഇവിടെ നിൽക്കാം.. എന്തേലും ആവശ്യം വന്നാലോ…

വേറൊന്നും പറയാതെ ഗിരിധർ അടുത്ത കണ്ട ചെയറിൽ ഇരുന്നു… അമ്മുവും രാജിയും ഭിത്തിയിൽ ചാരി നിന്നു… ലക്ഷ്മിയുടെ ചെറിയമ്മയും നിത്യയും വന്നു..

തൻ്റെ അരക്ക് താഴെ നിന്നു എന്തോ അടർന്നു താഴെ വീഴും എന്നു ലക്ഷ്മിക്ക് തോന്നി.. അത്രയും വേദന ഒരു പോലെ നടുവും ശരിരീവും വേദനയിൽ അമർന്നു…

ഒരു നേഴ്സ് ഓടി അവൾക്ക് അരികിൽ വന്നു… ദൈവത്തിൻ്റെ മാലാഖ ..

പേടിക്കണ്ട ഡോക്ടർ ഇപ്പൊ വരും ..

തൻ്റെ വയറും തടവി തന്നോട് അങ്ങനെ പറഞ്ഞ അവരെ ലക്ഷ്മി സ്നേഹത്തിൽ നോക്കി….

എനിക്കു ബാത്റൂമിൽ പോണം എന്ന പോലെ തോന്നുന്നു…

അതു തോന്നുന്നത് ആണ് മോളേ … പിന്നെ ഇപ്പൊ ഡോക്ടർ pv ചെയ്യാൻ വരും..

Pv ലേബർ റൂമിൽ ഡെലിവറി സമയത്ത് ഒരു പെണ്ണ് അനുഭവിക്കുന്ന ഏറ്റവും ദയീയമായ അവസ്ഥ.. അതു . അവശ്യം ആണെകിൽ കുടി …

ലക്ഷ്മി നമ്മുക്ക് ഡ്രസ്സ് മാറാം… ഓർണമെൻ്റ്സ് ഓകെ അഴിക്കുന്നെ…

എന്നു പറഞ്ഞു ഒരു നേഴ്സ് അവളുടെ വളയും മാലയും കമ്മലും എല്ലാം അഴിച്ചു.. ഹോസ്പിറ്റൽ ഡ്രസ്സ് ധരിച്ചു… അഭിരാം എന്ന പേര് തൻ്റെ നെഞ്ചില് നിന്നു പോയപ്പ തൻ്റെ ധൈര്യം മുഴുവൻ പോയത് പോലെ ലക്ഷ്മിക്ക് തോന്നി… ആ പേര് പോലും തന്നിലെ പെണ്ണിന് ധൈര്യം ആണ്….

ഈ വേദന കൊണ്ട് ഞാൻ ഇപ്പൊ മരിക്കും എന്ന തോന്നുന്നത് എന്തേലും ഒന്നു ചെയ്യുമോ…

തൻ്റെ അടുത്തു നിന്ന നഴ്‌സിനോട് ദയനീയം ആയി അവള് പറഞ്ഞു…

ലക്ഷ്മി ….

പരിചിതം ആയ ശബ്ദം കെട്ടു അങ്ങോട്ട് നോക്കി..

ഗൈനക്കോളജിസ്റ്റ് dr.. റസിയ അഹമ്മദ്… താനും അഭി ഏട്ടനും കഴിഞ്ഞാൽ തങ്ങളുടെ സ്വപ്നത്തിൻ്റെ തുടിപ്പ് കുടുതൽ അറിയുന്ന ആൾ….

നമ്മുക്ക് ഒന്നു pv ചെയ്യാം.. അറിയണ്ടേ നമ്മുടെ ആൾ അവിടെ എന്തു ചെയ്യുന്നു എന്ന് ചിലപ്പോ അമ്മയുടെ അടുത്ത് വരാൻ റെഡി ആയി ഇരിക്ക ആവും.. കയ്യിൽ ഗ്ലൗസും ഇട്ടു അവർ ലക്ഷ്മിയുടെ അടുത്തു വന്നു…

ബലം പിടിക്കരുത് ലക്ഷ്മി സഹകരിച്ചില്ല എങ്കിൽ നമ്മുക്ക് രണ്ടാൾക്കും ബുദ്ധിമുട്ട് ആവും… ഒരു ചെറിയ വേദന അത്രേ ഉള്ളൂ…. റിലാക്സ് ആയി കിടക്കണെ….

സിസ്റ്റർ കൊണ്ടു വന്ന മെഡിസിൻ ട്രേയിൽ നിന്നു എന്തോ ബ്രൗൺ കളർ ലോഷൻ കയിൽ ഒഴിച്ച് കൊണ്ട് അവളോട് ആയി പറഞ്ഞു ..

ലക്ഷ്മി കാലു ഒന്നു അകത്തി ടെൻഷൻ ആവാതെ കിടക്കു…

അവർ അതു പറഞ്ഞതും ലക്ഷ്മിയുടെ കാലു അറിയാതെ അകന്നു പോയി … കാരണം വേദന അതിൻ്റെ എല്ലാ അതിർ ഞരമ്പുകളും ലംഘിച്ചു കഴിഞ്ഞു… തൻ്റെ ശരീരം തണുത്തു മരവിച്ച പോലെ ലക്ഷ്മിക്ക് തോന്നി…

ലക്ഷ്മിക്ക് അഭിരാമിനെ കാണണോ…

അതു വരെ ഡോക്ടറിൻ്റെ കയ്യിൽ നോക്കി കിടന്ന അവള് ആ ചോദ്യം കേട്ടു അവരുടെ മുഖത്തേക്ക് നോക്കിയതും…. എന്തോ ഒന്നു ഉള്ളിലേക്ക് തുളഞ്ഞു പാഞ്ഞു പോവുന്ന വേദനയിൽ അറിയാതെ തേങ്ങി പോയി … വേദന കടിച്ചു പിടിച്ചു കിടന്നു ആ വേദനയിൽ കൈ രണ്ടും ബെഡിൽ അമർന്നു….തൻ്റെ ഉള്ളിൽ ആ കൈകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നത് അവള് അറിഞ്ഞു..

നല്ലത് പോലെ പെയിൻ ആവട്ടെ. ഇതിപ്പോ സ്റ്റാർട്ടിങ് ആണ് … ഇപ്പൊൾ നമ്മുക്ക് മരുന്ന് വെക്കാം.. പക്ഷേ ആൾ അവിടെ ധൃതിയിൽ ആണ് ഇന്ന് അമ്മയെ കണ്ടേ മതിയാകൂ എന്ന വാശിയിൽ…

ചിരിയോടെ ഡോക്ടർ പറഞ്ഞ കേട്ടു ആ വേദനയിലും ലക്ഷ്മി പുഞ്ചിരിച്ചു.. വീണ്ടും മരുന്ന് വെക്കാൻ ആ കൈകൾ ഉള്ളിലേക്ക് ഇത്തവണ നട്ടെല്ല് വരെ ചെന്നു എന്ന് തോന്നി അത്ര വേദന…

ഡോക്ടർ എനിക്ക് അഭി ഏട്ടനെ ഒന്നു കാണണം….

സോറി ലക്ഷ്മി ഇതു ലേബർ റൂം അല്ലേ … ഹസ്ബൻഡ് ഒപ്പം കേറും എന്നു പറയും എങ്കിലും നമ്മൾ മലയാളികൾ അത്രയും ഒന്നും പുരോഗമിച്ചില്ല ..പേടിക്കണ്ട കുറച്ചു കഴിയുമ്പോ നമ്മുടെ ആളു. ഇങ്ങ് വരും.. അപ്പോ അമ്മക്കും കുഞ്ഞിനും ഒന്നിച്ചു അച്ഛനെ കാണാം..

ചിരിയോടെ അതു പറഞ്ഞു ഡോക്ടർ അടുത്ത് നിന്ന നഴ്സിന് എന്തൊക്കെയോ നിർദേശം നൽകി…

Mrs.. ലക്ഷ്മി അഭിരാമിൻ്റെ ഒപ്പം ഉള്ള…

എന്ന സിസ്റ്റ്ററിൻ്റെ സൗണ്ട് കേട്ടതും അഭി ഓടി ചെന്നു…

സിസ്റ്റർ ലക്ഷ്മിക്ക് …

ഹസ്ബൻഡ് അല്ലേ…

അതേ..

ഒന്നു അകത്തു വരു ഡോക്ടർക്ക് എന്തോ പറയാൻ ഉണ്ട്…

ഉള്ളിൽ കത്തി എരിഞ്ഞ നെഞ്ചും ആയി അഭി അവർക്ക് ഒപ്പം ചെന്നു….

ഡോക്ടർ….

എന്തോ ലാബ് റിസൽട്ട് നോക്കി നിന്ന ഡോക്ടർ അഭിയെ കണ്ടൂ ഒന്നു ചിരിച്ചു…

ഹ അഭിരാം ഞാൻ ലക്ഷ്മിയുടെ കാര്യം പറയാൻ ആണ് .. പേടിക്കാൻ ഒന്നും ഇല്ല ബേബിക്ക് നല്ല വെയിറ്റ് ആണ് അപ്പോ നോർമൽ ഡെലിവറി ക്ക് 50/50 ചാൻസ് ഉള്ളൂ… ഇപ്പൊ cervix ഓപ്പൺ ആയി തുടങ്ങി ഞാൻ നോർമൽ ആണ് നോക്കുന്നത്.. എങ്കിൽ കുടിയും ബേബിക്കൊ അമ്മക്കോ എന്തേലും പ്രോബ്ലം എന്നു കണ്ടാൽ സിസേറിയൻ ഉള്ളൂ വഴി അപ്പോ ബ്ലഡ് അറേഞ്ച് ചെയ്യണം….

ഡോക്ടർ പറഞ്ഞു കഴിഞ്ഞതും അഭിയുടെ കണ്ണ് നിറഞ്ഞു…

അഭിരാം ടെൻഷൻ ആവാൻ പറഞ്ഞത് അല്ല ഒരു ഡോക്ടർ എന്ന നിലയിൽ ഉള്ള കാര്യം ആണ് ഞാൻ പറഞ്ഞത്… ഇതിലും എല്ലാം വലിയ മാജിക്ക് കാരൻ ആണ് നമ്മുടെ മുകളിൽ ഉള്ള ഈശ്വരൻ .. ഈ സമയം നമ്മുക്ക് ഏറ്റവും അവശ്യം അദ്ദേഹത്തെ ആണ്.. അപ്പോ. പ്രാർത്ഥിക്കുക ശരി …

ഡോക്ടർ എനിക്കു ഒന്നു കാണാൻ…

സോറി അഭിരാം.. ഒബ്സർവേഷൻ റൂമിൽ അല്ല ലേബർ റൂമിൽ ആണ് അതു മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആവും…

അവർ വീണ്ടും നോക്കി കൊണ്ടു നിന്ന റിപ്പോർട്ട് നോക്കുന്നത് കണ്ടൂ നിറഞ്ഞ കണ്ണും ആയി അഭി തിരിഞ്ഞു നടന്നു.. സിസേറിയൻ ആ ശരീരത്ത് ഒരു ചെറിയ മുറിവ് പോലും തനിക്ക് സഹിക്കാൻ പറ്റില്ല… ഇതിപ്പൊ തനിക്ക് വേണ്ടി തൻ്റെ ജീവനെ ഭൂമിയിൽ കൊണ്ട് വരാൻ ഓരോന്ന് ഓർക്കുന്തൊരും അഭിയുടെ കണ്ണ് നിറയുകയും നെഞ്ചിലെ ഭാരം കൂടുകയും ചെയ്തു .. ശരീരം ആകെ വിറക്കുന്ന പോലെ റൂമിന് വെളിയിൽ എത്തി തൻ്റെ ഷൂ ഇടാൻ നോക്കിയതും കാലു തെന്നി ഒരു സൈഡിലേക്ക് ചരിഞ്ഞു പക്ഷേ വീഴാതെ അവനെ ആ രണ്ടു കൈകൾ ചേർത്ത് തന്നിലേക്ക് നിർത്തി ആരാണ് എന്നു നോക്കുക പോലും ചെയ്യാതെ ആ നെഞ്ചിലെ ചേർത്തു നിർത്തൽ കൊണ്ട് അഭി ആളെ അറിഞ്ഞു..

സഞ്ജു ….

നിനക്ക് അറിയാവുന്നത് അല്ലേ നി ഇല്ലെങ്കിൽ ഞാൻ .. . നി എന്താ സഞ്ജു താമസിച്ചത്. ..

ഇതു വരെ ഒതുക്കി വെച്ച ഭാരം മുഴുവൻ സഞ്ജുവിൻ്റെ നെഞ്ചില് ഇറക്കി വെച്ചു അഭി അവനെ കണ്ണീരോടെ ചേർത്തു പിടിച്ചു….

അഭി എന്താടാ മോനെ ഇതു.. കുറച്ചു സമയം കഴിഞ്ഞാൽ ഒരു അച്ഛൻ ആണ് അന്നേരം ആണ് .. സങ്കടപെടാതെ പ്ലീസ് അഭി….

അഭിയുടെ വേദന കണ്ടൂ നെഞ്ച് പൊടിഞ്ഞു എങ്കിലും സഞ്ജു അവനെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു…. ആമി ആണെങ്കിൽ തൻ്റെ ചേട്ടൻ്റെ അവസ്ഥ കണ്ടു കരഞ്ഞു തുടങ്ങി …അങ്ങോട്ട് വന്ന രാഹുൽ അഭിയുടെ അവസ്ഥ കണ്ടൂ തറഞ്ഞു നിന്നു…

നി ഇവിടെ ഇരി അഭി …

എന്നു പറഞ്ഞു സഞ്ജു അവനെ അടുത്തു കണ്ട ചെയറിൽ ഇരുത്തി..

നിൻ്റെ ജാൻസി റാണി ലേബർ റൂമിൽ ആയത് ഭാഗ്യം അല്ലേ നിന്നെ കളിയാക്കി കൊന്നേനെ.. എന്താ ഡോക്ടർ പറഞ്ഞത്….

അതു ചിലപ്പോൾ സിസേറിയൻ വേണം എന്നു…

ചിലപ്പോ എന്നല്ലേ പറഞ്ഞത് നി ടെൻഷൻ ആവാതെ…

പെട്ടന്ന് അവനിൽ വന്നു ചേർന്ന തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ധൈര്യത്തിൽ അഭി ഭിത്തിയിൽ ചാരി ഇരുന്നു ഒരു മുറിക്ക് അപ്പുറം തൻ്റെ പ്രാണൻ് അനുഭവിക്കുന്ന മരണ വേദനയിൽ നെഞ്ച് നീറി…. മിനുട്ട്കൾ മണിക്കൂറുകൾ ആയി ഓടി കൊണ്ടിരുന്നു.. പുറത്ത് നിന്ന ഓരോ ആളിലും പ്രാർത്ഥനയും വഴിപാടും മാത്രം … കരഞ്ഞു കരഞ്ഞു ലക്ഷ്മിയുടെ ഒച്ച നേർത്തു പോയിരുന്നു… വിട്ടു വിട്ടു വരുന്ന നടുവ് പൊളിയുന്ന വേദനയും ഉള്ളൂ പരിശോധനയും എല്ലാം കുടി താൻ മരിച്ചു പോകും എന്നവൾക്കൂ തോന്നി. തനിക്ക് എന്തു പറ്റിയലും കുഴപ്പം ഇല്ല തൻ്റെ അഭി ഏട്ടൻ്റെ സ്വപ്നം ആണ് ഈ കുഞ്ഞു … മനസിലെ സങ്കടവും ശരീരത്തിലെ വേദനയും അവളുടെ കണ്ണീരു ആയി ഒഴുകി ഇറങ്ങി…

ലക്ഷ്മി ഒരു അര മണിക്കൂർ കുടി നോക്കിയിട്ട് നമുക്ക് സിസേറിയൻ ചെയ്യാം … വീണ്ടും ഉള്ളൂ പരിശോധിക്കാൻ വന്ന ഡോക്ടറേ കണ്ടു ലക്ഷ്മിയുടെ ശരീരം മുഴുവൻ പുകഞ്ഞു തുടങ്ങി…

വീണ്ടും അതേ വേദന തൻ്റെ ശരീരത്തിലെ എല്ലുകൾ മുഴുവൻ ഒടിഞ്ഞു നുറുങ്ങും പോലെ പെട്ടന്ന് അവൾക്ക് ഓർമ്മ വന്നത് തൻ്റെ അമ്മയുടെ ചില്ല് ഇട്ട ഫോട്ടോ ആണ്… ഇപ്പൊ കാണാൻ ഏറ്റവും മോഹിക്കുന്നത് ആ മുഖം ആണ്….

ലക്ഷ്മി സിസേറിയൻ ഒന്നും വേണ്ട ബേബിയുടെ ഹെഡ് ഇങ്ങു വന്നു കാലു നന്നായി അകത്ത് എന്നിട്ട് ഒന്ന് പുഷ് ചെയ്ത മാത്രം മതി …

ഉള്ളൂ പരിശോധിച്ച് കഴിഞ്ഞു ഡോക്ടറുടെ പറച്ചിൽ കേട്ട് അവള് സർവ്വ ശക്തിയും സംഭരിച്ച് പുഷ് ചെയ്തു… ഒരു നേഴ്സ് അവളുടെ വയർ ശക്തിയിൽ അമർത്തി.. രണ്ടു പേരു കാലിൽ മുറുക്കി പിടിച്ചു…

അയ്യോ ലക്ഷ്മി മേലോട്ട്. അല്ല താഴോട്ട് പ്ലീസ് ഇനി ഒരു സിസേറിയൻ. പോലും പോസിബിൾ അല്ല അത്രയും ഹെഡ് താഴെ വന്നു.. നന്നായി പുഷ് ചെയ്യൂ ഒരു രണ്ടു മിനിറ്റ് .. അല്ലേ കുഞ്ഞിന് ശ്വാസം കിട്ടില്ല…

അതു കേട്ടതും ഉള്ളിൽ തി കോരി ഇട്ട പേടിയോടെ സർവ്വ. ശക്തിയും സംഭരിച്ച് ലക്ഷ്മി പുഷ് ചെയ്തു.. വയറും നടുവും പൊളിഞ്ഞ് അടർന്നു വീഴുന്ന പോലെ അരക്ക് താഴെ തീ കോരി ഇട്ട പോലെ അവള് ഒന്നു പിടഞ്ഞു… ശക്തിയോടെ ബെഡിൽ നിന്നു ഉയർന്നു പൊങ്ങി തൻ്റെ ശരീരത്തിൽ നിന്നും എന്തോ അവയവം അടർന്നു മാറിയ പോലെ തോന്നലിൽ അവളെ അമ്മയെ ഉറക്കെ വിളിച്ചു… ഒടുവിൽ അലറി കരച്ചിലിന് പരിസമാപ്തി നൽകി ആ കുഞ്ഞു കരച്ചിൽ മുഴങ്ങി കേട്ടു…

മോളാണ് കേട്ടോ … ഡോക്ടർ പറഞ്ഞത് കേട്ട് ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. അഭി ഏട്ടൻ്റെ ആഗ്രഹം പോലെ ഒരു മാലാഖ….

തൻ്റെ ദേഹത്തേക്ക് എടുത്ത് വെച്ച ആ കുഞ്ഞിൻ്റെ നെറുകയിൽ അവള് അമർത്തി ചുംബിച്ചു… എൻ്റെ അഭി ഏട്ടൻ്റെ ജീവൻ ഇതു വരെ ഒന്നിച്ചു കണ്ട സ്വപ്നം മുഴുവൻ ഇവൾക്ക് ഉള്ളത് ആയിരുന്നു… ഇത്രയും നേരം ഞാൻ ഈ വേദന മുഴുവൻ തിന്നത് നിനക്ക് വേണ്ടി ആയിരുന്നു. നിൻ്റെ അച്ഛന് വേണ്ടിയും…

ലക്ഷ്മി പ്രസവിച്ചു പെൺകുഞ്ഞ് ….

ലേബർ റൂമിൻ്റെ ഡോര് തുറന്നു സിസ്റ്റർ പറഞ്ഞ വാക്കുകൾ കേട്ട്.. അഭിയുടെ കണ്ണുകൾ സന്തോഷത്തിൽ നിറഞ്ഞു ഒഴുകി… തൻ്റെ കയിലേക്കു വെള്ള ടർക്കിയിൽ പൊതിഞ്ഞു തന്ന ആ കുഞ്ഞിനെ കണ്ണിമ ചിമ്മാതെ അവൻ നോക്കി…നല്ല വെളുത്ത നിറവും തലയിൽ നിറയെ മുടിയും ഉള്ള ഒരു കുഞ്ഞു മാലാഖ…

സിസ്റ്റർ ലച്ചു….

കുഴപ്പം ഒന്നും ഇല്ല കുറച്ചു കഴിയുമ്പോ റൂമിലേക്ക് മാറ്റും….

തൻ്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു അഭി ആ കുഞ്ഞിൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. അഭിയുടെ കണ്ണിൽ നിന്നു വീണ കണ്ണീരു കൊണ്ടാണോ അതോ ഇതു വരെ താൻ മുടുപടത്തിൽ മാത്രം ഇരുന്നു അറിഞ്ഞ അച്ഛൻ്റെ സ്നേഹം അടുത്തു അറിഞ്ഞത് കൊണ്ടാണോ എന്നറിയില്ല കുഞ്ഞികണ്ണുകൾ ചിമ്മി തുറന്നു അവള് അച്ഛൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി….

തുടരും..

പ്രസവം   പച്ചക്ക്   കാണിച്ചു   എന്ന്  പറഞ്ഞു   case   കൊടുക്കരുത്   labour റൂമിന്   പുറത്ത്   നിൽക്കുന്ന ഓരോ  ഭർത്താവും അഭിരാം ആണ്   ചിലർ കരയില്ല   ചിലർ  അഭിയെ   പോലെ   തളർന്നു പോകും

4.7/5 - (7 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ലക്ഷ്മി – ഭാഗം 38”

  1. ഓരോ വരിയിലും നേരിൽ കാണുന്നുണ്ട് hisptlum അവിടുത്തെ അന്തരീക്ഷവും. ഒരു നല്ല writterkk മാത്രം അതിന് പറ്റു.

Leave a Reply