“നിന്നെ ഞാൻ ഈ കോളേജിന്ന് പുറത്താക്കിയിരിക്കും..നമ്മൾ രണ്ടുപേരിൽ ഒരാൾ മതിയിവിടെ..നിനക്ക് ഇപ്പോ കിട്ടിയ സസപ്പെൻഷനും ഞാൻ കരുതി കൂട്ടി ചെയ്‍തതാ..അന്ന് നീയുമാ ജുവലും അതിനുള്ളിൽ ഉണ്ടെന്ന് അറിഞ്ഞിട്ട് മനഃപൂർവം തന്നെയാ ഗായത്രി ടീച്ചറെ അങ്ങോട്ട് പറഞ്ഞു വിട്ടത്..ഇപ്പോ നിനക്ക് കിട്ടിയ ഈ സസപ്പെൻഷൻ വൈകാതെ ഞാൻ ഡിസ്മിസൽ ആക്കിയിരിക്കും “
അയാളുടെ മുഖത്ത് വിരിഞ്ഞ ചിരി കാണേ അർജുന് പുച്ഛം തോന്നി..ഒപ്പം തന്നെ സന്തോഷവും..വിജയിച്ചവന്റെ സന്തോഷം..
വിജയത്തിന്റെ ചിരി..അവൻ പതിയെ അയാളുടെ അടുത്തേക്ക് നടന്നു നീങ്ങി,
“താനെന്താ വിചാരിക്കുന്നെ എന്റെ കൈയിന്നങ് രക്ഷപ്പെടാമെന്നാണോ അതോ എന്നെയങ്ങ് ഒലത്തി കളയാമെന്നോ “
“അതേടാ ..അത് തന്നെയാ..നിന്നെയൊക്കെ കൊണ്ട് എന്നെയൊരു ചുക്കും ചെയ്യാൻ ഒക്കില്ല..എനിക്കെതിരെ നിന്റെയൊക്കെ കൈയിൽ ഒരു തെളിവുമില്ല”അയാൾ വീറോടെ പറഞ്ഞു നിർത്തി.
“പ്ഫാ …പന്നെ …ഞങ്ങടെ ജീവിതം തകർത്ത് നിന്നെ ഞങ്ങൾ വെറുതെ വിടുമെന്ന് നീ കരുതിയോ …നിന്നെ കുടുക്കാനുള്ള തെളിവൊക്കെ എപ്പഴേ ഞങ്ങൾ എത്തിക്കേണ്ടയിടത്ത എത്തിച്ചു ..നിമിഷങ്ങൾക്കുള്ളിൽ തന്റെ കൈയിൽ വിലങ്ങ് വീണിരിക്കും ..ആഹാ പറഞ്ഞു തീർന്നില്ലല്ലോ അതിന് മുന്നേ കാളെത്തി “അർജുൻ തന്റെ മൊബൈൽ റിങ് ചെയുന്നത് ഉയർത്തി സജീവിന് നേർക്ക് കാട്ടികൊണ്ട് കാൾ എടുത്ത് ലൗഡ് സ്പീക്കറിൽ ഇട്ടു.സ്‌ക്രീനിൽ സി ഐ വിഷ്ണു ദത്തൻ എന്ന എഴുതിയിതിരുന്നതിൽ സജീവിന്റെ കണ്ണുകൾ ഉടക്കി.
“ഹലോ അർജുൻ ,ഞങ്ങൾ ഒരു രണ്ട് മിനിട്ടിനുള്ളിൽ കോളേജിൽ എത്തും..അയാളെ രക്ഷപ്പെടാൻ അനുവദിക്കരുത് ..”
“ഇല്ല സാർ ..ആ കാര്യം ഞങ്ങൾ നോക്കിക്കോളാം ..”
“ശരി ,മീഡിയാസ് ഒക്കെ ഉടൻ എത്തും”അത്രയും പറഞ്ഞു കൊണ്ടയാൾ കാൾ കട്ടാക്കി .
“അപ്പൊ എന്താ സാറെ ജയിലിലേക്ക് പോകാൻ ഒരുക്കമല്ലേ..വിദ്യാർത്ഥികളുടെയും സാറന്മാരായുടെയും മുന്നിലൂടെ താൻ വിലങ്ങണിഞ്ഞ നാണംകെട്ട് തലകുനിച്ച് ഇറങ്ങി പോകേണ്ടി വരും …ടിവിയിലും പത്രത്തിലുമെല്ലാം തന്റെ പടം നിറഞ്ഞു നിൽക്കും..പീഡന കേസിലെ പ്രതിയായ അധ്യാപകൻ എന്ന തലകെട്ടോട് കൂടി സോഷ്യൽ മീഡിയയിലും എല്ലാം സജീവ് സെർ അറിയപ്പെടും ..”ഒരു പുച്ഛത്തോടെ അർജുൻ പറഞ്ഞു നിർത്തിയ ശേഷം സച്ചിയെ നോക്കി ഗൂഢമായോന്ന് ചിരിച്ചു.അർജുന്റെ ആ ചിരിയിൽ ഒളിഞ്ഞു നിൽക്കുന്നത് എന്തെന്ന് സച്ചിക്ക് മനസിലായി.അവന്റെ ഉള്ളിലും ആ ചിരി പടർന്നു.
“ഇത്രയും കാലം തന്നെ ബഹുമാനിച്ചിരുന്നവരെല്ലാം അറപ്പോടെ തന്നെ നോക്കും..തന്റെ മുഖത്ത് കാർക്കിച്ച് തുപ്പും..താനിത്രയും കാലം ഉണ്ടാക്കിയ തന്റെ സൽപ്പേരും പ്രശസ്തിയുമെല്ലാം ഇവിടെ ,ഇപ്പോ ,നിമിഷങ്ങൾക്കുള്ളിൽ തീരും ..”അർജുന്റെ ഫോണിൽ അപ്പോഴേക്കും വീണ്ടും മെസേജിന്റെ ബീപ് സൗണ്ട് കേട്ട്.അവിനതിലേക്ക് നോക്കിയ ശേഷം മുഖമുയർത്തി സച്ചിയോടായി പറഞ്ഞു .
“വിഷ്ണു സാറിന്റെ മെസേജാണ് .അവര് താഴെത്തി “
“എന്നാപ്പിന്നെ നമുക്ക് ഇറങ്ങാം അജു ,ഇയാളുടെ കാര്യം ബാക്കി പോലീസുകാർ നോക്കിക്കോളും ,ഇവൻ വിലങ്ങണിഞ്ഞ പോകുന്നത് ഒന്ന് കണ്ണ് കുളിർക്കേ കാണണം ..എന്നാലേ കഴിഞ്ഞ് നാലര വർഷമായി ഉള്ളിൽ എരിയുന്ന തീ അണയത്തൊള്ളൂ..”
“സച്ചി ,നിനക്ക് ഇയാൾടെ മുഖത്തിട്ട് രണ്ട് പൊട്ടിക്കാൻ തോന്നുന്നുണ്ടോ ?”
“ഛെ ..ഈ പെണ്ണുപിടിയനെ കാണുന്നത് പോലും എനിക്ക് അറപ്പാണ്…നാണംകെട്ട നായ ..പോലീസുകാർ കൊണ്ടിട്ട് ഇവന്റെ കൊഴുപ്പ് ഇറക്കിക്കോളും “
“ന്നാപ്പിന്നെ നമുക്ക് ഇറങ്ങിയേക്കാം …”,അത്രയും പറഞ്ഞുകൊണ്ട് അർജുൻ സജീവിന് മുഖത്തിന് നേർക്ക് ചെന്ന് വിരൽ ചൂണ്ടി പറഞ്ഞു
“ഇവിടുന്ന് രക്ഷപെട്ടു കളയാമെന്ന വ്യാമോഹമൊന്നും തനിക്ക് വേണ്ട,കാരണം നിമിഷങ്ങൾക്കുള്ളിൽ തന്റെ മുഖം മൂടി വലിച്ചെറിയപ്പെടും ,തനിക്കിനി രക്ഷയില്ല..ഇനിയുള്ള കാലം നാണംകെട്ട് നാണംകെട്ട് അപ്മാനിതനായി ജയിലിനുള്ളിൽ കഴിയാം..ജയിൽ പുള്ളിയായി ..പെണ്ണ്പിടിയനെന്ന പേരിൽ..
കഞ്ചാവ് കേസിലെ പ്രതിയെന്ന പേരിൽ..”
അയാളെ നോക്കി പല്ലിറുമി കൊണ്ട് അർജുൻ വാതിൽ വലിച്ച് തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി.അവന് പിന്നാലെ സച്ചിയും..
️
അവർ പറയുന്നത് കേട്ടതിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും സജീവ് മുക്തൻ ആയിരുന്നില്ല.താൻ പിടിക്കപ്പെടാൻ പോകുന്നു..ജയിലിലാകാൻ പോകുന്നു..അയാൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി..സജീവ് വേഗം ആ മുറിക്കുള്ളിൽ നിന്നിറങ്ങി സ്റ്റാഫ് റൂമിലേക്ക് ഓടി.കോളേജിൽ ഭൂരിഭാഗം വിദ്യാർഥികളും അദ്ധ്യാപകരും എത്തിച്ചേർന്നിരുന്നു.വരാന്തയിലുടെ നടന്ന് പോകുന്നെയും അവിടവിടെയായി മറ്റും നിന്ന സംസാരിക്കുകയും ചെയുന്ന വിദ്യാർത്ഥികളുടെ ഇടയിലൂടെ സജീവ് വേഗത്തിൽ ഓടി സ്റ്റാഫ് റൂമിലേക്ക് ഇരച്ചു കയറി അയാളുടെ സീറ്റിലേക്ക് അമർന്നിരുന്നു.
“എന്തുപറ്റി സാർ ..എന്തിനാ ഓടിയത് “
അയാളുടെ സീറ്റിന് അടുത്തിരിക്കുന്ന ശ്രീജ ടീച്ചർ അയാൾ ഓടി കിതച്ചു വരുന്നത് കണ്ട് അതിശയത്തോടെ ചോദിച്ചു.
“ഏയ്യ് ഒന്നുല്ല “അത്ര മാത്രം പറഞ്ഞുകൊണ്ട് അയാൾ നെറ്റിയിൽ കൈപ്പത്തി മുട്ടിച്ചിരുന്നു.
അയാളുടെ ഉള്ളിലേക്ക് അർജുൻ പറഞ്ഞത് ഓരോന്ന് ഓരോന്നായി കടന്ന് വന്നു.
സത്യങ്ങൾ എല്ലാരും തിരിച്ച് അറിയാൻ പോകുകയാണ്..പക്ഷെ അവന്മാരിതൊക്കെ എങ്ങനെ അറിഞ്ഞു..തെളിവുകൾ എവിടുന്ന് കിട്ടി..പോലീസ് ഇപ്പോ ഇവിടെ എത്തും ..അയാൾ പേടിയോടെ സ്റ്റാഫ് റൂമിന്റെ വാതിൽക്കലേക്ക് നോക്കി..ഇപ്പോ എത്തും..അതോടെ എല്ലാം തീരും..എന്റെ പേര് പ്രശസ്തി ..അങ്ങനെയെല്ലാം..നാണംകെടും..
അവൻ പറഞ്ഞതുപോലെ ടിവിയിൽ ..പത്രങ്ങളിൽ ..വിദ്യാർത്ഥികൾക്കിടയിൽ ..സഹപ്രവർത്തകർ…അയാൾക്ക് തല പെരുത്തു…ഫാനിന്റെ കീഴെ ഇരുന്നിട്ടും അയാൾ വിയർത്തോട്ടി..ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ ചാലിട്ടോഴുകി..അയാൾ കർച്ചീഫ് എടുത്ത് മുഖത്തേക്ക് അമർത്തി..അയാളുടെ ഉള്ളിൽ കോളേജ് മുറ്റത്ത് വിദ്യാർഥികൾക്കിടയിലൂടെ പോലീസുകാരോടൊപ്പം വിലങ്ങണിഞ്ഞു പോകുന്ന തന്റെ രൂപം കടന്ന് വന്നു..അതോർക്കേ അയാൾ മുഖം അയാൾ മുഖം ഇരുവശത്തേക്കും വെട്ടിച്ചു..
ഇല്ല …എനിക്കിനി രക്ഷയില്ല…ഈ അപമാനം സഹിക്കാൻ കഴിയില്ല..എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച് അയാൾ കസേരയിൽ നിന്ന് ചാടിയേണീറ്റ് മുന്നിലെ മേശ തള്ളി നീക്കി പുറത്തേക്ക് ഇറങ്ങി ഓടി..ഇതേസമയം തന്നെ എതിരെ വരുകയായിരുന്നു ഗായത്രിയുമായി സ്റ്റാഫ് റൂമിന്റെ വാതിലക്കൽ എത്തിയതും സജീവ് കൂട്ടിയിടിച്ചു.വീഴാതിരിക്കാൻ കട്ടള പടിയിൽ കൈ കൊണ്ട് ചുറ്റി പിടിച്ചു കൊണ്ട് സജീവ് വീണ്ടും ഓടി.പക്ഷെ ഗായത്രി ബാലൻസ് തെറ്റി കൈമുട്ടിടിച്ച നിലത്തേക്ക് വീണീരുന്നു.ആരുടെയോ കാൽക്കലേക്കാണ് താൻ വീണതെന്ന കണ്ടതും ഗായത്രി മുഖം നൂത്ത നോക്കി.അർജുന്റെ കാൽക്കലേക്കാണ് താൻ വീണതെന്ന് കണ്ടതും അവൾക്ക് വല്ലാത്ത ജാളിത്യം തോന്നി.അർജുനും അപ്പോഴാണ് ഗായത്രിയുടെ മുഖം കണ്ടത്.സിമെന്റ് തറയിലെ മണ്ണിൽ ഒരഞ്ഞു ചോര പൊടിഞ്ഞിരിക്കുന്ന കൈ മുട്ട് കാണേ അവന്റെ ഉള്ള് പിടഞ്ഞു..ആ പിടച്ചിൽ അവന്റെ കണ്ണുകളിലേക്കും പടർന്നിരുന്നു…
അവൾ നോക്കുന്നത് കാണേ അവൻ മുഖത്ത് വെറുപ്പ് നിറച്ചുകൊണ്ട് സച്ചിയെ നോക്കി ചീറി
“ച്ചീ …എഴുന്നേറ്റ് പോകാൻ പറയെടാ ഇതിനോടൊക്കെ ..”
സച്ചി അവനെയൊന്ന് രൂക്ഷമായി നോക്കികൊണ്ട് ഒരു കൈ കൊണ്ട് നിലത്ത് നിന്ന് ഗായത്രിയെ പിടിച്ചെഴുന്നേൽപ്പിച്ചു.
“കൈ മുറിഞ്ഞിട്ടുണ്ടല്ലോ “
അവളുടെ കൈയിലെ മുറിവ് പിടിച്ചു നോക്കി കൊണ്ട് സച്ചിയത് പറഞ്ഞതും അർജുൻ ദേഷ്യത്തോടെ സച്ചിയുടെ കൈ തട്ടിയെറിഞ്ഞു..അവളുടെ കൈയിലെ മുറിവിൽ പറ്റിയിരുന്ന മണ്ണ് കൈ കൊണ്ട് ശക്തിയായി അടിച്ചു തൂത്ത് കളഞ്ഞു.അവൻ മുറിവിൽ അടിച്ചതും ഗായത്രിക്ക് അവിടമാകെ വേദനിച്ചു..അവളുടെ കണ്ണ് നിറഞ്ഞു തൂവി.അർജുൻ അത് ശ്രെദ്ധിക്കാതെ സച്ചിയുടെ നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു
“ഇത്രേയുള്ളൂ ..വാ പോവാം “
അവൻ വേഗം അവിടുന്ന് നടന്ന് അകന്നു.കുറച്ച് മുന്നിലോട്ട് നടന്നതും സച്ചി അർജുന്റെ കൂടെ ഓടിയെത്തി കൊണ്ട് പറഞ്ഞു ,
“നിനക്ക് തീരെ അസൂയയില്ല അല്ലേ..കഷ്ടം ..”
അവനെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് സച്ചി പറഞ്ഞു.അവനെയൊന്ന് എരിച്ചു നോക്കി കോണ്ട് അർജുൻ ദേഷ്യത്തോടെ മുന്നോട്ട് നടന്നു
“ഇപ്പോ നീ എന്റെ കുശുമ്പിന്റെ അളവ് എടുക്കാതെ ആ സജീവിനെ നോക്ക് ..”
അവനെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് സച്ചി അവന്റെയൊപ്പം നടന്നു.
ഇതേ നേരം കോളേജിന്റെ ഏറ്റവും മുകളിലത്തെ നിലയിലേക്ക് ഓടിയോടി കയറുകയായിരുന്നു സജീവ്.മുകളിലത്തെ റൂഫ് ടോപ്പ് എത്തിയതും അതിന്റെ തുമ്പത്തേക്ക് ഓടി ചെന്നു നിന്ന് കിതച്ചു.അവിടെ നിന്നുകൊണ്ട് താഴേക്ക് നോക്കിയതും പോലീസ് ജീപ്പ് കിടക്കുന്നത് അയാൾ കണ്ടു.അയാളുടെ ദേഹത്തൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി…അയാളുടെ ഉള്ളിൽ അർജുൻ പറഞ്ഞത് ഓരോന്ന് ഓരോന്നായി തികട്ടി വന്നു…അന്നേരമായാൾക്ക് താൻ വേദനിപ്പിച്ചവരെ ഓരോരുത്തരെയായി ഓർമ വന്നു…മീര ..സ്വപ്ന..അർജുൻ ..സച്ചി…
അയാൾ കണ്ണുകൾ ഇറുകെ പൂട്ടി..
ദ്രുതഗതിയിൽ സജീവിന്റെ ശരീരം വായുവിൽ ഉയർന്ന് പൊങ്ങി താഴേക്ക് പതിച്ചു….
(തുടരും )
ആർദ്ര
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nenjoram written by Ardra
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
കുറച്ച് കൂടി പാർട്ടുകൾ എഴുതൂ ട്ടോ. story അടിപൊളി ആവുന്നുണ്ട് . അർജുനും ഗായത്രിയും കുറച്ച് ദിവസം പ്രണയിക്കട്ടെ എന്നേ
Yes…let them love after clearing all misunderstandings..😊
അങ്ങേരെ കൊന്നോ 🤩