Skip to content

നെഞ്ചോരം – ഭാഗം 1

Nenjoram Novel

“ഗായത്രി ടീച്ചറെ… നമ്മടെ ഫിസിക്സ്‌ ലാബ് ഒന്ന് പൂട്ടിയേക്കാവോ ,ലാബ് അസിസ്റ്റന്റ് ഇന്ന് ലീവാ,എനിക്ക് കുറച്ച് റെക്കോർഡ് സൈൻ ചെയ്യാനുണ്ടായിരുന്നു “

“അതിനെന്താ സാർ ഞാൻ പൂട്ടിയേക്കാം “

ന്ന് പറഞ്ഞുകൊണ്ട് ഗായത്രി ഒരു പുഞ്ചിരിയോടെ  സജീവ് സാർ നീട്ടിപിടിച്ചിരുന്ന താക്കോൽ കൂട്ടവും വാങ്ങി നടന്നു.ആദ്യമായിട്ടാണ് സജീവ് സാർ ഇങ്ങോട്ട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുന്നത്.സ്വന്തം ജോലികൾ മറ്റാരെയും ആശ്രയിക്കാതെ കൃത്യമായി ചെയ്യുന്ന,എല്ലാരോടും മിതമായി മാത്രം സംസാരിക്കുന്ന പ്രകൃതകാരനാണ് .ഡിപ്പാർട്മെന്റിന്റെ മുന്നിലെ  വരാന്തയുടെ അങ്ങേയ്റ്റത്താണ് ഫിസിക്സ്‌ ലാബ്.ലാബ് പീരിയഡിലല്ലാതെ അങ്ങോട്ടേക്ക് സാധാരണ ആരും പോകാറില്ല.ഒരു കൈയിൽ ഫോണും താക്കോൽ കൂട്ടവും, വലത്തെ കൈ കൊണ്ട് കാറ്റത്തു പാറി പറക്കുന്ന സാരിയുടെ തുമ്പും ഒതുക്കി പിടിച്ചുകൊണ്ട് ഗായത്രി ഇടനാഴിയിലൂടെ ലാബിലേക്ക്  നടന്നു.ലാബിനകത്തേക്ക് കയറി ജനൽ പാളികളെല്ലാം അടച്ചതിനുശേഷം ഗായത്രി മേശമേലിരുന്ന പൂട്ടുമെടുത്ത വെളിയിലിറങ്ങി വാതിൽ പാളി ചേർത്ത് അടച്ച പൂട്ടെടുത്ത താക്കോലിട്ട് പൂട്ടി.തിരിച്ചനടക്കാനൊരുങ്ങിയതും പെട്ടെന്നാണ്  തൊട്ടടുത്തുള്ള കുഞ്ഞു ക്ലാസ്സ്‌ മുറിയിൽ നിന്നും ബെഞ്ച് മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടത്. സംശയത്തോടെ  ഗായത്രി അങ്ങോട്ടേക്ക് നടന്നു.ആ സെക്ഷനിലെ ഏറ്റവും അവസാനത്തെ ക്ലാസ്സ്‌ മുറിയാണ് ലാബിനോട് ചേർന്നുള്ള റൂം,പണ്ട് ലാംഗ്വേജ് ക്ലാസ്സ്‌ ആയിട്ട് ഉപയോഗിച്ചിരുന്നതാണ് ,ഇപ്പോ ലാബിലെ ചീത്തയായ ഉപകരണങ്ങളെല്ലാം വെക്കാൻ വേണ്ടിയാണ് ആ ക്ലാസ്സ്‌ ഉപയോഗിക്കുന്നത്.എങ്കിലും കുറച്ച് ബെഞ്ചും ഡെസ്കും അവിടെയിട്ടിട്ടുണ്ട്.ഗായത്രി ക്ലാസ്സിന് മുന്നിലെത്തി നോക്കിയപ്പോൾ വാതിൽ പൂട്ടിയിട്ടില്ലെന്ന് മനസിലായി.ചേർത്ത് അടച്ചിട്ടേയുള്ളു.പൂട്ട് അതിൽ തന്നെ കൊളുത്തിയിട്ടിട്ടുണ്ടായിരുന്നു.ചിലപ്പോ സജീവ് സാർ തുറന്നിട്ട് പൂട്ടാൻ മറന്നതായിരിക്കുമെന്ന് കരുതി കൈയിലിരുന്ന താക്കോൽ കൂട്ടിൽ നിന്നുമാ മുറിയുടെ താക്കോലെടുത്ത പൂട്ടാനൊരുങ്ങിയതും അകത്തു നിന്ന് ഒരു ആൺ ശബ്ദം കേട്ടതായി തോന്നി. ഗായത്രി പെട്ടെന്ന് തന്നെ പൂട്ട് മാറ്റി വാതിൽ മലർക്കേ തള്ളി തുറന്നു.

വാതിൽ തുറന്ന് അകത്തെ കാഴ്ച്ച കണ്ടതും ഗായത്രി ഞെട്ടി തരിച്ചു  …..

നീല ചെക്ക് ഷർട്ടിട്ട് ഒരാൾ ഏതൊരു പെൺകുട്ടിയെ ബെഞ്ചിൽ കിടത്തി കുനിഞ്ഞു നിന്ന്  അവൾടെ മുഖത്തേക്ക് അവന്റെ  മുഖം അടുപ്പിക്കുന്നു. കുതറി ഓടാൻ ശ്രേമിക്കുന്നവളുടെ രണ്ടു കൈയിലും പിടിത്തമിട്ടിരിക്കുകയാണ്.ഗായത്രി വാതിൽ തുറന്ന് ശബ്ദം കേട്ടതും അവൻ ഞെട്ടി മുഖം തിരിച്ച  നോക്കി.അവന്റെ മുഖം കണ്ടതും ഗായത്രി ഒരു നിമിഷം വിറങ്ങലിച്ചു നിന്നു പോയി …ഗായത്രിയെ കണ്ടതും പെൺകുട്ടിയുടെ കൈയിലെയവന്റെ പിടിയയഞ്ഞു..പിടിയയഞ്ഞതും രക്ഷപ്പെടാനായി  അവൾ വേഗം ചാടി കൂട്ടിയെണീറ്റു ഓടാൻ നോക്കിയതും വാതിൽക്കൽ നിൽക്കുന്ന ഗായത്രിയെ കണ്ടു.അപ്പോഴാണ് ഗായത്രിയും പെൺകുട്ടിയുടെ മുഖം കണ്ടത്.

തേർഡ് ഇയറിലെ ജുവൽ …

ഗായത്രിയെ കണ്ടതും ജുവൽ ഓടി വന്ന് അവൾടെ മാറത്തേക്ക് വീണു  കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.ഗായത്രി അപ്പോഴും കണ്ടതിന്റെ ഷോക്കിൽ നിന്നും മുക്തയായിരുന്നില്ല.അവൾ വലത്തെ കൈ പൊക്കി ജുവലിന്റെ മുടിയിൽ തഴുകിയും പുറത്ത് തട്ടിയും ആശ്വാസിപ്പിക്കാൻ നോക്കി.ഗായത്രി അപ്പോഴും കത്തുന്ന കണ്ണുകളോടെ മുന്നിൽ നിൽക്കുന്നവനെ വെറുപ്പോടെ നോക്കുകയായിരുന്നു.അവൻ മുന്നോട്ട് നടന്ന് വന്ന് ഗായത്രിയോട് എന്തോ പറയാനായി ആഞ്ഞതും അവൾ വേഗം തന്നെ കൈയിലിരുന്ന ഫോണെടുത്ത ശ്രീജ ടീച്ചറിന്റെ നമ്പറിലേക്ക് വിളിച്ചു.

“ഹലോ.. ടീച്ചർ സ്റ്റാഫ്‌ റൂമിൽ ഇരിക്കുവല്ലേ.. നിങ്ങൾ എല്ലാരുടെ വേഗമോന്ന് ലാബിന് തൊട്ടടുത്ത ക്ലാസ്സിലേക്ക് ഒന്ന് വന്നേ..പിജിയിലെ അർജുൻ നമ്മടെ തേർഡ് ഇയറിലെ ജുവലിനെ ഉപദ്രവിക്കാൻ ശ്രേമിച്ചു..പെട്ടെന്ന് ഒന്നിങ്ങോട്ട് വന്നേ ടീച്ചറെ”

അത്രയും പറഞ്ഞുകൊണ്ടവൾ ഫോൺ കട്ട്‌ ചെയ്ത മുഖമുയർത്തിയതും അവളെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന അർജുനെ കണ്ടവൾ വെറുപ്പോടെ മുഖം വെട്ടിച്ചു.

അത് കണ്ടതും അവള്ടെ അടുത്തേക്ക് കുറച്ചുകൂടെ നടന്ന് അടുത്തതിന് ശേഷം അവൾക്ക് നേരെ  വിരൽ ചൂണ്ടികൊണ്ട് അവൻ  പറഞ്ഞു

“ദേ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ടുപോകരുത്…മര്യാദക്ക് ഇവിടുന്ന് ഇപ്പോ ഇറങ്ങിപ്പോയ്ക്കോണം..”

അവന്റെ സംസാരം കേട്ടതും ഗായത്രിക്ക് ദേഷ്യം ഇരച്ചുകയറി.അവൻ ബാക്കി പറയുന്നതിന് മുൻപ് തന്നെ അവൾ വലത്തെ കൈ വീശി അവന്റെ മുഖത്തടിച്ചിരുന്നു..

“ടീ “ന്ന് ചീറി കൊണ്ട് അർജുൻ ഗായത്രിയുടെ നേർക്ക് കൈയുയർത്തി ചെന്നതും വാതിൽക്കൽ ശ്രീജ ടീച്ചറും മറ്റ് അധ്യാപകരുമെല്ലാം എത്തി കഴിഞ്ഞിരുന്നു.

അത് കണ്ടതും അവൻ കൈ താഴ്ത്തി.

അവരെല്ലാപേരും ഉള്ളിലേക്ക് കയറി ഗായത്രിയുടെ അടുത്തേക്ക് വന്നു

“എന്തുപറ്റി ടീച്ചറെ ?എന്തായിവിടെ സംഭവിച്ചേ ?”ശ്രീജ ടീച്ചർ ആധിയോടെ ഗായത്രിയുടെ നേർക്ക് തിരിഞ്ഞു കൊണ്ട്  ചോദിച്ചു

“ഞാൻ നമ്മുടെ ലാബ് പൂട്ടാൻ വന്നതാ ടീച്ചർ ,അപ്പഴാ ഇതിനകത്ത് നിന്ന് എന്തൊക്കെയോ ശബ്ദങ്ങളും സംസാരവുമൊക്കെ കേട്ടത്,ഞാൻ സംശയം തോന്നി വാതിൽ തുറന്ന് നോക്കിയതും അവിടെയാ ബെഞ്ചിൽ കിടത്തി  ജുവലിനെ ഉപദ്രവിക്കാൻ ശ്രേമിക്കുകയായിരുന്നു”

“ആര് ..?അർജുനോ ?”

ഗായത്രി അവന്റെ മുഖത്തേക്ക് ഒന്ന്  നോക്കികൊണ്ട് പറഞ്ഞു

“അതെ “

ശ്രീജ ടീച്ചറും മറ്റ് അധ്യാപകരും ഒരു ഞെട്ടലോടെ അവനെ നോക്കി.അവരുടെ നോട്ടം കണ്ടതും അവനൊന്നും മിണ്ടാതെ അവളെ തന്നെ പല്ല് കടിച്ചുപിടിച്ചു നോക്കി നിന്നു..

“ടീച്ചർ ജ്യൂവൽ ആകെ പേടിച്ച തളർന്നിരിക്കുകയാ,സ്റ്റാഫ്‌ റൂമിലേക്ക് കൊണ്ടിരുത്താം”ഗായത്രി ശ്രീജ ടീച്ചർടെ നേർക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞതും കൂട്ടത്തിലുള്ള പ്രിയ ടീച്ചറും മാലിനി ടീച്ചറും കൂടെ ഗായത്രിയുടെ തോളിൽ മുഖമമർത്തി കരഞ്ഞുകൊണ്ടിരുന്ന ജുവലിനെ അടർത്തി മാറ്റി  ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും സന്തോഷ്‌ സാർ ജുവെലിനോടായി  ചോദിച്ചു

“ജുവെലിന് അർജുനെതിരെ പരാതിയുണ്ടോ ?”

സാറിന്റെ ചോദ്യം കേട്ടതും ഭയത്തോടെ അർജുനെ നോക്കുന്ന ജുവെലിന്റെ മുഖം കണ്ടതും ഗായത്രി സന്തോഷ്‌ സാറിന് നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു

“ജുവലിന് പരാതിയുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് ഇതിനെതിരെ  പരാതിയുണ്ട് സാർ, ഞാൻ ഇപ്പോ തന്നെ പ്രിൻസിപ്പലിന് പരാതി കൊടുക്കാൻ പോകുകയാ “

ഗായത്രിയുടെ മറുപടി കേട്ടതും അർജുൻ കോപത്തോടെ അവളെ നോക്കി മുഷ്ടി ചുരുട്ടി അവന്റെ ദേഷ്യം നിയന്ത്രിക്കാൻ ശ്രേമിച്ചു.

“എങ്കിൽ അർജുനും നേരെ പ്രിൻസിപ്പാലിന്റെ ഓഫീസിലേക്ക് നടക്ക് “

അത്രയും പറഞ്ഞുകൊണ്ട് എല്ലാരും പുറത്തേക്ക് ഇറങ്ങി നോക്കിയതും  പുറത്ത് വിദ്യാർഥികൾ എല്ലാവരും  തടിച്ചു കൂടി നിന്ന്  എന്തൊക്കെയോ അടക്കംപറയുന്നുണ്ടായിരുന്നു .അതിനിടയിലു ടെ ജുവലിനെ മാലിനിയും പ്രിയയും പൊതിഞ്ഞു പിടിച്ചുകൊണ്ട് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.സന്തോഷ്‌ സാറും സജീവ് സാറും ശ്രീജ ടീച്ചറും കൂടെ ചുറ്റും കൂടിനിൽക്കുന്ന വിദ്യാർത്ഥികളെ വഴക്ക് പറഞ്ഞ ക്ലാസ്സിലേക്ക് പറഞ്ഞുവിടാൻ ശ്രേമിക്കുന്നുണ്ടായിരുന്നു.അർജുൻ പുറത്തേക്ക് ഇറങ്ങിയതും എല്ലാവരും  പെട്ടെന്ന് നിശബ്ദരായി.ഗായത്രിയെ തിരിഞ്ഞോന്ന് രൂക്ഷമായി നോക്കികൊണ്ട് അർജുൻ പ്രിൻസിപ്പളിന്റെ റൂമിലേക്ക് നടന്നു..

******************************************

“ജുവൽ എങ്ങനെയാ ആ റൂമിനുള്ളിൽ എത്തിപ്പെട്ടത് ?”

ഗായത്രിയുടെ പരാതി പ്രകാരം ഓഫീസ് റൂമിൽ  പ്രിൻസിപ്പിൽ എല്ലാരേയും ചോദ്യം ചെയ്യുകയായിരുന്നു.ഗായത്രിയും അർജുനും ജുവലും ഫിസിക്സ്‌ ഡിപ്പാർട്മെന്റിലെ മറ്റ് അദ്ധ്യാപകരെല്ലാരും ഉണ്ടായിരുന്നു.

“ഞാൻ റെക്കോർഡ് ലാബിൽ വെച്ച് മറന്ന് പോയി ,അതെടുക്കാൻ പോയതാണ് അപ്പോഴാ പുറകിൽ കൂടി വന്നെന്റെ വാപൊത്തി പിടിച്ച ആ റൂമിലേക്ക് കയറ്റിയത്”

അത്രയും പറഞ്ഞപ്പോഴേക്കും ജുവൽ വിതുമ്പി കരയാൻ തുടങ്ങി.ഗായത്രി ജുവലിനെ ചേർത്ത് നിർത്തി തോളിൽ തട്ടി സമാധാനിപ്പിച്ചുകൊണ്ട് പ്രിൻസിപ്പ്പിളിനോടായി പറഞ്ഞു

“സാർ ഞാനെന്റ കണ്ണുകൊണ്ട് കണ്ടതാണ് ഇയാൾ ജുവലിനെ ഉപദ്രവിക്കാൻ ശ്രേമിക്കുന്നത് ,അതിൽ കൂടുതൽ സാറിനെന്ത് തെളിവാ വേണ്ടത്?ഇയാൾ ആ കുട്ടിയെ ലൈഗീകമായി പീഡിപ്പിക്കാനാ ശ്രേമിച്ചത് ..അന്നേരം ഞാൻ അവിടേക്ക് ചെന്നില്ലായിരുന്നെങ്കിൽ ഈ കുട്ടിടെ അവസ്ഥ എന്താകുമായിരുന്നു?ഇതിന് മുൻപും ഇയാൾ മറ്റ് പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രേമിച്ചിട്ടുണ്ടോന്ന് ആർക്കറിയാം…അമ്മയേം പെങ്ങളെയും തിരിച്ചറിഞ്ഞുടാത്ത, കള്ളും കഞ്ചാവുമടിച്ച നടക്കുന്ന ഇയാൾ ഇതല്ല ഇതിനപ്പുറവും ചെയ്യും…”

“അർജുൻ തനിക്ക് ഇവിടെ അഡ്മിഷൻ തന്നത് പോലും പലരുടെയും എതിർപ്പുകളെ അവഗണിച്ചാണ് ,എന്റെ സ്വന്തം റിസ്കിലാണ് അഡ്മിഷൻ തന്നത് .. നീ നന്നാകാൻ തീരുമാനിച്ചിട്ടില്ലല്ലേ ?നിന്നിൽ നിന്ന് ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചില്ല…നിന്നെ കാരണം ഞാൻ പലരുടെയും മുന്നിൽ ഉത്തരം മുട്ടി നിൽക്കണം ..”

അർജുന്റെ നേർക്ക് തിരിഞ്ഞു കൊണ്ട് പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ പറഞ്ഞു നിർത്തി.

അയാൾ പറഞ്ഞത് കേട്ട് അർജുന്റെ തല കുനിഞ്ഞുപോയിരുന്നു… ഗായത്രിയോടുള്ള വെറുപ്പ് അവന്റെയുള്ളിൽ നുരഞ്ഞ പൊന്തി കൊണ്ടേയിരുന്നു.

“അർജുന്  എന്തെങ്കിലും പറയാനുണ്ടോ?”പ്രിൻസിപ്പൽ അവനോടായി ചോദിച്ചു .

“ഇല്ല സാർ “

“അർജുൻ ഇത് നിന്റെ ആദ്യത്തെയും അവസാനത്തെയും വാണിംഗ് ആണ് ..ഇനി നിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും കുഴപ്പം  ഉണ്ടായാൽ  അടുത്ത നിമിഷം നിന്റെ ഡിസ്മിസൽ ഓർഡർ കയ്യിലിരിക്കും..ജുവലിന് പരാതിയൊന്നുമില്ലെങ്കിലും ഗായത്രി ടീച്ചറുടെ പരാതി കണക്കിലെടുത്തുകൊണ്ട് പതിനാല് ദിവ്സത്തേക്ക് നിന്നെ സസ്‌പെൻഡ് ചെയുന്നു”

പ്രിൻസിപ്പൽ പറഞ്ഞത് കേട്ടതും അവൻ ഗായത്രിയുടെ നേർക്ക്  പകയോടെ നോക്കികൊണ്ട് ഓഫീസ് റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക്  ഇറങ്ങിപ്പോയി..

അപ്പോഴേക്കും കോളേജിൽ ഓരോരുത്തരും നടന്നതിന്റെ  അറ്റവും മൂലയും ചേർത്ത് അവര്ക്കിഷ്ടമുള്ള രീതിയിൽ കഥകൾ മെനഞ്ഞ പാട്ടാക്കി കഴിഞ്ഞിരുന്നു.

***************************************

കോളേജിന്ന് വീട്ടിലെത്തിയ പാടെ ഗായത്രി  റൂമിൽ കയറി കട്ടിലിലേക്ക് ചാഞ്ഞിരുന്നു.അവൾക്ക് ദേഹമാസകലം വേദനയും ക്ഷീണവും തോന്നി.കലണ്ടറിലേക്ക് നോക്കിയതും ഡേറ്റ് ആണെന്ന് മനസിലായി.കുറച്ച് നേരം കിടന്നിട്ട് എഴുന്നേറ്റ് കുളിച്ചിറങ്ങിയതും വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് തുറന്ന് നോക്കിയതും അമ്മ ചായയുമായി നിൽക്കുന്നു.

“ഇന്നെന്താ പതിവില്ലാതെ വന്നയുടനെ ഒരു കിടപ്പ് ?കുളിച്ചെങ്കിൽ ചായയും കുടിച്ചിട്ട് വേഗം റെഡിയായി വന്നേ..ഇന്ന് അച്ഛന്റെ കുടുംബ ക്ഷേത്രത്തിൽ നിന്റെ പേരിൽ വിളക്കാണ് “

“എനിക്ക് അമ്പലത്തിൽ കയറിക്കൂട  അമ്മ…പീരിയിട്സായി “

“എന്നാപ്പിന്നെ മോള് ചായ കുടിച്ചിട്ട് കിടന്നോ ,ഞാൻ പോകുന്നില്ല ,അച്ഛൻ മാത്രം പോയിട്ട് വരട്ടെ “

“അത് സാരില്ല അമ്മേ ,അമ്മ പോകാനൊരുങ്ങിയതല്ലേ,മുടക്കണ്ട പോയിട്ടു വാ..ഞാനിവിടെ ഇരുന്നോളാം “

“സുഖമില്ലാത്തല്ലേ..ഒറ്റയ്ക്ക് ഇരിക്കണ്ട,പോയിട്ട് തിരിച്ചെത്താൻ താമസിക്കും  “

“അത് കുഴപ്പമില്ല അമ്മേ ..ഞാനിവിടെ കതകടച്ചു  ഇരുന്നോളാം “

“എന്നാലും ..”

“ഒരേന്നാലുമില്ല..അമ്മ പോയിട്ട് വാ “

“ഒരു കാര്യം ചെയ്യാം ഞാൻ ദേവകി ചേച്ചിയോട് വിളിച്ചുപറയാം ,നിനക്കൊന്ന് വന്ന് കൂട്ടിരിക്കാൻ”

” ഇനി ദേവുമ്മയെ ബുദ്ധിമുട്ടിക്കണോ  “

“വയ്യാതെ ഒറ്റയ്ക്ക് ഇരിക്കണ്ട..ചേച്ചി വന്നിരിക്കും..ഞാൻ പോയി വിളിച്ച പറയട്ടെ “

മേലെപ്പാട്ട് ശ്രീധരന്റെയും രേവതിയുടെയും ഏകമകളാണ് ഗായത്രി.ഗായത്രി നഗരത്തിലെ പ്രമുഖ കോളേജിലെ ഫിസിക്സ്‌ ഗസ്റ്റ് അധ്യാപികയായി ജോലി ചെയുകയാണ്.ജോലിക്ക് കയറിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളു.ശ്രീധരൻ തഹസിൽദാറായി റിട്ടർഡ് ഉദ്യോഗസ്ഥനാണ്.ഇപ്പോ നാട്ടിൽ റിയൽ എസ്റ്റേറ്റും കൃഷിയും രാഷ്ട്രീയ പ്രവർത്തനവുമൊക്കെയാണ്.രേവതി വീട്ടമ്മയാണ്.ശ്രീധരന്റെ സഹോദരി ദേവകിയും തൊട്ടടുത്ത തന്നെ താമസമാണ്.

കുറച്ച് കഴിഞ്ഞതും ശ്രീധരനും രേവതിയും അമ്പലത്തിലേക്ക് പോകാനായി ഇറങ്ങി.

“മോളെ ഞാൻ ദേവകി ചേച്ചിയോട് വിളിച്ച പറഞ്ഞിട്ടുണ്ട് ,വിളക്ക് കത്തിച്ചിട്ട് ഇങ്ങോട്ട് വരാന്ന് പറഞ്ഞു ..മോള് കതകടച്ചു പോയികിടന്നോ “

അത്രയും പറഞ്ഞുകൊണ്ട് രേവതിയും ശ്രീധരനും ക്ഷേത്രത്തിലേക്ക് പോയി.ഗായത്രി ഗേറ്റും കതകും അടച്ച കട്ടിലിൽ കയറി കിടന്നു.കുറച്ച് കഴിഞ്ഞതും അവൾക്ക് വയറും നടുവും വേദനിക്കാൻ തുടങ്ങി…അവൾ കൈ മടക്കി വയറിന് മീതെ വെച്ചുകൊണ്ട് കട്ടിലിൽ കിടന്ന് ഉരുണ്ടു പിടഞ്ഞു.. വേദന സഹിക്കാനാവാതെ ഷീറ്റിൽ അള്ളി പറിച്ചു…തലകറങ്ങുന്ന പോലെ തോന്നി…അവൾ വേദന കൊണ്ട് പിടഞ്ഞു…പെട്ടെന്നാണ് ഡോർ ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.ദേവകി വന്നിട്ടുണ്ടാവുമെന്ന് കരുതി അവൾ പതിയെ കട്ടിലിന്ന് ഇഴഞ്ഞിറങ്ങി…വയറിൽ അമർത്തി പിടിച്ചുകൊണ്ട് ചുമരിൽ താങ്ങി അവൾ വാതിൽക്കലേക്ക് നടന്നു…വാതിൽ തുറന്ന് മുൻപിൽ നിൽക്കുന്ന ആളെ കണ്ടതുമവൾ ഞെട്ടി..

“അർജുൻ “

അപ്പോഴേകുമവൻ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി കാലുകൊണ്ട് ചവിട്ടി വാതിലടച്ചു കുറ്റിയിട്ടു.. അവനെ കണ്ട പകപ്പോടെയും വേദന കൊണ്ടുമവൾ വിറച്ചു..

അവൻ  പകയെരിയുന്ന കണ്ണുകളോടെ ഗായത്രിയുടെ അടുക്കലേക്ക് നടന്നുകൊണ്ട് വലത്തെ കൈ കൊണ്ടവളുടെ വാപൊത്തി..  ഇടത് കൈയാൽ അവനവളെ ഇടുപ്പിലൂടെ കൈയിട്ട് അവനിലേക്ക് ചേർത്ത് നിർത്തി..ദാവണിക്കിടയിലെ അവൾടെ അണിവയറിലേക്ക് അവന്റെ കൈകൾ ഞെരിഞ്ഞമ്ർന്നതും അവൾ വേദനയോടെ അവനെ തള്ളി മാറ്റാൻ ശ്രേമിച്ചുകൊണ്ടേയിരുന്നു…അവനിൽ നിന്നും രൂക്ഷമായ മദ്യത്തിന്റെ ഗന്ധം വമിക്കുന്നുണ്ടായിരുന്നു..അവൾ എതിർക്കുതോറും കൂടുതൽ ശക്തിയായി അവനവൾടെ വയറിലേക്ക് നുള്ളി ഞെരിച്ചുകൊണ്ട് പിന്നെയും ചേർത്ത് നിർത്തി.അവനിൽ നിന്ന് കുതറി മാറാനുള്ള അവൾടെ ഓരോ ശ്രമവും വിഫലമായി കൊണ്ടേയിരുന്നു…അവന്റെ കൈയിൽ ആ പെണ്ണ് പിടഞ്ഞുകൊണ്ടേയിരുന്നു..അവൾടെ പിടച്ചിലൊരു ഉന്മാദത്തോടെ അവൻ നോക്കി കൊണ്ടിരുന്നു ….

തുടരും

ദേവാർദ്ര .ആർ

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നെഞ്ചോരം – ഭാഗം 1”

Leave a Reply

Don`t copy text!