ഡാ സഞ്ജീവ് മഹാദേവ….നി ബെറ്റിൽ തൊറ്റില്ലെ നി എന്താ അവിടെ തന്നെ നിൽക്കുന്നത് വന്നു എടുക്കട അഭിരാം വർമ്മയുടെ ജീവനെ…
കുഞ്ഞിനെ തൻ്റെ നേരെ നീട്ടി അത്രയും പറഞ്ഞ അഭിയെ നിറ കണ്ണുകളുമായി സഞ്ജു നോക്കി… കുഞ്ഞിനെ വാങ്ങും മുന്നേ സഞ്ജു ഗിരീധരിനെ ഒന്നു നോക്കി….
ചെന്നു വാങ്ങൂ സഞ്ജു എൻ്റെ മോൻ അവൻ്റെ ജീവൻ ആണ് നിൻ്റെ നേർക്ക് വെച്ചു നീട്ടുന്നത്…
തൻ്റെ കയ്യിലേക്ക് അഭി വെച്ചു നീട്ടിയ ചോരകുഞ്ഞിനെ വാങ്ങി സഞ്ജു തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ അവിടെ ഒരു അച്ഛൻ ജനിക്കുക ആയിരുന്നു ജന്മം കൊടുത്തു കൊണ്ടു അല്ലെങ്കിലും … എൻ്റെ അഭിയുടെ ചോര നിറഞ്ഞ കണ്ണും ആയി സഞ്ജു അതിൻ്റെ നെറുകയിൽ ചുണ്ടമർത്തി ആ കണ്ണിൽ നിന്നു ഒരിറ്റു കണ്ണീർ കുഞ്ഞിൻ്റെ മുഖത്ത് വീണു…. തൻ്റെ അച്ഛൻ്റെ ചൂടിൽ നിന്നും മാറിയത് അറിഞ്ഞത് കൊണ്ടാവും സഞ്ജുവിൻ്റെ കയ്യിൽ ഇരുന്നു കുഞ്ഞാവ ഒന്നു ഇളകി കണ്ണു ചിമ്മി …
എന്താണ് ഗിരി ഇതു ഇരുപത്തി എട്ട് വർഷം മുന്നേ നടന്ന ചരിത്രം വീണ്ടും ആവർത്തിക്കുന്നു….
ദേവൻ്റെ സംസാരം കേട്ടു ഗിരിധർ മഹാദേവനെ സ്നേഹത്തിൽ തന്നോട് ചേർത്തു നിർത്തി…
അങ്ങനെ അല്ലേ വരു നിന്നെയും നിൻ്റെ മകനെയും ചുറ്റി കറങ്ങാൻ ആണ് എൻ്റെയും എൻ്റെ മോൻ്റെയും വിധി…ഞങ്ങളുടെ ഈ ജന്മം ഇങ്ങനെ പോയി….
ഗിരിധർ പറഞ്ഞ കേട്ടു ദേവൻ അയാളോട് കുടുതൽ ചേർന്ന് നിന്നു ചിരിച്ചു….
ഡാ അഭി ദ്ദേ കുഞ്ഞു കരയുന്നു … അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .. ഭീമൻ്റെ നെഞ്ചിൻ്റെ വിസ്താരം ഒന്നും പാവം ഈ കുചെലൻ്റെ നെഞ്ചിന് ഇല്ല…
എന്തിനാ സഞ്ജു ഈ സമയത്തും നി എൻ്റെ ബോഡിയേ….
ചിണുങ്ങി തുടങ്ങിയ കുഞ്ഞിനെ കയ്യിൽ വാങ്ങി അഭി സഞ്ജുവിനെ നോക്കി ചോദിച്ചു…
എന്ത് ചെയ്യാനാ അഭി കുശുമ്പ് കൊണ്ട…
ഒരു ചിരിയോടെ സഞ്ജു അതു പറഞ്ഞതും അഭി ഒന്നു ചിരിച്ചു…
അച്ഛാ ….അമ്മേ
കുഞ്ഞിനെ കൗതുകത്തിൽ നോക്കി നിന്ന ഗിരിധരും രാജിയും അഭിയുടെ വിളിയിൽ .. കുഞ്ഞിൻ്റെ മുഖത്ത് നിന്നും കണ്ണ് എടുത്തു അഭിയെ നോക്കി…. തൻ്റെ നേരെ അഭി നീട്ടിയ കുഞ്ഞിനെ വിറക്കുന്ന കൈകളോടെ ആയാൽ വാങ്ങി… കുഞ്ഞിനെ കൊടുത്തപ്പോൾ തൻ്റെ കയ്യിൽ വീണ അഭിയുടെ കണ്ണീരു കണ്ടു സങ്കടത്തിൽ ആയാൽ അവനെ നോക്കി …
സോറി അച്ഛാ ഇപ്പൊ ഞാൻ കുടുതൽ അറിയുന്നു ഒരച്ഛൻ്റെ മനസു…
അതൊക്കെ കഴിഞ്ഞില്ലേ ഇപ്പൊ നി എൻ്റെ ഈ കയ്യിൽ വെച്ച് തന്നത് എൻ്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും അമൂല്യമായ ഒന്നാണ്… അല്ലേ രാജി..
ആ കുഞ്ഞിനെ തന്നിലേക്ക് ചേർത്തു പിടിച്ചു അച്ഛൻ പറഞ്ഞത് കേട്ട് അഭി ഒന്നു ചിരിച്ചു… അപ്പൂപ്പൻ്റെ സ്നേഹം അറിഞ്ഞു അമ്മൂമ്മയുടെ കയ്യിലേക്ക്… രാജി ആ കുഞ്ഞിനെ തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു .. തൻ്റെ മകനെ ചേർക്കുന്ന പോലെ…..
ആമിയുടെ മുത്തേ ഉമ്മ
..
തൻ്റെ കയ്യിൽ ഇരുന്ന തൻ്റെ ചേട്ടൻ്റെ ജീവനെ ആമി ചേർത്തു പിടിച്ചു.. എത്ര നെഞ്ചില് ചേർത്താലും മതി ആവത്ത പോലെ…
നോക്കു സഞ്ജു ഏട്ടാ ചേച്ചിയെ പോലെ നല്ല സുന്ദരി ആണ് അല്ലേ… എന്താ മുടി…
അടുത്തു നിന്ന സഞ്ജുവിനെ നോക്കി ആമി പറഞ്ഞു… അതു കേട്ടതും സഞ്ജു ഒരു കപട ദേഷ്യത്തിൽ അവളെ നോക്കി…
അതെന്താ ആമി നി അങ്ങനെ പറഞ്ഞത് .. എൻ്റെ അഭി എന്താ മോശം ആണോ…
അയ്യോ എൻ്റെ വാലെ ഞാൻ ഒന്നും പറഞ്ഞില്ല … ഈ ലോകത്ത് ഉള്ളതിൽ ഏറ്റവും സുന്ദരൻ നിങ്ങളുടെ ചങ്ക് ആണ് എന്താ പോരെ…
അപ്പോ ആമി ഇനി എൻ്റെ കാര്യം … എനിക്കും ഒരു കുഞ്ഞി കാൽ കാണാൻ … നിനക്ക് ഇങ്ങനെ ഓകെ നിന്നാൽ മതിയോ അതിനകത്ത് ഒന്നു കേറണം എന്നില്ല….
ലേബർ റൂമിലേക്ക് നോക്കി സഞ്ജു അതു പറഞ്ഞതും തികട്ടി വന്ന ചിരി ഒതുക്കി ആമി സഞ്ജുവിനെ നോക്കി…
പിന്നെ അതിനകം അത്ര സുഖം ഉള്ള സ്ഥലം ആണല്ലോ … കേറിയ പിന്നെ ഇറങ്ങാനെ തോന്നില്ല… ഒന്നു പോ സഞ്ജു ഏട്ടാ…
അതു പറഞ്ഞു ആമി കുഞ്ഞിനെയും കൊണ്ട് അമ്മുവിൻ്റെയും രാഹുലിൻ്റെയും അടുത്തേക്ക് ചെന്നു….
ഈശ്വര ഒരു കുഞ്ഞി കാൽ കാണാൻ ഈ ജന്മം എനിക്ക് യോഗം ഇല്ല..
കുഞ്ഞിന് ഫീഡ് ചെയ്യാൻ സമയം ആയി …
നഴ്സ് വന്നു കുഞ്ഞിനെ വാങ്ങി കൊണ്ടു പോയതും അഭിയുടെ മുഖം സങ്കടം കൊണ്ട് വാടി…
അഭി എന്താടാ .. ഇപ്പൊ റൂമിൽ കൊണ്ടു വരുമ്പോ നമ്മുക്ക് കാണല്ലോ…
തൻ്റെ മനസു അറിഞ്ഞു അതു പറഞ്ഞ സഞ്ജുവിനെ അഭി ചിരിയോടെ നോക്കി…
എന്താ ചിരി ഞാൻ ബെറ്റി തോറ്റു പോയെങ്കിൽ എന്താ ഈ ചിരി കാണുമ്പോ മനസു നിറയും…
മോനെ സഞ്ജീവ് മഹാദേവ ഈ അഭിരാം വർമ്മയെ ഒരു കാര്യത്തിലും വെല്ലു വിളിക്കരുത് എന്നു ഇപ്പൊ മനസിൽ ആയില്ലേ…
അയ്യട നിൻ്റെ കഴിവ് കൊണ്ടു മാത്രം ഒന്നും അല്ല അതിൻ്റെ പുറകിൽ വേറെ ഒരു സീക്രട്ട് ഉണ്ടു…
ഡാ മരപ്പട്ടി എൻ്റെ ഭാര്യ പ്രഗ്നൻറ് ആയതിനു ഞാൻ അറിയാതെ എന്തു. സീക്രട്ട്…
അയ്യോ വേറെ ഒന്നും അല്ല എൻ്റെ ശക്തമായ പ്രാർത്ഥന.. ഡെയ്‌ലി മുന്നു നേരം വെച്ച പ്രാർത്ഥിച്ചത് പാവം ഞാൻ…
സ്വന്തം തോൽവി പ്രാർത്ഥിച്ചു വാങ്ങുന്ന മണ്ടൻ .. എന്തായാലും വെറുതെ ആവില്ല അതിനു പുറകിൽ എന്തോ നല്ല കാര്യം ഉണ്ടു.. പറ മോനെ സഞ്ജീവ് മഹാദേവ…
സഞ്ജുവിൻ്റെ കയ്യിൽ ശക്തിയിൽ പിടിച്ചു വെച്ചു അഭി ചോദിച്ചു…
കൈ വിടൂ കാല ഞാൻ പറയാം.. ഒന്നല്ല രണ്ടു ഉണ്ട് കാര്യം ..
എന്താ അതു…
ഒന്നു എൻ്റെ വാശി . രണ്ടു നിൻ്റെ പെങ്ങളുടെ വാശി…
സഞ്ജു പറഞ്ഞത് മനസിൽ ആവാതെ അഭി അവനെ നോക്കി…
ഈ അഭിരാം വർമ്മ എൻ്റെ മുന്നിൽ ആണെങ്കിൽ കുടി തോൽക്കുന്നത് എനിക്ക് സഹിക്കില്ല ..ആരുടെ മുന്നിലും തോറ്റു പോവാതെ തല ഉയർത്തി നിൽക്കണം അതാണ് എൻ്റെ വാശി പിന്നെ നിൻ്റെ വലിയ ആഗ്രഹം ആണ് നിൻ്റെ മോൾ എന്നു എനിക്ക് അറിയില്ലേ.. പിന്നെ രണ്ടാമത് ദ്ദേ നിൽക്കുന്നു നിൻ്റെ പെങ്ങൾ അഭിരാമി അവളുടെ വലിയ ആഗ്രഹം ആണ് ഇന്നു നടന്നത് നിൻ്റെ കുഞ്ഞു… അത്രയും അവള് നിന്നെ സ്നേഹിക്കുന്നു… സ്വന്തം കുട്ടുകരൻ്റെയും ഭാര്യയുടെയും ആഗ്രഹം നടക്കാൻ ഞാൻ മുന്നു നേരം പ്രാർത്ഥിച്ചത് തെറ്റാണോ പറ അഭി പറ…
ഒരു ചിരിയോടെ സഞ്ജു അതു പറഞ്ഞതും അഭി അവനെ കെട്ടി പുണർന്നു…
എൻ്റെ അഭി ഏട്ടാ എപ്പോളും ഈ വാലിനെ കെട്ടിപ്പിടിക്കാൻ നേരം ഉള്ളൂ.. പ്രസവിച്ചു കിടക്കുന്ന ഭാര്യയെ കെട്ടിപ്പിടിക്കാൻ നോക്കാതെ…
ആമിയുടെ ശബ്ദം കേട്ടു അഭി അകന്നു മാറി അവളെ നോക്കി ചിരിച്ചു…
പിന്നെ അവൻ കെട്ടിപ്പിടിക്കാതെ ആണ് പെങ്ങൾ ഇപ്പൊ….
ബാക്കി പറയും മുന്നേ ആമിയുടെ ഇടിയിൽ സഞ്ജു പുളഞ്ഞു…
എന്തിനാ ആമി അവനെ ഇങ്ങനെ ഉപദ്രവിക്കുന്നത്…
തന്നോട് ദേഷ്യപ്പെട്ട അഭിയെ ആമി പേടിയോടെ നോക്കി… ആമിയുടെ മുഖത്തെ സങ്കടവും അഭിയുടെ മുഖത്തെ ദേഷ്യവും കണ്ടൂ സഞ്ജു ഇടയിൽ കേറി…
അതു വിടൂ അഭി ഇവൾക്ക് മുടിഞ്ഞ കുശുമ്പ് ആണ് .. നി എന്നെ കുടുതൽ സ്നേഹിക്കുന്നു എന്ന പരാതി അതിൻ്റെ പേരിൽ എത്ര എത്ര ഇടികൾ…
അതിനു മറുപടി പോലും പറയാതെ തന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ നിന്ന അഭിയെ കണ്ടൂ ആമിയുടെ നെഞ്ച് നീറി.. അഭി ഏട്ടൻ ഒറ്റ ദിവസം കൊണ്ടു മാറി ഇപ്പൊ അഭി ഏട്ടന് തന്നേക്കൾ ഇഷ്ടം മോളോടു ആണ്…ഓരോന്ന് ആലോചിച്ചു നിറഞ്ഞ കണ്ണും ആയി ആമി തിരിഞ്ഞു നടന്നു…
ആമി….
എന്ന അഭിയുടെ വിളി കെട്ടു ഉള്ളിലെ സങ്കടത്തിൽ തിരഞ്ഞു നോക്കി…
നി എന്നോട് പിണങ്ങി…
ഞാൻ അല്ല അഭി ഏട്ടൻ അല്ലേ എന്നെ….
ബാക്കി പറയും മുന്നേ കരചിലോടെ അവള് അവനിലേക്ക് ചാഞ്ഞു…
നിനക്ക് അറിയില്ലേ സഞ്ജു അവന് വേദനിച്ച എനിക്ക് സങ്കടം ആണ് എന്നു..പിന്നെ എൻ്റെ മോള് വന്നത് കൊണ്ട് എനിക്ക് നിന്നോട് സ്നേഹം ഇല്ല എന്നു തോന്നിയോ…
തൻ്റെ മനസ്സ് അറിഞ്ഞ പോലെ അഭി പറഞ്ഞ കേട്ട് ആമി അവനെ നോക്കി…
നിന്നെ എത്ര വർഷം ആയി കാണുന്നു നി അങ്ങനെ അല്ലേ അദ്യം ചിന്തിക്കൂ…
അതു ഞാൻ അഭി ഏട്ടാ പിന്നെ എനിക്ക് കുശുമ്പ് തീരെ ഇല്ലാത്ത കൊണ്ട് …
ബാക്കി പറയാതെ ഒരു ചിരിയോടെ ആമി അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു .. അവളെ കൂടുതൽ ശക്തിയിൽ തന്നിലേക്ക് ചേർത്തു നിർത്തി അഭി സഞ്ജുവിനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു…
സിസ്റ്റർ കുഞ്ഞു പാലു കുടിക്കുനില്ല…
കുഞ്ഞിനെ കയ്യിൽ വെച്ചു എന്തു ചെയ്യണം എന്നറിയാതെ ഇരുന്ന ലക്ഷ്മിയെ നഴ്സ് ചിരിയോടെ നോക്കി…
അതു ആദ്യം ആയത് കൊണ്ടാണ്…
സ്നേഹത്തിൽ തൻ്റെ അടുത്തു വന്നു കുഞ്ഞിനെ പിടിച്ചു പാലു കുടിപിക്കുന്ന നഴ്സിനെ അവള് കൗതുകത്തിൽ നോക്കി…
ഇപ്പൊ വന്നത് അല്ലേ ഉള്ളൂ അതാണ്.. കുറച്ചു കഴിയുമ്പോ തന്നെ കുടിക്കും.. പിന്നെ ഉറങ്ങി എന്നു തോന്നിയാൽ ഇങ്ങനെ കാലിൽ ചൊറിഞ്ഞ മതി അപ്പൊൾ വാവ ഉണരും…
അതു പറഞ്ഞു അവർ കുഞ്ഞിൻ്റെ കാലിൽ മൃദുവായി ചൊറിഞ്ഞു… ഉറങ്ങി കിടന്ന കുഞ്ഞു ഒന്നു ഞെരിപിരി കൊണ്ടു വീണ്ടും ലക്ഷ്മിയുടെ മാറിൽ പാലിന് തിരഞ്ഞു…. തൻ്റെ കുഞ്ഞ് പാല് കുടിക്കുന്നത് പറഞ്ഞു അറിയിക്കാൻ ആവാതെ നിർവൃതിയില് ലക്ഷ്മി നോക്കി ഇരുന്നു… പക്ഷേ അരക്ക് താഴെ ഇപ്പോഴും എന്തൊക്കെയോ പിരിമുറുക്കം… കിടക്കാൻ ആണ് തോന്നുന്നത്.. ഇറങ്ങിയ കുഞ്ഞിനെ ബെഡ്ഡിൽ കിടത്തി എങ്ങനെയോ ലക്ഷ്മി കിടന്നു… ഒന്നു മയങ്ങാൻ കണ്ണു അടച്ചതും പെട്ടന്ന് മനസ്സിൽ വന്നത് അഭിയുടെ മുഖം ആണ്… അയ്യോ അഭി ഏട്ടൻ ഒന്നു കാണാൻ എന്താ ചെയ്യുക ..
സിസ്റ്റർ എപ്പോൾ ആണ് എനിക്ക് റൂമിൽ പോവാൻ പറ്റുക…
ട്രിപ് ഇപ്പൊ തീരും പിന്നെ ലക്ഷ്മി യൂറിൻ പാസ്സ് ചെയ്ത ഉടൻ റൂമിൽ. പോവാം…
എന്തോ എഴുതിക്കൊണ്ടു ഇരുന്ന നഴ്സ് അവളോട് പറഞ്ഞു…
യൂറിൻ ഞാൻ മുറിയിൽ പോയിട്ട്…
അയ്യോ പറ്റില്ല യൂറിൻ പാസ്സ് ചെയ്ത മാത്രം ബ്ലീഡിംഗ് പ്രോബ്ലം അറിയാൻ പറ്റൂ..
അതിനു ഞാൻ വെള്ളം ഒന്നും കുടിക്കാതെ എങ്ങനെ ? എങ്കിൽ എനിക്ക് ഇത്തിരി വെള്ളം തരുമോ….
എന്തിനാ വെള്ളം മുഴവൻ കുടിച്ചു യൂറിൻ വരുത്താൻ ആണ്…
ഒരു ചിരിയോടെ അവർ അതു പറഞ്ഞതും അവളും ചിരിച്ചു കാണിച്ചു…
എനിക്കു യൂറിൻ പാസ്സ് ചെയ്യാൻ തോന്നുന്നു…
പോണം എങ്കിലേ പോവാകു..
യൂറിൻ പാസ്സ് ചെയ്തു ബാത്റൂമിൽ നിന്നു ഇറങ്ങിയതും ലക്ഷ്മി ഒത്തിരി സന്തോഷത്തിൽ അവിടെ മുഴവൻ ഒന്നു കണ്ണോടിച്ചു… ഇനി ഇങ്ങോട്ട് ഒരു തിരിച്ചു വരവ് ഇല്ല ശശി എന്ന ഏതോ സിനിമ ഡയലോഗ് ആണ് അപ്പൊൾ അവൾക്ക് ഓർമ്മ വന്നത്.
എന്താ ലക്ഷ്മി നോക്കുന്നത്.. ഇവിടെ നിന്ന് പോണം എന്നില്ല…
ഡോക്ടരിൻ്റെ ശബ്ദം കേട്ട് അവള് അങ്ങോട്ട് നോക്കി…
അയ്യോ എൻ്റെ പൊന്നു ഡോക്ടറെ ഇവിടെ നിന്നും ഒന്നു പോയാൽ മതി.. ഇനി ഇങ്ങോട്ട് ഇല്ല…
അതൊക്കെ ചുമ്മ സത്യം പറയാമല്ലോ ലക്ഷ്മി നമ്മൾ പെണ്ണുങ്ങൾ പടച്ചവൻ്റെ വല്ലാത്ത ഒരു സൃഷ്ടി ആണ്.. ഇപ്പൊ നമ്മുക്ക് തോന്നും ഇനി ഇങ്ങോട്ട് ഇല്ല എന്നു കുറച്ചു ദിവസം കഴിഞ്ഞ് എന്താണ് പ്രസവ വേദന എന്നു ചോദിച്ചാൽ പറഞ്ഞു കൊടുക്കാൻ അനുഭവിച്ച നമ്മൾക്ക് പറ്റില്ല.. അതു ഓർമ്മ ഉണ്ടെങ്കിൽ ലോകത്ത് ഒരു പെണ്ണും രണ്ടാമത് ഒരു കുഞ്ഞിനെ പറ്റി ചിന്തികില്ല.. അപ്പോ റൂമിൽ പോവാം …
അതു പറഞ്ഞു ചിരിയോടെ അവർ എന്തോ ഒരു ബില്ല് നഴ്സിനെ ഏൽപ്പിച്ചു…
സിസ്റ്റർ ഇതു ലക്ഷ്മിയുടെ ഹസ്ബണ്ടിൻ്റെ കയ്യിൽ. കൊടുത്തു ഈ ബിൽ pay ചെയ്യാൻ. പറയൂ…
ആ ജിന്നിനെ കാണാൻ ആണ് ഇല്ലാത്ത യൂറിൻ ഉണ്ടാക്കിയത് അന്നേരം ദ്ദേ ബിൽ അടക്കാൻ പറയുന്നു.. ഈശ്വര സഞ്ജു ഏട്ടന് ബില്ല് അടക്കാൻ പോവാൻ തൊന്നണെ…
Mrs..ലക്ഷ്മി അഭിരാം …
സിസ്റ്റർ സൗണ്ട് കേട്ടതും അഭി. ഓടി വന്നു..
എന്താ സിസ്റ്റർ …
ഈ ബിൽ താഴെ പേ ചെയ്യണം.. ലേബർ റൂം ബിൽ സെപ്പറേറ്റ് ആണ് അതാണ്… പിന്നെ ബേബി ബർത്ത് സർട്ടിഫിക്കറ്റ് ഫോം കൂടെ വാങ്ങണം …
ബിൽ കയ്യിൽ വാങ്ങി അഭി പോവാൻ ഒരുങ്ങിയതും സഞ്ജു ഓടി വന്നു..
ഇങ്ങ് താ ഞാൻ പോവാം…
വേണ്ട സഞ്ജു ഏട്ടാ ഞാൻ പോയി പേ ചെയ്യാം…
രാഹുലും ഓടി വന്നു…
രണ്ടും പേരും പോവണ്ട ഞാൻ പോവാം … പക്ഷേ…
എന്താടാ അഭി..
പോവാതെ എന്തോ ആലോചിച്ചു നിന്ന അഭിയെ കണ്ടൂ സഞ്ജു ചോദിച്ചു…
അതു സഞ്ജു ഞാൻ എൻ്റെ പേഴ്സ്…
ദ്ദേ ഗിരി ഏട്ടാ നിങ്ങളുടെ മോൻ ചില സമയത്ത് വെറും പൊട്ടൻ ആണ് .. അവൻ്റെ ജീൻസിൻ്റേ പോക്കറ്റിൽ ഉള്ള പേഴ്സ് ആണ് അവൻ തപ്പുന്നത് എന്തുവട ഇതു….
രാജിയുടെ പറച്ചിൽ കേട്ടു അഭി ഒന്നു ചിരിച്ചു…
മറന്നു പോയി അമ്മാ… വാടാ സഞ്ജു ഇനി ഇവിടെ നിന്നാൽ ഇനി ഇതിന് അപ്പുറം ആവും…
അതു പറഞ്ഞു മുന്നോട്ട് പോയ അഭിയെയും സഞ്ജുവിനേയും രാജി ചിരിയോടെ നോക്കി…
ലക്ഷ്മിയെ റൂമിൽ കൊണ്ടു വന്നപ്പോ തന്നെ കുഞ്ഞിനെ രാജി എടുത്തു കയ്യിൽ പിടിച്ചു.. ലക്ഷ്മി നോക്കിയപ്പോൾ അഭിയും സഞ്ജുവും ഒഴികെ എല്ലാവരും ഉണ്ടു ഈശ്വര എൻ്റെ ജിന്ന്…
അമ്മേ അഭി ഏട്ടൻ…
അവൻ താഴേക്ക് പോയി മോളേ ബിൽ അടക്കാൻ…
എന്തു കഷ്ടം ആണ് ഇതു ഇവരുടെ ക്യാഷ് അടക്കാതെ ഞങൾ ഓടി പോകുവാ …
ലക്ഷ്മി ദേഷ്യത്തിൽ അതു പറഞ്ഞത് ഇത്തിരി ഉറക്കെ ആണ്.. അതു കേട്ടു എല്ലാവരും ഒന്നു ചിരിച്ചു…
ചതിച്ചത ചേച്ചി ചേച്ചി അഭി ഏട്ടനെ കാണാൻ കൊതിച്ചു വന്നപ്പോ അവർ അങ്ങനെ ചെയ്യാമോ..
ആമി പറഞ്ഞ കേട്ടു ലക്ഷ്മി ചമ്മി ഒന്നു ചിരിച്ചു…
മോളേ നിവർന്നു കിടക്കു സൈഡ് തിരിഞ്ഞു കിടക്കരുത് .. സ്റ്റിച്ച് അടുകില്ല…
സൈഡ് തിരിഞ്ഞു കിടന്ന ലക്ഷ്മി രാജിയുടെ പറച്ചിൽ കേട്ടു നിവർന്നു കിടന്നു…
ഇങ്ങനെ കിടക്കാൻ പാട് ആണ് അമ്മേ. നല്ല വേദന…
അതു പറഞ്ഞ പറ്റില്ല .. മോള് ഒന്നുറങ്ങു ഞാൻ എൻ്റെ കുഞ്ഞി കിളിയെ എടുത്തു പിടിക്കാം… ആമി മോള് ഒന്നു ഉറങ്ങട്ടെ ഇനി രാത്രി കുഞ്ഞു ഉണർന്നാൽ ഉറങ്ങാൻ പറ്റില്ല. നി ശല്യം ചെയ്യല്ലേ…
അതു പറഞ്ഞവർ കുഞ്ഞിനെ ചേർത്തു പിടിച്ചു ഉമ്മ
വെച്ചു… അമ്മയുടെ വഴക്ക് കേട്ടു ആമി പതിയെ എഴുന്നേറ്റു..
തൻ്റെ നെറ്റിയിലെ തണുപ്പിൽ തനിക്ക് ഏറ്റവും പ്രിയപെട്ട അധരത്തിൻ്റെ ചൂട് അറിഞ്ഞു ലക്ഷ്മി കണ്ണുകൾ തുറന്നു… അവൻ്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ സങ്കടം ഉണ്ടാക്കി എങ്കിലും ഇതു വരെ ഇല്ലാത്ത എന്തോ ഒരു തെളിച്ചം ആ മുഖത്ത് ഉണ്ടന്നു തോന്നി..
അഭി ഏട്ടൻ എപ്പോ വന്നു…
ദ്ദേ ഇപ്പൊ വന്നിരുന്നതെ ഉള്ളൂ.. ഒത്തിരി വേദനിച്ചോ നിനക്കു…
തൻ്റെ തലയിൽ വാത്സല്യത്തിൽ തലോടി അത്രയും ചോദിച്ച അവനെ അവള് കണ്ണിമ ചിമ്മാതെ നോക്കി.. തൻ്റെ തലയിൽ ഒഴുകി നടന്ന ആ കൈ എടുത്തു ലക്ഷ്മി അമർത്തി ചുംബിച്ചു….
തുടരും…
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nice family
Kadha aanel polum lakshmi odu asooya thonnunnu.. Ithrem avale snehikkunna oru bharthavine kittiyille.. Ethoru pennum thante bharthavite snehavum sameepyavum ettavum kooduthal agrahikkunna samayamanu delivery time.. Pakshe athinulla yogam ellavarkum kittanamennilla.. Anganoru yogam illathondarikum ithu vayichapo ente kannu niranjozhukikondirunnath.. Enkilum vayikkumbo ullil oru santhosham..