തൻ്റെ തലയിൽ തലോടി ഇരുന്ന അഭിയുടെ കൈ എടുത്തു ലക്ഷ്മി അമർത്തി ചുംബിച്ചു…
അഭി ഏട്ടൻ പേടിച്ചു പോയോ.. ഇതൊക്കെ ഒരു പെണ്ണു അനുഭവിക്കേണ്ടി വരുന്ന ആണ്.. ഒത്തിരി കരഞ്ഞു അല്ലേ മുഖം വല്ലാതെ ആയി…
തൻ്റെ മുഖത്ത് തലോടിയ അവളുടെ കൈ എടുത്തു അഭി അവൻ്റെ നെഞ്ചോട് ചേർത്തു…
നിൻ്റെ വേദനയുടെ അദ്യ പടിയുടെ കാഠിന്യം എനിക്കു നന്നായി അറിയാം .. നി എൻ്റെ കൈ നോക്കിയേ…
തൻ്റെ മുന്നിലേക്ക് നീട്ടിയ അഭിയുടെ കയ്യിലേക്ക് ലക്ഷ്മി നോക്കി.. താൻ വേദന വന്നപ്പോൾ മുറുക്കി പിടിച്ച സ്ഥലം പാട് വന്നിരിക്കുന്നു.. ചുവന്നു വിങ്ങി …
സോറി അഭി ഏട്ടാ ഞാൻ അറിയാതെ…
ഇതിലും എത്രയോ വലുതാണ് ലച്ചു നി അനുഭവിച്ച വേദന..
അഭി ഏട്ടാ മോളേവിടെ അവള് കരയുന്നു എന്നു തോന്നുന്നു… അവൾക്ക് പാല് കുടിക്കണം ഇപ്പൊ വിശന്നു തുടങ്ങി കാണും…
പെട്ടന്ന് തൻ്റെ മാറിൽ കൈ അമർത്തി പരിഭ്രാന്തിയോടെ ലക്ഷ്മി അഭിയോടു. പറഞ്ഞു… പെട്ടന്ന് അവളിൽ ഉണ്ടായ ഭാവ മാറ്റം കണ്ടൂ അഭി ഒന്നു പകച്ചു…
നി എന്താ ലച്ചു ഈ പറയുന്നത് അമ്മയുടെ കയ്യിൽ ഉണ്ട് ഉറക്കം. ഇപ്പൊ ഞാൻ കണ്ടിട്ട് ആണ് വന്നത്…
മോളേ ദ്ദേ നോക്കിയേ കരച്ചിൽ തുടങ്ങി വിശപ്പ് വന്നു എന്നു തോന്നുന്നു…
കരഞ്ഞു തുടങ്ങിയ കുഞ്ഞിനെയും ആയി രാജി വന്നതും അഭി അത്ഭുതത്തിൽ ലക്ഷ്മിയെ നോക്കി…
ഞാൻ പറഞ്ഞില്ലേ അഭി ഏട്ടാ മോൾക്ക് വിശന്നു എന്നു…
കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതും വേഗം ചാടി എണീറ്റു കുഞ്ഞിനെ വാങ്ങി തൻ്റെ മാറിലേക്ക് ചേർത്തു കൊണ്ടു .. ലക്ഷ്മി ആ കുഞ്ഞിൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…
അമ്മേടെ മുത്തിന് വിശന്നോ…
ലക്ഷ്മി എന്ന ഭാര്യയിൽ നിന്നു മണിക്കൂറുകൾ കൊണ്ട് അവള് ഒരു അമ്മ ആയത് അഭി അമ്പരപ്പോടെ നോക്കി നിന്നു.. അത്രയും ദൂരെ നിന്ന കുഞ്ഞിൻ്റെ കരച്ചിൽ പോലും ഇവിടെ ഇരുന്നു അഭി സ്നേഹത്തിൽ അതിൽ ഉപരി ബഹുമാനത്തിൽ രാജിയുടെ മുഖത്തേക്ക് നോക്കി… അവർ ആണെകിൽ കരുതലോടെ വാത്സല്യത്തിൽ കുഞ്ഞിനെ പാല് കുടിക്കാൻ സഹായിക്കുന്നു. പെണ്ണ് അമ്മ ആയാലും അമ്മുമ്മ ആയാലും സ്ഥായി ഭാവം മാതാവ് തന്നെ….
മോളെ ഇങ്ങനെ ചാടി എണീറ്റ സ്റിച്.. ഒരു ദിവസം പോലും ആയില്ല ഡെലിവറി കഴിഞ്ഞിട്ട്…
കുഞ്ഞു ഉറങ്ങി എന്നു കണ്ടതും ലക്ഷ്മിയെ രാജി സ്നേഹത്തിൽ ശാസിച്ചു…
അതു അമ്മേ ഞാൻ മോള് കരഞ്ഞപ്പോൾ…
ഉറങ്ങിയ കുഞ്ഞിനെ താഴെ കിടത്തി ലക്ഷ്മി പറഞ്ഞു….
കൊള്ളാം ഇങ്ങനെ ചാടി എണീറ്റാൽ…സൂക്ഷിക്കേണ്ട ..
അഭി എങ്കിൽ ഒരു കാര്യം ചെയ്യു നീയും അച്ഛനും വീട്ടിൽ പൊക്കൊ… രാവിലെ വന്നാൽ മതി.. ഇവിടെ ഞാനും ആമിയും അമ്മുവും ഓകെ ഉണ്ടല്ലോ…
വേണ്ട അമ്മേ ഞാൻ പോവില്ല അച്ഛൻ വേണേൽ സഞ്ജുവിൻ്റെ ഒപ്പം പോട്ടെ.. ദേവൻ അങ്കിൾ ഹാപ്പി ആവും…
അഭി ഞാൻ കുഞ്ഞിനെ വിട്ടു എങ്ങും പോവില്ല…
അങ്ങോട്ടു വന്ന ഗിരിധരിൻെറ പറച്ചിൽ കേട്ടു എല്ലാരും ചിരിച്ചു…..
എങ്കിൽ ഞാനും ആമിയും അമ്മുവും അപ്പുവും പോകാം… നിങൾ ഇവിടെ നില്ക്കു…
സഞ്ജു പറഞ്ഞത് എല്ലാരും ശരി വെച്ചു…
ഞാൻ ഇല്ല സഞ്ജു ഏട്ടാ ഞാൻ കുഞ്ഞിൻ്റെ അടുത്ത്..
പെട്ടന്ന് ആമിയുടെ പറച്ചിൽ കേട്ട് സഞ്ജുവിൻ്റെ മുഖം വാടി…
ആമി പോക്കോ അമ്മു ഒറ്റക്ക് അല്ലേ. ചെല്ല് മോളേ …
അഭിയുടെ പറച്ചിൽ കേട്ടു ആമി സഞ്ജുവിനെ ഒന്നു ഇരുത്തി നോക്കി…
എല്ലാരും കുഞ്ഞിനെ എടുത്ത് കളിപ്പിച്ചു നടക്കുന്നു കണ്ടൂ ലക്ഷ്മി ചിരിച്ചു എങ്കിലും അരക്ക് താഴെ എന്തോ കൊത്തി വലിക്കുന്ന വേദന.
അതിൽ പുളഞ്ഞു അവള് തൻ്റെ കണ്ണ് അടച്ചു… കുഞ്ഞിൻ്റെ ബ്ലഡ് ഗ്രൂപ്പ് നോക്കാൻ ബ്ലഡ് എടുത്തതും കുഞ്ഞു ഒച്ചത്തിൽ കരയാൻ തുടങ്ങി… രാത്രി മുഴുവൻ കരച്ചിൽ പാല് കുടിക്കാൻ മടിയും .. പക്ഷേ അഭിരാം എന്ന ഭർത്താവ് ഒറ്റ ദിവസം കൊണ്ട് അച്ഛൻ ആയി കുഞ്ഞിനെ എടുത്തു കൊണ്ട് നടന്നു…
എന്താണ് കുഞ്ഞാവ ഉറക്കം ആണോ…
രാവിലെ ഒട്ടും പരിചയം ഇല്ലാത്ത സൗണ്ട് കേട്ടു നലു പേരും അങ്ങോട്ട് നോക്കി…
ഒരു ലേഡി ഡോക്ടറും നഴ്സും ചിരിയോടെ അങ്ങോട്ട് വന്നു…
ബേബിയുടെ ഹെൽത്ത് ഒന്നു നോക്കണ്ട പീഡിയാട്രീഷൻ ആണ്… അവർക്ക് ഒപ്പം ഉള്ള നഴ്സ് പറഞ്ഞു…
ഉറങ്ങിയതെ ഉള്ളൂ എന്നു ചോദിച്ചു ഡോക്ടർ കുഞ്ഞിനെ പരിശോധിക്കാൻ തുടങ്ങി..
കുഞ്ഞിന് ഒരു യെല്ലോ കളർ തോന്നുന്നു.. ഇന്നലെ ബ്ലഡ് ഗ്രൂപ്പ് അറിയാൻ ബ്ലഡ് ടെസ്റ്റ് ചെയ്തല്ലോ ,.. ബ്ലഡീൽ billirubin കൗണ്ട് ഒരല്പം കൂടുതൽ ആണ്…
ഡോക്ടർ പറഞ്ഞതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… അവള് പേടിയോടെ അഭിയുടെ കയ്യിൽ ഇറുക്കി പിടിച്ചു…
ഡോക്ടർ മോൾക്ക് എന്തെങ്കിലും…
പേടിയോടെ അഭി ഡോക്ടറിൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി..
നോ Mr..
അഭിരാം …
ഹ അഭിരാം പേടിക്കാൻ ഒന്നും ഇല്ല ഇപ്പൊ ഒട്ടുമിക്ക New born ബേബിക്കും ഈ യെല്ലോ കളർ ഉണ്ടാവും.. പണ്ടു ഉളളവർ പറയും സൺ ലൈറ്റ് കൊള്ളാത്ത കൊണ്ടാണ് എന്നു .. പക്ഷേ സത്യം അതൊന്നും അല്ല കുഞ്ഞിൻ്റെ ബ്ലഡിലെ billirubin കൗണ്ട് കൂടുന്നതാണ്. പ്രഗ്നൻസി സ്റ്റേജിൽ പ്ലാസൻറ വഴി billirubin വെസ്റ്റ് വെളിയിൽ പോകും ബട്ട് അഫ്റ്റ്റർ ബർത്ത് ലിവർ ആണ് ഈ ഫംഗ്ഷൻ ചെയ്യണ്ടത് അതായത് മോഷൻ പൊവുമ്പോ ഒപ്പം billirubin വെസ്റ്റ് വെളിയിൽ പോവണം.. ഇതു വരെ ബേബിക്ക് മോഷൻ പോയോ…
ലക്ഷ്മിയെ നോക്കി ഡോക്ടർ അതു ചോദിച്ചതും .. പോയില്ല എന്നു. ലക്ഷ്മി തല അനക്കി…
ഫീഡിങ് കുറയുന്നതും ഒരു കാരണം ആണ് ലക്ഷ്മിക്ക് മുലപ്പാൽ ആയില്ല … ഒന്നു കാണട്ടെ… അഭിരാം ഒന്നു വെളിയിൽ നിന്നെ…
അഭിയെ നോക്കി ഡോക്ടർ അതു പറഞ്ഞതും അഭി എണീറ്റു പുറത്തേക്ക് നടന്നു….
ആ ഡ്രസിൻ്റെ സിബ്ബ് അഴിക്കു എന്ന് പറഞ്ഞത് കേട്ട്.. ലക്ഷ്മി ഇട്ടിരുന്ന ഡ്രഡ്ഡിൻ്റെ സിബ്ബ് താഴ്ത്തി അവളുടെ നഗ്നമായ മാറിൽ അവർ ശക്തിയിൽ കൈ വെച്ചമർത്തി… ആ വേദനയിൽ ലക്ഷ്മിയുടെ കണ്ണിൽ നിന്നു കണ്ണീർ തുളുമ്പി ഇറങ്ങി…
പാല് ഉണ്ട് പക്ഷേ ബേബിക്ക് കുടിക്കാൻ മടി ആവും.. കാരണം മിനകെട്ട് കുടിച്ചു ശീലം ഇല്ലല്ലോ ഇന്നലെ വരെ വേണ്ടത് തന്നെ ഉള്ളിൽ ചെല്ലും അങ്ങനെ കരുതി ഉറങ്ങും… എന്തായലും ഇപ്പൊ ഒരു 8AM നാളെ ഒരു 8AM വരെ ബേബി NICU ഇരിക്കട്ടെ…
ഡോക്ടർ അതു പറഞ്ഞതും ലക്ഷ്മിയുടെ കണ്ണുകൾ കുടുതൽ ശക്തിയിൽ ഒഴുകി ഇറങ്ങി …
ലക്ഷ്മി ഇപ്പൊ പാല് കൊടുത്തു ഉറക്കി അങ്ങോട്ട് കൊണ്ടു പോരു.. പിന്നെ ഇടക്ക് രണ്ടു മണിക്കൂർ ഇട വിട്ടു വന്നു ഫീഡ് ചെയ്യണം മറക്കരുത്.. ഇപ്പൊ അവിടെ BCG vaccination കുടി എടുക്കും അമ്മേ ബേബിയെ കൊണ്ട് പോര്….
രാജിയെ നോക്കി അതു പറഞ്ഞതും രാജി സങ്കടത്തിൽ ലക്ഷ്മിയെ നോക്കി…
അമ്മ ലക്ഷ്മി വരണം എന്നില്ല.. ലക്ഷ്മി റെസ്റ്റ് എടുക്കു ഈ രണ്ടു മണിക്കൂർ ഇട വിട്ടു ഫീഡ് ചെയ്യുന്നത് ഇത്തിരി പാട് ആണ് .. അപ്പോ ശരി …
അതും പറഞ്ഞു അവർ പോയതും നെഞ്ച് കത്തുന്ന വേദനയിൽ ചരിഞ്ഞു കിടന്നു ലക്ഷ്മി കുഞ്ഞിനെ നെഞ്ചിലേക്ക് ചേർത്തു കിടത്തി. തൻ്റെ പ്രിയപ്പെട്ട ഗന്ധം തിരിച്ചു അറിഞ്ഞു ആ മുഖം ആ മാറിൽ പരതി… മാറിടത്തിൽ ആ കുഞ്ഞിളം ചുണ്ടിൻ്റെ ചൂട് കുടി വന്നു..തൻ്റെ കുഞ്ഞു പാലു കുടിക്കുന്നത് അറിഞ്ഞു ലക്ഷ്മി തൻ്റെ കണ്ണുകൾ ഇറുക്കി അടച്ചു….
എൻ്റെ നെഞ്ചും മാറും വിങ്ങി പൊട്ടുന്നു അഭി ഏട്ടാ എനിക്ക് എൻ്റെ മോളേ കാണണം…
തന്നോട് സങ്കടത്തിൽ അത്രയും പറഞ്ഞ ലക്ഷ്മിയെ അഭി സങ്കടത്തിൽ നോക്കി…
എന്തു ചെയ്യാൻ ആണ് യെല്ലോ കളർ കുടി പോയാൽ പ്രോബ്ലം ആണ് അപ്പോ ഇതെ ഉള്ളൂ വഴി. നി ഇങ്ങനെ കുത്തി ഇരിക്കാതെ ഒന്നു കിടക്ക് …
എൻ്റെ മോൾക്ക് പാല് കുടിക്കണം എന്നു തോന്നുന്നു .. അവൾക്ക് വിശന്നു തുടങ്ങി… രണ്ടു മണിക്കൂർ ആയോ അഭി ഏട്ടാ…
ഇല്ല ഒരു മണിക്കൂർ പോലും ആയില്ല… വിശപ്പ് ഒന്നും ആയി കാണില്ല മോൾ നല്ല ഉറക്കം ആവും നി കിടക്ക്….
അവൾക്ക് വിശക്കുന്നു എനിക്കറിയാം പക്ഷേ ഞാൻ എന്താ ചെയ്യാ..
തൻ്റെ മാറും പൊത്തി ബെഡ്ഡിൽ ഭിത്തിയിൽ ചാരി ഇരുന്ന ലക്ഷ്മിയെ അഭി സങ്കടത്തിൽ നോക്കി..
എൻ്റെ പോന്നു ലച്ചു എന്നെ ഭ്രാന്ത് പിടിപ്പിക്കരുത് നിന്നെ പോലെ തന്നെ വല്ലാത്ത അവസ്ഥയിൽ ആണ് ഞാനും.. കുഞ്ഞു ഉറക്കം ആവും നി ഒന്നു കിടക്കു പ്ലീസ്…
എൻ്റെ കുഞ്ഞിന് ഇപ്പൊ വിശക്കുന്നുണ്ട് വേറെ ആരെക്കൾ നന്നായി എനിക്കറിയാം .. പക്ഷേ വിശന്നു കരഞ്ഞ കുഞ്ഞിന് പാല് പോലും കൊടുക്കാൻ പറ്റാതെ ഞാൻ …
ബാക്കി പറയാതെ ലക്ഷ്മി കരഞ്ഞു തുടങ്ങി..
ലച്ചു NICU താഴെ ആണ് .. അത്ര ദൂരം നടക്കുന്ന കാര്യം ഇവിടെ ഇരുന്നു ഗസ്സ് ചെയ്തു ഓരോന്ന് പറഞ്ഞു കരഞ്ഞു പ്ലീസ് ഒന്നു നിർത്തു…
അഭി ദേഷ്യപെട്ടത് കേട്ട് ഒരല്പം പേടിയോടെ ലക്ഷ്മി അവനെ നോക്കി…
എന്നാ വീണ്ടും വീണ്ടും തൻ്റെ മാറു ചുരന്ന് വരുന്ന പാലിൻ്റെ നനവ് അവളിൽ വേദന പടർത്തി…തൻ്റെ മാറിലെ നനവ് ആരും കാണാതെ ഇരിക്കാൻ ഒരു ടർക്കി എടുത്തു അവള് തൻ്റെ മാറു മറച്ചു….
മോളേ ഇന്നാ വെള്ളം കുടിക്കൂ ഇതിപ്പോ രാത്രി ആയില്ലേ ഇതു വരെ ഒന്നും കഴിച്ചില്ല.. പ്രസവിച്ച വയർ ആണ് പട്ടിണി കിടക്കരുത് എന്ന പഴമക്കാർ പറയുക…
തൻ്റെ നേരെ രാജി വെച്ചു നീട്ടിയ വെള്ള കപ്പിലേക്ക് ലക്ഷ്മി ഒന്നു നോക്കി…
ടേബിളിൽ വേച്ചേക്ക് ഞാൻ എടുത്തോളാം അമ്മേ …
അതു പറഞ്ഞു ലക്ഷ്മി വീണ്ടും ഭിത്തിയിൽ ചാരി ഇരുന്നു…
എങ്കിൽ ഞാൻ താഴെ NICU അവിടെ പോയി നിൽക്കാം ഗിരി ഏട്ടൻ അവിടെ ഉണ്ടു എങ്കിലും എന്തേലും അവശ്യം വന്നെങ്കിലോ ഇവിടെ അഭി ഉണ്ടല്ലോ…
ഇതൊക്കെ കണ്ട് ഫോൺ ചെയ്തു കൊണ്ടിരുന്ന അഭി അങ്ങോട്ട് വന്നു…
അമ്മേ ഇവിടെ നില്ക്കു ഞാൻ അച്ഛൻ്റെ കൂടെ നിൽക്കാം…
വേണ്ട അവിടെ NICU ഉള്ളിൽ ആണുങ്ങൾക്ക് പ്രവേശനം ഇല്ല… മോളേ വെള്ളം കുടിക്കണെ …
അതും പറഞ്ഞവർ പുറത്തേക്ക് പോയി…
ഇന്നാ ഇതു കുടിച്ചെ…
എനിക്കു വേണ്ട…
തൻ്റെ നേരെ അഭി വെച്ചു നീട്ടിയ വെള്ളത്തിൽ നോക്കി അതു പറഞ്ഞു ലക്ഷ്മി തിരിഞ്ഞു ഇരുന്നു…
നിന്നോട് ഇതു കുടിക്കാൻ ആണ് പറഞ്ഞത് എൻ്റെ സ്വഭാവം മാറ്റരുത്…
അഭിയുടെ ശബ്ദത്തിലും ഭാവത്തിലും വന്ന മാറ്റം അറിഞ്ഞു ലക്ഷ്മി അഭിയെ ഒന്നു നോക്കി…
എനിക്കു വേണ്ട എന്നു പറഞ്ഞില്ലേ .. എൻ്റെ കുഞ്ഞി വരാതെ ഞാൻ ഒന്നും കഴിക്കില്ല….
അതെന്താ നിൻ്റെ തൊണ്ടയിൽ ആരേലും പിടിച്ചോ?… NICU ഉള്ള കുഞ്ഞിന് വിശപ്പ് അവിടെ വിശക്കുമ്പോൾ കൊടുക്കാൻ പാല് ഉണ്ട് …അതിനു സമ്മതം എന്നു നി അല്ലേ സൈൻ ചെയ്തു കൊടുത്തത്. ഇതു കുടിക്കു…
എനിക്കു വേണ്ട …
അതെന്താ നിനക്ക് വേണ്ടാത്തത്…
എനിക്കു ഇപ്പൊ തന്നെ നെഞ്ചിലെ ഭാരം കൊണ്ട് ഇരിക്കാൻ വയ്യ .. ഞാൻ എന്താ ഇനി നെഞ്ച് പൊട്ടി മരിക്കണോ..
നി എന്താ ഈ പറയുന്നത് ലച്ചു…
അഭി ഏട്ടാ പാല് വന്നു തിങി എൻ്റെ നെഞ്ച് എനിക്കു വേദന എടുക്കുന്നു.. ഇനിയും ഞാൻ .എന്തേലും കഴിച്ച അതുടെ മുലപ്പാൽ ആയി വന്നു ഞാൻ നെഞ്ച് പൊട്ടി മരിച്ചു പോകും.. അങ്ങനെ ഞാൻ മരിച്ചാൽ എൻ്റെ മോള് അമ്മ ഇല്ലാതെ എന്നെ പോലെ …
ബാക്കി പറയാതെ അവള് അഭിയുടെ നെഞ്ചിലേക്ക് വീണു.. അഭി അവളെ തന്നോട് കൂടുതൽ ശക്തിയിൽ ചേർത്തു നിർത്തി … പെട്ടന്ന് തൻ്റെ നെഞ്ചിലെ നനവും ലക്ഷ്മിയുടെ .തേങ്ങലും കേട്ട് അവൻ അവളെ അകറ്റി നിർത്തി… തൻ്റെ .ഷർട്ടിൽ കണ്ട നനവ് കണ്ടൂ നോക്കിയതും ലക്ഷ്മിയുടെ മാറിലേക്ക് ആണ്.. പാല് ചുരത്തി വന്ന ആ മാറു കണ്ടൂ അഭിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…പെട്ടന്ന് ലക്ഷ്മി തൻ്റെ തോളത്ത് നിന്ന വീണ ടർക്കി എടുത്ത് തൻ്റെ മാറു മറച്ചു….
ലച്ചു മോളേ ഞാൻ അറിയാതെ ….
അവളെ തന്നിലേക്ക് ചേർത്തു നിർത്താൻ ചെന്ന അഭിയുടെ കൈ ലക്ഷ്മി തട്ടി മാറ്റി…
നേരത്തെ പോലെ എന്നെ ശക്തിയിൽ ചേർത്തു പിടിക്കരുത് അഭി ഏട്ടാ എനിക്കു. …
ബാക്കി പറയാതെ ലക്ഷ്മി ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു…. അഭി ആണെങ്കിൽ എന്തു ചെയ്യണം എന്നറിയാതെ നിന്നു..
ലച്ചു രണ്ടു മണിക്കൂർ ആയി നമ്മുക്ക് മോൾടെ അടുത്ത് പോവാം…
അതു കേട്ടതും തെളിഞ്ഞ മുഖത്തോടെ ലക്ഷ്മി ചാടി എണീറ്റു..
NICU അവിടെ കുഞ്ഞിനെ മടിയിൽ വെച്ചു ഇരുന്നപ്പോ ലക്ഷ്മി അറിയാതെ ചുറ്റും നോക്കി… മാസം തികയാതയുള്ള കുഞ്ഞുങ്ങളുടെ കിടപ്പ് കണ്ടാൽ ചങ്ക് പൊടിയും എന്നവൾക് തോന്നി.. ലക്ഷ്മിയുടെ കുഞ്ഞി ഇതൊന്നും അറിയാതെ അമ്മയുടെ അമൃത് നുണഞ്ഞു കൊണ്ടിരുന്നു.. തൻ്റെ നെഞ്ചിലെ മുഴുവൻ ഭാരവും മാറിയില്ല . എങ്കിലും കിട്ടിയ ആശ്വാസത്തിൻ്റെ ഒരിത്തിരി വെട്ടത്തിൽ അവള് തൻ്റെ കണ്ണ് ഇറുക്കി അടച്ചു….
തുടരും….
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission